Contents

Displaying 11831-11840 of 25157 results.
Content: 12150
Category: 1
Sub Category:
Heading: പൗരോഹിത്യ ബ്രഹ്മചര്യത്തെ കുറിച്ചുള്ള പുസ്തകം: ബെനഡിക്ട് പാപ്പ സഹരചയിതാവെന്ന പ്രചരണം തെറ്റ്
Content: റോം: പൗരോഹിത്യ ബ്രഹ്മചര്യത്തില്‍ ഇളവ് വരുത്തുന്നതിനെതിരെ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ പരാമര്‍ശം നടത്തിയ 'ഫ്രം ദി ഡെപ്ത്ത് ഓഫ് ഔർ ഹേർട്ട്സ്: പ്രീസ്റ്റ്ഹുഡ്, സെലിബസി, ആൻഡ് ദി ക്രൈസിസ് ഓഫ് ദി കാത്തലിക് ചർച്ച്' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം വൈകും. ബെനഡിക്ട് പാപ്പയെ പുസ്തകത്തിന്റെ സഹ-രചയിതാവ് എന്ന പേരോടെയാണ് പ്രസാധകര്‍ ചൂണ്ടിക്കാട്ടിയിരിന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിന്‍ വെളിപ്പെടുത്തി. എമിരിറ്റസ് പാപ്പയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നു ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയെ അറിയിക്കുകയും പുസ്തകത്തിന്റെ കവര്‍ പേജില്‍ നിന്ന്‍ പാപ്പയുടെ ചിത്രവും സഹരചിയതാവ് എന്ന പേരും പൂർണമായും ഒഴിവാക്കാൻ അദ്ദേഹം ആവശ്യപ്പെതായി അന്താരാഷ്ട്ര കത്തോലിക്ക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പൗരോഹിത്യ ബ്രഹ്മചര്യത്തെ ശക്തമായി പിന്തുണച്ചു കൊണ്ടുള്ള പുസ്തകത്തിലെ പാപ്പയുടെ പ്രസ്താവന നൂറു ശതമാനം ശരിയാണെന്നും ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിന്‍ വ്യക്തമാക്കി. കർദ്ദിനാൾ റോബർട്ട് സാറ ഒരു പുസ്തകം തയ്യാറാക്കുന്നുണ്ടെന്ന് അറിവുണ്ടായിരുന്ന ബെനഡിക്ട് പാപ്പ പൗരോഹിത്യത്തെക്കുറിച്ചുള്ള തന്റെ ചില ചിന്തകൾ കർദ്ദിനാൾ സാറക്ക് നൽകിയിരുന്നു. എന്നാൽ സഹ - രചയിതാവ് എന്ന ടൈറ്റിലോ, ആമുഖത്തോടെപ്പം തന്റെ ഒപ്പ് കൂട്ടി ചേർക്കാനോ തുടങ്ങിയ കാര്യങ്ങളോ അദ്ദേഹത്തിന് അറിവുള്ള കാര്യമായിരുന്നില്ലായെന്ന് പൊന്തിഫിക്കൽ ഹൗസിന്റ പ്രിഫെക്ടു കൂടിയായ ജോർജ് ഗാൻസ്വെയിന്‍ റോമിൽ വിളിച്ച് കൂട്ടിയ പത്രസമ്മേളനത്തിൽ വിവരിച്ചു. കത്തോലിക്കാ വൈദികരുടെ ബ്രഹ്മചര്യം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്നും തങ്ങളുടെ ചുമതലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ ബ്രഹ്മചര്യം ആവശ്യമാണെന്നും ഈ രണ്ടു ദൈവനിയോഗങ്ങളും (പൗരോഹിത്യവും വിവാഹവും) ഒരുമിച്ച് കൊണ്ടുപോവുക സാധ്യമല്ലെന്നും ബെനഡിക്ട് പതിനാറാമന്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. പുസ്തകത്തിന്റെ ഫ്രഞ്ച് പതിപ്പ് ഇന്ന്‍ പുറത്തിറങ്ങുവാനിരിക്കെയാണ് എമിരിറ്റസ് ബെനഡിക്ട് പാപ്പയുടെ സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് ഫെബ്രുവരി മാസത്തില്‍ പുറത്തിറങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരിന്നത്. ഇതും വൈകുവാനാണ് സാധ്യത. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-15-02:25:53.jpg
Keywords: ബ്രഹ്മചര്യ
Content: 12151
Category: 1
Sub Category:
Heading: ഗാന്ധിജിയുടെ പ്രിയപ്പെട്ട ക്രിസ്തീയ ഗാനം റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്ന് ഒഴിവാക്കി
Content: ന്യൂഡല്‍ഹി: മഹാത്മ ഗാന്ധി ഏറ്റവും കൂടുതല്‍ ഇഷ്ട്ടപ്പെട്ടിരിന്ന 'എബൈഡ് വിത്ത് മി' ക്രിസ്തീയ ഗാനം റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്ന്‍ ബി‌ജെ‌പി ഭരണകൂടം ഒഴിവാക്കി. റിപ്പബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തെ വിജയ് ചൗക്കില്‍ നടക്കുന്ന ബീറ്റിംഗ് ദി റിട്രീറ്റില്‍ 'എബൈഡ് വിത്ത് മി' (ഒപ്പം വസിക്കൂ) എന്ന ഇംഗ്ലീഷ് ഗാനമാണ് ഇതുവരെ സൈന്യത്തിന്റെ വാദ്യവൃന്ദം വായിച്ചിരുന്നത്. ഗാന്ധിജിക്കു ഏറെ പ്രിയപ്പെട്ട ഗാനമായിരുന്നു ഇത്. പുതിയ ഗാനങ്ങള്‍ ഉള്‍പ്പെടുത്താനാണ് ഇത് ഒഴിവാക്കുന്നതെന്ന സൂചന പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ തരുന്നുണ്ടെകിലും ക്രൈസ്തവ വിരുദ്ധതയാണ് നടപടിയില്‍ പ്രതിഫലിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. സ്‌കോട്ടിഷ് ആംഗ്ലിക്കന്‍ എഴുത്തുകാരനായ ഹെന്റി ഫ്രാന്‍സിസ് ലൈറ്റ് രചിച്ച ഈ ഗാനമാണ് 'എബൈഡ് വിത്ത് മി'. ഇതാണ് 45 മിനിറ്റ് നീളുന്ന റിപ്പബ്ലിക് ദിന വാദ്യങ്ങളില്‍ ആലപിക്കുന്ന ഏക ഇംഗ്ലീഷ് ഗാനം. 'എബൈഡ് വിത്ത് മി' വായിക്കുന്‌പോള്‍ രാഷ്ട്രപതിഭവന്‍ സ്ഥിതിചെയ്യുന്ന റെയ്‌സിന ഹില്‍സിലെ വിളക്കുകള്‍ തെളിയുന്നതോടെയാണു റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സമാപിക്കുക. 1847 ല്‍ യൂറോപ്പിലെ മഹാക്ഷാമകാലത്താണ് എബൈഡ് വിത്ത് മീ എന്ന ഗാനം രചിക്കപ്പെട്ടത് എന്നു കരുതപ്പെടുന്നു. മഹാത്മ ഗാന്ധി മൈസൂര്‍ രാജ കൊട്ടാരം സന്ദര്‍ശിക്കുന്ന വേളയിലാണ് ഈ ഗാനം ആദ്യമായി കേള്‍ക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-15-02:45:19.jpg
Keywords: ഗാന്ധി
Content: 12152
Category: 13
Sub Category:
Heading: ആഗോള സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്‍ അഭിഷിക്തനായി
Content: കീവ്: ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്‍ എന്ന പേരോടെ യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ല്വിവിവ് അതിരൂപതയിലെ ഫാ. സ്റ്റെപാന്‍ സുസ് മെത്രാനായി അഭിഷിക്തനായി. മെത്രാന്‍ പദവി സ്വീകരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം വെറും 38 വയസ്സു മാത്രമാണെന്നതാണ് ആഗോള സഭയില്‍ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. ജനുവരി 12 ഞായറാഴ്ച കീവിലെ സ്വര്‍ഗ്ഗാരോപണ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ നിരവധി മെത്രാന്‍മാരും വൈദികരും വിശ്വാസികളും പങ്കെടുത്തു. സഭയിലെ ഏത് പ്രതിസന്ധിയെയും ദൈവീക സഹായത്താല്‍ അതിജീവിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ല്വിവിവ് അതിരൂപതയിലെ പുരോഹിതനായ ഫാ. സ്റ്റെപാന്‍ സുസിനെ ക്യിവ്-ഹാലിച്ച് മേജര്‍ അതിരൂപതയിലെ കൂരിയ മെത്രാനായി തിരഞ്ഞെടുക്കുന്നതിനുള്ള അംഗീകാരം ഇക്കഴിഞ്ഞ നവംബര്‍ 15നാണ് ഫ്രാന്‍സിസ് പാപ്പ നല്‍കിയത്. 2005-ല്‍ ഡീക്കന്‍ പട്ടവും, 2006 ജൂണ്‍ 30-ന് പൗരോഹിത്യ പട്ടം സ്വീകരിച്ച അദ്ദേഹം ല്വിവിവ് നാഷണല്‍ ഗ്രൗണ്ട് ഫോഴ്സസ് അക്കാദമി എന്ന മിലിട്ടറി വിദ്യാഭ്യാസ സ്ഥാപനം ഉള്‍പ്പെടെ വിവിധ പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചാപ്ലൈനായി സേവനം ചെയ്തിരിന്നു. 2008-2012 കാലയളവില്‍ ല്വിവിവിലെ യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ അതിരൂപതയില്‍ സൈനീക സേവനം ചെയ്യുന്നവരുടെ അജപകാലക കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. 2012 മുതല്‍ സൈനീകരുടേയും, വിദ്യാര്‍ത്ഥികളുടേയും അജപാലക മേല്‍നോട്ടത്തിനു പുറമേ ഗാരിസണ്‍ ഇടവക ഉത്തരവാദിത്വവും നിര്‍വ്വഹിച്ചു വരികെയാണ് മെത്രാനായി നിയോഗിക്കപ്പെട്ടത്. 1954-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പോളണ്ടിലെ ക്രാക്കോ അതിരൂപതയുടെ സഹായമെത്രാനായി സ്ഥാനം ഏറ്റെടുത്തപ്പോള്‍ അദ്ദേഹത്തിനും മുപ്പത്തിയെട്ടു വയസ്സു മാത്രമായിരിന്നു പ്രായം.
Image: /content_image/News/News-2020-01-15-03:25:32.jpg
Keywords: പ്രായ
Content: 12153
Category: 1
Sub Category:
Heading: മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ: പാലക്കാട് രൂപതയ്ക്ക് സഹായമെത്രാൻ
Content: കാക്കനാട്: കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാനായി മാർ ജോസ് പുളിക്കലിനെയും പാലക്കാട് രൂപതയുടെ സഹായമെത്രാനായി ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിനെയും സീറോമലബാർ സഭയുടെ 28മത് സിനഡിന്റെ ആദ്യ സമ്മേളനം തെരഞ്ഞെടുത്തു. സിനഡിന്റെ തീരുമാനങ്ങൾക്ക് മാർപാപ്പയുടെ അംഗീകാരം ലഭിച്ചതോടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ നിയമനങ്ങളിൽ ഒപ്പുവച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം സിനഡിന്റെ സമ്മേളനത്തിന്റെ അവസാന ദിവസമായ ജനുവരി 15 ന് ഇറ്റാലിയൻ സമയം ഉച്ചക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4.30ന് സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നു. അഞ്ചു ദിവസം നീണ്ടുനിന്ന സിനഡിന്റെ സമാപനത്തിലാണ് പുതിയ മെത്രാന്മാരുടെ നിയമനങ്ങൾ അറിയിച്ചത്. സിനഡിന്റെ സമാപന ദിവസം നടത്തിയ നിയമന പ്രഖ്യാപന യോഗത്തിൽ സഭയിലെ 58 മെത്രാന്മാരും ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളും നിരവധി വൈദികരും സമർപ്പിതരും അൽമായരും പങ്കെടുത്തു. മേജർ ആർക്കിഎപ്പിസ്കോപ്പൽ ചാൻസലർ ഫാ. വിൻസെന്റ് ചെറുവത്തൂർ പുതിയ നിയമനങ്ങൾ വായിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോസ് പുളിക്കലിന് മേജർ ആർച്ചുബിഷപ്പും സ്ഥാനമൊഴിയുന്ന മെത്രാൻ മാർ മാത്യു അറയ്ക്കലും ചേർന്ന് പൂച്ചെണ്ട് നൽകി അഭിനന്ദിച്ചു. പാലക്കാട് രൂപതയുടെ സഹായമെത്രാനായി നിയമിതനായ ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിനെ മേജർ ആർച്ചുബിഷപ്പും പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനത്തോടത്തും ചേർന്ന് മെത്രാന്റെ സ്ഥാനചിഹ്നങ്ങളണിയിച്ചു. തുടർന്ന് നിയുക്ത മെത്രാന്മാരെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും സിസ്റ്റേഴ്സും വിശിഷ്ട വ്യക്തികളും തങ്ങളുടെ ആശംസകൾ അറിയിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ മൂന്നാമത്തെ മെത്രാനായിരുന്ന മാർ മാത്യു അറയ്ക്കൽ 2019 ഡിസംബർ 10ന് 75 വയസ്സ് പൂർത്തിയാക്കി സഭാനിയമപ്രകാരം രാജി സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആവശ്യമായ കാനോനിക നടപടികൾ പൂർത്തിയാക്കി മാർ ജോസ് പുളിക്കലിനെ പുതിയ മെത്രാനായി സിനഡ് തെരഞ്ഞെടുത്തത്. 2001 ്രെബഫുവരി 9 നാണ് മാർ മാത്യു അറയ്ക്കൽ കാഞ്ഞിരപ്പള്ളി മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്. 18 വർഷങ്ങൾ കാഞ്ഞിരപ്പള്ളി രൂപതയെ വളർച്ചയുടെയും വികസനത്തിന്റെയും വഴികളിലൂടെ നയിച്ചതിനു ശേഷമാണ് മാർ മാത്യു അറയ്ക്കൽ വിരമിക്കുന്നത്. പാലക്കാട് രൂപത ഭരണ നിർവ്വഹണത്തിൽ സഹായമെത്രാൻ വേണമെന്ന രൂപതാദ്ധ്യക്ഷന്റെ ആവശ്യപ്രകാരമാണ് പാലക്കാട് രൂപതയ്ക്ക് സഹായമെത്രാനെ സിനഡ് തെരഞ്ഞെടുത്തത്. മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളിയുടെ മെത്രാനായി സ്ഥാനമേറ്റെടുക്കുന്ന തീയതിയും ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേക തീയതിയും പിന്നീട് അറിയിക്കുമെന്ന്‍ സഭാനേതൃത്വം വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-15-11:20:14.jpg
Keywords: സീറോ മലബാ
Content: 12154
Category: 18
Sub Category:
Heading: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ ക്രൈസ്തവരോടുള്ള വിവേചനം അവസാനിപ്പിക്കണം: സീറോ മലബാർ സിനഡ്
Content: കാക്കനാട്: ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർതലത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ ക്രൈസ്തവർ വിവേചനം അനുഭവിക്കുന്നതായി സീറോ മലബാർ സഭാ സിനഡ് വിലയിരുത്തി. നിയമപരമായി തന്നെ ന്യൂനപക്ഷക്ഷേമ വകുപ്പ് ചിലവിടുന്ന തുകയുടെ 80% ഒരു ന്യൂനപക്ഷ വിഭാഗത്തിനു മാത്രമായി സംവരണം ചെയ്തിരിക്കുകയാണ്. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നിയമിച്ച പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റിയുടെ കണ്ടെത്തൽ പ്രകാരം സാമ്പത്തിക അവശത ഈ വിഭാഗത്തിന് മാത്രമാണെന്ന തെറ്റായ നിഗമനത്തിൽ നിന്നാണ് 80% സഹായം മുസ്ലിം വിഭാഗത്തിനും 20% ന്യൂനപക്ഷങ്ങളിലെ മറ്റ് അഞ്ച് വിഭാഗങ്ങൾക്കുമെന്ന ഫോർമുല നിർണ്ണയിക്കപ്പെട്ടത്. ഈ നടപടി ജനാധിപത്യവിരുദ്ധവും മതേതരത്വ മൂല്യങ്ങൾക്ക് നിരക്കാത്തതുമാകയാൽ നീതി നടപ്പിലാക്കണമെന്ന് സിനഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി ലഭ്യമാക്കാനുള്ള ക്രമീകരണം സർക്കാർ സത്വരമായി നടപ്പിലാക്കണം. പി.എസ്.സി, യു.പി.എസ്.സി, ബാങ്ക്, റെയിൽവേ തുടങ്ങിയ മത്സര പരീക്ഷകൾക്കായി സൗജന്യ കോച്ചിംഗ് സെന്ററുകൾ സർക്കാർ ചിലവിൽ ന്യൂനപക്ഷ വകുപ്പിന് കീഴിൽ നടത്തുന്ന കേരളത്തിലെ 45-ൽ അധികം വരുന്ന കേന്ദ്രങ്ങൾ എല്ലാം തന്നെ ഒരു വിഭാഗത്തിനു മാത്രമായി നൽകിയിരിക്കുന്നതും സാമൂഹ്യ നീതിക്കു നിരക്കാത്തതാണ്. കൂടാതെ, ജില്ലാതല ന്യൂനപക്ഷ കോർഡിനേഷൻ കമ്മിറ്റികളിൽ ഇപ്പോൾ കേരളത്തിൽ നിലവിലുള്ള 39 കമ്മിറ്റി അംഗങ്ങളിൽ മുപ്പതു പേരും ഒരേ സമുദായത്തിൽ നിന്നായത് നീതിപൂർവ്വമാണോ എന്നു വിലയിരുത്തേണ്ടത് സർക്കാരാണ് എന്നും സിനഡ് വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-15-11:38:01.jpg
Keywords: ന്യൂനപക്ഷ
Content: 12155
Category: 1
Sub Category:
Heading: സീറോ മലബാര്‍ സഭയുടെ സിനഡാനന്തര സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം
Content: കൊച്ചി: കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ നടന്നുവന്നിരിന്ന സീറോ മലബാര്‍ സിനഡിന് സമാപനം. സിനഡിന് ശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പുറത്തിറക്കിയ സിനഡാനന്തര സര്‍ക്കുലറില്‍ കാർഷികരംഗം, പൗരത്വ ഭേദഗതി നിയമം, ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ വിവേചനം, മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാരുടെ സംവരണം, ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ, ആരാധനാക്രമം തുടങ്ങിയ ഏഴോളം വിഷയങ്ങളെ കുറിച്ച് പരമാര്‍ശമുണ്ട്. #{red->none->b->സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം താഴെ ‍}# സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്ന സർക്കുലർ. മിശിഹായിൽ പ്രിയ സഹോദരീ സഹോദരരേ, സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ 28-ാമതു സിനഡ് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗ് സെന്റ് തോമസിൽ ജനുവരി 10 മുതൽ 15 വരെ നടന്ന വിവരം നിങ്ങൾക്കറിയാമല്ലോ. തീക്ഷ്ണമായ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും സിനഡിന്റെ വിജയത്തിനായി സഹായിച്ച എല്ലാവരെയും ഞാൻ നന്ദിയോടെ ഒാർമ്മിക്കുന്നു. മൂന്നു ദിവസം നീ ഒരുക്ക ധ്യാനത്തിനു ശേഷമാണ് പിതാക്ക•ാർ സിനഡിലേയ്ക്ക് പ്രവേശിച്ചത്. സിനഡിന്റെ പ്രാരംഭത്തിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ചുബിഷപ്പ് ജാൻത്തീസ്ത ദി ക്വാത്രോ സിനഡിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. നമ്മുടെ സഭയിലെ 64 മെത്രാന്മാരിൽ 57 പേർ സിനഡിൽ സംന്ധിച്ചു. സഭയെയും നമ്മുടെ നാടിനെയും സംബന്ധിക്കുന്ന ഒട്ടനവധി വിഷയങ്ങളിൽ സിനഡ് ക്രിയാത്മകമായ ചർച്ചകൾ നടത്തി തീരുമാനങ്ങൾ എടുക്കുകയുായി. 1. #{black->none->b->കാർഷികരംഗം ‍}# കേരളത്തിലെ കാർഷികരംഗം ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. കാർഷികോൽപന്നങ്ങളുടെ വിലത്തകർച്ചമൂലം കർഷകകുടുംബങ്ങൾ ഉപജീവനത്തിന് വകയില്ലാതെ ഉഴലുകയാണ്. തുടർച്ചയായുണ്ടായ പ്രളയങ്ങൾ കേരളത്തിലെ കർഷകരെ ദുരിതക്കയത്തിൽ ആഴ്ത്തിയിരിക്കുകയാണ്. വന്യമൃഗങ്ങൾ കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ട് കാലമേറെയായി. കർഷകർ അനുഭവിക്കുന്ന ദുരവസ്ഥ പരിഹരിക്കാനായി പൊതുസമൂഹവുമായി ചേർന്ന് സഭ സജീവമായി രംഗത്തിറങ്ങണമെന്ന് സിനഡ് തീരുമാനിച്ചു. കർഷകരുടെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ കർഷകരുടെ മഹാസംഗമങ്ങൾ നടത്തിയ രൂപതകളെ സിനഡ് അഭിനന്ദിച്ചു. കർഷക പെൻഷൻ പ്രതിമാസം പതിനായിരം രൂപയായി ഉയർത്തുക, കാർഷിക കടങ്ങൾ എഴുതിതള്ളുക, വന്യമൃഗങ്ങളെ വനാതിർത്തിക്കുള്ളിൽ നിലനിർത്താൻ ആവശ്യമായ നടപടികളെടുക്കുക, സർക്കാർ സത്വരമായി ഇടപെടുക, കാർഷിക ഉൽപന്നങ്ങൾക്ക് ഡോ. എം.എസ്. സ്വാമിനാഥൻ കമ്മീഷൻ നിർദ്ദേശം അനുസരിച്ച് താങ്ങുവില നിശ്ചയിക്കുക, കാർഷിക ജോലികൾ ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ സർക്കാരിന് മുമ്പിൽ വയ്ക്കുന്നത്. കർഷകരുടെ തികച്ചും ന്യായമായ ഇൗ ആവശ്യങ്ങളോട് ഉദാരപൂർണമായ സമീപനം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉാകുമെന്ന് സിനഡ് പ്രത്യാശിക്കുകയാണ്. “തന്റെ ജനത്തിന്റെ ക്ലേശങ്ങൾ കാണുകയും അവരുടെ രോദനം കേൾക്കുകയും ചെയ്യുന്ന” ദൈവം (പുറ 3:7) നല്ല കാലാവസ്ഥയും സമൃദ്ധിയും നൽകി നമ്മുടെ കർഷകരെ അനുഗ്രഹിക്കാനായി നമുക്ക് പ്രാർത്ഥിക്കാം. 2. #{black->none->b-> ‍പൗരത്വ ഭേദഗതി നിയമം}# പൗരത്വഭേദഗതി നിയമത്തക്കുറിച്ച് രാജ്യത്ത് നിലവിലുള്ള ആശങ്കകളും അസ്വസ്ഥതകളും പരിഹരിക്കാൻ തയ്യാറാകണമെന്ന് സിനഡ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നു. ഭാരതത്തിന്റെ പവിത്രമായ ഭരണഘടന അവികലമായി പരിരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താൻ നിയമനിർമ്മാതാക്കൾ ശ്രദ്ധിക്കണം. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ മതേതരത്വം ഇൗ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയിൽ നിൽക്കാൻ ഇടവരരുത്. തിരിച്ചുപോകാൻ ഇടമില്ലാത്ത വിധം രാജ്യത്തുള്ള അഭയാർഥികളെ മത പരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നൽകാനും സർക്കാർ തയ്യാറാകണം എന്നതാണ് സഭയുടെ നിലപാട്. പുതുതായി പൗരത്വം നല്കുന്നവരെ പുനരധിവസിപ്പിക്കുമ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകത്തെ കൂടി സർക്കാർ പരിഗണിക്കണം. അഭയാർത്ഥികളിൽ ചിലരെ മതാടിസ്ഥാനത്തിൽ വേർതിരിക്കാനും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാർത്ഥിക്യാമ്പുകളിൽ പാർപ്പിക്കാനുമുള്ള നീക്കം ഉപേക്ഷിക്കണം. ഇക്കാര്യത്തിലുള്ള സർക്കാരിന്റെ നിലപാടിൽ കൂടുതൽ വ്യക്തത ആവശ്യമാണ്. സർക്കാർ നിയമങ്ങളെ എതിർക്കാൻ അക്രമമാർഗങ്ങൾ സ്വീകരിക്കുന്നതും ജനകീയസമരങ്ങളെ ക്രൂരമായി അടിച്ചമർത്തി നിശബ്ദമാക്കാൻ ശ്രമിക്കുന്നതും ഒരു പോലെ അധാർമികമാണ്. ഭാരതം എന്ന മഹത്തായ രാജ്യത്ത് മതേതരത്വവും തുല്യനീതിയും നടപ്പിലാകുന്നുന്നെ് ഒാരോ പൗരനെയും ബോധ്യപ്പെടുത്താൻ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്. 3. #{black->none->b-> ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ വിവേചനം ‍}# ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർതലത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ ക്രൈസ്തവർ വിവേചനം അനുഭവിക്കുന്നതായി സിനഡ് വിലയിരുത്തി. നിയമപരമായി തന്നെ കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചിലവിടുന്ന തുകയുടെ 80% ഒരു ന്യൂനപക്ഷ വിഭാഗത്തിനു മാത്രമായി സംവരണം ചെയ്തിരിക്കുകയാണ്. ശേഷിക്കുന്ന 20% ആണ് ന്യൂനപക്ഷങ്ങളിലെ മറ്റ് 5 വിഭാഗങ്ങൾക്കുമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇൗ അനീതി പരിഹരിച്ച് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലന കേന്ദ്രങ്ങളായി 45-ൽ പരം സെന്ററുകൾ സർക്കാർ ചിലവിൽ ന്യൂനപക്ഷ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു്. ഇവ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും നീതിപൂർവ്വകമായി വിഭജിച്ച് നൽകാൻ സർക്കാർ തയ്യാറാകണം. കൂടാതെ ജില്ലാതല ന്യൂനപക്ഷ കോർഡിനേഷൻ കമ്മിറ്റികളിലെ അംഗങ്ങളിൽ ക്രൈസ്തവ പ്രാതിനിധ്യം നാമമാത്രമായി ചുരുക്കിയത് നീതിപൂർവ്വമാണോ എന്ന് വിലയിരുത്തേതും സർക്കാരാണ്. 4. #{black->none->b->മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാരുടെ സംവരണം ‍}# . സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് (ഇ.ഡബ്യു.എസ്.) സർക്കാർ സർവീസിലും ഉന്നത വിദ്യാഭ്യാസരംഗത്തും 10 ശതമാനം സംവരണം എന്ന കേന്ദ്രനിയമം നടപ്പിലാക്കുന്നതിനായി കേരള സംസ്ഥാന മന്ത്രിസഭ കൈക്കൊ തീരുമാനത്തെ സിനഡ് സ്വാഗതം ചെയ്യുന്നു. സർക്കാർ സർവ്വീസുകളിൽ സംവരണേതര കൈ്രസ്തവ വിഭാഗങ്ങൾ പുറന്തള്ളപ്പെട്ടുകൊിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയിൽ പ്രത്യാശയ്ക്ക് വക നൽകുന്ന നടപടിയാണിത്. എന്നാൽ, സംവരണത്തിനു മാനദണ്ഡമായി കേന്ദ്രസർക്കാർ നിശ്ചയിച്ച ഭൂപരിധി സംസ്ഥാനസർക്കാർ പുനർനിർണ്ണയിച്ചത് അനീതിപരമാണെന്ന് സിനഡ് വിലയിരുത്തി. ഭൂപരിധി സംബന്ധിച്ച കേന്ദ്രമാനദണ്ഡമായ 5 ഏക്കറിൽ നിന്ന് 2.5 ഏക്കർ ആയി സംസ്ഥാന ഗവൺമെന്റ് കുറച്ചിരിക്കുകയാണ്. ഇതിനോടകം സാമ്പത്തിക സംവരണം നടപ്പിലാക്കിയ ഒരു സംസ്ഥാനവും കൃഷി ഭൂമിയുടെ അളവ് കേന്ദ്ര മാനദണ്ഡത്തിൽ നിന്ന് താഴ്ത്തി നിശ്ചയിച്ചിട്ടില്ല എന്നിരിക്കെ കേരളം മാത്രം ഭൂപരിധി വെട്ടിക്കുറച്ചത് സർക്കാർ പുന:പരിശോധിക്കേതാണ്. കെ.എ.എസ്. ഉൾപ്പടെ പി.എസ്.സി. ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്ന തസ്തികകൾക്കുകൂടി ബാധകമാകത്തക്ക വിധത്തിൽ മുൻകാലപ്രാബല്യത്തോടെ സംസ്ഥാനത്ത് 10 ശതമാനം ഇ.ഡബ്ലിയു.എസ്. സംവരണം നടപ്പിൽ വരുത്തുന്നതിനുള്ള തീരുമാനം ഉണ്ടാകണമെന്ന് സിനഡ് സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെടുന്നു. 5. #{black->none->b->ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ ‍}# ആഗോള തലത്തിൽ ക്രൈസ്തവർക്കെതിരേ വർദ്ധിച്ചുവരുന്ന പീഡനങ്ങളിൽ സിനഡു പിതാക്കന്മാർ ആശങ്ക രേഖപ്പെടുത്തി. ക്രിസ്തുമസ് നാളിൽ നൈജീരിയായിൽ നടന്ന ക്രിസ്ത്യൻ കൂട്ടക്കുരുതി മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്നതായിരുന്നു. പ്രണയക്കുരുക്കിൽപെട്ട് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്ന സാഹചര്യം ഗൗരവത്തോടെ കാണേതാണ്. മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ദുരുദ്ദേശപരമായ മതാന്തരപ്രണയങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരുന്നത് ആശങ്കാജനകമാണ്. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ഇത്തരം നീക്കങ്ങൾ നടക്കുന്നു എന്നത് വസ്തുതയാണ്. കേരളത്തിൽ നിന്ന് എെ.എസ്. ഭീകര സംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെട്ടു എന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേതാണ്. മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെസാധിക്കുന്ന തരത്തിൽ ഇത്തരം പ്രണയന്ധങ്ങളെ ആരും മനസിലാക്കരുത്. ഇൗ വിഷയത്തെ മതപരമായി മനസ്സിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നക്രമസമാധാന പ്രശ്നമായോ ഭീകരവാദപ്രവർത്തനമായോ മനസ്സിലാക്കി നിയമപാലകർ സത്വര നടപടി എടുക്കണമെന്ന് സിനഡ് ആവശ്യപ്പെടുന്നു. ഇൗ വിഷയത്തിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷകർത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവൽക്കരിക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നും സിനഡ് തീരുമാനിച്ചു. 6. #{black->none->b-> ആരാധനാക്രമം ‍}# 1989-ൽ നടപ്പിലാക്കിയ സീറോ മലബാർ കുർബാനക്രമത്തിന്റെ പരിഷ്കരണം സഭയുടെ ചിരകാല ആഗ്രഹമായിരുന്നു. നമ്മുടെ സഭയുടെ കുർബാനക്രമത്തിന്റെ നവീകരണത്തക്കുറിച്ച് സിനഡ് പിതാക്കന്മാർ വിശദമായ ചർച്ചകൾ നടത്തുകയുണ്ടായി. വിവിധ രൂപതകളിൽനിന്നു ലഭിച്ച നിർദേശങ്ങളുടെ വെളിച്ചത്തിൽ സഭയുടെ കേന്ദ്ര ലിറ്റർജി കമ്മീഷനും പ്രത്യേക ആരാധനക്രമ സമിതിയും വിശദമായി പഠിച്ചു തയ്യാറാക്കിയ പരിഷ്കരിച്ച കുർബാനക്രമമാണ് സിനഡിൽ ചർച്ച ചെയ്യപ്പെട്ടത്. പ്രാർത്ഥനയിലും പരിശുദ്ധാത്മാവിന്റെ ചൈതന്യത്തിലും വിശദമായ ചർച്ചകൾക്കും ആഴമായ വിചിന്തനങ്ങൾക്കുംശേഷം നമ്മുടെ കുർബാനയുടെ പരിഷ്കരിച്ച ക്രമം സിനഡ് പിതാക്കന്മാർ എെകകണ്ഠ്യേന അംഗീകരിച്ചു. പരിഷ്കരിച്ച കുർബാനക്രമം പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കുന്നതാണ്. മാർപ്പാപ്പയുടെ അംഗീകാരത്തോടെ പരിഷ്കരിച്ച കുർബാനക്രമം നമ്മുടെ സഭയിൽ നടപ്പിൽ വരുന്നതാണ്. വി. കുർബാനയുടെ അർപ്പണ രീതിയിലുള്ള ഏകീകരണം എന്ന ലക്ഷ്യത്തോടെ 1999 നവംബർ മാസത്തിലെ സിനഡിൽ എെകകണ്ഠ്യേന എടുത്ത തീരുമാനമാണ് സിനഡിന്റെ ഒൗദ്യോഗിക നിലപാട്. വിശുദ്ധ കുർബാന അർപ്പണ രീതിയിൽ ഐക്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകത സിനഡ് ഊന്നി പറയുകയും ഐക്യത്തിലേയ്ക്ക് നീങ്ങാൻ എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു. “അൾത്താരയിലെ ഒരുമയാണ് സഭയുടെ ഐക്യത്തിന്റെ അടിസ്ഥാനം” എന്ന ബനഡിക്റ്റ് മാർപ്പാപ്പയുടെ ചിന്ത നമുക്ക് മാർഗ്ഗദർശനമാകട്ടെ. നാം ആശീർവദിക്കുന്ന പാനപാത്രവും നാം മുറിക്കുന്ന അപ്പവും നമ്മെ കർത്താവിന്റെ ശരീരമായ സഭയുടെ കൂട്ടായ്മയിൽ ഒരുമിപ്പിക്കുകയാണ് ചെയ്യുന്നത് (1 കോറി 10:16) എന്ന സത്യം നമുക്ക് വിസ്മരിക്കാതിരിക്കാം. 7. #{black->none->b-> ‍നന്ദി, അഭിനന്ദനങ്ങൾ}# കാഞ്ഞിരപ്പളളി രൂപതയുടെ അദ്ധ്യക്ഷനായി 18 വർഷക്കാലം രൂപതയെ മാതൃകാപരമായി നയിച്ച അഭിവന്ദ്യ മാർ മാത്യു അറയ്ക്കൽ പിതാവ് 75 വയസ്സ് പൂർത്തിയായതിനെ തുടർന്ന് രൂപതാ ഭരണത്തിൽ നിന്ന് വിരമിക്കുകയാണ്. പിതാവിന്റെ നിസ്തുലങ്ങളായ സേവനങ്ങളെയും ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തെയും സഭ മുഴുവനോടുമുള്ള കരുതലിനെയും ഏറെ നന്ദിയോടെ അനുസ്മരിക്കുന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാനായിരുന്ന മാർ ജോസ് പുളിക്കൽ പിതാവിനെയാണ് അഭിവന്ദ്യ മാത്യു അറയ്ക്കൽ പിതാവിന്റെ പിൻഗാമിയായി സിനഡ് തിരഞ്ഞെടുത്തിരിക്കുന്നത്. പുതിയ ദൗത്യത്തിൽ അഭിവന്ദ്യ പിതാവിനും കാഞ്ഞിരപ്പള്ളി രൂപതയ്ക്കും എല്ലാ നന്മകളും ആശംസിക്കുന്നു. പാലക്കാട് രൂപതയുടെ സഹായ മെത്രാനായി ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിനെ സിനഡ് തിരഞ്ഞെടുത്തു. നിയുക്ത സഹായമെത്രാനും രൂപതാദ്ധ്യക്ഷനായ അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവിനും പാലക്കാട് രൂപതയ്ക്കും എല്ലാ നന്മകളും ദൈവാനുഗ്രഹങ്ങളും ആശംസിക്കുന്നു. 2019 ആഗസ്റ്റ് മാസത്തിലെ സിനഡിന്റെ തീരുമാനപ്രകാരം മേജർ ആർച്ചുബിഷപ്പിന്റെ വികാരിയായി എറണാകുളം-അങ്കമാലി അതിരൂപതയിൽ നിയമിതനായ ആർച്ചുബിഷപ്പ് മാർ ആന്റണി കരിയിൽ അതിരൂപതയുടെ ഇപ്പോഴത്തെ അജപാലനപ്രവർത്തനങ്ങളെക്കുറിച്ച് സിനഡിനെ അറിയിച്ചു. പിതാവ് അറിയിച്ച കാര്യങ്ങളെക്കുറിച്ച് സിനഡ് വിശദമായി ചർച്ച ചെയ്തു. മാർ ആന്റണി കരിയിൽ പിതാവ് അതിരൂപതയിൽ ചെയ്യുന്ന സേവനങ്ങളെയും അദ്ദേഹത്തിന്റെ അജപാലന ശൈലിയെയും സിനഡു പിതാക്ക•ാർ അഭിനന്ദിച്ചു. ഉപസംഹാരം നമ്മുടെ സഭയ്ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി കർത്താവിന്റെ മനസിലു് എന്ന് നമുക്ക് തിരിച്ചറിയാം (ജറെ 29 :11) നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെയും സഭയിലെ എല്ലാ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്ഥ്യം നമുക്ക് കൂട്ടായിരിക്കട്ടെ. സ്നേഹാശംസകളോടെ, കർദ്ദിനാൾ ജോർജ് ആലഞ്ചേരി (സീറോ മലബാർ സഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ്) #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-01-15-12:31:52.jpg
Keywords: സിനഡ
Content: 12156
Category: 18
Sub Category:
Heading: പാലക്കാട് രൂപത ചാന്‍സലറില്‍ നിന്നും മെത്രാനിലേക്ക്
Content: പാലക്കാട് രൂപതയുടെ ചാൻസലർ, സെമിനാരിക്കാരുടെയും സമർപ്പിതരുടെയും പ്രത്യേക ഉത്തരവാദിത്തമുള്ള സിഞ്ചെലൂസ് എന്നി നിലകളിൽ പ്രവർത്തിച്ചുവരുകയായിരിന്ന ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിനെ തേടിയെത്തിയത് പുതിയ ദൌത്യം. 1974-ൽ സ്ഥാപിതമായ പാലക്കാട് രൂപതയുടെ പ്രഥമ സഹായമെത്രാനായാണ് അദ്ദേഹം അഭിഷിക്തനാകുന്നത്. 1964 ൽ പാലാ രൂപതയിലെ മരങ്ങോലിയിലാണ് ജനിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വൈദിക പരിശീലനത്തിനായി പാലക്കാട് രൂപത മൈനർ സെമിനാരിയിൽ ചേർന്നു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് വൈദിക പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. പൗരോഹിത്യ സ്വീകരണത്തിനു ശേഷം രൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും അദ്ദേഹം ശുശ്രൂഷ ചെയ്തു. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഭാ നിയമത്തിൽ അദ്ദേഹം ഡോക്ടറേറ്റ് നേടി. ഉപരിപഠനത്തിനു ശേഷം വിവിധ ഇടവകകളിൽ വികാരിയായും രൂപതാ മൈനർ സെമിനാരി റെക്ടറായും ജുഡീഷ്യൽ വികാരിയായും സേവനം ചെയ്തു. നിലവിൽ ഫാ. പീറ്റർ കൊച്ചുപുരയ്ക്കൽ രൂപതാ ചാൻസലർ, സെമിനാരിക്കാരുടെയും സമർപ്പിതരുടെയും പ്രത്യേക ഉത്തരവാദിത്തമുള്ള സിഞ്ചെലൂസ് എന്നി നിലകളിൽ പ്രവർത്തിച്ചുവരുമ്പോഴാണ് രൂപതയുടെ സഹായമെത്രാനായി നിമിതനാകുന്നത്. സഭാ നിയമപണ്ഡിതൻ പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന നിയുക്ത മെത്രാൻ ഇംഗ്ലീഷിനു പുറമേ ഇറ്റാലിയൻ ജർമ്മൻ എന്നീ ഭാഷകളും അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തി കൂടിയാണ്. പുതിയ മെത്രാന്റെ സ്ഥാനാരോഹണ തീയതി പിന്നീട് പ്രഖ്യാപിക്കും.
Image: /content_image/News/News-2020-01-15-15:29:07.jpg
Keywords: പാലക്കാ
Content: 12157
Category: 18
Sub Category:
Heading: കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സഹായം
Content: ന്യൂഡല്‍ഹി: പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയെ ദേശീയ തീര്‍ത്ഥാടന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പദ്ധതികള്‍ നടപ്പാക്കാന്‍ സഹായം നല്‍കുമെന്ന് കേന്ദ്ര ടൂറിസംമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍. 3.2 കോടി രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുന്നതിന് അല്‍ഫോന്‍സ് കണ്ണന്താനം ടൂറിസം മന്ത്രിയായിരിക്കവേയാണ് അനുമതി നല്‍കിയത്. ഇതിനായി കേന്ദ്ര ആര്‍ക്കിയോളജി വകുപ്പുമായി ചേര്‍ന്നാകും പദ്ധതി നടപ്പാക്കുക. കൂനമ്മാവിലും കുമ്പളങ്ങി മാതൃകാ ടൂറിസം വില്ലേജിലും കേന്ദ്ര ടൂറിസം മന്ത്രി വൈകാതെ നേരിട്ടു സന്ദര്‍ശനം നടത്തുമെന്നു പ്രഫ. കെ.വി. തോമസ് അറിയിച്ചു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനുമായി കൂനമ്മാവ് ദേവാലയത്തിന് അടുത്ത ബന്ധമാണുള്ളത്. തന്റെ പുണ്യജീവിതത്തിന്റെ അവസാന ഏഴുവര്‍ഷക്കാലം ചാവറയച്ചന്‍ സേവനം ചെയ്തത് കൂനമ്മാവിലാണ്. 1871 ജനുവരി മൂന്നിനു ദിവംഗതനായ അദ്ദേഹത്തിന്റെ പൂജ്യശരീരം ആദ്യം അടക്കം ചെയ്തതും കൂനമ്മാവ് പള്ളിയിലെ അള്‍ത്താരയിലായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-16-02:08:17.jpg
Keywords: തീര്‍ത്ഥാ
Content: 12158
Category: 18
Sub Category:
Heading: മാര്‍ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണം ഫെബ്രുവരി മൂന്നിന്
Content: കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ പുതിയ മെത്രാന്‍ മാര്‍ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണം ഫെബ്രുവരി മൂന്നിന് രാവിലെ 10ന് കാഞ്ഞിപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. 75 വയസ് പൂര്‍ത്തിയായ മാര്‍ മാത്യു അറയ്ക്കല്‍, സഭാ കീഴ്‌വഴക്കമനുസരിച്ച് രാജി സമര്‍പ്പിക്കുകയും സിനഡ് അംഗീകരിക്കുകയും ചെയ്ത ഒഴിവിലാണ് മാര്‍ ജോസ് പുളിക്കലിന്റെ നിയമനം. 2016 ജനുവരി മുതല്‍ കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാനായി ശുശ്രൂഷ ചെയ്യുകയാണ് മാര്‍ പുളിക്കല്‍. കഴിഞ്ഞ 43 വര്‍ഷത്തെ ചരിത്രമുള്ള കാഞ്ഞിരപ്പള്ളി രൂപതയെ ഇന്നോളം നയിച്ച മൂന്നു മഹാസാരഥികളോടുള്ള ഹൃദയപൂര്‍വകമായ നന്ദിയും കടപ്പാടും എന്നും മനസിലുണ്ടെന്നു അദ്ദേഹം പറഞ്ഞു. മാര്‍ ജോസഫ് പവ്വത്തിലും മാര്‍ മാത്യു വട്ടക്കുഴിയും ഇപ്പോഴത്തെ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലും രൂപതയുടെ വളര്‍ച്ചയ്ക്കു നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന്‍ അദ്ദേഹം സ്മരിച്ചു. സ്‌നേഹവും സഹകരണവുമുള്ള വൈദികരും ആത്മാര്‍ഥതയുള്ള അല്മായരും രൂപതയുടെ കരുത്താണ്. തന്റെ പരിമിതികളും പോരായ്മകളുമറിയുന്ന ദൈവം എന്നിലേല്‍പിക്കുന്ന നിയോഗം ഫലപ്രദമായി നിര്‍വഹിക്കാന്‍ തന്പുരാന്‍ കൃപ നല്‍കുമെന്നു പ്രത്യാശിക്കുന്നതായും മാര്‍ പുളിക്കല്‍ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-16-02:41:31.jpg
Keywords: ജോസ് പുളി
Content: 12159
Category: 18
Sub Category:
Heading: ദൈവഹിതം തിരിച്ചറിയാന്‍ കൂടുതല്‍ സമയം വേണ്ടിവന്നു: മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍
Content: കൊച്ചി: ദൈവഹിതം തിരിച്ചറിയാന്‍ കൂടുതല്‍ സമയം വേണ്ടിവന്നു ദൈവത്തിനു നന്ദി. പാലക്കാട് രൂപതയുടെ സഹായമെത്രാനായി തെരെഞ്ഞെടുക്കപ്പെട്ട മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരിന്നു. മാര്‍പാപ്പയോടും വത്തിക്കാന്‍ കാര്യാലയത്തോടും എന്നെ മെത്രാന്‍മാരുടെ ഗണത്തിലേക്കു ചേര്‍ത്തു നിര്‍ത്താന്‍ മനസുകാട്ടിയ സിനഡിനോടും വലിയ കടപ്പാടുണ്ട്. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വാത്സല്യപൂര്‍ണമായ സ്‌നേഹവും കരുതലും എന്നും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. 1974ല്‍ സ്ഥാപിതമായ പാലക്കാട് രൂപതയുടെ പ്രഥമ സഹായ മെത്രാനാണു മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-01-16-02:54:31.jpg
Keywords: പാലക്കാ