Contents

Displaying 12041-12050 of 25155 results.
Content: 12360
Category: 13
Sub Category:
Heading: ഭരണഘടനയില്‍ 'ദൈവം' വേണം: റഷ്യന്‍ സഭാ തലവന്റെ നിര്‍ദ്ദേശത്തിന് പിന്തുണയേറുന്നു
Content: മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ നിര്‍ദ്ദേശപ്രകാരം ഭരണഘടനാ ഭേദഗതി സംബന്ധിച്ച ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭരണഘടനയില്‍ ദൈവത്തെക്കുറിച്ചുള്ള പരാമര്‍ശം കൂടി ചേര്‍ക്കണമെന്ന ഓര്‍ത്തഡോക്സ്‌ സഭാ തലവന്‍ പാത്രിയാര്‍ക്കീസ് കിറിലിന്റെ അഭ്യര്‍ത്ഥനയ്ക്കു പിന്തുണയേറുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പാത്രിയാര്‍ക്കീസ് സ്ഥാനാരോഹണത്തിന്റെ പതിനൊന്നാമത് വാര്‍ഷികാഘോഷ ചടങ്ങിലായിരിന്നു അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്. ഇതിന് രാജ്യത്തു ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭൂരിപക്ഷം റഷ്യക്കാരും ദൈവത്തില്‍ വിശ്വസിക്കുന്നവരാണെന്നും ക്രൈസ്തവരെ മാത്രമല്ല ഇസ്ലാമുള്‍പ്പെടെയുള്ള മറ്റ് മതസ്ഥരെ കൂടി ഉദ്ദേശിച്ചാണ് തന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ ദേശീയ ഗാനത്തിലെ “ദൈവത്താല്‍ സംരക്ഷിക്കപ്പെടുന്ന ജന്മദേശം” എന്ന വാക്കുകളെ ചൂണ്ടിക്കാട്ടിയ പാത്രിയാര്‍ക്കീസ് എന്തുകൊണ്ട് ഭരണഘടനയിലും ഇങ്ങനെ ചേര്‍ത്തുകൂടായെന്ന ചോദ്യം ഉന്നയിച്ചു. ധാര്‍മ്മികതയേയും, വ്യക്തിത്വത്തേയും, സാമൂഹികവും രാഷ്ട്രീയവുമായ ബോധ്യത്തേയും രൂപപ്പെടുത്തുന്ന ദൈവ വിശ്വാസമെന്ന ഉന്നതമായ ആശയം ഭരണഘടനയില്‍ ചേര്‍ക്കുവാന്‍ വേണ്ടി കൂട്ടായി പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണമെന്നും പാത്രിയാര്‍ക്കീസ് കിറില്‍ പറഞ്ഞു. സഭാതലവന്റെ ആവശ്യം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് ഭരണഘടന ഭേദഗതിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതില്‍ മുഴുകിയിരിക്കുന്ന സംഘത്തിന്റെ സഹ ചെയര്‍മാനും, ഫെഡറേഷന്‍ കൗണ്‍സില്‍ കമ്മിറ്റി ഓണ്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ലെജിസ്ലേഷന്‍ ചെയര്‍മാനുമായ ആന്‍ഡ്രേയ് ക്ലിഷാസ് അറിയിച്ചതായി റഷ്യന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പാത്രിയാര്‍ക്കീസിന്റെ നിര്‍ദ്ദേശം രാഷ്ട്രവും സഭയും തമ്മിലുള്ള വേര്‍തിരിവ് സംബന്ധിച്ച് ഭരണഘടനയുടെ പതിനാലാമത്തെ വകുപ്പില്‍ പറയുന്നതിനു എതിരല്ലെന്ന് രാഷ്ട്ര, നിയമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്റ്റേറ്റ് ഡൂമ കമ്മിറ്റിയുടെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനായ മൈക്കേല്‍ എമാല്യാനോവും സമ്മതിച്ചു. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നു സ്റ്റേറ്റ് ഡൂമ കമ്മിറ്റിയുടെ സിവില്‍ സൊസൈറ്റി ഡെവലപ്മെന്റ് ആന്‍ഡ്‌ ഇഷ്യൂസ് ഓഫ് റിലീജിയസ് ആന്‍ഡ്‌ പബ്ളിക് അസോസിയേഷന്‍സ് തലവനായ സെര്‍ജി ഗാവ്രിലോവ് പറഞ്ഞു. നിരീശ്വരവാദികളെ അനുകൂലിക്കുന്ന ഏതാനും പേര്‍ ഒഴികെ ഭൂരിപക്ഷം റഷ്യക്കാരും പാത്രിയാര്‍ക്കീസിന് പിന്തുണയുമായി രംഗത്തുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-08-05:20:39.jpg
Keywords: റഷ്യ
Content: 12361
Category: 1
Sub Category:
Heading: മാർ ജോസഫ് പവ്വത്തിലിന് ആശംസകൾ നേർന്ന് ബെനഡിക്ട് പാപ്പ അയച്ച സന്ദേശം
Content: ആദരണീയനായ പിതാവേ, അങ്ങയുടെ തൊണ്ണൂറാം പിറന്നാൾ ഇക്കൊല്ലം ആഘോഷിക്കുന്നതായി അറിഞ്ഞു. അങ്ങയുടെ ഉദാത്തമായ സഭാ ശുശ്രൂഷകൾക്ക് ആദരവ് ആർപ്പിക്കാനുള്ള നല്ല അവസരമാണിതെന്നു ഞാൻ കരുതുകയും, വരും വര്‍ഷങ്ങളിലേക്ക് എന്റെ പ്രാർത്ഥനാശംസകൾ നേരുകയും ചെയ്യുന്നു. ആരാധനക്രമ സംബന്ധമായ ആശയ അവ്യക്തത നിലനിന്ന വേളയിൽ അങ്ങു നേരിന്റെ പക്ഷത്തു ജീവിക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്തു. പൗരസ്‌ത്യ ആരാധനക്രമത്തോടുള്ള അങ്ങയുടെ വിശ്വസ്തത തികഞ്ഞ ബോധ്യത്തോടെയുള്ള പക്ഷം ചേരലായിരുന്നു. എതിർപ്പുകളെ നേരിടേണ്ടി വന്നപ്പോഴും, സത്യത്തോടുള്ള സ്നേഹം മൂലം അങ്ങ് ബോധ്യങ്ങളിൽ ഉറച്ചു നിന്നു. രണ്ടു തവണ സിബിസിഐയുടെ അധ്യക്ഷനായി അങ്ങു തെരഞ്ഞെടുക്കപ്പെട്ടത്, പിതാവിന് പക്വമായ നിലപാടുകളും ബോധ്യങ്ങളും ഉണ്ട് എന്നതിനുള്ള അംഗീകാരമായിരുന്നു. ഈ നമുക്കു നേരിൽ കാണാൻ ആകുമോ എന്ന് എനിക്കുറപ്പില്ല. എന്തായാലും ആത്മീയമായി നാം തമ്മിലുള്ള അടുപ്പവും സ്നേഹവും ഒരിക്കൽ കൂടി ആവർത്തിക്കുന്നു. അങ്ങയുടെ നേട്ടങ്ങൾക്കും സഹനങ്ങൾക്കും എന്റെ ആത്മാർഥമായ ആദരം. ദൈവ നാമത്തിൽ എന്റെ സ്നേഹസാഹോദര്യവും ആശംസകളും നേരുന്നു. ഒപ്പ് പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ.
Image: /content_image/News/News-2020-02-08-06:34:39.jpg
Keywords: ബെനഡി
Content: 12362
Category: 1
Sub Category:
Heading: വിവാഹ മോചനം നിയമ വിധേയമാക്കുന്നതിനെതിരെ ഫിലിപ്പീൻസിൽ പ്രതിഷേധം പുകയുന്നു
Content: മനില: വിവാഹമോചനം നിയമ വിധേയമാക്കുന്നതിനെതിരെ ഫിലിപ്പീൻസിൽ അൽമായരുടെ നേതൃത്വത്തിൽ പ്രതിഷേധം പുകയുന്നു. വിവാഹമോചനം നിയമവിധേയമാക്കാനുള്ള ബില്ലിന് (അബ്സല്യൂട്ട് ഡൈവോഴ്സ് ബില്ല് ഓഫ് 2019) കഴിഞ്ഞദിവസം ജനസംഖ്യയ്ക്കും, കുടുംബം ബന്ധങ്ങൾക്കും വേണ്ടിയുള്ള പാർലമെന്ററി ഹൗസ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിരുന്നു. കുടുംബ ബന്ധങ്ങൾ ശിഥിലമാക്കാതെ, അവയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് കോൺഗ്രസ് സ്വീകരിക്കേണ്ടതെന്ന് അൽമായ സംഘടനകളുടെ കൂട്ടായ്മയായ ദി കൗൺസിൽ ഓഫ് ദി ലെയ്റ്റി വ്യക്തമാക്കി. വിവാഹവും കുടുംബവും ഒരു സമ്മാനമാണെന്നും അവയെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി. വിവാഹ മോചന നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനോട് സംഘടനയ്ക്ക് ശക്തമായ എതിർപ്പാണുള്ളതെന്നു അധ്യക്ഷൻ റൂക്കൽ പോണ്ടി പറഞ്ഞു. സമൂഹത്തിനും കുടുംബങ്ങൾക്കും പ്രത്യാശയുടെ കിരണമായി ഫിലിപ്പീൻസ് എല്ലാകാലവും നിലനിൽക്കുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിവാഹ മോചനം അനുവദിക്കണമെന്ന് വാദിക്കുന്നവർ വിവാഹമോചനം അനുവദിച്ച മറ്റ് രാജ്യങ്ങളുടെ ദുരവസ്ഥ മനസ്സിലാക്കണമെന്നും റൂക്കൽ പോണ്ടി കൂട്ടിച്ചേർത്തു. വിവാഹ മോചനം അനുവദിക്കുന്നത് ദമ്പതികൾക്കും, കുട്ടികൾക്കും ഒരേപോലെ വിനയായി തീരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദി കപ്പിൾസ് ഫോർ ക്രൈസ്റ്റ് എന്ന സംഘടനയുടെ നേതൃ പദവിയിലുളള വ്യക്തി കൂടിയാണ് റൂക്കൽ പോണ്ടി. വത്തിക്കാനെ കൂടാതെ ലോകത്ത് വിവാഹമോചനം അനുവദിക്കാത്ത ഏകരാജ്യമാണ് ഫിലിപ്പീൻസ്.
Image: /content_image/News/News-2020-02-08-07:48:58.jpg
Keywords: വിവാഹ
Content: 12363
Category: 14
Sub Category:
Heading: വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ പ്രാർത്ഥന പുസ്തകം പ്രദർശനത്തിന്
Content: വിശുദ്ധ ഫ്രാൻസിസ് അസീസ്സി തന്റെ ജീവിതകാലത്ത് ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന പ്രാർത്ഥന പുസ്തകം അമേരിക്കയിലെ ബാൾട്ടിമോറിൽ പ്രദർശനത്തിന് വച്ചു. വാൾട്ടേഴ്സ് ആർട്ട് മ്യൂസിയത്തിലാണ് പ്രാർത്ഥന പുസ്തകം പ്രദർശനത്തിന് വെച്ചിരിക്കുന്നത്. 'ദി മിസൽ ഓഫ് ഫ്രാൻസിസ് അസീസി' എന്ന പേരിലറിയപ്പെടുന്ന പ്രസ്തുത പുസ്തകത്തെ അപൂർവ്വ തിരുശേഷിപ്പായാണ് ലോകമെമ്പാടുമുള്ള ഫ്രാൻസിസ്കൻ സഭാംഗങ്ങൾ നോക്കി കാണുന്നത്. പഴക്കം കൊണ്ട് പുസ്തകത്തിന്റെ തുന്നൽ അഴിഞ്ഞു പോയതിനാൽ, രണ്ടുവർഷം നീണ്ട പരിശ്രമങ്ങൾക്ക് ഒടുവിലാണ് പുസ്തകം പ്രദർശന യോഗ്യമാക്കി മാറ്റിയത്. അതേസമയം മ്യൂസിയത്തിന്റെ വെബ്സൈറ്റിനായി പുസ്തകത്തെ ഡിജിറ്റൽവത്ക്കരിക്കുകയും ചെയ്തിട്ടുണ്ട്. 1208ൽ ഫ്രാൻസിസ് അസീസ്സിയും രണ്ടു അനുയായികളും തമ്മിൽ, തങ്ങളെ കുറിച്ചുള്ള ദൈവഹിതം എന്താണ് എന്നതിനെപ്പറ്റി തർക്കത്തിലേർപ്പെട്ടതു മുതലുള്ള ചരിത്രമാണ് പുസ്തകത്തിനുള്ളത്. വ്യക്തമായ തീരുമാനത്തിൽ എത്തിച്ചേരാൻ സാധിക്കാതിരുന്നതിനാൽ അസീസ്സിയിലെ സെന്റ് നിക്കോളോ ദേവാലയത്തിൽ അവരെത്തി പ്രാർത്ഥിച്ചു. സാധാരണയായി വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് എത്തുമായിരുന്നു. അവിടെവെച്ച് പ്രസ്തുത പ്രാർത്ഥന പുസ്തകം അവർ തുറന്നു നോക്കി. ലോക വസ്തുക്കൾ ഉപേക്ഷിച്ച്, തന്നെ അനുഗമിക്കുകയെന്ന സന്ദേശമാണ് അവർക്ക് ദൈവത്തിൽ നിന്ന് ലഭിച്ചത്. രണ്ടാമത്തെ തവണയും, മൂന്നാമത്തെ തവണയും ഇതേ സന്ദേശം തന്നെ പുസ്തകത്തിൽ നിന്ന് അവർക്ക് ലഭിച്ചു. ഈ സംഭവമാണ് ഫ്രാൻസിസ്കൻ സഭയുടെ അടിത്തറ പാകിയത്. ഫ്രാൻസിസ് അസീസ്സിയുമായി ബന്ധമുള്ള മറ്റു വസ്തുക്കളും മ്യൂസിയത്തിലെ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. 7 സഹസ്രാപ്തങ്ങൾ വരെ പഴക്കമുള്ള മുപ്പത്താറായിരത്തോളം സാധനങ്ങൾ പ്രദർശനത്തിനായി മ്യൂസിയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. മെയ് അവസാനം വരെ പ്രദർശനം തുടരും. വിശ്വാസ ജീവിതത്തിന് ബലമേകാൻ സൗജന്യ പ്രദർശനമാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്.
Image: /content_image/News/News-2020-02-08-09:38:38.jpg
Keywords: അസീസ്സി
Content: 12364
Category: 1
Sub Category:
Heading: ദിവ്യകാരുണ്യ ഭക്തിയും കുറ്റകൃത്യങ്ങളിലെ കുറവും: പഠന ഫലം വീണ്ടും ചര്‍ച്ചയാകുന്നു
Content: ഫിലാഡെല്‍ഫിയ: പരിശുദ്ധ ദിവ്യകാരുണ്യത്തോടുള്ള ഭക്തിക്ക് ഹൃദയങ്ങളെ മാറ്റിമറിക്കുവാനും കുറ്റകൃത്യങ്ങളെ ഇല്ലാതാക്കുവാനും കഴിവുണ്ടെന്ന് തെളിയിക്കുന്ന പഠന ഫലങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. 2013-ല്‍ നടത്തിയ രണ്ടു ശാസ്ത്രീയ പഠനങ്ങളാണ് അടുത്ത ദിവസങ്ങളില്‍ ചില അന്താരാഷ്ട്ര കത്തോലിക്ക മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയ്ക്കു വഴി തുറന്നിരിക്കുന്നത്. സഭാചരിത്രത്തിലുടനീളം അനേകം വിശുദ്ധരും, പാപ്പമാരും തിരുവോസ്തിയില്‍ സന്നിഹിതനായിരിക്കുന്ന ദിവ്യകാരുണ്യ നാഥനോടുള്ള തങ്ങളുടെ അഗാധമായ ഭക്തിയെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ദിവ്യകാരുണ്യ ഭക്തിയുടെ അപ്പസ്തോലനെന്നറിയപ്പെടുന്ന വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ് പറഞ്ഞിട്ടുള്ളത് ദിവ്യകാരുണ്യ നാഥനായ യേശുവിനെ എത്രകുറച്ച് ആരാധിക്കുന്നുവോ അത്രത്തോളം സാത്താന്‍ ശക്തനാകുന്നു എന്നാണ്. കഴിഞ്ഞ 30 വര്‍ഷമായി ഫിലാഡെല്‍ഫിയായിലെ അല്ലെന്‍ടൗണില്‍ പതിവായി ദിവ്യകാരുണ്യ ആരാധനകള്‍ നടത്തിവരുന്ന മോണ്‍. അന്തോണി വാസല്‍, വിശുദ്ധന്റെ വാക്കുകളെ ശരിവെക്കുന്നു. 1960-ന്റെ അവസാനത്തിലും 1970- ന്റെ ആരംഭത്തിലും ദിവ്യകാരുണ്യ ആരാധനയില്‍ കുറവ് വന്ന സമയത്ത് തെരുവുകളിലും സ്കൂളുകളില്‍ പോലും കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവെന്ന് മോണ്‍. വാസല്‍ പറഞ്ഞു. അക്കാലഘട്ടത്തില്‍ നിരവധി കുട്ടികള്‍ സ്കൂളുകളില്‍ വെടിയേറ്റ്‌ മരിച്ചതും, ഗര്‍ഭഛിദ്രത്തിലൂടെ നിരവധി കുരുന്നു ജീവനുകള്‍ ഇല്ലാതായതും ചൂണ്ടിക്കാട്ടികൊണ്ടായിരിന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഈ സമയത്താണ് സുപ്രീം കോടതി സ്കൂളുകളില്‍ പ്രാര്‍ത്ഥന നിരോധിച്ചത്. ബെയ്ലോര്‍ സര്‍വ്വകലാശാല 18നും 28നും ഇടയില്‍ പ്രായത്തിലുള്ള പതിനയ്യായിരത്തിലധികം പേരില്‍ നടത്തിയ പഠനഫലം സൂചിപ്പിക്കുന്നതും മതവിശ്വാസമുള്ളവരില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവാണെന്നാണ്. ഇതുതന്നെയാണ് അമേരിക്കയിലെ മൂന്ന്‍ സംസ്ഥാനങ്ങളിലെ 182 കൌണ്ടികളില്‍ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റി നടത്തിയ സര്‍വ്വേ ഫലവും പറയുന്നത്. 2008-2010 കാലഘട്ടത്തിലെ സിയുഡാഡ് ജുവാരെസ് എന്ന മെക്സിക്കന്‍ സിറ്റി ദിവ്യകാരുണ്യ ആരാധനയിലെ കുറവ് സമൂഹത്തെ നശിപ്പിക്കും എന്നതിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മയക്കുമരുന്നും, ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടവും, കൊലപാതകങ്ങളും ഈ നഗരത്തിന് ലോകത്തെ ഏറ്റവും അപകടമേറിയ നഗരങ്ങളിലൊന്നെന്ന കുപ്രസിദ്ധി നേടിക്കൊടുത്തു. എന്നാല്‍ 2013-ല്‍ ഇവിടെ ദിവ്യകാരുണ്യ ആരാധനക്ക് തുടക്കമിടുകയും അതിനായി പ്രത്യേക ചാപ്പല്‍ തുറക്കുകയും ചെയ്തതോടെ അമേരിക്കയിലെ നിരവധി പട്ടണങ്ങളേക്കാള്‍ സുരക്ഷിതമായ നഗരമായി മാറിക്കഴിഞ്ഞു. ദിവ്യകാരുണ്യ ആരാധനയാണ് ഈ നാടകീയമാറ്റത്തിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ന്യൂയോര്‍ക്കിലെ പ്രമുഖ അബോര്‍ഷനിസ്റ്റും പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും ചെയ്ത ഡോ. ബെര്‍ണാഡ് നാഥാന്‍സണ്‍ ഗര്‍ഭഛിദ്രത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് ദിവ്യകാരുണ്യത്തിനോടുള്ള വിശ്വാസമില്ലായ്മയാണ്. എന്താണെങ്കിലും സമൂഹത്തിലെ അധാര്‍മ്മിക പ്രവര്‍ത്തികള്‍ കുറയ്ക്കുന്നതിന് കാരണമായി ദിവ്യകാരുണ്യ ഭക്തി ഏറെ ഫലം ചെയ്യുമെന്നാണ് പഠനഫലവും അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള പ്രമുഖരുടെ പ്രസ്താവനകളും സൂചിപ്പിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-08-10:50:14.jpg
Keywords: ദിവ്യകാരുണ്യ
Content: 12365
Category: 10
Sub Category:
Heading: ദിവ്യകാരുണ്യ ഭക്തിയും കുറ്റകൃത്യങ്ങളിലെ കുറവും: പഠനഫലം വീണ്ടും ചര്‍ച്ചയാകുന്നു
Content: ഫിലാഡെല്‍ഫിയ: പരിശുദ്ധ ദിവ്യകാരുണ്യത്തോടുള്ള ഭക്തിക്ക് ഹൃദയങ്ങളെ മാറ്റിമറിക്കുവാനും കുറ്റകൃത്യങ്ങളെ ഇല്ലാതാക്കുവാനും കഴിവുണ്ടെന്ന് തെളിയിക്കുന്ന പഠന ഫലങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. 2013-ല്‍ നടത്തിയ രണ്ടു ശാസ്ത്രീയ പഠനങ്ങളാണ് അടുത്ത ദിവസങ്ങളില്‍ ചില അന്താരാഷ്ട്ര കത്തോലിക്ക മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയ്ക്കു വഴി തുറന്നിരിക്കുന്നത്. സഭാചരിത്രത്തിലുടനീളം അനേകം വിശുദ്ധരും, പാപ്പമാരും തിരുവോസ്തിയില്‍ സന്നിഹിതനായിരിക്കുന്ന ദിവ്യകാരുണ്യ നാഥനോടുള്ള തങ്ങളുടെ അഗാധമായ ഭക്തിയെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ദിവ്യകാരുണ്യ ഭക്തിയുടെ അപ്പസ്തോലനെന്നറിയപ്പെടുന്ന വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ് പറഞ്ഞിട്ടുള്ളത് ദിവ്യകാരുണ്യ നാഥനായ യേശുവിനെ എത്രകുറച്ച് ആരാധിക്കുന്നുവോ അത്രത്തോളം സാത്താന്‍ ശക്തനാകുന്നു എന്നാണ്. കഴിഞ്ഞ 30 വര്‍ഷമായി ഫിലാഡെല്‍ഫിയായിലെ അല്ലെന്‍ടൗണില്‍ പതിവായി ദിവ്യകാരുണ്യ ആരാധനകള്‍ നടത്തിവരുന്ന മോണ്‍. അന്തോണി വാസല്‍, വിശുദ്ധന്റെ വാക്കുകളെ ശരിവെക്കുന്നു. 1960-ന്റെ അവസാനത്തിലും 1970- ന്റെ ആരംഭത്തിലും ദിവ്യകാരുണ്യ ആരാധനയില്‍ കുറവ് വന്ന സമയത്ത് തെരുവുകളിലും സ്കൂളുകളില്‍ പോലും കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവെന്ന് മോണ്‍. വാസല്‍ പറഞ്ഞു. അക്കാലഘട്ടത്തില്‍ നിരവധി കുട്ടികള്‍ സ്കൂളുകളില്‍ വെടിയേറ്റ്‌ മരിച്ചതും, ഗര്‍ഭഛിദ്രത്തിലൂടെ നിരവധി കുരുന്നു ജീവനുകള്‍ ഇല്ലാതായതും ചൂണ്ടിക്കാട്ടികൊണ്ടായിരിന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഈ സമയത്താണ് സുപ്രീം കോടതി സ്കൂളുകളില്‍ പ്രാര്‍ത്ഥന നിരോധിച്ചത്. ബെയ്ലോര്‍ സര്‍വ്വകലാശാല 18നും 28നും ഇടയില്‍ പ്രായത്തിലുള്ള പതിനയ്യായിരത്തിലധികം പേരില്‍ നടത്തിയ പഠനഫലം സൂചിപ്പിക്കുന്നതും മതവിശ്വാസമുള്ളവരില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവാണെന്നാണ്. ഇതുതന്നെയാണ് അമേരിക്കയിലെ മൂന്നു സംസ്ഥാനങ്ങളിലെ 182 കൌണ്ടികളില്‍ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റി നടത്തിയ സര്‍വ്വേ ഫലവും പറയുന്നത്. 2008-2010 കാലഘട്ടത്തിലെ സിയുഡാഡ് ജുവാരെസ് എന്ന മെക്സിക്കന്‍ സിറ്റി ദിവ്യകാരുണ്യ ആരാധനയിലെ കുറവ് സമൂഹത്തെ നശിപ്പിക്കും എന്നതിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മയക്കുമരുന്നും, ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടവും, കൊലപാതകങ്ങളും ഈ നഗരത്തിന് ലോകത്തെ ഏറ്റവും അപകടമേറിയ നഗരങ്ങളിലൊന്നെന്ന കുപ്രസിദ്ധി നേടിക്കൊടുത്തു. എന്നാല്‍ 2013-ല്‍ ഇവിടെ ദിവ്യകാരുണ്യ ആരാധനക്ക് തുടക്കമിടുകയും അതിനായി പ്രത്യേക ചാപ്പല്‍ തുറക്കുകയും ചെയ്തതോടെ അമേരിക്കയിലെ നിരവധി പട്ടണങ്ങളേക്കാള്‍ സുരക്ഷിതമായ നഗരമായി മാറിക്കഴിഞ്ഞു. ദിവ്യകാരുണ്യ ആരാധനയാണ് ഈ നാടകീയമാറ്റത്തിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ന്യൂയോര്‍ക്കിലെ പ്രമുഖ അബോര്‍ഷനിസ്റ്റും പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും ചെയ്ത ഡോ. ബെര്‍ണാഡ് നാഥാന്‍സണ്‍ ഗര്‍ഭഛിദ്രത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് ദിവ്യകാരുണ്യത്തിനോടുള്ള വിശ്വാസമില്ലായ്മയാണ്. എന്താണെങ്കിലും സമൂഹത്തിലെ അധാര്‍മ്മിക പ്രവര്‍ത്തികള്‍ കുറയ്ക്കുന്നതിന് കാരണമായി ദിവ്യകാരുണ്യ ഭക്തി ഏറെ ഫലം ചെയ്യുമെന്നാണ് പഠനഫലവും അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള പ്രമുഖരുടെ പ്രസ്താവനകളും സൂചിപ്പിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-08-11:05:02.jpg
Keywords: ദിവ്യകാരുണ്യ
Content: 12366
Category: 18
Sub Category:
Heading: കുറവിലങ്ങാട് തീര്‍ത്ഥാടന ദേവാലയത്തില്‍ സന്ദര്‍ശനവുമായി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: കുറവിലങ്ങാട്: സീറോ മലബാര്‍ സഭാ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു കുറവിലങ്ങാട്ട് പ്രൗഢോജ്വല വരവേല്‍പ്പ്. കുറവിലങ്ങാട് മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയമാക്കി ഉയര്‍ത്തിയതിനെത്തുടര്‍ന്നുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ദേവാലയമുറ്റവും കല്‍പ്പടവുകളും നിറഞ്ഞുകവിഞ്ഞ ജനസഞ്ചയത്തിലേക്കാണു കര്‍ദിനാള്‍ വന്നിറങ്ങിയത്. പുഞ്ചിരി തൂകിയും കുരുന്നുകളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചും സന്തോമറിയിച്ച കര്‍ദിനാള്‍ ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുന്‌പോള്‍ സ്വാഗതമോതിയതു മാലാഖമാരുടെ വേഷമണിഞ്ഞ നൂറോളം കുരുന്നുകളാണ്. സഭയോടും സഭാ നേതൃത്വത്തോടും വൈദികരോടും സന്യസ്തരോടും കുറവിലങ്ങാട് പുലര്‍ത്തുന്ന ആദരവും സ്‌നേഹവും ശ്ലാഘനീയമാണെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പം ജപമാല പ്രദക്ഷിണത്തില്‍ പങ്കെടുത്ത് ശ്ലൈഹിക ആശീര്‍വാദവും നല്‍കി. വൈദികരുടെയും സന്യാസിനിമാരുടെയും പള്ളി യോഗാംഗങ്ങളുടെയും സംഗമത്തിലും മാര്‍ ആലഞ്ചേരി പങ്കെടുത്തു. ഇന്നു രാവിലെ 8.30ന് ഇടവകയിലെ ഭക്തസംഘടനാ ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കും. പത്തിനു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ എഡിറ്റ് ചെയ്ത 'കുറവിലങ്ങാടും മരിയദര്‍ശനങ്ങളും' എന്ന പുസ്തകത്തിന്റെ പ്രകാശനവും മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് 2.30ന് കുടുംബക്കൂട്ടായ്മാ ഭാരവാഹികളുടെ സമ്മേളനത്തില്‍ പങ്കെടുത്താണ് രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം സമാപിക്കുക. 2018 ജനുവരി 21നാണ് സീറോ മലബാര്‍ സഭയില്‍ ഒരു ഇടവക ദേവാലയത്തിനു നല്‍കുന്ന പരമോന്നത പദവിയായ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവി കുറവിലങ്ങാട് മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തിനു സഭ നല്‍കിയത്. ഇതിന്റെ ഭാഗമായുള്ള ആദ്യസന്ദര്‍ശനം കഴിഞ്ഞ വര്‍ഷം ജനുവരി 26, 27 തീയതികളില്‍ കര്‍ദ്ദിനാള്‍ നടത്തിയിരുന്നു.
Image: /content_image/India/India-2020-02-09-00:43:26.jpg
Keywords: കുറവില
Content: 12367
Category: 18
Sub Category:
Heading: ഭ്രൂണഹത്യ 24 ആഴ്ച വരെ ദീര്‍ഘിപ്പിച്ച തീരുമാനം അപലപനീയം: ചങ്ങനാശേരി അതിരൂപത
Content: ചങ്ങനാശേരി: ഭ്രൂണഹത്യ 24 ആഴ്ച വരെയാകാമെന്നുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി പാസ്റ്ററല്‍ കൗണ്‍സില്‍. ജീവന്‍ അമൂല്യമാണ്. അതു ദൈവത്തിന്റെ ദാനമാണ്. ഈ സത്യത്തെ മറച്ചുകൊണ്ടുള്ള നീക്കം ചെറുക്കേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു. ദളിത് ക്രൈസ്തവരെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തണമെന്നുള്ള സുപ്രീം കോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ ആര്‍ജവത്തോടെ നടപ്പിലാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. മാതൃകാപരമായി ദൈവസ്വഭാവത്തില്‍ ജീവിക്കേണ്ടവരാണ് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി. തങ്കച്ചന്‍ പൊന്‍മാങ്കന്‍, റോയി പൊന്‍മാങ്കന്‍, ഡോ.ഡൊമിനിക് ജോസഫ്, ഡോ.രേഖ മാത്യൂസ്, ആന്റണി തോമസ് മലയില്‍ എന്നിവര്‍ പ്രസംഗിച്ചു. ജോസുകുട്ടി കുട്ടംപേരൂര്‍, ഷിജോ ജേക്കബ് എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ ഊന്നല്‍ നല്‍കുന്ന സുസ്ഥിര വികസനം എന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 206 കൗണ്‍സില്‍ അംഗങ്ങള്‍ക്കും തുണിസഞ്ചികള്‍ വിതരണം ചെയ്തു. #{blue->none->b->കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. ‍}# <br> {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }}
Image: /content_image/India/India-2020-02-09-00:53:15.jpg
Keywords: അരും കൊല, ഗര്‍ഭഛി
Content: 12368
Category: 14
Sub Category:
Heading: 400 മരിയന്‍ ഗ്രോട്ടോകള്‍ നിര്‍മ്മിക്കുവാന്‍ അര്‍ജന്‍റീനിയന്‍ സഭ
Content: ബ്യൂണസ് അയേഴ്സ്: നാല് നൂറ്റാണ്ട് മുന്‍പ് കണ്ടെത്തിയ 'ഔര്‍ ലേഡി ഓഫ് വാലി' മരിയന്‍ രൂപത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് 400 മരിയന്‍ ഗ്രോട്ടോകള്‍ നിര്‍മ്മിക്കുവാന്‍ സഭ ഒരുങ്ങുന്നു. നാനൂറ് വര്‍ഷം മുന്‍പാണ് ഒരു തദ്ദേശവാസി വിദൂരമായ ഒരു മലമ്പ്രദേശത്ത് പാറക്കെട്ടുകള്‍ക്കിടയില്‍ മാതാവിന്റെ രൂപം കണ്ടെത്തിയത്. ഔര്‍ ലേഡി ഓഫ് വാലി എന്നാണ് ഈ മാതൃരൂപം പിന്നീട് അറിയപ്പെട്ടത്. കാറ്റാമാര്‍ക്കാ പ്രോവിന്‍സില്‍ നിന്ന് കണ്ടെടുക്കപ്പെട്ടതിനാല്‍ ആ പ്രദേശത്തിന്റെ സംരക്ഷകയായിട്ടാണ് മാതാവ് വിശേഷിപ്പിക്കപ്പെട്ടത്. കാറ്റമാർക്ക രൂപതയിലെ ഹുആൽഫിൻ പട്ടണത്തിലാണ് 400 ഗ്രോട്ടോകൾ നിർമ്മിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ഓരോ രൂപതയും 13 ചെറിയ ഗ്രോട്ടോകളുടെ നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും. നാനൂറാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് ദേശീയ മരിയന്‍ വര്‍ഷമായി കഴിഞ്ഞവര്‍ഷം പ്രഖ്യാപിക്കപ്പെട്ടിരുന്നു.
Image: /content_image/News/News-2020-02-09-01:26:07.jpg
Keywords: മരിയ, മാതാവ
Content: 12369
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് തടവിലായ മൂന്ന് ഇറാനികള്‍ക്ക് മോചനം
Content: ടെഹ്‌റാന്‍: ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ തടവിലായ ഇറാന്‍ സ്വദേശികള്‍ക്ക് ജയില്‍ മോചനം. ഇക്കഴിഞ്ഞ ഫെബ്രുവരി 2നാണ് എഗ്ലിദ് ജയിലില്‍ നിന്നും അസ്ഗര്‍ സലേഹി എന്ന ക്രൈസ്തവ വിശ്വാസി മോചിതനായത്. അദ്ദേഹത്തോടൊപ്പം അറസ്റ്റിലായ മൊഹമ്മദ് റേസ റെസായിയും, പേര് വ്യക്തമല്ലാത്ത മറ്റൊരു ക്രൈസ്തവ വിശ്വാസിയും ഉടന്‍ മോചിപ്പിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ആറ് മാസത്തെ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട അസ്ഗര്‍ രണ്ടു മാസത്തിന് ശേഷം ജയില്‍ മോചിതനായ വാര്‍ത്ത അദ്ദേഹത്തിന്റെ ബന്ധുമിത്രങ്ങളും ക്രിസ്ത്യന്‍ സമൂഹവും അതീവ സന്തോഷത്തോടെയാണ് വരവേറ്റത്. 2018 സെപ്റ്റംബറിലാണ്, അസ്ഗര്‍ മൊഹമ്മദ്‌ റെസായി എന്നിവര്‍ക്ക് പുറമേ നാലോളം പേരെ ഇറാനിയന്‍ ഇന്റലിജന്‍സ് പ്രതിനിധികള്‍ അവരുടെ വീടുകള്‍ റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്യുന്നത്. കണ്ണ് മൂടിക്കെട്ടി 3 ദിവസത്തോളമായിരിന്നു ചോദ്യം ചെയ്യല്‍. 8 ദിവസത്തോളം ജയിലില്‍ കിടന്ന അസ്ഗര്‍ തന്റെ ബിസിനസ് ലൈസന്‍സ് സമര്‍പ്പിച്ചാണ് ജാമ്യം നേടിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18­-ന് ഇവര്‍ മൂന്ന്‍ പേരെയും എഗ്ലിഡ് ക്രിമിനല്‍ കോടതിയുടെ ശാഖ 101-ല്‍ വിളിപ്പിച്ച് വിചാരണ ചെയ്തു. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായി പ്രചാരണം നടത്തിയെന്ന കുറ്റം ചുമത്തിയ ജഡ്ജി അസ്ഗറിനെ സംസാരിക്കുവാന്‍ പോലും അനുവദിച്ചില്ലെന്നും, അസ്ഗര്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും, ക്രിസ്തീയതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും ജഡ്ജി മുന്നറിയിപ്പ് നല്‍കിയതായും മിഡില്‍ ഈസ്റ്റ്‌ കണ്‍സേണ്‍ എന്ന സന്നദ്ധ സംഘടയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 16ന് ഇതേ കോടതി തന്നെ ഇവരെ വീണ്ടും വിളിപ്പിക്കുകയും മൂന്നു പേര്‍ക്കും ആറ് മാസത്തെ ജയില്‍ വാസം വിധിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഡിസംബര്‍ 12ന് ജോലിസ്ഥലത്ത് വെച്ചാണ് അസ്ഗര്‍ അറസ്റ്റിലാവുന്നത്. രാഷ്ട്രീയവും, രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ ചുമത്തി തടവിലാക്കുന്ന തടങ്കല്‍ കാലയളവിന് മുന്‍പ് നേരത്തെ മോചിപ്പിക്കുന്നത് സാധാരണമല്ലെന്നാണ് ജെയില്‍ മോചിതനായ അസ്ഗറിന്റെ സുഹൃത്ത് പറഞ്ഞത്. മതപീഡനത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്ന ഇറാനില്‍ നിന്നും പുറത്തുവന്നിരിക്കുന്ന ഈ വാര്‍ത്ത അനേകം ക്രൈസ്തവര്‍ക്ക് ആശ്വാസം പകരുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-09-01:56:12.jpg
Keywords: ഇറാനി