Contents

Displaying 11981-11990 of 25156 results.
Content: 12300
Category: 1
Sub Category:
Heading: നൈജീരിയയില്‍ തടങ്കലിലായിരിന്ന സെമിനാരി വിദ്യാര്‍ത്ഥികള്‍ മോചിതരായി
Content: കടൂണ: നൈജീരിയയിലെ കടൂണ സംസ്ഥാനത്ത് നിന്നും തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാര്‍ത്ഥികള്‍ മോചിപ്പിക്കപ്പെട്ടു. തടങ്കലിലായിരിന്ന മൂന്നു സെമിനാരി വിദ്യാര്‍ത്ഥികള്‍ മോചിതരായ വിവരം ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി തട്ടിക്കൊണ്ടു പോകപ്പെട്ടവരില്‍ ഒരാള്‍ ഗുരുതര പരിക്കുകളോടെ മോചിതനായിരിന്നു. വൈദിക വിദ്യാര്‍ത്ഥികള്‍ മോചിതരായ വിവരം സെമിനാരി രെജിസ്ട്രാര്‍ ജോയല്‍ ഉസ്മാനാണ് ഇന്നലെ വ്യക്തമാക്കിയത്. തട്ടിക്കൊണ്ടുപോകപ്പെട്ട നാലു പേരും ഒന്നാം വര്‍ഷ ഫിലോസഫി വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. ജനുവരി എട്ടിന് രാത്രി പത്തു മണിക്ക് ശേഷം ആയുധധാരികൾ ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ അതിക്രമിച്ചു കയറി വെടിയുതിർത്തതിനുശേഷം സെമിനാരി വിദ്യാർത്ഥികളെ തട്ടികൊണ്ടു പോകുകയായിരിന്നു. നിലവില്‍ ഗുഡ് ഷെപ്പേഡ് സെമിനാരിയില്‍ 270 വിദ്യാര്‍ത്ഥികളാണുള്ളത്. അതേസമയം തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ ആരെന്ന്‍ ഇത് വരെ വ്യക്തമായിട്ടില്ല. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ക്രൈസ്തവ മതപീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആഫ്രിക്കൻ രാജ്യമായ നൈജീരിയ പന്ത്രണ്ടാം സ്ഥാനത്താണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-01-05:11:44.jpg
Keywords: നൈജീ
Content: 12301
Category: 13
Sub Category:
Heading: സുവിശേഷ മൂല്യം മുറുകെ പിടിക്കുന്നതിന് ഫ്രാങ്ക്ളിൻ ഗ്രഹാമിന് യുകെയിൽ വിലക്ക്
Content: ലണ്ടൻ: ക്രിസ്തീയ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ലോക പ്രശസ്ത സുവിശേഷ പ്രഘോഷകന്‍ റവ. ഫ്രാങ്ക്ളിൻ ഗ്രഹാമിന് യു.കെയിൽ വിലക്ക്. സ്വവർഗ ലൈംഗീകത കടുത്ത പാപമെന്ന് വിവിധ വേദികളില്‍ പ്രസംഗിച്ച ഫ്രാങ്ക്ളിൻ ഗ്രഹാമിനെ രാജ്യത്ത് പ്രസംഗിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സ്വവര്‍ഗ്ഗാനുരാഗ സംഘടനകൾ കേസ് നൽകിയതിനെ തുടർന്നു വിവിധ സ്ഥലങ്ങളില്‍ നടക്കുവാനിരിന്ന പ്രഭാഷണ പരമ്പരയുടെ കാര്യം അനിശ്ചിതത്തിലായി. എല്‍‌ജി‌ബി‌ടി സംഘടനകളുടെ ശക്തമായ സമ്മര്‍ദ്ധത്തെ തുടര്‍ന്നു ഗ്ലാസ്കോ, ഷെഫീല്‍ഡ്, ലിവര്‍പ്പൂള്‍ എന്നിവിടങ്ങളിലെ പ്രഭാഷണ പരമ്പരയ്ക്കുള്ള അനുമതി അധികൃതര്‍ റദ്ദാക്കിയിട്ടുണ്ട്. മെയ് മാസത്തില്‍ ബ്രിട്ടണിലെ ഒൻപത് പ്രധാന നഗരങ്ങളിൽ വചന പ്രഘോഷണ യോഗങ്ങൾ ഒരുക്കിയിരുന്നു. അതെല്ലാം റദ്ദാക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ‘ഹേറ്റ് സ്പീക്കർ’ എന്ന വിഭാഗത്തിൽ ഗ്രഹാമിനെ ചേർത്താണ് കേസ് നൽകിയിരിക്കുന്നത്. നടപടിയില്‍ അതീവ ദുഃഖമുണ്ടെന്ന് കാത്തലിക് ഫാമിലി വോയ്സ് സംഘടന വക്താവ് പോളിന്‍ ഗല്ലാഗെര്‍ പ്രതികരിച്ചു. അതേസമയം ഫ്രാങ്ക്ലിന്‍റെ യു‌കെ സന്ദര്‍ശനം വിജയകരമാകുവാന്‍ വിവിധ ഇവാഞ്ചലിക്കല്‍ സംഘടനകള്‍ പ്രത്യേകം പ്രാര്‍ത്ഥന ആരംഭിച്ചിട്ടുണ്ട്. ലോക പ്രശസ്ത സുവിശേഷ പ്രഘോഷകൻ ബില്ലി ഗ്രഹാമിന്റെ മകനാണ് റവ. ഫ്രാങ്ക്ളിൻ ഗ്രഹാം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-01-06:48:12.jpg
Keywords: ഗ്രഹാ
Content: 12302
Category: 14
Sub Category:
Heading: ബധിരർക്കു ആംഗ്യഭാഷയിൽ കൂദാശ പഠന സഹായിയുമായി അമേരിക്കന്‍ രൂപത
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയില്‍ ബധിരർക്കു കൂദാശ സ്വീകരണത്തിന് ഒരുങ്ങുവാന്‍ ആംഗ്യഭാഷയിൽ പരിശീലന പദ്ധതി ആരംഭിച്ചു. ബധിരർക്കുവേണ്ടി പ്രവർത്തിക്കുന്ന ഫിലാഡൽഫിയ അതിരൂപത അപ്പസ്തോലേറ്റിന്റെ ചുമതല വഹിക്കുന്ന ഫാ. ഷോൺ ലൂമിസാണ് 'ഹാന്‍ഡ്സ് ഓഫ് ഗ്രേസ്: ദ കാത്തലിക് സാക്രമെന്റ്സ് ഇന്‍ അമേരിക്കന്‍ സൈന്‍ ലാങ്ഗ്വേജ്' എന്ന പേരില്‍ കൂദാശ പഠനസഹായി ചിട്ടപ്പെടുത്തിയെടുത്തത്. ബധിരരായ ആളുകൾ വിശുദ്ധ കുർബാനയുടെ സമയത്തും, കുമ്പസാരത്തിന്റെ സമയത്തുമടക്കം നേരിടുന്ന വെല്ലുവിളികൾ പുതിയ സംരംഭം വഴി മറികടക്കാൻ സാധിക്കുമെന്നാണ് പഠനസഹായിയുടെ പിന്നിൽ പ്രവർത്തിച്ചവരുടെ പ്രതീക്ഷ. ബധിരരായവർക്ക് വേദപാഠ പരിശീലനം ലഭിക്കാത്ത സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് ഫാ. ഷോൺ ലൂമിസ് കാത്തലിക് ന്യൂസ് ഏജൻസിയോട് വെളിപ്പെടുത്തി. അതിനാൽ തന്നെ ആരാധനയിൽ പങ്കു ചേരാനുള്ള അവരുടെ താല്പര്യമെല്ലാം നഷ്ടപ്പെട്ടു. തങ്ങളെ ആരും ഗൗനിക്കുന്നില്ല എന്ന ചിന്ത അവരില്‍ ഉടലെടുക്കുന്നുണ്ടെന്നും ഫാ. ഷോൺ ലൂമിസ് പറഞ്ഞു. ഓരോ കൂദാശയേയും പറ്റി 6-10 മിനിറ്റ് വരെ ദൈർഘ്യമുള്ള മൂന്ന് ഖണ്ഡങ്ങള്‍ വീതമുള്ള വീഡിയോയാണ് പഠന സഹായിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ കൂദാശകളുടെ ബൈബിൾ അടിസ്ഥാനം, കൂദാശകളുടെ ദൈവശാസ്ത്രം, വ്യക്തിപരമായി കൂദാശകൾക്കു നൽകേണ്ട പ്രാധാന്യം തുടങ്ങിയവയെ പറ്റി വിശദീകരിക്കുന്നു. ക്രിസ്തു വിശുദ്ധ ഗ്രന്ഥത്തിൽ എവിടെയെല്ലാമാണ് കൂദാശകൾ സ്ഥാപിച്ചതെന്നുളള ഉത്തരം നൽകി കൊണ്ടാണ് ആദ്യത്തെ വീഡിയോ ആരംഭിക്കുന്നത്. സഭാപിതാക്കന്മാരുടെ ബൈബിൾ വ്യാഖ്യാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെമിനാരി കാലഘട്ടത്തിലാണ് ഫാ. ഷോൺ ലൂമിസ് അമേരിക്കൻ ആംഗ്യഭാഷ പഠിക്കാൻ ആരംഭിക്കുന്നത്. ബധിരരായവരെ സഹായിക്കുന്നത് മുന്നിൽ കണ്ടായിരുന്നു അദ്ദേഹത്തിന്റെ പഠനം. പഠന മധ്യേ ബധിരരായവർ നേരിടുന്ന വെല്ലുവിളികളും, ഏകാന്തതയും മനസ്സിലാക്കിയ അദ്ദേഹം ഇവരുടെ വിശ്വാസ ജീവിതപോഷണത്തിന് പദ്ധതികള്‍ വിഭാവനം ചെയ്യുകയായിരിന്നു. അസൻഷൻ പ്രസ്സ് ആണ് 'ഹാൻസ് ഓഫ് ഗ്രേസ്; ദി കാത്തലിക് സാക്രമൻസ് ഇൻ അമേരിക്കൻസ് സൈൻ ലാംഗ്വേജ്' എന്ന് പേരിട്ടിരിക്കുന്ന കൂദാശ പഠനസഹായി പുറത്തിറക്കിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-01-08:51:47.jpg
Keywords: ആംഗ്യ, ബധിര
Content: 12303
Category: 10
Sub Category:
Heading: 'ബൈബിള്‍ അലമാരയില്‍ സൂക്ഷിക്കുവാനുള്ളതല്ല, ധ്യാനിക്കുവാനുള്ളത്': കെനിയന്‍ മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെടുത്തല്‍
Content: നെയ്റോബി: വിശുദ്ധ ഗ്രന്ഥം അലമാരയില്‍ സൂക്ഷിക്കാനുള്ളതല്ലെന്നും ദൈവ വചനം വായിക്കുന്നതും, അതിനെക്കുറിച്ച് വിചിന്തനം ചെയ്യുന്നതും ദിനചര്യയാക്കി മാറ്റുവാനും കെനിയന്‍ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും കിസുമു അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മോണ്‍. ഫിലിപ്പ് അന്യോളോയുടെ ഓര്‍മ്മപ്പെടുത്തല്‍. ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം അനുസരിച്ച് ദൈവവചന ഞായര്‍ ആചരിച്ച അവസരത്തിലാണ് ഹോമാബെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ മോണ്‍. അന്യോളോ ബൈബിള്‍ വായിക്കുന്ന ശീലം വളര്‍ത്തിയെടുക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ടത്. പരിശുദ്ധ പിതാവ് ദൈവവചനത്തെക്കുറിച്ച് വിചിന്തനം നടത്തുന്നത് സുപ്രധാന കാര്യമാണ്. എല്ലാവര്‍ക്കും, പ്രത്യേകിച്ച് ക്രൈസ്തവര്‍ക്ക് ദൈവവചനം വായിക്കുവാനും പഠിക്കുവാനും വിചിന്തനം ചെയ്യുവാനും പറ്റിയ ഒരവസരമാണിതെന്ന്‍ അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ സംഘങ്ങളായി ബൈബിള്‍ വായിക്കുകയും, വ്യാഖ്യാനിക്കുകയും, അഗാധത്തില്‍ മനസ്സിലാക്കുകയും ചെയ്യുന്ന കൂട്ടായ്മകളെ പറ്റിയും അദ്ദേഹം സംസാരിച്ചു. എല്ലാ കുട്ടികള്‍ക്കും കെനിയന്‍ സഭ ബൈബിള്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം തന്റെ സന്ദേശത്തില്‍ നടത്തി. ദൈവവചന പാരായണവും പഠനവും പ്രചാരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ലത്തീന്‍ ആരാധന ക്രമപ്രകാരമുള്ള ആണ്ടുവട്ടത്തിലെ മൂന്നാം ഞായര്‍ ദൈവവചന ഞായറായി ആചരിക്കണമെന്ന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ സ്വയാധികാര പ്രബോധനം കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 30നാണ് പുറത്തുവന്നത്. വര്‍ഷത്തിലെ ഒരു ദിവസത്തേക്ക് ദൈവവചന പഠനം ചുരുക്കണമെന്നല്ല, മറിച്ച് ദൈവവചനത്തിലുള്ള അറിവിലും സ്നേഹത്തിലും നാം ഓരോ ദിവസവും വളരേണ്ടത് അത്യാവശ്യമാണെന്ന്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ആചരണം പാപ്പ പ്രഖ്യാപിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/L3mt36CAXReAPrkx1W6ay6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-01-09:50:21.jpg
Keywords: കെനിയ, ബൈബി
Content: 12304
Category: 19
Sub Category:
Heading: അരും കൊലയ്ക്കെതിരെ നമ്മുക്ക് ഒറ്റക്കെട്ടായി പ്രതികരിക്കാം
Content: 1971 ആഗസ്റ്റ് പത്തിനാണ് ജീവനെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് ഭാരതത്തില്‍ ക്രൂരമായ ഗര്‍ഭഛിദ്ര നരഹത്യക്ക് നിയമപരമായ അംഗീകാരം നല്കിയത്. ഇരുപതു ആഴ്ച വരെ പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ വധിക്കുവാന്‍ അനുവാദം നൽകികൊണ്ടായിരിന്നു 'മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്റ്റ്' എന്ന പേരില്‍ നിയമ നിര്‍മ്മാണം. അന്ന് മുതല്‍ ഇക്കാലയളവില്‍ ഭാരതത്തില്‍ ഭ്രൂണഹത്യയിലൂടെ മുപ്പതു കോടിയിലധികം ശിശുക്കള്‍ കൊല്ലപ്പെട്ടുവെന്ന് പ്രമുഖ പ്രോലെെഫ് വെബ്സൈറ്റായ ലെെെവ് ആക്ഷൻ കണക്കുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നു. പ്രതിവര്‍ഷം 1.56 കോടി കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ മാത്രം ഗര്‍ഭഛിദ്രത്തിന് ഇരയാകുന്നതെന്ന് അന്താരാഷ്ട്ര പ്രോലൈഫ് സംഘടനയായ ഹ്യൂമന്‍ ലൈഫ് ഇന്‍റര്‍നാഷ്ണലും കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ഇന്ത്യയിൽ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയിട്ട് 49 വര്‍ഷം പിന്നിടുമ്പോള്‍ ഗര്‍ഭഛിദ്രത്തിനുള്ള പുതിയ വാതായനം തുറന്നു കൊടുത്തുക്കൊണ്ട് കൂട്ടക്കുരുതിക്ക് പച്ച ക്കൊടി കാണിക്കുവാന്‍ നമ്മുടെ ഭരണകൂടം ഒരുങ്ങുന്നുവെന്ന വാര്‍ത്ത നമ്മള്‍ ഈ ദിവസങ്ങളില്‍ അറിഞ്ഞു കാണും. അര നൂറ്റാണ്ട് പഴക്കമുള്ള 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് ഭേദഗതി ചെയ്യാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയതോടെ ആറ് മാസം വരെ പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ അബോര്‍ഷനിലൂടെ വധിക്കാമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. നിലവിൽ 20 ആഴ്ച വരെ മാത്രമേ ഗർഭഛിദ്രത്തിനു അനുമതി നൽകിയിരുന്നുള്ളു. എന്നാല്‍ ഇരുപത്തിനാല് ആഴ്ച വരെ ക്രൂരമായ നരഹത്യ നടത്താമെന്നാണ് പുതിയ ഭേദഗതി അനുശാസിക്കുന്നത്. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ കുഞ്ഞിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഭരണകൂടത്തിന് ഇനി അധികം കടമ്പകളില്ല. അതീവ ഗുരുതരമായ ഈ സാഹചര്യത്തില്‍ കിരാതവും മനുഷ്യത്വരഹിതവുമായ നടപടിക്കെതിരെ പ്രതിഷേധിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. എം‌ടി‌പി ആക്ട് ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ജയ്ദീപ് ഗോവിന്ദ് എന്നിവര്‍ക്ക് സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ പെറ്റീഷനില്‍ ദയവായി ഒപ്പ് രേഖപ്പെടുത്തുക. മനുഷ്യത്വരഹിതമായ ഈ അരുംകൊലയ്ക്കെതിരെ നമ്മുക്ക് ഒരുമിച്ച് പ്രതികരിക്കാം. {{ നിവേദനത്തിൽ sign ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }} ദയവായി ഈ പെറ്റീഷന്‍ പരമാവധി ആളുകളിലേക്ക് എത്തിക്കുവാന്‍ പരിശ്രമിക്കുമല്ലോ.
Image: /content_image/News/News-2020-02-01-14:49:51.jpg
Keywords: ഗര്‍ഭ, ഇന്ത്യ
Content: 12305
Category: 18
Sub Category:
Heading: ഗര്‍ഭഛിദ്ര നിയമം കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണം: സീറോ മലബാര്‍ സഭ
Content: കൊച്ചി: 24 ആഴ്ച വളര്‍ച്ചയെത്തിയ, ജനിക്കാന്‍ കേവലം 3 മാസം മാത്രം ബാക്കിയുള്ള ഗര്‍ഭസ്ഥ ശിശുവിനെ ക്രൂരമായി കൊല്ലുവാന്‍ അനുവദിക്കുന്ന തരത്തിലുള്ള നിയമഭേദഗതി ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും അഹിംസയുടെ നാടിന്റെ മൂല്യങ്ങള്‍ക്ക് യോജിച്ച പ്രവര്‍ത്തിയല്ല എന്നും ആയതിനാല്‍ ഈ നിയമം കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണം എന്നും കുടുംബത്തിനും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. അടിസ്ഥാനപരമായി നിയമങ്ങളുടെ ലക്ഷ്യം മനുഷ്യക്ഷേമമാണെന്നിരിക്കെ നിരവധി ഗര്‍ഭസ്ഥ ശിശുക്കളുടെ കൊലപാതകത്തിന് കാരണമായ 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട്മൂലം സംഭവിച്ച മൂല്യച്യുതിക്ക് ആക്കം കൂട്ടുന്നതാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന നിയമഭേതഗതി എന്ന് കമ്മീഷന്‍ വിലയിരുത്തി. പുരോഗതിയുടെ പേരിലാണ് ഇത്തരമൊരു നിയമഭേതഗതി കൊണ്ടുവരുന്നതന്ന് അവകാശപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ സ്വന്തമായി പ്രതികരിക്കാന്‍ ശേഷിയില്ലാത്ത നിഷ്‌കളങ്ക ശിശുക്കളുടെ ഹത്യവഴി എന്ത് പുരോഗമനമാണ് ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കമ്മീഷന്‍ എപ്പിസ്‌കോപ്പല്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രോ-ലൈഫ് അപ്പോസ്തോലേറ്റ് ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍, ജനറല്‍ സെക്രട്ടറി ഫാ. ആന്റണി മൂലയില്‍, പ്രോ-ലൈഫ് അപ്പോസ്തോലേറ്റ് സെക്രട്ടറി സാബു ജോസ്, മാതൃവേദി സെക്രട്ടറി റോസിലി പോള്‍ എന്നിവര്‍ പങ്കെുത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-02-00:55:54.jpg
Keywords: ഗര്‍ഭ, ഇന്ത്യ
Content: 12306
Category: 18
Sub Category:
Heading: 'ഭ്രുണഹത്യ ഭേദഗതി തീരുമാനം കേന്ദ്ര സർക്കാർ പിൻവലിക്കണം'
Content: ഗർഭാവസ്ഥയിലുള്ള 24 ആഴ്ച വരെയുള്ള കുഞ്ഞുങ്ങളെ അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ കൊന്നു കളയുന്നതിനുള്ള അനുവാദം നൽകുന്ന കേന്ദ്ര സർക്കാരിൻറെ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതായി കെസിബിസി എറണാകുളം മേഖലാ പ്രോലൈഫ് സമിതി അറിയിച്ചു. മേഖല സമിതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി അഞ്ചാം തീയതി മൂവാറ്റുപുഴയിൽ നടക്കുന്ന പ്രക്ഷോഭ സംഗമത്തെ കുറിച്ച് ആലോചിക്കുന്നതിന് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ കൂടിയ യോഗത്തിൽ മേഖലാ പ്രസിഡണ്ട് ജോൺസൺ എബ്രഹാം അധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടർ ഫാ. അരുൺ വലിയ താഴത്ത് ആമുഖ പ്രസംഗം നടത്തി. 1971 വരെ നിലവിലുണ്ടായിരുന്ന നിർബന്ധിത അബോഷൻ കുറ്റകരമാണെന്ന് ഉള്ള നിയമം വീണ്ടും പ്രാവർത്തികമാക്കണം എന്നും അബോഷൻ നടത്തുന്നവർക്കെതി ശിക്ഷാ നടപടി എടുക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. സെക്രട്ടറി ജോയ്സ് മുക്കുടം, ലിസ തോമസ്, ടാബി ജോർജ്, റെനി തോമസ്,ജോസഫ് ലോപ്പസ് എന്നിവർ പ്രസംഗിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-02-01:00:33.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 12307
Category: 18
Sub Category:
Heading: മുന്‍ കന്യാസ്ത്രീയുടെ പരാതി വ്യാജം: കേസ് അന്വേഷണം അവസാനിപ്പിച്ച് പോലീസ്
Content: കല്‍പ്പറ്റ: എഫ്‌സിസി സഭാംഗമായിരുന്ന ലൂസി കളപ്പുര മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ കഴന്പില്ലാത്തതിനാല്‍ മറ്റു നടപടി സ്വീകരിച്ചിട്ടില്ലെന്നു പോലീസ്. ലൂസി കളപ്പുരയ്ക്കു ജില്ലാ പോലീസ് മേധാവി അയച്ച കത്തിലാണ് ഈ വിവരം. കാരക്കാമലയിലെ കോണ്‍വന്റില്‍ പൂട്ടിയിടുകയും വൈദികന്‍ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിക്കുകയും ചെയ്‌തെന്ന് ആരോപിച്ചു ലൂസി കളപ്പുര നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു. 2019 ഏപ്രില്‍ എട്ടിനു മുഖ്യമന്ത്രിക്കും പരാതി നല്‍കി. അന്വേഷണത്തിനും നടപടിക്കും ലൂസി കളപ്പുരയ്ക്കു മറുപടി നല്‍കാനുമായി പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ പോലീസ് മേധാവിക്കു കൈമാറി. ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തിയതനുസരിച്ചു മാനന്തവാടി എഎസ്പി പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൂസി കളപ്പുരയ്ക്കു ജില്ലാ പോലീസ് മേധാവിയുടെ കത്ത്. എറണാകുളത്ത് ഒരു വിഭാഗം കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ ലൂസി കളപ്പുര പങ്കെടുത്തത് എഫ്‌സിസി അധികൃതരുടെ അനുമതിയില്ലാതെയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട് പ്രകാരവും സാക്ഷിമൊഴികളിലും വ്യക്തമായതായി കത്തില്‍ പറയുന്നു. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വാദം അടിസ്ഥാന രഹിതമാണ്. കോണ്‍വന്റില്‍ പീഡനം നേരിടേണ്ടി വന്നിട്ടില്ലെന്നു പരാതിക്കാരിതന്നെ മൊഴി നല്‍കിയതായും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/L3mt36CAXReAPrkx1W6ay6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-03-03:08:32.jpg
Keywords: ലൂസി
Content: 12308
Category: 18
Sub Category:
Heading: പ്രാര്‍ത്ഥന ഭൗതിക ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമാകരുത്: ഫാ. ഡൊമിനിക് വാളന്മനാല്‍
Content: ചാലക്കുടി: പ്രാര്‍ത്ഥന ഭൗതിക ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമാകരുതെന്നും ഭൗതിക കാര്യങ്ങള്‍ മാത്രം ചോദിച്ചാല്‍ ദൈവം ഒഴിഞ്ഞുമാറുമെന്നും പരിശുദ്ധാത്മാവിന്റെ നിറവിനായി പ്രാര്‍ത്ഥിക്കണമെന്നും അണക്കര ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍. അഞ്ചു ദിവസത്തെ പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വാങ്ങിക്കുന്നവരായി മാത്രം മാറാതെ കൊടുക്കുന്നവരായി നാം മാറണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജഡികപാപങ്ങളുടെയും മദ്യപാനത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും പിറകെ പോകുമ്പോള്‍ വിശ്വാസം നഷ്ടപ്പെടുന്നു. യേശുവിന് ജീവിതത്തില്‍ ഒന്നാം സ്ഥാനം നല്‍കി വചനാധിഷ്ഠിതമായ ജീവിതം നയിക്കണം. ഓരോ ക്രൈസ്തവനും തന്നില്‍ പരിശുദ്ധാത്മാവ് വസിക്കുന്നുണ്ടെന്നു തിരിച്ചറിയണം. പ്രാര്‍ത്ഥിക്കുന്ന വ്യക്തിയില്‍ പരിശുദ്ധാത്മാവ് നിറയും. സത്യസന്ധമായി പ്രാര്‍ത്ഥിക്കുമ്പോള്‍ പരിശുദ്ധാത്മാവ് കൂടുതല്‍ പ്രവര്‍ത്തിക്കുമെന്നും ഫാ. ഡൊമിനിക് വാളന്മനാല്‍ പറഞ്ഞു. ഫാ. പോള്‍ പാറേക്കാട്ടില്‍, ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. ആന്റോ ചിരപറമ്പില്‍ എന്നിവര്‍ വചനശുശ്രൂഷ നയിച്ചു. ഫാ. ജോസഫ് പൂവേലില്‍ വിശുദ്ധ കുര്‍ബാനയ്ക്കു കാര്‍മ്മികത്വം വഹിച്ചു. അഭിഷേക ആരാധനയോടെ കണ്‍വന്‍ഷന്‍ സമാപിച്ചു #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/L3mt36CAXReAPrkx1W6ay6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-03-03:25:16.jpg
Keywords: ക്രിസ്തു, യേശു
Content: 12309
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ ന്യൂനപക്ഷ അവകാശ കണ്‍വെന്‍ഷന്‍ ഇന്ന്‌
Content: തിരുവനന്തപുരം: സര്‍ക്കാര്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളോട് കാട്ടുന്ന വിവേചനം അവസാനിപ്പിക്കണമെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെയും മറ്റു ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു മാനേജ്‌മെന്റ് അസോസിയേഷന്‍ ഓഫ് ക്രിസ്റ്റ്യന്‍ മൈനോരിറ്റി സ്‌കൂള്‍സിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ക്രിസ്ത്യന്‍ ന്യൂനപക്ഷ അവകാശ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. പട്ടം സെന്റ് മേരീസ് ഹാളില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പരിപാടി കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനും മാവേലിക്കര രൂപതാധ്യക്ഷനുമായ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്‍ എംഎല്‍എ, സംസ്ഥാന കണ്‍വീനര്‍ ജോസി ജോസ്, മേഖല കോ ഓര്‍ഡിനേറ്റര്‍ ഫാ.ജോര്‍ജ് മേച്ചേരി മുകളില്‍, മേഖല കണ്‍വീനര്‍ സിസ്റ്റര്‍ അജയ് എസ്‌ഐസി തുടങ്ങിയവര്‍ പങ്കെടുക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/L3mt36CAXReAPrkx1W6ay6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-03-03:39:23.jpg
Keywords: ന്യൂനപക്ഷ