Contents
Displaying 11061-11070 of 25160 results.
Content:
11375
Category: 13
Sub Category:
Heading: പ്രതിയെ ആശ്വസിപ്പിച്ച് ബൈബിൾ നല്‍കിയതില്‍ ജഡ്ജിക്കെതിരെ പ്രതിഷേധവുമായി നിരീശ്വരവാദികള്‍
Content: കാലിഫോര്‍ണിയ: കൊലക്കേസിലെ പ്രതിക്ക് വിധിന്യായത്തിന് ശേഷം ജഡ്ജി സ്വകാര്യ ബൈബിൾ നല്‍കിയതില്‍ അസ്വസ്ഥരായി നിരീശ്വരവാദികള്‍. സ്വന്തം അപ്പാർട്ട്മെന്റിൽ വിശ്രമിക്കുകയായിരുന്ന നിരപരാധിയെ മുറി മാറി കയറി വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പത്തുവർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ച ശേഷമാണു ജഡ്ജി ടമ്മി കെംപ് പ്രതിയെ ആശ്വസിപ്പിച്ചു ബൈബിള്‍ നല്‍കിയത്. ഇതില്‍ പ്രതിഷേധവുമായി ഫ്രീഡം ഫ്രം റിലിജിയൻ ഫൗണ്ടേഷൻ എന്ന നിരീശ്വരവാദ സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്. ജഡ്ജിയുടെ നിലപാട് അധികാരപരിധി ലംഘനമാണെന്ന വിചിത്രവാദം ചൂണ്ടികാട്ടി ഫ്രീഡം ഫ്രം റിലിജിയൻ ഫൗണ്ടേഷൻ പ്രതിനിധി മുൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ മൂത്തമകൻ ടെക്സസ് സ്റ്റേറ്റ് കമ്മീഷൻ ഓൺ ജുഡിഷ്യൽ കോണ്ടക്റ്റ് മുമ്പാകെ പരാതി നൽകിയിരിക്കുകയാണ്. എന്നാൽ വിഷയത്തില്‍ ജഡ്ജിക്ക് പൂര്‍ണ്ണ പിന്തുണയുമായി ടെക്സാസ് ആസ്ഥാനമായി മതസ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ട് രംഗത്തെത്തിയിട്ടുണ്ട്. ജഡ്ജിയോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുവെന്ന് ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ട് ലീഗൽ കൗൺസൽ പ്രതിനിധി ഹിരം സാസർ പറഞ്ഞു. തന്റെ മുറിയിൽ ആരോ അതിക്രമിച്ചു കയറി എന്ന് തെറ്റിദ്ധരിച്ചാണ് പോലീസ് ഉദ്യോഗസ്ഥ വെടിവെച്ചുകൊന്നത്. തെറ്റിദ്ധാരണയുടെ പുറത്തായിരിന്നു വെടിവെയ്പ്പ്. കോടതി വിധി ന്യായത്തിന് ശേഷം ജഡ്ജി പ്രതിക്ക് ബൈബിൾ കൈമാറുകയും വേദവാക്യങ്ങൾ ഉരുവിട്ട് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് നിരീശ്വര സംഘടനകളെ പ്രകോപിപ്പിച്ചത്.
Image: /content_image/News/News-2019-10-08-06:06:35.jpg
Keywords: നിരീശ്വര

11376
Category: 10
Sub Category:
Heading: കുടുംബ വിരുദ്ധ ബില്ലിനെതിരെ ഫ്രാൻസിൽ ലക്ഷകണക്കിനാളുകളുടെ പ്രതിഷേധ പ്രകടനം
Content: പാരീസ്: കുടുംബ മൂല്യങ്ങള്‍ കാറ്റില്‍പറത്തി ഏകാന്ത ജീവിതം നയിക്കുന്ന സ്ത്രീകൾക്കും, സ്വവര്‍ഗ്ഗാനുരാഗികളായ സ്ത്രീകള്‍ക്കും കൃത്രിമ ഗർഭധാരണം സാധ്യമാക്കുന്ന സോഷ്യൽ റീഫോം ബില്ല് പാസാക്കുന്നതിനെതിരെ ഫ്രാൻസിൽ പതിനായിരങ്ങളുടെ പ്രതിഷേധം. മാർക്കോൺസ് എൻഫാന്റ് എന്ന പേരിൽ നടന്നപാരീസിലെ തെരുവിൽ നടന്ന പ്രതിഷേധ പ്രകടനം സർക്കാരിനെതിരെയുളള മുന്നറിയിപ്പാണെന്ന് സംഘാടകരായ ലാ മാനിഫ് പോർ ടൂസിന്റെ നേതാവ് ലുഡോവിൻ ഡി ലാം റോച്ചേറേ പറഞ്ഞു. ഏകാന്ത ജീവിതം നയിക്കുന്ന സ്ത്രീകൾക്കും, ലെസ്ബിയൻ ദമ്പതികൾക്കും കൃത്രിമ ഗർഭധാരണം സാധ്യമാക്കുന്ന സോഷ്യൽ റീഫോം ബില്ല് പാർലമെന്റിന്റെ അധോസഭ ചൊവ്വാഴ്ച 17നെതിരെ 55 വോട്ടുകൾക്ക് ബില്ല് പാസാക്കിയിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ആളിക്കത്തിയത്. ഏതാണ്ട് ആറ് ലക്ഷം ആളുകൾ മാർച്ചിൽ പങ്കെടുത്തുവെന്ന് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, പിതൃത്വം എന്നെഴുതിയ കൊടികളുമായാണ് പ്രതിഷേധപ്രകടനക്കാർ എത്തിയത്. നിയമത്തിന്റെ ഭവിഷ്യത്തിനെ പറ്റി ചിന്തിക്കാതെ, നിയമനിർമ്മാണ സഭയിലെ അംഗങ്ങൾ ബില്ല് പാസാക്കാൻ മുമ്പോട്ടു പോവുകയാണെന്ന് പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുത്ത മോണിക്ക് ബ്രാസിയർ എന്നൊരാൾ പറഞ്ഞു. ഇതിലൂടെ മനുഷ്യ ശരീരത്തിനെ വ്യവസായവൽക്കരിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും മോണിക്ക് ബ്രാസിയർ കൂട്ടിച്ചേർത്തു. ഫ്രാൻസിലെ കത്തോലിക്കാ മെത്രാന്മാരും ബില്ലിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. അതേസമയം അധോസഭയിൽ ബില്ല് പാസായെങ്കിലും ഉപരിസഭയുടെ പിന്തുണ കൂടി ലഭിച്ചാല്‍ ബില്ല് നിയമമായി മാറുകയുള്ളൂ.
Image: /content_image/News/News-2019-10-08-06:50:08.jpg
Keywords: ഫ്രഞ്ച, ഫ്രാന്‍സില്‍

11377
Category: 1
Sub Category:
Heading: ജറുസലേമിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ക്രൈസ്തവരുടെ എണ്ണം കുറയുന്നുവെന്ന് വെളിപ്പെടുത്തല്‍
Content: ജറുസലേം: വിശുദ്ധ നാടായ പാലസ്തീനിലും കിഴക്കൻ ജറുസലേമിലും ഉത്തര വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിലുമുളള ക്രൈസ്തവരുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായി ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ആത്മീയ ആചാര്യൻ ജോർജ് അവാദിന്റെ വെളിപ്പെടുത്തല്‍. ഇപ്പോൾ അന്‍പത്തിമൂന്നായിരം ക്രൈസ്തവരാണ് പ്രസ്തുത പ്രദേശങ്ങളിൽ ജീവിക്കുന്നതെന്നും ജോർജ് അവാദ് വിശദീകരിച്ചു. ഇസ്രായേലി അധിനിവേശമാണ് ക്രൈസ്തവരുടെ എണ്ണത്തിലുണ്ടായ കുറവിന് ഏറ്റവും പ്രധാനപ്പെട്ട കാരണമെന്നും, അതുമൂലം വിശ്വാസികള്‍ക്ക് ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവരെയും ഇസ്ലാം മത വിശ്വാസികളെയും പക്ഷപാതമില്ലാതെ പരിഗണിക്കുന്ന പലസ്തീനിയൻ നേതാക്കൾക്ക് നന്ദി പറയുന്നതായും ജോർജ് അവാദ് പറഞ്ഞു.
Image: /content_image/News/News-2019-10-08-10:46:38.jpg
Keywords: ഇസ്രാ, വിശുദ്ധ നാട്ടി

11378
Category: 18
Sub Category:
Heading: മലങ്കര സുറിയാനി കത്തോലിക്ക സഭാ ദ്വിതീയ അസംബ്ലിക്കു ആരംഭം
Content: പട്ടം: മലങ്കര സുറിയാനി കത്തോലിക്ക സഭാ ദ്വിതീയ അസംബ്ലി സഭയുടെ ആസ്ഥാനമായ പട്ടം കാതോലിക്കേറ്റ് സെന്‍ററിൽ ആരംഭിച്ചു. ഇന്നു രാവിലെ 10 മണിക്ക് കർദ്ദിനാൾ ക്‌ളീമിസ് കാതോലിക്ക ബാവ പതാക ഉയര്‍ത്തി അസംബ്ലി ഉദ്ഘാടനം ചെയ്തു. കർദ്ദിനാൾ ക്‌ളീമിസ് ബാവയുടെ അധ്യക്ഷതയിൽ നടക്കുന്ന അസംബ്ലിയിൽ എല്ലാ മെത്രാപ്പോലീത്തമാരും, വിവിധ ഭദ്രാസനങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട വൈദിക, സന്യസ്ത, അൽമായ പ്രതിനിധികളും സംബന്ധിക്കുന്നുണ്ട്. 'കൃപ നിറയുന്ന കുടുംബങ്ങൾ' എന്നതാണ് അസംബ്ലിയുടെ ചിന്താവിഷയം. വിഷയാവതരണം, പാനൽ ചർച്ച, റിപ്പോർട്ടവതരണം, പൊതു ചർച്ചകൾ എന്നിവ അസംബ്ലിയുടെ ഭാഗമായി നടത്തും. പത്താം തീയതി ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെ ഇരുപത്തിയഞ്ചാം ഓർമ്മത്തിരുന്നാൽ ആഘോഷങ്ങളോടെ അസംബ്ലി സമാപിക്കും.
Image: /content_image/News/News-2019-10-08-11:28:30.jpg
Keywords: മലങ്കര

11379
Category: 18
Sub Category:
Heading: കൂടത്തായി പ്രതിയുടെ ആത്മീയ ജീവിതത്തെപ്പറ്റി മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് വ്യാജ വാര്‍ത്ത
Content: കോടഞ്ചേരി: കൂടത്തായി കൂട്ട കൊലപാതകത്തിൽ കുറ്റവാളിയായി പോലീസ് കണ്ടെത്തിയ ജോളി എന്ന സ്ത്രീ കഴിഞ്ഞ ഇരുപതു വർഷമായി മതാധ്യാപികയായിരുന്നുവെന്നും പള്ളി ഭക്ത സംഘടനയിലെ ഭാരവാഹിയാണെന്നും ദിവസവും പള്ളി തിരുകർമ്മങ്ങളിൽ സംബന്ധിക്കുന്ന വ്യക്തിയാണെന്നും സ്ഥിരം ധ്യാനങ്ങളിൽ പങ്കെടുക്കുന്ന ആളാണെന്നും ഉള്ള പ്രചരണങ്ങളെ പൂർണ്ണമായി തള്ളിക്കളഞ്ഞ് കോടഞ്ചേരി ഫൊറോന. മനോരമ അടക്കമുള്ള മുഖ്യധാര മാധ്യമങ്ങള്‍ വ്യാജ പ്രചരണം നടത്തുന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ രണ്ടര വർഷമായി കോടഞ്ചേരി ഇടവകാംഗമായ ജോളിയെ സംബന്ധിച്ച് ദേവാലയ നേതൃത്വം പ്രസ്താവനയിറക്കിയത്. ജോളിയുടെ ആത്മീയ ജീവിതത്തെ പറ്റി പ്രചരിക്കുന്ന വാർത്തകൾ ഒന്നും സത്യമല്ലായെന്ന് പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. കോടഞ്ചേരി ഇടവകയിൽ അംഗമാകുന്നതിന് വർഷങ്ങൾക്ക് മുൻപ് കൂടത്തായി ഇടവകാംഗമെന്ന നിലയിൽ അവർ മാതൃവേദിയിലും കുടുംബ യൂണിറ്റിലും ഭാരവാഹിയായിരുന്നുവന്നു മനസിലാക്കുവാൻ കഴിഞ്ഞു. എന്നാല്‍ പള്ളി തിരുകർമ്മങ്ങളിലെ നിത്യപങ്കാളിയോ മതാധ്യാപികയായോ ജോളിയെ ചിത്രീകരിക്കുന്നത് പൂർണ്ണമായും വ്യാജമാണെന്നും അടിസ്ഥാനരഹിതമായ വാർത്തകൾ സൃഷ്ടിച്ചു നടത്തുന്ന മുതലെടുപ്പുകാർക്കെതിരെ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും കോടഞ്ചേരി ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ പ്രസ്താവനയിൽ കുറിച്ചു.
Image: /content_image/News/News-2019-10-08-12:37:46.jpg
Keywords: നുണ, വ്യാജ

11380
Category: 1
Sub Category:
Heading: കൊലപാതകങ്ങൾ വർദ്ധിക്കുന്നതിൽ കേരളത്തിലെ മാധ്യമങ്ങളുടെ പങ്ക്
Content: ഒരു രാജ്യത്ത് ഒരു കൊലപാതകമുണ്ടായാൽ അത് മാധ്യമങ്ങൾ എപ്രകാരമാണ് റിപ്പോർട്ട് ചെയ്യണ്ടത് എന്നതിന് പല രാജ്യങ്ങളിലും നിയമങ്ങൾ നിലവിലുണ്ട്. കാരണം ഒരു കൊലപാതകത്തെക്കുറിച്ചുള്ള പക്വതയില്ലാത്ത റിപ്പോർട്ടുകൾ മറ്റൊരു കൊലപാതകത്തിനുള്ള പുതിയ ആശയങ്ങൾ സമ്മാനിക്കുന്നതിനു കാരണമായേക്കാം. അതിനാൽ തന്നെ സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്ന മാധ്യമങ്ങൾ ഇത്തരം വാർത്തകളിലെ ഓരോ വാക്കുകളും വളരെ സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാറുള്ളു. എന്നാൽ ഇന്ന് കേരളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങൾ പോലും ഈ കൊലപാതകങ്ങൾ വിറ്റ് എങ്ങനെ കാശാക്കാം എന്ന രീതിയിൽ മത്സരിക്കുന്ന കാഴ്ച്ചയാണ് അടുത്തകാലത്ത് കണ്ടുവരുന്നത്. കേരളത്തിൽ ഇപ്പോൾ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടമരണകേസിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ ചെറുതും വലുതുമായ മാധ്യമങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ അവരവരുടെ ഭാവനക്കനുസരിച്ചു റിപ്പോർട്ടു ചെയ്യുമ്പോൾ അത് സമൂഹത്തിൽ വിതയ്ക്കുന്ന തിന്മയുടെ വിഷവിത്തുകൾ ഇവിടുത്തെ ഭരണകൂടവും, സാംസ്കാരിക നായകന്മാരും തിരിച്ചറിയാതെ പോകരുത്. #{red->none->b->പുതിയ അറിവുകൾ നൽകുന്ന റിപ്പോർട്ടുകൾ }# ഒരു കൊലപാതകം റിപ്പോർട്ട് ചെയ്യുമ്പോൾ, ആ കൊലപാതകം രൂപകൽപന ചെയ്തതും, അതു നടപ്പിൽ വരുത്തിയ രീതിയും, പിന്നീട് തെളിവുകൾ നശിപ്പിക്കാൻ കുറ്റവാളികൾ അവലംബിച്ച മാർഗ്ഗങ്ങളും വിശദമായി പ്രതിപാദിക്കുമ്പോൾ, ഇത്തരം പുതിയ അറിവുകൾ പിന്നീട് നടക്കുന്ന പല കുറ്റകൃത്യങ്ങൾക്കും സഹായകമായിട്ടുണ്ട് എന്ന് പല കുറ്റവാളികളും സമ്മതിച്ചിട്ടുള്ള ഒരു വസ്തുതയാണ്. ഏതാനും നാളുകൾക്ക് മുൻപ് പുറത്തിറങ്ങിയ ഒരു മലയാള സിനിമയിൽ നിന്നും ആശയം ഉൾക്കൊണ്ട് കേരളത്തിൽ നടത്തിയ കൊലപാതകങ്ങൾ പോലീസ് തെളിവു സഹിതം കണ്ടെത്തിയിട്ടും, ഇക്കാര്യം കുറ്റവാളികൾ തന്നെ സമ്മതിച്ചിട്ടും, ഇത്തരം സിനിമകൾക്കെതിരെ ശബ്ദിക്കാൻ ഇവിടുത്തെ സാംസ്കാരിക നായകന്മാർ ആരും തയാറായില്ല എന്നത് നാം ഗൗരവമായി കാണേണ്ടതാണ്. കേരളത്തിൽ ഇപ്പോൾ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്ന കൂട്ടമരണകേസിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ കൂടാതെ, ഈ ദിവസങ്ങളിൽ കേരളത്തിലെ ഒരു പ്രമുഖ മാധ്യമം അന്യ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും നടന്ന വനിതാ സീരിയൽ കില്ലേഴ്‌സിനെക്കുറിച്ചുള്ള വാർത്തകൾ ഓരോ ദിവസവും റിപ്പോർട്ട് ചെയ്തുകൊണ്ട് അവർ കൊലപാതകം നടത്തിയ രീതികളും, തെളിവു നശിപ്പിക്കാൻ കണ്ടെത്തിയ മാർഗ്ഗങ്ങളും വിശദീകരിക്കുമ്പോൾ ഇത്തരം വാർത്തകൾ ഒരു സമൂഹത്തിന് ഒരു നന്മയും പ്രദാനം ചെയ്യുന്നില്ല എന്നു മാത്രമല്ല ചിലപ്പോഴൊക്കെ ഇതിലെ ആശയങ്ങൾ ഭാവിൽ മറ്റു കുറ്റവാളികൾക്ക് സഹായകമായി തീരുന്നു എന്നുള്ള വലിയ വിപത്തും നാം തിരിച്ചറിയാതെ പോകരുത്. #{red->none->b-> കൊലപാതകം ആഘോഷമാക്കുന്ന സമൂഹ മാധ്യമങ്ങൾ }# ഓരോ കൊലപാതകവും സമൂഹ മനസാക്ഷിയെ ആഴമായി മുറിവേൽപ്പിക്കുന്നു. എന്നാൽ ഇന്ന് ഇത്തരം വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഘോഷമാക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നു. ഇത്തരം കൊലപാതകങ്ങളുടെ ചുവടുപിടിച്ചുകൊണ്ട് ഒരു കൂട്ടർ കോമഡി പോസ്റ്റുകളും ട്രോളുകളുമിറക്കുമ്പോൾ, മറ്റൊരു കൂട്ടർ അത് ലൈക് ചെയ്തും ഷെയർ ചെയ്തും സാമൂഹ്യ മാധ്യമങ്ങളിലൂടെ കയ്യടിനേടാനും ശ്രമിക്കുന്നു. ഇത്തരം പ്രവണതകൾ ഇന്ന് സമൂഹത്തിൽ സംഭവിച്ചിരിക്കുന്ന മൂല്യച്യുതിയുടെ ചില ഉദാഹരണങ്ങളാണ്. തിന്മയെ പ്രോത്സാഹിപ്പിക്കുന്ന സീരിയലുകൾ തുടർച്ചായി പ്രക്ഷേപണം ചെയ്ത് സമൂഹത്തിൽ കുറ്റവാളികളെ സൃഷ്ടിക്കുകയും അവസാനം ഇത്തരം കുറ്റവാളികളെയും കൊലപാതകങ്ങളേയും കുറിച്ചു വിശദമായ അന്തിചർച്ചകൾ നടത്തി മലയാളികളുടെ സായാഹ്നങ്ങളെ വീണ്ടും മലിനമാകുകയും, നിരവധി കുടുംബങ്ങളെ തകർക്കുകയും ചെയ്യുന്ന മലയാളം ചാനലുകളെ നിയമം മൂലം നിയന്ത്രിക്കുവാൻ ഇനിയും ഭരണകൂടത്തിനു കഴിയുന്നില്ലെങ്കിൽ അത് അവർ കേരള സമൂഹത്തോട് ചെയ്യുന്ന വലിയ ക്രൂരതയായിരിക്കും. #{red->none->b->അൽപം ആത്മീയത ഇല്ലങ്കിൽ പിന്നെ എന്ത് രസം? }# ആത്മീയ മേഖലയെയും ക്രൈസ്തവ വിശ്വാസത്തെയും എങ്ങനെയും ആക്രമിക്കുക എന്ന ലക്ഷ്യം വച്ചു മാത്രം ഓരോ പ്രഭാതത്തിലും ഉണരുന്ന നിരധിവ്യക്തികൾ ഇന്ന് നമ്മുക്കു ചുറ്റുമുണ്ട്. അതിന് ഒന്നും കിട്ടിയില്ലെങ്കിൽ, പിന്നെ സമൂഹത്തിൽ നടക്കുന്ന ഏതെങ്കിലും കുറ്റകൃത്യങ്ങളെ ആത്മീയതയുമായി ബന്ധിപ്പിക്കുക എന്നതാണ് ഇക്കൂട്ടരുടെ അടുത്ത നടപടി. ഇത്തരം നുണക്കഥകൾ ഏറ്റെടുത്തു പ്രചരിപ്പിക്കാൻ നിരവധി ക്രിസ്ത്യൻ നാമധാരികൾ സോഷ്യൽ മീഡിയയിൽ തയ്യാറായി നിൽക്കുന്നു എന്ന വസ്തുത യാഥാർത്ഥ ക്രൈസ്തവ സമൂഹം വേദനയോടെയാണ് നോക്കിക്കാണുന്നത്. കൂട്ടമരണകേസിലെ പ്രതി മതാധ്യാപികയായിരുന്നെന്നും, ദിവസവും പള്ളി തിരുകർമ്മങ്ങളിലും ധ്യാനങ്ങളിലും പങ്കെടുക്കുന്ന വ്യക്തിയായിരുന്നെന്നും, എല്ലാ ആഴ്ചയിലും കുമ്പസാരിച്ചിരുന്നുവെന്നും പ്രചരിപ്പിച്ചിട്ടും തൃപ്തിവരാതെ ഈ വ്യക്തി ധ്യാനഗുരുവായിരുന്നു എന്നു പോലും പ്രചരിപ്പിച്ചുകൊണ്ടാണ് ചിലർ ആശ്വാസം കണ്ടെത്തിയത്. എല്ലാ ആഴ്ചയിലും കുമ്പസാരിക്കുന്ന വ്യക്തിയായിരുന്നുവെങ്കിൽ ഈ വ്യക്തി ആ വൈദികനോട് എല്ലാം പറയുന്നുണ്ടായിരുന്നുവെന്നും അതിനാൽ വൈദികനെ അറസ്‌റ്റു ചെയ്യണമെന്നും മറ്റൊരു കൂട്ടർ. ക്രൈസ്തവ വിശ്വാസത്തിന്റെ ബാലപാഠങ്ങൾ പോലും അറിയാത്ത ഇക്കൂട്ടരും "ക്രിസ്ത്യാനികൾ" എന്ന പേരിൽ അറിയപ്പെടുന്നു എന്നതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ. ഓരോ കുറ്റകൃത്യങ്ങളും കണ്ടുപിടിക്കപ്പെടേണ്ടതും തെളിയിക്കപ്പെടേണ്ടതും കുറ്റവാളികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരേണ്ടതുമാണ്. എന്നാൽ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് പിന്നീട് ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് തടയുന്നതിനു വേണ്ടിയായിരിക്കണം അല്ലാതെ അത് മറ്റു കുറ്റകൃത്യങ്ങൾക്ക് പ്രചോദനമാകരുത്. പല വിദേശ രാജ്യങ്ങളിലും ഇത്തരം കുറ്റവാളികൾ പിടിക്കപ്പെട്ടാൽ അവരെ അറസ്റ്റു ചെയ്തു എന്ന വാർത്ത മാത്രമാകും മാധ്യമങ്ങളിലൂടെ പുറത്തുവരിക. പിന്നീട് കോടതി വിചാരണയ്ക്കു ശേഷം അവരുടെ ശിക്ഷയെ കുറിച്ചുള്ള വിവരങ്ങളും. അല്ലാതെ അവർ കുറ്റകൃത്യം നടത്തിയ രീതികളോ, തെളിവു നശിപ്പിച്ച രീതികളോ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറില്ല. സമൂഹത്തിൽ നന്മയുടെ വെളിച്ചം വിതറിയ വിശുദ്ധരുടെ കഥകൾ വായിച്ചു അവരുടെ പാത പിന്തുടർന്ന് നന്മ ചെയ്യുന്ന അനേകം മനുഷ്യർ ഈ ഭൂമിയിലുണ്ട്. എന്നാൽ കൊലപാതക കഥകൾ വായിച്ചു കൊലപാതകികളായി മാറിയ മനുഷ്യരും ഈ ഭൂമിയിലുണ്ട് എന്ന കാര്യവും നാം വിസ്മരിച്ചുകൂടാ. അതിനാൽ ഓരോ മാധ്യമങ്ങളും സമൂഹത്തിൽ നന്മയുടെ വിത്തു പാകുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യട്ടെ. അതിനു വിരുദ്ധമായി, വെറുതെ റേറ്റിങ്ങ് കൂട്ടുവാൻ വേണ്ടി മാത്രംവാർത്തകൾ റിപ്പോർട്ട് ചെയ്ത് സമൂഹത്തിൽ തിന്മയുടെ വിഷവിത്തുകൾ വിതക്കുന്ന ഓരോ മാധ്യമത്തെയും നമ്മുടെ ജീവിതത്തിൽ നിന്നും മാറ്റി നിറുത്തേണ്ടത് ഒരോ മനുഷ്യസ്നേഹിയുടെയും കടമയാണ്.
Image: /content_image/News/News-2019-10-08-14:49:43.jpg
Keywords: മാധ്യമ

11381
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി
Content: തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ. എം. സൂസപാക്യത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. അദ്ദേഹത്തെ ഇന്നലെ വെന്റിലേറ്ററില്‍ നിന്നു നീക്കിയതായും ഭക്ഷണവും കഴിച്ചു തുടങ്ങിയെന്നും എഴുന്നേറ്റ് ഇരിക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം അണുബാധയ്ക്കുള്ള സാധ്യത പരിഗണിച്ച് സന്ദര്‍ശകരെ അനുവദിക്കുന്നില്ല. ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ് ഇപ്പോഴും കഴിയുന്നത്.
Image: /content_image/India/India-2019-10-09-04:18:19.jpg
Keywords: സൂസപാക്യ

11382
Category: 18
Sub Category:
Heading: 'ക്രൈസ്തവ സന്യാസം പൗരാവകാശ വിരുദ്ധമോ': പിഒസിയില്‍ സിമ്പോസിയം നാളെ
Content: കൊച്ചി: കെസിബിസി സെക്രട്ടേറിയറ്റും ഐക്യജാഗ്രതാ കമ്മീഷനും ചേര്‍ന്ന് 'ക്രൈസ്തവ സന്യാസം പൗരാവകാശവിരുദ്ധമോ' എന്ന വിഷയത്തില്‍ നാളെ പാലാരിവട്ടം പിഒസിയില്‍ സിമ്പോസിയം നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന സിന്‌പോസിയത്തില്‍ സാമൂഹ്യപ്രവര്‍ത്തക ദയാബായ്, യുസി കോളജിലെ മലയാളം വിഭാഗം പ്രഫസര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ് എന്നിവര്‍ വിഷയാവതരണം നടത്തും. റവ. ഡോ. അഗസ്റ്റിന്‍ പാംപ്ലാനി മോഡറേറ്ററാകും.
Image: /content_image/India/India-2019-10-09-04:52:50.jpg
Keywords: സന്യാസ

11383
Category: 13
Sub Category:
Heading: സാംബിയയില്‍ സേവനം ചെയ്യുന്ന മലയാളി കന്യാസ്ത്രീക്ക് ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ ആദരം
Content: സാംബിയ: ആഫ്രിക്കന്‍ രാജ്യമായ സാംബിയായില്‍ ആതുര സേവന രംഗത്തെ സ്തുത്യര്‍ഹ സേവനത്തിന് മലയാളി കന്യാസ്ത്രീക്ക് ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ ആദരം. ഈരാറ്റുപേട്ട സ്വദേശിനിയായ സിസ്റ്റര്‍ സംഗീത ചെറുവള്ളില്‍ എസ്സിസിജി (ആന്‍സി മാത്യു)ക്കാണ് ഇറ്റാലിയന്‍ ഗവണ്‍മെന്റ് സ്‌റ്റെല്ലാ ദ ഇറ്റാലിയസ്റ്റാര്‍ ഓഫ് ഇറ്റലി എന്ന പദവി നല്‍കി ആദരിച്ചത്. സാംബിയയിലെ ഇറ്റാലിയന്‍ സ്ഥാനപതി ആന്റോണിയോ മാജിയോറെ സിസ്റ്റര്‍ സംഗീതയ്ക്ക് പതക്കവും പ്രശംസാപത്രവും നല്‍കി. ഈരാറ്റുപേട്ട തിടനാട് വെട്ടിക്കുളം ചെറുവള്ളില്‍ മാത്യു അഗസ്റ്റിന്റെയും (അപ്പച്ചന്‍) അന്നക്കുട്ടിയുടെയും മൂത്ത മകളാണ് സിസ്റ്റര്‍ സംഗീത. ഇറ്റലി ആസ്ഥാനമായ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി (മിലാന്‍)യിലെ കൊല്‍ക്കത്ത പ്രൊവിന്‍സില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി 2001 മുതല്‍ സാംബിയായില്‍ ചിരുണ്ടു മിഷന്‍ ആശുപത്രിയില്‍ സേവനം ചെയ്തു വരുകയാണ്. 1968 മുതല്‍ ചിരുണ്ടു മിഷന്‍ ആശുപത്രി സ്ഥാപിച്ച് സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി (മിലാന്‍) അതുരസേവന രംഗത്ത് പ്രവര്‍ത്തന നിരതമാണ്. സാന്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്ത് ആശുപത്രി പാവപ്പെട്ടവര്‍ക്ക് വലിയ ആശ്വാസമാണ്. 140 കീലോമീറ്റര്‍ അകലെ മാത്രമാണ് മറ്റ് ഹോസ്പിറ്റലുകള്‍ സ്ഥിതി ചെയ്യുന്നത്.
Image: /content_image/News/News-2019-10-09-05:42:20.jpg
Keywords: പുരസ്

11384
Category: 13
Sub Category:
Heading: പതിവ് തെറ്റിയില്ല: റെഡ് മാസ് ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നു അമേരിക്കന്‍ നിയമപാലകര്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയില്‍ നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ചെയ്യുന്ന സുപ്രീംകോടതി ജഡ്ജിമാര്‍ അടക്കമുള്ളവര്‍ക്കായി വാഷിംഗ്‌ടണ്‍ ഡി.സിയിലെ സെന്റ് മാത്യു കത്തീഡ്രലില്‍വെച്ച് അര്‍പ്പിച്ച വാര്‍ഷിക ‘ചുവപ്പു കുര്‍ബാന’യില്‍ (റെഡ് മാസ്) വന്‍ പങ്കാളിത്തം. നിയമരംഗത്ത് ജോലി ചെയ്യുന്നവരില്‍ എത്രപേര്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ പുറത്തേക്കൊഴുക്കുന്നുണ്ടെന്ന് വാഷിംഗ്‌ടണ്‍ ഡി.സി. മെത്രാപ്പോലീത്ത വില്‍ട്ടണ്‍ ഗ്രിഗറി നിയമപാലകരോട് ചോദിച്ചു. നീതിന്യായത്തിന്റേയും, മാനുഷിക പരിഗണനയുടേതുമായ ഈ പുതുവര്‍ഷത്തിലെ ഓരോ ദിവസവും ആത്മാര്‍ത്ഥതയുടേയും, ധൈര്യത്തിന്റേയും, വിവേകത്തിന്റെയും ആത്മാവില്‍ ആനന്ദിക്കട്ടേയെന്ന്‍ മെത്രാപ്പോലീത്ത പറഞ്ഞു. പരിശുദ്ധാത്മാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍ തങ്ങളുടെ ദൗത്യങ്ങളെ മുഴുവന്‍ ഹൃദയത്തോടും, ആശ്വാസത്തോടേയും സ്വീകരിക്കുമെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസ് റോബര്‍ട്ട്സ് ജോണ്‍സണ്‍, അസോസിയേറ്റ് ജഡ്ജിമാരായ സ്റ്റീഫന്‍ ബ്രെയര്‍, ക്ലാരെന്‍സ് തോമസ്, മുന്‍ ജഡ്ജി അന്തോണി കെന്നഡി, അറ്റോര്‍ണി ജെനറല്‍ വില്ല്യം ബാര്‍, സോളിസിറ്റര്‍ ജെനറല്‍ നോയല്‍ ഫ്രാന്‍സിസ്കോ എന്നീ പ്രമുഖര്‍ ഉള്‍പ്പെടെ ജഡ്ജിമാര്‍, അഭിഭാഷകര്‍, നിയമ വിദ്യാലയങ്ങളിലെ പ്രൊഫസര്‍മാര്‍, നിയമ വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട ഭൂരിഭാഗം പേരും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ജുഡീഷ്യല്‍ വര്‍ഷാരംഭത്തെ സൂചിപ്പിച്ചുകൊണ്ട് വര്‍ഷം തോറും ‘ചുവപ്പു കുര്‍ബാന’ എന്ന പേരില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് അമേരിക്കയില്‍ പതിവാണ്. പരിശുദ്ധാത്മാവിന്റെ പ്രതീകമായ അഗ്നി നാളങ്ങളെ സൂചിപ്പിക്കുന്ന ചുവന്ന നിറത്തിലുള്ള തിരുവസ്ത്രങ്ങള്‍ ധരിച്ചു കാര്‍മ്മികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതു കൊണ്ടാണ് ഇതിനെ 'ചുവപ്പ് കുര്‍ബാന' എന്ന് വിശേഷിപ്പിക്കുന്നത്. മതസ്വാതന്ത്ര്യത്തിലും, ഭ്രൂണഹത്യാ നിയമങ്ങളിലും കാര്യമായ അലയൊലികള്‍ സൃഷ്ടിച്ചേക്കാവുന്ന ഒരു സുപ്രീംകോടതി കാലാവധിക്കാണ് ഇക്കൊല്ലത്തെ ചുവപ്പു കുര്‍ബാനയോടെ ആരംഭമായത്.
Image: /content_image/News/News-2019-10-09-07:33:57.jpg
Keywords: വിശുദ്ധ കുര്‍ബാ