Contents

Displaying 11861-11870 of 25157 results.
Content: 12180
Category: 14
Sub Category:
Heading: നൊവേനയ്ക്കല്ല, വിശുദ്ധ കുര്‍ബാനയ്ക്കാണ് പ്രാധാന്യം: ഫിയാത്ത് മിഷന്റെ വീഡിയോ വൈറല്‍
Content: അന്തോണീസ് പുണ്യാളന്‍റെ മുന്‍പില്‍ ചെന്ന്‍ പരാതി പറയുന്ന പോളേട്ടന്‍. 'ഏഴു ചൊവ്വാഴ്ച മുടങ്ങാതെ നൊവേന കൂടിയിട്ടുണ്ട്, ഇന്ന് കൂടാന്‍ പറ്റിയിട്ടില്ല, പകരം ഭാര്യയെ പറഞ്ഞുവിട്ടിട്ടുണ്ട്, എന്റെ എല്ലാം കാര്യം ശരിയാക്കണം'. ഫിയാത്ത് മിഷന്‍ കഴിഞ്ഞ ദിവസം യൂട്യൂബില്‍ പങ്കുവെച്ച അഞ്ചു മിനിറ്റ് മാത്രമുള്ള ഒരു ഹൃസ്വ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇത്. നൊവേനക്കല്ല, വിശുദ്ധ കുര്‍ബാനയ്ക്കാണ് പ്രാധാന്യമെന്ന്‍ ശക്തമായി വിളിച്ചോതുന്ന ഈ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പോള്‍ എന്ന മനുഷ്യന്റെ രസകരമായ പരാതി പറച്ചിലിന് വിശുദ്ധ അന്തോണീസ് പറഞ്ഞുവിട്ട ആള്‍ എന്ന നിലയില്‍ സന്യാസ വേഷം ധരിച്ച ഒരു വ്യക്തി നല്‍കുന്ന മറുപടിയാണ് വീഡിയോയുടെ ഇതിവൃത്തം. വിശുദ്ധരോട് മദ്ധ്യസ്ഥം യാചിക്കുന്നതിനേക്കാൾ വിശുദ്ധരായിത്തീരാനാണ് ശ്രമിക്കേണ്ടതെന്നും വിശുദ്ധരല്ല ദൈവമാണ്, നമ്മെ അനുഗ്രഹിക്കുന്നതെന്നുമുള്ള ശക്തമായ സന്ദേശം വീഡിയോയില്‍ പങ്കുവെയ്ക്കപ്പെടുന്നു. വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ നിറസാന്നിധ്യത്തെ മറന്ന്‍ അമിതമായ രീതിയില്‍ വിശുദ്ധരുടെ പിന്നാലെ പായുന്നവര്‍ക്ക് ശക്തമായ ഉള്‍ക്കാഴ്ചയാണ് വീഡിയോ നല്‍കുന്നത്. ഒരു ദിവസത്തിനകം 11,000-ല്‍ അധികം പേരാണ് ഈ വീഡിയോ യൂട്യൂബില്‍ മാത്രം കണ്ടിരിക്കുന്നത്. ഫേസ്ബുക്കിലെ മിക്ക പേജുകളിലും ഈ വീഡിയോ പങ്കുവെയ്ക്കപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/3oiJeFk2lJK2fT3GDyeVkF }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-18-05:12:37.jpg
Keywords: നൊവേന, വിശുദ്ധ കുര്‍ബാ
Content: 12181
Category: 10
Sub Category:
Heading: പ്യൂർട്ടോറിക്കയിൽ ഭൂചലനത്തെ അതിജീവിച്ച സക്രാരി അത്ഭുതമാകുന്നു
Content: ഗ്വായിനില്ല: വടക്കേ അമേരിക്കൻ രാജ്യമായ പ്യൂർട്ടോറിക്കയിലുണ്ടായ ഭൂചലനങ്ങൾക്ക് പിന്നാലെ പ്രതീക്ഷയുടെ കിരണമായി ഭൂചലനത്തെ അതിജീവിച്ച സക്രാരി കണ്ടെത്തി. ഗ്വായിനില്ലയിൽ സ്ഥിതിചെയ്യുന്ന അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ നിന്നാണ് യാതൊരു കുഴപ്പവും കൂടാതെ സക്രാരിയും, തിരുവോസ്തിയും കണ്ടെത്തിയത്. ഡിസംബർ 28നു റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രതയിലുണ്ടായ ഭൂചലനത്തിൽ ദേവാലയം പൂര്‍ണ്ണമായി തകര്‍ന്നിരിന്നു. ബലിപീഠത്തിന്റെ വക്കിലായിരുന്നു സക്രാരി കിടന്നിരുന്നത്. അത്രയും ശക്തമായ ഭൂചലനമുണ്ടായിട്ടും സക്രാരി താഴേക്ക് വീണില്ല എന്നത് അത്ഭുതത്തോടെയാണ് വിശ്വാസി സമൂഹം നോക്കിക്കാണുന്നത്. ജനുവരി ഏഴാം തീയതിയാണ് യാതൊരു കേടുപാടും കൂടാതെ പോറല്‍ പോലും എല്‍ക്കാതെ സക്രാരി കണ്ടെത്തിയത്. തങ്ങളുടെ എല്ലാം നഷ്ടപ്പെട്ടെങ്കിലും, യേശുവിന്റെ ഭൂമിയിലെ വാസസ്ഥലമായ സക്രാരി കണ്ടുകിട്ടിയതിന്റെ സന്തോഷത്തിൽ വിശ്വാസികള്‍ പ്രദിക്ഷണം നടത്തി. കാസയും വിശുദ്ധ കുർബാനയും കൈകളിലേന്തി വൈദികരും പ്രദിക്ഷണത്തില്‍ പങ്കാളികളായി. തീക്ഷ്ണതയോടും ആദരവോടെയുമാണ് വിശ്വാസികൾ പള്ളിമേടയിൽ സക്രാരി താത്ക്കാലികമായി സ്ഥാപിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസി സമൂഹത്തെ 'എൽ വിസ്താന്തേ' എന്ന പ്രാദേശിക മാധ്യമം വിശുദ്ധ കുർബാനയുടെ പോരാളികളെന്നു വിശേഷിപ്പിച്ചത് ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആയിരത്തോളം ഭൂചലനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായെങ്കിലും ഇതിനെയെല്ലാം അതിജീവിച്ച സക്രാരി വിശ്വാസികള്‍ക്ക് നല്‍കുന്നത് പുതുപ്രതീക്ഷയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0KgK8LZHg7b6ukhMjLQrI9 }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-18-06:30:29.jpg
Keywords: തിരുവോ, ദിവ്യകാരുണ്യ അത്
Content: 12182
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടില്‍ സമാധാനത്തിനായി അഭ്യര്‍ത്ഥിച്ച് പതിനഞ്ചോളം മെത്രാന്മാരുടെ പ്രസ്താവന
Content: ജെറുസലേം: കിഴക്കേ ജെറുസേലമിലും, റാമള്ളായിലും, ഗാസായിലുമുള്ള ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടു വിവിധ രാജ്യക്കാരായ പതിനഞ്ചു മെത്രാന്മാര്‍ നടത്തിയ വിശുദ്ധനാട് തീര്‍ത്ഥാടനത്തിനു ഒടുവില്‍ സംയുക്ത പ്രസ്താവന. സകലരുടെയും മനുഷ്യാന്തസ്സിനെ കേന്ദ്രീകരിച്ചുള്ള സമാധാന ശ്രമങ്ങള്‍ ഇസ്രായേലിലും പാലസ്തീനിലും ഉണ്ടാകണമെന്ന് രാജ്യാന്തര സമൂഹത്തോടും ഇരുരാഷ്ട്രത്തലവന്മാരോടും മെത്രാന്‍മാര്‍ അഭ്യര്‍ത്ഥിച്ചു. രണ്ടു രാഷ്ട്രങ്ങളുടെ രൂപീകരണത്തിനുള്ള വത്തിക്കാന്‍റെ നിലപാടിനോടുള്ള അനുഭാവം, ഇസ്രായേലിന്‍റെ സുരക്ഷാ നടപടികള്‍ക്കൊപ്പം സുരക്ഷിതമായി ജീവിക്കാനുള്ള മറ്റുള്ളവരുടെയും അവകാശം, ഒത്തുതീര്‍പ്പുകളില്‍ രാഷ്ട്രീയമോ സാമ്പത്തികമോ ആയ ആരുടെയും പിന്‍തുണ പാടില്ലെന്ന നിലപാട്, സമാധാനപരമായ തീര്‍പ്പുകള്‍ക്ക് എതിരായ എല്ലാ അതിക്രമങ്ങളോടും മനുഷ്യാവകാശ ലംഘനത്തോടുമുള്ള ശക്തമായ പ്രതിഷേധവും വിയോജിപ്പും എന്നിവയാണ് പ്രസ്താവനയില്‍ നിഴലിച്ചിരിക്കുന്നത്. ക്രിസ്തു പിറന്ന മണ്ണില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള രാജ്യാന്തര സമൂഹത്തിന്‍റെ എല്ലാ പരിശ്രമങ്ങളും വിഫലമായെന്ന തദ്ദേശ മെത്രാന്മാരുടെ പ്രസ്താവന തള്ളിക്കളഞ്ഞുകൊണ്ടാണ് പൊതുപ്രഖ്യാപനത്തിലൂടെ വീണ്ടു ഒരു സമാധാന ശ്രമത്തിനുള്ള അഭ്യര്‍ത്ഥന രാജ്യാന്തര തലത്തില്‍ മെത്രാന്‍മാര്‍ നടത്തിയിരിക്കുന്നത്. സമാധാനവും, ചര്‍ച്ചയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ “ദി ഹോളിലാന്‍ഡ് കോ-ഓര്‍ഡിനേഷന്‍ 2020” (എച്ച്.എല്‍.സി 20) സന്ദര്‍ശനം ജനുവരി 11 മുതല്‍ 16 വരെയാണ് നടന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സംയുക്ത മെത്രാന്‍ സംഘം യാതൊരു മുടക്കവും കൂടാതെ വിശുദ്ധ നാട് സന്ദര്‍ശനം നടത്തിവരികയാണ്. ഇംഗ്ളണ്ടിലേയും വെയില്‍സിലേയും മെത്രാന്‍ സമിതിയാണ് ഹോളി ലാന്‍ഡ് കോര്‍ഡിനേഷന്‍ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്.
Image: /content_image/News/News-2020-01-18-09:04:56.jpg
Keywords: വിശുദ്ധ നാ
Content: 12183
Category: 1
Sub Category:
Heading: 'ഞങ്ങള്‍ തമ്മില്‍ യാതൊരു തെറ്റിദ്ധാരണയുമില്ല': കര്‍ദ്ദിനാള്‍ സാറ ബെനഡിക്ട് പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: പൗരോഹിത്യ ബ്രഹ്മചര്യം സംബന്ധിച്ച് മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ ലേഖനം ഉള്‍ക്കൊള്ളിച്ച് വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ എഴുതിയ “ഞങ്ങളുടെ ഹൃദയങ്ങളുടെ ആഴങ്ങളില്‍ നിന്നും” (ഫ്രം ദി ഡെപ്ത്ത്സ് ഓഫ് ഔര്‍ ഹാര്‍ട്ട്സ്) എന്ന പുസ്തകത്തെ ചൊല്ലി വിവാദമുയര്‍ന്ന സാഹചര്യത്തില്‍ കര്‍ദ്ദിനാള്‍ സാറ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. തങ്ങള്‍ തമ്മില്‍ യാതൊരു തെറ്റിദ്ധാരണയുമില്ലെന്ന് കര്‍ദ്ദിനാള്‍ സാറ ഔദ്യോഗിക ഫേസ്ബുക്കില്‍ അക്കൌണ്ടില്‍ കുറിച്ചു. മനോഹരമായ ഞങ്ങളുടെ കൂടിക്കാഴ്ചക്ക് ശേഷം വളരെയധികം സമാധാനത്തോടും, ധൈര്യത്തോടും കൂടിയാണ് ഞാന്‍ പുറത്ത് വന്നത്. ഈ പുസ്തകം വായിക്കുവാനും ഇതിനെക്കുറിച്ച് ചിന്തിക്കുവാനും ഞാന്‍ എല്ലാവരേയും ക്ഷണിക്കുന്നു. കര്‍ദ്ദിനാളിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പുസ്തകത്തിന്റെ എഡിറ്ററായ നിക്കോളാസ് ഡിയറ്റിനും, ഫ്രഞ്ച് പ്രസാധകരായ മൈസണ്‍ ഫായാര്‍ഡിനും കര്‍ദ്ദിനാള്‍ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കര്‍ദ്ദിനാള്‍ സാറ, എമിരിറ്റസ് ബെനഡിക്ട് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച ആദ്യ ട്വീറ്റ് പുറത്തുവിട്ടത്. മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമനെ പുസ്തകത്തിന്റെ സഹരചയിതാവായി അവതരിപ്പിക്കുന്ന കാര്യം അദ്ദേഹത്തെ അറിയിച്ചിരുന്നില്ലെന്നും, പേരും ഫോട്ടോയും പുസ്തകത്തില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നതായും ബെനഡിക്ട് പതിനാറാമന്റെ പ്രൈവറ്റ് സെക്രട്ടറിയായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വൈന്‍ ഇക്കഴിഞ്ഞ ജനുവരി 14ന് പ്രസ്താവിച്ചിരിന്നു. അദ്ദേഹത്തിന്‍റെ പേരിലുള്ള അധ്യായം മുന്‍ പാപ്പ തന്നെ എഴുതിയതാണെന്നും അത് പുസ്തകത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ അനുവാദം നല്‍കിയിരുന്നതാണെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ പുസ്തകത്തിന്റെ സഹരചയിതാവ് എന്ന വിശേഷണം ശരിയല്ല എന്നായിരിന്നു അദ്ദേഹത്തിന്റെ വാദം. ഇത് പരിഹരിക്കപ്പെട്ടുവെന്നാണ് പുതിയ പോസ്റ്റിലൂടെ കര്‍ദ്ദിനാള്‍ സാറ സൂചന നല്‍കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0KgK8LZHg7b6ukhMjLQrI9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-18-10:11:40.jpg
Keywords: ബെനഡി
Content: 12184
Category: 1
Sub Category:
Heading: ക്രൈസ്തവ പീഡനത്തിന് ബയോമെട്രിക് സാങ്കേതിക വിദ്യ: ഞെട്ടിക്കുന്ന വിവരം പുറത്ത്
Content: വാഷിംഗ്ടണ്‍ ഡി‌.സി: ക്രൈസ്തവ പീഡനത്തിന് ചില രാജ്യങ്ങളില്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ (നിര്‍മ്മിതി ബുദ്ധി), ‘ബയോമെട്രിക്സ്’ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘ഓപ്പണ്‍ഡോഴ്സ്’ ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രൈസ്തവരുടെ വളര്‍ച്ചയില്‍ ആശങ്കാകുലരായ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഏതാണ്ട് ഒന്‍പതു കോടിയിലധികം ചൈനീസ് ക്രൈസ്തവരെയാണ് ഇലക്ട്രോണിക് / ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതെന്ന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ വ്യക്തിയുടേയും ശാരീരിക ഘടനയും, അളവുകളും, സവിശേഷതകളും ഉപയോഗിച്ച് വ്യക്തികളെ തിരിച്ചറിയുന്ന സാങ്കേതിക വിദ്യയാണ് ബയോമെട്രിക് സുരക്ഷ. ദേവാലയങ്ങളില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പായി ‘ഫേഷ്യല്‍ റെക്കഗ്നിഷന്‍’ (കണ്ണ്, താടി, മൂക്ക്, തുടങ്ങിയവ തമ്മിലുള്ള അകലം കണക്കാക്കി ഓരോ മുഖത്തിന്റേയും ഘടന അവലോകനം ചെയ്യുന്ന സംവിധാനം) വിധേയരാകണമെന്ന ഉത്തരവ് ഇതിനോടകം തന്നെ നിരവധി ദേവാലയങ്ങള്‍ക്ക് ലഭിച്ചു കഴിഞ്ഞതായി ‘ഓപ്പണ്‍ഡോഴ്സ്’ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ പരിശോധന നടക്കുന്നതിനാല്‍ ദേവാലയങ്ങളുമായി അടുത്തു കഴിയുന്ന വിശ്വാസികള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. ഇതിനുപുറമേ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ദേവാലയങ്ങളില്‍ പോകുന്നതിനും വിലക്കുണ്ട്. ഇതിനെ മറികടന്ന് കുട്ടികളില്‍ ആരെങ്കിലും ദേവാലയത്തിലെത്തിയാല്‍ ബയോമെട്രിക്/ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനത്തിലൂടെ അവരെ തിരിച്ചറിഞ്ഞ് നിയമ നടപടിക്ക് വിധേയമാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2018 സെപ്റ്റംബറില്‍ ചൈനീസ് സര്‍ക്കാര്‍ മതപരമായ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്നത് നിയന്ത്രിച്ചുകൊണ്ടുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. അതാത് പ്രവിശ്യയിലെ റിലീജിയസ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് വായിക്കുകയും അനുമതി നല്‍കുകയും ചെയ്തതിനു ശേഷം മാത്രമേ മതപരമായ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ പങ്കുവെക്കുവാന്‍ അനുവാദമുള്ളൂ. ഇത്തരം വിവരങ്ങള്‍ സ്വന്തം വെബ്സൈറ്റില്‍ മാത്രമേ പ്രസിദ്ധീകരിക്കുവാന്‍ കഴിയുകയുള്ളുവെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. ഓണ്‍ലൈനിലൂടെ ദേവാലയത്തിലെ പരിപാടികള്‍ തത്സമയ സംപ്രേഷണം ചെയ്യുന്നതിനും വിലക്കുണ്ട്. ചൈനയില്‍ ‘സോഷ്യല്‍ ക്രഡിറ്റ് സിസ്റ്റം’ നിലവില്‍ വരുത്തുവാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിന് ആധുനിക നിരീക്ഷണ/തിരിച്ചറിയല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ‘ഓപ്പണ്‍ഡോഴ്സ്’ പറയുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഏതാണ്ട് 5500-ഓളം ദേവാലയങ്ങളാണ് ചൈനയില്‍ തകര്‍ക്കപ്പെടുകയോ, പിടിച്ചെടുക്കപ്പെടുകയോ ചെയ്തിട്ടുള്ളത്‌. ക്രിസ്ത്യാനികളെ പീഡിപ്പിക്കുവാന്‍ ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന പ്രവണത ഇന്ത്യയിലേക്ക് വ്യാപിച്ചേക്കാമെന്ന മുന്നറിയിപ്പും ‘ഓപ്പണ്‍ഡോഴ്സ്’ നല്‍കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0KgK8LZHg7b6ukhMjLQrI9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-18-11:11:51.jpg
Keywords: ശാസ്ത്ര
Content: 12185
Category: 7
Sub Category:
Heading: ലവ് ജിഹാദ്: ചരിത്രത്തിലെ ആ പഴയ വഞ്ചനയുടെ പുതുരൂപം
Content: ലവ് ജിഹാദ്: ചരിത്രത്തിലെ ആ പഴയ വഞ്ചനയുടെ പുതുരൂപം. ചതിക്കുഴിക്ക് പിന്നിലെ യാഥാർത്ഥ്യങ്ങൾ തേടി 'സത്യാന്വേഷി'
Image:
Keywords: ലവ്
Content: 12186
Category: 18
Sub Category:
Heading: 'ന്യൂനപക്ഷ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞാല്‍ അനുവദിച്ചു കൊടുക്കില്ല'
Content: തൊടുപുഴ: ന്യൂനപക്ഷങ്ങള്‍ക്കു ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞാല്‍ അനുവദിച്ചു കൊടുക്കില്ലെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്. കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു ന്യൂമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഇആര്‍ പരിഷ്‌കരണത്തിലൂടെയും നിയമ നിര്‍മാണത്തിലൂടെയും സഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചട്ടങ്ങള്‍ പാലിച്ചു നിയമനം നല്‍കിയ 3000ഓളം അധ്യാപകര്‍ക്കു നാലു വര്‍ഷമായി ശന്പളം ലഭിക്കുന്നില്ല. ഫയലുകള്‍ മേശപ്പുറത്തു സൂക്ഷിക്കുകയല്ല വേണ്ടത്. മറിച്ചു ജോലി ചെയ്യുന്നവര്‍ക്കു ശന്പളം നല്‍കുകയാണ്. അദ്ദേഹം പറഞ്ഞു. മതമോ ജാതിയോ നോക്കാതെ ഏവരെയും സമഭാവനയോടെ കണ്ടു മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് സഭ ചെയ്യുന്നതെന്നു തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യപ്രഭാഷണത്തില്‍പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ ഓരോ വര്‍ഷവും വിദ്യാഭ്യാസ നയങ്ങളില്‍ മാറ്റം വരുത്തി ഈ മേഖലയില്‍നിന്നു സഭയെ പുറത്താക്കാനാണു ശ്രമിക്കുന്നത്. ഇതിനെതിരെ നിലകൊള്ളാന്‍ അധ്യാപകര്‍ക്കു കഴിയണം മാര്‍ താഴത്ത് പറഞ്ഞു. യോഗത്തില്‍ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലില്‍ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് അഞ്ചിനു സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഭാവി തലമുറയെ നന്മയിലേക്കു നയിക്കാന്‍ ദൈവത്തില്‍ അടിയുറച്ച വിശ്വാസവും സഭയോടു ചേര്‍ന്നുള്ള പ്രവര്‍ത്തനവും അധ്യാപകര്‍ക്കു വേണമെന്നു മാര്‍ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. പി.ജെ.ജോസഫ് എംഎല്‍എ, മോണ്‍. വര്‍ക്കി ആറ്റുപുറത്ത്, ഫാ.ജോസ് കരിവേലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കോതമംഗലം രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി റവ.ഡോ.സ്റ്റാന്‍ലി കുന്നേല്‍ സ്വാഗതവും സംഘടന സംസ്ഥാന ട്രഷറര്‍ ജോസ് ആന്റണി നന്ദിയും പറഞ്ഞു.
Image: /content_image/India/India-2020-01-19-00:31:41.jpg
Keywords: ന്യൂനപക്ഷ
Content: 12187
Category: 11
Sub Category:
Heading: കെസിവൈഎം വാര്‍ഷിക സെനറ്റ് സമ്മേളനം ആരംഭിച്ചു
Content: തൃശൂര്‍: സമൂഹത്തിലെ സാഹോദര്യത്തെ തകര്‍ക്കുന്ന വര്‍ഗീയത തച്ചുടച്ചു സമൂഹത്തെയും സമുദായത്തെയും സ്‌നേഹിച്ചു ലോകത്തിനുതന്നെ മാതൃകയാകുന്നവരാകണം യുവജനങ്ങളെന്നു തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സ്പിരിച്വവല്‍ അനിമേഷന്‍ സെന്റര്‍, ആന്പലൂരില്‍ നടക്കുന്ന കെസിവൈഎം വാര്‍ഷിക സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 32 രൂപതകളില്‍നിന്നായി 250ഓളം യുവജനങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കെസിബിസി സെക്രട്ടറി ജനറല്‍ ജോസഫ് മാര്‍ തോമസ് അനുഗ്രഹ പ്രഭാഷണവും കെസിബിസി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. ക്രിസ്തുദാസ് മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ബിജോ പി. ബാബു, ഫാ. ഡിറ്റോ കുള, സാജന്‍ ജോസ്, ഇമ്മാനുവല്‍ മൈക്കിള്‍, പോള്‍ ജോസ്, അനൂപ് പുന്നപ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു. പൗരത്വബിലിന്റെ പഠനങ്ങളും സാമൂഹിക പ്രശ്‌നങ്ങളും പ്രമേയങ്ങളും സെനറ്റില്‍ അവതരിപ്പിക്കും. 2020 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികള്‍ക്കായുള്ള തെരഞ്ഞെടുപ്പും നടക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0KgK8LZHg7b6ukhMjLQrI9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-19-00:50:27.jpg
Keywords: കെ‌സി‌വൈ‌എം
Content: 12188
Category: 18
Sub Category:
Heading: സമൂഹത്തില്‍ ജീവന്റെ സംസ്‌കാരം രൂപപ്പെടുത്താന്‍ ഓരോ വ്യക്തിക്കും കഴിയണം: ബിഷപ്പ് ഡോ. റൊണാള്‍ഡോ സാന്റോസ്
Content: കൊടകര: സമൂഹത്തില്‍ ജീവന്റെ സംസ്‌കാരം രൂപപ്പെടുത്താന്‍ ഓരോ വ്യക്തിക്കും കഴിയണമെന്നും ക്രൈസ്തവന്റെ അടിസ്ഥാനപരമായ വിളി വിശുദ്ധനാകാനാണെന്നും പാപ്പുവ ന്യൂഗിനി ബിഷപ്പ് ഡോ. റൊണാള്‍ഡോ സാന്റോസ്. സഹൃദയയില്‍ നടക്കുന്ന ആസ്പാക് 2020 അന്താരാഷ്ട്ര പ്രോ ലൈഫ് കോണ്‍ഫറന്‍സിന്റെ രണ്ടാംദിനമായ ഇന്നലെ ദിവ്യബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മരണസംസ്‌കാരം ലോകം മുഴുവന്‍ പടരുമ്പോള്‍ ജീവിത വിശുദ്ധിയില്‍ നിലനിന്ന് ഏവരും ജീവന്റെ പ്രചാരകരാകുമെന്ന് സമ്മേളന പ്രതിനിധികളെ അദ്ദേഹം ഓര്‍മപ്പെടുത്തി. ഇന്നലെ നടന്ന വിവിധ സെഷനുകള്‍ക്കു റവ.ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, ഡോ. ഫിന്റോ ഫ്രാന്‍സിസ്, ഫാ. ഡിയാഗോ ഐബറ, റൊണാള്‍ഡോ സാന്റോസ്, ഡോ. ബ്രയാന്‍ ക്ലാസ്, ലൂസികിര്‍ക്ക്, റവ.ഡോ. ജേക്കബ് കോയിപ്പള്ളി, ഫാ. ജോര്‍ജ് മരിയ റാന്‍ഡില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോണ്‍ഫറന്‍സ് ഇന്നു സമാപിക്കും. സമാപന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0KgK8LZHg7b6ukhMjLQrI9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-19-01:13:39.jpg
Keywords: കുഞ്ഞ, ജീവ
Content: 12189
Category: 11
Sub Category:
Heading: പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മതം മാറ്റി നിര്‍ബന്ധിത വിവാഹം: ആഗോള ക്രൈസ്തവരുടെ സഹായം അഭ്യര്‍ത്ഥിച്ച് അഭിഭാഷക
Content: കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിലെ പതിനാലുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത് വിവാഹം കഴിക്കുവാന്‍ നിര്‍ബന്ധിതയാക്കിയ സംഭവത്തില്‍ ആഗോള ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് അഭിഭാഷക രംഗത്ത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായ ഹുമ യൗനൂസ് എന്ന പെണ്‍കുട്ടിയുടെ അഭിഭാഷക തബാസ്സും യൗസഫാണ് ദുഖാര്‍ത്തരായ മാതാപിതാക്കളുടെ പക്കലേക്ക് അവളെ തിരികെ കൊണ്ടുവരുവാന്‍ ആഗോള ക്രൈസ്തവ സമൂഹം സഹായിക്കണമെന്നു അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്. “ഇന്നിത് ഹുമക്ക് സംഭവിച്ചു. നാളെ മറ്റേതൊരു പെണ്‍കുട്ടിക്കും സംഭവിക്കാം” ക്രൈസ്തവ വിശ്വാസി കൂടിയായ യൗസഫ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇസ്ലാം മതവിശ്വാസിയായ അബ്ദുല്‍ ജബ്ബാര്‍ എന്ന വ്യക്തി ഹുമയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധ പൂര്‍വ്വം വിവാഹം ചെയ്തത്. കേസ് ഉടനെ ഹൈക്കോടതിയില്‍ അവതരിപ്പിക്കുകയാണെന്നും, നിയമ പോരാട്ടത്തില്‍ തങ്ങളെ സഹായിക്കണമെന്നും ആഗോള സമൂഹത്തോട് പ്രത്യേകിച്ച് ലോക നേതാക്കളോടും, ഫ്രാന്‍സിസ് പാപ്പയോടും, കത്തോലിക്കാ സഭയോടും, മനുഷ്യാവകാശ സംഘടനകളോടും ഇന്നലെ കറാച്ചിയില്‍ വിവിധ മനുഷ്യാവകാശ സംഘടനകളുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലൂടെ യൗസഫ് അഭ്യര്‍ത്ഥിച്ചു. ഹുമയുടെ മാതാപിതാക്കള്‍ നിസ്സഹായരാണെന്നും പോലീസില്‍ പരാതി നല്‍കിയതിനു ശേഷം നിരവധി ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അഭിഭാഷക വെളിപ്പെടുത്തി. നിയമ നടപടികളുമായി മുന്നോട്ട് പോയാല്‍ മതനിന്ദാക്കുറ്റം ചുമത്തുമെന്ന ഭീഷണി ഹുമയുടെ മാതാപിതാക്കള്‍ക്ക് ലഭിച്ച കാര്യവും അവര്‍ വെളിപ്പെടുത്തി. ഹുമക്ക് പ്രായപൂര്‍ത്തിയാവാത്തതിനാലും, ഇപ്പോള്‍ ഭര്‍ത്താവിന്റെ കൂടെ ആയതിനാലും നിയമപരമായി തങ്ങള്‍ക്ക് ഹുമയെ കാണുവാന്‍ കഴിയുകയില്ലെന്ന നിയമപരമായ നൂലാമാലയും അവര്‍ ചൂണ്ടിക്കാട്ടി. ഹുമയുടെ അവസ്ഥ ഹൃദയഭേദകമാണെന്നും, എത്രകാലം തട്ടിക്കൊണ്ടുപോയവരുടെ പക്കല്‍ തുടരുന്നുവോ, അത്രത്തോളം അവള്‍ക്ക് ശാരീരിക-മാനസിക പീഡനങ്ങള്‍ സഹിക്കേണ്ടതായി വരുമെന്നും യൗസഫ് പറയുന്നു. ബാല വിവാഹം കുറ്റകരമാക്കിക്കൊണ്ടുള്ള ബില്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല. മതപരിവര്‍ത്തനം കുറ്റകരമല്ലാത്തതിനാല്‍ ക്രിസ്ത്യാനികളും, ഹിന്ദുക്കളും ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ തങ്ങളുടെ പെണ്‍കുട്ടികളെ കുറ്റവാളികളില്‍ നിന്നും സംരക്ഷിക്കുവാന്‍ ബുദ്ധിമുട്ടുകയാണ്. സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായി ഒരു യുവതിയെ തട്ടിക്കൊണ്ടു പോകുന്നത് കുറ്റകരമാക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. നിയമം എല്ലാവര്‍ക്കും തുല്യമാണെന്ന് പാക്കിസ്ഥാനി ഭരണഘടനയില്‍ പറയുന്നുണ്ടെങ്കിലും, മതന്യൂനപക്ഷങ്ങളുടെ കാര്യം വരുമ്പോള്‍ നിയമം വ്യത്യസ്തമാകുന്നത് എങ്ങനെയാണെന്നും യൗസഫ് ചോദിക്കുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0KgK8LZHg7b6ukhMjLQrI9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-19-01:37:02.jpg
Keywords: പാക്കി, നിര്‍ബ