Contents

Displaying 11131-11140 of 25160 results.
Content: 11445
Category: 1
Sub Category:
Heading: സിറിയന്‍ ക്രൈസ്തവരെ നാമകരണ ചടങ്ങിനിടെ സ്മരിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആഭ്യന്തര യുദ്ധങ്ങളും, സൈനീക നടപടികളും, തീവ്രവാദി ആക്രമണങ്ങളും വഴി കലാപ കലുഷിതമായ മധ്യപൂര്‍വ്വേഷ്യയിലെ പ്രത്യേകിച്ച് സിറിയയിലെ ജനങ്ങളുടെ അവസ്ഥയില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഒക്ടോബര്‍ 13ന് മറിയം ത്രേസ്യ ഉള്‍പ്പെടെയുള്ള അതുല്യ വ്യക്തിത്വങ്ങളെ വിശുദ്ധ പദവിയിലേക്കു ഉയര്‍ത്തിയ ചടങ്ങില്‍ ത്രികാലജപ പ്രാര്‍ത്ഥനക്കിടയിലാണ് ദുരിതമനുഭവിക്കുന്ന മധ്യപൂര്‍വ്വേഷ്യന്‍ ക്രൈസ്തവരെ പാപ്പ സ്മരിച്ചത്. എന്റെ ചിന്തകള്‍ വീണ്ടും മധ്യപൂര്‍വ്വേഷ്യയിലേക്കാണ് പോകുന്നത്, പ്രത്യേകിച്ച് പ്രിയപ്പെട്ട സിറിയയിലേക്ക്. സിറിയയുടെ വടക്ക്-കിഴക്കന്‍ ഭാഗത്തു നിന്നും വീണ്ടും ദുരന്ത വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്, സൈനീക നടപടികള്‍ കാരണം പലരും വീടുപേക്ഷിച്ച് പോകുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നിരവധി ക്രിസ്ത്യന്‍ കുടുംബങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാവരോടും, അന്താരാഷ്ട്ര സമൂഹത്തോടും സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും സുതാര്യതയോടും കൂടി സമാധാന ചര്‍ച്ചകള്‍ക്ക് ഫലപ്രദമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കാണണമെന്നുമുള്ള അഭ്യര്‍ത്ഥന വീണ്ടും പുതുക്കുന്നതായും പാപ്പ കൂട്ടിച്ചേര്‍ത്തു. ഇതിനു മുന്‍പും സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ കഷ്ടതയനുഭവിക്കുന്ന ക്രൈസ്തവ ജനതക്ക് വേണ്ടി ഫ്രാന്‍സിസ് പാപ്പ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് ഫ്രാന്‍സിസ് പാപ്പ കത്തയച്ചിരുന്നു. തടവില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുവാന്‍ കുടുംബാംഗങ്ങളെ അനുവദിക്കണമെന്നും, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും സമാധാന ശ്രമത്തിനുള്ള വഴികള്‍ തേടണമെന്നും അഭ്യര്‍ത്ഥിച്ച് കൊണ്ടായിരിന്നു കത്ത്.
Image: /content_image/News/News-2019-10-15-09:38:09.jpg
Keywords: സിറിയ
Content: 11446
Category: 1
Sub Category:
Heading: ദയാവധം അവസാനിപ്പിക്കുന്നതിനു പ്രചാരണ പരിപാടികളുമായി ക്രിസ്ത്യന്‍ സംഘടന
Content: ബെല്‍ജിയം: ദയാവധ നിയമങ്ങളെക്കുറിച്ചും അവ വ്യക്തികള്‍ക്കും സമൂഹത്തിനും ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനായി ക്രിസ്ത്യന്‍ സംഘടനയായ എഡിഎഫ് ഇന്റര്‍നാഷ്ണല്‍ അന്താരാഷ്ട്ര പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. “മാനുഷികാന്തസ്സ് ഉറപ്പിക്കുക-ദയാവധം അവസാനിപ്പിക്കുക” (അഫേം ഡിഗ്നിറ്റി- എന്‍ഡ് യൂത്തനേസിയ) എന്ന്‍ പേരിട്ടിരിക്കുന്ന പ്രചാരണ പരിപാടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍ ദയാവധത്തിന്റെ നിരക്ക് വലിയ രീതിയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ബെല്‍ജിയവും, നെതര്‍ലന്‍ഡ്‌സുമാണ്. വ്യക്തിപരമായ അനുഭവ സാക്ഷ്യങ്ങള്‍, ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്ന നിയമ പോരാട്ടങ്ങള്‍, ഗവേഷണങ്ങള്‍ തുടങ്ങിയവയെ പ്രയോജനപ്പെടുത്തിക്കൊണ്ട് ദയാവധത്തിന്റെ പ്രതികൂലമായ സ്വാധീനം തുറന്നു കാട്ടുക എന്നതാണ് പ്രചാരണ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. 2014-ലാണ് ബെല്‍ജിയത്തിലെ ദയാവധ നിയമങ്ങള്‍ ഭേദഗതി ചെയ്തത്. പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവന് യാതൊരു വിലയുമില്ലെന്ന് പ്രഖ്യാപിക്കുന്ന മാര്‍ഗ്ഗത്തിലൂടെയാണ് ബെല്‍ജിയം ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും, ഏറ്റവും പുതിയ സര്‍ക്കാര്‍ റിപ്പോര്‍ട്ടനുസരിച്ച് ദിനംപ്രതി ആറിലധികം ആളുകള്‍ ബെല്‍ജിയത്തില്‍ ദയാവധത്തിനിരയാകുന്നുണ്ടെന്നും എഡി.എഫ് ഇന്റര്‍നാഷണലിന്റെ എക്സിക്യുട്ടീവ്‌ ഡയറക്ടറായ പോള്‍ കോള്‍മാന്‍ ചൂണ്ടിക്കാട്ടി. ഇത് മറ്റുള്ള രാഷ്ട്രങ്ങള്‍ക്ക് അനുകരിക്കാവുന്ന ഒരു മാതൃകയല്ലെന്നും ദയാവധത്തിന്റെ ദോഷങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കുന്നതിനായി ബെല്‍ജിയത്തിലെ പൊതുസ്ഥലങ്ങളില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദയാവധ നിയമങ്ങള്‍ പ്രായമായവര്‍ ഉള്‍പ്പെടെയുള്ള ദുര്‍ബ്ബലവിഭാഗം ഒരു ഭാരംതന്നെയാണെന്ന് പറയാതെ പറയുകയാണ് ചെയ്യുന്നതെന്ന് എഡി.എഫ് ഇന്റര്‍നാഷണലിന്റെ യൂറോപ്പ്യന്‍ അഡ്വോക്കസി ഡയറക്ടറായ റോബര്‍ട്ട് ക്ലാര്‍ക്കിന്റെ അഭിപ്രായം. ഈ പ്രചാരണം വഴി ഇതിനു വിരുദ്ധമായ ഒരു സന്ദേശം നല്‍കുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യരുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന യേശു ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ അധിഷ്ഠിതമായ അന്താരാഷ്ട്ര സംഘടനയാണ് എഡി.എഫ് ഇന്റര്‍നാഷണല്‍. സംഘടനയുടെ ഈ പ്രചാരണ പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2019-10-15-11:10:02.jpg
Keywords: ദയാവധ
Content: 11447
Category: 1
Sub Category:
Heading: വിശുദ്ധ പദ പ്രഖ്യാപനം തള്ളികളഞ്ഞ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം വ്യാപകം
Content: കൊച്ചി: മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്ന വത്തിക്കാനിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധിസംഘത്തെ അയക്കാതിരുന്ന നിലപാടിനെതിരെ പ്രതിഷേധം കനക്കുന്നു. സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാന ഭരണകൂടം ക്രൈസ്തവ വിശ്വാസികളോടും, കേരളീയ സമൂഹത്തോടും കാണിച്ച തികഞ്ഞ അനാദരവാണ്‍ ഇതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന് മുമ്പ് വിശുദ്ധ അല്‍ഫോന്‍സാമ്മ, ചാവറ കുര്യക്കോസ് ഏലിയാസച്ചന്‍, ഏവുപ്രാസ്യമ്മാ, മദര്‍ തെരേസ തുടങ്ങിയവരെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അന്നത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിനിധി സംഘത്തെ അയച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നിന്നത് വിശ്വാസ സമൂഹത്തെ വളരെയേറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ അവരുടെ ജന്മനാടായ കേരളത്തിലെ സര്‍ക്കാര്‍ പ്രതിനിധികളെ അയയ്‌ക്കാതിരുന്നത്‌ വിശുദ്ധയോടും വിശ്വാസികളോടുമുള്ള അനാദരവെന്ന്‌ കെപിസിസി വക്താവും മുന്‍ എം‌എല്‍‌എയുമായ ജോസഫ്‌ വാഴയ്‌ക്കന്‍ പറഞ്ഞു. ഭാരതത്തിലെ ആദ്യ വിശുദ്ധയായ അല്‍ഫോണ്‍സാമ്മയുടെ വിശുദ്ധ പ്രഖ്യാപനം മുതല്‍ എവുപ്രാസ്യാമ്മയുടെ നാമകരണ പ്രഖ്യാപനം വരെ നാലു ചടങ്ങുകളിലും കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും പ്രതിനിധികളെ അയച്ചിട്ടുണ്ട്‌. ആദ്യമായാണ്‌ ഇത്തരം ഒരു അവഗണന നാടിന്‌ അഭിമാനപരമായ ഒരു മുഹൂര്‍ത്തത്തില്‍ സംഭവിക്കുന്നത്‌. ഇത്‌ ഗുരുതരമായ വീഴ്‌ചയും തെറ്റായ നിലപാടുമാണ്‌. വിശ്വാസ സത്യങ്ങളെ ഇല്ലാതാക്കാനും മറച്ചുവയ്‌ക്കാനും പിണറായി വിജയനും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും പുലര്‍ത്തുന്നത്‌ അത്യന്തം ഖേദകരമാണ്‌. സംഭവത്തില്‍ വിശ്വാസ സമൂഹത്തോടും സഭയോടും മാപ്പ്‌ പറയാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ജോസഫ്‌ വാഴയ്‌ക്കന്‍ ആവശ്യപ്പെട്ടു. ഭാരത കത്തോലിക്ക സഭയുടെ അഭിമാനവും ക്രൈസ്തസഭയുടെ വിശ്വാസ സാക്ഷ്യവുമായ മദര്‍ മറിയം ത്രേസ്യായുടെ നാമകരണ നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധീകളെ അയക്കാതിരുന്നത് അത്യന്തം ദുഖകരമെന്ന് കാത്തലിക്‌ ഫോറം കേന്ദ്ര കമ്മറ്റിയും വിലയിരുത്തി. ഇരിങ്ങാലക്കുടയിലെ പുത്തന്‍ചിറയെന്ന ഗ്രാമത്തില്‍ ജനിച്ച് കേവലം 50 വര്‍ഷക്കാലം മാത്രം ജീവിച്ച് ലോകമെങ്ങും അറിയപ്പെടുകയും, സമൂഹത്തില്‍ സ്ത്രീകള്‍ക്ക് മാതൃകയാവുകയും, കത്തോലിക്കസഭയുടെ ലോകമെങ്ങുമുള്ള അള്‍ത്താരകളില്‍ വണക്കപ്പെടുവാന്‍ യോഗ്യയാക്കപ്പെടുകയും ചെയ്ത ചടങ്ങില്‍ വിട്ടുനിന്ന കേരളസര്‍ക്കാരിന്റെ വീഴ്ച തിരുത്തപ്പെടേണ്ടതാണെന്ന് കാത്തലിക്ക്‌ ഫോറം ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ പ്രതിനിധി സംഘം വരെ വത്തിക്കാനിലെ തിരുകര്‍മ്മങ്ങളില്‍ പങ്കാളികളായെങ്കിലും വിശുദ്ധയുടെ ജന്‍മനാടായ കേരള മണ്ണില്‍ നിന്നു സംസ്ഥാന പ്രതിനിധി സംഘത്തെ അയക്കാതിരിന്ന നടപടിയില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണ്.
Image: /content_image/News/News-2019-10-15-11:56:54.jpg
Keywords: മറിയം ത്രേസ്യ
Content: 11448
Category: 13
Sub Category:
Heading: 'ക്രിസ്ത്യന്‍ നേതാവായിരിക്കുക' തലക്കെട്ടോടെ പോംപിയോയുടെ ചിത്രം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വെബ്സൈറ്റില്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയെ ഒരു ക്രിസ്ത്യന്‍ നേതാവായി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വെബ്സൈറ്റ്. “ഒരു ക്രിസ്ത്യന്‍ നേതാവായിരിക്കുക” (ബിയിങ്ങ് എ ക്രിസ്ത്യന്‍ ലീഡര്‍) എന്ന തലക്കെട്ടോടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വെബ്സൈറ്റിന്റെ ഹോം പേജില്‍ പോംപിയോയുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചിരിക്കുന്നതാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇക്കഴിഞ്ഞ 11ന് ടെന്നസ്സിയിലെ നാഷ്വില്ലേയില്‍ വെച്ച് 'അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ കൗണ്‍സിലേഴ്സി'ന്റെ (AACC) 2019-ലെ വേള്‍ഡ് കോണ്‍ഫറന്‍സില്‍ “ഒരു ക്രിസ്ത്യന്‍ നേതാവായിരിക്കുക” എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ ലിങ്കും ഇതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ബൈബിളിനുള്ള പ്രാധാന്യത്തെക്കുറിച്ച് പോംപിയോ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. തന്റെ മേശപ്പുറത്ത് ഒരു ബൈബിള്‍ തുറന്നു വെച്ചിട്ടുണ്ടെന്നും എല്ലാ ദിവസവും രാവിലെ കുറച്ചു സമയമെങ്കിലും ബൈബിളിനായി ചിലവഴിക്കാന്‍ ശ്രമിക്കാറുണ്ടെന്നും പോംപിയോ അന്നു പ്രസ്താവിച്ചു. തന്റെ തീരുമാനങ്ങളേയും, മനോഭാവത്തേയും, മറ്റുള്ളവരുമായുള്ള സമ്പര്‍ക്കത്തെയും ബൈബിള്‍ എപ്രകാരം സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ ദിവസവും നമ്മോട് ക്ഷമിക്കുകയും, നമ്മെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു പരിപൂര്‍ണ്ണ ദൈവത്തിന്റെ അപൂര്‍ണ്ണരായ സേവകരാണ് നമ്മളെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതേസമയം യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പോംപിയോയെ ക്രിസ്ത്യന്‍ നേതാവായി ഉയര്‍ത്തിക്കാട്ടിയ നടപടിയെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. മുസ്ലീം, യഹൂദ, നിരീശ്വരവാദികള്‍ തുടങ്ങിയ അക്രൈസ്തവരെ രണ്ടാം തരം പൗരന്‍മാരാക്കുന്നതിന് തുല്ല്യമാണ് ഈ നടപടിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇതിനു മുന്‍പും പോംപിയോ ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമാക്കുകയും, അമിതമായ മതനിരപേക്ഷതയെയും സ്വവര്‍ഗ്ഗവിവാഹം, അബോര്‍ഷന്‍ തുടങ്ങിയ ധാര്‍മ്മിക അധഃപതനങ്ങളെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. യേശുക്രിസ്തു നമ്മുടെ രക്ഷകനും, ലോകത്തെ പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരമാര്‍ഗ്ഗവുമാണെന്നു അമേരിക്കയിലെ ഏറ്റവും ഉന്നത നയതന്ത്രജ്ഞന്‍ കൂടിയായ പോംപിയോ ആവര്‍ത്തിച്ചു സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ജനുവരിയില്‍ ട്രംപ് ഭരണകൂടത്തിന്റെ മധ്യപൂര്‍വ്വേഷ്യയെ സംബന്ധിച്ച നയങ്ങളെക്കുറിച്ച് വിശദീകരിക്കവേ വിശുദ്ധ ഗ്രന്ഥത്തിലുള്ള തന്റെ ആഴമായ വിശ്വാസം പോംപിയോ പരസ്യമാക്കിയിരുന്നു.
Image: /content_image/News/News-2019-10-15-13:40:45.jpg
Keywords: പോംപിയോ, അമേരിക്കന്‍' സ്റ്റേറ്റ
Content: 11449
Category: 24
Sub Category:
Heading: വിശുദ്ധ മറിയം ത്രേസ്യയും വിവാദങ്ങളും: നവമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇതാ..!
Content: വിശുദ്ധ മറിയം ത്രേസ്യയുടെ നാമകരണനടപടികള്‍ അല്ലെങ്കില്‍ വിശുദ്ധപദവി പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട പലവിധ വിവാദങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ ചുറ്റിക്കറങ്ങുന്നുണ്ട്. യുക്തിവാദി-നിരീശ്വരവാദി സഖ്യമാണ് പ്രധാനമായും വിഷയം ഏറ്റെടുത്തിരിക്കുന്നത്. മറിയം ത്രേസ്യ മനോരോഗിയായിരുന്നു. മനോരോഗ ലക്ഷണങ്ങളെ വിശുദ്ധിയായി തെറ്റിദ്ധരിച്ചതാണ്... വിശുദ്ധ പദപ്രഖ്യാപനത്തിന് സഹായകമായ അത്ഭുതസൗഖ്യം കള്ളത്തരമാണ്... രോഗസൗഖ്യത്തെ അത്ഭുതമായി ഗണിക്കാനാവില്ല. മെഡിക്കല്‍ സയന്‍സിന് അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം നല്കാന്‍ കഴിയില്ല. ഡോക്ടര്‍ ചെയ്തത് അക്ഷന്തവ്യമായ തെറ്റാണെന്ന് പറഞ്ഞുകൊണ്ടും മറിയം ത്രേസ്യയുടെ വിശുദ്ധ പദവിയെ പരിഹസിച്ചുകൊണ്ടും ഡോക്ടര്‍മാര്‍ തന്നെയും രംഗത്ത് വന്നു. തീവ്രവര്‍ഗീയവാദികളും രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ വിശുദ്ധ പദവി പ്രഖ്യാപനത്തെക്കുറിച്ച് ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം. 1. #{red->none->b->എങ്ങനെയാണ് ഒരു വ്യക്തി സഭയില്‍ നാമകരണം ചെയ്യപ്പെടുന്നത് അല്ലെങ്കില്‍, വിശുദ്ധനോ വിശുദ്ധയോ ആയിത്തീരുന്നത്?}# പലരുടെയും ചിന്തയില്‍ തിരുസ്സഭ അല്ലെങ്കില്‍ മാര്‍പാപ്പ ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിലൂടെയാണ് സഭയില്‍ വിശുദ്ധരുണ്ടാകുന്നത്. എന്നാല്‍ അങ്ങനെയല്ല. അത് ഒരു നടപടിക്രമം മാത്രമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെയും അയാള്‍ നിര്‍വ്വഹിച്ച ശുശ്രൂഷയുടെയും അടിസ്ഥാനത്തില്‍ ദൈവം അയാളില്‍ അംഗീകരിക്കുന്ന വിശുദ്ധിയെ തിരിച്ചറിയുക മാത്രമാണ് തിരുസ്സഭ ചെയ്യുന്നത്. ആദ്യനൂറ്റാണ്ടുകളില്‍ പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പദവിപ്രഖ്യാപനം നടത്തിയിരുന്നതെങ്കിലും പിന്നീട് പത്താം നൂറ്റാണ്ടില്‍ ജോണ്‍ പതിനഞ്ചാം മാര്‍പാപ്പ വിശുദ്ധപദവിപ്രഖ്യാപനത്തിന് കൃത്യമായ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ആയിരം വര്‍ഷത്തിനിടയില്‍ പല ഭേദഗതികളും ഇതില്‍ വരുത്തിയിട്ടുണ്ട്. ഏകദേശം 300-ാളം പേരെ വിശുദ്ധരാക്കിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അവസാനമായി ഈ നടപടിക്രമങ്ങള്‍ 1983-ല്‍ നവീകരിച്ചത്. ദീര്‍ഘമായ സമയമെടുത്തുള്ള ഈ നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണത്തിലൂടെയാണ് തിരുസ്സഭ ഒരു വ്യക്തിയുടെ ജീവിതവിശുദ്ധിയെ ദൈവഹിതപ്രകാരം തിരിച്ചറിയുന്നത്. 2. #{red->none->b-> നാമകരണത്തിന്റെ നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്? ‍}# നാമകരണനടപടികളെ അഞ്ച് ഘട്ടങ്ങളിലായി ചുരുക്കി വിശദീകരിക്കാം a. നാമകരണം ചെയ്യപ്പെടേണ്ട വ്യക്തിയുടെ ജീവിതത്തില്‍ വീരോചിതമായ പുണ്യങ്ങളെന്തെങ്കിലുമുണ്ടോ എന്നറിയുന്നതിന് രൂപതാമെത്രാന്‍ അയാളുടെ ജീവിതവും എഴുത്തുകളും വിശദമായി പരിശോധിക്കുകയും പഠിക്കുകയും ചെയ്യും. മരണശേഷം അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ നടപടിക്രമങ്ങള്‍ ആരംഭിക്കുക. എന്നാല്‍ ഈ നിയന്ത്രണത്തിന് ഒഴിവ് നല്കാന്‍ മാര്‍പാപ്പക്ക് സാധിക്കും. മദര്‍ തെരേസയുടെയും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെയും കാര്യത്തില്‍ അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് മാര്‍പാപ്പ അങ്ങനെ ഒഴിവ് നല്കിയിരുന്നു. പഠനത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ പരിശുദ്ധ സിംഹാസനത്തിന് കൈമാറും. അവ പരിശുദ്ധസിംഹാസനം പരിഗണനക്ക് സ്വീകരിച്ചാല്‍ പ്രസ്തുത വ്യക്തിയെ ദൈവദാസന്‍/ദാസി എന്ന് വിളിക്കാനാരംഭിക്കും. b. ദൈവശാസ്ത്രജ്ഞന്മാരുടെ ഒരു പാനലും നാമകരണനടപടികള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിലെ കര്‍ദ്ദിനാള്‍മാരും അവ പഠനവിധേയമാക്കും. പാനലിന്‍റെ സമ്മതത്തോടുകൂടി മാര്‍പാപ്പ പ്രസ്തുത വ്യക്തിയെ ധന്യ(നാ)യായി പ്രഖ്യാപിക്കും. അതിനര്‍ത്ഥം ആ വ്യക്തി തിരുസ്സഭക്ക് പുണ്യജീവിതത്തിന് അനുകരണീയമായ ഒരു നല്ല മാതൃകയാണ് എന്നതാണ്. c. നാമകരണനടപടികളുടെ അടുത്ത ഘട്ടം വാഴ്ത്തപ്പെട്ടവന്‍(ള്‍) എന്ന പ്രഖ്യാപനമാണ്. പ്രാദേശികസഭക്ക് ആ വ്യക്തിയെ ആദരിക്കുന്നതിന് അനുവാദമുണ്ടായിരിക്കും. എന്നാല്‍ വാഴ്ത്തപ്പെട്ടവന്‍(ള്‍) ആയി പ്രഖ്യാപിക്കപ്പെടണമെങ്കില്‍ മരണശേഷം നടന്ന ഒരത്ഭുതത്തിന് പ്രസ്തുത വ്യക്തി കാരണമായിയെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതുണ്ട്. d. അപ്രകാരം തന്നെ രണ്ടാമതൊരു അത്ഭുതം കൂടി സ്ഥിരീകരിക്കപ്പെട്ടാല്‍ പ്രസ്തുത വ്യക്തിയെ വിശുദ്ധ(ന)യായി പ്രഖ്യാപിക്കാന്‍ തിരുസ്സഭക്ക് സാധിക്കും. അതോടെ നാമകരണനടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്യും. 3. #{red->none->b-> നാമകരണപ്രക്രിയ മാനുഷികഇടപെടലുകളാല്‍ സ്വീധീനിക്കപ്പെടാവുന്നതാണോ? ‍}# ഒരിക്കലുമില്ല. ദീര്‍ഘമായ കാലയളവുകള്‍ പലപ്പോഴും നാമകരണപ്രക്രിയകള്‍ക്കെടുക്കാറുണ്ട്. കൃത്യമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകാതെ അത് പൂര്‍ത്തിയാക്കാനുമാവില്ല. എ.ഡി. 735-ല്‍ മരിച്ച ദൈവശാസ്ത്രജ്ഞനായ ബീഡിനെ വിശുദ്ധനായി സഭ പ്രഖ്യാപിക്കുന്നത് 1164 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് (1899-ല്‍). ഇപ്രകാരം നാമകരണനടപടികള്‍ നീണ്ടുപോയ നിരവധി വിശുദ്ധരുടെ പട്ടികകള്‍ നമുക്ക് കാണാന്‍ സാധിക്കും. 4. #{red->none->b-> നാമകരണനടപടികള്‍ക്കായുള്ള അത്ഭുതങ്ങള്‍ സ്ഥിരീകരിക്കുന്നത് എങ്ങനെയാണ്? ‍}# സ്വാഭാവികമോ യുക്തിപരമോ ആയ വിശദീകരണങ്ങള്‍ നല്കാന്‍ സാധിക്കാത്ത പ്രതിഭാസങ്ങളെയാണ് തിരുസ്സഭ അത്ഭുതങ്ങളെന്ന് വിളിക്കുന്നത്. ഒരു വ്യക്തിയോട് പ്രാര്‍ത്ഥിക്കുന്നത് വഴിയായി ഇത്തരം പ്രതിഭാസങ്ങള്‍ സംഭവിക്കുന്നുവെങ്കില്‍ അയാള്‍ സ്വര്‍ഗ്ഗത്തില്‍ ദൈവത്തൊടൊപ്പമാണെന്നും നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്നുവെന്നും സഭ ഉറപ്പിക്കുന്നു. അതിനാലാണ് അത്ഭുതങ്ങള്‍ വിശുദ്ധപദവി പ്രഖ്യാപനത്തിന് അനിവാര്യമായിരിക്കുന്നത്. അത്ഭുതങ്ങളെ വെറും സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിലല്ല സഭ സ്വീകരിക്കുന്നത്. മറിച്ച് അവ വിശദമായി പഠിക്കുന്നതിന് ദൈവശാസ്ത്രജ്ഞരുടെയും വിഷയവുമായി ബന്ധപ്പെട്ട ശാസ്ത്രവിദഗ്ദരുടെയും ഒരു കമ്മീഷന്‍ തന്നെ സഭക്കുണ്ട്. നാമകരണനടപടികള്‍ക്കായി സമര്‍പ്പിക്കപ്പെടുന്ന അത്ഭുതങ്ങളില്‍ 99.9 ശതമാനവും മെഡിക്കല്‍ അത്ഭുതങ്ങളാണ്. രോഗസൗഖ്യമാണ് തെളിവായി നല്കുന്നതെങ്കില്‍ സൗഖ്യം 100 ശതമാനമായിരിക്കണമെന്നും പെട്ടെന്നുണ്ടായതായിരിക്കണമെന്നും നിബന്ധനയുണ്ട്. ചികിത്സിക്കുന്ന ഡോക്ടര്‍ പ്രസ്തുത രോഗസൗഖ്യത്തിന് സ്വാഭാവികമായ യാതൊരു വിശദീകരണവും നല്കാനില്ല എന്ന് സാക്ഷ്യപ്പെടുത്തണം. കേരളത്തില്‍ മറിയം ത്രേസ്യയുടെ നാമകരണനടപടിക്ക് ഹേതുവായ അത്ഭുതത്തിന്റെ കാര്യത്തിലും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയത് ഇത് മാത്രമാണ്. ഡോക്ടറൊരിക്കലും അത് അത്ഭുതമാണെന്ന് പറയുകയോ അത് മറിയം ത്രേസ്യ വഴിയാണ് സംഭവിച്ചതെന്ന് പറയുകയോ ചെയ്തിട്ടില്ല, അതിന്‍റെ ആവശ്യവുമില്ല. ഡോക്ടറുടെ മൊഴിയും മറ്റ് അനുബന്ധ തെളിവുകളും പരിശോധിച്ച് തിരുസഭ നിയോഗിച്ചിരിക്കുന്ന വിദഗ്ധരുടെ കമ്മീഷനാണ് ഇക്കാര്യം നിശ്ചയിക്കേണ്ടത്. 5. #{red->none->b->സഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നവര്‍ മാത്രമേ സ്വര്‍ഗ്ഗത്തിലുള്ളോ? ‍}# ഒരിക്കലുമല്ല. നമ്മില്‍ നിന്ന് വേര്‍പെട്ടുപോയവരില്‍ ഒരുപാടുപേര്‍ സ്വര്‍ഗ്ഗത്തിലുണ്ട്. വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നവരുടെ കാര്യത്തില്‍ ഉറപ്പ് നല്കുന്നുവെന്നത് മാത്രമേ സഭ ചെയ്യുന്നുള്ളൂ. സഭ ഭൂമിയില്‍ ഒരാളെ വിശുദ്ധ(നാ)യായി പ്രഖ്യാപിക്കുന്നതിലൂടെയല്ല അയാള്‍ സ്വര്‍ഗ്ഗത്തിലെത്തുന്നത്. മറിച്ച് സ്വര്‍ഗ്ഗത്തിലെത്തിയെന്ന് ഉറപ്പുള്ളവരെയാണ് സഭ അപ്രകാരം ലോകത്തില്‍ ഉറക്കെ പ്രഖ്യാപിക്കുന്നത്. അതിനാല്‍ത്തന്നെ ഇന്ന് സഭ വിശുദ്ധരായി പ്രഖ്യാപിച്ചവരോടൊപ്പം തന്നെ നമ്മുടെ കുടുംബങ്ങളില്‍ നിന്ന് വേര്‍പിരിഞ്ഞവരും സ്വര്‍ഗ്ഗത്തിലുണ്ട് എന്ന് മറക്കാതിരിക്കാം. നമ്മുടെ സിമിത്തേരികളിലും ഇതുപോലെ നിരവധി വിശുദ്ധര്‍ അന്തിയുറങ്ങുന്നുണ്ട് എന്നും അവിടെയും തിരുശേഷിപ്പുകളുണ്ട് എന്നും നാം ഓര്‍മ്മിക്കണം. 6. #{red->none->b->വിശുദ്ധപദവി പ്രഖ്യാപനം അന്ധവിശ്വാസമോ?}# വിശുദ്ധരായി പ്രഖ്യാപിക്കുകയെന്നാല്‍ ദൈവങ്ങളായി പ്രഖ്യാപിക്കുകയെന്നല്ല അര്‍ത്ഥം. അവര്‍ക്ക് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിവുണ്ടെന്ന് സ്ഥാപിക്കലുമല്ല ലക്ഷ്യം. മറിച്ച്, ഈ മനുഷ്യര്‍ വിശുദ്ധമായ ജീവിതത്തിന്റെയും ഉത്കൃഷ്ടമായ ക്രൈസ്തവസാക്ഷ്യത്തിന്റെയും നിദര്‍ശനങ്ങളാണെന്ന് പ്രഖ്യാപിക്കുകയാണ് സഭ ചെയ്യുന്നത്. ഇതില്‍ യാതൊരുവിധ അന്ധവിശ്വാസത്തിന്റെയും ഘടകങ്ങളില്ല. അല്ലെങ്കില്‍ത്തന്നെ, ഒരു വ്യക്തിയുടെ ജീവിതം വിശുദ്ധമായിരുന്നുവെന്നും അദ്ദേഹം ആദരിക്കപ്പെടാന്‍ അര്‍ഹനാണെന്നുമുള്ള തെളിവുകളോടുകൂടിയ പ്രഖ്യാപനം എങ്ങനെയാണ് അന്ധവിശ്വാസമാകുന്നത്? 7. #{red->none->b->വിശുദ്ധര്‍ മനോരോഗികളാണോ? ‍}# വിശ്വാസജീവിതവും ആത്മീയഅനുഭവങ്ങളും ഒക്കെ തികച്ചും വ്യക്തിപരമാണ്. താന്‍ ജീവിക്കാത്ത ജീവിതം ഒരാള്‍ക്ക് എപ്പോഴും ഒരു കഥപോലെ മാത്രമാണ് അനുഭവപ്പെടുക എന്നത് നഗ്നസത്യമാണ്. വിശുദ്ധരുടെ ജീവിതത്തിന്റെ പ്രത്യേകതകളെ സാധാരണജീവിതശൈലിയുടെ വൈരുദ്ധ്യമായി അവതരിപ്പിക്കുകയും അതുവഴി അവരെ മനോരോഗികളായി ചിത്രീകരിക്കുകയും ചെയ്യുന്നത് തങ്ങളുടെ അല്പബുദ്ധിക്ക് പുറത്തേക്കിറങ്ങാന്‍ സാധിക്കാത്തവരുടെ വികടത്തരം മാത്രമാണ്. 8. #{red->none->b->മെഡിക്കല്‍ സയന്‍സ് അതില്‍ത്തന്നെ സന്പൂര്‍ണ്ണമാണോ? ‍}# മെഡിക്കല്‍ സയന്‍സിന്‍റെ സഹായത്തോടെ അത്ഭുതമാണെന്ന് പ്രഖ്യാപിച്ചത് അന്ധവിശ്വാസം വളര്‍ത്തുമെന്ന് പ്രഖ്യാപിച്ചവര്‍ ചില കാര്യങ്ങള്‍ പരിശോധിക്കുന്നത് നല്ലതാണ്. - എല്ലാ രോഗങ്ങളും സുഖമാക്കാന്‍ മെഡിക്കല്‍ സയന്‍സിന് സാധിക്കുന്നുണ്ടോ? - എല്ലാ സര്‍ജറികളും പൂര്‍ണമായും വിജയിക്കും എന്ന ഉറപ്പ് തരാന്‍ സാധിക്കുമോ? - എല്ലാ മരുന്നുകളും ഉദ്ദേശിക്കുന്ന ഫലം ചെയ്യും എന്ന ഉറപ്പ് തരാന്‍ സാധിക്കുമോ? - എല്ലാ രോഗനിര്‍ണയങ്ങളും 100 ശതമാനം സത്യമാണെന്ന് പറയാനാകുമോ? - എല്ലാ മെഡിക്കല്‍ സാഹചര്യങ്ങള്‍ക്കും വിശദീകരണമുണ്ടോ? - മനുഷ്യന്‍റെ ആരോഗ്യമേഖലയില്‍ എല്ലാം നിയന്ത്രണാധീനമാണെന്ന് ഉറപ്പിച്ച് പറയാന്‍ മെഡിക്കല്‍ സയന്‍സിന് സാധിക്കുമോ? #{green->none->b->സമാപനം: ‍}# മേല്‍ച്ചോദിച്ച ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഉറപ്പ് പറയാന്‍ മാത്രം മെഡിക്കല്‍ സയന്‍സ് വളര്‍ന്നിട്ടില്ല. അതിനാല്‍ത്തന്നെ അഹങ്കാരം നിറഞ്ഞ വിശകലനങ്ങള്‍ തീഴെ ആഴമില്ലാത്തവയും അപക്വവുമാണ്. കത്തോലിക്കാസഭയുടെ ശാസ്ത്രബോധത്തെയും യുക്തിവിചാരത്തെയും മെഡിക്കല്‍ സയന്‍സിന് വെല്ലുവിളിക്കാനാവില്ല (കാരണങ്ങള്‍ വിശദമായി മറ്റൊരു പോസ്റ്റില്‍ എഴുതുന്നതാണ്). മറിയം ത്രേസ്യയെ വിശ്വാസവും പാരന്പര്യവും പഴുതുകളില്ലാത്ത നടപടിക്രമങ്ങളും ചേര്‍ന്ന് വിശുദ്ധ ജീവിതത്തിന്റെ ഉടമയായി പ്രഖ്യാപിക്കുന്പോള്‍ അതിന്റെ ചുറ്റുവട്ടങ്ങളോട് യാതൊരു ബന്ധവുമില്ലാത്തവര്‍ അതിനെതിരേ എഴുതുകയോ പറയുകയോ ചെയ്യുന്നത് ബൗദ്ധികമായ അവരുടെ സത്യസന്ധതയില്ലായ്മയാണ് സൂചിപ്പിക്കുന്നത്. കാര്യകാരണബന്ധം സ്ഥാപിച്ചെടുക്കുന്ന യുക്തിവിചാരത്തില്‍ നിരീശ്വരചിന്തയുടെ വിരശല്യമുള്ളവര്‍ക്ക് വിശ്വാസത്തിലധിഷ്ഠിതമായ തിരുസ്സഭയുടെ ഇത്തരം പ്രഖ്യാപനങ്ങള്‍ കൂടുതല്‍ അസ്വസ്ഥതകളുണ്ടാക്കുമെന്നതും വിശ്വാസികള്‍ ഓര്‍ത്തിരിക്കണം.
Image: /content_image/SocialMedia/SocialMedia-2019-10-15-16:44:31.jpg
Keywords: മറിയം
Content: 11450

Image: /content_image/SocialMedia/SocialMedia-2019-10-15-16:52:28.jpg
Keywords: മറിയം ത്രേസ്യ
Content: 11451
Category: 1
Sub Category:
Heading: തിരുച്ചിറപ്പള്ളി ബിഷപ്പിന്റെ ഭൗതിക ശരീരം മരണാനന്തര ശുശ്രൂഷകള്‍ക്ക് ശേഷം മെഡിക്കൽ കോളേജിന്
Content: ബാംഗ്ലൂർ: ഇന്നലെ അന്തരിച്ച തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ബിഷപ്പ് എമിരിറ്റസ് ആന്റണി ദേവൊത്തയുടെ മൃതശരീരം അന്ത്യശുശ്രൂഷകള്‍ക്ക് ശേഷം മെഡിക്കൽ കോളേജിന് കൈമാറും. ഇന്ന് രാവിലെ ത്രിച്ചനാപ്പിള്ളി സെന്റ് മേരീസ് കത്തീഡ്രലിൽ ദേവാലയത്തിൽ നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷമാണ് ഭൗതിക ശരീരം ബാംഗ്ലൂറിലേക്ക് കൊണ്ടുപോകുക. സെന്റ് ജോൺസ് മെഡിക്കൽ കോളേജിനാണ് മൃതശരീരം നല്‍കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു ബിഷപ്പ് തന്റെ ഭൗതിക ശരീരം മെഡിക്കൽ കോളേജിന് ദാനം ചെയ്തിരിക്കുന്നത്. ഇന്നലെ ഒക്ടോബർ 15 ചൊവ്വാഴ്ച പുലർച്ചെ 2.20-ന് തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ സെന്റ് അഗസ്റ്റിൻ മൈനർ സെമിനാരില്‍ ഹൃദയാഘാതത്തെ തുടർന്ന് എഴുപത്തിയാറാം വയസ്സിലായിരിന്നു ബിഷപ്പിന്റെ അന്ത്യം. 1943 ജൂൺ 30-ന് ചെന്നൈയിലെ സന്തോമെയിൽ ജനിച്ച ബിഷപ്പ് ആന്റണി ദേവൊത്ത 1971 ഓഗസ്റ്റ് 27-ന് തിരുപ്പട്ടം സ്വീകരിച്ച് അഭിഷിക്തനായി. 2000 ഡിസംബർ 12-ന് തിരുച്ചിറപ്പള്ളി ബിഷപ്പായി നിയമിക്കപ്പെട്ടു. പിറ്റേവര്‍ഷം ജനുവരി 28-ന് ബിഷപ്പായി അഭിഷിക്തനായി. തിരുച്ചിറപ്പള്ളി ബിഷപ്പാകുന്നതിന് മുന്‍പ് മദ്രാസ്-മൈലാപൂർ അതിരൂപതയുടെ വികാരി ജനറലായി സേവനമനുഷ്ഠിക്കുകയായിരിന്നു അദ്ദേഹം.
Image: /content_image/News/News-2019-10-16-05:42:15.jpg
Keywords: ദാന
Content: 11452
Category: 1
Sub Category:
Heading: നൈജീരിയയിൽ മുസ്ലിം ഫുലാനികള്‍ ഒരു മാസത്തിനിടെ കൊന്നൊടുക്കിയത് 13 ക്രൈസ്തവരെ
Content: അബൂജ: നൈജീരിയയില്‍ മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാർ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം വീണ്ടും വ്യാപിപ്പിക്കുന്നു. പ്ലാറ്റു എന്ന സംസ്ഥാനത്ത് ഒരു മാസത്തിനിടയിൽ 13 ക്രൈസ്തവർ കൊല്ലപ്പെട്ടുവെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിനിടെ അടുത്ത ദിവസം കടൂണ സംസ്ഥാനത്ത് ബർത്തലോമിയ ഡേവിഡ് എന്ന ക്രൈസ്തവ യുവാവിനെ ഫുലാനികള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. അക്കിൽബു റെയിൽവേ സ്റ്റേഷനിൽ സഹോദരിയെ കൊണ്ടുപ്പോയി വിട്ടതിന് ശേഷം തിരികെ മടങ്ങവേയാണ് ബർത്തലോമിയ മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരുടെ കൈകളിൽ പെടുന്നത്. ലിഫ്റ്റ് ചോദിച്ച് കയറിയ മറ്റൊരു സ്ത്രീയും കാറിലുണ്ടായിരുന്നു. വാഹനം തടഞ്ഞ് സമീപത്തുണ്ടായിരുന്ന ഒരു കാട്ടിലേക്ക് ഇരുവരെയും കൊണ്ടുപോയതിനുശേഷം ബർത്തലോമിയയെ അവർ വധിക്കുകയായിരുന്നുവെന്ന് എനോക്ക് ബാർഡി എന്ന പ്രദേശവാസി പറഞ്ഞു. ഇതിനിടെ പെൺകുട്ടി ഓടി രക്ഷപ്പെട്ടു. ബർത്തലോമിയയും, പ്രസ്തുത പെൺകുട്ടിയും അടാര വിഭാഗത്തിൽപ്പെട്ടവരാണ്. അടാരാ വിഭാഗത്തിൽ കൂടുതലും ക്രൈസ്തവരായതിനാൽ മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാർ അവരെ സ്ഥിരമായി ആക്രമിക്കാറുണ്ടെന്നും എനോക്ക് ബാർഡി വെളിപ്പെടുത്തി. ഒക്ടോബർ ഏഴാം തീയതി വാട്ട് ഗ്രാമത്തിൽ ആയുധധാരികളായ ഫുലാനികൾ ക്രൈസ്തവ വിശ്വാസികളായ രണ്ട് സ്ത്രീകളെയും, ഒരു പുരുഷനെയും കൊലപ്പെടുത്തിയിരിന്നു. ആ സമയം മൂവരും കൃഷിയിടത്തിൽ ജോലിയിലേർപ്പെട്ടിരിക്കുകയായിരുന്ന. ഓപ്പൺ ഡോർസ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ക്രൈസ്തവർക്ക് ജീവിക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ രാജ്യങ്ങളുടെ പട്ടികയിൽ നൈജീരിയ പന്ത്രണ്ടാം സ്ഥാനത്താണ്.
Image: /content_image/News/News-2019-10-16-07:23:18.jpg
Keywords: മറിയം ത്രേസ്യ
Content: 11453
Category: 1
Sub Category:
Heading: കേരളത്തില്‍ സാത്താന്‍ സേവ സംഘങ്ങള്‍ പിടിമുറുക്കുന്നു
Content: കോഴിക്കോട്: കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ബ്ലാക്ക് മാസ് അഥവാ കറുത്ത കുര്‍ബാന നടത്തുന്ന സാത്താന്‍ സേവ ഗ്രൂപ്പുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് സൂചന. അടുത്തിടെ കോഴിക്കോട് നടന്ന കൂട്ടക്കൊല കേസിലെ മുഖ്യപ്രതിക്ക് സാത്താന്‍ സേവയുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചനകള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. എന്‍ഐടി പ്രഫസറെന്ന വ്യാജേന പ്രതി എല്ലാ ദിവസവും വീട്ടില്‍നിന്ന് പുറത്തുപോയിരുന്നത് സാത്താന്‍പൂജയുമായി ബന്ധപ്പെട്ടാണെന്നാണ് പോലീസിന്റെ നിഗമനം. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ പ്രധാന നഗരങ്ങളില്‍ രഹസ്യമായി വലിയ രീതിയില്‍ സാത്താന്‍ സേവ നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരിന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. സാത്താനെ പ്രസാദിപ്പിക്കാന്‍ ക്രിസ്തീയ വിശ്വാസത്തിന്റെ കാതലായ വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്നതടക്കമുള്ള ആഭിചാരകര്‍മങ്ങള്‍ നടത്തിയാല്‍ സമ്പത്ത് വര്‍ദ്ധിക്കുമെന്നും അഭിവൃദ്ധി ഉണ്ടാകുമെന്നാണ് ഇവര്‍ അന്ധമായി വിശ്വസിക്കുന്നത്. വാഴ്ത്തിയ തിരുവോസ്തി ദേവാലയങ്ങളില്‍ നിന്നു മോഷ്ടിച്ചു കൊണ്ടുവന്നു അതികഠിനമായ വിധത്തില്‍ അവഹേളിക്കുന്നതും വിശുദ്ധ ബൈബിള്‍ നിന്ദിക്കുന്നതും കുരുതി അഥവാ അരുംകൊല നടത്തുന്നതും അവരുടെ ആഭിചാരകര്‍മങ്ങളുടെ ഭാഗമാണ്. കൂട്ടക്കൊല കേസിലെ പ്രതി കഴിഞ്ഞ രണ്ടര വര്‍ഷമായി അംഗമായ കോടഞ്ചേരി ഇടവകയില്‍ നിന്നു അഞ്ചര കിലോമീറ്റര്‍ മാറിയുള്ള ചെമ്പുകടവ് എന്ന സ്ഥലത്തെ ദേവാലയത്തില്‍ നിന്നും ഒരു വര്‍ഷം മുന്‍പ് തിരുവോസ്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നിരിന്നു. വിശ്വാസികളുടെ സമയോജിത ഇടപെടല്‍ മൂലം പ്രതികളെ തടയുകയും പോലീസിന് കൈമാറുകയുമായിരിന്നു. ഇപ്പോള്‍ വന്ന വാര്‍ത്തയും ചെമ്പുകടവിലെ സംഭവവും ചേര്‍ത്തു വായിക്കുമ്പോള്‍ ഗ്രാമ പ്രദേശങ്ങളില്‍ സാത്താന്‍ സേവ പ്രവര്‍ത്തകര്‍ പിടിമുറുക്കുന്നുണ്ടെന്ന വസ്തുത വീണ്ടും ശരിവെക്കുകയാണ്. മിക്ക ജില്ലകളിലും സാത്താന്‍ സേവ സംഘങ്ങള്‍ രഹസ്യമായി പൈശാചിക ആരാധന നടത്താറുണ്ട്. #{red->none->b-> ചെമ്പുകടവ് സംഭവത്തിന്റെ വാര്‍ത്ത താഴെ ‍}# </p> <blockquote class="embedly-card"><h4><a href="http://www.pravachakasabdam.com/index.php/site/news/6741">കോഴിക്കോട് പാതിരാകുര്‍ബാന മദ്ധ്യേ തിരുവോസ്തി കടത്തിക്കൊണ്ട് പോകാന്‍ ശ്രമം</a></h4><p>ഇതോടെ ഇടവകക്കാര്‍ ഇവരെ പിടികൂടുകയായിരുന്നു. പേരുകൾ ചോദിച്ചപ്പോൾ ക്രിസ്ത്യൻ പേരുകൾ പറഞ്ഞെങ്കിലും തിരിച്ചറിയല്‍ കാർഡുകൾ പരിശോധിച്ചപ്പോൾ മറ്റു മതസ്ഥരാണെന്നു തെളിഞ്ഞു. ചോദ്യം ചെയ്യലില്‍ ഇവരുടെ കൂടെ അഞ്ചു പേര്‍ കൂടിയുണ്ടെന്ന് പിന്നീട് മനസ്സിലായി. പുലര്‍ച്ചെ രണ്ടുമണിയോടെ കോടഞ്ചേരി പോലീസ് ദേവാലയത്തിലെത്തി ഏഴു പേരെയും കസ്റ്റഡിയിൽ എടുത്തു. പിടിയിലായ എല്ലാവരും യുവജനങ്ങളാണ്. സാത്താന്‍ സേവയ്ക്കായി തിരുവോസ്തി കടത്താനായിരിന്നു ഇവരുടെ ശ്രമമെന്നാണ് വിലയിരുത്തപ്പെടുന്നത്. യേശുക്രിസ്തുവിന്റെ നിറസാന്നിധ്യമുള്ള ഓരോ തിരുവോസ്തിയ്ക്കും ലക്ഷങ്ങളാണ് സാത്താന്‍ സേവകരുടെ സംഘം വിലയിടുന്നത്.</p></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//cdn.embedly.com/widgets/platform.js" charset="UTF-8"></script> <p>
Image: /content_image/News/News-2019-10-16-08:35:28.jpg
Keywords: സാത്താ, പിശാ
Content: 11454
Category: 24
Sub Category:
Heading: മറിയം ത്രേസ്യയെ ലോകം ആദരിച്ചപ്പോള്‍ സർക്കാരിന്റെ ധാർഷ്ട്യം: ഈ ശൈലിയ്ക്കു കാലം മാപ്പു നൽകില്ല
Content: വിശുദ്ധ മറിയം ത്രേസ്യയുടെ നാമകരണ ചടങ്ങുകൾ കഴിഞ്ഞ ഞായറാഴ്ച വത്തിക്കാനിൽ കഴിഞ്ഞു.!! കേരളത്തിൽ ജനിച്ച് സ്ത്രീകൾക്കുവേണ്ടി കുടുംബങ്ങൾക്കു വേണ്ടി നിലപാടുകളെടുത്ത ആ മഹതിയെ ലോകം ആദരിക്കുന്ന വേളയിൽ പുച്ഛത്തോടെ പുറം തിരിഞ്ഞു നിന്ന കേരള സർക്കാർ അധികാരത്തിന്റെ ഗർവ്വിൽ എല്ലാം ശരിയാക്കുന്ന തിരക്കിലായിരുന്നു. തികച്ചും അപലപനീയമായ ധാർഷ്ഠ്യം കൊണ്ടു നടക്കുന്ന നേതാക്കൻമാരെയും പിന്നണിയാളുകളെയും ജനം കാർക്കിച്ചു തുപ്പുന്ന കാലം വിദൂരമല്ല എന്നു തോന്നിപോകുന്നു. നവോത്ഥാനത്തിന്റെ പെൺമതിൽ വിശ്വാസ സംരക്ഷണത്തിനു വേണ്ടി കെട്ടിപടുത്ത നേതാക്കൾക്ക്, നവോത്ഥാന ശില്പിയായി മറിയം ത്രേസ്യ എന്ന വിശുദ്ധയായ ഒരു സ്ത്രീയെ ലോകം നെറുകയിൽ അവരോധിക്കുന്ന ചടങ്ങിൽ കേരളത്തിന്റെ പ്രാധിനിത്യം രേഖപ്പെടുത്താൻ പോലും ഒരാളെ പറഞ്ഞയക്കാൻ സാധിച്ചില്ല. കഷ്ടം തന്നെ !! മതപരമായ കർമ്മമായതുകൊണ്ട് ബഹിഷ്കരിച്ചു എന്നു വാദിക്കുന്ന കമ്മ്യൂണിസ്റ്റ് സൈബർ തൊഴിലാളികളോട് ഒന്നേ പറയാനുള്ളൂ. കേരളം ഇന്നു കാണുന്ന വളർച്ചയുടെ പടവുകൾ ഒരുപാട് മതങ്ങളുടെ പ്രത്യേകിച്ച് ക്രൈസ്തവ മിഷണറിമാരുടെ പരിശ്രമവും ആളുകളെ വിദ്യ അഭ്യസിപ്പിക്കുന്നതിലും ആരോഗ്യം കാത്തു സൂക്ഷിക്കുന്നതലും അവർ കാണിച്ച നേതൃത്വവും ആണ് !! ചരിത്രങ്ങളെ വളച്ചെടിക്കാനെ സാധിക്കൂ........ എത്ര കുഴിച്ചുമൂടിയാലും സത്യം കല്ലറ പൊട്ടിച്ചു പുറത്തുവരുമെന്ന വസ്തുത കണ്ണടച്ച് ഇരുട്ടാക്കുന്നവർ മറക്കരുത്! കമ്യൂണിസ്റ്റ് വിപ്ലവങ്ങൾ കേരള മണ്ണിൽ വേരോടുന്നതിനു മുൻപ് അക്ഷരവിപ്ലവത്തിന് നേതൃത്വം കൊടുത്ത ക്രൈസ്തവ സമൂഹത്തെ തീർത്തും അവഗണിക്കുന്ന ശൈലിയ്ക്ക് കാലം മാപ്പു നൽകില്ല. കേരളത്തി നിന്ന് വിശുദ്ധരായവരുടെ ചടങ്ങിൽ മുൻപ് കേരള സർക്കാർ പ്രതിനിധി സംഘത്തെ അയച്ച് കേരള ജനതയുടെ ആദരവ് പ്രകടിപ്പിച്ചിട്ടുണ്ട്. അത് മാന്യതയാണ്! അത്യന്തം പ്രോത്സാഹനജനകവുമാണ്. ഒരു സമൂഹം നാടിനു വേണ്ടി ചെയ്യുന്ന സേവനങ്ങളെ നന്ദിപൂർവ്വം ഓർക്കുന്നതിന്റെ അടയാളവുമാണത്. ഒരു കന്യകാസ്ത്രീ സമൂഹത്തിൽ കൊണ്ടുവന്ന വിപ്ലവാത്മക മാറ്റങ്ങളെ ലോകം ആദരിക്കുന്ന വേളയിൽ ആ സ്ത്രീ ജനിച്ച നാട്ടിലെ നേതാക്കന്മാർ ഉറക്കം നടിച്ചിരുന്നത് തികച്ചും നന്ദികേടിന്റെ/ മാന്യതയില്ലായ മയുടെ അടയാളമായി കാണാനേ ഒരു സാധാരണ കാരന് സാധിക്കൂ! ഒരു വേള കേരളത്തെ പരിഗണിക്കുന്നില്ല എന്ന് കരുതുന്ന കേന്ദ്ര സർക്കാർ പോലും ആ മാന്യത കാണിക്കാൻ തയ്യാറായി എന്നത് എടുത്തു പറയാതിരിക്കാനാവില്ല. ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി തിരഞ്ഞെടുക്കുന്ന നേതാക്കൻമാർ ജനങ്ങളുടെ കാവലാൾ ആയി ജീവിക്കേണ്ട കാലഘട്ടത്തിൽ എല്ലാറ്റിനോടും എല്ലാവരോടും പുറന്തിരിഞ്ഞിരുന്നാൽ അത് ആ സർക്കാരിന്റെയും അതിന്റെ പുറകിലുള്ള പ്രസ്ഥാനത്തിന്റെയും ചിതയൊരുക്കുകയാകും ചെയ്യുക എന്ന് ഓർക്കുന്നത് നന്ന്. എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യം കൊടുക്കുന്ന രാഷ്ട്രീയ നേതാക്കൻമാരുടെ കേരളമായിരുന്നു എന്റെ കേരളം! എന്തിന് നിരീശ്വര പ്രസ്ഥാനമായ കമ്യൂണിസ്റ്റ് പാർട്ടിയിൽ പോലും ഏറെയും ദൈവവിശ്വാസികളായ നാടാണ് ഈ കേരളം. എകെജി, ഇ എം സ്, നായനാർ തുടങ്ങിയ കമ്യൂണിസ്റ്റ് മഹാരഥൻമാരെ ചരിത്രം ഓർക്കുന്നതും അതുകൊണ്ടാണ്. പ്രജകളുടെ വിശ്വാസം കാത്തു സൂക്ഷിക്കാനും വളർത്താനും നേതാക്കൾ ആർജവത്വം കാണിക്കണം. ഇനി ആ വിശ്വാസങ്ങളെ മാനിച്ചില്ലേലും നശിപ്പിച്ചേക്കരുത്! ഒരു വേള കേരളം എന്നു പറയുന്ന ദൈവത്തിന്റെ സ്വന്തം നാട് കുട്ടി പിശാചുക്കളുടെ ഊഷ്യരഭൂമിയായി തീരും !! അതിന്റെ ഫലങ്ങളാണ് വർദ്ധിച്ചു വരുന്ന കൊലപാതകങ്ങളും പീഡനങ്ങളും അഴിമതിയുമെല്ലാം ....... NB: കേരള സർക്കാർ പ്രതിനിധി സംഘത്തെ അയച്ചില്ല എന്ന അറിവിൽ നിന്ന് എനിക്കു തോന്നിയ ചിന്തകൾ ഞാൻ ഇവിടെ കുറിക്കുന്നു! ആരെയും വേദനിപ്പിക്കാനല്ല മറിച്ച് ചിന്തിപ്പിക്കാനാണ് എന്റെ ശ്രമം. അറിയാതെ ആരെയെങ്കിലും വിഷമിപ്പിക്കുന്നുണ്ടെങ്കിൽ ക്ഷമാപണം!
Image: /content_image/News/News-2019-10-16-09:30:03.jpg
Keywords: മറിയം