Contents

Displaying 11961-11970 of 25157 results.
Content: 12280
Category: 1
Sub Category:
Heading: ദേവാലയങ്ങളുടെ സുരക്ഷയ്ക്ക് 375 മില്യണ്‍ ഡോളർ അനുവദിച്ച് ട്രംപ് ഭരണകൂടം
Content: വാഷിംഗ്ടണ്‍ ഡി‌.സി: ക്രൈസ്തവ ദേവാലയങ്ങള്‍ അടക്കമുള്ള ആരാധനാകേന്ദ്രങ്ങളുടെ സുരക്ഷയ്ക്കു 375 മില്യണ്‍ ഡോളർ അനുവദിക്കുവാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. ദേവാലയങ്ങൾക്കു നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ്, ഭരണകൂടം സുരക്ഷ ശക്തമാക്കാൻ സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചത്. അടുത്തിടെയായി നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. യഹൂദ വിരുദ്ധതയും സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ശക്തമായ തീരുമാനം. സിനഗോഗുകൾക്കും, മോസ്കുകൾക്കും, ക്രൈസ്തവ ദേവാലയങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മത വിരുദ്ധത എന്ന പൈശാചികതയെ ഒരുമിച്ച് നേരിടണമെന്ന് കഴിഞ്ഞാഴ്ച വിവിധ നഗരങ്ങളുടെ മേയർമാരുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. ആരാധനാലയങ്ങളുടെ സുരക്ഷയ്ക്ക് പണം അനുവദിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപനം നടത്തിയപ്പോൾ, വൈറ്റ്ഹൗസിൽ സന്നിഹിതരായിരുന്ന മേയര്‍മാര്‍ നീണ്ട കരഘോഷത്തോടെയാണ് തീരുമാനത്തെ എതിരേറ്റത്. ഭരണകൂടം പാസാക്കിയ നിയമമനുസരിച്ച് സുരക്ഷാ ക്യാമറകൾ സ്ഥാപിക്കാനും, സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാനുമടക്കം ഒരു ലക്ഷത്തോളം ഡോളർ സഹായത്തിനായി ആരാധനാലയങ്ങൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ശബ്ദ വോട്ടെടുപ്പിലൂടെയാണ് ബില്ല് ജനപ്രതിനിധി സഭ പാസാക്കിയത്. നിയമനിർമ്മാണ സഭ, ഏകകണ്ഠേന ബില്ല് പാസാക്കുകയായിരുന്നു. കഴിഞ്ഞ മാസം ടെക്സാസിലെ ക്രൈസ്തവ ദേവാലയത്തിൽ, ആരാധനയുടെ സമയത്ത് നടന്ന ആക്രമണത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. സുരക്ഷ ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം അക്രമിയെ ഉടനെ കീഴ്പ്പെടുത്താൻ അന്ന് ഉദ്യോഗസ്ഥർക്ക് സാധിച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-30-04:23:22.jpg
Keywords: ഡൊണ, ട്രംപ
Content: 12281
Category: 11
Sub Category:
Heading: 'ക്രിസ്തു നീണാള്‍ വാഴട്ടെ': 8000 അടി ഉയരത്തില്‍ അരലക്ഷം യുവജനങ്ങളുടെ തീര്‍ത്ഥാടനം
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഗുവാനജുവാറ്റോ സംസ്ഥാനത്ത് സമുദ്രനിരപ്പില്‍ നിന്നും എണ്ണായിരം അടി ഉയരത്തില്‍ കുബിലെറ്റെ പര്‍വ്വതത്തില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ “ക്രൈസ്റ്റ് ദി കിംഗ്” രൂപം ഉള്‍പ്പെടുന്ന ദേവാലയത്തിലേക്കുള്ള ഇക്കൊല്ലത്തെ വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നത് അരലക്ഷം യുവതീയുവാക്കള്‍. വിശ്വാസ മൂല്യങ്ങളുടെ സംരക്ഷകരാകുവാനുമുള്ള മെക്സിക്കന്‍ യുവത്വത്തിന്റെ ആവേശ പ്രകടനമായിരുന്നു ജനുവരി 25 ശനിയാഴ്ച നടന്ന തീര്‍ത്ഥാടനമെന്നു സംഘാടകര്‍ ‘വിറ്റ്‌നസ് ആന്‍ഡ്‌ ഹോപ്‌ മൂവ്മെന്റ്’ പ്രസ്താവനയില്‍ കുറിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായത്. 1950-ലാണ് ക്രിസ്റ്റേറോ യുദ്ധത്തില്‍ (1926-1929) രക്തസാക്ഷിയായവരുടെ ആദരണാര്‍ത്ഥം കുബിലെറ്റെ പര്‍വ്വതത്തില്‍ ‘ക്രൈസ്റ്റ് ദി കിംഗ്’ രൂപം സ്ഥാപിക്കുന്നത്. 65 അടി ഉയരമുള്ള ഈ രൂപത്തിന്റെ ഭാരം 80 ടണ്ണാണ്. ലോകത്തെ ഏറ്റവും വലിയ വെങ്കല ക്രിസ്തു രൂപമാണിത്. രൂപത്തിനടിയിലുള്ള ചാപ്പലും പാതിനായിരങ്ങളുടെ സാന്ത്വന കേന്ദ്രമാണ്. 1928-ല്‍ മെക്സിക്കന്‍ പ്രസിഡന്റ് പ്ലൂട്ടാര്‍ക്കോ ഏലിയാസ് കാല്ലെസ് ഡൈനാമിറ്റ് കൊണ്ട് തകര്‍ത്ത ക്രിസ്തുവിന്റെ ചെറിയ രൂപം നിലനിന്നിരുന്ന അതേസ്ഥലത്ത് തന്നെയാണ് പുതിയ രൂപം പണികഴിപ്പിച്ചിരിക്കുന്നത്. 2012-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഈ സ്മാരകം സന്ദര്‍ശിച്ചിരുന്നു. ക്രിസ്തുരാജനോടുള്ള ഭക്തിക്ക് മെക്സിക്കന്‍ ചരിത്രത്തില്‍ വളരെയേറെ പ്രാധ്യാന്യമുണ്ട്. മെക്സിക്കന്‍ ചെറുത്തുനില്‍പ്പിന്റെ ഒരു അടയാളമായാണ് ക്രിസ്തു രാജനെ രാജ്യത്തെ വിശ്വാസികള്‍ നോക്കിക്കാണുന്നത്. 1920-ല്‍ പ്രസിഡന്റ് പ്ലൂട്ടാര്‍ക്കോ ഏലിയാസ് കാല്ലെസ് നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ സഭയെ അടിച്ചമര്‍ത്തുവാന്‍ ശ്രമിക്കുകയും, സന്യാസ സഭകള്‍ക്കും, പൊതു ആരാധനക്കും, പുരോഹിതര്‍ക്കും വിലക്കേര്‍പ്പെടുത്തുകയും ചെയ്തപ്പോള്‍ ഇതിനെതിരെ ക്രിസ്റ്റേറോ യുദ്ധത്തില്‍ മുഴങ്ങിയ “വിവാ ക്രിസ്റ്റോ റേ” (ക്രിസ്തുരാജന്‍ നീണാള്‍ വാഴട്ടെ) എന്ന മുദ്രാവാക്യം മെക്സിക്കന്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി നിലകൊള്ളുന്നു. 1914-ലാണ് മെക്സിക്കോയെ ആദ്യമായി ക്രിസ്തുരാജന് സമര്‍പ്പിക്കുന്നത്. 1924-ലും 2013-ലും പുനര്‍സമര്‍പ്പണം നടത്തി. മെക്സിക്കോയിലെ അല്‍മേനികളുടെ മധ്യസ്ഥനായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കപ്പെട്ട വാഴ്ത്തപ്പെട്ട അനാക്ലേറ്റോ ഗോണ്‍സാലസ് ഫ്ലോര്‍സിന്റെ സ്മരണകളുമായിട്ടാണ് യുവജനങ്ങള്‍ ഇത്തവണത്തെ ക്രിസ്തുരാജന്റെ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത്. തന്റെ വിശ്വാസത്തിനും, രാജ്യത്തിനും വേണ്ടി ജീവന്‍ ബലികഴിച്ചയാളാണ് വാഴ്ത്തപ്പെട്ട അനാക്ലേറ്റോ ഗോണ്‍സാലസ് ഫ്ലോര്‍സ്. 1927-ല്‍ സര്‍ക്കാര്‍ സൈന്യം അദ്ദേഹത്തെ പിടികൂടി കൊലപ്പെടുത്തുകയായിരുന്നു. മെക്സിക്കന്‍ ജനതയുടെ അമ്മയും, മാധ്യസ്ഥയുമായ ഗ്വാഡലൂപെ മാതാവിന് തങ്ങളുടെ ശ്രമങ്ങളെ സമര്‍പ്പിച്ചുകൊണ്ടാണ് ഇത്തവണത്തെ തീര്‍ത്ഥാടനമെന്നും സംഘാടകര്‍ വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-30-04:53:58.jpg
Keywords: മെക്സി
Content: 12282
Category: 18
Sub Category:
Heading: ഗര്‍ഭഛിദ്ര അനുമതി പിന്‍വലിക്കണം: പ്രൊട്ടക്ടേഴ്സ് ഓഫ് ലൈഫ് ആന്‍ഡ് റൈറ്റ്സ്
Content: പാലക്കാട്: ആറ് മാസം വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ കൊല ചെയ്യാൻ അനുമതി നൽകുന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് ഭേദഗതി ബില്ലിന് അംഗീകാരം കൊടുത്ത കേന്ദ്ര മന്ത്രിസഭാ നടപടിയെ അപലപിച്ച് പ്രൊട്ടക്ടേഴ്സ് ഓഫ് ലൈഫ് ആന്‍ഡ് റൈറ്റ്സ്. മനുഷ്യജീവൻ ദൈവത്തിന്റെ ദാനമാണ്. ആറ് മാസം പ്രായമായ ഒരു ഗർഭസ്ഥശിശുവിന് ഒരു മനുഷ്യ ജീവന്റെ അന്തസ്സുണ്ട്. തലച്ചോറ്, വായ, കണ്ണുകൾ, ചെവികൾ, ശ്വാസകോശം ഇവയെല്ലാം രൂപപ്പെട്ട ഒരു മനുഷ്യ ജീവനെ ഗർഭപാത്രത്തിൽ വെച്ച് കൊലചെയ്യുന്ന നിഷ്ഠൂരമായ കിരാത നടപടിയെ ശക്തിയുക്തം അപലപിക്കുന്നു. മനുഷ്യജീവനെ മാനിച്ച് പ്രസ്തുത നടപടിയിൽ നിന്നും കേന്ദ്ര ഗവണ്‍മെന്റ് പിൻമാറണമെന്നും പ്രൊട്ടക്ടേഴ്സ് ഓഫ് ലൈഫ് ആന്‍ഡ് റൈറ്റ്സ് കേന്ദ്ര സമിതി അഭ്യര്‍ത്ഥിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-30-08:14:17.jpg
Keywords: ഗര്‍ഭ, ഇന്ത്യ
Content: 12283
Category: 1
Sub Category:
Heading: സന്തോഷവതിയായി ആസിയ: മോചനത്തിന് ശേഷമുള്ള ആദ്യ ചിത്രം പുറത്ത്
Content: ഒട്ടാവ: വ്യാജ മതനിന്ദ ആരോപണത്തെ തുടർന്ന് ഒന്‍പതു വർഷത്തോളം തടവ് ശിക്ഷയനുഭവിച്ച് ഒടുവില്‍ മോചിതയായ പാക്കിസ്ഥാനി ക്രിസ്ത്യന്‍ വനിത ആസിയ ബീബിയുടെ ചിത്രം പുറത്തുവന്നു. കോടതി കുറ്റവിമുക്തയാക്കിയെങ്കിലും ഇസ്ലാമിക വിശ്വാസികളുടെ ശക്തമായ വധഭീഷണിയെ തുടര്‍ന്നു കാനഡയില്‍ അഭയം പ്രാപിച്ച ആസിയയുടെ ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തടവിലാകുന്നതിന് മുന്‍പുള്ള ചിത്രങ്ങളായിരിന്നു ഇത്രനാള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരിന്നത്. ആസിയയുടെ മോചനത്തിന് ശക്തമായ ഇടപെടലുകള്‍ നടത്തിയ ഫ്രഞ്ച് ജേർണലിസ്റ്റ് ആനി ഇസബെല്ല ടോളെറ്റിനോടൊപ്പമുള്ളതാണ് ചിത്രം. പുറത്തുവരാനിരിക്കുന്ന ആസിയ ബീബിയുടെ ആത്മകഥ 'ഫ്രീ അറ്റ് ലാസ്റ്റ്'-ന്റെ സഹരചയിതാവ് കൂടിയാണ് ആനി ഇസബെല്ല. ചിത്രത്തില്‍ ആസിയ സന്തോഷവതിയായാണ് കാണുന്നത്. തടവറയിലെ ഓരോ ദിനങ്ങളും ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്ന്‍ ആസിയ ആത്മകഥയോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രസ് റിലീസില്‍ കുറിച്ചു. തന്റെ അനുഭവങ്ങളും പുതിയ ജീവിതവും തന്റെ തന്നെ വാക്കുകളിലൂടെ ആത്മകഥയില്‍ അവതരിപ്പിക്കുകയാണെന്നും ആസിയ വ്യക്തമാക്കി. 2009-ല്‍ ജോലിക്കിടെ കുടിവെള്ളം സംബന്ധിച്ച് അയല്‍ക്കാരായ സ്ത്രീകളുമായുണ്ടായ തര്‍ക്കമാണ് വ്യാജമതനിന്ദയുടെ പേരില്‍ ആസിയയെ ജയിലിലാക്കിയത്. 2010-ല്‍ പാക്ക് കോടതി വധശിക്ഷ വിധിച്ചുവെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ശക്തമായ സമ്മര്‍ദ്ധം മൂലം 2018-ല്‍ പാക് സുപ്രീകോടതി കുറ്റവിമുക്തയാക്കുകയായിരിന്നു. എന്നാല്‍ ഇതേ തുടര്‍ന്നു ഇസ്ലാമിക സംഘടനകള്‍ വന്‍ ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആസിയാ ബീബിക്ക് ഒടുവില്‍ കാനഡ അഭയം നല്‍കുകയായിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-30-08:43:06.jpg
Keywords: ആസിയ
Content: 12284
Category: 1
Sub Category:
Heading: റാസ് അല്‍ ഖൈമയില്‍ ആദ്യത്തെ കത്തോലിക്ക സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു
Content: റാസ് അല്‍ ഖൈമ: യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ ഉള്‍പ്പെടുന്ന റാസ്‌ അല്‍ ഖൈമയിലെ ആദ്യത്തെ കത്തോലിക്ക സ്കൂളായ സെന്റ്‌ മേരീസ് പ്രൈവറ്റ് ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച റാസ് അല്‍ ഖൈമ ഭരണാധികാരിയും ‘റാസ് അല്‍ ഖൈമ എക്കണോമിക് സോണിന്റെ (RAKEZ) ചെയര്‍മാനുമായ ഷെയിഖ് സൗദ് ബിന്‍ സാക്ര്‍ അല്‍ ക്വാസിമിയാണ് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. സതേണ്‍ അറേബ്യയിലെ അപ്പസ്തോലിക വികാര്‍ ആയ ബിഷപ്പ് പോള്‍ ഹിന്‍ഡറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം. ഖലീഫ ബിന്‍ സായിദ് സിറ്റിയില്‍ ഷെയിഖ് സൗദ് ബിന്‍ സാക്ര്‍ അല്‍ ക്വാസിമി തന്നെ സംഭാവന ചെയ്ത ഭൂമിയിലാണ് സ്കൂള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആയിരത്തിഎണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാനുള്ള സൗകര്യം ഇംഗ്ലീഷ് മീഡിയം സിലബസുള്ള സ്കൂളിനുണ്ട്. അടിസ്ഥാന ഘട്ടം മുതല്‍ എ-ലെവല്‍ വരെയുള്ള വിദ്യാഭ്യാസമാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ മാസം മുതല്‍ തന്നെ സ്കൂളിലേക്കുള്ള അഡ്മിഷന്‍ ഉള്‍പ്പെടെയുള്ള അനൗപചാരിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിന്നു. ഏതാണ്ട് മുന്നൂറോളം കുട്ടികള്‍ ഇതൊനോടകം പ്രവേശനം നേടിയിട്ടുണ്ട്. സമൂഹത്തിലെ എല്ലാവിഭാഗങ്ങളേയും ഉള്‍പ്പെടുത്തുവാനും സഹിഷ്ണുത, ബഹുമാനം, തൊഴില്‍പരമായ നീതി തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ കഴിയുന്ന ശക്തമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിനാവശ്യമായ ഗുണങ്ങള്‍ നല്‍കുവാന്‍ സ്കൂളിന് കഴിയട്ടെയെന്ന് ഷെയിഖ് സൗദ് ബിന്‍ സാക്ര്‍ അല്‍ ക്വാസിമി ഉദ്ഘാടന സന്ദേശത്തില്‍ ആശംസിച്ചു. സ്കൂളിന്റെ നിര്‍മ്മാണം സംബന്ധിച്ച് ഷെയിഖ് സൗദ് ബിന്‍ സാക്ര്‍ അല്‍ ക്വാസിമിയുമായുള്ള പ്രാരംഭ ചര്‍ച്ചകളില്‍ ബിഷപ്പ് പോള്‍ ഹിന്‍ഡറും പങ്കാളിയായിരുന്നു. റാസ് അല്‍ ഖൈമയുടെ ദ്രുതഗതിയിലുള്ള വികസനം കണക്കിലെടുത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കുടുംബങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സ്കൂള്‍ നിര്‍മ്മിക്കുവാന്‍ തങ്ങള്‍ക്കാഗ്രഹമുണ്ടായിരുന്നുവെന്ന്‍ മെത്രാന്‍ പോള്‍ ഹിന്‍ഡര്‍ പറഞ്ഞു. ഗ്രൂപ്പിന്റെ മറ്റുള്ള സ്കൂളുകള്‍ പോലെ വിവിധ രാഷ്ടങ്ങളില്‍ നിന്നും, സംസ്കാരങ്ങളില്‍ നിന്നും, മതങ്ങളില്‍ നിന്നുമുള്ള കുട്ടികളെ സേവിക്കുവാന്‍ പുതിയ സ്കൂളിനും കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. യു.എ.ഇ യില്‍ സെന്റ്‌ മേരീസ് ഗ്രൂപ്പിന്റെ ആറാമത്തെ കാമ്പസ്സാണിത്. അബുദാബി, ദുബായ്, ഷാര്‍ജ, ഫുജൈറ എന്നീ എമിറേറ്റുകളില്‍ ഇതിനോടകം തന്നെ സെന്റ്‌ മേരീസ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-30-10:31:40.jpg
Keywords: അറബ്, യു‌എ‌ഇ
Content: 12285
Category: 13
Sub Category:
Heading: ക്രൈസ്തവര്‍ ആക്രമിക്കപ്പെടാത്ത ഒരു ദിവസം പോലുമില്ല: കാമറൂണ്‍ ബിഷപ്പിന്റെ വെളിപ്പെടുത്തല്‍
Content: കാമറൂണ്‍: നൈജീരിയയുമായി അതിര്‍ത്തി പങ്കിടുന്ന കാമറൂണ്‍ ഗ്രാമങ്ങളിലെ ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികള്‍ ആക്രമിക്കാത്ത ഒരു ദിവസം പോലുമില്ലെന്ന് കത്തോലിക്ക മെത്രാന്റെ വെളിപ്പെടുത്തല്‍. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) മായി സംസാരിക്കവേ വടക്കന്‍ കാമറൂണിലെ മറൂവ-മൊകോളോയിലെ ബിഷപ്പായ ബ്രൂണോ അടേബായാണ് ഇക്കാര്യം പറഞ്ഞത്. തന്റെ സ്വന്തം അതിരൂപതയില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കിടയില്‍ ഇസ്ലാമിക തീവ്രവാദികളുടെ 13 ആക്രമണങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന്‍ അദ്ദേഹം പറഞ്ഞു. 2020 ആരംഭിച്ചതു മുതല്‍ കാമറൂണില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ബൊക്കോ ഹറാമിന്റെ ആക്രമണങ്ങള്‍ പ്രദേശവാസികളില്‍ ഭീതിവിതച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെളിപാടിന്റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് പോലത്തെ ലോകാവസാന നാളിലെ മഹാവിനാശകാരിയായ മൃഗമാണ്‌ ബൊക്കോ ഹറാം. ഒരു തല മുറിച്ചു കളഞ്ഞാലും മറ്റൊരു തല കിളിര്‍ത്തുവരുന്ന ‘ഹൈഡ്ര’യേപോലെ. ബൊക്കോ ഹറാം അവസാനിച്ചു എന്ന് വിചാരിച്ചിരുന്നപ്പോഴാണ് ഈ ഭീകരത വടക്കന്‍ കാമറൂണില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദനഹാതിരുനാള്‍ ദിവസം കാമറൂണിലെ ഒരു ദേവാലയത്തില്‍ തീപിടുത്തമുണ്ടായതിന്റെ പിന്നില്‍ ബൊക്കോ ഹറാമാണെന്ന് സംശയിക്കുന്നതായും ബിഷപ്പ് ബ്രൂണോ പറഞ്ഞു. ഇതിനെക്കുറിച്ച് തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഭീകരാക്രമണമാകുവാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്തുമസ് ദിനത്തില്‍ 11 നൈജീരിയക്കാരുടെ ജീവനെടുത്ത ആക്രമണം ഉള്‍പ്പെടെ ക്രിസ്ത്യാനികള്‍ക്ക് നേര്‍ക്കുണ്ടായ വിവിധ ആക്രമണങ്ങളുടെ പിന്നിലും ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്കാ പ്രോവിന്‍സുമായി ബന്ധമുള്ള ബൊക്കോ ഹറാം വിഭാഗമാണെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നൈജീരിയയില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ബൊക്കോ ഹറാം തങ്ങളുടെ പ്രവര്‍ത്തനമേഖല ഇപ്പോള്‍ കാമറൂണിലേക്കും, ചാഡിലേക്കും മാറ്റിയിരിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കാമറൂണില്‍ തീവ്രവാദി ആക്രമണങ്ങളിലുണ്ടായ വര്‍ദ്ധനവും, ബിഷപ്പ് ബ്രൂണോയുടെ വെളിപ്പെടുത്തലും ഈ വാര്‍ത്തയെ ശരിവെക്കുകയാണ്.
Image: /content_image/News/News-2020-01-30-11:25:42.jpg
Keywords: കാമറൂ, ആഫ്രി
Content: 12286
Category: 7
Sub Category:
Heading: ക്രൈസ്തവ പീഡനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന അവകാശ സംരക്ഷകർ
Content: ലോകസമാധാനവും അവകാശ സംരക്ഷണവും കൊട്ടിഘോഷിക്കുന്ന മാധ്യമങ്ങൾ എന്ത് കൊണ്ട് ലോകമെങ്ങും വ്യാപിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. നൈജീരിയയിൽ വ്യാപിക്കുന്ന ക്രൈസ്തവ കൂട്ടക്കൊലകളിലേക്കും ക്രൈസ്തവ പീഡനങ്ങളിലേക്കും കണ്ണോടിക്കുകയാണ് 'വാച്ച് ആന്റ് പ്രെ' യുടെ ഈ എപ്പിസോഡ്. അവർക്കായി പ്രാർത്ഥിക്കാൻ നമ്മുടെ മുട്ടുകൾ മടക്കാം. അങ്ങനെ കർത്താവിന്റെ കണ്ണുനീർ നമ്മുടേയും കണ്ണുനീർ ആയി മാറട്ടെ.
Image: /content_image/Videos/Videos-2020-01-30-14:45:14.jpg
Keywords: നൈജീ
Content: 12287
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവര്‍ക്കു സംവരണം: കേന്ദ്രത്തിന് നാലാഴ്ച കൂടി സമയം
Content: ന്യൂഡല്‍ഹി: ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലിംകള്‍ക്കും സംവരണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീം കോടതി നാലാഴ്ച കൂടി സമയം അനുവദിച്ചു. കേന്ദ്രം ഉന്നയിച്ച ആവശ്യം ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ലഭിക്കുന്ന സംവരണവും ആനുകുല്യങ്ങളും ക്രൈസ്തവ മുസ്‌ലിം ദളിത് വിഭാഗങ്ങള്‍ക്കു ലഭിക്കാത്തത് നീതിനിഷേധമാണെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ നേരത്തേ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനു നോട്ടീസയച്ചിരുന്നു.
Image: /content_image/India/India-2020-01-31-02:48:23.jpg
Keywords: ദളി
Content: 12288
Category: 14
Sub Category:
Heading: 'ലവ് ജിഹാദി'നെതിരേ ശക്തമായ നാടകാവിഷ്‌കാരവുമായി താമരശേരി രൂപത
Content: കോഴിക്കോട്: പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തി വരുതിയിലാക്കുന്ന 'ലവ് ജിഹാദി'നെതിരേ ശക്തമായ നാടകാവിഷ്‌കാരവുമായി താമരശേരി രൂപത. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രേമം നടിച്ച് വശീകരിച്ച് മതപരിവര്‍ത്തനം നടത്തി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും ലൈംഗികക്രൂരതയ്ക്കും ഉപയോഗിക്കുന്നുവെന്നും വിശദമാക്കുന്ന ഇതിവൃത്തമാണ് പ്രണയമന്ത്രം എന്ന നാടകത്തിനുള്ളത്. താമരശേരി രൂപതയുടെ ആശിര്‍വാദത്തോടെ എകെസിസിയും രൂപതാ കമ്യൂണിക്കേഷന്‍ മീഡിയയും ചേര്‍ന്ന് തയാറാക്കിയ നാടകം രൂപതയിലെ വിവിധ ദേവാലയങ്ങളുടെ തിരുനാളിനോടനുബന്ധിച്ച് അവതരിപ്പിച്ചു തുടങ്ങി. സമൂഹത്തില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന അനീതികള്‍ക്കെതിരേ ശക്തമായ ഭാഷയില്‍ പ്രണയമന്ത്രം താക്കീത് നല്കുന്നു. തിരുനാള്‍ വേളകളില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് നാടകം രൂപകല്പന ചെയ്തിരിക്കുന്നത്. രൂപതയുടെ കീഴിലുള്ള പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഇടവകയുടെ തിരുനാളിലായിരുന്നു പ്രഥമ അവതരണം. വരും ദിനങ്ങളില്‍ ജില്ലയിലെ വിവിധ ദേവാലയങ്ങളില്‍ നാടകം അരങ്ങേറും. ജോസഫ് കുരുമ്പന്‍ രചന നിര്‍വഹിച്ച നാടകം സംവിധാനം ചെയ്തിരിക്കുന്നത് രാജീവന്‍ മമ്മിളിയാണ്. ഫാ. മെല്‍വിന്‍ വെള്ളയ്ക്കാക്കുടിയില്‍, ഫാ. മനോജ് കൊല്ലംപറമ്പില്‍ എന്നിവരാണ് നാടകത്തിന്റെ നിര്‍വഹണവും നിയന്ത്രണവും. കൂമ്പാറ ബേബി രചിച്ച ഗാനങ്ങള്‍ക്ക് സാംജി ആറാട്ടുപുഴ ഈണം നല്‍കിയിരിക്കുന്നു. ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യവും നാടകത്തിനുണ്ട്. മുസ്ലിം സമൂഹത്തില്‍ സൗഹാര്‍ദ്ദത്തോടെ ജീവിക്കണമെന്നാവശ്യപ്പെടുന്നവരുടെ തലമുറ അന്യം നിന്നുപോയിട്ടില്ലെന്നു നാടകം ചൂണ്ടിക്കാട്ടുന്നു. താമരശേരി രൂപതയ്ക്കു കീഴില്‍മാത്രം 42 ലവ് ജിഹാദ് കേസുകള്‍ അടുത്തയിടെ റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടതാണ് ഇത്തരമൊരു നാടക അവതരണത്തിന് പ്രേരണയായത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-31-03:13:32.jpg
Keywords: ലവ്
Content: 12289
Category: 24
Sub Category:
Heading: അരുത് കാട്ടാളൻമാരേ.! ഈ കുഞ്ഞി പൈതങ്ങളുടെ രക്തത്തിന് കടുത്ത വില നല്‍കേണ്ടി വരും
Content: 2019 ൽ ലോകത്ത് ഏറ്റവും കൂടുതൽ നരഹത്യ നടന്നത് അബോർഷൻ വഴിയാണ്. ഇക്കഴിഞ്ഞ വർഷം നാലേകാൽ കോടി കുഞ്ഞുങ്ങളാണ് അബോർഷൻ വഴി മാത്രം കൊല്ലപ്പെട്ടത്. അതായത് ഒരു ദിവസം ഏതാണ്ട് 116000 കുഞ്ഞുങ്ങൾ. ഒരു മണിക്കൂറിൽ അയ്യായിരത്തിനടുത്ത്. ഒരു മിനിട്ടിൽ എൺപതിൽ അധികം. നിങ്ങളീ കുറിപ്പ് വായിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ നിങ്ങൾക്ക് എണ്ണാവുന്നതിലും വേഗത്തിൽ അത് സംഭവിച്ചുകൊണ്ടിരിക്കുന്നു! ഈ കൂട്ടക്കുരുതിക്കു കൂടുതൽ കുടപിടിക്കുന്ന ഒരു കരിനിയമ ഭേദഗതി കേന്ദ്രസർക്കാർ കൊണ്ടുവരുന്നു. അതാണ് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ടിന്റെ ഭേദഗതി. 1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് പ്രകാരം അമ്മയുടെ ഉദരത്തിൽ 20 ആഴ്ച വരെ പ്രായമുള്ള കുഞ്ഞിനെ നശിപ്പിക്കുന്നതിന് നിയമം അനുവദിക്കുന്നു. എന്നാൽ ഇപ്പോൾ 20 എന്നുള്ളത് 24 ആഴ്ചയായി വർദ്ധിപ്പിച്ച് കൂടുതൽ കുഞ്ഞുങ്ങൾ കൊല്ലപ്പെടാൻ വഴിയൊരുക്കുന്ന ഒരു പുതിയ ഭേദഗതി പ്രാബല്യത്തിൽ വരാൻ പോകുന്നു. അതായത് ഉദരത്തിലുള്ള കുഞ്ഞുങ്ങളെ ആറു മാസം വരെ കൊല്ലാം. അവർ മനുഷ്യ വ്യക്തികളല്ല, വെറും മാംസപിണ്ഡങ്ങൾ മാത്രം! അവർക്കു ജീവിക്കാനുള്ള അവകാശമില്ല, ഉണ്ടെങ്കിൽത്തന്നെ അതു മറ്റൊരാൾക്കു തീരുമാനിക്കാം! അതിർത്തി കാക്കുന്ന സൈനികരുടെ സൗഹൃദവും ജീവിതസംഘർഷങ്ങളും പ്രമേയമാക്കിയ 'പിക്കറ്റ് 43' എന്നൊരു മനോഹര ചലച്ചിത്രകാവ്യമുണ്ട്. ഇന്ത്യാ പാക് അതിർത്തിയിലെ സംഘർഷഭൂമിയിൽ, ഏറെനാൾ കാത്തിരുന്ന് ഒടുവിൽ തന്റെ കുടുംബത്തിന്റെ സ്നേഹവാൽസല്യത്തണലിലേക്കു മടങ്ങിയെത്തുന്ന ഒരു പാക്കിസ്ഥാൻ സൈനികൻ, ഒഴിവുദിനങ്ങളവസാനിച്ച് തിരികെപ്പോരും നേരത്ത് തന്റെ പ്രിയതമയുടെ ഉദരത്തോടു കാതുചേർത്തു വച്ച്, പിറക്കാൻ പോകുന്ന, തന്റെ കുഞ്ഞിനോടു യാത്ര പറഞ്ഞ്, യുദ്ധഭൂമിയിലേക്ക് നടന്നു മറയുന്ന കണ്ണു നനയിക്കുന്ന ഒരു രംഗമുണ്ടതിൽ. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും, പിറന്ന ശേഷവും ഇനി ഒരുപക്ഷേ പരസ്പരം കാണാൻ ഭാഗ്യമുണ്ടാകുമോ എന്നറിയില്ലെങ്കിലും, തനിക്കു മാത്രം മനസ്സിലാവുന്ന ഏതൊക്കെയോ മുറിഞ്ഞ ശബ്ദങ്ങളിലൂടെ അയാളെ "അപ്പാ" എന്നു ഒരിക്കൽപ്പോലും വിളിച്ചിട്ടില്ലെങ്കിലും, കുഞ്ഞുമിഴികൾ പാതിതുറന്ന് ഒരു പാൽപ്പുഞ്ചിരി സമ്മാനിച്ചിട്ടില്ലെങ്കിലും അയാളെ സംബന്ധിച്ച്‌ അവളുടെ ഉദരം പേറുന്നത് വെറുമൊരു മാംസപിണ്ഡമല്ല, നാളെ അവർക്കു തണലായി മാറേണ്ട അയാളുടെ ജീവനുള്ള കുഞ്ഞിനെത്തന്നെയാണ്; പൂവണിഞ്ഞ അയാളുടെ ആത്മജ സ്വപ്നങ്ങളെത്തന്നെയാണ്! അങ്ങനെയെങ്കിൽ അയാൾ എപ്പോൾ മുതലാണ് ആ കുഞ്ഞിന്റെ പിതാവായത്...? അമ്മയുടെ ഉദരത്തിൽ ഉരുവായ നിമിഷം മുതൽക്കു തന്നെ; ഒരുപക്ഷേ അതിനും മുൻപേ മാതൃ പിതൃ പുത്ര ബന്ധങ്ങളുടെ അദൃശ്യമായൊരു നൂലിഴ കൊണ്ട് അവർ കൂട്ടിയിണക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവാം. ദൈവം പറഞ്ഞതാണു ശരി, "അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു." അപ്പനെന്നും അമ്മയെന്നും മക്കളെന്നുമൊക്കെയുള്ള ഐഡന്റിറ്റി രൂപമെടുക്കുന്നത് ഉദരത്തെക്കാൾ മുമ്പ് ഹൃദയത്തിലാണ്. ഹൃദയത്തിൽ നിന്നു ഹൃദയത്തിലേക്ക് രക്തബന്ധത്തിന്റെയും സ്നേഹവാത്സല്യങ്ങളുടെയും അവബോധ രഹസ്യങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന ദേവാലയമാണ് അമ്മയുടെ ഉള്ളം. ഈ ഭൂമിയിൽ ദൈവസാന്നിദ്ധ്യമുള്ള, ഏറ്റവും പരിശുദ്ധവും സുരക്ഷിതവുമായ ഒരിടം ഏതാണെന്നു ചോദിച്ചാൽ അതൊരമ്മയുടെ ഉദരമാണെന്നായിരുന്നു ആദ്യമൊക്കെ കരുതിയിരുന്നത്. അത് എപ്പോൾ വേണമെങ്കിലും തിരുത്തപ്പെടാവുന്നൊരു ബോധ്യമാണെന്ന് പിന്നീടു മനസ്സിലായി. കാരണം ഏതു ദേവാലയവും അശുദ്ധമാക്കപ്പെടുകയും കല്ലിൻമേൽ കല്ലുശേഷിക്കാതെ തകർക്കപ്പെടുകയും ചെയ്യാവുന്ന കാലം വരുന്നു; അല്ല വന്നു കഴിഞ്ഞു. ഈ നിയമ ഭേദഗതി മാതൃദേവാലയത്തെ കുരുതിക്കളമാക്കാനുള്ള ഗൂഢാലോചനയുടെ ലേറ്റസ്റ്റ് അപ്ഡേറ്റാണ്. എന്തിനും ഏതിനും അപ്‌ഡേറ്റുകളുള്ള 'e' കാലത്ത് കുടുംബവും ബന്ധങ്ങളും മതവും വിശ്വാസങ്ങളും ജീവിതശൈലികളും ചിന്തയും സ്വഭാവവും മൂല്യങ്ങളും നിലപാടുകളുമെല്ലാം വരുംവരായ്‌കകൾ നോക്കാതെ പുതിയ കാലത്തിന്റെ പകിട്ടിനൊപ്പിച്ചു തിരുത്തിയെഴുതാൻ ഒരു തലമുറ മുഴുവൻ നിർബന്ധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ ടെക്നോളജികളിലേക്കും ഉൽപ്പന്നങ്ങളിലേക്കും സൗകര്യങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും അനുദിനം അപ്ഗ്രേഡ് ചെയ്തു സായൂജ്യമടയാൻ ശീലിച്ച, വളരെ 'പ്രൊഫഷണലായി' മാത്രം ബന്ധങ്ങളെ കാണുന്ന, ഉപയോഗത്തിനനുസരിച്ച് വ്യക്തികൾക്ക് വിലയിടുന്ന ആധുനിക യുഗത്തിലെ വിരൽത്തുമ്പിന്റെ വിപ്ലവകാരികൾക്ക് പരിധികളും നിയന്ത്രണങ്ങളുമില്ലാത്ത ഒരു 'ലിബറൽ ലൈഫ് സ്റ്റൈൽ' ഒട്ടും 'ഹാങ്' ആവാതെ ആസ്വദിക്കാൻ ഭരണസിരാകേന്ദ്രങ്ങൾ ഒരുക്കിക്കൊടുക്കുന്ന ഒരു ഹോട്ട് അപ്ഡേറ്റ് പോലെ തോന്നുന്നു, MTP ആക്ടിന്റെ ഭേദഗതി. അമ്മയുടെ ഉദരത്തിൽ ആറുമാസം വരെ (ഇനി നാളെ എത്രയാണെന്നറിയില്ല) പ്രായമുളള കുഞ്ഞുങ്ങളെ പല കാരണങ്ങളും പറഞ്ഞ് ഇനി 'സൗകര്യാർത്ഥം' നിയമത്തിന്റെ പിൻബലത്തോടെതന്നെ ഒഴിവാക്കാമത്രെ. നിയമവിധേയമാവുകയാണ് കൂടുതൽ നരഹത്യകൾ! സത്യത്തിൽ ആർക്കു വേണ്ടിയാണ് ഈ ഭേദഗതി? മനുഷ്യൻ മുളപൊട്ടുന്ന ജീവപാത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്നൊരായുധം, അമ്മയുടെ ഉദരഭിത്തികളിൽ നിന്ന്, ഒരു പൂവിറുക്കുന്ന ലാഘവത്തോടെ പറിച്ചെടുക്കുന്നത് തുടിക്കുന്ന ഒരു ജീവനെത്തന്നെയാണ്. അപ്പോൾ നിലവിളിച്ചൊന്നു കരയാനോ ഒന്നു നൊമ്പരപ്പെടാനോ ആവതില്ലാതെ തീർത്തും നിസ്സഹായരായി മരണത്തിനു കീഴടങ്ങുന്ന ഉദരഫലങ്ങളോടുള്ള ഈ ക്രൂരത, പ്രതികരിക്കാനും പ്രതിരോധിക്കാനും ശേഷിയുള്ളവനോട് എന്നതിനേക്കാൾ എത്രയോ മൃഗീയമാണ്. ബോധപൂർവ്വം ചെയ്യുന്ന ഇത്തരം ഹത്യകൾ കൊലപാതകവും പാപവുമല്ലെന്ന് ഇനിയും വറ്റാത്ത അലിവിന്റെ ഉറവകൾ ഉള്ളിൽ സൂക്ഷിക്കുന്നൊരാൾക്ക് നെഞ്ചിൽ കൈവച്ചു പറയാനാവുമോ? This is not Medical Termination of PREGNANCY, But Medical Termination of a CHILD. സത്യത്തിൽ അബോർഷനിൽ 'കൊല്ലപ്പെടുന്നത്' ഒരാളല്ല, രണ്ടു പേരാണ്. കുഞ്ഞു മാത്രമല്ല, അമ്മയും കൂടിയാണ്. അമ്മയുടെ ഗർഭപാത്രത്തിൽ മാത്രമല്ല കുഞ്ഞ് ഉരുവാകുന്നത്, ഹൃദയപാത്രത്തിലും കൂടിയാണ്. കുഞ്ഞു വളരുന്നത് ശാരീരികമായി മാത്രമല്ല, അമ്മയുമായുള്ള സ്നേഹത്തിലും ബന്ധത്തിലും കൂടിയാണ്. കുഞ്ഞ് അമ്മയെ ഭക്ഷിച്ചു വളരുന്നു എന്നു പറയുമ്പോൾ അമ്മയുടെ വികാരവിചാരങ്ങൾ കൂടിയാണ് അത് ആഹരിക്കുന്നത്. അതിനാൽ ശരീരത്തിൽ നിന്ന് എടുത്തുകളയുമ്പോൾ ആത്മാവിൽ നിന്നു കൂടി നീക്കം ചെയ്യേണ്ടി വരും. മാതൃത്വത്തിന്റെ അടയാളങ്ങളെ ശരീരത്തിൽ നിന്നു പറിച്ചുകളയാം. പക്ഷെ മനസ്സിലുണർന്നു പോയ മാതൃത്വത്തെ ഏതായുധം കൊണ്ടു മുറിച്ചു മാറ്റും! ഒരിക്കലും പിറക്കാത്ത ഒരു കുഞ്ഞിനെ ഗർഭം ധരിച്ച് ശരിക്കും എത്രകാലമാണ് വിഷാദത്തിന്റെ ഇരുട്ടിൽ ഒരമ്മയ്ക്കു നഷ്ടപ്പെടാനിടയുള്ളത്! കുഞ്ഞു മാത്രമല്ല, കുറച്ചു കാലത്തേക്കെങ്കിലും അമ്മ കൂടിയാണ് ഇല്ലാതാവുന്നത്! ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിക്കാൻ അനേകം കാരണങ്ങളുണ്ടാവാം. പക്ഷെ ജീവിതം കൊടുക്കാൻ ഒറ്റ കാരണമേയുള്ളൂ. പിറക്കാൻ അവസരം കിട്ടിയവൻ അതിനനുവാദവും അനുഗ്രഹവും തന്ന, ജീവന്റെ മേൽ അധികാരമുള്ള പരംപൊരുളിനോടും പിന്നെ കരുതിയ സഹജീവികളോടും വളർത്തിയ പ്രകൃതിയോടും കാട്ടുന്ന ആദരവും നന്ദിയും നീതിയും കടമയും കടപ്പാടുമാണത്! പിറക്കാനും ജീവിക്കാനും അവകാശം നിഷേധിക്കപ്പെട്ട കുഞ്ഞിപ്പൈതങ്ങളുടെ നിലയ്ക്കാത്ത തേങ്ങലുകളും തോരാത്ത കണ്ണീരും പ്രതികാരത്തിനായി ദൈവമുമ്പാകെ നിലവിളിച്ചു കരയുന്ന രക്തവും മാനവരാശിയുടെ തലയ്ക്കു മീതെ ഡെമസ്തനീസിന്റെ വാളു പോലെ എന്നുമുണ്ടാവും; എപ്പോൾ വേണമെങ്കിലും ശിരസ്സു പിളർക്കാൻ പാകത്തിന്...! അരുതു കാട്ടാളൻമാരേ...! ------------------------- എം‌ടി‌പി ആക്ട് ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ജയ്ദീപ് ഗോവിന്ദ് എന്നിവര്‍ക്ക് സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ പെറ്റീഷനില്‍ ദയവായി ഒപ്പ് രേഖപ്പെടുത്തുക. മനുഷ്യത്വരഹിതമായ ഈ അരുംകൊലയ്ക്കെതിരെ നമ്മുക്ക് ഒരുമിച്ച് പ്രതികരിക്കാം. {{ നിവേദനത്തിൽ sign ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }} ✔️ ദയവായി ഈ പെറ്റീഷന്‍ പരമാവധി ആളുകളിലേക്ക് എത്തിക്കുവാന്‍ പരിശ്രമിക്കുമല്ലോ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-01-31-03:54:46.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി