Contents

Displaying 11221-11230 of 25160 results.
Content: 11540
Category: 1
Sub Category:
Heading: വത്തിക്കാൻ മുന്നറിയിപ്പു നൽകുന്നു: ഹാലോവീന്‍ ആഘോഷങ്ങളിൽ നിന്നും കുട്ടികളെ മാറ്റിനിറുത്തുക
Content: ഒക്ടോബര്‍ 31ന് ആഘോഷിക്കപ്പെടുന്ന ഹാലോവീന്‍ യഥാര്‍ത്ഥത്തില്‍ പൈശാചികമായതിനാല്‍ മാതാപിതാക്കൾ ഈ ആഘോഷത്തിൽ നിന്നും കുട്ടികളെ മാറ്റിനിറുത്തുകയും പകരം കുട്ടികള്‍ വിശുദ്ധരുടെ വേഷവിധാനങ്ങള്‍ അണിയുകയും വിശുദ്ധരെ അനുകരിക്കുകയും ചെയ്യാൻ വത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നു. വത്തിക്കാന്റെ അധീനതയിൽ പ്രവര്‍ത്തിക്കുന്ന പൈശാചിക ശക്തികളെ ഒഴിപ്പിക്കുന്നതിൽ ഏര്‍പ്പെട്ടിരിക്കുന്ന പ്രേഷിതരുടെ ആദ്യ സമ്മേളത്തില്‍ (exorcists, 2014) കുട്ടികളില്‍ സാത്താനിക ശക്തികളുടെ സ്വാധീനത്തെ കുറിച്ചുള്ള അപകടത്തെ പറ്റി കത്തോലിക്ക സഭ മുന്നറിയിപ്പ് നല്‍കുന്നതായി മെയിൽ ഓണ്‍ലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഹാലോവീന്‍ പോലുള്ള ആഘോഷങ്ങള്‍ മൂലം ഒക്ടോബര്‍ മാസത്തില്‍ പൈശാചികശക്തികള്‍ കൂടുതല്‍ സ്വാധീനം പ്രയോഗിക്കുന്നതിന് കാരണമായേക്കാം: സഭ അധികാരികള്‍ വ്യക്തമാക്കി. ‘ഹാലോവീന്‍’ ആഘോഷം ഉപേക്ഷിക്കുകയും അതിനു പകരം ‘ഹോളിവീന്‍’ ആഘോഷിക്കുകയും ആ രാത്രിയില്‍ കുട്ടികള്‍ വിശുദ്ധരേപോലെ വേഷങ്ങള്‍ അണിയുകയും ജാഗരണ പ്രാര്‍ത്ഥനകളും മറ്റുമായി ആരാത്രി ആഘോഷിക്കുകയാണ് വേണ്ടതെന്ന് കത്തോലിക്കാ സഭ നിർദ്ദേശിച്ചു. യുവാക്കളുടെയും കുട്ടികളുടെയും ഇടയില്‍ മാന്ത്രിക വിദ്യകള്‍ അടക്കമുള്ള നിഗൂഡവിദ്യകളോലോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിന് ഈ ആഘോഷം കാരണമായേക്കാം എന്ന് കത്തോലിക്കാ സഭയുടെ exorcists ഔദ്യോഗിക സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. 2014ൽ റോമില്‍ കൂടിയ ‘ഇന്റര്‍നാഷണല്‍ എക്സോര്‍സിസ്റ്റ് ആസോസ്സിയേഷന്റെ’ സമ്മേളനത്തില്‍ വച്ച് ഹാലോവീന്‍ ആഘോഷത്തിന്റെ പ്രതിഫലനമായി സാത്താനിക ശക്തികളുടെ സ്വാധീനം ഒക്ടോബര്‍ മാസത്തില്‍ കൂടുവാനുള്ള സാധ്യത കൂടുതലാണെന്ന് വൈദികനായ അള്‍ഡോ ബുയോനൌട്ടോ പറഞ്ഞു. ഇത്തരം പൈശാചിക പ്രേരണകളില്‍ പ്രേരിതരാകുന്നു എന്ന സംശയത്തോടെ പല മാതാപിതാക്കളില്‍ നിന്നുമായി സഭയുടെ, പൈശാചിക ശക്തികളെ ഒഴിപ്പിക്കുന്ന ടീമിന്റെ എമര്‍ജന്‍സി നമ്പറില്‍ നിരവധി ഫോണ്‍ കോളുകൾ ഇതുമായി ബന്ധപ്പെട്ട് ദിവസേന ലഭിക്കുന്നതായി അധികാരികള്‍ വ്യക്തമാക്കി. പലരും പറയുന്നു ഹാലോവീന്‍ ഒരു ലളിതമായ ഉത്സവമാണെന്ന്, പക്ഷെ യാഥാര്‍ത്ഥ്യത്തില്‍ നിഷ്കളങ്കതയുടേയോ ഉല്ലാസത്തിന്റെതോ ആയ യാതൊന്നും ഇതിലില്ല – അതിലുമേറെ വലിയ അപകടം പതിയിരിക്കുന്ന ഒരു ആഘോഷമാ ണിതെന്ന് അദ്ദേഹം പറഞ്ഞു. ധാരാളം പൈശാചിക ആചാരങ്ങള്‍, മൃഗബലികള്‍, കല്ലറ അശുദ്ധമാക്കല്‍ കൂടാതെ വിശുദ്ധ അസ്ഥികളുടെ കളവുകളും മറ്റും ഒക്ടോബര്‍ 31 വരെ കൂടിയിട്ടുണ്ട്. ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കുക എന്നാല്‍ പൈശാചിക ആചാരങ്ങളില്‍ പങ്കുചേരുക എന്നാണ് – അദ്ദേഹം കൂട്ടിചേര്‍ത്തു. സാത്താന്‍സേവക്കാര്‍ക്കും അവരുടെ ആരാധകര്‍ക്കും പുതിയ അംഗങ്ങളെ ചേര്‍ക്കുവാനുള്ള ഒരു നല്ല സന്ദര്‍ഭമാണിത്. അദ്ദേഹം പറഞ്ഞു. സാത്താനിലേക്കുള്ള വാതില്‍ ഇവിടെ വച്ച് തുറക്കപ്പെടുകയാണ്. ഇക്കാരണത്താല്‍ ഈ അപകടത്തെപ്പറ്റി മുന്നറിയിപ്പു നൽകേണ്ടത് വളരെ ആവശ്യകമാണ്. അദ്ദേഹം പറഞ്ഞു. ഈ അപകടകരമായ ആഘോഷത്തിനു പകരമായി ഇറ്റലിയിലെ കത്തോലിക്കാ സഭ 'ഹോളിവീന്‍' എന്ന ആഘോഷത്തിനു തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവരെപോലെ പൈശാചിക പ്രതിരൂപങ്ങളിലും ഭീകരതയിലും മുഴുകുന്നതിനു പകരം 'ഹോളിവീന്‍' ആഘോഷത്തിൽ കുട്ടികൾ വാതിലുകളിലും ജനലുകളിലും വിളക്കുകള്‍ക്കും വിശുദ്ധരുടെ ചിത്രങ്ങള്‍ക്കും സ്ഥാനം നല്‍കും. ഹാലോവീന്‍ രാത്രിയില്‍ കുട്ടികള്‍ ഭക്തിയിലും ജാഗരണപ്രാര്‍ത്ഥനകളുമായിട്ടാണ് ചിലവിടേണ്ടതെന്നും, വിശുദ്ധരുടെ വേഷങ്ങളാണ് ധരിക്കേണ്ടതെന്നും അല്ലാതെ ചെകുത്താന്‍ വേഷധാരികളാവുകയല്ല വേണ്ടതെന്നും കത്തോലിക്കാ സഭ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഈ രാത്രിയില്‍ വിശുദ്ധ കുര്‍ബ്ബാനകളില്‍ പങ്കെടുക്കുകയും ജാഗരണ പ്രാര്‍ത്ഥനകളും മറ്റാരാധനകളുമായി വിശുദ്ധരുടെ വിജയങ്ങളെയും തിന്മയുടേ മേല്‍ നന്മയുടെ വിജയത്തെയും ആഘോഷിക്കുകയാണ് വേണ്ടത്‌. വത്തിക്കാന്‍ ഔദ്യോഗികമായി അംഗീകരിച്ചതിനു ശേഷം 2014ല്‍ നടന്ന ഭൂതോച്ചാടകരുടെ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ഏതാണ്ട് മുന്നൂറോളം പൈശാചികശക്തികളെ ഒഴിപ്പിക്കുന്നവരായ ആളുകളാണ് പങ്കെടുത്തത്. ഇത്തരം പ്രവണതകളില്‍ മുഴുകുന്നവരോട് വളരെ ദയയോട്കൂടി പെരുമാറണമെന്ന്‌ പാപ്പ ഈ സമ്മേളനത്തോട് ആവശ്യപ്പെട്ടു. മെത്രാന്‍മാരോട് ചേര്‍ന്നു സാത്താനിക ശക്തികള്‍ക്കെതിരായിട്ടുള്ള പ്രേഷിതരംഗത്ത്‌ ജോലി ചെയ്യുന്നവര്‍ പൈശാചികഉപദ്രവങ്ങള്‍ സഹിക്കുന്നവരായിട്ടുള്ള ആളുകളോട് സഭാപാരമ്പര്യമായ സ്നേഹത്തോടും ദയാവായ്പോടും കൂടി പെരുമാറണമെന്ന്‌ അവര്‍ക്കായി കുറിച്ച സന്ദേശത്തില്‍ പാപ്പാ പറഞ്ഞു. തന്റെ മുന്‍ഗാമികളെ അപേക്ഷിച്ചു ഫ്രാന്‍സിസ്‌ പാപ്പാ സാത്താനും അവന്റെ പ്രവര്‍ത്തികളും യാഥാര്‍ത്ഥ്യമാണെന്നുള്ള വസ്തുത നിരന്തരം പറയുകയും അതിനെപ്പറ്റി ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. **** (Originally Published On 28th October 2015) #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2019-10-26-15:18:25.jpg
Keywords: ഹാലോ, സാത്താ
Content: 11541
Category: 18
Sub Category:
Heading: മൂലമ്പിള്ളി പുനരധിവാസം നടപ്പിലാക്കിയില്ലെങ്കില്‍ സമരമാര്‍ഗങ്ങളിലേക്കു നീങ്ങുമെന്ന് വരാപ്പുഴ അതിരൂപത
Content: കൊച്ചി: മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കുള്ള പാക്കേജ് എത്രയും വേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ടു വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. കണ്ടെയ്‌നര്‍ റോഡിനായി കുടിയൊഴിപ്പിച്ചിട്ടു പത്തു വര്‍ഷമായിട്ടും മൂലമൂലമ്പിള്ളിള്ളി പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിലെ ഒരാള്‍ക്കു തൊഴില്‍ നല്കാമെന്ന വാഗ്ദാനവും നടപ്പാക്കിയിട്ടില്ല. കാക്കനാട് സ്ഥലം നല്‍കിയവര്‍ക്കാകട്ടെ വാസയോഗ്യമല്ലാത്ത ചതുപ്പുനിലമാണ് നല്‍കിയിരിക്കുന്നത്. ഇവിടെ വച്ച വീടുകള്‍ വെള്ളക്കെട്ടില്‍ ചെരിയുകയും വിള്ളല്‍ ഉണ്ടാകുകയും ചെയ്തു. വാഴക്കാലയില്‍ കണ്ടെത്തിയ സ്ഥലം വാസയോഗ്യമല്ലെന്നു പിഡബ്ല്യുഡിതന്നെ സാക്ഷ്യപ്പെടുത്തി. മുടങ്ങിക്കിടക്കുന്ന മോണിറ്ററിംഗ് കമ്മിറ്റി വിളിക്കുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ ഡെപ്യൂട്ടി കളക്ടര്‍ റാങ്കിലുള്ള ഒരു മുഴുവന്‍ സമയ നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരമാര്‍ഗങ്ങളിലേക്കു നീങ്ങേണ്ടിവരുമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. കളത്തിപ്പറന്പില്‍ വ്യക്തമാക്കി.
Image: /content_image/India/India-2019-10-27-01:35:20.jpg
Keywords: വരാപ്പുഴ
Content: 11542
Category: 18
Sub Category:
Heading: ദൈവദാസന്‍ പുത്തന്‍ പറമ്പില്‍ തൊമ്മച്ചന്‍ ചരമ വാര്‍ഷികാചരണം
Content: എടത്വ: ദൈവദാസന്‍ പുത്തന്‍ പറന്പില്‍ തൊമ്മച്ചന്റെ 111ാം ചരമ വാര്‍ഷികാചരണം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ആരംഭിച്ചു. ഇന്നു രാവിലെ 5.45നും, 7.30നും കുര്‍ബാന, ഒന്‍പതിന് അനുസ്മരണ സമ്മേളനം. ചങ്ങനാശേരി സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തും. തുടര്‍ന്ന് എന്‍ഡോവ്‌മെന്റ് വിതരണം. പോസ്റ്റുലേറ്റര്‍ ഫാ. സിബിച്ചന്‍ പുതിയിടം, സിസ്റ്റര്‍ അനറ്റ് ചാലങ്ങാടി, ഫാ. തോമസ് വെട്ടിക്കാലായില്‍, സിബിച്ചന്‍ സ്രാങ്കന്‍, പ്രമോദ് പി. ജോസഫ് എന്നിവര്‍ പ്രസംഗിക്കും. 10.30, വൈകുന്നേരം നാലിനും കുര്‍ബാന. 31ന് രാവിലെ ആറിന് കുര്‍ബാന, 13 മണി ആരാധന, കുന്പസാരം. ചരമ വാര്‍ഷികദിന ചടങ്ങുകള്‍ ഒന്നിനു നടക്കും. ആറിന് കുര്‍ബാന, ഏഴിന് കുര്‍ബാന, ഒപ്പീസ്, 11ന് പച്ച, തായങ്കരി, കൊച്ചമ്മനം എന്നിവിടങ്ങളില്‍നിന്നു പള്ളിയിലേക്കു തീര്‍ഥാടന പദയാത്ര, 11.15ന് കുര്‍ബാന, സന്ദേശം, തുടര്‍ന്ന് കബറിടത്തില്‍ ഒപ്പീസ് വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ കാര്‍മികത്വം വഹിക്കും. 12.30ന് നേര്‍ച്ചഭക്ഷണ വിതരണം. വികാരി ഫാ. മാത്യു ചൂരവടി, ഫാ. സിബിച്ചന്‍ പുതിയിടം, ഫാ. തോമസ് വെട്ടിക്കാലായില്‍, സിസ്റ്റര്‍ അനറ്റ് ചാലങ്ങാടി, സാബു കരിക്കംപള്ളി, ഔസേഫ് മത്തായി ഓടേറ്റില്‍ എന്നിവര്‍ നേതൃത്വം നല്‍കും. നവംബര്‍ ഒന്നിനു ചരമ വാര്‍ഷികാചരണം സമാപിക്കും.
Image: /content_image/India/India-2019-10-27-01:41:09.jpg
Keywords: ദൈവദാസ
Content: 11543
Category: 1
Sub Category:
Heading: സാമ്പത്തിക പ്രതിസന്ധിയില്ല: പ്രചരണങ്ങളെ തള്ളി വത്തിക്കാന്‍
Content: റോം: വത്തിക്കാനില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളിക്കളഞ്ഞ് പരിശുദ്ധ സിംഹാസനത്തിന്‍റെ പൈതൃക സമ്പത്തു കൈകാര്യം ചെയ്യുന്ന വകുപ്പിന്‍റെ മേധാവിയായ മോണ്‍. ഗലന്തീനോ. പരിശുദ്ധ സിംഹാസനത്തിന്‍റെ നിലവിലെ സ്ഥിതി വിവിധ ഭൂഖണ്ഡങ്ങളിലെ രാഷ്ട്രങ്ങളുടെ നിലയിലും ഏതൊരു കുടുംബത്തിന്‍റെയും നിലയില്‍ നിന്ന് വ്യത്യസ്ഥമല്ലെന്നും ചിലനേരങ്ങളിൽ ചിലവുകളെ വരവുനോക്കി പുനഃക്രമീകരിക്കേണ്ട ആവശ്യകതയുള്ളതുപോലെ തന്നെയാണ് ഇവിടെയുമെന്നും ഗലന്തീനോ വ്യക്തമാക്കി. വത്തിക്കാന് രഹസ്യ അക്കൗണ്ടുകളോ മറ്റോ ഉണ്ടെന്ന അഭിപ്രായങ്ങളും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. വത്തിക്കാൻ രാജ്യത്തിന് നികുതിയോ പൊതുകടങ്ങളോയില്ല. രണ്ടു വഴികളിലൂടെയാണ് അതിന്‍റെ വരുമാന മാർഗ്ങ്ങള്‍. അവ പാരമ്പര്യ സ്വത്തുക്കളിൽ നിന്നും, വിശ്വാസികളിൽ നിന്നും ലഭിക്കുന്നവയാണ്. ജീവനക്കാർക്ക് അവർക്കവകാശപ്പെട്ട വേതനം നൽകാനും, എല്ലാറ്റിലുമുപരിയായി ദരിദ്രരുടെ വിവിധ ആവശ്യങ്ങൾക്കായി ചിലവഴിക്കാനുമാണ് അവ ഉപയോഗിക്കുന്നതെന്നും അതിനാൽ ചിലവുകളുടെ ഒരു പുനരവലോകനം ആവശ്യമാണെന്നും അത് വളരെ ശ്രദ്ധാപൂർവ്വം ചെയ്യുകയാണെന്നും അത്ര മാത്രമാണിവിടെ സംഭവിക്കുന്നതെന്നും അപകടസൂചനകളില്ലെന്നും വ്യക്തമാക്കി.
Image: /content_image/News/News-2019-10-27-01:58:17.jpg
Keywords: വത്തിക്കാ
Content: 11544
Category: 13
Sub Category:
Heading: ദൈവത്തിന് മഹത്വം നൽകുക എന്നതായിരിക്കണം ജീവിത ലക്ഷ്യം: പ്രമുഖ ടെലിവിഷൻ താരം പട്രീഷ്യ ഹീറ്റൺ
Content: ന്യൂയോര്‍ക്ക്: ജീവിതത്തിന്റെ ലക്ഷ്യമെന്നത് തൊഴിലിലൂടെ സ്വയം മഹത്വം നൽകാനാവരുതെന്നും ദൈവത്തിന് മഹത്വം നൽകുക എന്നതായിരിക്കണമെന്നും അമേരിക്കയിലെ പ്രമുഖ ടെലിവിഷൻ താരം പട്രീഷ്യ ഹീറ്റൺ. 'ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബേർട്ട്' എന്ന പരിപാടിയിലാണ് തന്റെ ക്രൈസ്തവ വിശ്വാസത്തിന്, പട്രീഷ്യ ഹീറ്റൺ ടെലിവിഷൻ സ്ക്രീനിലൂടെ അനേകം പേർക്ക് സാക്ഷ്യം നൽകിയത്. തനിക്ക് മഹത്വം നൽകാതെ, ദൈവത്തിനു മഹത്വം നൽകിയതാണ് മികച്ച ഒരു കരിയറിലേക്ക് നയിച്ചതെന്ന് ദി ലേറ്റ് ഷോയുടെ അവതാരകനായ സ്റ്റീഫൻ കോൾബെർട്ടിനോട് പട്രീഷ്യ ഹീറ്റൺ വെളിപ്പെടുത്തി. തന്റെ കരിയറിന്റെ ആരംഭത്തിൽ ദൈവം എല്ലാ വാതിലുകളും അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് പട്രീഷ്യ സ്മരിച്ചു. ഇതിനിടയിൽ ലോസ്ആഞ്ചലസിൽ പോകാനുള്ള അവസരം ലഭിച്ചു. അവിടെയെത്തി ആദ്യ മാസത്തിൽ തന്നെ സഭ നടത്തുന്ന ഒരു അനാഥാലയം മെക്സിക്കോയിലെത്തി സന്ദർശിച്ചു. തിരികെയെത്തിയപ്പോൾ തന്റെ ജീവിതത്തിൽ അതുവരെ അനുഭവിക്കാത്ത ഒരു സമാധാനം അനുഭവിച്ചറിഞ്ഞതായി ടെലിവിഷൻ താരം പറയുന്നു. ആരംഭത്തില്‍ അഭിനയമാകുന്ന തൊഴിലിനാണ് താൻ ജീവിതത്തില്‍ മുഖ്യസ്ഥാനം നൽകിയതെന്ന് താൻ മനസ്സിലാക്കിയെന്നും, ഒരു കത്തോലിക്കാ വിശ്വാസിയുടെ ജീവിതത്തിൽ വിശ്വാസത്തിന് മാത്രമായിരിക്കണം കേന്ദ്രഭാഗം നൽകേണ്ടതെന്നും പട്രീഷ്യ ഹീറ്റൺ പറഞ്ഞു. ക്രൈസ്തവ വിശ്വാസത്തെ ചേര്‍ത്തുപിടിച്ച് തന്റെ മദ്യപാനശീലം ഒഴിവാക്കാൻ ദൈവം തന്നെ എങ്ങനെ സഹായിച്ചെന്നും പട്രീഷ്യ പരിപാടിക്കിടയിൽ വിശദീകരിച്ചു. എവരിബഡി ലൗസ് റെയ്മണ്ട് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് പട്രീഷ്യ ഹീറ്റൺ പ്രശസ്തിയിലേക്ക് ഉയർന്നത്.
Image: /content_image/News/News-2019-10-27-01:10:13.jpg
Keywords: താരം, ഹോളിവുഡ
Content: 11545
Category: 7
Sub Category:
Heading: അസാധാരണ മിഷൻ മാസം- ഇരുപത്തിയേഴാം ദിവസം
Content: മിഷൻ പ്രവർത്തനങ്ങളിൽ എങ്ങനെ കുട്ടികൾക്ക് പങ്കുകാരാകാം.
Image:
Keywords:
Content: 11546
Category: 1
Sub Category:
Heading: വിവാഹ ജീവിതം നയിക്കുന്നവർക്ക് പൗരോഹിത്യം നൽകാനുളള ശുപാര്‍ശയുമായി ആമസോൺ സിനഡ്
Content: റോം: ആമസോൺ മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിവാഹ ജീവിതം നയിക്കുന്നവർക്ക് പൗരോഹിത്യം നൽകണമെന്ന് സിനഡ് പിതാക്കന്മാർ മാർപാപ്പയോട് ആവശ്യപ്പെട്ടു. ആമസോൺ മേഖലയിൽ വിവാഹിതരായവരെ പൗരോഹിത്യ ശുശ്രൂഷക്കായി പരിഗണിക്കാനും, സ്ത്രീകളെ ഡീക്കൻ പദവിയിലേക്ക് നിയമിക്കുന്നതിനെ കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയമിക്കാനും ശുപാർശ ചെയ്യുന്ന 33 പേജുള്ള രേഖ സിനഡ് പിതാക്കന്മാർ വോട്ടെടുപ്പിലൂടെയാണ് പാസ്സാക്കിയിരിക്കുന്നത്. വോട്ടവകാശമുള്ള 181അംഗങ്ങളും, ആമസോണിൽ നിന്നെത്തിയ പ്രതിനിധികളും, അൽമായ, സന്യാസ സഭകളുടെ അംഗങ്ങളുമടക്കം പങ്കെടുത്ത മൂന്നാഴ്ച നീണ്ട ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം. മാർപാപ്പയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഇവരെല്ലാവരും സമ്മേളനത്തിന്റെ ഭാഗമാകാൻ എത്തിയത്. മനുഷ്യാവകാശം, പ്രകൃതിസംരക്ഷണം തുടങ്ങിയ വിഷയങ്ങളെ പറ്റിയും ചർച്ചകൾ നടന്നു. പ്രാഥമിക രേഖയിൽ വിവിധ ഭേദഗതികൾ വരുത്തിയ ശേഷമാണ് മാർപാപ്പയ്ക്ക് സമർപ്പിക്കേണ്ട രേഖ വോട്ടിങ്ങിലൂടെ പാസാക്കിയത്. രേഖയിലെ നിർദ്ദേശങ്ങൾ സഭയുടെ ഔദ്യോഗിക പഠനത്തിന്റെ ഭാഗമല്ല. വിശുദ്ധ കുർബാന അർപ്പിക്കാൻ വൈദികരില്ല എന്നതാണ്, വിവാഹിതരായവർക്ക് പൗരോഹിത്യം നൽകാനായുള്ള തീരുമാനത്തിന് പിന്നിലെ ചേതോവികാരമായി സീനഡ് പിതാക്കന്മാർ ചൂണ്ടിക്കാണിച്ചത്. ദൈവജനത്തിന് പൂർണമായി സമർപ്പിക്കാൻ സാധിക്കുമെന്നതിനാൽ വൈദിക ബ്രഹ്മചര്യത്തിന്റെ മഹത്വം തങ്ങൾ അംഗീകരിക്കുന്നുവെന്നും അവൻ പറഞ്ഞു. ആമസോണിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഡീക്കൻ പദവി ലഭിച്ച, മാതൃകാപരമായ കുടുംബജീവിതം നയിക്കുന്ന വ്യക്തികളെ കണ്ടെത്തി അവർക്ക് വൈദിക പരിശീലനം നൽകി നിയമിക്കാനുള്ള നിർദ്ദേശമാണ് രേഖയിലുള്ളത്. ഇത് ഉൾപ്പെടെയുള്ള എല്ലാ ഖണ്ഡികകൾക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ വോട്ടുകൾ ലഭിച്ചു. ഭൂരിപക്ഷം സിനഡ് പിതാക്കന്മാരുടെയും പിന്തുണ ലഭിച്ചുവങ്കിലും, കർദ്ദിനാൾ മാർക്ക് ഔലറ്റ്, കർദ്ദിനാൾ റോബർട്ട് സാറ, കർദ്ദിനാൾ പീറ്റർ ടർക്ക്സൺ തുടങ്ങിയവർ പാരമ്പര്യമായി സഭ പിന്തുടരുന്ന വൈദിക ബ്രഹ്മചര്യ നിയമത്തിൽ മാറ്റങ്ങളൊന്നും വരുത്താൻ പാടില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലായി സിനഡ് വേദിയിലടക്കം പറഞ്ഞിരുന്നു. ആഗോളതലത്തിൽ ചർച്ചകൾ നടത്തി മാത്രമേ വൈദിക ബ്രഹ്മചര്യ നിയമത്തിന് ഇളവ് നൽകാൻ പാടുള്ളൂവെന്ന് ചില സിനഡ് പിതാക്കന്മാർ നിർദ്ദേശിച്ചുവെന്ന് സിനഡ് രേഖ പത്രസമ്മേളനത്തിൽ പ്രകാശനം ചെയ്യവേ സിനഡിൽ പ്രത്യേക സെക്രട്ടറി പദവി വഹിച്ച കർദ്ദിനാൾ മൈക്കിൾ സേർനിയും വ്യക്തമാക്കിയിരുന്നു. സിനഡ് രേഖ ഇനി മാർപാപ്പയ്ക്ക് സമർപ്പിക്കും. മാർപാപ്പ ഈ രേഖയെ അംഗീകരിച്ചാൽ മാത്രമേ ഈ നിർദ്ദേശങ്ങൾ ഔദ്യോഗികമായി നിലവിൽ വരികയുള്ളൂ. എന്നാൽ ഇതുപോലെ വോട്ടിങ്ങിലൂടെ പാസ്സായ സിനഡു തീരുമാനങ്ങൾ മാർപാപ്പ അംഗീകരിക്കാതിരുന്ന സന്ദർഭങ്ങൾ സഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. അതിനാൽ ഈ വിഷയത്തിൽ മാർപാപ്പയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ലോകം.
Image: /content_image/TitleNews/TitleNews-2019-10-27-13:55:56.jpg
Keywords: ആമസോ
Content: 11547
Category: 1
Sub Category:
Heading: ഐ‌എസ് തലവന്റെ മരണ വാര്‍ത്തയ്ക്കിടെ ക്രൈസ്തവ രക്തസാക്ഷികളുടെ സ്മരണയില്‍ ലോകം
Content: വാഷിംഗ്ടണ്‍ ഡി‌സി: ഇസ്ലാമിന് വേണ്ടി ജിഹാദ് പ്രഖ്യാപിച്ച് പതിനായിരകണക്കിന് ക്രൈസ്തവര്‍ അടക്കമുള്ള നിരപരാധികളെ കൊന്നൊടുക്കിയ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ തലവന്റെ അബൂബക്കർ അൽ ബഗ്ദാദിയുടെ മരണ വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംനേടുമ്പോള്‍ ലിബിയയിലെ കടല്‍ക്കരയില്‍ ദാരുണമായി കൊല ചെയ്യപ്പെട്ടവരുടെ ദൃശ്യങ്ങളും വീണ്ടും ചര്‍ച്ചയാകുന്നു. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ്സ് അനുഭാവികള്‍ ക്രൈസ്തവ കൂട്ടക്കൊല നടത്തിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. കഴുത്തറുത്താണ് എല്ലാ വിശ്വാസികളെയും ഇസ്ളാമിക ഭീകരര്‍ കൊലപ്പെടുത്തിയത്. ഇതടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ദാരുണമായ ക്രൈസ്തവ കൂട്ടക്കൊലകള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ തലവന്റെ അബൂബക്കർ അൽ ബഗ്ദാദിയായിരിന്നു. ഇത് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം തുർക്കി അതിർത്തിയോടു ചേർന്ന് വടക്കു പടിഞ്ഞാറൻ സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിലെ ബാരിഷ ഗ്രാമത്തിൽ ബഗ്ദാദിയുടെ ഒളിത്താവളം യുഎസ് വളയുകയായിരുന്നു. പിടിക്കപ്പെടുമെന്നായപ്പോൾ, ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ബഗ്ദാദിയുടെ 3 കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. 2014ൽ ഐഎസ് ഭീകരർ പിടിച്ചെടുത്ത ഇറാഖ്–സിറിയ ഭൂപ്രദേശങ്ങളുടെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചതോടെയാണു ബഗ്ദാദി ലോകശ്രദ്ധയിലെത്തുന്നത്. തുടര്‍ന്നു മധ്യപൂര്‍വ്വേഷ്യയില്‍ ഐ‌എസ് നടത്തിയ ആക്രമണങ്ങളില്‍ പതിനായിരകണക്കിന് ക്രൈസ്തവരും യസീദികളും ദാരുണമായി കൊല്ലപ്പെട്ടിരിന്നു.
Image: /content_image/News/News-2019-10-28-03:57:31.jpg
Keywords: ഇസ്ലാമിക്, ഐ‌എസ്
Content: 11548
Category: 7
Sub Category:
Heading: അസാധാരണ മിഷൻ മാസം- ഇരുപത്തിയെട്ടാം തീയതി
Content: പഠനത്തിനും ജോലിക്കുമായി വിദൂരങ്ങളിലായിരിക്കുന്നവരുടെ വിശ്വാസ തീക്ഷണതയും ചലിപ്പിക്കാൻ നമ്മുക്കും കടമയില്ലേ?
Image:
Keywords:
Content: 11549
Category: 18
Sub Category:
Heading: മദ്യം കുടില്‍ വ്യവസായമാക്കി മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം ജനദ്രോഹപരം: കെ‌സി‌ബി‌സി മദ്യവിരുദ്ധസമിതി
Content: കൊച്ചി: പഴവര്‍ഗങ്ങളില്‍നിന്നു മദ്യം ഉത്പാദിപ്പിച്ച്, മദ്യം കുടില്‍ വ്യവസായമാക്കി ചെറുകിട യൂണിറ്റുകള്‍ക്ക് അബ്കാരി ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അപക്വവും ജനദ്രോഹപരവുമാണെന്നു കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന ഉന്നതാധികാര സമിതി യോഗം. മദ്യവും മയക്കുമരുന്നും പൊതുസമൂഹത്തിന്റെ മാനസികാരോഗ്യനിലവാരം തകര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ചങ്ങലയ്ക്കും ഭ്രാന്തുപിടിച്ചതിനു തുല്യമായ നടപടിയാണിത്. എരിതീയില്‍ sതുല്യമായ ഈ ഭ്രാന്തന്‍ നയം പിന്‍വലിച്ചേ തീരൂ. സര്‍ക്കാര്‍ എല്ലാ അതിര്‍വരന്പുകളും ലംഘിച്ച് മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. ഇടതുമുന്നണിയുടെ മദ്യവര്‍ജന നയമാണോ ഇതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. ബാര്‍ കോഴയുടെ പേരില്‍ വിപ്ലവം സൃഷ്ടിച്ചവര്‍ മദ്യശാലകള്‍ വ്യാപകമാക്കി അരങ്ങു തകര്‍ക്കുകയാണ്. കഴിഞ്ഞ ഒന്‍പത് മാസംകൊണ്ട് 70 ബാറുകള്‍ അനുവദിച്ചു. ഹെറിറ്റേജ് ലൈസന്‍സുകളും യഥേഷ്ടം നല്‍കുകയാണ്. സന്പൂര്‍ണ മദ്യനിരോധനത്തിന് തുടക്കംകുറിച്ച പ്രതിപക്ഷമുന്നണിയും നേതൃത്വവും ഇതിനെതിരേ മൗനം പാലിക്കുന്നു. നവംബര്‍ ആദ്യവാരം വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെയും സംഘടനകളെയും സംഘടിപ്പിച്ച് എറണാകുളത്ത് പ്രക്ഷോഭപരിപാടികള്‍ക്കു തുടക്കം കുറിക്കുമെന്നും യോഗം വ്യക്തമാക്കി. ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, യോഹന്നാന്‍ ആന്റണി, ഫാ. പോള്‍ കാരാച്ചിറ, ജോസ് ചെന്പിശേരില്‍, സിസ്റ്റര്‍ റോസ്മിന്‍, ഷിബു കാച്ചപ്പള്ളി, തങ്കച്ചന്‍ വെളിയില്‍, തോമസുകുട്ടി മണക്കുന്നേല്‍, തങ്കച്ചന്‍ കൊല്ലക്കൊന്പില്‍, ആന്റണി ജേക്കബ്, വി.ഡി. രാജു, രാജന്‍ ഉറുന്പില്‍, വൈ. രാജു, ബനഡിക്ട് ക്രിസോസ്റ്റം എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-10-28-05:22:44.jpg
Keywords: മദ്യ