Contents

Displaying 12001-12010 of 25156 results.
Content: 12320
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാന സ്വീകരണം നാവില്‍ മാത്രം: കര്‍ശന നിര്‍ദ്ദേശവുമായി ആഫ്രിക്കൻ കർദ്ദിനാൾ
Content: കംപാല: വിശുദ്ധ കുർബാന കൈകളിൽ സ്വീകരിക്കുന്നത് പൂര്‍ണ്ണമായും അവസാനിപ്പിക്കുവാനും നാവില്‍ മാത്രം ദിവ്യകാരുണ്യം നല്‍കുവാനും നിര്‍ദ്ദേശിച്ച് ആഫ്രിക്കൻ ആര്‍ച്ച് ബിഷപ്പ് സിപ്രിയാൻ ലെവാംഗ. ഉഗാണ്ടയിലെ കംപാല അതിരൂപതയുടെ അധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് ഫെബ്രുവരി ഒന്നാം തീയതി പുറത്തുവിട്ട ഡിക്രിയിലൂടെയാണ് അതിരൂപതയിലെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വീടുകളിലെ വിശുദ്ധ കുർബാന അർപ്പണവും പ്രസ്തുത ഡിക്രിയിലൂടെ തന്നെ ആര്‍ച്ച് ബിഷപ്പ് സിപ്രിയാൻ വിലക്കിയിട്ടുണ്ട്. വൈദികരും, പാരിഷ് കൗൺസിൽ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പുതിയ ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ വിശുദ്ധ കുർബാന കൈകളിലും നാവിലും വിശ്വാസികൾക്ക് സ്വീകരിക്കാമായിരുന്നു. എന്നാൽ ഇനിമുതൽ വൈദികർക്ക് നാവിൽ മാത്രമേ വിശുദ്ധ കുർബാന നൽകാൻ സാധിക്കുകയുള്ളൂ. ദൈവാരാധനയിലെ ഭക്തി നിലനിർത്താൻ മെത്രാന്മാർക്ക് സഭ നൽകിയിരിക്കുന്ന അധികാരം (കാനോൻ നിയമം 392:2) ആര്‍ച്ച് ബിഷപ്പ് സിപ്രിയാൻ ലെവാംഗ തന്റെ ഡിക്രിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരുവോസ്തി കൈകളിൽ സ്വീകരിക്കുമ്പോൾ, വിശുദ്ധ കുർബാനയ്ക്കു നൽകേണ്ട ശരിയായ ബഹുമാനം നൽകാതിരിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും, അതിനാൽ വിശുദ്ധ കുർബാനയ്ക്ക് കൂടുതൽ ബഹുമാനം നൽകുന്ന നാവിൽ സ്വീകരിക്കുന്ന രീതിയിലേക്ക് നമുക്ക് മടങ്ങി പോകാമെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. വിശുദ്ധമല്ലാത്ത ഇടങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിന് തടയിടാനായാണ് വീടുകളിലെ ദിവ്യബലിയര്‍പ്പണം വിലക്കിയിരിക്കുന്നത്. വിശുദ്ധ കുർബാന അർപ്പിക്കാൻ ആവശ്യത്തിന് ദേവാലയങ്ങൾ അതിരൂപതയിലുണ്ടെന്നും, അതിനാൽ വീടുകളിൽ വിശുദ്ധ കുർബാന അർപ്പിക്കേണ്ട സാഹചര്യമില്ലെന്നും ഡിക്രിയിൽ പറയുന്നു. വിവാഹേതര ലൈംഗിക ബന്ധത്തിൽ കഴിയുന്നവർ യാതൊരു കാരണവശാലും വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. സാധാരണ വിശ്വാസികളെ വിശുദ്ധ കുർബാന നൽകുന്നതിൽ നിന്നും വിലക്കിയെന്നതും മറ്റൊരു സുപ്രധാന തീരുമാനമാണ്. പ്രസ്തുത നിർദേശങ്ങൾ എല്ലാം തന്നെ ഉടനടി അതിരൂപതയിൽ നടപ്പിലാക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/L3mt36CAXReAPrkx1W6ay6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-04-06:31:35.jpg
Keywords: വിശുദ്ധ കുര്‍, ദിവ്യകാ
Content: 12321
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാന സ്വീകരണം നാവില്‍ മാത്രം: കര്‍ശന നിര്‍ദ്ദേശവുമായി ആഫ്രിക്കൻ മെത്രാപ്പോലീത്ത
Content: കംപാല: വിശുദ്ധ കുർബാന കൈകളിൽ സ്വീകരിക്കുന്നത് പൂര്‍ണ്ണമായും അവസാനിപ്പിക്കുവാനും നാവില്‍ മാത്രം ദിവ്യകാരുണ്യം നല്‍കുവാനും നിര്‍ദ്ദേശിച്ച് ആഫ്രിക്കൻ ആര്‍ച്ച് ബിഷപ്പ് സിപ്രിയാൻ ലെവാംഗ. ഉഗാണ്ടയിലെ കംപാല അതിരൂപതയുടെ അധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് ഫെബ്രുവരി ഒന്നാം തീയതി പുറത്തുവിട്ട ഡിക്രിയിലൂടെയാണ് അതിരൂപതയിലെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വീടുകളിലെ വിശുദ്ധ കുർബാന അർപ്പണവും പ്രസ്തുത ഡിക്രിയിലൂടെ തന്നെ ആര്‍ച്ച് ബിഷപ്പ് സിപ്രിയാൻ വിലക്കിയിട്ടുണ്ട്. വൈദികരും, പാരിഷ് കൗൺസിൽ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പുതിയ ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ വിശുദ്ധ കുർബാന കൈകളിലും നാവിലും വിശ്വാസികൾക്ക് സ്വീകരിക്കാമായിരുന്നു. എന്നാൽ ഇനിമുതൽ വൈദികർക്ക് നാവിൽ മാത്രമേ വിശുദ്ധ കുർബാന നൽകാൻ സാധിക്കുകയുള്ളൂ. ദൈവാരാധനയിലെ ഭക്തി നിലനിർത്താൻ മെത്രാന്മാർക്ക് സഭ നൽകിയിരിക്കുന്ന അധികാരം (കാനോൻ നിയമം 392:2) ആര്‍ച്ച് ബിഷപ്പ് സിപ്രിയാൻ ലെവാംഗ തന്റെ ഡിക്രിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരുവോസ്തി കൈകളിൽ സ്വീകരിക്കുമ്പോൾ, വിശുദ്ധ കുർബാനയ്ക്കു നൽകേണ്ട ശരിയായ ബഹുമാനം നൽകാതിരിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും, അതിനാൽ വിശുദ്ധ കുർബാനയ്ക്ക് കൂടുതൽ ബഹുമാനം നൽകുന്ന നാവിൽ സ്വീകരിക്കുന്ന രീതിയിലേക്ക് നമുക്ക് മടങ്ങി പോകാമെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. വിശുദ്ധമല്ലാത്ത ഇടങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിന് തടയിടാനായാണ് വീടുകളിലെ ദിവ്യബലിയര്‍പ്പണം വിലക്കിയിരിക്കുന്നത്. വിശുദ്ധ കുർബാന അർപ്പിക്കാൻ ആവശ്യത്തിന് ദേവാലയങ്ങൾ അതിരൂപതയിലുണ്ടെന്നും, അതിനാൽ വീടുകളിൽ വിശുദ്ധ കുർബാന അർപ്പിക്കേണ്ട സാഹചര്യമില്ലെന്നും ഡിക്രിയിൽ പറയുന്നു. വിവാഹേതര ലൈംഗിക ബന്ധത്തിൽ കഴിയുന്നവർ യാതൊരു കാരണവശാലും വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. സാധാരണ വിശ്വാസികളെ വിശുദ്ധ കുർബാന നൽകുന്നതിൽ നിന്നും വിലക്കിയെന്നതും മറ്റൊരു സുപ്രധാന തീരുമാനമാണ്. പ്രസ്തുത നിർദേശങ്ങൾ എല്ലാം തന്നെ ഉടനടി അതിരൂപതയിൽ നടപ്പിലാക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/L3mt36CAXReAPrkx1W6ay6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-04-06:35:19.jpg
Keywords: വിശുദ്ധ കുര്‍, ദിവ്യകാ
Content: 12322
Category: 10
Sub Category:
Heading: വീടുകള്‍ പ്രാര്‍ത്ഥനാലയങ്ങളാക്കി ചൈനീസ് ക്രൈസ്തവര്‍
Content: ബെയ്ജിംഗ്: ഗുരുതരമായ വിധത്തില്‍ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ വീടുകള്‍ പ്രാര്‍ത്ഥനാലയങ്ങളാക്കി കൊണ്ട് ചൈനീസ് ക്രൈസ്തവര്‍. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാല്‍ വിശുദ്ധ കുർബാനയ്ക്ക് ആളുകൾ ഒന്നിച്ചുകൂടുന്നത് നിരോധിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭവനങ്ങളില്‍ പ്രാര്‍ത്ഥനയുമായി കഴിയുകയാണ് രാജ്യത്തെ ക്രൈസ്തവര്‍. ഇക്കഴിഞ്ഞ ഞായറാഴ്ച വീടുകളിൽ തന്നെ ദൈവവചന ധ്യാനവും മറ്റ് പ്രാർത്ഥനകളും നടത്തുവാൻ ജനങ്ങൾ ഒത്തുചേർന്നിരിന്നു. അതേസമയം ചൈനയിലെ മിക്ക രൂപതകളിലെ മെത്രാന്മാരും രോഗം പടരാതിരിക്കുവാൻ ഒത്തുചേരലും മറ്റ് ആഘോഷങ്ങളും റദ്ദാക്കുവാൻ വിശ്വാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പകർച്ചവ്യാധിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിന്നു പ്രാർത്ഥിക്കണമെന്നും ബൈബിൾ വായിക്കാനും ജപമാല ചൊല്ലുവാനും പ്രാർത്ഥനയ്ക്ക് സമയം കണ്ടെത്തുവാനും ശ്രമിക്കണമെന്നു ബെയ്‌ജിംഗ് ബിഷപ്പ് ജോസഫ് ലീ ഷാൻ അഭ്യര്‍ത്ഥിച്ചു. അതേസമയം കൊറോണ വൈറസ് ബാധ തടയുന്നതില്‍ വീഴ്ച സംഭവിച്ചതായി ചൈന സമ്മതിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കിടെ നാനൂറ്റിമുപ്പതോളം പേരാണ് ചൈനയില്‍ രോഗബാധയെ തുടര്‍ന്നു മരണപ്പെട്ടിരിക്കുന്നത്. രോഗ വ്യാപനം തടയാന്‍ കഴിഞ്ഞ ദിവസം വത്തിക്കാന്‍ ആറ് ലക്ഷത്തോളം സുരക്ഷാ മാസ്ക്കുകള്‍ ചൈനക്ക് കൈമാറിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/L3mt36CAXReAPrkx1W6ay6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-04-08:45:03.jpg
Keywords: കൊറോ
Content: 12323
Category: 1
Sub Category:
Heading: ചരിത്രം കുറിച്ച പാപ്പയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന് ഒരാണ്ട്
Content: റോം: ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫ് സന്ദര്‍ശിക്കുന്ന പാപ്പ എന്ന ഖ്യാതിയോടെ ഫ്രാന്‍സിസ് പാപ്പ നടത്തിയ യു‌എ‌ഇ സന്ദര്‍ശനത്തിന് ഇന്നേക്ക് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മൂന്നിനാണ് റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക പേപ്പല്‍ വിമാനത്തില്‍ ഫ്രാന്‍സിസ് പാപ്പ അറബ് മണ്ണിലേക്ക് യാത്ര തിരിച്ചത്. രാത്രിയോടെ അബുദാബിയിലെ അൽ ബത്തീൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തിയ പാപ്പയ്ക്ക് രാജകീയമായ വരവേല്‍പ്പാണ് ഭരണകൂടം നല്‍കിയത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അടക്കം പ്രമുഖ രാജകുടുംബാംഗങ്ങൾ വിമാനത്താവളത്തില്‍ എത്തിയിരിന്നു. ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കമായത് പിറ്റേന്നാണ്. ഫെബ്രുവരി 4. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ പാപ്പയ്ക്ക് സൈനിക ആദരവോടെ ഔദ്യോഗിക സ്വീകരണം നല്‍കി. പിന്നീട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹിയാനുമായി ചര്‍ച്ച നടന്നു. അന്ന്‍ വൈകുന്നേരം അബുദാബി ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ നടക്കുന്ന മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പ സന്ദേശം നല്‍കി. സമാധാനത്തിലും സഹിഷ്ണുതയിലും ലോകം നീങ്ങുവാനുള്ള ആഹ്വാനമാണ് സന്ദേശത്തില്‍ പ്രതിഫലിച്ചത്. അബുദാബി ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശനവും മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് അംഗങ്ങളുമായി കൂടിക്കാഴ്ചയും ഈ ദിവസം നടന്നു. ഗള്‍ഫ് മലയാളികള്‍ അടക്കം പതിനായിരകണക്കിന് ക്രൈസ്തവര്‍ കാത്തിരിന്ന ദിവസമായിരിന്നു പിറ്റേദിവസം. രാവിലെ പത്തു മണിയോട് കൂടി അബുദാബി കത്തീഡ്രല്‍ പള്ളി മാര്‍പാപ്പ സന്ദര്‍ശിച്ചു. വിവിധ രോഗങ്ങളാല്‍ കഷ്ട്ടപ്പെടുന്നവര്‍ക്ക് പാപ്പ തന്റെ സ്നേഹവും പ്രാര്‍ത്ഥനയും കൈമാറി. തുടര്‍ന്നു അബുദാബി സഈദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന സമൂഹ ദിവ്യബലിയില്‍ ഒന്നരലക്ഷത്തോളം വിശ്വാസികളാണ് പങ്കുചേര്‍ന്നത്. ഒടുവില്‍ അന്ന്‍ വൈകുന്നേരത്തോടെ പാപ്പ അറബ് മണ്ണിനോട് യാത്ര പറഞ്ഞു വത്തിക്കാനിലേക്ക് മടങ്ങുമ്പോള്‍ ഗള്‍ഫ് മേഖലയിലെ പത്തു ലക്ഷത്തോളം കത്തോലിക്കര്‍ക്ക് കൈവശം ഉണ്ടായിരിന്നത് വിലമതിക്കാനാവാത്ത ഓര്‍മ്മകളായിരിന്നു. പാപ്പയുടെ സന്ദര്‍ശനത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായെന്ന യാഥാര്‍ത്ഥ്യം ഇനിയും പലര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-04-10:28:40.jpg
Keywords: പാപ്പ, യു‌എ‌ഇ
Content: 12324
Category: 1
Sub Category:
Heading: 48 മണിക്കൂറിനിടെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ചത് ആറായിരത്തോളം പേര്‍: ഗര്‍ഭഛിദ്രത്തിനെതിരെ കൈക്കോര്‍ത്ത് ഭാരത ജനത
Content: ഗര്‍ഭഛിദ്രത്തിന്റെ വാതായനങ്ങള്‍ കൂടുതല്‍ തുറന്നു കൊടുക്കുവാന്‍ കേന്ദ്രം കരുനീക്കങ്ങള്‍ നടത്തുമ്പോള്‍ ശക്തമായ പ്രതികരണവുമായി ഭാരത സമൂഹം. അര നൂറ്റാണ്ട് പഴക്കമുള്ള 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് ഭേദഗതി ചെയ്യാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ആഴ്ച അംഗീകാരം നല്‍കിയതോടെ ശക്തമായ ജന വികാരമാണ് നവമാധ്യമങ്ങളിലും മറ്റും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. നിലവിൽ 20 ആഴ്ച വരെ മാത്രമേ ഗർഭഛിദ്രത്തിനു അനുമതി നൽകിയിരുന്നുള്ളു. എന്നാല്‍ ഇരുപത്തിനാല് ആഴ്ച വരെ ക്രൂരമായ നരഹത്യ നടത്താമെന്നാണ് പുതിയ ഭേദഗതി അനുശാസിക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രവാചക ശബ്ദം പോര്‍ട്ടല്‍ 'change.org'-ല്‍ തായാറാക്കിയ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ആറായിരത്തോളം ആളുകളാണ് ഇതിനോടകം ഒപ്പുവെച്ചിരിക്കുന്നത്. ജീവന്റെ മഹത്വത്തെ മാനിക്കുന്ന വലിയ ഒരു സമൂഹമുണ്ടെന്ന് തെളിയിച്ച്, കേവലം 48 മണിക്കൂറുകള്‍ കൊണ്ടാണ് ഇത്രയും ഒപ്പ് രേഖപ്പെടുത്തിയതെന്നത് ശ്രദ്ധേയമാണ്. ഓരോ ജീവനും അമൂല്യമാണെന്നും അമ്മയുടെ ജീവനുള്ള അതേ പ്രാധാന്യം ഗര്‍ഭസ്ഥ ശിശുവിന്റെ ജീവനുമുണ്ടെന്നും നിരവധി പേര്‍ പെറ്റീഷന് താഴെ പ്രതികരണ വിഭാഗത്തില്‍ കുറിച്ചു. നിയമത്തിന് അംഗീകാരം നല്‍കുവാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ അബോര്‍ഷന് ഇരകളായിരിന്നെങ്കില്‍ ഈ ഭൂമി കാണുമായിരിന്നോ എന്ന ചോദ്യമുയര്‍ത്തുന്നവരും നിരവധിയാണ്. പേരും ഇ മെയില്‍ ഐഡിയും നല്‍കി 'സൈന്‍ ദിസ് പെറ്റീഷന്‍' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മുന്‍കൂട്ടി തയാറാക്കിയ പരാതി ഇന്ത്യന്‍ പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ജയ്ദീപ് ഗോവിന്ദ് എന്നിവര്‍ക്ക് ഇ മെയിലായി ചെല്ലുന്ന സംവിധാനമാണ് 'change.org' പോര്‍ട്ടലിലൂടെ പ്രവര്‍ത്തിക്കുന്നത്. ജീവനെ ബഹുമാനിക്കുന്ന വിദേശീയര്‍ അടക്കമുള്ള സമൂഹവും പെറ്റീഷനില്‍ ഒപ്പുവെക്കുന്നുണ്ട്. ഭേദഗതി പിന്‍വലിക്കണമെന്നും മനുഷ്യ ജീവനെ ക്രൂരമായി നശിപ്പിക്കുന്ന ഗര്‍ഭഛിദ്രത്തിനുള്ള എല്ലാ സാധ്യതകളും പൂര്‍ണ്ണമായും നിരുത്സാഹപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇന്ത്യയില്‍ മാത്രം പ്രതിവര്‍ഷം 1.56 കോടി കുഞ്ഞുങ്ങള്‍ ഗര്‍ഭഛിദ്രത്തിന് ഇരയാകുന്നുണ്ടെന്നാണ് അന്താരാഷ്ട്ര പ്രോലൈഫ് സംഘടനയായ ഹ്യൂമന്‍ ലൈഫ് ഇന്‍റര്‍നാഷ്ണലിന്റെ കണ്ടെത്തല്‍. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ കുഞ്ഞിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ അധികം കടമ്പകളില്ലാത്ത സ്ഥിതിക്ക് അടിയന്തര നടപടി ആവശ്യപ്പെട്ടു കൊണ്ടുള്ള പെറ്റീഷനില്‍ മനസാക്ഷി മരവിക്കാത്തവര്‍ ഒപ്പുവെയ്ക്കണമെന്ന അഭ്യര്‍ത്ഥനയാണ് ഞങ്ങള്‍ക്ക് പങ്കുവെയ്ക്കാനുള്ളത്. #{blue->none->b->PLEASE SIGN: ‍}# {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }} ➤ #{green->n->n->ദയവായി പെറ്റീഷന്‍ പരമാവധി ആളുകളിലേക്ക് എത്തിക്കുവാന്‍ പരിശ്രമിക്കുമല്ലോ. }#
Image: /content_image/News/News-2020-02-04-11:31:15.jpg
Keywords: അരും കൊല, ഗര്‍ഭഛി
Content: 12325
Category: 1
Sub Category:
Heading: ലവ് ജിഹാദ്, രൂപതകളില്‍ നിന്നുള്ള വിവരങ്ങളുടെ വെളിച്ചത്തിലാണ് ആശങ്ക പ്രകടിപ്പിച്ചത്: സീറോ മലബാര്‍ സഭ
Content: കാക്കനാട്: ലവ് ജിഹാദ് എന്ന പേരില്‍ അറിയപ്പെടുന്ന ദുരുദ്ദേശ്യപരമായ മതാന്തര പ്രണയങ്ങളെക്കുറിച്ച് ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസ്താവനയുമായി സീറോ മലബാര്‍ സഭ. മുന്‍പ് വ്യക്തമാക്കിയിട്ടുള്ളതുപോലെ, സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തിലാണ് മതന്തരപ്രണയങ്ങളെക്കുറിച്ചും അനുബന്ധപ്രശ്‌നങ്ങളെക്കുറിച്ചുമുള്ള സഭയുടെ ആശങ്ക സിനഡ് പ്രകടിപ്പിച്ചതെന്ന് സഭാനേതൃത്വം വ്യക്തമാക്കി. ഇസ്ലാം മതവുമായി എന്നും നിലനില്‍ക്കുന്ന സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ഈ വിഷയങ്ങളെ സിനഡ് വിലയിരുത്തിയിട്ടില്ല. സമൂഹത്തെയും കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നമായി കണക്കിലെടുത്ത് കേസുകളില്‍ അന്വേഷണം നടത്തണം എന്നാണ് സിനഡ് ആവശ്യപ്പെട്ടത്. സിനഡ് ഈ ആവശ്യം ഉന്നയിച്ച സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു. ഈ വിഷയത്തിലുള്ള സഭയുടെ ആവശ്യത്തെ തെറ്റിദ്ധാരണാജനകമായ രീതിയില്‍ അവതരിപ്പിച്ച് മതവിദ്വേഷം വളര്‍ത്തുന്നതിനുള്ള നീക്കങ്ങള്‍ ചില തലങ്ങളില്‍ നടക്കുന്നുണ്ടെന്ന് സീറോ മലബാര്‍ സഭയുടെ പൊതുകാര്യകമ്മീഷന്‍ വിലയിരുത്തി. അത്തരം നീക്കങ്ങളോട് സഭ ശക്തമായി വിയോജിക്കുന്നു. ചാനലുകളിലും ഇതര വാര്‍ത്താമാധ്യമങ്ങളിലും ഈ വിഷയം സജീവമാക്കി നിര്‍ത്തുന്നതു വഴി കേരളത്തില്‍ നിലനില്‍ക്കുന്ന മതസാഹോദര്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തേണ്ടതാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും ഒരു കോട്ടവും വരരുത് എന്നതാണ് സീറോമലബാര്‍ സഭയുടെ ആഗ്രഹം. ഇക്കാര്യത്തില്‍ വിശ്വാസികള്‍ അതീവ ജാഗ്രതയുള്ളവരായിരിക്കണമെന്നും കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-04-14:02:17.jpg
Keywords: ലവ് ജിഹാ
Content: 12326
Category: 18
Sub Category:
Heading: കടുത്തുരുത്തി പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയമായി പ്രഖ്യാപിച്ചു
Content: കടുത്തുരുത്തി: കോട്ടയം അതിരൂപതയിലെ പുരാതന ദേവാലയവും തീര്‍ത്ഥാടന കേന്ദ്രവുമായ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളിയെ (വലിയപള്ളി) മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയമായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രഖ്യാപിച്ചു. മൂന്നു നോമ്പു തിരുനാളിന്റെ രണ്ടാംദിനമായ ഇന്നലെ ചരിത്ര പ്രസിദ്ധമായ കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍വച്ചാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്‌നാനായ സമുദായത്തിന്റെ തലപ്പള്ളിയെന്ന് അറിയപെടുന്ന കടുത്തുരുത്തി വലിയപള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയമായി പ്രഖ്യാപിച്ചത്. ഏവര്‍ക്കും അനുഗ്രഹമേകുന്ന ആശ്രയകേന്ദ്രമായി കടുത്തുരുത്തി വലിയ പള്ളി മാറട്ടെയെന്ന് മാര്‍ ആലഞ്ചേരി ആശംസിച്ചു. ക്‌നാനായ സമുദായത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനായി എക്കാലവും സീറോ മലബാര്‍ സഭയും മേജര്‍ ആര്‍ച്ച്ബിഷപ്പും ഒപ്പമുണ്ടാകുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ ഫാ. വിന്‍സന്റ് ചെറുവത്തൂരാണ് വലിയ പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വായന നടത്തിയത്. തുടര്‍ന്ന് കര്‍ദ്ദിനാള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, വികാരി ജനറാള്‍ മോണ്‍ മൈക്കിള്‍ വെട്ടിക്കാട്ട്, വലിയപള്ളി വികാരി ഫാ. എബ്രഹാം പറന്‌പേട്ട്, ഫാ. മൈക്കിള്‍ നെടുന്തുരുത്തിപുത്തന്‍പുരയില്‍, തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കര്‍ദ്ദിനാളിന്റെ പ്രഖ്യാപനം. പൗരസ്ത്യസഭകളില്‍ ദേവാലയത്തിനു നല്‍കുന്ന ഏറ്റവും വലിയ പദവിയാണ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവി. സീറോ മലബാര്‍ സഭയിലെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ പദവി ലഭിച്ച രണ്ടാമത്തെ ദേവാലയമാണ് കടുത്തുരുത്തി വലിയപള്ളി. കര്‍ദ്ദിനാള്‍ പ്രഖ്യാപനം നടത്തിയതോടെ വലിയപള്ളി ഇടവക വികാരി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ വികാരി എന്ന പദവിയിലേക്കും ഉയര്‍ത്തപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-05-02:58:01.jpg
Keywords: ആര്‍ക്കി
Content: 12327
Category: 18
Sub Category:
Heading: പിഒസിയില്‍ കെസിവൈഎം സംസ്ഥാന സംയുക്ത സിന്‍ഡിക്കറ്റ് യോഗം
Content: കോട്ടയം: മാറി വരുന്ന സാമൂഹിക സാഹചര്യങ്ങളില്‍ യുവജനങ്ങള്‍ വെല്ലുവിളികള്‍ നേരിട്ട് മുന്നോട്ടു പോകുവാന്‍ സന്നദ്ധരാവണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പിഒസിയില്‍ നടന്ന കെസിവൈഎം സംസ്ഥാന സംയുക്ത സിന്‍ഡിക്കറ്റ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിവൈഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തലങ്ങളിലേക്ക് എത്തിക്കുന്നതിനും യൂണിറ്റ്തലം മുതലുള്ള ഏകോപനം സുഗമമാക്കുന്നതിനായി കെസിവൈഎം സംസ്ഥാന സമിതി രൂപീകരിച്ച മൊബൈല്‍ ആപ്ലിക്കേഷനും അദ്ദേഹം പ്രകാശനം ചെയ്തു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ 2020 വര്‍ഷത്തെ സംസ്ഥാന ഭാരവാഹികള്‍ ചുമതലയേല്‍ക്കുകയും 2020 വര്‍ഷത്തെ സംസ്ഥാന സിന്‍ഡിക്കറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുകയും ചെയ്തു. 2019 വര്‍ഷത്തില്‍ കെസിവൈഎം സംസ്ഥാനസമിതിയെ നയിച്ച ഭാരവാഹികളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. കെസിബിസി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കല്‍, സിറിയക് ചാഴികാടന്‍, ജെയ്‌സന്‍ ചക്കേടത്ത്, ലിമിന ജോര്‍ജ്, ലിജീഷ് മാര്‍ട്ടിന്‍, അനൂപ് പുന്നപ്പുഴ, അബിനി പോള്‍, സിബിന്‍ സാമുവല്‍, ഡെനിയ സിസി ജയന്‍, സിസ്റ്റര്‍ റോസ് മെറിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2020-02-05-04:35:16.jpg
Keywords: കെ‌സി‌വൈ‌എം
Content: 12328
Category: 18
Sub Category:
Heading: എംടിപി ആക്ട് ഭേദഗതി: ഭാരതത്തിൽ വരും തലമുറ ഇല്ലാതാക്കുമെന്ന് ബിഷപ്പ് പോൾ മുല്ലശ്ശേരി
Content: കൊല്ലം: എംടിപി ആക്ട് ഭേദഗതി ഭാരതം കൊലക്കളമാകുമെന്ന് മാത്രമല്ല വരും തലമുറ ഇല്ലാതാകുന്ന അതിഭീകരമായ വിപത്തിലേക്ക് നാട് കടന്നുപോകുകയും ചെയ്യുമെന്ന് കൊല്ലം രൂപത അധ്യക്ഷനും കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ മുന്നറിയിപ്പ്. കേന്ദ്ര സർക്കാരിന്റെ എംടിപി ആക്ട് എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടു കൊല്ലം രൂപതയിലെ സമുദായ ഭക്ത സംഘടനകളുടെ കൂട്ടായ്മയായ അഖിലകേരള ജീവൻ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ സമാപന യോഗം ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലരുത് എന്ന കല്പനയെ നിരാകരിച്ചു ജനിക്കുവാനും ജീവിക്കുവാനും ഭക്ഷിക്കുവാനും സംസാരിക്കുവാനുമുള്ള അവകാശങ്ങൾ നിഷേധിക്കുന്ന തലത്തിലേക്കാണ് കേന്ദ്ര ഭരണം എത്തിനിൽക്കുന്നത്. ശക്തമായ പ്രത്യാഘാതം അവർ നേരിടേണ്ടി വരുമെന്ന് ബിഷപ്പ് പറഞ്ഞു. രൂപത വികാരി ജനറൽ മോൺസിഞ്ഞോർ വിൻസെന്റ് മച്ചാഡോ അധ്യക്ഷത വഹിച്ചു. ജീവൻ സംരക്ഷണസമിതി ചെയർമാൻ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ, ജനറൽ കൺവീനർമാരായ കെ എൽ സി എ രൂപത പ്രസിഡന്റ് അനിൽജോൺ, കെ എൽ സി ഡബ്ല്യൂ എ രൂപത പ്രസിഡന്റ് ജയിൻ ആൻസിൽ ഫ്രാൻസിസ്, ജനറൽ കോർഡിനേറ്റർ രൂപത പ്രോലൈഫ് കോർഡിനേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട്, സബ് കോർഡിനേറ്റർ പ്രോലൈഫ് രൂപത പ്രസിഡന്റ് റോണാ റിബെയ്‌റോ, കെ സി വൈ എം ഡയറക്ടർ ഫാ. ഷാജൻ നൊറോണ, ഹവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. മിൽട്ടൺ ജി, സെയിന്റ് ഫാൻസ്‌ അസോസിയേഷൻ ഡയറക്ടർ ഫാ. ടെറി തങ്കച്ചൻ, ഫാ. ഐസക്, കെ സി വൈ എം രൂപത പ്രസിഡന്റ് എഡ്‌വേർഡ് രാജു, അന്തർദേശീയ യുവജന സംഘടന മിജാർക് അംഗം ഡെലിൻ ഡേവിഡ്, ജീസസ് യൂത്ത് കോർഡിനേറ്റർ ഗിഫ്റ്റൺ, ഹവിയർ ഇൻസ്റ്റിട്യൂട്ട് സെക്രട്ടറി സാജു കുരിശിങ്കൽ, കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി യോഹന്നാൻ ആന്റണി, രൂപത പ്രസിഡന്റ് തോപ്പിൽ ജി വിൻസെന്റ്, സി എൽ സി രൂപത പ്രസിഡന്റ് റീത്തദാസ്‌, സി ഡബ്ല്യൂ എ സെക്രട്ടറി ഫ്രാൻസിസ് സേവ്യർ, വിൻസെന്റ് ഡിപോൾ പ്രസിഡന്റ് ജൂഡ് ഡിക്രൂസ്, മരിയൻ വിധവ മൂവ്മെന്റ് പ്രസിഡന്റ് ഷീല ആന്റണി, ലീജിയൻ ഓഫ് മേരി സെക്രട്ടറി എ. ബ്രൂണോ, സെയിന്റ് ഫാൻസ്‌ അസോസിയേഷൻ അസിസ്റ്റന്റ് ഡയറക്ടർ അനിത റൊസാരിയോ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിലും പൊതുയോഗത്തിലും പുരോഹിതരും സിസ്റ്റേഴ്സും വിവിധസംഘടന പ്രതിനിധികൾ ഹോളിക്രോസ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥിനികൾ, വിവിധ ഇടവക പ്രതിനിധികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു. #{blue->none->b->കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക.}# {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }}
Image: /content_image/India/India-2020-02-05-05:01:17.jpg
Keywords: അരും കൊല, ഗര്‍ഭഛി
Content: 12329
Category: 1
Sub Category:
Heading: ദയാവധ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ ശ്രമം: പുനഃപരിശോധന ആവശ്യപ്പെട്ട് കനേഡിയന്‍ മെത്രാന്മാര്‍
Content: ടോറന്‍റോ: ദയാവധ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ സർക്കാർ പദ്ധതിയിടുന്നതിനിടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കു പുനഃപരിശോധന ആവശ്യപ്പെട്ട് കനേഡിയൻ മെത്രാൻ സമിതി. കൂടുതൽ സമഗ്രവും, നിഷ്പക്ഷവുമായ, സമ്പൂർണവുമായ പഠനം നടത്തിയിട്ട് മാത്രമേ ദയാവധ നിയമത്തിൽ മാറ്റം കൊണ്ടുവരാൻ പാടുള്ളൂവെന്ന് മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച് ബിഷപ്പ് റിച്ചാർഡ് ഗഗ്നോൺ കത്തിലൂടെ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. സാമൂഹ്യവും വൈദ്യശാസ്ത്രപരവും ധാർമികവുമായ വസ്തുതകൾ പരിശോധിക്കുന്നതിനായി നിയമനിർമ്മാണം വൈകിപ്പിക്കണമെന്നും ആർച്ച് ബിഷപ്പ് റിച്ചാർഡ് ഗഗ്നോൺ ആവശ്യപ്പെട്ടു. മന്ത്രിസഭയിലെ മൂന്ന് അംഗങ്ങൾക്കും, മറ്റ് നാല് പാർട്ടികളുടെ നേതാക്കന്മാർക്കും ജസ്റ്റിൻ ട്രൂഡോയോടൊപ്പം മെത്രാൻ സമിതി അധ്യക്ഷൻ കത്തയച്ചിട്ടുണ്ട്. ദയാവധ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെയും, മാനസിക പ്രശ്നങ്ങൾ നേരിടുന്നവരെയും, ഓർമ്മ നഷ്ടപ്പെട്ടവരെയും ഉൾപെടുത്താൻ നടത്തുന്ന ശ്രമങ്ങൾ ഇപ്പോഴുള്ള നിയമത്തിന്റെ പഴുതിലേക്ക് വിരൽ ചൂണ്ടുന്നുവെന്നും ആർച്ച് ബിഷപ്പ് ഗഗ്നോൺ കത്തിൽ സൂചിപ്പിച്ചു. മാരക രോഗങ്ങളുള്ളവരെയും, മരണം കാത്തു കിടക്കുന്നവരെയും മാത്രമല്ല മറ്റുള്ളവരെയും ദയാവധ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് ക്യുബക്കിലെ ഏറ്റവും വലിയ വിചാരണകോടതി സെപ്റ്റംബർ മാസം ഉത്തരവിട്ടിരുന്നു. തീരുമാനത്തിനെതിരെ അപ്പീൽ പോകാൻ സർക്കാർ തയ്യാറായില്ല. അതിനാൽ തന്നെ നിയമം മാർച്ച് മാസം പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. അടുത്തിടെ ദയാവധ നിയമത്തെ സംബന്ധിച്ച ജനങ്ങളുടെ അഭിപ്രായമറിയാൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ഏതാനും ചോദ്യങ്ങൾ നൽകിയിരുന്നു. സർക്കാരിന്റെ ഈ നടപടിയെയും ആർച്ച് ബിഷപ്പ് വിമർശിച്ചു. ജീവനും മരണവും സംബന്ധിച്ച ഒരു ധാർമിക പ്രശ്നം ജനഹിതപരിശോധനയിലൂടെയല്ല നിശ്ചയിക്കപെടേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2020-02-05-06:13:00.jpg
Keywords: കാനഡ, കനേഡി