Contents
Displaying 11181-11190 of 25160 results.
Content:
11500
Category: 1
Sub Category:
Heading: പാഴാക്കുന്ന ഭക്ഷണം പാവപ്പെട്ടവന്റെ അന്നം: ഫ്രാന്‍സിസ് പാപ്പ
Content: റോം: നാം കൂട്ടിവയ്ക്കുന്നതും, ചിലപ്പോള്‍ പൂഴ്ത്തിവയ്ക്കുന്നതും,പാഴാക്കിക്കളയുന്നതുമായ ഭക്ഷണ സാധനങ്ങള്‍ പാവപ്പെട്ടവന്‍റെ അന്നമാണെന്ന്‍ ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ആഗോള ഭക്ഷ്യദിനത്തില്‍ യുഎന്നിന്‍റെ റോമിലുള്ള ഭക്ഷ്യകാര്‍ഷിക സംഘടനയുടെ (F.A.O.) ഡയറക്ടര്‍ ജനറല്‍ ഷീ ഡോങ്യൂവിന് അയച്ച സന്ദേശത്തിലാണ് ഈ പരാമര്‍ശം. സൃഷ്ടിയുടെ ഫലങ്ങളിലാണ് നമ്മുടെ ജീവിതം ആശ്രിയിച്ചിരിക്കുന്നതെന്നും അവ ഒരിക്കലും ക്രമക്കേടായും, യാതൊരു നിയന്ത്രണവുമില്ലാതെയും ഉപയോഗിക്കുന്ന വസ്തുക്കളായി മാറരുതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഒരു നല്ല ജീവിതക്രമം രൂപപ്പെടുത്തിക്കൊണ്ട് ആഹാരക്രമത്തിലെ ക്രമക്കേടുകള്‍ നിയന്ത്രിക്കാനാകും. അതിന്‍റെ പിന്നില്‍ ആത്മനിയന്ത്രണത്തിന്‍റയും, വിരക്തിയുടെയും, ഉപവാസത്തിന്‍റെയും, ഒപ്പം ഐക്യദാര്‍ഢ്യത്തിന്‍റെയും അരൂപിയുണ്ട്. മാനവികതയുടെ ചരിത്രത്തില്‍ ഉടനീളം തെളിഞ്ഞുനില്ക്കുന്ന ഈ പുണ്യങ്ങള്‍ നമ്മെ മിതത്വമുള്ള ജീവിതത്തിനും, മറ്റുള്ളവരുടെ, വിശിഷ്യ പട്ടിണി അനുഭവിക്കുന്ന സഹോദരങ്ങളെക്കുറിച്ച് അവബോധമുള്ളവരായി ജീവിക്കാനും സഹായിക്കുന്നു. സ്വാര്‍ത്ഥതയും വ്യക്തി മാഹാത്മ്യ ചിന്തകളും ഒഴിവാക്കുവാനും അതു നമുക്ക് അത് ഉത്തേജനംപകരും. മനുഷ്യന്‍റെ ഭക്ഷണത്തിന് സാമൂഹികവും സാംസ്കാരികവും പ്രതീകാത്മകവുമായ ഒരു അര്‍ത്ഥമുണ്ട്. എന്നാല്‍ അത് വെറും ഉപഭോഗവസ്തുവോ കച്ചവടസാധനമോ ആയി തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ്. അങ്ങിനെ ലാഭത്തിന്‍റെയും കമ്പോളത്തിന്‍റെയും യുക്തിഭദ്രത നിലനിര്‍ത്തുന്നിടത്തോളം കാലം ലോകത്തു വര്‍ദ്ധിച്ചുവരുന്ന വിശപ്പിനും പോഷക കുറവിനും എതിരായ യുദ്ധത്തിന് അറുതിയുണ്ടാവില്ല. എവിടെയും എപ്പോഴും പ്രഥമ ഉത്ക്കണ്ഠ മനുഷ്യരെക്കുറിച്ചായിരിക്കണം. ആവശ്യത്തിനു ഭക്ഷണമില്ലാതെ ജീവിക്കുന്ന സ്ത്രീ- പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങളെയും സാമൂഹിക ബന്ധങ്ങളെയും കൈകാര്യംചെയ്യുവാന്‍ ഏറെ പരിമിതികളുണ്ട്. അതിനാല്‍ മനുഷ്യനു മുന്‍തൂക്കം നല്കിക്കൊണ്ടു പ്രവര്‍ത്തിക്കുമ്പോള്‍ സാമൂഹിക സഹായ പദ്ധതികള്‍ക്കും വികസന പരിപാടികള്‍ക്കും തീര്‍ച്ചയായും പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ ഫലപ്രാപ്തിയുണ്ടാകും. ലോകത്തിന്‍റെ ചില ഭാഗങ്ങളില്‍ ഭക്ഷണം പാഴാക്കിക്കളയുകയും, നശിപ്പിച്ചുകളയുകയും ചെയ്യുമ്പോള്‍, മറ്റിടങ്ങളില്‍ അത് അമിതമായി ഉപയോഗിക്കുകയോ, മറ്റു ചില ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കുകയും ചെയ്യുന്നുണ്ട്. ഈ വലയത്തില്‍നിന്നും രക്ഷപ്പെടാന്‍ അടിസ്ഥാനപരമായ ഭക്ഷ്യസ്രോതസ്സുക്കളിലേയ്ക്ക് എത്തിപ്പെടാന്‍ കരുത്തുള്ള സാമ്പത്തിക സ്ഥാപനങ്ങളെയും സാമൂഹിക പ്രസ്ഥാനങ്ങളെയും വളര്‍ത്തിയെടുക്കണമെന്നും പാപ്പ കത്തില്‍ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2019-10-21-00:49:32.jpg
Keywords: പാപ്പ, ദരിദ്ര

11501
Category: 13
Sub Category:
Heading: മ്യാന്മറില്‍ രക്തസാക്ഷിത്വം വരിച്ച ഇറ്റാലിയന്‍ വൈദികന്‍ വാഴ്ത്തപ്പെട്ട പദവിയിൽ
Content: ക്രീമ, ഇറ്റലി: ഭാരതത്തിന്റെ അയല്‍രാജ്യമായ മ്യാന്മറിൽ രക്തസാക്ഷിത്വം വരിച്ച, ഇറ്റാലിയന്‍ വൈദികന്‍ ഫാ. ആൽഫ്രഡോ ക്രെമോണെസിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് തിരുസഭ ഉയർത്തി. ലോക മിഷ്ണറി ഞായറിന്റെ തലേദിവസമായ ശനിയാഴ്ച ഇറ്റലിയിലെ ക്രീമയിലുളള അസംപ്ഷൻ ഓഫ് ദി വെർജിൻ മേരി കത്തീഡ്രൽ ദേവാലയത്തിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരു സംഘത്തിന്റെ ചുമതല വഹിക്കുന്ന കർദ്ദിനാൾ ആഞ്ചലോ ബെച്യു തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്രീമ രൂപതയുടെ മെത്രാൻ ഡാനിയേൽ ജിയാനോട്ടിയുടെയും, മ്യാൻമാറിലെ തൗൻഗുഗു രൂപതയുടെ മെത്രാൻ, ഐസക് ഡാനുവിന്റെയും നൂറുകണക്കിന് വിശ്വാസികളുടെയും സാന്നിധ്യത്തിലായിരിന്നു പ്രഖ്യാപനം. പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ മിഷനിലെ അംഗമായിരുന്നു ഫാ. ആൽഫ്രഡോ ക്രമോണാസി. 1902-ല്‍ ഇറ്റലിയിലെ റിപ്പാള്‍ട്ട ഗൂറിനയില്‍ ജനിച്ച ആൽഫ്രഡോ കേവലം ഇരുപതു വയസ്സുള്ളപ്പോള്‍ മിഷ്ണറിയാകാന്‍ ഉറച്ച തീരുമാനമെടുത്തു. മിഷ്ണറിമാരെ കുറിച്ചുള്ള മാഗസിനുകളും ബുക്കുകളുമാണ് അദ്ദേഹത്തിന്റെ മിഷന്‍ തീക്ഷ്ണതയെ ജ്വലിപ്പിച്ചത്. വെറും 23 വയസ്സു മാത്രമുണ്ടായിരിന്നപ്പോള്‍ ക്രൈസ്തവ വിശ്വാസം കാര്യമായി എത്താത്ത മ്യാന്‍മറിലേക്ക് അദ്ദേഹം യാത്രതിരിച്ചു. അധികം വൈകാതെ 1925-ല്‍ അദ്ദേഹം ഗോത്രവംശജര്‍ താമസിക്കുന്ന ബാഗോ മേഖലയിലെ ഡോനോകൊയില്‍ തന്റെ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുലര്‍ച്ചെ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവെച്ചു ആരാധനയില്‍ പങ്കുചേര്‍ന്നാണ് അദ്ദേഹം തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രതിസന്ധികളെയും ഭീഷണികളെയും വകവെക്കാതെ ആയിരങ്ങള്‍ക്കു അദ്ദേഹം ക്രിസ്തുവിനെ നല്കി. 1953-ല്‍ മ്യാന്‍മറില്‍ ആഭ്യന്തര കലഹം രൂക്ഷമായപ്പോള്‍ റിബലുകള്‍ക്കൊപ്പം വൈദികനും ജനങ്ങളും നിലകൊണ്ടുവെന്ന് ആരോപിച്ചു അദ്ദേഹത്തെ വെടിവെച്ചു കൊലപ്പെടുത്തുകയായിരിന്നു. ക്രിസ്തുവിനോടുള്ള സ്നേഹത്താൽ തന്റെ ജീവൻ ഉദാരമായി നൽകിയ വാഴ്ത്തപ്പെട്ട ആൽഫ്രഡോ, ഇന്ന് ക്രീമ രൂപതയോടും, മിഷ്ണറിമാരോടും, സഭ മുഴുവനോടും തന്റെ ജീവിത സാക്ഷ്യം മുന്നിൽ നിർത്തി സംസാരിക്കുകയാണെന്നും നാമകരണ വേളയില്‍ കർദ്ദിനാൾ ബെച്യു പറഞ്ഞു. വിശ്വാസത്തിനുവേണ്ടി മരിക്കാനുള്ള അനുഗ്രഹം ചിലർക്കു മാത്രമേ ലഭിക്കുകയുള്ളൂവെന്നും, എന്നാൽ നമ്മളെല്ലാം വിശ്വാസത്തില്‍ ജീവിക്കാൻ വിളിക്കപ്പെട്ടവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മിഷ്ണറി ജീവിതത്തിന്റെ സൗന്ദര്യത്തെപ്പറ്റി യുവജനങ്ങൾക്ക് ചിന്തിക്കാൻ ഫാ. ആൽഫ്രഡോ ക്രമോണാസിയുടെ ജീവിതസാക്ഷ്യം ഒരു പ്രചോദനമാണെന്നും കർദ്ദിനാൾ ബെച്യു കൂട്ടിച്ചേർത്തു.
Image: /content_image/News/News-2019-10-21-03:21:15.jpg
Keywords: മ്യാന്മ, മ്യാന്‍മ

11502
Category: 7
Sub Category:
Heading: അസാധാരണ മിഷൻ മാസം- ഇരുപത്തിയൊന്നാം ദിവസം
Content: ഒരു യഥാര്‍ത്ഥ മിഷ്ണറിയാകാന്‍ കര്‍ത്താവിനെ വ്യക്തിപരമായി സ്നേഹിക്കേണ്ടിയിരിക്കുന്നു. യേശുവിനോട് നമ്മുക്ക് വ്യക്തിപരമായ സ്നേഹമുണ്ടോ? ഈ അസാധാരണ മിഷന്‍ മാസത്തില്‍ നമ്മുക്ക് വിചിന്തനം ചെയ്യാം.
Image:
Keywords:

11503
Category: 14
Sub Category:
Heading: 'ലവ് ആന്‍ഡ് മേഴ്സി': വിശുദ്ധ ഫൗസ്റ്റീനയെ കുറിച്ചുള്ള സിനിമ ഒക്ടോബര്‍ 28ന് തീയറ്ററുകളില്‍
Content: വാഷിംഗ്‌ടണ്‍ ഡിസി: ദിവ്യകാരുണ്യത്തിന്റെ അപ്പസ്തോല എന്നറിയപ്പെടുന്ന പോളിഷ് കന്യാസ്ത്രീ വിശുദ്ധ ഫൗസ്റ്റീന കൊവാള്‍സ്കയുടെ അവിശ്വസനീയമായ ജീവിതാനുഭവങ്ങളും, ദിവ്യകാരുണ്യ സന്ദേശങ്ങളും ഇതിവൃത്തമാക്കിയ “ലവ് ആന്‍ഡ് മേഴ്സി” സിനിമ ഒക്ടോബര്‍ 28ന് തീയറ്ററുകളിലെത്തും. അമേരിക്കയിലെ എഴുനൂറിലധികം തീയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഇതിനോടകം തന്നെ പുറത്തുവിട്ട സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്ധ്യാത്മിക ജീവിതത്തിലേക്കുള്ള വിശുദ്ധ ഫൗസ്റ്റീനയുടെ വിളിയും, ലോകമെങ്ങുമുള്ള അനേകായിരങ്ങള്‍ക്ക് വിശുദ്ധ ഫൗസ്റ്റീനയുടെ ആദ്ധ്യാത്മിക സന്ദേശങ്ങള്‍ നല്‍കിയ നവീകരണാനുഭവവുമാണ് സിനിമയുടെ പ്രതിപാദ്യ വിഷയം. നൂറിലധികം ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുള്ള വിശുദ്ധ ഫൗസ്റ്റീനയുടെ പ്രസിദ്ധമായ ഡയറി മാനവകുലത്തിന് പ്രതീക്ഷയുടേതായ മാര്‍ഗ്ഗരേഖയാണെന്നും, കഴിഞ്ഞ 19 വര്‍ഷമായി ഈ ഡയറി തന്റെ ജീവിതത്തില്‍ കാതലായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്നുമാണ് സിനിമയുടെ സംവിധായകനായ മൈക്കേല്‍ കോണ്‍ണ്ട്രാക്റ്റ് പറയുന്നത്. വിശുദ്ധ ഫൗസ്റ്റീനയെക്കുറിച്ച് ഇതിനു മുന്‍പ് അറിവില്ലാതിരുന്ന പലകാര്യങ്ങളും സിനിമ പുറത്തുകൊണ്ടുവരുന്നുണ്ടെന്നാണ് വിവരം. വിശുദ്ധയുടെ ആത്മീയ പിതാവായിരുന്ന ഫാ. മൈക്കേല്‍ സോപോക്കോയുടെ പുതുതായി കണ്ടെത്തിയ കത്തുകളും സിനിമയില്‍ പ്രതിപാദിക്കുന്നതായി സൂചനയുണ്ട്. ദിവ്യകാരുണ്യ ഈശോയുടെ ചിത്രവും, ടൂറിനിലെ അത്ഭുത കച്ചയിലെ യേശുവിന്റെ ചിത്രവും തമ്മില്‍ എങ്ങനെ പൊരുത്തപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ശാസ്ത്രീയമായ വീക്ഷണകോണിലൂടെ സിനിമ വിശകലനം ചെയ്യുന്നുണ്ടെന്നും ശ്രദ്ധേയമാണ്. കാരുണ്യത്തിന്റെ സോദരിമാര്‍ എന്ന സന്യാസിനീ സമൂഹത്തിലെ അംഗമായിരിന്ന വിശുദ്ധ ഫൗസ്റ്റീനക്ക് 1931 ഫെബ്രുവരി 22-നാണ് ദിവ്യകാരുണ്യ നാഥനായ യേശുവിന്റെ ദര്‍ശനം ആദ്യമായി ലഭിക്കുന്നത്. ആദ്യകാലഘട്ടങ്ങളില്‍ വിദ്യാഭ്യാസം പോലുമില്ലാത്ത പാവപ്പെട്ട കർഷക കുടുംബത്തിലെ അംഗമായ അവളെ യേശു ഇത്തരമൊരു മഹത്തായ കാര്യത്തിന് തിരഞ്ഞെടുക്കുവാൻ തീരെ സാധ്യതയില്ല എന്നാണ് അവളുടെ മഠത്തിലെ മറ്റ് സഹോദരിമാർപോലും കരുതിയത്. യേശുവിന്റെ പ്രത്യക്ഷപ്പെടലുകളെ കുറിച്ച് ഫൗസ്റ്റിന തന്റെ ഡയറിയിൽ നിരന്തരം രേഖപ്പെടുത്തി കൊണ്ടിരുന്നു. അത് ഇന്നു ആഗോള തലത്തില്‍ തന്നെ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച പുസ്തകമായി മാറിയിട്ടുണ്ട്. 2000-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. {{ വിശുദ്ധ ഫൗസ്റ്റീന കൊവാൾസ്കയുടെ പൂര്‍ണ്ണ ജീവചരിത്രം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/2734 }}
Image: /content_image/News/News-2019-10-21-11:39:34.jpg
Keywords: ഫൗസ്റ്റീന, സിനിമ

11504
Category: 1
Sub Category:
Heading: വിവാഹിതരായ പുരോഹിതര്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നത് മിഥ്യാധാരണ: ആമസോണ്‍ മേഖലയുടെ ഉത്തരവാദിത്വമുള്ള സലേഷ്യന്‍ വൈദികന്‍
Content: വത്തിക്കാന്‍ സിറ്റി: ആമസോണ്‍ മേഖലയില്‍ വിവാഹിതരായ പുരുഷന്‍മാരെ പൗരോഹിത്യത്തിനായി പരിഗണിക്കണമെന്ന നിര്‍ദ്ദേശം നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നത് മിഥ്യാധാരണയെന്ന്‍ മിഷ്ണറി വൈദികന്റെ തുറന്നുപറച്ചില്‍. ഫ്രാന്‍സിസ് പാപ്പയുടെ ക്ഷണപ്രകാരം ആമസോണ്‍ സിനഡില്‍ പങ്കെടുത്തുവരുന്ന ഫാ. മാര്‍ട്ടിന്‍ ലസാര്‍ട്ടേയാണ് ആമസോണ്‍ സിനഡിലെ ചൂടേറിയ ചര്‍ച്ചാ വിഷയങ്ങളിലൊന്നിനെക്കുറിച്ച് പ്രതികരണം നടത്തിയിരിക്കുന്നത്. ആഫ്രിക്കയിലും, ലാറ്റിന്‍ അമേരിക്കയിലും സലേഷ്യന്‍ സഭയുടെ മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഫാ. മാര്‍ട്ടിന്‍, ഉറുഗ്വേ സ്വദേശിയാണ്. ഇറ്റാലിയന്‍ ആഴ്ചപതിപ്പായ ‘എല്‍ എസ്പ്രസ്സോ’യുടെ ഓഗസ്റ്റ് പന്ത്രണ്ടിലെ ‘ആമസോണിയ: വിരി പ്രൊബാറ്റി ഒരു പരിഹാരമാണോ?’എന്ന ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. തന്റെ അഭിപ്രായത്തില്‍ ‘വിരി പ്രൊബാറ്റി’ (വിവാഹിതരായ പുരുഷന്‍മാരെ പൗരോഹിത്യ പട്ടത്തിനു പരിഗണിക്കല്‍) വഴി സുവിശേഷവത്കരണത്തിലെ അപര്യാപ്തതകള്‍ക്ക് പരിഹാരമാവില്ല എന്നു ഫാ. ലസാര്‍ട്ടേ സൂചിപ്പിക്കുന്നു. ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍ നമ്മുടെ വിശ്വാസം മാമ്മോദീസയിലാണ് വേരൂന്നിയിരിക്കുന്നതെന്നും തിരുപ്പട്ട സ്വീകരണത്തിലല്ലെന്നും ഉദാഹരണങ്ങള്‍ വഴി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൊറിയയിലെ കത്തോലിക്കാ സഭയുടെ ആരംഭം ചൈനയില്‍ ജ്ഞാനസ്നാനം സ്വീകരിച്ച അല്‍മായനായ യി സെയുങ്-ഹുണില്‍ നിന്നായിരുന്നുവെന്നും, 51 വര്‍ഷക്കാലം വൈദികരെ കൂടാതെ അല്‍മായര്‍ നയിച്ച കൊറിയന്‍ സഭ കടുത്ത പീഡനത്തിനിടയില്‍ മുന്നേറിയ കാര്യവും, 1644-ല്‍ അവസാന പുരോഹിതനെ കൊലപ്പെടുത്തിയ ശേഷം ഇരുനൂറ് വര്‍ഷങ്ങളോളം രഹസ്യമായി ക്രിസ്ത്യാനികള്‍ നയിച്ച ജപ്പാന്‍ സഭയുടെ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക ലേഖനമായ ഇവാഞ്ചിലി ഗോഡിയം (സുവിശേഷത്തിന്റെ ആനന്ദം) കേന്ദ്രമാക്കി സഭ നേരിടുന്ന പ്രതിസന്ധികളുടെ മൂലകാരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവവിളിയുടെ അഭാവമല്ല, തെറ്റായ നിര്‍ദ്ദേശങ്ങളും, അപ്പസ്തോലിക തീക്ഷ്ണതയുടെയും, പ്രാര്‍ത്ഥനയുടേയും, സാഹോദര്യത്തിന്റേയും അഭാവവും, മതനിരപേക്ഷയും സഭ നേരിടുന്ന പ്രശ്നങ്ങള്‍ക്കും കാരണമാണെന്നു അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. പുരോഹിതര്‍ക്കും, സന്യസ്തര്‍ക്കും ജന്മം നല്‍കാത്ത ക്രിസ്ത്യന്‍ സമൂഹം ആത്മീയ രോഗമുള്ള സമൂഹമാണെന്നും, എന്നാല്‍ വിവാഹിതരെ വൈദികരാക്കിയാലും അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും പറഞ്ഞുകൊണ്ടാണ് ഫാ. ലസാര്‍ട്ടേ തന്റെ പ്രസ്താവന അവസാനിപ്പിച്ചിക്കുന്നത്.
Image: /content_image/News/News-2019-10-21-13:31:49.jpg
Keywords: ആമസോ

11505
Category: 18
Sub Category:
Heading: ഹിയറിംഗിന് ഹാജരായില്ല: ലൂസി കളപ്പുരക്കല്‍ നല്‍കിയ പരാതി വനിതാ കമ്മീഷന്‍ തള്ളി
Content: കല്‍പ്പറ്റ: അച്ചടക്കലംഘനങ്ങളെ തുടര്‍ന്നു നടപടി നേരിടുന്ന ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹ അംഗമായ ലൂസി കളപ്പുരക്കല്‍, തുടര്‍ച്ചയായ നാലു തവണയും ഹിയറിംഗിന് ഹാജരാവാത്തതിനെത്തുടര്‍ന്നു അവര്‍ നല്‍കിയ പരാതി വനിതാ കമ്മീഷന്‍ ഉപേക്ഷിച്ചു. ജില്ലയില്‍ കഴിഞ്ഞ നാലു തവണ നടന്ന അദാലത്തുകളിലും ഹാജരാവാന്‍ ആവശ്യപ്പെട്ടു കമ്മീഷന്‍ സിസ്റ്റര്‍ ലൂസിക്കു കത്ത് നല്‍കിയിരുന്നു. എന്നാല്‍, കമ്മീഷനെ ബന്ധപ്പെടുകയോ അദാലത്തില്‍ ഹാജരാവുകയോ ചെയ്തില്ലെന്ന് അധ്യക്ഷ എം.സി. ജോസഫൈന്‍ മാധ്യമങ്ങളോടു പറഞ്ഞു. പരാതിക്കാരോടു കമ്മീഷനു മുന്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയാല്‍ രണ്ട് അവസരങ്ങളാണു സാധാരണ നിലയില്‍ നല്‍കുന്നത്. എന്നാല്‍, ലൂസിക്കു നാലുതവണ അവസരം നല്‍കി. എന്നാല്‍, അവര്‍ നിരുത്തരവാദപരമായാണ് ഈ വിഷയത്തില്‍ ഇടപ്പെട്ടതെന്നും എം.സി. ജോസഫൈന്‍ പറഞ്ഞു.
Image: /content_image/India/India-2019-10-22-01:00:00.jpg
Keywords: ലൂസി, സന്യാസ

11506
Category: 11
Sub Category:
Heading: ന്യൂനപക്ഷ സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നു: മാര്‍ ജോസഫ് പാംപ്ലാനി
Content: തൃശൂര്‍: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുകയാണെന്നു തലശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. തൃശൂര്‍ അതിരൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംഘടിപ്പിച്ച അധ്യാപക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മാര്‍ പാംപ്ലാനി. കഴിഞ്ഞ നാലുവര്‍ഷമായി നിയമന അംഗീകാരം പോലും ലഭിക്കാത്ത നൂറുകണക്കിന് എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ നമ്മുടെ വിദ്യാലയങ്ങളില്‍ ജോലിചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കിയാല്‍ അയ്യായിരം വിദ്യാര്‍ഥികള്‍ ഇല്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്ത അധ്യാപകസംഗമത്തില്‍ മോണ്‍. തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. അധ്യാപക അവാര്‍ഡ് നേടിയ സ്‌റ്റെയിനി ചാക്കോയെ യോഗത്തില്‍ ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ 100 ശതമാനം വിജയം കൈവരിച്ച അതിരൂപതയിലെ 35 വിദ്യാലയങ്ങള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ആന്റണി ചെമ്പകശേരി, ജോഷി വടക്കന്‍, പി.ഡി. വിന്‍സന്റ്, ബിജു ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2019-10-22-04:17:26.jpg
Keywords: പാംപ്ലാനി

11507
Category: 7
Sub Category:
Heading: അസാധാരണ മിഷൻ മാസം - ഇരുപത്തിരണ്ടാം തിയതി
Content: അസാധാരണ മിഷൻ മാസം - ഇരുപത്തിരണ്ടാം തിയതി

11508
Category: 13
Sub Category:
Heading: പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ അവസ്ഥ ദയനീയം: വെളിപ്പെടുത്തലുമായി യുവതി
Content: ലാഹോര്‍: പാക്കിസ്ഥാനിൽ ക്രൈസ്തവർക്ക് നേരിടേണ്ടി വരുന്ന കടുത്ത വിവേചനത്തിന്റെയും ആക്രമണങ്ങളുടെയും ദുരവസ്ഥ വിവരിച്ചുകൊണ്ട് നസീബ് നവാബ് എന്ന ക്രൈസ്തവ യുവതി രംഗത്ത്. സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന് നല്‍കിയ അഭിമുഖത്തിലാണ് നേഴ്സ് കൂടിയായ നസീബ് നവാബ് രാജ്യത്തെ പരിതാപകരമായ അവസ്ഥ വിവരിച്ചത്. 2008 മുതൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു അവര്‍. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ക്രൈസ്തവ വിശ്വാസിയായ മിഷാൽ എന്ന രണ്ടാം വർഷ നേഴ്സിംഗ് വിദ്യാർഥിനിയെ രണ്ടു മുസ്ലിം യുവതികൾ ചേർന്ന് അപമാനിക്കുന്നത് കണ്ടപ്പോൾ താൻ ഇടപെട്ടുവെന്നും, ഇതിന്റെ പേരിൽ തന്നെ അവര്‍ ക്രൂരമായി ഉപദ്രവിച്ചുവെന്നും നസീബ് വെളിപ്പെടുത്തി. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു നഴ്സ് ഇടപെട്ടത് കൊണ്ട് മാത്രമാണ് നസീബിനെ മുസ്ലിം സഹപ്രവര്‍ത്തകര്‍ വെറുതെവിട്ടത്. താൻ ഔദ്യോഗികമായി പരാതി കൊടുത്തിരുന്നുവെങ്കിലും ഹോസ്പിറ്റലിന്റെ ചുമതല വഹിക്കുന്നവരോ, പോലീസുകാരോ വിഷയത്തിൽ നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്നും നസീബ് നവാബ് പറഞ്ഞു. ക്രൈസ്തവ വിശ്വാസികൾക്ക് പാക്കിസ്ഥാൻ സുരക്ഷിതമല്ലെന്നും, നിർബന്ധിത മതപരിവർത്തനം രാജ്യത്ത് വർദ്ധിച്ചുവെന്നും, തന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ താൻ ശിക്ഷിക്കപ്പെടുമോയെന്ന് ഭയക്കുന്നതായും നസീബ് തന്റെ ആശങ്ക പങ്കുവെച്ചു. കുട്ടികളുടെ കാര്യം ഓർത്തത് തനിക്ക് പേടിയുണ്ട്. പുറത്തുപോകുമ്പോൾ ഒറ്റയ്ക്ക് പോകരുതെന്ന് താൻ നിർദ്ദേശം നൽകിയിയിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ദൈവം തന്നോടൊപ്പമുണ്ടെന്ന ഉറച്ച ബോധ്യത്തിലാണ് ജീവിക്കുന്നതെന്നും നസീബ് സാക്ഷ്യപ്പെടുത്തുന്നു. തന്റെ ഫോണിൽ ബൈബിൾ ലഭ്യമാണെന്നും, ഭയം തോന്നുമ്പോൾ, സങ്കീർത്തനം 23, 121 അദ്ധ്യായങ്ങൾ വായിക്കാറുണ്ടെന്നും അവര്‍ പറയുന്നു. ലോകത്തു ക്രൈസ്തവ പീഡനങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. </p> <iframe title="vimeo-player" src="https://player.vimeo.com/video/311252826" width="640" height="360" frameborder="0" allowfullscreen></iframe> <p>
Image: /content_image/News/News-2019-10-22-04:50:42.jpg
Keywords: പാക്കി

11509
Category: 1
Sub Category:
Heading: ഭാരതത്തിലെ മത ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനത്തെ അപലപിച്ച് അമേരിക്കയില്‍ യോഗം
Content: ഒഹിയോ: ഭാരതത്തിലെ ക്രൈസ്തവര്‍ അടക്കമുള്ള മത ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനത്തെ അപലപിച്ച് നാഷ്ണൽ കൗൺസിൽ ഓഫ് ചർച്ചസ്- നാഷ്ണൽ സിഖ് കൗൺസിൽ നേതാക്കളുടെ ആദ്യ സംയുക്ത യോഗം. വംശീയത, ന്യൂനപക്ഷ പ്രീണനം, മത വിവേചനം എന്നിവയ്ക്കെതിരായ പോരാട്ടത്തിന് പൊതുവായ അടിത്തറ കണ്ടെത്തുന്നതിനായി സിഖ് വിശ്വാസി സമൂഹം ക്രിസ്ത്യൻ സഭകളുമായി ഇടപെഴകുന്നത് ഇതാദ്യമാണ്. ഇരുവിഭാഗവും ന്യൂനപക്ഷ പീഡന പരമ്പരകളിൽ ശക്തമായ ആശങ്ക പങ്കിടുകയും ഇതിനെതിരെയുള്ള പ്രതിഷേധങ്ങളിൽ പങ്കുചേരാൻ മറ്റു മതസ്ഥരെ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നിലവിലെ അവസ്ഥയെ വിവരിച്ചു കൊണ്ട് ഫാ. ജോസഫ് വർഗീസ്, തെക്ക് കിഴക്കൻ ഏഷ്യയിലെ മതപരമായ പീഡനം എന്ന പ്രബന്ധം അവതരിപ്പിച്ചു. ഹിമാചൽ പ്രദേശ് അടുത്തിടെ നടപ്പാക്കിയ മതപരിവർത്തന വിരുദ്ധ നിയമം. അസമിൽ എൻസിപി നടപ്പാക്കൽ, വിവിധ ബിജെപി ആധിപത്യമുള്ള സംസ്ഥാനങ്ങളിൽ ഹിന്ദുലിഞ്ച് ജനക്കൂട്ടം നടത്തിയ ആക്രമണം പരിശോധനയ്ക്കും അവലോകനത്തിനും വിധേയമായിരുന്നു.ഓക്സ്ഫഡ് സർവകലാശാലയിലെ പ്രൊഫസർ ഡോ. സത്പാൽ സിംഗ് സിഖ് മതത്തെക്കുറിച്ചും ഭൂരിപക്ഷ മതങ്ങളുടെ കൈകളിൽ നിന്നും സിഖുകാർ അനുഭവിക്കുന്ന മതപരമായ പീഡനത്തെക്കുറിച്ചും പ്രബന്ധം അവതരിപ്പിച്ചു. സംഭാഷണത്തിന്റെ അന്തിമ കരട് എൻസിസി, എൻഎസ്‍സി എന്നിവയുടെ പ്രതിനിധികൾ ഭാവി ചർച്ചകൾക്കായുള്ള ഒരു പ്രബന്ധമായി അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ പ്രൊഫസർ, ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ, അമേരിക്കയിലെ റീലിജിയൻസ് ഫോർ പീസ് എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് അംഗം, യുഎസ് കൺസൾട്ടേഷൻ ഓഫ് ഓറിയന്റൽ ഓർത്തഡോക്സ് കാത്തലിക് ചർച്ചുകളുടെ പ്രതിനിധി, ഓറിയന്റൽ ഓർത്തഡോക്സ് സഭ സ്റ്റാൻഡിംഗ് കോൺഫറൻസ് അംഗം എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ വൈദികനാണ് ഫാ. ജോസഫ് വർഗീസ്. അമേരിക്കൻ ഐക്യനാടുകളിലെ 36 പ്രധാന സഭകളെ പ്രതിനിധീകരിക്കുന്ന നാഷ്ണൽ കൗൺസിൽ ഓഫ് ചർച്ചും എല്ലാ സിഖ് ബോഡികളുടെയും സംയുക്ത സംഘടനയായ നാഷ്ണൽ സിഖ് കൗൺസിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തിയ ചർച്ചകളുടെ ഫലമായാണ് കൂടിക്കാഴ്ച നടന്നത്.
Image: /content_image/News/News-2019-10-22-05:17:54.jpg
Keywords: അമേരിക്ക, ഭാരത