Contents

Displaying 12021-12030 of 25155 results.
Content: 12340
Category: 10
Sub Category:
Heading: ജയില്‍ മിനിസ്ട്രി തുണയായി: യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് തടവുപുള്ളികള്‍
Content: വാഷിംഗ്ടൺ ഡി.സി: സൗത്ത് കരോളിനയിലെ പെൽസറിന് സമീപമുള്ള ജയില്‍ വിശ്വാസപരിശീലന കളരിയായി രൂപാന്തരപ്പെട്ടപ്പോള്‍ തടവുപുള്ളികള്‍ക്ക് ലഭിച്ചതു ക്രിസ്തുവില്‍ നവമായ ജീവിതം. കഴിഞ്ഞവർഷം ജയിൽ അധികൃതർ ആരംഭിച്ച, വിശ്വാസ ജീവിതത്തെക്കുറിച്ചും കൂദാശകളെക്കുറിച്ചും വിശദമായ പരിശീലനം ലഭ്യമാക്കുന്ന ആർ.സി.ഐ.എ എന്ന പ്രത്യേക പാഠ്യപദ്ധതിയുടെ ഫലമെന്നോണമാണ് അഞ്ചുപേര്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത്. ചാൾസ്റ്റൺ രൂപതാ ബിഷപ്പ് റോബർട്ട് ഗഗ്ലിയേൽമോൻ നേരിട്ട് ജയിലിലെത്തിയാണ് ഇവര്‍ക്ക് മാമ്മോദീസ നൽകിയത്. ദിവ്യബലിയിൽ പങ്കെടുത്ത നിമിഷം മുതൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം പ്രത്യേകം അനുഭവിക്കാൻ സാധിച്ചെന്നും സഭയിലേക്ക് സ്വാഗതം ചെയ്യാൻ സ്‌നേഹമുള്ള അനേകം പേർ ഇവിടെ ഉണ്ടെന്നും മാമ്മോദീസ സ്വീകരിച്ച തടവുകാരിൽ ഒരാൾ പറഞ്ഞു. ജയില്‍ മിനിസ്ട്രിയുടെ ഉത്തരവാദിത്വമുള്ള ഫാ. വില്യം എന്ന വൈദികന്‍ ആഴ്ചയിലൊരിക്കൽ മാത്രമാണ് ദിവ്യബലിക്കും മതബോധന ക്ലാസുകൾക്കും ജയിലില്‍ നേതൃത്വം നൽകുന്നത്. എന്നാല്‍ പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ ഓരോ നിമിഷവും പ്രവര്‍ത്തിച്ചപ്പോള്‍ ഇവര്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരിന്നു. അഞ്ചു പേരുടെ വിശ്വാസ പരിവര്‍ത്തനം സഹതടവുകാരെയും ഇപ്പോള്‍ സ്വാധീനിച്ചിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-06-06:27:29.jpg
Keywords: ജയില്‍, തടവു
Content: 12341
Category: 10
Sub Category:
Heading: ബൈബിൾ പൂര്‍ണ്ണമായും വായിച്ചതിന്റെ ആഹ്ലാദം പങ്കിട്ട് എൻഎഫ്എൽ താരം കിർക്ക് കസിൻസ്
Content: കാലിഫോര്‍ണിയ: ഉൽപ്പത്തി മുതൽ വെളിപാട് വരെ ബൈബിൾ വായന പൂർത്തിയാക്കിയ സന്തോഷം ട്വിറ്ററില്‍ പങ്കുവെച്ച് പ്രമുഖ എൻഎഫ്എൽ താരം കിർക്ക് കസിൻസ്. തന്റെ സ്വകാര്യ ബൈബിളിന്റെ ചിത്രത്തോടൊപ്പമായിരിന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. "രണ്ടു വർഷമെടുത്തു, എങ്കിലും ബൈബിൾ മുഴുവൻ വായിച്ചു തീർത്തു. നിങ്ങളോടും ഞാനിത് നിർദ്ദേശിക്കുന്നു" എന്നതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇതിനോടകം 93000 ലൈക്കുകളും, നാലായിരത്തി അറുനൂറിലധികം റീട്വീറ്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. നാഷ്ണൽ ഫുട്ബോൾ ലീഗിൽ മിനസോട്ട വൈക്കിംഗ്സ് താരമാണ് കിർക്ക് കസിൻസ്. തന്റെ വിശ്വാസം തനിക്ക് പ്രധാനപ്പെട്ടതാണെന്നും അതാണ് തന്റെ ജീവിതത്തിന്റെ അടിസ്ഥാനമെന്നും ക്രൈസ്തവ വിശ്വാസത്തിൽ നിന്നാണ് താൻ ശക്തി സ്വീകരിക്കുന്നതെന്നും, ഈ സീസൺ തുടങ്ങുന്നതിനു മുന്‍പ് നടന്ന ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും, പൊതുവേദികളിലും ക്രൈസ്തവവിശ്വാസത്തിന് സാക്ഷ്യം നൽകുന്ന കായികതാരങ്ങൾ അമേരിക്കയിൽ നിരവധിയാണ്. പൊതുവേദികളിൽ വച്ച് ലഭ്യമാകുന്ന അവസരങ്ങളിലെല്ലാം ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്ന വ്യക്തിയാണ് കസിന്‍സ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-06-07:16:36.jpg
Keywords: താരം, താര
Content: 12342
Category: 1
Sub Category:
Heading: യു‌എ‌ഇ പ്രമാണരേഖയുടെ വാര്‍ഷികത്തില്‍ തീവ്രവാദത്തിന് അന്ത്യം കുറിക്കാന്‍ ആഹ്വാനവുമായി പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യു‌എ‌ഇ സന്ദര്‍ശനത്തിനിടെ മനുഷ്യ സാഹോദര്യത്തിന്റെ സന്ദേശം പ്രഖ്യാപിച്ചുകൊണ്ട് അബുദാബി പ്രമാണരേഖ ഒപ്പുവച്ചതിന്റെ ഒന്നാം വാര്‍ഷികത്തില്‍ തീവ്രവാദം ചെറുക്കാന്‍ ആഹ്വാനവുമായി പാപ്പ. ഫെബ്രുവരി നാലാം തീയതി അറബ് മീഡിയ കണ്‍വെന്‍ഷന്‍ ഫോര്‍ ഹ്യൂമന്‍ ഫ്രറ്റേണിറ്റിക്ക് അയച്ചുകൊടുത്ത വീഡിയോ സന്ദേശത്തിലാണ് തീവ്രവാദത്തിന് അന്ത്യം കുറിക്കുവാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തത്. രേഖ ഒപ്പുവെച്ചതിനെ മഹിമയാര്‍ന്ന മനുഷ്യത്വപരമായ പ്രവര്‍ത്തി എന്ന്‍ വിശേഷിപ്പിച്ച പാപ്പ, വെറുപ്പിനോ തീവ്രവാദത്തിനോ ഇടമില്ലാത്ത ശാന്തിയും സ്‌നേഹവും സാഹോദര്യവും മനുഷ്യരാശിയുടെ ഭാവിക്കായി താന്‍ പ്രത്യാശ വയ്ക്കുന്നതായി പാപ്പാ പറഞ്ഞു.
Image: /content_image/News/News-2020-02-06-08:12:22.jpg
Keywords: പാപ്പ, സമാധാന
Content: 12343
Category: 1
Sub Category:
Heading: ആയുധങ്ങൾ വെഞ്ചിരിക്കുന്നത് അവസാനിപ്പിക്കുവാന്‍ റഷ്യൻ ഓർത്തഡോക്‌സ് സഭ
Content: മോസ്കോ: മാനവ സമൂഹത്തിന് തന്നെ ഭീഷണിയായ അണുവായുധങ്ങളും ഇതര യുദ്ധോപകരണങ്ങളും വെഞ്ചിരിക്കുന്നത് അവസാനിപ്പിക്കുവാന്‍ റഷ്യൻ ഓർത്തഡോക്‌സ് സഭ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച കരടുരേഖ ഫെബ്രുവരി 3ന് റഷ്യൻ സഭ പുറത്തിറക്കി. പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ആയുധങ്ങൾ, മനുഷ്യരുടെ നാശത്തിനോ മരണത്തിനോ കരണമാകുന്ന ആയുധങ്ങൾ എന്നിവ ആശീർവ്വദിക്കുന്നതിൽ നിന്നും വൈദികര്‍ പിൻവാങ്ങണമെന്നാണ് കരടുരേഖയിലെ നിർദ്ദേശം. വ്ലാഡിമര്‍ പുടിന്‍ നയിക്കുന്ന ഭരണകൂടവുമായി റഷ്യന്‍ സഭ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. ക്രിസ്തീയ വിശ്വാസത്തെ രാജ്യത്തിന്റെ എല്ലാ ഘട്ടങ്ങളിലും ചേര്‍ത്ത് പിടിക്കുന്ന സര്‍ക്കാര്‍- തോക്കുകള്‍, അണുവായുധങ്ങള്‍, റോക്കറ്റ് അടക്കമുള്ളവ, വൈദികരെ പ്രത്യേകം ക്ഷണിച്ച് വെഞ്ചിരിപ്പിക്കാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആഗോള സമാധാനം മുന്നില്‍ കണ്ട് ആയുധങ്ങള്‍ വെഞ്ചിരിക്കുന്ന നടപടിയില്‍ നിന്ന്‍ സഭാനേതൃത്വം പിന്‍മാറുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-06-08:28:21.jpg
Keywords: പുടി, റഷ്യ
Content: 12344
Category: 7
Sub Category:
Heading: കന്ധമാൽ ക്രൈസ്തവ കൂട്ടക്കൊലയുടെ കാണാപ്പുറങ്ങൾ
Content: ഗൂഢലക്ഷ്യത്തോടെ നടന്ന കന്ധമാൽ കലാപം ഇന്നും അനേകരുടെ ഉള്ളില്‍ തീരാമുറിവാണ്. കൊല്ലപ്പെട്ടത് നൂറിലധികം ക്രൈസ്തവരാണ്. ഭവനരഹിതരായവർ പതിനായിരങ്ങൾ. പക്ഷേ ഇതിനും അപ്പുറത്ത് ചില വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുണ്ട്. വ്യാജ ആരോപണത്തിന്റെ പേരിൽ സാധുക്കളായ ക്രൈസ്തവരെ തടവിലാക്കിയതും ഒടുവിൽ അതിനെ ചോദ്യം ചെയ്തപ്പോൾ ജഡ്ജിയെ വരെ സ്ഥലം മാറ്റിയതും കന്ധമാൽ സംഭവത്തിന്റെ കാണാപ്പുറത്തിന്റെ ഒരു വിഭാഗം മാത്രം. പ്രശസ്ത മാധ്യമ പ്രവർത്തകൻ ആന്റോ അക്കര തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ വെളിപ്പെടുത്തൽ ഇനിയെങ്കിലും സമൂഹം ഏറ്റെടുത്തിരുന്നെങ്കിൽ.! വീഡിയോ കാണുക.
Image:
Keywords: കന്ധമാൽ
Content: 12345
Category: 13
Sub Category:
Heading: ശിശുഹത്യയ്ക്കു അനുമതി അരുതേ! 'എല്ലി' എന്ന കുഞ്ഞിനെ ഭാരതം കണ്ടിരുന്നെങ്കില്‍
Content: ആറ് മാസം വരെയുള്ള ഗര്‍ഭഛിദ്രത്തിന് അനുമതി കൊടുക്കുവാന്‍ എം‌ടി‌പി ആക്ട് ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുത്തു കഴിഞ്ഞു. ഗുരുതരമായ ഈ സാഹചര്യത്തില്‍, കഴിഞ്ഞ ദിവസം യു‌എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ‘സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍’ വാര്‍ഷിക പ്രസംഗത്തില്‍ പങ്കുവെച്ച 'എല്ലി ഷ്നീഡര്‍' എന്ന കുഞ്ഞിന്റെ അനുഭവം വലിയൊരു സന്ദേശമാണ് ഭാരതത്തിന് നല്‍കുന്നത്. വീഡിയോ കാണുക, ഒപ്പം ഒരു നിമിഷം ചിന്തിക്കുക, 24 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങളെ ഗര്‍ഭഛിദ്രം ചെയ്യാന്‍ അനുവാദം കൊടുക്കുന്ന നിയമം എല്ലിയെ പോലുള്ള എത്രയോ കുഞ്ഞുങ്ങളുടെ ജീവനെടുക്കും? ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നമ്മുടെ രാജ്യത്തിന്റെ പുതിയ നിയമത്തിനെതിരെ അധികാരികള്‍ക്ക് സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. പേരും ഇ മെയില്‍ ഐഡിയും നല്‍കി 'സൈന്‍ ദിസ് പെറ്റീഷന്‍' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മുന്‍കൂട്ടി തയാറാക്കിയ പരാതി ഇന്ത്യന്‍ പ്രസിഡന്‍റ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി എന്നിവര്‍ക്ക് ഇ മെയിലായി ചെല്ലുന്ന സംവിധാനമാണ് ഇതിലൂടെ പ്രവര്‍ത്തിക്കുന്നത്. ⧪ {{ഒപ്പുവെയ്ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }}
Image: /content_image/Videos/Videos-2020-02-07-04:21:07.jpg
Keywords: അരും കൊല, ഗര്‍ഭഛി
Content: 12346
Category: 18
Sub Category:
Heading: മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷം ഇന്ന്
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷനും ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി, കേരള കത്തോലിക്ക മെത്രാന്‍ സമിതി എന്നിവയുടെ പ്രസിഡന്റുമായിരുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷം ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു ചങ്ങനാശേരി മെത്രാപ്പോലീത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും. ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും. മലങ്കര സുറിയാനി കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അതിരൂപതയുടെ മംഗളപത്രം സമര്‍പ്പിക്കും. മാര്‍ത്തോമാസഭയുടെ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, കൊച്ചി ബിഷപ് ഡോ.ജോസഫ് കരിയില്‍, ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സി.എഫ്. തോമസ് എംഎല്‍എ, സിസ്റ്റര്‍ ഡോ.മേഴ്‌സി നെടുംപുറം, ഡോ.ഡൊമിനിക് ജോസഫ് എന്നിവര്‍ പ്രസംഗിക്കും. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നവതി ആശംസാ സന്ദേശം വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് വായിക്കും. മാര്‍ ജോസഫ് പവ്വത്തിലിന്റെ ജീവിതത്തെ ആസ്പദമാക്കി ദൃശ്യശ്രാവ്യ ആവിഷ്‌കാരവും നൃത്തശില്പവും ആശംസാഗാനവും സമ്മേളനത്തെ വര്‍ണാഭമാക്കും.
Image: /content_image/India/India-2020-02-07-04:37:13.jpg
Keywords: പവ്വത്തി
Content: 12347
Category: 18
Sub Category:
Heading: കേരള ക്രിസ്ത്യന്‍ സെമിത്തേരി ബില്‍ സബ്ജറ്റ് കമ്മിറ്റിക്ക്
Content: തിരുവനന്തപുരം: 2020 ലെ കേരള ക്രിസ്ത്യന്‍ സെമിത്തേരികള്‍ (മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം) ബില്‍ സബ്ജറ്റ് കമ്മിറ്റിക്കു വിട്ടു. സബ്ജറ്റ് കമ്മിറ്റി പരിഗണിച്ചശേഷം ബില്‍ അടുത്തയാഴ്ച നിയമസഭയില്‍ വീണ്ടും അവതരിപ്പിക്കും. ബില്ലിന്റെ പേരില്‍ ആര്‍ക്കും ആശങ്കവേണ്ടെന്നും ബില്‍ നിയമമാകുമ്പോള്‍ പൂര്‍ണത കൈവരുത്തുമെന്നും ചര്‍ച്ചയ്ക്കു മറുപടി നല്‍കിയ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കെസിബിസി പ്രസിഡന്റും സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിക്കും തനിക്കും നല്‍കിയ കത്തില്‍ വിഷയം പരിഹരിക്കുന്നതിനെ അഭിനന്ദിക്കുന്നുണ്ട്. ആശങ്കകള്‍ പ്രകടിപ്പിച്ചത് സ്വാഭാവികമാണ്. പ്രായോഗികമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ സബ്ജക്ട് കമ്മിറ്റി പരിശോധിക്കുമെന്നു മന്ത്രി പറഞ്ഞു. ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാത്ത സ്ഥിതിയും ക്രമസമാധാന തകര്‍ച്ചയിലേക്കു നയിക്കുന്ന സ്ഥിതിയുമുണ്ടായി. ഇതു സാംസ്‌കാരിക കേരളത്തിന് അപമാനകരമായി. സര്‍ക്കാര്‍ സംയമനം പാലിച്ചില്ലായിരുന്നെങ്കില്‍ നൂറുകണക്കിനു മൃതദേഹങ്ങള്‍ വീഴുന്ന അവസ്ഥയുണ്ടാകുമായിരുന്നു. പിന്നീടു സുപ്രീംകോടതി പരാമര്‍ശംകൂടി വന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. നിയമത്തിന്റെ പേരില്‍ ആശങ്ക വേണ്ടിവരില്ലെന്നു മന്ത്രി പറഞ്ഞു. ബില്ലിന്റെ പീഠികയില്‍ ക്രിസ്ത്യാനികളുടെ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള ബില്‍ എന്നു പറയുന്നതിനാല്‍ എല്ലാ െ്രെകസ്തവരേയും ബാധിക്കുമെന്നും അതിനാല്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗക്കാര്‍ക്കുവേണ്ടിയുള്ളതായി പറയണമെന്നും പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടു. മുസ്‌ലിംലീഗിലെ അബ്ദുള്‍ ഹമീദ് ഇതുസംബന്ധിച്ചു കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച പ്രസ്താവന വായിച്ചു. ബില്ലിലെ അവ്യക്തത മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ദിനാള്‍ സര്‍ക്കാരിനു നല്‍കിയ കത്തില്‍ കത്തോലിക്കാസഭ ആശങ്കയോടെ ചൂണ്ടിക്കാട്ടിയ പത്തുകാര്യങ്ങള്‍ പരിശോധിക്കണമെന്ന് കേരള കോണ്‍ഗ്രസ് എമ്മിലെ മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. രണ്ടു സഭകള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കുമ്പോള്‍ പുതിയ പ്രശ്‌നങ്ങളുണ്ടാക്കാതെ നോക്കണമെന്നും ബില്ലിനു പരിധി നിശ്ചയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ബില്ലില്‍ ക്രൈസ്തവസഭയെന്നു പരാമര്‍ശിക്കുന്നതിനാല്‍ ഭൂരിപക്ഷം ക്രൈസ്തവര്‍ക്കും ആശങ്കയുണ്ടാക്കുന്നതായി കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിന്‍ പറഞ്ഞു. പള്ളി സെമിത്തേരി സ്വകാര്യ ഭൂമിയാണ്. അവിടേക്ക് ആര്‍ഡിഒയും തഹസീല്‍ദാറും വരുന്നതോടെ പൊതുശ്മശാനത്തിന്റെ സ്ഥിതിയിലേക്കു മാറും. ചര്‍ച്ച് ആക്ട് കൊണ്ടുവരുന്നതിന്റെ തുടക്കമാണോ ഈ ബില്ലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കത്തോലിക്കരെ ഒഴിവാക്കി ബില്‍ കൊണ്ടുവരണമെന്ന് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. സഭകളുടെ ആശങ്ക പരിഹരിക്കണമെന്നും ബില്ലിലെ അവ്യക്തത പരിഹരിക്കണമെന്നും സിപിഎമ്മിലെ ജയിംസ് മാത്യു ആവശ്യപ്പെട്ടു. ശീര്‍ഷകത്തില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ വിഷയം പ്രതിപാദിച്ച് ആശയവ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതര ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ബില്‍ ബാധകമല്ലെന്ന് ബില്ലില്‍ ഉറപ്പാക്കണമെന്ന് എസ്. ശര്‍മ ആവശ്യപ്പെട്ടു. മന്ത്രി ജി. സുധാകരന്‍, മന്ത്രി ഇ.പി. ജയരാജന്‍, മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍, ജോര്‍ജ്.എം. തോമസ്, എം. വിന്‍സന്റ്, എം.ഷംസുദീന്‍, സണ്ണി ജോര്‍ജ്, എല്‍ദോ ഏബ്രഹാം, വീണാ ജോര്‍ജ്, കെ.എസ്. ശബരീനാഥന്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-07-05:23:46.jpg
Keywords: സെമിത്തേ
Content: 12348
Category: 18
Sub Category:
Heading: മോണ്‍. ജോസഫ് കണ്ടത്തിലിനെ ദൈവദാസനായി പ്രഖ്യാപിച്ചു
Content: ചേര്‍ത്തല: എറണാകുളംഅങ്കമാലി അതിരൂപതാ വൈദികനും അമലോത്ഭവ മാതാവിന്റെ അസീസി സഹോദരികള്‍ (എഎസ്എംഐ) എന്ന സന്യാസിനി സഭയുടെയും ഗ്രീന്‍ ഗാര്‍ഡന്‍സ് സ്ഥാപനങ്ങളുടെയും സ്ഥാപകന്‍ മോണ്‍. ജോസഫ് കണ്ടത്തില്‍ ഇനി ദൈവദാസന്‍. നാമകരണ നടപടിക്കു തുടക്കം കുറിക്കുന്ന ദൈവദാസ പദവിയുടെ പ്രഖ്യാപനം ചേര്‍ത്തല മതിലകം ഗ്രീന്‍ഗാര്‍ഡന്‍സില്‍ നടന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ എന്നിവര്‍ ഗ്രീന്‍ഗാര്‍ഡന്‍സിലിലെ കണ്ടത്തിലച്ചന്റെ കല്ലറയില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് പ്രാര്‍ത്ഥനാ ഹാളില്‍ നടന്ന ചടങ്ങില്‍ നാമകരണനടപടിക്കു തുടക്കം കുറിച്ച് കര്‍ദ്ദിനാള്‍ ദീപം തെളിച്ചു. വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയം നല്‍കിയ അനുമതിപത്രം എറണാകുളം അങ്കമാലി അതിരൂപത ചാന്‍സലര്‍ റവ.ഡോ.ജോസ് പൊള്ളയില്‍ വായിച്ചു. നാമകരണത്തിനായുള്ള അതിരൂപതാതല അന്വേഷണത്തിനായി ആര്‍ച്ച്ബിഷപ് രൂപവത്കരിക്കുന്ന പ്രത്യേക െ്രെടബ്യൂണലിലെ അംഗങ്ങളില്‍ എപ്പിസ്‌കോപ്പല്‍ പ്രതിനിധിയായി ഫാ.വര്‍ഗീസ് പൊട്ടയ്ക്കല്‍, പ്രമോട്ടര്‍ ഓഫ് ജസ്റ്റീസ് ആയി ഫാ. ആന്റണി വാഴക്കാല, നോട്ടറിമാരായി സിസ്റ്റര്‍ നൈസി എംഎസ്‌ജെ, സിസ്റ്റര്‍ റോഷി തെരേസ് എഫ്‌സിസി, എന്നിവരും പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ സെബസ്റ്റീനാ മേരിയും ഹിസ്‌റ്റോറിക്കല്‍ കമ്മീഷനിലെ അംഗങ്ങളായി ഫാ. ഫ്രാന്‍സീസ് തോണിപ്പാറ സിഎംഐ, സിസ്റ്റര്‍ അലക്‌സ് ഫ്രാന്‍സീസ് എന്നിവരും കോപ്പിസ്റ്റ് ആയി സിസ്റ്റര്‍ മെല്‍ബി ഫ്രാന്‍സിസും സത്യപ്രതിജ്ഞ ചെയ്തു. മരുത്തോര്‍വട്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലാണ് നാമകരണ നടപടികളുടെ അന്വേഷണ കാര്യാലയം പ്രവര്‍ത്തിക്കുക. ജീവിതം മുഴുവന്‍ അപരനുവേണ്ടി എരിഞ്ഞുതീര്‍ന്ന സന്യാസവര്യനാണ് അദ്ദേഹമന്നും സ്വയം ശൂന്യവത്കരണത്തിലൂടെ സുവിശേഷവത്കരണം സാധ്യമാക്കിയ പുണ്യാത്മാവാണ് മോണ്‍.ജോസഫ് കണ്ടത്തിലെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ മാര്‍ ആലഞ്ചേരി പറഞ്ഞു.
Image: /content_image/India/India-2020-02-07-05:41:49.jpg
Keywords: ദൈവ ദാസ
Content: 12349
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നയിക്കാൻ വീണ്ടും ഫാ. സേവ്യർ ഖാൻ വട്ടായിൽ നാളെ ബർമിങ്ഹാമിൽ: അനുഗ്രഹവർഷത്തിനൊരുങ്ങി ബഥേൽ
Content: ബർമിങ്ഹാം: അത്ഭുത അടയാളങ്ങളിലൂടെ ദൈവസ്നേഹത്തിന്റെ പ്രത്യക്ഷവും പ്രകടവുമായ ഇടപെടലുകൾ ആലംബഹീനർക്ക് അനുഗ്രഹമായിമാറുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ബർമിംഗ്ഹാമിൽ നാളെ നടക്കും. ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇത്തവണ അഭിഷേകാഗ്നിയുടെ അഗ്നിച്ചിറകുകൾ അത്ഭുത അടയാളങ്ങളിലൂടെ ദൈവികാനുഗ്രഹമായി പെയ്തിറങ്ങുന്ന ശുശ്രൂഷയുമായി ലോകപ്രശസ്ത ആത്മീയ ശുശ്രൂഷകൻ , സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികളുടെ സ്ഥാപകൻ റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ വചനവേദിയിലെത്തും. കൺവെൻഷനായി ഫാ. ഷൈജു നടുവത്താനിയിൽ, സിസ്‌റ്റർ ഡോ. മീന ഇലവനാൽ, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥനയും പരിത്യാഗവുമായി സെഹിയോൻ കുടുംബം ഒന്നടങ്കം ഒരുക്കത്തിലാണ്. കൺവെൻഷനുവേണ്ടി സെഹിയോനിലെ ആസ്റ്റൺ നിത്യാരാധനാ കേന്ദ്രത്തിൽ വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തിൽ നാൽപ്പത് മണിക്കൂർ ആരാധനയും ഒരുക്ക ശുശ്രൂഷയും നടന്നു. താൻ സ്വപ്നം കാണുന്ന നവസുവിശേഷവത്ക്കരണത്തിന്റെ യാഥാർത്ഥ്യത്തിനായി സഹനമെന്ന പരിചയാലും സ്നേഹമെന്ന വാളാലും ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകരെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഫാ. സോജി ഓലിക്കലും ഫാ. ഷൈജു നടുവത്താനിയിലും നയിക്കുന്ന സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന , ആഴമാർന്ന ദൈവികസ്നേഹത്തിന്റെ മാധുര്യം നേരിട്ടനുഭവവേദ്യമാകുന്ന, ദേശ ഭാഷാ വ്യത്യാസമില്ലാതെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരേസമയം നടത്തപ്പെടുന്ന കൺവെൻഷനിൽ നോർത്താംപ്ടൺ രൂപതയുടെ വികാരി ജനറൽ മോൺസിഞ്ഞോർ ഷോൺ ഹീലി, ഫാ. ഷൈജു നടുവത്താനിയിൽ, അഭിഷേകാഗ്നി മിനിസ്ടിയിലെ ബ്രദർ ജസ്റ്റിൻ തോമസ് എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. കത്തോലിക്കാ സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് അടിയുറച്ച വിശ്വാസ പ്രഖ്യാപനത്തിന്റെയും പാരമ്പര്യത്തിന്റെയും ആഴമാർന്ന ദൈവികശുശ്രൂഷകൾ ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കും ഉണ്ടായിരിക്കും. ക്രിസ്മസിനെ മുൻനിർത്തിയുള്ള ലിറ്റിൽ ഇവാഞ്ചലിസ്റ്റ് മാഗസിന്റെ പുതിയ ലക്കം ഇത്തവണയും ലഭ്യമാണ് . കിങ്‌ഡം റെവലേറ്റർ മാഗസിൻ സൗജന്യമായും നൽകിവരുന്നു. പതിവുപോലെ രാവിലെ 8ന് ആരംഭിക്കുന്ന കൺവെൻഷൻ വൈകിട്ട് 4 ന് സമാപിക്കും . ജപമാല പ്രദക്ഷിണം , വി. കുർബാന , കുമ്പസാരം , വചന പ്രഘോഷണം ,സ്പിരിച്വൽ ഷെയറിങ്, ദിവ്യകാരുണ്യ ആരാധന , ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവയും കൺവെൻഷന്റെ ഭാഗമാകും. സെഹിയോൻ ഏൽഷദായ് ബുക്ക് സെന്റർ ബഥേലിൽ കൺവെൻഷന്റെ ഭാഗമായി പ്രവർത്തിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും, ഫാ.ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ ഫെബ്രുവരി 8 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്‌: }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം ( Near J1 of the M5) <br> B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ ‭07506 810177‬ <br> അനീഷ് ‭07760 254700‭ <br> ബിജുമോൻ മാത്യു ‭07515 368239‬. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ബിജു അബ്രഹാം- 07859890267 <br> ജോബി ഫ്രാൻസിസ്- ‭07588 809478‬.
Image: /content_image/Events/Events-2020-02-07-06:01:48.jpg
Keywords: രണ്ടാം ശനി