Contents

Displaying 11951-11960 of 25157 results.
Content: 12270
Category: 10
Sub Category:
Heading: ആത്മാര്‍ത്ഥമായ കുമ്പസാരവും ദിവ്യകാരുണ്യ ഭക്തിയും പൈശാചിക ശക്തിയെ നീര്‍വീര്യമാക്കും: ഭൂതോച്ചാടകന്റെ വെളിപ്പെടുത്തല്‍
Content: ഇന്ത്യാനപോളിസ്: ആത്മാര്‍ത്ഥമായ കുമ്പസാരവും, വിശുദ്ധ കുര്‍ബാനയിലെയും ദിവ്യകാരുണ്യ ആരാധനയിലെയും സജീവമായ പങ്കാളിത്തവും, വിശുദ്ധ കുര്‍ബാന സ്വീകരണവും സാത്താന്റെ ശക്തിയെ നിര്‍വ്വീര്യമാക്കുമെന്ന് സുപ്രസിദ്ധ അമേരിക്കന്‍ ഭൂതോച്ചാടകനായ ഫാ. വിന്‍സെന്റ് ലാംപെര്‍ട്ട്. ജനുവരി 17 മുതല്‍ 19 വരെ വാഷിംഗ്‌ടണിലെ ഇന്ത്യാനയിലെ ‘മദര്‍ ഓഫ് ദി റെഡീമര്‍ റിട്രീറ്റ് സെന്ററി’ല്‍ ‘ആധുനിക കാലഘട്ടത്തില്‍ ഭൂതോച്ചാടനത്തിന്റെ ആവശ്യകതയെക്കുറിച്ചും, ആധുനിക സഭയില്‍ ഭൂതോച്ചാടകനുള്ള പ്രസക്തിയെക്കുറിച്ചും’ നടത്തിയ പ്രഭാഷണ പരമ്പരയിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. ‘മാനവ സംസ്കൃതിയെ ആക്രമിച്ച് കീഴടക്കുക’ എന്നതാണ് സാത്താന്റെ മുഖ്യ ലക്ഷ്യമെന്നും ‘തിന്മയോടുള്ള ആകര്‍ഷണത്തെ ദൈവത്തോടുള്ള ആകര്‍ഷണമാക്കി മാറ്റുവാന്‍’ ശ്രമിക്കണമെന്നും ഇന്ത്യാനപോളിസ് അതിരൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകന്‍ കൂടിയായ ഫാ. വിന്‍സെന്റ് പറയുന്നു. ഭൂതോച്ചാടനം ഒരു പ്രഥമ ചികിത്സ പോലെയാണ്. അടിയന്തിര ശുശ്രൂഷകരായ ഭൂതോച്ചാടകര്‍ ആവശ്യത്തിനില്ല. നിത്യജീവിതത്തില്‍ സാധാരണയായി നാം നേരിടുന്ന സാത്താന്റെ 4 'ഡി' കളെക്കുറിച്ച് ഫാ. ലൂയിസ് ജോണ്‍ കമേലിയുടെ “ദി ഡെവിള്‍ യു ഡോണ്ട് നോ, റെക്കഗ്നൈസിംഗ് ആന്‍ഡ്‌ റെസിസ്റ്റിംഗ് ഇവിള്‍ ഇന്‍ എവരി ഡേ ലൈഫ്” എന്ന പുസ്തകത്തെ ആസ്പദമാക്കിയും ലാംപെര്‍ട്ട് വിവരണം നല്‍കി. ‘ഡിസെപ്ഷന്‍’ (ചതി), ‘ഡിവിഷന്‍’ (വിഭാഗീയത), ‘ഡൈവേര്‍ഷന്‍’ (വ്യതിചലിപ്പിക്കല്‍), ‘ഡിസ്കറേജ്മെന്റ്’ (നിരുത്സാഹപ്പെടുത്തല്‍) എന്നിവയാണവ. പിശാച് നുണയും, വഞ്ചനയും കൊണ്ട് നമ്മേ ശരിയായ പാതയില്‍ നിന്നും വ്യതിചലിപ്പിക്കുന്നു. നിങ്ങള്‍ മരിക്കുകയില്ലെന്നും ദൈവത്തേപ്പോലെയാകുമെന്നുമുള്ള കുടില വാഗ്ദാനങ്ങള്‍ നല്‍കുന്നു. ഭയം ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഭയത്തെ അകറ്റിനിര്‍ത്തുവാന്‍ ബൈബിളില്‍ മുന്നൂറു പ്രാവശ്യത്തോളം പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിശാചിന്റെ വിഭജനം, ദൈവം നല്‍കുന്ന സൗഖ്യത്തിനും അനുരഞ്ജനത്തിനും, ഏകീകരണത്തിനും എതിരാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. പിശാചിന്റെ വിഭജനം നമ്മെ മയക്കുമരുന്ന്, അശ്ലീലം തുടങ്ങിയവയുടെ അടിമത്വത്തിലേക്ക് നയിക്കുന്നു. അനുഗ്രഹീതയായതിനാല്‍ പരിശുദ്ധ കന്യകാമറിയത്തെ തൊടുവാന്‍ സാത്താന് കഴിയുകയില്ലെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-29-04:47:15.jpg
Keywords: സാത്താ, പിശാച
Content: 12271
Category: 1
Sub Category:
Heading: കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ കർദ്ദിനാൾ തിരുസംഘത്തിന്റെ ഡീൻ: ലിയോണാർഡോ സാന്ദ്രി വൈസ് ഡീന്‍
Content: വത്തിക്കാന്‍ സിറ്റി: കർദ്ദിനാൾ തിരുസംഘത്തിന്റെ ഡീനായി, ഇറ്റാലിയൻ വംശജനായ കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ റെയെ ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുത്തു. പൌരസ്ത്യ തിരുസംഘത്തിന്റെ തലവനും അർജന്റീനിയന്‍ സ്വദേശിയുമായ കർദ്ദിനാൾ ലിയോണാർഡോ സാന്ദ്രിയായിരിക്കും സബ് ഡീൻ പദവി വഹിക്കുക. കർദ്ദിനാൾ ആഞ്ചലോ സോഡാനോ വിരമിച്ച ഒഴിവിലേക്കാണ് കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ റെ നിയമിതനായിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇക്കഴിഞ്ഞ ജനുവരി 25നു വത്തിക്കാനില്‍ നടന്നു. ഏതെങ്കിലും മാർപാപ്പ മരണമടയുമ്പോൾ, പ്രസ്തുത വിവരം വിവിധ രാജ്യങ്ങളുടെ തലവന്മാരെയും, നയതന്ത്ര പ്രതിനിധികളെയും അറിയിക്കേണ്ട ചുമതല ഡീനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. കോൺക്ലേവിന് മുന്‍പ് നടക്കുന്ന കർദ്ദിനാൾ തിരുസംഘത്തിന്റെ സമ്മേളനങ്ങളിലും ഡീനാണ് അധ്യക്ഷ പദവി വഹിക്കുന്നത്. ജനുവരി മുപ്പതാം തീയതി, എണ്‍പത്തിയാറ് വയസ്സ് പൂർത്തിയാകുന്ന ജിയോവാനി ബാറ്റിസ്റ്റ റെ, 2017 ജൂൺ മാസം മുതൽ സബ് ഡീനിന്റെ ചുമതല വഹിച്ചു വരികയായിരുന്നു. മെത്രാൻ തിരുസംഘത്തിന്റെ ചുമതലയും അദ്ദേഹം ഇതിനു മുൻപ് വഹിച്ചിട്ടുണ്ട്. എന്നാൽ 80 വയസ്സിൽ കൂടുതൽ പ്രായമുള്ളതിനാൽ, അടുത്ത കോൺക്ലേവിൽ വോട്ട് ചെയ്യാൻ നിയുക്ത ഡീനിന് സാധിക്കില്ല. എഴുപത്തിയാറു വയസ്സുള്ള ലിയോണാർഡോ സാന്ദ്രിയായിരിക്കും അടുത്ത കോൺക്ലേവിൽ, സിസ്റ്റൈൻ ചാപ്പലിൽ നടക്കുന്ന മാർപാപ്പയുടെ തെരഞ്ഞെടുപ്പിൽ അധ്യക്ഷത വഹിക്കുന്നത്. കത്തോലിക്കാ സഭയിലെ ഏറ്റവും ഉന്നത പദവി വഹിക്കുന്ന 'ബിഷപ്പ് കർദ്ദിനാളു'മാരിൽ നിന്നാണ് സാധാരണയായി ഡീനിനെ മാർപാപ്പ തെരഞ്ഞെടുക്കുന്നത്. ഡീൻ പദവി അഞ്ചുവർഷമാക്കി ഫ്രാൻസിസ് മാർപാപ്പ അടുത്തിടെ ചുരുക്കിയിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-29-06:55:08.jpg
Keywords: തിരുസംഘ
Content: 12272
Category: 1
Sub Category:
Heading: ജീവിതം മുഴുവൻ ദിവ്യകാരുണ്യത്തോട് ചേർന്നിരിക്കണം: കൃതജ്ഞതാ ബലിയില്‍ കര്‍ദ്ദിനാള്‍ ടാഗിള്‍
Content: മനില: ജീവിതം മുഴുവൻ ദിവ്യകാരുണ്യത്തോട് ചേർന്നിരിക്കുന്നതാവണമെന്നും നാം ചെയ്യുന്ന എല്ലാ പ്രവർത്തികളും ദൈവനാമത്തിലായിരിക്കണമെന്നും സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായി നിയമിതനായ ആർച്ച് ബിഷപ്പ് ലൂയിസ് അന്റോണിയോ ടാഗിള്‍. കഴിഞ്ഞ ദിവസം മനില കത്തീഡ്രൽ ദേവാലയത്തിൽ കൃതജ്ഞത ബലിയര്‍പ്പിച്ച് വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എപ്പോഴും ദൈവത്തിനു നന്ദി പറയുക. ദൈവത്തിന്റെ പദ്ധതികൾ നമ്മുടെ പദ്ധതികളല്ല, പക്ഷേ അവൻ നല്ലവനാണെന്നും അവിടുത്തെ കാരുണ്യം എന്നേയ്ക്കും നിലനിൽക്കുന്നു എന്നും വിശ്വസിക്കുക. തന്റെ ശരീരവും മനസ്സും പൂര്‍ണ്ണമായും ദൈവത്തിന് അടിയറവ് വെച്ചുകൊണ്ട് നന്ദി പ്രകാശിപ്പിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. മനിലയിലെ അമലോത്ഭവ മാതാവിന്റെ കത്തീഡ്രലിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ രണ്ടായിരത്തോളം വിശ്വാസികൾ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കുന്ന തൊണ്ണൂറോളം ബിഷപ്പുമാരും ചടങ്ങില്‍ ഭാഗഭാക്കായി. 2011 ഡിസംബർ മാസത്തിലാണ് മനില ആർച്ച് ബിഷപ്പായി ടാഗിള്‍ ഉയര്‍ത്തപ്പെട്ടത്. പിറ്റേവര്‍ഷം ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാള്‍ പദവിയിലേക്ക് ഉയർത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പയാണ് സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായി കര്‍ദ്ദിനാള്‍ ടാഗിളിനെ ഉയര്‍ത്തിയത്. ഏതാനും ദിവസങ്ങൾക്കകം അദ്ദേഹം പുതിയ ദൌത്യം ഏറ്റെടുക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-29-08:47:04.jpg
Keywords: സുവിശേഷ
Content: 12273
Category: 1
Sub Category:
Heading: മുംബൈ ആർച്ച് ബിഷപ്പായി തുടരുവാന്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസിനോട് പാപ്പയുടെ നിര്‍ദ്ദേശം
Content: മുംബൈ ആർച്ച് ബിഷപ്പായി തുടരുവാൻ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനോട് മാര്‍പാപ്പയുടെ നിര്‍ദ്ദേശം. ഇക്കഴിഞ്ഞ ഡിസംബർ 24ന് എഴുപത്തിയഞ്ച് വയസ് പൂർത്തിയായ പശ്ചാത്തലത്തില്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് മാര്‍പാപ്പയ്ക്കു രാജി സന്നദ്ധത അറിയിച്ച് കത്തെഴുതിയിരിന്നു. ഇതിനു മറുപടിയായാണ് ബോംബെ ആർച്ച് ബിഷപ്പായി തുടരുവാൻ പാപ്പ കർദ്ദിനാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍പാപ്പയുടെ നടപടി സന്തോഷകരമാണെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ബിഷപ്പ് ആല്‍വിന്‍ ഡിസില്‍വ പറഞ്ഞു. റോമന്‍ കൂരിയ നവീകരണത്തില്‍ ഫ്രാന്‍സീസ് പാപ്പായെ സഹായിക്കുന്നതിന് രൂപീകൃതമായ 'സി നയണ്‍' (C9) എന്ന ചുരുക്ക സംജ്ഞയില്‍ അറിയപ്പെടുന്ന ഒമ്പതംഗ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗം കൂടിയാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-29-09:41:43.jpg
Keywords: ഗ്രേഷ്യ
Content: 12274
Category: 1
Sub Category:
Heading: cc
Content: ആഫ്രിക്കയില്‍ വിശ്വാസ വിപ്ലവം: ടാന്‍സാനിയയില്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെടെ 230 പേര്‍ മാമ്മോദീസ സ്വീകരിച്ചു മൊറോഗോരോ: ആഭ്യന്തരകലഹങ്ങളെയും തീവ്രവാദത്തെയും തുടര്‍ന്നു സംഘര്‍ഷഭരിതമായ സാഹചര്യത്തിനിടയിലും ആഫ്രിക്കയില്‍ യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുള്ള വിശ്വാസ വിപ്ലവം തുടരുന്നു. ജനുവരി 26ന് കിഴക്കന്‍ ടാന്‍സാനിയയിലെ മൊറോഗോറോ നഗരത്തിലെ തദ്ദേശീയരായ 230 പേര്‍ കൂട്ടത്തോടെ മാമ്മോദീസ സ്വീകരിച്ച് ജ്ഞാനസ്നാനം സ്വീകരിച്ചതാണ് ഒടുവിലത്തെ സംഭവം. വിശുദ്ധരായ അര്‍സീനിയോസിന്റേയും, പൈസിയോസിന്റേയും നാമധേയത്തിലുള്ള ദേവാലയത്തില്‍ വെച്ച് ഇറിനോപോളിസിലെ മെട്രോപ്പോളിറ്റനായ ദിമിത്രിയോസ് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പുതുതായി മാമ്മോദീസ മുങ്ങിയവരില്‍ നിരവധി പേര്‍ മുന്‍പ് ഇസ്ലാം മതത്തില്‍ വിശ്വസിച്ചിരുന്നവരാണ്. റോഡ്‌സിലെ താരി ആശ്രമത്തില്‍ സന്യാസിയായ തദേവൂസിന്റെ നേതൃത്വത്തില്‍ മതബോധനവും, പൂര്‍ണ്ണമായ തയ്യാറെടുപ്പുകളും നടത്തിയതിന് ശേഷമാണ് ഇവര്‍ മാമ്മോദീസ സ്വീകരിച്ചത്. ചടങ്ങിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. പുതുതായി മാമ്മോദീസ സ്വീകരിച്ച ചിലരുടെ വിവാഹവും അന്നേ ദിവസം തന്നെ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ ആഗോള ക്രിസ്ത്യന്‍ സമൂഹത്തിന് ആശ്വാസം പകരുന്ന വാര്‍ത്തയാണ് ടാന്‍സാനിയായില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്.
Image: /content_image/News/News-2020-01-29-10:29:11.jpg
Keywords:
Content: 12275
Category: 1
Sub Category:
Heading: ആറ് മാസം വരെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍: പ്രതിഷേധം ശക്തം
Content: ന്യൂഡൽഹി: ജീവന്റെ മഹത്വം മാനിക്കാതെ ഗര്‍ഭഛിദ്രമെന്ന ക്രൂരതയ്ക്ക് പുതിയ വാതായനങ്ങള്‍ തുറന്ന് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. നാല്‍പ്പത്തിയൊന്‍പത് വര്‍ഷം പഴക്കമുള്ള 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് ഭേദഗതി ചെയ്യാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതോടെ ആറ് മാസം വരെ പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ അബോര്‍ഷനിലൂടെ വധിക്കാമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. ബില്ലിന് ക്യാബിനറ്റിന്‍റെ അനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ 20 ആഴ്ച വരെ മാത്രമേ ഗർഭഛിദ്രത്തിനു അനുമതി നൽകിയിരുന്നുള്ളു. ഗര്‍ഭഛിദ്ര നിയമം പരിഷ്‌കരിക്കാനുള്ള നീക്കത്തിനു വൻ എതിർപ്പു നേരേണ്ടി വന്നെങ്കിലും അതിനെ പരിഗണിക്കാതെ ബില്ലിന് കേന്ദ്രം അംഗീകാരം നല്‍കുകയായിരിന്നു. ഗർഭഛിദ്ര അനുമതി ഭേദഗതി ചെയ്തുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന് കെസിബിസി പ്രോലൈഫ് സമിതി ആവശ്യപ്പെട്ടു. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ ചേർന്ന് നേതൃയോഗത്തിൽ കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്പ് പോൾ മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. 1971 ൽ കർശനമായ വ്യവസ്ഥകളോടെ ഇന്ത്യയിൽ നിലവിൽ വന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട നുസരിച്ച് 12 ആഴ്ചവരെയെ ഭ്രൂണഹത്യക്കു ഇന്ത്യയിൽ അംഗീകാരം ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് അത് 20 ആഴ്ച വരെ എത്തി നിൽക്കുന്നു.എന്നാൽ ഇത് 24 ആഴ്ചവരെ ആക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിൻറെ ഇപ്പോഴത്തെ തീരുമാനം ഭ്രൂണഹത്യക്കു അനുകൂലമായ സാഹചര്യം ഒരുക്കും. ഗർഭാവസ്ഥയിലുള്ള കുഞ്ഞും ജനിച്ച കുഞ്ഞും തമ്മിൽ പ്രാണ വ്യത്യാസമില്ല. പ്രായ വ്യത്യാസമേ ഉള്ളൂ. പെൺ ഭ്രൂണഹത്യക്കും ഗർഭചിദ്രത്തിനും വഴിയൊരുക്കി നരഹത്യക്കു സാഹചര്യമൊരുക്കുന്ന നിയമ നിർമ്മാണത്തിനെതിരെ കെസിബിസി പ്രോലൈഫ് സമിതി യുടെ നേതൃത്വത്തിൽ വ്യാപകമായ പ്രചാരണങ്ങളും പ്രവർത്തനങ്ങളും പൊതു സമ്മേളനങ്ങളും സംഘടിപ്പിക്കും. വിവിധ മത സാംസ്കാരിക രാഷ്ട്രീയ നേതൃത്വവുമായി സഹകരിച്ച് കേരളത്തിലുടനീളം ജീവൻ സംരക്ഷണ സന്ദേശ റാലികൾ സംഘടിപ്പിക്കും. ജനിക്കുവാനുള്ള അവകാശം നിഷേധിക്കുന്നത് സംസ്കാരത്തിന് തന്നെ കളങ്കം ഏൽപ്പിക്കുമെന്ന് യോഗം വിലയിരുത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ ഫാ വർഗീസ് വള്ളിക്കാട്ട്, പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്ടർ ഫാ പോൾ മാടശ്ശേരി പ്രസിഡൻറ് ശ്രീ സാബു ജോസ്, അഡ്വക്കറ്റ് ജോസി സേവ്യർ, ശ്രീ ടോമി പ്ലാൻ തോട്ടം ,ജെയിംസ് ആഴ്‌ചങ്ങാടൻ, ശ്രീമതി നാൻസി പോൾ എന്നിവർ പ്രസംഗിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-29-11:40:51.jpg
Keywords: ഗര്‍ഭ, ഇന്ത്യ
Content: 12276
Category: 10
Sub Category:
Heading: ടാന്‍സാനിയയില്‍ വിശ്വാസ വിപ്ലവം: മുസ്ലീങ്ങള്‍ ഉള്‍പ്പെടെ 230 പേര്‍ മാമ്മോദീസ സ്വീകരിച്ചു
Content: മൊറൊഗൊരോ: ആഭ്യന്തരകലഹങ്ങളെയും തീവ്രവാദത്തെയും തുടര്‍ന്നു സംഘര്‍ഷഭരിതമായ സാഹചര്യത്തിനിടയിലും യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുള്ള ആഫ്രിക്കന്‍ ജനതയുടെ വിശ്വാസ വിപ്ലവം തുടരുന്നു. ജനുവരി 26ന് കിഴക്കന്‍ ടാന്‍സാനിയയിലെ മൊറൊഗൊരോ നഗരത്തിലെ തദ്ദേശീയരായ 230 പേര്‍ കൂട്ടത്തോടെ യേശു ക്രിസ്തുവിനെ ഏറ്റുപറഞ്ഞ് ജ്ഞാനസ്നാനം സ്വീകരിച്ചതാണ് ഒടുവിലത്തെ സംഭവം. വിശുദ്ധരായ അര്‍സീനിയോസിന്റേയും, പൈസിയോസിന്റേയും നാമധേയത്തിലുള്ള ദേവാലയത്തില്‍ വെച്ച് ഇറിനോപോളിസിലെ മെട്രോപ്പോളിറ്റനായ ദിമിത്രിയോസ് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പുതുതായി ജ്ഞാനസ്നാനം സ്വീകരിച്ചവരില്‍ നിരവധി പേര്‍ മുന്‍പ് ഇസ്ലാം മതത്തില്‍ വിശ്വസിച്ചിരുന്നവരാണ്. റോഡ്‌സിലെ താരി ആശ്രമത്തില്‍ സന്യാസിയായ തദേവൂസിന്റെ നേതൃത്വത്തില്‍ മതബോധനവും, പൂര്‍ണ്ണമായ തയ്യാറെടുപ്പുകളും നടത്തിയതിന് ശേഷമാണ് ഇവര്‍ മാമ്മോദീസ സ്വീകരിച്ചത്. ചടങ്ങിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. പുതുതായി മാമ്മോദീസ സ്വീകരിച്ച ചിലരുടെ വിവാഹവും അന്നേ ദിവസം തന്നെ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ ആഗോള ക്രിസ്ത്യന്‍ സമൂഹത്തിന് ആശ്വാസം പകരുന്ന വാര്‍ത്തയാണ് ടാന്‍സാനിയായില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-29-12:52:58.jpg
Keywords: മുസ്ലിം, എകരക്ഷ
Content: 12277
Category: 18
Sub Category:
Heading: വിവാദത്തിനൊടുവില്‍ 'എബൈഡ് വിത്ത് മി' ഡല്‍ഹിയില്‍ മുഴങ്ങി
Content: ന്യൂഡല്‍ഹി: വര്‍ഷങ്ങളായുള്ള പതിവ് തെറ്റിച്ച് റിപ്പബ്ലിക് ദിന ആഘോഷത്തില്‍ നിന്ന് വെട്ടിമാറ്റിയെന്ന വിവാദത്തിനൊടുവില്‍ ഇന്നലെ ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട 'എബൈഡ് വിത്ത് മി' ക്രൈസ്തവ ഗാനം ബീറ്റിംഗ് ദി റിട്രീറ്റ് പരിപാടിയില്‍ ഉള്‍പ്പെടുത്തി. 1950 മുതല്‍ എല്ലാ റിപ്പബ്ലിക് ദിനാഘോഷങ്ങളിലും മിലിട്ടറി ബാന്‍ഡ് ഈ ഗാനം ആലപിക്കാറുണ്ട്. ഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട ഗാനം അദ്ദേഹത്തിന്റെ 150ാം ജന്മവാര്‍ഷികത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതെന്നായിരുന്നു ആരോപണം. 2017ലും 2018ലും ബീറ്റിംഗ് റി ട്രീറ്റില്‍ ഈ ഗാനം ആലപിച്ചിരുന്നു. എന്നാല്‍, രാജ്‌നാഥ് സിംഗ് പ്രതിരോധ മന്ത്രി ആയതിനുശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിന ആഘോഷത്തിലാണ് ഇതുവരെയുള്ള ഗാനത്തിന് പകരം'വന്ദേമാതരം' മതിയെന്ന നിര്‍ദേശം വന്നത്. എന്നാല്‍, എല്ലാവിധത്തിലുള്ള ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും മറുപടിയായി ഇന്നലെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങില്‍ എബൈഡ് വിത്ത് മി എന്ന ഗാനം കരസേനയുടെ ബാന്‍ഡ് ആലപിച്ചു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി നടന്ന ഫുള്‍ ഡ്രസ് റിഹേഴ്‌സലിലും ഗാനം ആലപിച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-30-02:54:11.jpg
Keywords: ഗാന്ധി
Content: 12278
Category: 18
Sub Category:
Heading: കൊറോണ വൈറസ്: കത്തോലിക്ക ആതുരാലയങ്ങള്‍ക്കു നിര്‍ദ്ദേശവുമായി കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍
Content: കൊച്ചി: ലോകത്തില്‍ അഞ്ചോളം രാജ്യങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ളതും മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുള്ളതുമായ കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരേ സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന മുന്‍കരുതലുകളോടും പ്രതിരോധ പ്രവര്‍ത്തനങ്ങളോടും പൂര്‍ണമായി സഹകരിക്കാന്‍ എല്ലാ കത്തോലിക്കാ ആതുരാലയങ്ങളോടും കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ആഹ്വാനം ചെയ്തു. പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കെസിബിസി ഹെല്‍ത്ത് കമ്മീഷന്റെയും കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകത്തിന്റെയും ഭാരവാഹികളുടെ അടിയന്തര യോഗത്തില്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി. പ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തിലും ജനങ്ങളുടെ പുനരധിവാസത്തിലും നിപ വൈറസ് പകര്‍ച്ചവ്യാധിക്കെതിരെയും സഭയും സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതുപോലെ കൊറോണ വൈറസ് രോഗത്തിന്റെ ഭയത്തില്‍ കഴിയുന്നവരുടെ ഭയം അകറ്റുന്നതിനും അവരുടെ സുരക്ഷയ്ക്കും എല്ലാ കത്തോലിക്കാ ആതുരാലയങ്ങളും ആതുരശുശ്രൂഷകരും പ്രവര്‍ത്തനസജ്ജരായിരിക്കണമെന്ന് യോഗം ഓര്‍മിപ്പിച്ചു. കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ നിര്‍ദേശ പ്രകാരം കൂടിയ യോഗത്തില്‍ പിഒസി ഡയറക്ടര്‍ റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. സൈമണ്‍ പള്ളുപേട്ട, ചായ് കേരള പ്രസിഡന്റ് ഫാ. തോമസ് വൈക്കത്തുപറന്പില്‍, സെക്രട്ടറി ഫാ. ഷൈജു തോപ്പില്‍, ട്രഷറര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-30-03:03:49.jpg
Keywords: വൈറ, ശാസ്ത്ര
Content: 12279
Category: 18
Sub Category:
Heading: കർഷക പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി തലശ്ശേരി അതിരൂപത
Content: കണ്ണൂർ: കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ സത്വരമായി ഇടപെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയതായി മുഖ്യമന്ത്രിയെ സന്ദർശിച്ച തലശ്ശേരി അതിരൂപതാ സംഘം. ഉത്തര മലബാർ കർഷകപ്രക്ഷോഭത്തിൽ ഉയർത്തിയ ആവശ്യങ്ങളുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, പ്രക്ഷോഭസമിതി കൺവീനർ ഫാ. മാത്യു ആശാരിപ്പറമ്പിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവരാണു മുഖ്യമന്ത്രിയെ കണ്ടത്. വനംമന്ത്രി കെ.രാജു, കൃഷിമന്ത്രി വി.എസ്.സുനിൽ കുമാർ, റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ എന്നിവരുമായും ചർച്ച നടത്തി. കൃഷിഭൂമിയിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അവകാശം കർഷകർക്കു നൽകാൻ സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡ് നടപടി തുടങ്ങിയതായി വനംമന്ത്രി പറഞ്ഞതായും സംഘം അറിയിച്ചു. വന്യജീവിസങ്കേതങ്ങളുടെ അതിർത്തി മുതൽ ഒരു കിലോമീറ്റർ ഭാഗം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചത് കർഷകർക്കു ദോഷമാവുമെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. എന്നാൽ കർഷകരുടെ ഒരു സെന്റ് ഭൂമിയെപ്പോലും ബാധിക്കാത്ത വിധത്തിൽ മാത്രമേ നിയമം നടപ്പാക്കൂ എന്നു വനംമന്ത്രി ഉറപ്പു നൽകി. കാർഷിക കടങ്ങളുടെ അധികപലിശ എഴുതിത്തള്ളാൻ 240 കോടി രൂപ നീക്കിവയ്ക്കുമെന്നും മന്ത്രിമാർ പറഞ്ഞു. കർഷകരെ വിള ഇൻഷുറൻസിൽ പങ്കാളികളാക്കാനുള്ള സർക്കാർ പദ്ധതിയുമായി സഹകരിക്കുമെന്ന് അതിരൂപതാസംഘം ഉറപ്പു നൽകി. എംഎൽഎമാരായ കെ.സി.ജോസഫ്, ജയിംസ് മാത്യു, സണ്ണി ജോസഫ്, എ.എൻ.ഷംസീർ എന്നിവരും മന്ത്രിമാരുമായുള്ള ചർച്ചയിൽ പങ്കെടുത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-30-03:36:55.jpg
Keywords: കര്‍ഷക, തലശ്ശേ