Contents
Displaying 11111-11120 of 25160 results.
Content:
11425
Category: 1
Sub Category:
Heading: എല്ലാ കണ്ണുകളും വത്തിക്കാന്റെ പുണ്യനഗരിയിലേക്ക്: വിശുദ്ധപദ പ്രഖ്യാപനത്തിന് മിനിറ്റുകൾ മാത്രം ബാക്കി
Content: വത്തിക്കാന്‍ സിറ്റി: കേരളത്തില്‍ നിന്നുള്ള മറിയം ത്രേസ്യ അടക്കം അഞ്ചു വിശുദ്ധരെ തിരുസഭയിലേക്ക് ഔദ്യോഗികമായി ഉയര്‍ത്തുന്നതിന് ഇനി മിനിറ്റുകൾ മാത്രം ബാക്കി. തിരുക്കുടുംബ സന്യാസിനീ സമൂഹ സ്ഥാപക മറിയം ത്രേസ്യയെ കൂടാതെ, കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാന്‍, ഡോട്ടേഴ്‌സ് ഓഫ് സെന്റ് കമില്ലസ് സഭാ സ്ഥാപകന്‍ ജുസപ്പീന വനീനി, മിഷനറി സിസ്‌റ്റേഴ്‌സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ഓഫ് മദര്‍ ഓഫ് ഗോഡ് സന്യാസിനീ സമൂഹ സ്ഥാപക ദുള്‍ച്ചെ ലോപ്പസ് പോന്റസ്, ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭാംഗമായ മര്‍ഗരീത്ത ബേയ്‌സ് എന്നിവരെയാണ് ഇന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. ത്രിവര്‍ണപതാകയും മറിയം ത്രേസ്യയുടെ ചിത്രങ്ങളുമായി വന്‍ മലയാളി സംഘം വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ രാവിലെ 9.30ന് ആരംഭിച്ച വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകള്‍ക്കുള്ള ഔദ്യോഗിക പരിശീലനം തെരഞ്ഞെടുക്കപ്പെട്ടവര്‍ 11.30ന് പൂര്‍ത്തിയാക്കി. നാമകരണ പ്രഖ്യാപനത്തിന്റെ ചടങ്ങുകള്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് ആരംഭിക്കുക.
Image: /content_image/News/News-2019-10-13-03:16:10.jpg
Keywords: മറിയം ത്രേസ്യ

11426
Category: 1
Sub Category:
Heading: വത്തിക്കാനിലെ ഇന്നത്തെ ചടങ്ങുകള്‍ ഇങ്ങനെ
Content: വത്തിക്കാന്‍ സിറ്റി: ഇന്നു വത്തിക്കാന്‍ സമയം രാവിലെ ഏഴിനു (ഇന്ത്യന്‍ സമയം രാവിലെ 10.30) നിയന്ത്രിത പ്രവേശന വഴികളിലൂടെ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചവര്‍ പ്രധാന വേദിയിലെത്തും. പ്രാരംഭ പ്രാര്‍ഥനയായി ജപമാല. തുടര്‍ന്ന് 10.15ന് (ഇന്ത്യന്‍ സമയം ഉച്ചക്ക് 1.45) ഔദ്യോഗിക പ്രദക്ഷിണം നടക്കും. തെരഞ്ഞെടുക്കപ്പെട്ട വൈദികരും മെത്രാന്മാരും മാര്‍പാപ്പയോടൊപ്പം, ഒരുക്കപ്പെട്ടിട്ടുള്ള ഇടങ്ങളിലേക്കു പ്രത്യേക ക്രമത്തില്‍ ഈ പ്രദക്ഷിണത്തില്‍ പങ്കുചേരും. പ്രദക്ഷിണസമയത്ത് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെക്കുറിച്ച് എഴുതിചിട്ടപ്പെടുത്തിയിട്ടുള്ള രണ്ടു ഗാനങ്ങള്‍ മലയാളത്തില്‍ വിശുദ്ധ പത്രോസിന്റെ ദേവാലയ മുറ്റത്ത് മുഴങ്ങും. ഫാ. ബിനോജ് മുളവരിക്കലിന്റെ നേതൃത്വത്തില്‍ ഒരുങ്ങിയിട്ടുള്ള ഈ ഗാനങ്ങള്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒത്തുകൂടിയ മലയാളികളും ഏറ്റുപാടും. ഔദ്യോഗിക വേദിയിലേക്കു ഫ്രാന്‍സിസ് പാപ്പയോടൊപ്പം ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ഡോട്ടേഴ്‌സ് ഓഫ് സെന്റ് കമില്ലസ് ജനറാള്‍ സെലിയ ആന്‍ഡ്രിഗത്തി ക്രെമോണ, വിശുദ്ധരുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ള മറ്റു മൂന്നു പേര്‍, വിശുദ്ധപദവി പ്രഖ്യാപന തിരുസംഘത്തിന്റെ ചുമതലയുള്ള കര്‍ദിനാള്‍ ജിയോവാനി ആഞ്ചലോ ബേച്ചു എന്നിവര്‍ പ്രവേശിക്കും. പൊതുനിര്‍ദേശങ്ങള്‍ക്കു ശേഷം കര്‍ദിനാള്‍ ആഞ്ചലോ ബേച്ചു, വിശു ദ്ധ പത്രോസിന്റെ പിന്‍ഗാമിയും സാര്‍വത്രിക സഭയുടെ തലവനുമായ ഫ്രാന്‍സ് മാര്‍പാപ്പയ്ക്കു മുന്നില്‍, വിശുദ്ധിയിലേക്ക് ഉയര്‍ത്തപ്പെടാനുള്ള അഞ്ചു പേരുടെയും ലഘുചരിത്രം വായിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ ഔദ്യോഗിക നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായ ഈ അഞ്ചു വാഴ്ത്തപ്പെട്ടവരെയും ഔദ്യോഗികമായി പേരുവിളിച്ചു വിശുദ്ധരായി പ്രഖ്യാപിക്കും. ദിവ്യബലിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പ വചനവ്യാഖ്യാനം നടത്തും. തുടര്‍ന്ന് കാറോസൂസ പ്രാര്‍ത്ഥന, സമര്‍പ്പണം. തിരുക്കര്‍മങ്ങളോടനുബന്ധിച്ചു വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ പ്രത്യേകം തയാറാക്കിയിട്ടുള്ള പീഠങ്ങളില്‍ പ്രതിഷ്ഠിക്കും. ദിവ്യബലിക്കു ശേഷം വിവിധ രാജ്യങ്ങളില്‍നിന്നും വിശ്വാസികള്‍ കൊണ്ടുവന്നിട്ടുള്ള തിരുവസ്തുക്കള്‍ വെഞ്ചരിക്കും. കര്‍ദ്ദിനാള്‍മാരും മെത്രാന്മാരും വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക പ്രതിനിധികളും ഒരുങ്ങിയെത്തിയിട്ടുള്ള വിശ്വാസീസമൂഹവും ചേര്‍ന്ന ആയിരക്കണക്കിന് ആളുകള്‍ ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷികളാകും. ഇന്നലെ വത്തിക്കാനില്‍ നടന്ന ജാഗരണ പ്രാര്‍ത്ഥനയില്‍ നൂറുകണക്കിന് മലയാളികളാണ് പങ്കുചേര്‍ന്നത്. നാളെ രാവിലെ 10.30 ന് സെന്റ് അനസ്താസ്യ ബസിലിക്കയില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ പ്രത്യേക കൃതജ്ഞതാബലിയും വിശുദ്ധയുടെ തിരുശേഷിപ്പു വന്ദനവും നടക്കും.
Image: /content_image/News/News-2019-10-13-03:30:27.jpg

11427
Category: 1
Sub Category:
Heading: വി. മുരളീധരന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം വത്തിക്കാനിലെത്തി
Content: റോം: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ചുപേരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങില്‍ സംബന്ധിക്കാന്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിസംഘം വത്തിക്കാനില്‍ എത്തിചേര്‍ന്നു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നയിക്കുന്ന കേന്ദ്രസംഘത്തില്‍ മേഘാലയത്തില്‍ നിന്നുള്ള മന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരുമുണ്ട്. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്, ടിഎന്‍ പ്രതാപന്‍ എംപി, ബെന്നി ബഹനാന്‍ എംപി എന്നിവരും സംഘത്തില്‍ ഉള്‍പ്പെടുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുമായും വത്തിക്കാന്റെ വിദേശകാര്യ ചുമതലയുള്ള കര്‍ദിനാളുമായും സംഘം കൂടിക്കാഴ്ച നടത്തും. വത്തിക്കാന്റെ സ്ഥാനപതി ചുമതലയുള്ള സിബി ജോര്‍ജ്ജാണ് സംഘത്തിന്റെ പര്യടനം ഏകോപിപ്പിക്കുന്നത്.
Image: /content_image/News/News-2019-10-13-03:44:35.jpg

11428
Category: 1
Sub Category:
Heading: ചടങ്ങുകള്‍ ആരംഭിച്ചു: നിറഞ്ഞു കവിഞ്ഞ് വത്തിക്കാന്‍ ചത്വരം
Content: വത്തിക്കാന്‍ സിറ്റി: തൃശൂരില്‍ നിന്നുള്ള വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ അടക്കം അഞ്ചു വിശുദ്ധരെ പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ക്ക് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ആരംഭം. പതിനായിരകണക്കിന് വിശ്വാസികളാണ് വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ചുകൂടിയിരിക്കുന്നത്. തിരുക്കുടുംബ സന്യാസിനീ സമൂഹ സ്ഥാപക മറിയം ത്രേസ്യയെ കൂടാതെ, കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാന്‍, ഡോട്ടേഴ്‌സ് ഓഫ് സെന്റ് കമില്ലസ് സഭാ സ്ഥാപകന്‍ ജുസപ്പീന വനീനി, മിഷനറി സിസ്‌റ്റേഴ്‌സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ഓഫ് മദര്‍ ഓഫ് ഗോഡ് സന്യാസിനീ സമൂഹ സ്ഥാപക ദുള്‍ച്ചെ ലോപ്പസ് പോന്റസ്, ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭാംഗമായ മര്‍ഗരീത്ത ബേയ്‌സ് എന്നിവരെ ഏതാനും നിമിഷങ്ങള്‍ക്കുളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും. ഔദ്യോഗിക വേദിയില്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പം ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ഡോട്ടേഴ്‌സ് ഓഫ് സെന്റ് കമില്ലസ് ജനറാള്‍ സെലിയ ആന്‍ഡ്രിഗത്തി ക്രെമോണ, വിശുദ്ധരുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ള മറ്റു മൂന്നു പേര്‍, വിശുദ്ധപദവി പ്രഖ്യാപന തിരുസംഘത്തിന്റെ ചുമതലയുള്ള കര്‍ദിനാള്‍ ജിയോവാനി ആഞ്ചലോ ബേച്ചു എന്നിവരും നിലകൊള്ളുന്നുണ്ട്.
Image: /content_image/News/News-2019-10-13-09:07:51.jpg

11429
Category: 1
Sub Category:
Heading: Ss
Content: Sss Ss
Image: /content_image/News/News-2019-10-13-10:26:41.jpeg
Keywords:

11430
Category: 13
Sub Category:
Heading: കേരളത്തിന്റെ ആത്മീയപ്രഭ ഇനി ലോകത്തിന്റെ വിശുദ്ധ
Content: വത്തിക്കാന്‍ സിറ്റി: പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞ വത്തിക്കാന്‍ ചത്വരത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങില്‍ ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ചുപേരെ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. കര്‍ദ്ദിനാള്‍ ഹെന്‍റി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, സിസ്റ്റര്‍ മാര്‍ഗിരിറ്റ ബേയ്‌സ, സിസ്റ്റര്‍ ഡല്‍സ് ലോപ്പേസ് പോന്തേസ് എന്നിവരാണു മറിയം ത്രേസ്യായെ കൂടാതെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മറ്റു നാലുപേര്‍. അഞ്ചുപേരില്‍ മൂന്നാമതായാണ് മറിയം ത്രേസ്യയുടെ വിശുദ്ധ പദ പ്രഖ്യാപനം നടന്നത്. ഉച്ചയ്ക്ക് 1.30 ആരംഭിച്ച ശുശ്രൂഷയില്‍ സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാര്‍ ഉള്‍പ്പെടെ നിരവധി മെത്രാന്‍മാരും നൂറുകണക്കിന് വൈദികരും പതിനായിരകണക്കിന് വിശ്വാസികളും ചടങ്ങിനു സാക്ഷിയായി മറിയം ത്രേസ്യയുടെ രൂപതാധ്യക്ഷന്‍ എന്ന നിലയില്‍ ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മാര്‍പാപ്പയ്ക്ക് ഒപ്പം സഹകാര്‍മ്മികത്വം വഹിച്ചു. മറിയം ത്രേസ്യയുടെയും മറ്റ് അഞ്ച് പേരുടെയും ജീവചരിത്രം വിവിധ ഭാഷകളില്‍ വായിച്ചതിനു ശേഷമാണ് മാർപാപ്പ ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ചത്. വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവരുടെ മധ്യസ്ഥത്താൽ രോഗശാന്തി ലഭിച്ചവരും വൈദികരും ബന്ധുക്കളും ചേർന്ന് തിരുശേഷിപ്പ് അൾത്താരയിൽ സമർപ്പിച്ചു. കേരളത്തില്‍ നിന്നു വിശുദ്ധ പദവിയിലെത്തുന്ന നാലാമത്തെ വിശുദ്ധയാണ് മറിയം ത്രേസ്യ. ➤ കൂടുതല്‍ അപ്ഡേറ്റുകള്‍ വരും മണിക്കൂറുകളില്‍..!
Image: /content_image/News/News-2019-10-13-12:44:50.jpg

11431
Category: 10
Sub Category:
Heading: ധന്യ നിമിഷങ്ങള്‍ക്കു നേരിട്ടു സാക്ഷ്യം വഹിക്കാന്‍ എത്തിയത് ആയിരത്തോളം മലയാളികള്‍
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയുടെ നാമകരണ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ വത്തിക്കാനിലെത്തിയത് ആയിരത്തോളം മലയാളികള്‍. അതീവ സന്തോഷത്തില്‍ പേപ്പല്‍ പതാകകള്‍ക്കൊപ്പം ഭാരതത്തിന്റെ തിവര്‍ണ്ണ പതാകകളും സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകള്‍ക്കിടെ പാറിപ്പറത്തിയത് അനേകരെ ആവേശഭരിതരാക്കി. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചടങ്ങില്‍ മുന്‍ നിരയില്‍ തന്നെ ഉണ്ടായിരിന്നു. മദര്‍ മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തെ മലയാളികളടക്കമുള്ള വിശ്വാസി സഹസ്രങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് വരവേറ്റത്. മാര്‍പാപ്പ പ്രഖ്യാപനം നടത്തുമ്പോള്‍ പതാക ഉയര്‍ത്തിവീശിയും വിശുദ്ധയുടെ ചിത്രങ്ങളും കട്ടൌട്ടും ഉയര്‍ത്തിപിടിച്ചുമാണ് വിശ്വാസി സമൂഹം തങ്ങളുടെ ആവേശം പ്രകടിപ്പിച്ചത്. മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിക്കിടെ ഇക്വഡോറില്‍ സേവനമനുഷ്ഠിക്കുന്ന മലയാളി സന്യാസിനി സിസ്റ്റര്‍ ധന്യതെരേസയും വിശ്വാസികളുടെ പ്രാര്‍ത്ഥന ചൊല്ലി. മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ രോഗ ശാന്തിലഭിച്ച ക്രിസ്റ്റഫര്‍ ജോഷി ചൂണ്ടയില്‍ കാഴ്ചവയ്പ് പ്രദക്ഷിണത്തില്‍ വെള്ളവും വീഞ്ഞും വഹിച്ചു. മാര്‍പാപ്പ സമര്‍പ്പണവസ്തു ഏറ്റുവാങ്ങി. ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ പ്രതിനിധികളായി സിസ്റ്റര്‍ സെലിനും മറ്റ് സന്യാസിനികളും ക്രിസ്റ്റഫറിനൊപ്പം ഉണ്ടായിരിന്നു. സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രന്മാരും നിരവധി മലയാളി വൈദികരും ചടങ്ങില്‍ ഭാഗഭാക്കായി. ഭാരതത്തിന്റെ മെത്രാന്‍ സമിതി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും ചടങ്ങില്‍ സംബന്ധിക്കാന്‍ വത്തിക്കാനില്‍ എത്തിയിരിന്നു.
Image: /content_image/News/News-2019-10-13-16:29:43.jpg

11432
Category: 1
Sub Category:
Heading: വി. മുരളീധരൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: മദർ മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ സംബന്ധിക്കുന്ന ഇന്ത്യൻ സംഘത്തെ നയിച്ചു കൊണ്ട് വത്തിക്കാനിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ചടങ്ങുകൾക്ക് മുൻപ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരുന്നു ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ ആശംസകൾ അറിയിക്കാൻ മാർപാപ്പ മുരളീധരനോട് അഭ്യർത്ഥിച്ചു. കൂടിക്കാഴ്ചക്കൊടുവിൽ മഹാത്മ ഗാന്ധിയുടെ വ്യാഖ്യാനത്തോടു കൂടിയ ഭഗവദ് ഗീതയും കേരളത്തിലെ ക്ഷേത്ര ഉത്സവങ്ങളിൽ പരമ്പരാഗത രീതിയിൽ എഴുന്നെള്ളിപ്പിന് ഉപയോഗിക്കുന്ന തിടമ്പേന്തിയ നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മുരളീധരൻ മാർപാപ്പയ്ക്ക് സമ്മാനിച്ചു. വത്തിക്കാൻ സ്റ്റേറ്റിന്റെ വിദേശകാര്യ മന്ത്രി പദവി വഹിക്കുന്ന കർദ്ദിനാൾ പോൾ ഗല്ലാഗറുമായും വി. മുരളീധരൻ കൂടിക്കാഴ്ച നടത്തി.
Image: /content_image/News/News-2019-10-13-17:09:56.jpg

11433
Category: 13
Sub Category:
Heading: പ്രാര്‍ത്ഥിച്ചും സന്തോഷം പ്രകടിപ്പിച്ചും പുത്തന്‍ചിറ കുഴിക്കാട്ടുശേരി ഗ്രാമങ്ങള്‍
Content: പുത്തന്‍ചിറ: കുടുംബങ്ങളുടെ മധ്യസ്ഥ മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്‍റെ ആഹ്ലാദത്തില്‍ ജന്‍മനാടായ മാള പുത്തന്‍ചിറ, കുഴിക്കാട്ടുശേരി ഗ്രാമങ്ങള്‍. ഇന്ന് നാമകരണ ചടങ്ങ് വത്തിക്കാനില്‍ നടക്കുമ്പോള്‍ അതിനോടു അനുബന്ധിച്ച് കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രത്യേക ദിവ്യബലി അര്‍പ്പണം നടന്നു. അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് പാനികുളവും ഹൊസൂര്‍ രൂപത മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറന്പിലും ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടനും ബലിയര്‍പ്പണത്തില്‍ കാര്‍മ്മികത്വം വഹിച്ചു. 32 വൈദികര്‍ സഹകാര്‍മികരായി. മാര്‍ ജോര്‍ജ് പാനികുളം ദിവ്യബലിമധ്യേ സന്ദേശം നല്‍കി. ദിവ്യബലിയുടെ സമാപനത്തില്‍ ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്‍ പാവനാത്മ പ്രൊവിന്‍സിന്റെ വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട് ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറന്പില്‍ സ്‌തോത്രഗീതത്തിനും കബറിടത്തിനരികലെ നൊവേനയ്ക്കും കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു വിശുദ്ധപദവിയുടെ പ്രതീകമായ കിരീടം ഇരിങ്ങാലക്കുട രൂപതയുടെ മുന്‍ വികാരി ജനറാളും തീര്‍ഥാടനകേന്ദ്രം പ്രമോട്ടറുമായ ഫാ. ജോസ് കാവുങ്കല്‍ വിശുദ്ധയുടെ തിരുസ്വരൂപത്തില്‍ ചാര്‍ത്തി. തുടര്‍ന്ന് തിരുസ്വരൂപം വഹിച്ചുകൊണ്ടു ഭക്തിനിര്‍ഭരമായ പ്രദക്ഷിണം ദേവാലയം ചുറ്റി സമാപിച്ചു. അപ്പോഴും നൂറുകണക്കിനാളുകള്‍ കബറിടത്തിനു സമീപം മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി, ചാന്‍സലര്‍ റവ.ഡോ. നെവിന്‍ ആട്ടോക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഊട്ടുനേര്‍ച്ചയ്ക്കുശേഷം റോമില്‍ നടന്ന തിരുക്കര്‍മങ്ങളുടെ തത്സമയ സംപ്രേഷണം സെന്റിനറി ഹാളിലൊരുക്കിയ എല്‍ഇഡി വാളില്‍ പ്രദര്‍ശിപ്പിച്ചു. വൈകീട്ട് വാഹനറാലി നടന്നു. കൊച്ചുഗ്രാമത്തില്‍ നിന്ന് ആഗോള വിശുദ്ധരുടെ ഗണത്തിലേക്ക് മറിയം ത്രേസ്യ ഉയര്‍ത്തപ്പെട്ടത് ഹോളിഫാമിലി സന്യാസ സമൂഹത്തിന്‍റെ ഭാവിയിലെ പ്രയാണത്തിന് കൂടുതല്‍ ആത്മവിശ്വാസം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹോളിഫാമിലി സന്യാസ സമൂഹത്തിന്‍റെ സ്ഥാപകയായ മദര്‍ മറിയം ത്രേസ്യയുടെ പിന്‍മുറക്കാരായി ഇന്നു ലോകമെമ്പാടും രണ്ടായിരം കന്യാസ്ത്രീകളുണ്ടെന്നാണ് കണക്കുകള്‍
Image: /content_image/News/News-2019-10-13-19:08:59.jpg

11434
Category: 1
Sub Category:
Heading: പാപ്പയുടെ ഭാരത സന്ദര്‍ശനം ഇത്തവണയും ചര്‍ച്ചയായില്ല
Content: വത്തിക്കാന്‍ സിറ്റി: മറിയം ത്രേസ്യായുടെ നാമകരണ ചടങ്ങിന് ഭാരതത്തെ പ്രതിനിധീകരിച്ചു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം വത്തിക്കാനില്‍ എത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചുവെങ്കിലും പാപ്പയുടെ ഭാരതസന്ദര്‍ശനം ചര്‍ച്ചയായില്ല. ഇക്കാര്യം വി. മുരളീധരന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചുവോ എന്ന ദീപിക ലേഖകന്റെ ചോദ്യത്തിന്, വിശുദ്ധപദ പ്രഖ്യാപനം ലക്ഷ്യമാക്കിയ സന്ദര്‍ശനം ആയതുകൊണ്ട് അത്തരം കാര്യങ്ങള്‍ ഇത്തവണ വിഷയം ആയിരുന്നില്ലെന്നായിരിന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം മതേതര രാജ്യമായ ഇന്ത്യയില്നിീന്നു മറിയം ത്രേസ്യാ പുണ്യവതിയുടെ വിശുദ്ധ പദ പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ തനിക്ക് അവസരം ലഭിച്ചത് രാജ്യം മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ തെളിവുകൂടിയാണെന്നു അദ്ദേഹം പറഞ്ഞു. ഏഷ്യയിലെ രണ്ടാമത്തെ വലിയ കത്തോലിക്കാസമൂഹം ഇന്ത്യയിലേതാണ്. അത്തരം ഒരു സമൂഹത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുക എന്നതും വലിയ ഒരു ഭാഗ്യ മായി കരുതുന്നതായി മന്ത്രി പറഞ്ഞു.
Image: /content_image/News/News-2019-10-14-03:20:06.jpg
Keywords: പാപ്പ, ഭാരത