Contents
Displaying 11201-11210 of 25160 results.
Content:
11520
Category: 13
Sub Category:
Heading: 'ദൈവം ഭരമേല്‍പ്പിച്ച ദൗത്യം ഇനിയും പൂര്‍ണ്ണമായി നിറവേറ്റിയിട്ടില്ല': അജഗണത്തിന് സൂസപാക്യം പിതാവിന്റെ ഹൃദയസ്പര്‍ശിയായ കത്ത്
Content: തിരുവനന്തപുരം: "ദൈവം എന്തിന് വീണ്ടും എന്നെ ജീവിതത്തിലേക്ക് കൊണ്ടുവന്നു എന്ന ചോദ്യത്തിനു എനിക്ക് കിട്ടുന്ന ഉത്തരം ഇതാണ്, കാരുണ്യവാനായ ദൈവത്തിന്റെ ഇഷ്ട്ടം, അതായത് നല്ല ദൈവം എന്നെ ഏൽപ്പിച്ച ദൗത്യം അവിടുത്തെ ആഗ്രഹത്തിന് അനുസരിച്ചു ഇനിയും പൂർണമായി നിറവേറ്റിയിട്ടില്ല എന്നതാണ്". നീണ്ട ആശുപത്രി വാസത്തിന് ശേഷം ബിഷപ്പ് ഹൌസില്‍ മടങ്ങിയെത്തിയ ശേഷം തന്റെ അജഗണത്തിനായി എഴുതിയ കത്തില്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പിതാവ് കുറിച്ച വാക്കുകളാണിത്. പ്രാര്‍ത്ഥിച്ചവര്‍ക്കും പിന്തുണ നല്‍കിയവര്‍ക്കും ഹൃദയത്തില്‍ നിന്നുള്ള നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. മരണത്തില്‍ നിന്നുള്ള തിരിച്ചുവരവിനെ ദൈവീക പദ്ധതിയായി അദ്ദേഹം വിവരിച്ചിരിക്കുന്നത്. മരണത്തെ ഞാൻ ഭയപ്പെടുന്നില്ല. കുറെയേറെ സഹനശക്തി ദൈവം എനിക്ക് നൽകിയിട്ടുള്ളതായി തോന്നുന്നു. എല്ലാ ദിവസവും നല്ല മരണത്തിനായി ഞാൻ പ്രാർത്ഥിക്കാറുണ്ട്. അപ്പോഴെല്ലാം ഞാൻ ഓർമ്മിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ വാക്യമിതാണ്, "മാലാഖമാർ ഭൂമിയിൽ വസിക്കറില്ല. കാരുണ്യവാനായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റി കഴിയുമ്പോള്‍ അവര്‍ സ്വർഗ്ഗത്തിലേക്ക് പറക്കുന്നു, അതിനാണ് അവർക്ക് ചിറകുകൾ ഉള്ളത്". ഈ വാക്കിൻറെ പശ്ചാത്തലത്തിൽ ഞാൻ എന്നെക്കുറിച്ച് തന്നെ ചിന്തിക്കുകയായിരുന്നു. മരണത്തിന്റെ വക്കിലെത്തിയ എന്നെ എന്തുകൊണ്ട് ദൈവം വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവന്നു? ഇതിനു എനിക്ക് കിട്ടുന്ന ഉത്തരം ഇതാണ്- കാരുണ്യവാനായ ദൈവത്തിന്റെ ഇഷ്ട്ടം, അതായത് നല്ല ദൈവം എന്നെ ഏൽപ്പിച്ച ദൗത്യം അവിടുത്തെ ആഗ്രഹത്തിന് ഇനിയും പൂർണമായി നിറവേറ്റിയിട്ടില്ല. ദൈവത്തിലേക്ക് പറന്നുയരാൻ തക്കവിധത്തിൽ സുകൃതങ്ങളാകുന്ന ചിറകുകള്‍ ഇനിയും പാകമായിട്ടില്ല. ദൈവം നിശ്ചയിച്ച സമയത്ത് ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് അവിടുത്തെ പക്കലേക്ക് പറന്നുയരാൻ പ്രാർത്ഥിക്കണമെന്നു അഭ്യർത്ഥിക്കുന്നു. അര്‍ഹിക്കുന്നതിലും അധികമായി കാണിച്ച സ്നേഹത്തിനും താത്പര്യത്തിനും കരുതലിനും നന്ദിപറയുന്നു എന്നു കുറിച്ചുകൊണ്ടാണ് പിതാവ് തന്റെ കത്ത് അവസാനിപ്പിക്കുന്നത്. വരുന്ന ഞായറാഴ്ച (27/10/19) അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും ഈ ഇടയലേഖനം വായിക്കും.
Image: /content_image/India/India-2019-10-23-11:38:23.jpg
Keywords: സൂസ

11521
Category: 14
Sub Category:
Heading: ഉണ്ണിയേശുവിനൊപ്പമുള്ള മാതാവിന്റെ ലോകത്തെ ഏറ്റവും ഉയരമേറിയ രൂപം ബള്‍ഗേറിയയില്‍
Content: ഹസ്കോവോ: ബള്‍ഗേറിയയിലെ ഏഴാമത്തെ ഏറ്റവും വലിയ നഗരമായ ഹസ്കോവോയില്‍ ഉണ്ണിയേശുവിനെ വഹിച്ചു നില്‍ക്കുന്ന ദൈവമാതാവിന്റെ ലോകത്തെ ഏറ്റവും ഉയരമേറിയ രൂപം തീര്‍ത്ഥാടകരുടേയും, വിനോദസഞ്ചാരികളുടേയും ശ്രദ്ധാകേന്ദ്രമായി മാറുന്നു. 100 അടിയിലധികം (30 മീറ്റര്‍) ഉയരമുള്ള “പരിശുദ്ധ ദൈവമാതാവിന്റെ സ്മാരകം” എന്ന് പേരിട്ടിരിക്കുന്ന ഈ രൂപം ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം ഉണ്ണിയേശുവുമൊത്തുള്ള മാതാവിന്റെ ലോകത്തെ ഏറ്റവും ഉയരമേറിയ രൂപമാണ്. ഇതിനോടകം തന്നെ ഹസ്കോവോ നഗരത്തിന്റെ അടയാളമായി മാറിയിരിക്കുന്ന ഈ ഭീമാകാരമായ രൂപം കാണുവാന്‍ ദിനംപ്രതി ആയിരങ്ങളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. ചെറിയ ഓര്‍ത്തഡോക്സ് ചാപ്പല്‍ ഉള്‍കൊള്ളുന്ന അടിത്തറ കൂടി കണക്കിലെടുത്താല്‍ 102 അടി (31 മീറ്റര്‍) ആണ് രൂപത്തിന്റെ ഉയരം. നഗരത്തിന്റെ ഏത് ഭാഗത്തുനിന്നു നോക്കിയാലും രാത്രിപോലും കാണുവാന്‍ പാകത്തിന് ഹസ്കോവോ നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഒരു മലമുകളിലാണ് രൂപം നിര്‍മ്മിച്ചിരിക്കുന്നത്. പോളിമര്‍ കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഭീമന്‍ രൂപം തദ്ദേശീയരായ നിരവധി കലാകാരന്‍മാരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നതും വസ്തുതയാണ്. 2002-ലാണ് ഹാസ്കോവോ മുനിസിപ്പല്‍ കൗണ്‍സില്‍ ഏതാണ്ട് 1,50,000 യൂറോ ചിലവ് വരുന്ന രൂപം നിര്‍മ്മിക്കുവാനുള്ള അനുവാദം നല്‍കിയത്. വെറും രണ്ടുലക്ഷം മാത്രം വരുന്ന ഹാസ്കോവോ നഗരവാസികളുടെ ഉദാരമായ സംഭാവനയും, നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന രൂപത്തിന്റെ ചിത്രമുള്‍കൊള്ളുന്ന പോസ്റ്റ്‌കാര്‍ഡുകളുടെ വില്‍പ്പനയും വഴിയാണ് നിര്‍മ്മാണത്തിനാവശ്യമായി പണം കണ്ടെത്തിയത്. 2013-ല്‍ ദൈവമാതാവിന്റെ ജനനത്തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 8 നായിരുന്നു രൂപത്തിന്റെ അനാച്ഛാദനം. ബള്‍ഗേറിയയിലെ ഏറ്റവും പ്രധാനപ്പെട്ട 100 വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഹസ്കോവോയുടെ പ്രതീകമായ പരിശുദ്ധ ദൈവമാതാവിന്റെ ഈ രൂപം ഇടംപിടിച്ചു കഴിഞ്ഞു. നിലവില്‍ ഏറ്റവും വലിയ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം സ്ഥിതി ചെയ്യുന്നത് വെനിസ്വേലയിലെ സമാധാനത്തിന്റെ രാജ്ഞിയുടെ സ്മാരകമാണ്. എന്നാല്‍ ഇതിനെക്കാളും ഉയരത്തില്‍ ലോകത്തെ ഏറ്റവും വലിയ മരിയന്‍ രൂപം 2020-ല്‍ ഫിലിപ്പീന്‍സില്‍ പൂര്‍ത്തിയാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
Image: /content_image/News/News-2019-10-23-13:10:23.jpg
Keywords: രൂപ, പ്രതിമ

11522
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പുസ്തകം 'ഭൂമി നമ്മുടെ അമ്മ' ഇന്നു പ്രസിദ്ധീകരിക്കും
Content: വത്തിക്കാന്‍ സിറ്റി: ദൈവീക ദാനമായ ഭൂമി സംരക്ഷിക്കുവാന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ പുസ്തകം 'ഭൂമി നമ്മുടെ അമ്മ' ഇന്നു വത്തിക്കാനില്‍ പ്രസിദ്ധീകരിക്കും. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍പാപ്പ പലപ്പോഴായി നല്കിയിട്ടുള്ള സന്ദേശങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ പുസ്തകം വത്തിക്കാന്‍ പബ്ലിഷിംഗ് ഹൗസാണ് പുറത്തിറക്കുന്നത്. എല്ലാം വെട്ടിപ്പിടിക്കുന്ന വളരെ ശക്തമായ സ്വാര്‍ത്ഥതയുടെ സംസ്കാരമാണ് ലോകത്തു ഇന്നു കാണുന്നതെന്നും സ്വാര്‍ത്ഥത കൊണ്ട് മനുഷ്യന്‍ ഭൂമിയെ നശിപ്പിക്കുന്നതിന് ദൈവത്തോടും മാപ്പപേക്ഷിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് പുസ്തകത്തില്‍ പ്രധാനമായും ഉള്ളത്. ദൈവം ദാനമായി തന്ന ഈ പൊതുഭവനം അതിന്‍റെ മനോഹാരിതയിലും മേന്മയിലും ഭാവി തലമുറയ്ക്കായ് സംരക്ഷിക്കുവാനും, സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും പാവങ്ങളെയും ആശ്ലേഷിക്കുവാനും ഉത്തരവാദിത്വ പൂര്‍ണ്ണതയില്‍ സാധിച്ചേക്കും. ഭൂമിയോടും, സമുദ്രത്തോടും അന്തരീക്ഷത്തോടും പക്ഷിമൃഗാദികളോടും മനുഷ്യര്‍ ചെയ്തിട്ടുള്ള പാതകങ്ങള്‍ ഓര്‍ത്ത് അനുതപിക്കുകയും മാറ്റങ്ങള്‍ വരുത്തുകയും വേണം. പാവങ്ങളോടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടും കാണിച്ചിട്ടുള്ള അവഗണയ്ക്കും നാം അവരോട് ക്ഷമയാചിക്കുകയും സമൂഹത്തില്‍ എല്ലാവരേയും ആശ്ലേഷിക്കുകയും വേണമെന്നും പുസ്തകത്തില്‍ മാര്‍പാപ്പ ഓര്‍മ്മപ്പെടുത്തുന്നതായി ഇറ്റാലിയന്‍ ദിനപത്രം കൊറിഏറെ സേറയില്‍ വന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇറ്റാലിയന്‍ ഭാഷയില്‍ 'Nostra Madre Terra' എന്ന പേരുള്ള പുസ്തകം “ഭൂമി നമ്മുടെ അമ്മ” എന്ന ശീര്‍ഷകത്തില്‍ മറ്റു ഭാഷാപതിപ്പുകളും ഉടനെ ലഭ്യമാക്കും. കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസ് ബെര്‍ത്തലോമിയോ ഒന്നാമനാണ് പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത്.
Image: /content_image/News/News-2019-10-24-05:00:23.jpg
Keywords: ഭൂമി

11523
Category: 18
Sub Category:
Heading: മക്കളുടെ എണ്ണത്തെ കേന്ദ്രീകരിച്ച് സർക്കാർ ജോലിയില്‍ നിരോധനം: തിരുമാനം പിൻവലിക്കണമെന്ന് പ്രോലൈഫ് അപ്പോസ്തോലേറ്റ്
Content: കൊച്ചി: അസമിൽ രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സർക്കാർ ജോലിയിൽ നിരോധനം ഏർപ്പെടുത്താനുള്ള മന്ത്രിസഭയുടെ തീരുമാനം പുനപരിശോധിക്കണമെന്നു സീറോ മലബാർ പ്രോലൈഫ് അപ്പോസ്തോലേറ്റ്. 2021 ജനുവരി 1 മുതൽ പുതിയ നിയമം കൊണ്ടുവരുവാനുള്ള മന്ത്രിസഭാ തീരുമാനം കുടുംബങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. കുടുംബങ്ങളുടെ ആസൂത്രണം എന്നത് കുട്ടികളുടെ എണ്ണം കുറയ്ക്കൽ മാത്രമായി മാറരുത്. കുടുംബങ്ങളുടെ ക്ഷേമവും എെശ്യര്യവും ഉറപ്പാക്കുന്ന പദ്ധതികൾക്ക് രൂപം നല്കുവാൻ സർക്കാരിന് കഴിയണം. തൊഴിലും വരുമാനവും ഉറപ്പുവരുത്തുവാൻ സർക്കാരും സമൂഹവും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് വേണ്ടതെന്ന് പ്രോലൈഫ് അപ്പോസ്തോലേറ്റ് സെക്രട്ടറി സാബു ജോസ് പ്രസ്താവിച്ചു. കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് തിരുമാനമെടുക്കുവാൻ നേതൃത്വം നൽകുന്ന മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, അദ്ദേഹത്തിന്റെ മാതാപിതാക്കളായ ജിബേശ്വർ സോനാവാളിന്റെയും ദിനേശ്വരി സോനാവാളിന്റെയും മക്കളിൽ എട്ടാമനാണ് എന്ന വസ്തുത മറക്കരുത്. വിവാഹം കഴിക്കുവാനും, ഉത്തരവാദിത്തമുള്ള ദമ്പതികൾ എന്ന നിലയിൽ മക്കളെ സ്വീകരിക്കുവാനുമുള്ള അവകാശവും സ്വാതന്ത്രവും എല്ലാ പൗരന്മാർക്കുമുണ്ട്. ഇത് നിയന്ത്രിക്കുവാനും നിരോധിക്കുവാനുമുള്ള നീക്കങ്ങൾ കുടുംബജീവിതത്തോടുള്ള നിഷേധവും മനുഷ്യമഹത്വത്തോടുള്ള അനാദരവുമാണ്. സംസ്ഥാന സർക്കാരുകൾക്ക് ഇത്തരത്തിലുള്ള തീരുമാനം എടുക്കുവാൻ ഭരണഘടനാപരമായ അവകാശമുണ്ടോയെന്ന് മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഉന്നത നീതിപീഠങ്ങളും വിലയിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Image: /content_image/India/India-2019-10-24-05:12:41.jpg
Keywords: കുട്ടി, കുടുംബാസൂ

11524
Category: 7
Sub Category:
Heading: അസാധാരണ മിഷൻ മാസം- ഇരുപത്തിനാലാം ദിവസം
Content: മിഷൻ പ്രവർത്തനങ്ങളെ എങ്ങനെ പിന്തുണക്കാം? ഹൃദയ സ്പർശിയായ സന്ദേശവുമായി തട്ടിൽ പിതാവ്.
Image:
Keywords:

11525
Category: 11
Sub Category:
Heading: ശാരീരികമായ കുറവുകൾ ആ വ്യക്തിയിൽ ഉറങ്ങിക്കിടക്കുന്ന വലിയ കഴിവുകളുടെ സൂചന: ബിഷപ്പ് പോൾ മുല്ലശ്ശേരി
Content: കൊല്ലം: മനുഷ്യന്റെ ശാരീരികമായ കുറവുകൾ ആ വ്യക്തിയിൽ ഉറങ്ങിക്കിടക്കുന്ന വലിയ കഴിവുകളുടെ സൂചനയാണെന്ന് കൊല്ലം ബിഷപ്പ് ഡോ.പോൾ ആൻറണി മുല്ലശ്ശേരി. കൊല്ലം രൂപതയിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി ആർച്ച് ബിഷപ്പ് ബെൻസിഗറിന്റെ പേരിൽ ഫാത്തിമമാതാ തീർത്ഥാടന ദേവാലയത്തിൽ കാരിത്താസ് എന്ന സംഘടന ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വലിയ അവസരങ്ങളാണ് വിശാലമായ ഈ ലോകത്ത് അത്തരക്കാരെ കാത്തിരിക്കുന്നതെന്നും, അതിനാൽ തന്നെ അവരെ പ്രതീക്ഷയിലേക്ക് നയിക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും, അത് നമ്മുടെ ഔദാര്യമല്ല അവരുടെ അവകാശമാണെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു. ‘ഭിന്നശേഷിക്കാരുടെ ഉന്നമനമാണ് സംഘടനയുടെ ലക്ഷ്യം’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കാരിത്താസിന്റെ ഉദ്ഘാടന സമ്മേളത്തിൽ രൂപത എപ്പിസ്കോപ്പൽ വികാർ ഡോ.ബൈജു ജൂലിയാൻ അധ്യക്ഷത വഹിച്ചു. രൂപത വികാർ ജനറൽ മോൺ.വിൻസൻറ് മച്ചാഡോ മുഖ്യ പ്രഭാഷണം നടത്തി. ജെയിൻ ആൻസിൽ ഫ്രാൻസിസ്, ഷീല ആൻറണി, രാജു എഡ്വേർഡ്, റീത്തദാസ്, ബിനീഷ് ടോം എന്നിവർ ആശംസകൾ അർപ്പിച്ചു. ആന്റണി ബോയ്, സ്വാഗതവും റോണ റിബൈറോ നന്ദിയും പറഞ്ഞു.
Image: /content_image/News/News-2019-10-24-06:24:34.jpg
Keywords: പോൾ

11526
Category: 10
Sub Category:
Heading: ആഗോള ക്രൈസ്തവരുടെ എണ്ണം 250 കോടി പിന്നിട്ടു: നിരീശ്വരവാദികളുടെ എണ്ണം താഴേക്ക്
Content: ന്യൂയോര്‍ക്ക്: ആഗോളതലത്തിൽ ക്രൈസ്തവരുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ലോക ജനസംഖ്യയിലുണ്ടായ വർദ്ധനവിന്റെ ശതമാനത്തേക്കാൾ ഉയർന്ന നിരക്കിലാണ് ക്രൈസ്തവ വിശ്വാസികളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നതെന്ന്‍ ഗ്ലോബൽ ക്രിസ്ത്യാനിറ്റി നടത്തിയ ഗവേഷണ റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ലോക ജനസംഖ്യ 1.20 ശതമാനം എല്ലാവർഷവും വർദ്ധിക്കുമ്പോൾ, ക്രൈസ്തവ ജനസംഖ്യയുടെ വർദ്ധനവ് 1.27 ശതമാനമാണ്. ആഫ്രിക്കയുടെ മാത്രം കണക്കെടുക്കുമ്പോൾ 2.37 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് പ്രകാരം, 2019 പകുതിയായപ്പോൾ ലോകത്തെ മുഴുവൻ ക്രൈസ്തവ വിശ്വാസികളുടെയെണ്ണം 250 കോടിയായി ഉയര്‍ന്നിരിക്കുകയാണ്. 1970-ല്‍ 120 കോടിയായിരിന്നു ക്രൈസ്തവരുടെ ആകെ ജനസംഖ്യ. അതേസമയം നിരീശ്വരവാദികളുടെയെണ്ണം താഴേക്ക് കൂപ്പുകുത്തുകയാണെന്ന ശ്രദ്ധേയമായ വസ്തുതയും ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. 1970ൽ 16.5 കോടി നിരീശ്വരവാദികളുണ്ടായിരുന്നവെങ്കിൽ, ഇന്നത് 13.8 കോടി മാത്രമാണ്. 2025 ആകുമ്പോഴേക്കും നിരീശ്വരവാദികളുടെയെണ്ണം 13.2 കോടിയായി ചുരുങ്ങുമെന്ന് കണക്കുകൾ പറയുന്നു. അജ്ഞേയതാവാദികളുടെ എണ്ണവും ആഗോളതലത്തിൽ കുറയുകയാണ്. ഗോർഡൻ- കോണവെൽ ദൈവശാസ്ത്ര സെമിനാരിയാണ് ഗ്ലോബൽ ക്രിസ്ത്യൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്രൈസ്തവരുടെ എണ്ണത്തില്‍ അമേരിക്കയില്‍ കുറവുണ്ടെന്ന പ്യൂ റിസേര്‍ച്ച് പഠനഫലം വന്നു ദിവസങ്ങള്‍ക്കുള്ളിലാണ് ആഫ്രിക്ക അടക്കമുള്ള ഭൂഖണ്ഡങ്ങളില്‍ ക്രൈസ്തവ വിശ്വാസം വര്‍ദ്ധിക്കുന്നുവെന്ന പുതിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
Image: /content_image/News/News-2019-10-24-07:23:05.jpg
Keywords: വര്‍ദ്ധന

11527
Category: 1
Sub Category:
Heading: വിശുദ്ധ നാമകരണ നടപടികളിലെ അത്ഭുതസൗഖ്യങ്ങൾ- യുക്തിയും സത്യവും: പിഒസിയിൽ സിംപോസിയം
Content: കൊച്ചി: നാമകരണത്തിനായി വിശുദ്ധരുടെ മാധ്യസ്ഥത്തിലൂടെ നടക്കുന്ന അത്ഭുതങ്ങൾ നൂറ്റാണ്ടുകളായി പരിഗണിക്കുമ്പോൾ അവയെ അശാസ്ത്രീയമെന്നും യുക്തിരഹിതമെന്നും അന്ധവിശ്വാസമെന്നും ആരോപിക്കുന്നവർക്ക് മറുപടിയുമായി പാലാരിവട്ടം പിഒസിയിൽ സിംപോസിയം. അതിസ്വഭാവികമായ ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയവും ദാർശനികവും ദൈവശാസ്ത്രപരവുമായ മാനങ്ങളെ വിശകലനം ചെയ്യാനാണ് സിംപോസിയത്തിലൂടെ ഉദ്ദേശിക്കുന്നത്. 'വിശുദ്ധ നാമകരണ നടപടികളിലെ അത്ഭുത സൗഖ്യങ്ങൾ: യുക്തിയും സത്യവും' എന്ന വിഷയത്തെ കേന്ദ്രീകരിച്ചു ഒക്ടോബർ 29 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് ചർച്ചകൾ ആരംഭിക്കുക. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ വൈസ് പ്രിൻസിപ്പാലും ന്യൂറോളജി വിഭാഗത്തിന്റെ തലവനുമായ ഡോ. ആനന്ദ്കുമാർ, ഡോ. അഗസ്റ്റിൻ പാംപ്ലാനി സിഎസ്ടി(ഇൻസ്റ്റ്യൂട്ട് ഓഫ് ഓഫ് സയൻസ് ആൻഡ് റിലീജിയൻ, ആലുവ), ഡോ. റോയി ജോസഫ് കടുപ്പിൽ (പൗരസ്ത്യ വിദ്യാപീഠം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഈസ്റ്റൻ കാനൻ ലോ), നിഷാ ജോസ് എം എസ് സി കൗൺസിലിംഗ് സൈക്കോളജി (ഡയറക്ടർ, ഫൗണ്ടേഷൻ ഫോർ മെൻറൽ വെൽനെസ്സ്, മുട്ടുചിറ) എന്നിവർ ചർച്ചയിൽ പങ്കെടുക്കും. കെസിബിസി സെക്രട്ടറിയേറ്റ് കെസിബിസി ഐക്യ ജാഗ്രത കമ്മീഷനും ചേർന്നാണ് പരിപാടി ഒരുക്കുന്നത്. സിംപോസിയത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട്, കെസിബിസി ഐക്യജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. സാജു കൂത്താടി പുത്തൻപുരയിൽ സി എസ് ടി എന്നിവർ പറഞ്ഞു.
Image: /content_image/News/News-2019-10-24-08:33:39.jpg
Keywords: അത്ഭുത

11528
Category: 13
Sub Category:
Heading: സുഖനിദ്രക്കു ബൈബിള്‍ : മറ്റുള്ളവരോട് ക്ഷമിക്കുന്നവര്‍ക്ക് ശാന്തമായി ഉറങ്ങാൻ സാധിക്കുമെന്ന് സര്‍വ്വേഫലം
Content: ന്യൂയോര്‍ക്ക്: മനുഷ്യന്റെ ആരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഘടകമാണ് ഉറക്കം. എന്നാൽ ശാന്തമായി ഉറങ്ങുവാൻ എത്രപേർക്ക് സാധിക്കുന്നു എന്നത് പലർക്കും ഉത്തരമില്ലാത്ത ചോദ്യമാണ്. ഈ സാഹചര്യത്തിൽ പുറത്തുവന്നിരിക്കുന്ന പഠനഫലമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ബൈബിളില്‍ നിരവധി തവണ കർത്താവ് ഓർമ്മപ്പെടുത്തുന്ന “മറ്റുള്ളവരോട് ക്ഷമിക്കുക” എന്ന ഒറ്റ സന്ദേശം ജീവിതത്തിൽ പകർത്തിയാൽ ശാന്തമായ ഉറക്കം ലഭിക്കുമെന്നാണ് ന്യൂയോര്‍ക്കിലെ പ്രമുഖ ജേര്‍ണലായ ‘സൈക്കോളജി ആന്‍ഡ് ഹെല്‍ത്ത്’ല്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പഠനഫലത്തില്‍ പറയുന്നത്. മറ്റുള്ളവരോടു ക്ഷമിച്ചവര്‍ തങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സംതൃപ്തരാണെന്നു റിപ്പോര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവരോട് ക്ഷമിക്കുന്നവര്‍ക്ക് ദീര്‍ഘനേരം നിലനില്‍ക്കുന്ന നല്ല ഉറക്കം ലഭിക്കുമെന്നും, അതുവഴി നല്ല ശാരീരിക ആരോഗ്യം ലഭിക്കുമെന്നും ഗവേഷണഫലത്തില്‍ നിന്നും വ്യക്തമായതായി പഠനഫലത്തെ ചൂണ്ടിക്കാണിച്ചു വാഷിംഗ്‌ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ക്ഷമിക്കാത്തവരില്‍ കോപം, വിദ്വേഷ മനോഭാവം, കുറ്റപ്പെടുത്തല്‍, എന്നിങ്ങനെയുള്ള ദോഷകരമായ ചിന്തകളും വികാരങ്ങളും ഉടലെടുക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുക വഴി ഉറക്കത്തിനും, ആരോഗ്യത്തിനും തടസ്സം നേരിടുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ നടത്തിയ സര്‍വ്വേയില്‍ പ്രായപൂര്‍ത്തിയായ 1423 പേരാണ് പങ്കെടുത്തത്. സ്വന്തം തെറ്റുകളെ തിരുത്തുവാനും, മറ്റുള്ളവര്‍ ചെയ്ത തെറ്റുകള്‍ക്ക് അവരോട് ക്ഷമിക്കുവാനുള്ള കഴിവ്, അവസാന മുപ്പതു ദിവസത്തെ ഉറക്കം, ഇപ്പോഴത്തെ ആരോഗ്യം, ജീവിത സംതൃപ്തി തുടങ്ങിയവയായിരുന്നു പ്രധാന ചോദ്യങ്ങള്‍. “ദൈവം ക്രിസ്തു വഴി നിങ്ങളോട് ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍”(എഫേസോസ് 4:32), “മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങളും ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും” (മത്തായി 6:14), “നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അത് ക്ഷമിക്കുക” (മര്‍ക്കോസ് 11:25) എന്നിങ്ങനെ ക്ഷമയെ കുറിച്ചു നിരവധി ഓർമ്മപ്പെടുത്തലുകൾ ബൈബിളില്‍ വിവരിച്ചിട്ടുണ്ട്. അതിനാൽ തന്നെ സുഖനിദ്രക്ക് വഴി തുറക്കുന്നതിൽ ബൈബിൾ തെരഞ്ഞെടുക്കുന്നത് ഏറെ സഹായകരമാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2019-10-24-11:11:46.jpg
Keywords: ബൈബി, വിശുദ്ധ ഗ്രന്ഥ

11529
Category: 1
Sub Category:
Heading: വിശുദ്ധ ജോൺ പോൾ രണ്ടാമനെ വേദപാരംഗത പദവിയിലേക്ക് ഉയര്‍ത്തണമെന്നു ആവശ്യം
Content: ക്രാക്കോ: വിശുദ്ധ ജോൺ പോൾ രണ്ടാമനെ യൂറോപ്പിന്റെ മധ്യസ്ഥ വിശുദ്ധനും വേദപാരംഗതനുമായി പ്രഖ്യാപിക്കാൻ അഭ്യർത്ഥിച്ച് പോളിഷ് മെത്രാന്‍ സമിതി. പോളണ്ടിലെ കാത്തലിക് ബിഷപ്പ് കോൺഫറൻസ് കോൺഫറൻസ് അധ്യക്ഷൻ ആർച്ച്ബിഷപ്പ് സ്റ്റാനിസ്ലോ ഗോഡെക്കിയാണ് ഫ്രാൻസിസ് പാപ്പയ്ക്ക് ഇതുസംബന്ധിച്ച അഭ്യർത്ഥന രേഖാമൂലം കൈമാറിയിരിക്കുന്നത്. അതേസമയം ദീർഘകാലം വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന കർദ്ദിനാൾ സ്റ്റാനിസ്ലോ ഡിവിസ്, ഉൾപ്പെടെയുള്ള ബിഷപ്പുമാർ ആർച്ച്ബിഷപ്പ് ഗോഡെക്കിയുടെ അഭ്യർത്ഥനയെ പിന്തുണച്ചിട്ടുണ്ട്. അര നൂറ്റാണ്ടിലേറെക്കാലം രണ്ടായി നിന്നിരുന്ന യൂറോപ്പിൽ ഐക്യം പുനസ്ഥാപിക്കാൻ ജോണ്‍ പോള്‍ രണ്ടാമന്‍ നൽകിയ സംഭാവനയാണ് അദ്ദേഹത്തെ മഹനീയനാക്കുന്നതെന്നും അദ്ദേഹത്തിന്റെ നേതൃത്വം സഭയിൽ മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കാനും നല്ല സംസ്‌കാരം വളർത്താനും സംഭാവനകൾ നൽകിയിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്യൻ മൂല്യങ്ങൾ സംരക്ഷിക്കാനും അത് ആധുനികതയുടെ മായാത്ത അടിത്തറയായി നിലനിർത്താനും വലിയ പങ്ക് വഹിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ യഥാർത്ഥ അധ്യാപകനും സഭയുടെ ആചാര്യനുമാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 22നാണ് മെത്രാന്‍ സമിതി അഭ്യര്‍ത്ഥന പാപ്പയ്ക്കു കൈമാറിയിരിക്കുന്നതെന്ന വസ്തുതയും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-10-24-11:51:40.jpg
Keywords: ജോണ്‍ പോള്‍