Contents

Displaying 11991-12000 of 25156 results.
Content: 12310
Category: 18
Sub Category:
Heading: മാര്‍ ജോസ് പുളിക്കല്‍ ഇന്നു സ്ഥാനമേല്‍ക്കും
Content: കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ അധ്യക്ഷനായി മാര്‍ ജോസ് പുളിക്കല്‍ ഇന്നു സ്ഥാനമേല്‍ക്കും. സ്ഥാനാരോഹണ ചടങ്ങുകള്‍ ഇന്നു രാവിലെ 10.30ന് സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹ പ്രഭാഷണവും കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനസന്ദേശവും നല്‍കും. ഉച്ചകഴിഞ്ഞ് 2.30ന് സ്ഥാനം ഒഴിയുന്ന മാര്‍ മാത്യു അറയ്ക്കലിനു രൂപത കുടുംബത്തിന്റെ ആദരവ് നല്‍കും. വിവിധ ക്രൈസ്തവ സഭകളിലെ അധ്യക്ഷന്‍മാര്‍ സമ്മേളനത്തില്‍ പ്രസംഗിക്കും.
Image: /content_image/India/India-2020-02-03-04:03:15.jpg
Keywords: പുളിക്ക
Content: 12311
Category: 1
Sub Category:
Heading: നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ സെമിനാരി വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്ന്‍ തട്ടിക്കൊണ്ടുപോയ നാലു സെമിനാരി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പതിനെട്ടു വയസ്സു മാത്രം പ്രായമുള്ള മൈക്കല്‍ നാഡിയാണ് കൊല്ലപ്പെട്ടത്. സൊകോട്ടോ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് മാത്യു ഹസനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ ദിവസം തീവ്രവാദികള്‍ മൂന്ന്‍ സെമിനാരി വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചിരിന്നെങ്കിലും മൈക്കലിനെ കാണാനില്ലായിരിന്നു. അതീവ വേദനയോടെയാണ് വാര്‍ത്ത ശ്രവിച്ചതെന്നും ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും രൂപത സെമിനാരി രജിസ്ട്രാര്‍ ഫാ. ജോയല്‍ ഉസ്മാന്‍ പറഞ്ഞു. രാജ്യം കടന്നു പോകുന്ന അതീവ ഗുരുതരമായ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ളവരുടെ പ്രാര്‍ത്ഥന ഉയരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജനുവരി എട്ടിനാണ് കടൂണയിലെ ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ അതിക്രമിച്ചു കയറിയ ആയുധധാരികൾ, വെടിയുതിർത്തതിനുശേഷം സെമിനാരി വിദ്യാർത്ഥികളെ തട്ടികൊണ്ടു പോയത്. സെമിനാരിയില്‍ 270 വിദ്യാര്‍ത്ഥികളാണു പഠനം നടത്തിക്കൊണ്ടിരിന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-03-04:41:06.jpg
Keywords: നൈജീ
Content: 12312
Category: 13
Sub Category:
Heading: മക്കളുടെ ജീവനെടുത്ത ട്രക്ക് ഡ്രൈവറോട് നിരുപാധികം ക്ഷമിച്ച് ഒരമ്മയുടെ ക്രിസ്തു സാക്ഷ്യം
Content: സിഡ്‌നി: മക്കളുടെ ആകസ്മിക വേര്‍പ്പാടില്‍ കണ്ണു നിറഞ്ഞുള്ള സിഡ്നി സ്വദേശിനിയായ ഒരമ്മയുടെ ചിത്രവും അതേ തുടര്‍ന്നുണ്ടായ സംഭവവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ച. ഓമനിച്ച് വളര്‍ത്തിയ തന്റെ മൂന്നു മക്കളുടെ ജീവൻ കവർന്ന മദ്യപാനിയായ ട്രക്ക് ഡ്രൈവറോട് ഹൃദയപൂര്‍വ്വം ക്ഷമിച്ച് ക്രിസ്തു പഠിപ്പിച്ച ക്ഷമയുടെ ധീരമായ മാതൃക ലോകത്തിനു സാക്ഷ്യപ്പെടുത്തുകയാണ് ലീല അബ്ദല്ല എന്ന ക്രൈസ്തവ വിശ്വാസിയായ ഈ അമ്മ. ഇക്കഴിഞ്ഞ ശനിയാഴ്ച സിഡ്‌നിയിലെ ഓട്ട്‌ലാൻഡ്‌സ് ഗോൾഫ് ക്ലബ്ബിന് സമീപത്തുള്ള ബട്ടിംഗ്ടൺ റോഡിലൂടെ നടന്നുപോകവേ ലീല അബ്ദല്ലയുടെ മൂന്ന് മക്കൾ ഉൾപ്പെടെ നാല് കുട്ടികളെ സാമുവൽ വില്യം ഡേവിഡ്‌സൺ എന്നയാളുടെ ട്രക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരിന്നു ഇയാള്‍ വാഹനമോടിച്ചിരിന്നത്. ലീലയുടെ മക്കളായ ആന്റണി, സിയന്ന, ആഞ്ജലീന എന്നിവരും ഇവരുടെ ബന്ധുവായ കുഞ്ഞും സംഭവ സ്ഥലത്തു തന്നെ ദാരുണമായി കൊല്ലപ്പെട്ടു. നാലു മരണം. മൃതസംസ്കാരം കഴിഞ്ഞെങ്കിലും ഹൃദയനൊമ്പരം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോഴും നിറകണ്ണുകളോടെ ആ അമ്മ പറഞ്ഞു, 'എനിക്കു പരാതിയില്ല'. "മദ്യപിച്ചാണ് അയാള്‍ വാഹനമോടിച്ചതെന്ന് മനസിലാക്കുന്നു. ഞാന്‍ അയാളെ വെറുക്കുന്നില്ല. കാണാന്‍ ആഗ്രഹമില്ല. പക്ഷേ എനിക്കു ആ മനുഷ്യനോടു ശത്രുതയില്ല. അദ്ദേഹത്തോട് ക്ഷമിക്കണമെന്ന് എന്റെ ഹൃദയത്തിൽ കരുതുന്നു, ഞാൻ വെറുക്കാൻ പോകുന്നില്ല, കാരണം വെറുക്കാന്‍ നമ്മള്‍ ആളല്ല". കുഞ്ഞുങ്ങളെ ബൈബിൾ വായിക്കാനും ജപമാല ചെല്ലാനും വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കാനും പരിശീലിപ്പിക്കുമായിരുന്നുവെന്നും മാതൃസ്നേഹത്താല്‍ ഹൃദയം നീറി പുകയുമ്പോഴും ആ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ജപമാലയും കൈയിലേന്തി പ്രാർത്ഥിക്കുന്ന ലീല അബ്ദല്ലയുടെ ചിത്രവും അവരുടെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ അനേകരുടെ ഹൃദയം കവരുകയാണ്. അപകടം നടന്ന സ്ഥലത്തു രൂപങ്ങളും ജപമാലകളും സ്ഥാപിച്ചു പ്രാര്‍ത്ഥിക്കുവാന്‍ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ആറ് മക്കളായിരിന്നു ഡാനിയേല്‍- ലീല അബ്ദല്ല ദമ്പതികള്‍ക്കുണ്ടായിരിന്നത്. അവരില്‍ മൂന്നു പേരെ നഷ്ട്ടപ്പെട്ടെങ്കിലും താന്‍ ക്രിസ്തുവില്‍ നിന്ന്‍ പഠിച്ച ക്ഷമയുടെ മാതൃക ലോകത്തിന് പകരുകയാണ് ഈ ഇറാനിയന്‍ വംശജ കൂടിയായ അമ്മ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/L3mt36CAXReAPrkx1W6ay6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-03-07:50:49.jpg
Keywords: ക്ഷമ, മാപ്പ
Content: 12313
Category: 14
Sub Category:
Heading: വിഷാദ രോഗത്താല്‍ ഞെരുങ്ങുന്ന അയര്‍ലണ്ടിന് പ്രതീക്ഷയേകാന്‍ നോക്ക് പ്രത്യക്ഷീകരണ ഡോക്യുഡ്രാമ
Content: ഡബ്ലിന്‍: ഉയര്‍ന്ന തോതിലുള്ള വിഷാദ രോഗവും, ആത്മഹത്യാ പ്രവണതയും പിടിമുറുക്കിയ അയര്‍ലണ്ടില്‍ പ്രതീക്ഷയുടേയും സൗഖ്യത്തിന്റെയും ഇടമായി “ഹോപ്‌” എന്ന ഐറിഷ് ഡോക്യുഡ്രാമയുടെ നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നത് നോക്കിലെ പരിശുദ്ധ കന്യകാമാതാവിന്റെ ദേവാലയത്തെയാണ്. കത്തോലിക്ക ടെലിവിഷന്‍ ശ്രംഖലയായ ഇ.ഡബ്ല്യു.ടി.എന്‍ നു വേണ്ടി പ്രാദേശിക അഭിനേതാക്കളെ വെച്ച് ഐറിഷ് സംവിധായകനായ കാംബെല്‍ മില്ലറാണ് ‘ഹോപ്‌’ സംവിധാനം ചെയ്തിരിക്കുന്നത്. നോക്കിലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളുടെ കഥ പറയുന്ന സിനിമ ഇക്കഴിഞ്ഞ ജനുവരി 27ന് വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മുന്‍പത്തേതിനേക്കാള്‍ അധികമായി അയര്‍ലണ്ടിനും ലോകത്തിനും പ്രത്യാശ ആവശ്യം ഇപ്പോഴാണെന്ന് സംവിധായകനായ കാംബെല്‍ പറയുന്നു. പരിശുദ്ധ കന്യകാമാതാവിനെ ഐറിഷ് ജനതയുടേയും, ലോകത്തിന്റേയും പ്രതീക്ഷയുടെ വെളിച്ചമാക്കി മാറ്റുവാന്‍ ആഗ്രഹിക്കുന്നതായി ഇ.ഡബ്ല്യു.ടി.എന്നിന്റെ ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസറായ ഐഡന്‍ ഗല്ലാഘര്‍ കാത്തലിക് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 1879-ല്‍ പരിശുദ്ധ കന്യകാമാതാവ് നോക്കില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഐറിഷ് ജനതക്ക് ഒരു പുതിയ ആശയും പ്രതീക്ഷയും ലഭിച്ചു. ഇന്ന്‍ അത്തരത്തിലുള്ള മറ്റൊരു ക്ഷാമത്തെ, ആത്മീയ ക്ഷാമത്തെ ഐറിഷ് ജനത നേരിട്ടുകൊണ്ടിരിക്കുകയാണ്. വിഷാദ രോഗവും, ആത്മഹത്യയും ഒരു ദേശീയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നുവെന്നും അതിന് പരിഹാരം നിര്‍ദ്ദേശിക്കുക എന്ന കാഴ്ചപ്പാടോടെയാണ് സിനിമയെന്നും ഗല്ലാഘര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിഷാദരോഗികള്‍ ഉള്ളത് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ആണെന്നാണ് കണക്കുകള്‍. ഏറ്റവും പുതിയ യൂറോ ഫൗണ്ട് കണക്കനുസരിച്ച് 15-നും 24-നും ഇടയില്‍ പ്രായുള്ളവരില്‍ 12 ശതമാനവും കടുത്ത വിഷാദ രോഗത്തിനു അടിമകളാണ്. 1989-ല്‍ നോക്കിലെ ദേവാലയത്തില്‍ ദിവ്യകാരുണ്യ ആരാധനക്കിടയില്‍ സംഭവിക്കുകയും 2019 സെപ്റ്റംബറില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും ചെയ്ത അത്ഭുത രോഗശാന്തി സിനിമയില്‍ പ്രമേയമാകുന്നുണ്ട്. 1879-ല്‍ നോക്കില്‍ സംഭവിച്ച മാതാവിന്റെ പ്രത്യക്ഷീകരണം വിശ്വസനീയമാണെന്ന് വത്തിക്കാന്‍ നിയമിച്ച വിവിധ കമ്മീഷനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ദൈവവചന ഞായര്‍ ആചരണത്തിന്റെ ഭാഗമായി ജനുവരി 26ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വേളയില്‍ നോക്കിലെ ദൈവമാതാവിന്റെ രൂപവും അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/L3mt36CAXReAPrkx1W6ay6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-03-10:02:43.jpg
Keywords: മരിയ, മാതാവ
Content: 12314
Category: 1
Sub Category:
Heading: കൊറോണ: ചൈനയ്ക്കു ആറ് ലക്ഷം മാസ്ക്കുകള്‍ സംഭാവന ചെയ്ത് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് പകർച്ചവ്യാധിയെ ചെറുക്കാൻ ഫ്രാൻസിസ് മാർപാപ്പ 6,00,000 സുരക്ഷാ മാസ്കുകൾ ചൈനക്ക് സംഭാവന ചെയ്തു. ജനുവരി 27 മുതൽ ഇറ്റലിയിലെ വത്തിക്കാൻ ഫാർമസി- ചൈനീസ് ക്രിസ്ത്യൻ കമ്മ്യൂണിറ്റികൾ സംയുക്തമായാണ് മാസ്ക്ക് ശേഖരണം നടത്തിയത്. പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ വുഹാൻ (ഹുബെ), സെജിയാങ്, ഫുജിയാൻ എന്നിവിടങ്ങളിലേക്ക് വത്തിക്കാനില്‍ നിന്ന് സൌജന്യമായി ചൈന സതേൺ എയർലൈൻസ്, മാസ്ക്കുകള്‍ എത്തിച്ചു നല്‍കും. മാർപാപ്പയുടെ ദാനധർമ്മ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കര്‍ദ്ദിനാള്‍ കൊണ്‍റാഡ് ക്രജെവ്സ്കി, വത്തിക്കാൻ ഫാര്‍മസി ഡയറക്ടറും മലയാളി വൈദികനുമായ ഫാ. തോമസ് ബിനീഷ്, പൊന്തിഫിക്കല്‍ ഉര്‍ബേനിയന്‍ കോളേജ് വൈസ് റെക്ടര്‍ ഫാ. വിൻസെൻസോ ഹാൻഡുവോ എന്നിവരാണ് പദ്ധതിക്കു ചുക്കാന്‍ പിടിച്ചത്. ഇക്കഴിഞ്ഞ ജനുവരി 26നു കൊറോണ ബാധിതര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ആഗോള സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിരിന്നു. ഇതിന് പിന്നാലെയാണ് ചൈന ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ മാസ്ക്കുകളുടെ അപര്യാപ്തത പരിഹരിക്കുവാന്‍ സഹായവുമായി പാപ്പ രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ മൂന്നാമത്തെ ബാച്ച് മാസ്ക്ക് സെറ്റ് ചൈനയില്‍ എത്തിച്ചുവെന്ന് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാലാമത്തെ ബാച്ച് വരും ദിവസങ്ങളില്‍ എത്തിക്കുവാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/L3mt36CAXReAPrkx1W6ay6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-03-10:48:41.jpg
Keywords: രോഗ, സൗഖ്യ
Content: 12315
Category: 13
Sub Category:
Heading: ജീവന്‍ പണയപ്പെടുത്തി രക്ഷാദൗത്യം: ഇറ്റാലിയന്‍ മാധ്യമങ്ങളിലെ താരമായി മലയാളി കന്യാസ്ത്രീ
Content: ജെനോവ: വയോധിക വൈദികനെ കൊലപ്പെടുത്തുവാന്‍ പാഞ്ഞെടുത്ത ആക്രമിയെ സ്വജീവന്‍ പണയപ്പെടുത്തി രക്ഷിച്ച മലയാളി കന്യാസ്ത്രീയെ കുറിച്ചുള്ള വാര്‍ത്ത ഇറ്റാലിയന്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ‘ദി ഡോട്ടേഴ്സ് ഓഫ് ഡിവൈന്‍ പ്രൊവിഡന്‍സ് ഓഫ് ഡോണ്‍ ഡി ആസ്റ്റെ’ സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ദിവ്യ എന്ന മലയാളി കന്യാസ്ത്രീയാണ് ധീരമായ ഇടപെടലിനെ തുടര്‍ന്നു വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 31നാണ് വാര്‍ത്തയ്ക്കു ആധാരമായ സംഭവം. ഇറ്റലിയിലെ ജെനോവ നഗരത്തിലെ സാന്‍ ഫ്രാന്‍സെസ്കോ ഡി സെസ്ട്രി പോണെന്റെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനക്ക് മുന്നോടിയായി നടന്ന ആരാധന മദ്ധ്യേ അക്രമി മൂര്‍ച്ചേയേറിയ കത്തിയുമായി ഫാ. ഡോണ്‍ ഡെല്‍ഫിനോ എന്ന വൈദികനു നേരെ പാഞ്ഞെടുക്കുകയായിരിന്നു. ഫാ. ഡോണായിരിന്നു ആരാധനക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിന്നത്. 'ഞാൻ പിശാചാണ്, ഞാൻ പിശാചാണ്' എന്ന ആക്രോശത്തോടെയായിരിന്നു ആക്രമണത്തിനുള്ള നീക്കം. അപ്രതീക്ഷിതമായ നീക്കത്തില്‍ പതറിപ്പോയ സിസ്റ്റര്‍ ദിവ്യ പൊടുന്നനെ ധൈര്യം വീണ്ടെടുത്ത് അക്രമിയുടെ മുന്നിലേക്ക് ഓടിയിറങ്ങുകയും അയാളെ തടയുകയും ചെയ്തു. സ്വന്തം കഴുത്തില്‍ മുറിവേറ്റിട്ടുപോലും വൈദികനെ ആക്രമിക്കുവാന്‍ സിസ്റ്റര്‍ അനുവദിച്ചില്ല. തുടക്കത്തില്‍ സ്തംഭിച്ചുനിന്ന വിശ്വാസികളും സിസ്റ്ററിന്റെ സഹായത്തിനെത്തിയതോടെ അക്രമിയുടെ നീക്കം നിഷ്ഫലമായി. നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് സ്ഥലത്തു എത്തി അക്രമിയെ അറസ്റ്റ് ചെയ്തു. പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് വിലയിരുത്തല്‍. അപ്രതീക്ഷിതമായ സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും സിസ്റ്റര്‍ ദിവ്യ ഇപ്പോഴും മോചിതയായിട്ടില്ലെന്നും, അടുത്ത ആഴ്ചയോടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും മദര്‍ സുപ്പീരിയര്‍ അറിയിച്ചു. ജെനോവാ അതിരൂപതയുടെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ബാഗ്നാസ്കോ സിസ്റ്റര്‍ ദിവ്യയെ സന്ദര്‍ശിച്ച്, ധീരമായ ഇടപെടലിന് അഭിനന്ദനവും നന്ദിയും അറിയിച്ചു. അതിവേഗം സുഖം പ്രാപിക്കുവാന്‍ പ്രാര്‍ത്ഥനാ സഹായം വാഗ്ദാനം ചെയ്തതായും ‘ദി ഡോട്ടേഴ്സ് ഓഫ് ഡിവൈന്‍ പ്രൊവിഡന്‍സ് ഓഫ് ഡോണ്‍ ഡി ആസ്റ്റെ’ സമൂഹത്തിന്റെ മദര്‍ സുപ്പീരിയര്‍ പറഞ്ഞു. നിരവധി ഇറ്റാലിയന്‍ മാധ്യമങ്ങളാണ് സിസ്റ്റര്‍ ദിവ്യയുടെ ധീരതയെ പ്രകീര്‍ത്തിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/L3mt36CAXReAPrkx1W6ay6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-03-12:46:21.jpg
Keywords: മലയാ
Content: 12316
Category: 18
Sub Category:
Heading: കാഞ്ഞിരപ്പള്ളി രൂപതയുടെ അധ്യക്ഷനായി മാര്‍ ജോസ് പുളിക്കല്‍ ചുമതലയേറ്റു
Content: കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ നാലാമത് മെത്രാനായി മാര്‍ ജോസ് പുളിക്കല്‍ ചുമതലയേറ്റു. സ്ഥാനമേല്‍പ്പിക്കല്‍ ശുശ്രൂഷയിലും തുടര്‍ന്ന് ബിഷപ്പ് മാര്‍ അറയ്ക്കലിനു നല്‍കിയ സ്‌നേഹാദര സമ്മേളനത്തിലും ബിഷപ്പുമാരും സന്യസ്തരും ജനപ്രതിനിധികളും ഉള്‍പ്പെടെ വന്‍ ജനാവലി പങ്കുചേര്‍ന്നു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ തിരുക്കര്‍മങ്ങളില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മാര്‍ മാത്യു അറയ്ക്കലിന്റെ സ്വാഗത പ്രസംഗത്തിനു ശേഷം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായി മാര്‍ ജോസ് പുളിക്കലിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ചാന്‍സലര്‍ റവ.ഡോ. കുര്യന്‍ താമരശേരി വായിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. തുടര്‍ന്ന് സ്ഥാനാരോഹണ ശുശ്രൂഷയുടെ ഭാഗമായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മാര്‍ ജോസ് പുളിക്കലിനെ തൊപ്പി അണിയിച്ച് അംശവടി ഏല്‍പ്പിച്ചശേഷം സ്ഥാനിക കസേരയില്‍ ഇരുത്തി. മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ സമൂഹബലിയില്‍ കോഴിക്കോട് ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനസന്ദേശം നല്‍കി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആശംസാ സന്ദേശത്തിനു ശേഷം മാര്‍ പുളിക്കല്‍ കൃതജ്ഞതാ പ്രകാശനം നടത്തി. ഉച്ചകഴിഞ്ഞു മൂന്നിന് മഹാജൂബിലി ഹാളില്‍ മാര്‍ മാത്യു അറയ്ക്കലിനു രൂപതകുടുംബം നല്‍കിയ ആദരവ് സമ്മേളനം സീറോ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനംചെയ്തു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മാര്‍ ജോസ് പുളിക്കല്‍ സ്വാഗതം ആശംസിച്ചു. ഓസ്ട്രിയയിലെ ഐസന്‍സ്റ്റാറ്റ് രൂപതാധ്യക്ഷന്‍ ഡോ. എജീദിയൂസ് സിഫ്‌കോവിച്ച്, ഡോ. ജോസഫ് മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത, മാര്‍ സേവേറിയോസ് കുറിയാക്കോസ് വലിയ മെത്രാപ്പോലീത്ത, ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍, ഡോ. ജോഷ്വ മാര്‍ നിക്കദിമോസ് മെത്രാപ്പോലീത്ത, ഡോ.തോമസ് മോര്‍ തിമോത്തിയോസ്, വൈദിക പ്രതിനിധി റവ.ഡോ.തോമസ് പൂവത്താനിക്കുന്നേല്‍, പാസ്റ്ററല്‍ കൗണ്സി.ല്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി. സി. സെബാസ്റ്റ്യന്‍, സന്യാസിനി പ്രതിനിധി സിസ്റ്റര്‍ സാലി സിഎംസി എന്നിവര്‍ പ്രസംഗിച്ചു. മാര്‍ മാത്യു അറയ്ക്കലിനു രൂപതയുടെ മംഗളപത്രം വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ് ആലുങ്കല്‍, ഫാ. ജസ്റ്റിന്‍ പഴേപറന്പില്‍ എന്നിവര്‍ സമര്‍പ്പിച്ചു. മാര്‍ മാത്യു അറയ്ക്കല്‍ മറുപടി പ്രസംഗം നടത്തി.
Image: /content_image/India/India-2020-02-04-03:18:55.jpg
Keywords: മാര്‍ ജോസ് പുളിക്ക
Content: 12317
Category: 18
Sub Category:
Heading: വചനത്തില്‍ നിന്നു ഉരുത്തിരിഞ്ഞ ചിന്തകളാണ് ജീവിതത്തെ നയിച്ചത്: മാര്‍ മാത്യു അറയ്ക്കല്‍
Content: കാഞ്ഞിരപ്പള്ളി: ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനും എന്ന വചനത്തില്‍ നിന്നു ഉരുത്തിരിഞ്ഞ മൂന്നു ചിന്തകളാണ് എന്റെ 19 വര്‍ഷ കാലഘട്ടത്തിലെ ജീവിതത്തെ നയിച്ചതെന്നു ചുമതലയൊഴിഞ്ഞ മാര്‍ മാത്യു അറയ്ക്കല്‍. മാര്‍ മാത്യു അറയ്ക്കലിനു രൂപത കൂട്ടായ്മ നല്‍കിയ സ്‌നേഹാദര സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നമുക്കു നേടാനായതെല്ലാം ദൈവകൃപയാലാണ്. നിങ്ങളുടെയെല്ലാവരുടെയും, പ്രത്യേകിച്ചു വൈദിക സമൂഹത്തിന്റെയും സമര്‍പ്പിതരുടെയും മുഴുവന്‍ ദൈവജനത്തിന്റെയും പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും സഹകരണത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഓരോ വ്യക്തിയുടെയും സന്തോഷങ്ങളും സങ്കടങ്ങളും പ്രശ്‌നങ്ങളും പ്രതിസന്ധികളും എന്റേതുകൂടിയാണെന്നും അതിലെനിക്ക് പങ്കുണ്ട് എന്ന ചിന്ത എന്നെ ആഴത്തില്‍ സ്വാധീനിച്ചു. സമഗ്രമായ ജീവന്റെ സമൃദ്ധി ഓരോ വ്യക്തിക്കും കരഗതമാകുന്‌പോള്‍ മാത്രമേ സുവിശേഷം ആ വ്യക്തിക്കു ജീവിത യാഥാര്‍ഥ്യമാകൂ എന്ന ബോധ്യമുണ്ടായി. സഭയെ ഞാന്‍ എപ്പോഴും വിശുദ്ധരുടെ മാത്രം ഒരു സമൂഹമായി അല്ല കണ്ടത്. പാപികളും വിശുദ്ധരും ഒരുപോലെയുള്ള, ദൈവത്താല്‍ നയിക്കപ്പെടുന്ന കൂട്ടായ്മയാണ് സഭ. ആ ബോധ്യം എല്ലാവരെയും ഉള്‍ക്കൊള്ളുവാനും നമ്മുടെ മാനുഷിക ബലഹീനതകളെയും നിസഹായതകളെയും മനസിലാക്കി ജീവിക്കാന്‍ ഏറെ സഹായിച്ചു. ഈ ബോധ്യങ്ങളൊക്കെ എന്റെ പരിമിതികളില്‍നിന്നുകൊണ്ടു ജീവിക്കുവാന്‍ ശ്രമിച്ചു എന്നതു മാത്രമാണ് എനിക്കു സന്തോഷം നല്‍കുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2020-02-04-03:58:47.jpg
Keywords: അറയ്ക്ക
Content: 12318
Category: 24
Sub Category:
Heading: മതമില്ലാത്ത ഫിന്‍ലാന്‍റും നോര്‍വേയും: നിരീശ്വരവാദികളുടെ നുണ പ്രചരണം പൊളിയുന്നു
Content: ലോകത്ത് മനുഷ്യര്‍ ഏറ്റവും കൂടുതല്‍ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്ന രാജ്യം ഏതാണ് എന്ന ചോദ്യത്തിന് ഇന്ന് പലരും മറുപടി പറയും ഫിന്‍ലാന്‍റ്. ചിലര്‍ പറയും നോര്‍വേ. എന്തുകൊണ്ടാണ് അപ്രകാരം ആ രാജ്യങ്ങളിലുള്ളവരുടെ ഹാപ്പിനെസ് ഇന്‍ഡക്സ് വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നത് എന്ന് ചോദിച്ചാലോ. മറുപടി തമാശയാണ്. ആ രാജ്യങ്ങളില്‍ മതവും ദൈവവും ദൈവവിശ്വാസവുമൊന്നും ഇല്ലത്രേ...! കേരളത്തില്‍ നിരീശ്വരവാദവും യുക്തിവാദവും സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ പ്രചരിപ്പിക്കുന്ന ഒരു കള്ളക്കഥയാണ് ഇത്. പെട്ടെന്ന് ഈ വിഷയം മനസ്സിലേക്ക് വരാന്‍ കാരണം എസ്സന്‍സ് ഗ്ലോബല്‍ ട്രിവാന്‍ഡ്രം എന്ന ഫെയ്സ്ബുക്ക് പേജില്‍ നടന്‍ ശ്രീനിവാസന്റേതായി വന്ന 47 സെക്കന്റുകള്‍ മാത്രമുള്ള ഒരു വീഡിയോയാണ്. (വീഡിയോ അവസാന ഭാഗം). എന്തൊരു ആധികാരികതയോടെയാണ് ശ്രീനിവാസന്‍ ഫിന്‍ലാന്റില്‍ മതവും ദൈവവുമൊന്നുമില്ലായെന്നും അവിടെ മതം പഠിപ്പിക്കുന്നവനെ പിടിച്ച് ജയിലിലിടുമെന്നുമൊക്കെ വെച്ചു കാച്ചുന്നത്. അതുകേട്ട് കയ്യടിക്കാന്‍ നൂറുകണക്കിന് യുവജനങ്ങളും സമ്മേളിച്ചിട്ടുണ്ട്. ശാസ്ത്രവും യുക്തിചിന്തയും ഉപയോഗിച്ചുകൊണ്ട് ദൈവവിശ്വാസം ഇല്ലാതാക്കാമെന്ന വ്യാമോഹവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന ഒരുകൂട്ടം മനുഷ്യരാണ് എസ്സന്‍സ് ഗ്ലോബലിന്റെ പിന്നാന്പുറത്തുള്ളത്. സി.രവിചന്ദ്രന്‍ പ്രൊഫസറാണ് പ്രസ്ഥാനത്തിന് നേതൃത്വം നല്കുന്നതെന്ന് തോന്നുന്നു. ഫിന്‍ലാന്റിലെ 75 ശതമാനത്തോളം മനുഷ്യരും ക്രൈസ്തവവിശ്വാസത്തില്‍ ജീവിക്കുന്നവരും ക്രൈസ്തവവിശ്വാസത്തില്‍ മക്കളെ വളര്‍ത്തുന്നവരുമാണ് എന്നത് നഗ്നമായ ഒരു സത്യമാണ്. എസ്സന്‍സുകാര് പൊക്കിപ്പിടിക്കുന്ന താര്‍ക്കികബുദ്ധിയൊന്നും വേണ്ട, വെറുതേ ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ മതി, ഫിന്‍ലാന്റില്‍ എത്രശതമാനം ക്രൈസ്തവരുണ്ട്, അവര്‍ ഏതൊക്കെ വിഭാഗങ്ങളിലാണ് പെടുന്നത് എന്നൊക്കെ മനസ്സിലാക്കാന്‍... വേള്‍ഡ് അറ്റലസ്.കോം ഫിന്‍ലന്റിലെ മതവിശ്വാസത്തെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കൂ.. The majority of individuals in Finland identify as members of a Christian church; the vast majority of these Christians are attendants of the Evangelical Lutheran Church of Finland. Its followers make up 70.9% of the population. Although Finnish regulation allows for religious freedom, this church is considered one of two national churches in the country as a way to promote nationalism among the Finnish population. This promotes nationalism because Christianity has had influence over the culture since the 11th century. ഏതായാലും ആഘോഷമായി മണ്ടത്തരം എഴുന്നള്ളിക്കാന്‍ വലിയ പ്രശസ്തരെ കൊണ്ടുവരികയും അതിന് കൈയ്യടിക്കാന്‍ ബുദ്ധിജീവികളെന്ന് നടിക്കുന്ന കുറേപ്പെരേ ടാഗും കഴുത്തിലിടീപ്പിച്ച് കൊണ്ടുവന്നിരുത്തുകയും ചെയ്യുന്പോള്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും ശാസ്ത്രത്തിനും യുക്തിക്കും നിരക്കുന്നതാണോയെന്നുകൂടി ചിന്തിക്കുന്നത് നല്ലതാണ്. ദയവുചെയ്ത് ഇത്തരം വിഡ്ഢിത്തങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ സംഘങ്ങളില്‍ ചാടി സാമാന്യബോധംകൂടി ഇല്ലാതാക്കരുതേയെന്ന് പ്രിയ യുവജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിരീശ്വരപ്രസ്ഥാനങ്ങളുടെ അബദ്ധപ്രചരണങ്ങളോട് കൂടുതല്‍ പ്രതികരണങ്ങള്‍ സാവധാനം രൂപപ്പെടുത്താമെന്ന് വിചാരിക്കുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/L3mt36CAXReAPrkx1W6ay6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-02-04-04:25:16.jpg
Keywords: നിരീശ്വര, യേശു
Content: 12319
Category: 14
Sub Category:
Heading: മൂന്ന് ലോഹങ്ങളില്‍ നിര്‍മ്മിച്ച ലോകത്തെ ഏറ്റവും വലിയ ക്രിസ്തു രൂപം തിരുവല്ലയില്‍
Content: തിരുവല്ല: ലോക റെക്കോര്‍ഡില്‍ ഇടം പിടിക്കുവാന്‍ തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ ക്രിസ്തു ശില്പം ഒരുങ്ങുന്നു. മൂന്ന് ലോഹങ്ങളില്‍ നിര്‍മ്മിച്ച ലോകത്ത് നിലവിലുള്ള ഏറ്റവും വലിയ ക്രിസ്തു ശില്പമെന്ന ഖ്യാതിയാണ് ഇതിനുള്ളത്. 2014 ഡിസംബര്‍ ഒന്നിനാണ് 368 സെ.മി ഉയരവും 2400 കിലോ ഭാരവും 55 മി.മീ ഘനവുമുള്ള ക്രിസ്തു ശില്‍പ്പം സ്ഥാപിച്ചത്. ഒന്നര വര്‍ഷം കൊണ്ട് മൂന്ന് ഘട്ടമായിട്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചെമ്പ് വെളുത്തീയം, നാകം എന്നിവ പ്രത്യേക ആനുപാദത്തില്‍ ചേര്‍ത്ത് ഉരുക്കിയെടുത്ത ലോഹമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. ചെങ്ങന്നൂര്‍ സ്വദേശി ബാലകൃഷ്ണന്‍ ആചാരിയാണ് ശില്പി. ഇതുമായി ബന്ധപ്പെട്ട വേള്‍ഡ് റെക്കോര്‍ഡ് പ്രഖ്യാപനം ഫെബ്രുവരി 10ന് നടത്തും. അന്നേ ദിവസം സര്‍ട്ടിഫിക്കറ്റും അംഗികാരമുദ്രയും അന്താരാഷ്ട്ര ഗിന്നസ് ജൂറി ചെയര്‍മാന്‍ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ ഡോ. യോഹന്നാന് സമ്മാനിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/L3mt36CAXReAPrkx1W6ay6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-04-05:16:13.jpg
Keywords: ഏറ്റവും