Contents

Displaying 11921-11930 of 25157 results.
Content: 12240
Category: 14
Sub Category:
Heading: പ്രതിഷേധത്തിന് ഫലം: ഗാന്ധിജിയുടെ ഇഷ്ട്ട ക്രിസ്തീയ ഗാനം റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഴങ്ങും
Content: ന്യൂഡൽഹി: മഹാത്മ ഗാന്ധി ഏറ്റവും കൂടുതല്‍ ഇഷ്ട്ടപ്പെട്ടിരിന്ന ക്രിസ്തീയ ഗാനം 'എബൈഡ് വിത്ത് മി' റിപ്പബ്ലിക് ദിനത്തിന്റെ സമാപന ആഘോഷത്തില്‍ ഒഴിവാക്കിയ നടപടി അധികൃതര്‍ പിന്‍വലിച്ചു. വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ‘എബൈഡ് വിത്ത് മീ’ ഇത്തവണത്തെ ബീറ്റിങ് റിട്രീറ്റിൽ നിന്നൊഴിവാക്കില്ലെന്ന് കരസേന വ്യക്തമാക്കിയിരിക്കുന്നത്. പുതിയ ഗാനങ്ങള്‍ ഉള്‍പ്പെടുത്താനാണ് ഗാനം ഒഴിവാക്കുന്നതെന്നാണ് നേരത്തെ അധികൃതര്‍ പറഞ്ഞത്. സ്‌കോട്ടിഷ് ആംഗ്ലിക്കന്‍ എഴുത്തുകാരനായ ഹെന്റി ഫ്രാന്‍സിസ് ലൈറ്റ് രചിച്ച ഈ ഗാനമാണ് 'എബൈഡ് വിത്ത് മി'. 45 മിനിറ്റ് നീളുന്ന റിപ്പബ്ലിക് ദിന വാദ്യങ്ങളില്‍ ആലപിക്കുന്ന ഏക ഇംഗ്ലീഷ് ഗാനം കൂടിയാണിത്. 'എബൈഡ് വിത്ത് മി' വായിക്കുമ്പോള്‍ രാഷ്ട്രപതിഭവന്‍ സ്ഥിതിചെയ്യുന്ന റെയ്‌സിന ഹില്‍സിലെ വിളക്കുകള്‍ തെളിയുന്നതോടെയാണു റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സമാപിക്കുക. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-25-07:46:40.jpg
Keywords: ഗാന്ധി
Content: 12241
Category: 13
Sub Category:
Heading: മനുഷ്യ ജീവന്റെ അന്തസ്സും പവിത്രതയും സംരക്ഷിക്കണം: പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്‌ടണ്‍ ഡി.സി: മനുഷ്യ ജീവിതത്തിന്റെ അന്തസ്സും പവിത്രതയും നാം ഒരുമിച്ച് സംരക്ഷിക്കുകയും പരിപാലിക്കുകയും വേണമെന്ന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ വാഷിംഗ്‌ടണിലെ നാഷ്ണല്‍ മാളില്‍ വെച്ച് നടന്ന വാര്‍ഷിക മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുക്കുവാനെത്തിയ ആയിരങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനിക്കുവാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തിന്റെ വക്താവാണ്‌ താനെന്നും അമേരിക്കന്‍ പ്രസിഡന്റെന്ന നിലയില്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ കുഞ്ഞും അമൂല്യവും ദൈവത്തിന്റെ സമ്മാനമാണെന്ന ആത്യന്തിക സത്യം ഇവിടെ കൂടിയിരിക്കുന്ന നമുക്കെല്ലാവര്‍ക്കും അറിയാം. ജനിക്കുവാനിരിക്കുന്നതും, ജനിച്ചതുമായ എല്ലാ കുട്ടികളുടേയും അവകാശങ്ങളും അവര്‍ക്ക് ദൈവം നല്‍കിയ കഴിവുകളും സംരക്ഷിക്കുവാനാണ് നമ്മള്‍ ഇവിടെ കൂടിയിരിക്കുന്നതിന്റെ പിന്നിലെ ലളിതമായ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുത്ത കോളേജ്, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രത്യേകം അഭിനന്ദിക്കുവാനും ട്രംപ് മറന്നില്ല. റാലിയുടെ ഹൃദയമെന്ന് വിശേഷിപ്പിച്ചുകൊണ്ട്, അമേരിക്കയെ ഒരു പ്രോലൈഫ് രാഷ്ട്രമാക്കി മാറ്റുന്നത് യുവജന സമൂഹമാണെന്ന്‍ ട്രംപ് പറഞ്ഞു. നേരത്തെ ആവേശോജ്ജ്വലമായ സ്വീകരണമാണ് ട്രംപിന് മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ ലഭിച്ചത്. 'കൂടുതല്‍ വര്‍ഷങ്ങള്‍ക്ക് വേണ്ടി', 'എക്കാലത്തേയും മികച്ച പ്രോലൈഫ് പ്രസിഡന്റ്' എന്നീ മുദ്രാവാക്യങ്ങളോടെയാണ് ജനക്കൂട്ടം അദ്ദേഹത്തെ സ്വീകരിച്ചത്. മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ നേരിട്ട് പങ്കെടുക്കുന്ന ആദ്യത്തെ പ്രസിഡന്റാണ് ട്രംപ്. കഴിഞ്ഞ വര്‍ഷത്തെ റാലിയില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സായിരുന്നു പങ്കെടുത്തത്. ലുസിയാനയുടെ ഫസ്റ്റ് ലേഡി ഡോണ ഹുട്ടോ എഡ്വേർഡ്, ഭർത്താവ് ജോൺ ബെൽ എഡ്വേർഡ്, ഫോകസ് ഓൺ ദി ഫാമിയിലുടെ പ്രസിഡന്റ് ജിം ഡാലി തുടങ്ങി നിരവധി പ്രമുഖർ റാലിയെ അഭിസംബോധന ചെയ്തു. അമേരിക്കയിലെ സീറോ മലബാർ, സീറോ മലങ്കര രൂപതകൾ സംയുക്തമായി രൂപം നൽകിയ ‘4 ലൈഫ്’ പ്രോലൈഫ് മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ ‘മാർച്ച് ഫോർ ലൈഫി’ൽ നൂറുകണക്കിന് മലയാളികളും പങ്കുചേര്‍ന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-25-09:05:29.jpg
Keywords: ഡൊണ, ട്രംപ
Content: 12242
Category: 1
Sub Category:
Heading: ലെബനോനിൽ ക്രൈസ്തവ സമൂഹത്തിന് പുതിയ പ്രതീക്ഷ: മന്ത്രിസഭയിൽ 10 ക്രൈസ്തവർ
Content: ബെയ്റൂട്ട്: ഒരു കാലത്ത് മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ പുതിയ ഭരണകൂടം അധികാരമേറ്റെടുക്കുവാനിരിക്കെ ക്രൈസ്തവര്‍ക്ക് പ്രതീക്ഷയേറെ. സാദ് ഹരീരി നേതൃത്വം നൽകിയ സർക്കാർ, മൂന്നുമാസം മുമ്പ് രാജിവെച്ച് ഒഴിഞ്ഞ ലെബനോനിൽ, പുതിയ സർക്കാർ അധികാരമേറ്റെടുക്കാൻ തയ്യാറെടുക്കുകയാണ്. 19 അംഗ മന്ത്രിസഭയിലെ, 10 മന്ത്രിമാരും ക്രൈസ്തവ വിശ്വാസികളാണ്. ഇതിൽ നാലുപേർ മാരോണൈറ്റ് സഭയിലെ അംഗങ്ങളും, മൂന്നുപേർ ഗ്രീക്ക് ഓർത്തഡോക്സ് സഭാംഗങ്ങളും, രണ്ടുപേർ ഗ്രീക്ക് കത്തോലിക്ക സഭാംഗങ്ങളും, ഒരാൾ അർമീനിയൻ സഭാംഗവുമാണ്. അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബെയ്റൂട്ടിലെ മുൻ പ്രൊഫസറും സുന്നി ഇസ്ലാമുമായ ഹസൻ ഡിയാബയാണ് പുതിയ സർക്കാരിന് നേതൃത്വം നൽകുന്നത്. ഏറെ മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രഖ്യാപനങ്ങൾ നടന്നത്. പുതിയ സർക്കാർ അടുത്ത ആഴ്ച പാർലമെന്റിൽ വിശ്വാസ വോട്ട് തേടും. മുന്നണി സംവിധാനത്തിൽ രൂപംകൊണ്ട സർക്കാരായതിനാല്‍ വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. മാരോണൈറ്റ് സഭയുടെ തലവനായ കര്‍ദ്ദിനാള്‍ ബെച്ചാര ബൌട്രോസ് റായി പുതിയ സർക്കാരിന് അവസരം നൽകണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു. നിരവധി മതവിഭാഗങ്ങളുള്ള ലെബനോനിലെ സർക്കാരിന്റെ തലവൻ സുന്നി വിഭാഗക്കാരനായിരിക്കണമെന്ന നിയമമുണ്ട്. പാർലമെന്റിലെ പ്രസിഡന്റ് പദവി ഷിയാ മുസ്ലീമിനും, രാജ്യത്തെ പ്രസിഡന്റ് സ്ഥാനം മാരോണൈറ്റ് വംശജനുമാണ് കാലങ്ങളായി നൽകി വരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-25-10:22:12.jpg
Keywords: ലെബനോ
Content: 12243
Category: 1
Sub Category:
Heading: ക്രൈസ്തവ ഐക്യവാരത്തിന് ഇന്നു സമാപനം: വത്തിക്കാനില്‍ പ്രത്യേക ശുശ്രൂഷ
Content: റോം: ഒരാഴ്ച നീണ്ടു നിന്ന ക്രൈസ്തവ ഐക്യവാരത്തിന് വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര തിരുനാള്‍ ദിനമായ ഇന്ന്‍ വത്തിക്കാനില്‍ ഔദ്യോഗിക സമാപനം കുറിക്കും. റോമന്‍ ചുവരിനു പുറത്തുള്ള അപ്പസ്തോലന്‍റെ നാമത്തിലുള്ള ദേവാലയത്തിലാണ് സഭൈക്യവാരത്തിന് സമാപനംകുറിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തപ്പെടുന്നത്. പ്രാദേശിക സമയം വൈകുന്നേരം 5.30-ന് (ഇന്ത്യയിലെ സമയം രാത്രി 10) ആരംഭിക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷയില്‍ ഇതര ക്രൈസ്തവ സഭാക്കൂട്ടായ്മകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. പ്രാര്‍ത്ഥനാമദ്ധ്യേ ഫ്രാന്‍സിസ് പാപ്പ വചനചിന്തകള്‍ പങ്കുവയ്ക്കും. 'ആതിഥ്യം ക്രൈസ്തവജീവിതത്തിന്‍റെ മുഖമുദ്രയാക്കാം' എന്ന വിഷയം കേന്ദ്രീകരിച്ചാണ് ഈ വര്‍ഷത്തെ ക്രൈസ്തവൈക്യവാരം നടന്നത്. ഇന്ത്യന്‍ സമയം രാത്രി 10-മുതല്‍ 11.30-വരെ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയ യൂട്യൂബ് ചാനലില്‍ ലഭ്യമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-25-11:27:39.jpg
Keywords: ക്രൈസ്തവ, ഐക്യ
Content: 12244
Category: 18
Sub Category:
Heading: ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ സോഷ്യല്‍ സര്‍വീസ് അവാര്‍ഡ് കത്തോലിക്ക സന്യാസിനി സമൂഹത്തിന്
Content: കോതമംഗലം: മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അവാര്‍ഡ് ഓഫ് എക്‌സലന്‍സ് ഇന്‍ സോഷ്യല്‍ സര്‍വീസ്-2020 അഗതികളുടെ സഹോദരിമാരുടെ സന്യാസിനീ സമൂഹത്തിന്റെ സെന്റ് വിന്‍സെന്റ് പ്രോവിന്‍സിലെ കീരമ്പാറ സ്‌നേഹസദന്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയില്‍നിന്നു സ്‌നേഹസദന്‍ ഡയറക്ടര്‍ സിസ്റ്റര്‍ റാണി ടോം, സെക്രട്ടറി സിസ്റ്റര്‍ ജെസി മരിയ, ബോര്‍ഡംഗം സിസ്റ്റര്‍ ലില്ലി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഷീല കൊച്ചൗസേപ്പ്, ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജോര്‍ജ് ശ്ലീവ എന്നിവര്‍ പ്രസംഗിച്ചു. മദര്‍ ജനറലായിരുന്ന സിസ്റ്റര്‍ ബനഡിക്റ്റ് എസ്ഡിയുടെ നേതൃത്വത്തില്‍ 1997 ജൂണ്‍ 29ന് സ്‌നേഹസദന്‍ ആരംഭിച്ചു. മാനസിക വൈകല്യമുള്ള ഒന്‍പത് സ്ത്രീകളുമായി ആരംഭിച്ച സ്‌നേഹസദന്‍ ഇതിനോടകം 300 പേര്‍ക്ക് അഭയം നല്‍കി. നിലവില്‍ 50 അന്തേവാസികളാണ് സ്‌നേഹസദനിലുള്ളത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-26-00:50:02.jpg
Keywords: പുരസ്, അവാര്‍ഡ
Content: 12245
Category: 18
Sub Category:
Heading: മികച്ച ഹെഡ്മിസ്ട്രസ് പുരസ്‌കാരം സിസ്റ്റർ ദീപയ്ക്ക്
Content: തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം റോയൽ ഏർപ്പെടുത്തിയ മികച്ച ഹെഡ്മിസ്ട്രസ് പുരസ്‌കാരത്തിനു നെയ്യാറ്റിൻകര രൂപതയിൽ ഈഴക്കോടിന്റെ ഉപഇടവകയിൽ വിഴവൂർ സെയ്ന്റ് ജെമ്മ സി.ബി.എസ്.ഇ. കോൺവെന്റ് സ്കൂൾ പ്രഥമ അദ്ധ്യാപിക സിസ്റ്റർ ദീപ ജോബോയ് അർഹയായി. ക്ലബ് സെക്രട്ടറി ഡോ.മോസസിന്റെയും നിരവധി പുരസ്‌കാര ജേതാക്കളുടെയും സാന്നിധ്യത്തിൽ ഡോ.ശശി തരൂർ പുരസ്‌കാരം നൽകി. കൊല്ലം രൂപതയിലെ എം.എസ്.എസ്.റ്റി. സന്യാസ സഭാംഗമായ സി.ദീപ ഇപ്പോൾ അന്തിയൂർക്കോണം ഇടവകയിലെ തിരുഹൃദയ സന്യാസ ഭവനാംഗമാണ്. പുനലൂർ രൂപതയിലെ ഇടമൺ ഇടവകയിൽ പരേതനായ ജോബോയ് ഫെർണാണ്ടസിന്റെയും ഗ്രേസി ജോബോയുമാണ് മാതാപിതാക്കൾ. ബെറ്റിയും ബെൻസിയും സഹോദരങ്ങളാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-26-01:40:54.jpg
Keywords: സന്യാ
Content: 12246
Category: 1
Sub Category:
Heading: മാര്‍പാപ്പ പ്രഖ്യാപിച്ച ദൈവവചന ഞായര്‍ ആചരണം ഇന്ന്
Content: വത്തിക്കാന്‍ സിറ്റി: ദൈവവചനം കൂടുതല്‍ പഠിക്കുവാനും വിചിന്തനം ചെയ്യുവാനും പങ്കുവെയ്ക്കാനുമായി മാര്‍പാപ്പ പ്രഖ്യാപിച്ച ദൈവ വചന ഞായര്‍ ആചരണം ഇന്ന്. ഇന്നേ ദിവസം വിശുദ്ധ ഗ്രന്ഥം ഊർജ്ജസ്വലമായി പഠനം നടത്താൻ വേണ്ടി രൂപതകളും ഇടവകകളും വിവിധ പദ്ധതികൾ ആവിഷ്കരിക്കുവാന്‍ നവസുവിശേഷവത്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് സഭാനേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരിന്നു. ദൈവവചന ഞായറിന്റെ ഭാഗമായി ഇന്ന്‍ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ബലിയര്‍പ്പണവും വചന സന്ദേശവും നടക്കും. ഫ്രാന്‍സിസ് പാപ്പ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ലത്തീൻ ആരാധനാക്രമത്തിലെ സാധാരണകാലത്തിലെ മൂന്നാം ഞായർ ആഗോളസഭയിൽ ‘ബൈബിൾ ഞായറാ’യി ആചരിക്കണമെന്ന് ‘അപെർത്തൂയിത്ത് ഈല്ലിസ്’ എന്ന ‘മോത്തു പ്രോപ്രിയോ’യിലൂടെയാണ് ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചത്. എപ്പിഫെനി തിരുനാളിന് (ജനുവരി ആറ്) ശേഷമുള്ള ആദ്യ ഞായറാഴ്ച ആഘോഷിക്കുന്ന യേശുവിന്റെ ജ്ഞാനസ്‌നാന തിരുനാളിന്റെ പിറ്റേന്നാണ് ലത്തീൻ സഭയിൽ സാധാരണ ആരാധനക്രമകാലം തുടങ്ങുന്നത്. അതുപ്രകാരം ലത്തീൻ സഭയിൽ ഈ വർഷത്തെ സാധാരണകാലത്തിലെ മൂന്നാം ഞായർ ജനുവരി 26നാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-26-01:26:02.jpg
Keywords: ബൈബി, വിശുദ്ധ ഗ്രന്ഥ
Content: 12247
Category: 13
Sub Category:
Heading: ഇറാനില്‍ മതസ്വാതന്ത്ര്യം കടലാസില്‍ മാത്രം: ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് തടവ് ശിക്ഷ
Content: ടെഹ്‌റാന്‍: ഭരണഘടനയില്‍ മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കിയിട്ടുള്ള ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അറുപത്തിയഞ്ച് വയസ്സുള്ള വയോധികന് തടവുശിക്ഷ. ഇസ്ലാം മതം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച ഇസ്മായില്‍ മഗ്രീബിനെജാദിനാണ് മൂന്നു വര്‍ഷം തടവും 10 കോടി ടോമന്‍സ് (USD 9,000) ജാമ്യ തുകയും കെട്ടിവെയ്ക്കുവാനും ഷിറാസിലെ സിവില്‍ കോടതി വിധിച്ചത്. രാഷ്ട്രത്തിനും ഭരണകൂടത്തിനുമെതിരായി പ്രവര്‍ത്തിച്ചു എന്ന കുറ്റത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ജനുവരി 25-നാണ് ഇസ്മായില്‍ അറസ്റ്റിലാവുന്നത്. ഇസ്മായിലിന് വേണ്ടി പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടുകൊണ്ട് ഇറാനിലെ ക്രിസ്ത്യന്‍ സമൂഹം രംഗത്തെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജാമ്യത്തുക സുഹൃത്തുക്കളാണ് സംഘടിപ്പിച്ച് നല്‍കിയത്. ഒക്ടോബര്‍ 22-ല്‍ നടന്ന വിചാരണയില്‍ ‘മത പരിത്യാഗം’ കുറ്റം കൂടി ചുമത്തുകയും, 1 കോടി ടോമന്‍സായിരുന്ന ജാമ്യത്തുക 10 കോടി ടോമന്‍സായി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ നവംബറില്‍ നടന്ന വിചാരണയില്‍ ‘മത പരിത്യാഗ’ കുറ്റം ഒഴിവാക്കി. ഇക്കഴിഞ്ഞ ജനുവരി 8-ന് ഷിറാസിലെ സിവില്‍ കോടതിയുടെ 105-മത്തെ ശാഖയില്‍ പുതിയ ജഡ്ജിയുടെ സാന്നിധ്യത്തില്‍ നടന്ന വിചാരണയിലാണ് ശിക്ഷ വിധിക്കപ്പെട്ടത്. ഓണ്‍ലൈനിലൂടെ ഇസ്ലാമിക വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്തു എന്നാരോപിച്ചാണ് പുതിയ ശിക്ഷ. ഫോണില്‍ ആരോ പങ്കുവെച്ച, ഇറാനില്‍ ഭരണത്തിലിരിക്കുന്ന പുരോഹിത വര്‍ഗ്ഗത്തെ വിമര്‍ശിക്കുന്ന ഒരു പോസ്റ്റ്‌ ഫോര്‍വേര്‍ഡ് ചെയ്തതിന്റെ പേരിലായിരുന്നു ഈ ആസൂത്രിതമായ വിചാരണ. വിചാരണക്ക് ശേഷം ഇസ്ലാമിക് പീനല്‍ കോഡ് ആര്‍ട്ടിക്കിള്‍ 513 അനുസരിച്ച് ശിക്ഷ വിധിച്ചു. വിശ്വാസ പരിത്യാഗമുള്‍പ്പെടെ ഇസ്മായിലിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം തന്നെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള അദ്ദേഹത്തിന്റെ പരിവര്‍ത്തനവുമായി ബന്ധപ്പെട്ടതാണെന്നും, ഒരു സാധാരണ ഇറാന്‍ പൗരന്‍ നിത്യവും ചെയ്യുന്ന സാധാരണ കാര്യം ഇസ്മായില്‍ ചെയ്തപ്പോള്‍ കുറ്റമായതിന്റെ കാരണം ഇതാണെന്നും ആര്‍ട്ടിക്കിള്‍ 18 എന്ന സന്നദ്ധ സംഘടനയിലെ മന്‍സൂര്‍ ബോര്‍ജി വെളിപ്പെടുത്തി. മതസ്വാതന്ത്ര്യം ഇറാന്റെ ഭരണഘടനയില്‍ മാത്രമാണെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇസ്മായില്‍ മഗ്രീബിനെജാദ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-26-01:54:29.jpg
Keywords: ഇറാന
Content: 12248
Category: 18
Sub Category:
Heading: ജനാധിപത്യ മൂല്യങ്ങൾക്ക് എതിരായുള്ള സമീപനമാണ് പൗരത്വ ഭേദഗതി ബില്‍: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: ഭരണഘടന മുറുകെ പിടിക്കുന്ന മതേത്വരത്ത ജനാധിപത്യ മൂല്യങ്ങൾക്ക് എതിരായുള്ള സമീപനമാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം. അതിരൂപതയുടെ അഭിമുഖ്യത്തിൽ ഇന്നലെ റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയിൽ തെളിഞ്ഞുകാണുന്ന മൂല്യങ്ങളെ ധ്വംസിക്കുന്ന എല്ലാത്തരം പ്രവണതകളെയും എതിർക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദരവോടുകൂടി, ബഹുമാനത്തോടുകൂടി അഭിമാനത്തോടുകൂടി നമ്മൾ മുറുകെ പിടിക്കുന്നതാണ് ഭരണഘടന. സുവിശേഷ മൂല്യങ്ങൾ തന്നെയാണ് ഭരണഘടനയിൽ തെളിഞ്ഞുകാണുന്നത്.ആ മൂല്യങ്ങളെ ധ്വംസിക്കുന്ന എല്ലാത്തരം പ്രവണതകളെയും എതിർക്കേണ്ടത് നമ്മുടെ കടമയാണ്. ഈ ഭരണഘടനാ സംരക്ഷണ ദിനാചരണത്തിലൂടെ ഭാരത ജനതയുടെ മുൻപിൽ പ്രകടിപ്പിക്കുന്നത് നമ്മുടെ നിലപാടാണ്. ശക്തമായ രീതിയിൽ ഭരണഘടനയെ മുറുകെ പിടിച്ചുകൊണ്ടു അതിന്റെ മൂല്യങ്ങളെ പരിപോഷിപ്പിച്ചുകൊണ്ടു ഏതു ത്യാഗവും സഹിച്ചു മുൻപോട്ട് പോകാമെന്ന് പ്രതിജ്ഞ നമുക്ക് എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2020-01-27-03:00:30.jpg
Keywords: സൂസപാ
Content: 12249
Category: 18
Sub Category:
Heading: ജനാധിപത്യ മൂല്യങ്ങൾക്ക് എതിരായുള്ള സമീപനമാണ് പൗരത്വ ഭേദഗതി ബില്‍: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: ഭരണഘടന മുറുകെ പിടിക്കുന്ന മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് എതിരായുള്ള സമീപനമാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം. അതിരൂപതയുടെ അഭിമുഖ്യത്തിൽ ഇന്നലെ റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയിൽ തെളിഞ്ഞുകാണുന്ന മൂല്യങ്ങളെ ധ്വംസിക്കുന്ന എല്ലാത്തരം പ്രവണതകളെയും എതിർക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദരവോടുകൂടി, ബഹുമാനത്തോടുകൂടി അഭിമാനത്തോടുകൂടി നമ്മൾ മുറുകെ പിടിക്കുന്നതാണ് ഭരണഘടന. സുവിശേഷ മൂല്യങ്ങൾ തന്നെയാണ് ഭരണഘടനയിൽ തെളിഞ്ഞുകാണുന്നത്.ആ മൂല്യങ്ങളെ ധ്വംസിക്കുന്ന എല്ലാത്തരം പ്രവണതകളെയും എതിർക്കേണ്ടത് നമ്മുടെ കടമയാണ്. ഈ ഭരണഘടനാ സംരക്ഷണ ദിനാചരണത്തിലൂടെ ഭാരത ജനതയുടെ മുൻപിൽ പ്രകടിപ്പിക്കുന്നത് നമ്മുടെ നിലപാടാണ്. ശക്തമായ രീതിയിൽ ഭരണഘടനയെ മുറുകെ പിടിച്ചുകൊണ്ടു അതിന്റെ മൂല്യങ്ങളെ പരിപോഷിപ്പിച്ചുകൊണ്ടു ഏതു ത്യാഗവും സഹിച്ചു മുൻപോട്ട് പോകാമെന്ന് പ്രതിജ്ഞ നമുക്ക് എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-27-03:00:32.jpg
Keywords: സൂസപാ