Contents
Displaying 11971-11980 of 25156 results.
Content:
12290
Category: 18
Sub Category:
Heading: എഴുനൂറോളം വൈദികരുടെ സമ്മേളനം വേളാങ്കണ്ണിയിൽ
Content: വേളാങ്കണ്ണി: 'പൗരോഹിത്യത്തിന്റെ ആനന്ദം' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ലാറ്റിൻ രൂപത വൈദികരുടെ സമ്മേളനം വേളാങ്കണ്ണിയിൽ നടന്നു. ബോംബെ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാൾഡ് ഗ്രേഷ്യസ് ദിവ്യബലിയ്ക്കു മുഖ്യകാർമികത്വം വഹിച്ചു. 132 രൂപതകളുള്ള ലാറ്റിൻ സഭയിലെ 91 രൂപതകളിൽ നിന്നുമായി എഴുനൂറോളം വൈദികർ സമ്മേളനത്തിൽ പങ്കെടുത്തു. കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സി.സി.ബി.ഐ) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന രൂപത വൈദിക സംഘടനയായ സി.ഡിപിഐ 2001-ൽ ആണ് ആരംഭിച്ചത്. 2008-ൽ സിസിബിഐ അംഗീകാരം ലഭിച്ച കൂട്ടായ്മ, വൈദികർ തമ്മിൽ ബന്ധം ശക്തിപ്പെടുത്തുന്നതിനും അതുവഴി ശുശ്രുഷ മേഖലകൾ പരസ്പര സഹകരണത്തോടെ ഊര്‍ജിതമാക്കുന്നതിനും ദൈവിക പദ്ധതികൾ പ്രാദേശിക-ആഗോള സഭകളിൽ പൂർത്തീകരിക്കുവാനുമാണ് പ്രവര്‍ത്തിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുത്ത വൈദികർ പൗരോഹിത്യത്തിന്റെ ആനന്ദം - സ്വന്തം ജീവിതത്തിൽ, സാമൂഹിക ജീവിതത്തിൽ; സമൂഹ നിർമാണത്തിൽ രൂപത വൈദികരുടെ പങ്ക്, ആധുനിക സുവിശേഷ പ്രവർത്തനങ്ങളിൽ രൂപത വൈദികരുടെ പങ്ക് എന്നിങ്ങനെ നാലു പാനൽ ചർച്ചകളിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-31-04:42:38.jpg
Keywords: വൈദിക

12291
Category: 1
Sub Category:
Heading: വ്യാജ ആരോപണം: 42 പാക്കിസ്ഥാനി ക്രൈസ്തവർക്ക് ജയിൽ മോചനം
Content: ലാഹോര്‍: അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാക്കിസ്ഥാനിലെ ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ നടന്ന ചാവേർ ആക്രമണങ്ങളെ തുടർന്ന് അരങ്ങേറിയ കലാപത്തിൽ പങ്കെടുത്തുവെന്ന ആരോപണം ഉന്നയിച്ച് ജയിലിലടക്കപ്പെട്ട 42 ക്രൈസ്തവ വിശ്വാസികൾ മോചിതരായി. 2015ൽ ലാഹോറിലെ ഒരു പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലും, ഒരു കത്തോലിക്കാ ദേവാലയത്തിലും നടന്ന ചാവേറാക്രമണത്തിൽ ഏകദേശം 15 പേരാണ് കൊല്ലപ്പെട്ടത്. 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്ന് കത്തോലിക്കാ ദേവാലയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ചാവേറിനെ വാതിൽക്കൽ വെച്ച് തടയാൻ ശ്രമിച്ച ആകാശ് ബഷീർ എന്ന കത്തോലിക്കാ യുവാവും കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷമാണ് വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. സഭ സംഭവത്തെ ശക്തമായി അപലപിച്ചിരുന്നു. തുടര്‍ന്നു നടന്ന കലാപങ്ങളിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് 42 ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. 2016ൽ ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതിയിലായിരിന്നു വിചാരണ ആരംഭിച്ചത്. മൂന്നു വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് ഇപ്പോൾ ക്രൈസ്തവർ ജയിൽ മോചിതരായിരിക്കുന്നത്. നീതി പുലർന്നുവെന്നും പ്രത്യാശ പുനഃസ്ഥാപിക്കപ്പെട്ടുവെന്നും ക്രൈസ്തവരുടെ മോചനത്തിന് ശേഷം പാക്കിസ്ഥാൻ മെത്രാൻ സമിതിയുടെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. കാസർ ഫിറോസ് പ്രതികരിച്ചു. തീവ്രവാദ വിരുദ്ധ കോടതിയുടെ ജുഡീഷ്യൽ നടപടികളെ അഭിനന്ദിച്ച അദ്ദേഹം ക്രൈസ്തവരുടെ മോചനത്തിനു വേണ്ടി സഹായിച്ച സർക്കാരിനോടും, കത്തോലിക്ക സഭയുടെ നേതാക്കന്മാരോടും, ആക്ടിവിസ്റ്റുകളോടും, മനുഷ്യാവകാശ പ്രവർത്തകരോടും നന്ദി പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന് സന്തോഷത്തിന്റെ നിമിഷങ്ങളാണിതെന്ന് സാബിർ മൈക്കിൾ എന്ന കത്തോലിക്കാ മനുഷ്യാവകാശ പ്രവർത്തകൻ വിധി വന്നതിനുശേഷം 'ഏജൻസിയ ഫിഡ്സ്'-നോട് പറഞ്ഞു. പാക്കിസ്ഥാനില്‍ ഭൂരിപക്ഷമായ ഇസ്ലാം മതസ്ഥര്‍ വ്യക്തി വിരോധത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്ക് നേരെ തെറ്റായ ആരോപണം ഉന്നയിച്ച് കള്ളക്കേസില്‍ ഉള്‍പ്പെടുത്തുന്നത് പതിവാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-31-06:36:25.jpg
Keywords: പാക്കി

12292
Category: 1
Sub Category:
Heading: ഖേദിക്കുന്നു, ലവ് ജിഹാദിന്റെയും തീവ്രവാദത്തിന്റെയും പശ്ചാത്തലത്തിലായിരിന്നു പ്രതികരണം: ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Content: കോട്ടയം: നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലെ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. തന്റെ പരാമർശം മനപ്പൂര്‍വം ആരെയും വേദനിപ്പിക്കാൻ വേണ്ടിയുള്ളതായിരുന്നില്ലായെന്നും ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ളാമിക രാജ്യങ്ങളിലെ പീഡനങ്ങളെക്കുറിച്ച് പള്ളിയിലെ ധ്യാനത്തിനിടെ ചോദ്യം വന്നു. അതിനാണു മറുപടി പറഞ്ഞത്. ശിവസേനയുടെ സംരക്ഷണത്തെക്കുറിച്ചു നേരില്‍ പറഞ്ഞത് മുംബൈയിലെ വിശ്വാസികളാണ്. മലബാറിലെ വിശ്വാസികളാണ് ക്രിസ്ത്യൻ കുട്ടികളെ മറ്റു മതസ്ഥർ വിവാഹം കഴിക്കുന്നതായി തന്നോടു പറഞ്ഞത്. കൂനമ്മാവ് പരാമര്‍ശം തമാശയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ടിപ്പുസുല്‍ത്താന്‍റെ പടയോട്ടത്തെക്കുറിച്ച് പറഞ്ഞത് ചരിത്രവസ്തുതയല്ല. തന്റെ സ്ഥിരം രീതിയില്‍ പറഞ്ഞുപോയതാണ്. സിഎഎ, എന്‍ആര്‍സി വിഷയത്തില്‍ മുസ്‌ലിം സമുദായത്തിന്റെ പക്ഷത്താണെന്നും ഫാ. പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. ഞാൻ ഉദ്ദേശിക്കാത്ത ലക്ഷ്യത്തോടു കൂടിയാണ് അത് (വീഡിയോ) പടർന്നു കൊണ്ടിരിക്കുന്നത്. ആദ്യമായി അതിൽ ഉപയോഗിച്ച ടിപ്പു സുൽത്താൻ്റെ ഡേറ്റ് തെറ്റായിട്ടാണ് പറഞ്ഞിരിക്കുന്നത്. കേരളത്തിൽ വന്നത് 1789ലാണ്. തെറ്റായ ആ കണക്ക് പറഞ്ഞതിൽ ബുദ്ധിമുട്ടുണ്ട്. ലവ് ജിഹാദിൻ്റെയും നൈജീരിയായിലെയും പല രാജ്യങ്ങളിലും ക്രൈസ്തവരെ കൊല്ലുന്നതിൻ്റെയും പശ്ചാത്തലത്തിൽ ക്രൈസ്തവരോട് മാത്രം പങ്കു വെച്ച കാര്യങ്ങളാണ്. അത് ഖുർആർ പറഞ്ഞിട്ടുള്ളതും തീവ്രവാദ സ്വഭാവമുള്ള മുസ്ലിങ്ങൾ ചെയ്ത ക്രൂരകൃത്യങ്ങളാണ്. അതിൻ്റെ പശ്ചാത്തലത്തിലാണ് പങ്കുവെച്ചത്. കേരളത്തിലെ നല്ലവരായ ലക്ഷോപലക്ഷം മുസ്ലിങ്ങളെ എനിക്കറിയാം. പറഞ്ഞു പോയതിൽ ക്ഷമ ചോദിക്കുന്നു, ഖേദിക്കുന്നു.”. ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച പുത്തന്‍പുരക്കല്‍ അച്ചന്‍ കോട്ടയത്തു നടത്തിയ ധ്യാനത്തിലെ അടര്‍ത്തിയ ഭാഗം ഇന്നലെ രാത്രി മുതലാണ് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുവാന്‍ തുടങ്ങിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-31-07:19:21.jpg
Keywords: ഇസ്ലാ

12293
Category: 13
Sub Category:
Heading: മനുഷ്യ ജീവനെ എല്ലാ അവസ്ഥയിലും ബഹുമാനിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: രക്ഷയില്ലെന്നു പറഞ്ഞു വൈദ്യശാസ്ത്രം തള്ളുന്ന രോഗങ്ങളുടെ ചുറ്റുപാടുകളില്‍പ്പോലും മനുഷ്യാന്തസ്സ് മാനിക്കപ്പെടണമെന്നും നിത്യത തേടുന്ന മനുഷ്യജീവിതം ഏത് അവസ്ഥയിലും അതിന്‍റെ അന്തസ്സിന് കുറവു വരുന്നില്ലായെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജനുവരി 30 വ്യാഴാഴ്ച വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ. ശാരീരിക ആലസ്യങ്ങള്‍ക്കൊപ്പം വൈകാരിക വിഷമങ്ങളും ആത്മീയ പ്രതിസന്ധിയും വ്യക്തിക്ക് ഉണ്ടെങ്കില്‍ രോഗിക്കു ചുറ്റും വൈദ്യസഹായത്തിന്‍റെയും പ്രത്യാശയുടെയും പരസ്പര ബന്ധത്തിന്‍റെയും ചുറ്റുപാടു സൃഷ്ടിക്കേണ്ടതാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. നല്ല സമറിയക്കാരന്‍റെ ഉപമ നമ്മെ പഠിപ്പിക്കുന്നത് വേദനിക്കുന്ന സഹോദരനോടുള്ള സമീപനത്തിലുള്ള മനോഭാവവും ഹൃദയത്തിന്‍റെ വീക്ഷണവുമാണ്. കാരണം പലപ്പോഴും കണ്ടിട്ടും കാണാതെ പോകുന്ന അവസ്ഥയാണ് മനുഷ്യയാതനകള്‍ക്കു മുന്നില്‍ സംഭവിക്കുന്നത്. കാരണമെന്താണ്. വേദനിക്കുന്ന സഹോദരനെ കണ്ട വ്യക്തിയുടെ ഹൃദയത്തില്‍ കാരുണ്യമില്ല. അതിനാല്‍ കണ്ട യാഥാര്‍ത്ഥ്യത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കുവാനോ അതിന് അപ്പുറത്തേയ്ക്കു പോകുവാനോ അയാള്‍ക്കു സാധിക്കുന്നില്ല, സൗകര്യപ്പെടുന്നില്ല. മറിച്ച് ഹൃദയത്തില്‍ കാരുണ്യമുള്ളവന്‍ സഹോദരന്‍റെ വേദന കണ്ട് ആര്‍ദ്ര ഹൃദയനാകുന്നു. അപരന്‍റെ വേദന അയാളെ സ്പര്‍ശിക്കും. അയാള്‍ വീണുകിടക്കുന്നവന്‍റെ ചാരത്തെത്തും, അയാളെ പരിചരിക്കും. പാപ്പ പറഞ്ഞു. യഥാര്‍ത്ഥമായ മൂല്യബോധം നഷ്ടപ്പെട്ട സാഹചര്യത്തില്‍, കല്പിതമായ ഐക്യദാര്‍ഢ്യത്തിന്‍റെയും, മാനവികതയുടെയും ക്രിസ്തീയതയുടെയും ഉത്തരവാദിത്ത്വങ്ങള്‍ മങ്ങിമറയുകയാണ്. 'വലിച്ചെറിയല്‍ സംസ്ക്കാര'ത്തിന് എതിരെ ചെറുക്കാന്‍ കരുത്തുള്ള പ്രതിദ്രവ്യങ്ങളെ സൃഷ്ടിക്കുക, മനുഷ്യജീവന്‍റെ അതീന്ദ്രിയമായ മൂല്യം അംഗീകരിക്കുക, കൂട്ടായ്മയുടെ ഒരു ജീവിതശൈലി സാധ്യമാക്കുക, സഹവര്‍ത്തിത്വത്തിന്‍റെ അടിത്തറ കാത്തുപാലിക്കുക എന്നിവ യഥാര്‍ത്ഥത്തിലുള്ള പരിഷ്കൃത സമൂഹത്തിന്‍റെ അടയാളമായിരിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. മനുഷ്യാന്തസ്സ് നഷ്ടമായവരെന്നു കരുതുന്നവര്‍ക്കു അന്ത്യനിമിഷങ്ങളിലാണെങ്കിലും അത് കഴിയുന്നത്ര നല്കിക്കൊണ്ട് വ്യക്തിയെ മാനിക്കണമെന്ന് പഠിപ്പിച്ച കല്‍ക്കട്ടയിലെ മദര്‍ തെരേസയുടെ ജീവിത മാതൃകയും പാപ്പ പ്രഭാഷണത്തില്‍ സ്മരിച്ചു. വിശ്വാസകാര്യങ്ങള്‍ക്കുള്ള സംഘം തലവന്‍ കര്‍ദ്ദിനാള്‍ ലൂയി ലെഡാരിയ ഫെററിന്‍റെ നേതൃത്വത്തില്‍ ചെയ്യുന്ന സേവനത്തിന് പ്രവര്‍ത്തകരായ മറ്റ് കര്‍ദ്ദിനാളന്മാരെയും, മെത്രാന്മാരെയും, വൈദികരെയും, അല്‍മായരായ മറ്റ് ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചുകൊണ്ടാണ് മാര്‍പാപ്പ പ്രഭാഷണം അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-31-08:25:20.jpg
Keywords: പാപ്പ, ജീവന്‍

12294
Category: 1
Sub Category:
Heading: ‘ബഹുമത ഇറാഖിനു’ വേണ്ടിയുള്ള പോരാട്ടത്തില്‍ ക്രൈസ്തവരും പങ്കുചേരണമെന്ന് കല്‍ദായ മെത്രാപ്പോലീത്ത
Content: വാഷിംഗ്‌ടണ്‍ ഡി.സി: ശരീഅത്ത് നിയമങ്ങളില്‍ അധിഷ്ഠിതമല്ലാത്തതും, മതസ്വാതന്ത്ര്യത്തെ മാനിക്കുന്നതുമായ ഭരണഘടനയുടെ കീഴിലുള്ള ‘ബഹുമത ഇറാഖിനു’ വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ ക്രൈസ്തവരും പങ്കുവഹിക്കണമെന്നു ഇര്‍ബിലിലെ കല്‍ദായ കത്തോലിക്ക മെത്രാപ്പോലീത്ത ബാഷര്‍ വാര്‍ദ. ഇറാഖിന്റെ ഭാവിയെക്കുറിച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച യു.എസ് കോണ്‍ഗ്രസിലെ നെബ്രാസ്കായില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി ജെഫ് ഫോര്‍ട്ടന്‍ബറിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാഖി സര്‍ക്കാരിന്റെ അഴിമതിക്കും, ഇറാന്റെ സ്വാധീനം രാജ്യത്ത് തുടരുന്നതിനുമെതിരെ മാസങ്ങളായി ബഹുജന പ്രക്ഷോഭം നടന്നുവരുന്ന സാഹര്യത്തിലാണ് തന്റെ നിലപാട് മെത്രാപ്പോലീത്ത വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് നേരത്തേ ആക്കണമെന്നുള്ള ആവശ്യം മെത്രാപ്പോലീത്ത അഭിമുഖത്തില്‍ ആവര്‍ത്തിച്ചു. ‘മാറ്റം’ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തെ സഭ പിന്തുണക്കുന്നു. ക്രൈസ്തവര്‍ക്കു തുല്യ അവകാശത്തോടും അന്തസ്സോടും ജീവിക്കുവാന്‍ കഴിയുന്ന ഒരു ഏകീകൃത ബഹുമത ഇറാഖിനു വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കുവാന്‍ സമൂഹത്തെ മുഴുവനും പ്രത്യേകിച്ച് യുവജനങ്ങളെയും മെത്രാപ്പോലീത്ത പ്രോത്സാഹിപ്പിച്ചു. അഴിമതിക്കെതിരെ പ്രക്ഷോഭം നടത്തുന്നതില്‍ ഭൂരിഭാഗവും യുവജനങ്ങളാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. കഴിഞ്ഞ ആഴ്ച ബാഗ്ദാദില്‍ നടന്ന പ്രതിഷേധത്തില്‍ രണ്ടു ലക്ഷത്തോളം പേര്‍ അണിചേര്‍ന്നതായും അദ്ദേഹം വെളിപ്പെടുത്തി. പ്രതിഷേധം ഒരു സമുദായത്തിന് വേണ്ടിമാത്രമായിരിക്കരുത്. എല്ലാവരേയും ഉള്‍കൊള്ളുന്ന, രാജ്യത്തിന്റെ വൈവിധ്യത്തേയും, സമ്പുഷ്ടമായ പൈതൃകത്തേയും ബഹുമാനിക്കുന്ന ഒരു ഇറാഖിനുവേണ്ടിയായിരിക്കണം. സാമൂഹ്യവും, രാഷ്ട്രീയവും, മതപരവുമായ മേഖലകളില്‍ രാഷ്ട്രത്തിന്റെ പരമാധികാരത്തെ മാനിച്ചു കൊണ്ടായിരിക്കണം പ്രതിഷേധമെന്ന്‍ ഇതിനു മുന്‍പ് കത്തോലിക്ക ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മെത്രാപ്പോലീത്ത പറഞ്ഞിട്ടുണ്ട്. 2003ന് ശേഷം അധികാരത്തില്‍ വന്ന സര്‍ക്കാര്‍ വിഭാഗീയതയില്‍ അധിഷ്ഠിതമായ ഭരണഘടനയുമായി മുന്നോട്ട് പോകുന്നതിനെതിരെയാണ് പ്രതിഷേധമെന്ന് കഴിഞ്ഞ ഡിസംബറില്‍ ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തില്‍ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടിയിരുന്നു. ഇറാഖില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങളെ സുരക്ഷ സേനകളില്‍ പരിഗണിക്കണമെന്നും, ഇസ്ലാമിക് സ്റ്റേറ്റിന്റെ വംശഹത്യയെത്തുടര്‍ന്ന്‍ പലായനം ചെയ്യുകയും പിന്നീട് മടങ്ങിയെത്തുകയും ചെയ്ത ക്രൈസ്തവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. ഇറാഖിലെ സംഭവ വികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ഇറാഖി പ്രസിഡന്റ് ബര്‍ഹാം സാലിയുമായി ഫ്രാന്‍സിസ് പാപ്പയും കൂടിക്കാഴ്ച നടത്തിയിരുന്നു. മതന്യൂനപക്ഷമായി മാറിയ ക്രൈസ്തവരുടെ സംരക്ഷണത്തിന് നടപടി വേണമെന്ന്‍ പാപ്പയും വത്തിക്കാന്‍ പ്രതിനിധികളും അന്ന്‍ ഇറാഖി പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-31-09:05:49.jpg
Keywords: ഇറാഖി

12295
Category: 11
Sub Category:
Heading: 'ഐ ചൂസ് ടു വെയിറ്റ്': കൗമാരക്കാര്‍ക്കിടയില്‍ വിശുദ്ധി സംരക്ഷിക്കുവാന്‍ ബ്രസീലിയന്‍ സര്‍ക്കാരിന്റെ പദ്ധതി
Content: ബ്രസീലിയ: കൗമാരക്കാര്‍ക്കിടയിലെ ലൈംഗീക വിശുദ്ധിക്കായി ബ്രസീലിലെ മനുഷ്യാവകാശ കുടുംബ വകുപ്പ് മന്ത്രി ഡമാറെസ് ആല്‍വസ് ഇവാഞ്ചലിക്കല്‍ സഭയുടെ സഹകരണത്തോടെ പ്രത്യേക പദ്ധതി ആരംഭിച്ചു. ജീവിത വിശുദ്ധിയില്ലായ്മ, ലൈംഗീക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ വ്യാപനം, ഗര്‍ഭവതികളായ കൗമാരക്കാരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് തുടങ്ങിയവ കണക്കിലെടുത്ത് 'ഞാന്‍ കാത്തിരിപ്പ് തിരഞ്ഞെടുത്തു' (ഐ ചൂസ് ടു വെയിറ്റ്) എന്ന പ്രചാരണ പരിപാടിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ലൈംഗീകത, പവിത്രത, വിവാഹം എന്നിവ സംബന്ധിച്ച പരമ്പരാഗത ക്രിസ്ത്യന്‍ മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് ‘ഐ ചൂസ് റ്റു വെയിറ്റ്’പ്രചാരണ പരിപാടിയുടെ ലക്ഷ്യം. വിശുദ്ധ ലിഖിതങ്ങളെ അടിസ്ഥാനമാക്കി വിശുദ്ധിയും, പവിത്രതയും നിറഞ്ഞ ഒരു ജീവിതം നയിക്കുവാനാണ് ‘ഐ ചൂസ് ടു വെയിറ്റ്’ പറയുന്നത്. സാമൂഹ്യ സമ്മര്‍ദ്ധങ്ങള്‍ കാരണം പ്രായപൂര്‍ത്തിയാകാത്തവരില്‍ നല്ലൊരു വിഭാഗവും ലൈംഗീക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. ലൈംഗീക രോഗങ്ങളുടെ വ്യാപനവും, പ്രായപൂര്‍ത്തിയാവുന്നതിനു മുന്‍പുള്ള ഗര്‍ഭധാരണവും കുറയ്ക്കുന്നതിനും ശരീരത്തിന്റെ പരിശുദ്ധി സംരക്ഷിക്കുന്നതിനും അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണപരിപാടിയാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ‘ഐ ചൂസ്ടു വെയിറ്റ്’ പ്രചാരണത്തിനെതിരെ അബോര്‍ഷന്‍ അനുകൂല സംഘടനകളും, സ്വവര്‍ഗ്ഗരതിയുടെ വക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ശക്തമായ ക്രൈസ്തവ വിശ്വാസം മുറുകെ പിടിക്കുന്ന ആളാണ് നിലവിലെ ബ്രസീലിയന്‍ പ്രസിഡന്‍റായ ജെയ്ര്‍ ബോല്‍സൊണാരോ. രാജ്യത്തെ ഇടതുപക്ഷ പ്രതിപക്ഷം കൗമാരക്കാര്‍ക്കിടയിലെ ലൈംഗീകതയെ പ്രോത്സാഹിപ്പിക്കുന്നതായി ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സൊണാരോ ആരോപിച്ചിരുന്നു. സ്വവര്‍ഗ്ഗരതിയോടുള്ള കൗമാരക്കാരുടെ മടി ഇല്ലാതാക്കുന്നതിനായി മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫ് സ്കൂളുകളില്‍ ആരംഭിച്ച ‘ഹോമോസെക്ഷ്വല്‍ കിറ്റ്’ വിതരണം ചെയ്യുന്ന പദ്ധതി ബോല്‍സൊണാരോ നിര്‍ത്തലാക്കിയിരിന്നു. ഇത്തരം നടപടികള്‍ അദ്ദേഹത്തിന് യാഥാസ്ഥിക കത്തോലിക്കര്‍ക്കിടയിലും, ഇവാഞ്ചലിക്കല്‍ സഭാംഗങ്ങള്‍ക്കിടയിലും അദ്ദേഹത്തിന് വലിയ പിന്തുണ സമ്മാനിക്കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-31-12:06:11.jpg
Keywords: ലൈംഗീ, പീഡന

12296
Category: 24
Sub Category:
Heading: ടിപ്പുസുല്‍ത്താന്‍: കാപ്പിപ്പൊടിയച്ചന്‍ പറഞ്ഞതിലെ ചെറിയ തെറ്റുകളും വലിയ സത്യങ്ങളും
Content: ചരിത്രാധ്യാപകനോ ചരിത്രഗവേഷകനോ അല്ലാത്ത ജോസഫ് പുത്തന്‍പുരക്കല്‍ അച്ചന്റെ ധ്യാനപ്രസംഗത്തിലെ ചെറിയ തെറ്റുകളെ (515 വര്‍ഷങ്ങള്‍ - വാഡിയരാജാവിന്റെ സൈന്യാധിപന്‍) അവഗണിച്ചാല്‍പ്പോലും അച്ചന്‍ പറഞ്ഞുവച്ച വലിയ ചരിത്രസത്യങ്ങളെ ആര്‍ക്കും അവഗണിക്കാനാവില്ല. - കുതിരപ്പുറത്ത് വന്ന ടിപ്പുവും പട്ടാളവും ക്രിസ്ത്യാനികളെ വെടിവെച്ചു കൊന്നു. ക്രിസ്ത്യാനികളെ ഇല്ലാതാക്കി. ഭയപ്പെടുത്തി മുസ്ലീങ്ങളാക്കി - ബോംബെയില്‍ ശിവസേനയില്ലായെങ്കില്‍ മുസ്ലീങ്ങള്‍ നമ്മളെ ഇല്ലാതാക്കും - ലോകത്ത് മുസ്ലീമിന് മാത്രം സഞ്ചരിക്കാവുന്ന റോഡ് ഒരു രാജ്യത്ത് മാത്രമേയുള്ളൂ. - ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളെ കൊല്ലുന്നത് മുസ്ലീം തീവ്രവാദികളാണ്. - ആലങ്ങാട് ചരിത്രം (കൂനമ്മാവ്) മഞ്ഞുമ്മല്‍ ഐതിഹ്യം. മേല്‍പ്പറഞ്ഞതത്രയും അക്ഷരംവിടാതെ സത്യമാണെന്നിരിക്കേ അച്ചനെ ആക്രമിക്കാന്‍ തത്പരകക്ഷികള്‍ ഇത്രമാത്രം സംഘടിക്കുന്നതെന്താണ്. ചരിത്രനിര്‍മ്മിതിയിലെ ഇടപെടലുകളില്‍ മയംവരുത്താനായെങ്കിലും മായിച്ചുകളയാനാവാത്ത നേരുകള്‍ ഇന്നും അക്രമത്തിലൂടെ മതംവ്യാപിപ്പിച്ച ക്രൂരരായ ഭരണാധികാരികളുടെ നേരെ ചൂണ്ടുവിരലുകളാകുന്നുണ്ട്. ക്രൈസ്തവര്‍ ലോകമെമ്പാടുമുള്ള ചരിത്രം ഇന്ന് ജോസഫച്ചനെ ആക്രമിക്കുന്നവരെ ഓര്‍മ്മിപ്പിക്കാന്‍ തുടങ്ങിയാല്‍ അതില്‍ ചീഞ്ഞുനാറുന്ന മതപ്രാന്തിന്റെയും വര്‍ഗ്ഗീയവെറിയുടെയും ദുര്‍ഗന്ധത്തില്‍ മൂക്കുപൊത്തിയോടാന്‍ മാത്രമേ നിങ്ങള്‍ക്കു സാധിക്കുകയുള്ളൂ. ടിപ്പുസുല്‍ത്താനെക്കുറിച്ച് ജോസഫച്ചന്‍ പറഞ്ഞതിന്റെ ചരിത്രപരതയെ ചോദ്യം ചെയ്തവര്‍ക്ക് ചില ചരിത്രഗ്രന്ഥങ്ങളില്‍ നിന്നുള്ള വരികള്‍ സമ്മാനിക്കുന്നു. #{blue->none->b->1. ടിപ്പുവും വോഡയാര്‍ രാജാക്കളും }# മൈസൂരിലെ വോഡയാര്‍ രാജാക്കളുടെ ഭടനായി ആരംഭിക്കുകയും ശ്രേണികള്‍ ഉയര്‍ന്നുയര്‍ന്ന് 1761ഓടുകൂടി മൈസൂരിന്റെ അധികാരം ഏറ്റെടുത്ത ഹൈദരാലിയുടെ മകനാണ് ടിപ്പു സുല്‍ത്താന്‍. 1750-ല്‍ ജനിച്ച ടിപ്പു പതിനേഴാം വയസ്സിലാണ് ആദ്യ ആംഗ്ലോ-മൈസൂര്‍ യൂദ്ധത്തില്‍ (1767-69) പങ്കെടുക്കുന്നത്. മറാത്താ സാമ്രാജ്യത്തിനെതിരേയും യുദ്ധം ചെയ്ത ടിപ്പു വീണ്ടുമൊരു തവണകൂടി ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതി. 1780-84 കാലയളവില്‍ നടന്ന ഈ രണ്ടാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിന്റെ ഇടയില്‍ വെച്ചാണ് ഹൈദരാലി കൊല്ലപ്പെടുന്നത്. 1782-ല്‍ ടിപ്പു രാജ്യത്തിന്റെ അധികാരം ഏറ്റെടുത്തു ("ടിപ്പുസുല്‍ത്താന്‍ മതഭ്രാന്തനോ, ദേശീയതാവാദിയോ?". ieMalayalam, The Indian Express. 25 Oct. 2017. https://malayalam.indianexpress.com/opinion/fanatic-or-freedom-fighter-the-renewed-debate-on-tipu-sultan-jayanti-celebrations-karnataka-chief-minister-siddaramaiah/. Accessed 31 January 2020) #{blue->none->b->2. ടിപ്പുവിന്റെ ക്രൂരതകളും മതംമാറ്റവും }# "മൈസൂര്‍ രാജാവിന്റെ കീഴില്‍ ഡിണ്ടിഗല്‍ കോട്ടയുടെ നായകനായിരുന്ന ഹൈദരാലി സമര്‍ത്ഥമായ കരുനീക്കങ്ങളിലൂടെ കര്‍ണാടകയുടെ അധിപനായി, തുടര്‍ന്ന് മകന്‍ ടിപ്പുവും. ജീവിതാന്ത്യം വരെ പടയോട്ടം നടത്തിയ അപ്പനും മകനും സ്വാഭാവികമായും ഉത്തരാപഥം കീഴ്പ്പെടുത്തി ദക്ഷിണദേശത്തെത്തിയ ഇംഗ്ലീഷുകാരുമായും കൊമ്പുകോര്‍ത്തു. ഈസ്റ്റിന്ത്യാ കമ്പനിയോട് തോറ്റും, പാതിരാജ്യം നഷ്ടപ്പെട്ടും മൂന്നാണ്‍മക്കളില്‍ രണ്ട്പേരെ ജാമ്യക്കാരായി വെള്ളക്കാര്‍ക്ക് കാഴ്ചവെച്ചും അപമാനിതനായി കഴിയുകയും ചെയ്തപ്പോള്‍പോലും സ്വന്തം നിറക്കാരും ജനിതകമായി ഒരേ കുടുംബക്കാരുമായ ദ്രാവിഡ സഹോദരന്മാര്‍ക്ക് നേരേ പടയെടുക്കാന്‍ ടിപ്പു മടിച്ചില്ല" (ഗോപി, മുണ്ടക്കയം. പഴശ്ശിരാജ ചമയങ്ങളില്ലാതെ. വയനാട്: സഹ്യാ പബ്ലിക്കേഷന്‍സ്, 2005. pp. 24-25.). "ഹൈദരാലിക്ക് ശേഷം അധികാരത്തിലേറിയ ടിപ്പു സുല്‍ത്താന്‍ ഒരു ശക്തനായ ഭരണാധികാരിയായിരുന്നു. കുടിശ്ശിഖ പിരിക്കാനും നിലവും പറമ്പും അളന്ന് വരുമാനം കണക്കാക്കി നികുതി നിശ്ചയിക്കാനും അദ്ദേഹം ഒരുക്കങ്ങള്‍ ചെയ്തു. പക്ഷേ പാശ്ചാത്യവാണിജ്യക്കമ്പനികളും നാട്ടുരാജ്യങ്ങളും ടിപ്പുവിന്റെ പദ്ധതി തടയുമെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട് അദ്ദേഹത്തിന്റെ വരവ് മലബാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പടയോട്ടമായി അനുഭവപ്പെട്ടു. കൊള്ളയും കൊള്ളിവെപ്പും കൂട്ടക്കൊലയും നടന്നു. കൂട്ടത്തില്‍ മതംമാറ്റവും" (രാഘവവാര്യര്‍, രാജന്‍ ഗുരുക്കള്‍. കേരളചരിത്രം, രണ്ടാം ഭാഗം. എടപ്പാള്‍: വള്ളത്തോള്‍ വിദ്യാപീഠം, 2012. p. 95). ടിപ്പുവിന് മുമ്പ് ഹൈദരാലി മലബാറിലെ ജനങ്ങള്‍ക്ക് ചെയ്ത ദ്രോഹങ്ങളെന്തെല്ലാമാണെന്ന് ഈസ്റ്റിന്ത്യാകമ്പനിക്ക് നാട്ടുകാര്‍ 1800 ഫിബ്രവരി 2-ന് അയച്ച ഒരു കത്തില്‍ വിശദമാക്കുന്നുണ്ട്. ടിപ്പുവിന്റെ കാലത്തും സമാനമായ സംഭവങ്ങളാണത്രേ ഉണ്ടായത്. "പ്രജകളില്‍ ക്രിസ്തീയവംശക്കാരെ സമുദ്രവീതിരാജ്യങ്ങളില്‍ വെച്ചേക്കയില്ലാ എന്നും പറഞ്ഞ് ഗോവക്കിപ്പുറം കൊടിയാളംവരെ ഉണ്ടായിരുന്ന എഴുപതിനായിരത്തിച്ചില്വാനം കുഞ്ഞനെയും കുട്ടികളെയും പിടിച്ച് തടവിലിട്ടു ശ്രീരംഗപട്ടണത്തേക്ക് അയക്കുകയും ചെയ്തു" (രാഘവവാര്യര്‍, രാജന്‍ ഗുരുക്കള്‍. കേരളചരിത്രം, രണ്ടാം ഭാഗം. എടപ്പാള്‍: വള്ളത്തോള്‍ വിദ്യാപീഠം, 2012. p. 101). ഈ ക്രൈസ്തവരൊക്കെ ശ്രീരംഗപട്ടണത്ത് നിന്ന് എവിടേക്ക് ആവിയായിപ്പോയി എന്ന് അറിഞ്ഞാല്‍ നന്നായിരുന്നു. ഇപ്പോള്‍ ഹാലിളകി നടക്കുന്നവര്‍ ഇത്തരം ചരിത്രവശങ്ങള്‍ കൂടി ഒന്ന് വിശദമാക്കിത്തരുമാറാകേണം എന്നപേക്ഷ. ടിപ്പുവിന്റെ പടയോട്ടങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുന്ന മറ്റൊരു രേഖയുണ്ട്-ടിപ്പുവിന്റെ തന്നെ കത്തുകള്‍. ഈ കത്തുകളില്‍ ചിലവ സര്‍ദാര്‍ കെ.എം.പണിക്കര്‍ 58 കൊല്ലം മുമ്പ് ലണ്ടനിലെ ഇന്ത്യാ ഓഫീസില്‍നിന്ന് കണ്ടെടുത്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. (ഭാഷാപോഷിണി-1099 ചിങ്ങം ലക്കം 1). ഒരു കത്ത് 1789 മാര്‍ച്ച് 22-ന് കോടഞ്ചേരിയിലെ അബ്ദുള്‍ ഖാദര്‍ക്ക് അയച്ചതാണ്. അതില്‍ പറയുന്നു: "മുഹമ്മദിന്റെ സഹായത്താലും ദൈവത്തിന്റെ അനുഗ്രഹത്താലും കോഴിക്കോട്ടു ദേശത്തു അധിവസിക്കുന്ന അവിശ്വാസികളെ ഒട്ടുമുക്കാലും നാം ഇസ്ലാംമതത്തില്‍ ചേര്‍ത്തു കഴിഞ്ഞിരിക്കുന്നു. കൊച്ചി രാജ്യത്തിന്റെ അതിര്‍ത്തിയില്‍ മാത്രം കുറെ പേര്‍ മതംമാറാതെ കിടപ്പുണ്ട്. അവരേയും ഉടന്‍തന്നെ മുഹമ്മദീയരാക്കണമെന്നു ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. ഇത് മതം സംബന്ധിച്ച ഒരു യുദ്ധമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്." 1788 ഡിസംബര്‍ 14- ന് ടിപ്പു തന്റെ കോഴിക്കോട് സൈന്യാധിപന് അയച്ച കത്തില്‍ ഇപ്രകാരം കാണാം: "ഇവിടെനിന്നും രണ്ട് അനുചരന്മാരോടുകൂടി മീര്‍ഹുസൈന്‍ അലിയെ അയച്ചിരിക്കുന്നു. ദൈവത്തിന്റെ കൃപകൊണ്ട് അയാള്‍ താമസിയാതെ അവിടെ വന്നു ചേരും. അയാളോടു കൂടിച്ചേര്‍ന്നു നിങ്ങള്‍ അവിശ്വാസികളെ എല്ലാവരേയും തടവുകാരാക്കുകയും കൊലപ്പെടുത്തുകയും ചെയ്യണം. ഇരുപതു വയസ്സിനു താഴെയുള്ള സകല പുരുഷന്മാരെയും തടവില്‍ പാര്‍പ്പിക്കണം. ശേഷമുള്ള ആളുകളില്‍ അയ്യായിരത്തില്‍കുറയാതെ ആളുകളെ മരക്കൊമ്പില്‍ കെട്ടിത്തൂക്കുകയും വേണമെന്ന് ഞാന്‍ ആജ്ഞാപിച്ചിരിക്കുന്നു." (കൊറാത്ത്, വി.എം. "ടിപ്പുവിന്റെ മതഭ്രാന്ത്". കേസരി, 25 ഫെബ്രുവരി 1990. {{ https://www.janmabhumidaily.com/news345636 -> https://www.janmabhumidaily.com/news345636}} . Accessed 31 January 2020). #{blue->none->b-> 3. വിക്കിപീഡിയയില്‍ നിന്ന് }# (വിക്കിപീഡിയ ഒരു ആധികാരിക ഉറവിടമല്ല. എങ്കിലും ഈ ഉദ്ധരണികള്‍ ആധികാരികമാണെന്ന് ഉറപ്പിച്ചതിനാല്‍ എടുത്തതെവിടെയെന്ന് സൂചിപ്പിക്കുന്നുവെന്ന് മാത്രം) 1790 ജനുവരി 18 -ന് ടിപ്പു സെയ്ദ് അബ്ഡുൽ ദുലായ്ക്ക് എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു. (Ref: K.M. Panicker, Bhasha Poshini): “പ്രവാചകന്റെയും അള്ളായുടെയും അനുഗ്രഹത്താൽ കോഴിക്കോട്ടുള്ള ഏതാണ്ട് മുഴുവൻ ഹിന്ദുക്കളെയും ഇസ്ലാമിലേക്കു പരിവർത്തനം ചെയ്യാൻ കഴിഞ്ഞു. കൊച്ചി രാജ്യത്തിന്റെ അതിരുകളിലുള്ള ഏതാനും എണ്ണം മാത്രമേ ഇനി ബാക്കിയുള്ളൂ. അവരെക്കൂടി ഉടൻ മതം മാറ്റുമെന്ന് ഞാൻ ഉറപ്പിച്ചിട്ടുണ്ട്. ഈ ലക്ഷ്യം നേടാൻ ഇതിനെ ഒരു ജിഹാദ് ആയിത്തന്നെ ഞാൻ കരുതുന്നു." "അന്ന് കോഴിക്കോട് ബ്രാഹ്മണരുടെ കേന്ദ്രമായിരുന്നു. കോഴിക്കോടു മാത്രം 7000 -ത്തോളം നമ്പൂതിരി കുടുംബങ്ങൾ ഉള്ളതിൽ 2000 -ത്തോളവും ടിപ്പുവും സൈന്യവും നശിപ്പിച്ചു. സുൽത്താൻ കുട്ടികളെയും സ്ത്രീകളെയും പോലും വെറുതേവിട്ടില്ല. അടുത്തുള്ള നാട്ടുരാജ്യങ്ങളിലെക്കോ കാടുകളിലേക്കോ ആണുങ്ങൾ രക്ഷപ്പെട്ടു. നിർബന്ധിത മതപരിവർത്തനം മൂലം മാപ്പിളമാരുടെ എണ്ണം വളരെയധികം വർദ്ധിച്ചു. ഹിന്ദുക്കളെ നിർബന്ധമായി ചേലാകർമ്മം ചെയ്തു മുസൽമാന്മാരാക്കി. ടിപ്പുവിന്റെ അതിക്രൂരമായ ഇത്തരം നടപടികൾ മൂലം നായന്മാരുടെയും ചേരമന്മാരുടെയും നമ്പൂതിരിമാരുടെയും എണ്ണത്തിൽ വലിയതോതിലുള്ള കുറവ് ഉണ്ടായി" - ഇളംകുളം കുഞ്ഞൻപിള്ള (Mathrubhoomi Weekly of 25 December 1955, Kerala District Gazetteers: Cannanore By A. Sreedhara Menon p.134-137) ടിപ്പുവിന്റെ മരണശേഷം ഇംഗ്ലീഷുകാർ ഏർപ്പാടാക്കിയ അന്വേഷണകമ്മീഷൻ റിപ്പോർട്ട് പ്രകാരം, ടിപ്പുവിന്റെ ഭരണകാലത്ത് പതിനായിരക്കണക്കിന് നായന്മാർക്കും 30000 -ത്തോളം ബ്രാഹ്മണർക്കും ക്രിസ്ത്യാനികൾക്കും അവരുടെ സമ്പത്ത് മുഴുവൻ ഉപേക്ഷിച്ച് മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് നാടുവിടേണ്ടിവന്നതായി കണ്ടെത്തി. എത്രയോ ഹിന്ദുക്കളെ നിർബന്ധമായി ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തിയതിന് തെളിവുണ്ടെന്ന് ചരിത്രകാരനായ എം.ഗംഗാധരൻ പറയുന്നു. വളരെ നന്നായി എഴുതപ്പെട്ട ഒരു സംഭവത്തിൽ മൈസൂർ സൈന്യം കടത്തനാട് കയ്യേറിയപ്പോൾ ആഴ്ചകളായി ആവശ്യത്തിനു ആയുധങ്ങളോ ഭക്ഷണമോ ഇല്ലാതെ ചെറുത്തുനിൽക്കുകയായിരുന്ന നായർ പടയാളികളെ നിർബന്ധപൂർവ്വം ഇസ്ലാമിലേക്ക് മതംമാറ്റിയതായി പറയുന്നുണ്ട് (Gazetteer of the Bombay Presidency, Volume 1, Part 2 By Bombay (India : State) p.660). മലബാർ വിടുന്നതിനു മുൻപ് നായന്മാർക്കു ലഭിച്ചിരുന്ന സാമൂഹികവും രാഷ്ട്രീയവുമായ മുൻതൂക്കങ്ങൾ എല്ലാം എടുത്തുമാറ്റിയിരിക്കണമെന്ന നിർബന്ധബുദ്ധി ഹൈദറിന് ഉണ്ടായിരുന്നു. ആയുധം കൊണ്ടുനടക്കുന്നതിൽ നിന്നും നായന്മാരെ വിലക്കി. ഇങ്ങനെ അഭിമാനം നഷ്ടപ്പെടുന്നതിലും നല്ലത് മരണമാണെന്നാണ് കരുതിയിരുന്ന നായന്മാർക്ക് ഈ നിയമം യാതൊരുതരത്തിലും സ്വീകാര്യമല്ലായിരുന്നു. അതിനാൽ ഹൈദർ ഉണ്ടാക്കിയ മറ്റൊരു നിയമപ്രകാരം നായന്മാർ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്ന പക്ഷം അവർക്ക് ആയുധം കൊണ്ടുനടക്കുന്നതിനുള്ള അനുമതിയടക്കം എല്ലാ അവകാശങ്ങളും തിരികെനൽകാമെന്ന് ഉത്തരവിറക്കി. പലർക്കും അങ്ങനെ ഇസ്ലാമിലേക്ക് മാറേണ്ടി വന്നു. എന്നാൽ നായന്മാരും പ്രഭുക്കന്മാരും ബ്രാഹ്മണരും അടങ്ങുന്ന വലിയൊരു വലിയൊരു വിഭാഗം അഭിമാനം ഉപേക്ഷിക്കാൻ തയ്യാറല്ലാതെ തിരുവിതാംകൂറിലേക്ക് നാടുവിട്ടു. {{വായിക്കാന്‍-> https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%AE%E0%B5%88%E0%B4%B8%E0%B5%82%E0%B4%B0%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%95%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%95%E0%B4%AF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82}} 4. #{blue->none->b->സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകള്‍ }# (വ്യക്തികളുടെ അഭിപ്രായങ്ങളെന്നതിനേക്കാള്‍ ഈ പോസ്റ്റുകളില്‍ ചരിത്രരേഖകളും സംഭവങ്ങളും ഉദ്ധരണികളുമാണ് പ്രത്യക്ഷപ്പെടുന്നത്. ഗൗരവമായ ഒരു ഗവേഷണത്തിലേക്ക് കടക്കാന്‍ ഇവ ഉപകരിക്കും) 4.1 #{green->n->n-> സ്ഥലങ്ങളുടെ പേരുകള്‍ ടിപ്പു ഇസ്ലാമികമാക്കി}# മലബാറിലെങ്ങും സ്ഥലങ്ങളുടെ പേരുകൾ ടിപ്പു ഇസ്ലാമികമാക്കിമാറ്റി. മംഗലപുരം ജലാലാബാദ് ആക്കി മാറ്റി. കൂടാതെ കണ്ണൂർ(കണ്വപുരം) കുസനബാദ് എന്നും, ബേപ്പൂർ(വായ്പ്പുര) സുൽത്താൻപട്ടണം അല്ലെങ്കിൽ ഫാറൂക്കി എന്നും കോഴിക്കോടിനെ ഇസ്ലാമാബാദ് എന്നും പുനർനാമകരണം ചെയ്തു. ടിപ്പുവിന്റെ മരണശേഷമേ നാട്ടുകാർ ഈ സ്ഥലങ്ങൾക്ക് പഴയ പേരിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞുള്ളൂ. ഫറോക്ക് എന്ന പേരുമാത്രമേ ഇന്നും തിരിച്ചുപോവാതെ നിൽക്കുന്നുള്ളൂ. ഹിന്ദുക്കളുടെ മേൽ ആധിപത്യം സ്ഥാപിക്കാനും അവരുടെ ഭൂമിയും വസ്തുവകകളും കൈവശപ്പെടുത്താനുമായി ചെറുനാട്, വെട്ടത്തുനാട്, ഏറനാട്, വള്ളുവനാട്, താമരശ്ശേരി എന്നിവിടങ്ങളിലും മറ്റു ഉൾപ്രദേശങ്ങളിലും നാട്ടുകാരായ മാപ്പിളമാർ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ആസൂത്രിതമായ അക്രമത്തെയും കൊള്ളയേയും പേടിച്ച് മനുഷ്യർക്ക് സ്വതന്ത്രമായി യാത്രചെയ്യാൻ പോലും ആവില്ലായിരുന്നു.[26] സുൽത്താൻ ബത്തേരിയുടെ പഴയ പേര് ഗണപതി വട്ടം എന്നായിരുന്നു. ടിപ്പുവിന്റെ 14 മക്കളിൽ അവശേഷിച്ച ഏക മകനായ ഗുലാം മുഹമ്മദ് സുൽത്താൻ സാഹിബ് എഡിറ്റു ചെയ്ത മൈസൂർ സേനയിലെ ഒരു മുസ്ലീം ഓഫീസറുടെ ഡയറിയിൽ നിന്നും കടത്തനാട് പ്രദേശത്ത് നടന്ന ക്രൂരതകളെപ്പറ്റി ഒരു വിശാല ചിത്രം കിട്ടുന്നുണ്ട്: “കിലോമീറ്ററുകളോളം വിജനമായ പ്രദേശങ്ങളിൽ ആകെ കാണാനുണ്ടായിരുന്നത് ഹിന്ദുക്കളുടെ ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങൾ, വികൃതമാക്കിയ മൃതദേഹങ്ങൾ എന്നിവ മാത്രമായിരുന്നു. ഹൈദർ അലി ഖാന്റെ സേനയുടെ പിന്നാലെ വന്ന മുസൽമാന്മാർ നായന്മാരുടെ സ്ഥലങ്ങളിൽ ഭീകരാവസ്ഥ സൃഷ്ടിച്ചുകൊണ്ട് സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ കണ്ണിൽക്കണ്ടവരെയെല്ലാം കൊന്നൊടുക്കി. കടന്നുവരുന്ന ആക്രമകാരികളുടെ പ്രകൃതം മനസ്സിലാക്കിയതിനാൽ ഒരാൾ പോലും ചെറുത്തുനിൽക്കാൻ ഇല്ലാതെ ഉപേക്ഷിച്ച ഗ്രാമങ്ങൾ, വീടുകൾ, കോട്ടകൾ, കൊട്ടാരങ്ങൾ അങ്ങനെ ജീവിതയോഗ്യമായ ഇടങ്ങളെല്ലാം ആളുകൾ ഉപേക്ഷിച്ചുപോയിരുന്നു”. തിരികെ വന്നാൽ ക്ഷമിക്കാം എന്നും പറഞ്ഞ് തന്റെ ബ്രാഹ്മണരായ ദൂതന്മാരു വഴി (1766 -ന്റെ രണ്ടാംപകുതിയിലെ മുസ്ലീം വിരുദ്ധകലാപത്തിനൊടുവിൽ) ഒളിവിലിരിക്കുന്ന ഹിന്ദുക്കൾക്ക് ഹൈദർ അലി സന്ദേശം നൽകിയതിനെക്കുറിച്ച് രവി വർമ്മ തന്റെ "ടിപ്പു സുൽത്താൻ: കേരളത്തിൽ അറിയപ്പെടുന്ന വിധം" എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഇങ്ങനെ സന്ദേശം കിട്ടി തിരികെ എത്തിയവരെ മുഴുവൻ തൂക്കിലേറ്റുകയും അവരുടെ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കുകയുമാണ് ഹൈദർ അലി ചെയ്തത് [27]. രവി വർമ്മ ഇങ്ങനെ തുടരുന്നു “ മലബാർ വിടുന്നതിനു മുൻപ് നായന്മാർക്കു ലഭിച്ചിരുന്ന സാമൂഹികവും രാഷ്ട്രീയവുമായ മുൻതൂക്കങ്ങൾ എല്ലാം എടുത്തുമാറ്റിയിരിക്കണമെന്ന നിർബന്ധബുദ്ധി ഹൈദറിന് ഉണ്ടായിരുന്നു" [28]. 4.2 #{green->n->n-> ടിപ്പു സുൽത്താനും നസ്രാണികളും (ആർത്താറ്റ് പള്ളി ചരിത്രം)}# ടിപ്പു സുൽത്താൻന്റെ പടയോട്ട കാലത്ത് കുന്നംകുളം ആർത്താറ്റ് പള്ളി മുറ്റത്ത് തേക്കിൻ മരങ്ങളിൽ കെട്ടിത്തൂക്കിയ 19 നസ്രാണി യുവാക്കളുടെയും പരിശുദ്ധ മദ്ബഹായിൽ വച്ച് കൊലചെയ്യപ്പെട്ട ഒരു വൈദികന്റേയും ഓർമ്മ എല്ലാ വർഷവും നവംബർ 14, 15 തിയതികളിൽ കുന്നംകുളം ആർത്താറ്റ് പള്ളിയിൽ അന്നീദാ തിരുനാളായി ആചരിക്കാറുണ്ട്. പുലിക്കോട്ടില്‍ യൌസേഫ് കത്താനാരായിരുന്നു (പുലിക്കോട്ടില്‍ ഒന്നാമന്‍ തിരുമേനി) അന്ന് ആര്‍ത്താറ്റ് പള്ളി വികാരി. ടിപ്പുസുല്ത്താന്റെ പടനായകന്മാര്‍ ആര്‍ത്താറ്റ് പള്ളി തീ വെച്ചു നശിപ്പിച്ച കൃത്യമായ തിയ്യതി അറിവില്ലെങ്കിലും 1789 ലാണ് ടിപ്പുസുല്‍ത്താന്‍ കൊച്ചി രാജ്യത്തേക്ക് ആക്രമിച്ച് കയറിയത്. 1789 ആണ്ട് ഒക്ടോബര്‍ മാസത്തില് കോയമ്പത്തൂരില്‍ നിന്നും പുറപ്പെട്ട് 29000 പദാതികളോടും, 10000 കുന്തക്കാരു മുതലായവരോടും 5000 കുതിരപ്പട്ടാളത്തോടും 20 പീരങ്കികളോടും കൂടി തെക്കോട്ടേക്ക് വന്ന് നവംബര് മാസത്തില് കൊച്ചി രാജ്യത്തു കടന്നു. ............... ഡിസംബര്‍ മാസം 14 തിയ്യതി സുല്‍ത്താന്‍ തൃശ്ശിവപേരൂര്‍ എത്തി. അയാളുടെ അശ്വസൈന്യം തിരുവിതാംകോട്ടെ അതിര്‍ത്തിക്ക് ഒരു നാഴികയ്ക്കകത്തുള്ള ദേശങ്ങളെ കൊള്ളയിട്ടു, ഇതിനുള്ളില്‍ കൊച്ചി തമ്പുരാന്റെ വക രാജ്യത്തു വളരെ നാശങ്ങള്‍ ചെയ്ത് 24 തിയ്യതി തലക്കാട്ടില്‍ പാളയമടിച്ചു. ............. (കെ.പി. പത്പനാഭമേനോന്‍, കൊച്ചിരാജ്യചരിതം, മാതൃഭൂമി പതിപ്പ് 1989 പേജ് 568, 569) ഇതില് നിന്നും ഡിസംബര്‍ മാസം 14-ാം തിയ്യതിക്കും 24-ാം തിയ്യതിക്കും ഇടയ്ക്കായിരിക്കണം സംഭവിച്ചിരിക്കുക എന്ന് അനുമാനിക്കാം. ആര്‍ത്താറ്റ് എത്തിയ സൈന്യം ക്രിസ്ത്യാനികളെ മുസ്‌ലീം മതസ്ഥരാക്കാന്‍ നിര്‍ബന്ധിച്ചു. വഴങ്ങാതെ വന്നവരെ അരിഞ്ഞു വീഴ്ത്തി. സ്വയരക്ഷയോര്‍ത്ത് ക്രിസ്ത്യാനികള്‍ പള്ളിയിലേക്ക് ഓടിക്കയറി, ടിപ്പുസുല്‍ത്താന്‍റെ സൈന്യങ്ങള്‍ പിന്തുടര്‍ന്ന് അവരെ വെട്ടി വീഴ്ത്തുവാന്‍ തുടങ്ങി. ക്രൂരമായ നരഹത്യ കണ്ട് പരിഭ്രാന്തനായ അന്നത്തെ വൃദ്ധപുരോഹിതന്‍ വി.മദ്ബഹയിലേക്ക് ഓടികയറി. അവിടെ ഒരു സ്വര്‍ണ്ണ ചെപ്പിലടച്ച് വി.കുര്‍ബ്ബാന സുക്ഷിച്ചിരുന്നു. പട അവിടെ കയറി. കുര്‍ബ്ബാന നശിപ്പിച്ചു കളയുമോയെന്ന് ആ സാധു പുരോഹിതന്‍ ന്യായമായും സംശയിച്ചു. അധികം താമസിച്ചില്ല, സ്വയരക്ഷ പോലും കണകാക്കാതെ ആ വിശ്വാസ പരിപാലകന്‍ വി.വസ്തുകളെ വിഴുങ്ങി. വി.മദ്ബഹയില്‍ നിന്നും ഇറങ്ങി വരുന്ന പുരോഹിതനെ കണ്ട് "ആ കത്തനാരെ കൊല്ലു"എന്ന് ആക്രോശിച്ച് മദ്ബഹയിലേക്ക് ഓടികയറി. നിമിഷനേരംകൊണ്ട് ആ പിതാവിന്റെ ശിരസ്സ് നിലത്തു വീണുരുണ്ടു. രക്തം വീണ വിശുദ്ധ സ്ഥലം ദിവ്യബലി നടത്തുവാന്‍ നല്ലതലെന്നു അന്നത്തെ മത പണ്ഡിതന്മാര്‍ വിധിയെഴുതി. അതിനാല്‍ ആ അഭി. പുരോഹിതന്‍ രക്തസാക്ഷിത്വം വരിച്ച സ്ഥലംമുതല്‍ വി. മദ്ബഹ ഛേദിച്ചു കളഞ്ഞു. ഇപ്പോളത്തെ മദ്ബഹയുടെ തൊട്ടു മുന്‍പില്‍ സാധാരണ പള്ളികളില്‍ നിന്നു വ്യത്യസ്തമായ ആകൃതി കാണുന്നത് ഇതുകൊണ്ടാണ്. വി.മദ്ബഹയുടെ നീളം '29.3'ആയിരുന്നു, അതില്‍നിന്നും ' 9.11' ഛേദിച്ചുകളഞ്ഞു ,ഇപ്പോളത്തെ നീളം ' 19.4 ' ആണ് . ടിപ്പുസുല്‍ത്താന്‍റെ പടനായകര്‍ ആര്‍ത്താറ്റ് പള്ളിക്കും,വടക്കെ പടിപുര മാളികക്കും,വടക്കോട്ടുള്ള അങ്ങാടിക്കും,ചാട്ടുകുളങ്ങര അങ്ങാടിക്കും തീ വെച്ചു. ഇതിനെപ്പറ്റി ആര്‍ത്താറ്റ് പള്ളിപ്പാട്ടില്‍ പറയുന്നത് ഇങ്ങനെ: ദുഷ്ടരില്‍ ദുര്‍ഘട മുഖ്യശാന്‍ <br > മഹമ്മദുവേദശ്രേഷ്ഠനാം നൃപന്‍ <br > ദുഷ്ടന്‍ പട്ടാണി വന്നു <br > പന്തം കത്തിച്ചു ചുട്ടു പള്ളിയും അന്ന് രക്തസാക്ഷിത്വം വരിച്ച നസ്രാണി വീരന്മാരുടെ ഓര്‍മ്മ വൃശ്ചികം 2-ാം തിയ്യതി ആര്‍ത്താറ്റ് പള്ളിയില്‍ ആനീദോ (അന്നിച്ചാത്തം) ആയി ആചരിക്കുന്നു. അന്നേദിവസം 5 തരത്തിലുള്ള പലഹാരങ്ങള്‍ പള്ളിയില്‍ വഴിപാടായി വിശ്വാസികള് കൊണ്ടുവരുന്നു. 1. കായ വറുത്തത്, 2. ചീപ്പപ്പം, 3. ഉഴുന്നപ്പം, 4. എട്ടപ്പം, 5. ചക്കരപ്പം. ഈ പലഹാരങ്ങള്‍ അന്ന് പടയാളികള്‍ എങ്ങിനെയെല്ലാം നസ്രാണികളെ ദ്രോഹിച്ചു എന്നതിനെ സൂചിപ്പിക്കുന്നു. മാത്രമല്ല സന്ധ്യയ്ക്ക് വിളക്കുമണിയായി 19 ഒറ്റമണിയും ഒരു ഇരട്ടമണിയും അങ്ങനെ 21 മണി മുഴക്കണമെന്നും പൂര്‍വ്വീകര്‍ നിശ്ചയിച്ചു. അത് ഇന്നും തുടര്‍ന്നു വരുന്നു. അന്നേ ദിവസം വി. കുര്‍ബാനയ്ക്കു ശേഷം ശവക്കോട്ടയിലേക്ക് കൊടിയും കുരിശും പുറപ്പെടുകയും ശവക്കോട്ടയിലും ആദ്യകാലങ്ങളില്‍ മൃതദേഹം സംസ്ക്കരിച്ചിരുന്ന സ്ഥലങ്ങളിലും വാഴ്ത്തിയ വെള്ളം തളിക്കുകയും ചെയ്യുന്നു. 5. #{blue->none->b-> മുന്‍കാലചരിത്രവും വ്യത്യസ്തമല്ല }# പഴശ്ശിയുടെ അതിക്രമങ്ങളില്‍ ക്രൈസ്തവരും മറ്റ് തദ്ദേശീയസമുദായങ്ങളും ഇല്ലാതാവുകയോ കാണാതാവുകയോ ചെയ്തത് പതിനെട്ടാം നൂറ്റാണ്ടിലാണല്ലോയെന്നും ഒറ്റപ്പെട്ട സംഭവമാണല്ലോയെന്നും കരുതുന്നുവെങ്കില്‍ ഒമ്പതാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂരുമായി ബന്ധപ്പെട്ട മറ്റൊരു ചരിത്രവിവരണം കൂടി വായിക്കൂ: "ഒമ്പതാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂര്‍ അധിവസിച്ചിരുന്ന ക്രിസ്ത്യാനികളും ദാരുണമായ പീഡനത്തിന് ഇരയായി. അന്ന് കൊടുങ്ങല്ലൂരില്‍ ക്രിസ്ത്യാനികളും യഹൂദരും അറബികളും കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നു. മദ്ധ്യപൗരസ്ത്യദേശത്ത് കൂടിയുള്ള കച്ചവടത്തിന്റെ മേല്‍ക്കോയ്മ അറബികള്‍ക്കായിരുന്നു. വ്യാപാരപ്രശ്നത്തിന്റെ പേരില്‍ യഹൂദരും അറബികളും തമ്മില്‍ കലഹിച്ചു. ഈ സന്ദര്‍ഭത്തില്‍ ക്രിസ്ത്യാനികള്‍ യഹൂദരുടെ പക്ഷത്ത് ചേരുകയാണുണ്ടായത്. അതോടെ അറബികള്‍ ക്രിസ്ത്യാനികള്‍ക്കെതിരായി തിരിഞ്ഞു. അറബികള്‍ ക്രൈസ്തവകേന്ദ്രങ്ങള്‍ ആക്രമിച്ചു. ക്രിസ്ത്യാനികളില്‍ പലരും കൊടുങ്ങല്ലൂര് നിന്നും മറ്റിടങ്ങളിലേക്ക് കുടിയേറി . . . കൊച്ചിരാജാവിന്റെ കീഴിലുള്ള ക്രിസ്ത്യാനികള്‍ കുരുമുളക് നേരിട്ട് പോര്‍ട്ടുഗീസുകാര്‍ക്ക് വിറ്റുതുടങ്ങിയത് മുസ്ലീങ്ങളെ ക്ഷോഭിപ്പിച്ചു. അവര്‍ പകവീട്ടിയത് കൊടുങ്ങല്ലൂരിലെ ക്രിസ്ത്യാനികളോടായിരുന്നു. ക്രിസ്ത്യാനികളുടെ ഭവനങ്ങള്‍ കൊള്ളയടിച്ച് നിരവധിയാളുകളെ കൊലപ്പെടുത്തി" (കച്ചിറമറ്റം, ജോണ്‍. ക്രൈസ്തവരും ദേശീയപ്രസ്ഥാനങ്ങളും. കോട്ടയം: ഡോ. കച്ചിറമറ്റം ഫൗണ്ടേഷന്‍, 2016. pp. 58-59) #{red->none->b-> സമാപനം }# ബഹുമാനപ്പെട്ട ജോസഫ് പുത്തന്‍പുരക്കലച്ചനെ ആക്രമിക്കുന്നവരോട് ഒരുവാക്ക്.... ദയവായി, നിങ്ങള്‍ ക്രൈസ്തവരെക്കൊണ്ട് ചരിത്രം ചികയിക്കരുത്. കേരളത്തിലെ സമീപകാലചരിത്രം മാത്രമല്ല, ആഗോളവ്യാപകമായി നൂറ്റാണ്ടുകളുടെ ചരിത്രം പോലും... കാരണം, ചരിത്രത്തിലും വര്‍ത്തമാനത്തിലും പറയാന്‍ കൊള്ളുന്ന യാതൊന്നും നിങ്ങള്‍ ചെയ്തിട്ടില്ല! പ്രതിരോധിക്കാതെ വധിക്കപ്പെട്ടവരുടെയും ചോദ്യംചെയ്യാതെ കീഴടങ്ങിയ നിഷ്കളങ്കരുടേയും ചിതറിവീണ രക്തത്തിലാണ് അന്നുമിന്നും നിങ്ങളുടെ സാമ്രാജ്യങ്ങളുയിര്‍കൊണ്ടിട്ടുള്ളത്. വെടിയൊച്ചകളും വാള്‍മുനകളും കൈബോംബുകളും കൊണ്ട് സ്ഥാപിക്കപ്പെടുന്നത് മതമേയല്ല എന്ന് തിരിച്ചറിയാന്‍ പുതിയകാലം ഒരുങ്ങിക്കഴിഞ്ഞു. ആ സദ്വാര്‍ത്ത അറിയിക്കുന്നതിന്റെ പേരിലാവട്ടെ ഇനി ക്രൈസ്തവസഭകളിലെ രക്തസാക്ഷിത്വം!
Image: /content_image/SocialMedia/SocialMedia-2020-01-31-13:44:44.jpg
Keywords: പുത്തന്‍

12297
Category: 18
Sub Category:
Heading: മാർ ജോസഫ് പവ്വത്തിലിന്റെ ഇടപെടലുകൾ ശ്രദ്ധേയം: നിയമസഭ സ്പീക്കർ
Content: തിരുവനന്തപുരം: ചങ്ങനാശേരി അതിരൂപതാ മുൻ അദ്ധ്യക്ഷനും ഇന്‍റര്‍ ചർച്ച് കൗൺസിൽ ചെയർമാനുമായിരുന്ന മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്താ ദീർഘകാലം സഭാ സാമുദായിക സാമൂഹ്യ മേഖലകളിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തിയ വ്യക്തി ആണെന്നും അദ്ദേഹത്തിന്റെ സേവനങ്ങളെ ആദരപൂർവം കാണുന്നുവെന്നും കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മാർ പൗവത്തിലിന്റെ ചിത്രം ഉൾപ്പെടുത്തിയ നവതി സ്മാരക പോസ്റ്റൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന പ്രകാശന ചടങ്ങിൽ അതിരൂപതാ വികാരി ജനറാൾ റവ. ഡോ. ഫിലിപ്സ് വടക്കേക്കളം, അതിരൂപതാ ചാൻസിലർ റവ ഡോ.ഐസക് ആലഞ്ചേരി, ലൂർദ്ദ്മാതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ്ഡയറക്ടർ റവ. ഡോ.സോണി മുണ്ടുനടയ്ക്കൽ, ഫാ. ജോസഫ് കാക്കനാട്, ഫാ. ചെറിയാൻ കക്കുഴി, ഫാ. ജോസഫ് പകലൊമറ്റം, പി.ർ.ഒ. അഡ്വ. ജോജി ചിറയിൽ, തിരുവനന്തപുരം ജില്ലാ പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് ശിവദാസൻ പിള്ള, പോസ്റ്റൽ ഡിപ്പാർട്ടമെന്റ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സോണി എസ്.എൻ. തുടങ്ങിയവർ പങ്കെടുത്തു. അതിരൂപതയുടെ ആഭിമുഖ്യത്തിൽ ആർച്ചുബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിന്റെ നവതി ആഘോഷ പരിപാടികൾ ഫെബ്രുവരി 7 ഉച്ചകഴിഞ്ഞ് 2 മണിക്ക് ചങ്ങനാശേരി സെന്റ് മേരിസ് മെത്രപ്പോലീത്തൻ പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. മത-സാമുദായിക-രാഷ്ട്രീയ പൊതുപ്രവർത്തനരംഗത്തെ പ്രമുഖരും അതിരൂപതയിലെ മുഴുവൻ വൈദികരും എല്ലാ ഇടവകകളിൽ നിന്നുമുള്ള പ്രതിനിധികളും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഭാരവാഹികളും സന്യസ്ഥ പ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കും. സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സീറോ മലങ്കര സഭ മേജർ ആർച്ചുബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ളീമിസ് കാതോലിക്കാബാവ അനുഗ്രഹ പ്രഭാഷണം നടത്തും. ഓസ്ട്രേലിയായിലെ എസെൻസ്റ്റാറ്റ് രൂപതാ ബിഷപ്പ് ഡോ. അജിഡിയു ജോനാൻ മുഖ്യാതിഥിയായിരിക്കും. ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർത്തോമാ സഭയുടെ അധ്യക്ഷൻ ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത, മാർ മാത്യു അറയ്ക്കൽ, ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, മാർ തോമസ് തറയിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എൽ .എ., സി.എഫ്. തോമസ് എം.എൽ.എ., ഡോ സിസ്റ്റർ മേഴ്സി നെടുംപുറം , ഡോ. ഡൊമിനിക് ജോസഫ് എന്നിവർ പ്രസംഗിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-01-03:20:30.jpg
Keywords: പവ്വത്തി

12298
Category: 18
Sub Category:
Heading: സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ് സമൂഹം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക്
Content: പാലാ: സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ് (എസ്എംസി) സന്യാസിനീ സമൂഹം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക്. 1958 മാര്‍ച്ച് 11ന് മൂലമറ്റത്തു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശുശ്രൂഷ ചെയ്യുക എന്ന ലക്ഷ്യത്തിലൂന്നിയാണ് സന്യാസിനീ സമൂഹത്തിനു തുടക്കം കുറിച്ചത്. ബഥാനിയയിലെ വിശുദ്ധ മര്‍ത്തായുടെ പാത പിന്തുടര്‍ന്നാണ് സേവനം. നഴ്‌സറി സ്‌കൂള്‍, ഡേ കെയര്‍ സെന്ററുകള്‍, ടെയ്‌ലറിംഗ് സെന്ററുകള്‍, മുദ്രാലയ പ്രേഷിതത്വം, വിദ്യാഭ്യാസ പ്രേഷിതത്വം, ആതുരശുശ്രൂഷ, ബാലമന്ദിരങ്ങള്‍, കൗണ്‍സിലിംഗ്, ഇവാഞ്ചലൈസേഷന്‍, ഡിസ് പെന്സിറികള്‍, വൃദ്ധമന്ദിരങ്ങള്‍, സ്ത്രീശക്തീകരണം, പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലുകള്‍ എന്നിവ എസ്എംസിയുടെ മേല്നോട്ടത്തില്‍ നടന്നുവരുന്നു. കേരളത്തിലും ഇന്ത്യയുടെ വിവിധ രൂപതകളിലും ജര്‍മ്മനിയിലും ഇറ്റലിയിലുമായി 48 ശാഖാഭവനങ്ങളും ഏഴു ശുശ്രൂഷാകേന്ദ്രങ്ങളുമുണ്ട്. 2008 മുതല്‍ റവ.ഡോ. ജോസഫ് കുഴിഞ്ഞാലില്‍ ആണ് സ്പിരിച്ച്വല്‍ ഡയറക്ടര്‍. സമൂഹത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തുന്ന പ്രഖ്യാപനം നാളെ ഉച്ചകഴിഞ്ഞ് 2.30ന് പാലായിലുള്ള ജനറലേറ്റ് ഭവനത്തില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എണ്ണിയാവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടക്കും.
Image: /content_image/India/India-2020-02-01-03:41:12.jpg
Keywords: ആര്‍ക്കി

12299
Category: 18
Sub Category:
Heading: 'കേന്ദ്ര നടപടിയില്‍ മനുഷ്യ ജീവൻെറ മഹത്വം അറിയാവുന്നവരുടെ നിലവിളി ഉയരണം'
Content: കൊച്ചി: ആറ് മാസം വരെയുള്ള ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള കേന്ദ്ര നടപടിയില്‍ മനുഷ്യ ജീവൻെറ മഹത്വം അറിയാവുന്നവര്‍ ശക്തമായി പ്രതികരിക്കണമെന്ന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി പ്രസിഡന്‍റ് സാബു ജോസ്. നരഹത്യക്കു സാഹചര്യമൊരുക്കുന്ന നിയമ നിർമ്മാണത്തിനാണ് ഭാരത സർക്കാർ ശ്രമിക്കുന്നത്. ഈ നീക്കം അരുതെന്ന് പറയുവാൻ മുഴുവൻ പാർലമെന്‍റ് അംഗങ്ങളും മത സാംസ്‌കാരിക രാഷ്ട്രീയ സാമൂഹ്യ നേതൃത്വങ്ങളും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സർക്കാരുകൾ നിലപാടുകൾ വ്യക്തമാക്കണം. ഉദരത്തിലെ കുഞ്ഞിനെ ജനിക്കുവാൻ മൂന്നു മാസം മാത്രം ബാക്കിയുള്ളപ്പോൾ ക്രൂരമായി കൊല്ലുവാൻ അനുവദിക്കരുത്. കൊലയാളി ഡോക്ടറോ നഴ്‌സോ കുഞ്ഞിൻെറ കണ്ണും മുക്കും മുഖവും കൈകാലുകളും പിച്ചിചീന്തുവാൻ അനുവദിക്കരുത്. മനുഷ്യ ജീവൻെറ മഹത്വം അറിയാവുന്നവരുടെ നിലവിളി ഉയരണം. പ്രാത്ഥനയിൽ ശക്തിപ്പെടാം. നമുക്ക് കഴിയുന്ന വിധത്തിലെല്ലാം പ്രവർത്തിക്കണം. ഇടവകൾ തോറും എല്ലാ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു റാലികളും സമ്മേളനങ്ങളും നടത്തണം. ശക്തമായ പ്രതികരണം പ്രതിഷേധം ഉയരണം. മനുഷ്യജീവനെ സ്വീകരിക്കുന്ന ആദരിക്കുന്ന സംസ്കാരം ഈ രാജ്യത്തിൽ നിലനിൽക്കണമെന്നും ഇതിനായി സഭാനേതൃത്വവും സംഘടനകളും ശക്തമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹാം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-01-04:08:13.jpg
Keywords: പ്രോലൈഫ്