Contents

Displaying 12051-12060 of 25155 results.
Content: 12370
Category: 18
Sub Category:
Heading: ഡോക്ടറായ സെമിനാരി വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു
Content: തിരുവനന്തപുരം: മംഗലാപുരത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്, കാറില്‍ സഞ്ചരിച്ചിരുന്ന നാലാഞ്ചിറ ബഥനി മിശിഹാനുകരണ സന്യാസ സമൂഹാംഗം (ബഥനി ആശ്രമം) ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. ബ്രദര്‍ ഡോ. ജിതിന്‍ ജേക്കബ് ഒഐസി (27), അദ്ദേഹത്തിന്റെ കോളജ് പ്രഫസര്‍ ഡോ. ജയ്‌നി ഷാജി( 42) എന്നിവരാണ് മരിച്ചത്. ഡോ. ജയ്‌നിയുടെ മകന്‍ ഷെര്‍വിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.30ന് നെല്ലിയാടിമംഗലാപുരം റോഡിലാണ് അപകടമുണ്ടായത്. നാച്ചുറോപ്പതി ഡോക്ടറായ ബ്രദര്‍ ജിതിന്‍ യൂണിവേഴ്‌സിറ്റിയില്‍ ആറാം റാങ്കുകാരനായാണ് ബിരുദം നേടിയത്. മൃതദേഹം ഇന്നു രാവിലെ എട്ടിന് തിരുവനന്തപുരം നാലാഞ്ചിറ ബഥനി ആശ്രമത്തില്‍ കൊണ്ടുവരും. ഉച്ചകഴിഞ്ഞ് മൂന്നിന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ആശ്രമ ചാപ്പലില്‍ മൃതസംസ്കാര ശുശ്രൂഷകള്‍ നടക്കും. പരേതന്‍ കുമ്പഴ നെടുമനാല്‍ പുതുപ്പറന്പില്‍ പുത്തന്‍വീട് ജേക്കബ് വര്‍ഗീസ്മേഴ്‌സി ജേക്കബ് ദന്പതികളുടെ മകനാണ്. ബ്രദര്‍ ജിതിനാണ് കാര്‍ ഓടിച്ചിരുന്നത്. അദ്ദേഹത്തൊടൊപ്പം മുന്‍ സീറ്റിലിരുന്ന ഷെര്‍വിനു ഗുരുതരമായി പരിക്കേറ്റു.
Image: /content_image/India/India-2020-02-10-02:18:42.jpg
Keywords: ഡോക്ട
Content: 12371
Category: 18
Sub Category:
Heading: അപരനില്‍ ദൈവത്തിന്റെ പ്രതിച്ഛായ ദര്‍ശിക്കണം: മാരാമണില്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത
Content: മാരാമണ്‍: അപരനില്‍ ദൈവത്തിന്റെ പ്രതിച്ഛായ ദര്‍ശിക്കണമെന്ന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. 125ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. ദൈവം തന്റെ പ്രതിച്ഛായുള്ള മനുഷ്യരെയാണ് സൃഷ്ടിച്ചത്. വസിക്കാന്‍ മനോഹരമായ പ്രപഞ്ചവും നല്‍കി. ദൈവത്തിന്റെ ദാനങ്ങളായ ഭൂമിയെയും പ്രകൃതിയെയും ജലത്തെയും മനുഷ്യനുവേണ്ടി സൃഷ്ടിച്ചു. എന്നാല്‍ സമ്പത്തിനുവേണ്ടിയുള്ള അത്യാര്‍ത്തികൊണ്ട് മനുഷ്യന്‍ പ്രകൃതിയെയും ഭൂമിയെയും ജലസ്രോതസുകളെയും വികലമാക്കുകയും മലിനപ്പെടുത്തുകയും ചെയ്തുവെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. കമ്പോളത്തില്‍ ലഭിക്കുന്ന കുപ്പിവെള്ളത്തേക്കാള്‍ ശുദ്ധമായിരുന്നു പമ്പാനദി പോലുള്ള നദികളിലെ ജലം. നദിയെയും പ്രകൃതിയെയും വികലമാക്കിയത് മൂലം ശ്വസിക്കാന്‍ വായു പോലും പണം കൊടുത്ത് വാങ്ങേണ്ടിവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.അധികാര കേന്ദ്രങ്ങള്‍ വികസനം ഉണ്ടാക്കേണ്ടത് പ്രകൃതിയെ നശിപ്പിച്ചുകൊണ്ടല്ല. വികസനത്തിന്റെ പേരില്‍ എന്തും നശിപ്പിക്കാനുള്ള സമീപനം ശരിയല്ല. തങ്ങളുടെ അഭിപ്രായത്തോട് യോജിക്കാത്തവരെ രാജ്യദ്രോഹികളെന്ന് പറഞ്ഞ് തുറുങ്കിലടയ്ക്കുകയും നാടുകടത്തുകയും ചെയ്യുന്ന രീതി ഭരണാധികാരികള്‍ക്ക് ഭൂഷണമല്ല. സത്യം പറഞ്ഞതിന്റെ പേരില്‍ സി. കേശവനെ തുറുങ്കിലടച്ച ഭരണ സംവിധാനമാണ് ഒരു കാലത്തുണ്ടായിരുന്നത്. സി. കേശവനെ തുറുങ്കിലടച്ചതിനെതിരേ പ്രക്ഷോഭം നടത്താന്‍ പ്രജാ സഭയിലെ ഉപാധ്യക്ഷനായിരുന്ന ടി.എം. വര്‍ഗീസ് സ്ഥാനം രാജിവച്ച് പ്രക്ഷോഭത്തിനിറങ്ങുകയും സി. കേശവനുവേണ്ടി വാദിക്കുകയും ചെയ്ത സംഭവത്തെ ഓര്‍ത്തുകൊണ്ട് യുവാക്കളും വിദ്യാര്‍ഥികളും ഇന്ന് പ്രക്ഷോഭത്തിന്റെ പാതയിലാണ്. ഗാന്ധിജിയുടെ രാഷ്ട്രീയം മൂല്യാധിഷ്ഠിതമായിരുന്നു. ദൈവത്തിന്റെ വചനം ഉള്‍ക്കൊണ്ട് രൂപാന്തരം ഉണ്ടായി നീതിബോധത്തോടും ദയാതത്പരതയോടും വിനയത്തോടുംകൂടി ജീവിക്കാന്‍ തയാറാകണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ജാതിയുടെയും മതത്തിന്റെയും പേരില്‍ പൗരന്‍മാരെ വേര്‍തിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള സഭയുടെ മൗനം ഭഞ്ജിക്കേണ്ട കാലം അതിക്രമിച്ചതായും അദ്ദേഹം പറഞ്ഞു. മാര്‍ത്തോമ്മാ സഭയിലെ എപ്പിസ്‌കോപ്പമാരായ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, തോമസ് മാര്‍ തിമോത്തിയോസ്, ഐസക്ക് മാര്‍ പീലക്‌സിനോസ്, ഏബ്രഹാം മാര്‍ പൗലോസ്, മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ്, തോമസ് മാര്‍ തീത്തോസ്, മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നോത്തിയോസ് മെത്രാപ്പോലീത്ത, സിഎസ്‌ഐ ബിഷപ് ഉമ്മന്‍ ജോര്‍ജ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍, രാജ്യ സഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി. ജെ. കുര്യന്‍, ആന്റോ ആന്റണി എംപി, എന്‍. കെ. പ്രേമചന്ദ്രന്‍ എംപി, എംഎല്‍എമാരായ വീണാ ജോര്‍ജ്, പി.സി. ജോര്‍ജ്, മാത്യു ടി. തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രാജു ഏബ്രഹാം, കെ.യു. ജനീഷ് കുമാര്‍, മുന്‍ എംപി കെ. ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. റവ. ഡിനോ ഗബ്രിയേല്‍ മുഖ്യ പ്രഭാഷണം നടത്തി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-10-02:57:28.jpg
Keywords: ക്രിസ്തു, യേശു
Content: 12372
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ നേരിടുന്ന പ്രതിസന്ധി രൂക്ഷം: പാപ്പയുടെ ഇടപെടല്‍ തേടി മധ്യപൂര്‍വ്വേഷ്യന്‍ മെത്രാന്മാര്‍
Content: വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യയില്‍ ക്രൈസ്തവര്‍ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയും പലായനം സംബന്ധിച്ചു സിറിയ, ഈജിപ്ത്, ഇറാഖ്, ലെബനോൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ ആറ് പാത്രിയാർക്കീസുമാർ മാർപാപ്പയുമായി ചര്‍ച്ച നടത്തി. പശ്ചിമേഷ്യയിൽ ക്രൈസ്തവർ നേരിടുന്ന ബുദ്ധിമുട്ടുകളും, അഭയാർത്ഥി പ്രവാഹവുമാണ് പ്രധാനമായും ചർച്ചാവിഷയങ്ങളായത്. കൽദായ കത്തോലിക്ക സഭയുടെ തലവൻ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയും, മാരോണൈറ്റ് പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ബെച്ചാറ റായിയുമടക്കമുള്ള പ്രതിനിധികള്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഗുരുതരമായ പ്രതിസന്ധിയിലൂടെ ക്രൈസ്തവർ കടന്നു പോകുന്നതിനാലും, ക്രൈസ്തവർ കൂട്ടത്തോടെ പശ്ചാത്യ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതിനാലുമാണ് മാർപാപ്പയെ സന്ദര്‍ശിച്ച് കാര്യങ്ങൾ സംസാരിക്കാൻ തീരുമാനിച്ചതെന്ന് സിറിയൻ സഭയുടെ പാത്രിയാർക്കീസായ ഇഗ്നേഷ്യസ് യൂസഫ് യൂനാൻ പറഞ്ഞു. നിലവിലെ സാഹചര്യം തങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണി സൃഷ്ടിക്കുന്നതാണെന്നും, ആത്മീയമായ സഹായങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ ജീവിക്കുന്ന വിശ്വാസികൾക്ക് നൽകാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പീഡിത ക്രൈസ്തവ സമൂഹത്തിനു വേണ്ടിയും മറ്റ് ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയും ശബ്ദമുയർത്തുന്നത് വത്തിക്കാൻ തുടരണമെന്നും ഇഗ്നേഷ്യസ് യൂസഫ് യൂനാൻ പറഞ്ഞു. നിലവില്‍ ചെയ്യുന്ന സഹായങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. പശ്ചിമേഷ്യയിലെ ക്രൈസ്തവർക്ക് സ്വന്തം ജന്മ സ്ഥലത്ത് തന്നെ തുടരാൻ സഹായം ചെയ്യണമെന്ന് ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയെട്രോ പരോളിനുമായും പാത്രിയർക്കീസുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-10-05:26:32.jpg
Keywords: മധ്യപൂര്‍വ്വേഷ്യ
Content: 12373
Category: 10
Sub Category:
Heading: ബൈബിളിനെ ഔദ്യോഗിക ഗ്രന്ഥമായി പ്രഖ്യാപിക്കാൻ വീണ്ടും ടെന്നസി
Content: നാലുവർഷത്തിന് ശേഷം ബൈബിളിനെ ഔദ്യോഗിക ഗ്രന്ഥമായി പ്രഖ്യാപിക്കാനുള്ള ശ്രമം അമേരിക്കൻ സംസ്ഥാനമായ ടെന്നസിയിൽ വീണ്ടും സജീവമാകുന്നു. ജെറി സെക്സ്റ്റൺ എന്ന റിപ്പബ്ലിക്കൻ നിയമ നിർമ്മാണ സഭാംഗമാണ് ബൈബിളിന് വേണ്ടിയുള്ള പോരാട്ടം പുനരാരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ജെറി സെക്സ്റ്റൺ ബില്ലിന് അവതരണാനുമതി തേടി. 2016ൽ സമാനമായ ബില്ല് അന്നത്തെ റിപ്പബ്ലിക്കൻ ഗവർണറായിരുന്ന ബിൽ ഹസ്ലം വിറ്റോ ചെയ്യുകയായിരുന്നു. അതിനുശേഷം ഗവർണറായത് ബിൽ ലീ എന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗം തന്നെയാണ്. എന്നാൽ ബൈബിൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക പുസ്തകമാക്കുന്നത് സംബന്ധിച്ച് ഇതുവരെ അദ്ദേഹം അഭിപ്രായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. പുതിയ ബില്ല് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ബൈബിൾ വഹിച്ച പങ്കിനെ അംഗീകരിക്കുമെന്ന് ജെറി സെക്സ്റ്റൺ ഏതാനും വർഷങ്ങൾക്കു മുമ്പ് പറഞ്ഞിരുന്നു. ബൈബിൾ ടെന്നസി സംസ്ഥാനത്തിന്റെയും, രാജ്യത്തിന്റെയും ചരിത്രത്തിൽ സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ടെന്നും,അതിനാൽ ചരിത്രത്തെ നിഷേധിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബൈബിൾ ഔദ്യോഗിക പുസ്തകമാക്കുന്നത് ഭരണഘടന ലംഘനമല്ലെന്നും ജെറി സെക്സ്റ്റൺ ചൂണ്ടിക്കാട്ടി. അത് മാത്രമല്ല മത ഗ്രന്ഥമെന്ന നിലയിൽ ബൈബിളിനെ അവഗണിക്കുന്നത് ഒന്നാം ഭരണഘടന ഭേദഗതിക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-10-07:36:37.jpg
Keywords: ബൈബി, അമേരി
Content: 12374
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയുള്ള വിവാഹം ശരിവെച്ച് പാക്ക് കോടതി
Content: കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത് വിവാഹം കഴിക്കുവാന്‍ നിര്‍ബന്ധിതയാക്കിയ സംഭവത്തില്‍ കോടതിയുടെ കിരാത വിധി. തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടി ആര്‍ത്തവ ചക്രം പൂര്‍ത്തിയാക്കിയിരുന്നതായും അതുകൊണ്ട് തന്നെ വിവാഹം ശരീഅത്ത് നിയമപ്രകാരം സാധുവാണെന്നും പറഞ്ഞാണ് കോടതി ഉത്തരവിട്ടത്. സിന്ധ് കോടതിയുടെയാണ് കഠിനമായ ഉത്തരവ്. വിധി വന്നതോടെ പതിനാലുകാരിയായ ഹുമ യൗനൂസ് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്ക് ഇടയില്‍ തേങ്ങലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇസ്ലാം മതവിശ്വാസിയായ അബ്ദുല്‍ ജബ്ബാര്‍, ഹുമയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്തത്. മാസങ്ങള്‍ നീണ്ട ഇടപെടലുകള്‍ക്ക് ഒടുവില്‍ കേസ് കോടതിയില്‍ അവതരിപ്പിക്കുകയാണെന്നും, നിയമ പോരാട്ടത്തില്‍ തങ്ങളെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഇക്കഴിഞ്ഞ ജനുവരി 19നു പെണ്‍കുട്ടിയുടെ അഭിഭാഷക തബാസ്സും യൗസഫ് രംഗത്തെത്തിയിരിന്നു. അന്ന്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് അഭിഭാഷക ഉന്നയിച്ചത്. ഹുമയുടെ മാതാപിതാക്കള്‍ നിസ്സഹായരാണെന്നും പോലീസില്‍ പരാതി നല്‍കിയതിനു ശേഷം നിരവധി ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ വെളിപ്പെടുത്തി. ബാല വിവാഹം കുറ്റകരമാക്കിക്കൊണ്ടുള്ള ബില്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല. മതപരിവര്‍ത്തനം കുറ്റകരമല്ലാത്തതിനാല്‍ ക്രിസ്ത്യാനികളും, ഹിന്ദുക്കളും ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ തങ്ങളുടെ പെണ്‍കുട്ടികളെ കുറ്റവാളികളില്‍ നിന്നും സംരക്ഷിക്കുവാന്‍ ബുദ്ധിമുട്ടുകയാണ്. കടുത്ത ഇസ്ലാമിക ചിന്താഗതിയുള്ള പാക്കിസ്ഥാനില്‍ കോടതിയില്‍ പോലും ക്രൈസ്തവരോട് കാണിക്കുന്ന കടുത്ത വിവേചനത്തിന്റെ ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഹുമ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-10-09:45:38.jpg
Keywords: പെണ്‍, പാക്കി
Content: 12375

Image: /content_image/News/News-2020-02-10-09:48:24.jpg
Keywords: പെണ്‍, പാക്കി
Content: 12376

Image: /content_image/News/News-2020-02-10-09:48:35.jpg
Keywords: പെണ്‍, പാക്കി
Content: 12377
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്ര നിയമത്തിനെതിരെ മനുഷ്യമനഃസാക്ഷി ഉണര്‍ന്നു പ്രതികരിക്കണം: സി‌ബി‌സി‌ഐ ലെയ്റ്റി കൗണ്‍സില്‍
Content: കൊച്ചി: ഗര്‍ഭഛിദ്ര നിയമത്തെ കൂടുതല്‍ ഉദാരവല്‍ക്കരിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതിക്കെതിരെ മനുഷ്യമനഃസാക്ഷി ഉണര്‍ന്ന് പ്രതികരിക്കണമെന്നും ജീവന് വെല്ലുവിളിയുയര്‍ത്തി ഗര്‍ഭപാത്രത്തെ കൊലക്കളമാക്കുന്ന ഗര്‍ഭച്ഛിദ്രം നിരോധിക്കണമെന്നും കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അമേരിക്കയുള്‍പ്പെടെ വികസിത രാജ്യങ്ങള്‍ ഗര്‍ഭഛിദ്രം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നിലവിലുള്ള നിയമങ്ങള്‍ റദ്ദ്‌ ചെയ്തിരിക്കുമ്പോള്‍ ഇന്ത്യ ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമഭേദഗതിക്ക് തുനിഞ്ഞിരിക്കുന്നതിന് നീതീകരണമില്ല. പൊതുസമൂഹത്തിന്റെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് 1971ല്‍ എം.റ്റി.പി. ആക്്ട് നിലവില്‍ വന്നപ്പോള്‍ ഗര്‍ഭഛിദ്രത്തിന് അനുവദനീയമായ കാലയളവ് 20 ആഴ്ചയായിരുന്നു. ഇപ്പോഴത് 24 ആഴ്ചയായി ഉയര്‍ത്തിയിരിക്കുന്നു. പുരോഗമന നിലപാടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ ബില്ല് കൊണ്ടുവന്നതെന്നും സ്വന്തം തീരുമാനപ്രകാരം ഗര്‍ഭാവസ്ഥ തുടരണമോയെന്ന് സ്ത്രീകള്‍ക്ക് തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും വാദിക്കുന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ഗര്‍ഭഛിദ്രം അനുവദിച്ചിരുന്ന പുരോഗമനരാജ്യങ്ങള്‍ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങി ഗര്‍ഭഛിദ്രം നിയമംമൂലം റദ്ദ്‌ചെയ്യുന്നത് കാണാതെ പോകുന്നു. ദമ്പതികള്‍ക്ക് ഒരു കുഞ്ഞു മാത്രം എന്ന നയം സ്വീകരിച്ച ചൈനപോലും ഗര്‍ഭഛിദ്രദുരിതങ്ങള്‍ തിരിച്ചറിഞ്ഞ് ജനസംഖ്യാനയം തിരുത്തിയിരിക്കുന്നു. 24 ആഴ്ച കാലാവധിയില്‍ ലിംഗനിര്‍ണ്ണയം എളുപ്പമായതിനാല്‍ പെണ്‍ഭ്രൂണഹത്യ വര്‍ദ്ധിക്കുമെന്നുള്ള വിദഗ്ദ്ധരുടെ നിഗമനങ്ങളെ നിസ്സാരവല്‍ക്കരിക്കരുത്. ഭ്രൂണഹത്യ നരഹത്യയാണെന്നിരിക്കെ നിയമങ്ങള്‍ ശക്തമാക്കി നേരിടേണ്ടതാണ്. നരഹത്യയ്ക്ക് വലിയ ശിക്ഷ വിധിക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തെപ്പോലും നിര്‍വീര്യമാക്കുന്നതാണ് ജീവനുള്ള ഗര്‍ഭസ്ഥ ശിശുവിനെ കൊലയ്ക്കു കൊടുക്കുന്നത്. ഏറ്റവും അടിസ്ഥാനമായ അവകാശം ജനിക്കാനുള്ള അവകാശമാണ്. ഈ അവകാശത്തെ ഇല്ലായ്മ ചെയ്യുന്ന നിയമനിര്‍മ്മാണം കിരാതര്‍ക്കുമാത്രമേ സാധിക്കുകയുള്ളൂ. ആര്‍ഷഭാരതസംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടുമ്പോള്‍ മരണസംസ്‌കാരത്തെ കേന്ദ്രസര്‍ക്കാര്‍ നിയമത്തിലൂടെ പ്രോത്സാഹിപ്പിക്കുവാന്‍ ശ്രമിക്കുന്നത് നീതികേടാണ്. ജീവന്‍ നല്‍കാന്‍ സാധിക്കാത്ത മനുഷ്യന് മറ്റൊരുജീവന്‍ നശിപ്പിക്കാന്‍ അവകാശമില്ലെന്നുപറഞ്ഞ് മാനിഷാദ സന്ദേശം നല്‍കിയ ഋഷീവര്യന്മാരുടെ പുത്തന്‍തലമുറ ഗര്‍ഭസ്ഥജീവന് വിലകല്പിക്കാതെ നശിപ്പിക്കുവാന്‍ നിയമം നിര്‍മ്മിക്കുന്നത് മനഃസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാനാവില്ല. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഗര്‍ഭഛിദ്രം തന്നെ നിരോധിക്കണമെന്നും പുരോഗമനം അവകാശപ്പെടുന്ന ഇന്നത്തെ തലമുറ മനുഷ്യജീവന് വെല്ലുവിളിയുയരുമ്പോള്‍ ശക്തമായി പ്രതികരിക്കാന്‍ മുന്നോട്ടുവരണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. #{blue->none->b->കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. ‍}# {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }}
Image: /content_image/News/News-2020-02-10-11:25:37.jpg
Keywords: ഗര്‍ഭ
Content: 12378
Category: 13
Sub Category:
Heading: ക്രൈസ്തവന്റെ ധര്‍മ്മം സുവിശേഷ പ്രഘോഷണത്തിലൂടെ യേശുവെന്ന വെളിച്ചത്തെ പരത്തുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഇരുളിനെ ദൂരെ അകറ്റിയ വെളിച്ചം യേശുവാണെന്നും അവിടുത്തെ സുവിശേഷം പ്രഘോഷിച്ചു കൊണ്ടു ആ വെളിച്ചം പരത്തുക ക്രൈസ്തവന്‍റെ ധര്‍മ്മമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച ത്രികാല ജപത്തോട് അനുബന്ധിച്ച് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ദൈവത്തിന്‍റെ നന്മയും കാരുണ്യവും അനുഭവിക്കാന്‍ ഓരോ വ്യക്തിയെയും സഹായിച്ചുകൊണ്ട് അവരെ ദൈവത്തിലേക്കു നയിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ ശിഷ്യനും ക്രൈസ്തവ സമൂഹവും ലോകത്തിന്‍റെ പ്രകാശമായി ഭവിക്കുന്നുവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. യേശുവിന്‍റെ ശിഷ്യന്‍ വെളിച്ചമാകുന്നത് അവന്‍ ഇടുങ്ങിയ ഇടങ്ങള്‍ക്കു പുറത്തു വിശ്വാസത്താല്‍ ജീവിക്കുമ്പോഴും തെറ്റിദ്ധാരണകളും അപവാദങ്ങളും ഇല്ലാതാക്കാന്‍ സംഭാവന ചെയ്യുമ്പോഴും കാപട്യത്താലും നുണകളാലും മലിനമായ അവസ്ഥകളിലേക്ക് സത്യത്തിന്‍റെ വെളിച്ചം കടത്തിവിടുമ്പോഴുമാണ്. വെളിച്ചം പരത്തുക. അത് എന്‍റെ വെളിച്ചമല്ല, മറിച്ച്, യേശുവിന്‍റെ പ്രകാശമാണ്. യേശുവിന്‍റെ വെളിച്ചം എല്ലാവരിലും എത്തുന്നതിനുള്ള ഉപകരണങ്ങളാണ് നമ്മള്‍. സംഘര്‍ഷങ്ങളുടെയും പാപത്തിന്‍റെയും അവസ്ഥകള്‍ ചിലപ്പോള്‍ ലോകത്തില്‍ പ്രകടമാണെങ്കിലും അവിടെ ജീവിക്കുന്നതിന് ഭയമരുതെന്ന് യേശു പറയുന്നു. അതിക്രമങ്ങള്‍ക്കും അനീതിക്കും അടിച്ചമര്‍ത്തിലിനും മുന്നില്‍ ക്രൈസ്തവന് അവനവനില്‍ തന്നെ സ്വയം അടച്ചിടാനോ, സ്വന്തം വേലിക്കുള്ളില്‍ തീര്‍ത്ത സുരക്ഷിതത്വത്തില്‍ മറഞ്ഞിരിക്കാനോ സാധിക്കില്ല. യേശു ക്രിസ്തുവിന്‍റെ രക്ഷാകര സാന്നിധ്യം ചരിത്രത്തില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന തീര്‍ത്ഥാടക സമൂഹമായിരിക്കണമെന്ന അവബോധം സഭയ്ക്കുണ്ട്. ദൈവസ്നേഹത്തിന്‍റെ സദ്വാര്‍ത്ത സകലര്‍ക്കും എത്തിച്ചുകൊടുത്തുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഉപ്പും വെളിച്ചവുമായിരിക്കാന്‍ പരിശുദ്ധ കന്യക നമ്മെ സഹായിക്കട്ടെ എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.
Image: /content_image/News/News-2020-02-10-12:26:12.jpg
Keywords: യേശു, പാപ്പ
Content: 12379
Category: 11
Sub Category:
Heading: വയനാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടുപോയി: ലവ് ജിഹാദെന്നു സംശയിക്കുന്നതായി അമ്മ
Content: കോഴിക്കോട്: വയനാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബന്ധുവീട്ടില്‍നിന്നു കടത്തിക്കൊണ്ടുപോയെന്ന് അമ്മയുടെ പരാതി. പെണ്‍കുട്ടിയെ വിവാഹം കഴിച്ചു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയയാക്കാനാണു നീക്കമെന്ന് ആരോപിച്ച് അമ്മ പരാതി നല്‍കി. കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് കുറെക്കാലമായി പെണ്‍കുട്ടിയുടെ പിന്നാലെ ആയിരുന്നെന്നും കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടിക്കു 18 വയസ് തികഞ്ഞതോടെ കടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്നും അമ്മ പറയുന്നു. മാനന്തവാടിക്കടുത്ത സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയെയാണ് സാദിഖ് എന്ന യുവാവ് വിവാഹം ചെയ്തു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയയാക്കാന്‍ ശ്രമിക്കുന്നതായി പെണ്‍കുട്ടിയുടെ അമ്മ പരാതിപ്പെട്ടിരിക്കുന്നത്. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് മകള്‍ പീഡിപ്പിക്കപ്പെട്ടതായി സംശയമുള്ളതിനാല്‍ വിദഗ്ധമായ വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്നും ഇയാളുമായുള്ള രജിസ്റ്റര്‍ വിവാഹം തടയണമെന്നും ആവശ്യപ്പെട്ടു വിദ്യാര്‍ഥിനിയുടെ അമ്മ ഇന്നലെ വയനാട് ജില്ലാ പോലീസ് മേധാവിക്കാണു പരാതി നല്‍കി യത്. പ്രായപൂര്‍ത്തിയാകുംമുമ്പ് മകള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ സാദിഖിനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുക്കണം. മകളെ മയക്കുമരുന്ന് നല്‍കിയാണു വലയിലാക്കിയതെന്നും ഇതിനു സഹായിച്ച മാനന്തവാടിയിലെ കൂള്‍ബാര്‍ നടത്തിപ്പുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. പരാതി പരിശോധിച്ച എസ്പി തുടര്‍നടപടിക്കായി മാനന്തവാടി ഇന്‍സ്‌പെക്ടര്‍ക്കു കൈമാറി. ഒരാഴ്ച മുമ്പ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചു പെണ്‍കുട്ടിയുടെ അമ്മ മാനന്തവാടി എസ്‌ഐക്കു പരാതി നല്‍കിയിരുന്നു. പക്ഷേ, ഒരന്വേഷണവും ഉണ്ടായില്ല. തുടര്‍ന്നാണ് എസ്പിക്കു നേരില്‍ പരാതി നല്‍കിയത്. മകളെ തമിഴ്‌നാട്ടിലെ പന്തല്ലൂരിലുള്ള ബന്ധു വീട്ടില് നിന്നു യുവാവും സംഘവും വാഹനത്തിലെത്തി കടത്തിക്കൊണ്ടുപോയെന്നും അമ്മ പറയുന്നു. പരാതിയില്‍ പറയുന്നത് ഇങ്ങനെ: #{black->none->b->കൂട്ടുകാരി വഴി ‍}# മാനന്തവാടി രൂപതയ്ക്കു കീഴിലുള്ള ഇടവകയിലെ ക്രിസ്ത്യന്‍ കുടുംബമാണ് പെണ്‍കുട്ടിയുടേത്. ഒന്നര വര്‍ഷം മുന്‍പാണ് മാനന്തവാടി സ്വദേശി സാദിഖ് പെണ്‍കുട്ടിയോട് അടുപ്പം കാണിച്ച് എത്തിയത്. കൂട്ടുകാരിയുടെ ചേട്ടന്റെ സുഹൃത്ത് എന്ന നിലയിലായിരുന്നു പെണ്‍കുട്ടിയുമായി യുവാവ് അടുപ്പം സ്ഥാപിച്ചത്. എന്നാല്‍, ഇതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടായിരുന്നതായി പിന്നീടാണു ബന്ധുക്കള്‍ക്കു മനസിലായത്. സ്‌കൂളിലേക്കു പോവുകയാണെന്നു പറഞ്ഞു വീട്ടില്‍നിന്ന് ഇറങ്ങുന്ന പെണ്‍കുട്ടി പലപ്പോഴും യുവാവിനൊപ്പം കറങ്ങി നടക്കുന്നതു കണ്ടതായി അയല്‍വാസികളും മറ്റും പറഞ്ഞതോടെയാണ് വീട്ടുകാര്‍ സംഭവത്തിന്റെ ഗൗരവം തിരിച്ചറിയുന്നത്. ഇതോടെ പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലെ ബന്ധുവീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചു. എന്നാല്‍, പിന്നീട് അവിടെ എത്തിയ യുവാവ് പെണ്‍കുട്ടിക്ക് 18 വയസ് കഴിഞ്ഞെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും പറഞ്ഞു നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ബന്ധുവീട്ടില്‍നിന്നു കൊണ്ടുപോയ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയുണ്ടെന്ന് അമ്മയ്ക്കും അറിയില്ല. യുവാവിനെതിരേ കഞ്ചാവ് കടത്തിയെന്ന കേസ് നിലവിലുണ്ട്. ഇതിനെക്കുറിച്ചു പെണ്‍കുട്ടി നേരത്തെ ചോദിച്ചിരുന്നതായി പറയുന്നു. ആരൊക്കെയോ ചേര്‍ന്നു തന്നെ കുടുക്കിയതാണെന്നായിരുന്നു അന്നു യുവാവിന്റെ മറുപടി. #{black->none->b->കൂള്‍ ബാറിലെ ജ്യൂസ് ‍}# നേരത്തെ മാനന്തവാടിയിലെ ഒരു കൂള്‍ബാറില്‍ ഉള്‍പ്പെടെ പെണ്‍കുട്ടിയെ യുവാവ് കൊണ്ടുപോകുകയും ലൈം ജ്യൂസ് വാങ്ങി നല്‍കുകയും ചെയ്തിരുന്നു. ഈ ജ്യൂസിനു രുചിവ്യത്യാസം വന്നപ്പോള്‍ എന്താണിത് ഇങ്ങനെയെന്നു പെണ്‍കുട്ടി ജീവനക്കാരോടു ചോദിച്ചിരുന്നു. ഇനി ആവര്‍ത്തിക്കില്ല എന്നായിരുന്നുവത്രെ ജീവനക്കാരുടെ മറുപടി. കോഴിക്കോട് സരോവരത്ത് ജ്യൂസില്‍ മയക്കുമരുന്നു നല്‍കി നഗ്‌നചിത്രമെടുത്തു പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്ന സംഭവം ഉള്‍പ്പെടെ പുറത്തുവന്ന സാഹചര്യത്തിലാണ് ഇതിനു പിന്നില്‍ ലൗ ജിഹാദ് ആണോ എന്ന സംശയം അമ്മ ഉന്നയിക്കുന്നത്. ആദ്യം വെറും പ്രണയം എന്ന നിലയില്‍ മാത്രമേ ബന്ധുക്കള്‍ വിഷയത്തെ കണ്ടിരുന്നുള്ളു. എന്നാല്‍, ഇപ്പോള്‍ പെണ്‍കുട്ടി എവിടെയാണെന്ന് അറിയില്ലെന്നും ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നുമാണ് അമ്മ പറയുന്നത്. തനിക്ക് അവള്‍ മാത്രമേയുള്ളെന്നും കെണിയിലകപ്പെട്ടിരിക്കുകയാണോയെന്നു സംശയമുണ്ടെന്നും ഇവര്‍ പറയുന്നു. പെണ്‍കുട്ടിയുടെയും യുവാവിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടിയോടു നിര്‍ബന്ധമായും തലയില്‍ തട്ടമിട്ടേ പുറത്തിറങ്ങാവുവെന്നു യുവാവ് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നതായും അമ്മ വെളിപ്പെടുത്തി. അമ്മ സ്വകാര്യ സ്ഥാപനത്തില്‍ കുറഞ്ഞ ശന്പളത്തില്‍ ജോലിചെയ്താണ് മകളെ പോറ്റിയിരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-11-03:40:19.jpg
Keywords: ലവ് ജിഹാ