Contents
Displaying 12011-12020 of 25156 results.
Content:
12330
Category: 18
Sub Category:
Heading: കൊറോണ: ഫെബ്രുവരി ഒന്‍പതിന് കേരള സഭയില്‍ പ്രാര്‍ത്ഥനാദിനം
Content: കൊച്ചി: കൊറോണ ബാധമൂലം ദുരിതമനുഭവിക്കുന്നവരെ അനുസ്മരിച്ച് ഫെബ്രുവരി ഒമ്പത് ഞായറാഴ്ച കേരള കത്തോലിക്കാസഭയിലെ മൂന്നു റീത്തുകളിലുള്ള ഇടവക ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന എല്ലായിടങ്ങളിലും പ്രാര്‍ത്ഥന നടത്തണമെന്നു കെസിബിസിയുടെ നിര്‍ദ്ദേശം. വിഷയത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവരുന്നത് ആശ്വാസകരമാണെന്നും കെസിബിസി പ്രസ്താവിച്ചു. ആരോഗ്യരംഗത്ത് ശുശ്രൂഷ ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ നല്കുന്ന മഹത്തായ സേവനത്തെ കൃതജ്ഞതാപൂര്‍വം സ്മരിക്കാം. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സ്ഥാപനങ്ങള്‍ സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ നേരത്തേ തന്നെ ഓര്‍മിപ്പിച്ചിരുന്നതായും കെസിബിസി ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2020-02-05-07:32:22.jpg
Keywords: കൊറോ

12331
Category: 13
Sub Category:
Heading: കൊറോണയുടെ പിടിയിലമരുമ്പോഴും ചൈനയില്‍ ക്രൈസ്തവ പീഡനം രൂക്ഷം
Content: ബെയ്ജിംഗ്: കൊറോണയുടെ പിടിയിലമരുമ്പോഴും ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനത്തില്‍ കുറവില്ലെന്ന് വ്യക്തമാക്കി പുതിയ റിപ്പോര്‍ട്ട്. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളുടെ ഭാഗമായി ചില മേഖലകളില്‍ ക്രിസ്ത്യന്‍ മൃതസംസ്കാര ചടങ്ങുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രീകൃത മൃതസംസ്കാര ക്രമീകരണത്തിന്റെ ഭാഗമായി കിഴക്കന്‍ പ്രവിശ്യയായ സിജിയാങ്ങില്‍ നടപ്പിലാക്കിയ നിയമങ്ങള്‍ പ്രകാരം ദേവാലയങ്ങള്‍ക്ക് പുറത്തുള്ള അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ വൈദികര്‍ക്ക് അനുവാദമില്ലായെന്നാണ് 'യുസിഎ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണവുമായി ബന്ധപ്പെട്ട് ഭവനങ്ങളില്‍ നടക്കുന്ന കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ വൈദികര്‍ക്ക് കഴിയുകയില്ലെന്നും, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളില്‍ പത്തു പേര്‍ക്ക് മാത്രമേ വിശുദ്ധ ലിഖിതങ്ങള്‍ വായിക്കുവാനും താഴ്ന്ന ശബ്ദത്തില്‍ പാട്ട് പാടുവാനും സാധിക്കുകയുള്ളുവെന്നും വെന്‍ഷൂ രൂപതയിലെ ഹേനാന്‍ ഇടവക വികാരിയായ ഫാ. ഗുവോ യു.സി.എ ന്യൂസിനോട് വെളിപ്പെടുത്തി. ദേവാലയത്തിനു പുറത്തുള്ള പ്രവര്‍ത്തനങ്ങളെ നിയമം വഴി ശക്തമായി വിലക്കിയിരിക്കുകയാണെന്നും, ഗ്രാമ പ്രദേശങ്ങളില്‍ വിശ്വാസികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്താമെങ്കിലും, പ്രാര്‍ത്ഥനപോലെ വിശ്വാസപരമായ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ വൈദികര്‍ക്ക് അനുവാദമില്ലെന്നും സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് സഭയില്‍ ശുശ്രൂഷ ചെയ്യുന്ന അദ്ദേഹം വെളിപ്പെടുത്തി. നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നാണ് ഉത്തരവ്. വീഴ്ച വരുത്തിയാല്‍ ദേവാലയത്തിന്റെ അടച്ചുപൂട്ടല്‍, പൗരോഹിത്യ സര്‍ട്ടിഫിക്കറ്റിന്റെ റദ്ദാക്കല്‍, പുരോഹിതനെ വീട്ടിലേക്ക് മടക്കി അയക്കല്‍ തുടങ്ങിയ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരും. ഒരു പുരോഹിതനായിരിക്കുവാന്‍ തന്നെ ഭരണകൂടം അനുവദിക്കുന്നില്ലെന്നും, ഇത്തരം നടപടി തുടര്‍ന്നാല്‍ താന്‍ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത അധോസഭയുടെ ഭാഗമായി തീരുമെന്നും ഫാ. ഗുവോ പറയുന്നു. കമ്മ്യൂണിസ്റ്റുകള്‍ മരിക്കുമ്പോള്‍ ഓര്‍മ്മയാചാരണവും മറ്റ് ചടങ്ങുകളും നടത്തുന്നുണ്ടെന്നും എന്തുകൊണ്ട് ഇത് കത്തോലിക്കര്‍ക്ക് നിഷേധിക്കുന്നുവെന്നും ഫാ. ഗുവോ ചോദിക്കുന്നു. മൃതസംസ്കാരവുമായി ബന്ധപ്പെട്ട ആചാര രീതികള്‍ അവസാനിപ്പിക്കുന്നതിനും, ശാസ്ത്രീയവും, ആധുനികവുമായ ശവസംസ്കാര രീതി നടപ്പിലാക്കുന്നതിനുമാണ് പുതിയ നിയമം ലക്ഷ്യം വെക്കുന്നതെന്നാണ് ബന്ധപ്പെട്ട അധികാരികള്‍ പറയുന്നതെങ്കിലും, ക്രിസ്തീയ വിശ്വാസത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗം തന്നെയാണിതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-05-08:50:46.jpg
Keywords: ചൈന

12332
Category: 1
Sub Category:
Heading: റുവാണ്ടയില്‍ ജയിലിന്റെ സ്ഥാനത്ത് ക്രൈസ്തവ ദേവാലയം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു
Content: കിബേഹോ: തടവുകാരില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ജയിലിന്റെ സ്ഥാനത്ത് രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയം പണിയുവാന്‍ റുവാണ്ടന്‍ സര്‍ക്കാരും കത്തോലിക്ക സഭയും പദ്ധതിയിടുന്നു. റുവാണ്ടയുടെ തലസ്ഥാന നഗരമായ കിഗാലിയിലെ സെന്‍ട്രല്‍ ബിസിനസ് ജില്ലയില്‍ 5.5 ഏക്കര്‍ നിലത്ത് സ്ഥിതി ചെയ്യുന്ന ന്യാരുഗെങ്ങെ ജയില്‍ വളപ്പിലാണ് പുതിയ കത്തോലിക്ക ദേവാലയം പണിയുവാന്‍ പദ്ധതിയിട്ടിരിക്കുന്നത്. കിഗാലിയിലെ ഇപ്പോഴത്തെ കത്തോലിക്കാ ദേവാലയമായ സെന്റ് മൈക്കേല്‍ ദേവാലയം സ്ഥിതിചെയ്യുന്നത് സ്റ്റേറ്റ് ഹൗസിനടുത്താണ്. സുരക്ഷാ കാരണങ്ങളാല്‍ സ്റ്റേറ്റ് ഹൗസിനടുത്തുള്ള മറ്റ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റികൊണ്ടിരിക്കുന്നതും, നിലവിലെ കത്തോലിക്കാ ദേവാലയത്തിലെ സ്ഥലപരിമിതിയും കണക്കിലെടുത്താണ് പുതിയ ദേവാലയം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്. റുവാണ്ടയുടെ ദക്ഷിണ പ്രവിശ്യയായ കിബേഹോയിൽ ലോകത്തെ ഏറ്റവും വലിയ ബസിലിക്ക നിര്‍മ്മിക്കുവാന്‍ ജനുവരി ആദ്യവാരത്തില്‍ സഭ തീരുമാനമെടുത്തിരിന്നു. ഇതിന് പിന്നാലെയാണ് അടുത്ത തീരുമാനവും. 1930-ല്‍ പണികഴിപ്പിച്ച ന്യാരുഗെങ്ങെ ജയില്‍ രാജ്യത്തെ ഏറ്റവും പഴക്കമേറിയ ജയിലുകളില്‍ ഒന്നാണ്. കാര്യമായ പഴക്കത്തെ തുടര്‍ന്നു തടവുകാരെ മറ്റൊരു ജയിലിലേക്ക് മാറ്റിപ്പാര്‍പ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. 2018 ജൂലൈ മാസത്തിലാണ് ചരിത്രത്തിന്റെ ഭാഗമായ ഈ ജയിലില്‍ നിന്നും തടവുകാരുടെ അവസാന ബാച്ചിനെ മാറ്റിയത്. കിഗാലി അതിരൂപതയുടെ ഇരിപ്പിടം കൂടിയായ സെന്റ് മൈക്കേല്‍സ് കത്തീഡ്രലിനും പഴക്കമേറെയാണ്. ഭൂമി സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞുവെന്നും ദേവാലയത്തിന്റെ നിര്‍മ്മാണം സഭയുടെ ഉത്തരവാദിത്തമാണെന്നും റുവാണ്ടയിലെ ഡിവൈന്‍ മേഴ്സി സാങ്ച്വറിയുടെ റെക്ടറായ ഫാ. ജീന്‍ പിയറെ സാബിമാന പറയുന്നു. ജയില്‍ വളപ്പില്‍ പുതിയ കത്തീഡ്രല്‍ വരുന്നതില്‍ പ്രദേശവാസികള്‍ ആഹ്ലാദത്തിലാണെന്നു കിഗാലിയിലെ റെജിന ഇടവക വികാരിയായ ഫാ. ജോണ്‍ ബോസ്കോ ന്ണ്ടാഗുങ്ങിര പറഞ്ഞു. റുവാണ്ടയിലെ ദേവാലയങ്ങളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുവാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ദേവാലയത്തിന്റെ വാര്‍ത്ത പുറത്തു വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-05-09:43:16.jpg
Keywords: ആഫ്രി, റുവാ

12333
Category: 10
Sub Category:
Heading: ജീവിതം ഹൃസ്വമാണ്, ബൈബിള്‍ വായിക്കുക: ബോക്സിങ് ഇതിഹാസം മാനി പക്വിയാവോ
Content: മനില: ബൈബിൾ വായിക്കാനും, അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും ആഹ്വാനവുമായി ബോക്സിങ് ഇതിഹാസവും ഫിലീപ്പീന്‍സ് സെനറ്ററുമായ മാനി പക്വിയാവോ. ദേശീയ ബൈബിൾ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽവെച്ച് താൻ നടത്തിയ വിശ്വാസ യാത്ര വിവരിച്ച അദ്ദേഹം ദൈവവചനത്തിന്റെ ശക്തിയെ കുറിച്ച് വാചാലനായി. ബൈബിൾ നമ്മെ സത്യത്തിലേക്ക് നയിക്കുമെന്നും, അത് നമ്മുടെ ജീവിതത്തിലെ വഴികാട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സർക്കാരും, സിനിമാപ്രവർത്തകരും, ബിസിനസ്സുകാരുമടക്കം നിരവധി പേർ ഈ വർഷത്തെ ദേശീയ ബൈബിൾ ദിനാചരണത്തിന്റെ ഭാഗമായി. ഒരു ലക്ഷത്തോളം ബൈബിളുകളാണ് പ്രസ്തുത ദിവസം വിതരണം ചെയ്തത്. പ്രശസ്ത ക്രൈസ്തവ പ്രഭാഷകനായ രവി സക്കറിയാസും ചടങ്ങിൽ പങ്കെടുക്കാനായി ഫിലിപ്പീൻസിൽ എത്തിയിരുന്നു. അടുത്തിടെ അപകടത്തിൽ മരണമടഞ്ഞ കോബ് ബ്രെയന്റെ വേർപാടിൽ പക്വിയാവോ അനുശോചനം രേഖപ്പെടുത്തി. ജീവിതം ദൈർഘ്യമുള്ളതല്ലെന്നും, അതിനാൽ ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം സ്ഥാപിക്കുന്നത് ഉറപ്പുവരുത്തണമെന്നും കോബ് ബ്രെയന്റെ മരണം സ്മരിച്ചു മാനി പറഞ്ഞു. ലോകമറിയുന്ന ബോക്സിംഗ് താരമാണെങ്കിലും, ക്രൈസ്തവ വിശ്വാസത്തിനും ദൈവവചനത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നയാളാണ് മാനി പക്വിയാവോ. തന്റെ ബോക്സിങ് റിങ്ങുകളിലെ വിജയത്തിന് അദ്ദേഹം നന്ദി സമർപ്പിക്കുന്നത് ദൈവത്തോടാണ്. എല്ലാവർഷവും ജനുവരി മാസത്തിലെ അവസാന തിങ്കളാഴ്ച ദേശീയ ബൈബിൾ ദിനമായി ആചരിക്കാനായുള്ള നടപടികൾക്കു മുൻകൈയെടുത്തതും അദ്ദേഹമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-05-10:51:28.jpg
Keywords: മാനി, ഫിലിപ്പീ

12334
Category: 1
Sub Category:
Heading: ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന നിനവേ കൺവെൻഷന് യുഎഇയില്‍ ആരംഭം
Content: ഷാർജ: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ യുഎഇ മേഖല ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന നിനവേ കൺവെൻഷന് ആരംഭം. യുഎഇയിലെ എല്ലാ ഓർത്തഡോക്സ് ദേവാലയങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് നടത്തുന്ന നിനവേ കൺവെൻഷൻ 2020നു ഷാർജ സെന്റ് മേരിസ് യാക്കോബായ സുനോറോ പാത്രിയർക്കൽ കത്തീഡ്രലിലാണ് ആരംഭമായത്. യുഎഇ മേഖലയിലെ ഇടവകകളിൽ നിന്നുള്ള വൈദികർ, ഭദ്രാസന കൗൺസിൽ മെമ്പർമാർ, ഷാർജ പള്ളി മാനേജിംഗ് കമ്മറ്റി എന്നിവരുടെ സാന്നിധ്യത്തിൽ മെത്രാപ്പോലിത്ത ഐസക് മോർ ഒസ്താത്തിയോസ് കൺവെൻഷന്‍ ഉദ്ഘാടനം ചെയ്തു. തുടർന്ന് വചന ശുശ്രൂഷക്ക് ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നേതൃത്വം നൽകി. ഇന്ന് വൈകിട്ട് 6 മണിക്ക് ധ്യാന ശുശ്രൂഷ ആരംഭിക്കും. നാളെ വൈകീട്ട് ആറ് മണിക്ക് അബുദാബി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ മുസഫ മാര്‍ത്തോമ ഹാളില്‍ വചനശുശ്രൂഷ നടക്കും. ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച ദുബായ് മോര്‍ ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് മൌണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ആദര്‍ശ് ജോര്‍ജ്ജും ടീമും നേതൃത്വം നല്‍കും. ധ്യാന ശുശ്രൂഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മൌണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രം ഫേസ്ബുക്കില്‍ കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-05-11:45:25.jpg
Keywords: ഡാനിയേ, സുവിശേഷ

12335
Category: 13
Sub Category:
Heading: “ഓരോ ജീവനും ദൈവത്തിന്റെ വിശുദ്ധ സമ്മാനം”: വൈകിയ വേളയിലുള്ള ഗര്‍ഭഛിദ്രം നിരോധിക്കുവാന്‍ ട്രംപ്
Content: വാഷിംഗ്‌ടണ്‍ ഡി.സി: വൈകിയ വേളയിലുള്ള ഗര്‍ഭഛിദ്രം നിരോധിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചുകൊണ്ടും ജീവന്‍ ദൈവത്തിന്റെ ദാനമാണെന്ന സത്യം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ വൈകിട്ട് കാപ്പിറ്റോള്‍ ഹില്ലില്‍ നടത്തിയ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍’ വാര്‍ഷിക പ്രസംഗത്തിലാണ് ഗര്‍ഭഛിദ്രത്തിനെതിരെയുള്ള തന്റെ നിലപാട് അമേരിക്കന്‍ പ്രസിഡന്റ് വീണ്ടും വ്യക്തമാക്കിയത്. “വൈകിയ വേളകളിലുള്ള അബോര്‍ഷന്‍ നിരോധിക്കുവാന്‍ കോണ്‍ഗ്രസ് അംഗങ്ങളോട് ഈ രാത്രി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മള്‍ റിപ്പബ്ലിക്കനോ, ഡെമോക്രാറ്റോ, സ്വതന്ത്രനോ ആരുമായികൊള്ളട്ടെ, ഓരോ ജീവനും ദൈവത്തിന്റെ വിശുദ്ധ സമ്മാനമാണെന്ന കാര്യം നാം തീര്‍ച്ചയായും അംഗീകരിക്കുന്നു”. ഗര്‍ഭഛിദ്രത്തിനുള്ള നിരോധനം തന്റെ ഒപ്പിനായി അയക്കുവാനും അദ്ദേഹം കോണ്‍ഗ്രസ് അംഗങ്ങളോട് ആവശ്യപ്പെട്ടു. 2017-ല്‍ കന്‍സാസ് സിറ്റിയിലെ സെന്റ് ലുക്ക് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വളര്‍ച്ചയെത്താതിരിന്ന ഗര്‍ഭസ്ഥ ശിശുവിനെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന സംഭവത്തെക്കുറിച്ചും ട്രംപ് വിവരിച്ചു. വെറും 21 ആഴ്ചയും 6 ദിവസവും പ്രായമുള്ളപ്പോള്‍ ഒരു പൗണ്ടില്‍ താഴെ തൂക്കവുമായി ഡോക്ടര്‍മാരുടെ കഴിവും, മാതാപിതാക്കളുടെ പ്രാര്‍ത്ഥനയും കാരണം ജീവിതത്തിലേക്ക് വന്ന എല്ലി ഷ്നീഡര്‍ എന്ന കുഞ്ഞിന്റെ കാര്യമാണ് അദ്ദേഹം പരാമര്‍ശിച്ചത്. ഇന്നു രണ്ട് വയസ്സ് പ്രായമുള്ള എല്ലി പൂര്‍ണ്ണ ആരോഗ്യവതിയാണ്. ഓരോ കുഞ്ഞും ജീവിതത്തിലെ ഓരോ അത്ഭുതങ്ങളാണെന്ന കാര്യം എല്ലി നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്ന്‍ വൈദ്യശാസ്ത്ര രംഗത്തെ നേട്ടങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ട്രംപ് ചൂണ്ടിക്കാട്ടി. ട്രംപ് പ്രസ്താവന നടത്തുമ്പോള്‍ എല്ലിയും അമ്മയും സദസിലുണ്ടായിരിന്നു. നിറകണ്ണുകളോടെയാണ് അവര്‍ പ്രസിഡന്റിന്റെ വാക്കുകള്‍ ശ്രവിച്ചത്. അതേസമയം ശക്തമായ കയ്യടി സദസില്‍ നിന്ന്‍ ഉയര്‍ന്നു. എല്ലി ജനിച്ച ആശുപത്രിയില്‍ ഇതേരീതിയില്‍ പിറന്ന 50 ശതമാനം കുട്ടികളും ഇന്ന് ജീവിച്ചിരിക്കുന്നുണ്ട്. "എല്ലിയെപ്പോലെ ജീവിക്കുവാന്‍ ഓരോ കുട്ടിക്കും അവകാശമുണ്ട്. അതുകൊണ്ടാണ് നിയോനാറ്റല്‍ ഗവേഷണങ്ങള്‍ക്കായി 5 കോടി ഡോളര്‍ കൂടി വകയിരുത്തണമെന്ന് കോണ്‍ഗ്രസ്സിനോട് ഞാന്‍ ആവശ്യപ്പെടുന്നത്" ട്രംപ് പറഞ്ഞു. ഇന്റര്‍നാഷ്ണല്‍ പ്ലാന്‍ഡ്പാരന്റ്ഹുഡ് പോലെയുള്ള അബോര്‍ഷന്‍ അനുകൂല സംഘടനകള്‍ക്കുള്ള വിദേശ സഹായങ്ങള്‍ നിര്‍ത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അധികാരമേറ്റ നാള്‍ മുതലുള്ള ട്രംപിന്റെ പ്രോലൈഫ് കാഴ്ചപ്പാടുകളുടെ ഒടുവിലത്തെ പ്രകടനമായിരുന്നു സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗം. കഴിഞ്ഞ മാസം നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുത്ത ആദ്യ അമേരിക്കന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ ശ്രദ്ധയാകര്‍ഷിച്ചിരിന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമായിരിക്കുവാനും, ഓരോ കുട്ടിയും ദൈവത്തിന്റെ അമൂല്യ സമ്മാനമാണെന്ന ശാശ്വത സത്യം മനസ്സിലാക്കുവാനുമാണ് ഒരുമിച്ച് കൂടിയിരിക്കുന്നതെന്നാണ് അന്ന് അദ്ദേഹം പതിനായിരങ്ങളോട് പറഞ്ഞത്. #{blue->none->b->കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. }# {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }} ---------------------------------------------- #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-05-13:37:51.jpg
Keywords: ട്രംപ, യുഎസ് പ്രസി

12336
Category: 18
Sub Category:
Heading: ലവ് ജിഹാദ് നിയമപ്രകാരം നിര്‍വചിക്കണം: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആഭ്യന്തര മന്ത്രാലയത്തോട്
Content: ന്യൂഡല്‍ഹി: ലവ് ജിഹാദ് നിയമപ്രകാരം നിര്‍വചിക്കണമെന്നും ലവ് ജിഹാദ് തടയാനാവശ്യമായ നിയമ നിര്‍മാണം നടത്തണമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ലവ് ജിഹാദ് എന്ന വാക്ക് നിയമപ്രകാരം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ മറുപടി നല്‍കിയ പശ്ചാത്തലത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടല്‍. ലോക് സഭയില്‍ കഴിഞ്ഞ ദിവസം ലവ് ജിഹാദിനെ പറ്റി ഉന്നയിച്ച ചോദ്യം പല സംശയങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അഭിപ്രായ പ്പെട്ടു. ചോദ്യങ്ങള്‍ രൂപപ്പെടുത്തിയത് ഒരു പ്രത്യേക ഉത്തരം കിട്ടാന്‍വേണ്ടിയാണെന്ന് വ്യക്തമാണെന്നും ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് കുര്യന്‍ കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങള്‍ പുകമറ ഉണ്ടാക്കുന്നതിനു മാത്രമേ ഉപകരിക്കൂ. ഈ ചോദ്യം സീറോ മലബാര്‍ സഭാ സിനഡിന്റെ ലവ് ജിഹാദ് പ്രമേയത്തെ തമസ്‌കരിക്കാന്‍ വേണ്ടിയാണ് ഉന്നയിച്ചിരിക്കുന്നതെന്നും ജോര്‍ജ് കുര്യന്‍ ആരോപിച്ചു. ചാലക്കുടി എംപി ബെന്നി ബെഹനാനാണ് വിവാദ ചോദ്യം സഭയില്‍ ഉന്നയിച്ചത്. ലവ് ജിഹാദിനെപ്പറ്റി ഹൈക്കോടതി 2009ലാണ് പരാമര്‍ശം നടത്തിയത്. അതിനുശേഷം 2016ല്‍ 21 പേരാണ് ഇസ്ലാമിക സ്‌റ്റേറ്റില്‍ ചേരാനായി കേരളത്തില്‍ നിന്നു പോയത്. ഇതില്‍ പകുതി പേരോളം ക്രൈസ്തവരില്‍ നിന്ന് മതം മാറ്റപ്പെട്ടവരാണെന്നാണ് സിനഡിന്റെ പ്രമേയത്തില്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യയില്‍ ഒരു കോടതിയോ ഏജന്‍സിയോ ഇതിനെ തീവ്രവാദ പ്രവര്‍ത്തനം അല്ലെന്നു പറഞ്ഞിട്ടില്ല. ഇങ്ങനെ തീവ്രവാദത്തിലേക്ക് മതം മാറ്റുന്ന പ്രവൃത്തിക്കാണ് ലവ് ജിഹാദെന്ന് പറയുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാക്കുക മാത്രമല്ല രാജ്യത്തിന്റെ സുരക്ഷയെയും ബാധിക്കുന്നു. ഇതിനാലാണ് ലവ് ജിഹാദിനെ വ്യക്തമായി നിര്‍വചിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടത്.
Image: /content_image/India/India-2020-02-06-02:18:38.jpg
Keywords: ലവ് ജിഹാ

12337
Category: 18
Sub Category:
Heading: സിമിത്തേരി നിയമനിര്‍മ്മാണ പ്രക്രിയയില്‍ സര്‍ക്കാര്‍ സഭകളെ കേള്‍ക്കണം: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കാക്കനാട്: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകളുടെയിടയില്‍ വിശ്വാസികളുടെ മൃതസംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന ബില്‍ എല്ലാ ക്രിസ്ത്യന്‍ സഭകളുടെയും നിലവിലുള്ള സംവിധാനങ്ങളെ കണക്കിലെടുക്കുന്നതും, എല്ലാവര്‍ക്കും സ്വീകാര്യവുമായിരിക്കണമെന്ന് കെ.സി.ബി.സി. പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യാക്കോബായ -ഓര്‍ത്തഡോക്‌സ് സഭകളിലെ സിമിത്തേരിയുമായി ബന്ധപ്പെട്ടുള് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇപ്പോള്‍ രൂപപ്പെടുത്തിയിരിക്കുന്ന ബില്‍ അവ്യക്തവും, കൃത്യതയില്ലാത്തതതും മതങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടുവാന്‍ ഇടയാകുന്നതും അതിനാല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ നിയമ പ്രശ്‌നങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതുമാണ്. 2020-ലെ കേരള ക്രിസ്ത്യന്‍ സിമിത്തേരികള്‍ (ശവം അടക്കുന്നതിനുള്ള അവകാശം) എന്ന പേരിലുള്ള ബില്‍ ക്രിസ്ത്യാനികളുടെ മൃതദേഹം അടക്കം ചെയ്യുന്നതിനും ശവസംസ്‌കാര ശുശ്രൂഷകള്‍ക്കും അതുമായി ബന്ധപ്പെട്ടതോ അതിന് ആനുഷംഗിഗമായതോ ആയ കാര്യങ്ങള്‍ക്കു വേണ്ടി വ്യവസ്ഥ ചെയ്യുന്നതാണെന്ന് കൃത്യമായി പറയുന്നുണ്ട്. ഈ ബില്‍ യാക്കോബായ വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഉപകരിച്ചേക്കാം. എന്നാല്‍, നൂറ്റാണ്ടുകളായി നിയമാനുസൃതം പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്ത്യന്‍ സഭകളിലെ മൃതസംസ്‌കാര ശുശ്രൂഷകളെയും സിമിത്തേരികളെയും പുതിയ ബില്‍ ഏതെങ്കിലും തരത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായി ബാധിക്കുമെന്ന് ബില്ലിന്റെ പൊതുസ്വഭാവം വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കേരളത്തിലെ എല്ലാ ക്രിസ്ത്യന്‍ സഭകള്‍ക്കും തങ്ങളുടേതായ സിമിത്തേരികള്‍ നിലവിലുണ്ട്. അവയുടെ നിര്‍മ്മാണവും പ്രവര്‍ത്തനവും സര്‍ക്കാര്‍ നിയമങ്ങള്‍ക്കും ഓരോ സഭയുടെ ആഭ്യന്തര ചട്ടങ്ങള്‍ക്കും വിധേയമായാണ് ഇപ്പോള്‍ നടക്കുന്നത്. അതിനാല്‍, പുതിയ നിയമനിര്‍മ്മാണ പ്രക്രിയയില്‍ കേരളത്തിലെ എല്ലാ സഭകളുടെയും പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും അവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കുകയും ചെയ്യണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2020-02-06-02:25:37.jpg
Keywords: ആലഞ്ചേ

12338
Category: 18
Sub Category:
Heading: ഫാ. വര്‍ക്കി കാട്ടറാത്തിനെ ദൈവദാസനായി പ്രഖ്യാപിച്ചു
Content: കൊച്ചി: വിന്‍സെന്‍ഷ്യന്‍ സമൂഹത്തിന്റെ ഇടപ്പള്ളിയിലുള്ള ജനറലേറ്റില്‍ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ (വിസി) സ്ഥാപകന്‍ ഫാ. വര്‍ക്കി കാട്ടറാത്തിനെ ദൈവദാസനായി പ്രഖ്യാപിച്ചു. വന്ദ്യ വൈദികന്റെ കബറിടമുള്ള വൈക്കം തോട്ടകം ഇടവകയിലെയും ആശ്രമത്തിലെയും പ്രതിനിധികള്‍ ദൈവദാസന്റെ ഛായാചിത്രം അള്‍ത്താരയിലേക്ക് എത്തിച്ചതോടെയാണു ചടങ്ങുകള്‍ക്കു തുടക്കമായത്. പോസ്റ്റുലേറ്റര്‍ ഫാ. ജോസഫ് എറന്പില്‍ പ്രാര്‍ത്ഥന നയിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദൈവദാസ പദവി പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, സത്നാ രൂപത മുന്‍ ബിഷപ്പ് മാര്‍ മാത്യു വാണിയകിഴക്കേല്‍ എന്നിവര്‍ സന്ദേശം നല്‍കി. ഫാ. കാട്ടറാത്തിനെ ദൈവദാസനായി പ്രഖ്യാപിക്കുന്നതിനുള്ള വത്തിക്കാന്റെ അനുമതിപത്രം അതിരൂപത ചാന്‍സലര്‍ റവ.ഡോ.ജോസ് പൊള്ളയില്‍ വായിച്ചു. നാമകരണ നടപടികളുടെ ഭാഗമായി രൂപീകരിച്ച അതിരൂപതാതല അന്വേഷണത്തിനുള്ള ബോര്‍ഡ് ഓഫ് എന്‍ക്വയറി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. നാമകരണ നടപടികള്‍ക്കായി രൂപീകരിച്ച അതിരൂപതാതല അന്വേഷണത്തിനുള്ള ബോര്‍ഡ് ഓഫ് എന്‍ക്വയറി അംഗങ്ങളായ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, എപ്പിസ്‌കോപ്പല്‍ ഡെലഗേറ്റ് റവ.ഡോ. ജെയിംസ് പെരേപ്പാടന്‍, പോസ്റ്റുലേറ്റര്‍ റവ.ഡോ. ജോസഫ് എറന്പില്‍, പ്രമോട്ടര്‍ ഓഫ് ജസ്റ്റീസ് റവ.ഡോ. സാജു കുത്തോടിപുത്തന്‍പുരയില്‍, ഹിസ്‌റ്റോറിക്കല്‍ കമ്മീഷന്‍ അംഗങ്ങളായ റവ.ഡോ. ആന്റണി പ്ലാക്കല്‍, റവ.ഡോ. ബിജോ കൊച്ചടന്പിള്ളില്‍, റവ.ഡോ. നോബിള്‍ മണ്ണാറത്ത്, നോട്ടറി സിസ്റ്റര്‍ ലിജ, വൈസ് നോട്ടറി സിസ്റ്റര്‍ രശ്മി, ട്രാന്‍സിലേറ്റര്‍മാരായ സിസ്റ്റര്‍ ആനി റോസിലന്റ്, സിസ്റ്റര്‍ സെര്‍ജിയൂസ്, കോപ്പിയര്‍ ഫാ. ജോണ്‍ കൊല്ലകോട്ടില്‍ എന്നിവരാണു സത്യപ്രതിജ്ഞ ചെയ്തത്. വിന്‍സെന്‍ഷ്യന്‍ സഭയുടെ സുപ്പരീയര്‍ ജനറല്‍ റവ.ഡോ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍, ജനറല്‍ കൗണ്‍സിലറും സെക്രട്ടറി ജനറലുമായ ഫാ. അലക്‌സ് ചാലങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ. വര്‍ക്കി കാട്ടറാത്തിന്റെ ജീവിതവും ദര്‍ശനങ്ങളും അടിസ്ഥാനമാക്കി രചിച്ച രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. വിവിധ സന്യാസ സമൂഹങ്ങളുടെ ജനറാള്‍മാര്‍, പ്രൊവിന്‍ഷ്യല്‍മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, കാട്ടറാത്ത് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. 1931 ഒക്ടോബര്‍ 24ന് ദിവംഗതനായ ഫാ. വര്‍ക്കി കാട്ടറാത്തിന്റെ ഭൗതികശരീരം തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലാണ് അടക്കം ചെയ്തിട്ടുള്ളത്. 1968 ഫെബ്രുവരി 11നു പൊന്തിഫിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനില്‍ 565 വൈദികര്‍ വിവിധ സംസ്ഥാനങ്ങളിലും നേപ്പാള്‍, കെനിയ, ടാന്‍സാനിയ, ഉഗാണ്ട, പെറു, കാനഡ, അമേരിക്ക, ഇറ്റലി, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ജര്‍മനി തുടങ്ങി 18 രാജ്യങ്ങളിലുമായി ശുശ്രൂഷ ചെയ്യുന്നു. ഇരുന്നൂറിലധികം പേര്‍ വൈദിക പഠനം നടത്തുന്നുണ്ട്. പോപ്പുലര്‍ മിഷന്‍ ധ്യാനം, ധ്യാനകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക സമ്പര്‍ക്ക മാധ്യമ പ്രവര്‍ത്തനങ്ങള്‍ അജപാലന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണു സഭയുടെ പ്രധാന ശുശ്രൂഷകള്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-06-02:48:26.jpg
Keywords: ദൈവദാസ

12339
Category: 13
Sub Category:
Heading: അന്ന് കൈ തട്ടി മാറ്റി: ഇന്ന് വത്തിക്കാനിൽ ക്ഷണിച്ച് കൈ കൊടുത്ത് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പുതുവത്സര തലേന്ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മാര്‍പാപ്പയുടെ കൈ പിടിച്ചു വലിച്ച ഒരു സ്ത്രീയും പാപ്പയുടെ പ്രതികരണവും വലിയ ചര്‍ച്ചയായിരിന്നു. അപ്രതീക്ഷിതമായ സംഭവത്തില്‍ വേദനയെ തുടര്‍ന്നു കോപിച്ച പാപ്പ പിറ്റേ ദിവസം പരസ്യമായി ക്ഷമാപണവും നടത്തി. എന്നാൽ അതിലൊന്നും നിർത്താതെ, താൻ കൈകൾ തട്ടി മാറ്റിയ സ്ത്രീയെ നേരിൽ കണ്ട് ക്ഷമാപണത്തിന്റെ ഉദാത്തമാതൃക ലോകത്തിന് കാണിച്ചു തന്നിരിക്കുകയാണ് ഫ്രാൻസിസ് മാർപാപ്പ. ഇക്കഴിഞ്ഞ ജനുവരി എട്ടാം തീയതി ഇരുവരും നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇന്നലെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പോള്‍ ആറാമന്‍ ഹാളില്‍ ബുധനാഴ്ച തോറും പാപ്പ നടത്താറുള്ള പൊതു പ്രഭാഷണ പരമ്പരയ്ക്കു ശേഷമായിരിന്നു ക്ഷമയുടെയും സ്നേഹത്തിന്റെയും കൂടിക്കാഴ്ച. മാർപാപ്പയും, സ്ത്രീയും തമ്മിലുള്ള സംഭാഷണം വിവർത്തനം ചെയ്യുന്നതിനായി ഒരു പരിഭാഷകനും സ്ഥലത്തുണ്ടായിരുന്നു. പ്രസ്തുത കൂടികാഴ്ച്ചയ്ക്ക് മുന്‍പ് വിശുദ്ധ പൗലോസിനെക്കുറിച്ചും, ദൈവസ്നേഹത്തെക്കുറിച്ചുമാണ് ഫ്രാൻസിസ് മാർപാപ്പ പ്രസംഗിച്ചത്. പരാജയത്തിൽ നിന്ന് പോലും ക്രിസ്തുവിന് നന്മ സൃഷ്ടിക്കാൻ സാധിക്കുമെന്നു പാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞിരുന്നു. സന്ദേശത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് പാപ്പ കാണിച്ച മാതൃകയ്ക്കു സോഷ്യല്‍ മീഡിയായില്‍ വലിയ കൈയടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഡിസംബർ 31നു മാര്‍പാപ്പ ക്രിസ്തുമസ് പുല്‍ക്കൂടിനു സമീപത്തേക്കു പോകുമ്പോഴായിരുന്നു ലോകത്തിന്റെ തന്നെ ശ്രദ്ധ തിരിഞ്ഞ സംഭവം ഉണ്ടായത്. യുവതിയുടെ അടുത്തെത്തുന്നതിന് തൊട്ടുമുന്‍പ് പാപ്പ നടന്നു വന്ന ദിശ മാറ്റുകയായിരിന്നു. പൊടുന്നനെ മുന്‍നിരയില്‍ നിന്നിരുന്ന ഒരു യുവതി പാപ്പായുടെ വലതുകയ്യില്‍ പിടിച്ച് തന്റെ അടുത്തേക്ക് വലിക്കുകയായിരിന്നു. വിടാൻ പറഞ്ഞിട്ടും അത് കേട്ടഭാവം നടിക്കാതെ പിടിവിടാതിരുന്ന സ്ത്രീയുടെ കരം മറുകരംകൊണ്ട് തട്ടിമാറ്റി പാപ്പ ശകാരിച്ച് മുന്നോട്ടു നടക്കുകയായിരിന്നു. ചില സമയത്ത് നമ്മൾക്ക് നിയന്ത്രണം നഷ്ടപ്പെടാറുണ്ടെന്നും തനിക്കും അങ്ങനെ തന്നെയാണെന്നും കഴിഞ്ഞ ദിവസത്തെ മോശം പ്രവർത്തിക്ക് മാപ്പ് ചോദിക്കുന്നുവെന്നുമായിരിന്നു പിറ്റേ ദിവസത്തെ പാപ്പയുടെ പ്രസ്താവന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-06-04:05:39.jpg
Keywords: പാപ്പ, ക്ഷമ