Contents

Displaying 11941-11950 of 25157 results.
Content: 12260
Category: 13
Sub Category:
Heading: കയ്യേറ്റം ചെയ്തു അധിക്ഷേപിച്ചയാളുടെ കാല്‍ കഴുകി ചുംബിച്ച് ഒരു വൈദികന്‍
Content: ഇരിങ്ങാലക്കുട: മാള തുമ്പരശേരി സെന്റ് മേരീസ് ഇടവകാംഗം, വികാരിയ്ക്കെതിരെ നടത്തിയ കയ്യേറ്റവും അതേ തുടര്‍ന്നുണ്ടായ സംഭവങ്ങളും ചര്‍ച്ചയാകുന്നു. ഇടവകയിലെ വയോധികരെ വിനോദയാത്രയ്ക്കു കൊണ്ടുപോയി തിരിച്ചെത്താന്‍ വൈകിയതില്‍ രോഷം പൂണ്ടാണ് ഒരു ഇടവാകാംഗം വികാരിയായ ഫാ. നവീൻ ഊക്കനെ കയ്യേറ്റം ചെയ്തത്. ഇടവക ജനത്തിന് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാതിരിന്ന സംഭവം. വൈകിയില്ല. കയ്യേറ്റം ചെയ്തയാള്‍ മാപ്പ് ചോദിക്കാത്ത പക്ഷം പോലീസ് കേസ് ഫയല്‍ ചെയ്യുവാന്‍ പള്ളിക്കമ്മിറ്റി തീരുമാനിച്ചു. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ നടന്ന സംഭവം ഏവരുടെയും കണ്ണു നിറക്കുന്നതായിരിന്നു. മാപ്പ് പറയാന്‍ എത്തി വ്യക്തി വികാരി ഫാ. നവീൻ ഊക്കനില്‍ കണ്ടത് ക്രിസ്തു പഠിപ്പിച്ച കരുണയുടെയും സ്നേഹത്തിന്റെയും ഉദാത്ത ഭാവമായിരിന്നു. വിശുദ്ധ കുർബാന മധ്യേ ഫാ. നവീൻ ഊക്കൻ അദ്ദേഹത്തെ അൾത്താരയ്ക്കു സമീപത്തേക്കു വിളിച്ചു. ഇടവക ജനത്തോടു പറഞ്ഞതു ഇപ്രകാരമായിരിന്നു. 'പള്ളിക്കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഇദ്ദേഹം വന്നല്ലോ. അത് അഭിനന്ദനീയമാണ്'. ശേഷം അച്ചൻ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അദ്ദേഹത്തിന്റെ സമീപത്തിരുന്ന് ക്രിസ്തു, ശിഷ്യന്മാരുടെ കാൽ കഴുകിയതുപോലെ കാൽ കഴുകി, കാലിൽ ചുംബിച്ചു. ഹൃദയം തുറന്നു ആ വന്ദ്യ വൈദികന്‍ ‘സഹോദരാ എനിക്ക് അങ്ങയോട് ഒരു ദേഷ്യവുമില്ല...’ എന്നു പറഞ്ഞപ്പോള്‍ ഇടവക ജനം മുഴുവന്‍ കണ്ടത് ക്ഷമയുടെ പുതിയ ദൃശ്യരൂപമായിരിന്നു. "ഇദ്ദേഹം മാപ്പു പറയാൻ തയാറായാണു വന്നത്. ഇനി അതു പറയിക്കരുതെന്നാണ് എന്റെ അഭിപ്രായം. അതിനെ അനുകുലിക്കുന്നെങ്കിൽ നിങ്ങൾ എഴുന്നേറ്റുനിന്നു കയ്യടിക്കുക, അല്ലെങ്കിൽ മാപ്പു പറയിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാം" എന്ന അച്ചന്റെ വാക്കുകള്‍ക്ക് മുന്നില്‍ സ്തംഭിച്ചു നില്‍ക്കാനെ ജനത്തിന് കഴിഞ്ഞുള്ളൂ. #{green->none->b->Must Read: ‍}# {{ലോകമേ കാണുക, ഈ ക്രിസ്തീയ സ്നേഹം; മകന്റെ ഘാതകനോട് ക്ഷമിക്കുന്നുവെന്നു ഫാ. സേവ്യറിന്റെ അമ്മ-> http://www.pravachakasabdam.com/index.php/site/news/7280}} മലയാള മനോരമ ദിനപത്രം ഇന്നു പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത നൂറുകണക്കിനാളുകളാണ് നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സഭയ്ക്കു പ്രതീക്ഷ നല്‍കുന്നത് ഇത്തരം വൈദികരാണെന്നും ക്ഷമയുടെ ഈ ഭാവം കേരള സഭയില്‍ മുഴുവന്‍ വ്യാപിക്കുകയാണെങ്കില്‍ അത് നവ സുവിശേഷവത്ക്കരണത്തിന് വഴി തുറക്കുമെന്നും നിരവധി പേര്‍ കമന്‍റ് ചെയ്യുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-28-02:53:44.jpg
Keywords: എളിമ, ക്ഷമ
Content: 12261
Category: 18
Sub Category:
Heading: തിരുവനന്തപുരം അതിരൂപതയില്‍ കാരുണ്യ പദ്ധതികളുടെ സഹായ വിതരണം നടന്നു
Content: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയില്‍ കുടുംബശുശ്രൂഷയുടെ നേതൃസംഗമവും കാരുണ്യപദ്ധതികളുടെ സഹായ വിതരണവും നടന്നു. അതിരൂപതാദ്ധ്യക്ഷൻ സൂസപാക്യം മെത്രാപൊലീത്തയുടെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം കേരള യൂണിവേഴ്സിറ്റി റിട്ട. പ്രോവൈസ് ചാൻസിലർ ഡോ. കെവിൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ 50 പേർക്ക് സാന്ത്വനം മംഗല്യം പദ്ധതിയിലൂടെ വിവാഹ ധനസഹായവും 20 പേരെ കരുണമയൻ പെൻഷൻ പദ്ധതിയിലുൾപ്പെടുത്തി പെൻഷൻ വിതരണവും നടത്തി.ഓഖി ബാധിത കുടുംബങ്ങൾക്കുൾപ്പെടെ ഒരു കോടി നാല്പത്തി ഏഴ് ലക്ഷത്തി പന്ത്രണ്ടായിരം രൂപയുടെ വിവാഹ ധനസഹായം, കരുണാമയൻ പെൻഷൻ പദ്ധതിയിലൂടെ ഇരുപത്തി മൂന്ന് ലക്ഷത്തി നാല്പതിനായിരം രൂപ, അതിരൂപതാദ്ധ്യക്ഷന്റെ ചാരിറ്റി ഫണ്ടിൽ നിന്ന് 27 രോഗികൾക്കായി മൂന്ന് ലക്ഷത്തി എൺപത്തിഒന്നായിരം രൂപയും മൊത്തം വിതരണം ചെയ്തു. വിധവയുടെ കാണിക്കയും ബാലന്റെ അഞ്ചപ്പവും രണ്ട് മീനും ഉപമകൾ ഓർമ്മിപ്പിച്ചുകൊണ്ട് പങ്കുവയ്ക്കലിന്റെ മാഹാത്മ്യം അതിരൂപതാദ്ധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം കാരുണ്യപദ്ധതികളിൽ അണിചേരാൻ അതിരൂപതാംഗങ്ങളോട് അഭ്യർത്ഥിച്ചു. സഹായ മെത്രാൻ റവ. ഡോ. ക്രിസ്തുദാസ് അനുഗൃഹ പ്രഭാഷണം നടത്തി. കാരുണ്യപദ്ധതികൾ യൂണിറ്റ്, ഇടവക തലങ്ങളിൽ വ്യാപിപ്പിച്ച് കരുണയുടെ സംസ്കാരം വളർത്തിയെടുക്കണമെന്നു അദ്ദേഹം പറഞ്ഞു. അതിരൂപത വികാർ ജനറൽ മോൺ. ഡോ. സി ജോസഫ്, കുടുംബ ശുശ്രൂഷ അസ്സി. ഡയറക്ടർ ഫാ. കാർവിൻ റോച്ച്, അഡ്വ. സെലിൻ എന്നിവർ ആശംസകളർപ്പിച്ചു. സതീഷ് ജോർജ്ജ് കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് വിലയിരുത്തി. കുടുംബശുശ്രൂഷ ഡയറക്ടർ റവ. ഡോ. ഏ ആർ ജോൺ കർമ്മപദ്ധതികളെ കുറിച്ച് വിവരിച്ചു. പ്രോ-ലൈഫ് പ്രവർത്തനങ്ങളെ കുറിച്ച് ആന്റണി പത്രോസ്, കാരുണ്യപദ്ധതികളെ കുറിച്ച് ശ്രീമതി. ആഗ്നസ് ബാബു വിശദീകരിച്ചു. അയോണഗ്രേയ്സ് കൃതജ്ഞതയർപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-28-03:20:02.jpg
Keywords: സഹായ
Content: 12262
Category: 10
Sub Category:
Heading: ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയത്തിൽ പ്രാർത്ഥനയോടെ ചാൾസ് രാജകുമാരൻ
Content: ബെത്ലഹേം: ബ്രിട്ടീഷ് കിരീടാവകാശി ചാൾസ് രാജകുമാരൻ ബെത്ലഹേമിൽ സ്ഥിതിചെയ്യുന്ന തിരുപ്പിറവി ദേവാലയം സന്ദർശിച്ചു പ്രാര്‍ത്ഥന നടത്തി. ജനുവരി ഇരുപത്തിനാലാം തീയതി വെള്ളിയാഴ്ചയാണ് ചാൾസ് രാജകുമാരൻ ബെത്ലഹേമിലെത്തിയത്. തിരുപ്പിറവിയുടെ ഗ്രോട്ടോയിൽ പ്രാർത്ഥിക്കുകയും, ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ചാപ്പലിൽ നടന്ന എക്യുമെനിക്കൽ പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്ത അദ്ദേഹം സഭാധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ക്രൈസ്തവ സമൂഹങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി ചാൾസ് രാജകുമാരനും സഭാ നേതാക്കന്മാരും ഒരുമിച്ചായിരിന്നു പ്രാർത്ഥന നടത്തിയത്. ആംഗ്ലിക്കൻ മെത്രാനായ സുഹൈൽ ദാവാനി പ്രാർത്ഥനകൾക്ക് തുടക്കമിട്ടു. പശ്ചിമേഷ്യ പോലെ ക്രൈസ്തവ സാന്നിധ്യം കുറവുള്ള സ്ഥലങ്ങളിൽ, ക്രൈസ്തവ വിശ്വാസിയായി ജീവിക്കുന്നതിന്റെ ബുദ്ധിമുട്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം നിലനിൽക്കേണ്ടതിന്റെ പ്രാധാന്യത്തെ കേന്ദ്രീകരിച്ചായിരുന്നു ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസായ തിയോഫിലോസ് മൂന്നാമൻ നടത്തിയ പ്രസംഗം. എക്യുമെനിക്കൽ പ്രാർത്ഥനയ്ക്കുശേഷം ചാൾസ് രാജകുമാരനെ വിശുദ്ധ നാട്ടിലെ കത്തോലിക്കാസഭയുടെ ചുമതലയുള്ള ഫാ. ഫ്രാൻസിസ്കോ പാറ്റൺ ഗ്രോട്ടോ പരിചയപ്പെടുത്തി. ഗ്രോട്ടോ സന്ദർശിച്ച് മടങ്ങിയെത്തിയതിനു ശേഷം അദ്ദേഹം അർമേനിയൻ സമൂഹത്തെ അഭിസംബോധന ചെയ്യുവാനും സമയം കണ്ടെത്തി. മേഖലയിൽ അർമേനിയൻ സമൂഹത്തിന്റെ ചരിത്രപരമായ സാന്നിധ്യത്തെ പറ്റിയും, അവർ നേരിട്ട പ്രശ്നങ്ങളെപ്പറ്റിയും ആർച്ച് ബിഷപ്പ് സെവാൻ ഗാരിബിയാൻ രാജകുമാരന് വിശദീകരിച്ചുകൊടുത്തു. തന്നെ സ്വീകരിക്കാൻ വിശ്വാസി സമൂഹവും വിവിധ സഭാനേതൃത്വങ്ങളും കാണിച്ച ആവേശത്തിൽ അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-28-03:26:33.jpg
Keywords: ചാള്‍, രാജകു
Content: 12263
Category: 14
Sub Category:
Heading: വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെ കുറിച്ച് ഫ്രാന്‍സിസ് പാപ്പയുടെ പുസ്തകം തയാര്‍
Content: വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെ കുറിച്ചുള്ള ഓര്‍മ്മകളും അനുഭവങ്ങളും പ്രതിഫലിപ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പുസ്തകം ഒരുങ്ങുന്നു. 'സാൻ ജിയോവാനി പൗലോ മാഗ്നോ' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഫെബ്രുവരി 14ന് പ്രസിദ്ധീകരിക്കുമെന്നാണ് വത്തിക്കാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019 ജൂൺ മുതൽ 2020 ജനുവരി വരെ ഫ്രാൻസിസ് പാപ്പ, ഫാ. ലൂയിജി മരിയ എപികോക്കോ എന്ന വൈദീകനുമായി നടത്തിയ സംഭാഷണങ്ങളാണ് പുസ്തകമായി രൂപംകൊള്ളുന്നത്. ഫ്രാൻസിസ് പാപ്പയും ജോൺ പോൾ രണ്ടാമനും തമ്മിൽ പ്രത്യേക ബന്ധമാണുള്ളത്. ബ്യൂണസ് ഐറീസ് ആര്‍ച്ച് ബിഷപ്പായിരുന്ന അന്റോണിയോ ഖ്വറാസീനോയുടെ അഭ്യര്‍ത്ഥന പ്രകാരം ജോര്‍ജ് ബെർഗോളിയെ (ഇന്നതെ ഫ്രാന്‍സിസ് പാപ്പ) ബിഷപ്പാക്കുവാന്‍ തീരുമാനിച്ചതു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. 1998 ഫെബ്രുവരി 28നു അതിരൂപതയുടെ അദ്ധ്യക്ഷനായി നിയമിച്ചതും 2001 ഫെബ്രുവരി 21നു കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയതും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനായിരിന്നു. വർഷങ്ങൾക്കുശേഷം ജോൺ പോൾ രണ്ടാമനെ വിശുദ്ധനാക്കുന്ന നടപടി ക്രമങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചത് ഫ്രാൻസിസ് പാപ്പ ആണ്. പാപ്പയ്ക്കു ഏറെ സൌഹാര്‍ദ്ദമുള്ള യുവ വൈദീകരില്‍ ഒരാളാണ് ഫാ. ലൂയിജി മരിയ എപികോക്കോ. ഇക്കഴിഞ്ഞ ഡിസംബറിൽ എല്ലാ കൂരിയ അംഗങ്ങൾക്കും ഈ വൈദികന്റെ ഒരു പുസ്തകം ഫ്രാൻസിസ് പാപ്പ സമ്മാനമായി നൽകിയിരുന്നു. എന്തായാലും പുതിയ പുസ്തകത്തിനായുള്ള കാത്തിരിപ്പിലാണ് വിശ്വാസി സമൂഹം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-28-03:40:19.jpg
Keywords: ജോണ്‍
Content: 12264
Category: 7
Sub Category:
Heading: സീറോ മലബാര്‍ സഭ ബിജെപി പക്ഷത്തേക്കോ?
Content: സീറോ മലബാര്‍ സഭ ബിജെപി പക്ഷത്തേക്കോ?സീറോ മലബാര്‍ സഭ യഥാര്‍ത്ഥത്തില്‍ പൗരത്വബില്ലിന് അനുകൂലമാണോ? കത്തോലിക്കാസഭ ഇസ്ലാംമതത്തിന് എതിരാണോ? സിനഡനന്തരസര്‍ക്കുലറിന്റെ ഉള്ളടക്കം എന്തായിരുന്നു? കേരളത്തില്‍ ലവ്‌ ജിഹാദ് സംബന്ധിച്ച യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന കേരള ഡിജിപിയുടെ വാദം ശരിയോ? ലവ്‌ ജിഹാദിനെക്കുറിച്ച് സിനഡിന്റെ പരാമര്‍ശം അനവസരത്തിലായിരുന്നുവോ? മറുപടി ഈ വീഡിയോയിലുണ്ട്.
Image:
Keywords: ലവ്
Content: 12265
Category: 1
Sub Category:
Heading: ERROR 401
Content: ERROR 401
Image: /content_image/News/News-2020-02-04-07:55:07.jpg
Keywords:
Content: 12266
Category: 1
Sub Category:
Heading: കൊറോണ വൈറസ് ബാധിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ചൈനയിലെ കൊറോണ വൈറസ് ബാധയില്‍ മരണമടഞ്ഞവരോടും വൈറസ് ബാധിതരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ. മരണമടഞ്ഞവരെ ദൈവം സമാധാനത്തിലേക്ക് ചേര്‍ക്കട്ടെയെന്നും അവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കട്ടെയെന്നും പാപ്പ ഞായറാഴ്ച ത്രികാല ജപ പ്രാര്‍ത്ഥന മധ്യേ പ്രാര്‍ത്ഥിച്ചു. വായുവിലൂടെ പകരുന്ന കൊറോണ വൈറസുകള്‍ സസ്തനികളുടെയും പക്ഷികളുടെയും ശ്വസനേന്ദ്രിയങ്ങളേയും അന്നനാളത്തെയുമാണ് ആദ്യം ബാധിക്കുന്നത്. സാധാരണ ജലദോഷപ്പനി മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) എന്നിവ വരെയുണ്ടാകാന്‍ ഇടയാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍. ആന്റി വൈറല്‍ മരുന്നുകള്‍ ലഭ്യമല്ലെന്നാണ് ഇത്തരം രോഗങ്ങളുടെ പ്രധാന വെല്ലുവിളി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/IauZ4dD4a338yKpmUm52UU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-28-13:31:53.jpg
Keywords: പാപ്പ
Content: 12267
Category: 14
Sub Category:
Heading: മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷം ഫെബ്രുവരി ഏഴിന്: സ്റ്റാമ്പുമായി തപാല്‍ വകുപ്പ്
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷ സമ്മേളനം ഫെബ്രുവരി ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍പള്ളി പാരിഷ്ഹാളില്‍ നടക്കും. സീറോമലബാര്‍ സഭാമേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സീറോമലങ്കര സഭാ മേജര്‍ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അനുഗ്രഹ പ്രഭാഷണം നടത്തും. ഓസ്ട്രിയയിലെ ഐസന്‍സ്റ്റാറ്റ് രൂപത ബിഷപ്പ് ഡോ. അജിഡീയു ജോനാന്‍ മുഖ്യാതിഥിയായിരിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സി.എഫ്. തോമസ് എംഎല്‍എ, ഡോ. സിസ്റ്റര്‍ മേഴ്‌സി നെടുന്പുറം, ഡോ. ഡൊമനിക് ജോസഫ് എന്നിവര്‍ പ്രസംഗിക്കും. നവതിയോട് അനുബന്ധിച്ച് മാര്‍ ജോസഫ് പവ്വത്തിലിന്റെ ചിത്രം ഉള്‍പ്പെടുത്തിയുള്ള തപാല്‍ സ്റ്റാമ്പ് പോസ്റ്റല്‍ വകുപ്പ് പുറത്തിറക്കുന്നുണ്ട്. സ്റ്റാമ്പിന്റെ പ്രകാശനം 31ന് വൈകുന്നേരം 4.30ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍ പ്രകാശനം ചെയ്യും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/IauZ4dD4a338yKpmUm52UU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-29-02:48:06.jpg
Keywords: തപാ, സ്റ്റാമ്പ
Content: 12268
Category: 18
Sub Category:
Heading: പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് മുതല്‍
Content: ചാലക്കുടി: പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് ആരംഭിക്കും. രാവിലെ ഒന്പതിന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.അഞ്ചുദിവസത്തെ കണ്‍വന്‍ഷനില്‍ വചനപ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. മാത്യു ഇലവുങ്കല്‍, ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. ജോജോ മാരിപ്പാട്ട്, ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ഡൊമിനിക് വാളന്മനാല്‍, ഫാ. ആന്റോ ചീരപറമ്പില്‍, ഫാ. ഡെര്‍ബിന്‍ ഈട്ടിക്കാട്ടില്‍ എന്നിവര്‍ വചനശുശ്രൂഷകള്‍ നയിക്കും. തലശേരി രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി അനുഗ്രഹപ്രഭാഷണം നടത്തും. പതിനായിരം പേര്‍ക്ക് ഇരിക്കാനുള്ള പന്തലും രോഗികള്‍ക്കുവേണ്ടി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. പോട്ട ആശ്രമം ജംഗ്ഷനില്‍ എല്ലാ കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. വിശുദ്ധ കുര്‍ബാനയും ആരാധനയും എല്ലാ ദിവസവും ഉണ്ടായിരിക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ വൈകുന്നേരം അഞ്ചുവരെയാണ്. ഫെബ്രുവരി രണ്ടിനു കണ്‍വന്‍ഷന്‍ സമാപിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-29-03:17:50.jpg
Keywords: കണ്‍വെ
Content: 12269
Category: 18
Sub Category:
Heading: മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാതെ: സിഗ്‌നിസ് സമ്മേളനത്തില്‍ ശശി തരൂര്‍
Content: കൊച്ചി: ശരിയും തെറ്റും തിരിച്ചറിയാതെയാണു പലപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതെന്നു ഡോ. ശശി തരൂര്‍ എംപി. ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ ആശയവിനിമയത്തിനുള്ള ആഗോള കത്തോലിക്കാ അസോസിയേഷന്റെ ഇന്ത്യന്‍ ചാപ്റ്ററായ സിഗ്‌നിസ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വാര്‍ത്തകള്‍ രൂപപ്പെടുത്തുന്‌പോള്‍ വിവേചനബുദ്ധി ഉപയോഗിക്കണം. മാധ്യമപ്രവര്‍ത്തകര്‍ ശരിയായ വാര്‍ത്തകളെ തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെആര്‍എല്‍സിസി മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, സിബിസിഐ മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. സാല്‍വദോര്‍ ലോബോ, സിഗ്‌നിസ് ദേശീയ അധ്യക്ഷന്‍ ഫാ. സ്റ്റാന്‍ലി കോയിച്ചിറ, സിഗ്‌നിസ് കേരള പ്രസിഡന്റ് ഫാ. റാഫി കൂട്ടുങ്കല്‍, സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 'റോള്‍ ഓഫ് മീഡിയ ഇന്‍ ദ കണ്ടംപററി നാഷണല്‍ സിനാറിയോ' എന്ന വിഷയത്തില്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ സംസാരിച്ചു. 'ജീവനാദം' മുഖ്യപത്രാധിപര്‍ ജെക്കോബി മോഡറേറ്ററായി. രണ്ടാം സെഷനില്‍ 'ഇന്റര്‍ഫേസ് ഓണ്‍ ഫ്രീഡം ഓഫ് സ്പീച്ച്' എന്ന വിഷയത്തില്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ് പ്രഭാഷണം നടത്തി. ഡോ. മഗിമൈ പ്രകാശം മോഡറേറ്ററായിരുന്നു. നേരത്തെ ബിഷപ് ഡോ. ജോസഫ് കരിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ഇന്നു രാവിലെ 7.15ന് ദിവ്യബലി. ബിഷപ്പ് ഡോ. സാല്‍വദോര്‍ ലോബോ മുഖ്യകാര്‍മികനാകും. വിവിധ വിഷയങ്ങളില്‍ ഷെവ. ഡോ. എഡ്വേര്‍ഡ് എടേഴത്ത്, ഡോ. മേരി റജീന, റവ. ഡോ. ഗാസ്പര്‍ സന്ന്യാസി എന്നിവര്‍ സംസാരിക്കും. നിര്‍മല്‍രാജ്, സിസ്റ്റര്‍ ജോയന്ന ഡിസൂസ, ഫാ. സ്റ്റാന്‍ലി കോയിച്ചിറ എന്നിവര്‍ മോഡറേറ്റര്‍മാരാകും. വൈകുന്നേരം സമ്മേളന പ്രതിനിധികള്‍ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക സന്ദര്‍ശിക്കും. സമ്മേളനം 31നു സമാപിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-29-03:40:31.jpg
Keywords: മാധ്യമ