Contents
Displaying 11011-11020 of 25160 results.
Content:
11325
Category: 18
Sub Category:
Heading: പ്രോലൈഫ് അപ്പോസ്തലേറ്റ് മധ്യസ്ഥ പ്രാര്‍ത്ഥന ആചരണത്തിന് തുടക്കമിട്ടു
Content: കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത അസാധാരണ പ്രേഷിത മാസത്തോടു ചേര്‍ന്ന് സീറോ മലബാര്‍ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റ് മധ്യസ്ഥ പ്രാര്‍ത്ഥന മാസാചരണത്തിന് തുടക്കമിട്ടു. കുടുംബങ്ങൾ നിരവധി പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോൾ കാവലും അരുതലുമായി മാറി പ്രത്യാശയുടെ പ്രബോധകരും പ്രവർത്തകരുമായി മാറുവാനുള്ള ദൗത്യമാണ് പ്രേഷിത -മദ്ധ്യസ്ഥ പ്രാർത്ഥനാ മാസാചരണം മുഖേനെ ലക്ഷ്യംവെയ്ക്കുന്നതെന്നു സെക്രട്ടറി സാബു ജോസ് പറഞ്ഞു. പ്രേഷിത കുടുംബങ്ങള്‍ സഭയുടെ കൂട്ടായ്മയ്ക്കും സമൂഹത്തിന്റെ നന്‍മയ്ക്കും എന്ന മുഖ്യ വിചിന്തന വിഷയം അടിസ്ഥാനമാക്കി നാടിന്റെ നന്‍മയും പുരോഗതിയും, ലോകത്തിന്റെ സമാധാനം എന്നീ നിയോഗങ്ങള്‍ക്കുവേണ്ടി 31 വരെ പ്രോലൈഫ് പ്രവര്‍ത്തകരുടെ കുടുംബങ്ങളിലും നിത്യാരാധന കേന്ദ്രങ്ങളിലും പ്രാര്‍ത്ഥനകള്‍ നടക്കും.
Image: /content_image/India/India-2019-10-02-04:40:30.jpg
Keywords: പ്രോലൈ

11326
Category: 13
Sub Category:
Heading: വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ തിരുനാളില്‍ പങ്കുചേരാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയും
Content: വത്തിക്കാന്‍ സിറ്റി: ഇറ്റലിയുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ തിരുനാളില്‍ പങ്കുചേരാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിയുസേപ്പേ കൊണ്ടേയും. ഒക്ടോബർ നാലിനു അസീസ്സിയിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ വിവിധ തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. പാപ്പായുടെ പ്രതിനിധിയായി കർദ്ദിനാൾ അഗോസ്തീനോ വല്ലീനി സന്നിഹിതനാകും. നഗര സഭാധ്യക്ഷന്മാരെയും പ്രാദേശിക സംഘടന അധ്യക്ഷന്മാരെയും സംഘടനകളേയും അസ്സീസി ആശ്രമാദ്ധ്യക്ഷൻ മാവുരോ ഗാംബെത്തി സ്വാഗതം ചെയ്യും. തിരുക്കർമ്മങ്ങൾക്ക് ഫ്ളോറൻസിലെ മെത്രാപ്പോലീത്താ മോൺ. ജുസെപ്പേ ബെത്തോറി നേതൃത്വം നൽകും. ദിവ്യബലിക്ക് ശേഷം പ്രധാനമന്ത്രി കൊണ്ടേ, തിരി തെളിയിച്ച് രാഷ്ട്രത്തോടും ലോകത്തോടും സന്ദേശം നല്‍കും. 2005ലാണ് ഫ്രാൻസിസ് അസീസ്സിയുടെ തിരുനാളിനെ ഇറ്റലിയന്‍ ഗവണ്മെന്‍റ് പൊതു ആഘോഷ ദിനവും സമാധാന ദിനവും മതങ്ങൾ തമ്മിലുള്ള സാഹോദര്യത്തിനും സംവാദനത്തിനുമായി തിരഞ്ഞെടുത്തത്. ഇത് ഫ്രാൻസീസ് അസീസ്സിയുടെ ആദർശങ്ങളും മൂല്യങ്ങളും ലോകത്തിന് മുന്നില്‍ സാക്ഷ്യപ്പെടുത്തുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്.
Image: /content_image/News/News-2019-10-02-05:05:23.jpg
Keywords: അസീസ്സി

11327
Category: 7
Sub Category:
Heading: അസാധാരണ മിഷ്ണറി മാസം- ഒന്നാം ദിവസം
Content: അസാധാരണ മിഷ്ണറി മാസം- ഒന്നാം ദിവസത്തിലെ വിചിന്തനം, അനുഭവ സാക്ഷ്യം, ചെയ്യേണ്ട പ്രവര്‍ത്തികള്‍
Image:
Keywords: അസാധാ

11328
Category: 7
Sub Category:
Heading: അസാധാരണ മിഷ്ണറി മാസം- രണ്ടാം ദിവസം
Content: യേശുവിനെ അറിയാത്ത അനേകം ഗ്രാമങ്ങളുണ്ട്, സാഹചര്യങ്ങൾ എന്തു തന്നെയാണെങ്കിലും നമ്മുക്ക് അങ്ങോട്ട് കടന്നുചെല്ലാം.
Image:
Keywords: അസാധാരണ

11329
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം ഫേസ്ബുക്കില്‍ തത്സമയ സപ്രേഷണം ചെയ്ത് ബജ്രംഗ്ദള്‍
Content: കൊഡെമ: ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിക്കൊണ്ട് ക്രൈസ്തവര്‍ക്ക് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം വീണ്ടും. ജാര്‍ഖണ്ഡിലെ കൊഡെമ ജില്ലയിലെ ഡോംചാഞ്ച് ഗ്രാമത്തില്‍ സമാധാനപരമായി ആരാധന നടത്തിക്കൊണ്ടിരുന്ന ക്രിസ്ത്യാനികളെ ആക്രമിച്ച് ആരാധന തടസ്സപ്പെടുത്തുകയും, അതിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ തത്സമയ സംപ്രേഷണം ചെയ്തുകൊണ്ടുമാണ് ബജ്രംഗ്ദള്‍ ആരാധനാസ്വാതന്ത്ര്യം നിഷേധിച്ചത്. ആരാധനക്ക് നേതൃത്വം നല്‍കിയ പാസ്റ്ററേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും കയ്യേറ്റം ചെയ്യുന്നതിനോടൊപ്പം പ്രദേശം മുഴുവനും ക്രിസ്ത്യന്‍ വിമുക്തമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു പറയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ബജ്രംഗ്ദളിന്റെ പ്രാദേശിക കണ്‍വീനര്‍ യാത്താവ് ഫേസ്ബുക്കില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുകയായിരിന്നു. സെപ്റ്റംബര്‍ 8 ഞായറാഴ്ച രാവിലെ സംഘം ചേര്‍ന്നെത്തിയ അന്‍പതോളം ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ നാല്‍പ്പതോളം വരുന്ന ക്രൈസ്തവരുടെ കൂട്ടായ്മക്കിടയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. കേട്ടാലറക്കുന്ന അസഭ്യവര്‍ഷവുമായെത്തിയ അക്രമികളെ തടയുവാനുള്ള ശ്രമത്തിലാണ് പാസ്റ്റര്‍ മനോഹര്‍ പ്രസാദ് വണ്‍വാലിനും, അദ്ദേഹത്തിന്റെ പത്നി സാവിത്രി ദേവിയും അക്രമത്തിനിരയായത്. രംഗം ശാന്തമായപ്പോള്‍ വിശുദ്ധ ഗ്രന്ഥം വലിച്ചുകീറപ്പെട്ട നിലയിലും, ദേവാലയ സാമഗ്രികള്‍ നശിപ്പിക്കപ്പെട്ട നിലയിലുമായിരുന്നു. നേര്‍ച്ചപ്പെട്ടി ഉള്‍പ്പെടെയുള്ള നിരവധി സാധനങ്ങള്‍ അക്രമികള്‍ മോഷ്ടിച്ചിട്ടുണ്ട്. അക്രമികളെ തിരിഞ്ഞു നോക്കാതെ അക്രമത്തിനിരയായ ക്രിസ്ത്യാനികളെ മാത്രം അറസ്റ്റ് ചെയ്തതു ഭരണകൂടത്തിന്റെ തീവ്രഹിന്ദുത്വ അജണ്ട വ്യക്തമാക്കുകയാണ്. ഇനിയൊരിക്കലും പ്രാര്‍ത്ഥനയോ സുവിശേഷ പ്രചാരണമോ നടത്തുകയില്ലെന്ന്‍ എഴുതിയ ഒരു പേപ്പറില്‍ പോലീസും വര്‍ഗ്ഗീയ വാദികളും തന്നെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ഒപ്പുരേഖപ്പെടുത്തിയെന്ന് പാസ്റ്റര്‍ വിനോദ് ആരോപിച്ചു. എന്നാല്‍ പോലീസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഇതിനുമുന്‍പും പാസ്റ്റര്‍ വിനോദിനും മറ്റൊരു വിശ്വാസിക്ക് നേര്‍ക്കും സമാനമായ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന വ്യാജ ആരോപണവുമായിട്ടായിരുന്നു ഇവരെ മര്‍ദ്ദിച്ചത്. ഇന്ത്യയില്‍ സുവിശേഷ പ്രഘോഷണവും, മതപരിവര്‍ത്തനവും നിയമപരമാണെന്ന വസ്തുത നിലനില്‍ക്കേയാണ് പോലീസ് വര്‍ഗ്ഗീയവാദികള്‍ക്ക് ഒത്താശ ചെയ്യുന്നതെന്ന വസ്തുത ആശങ്കാജനകമാണ്.
Image: /content_image/News/News-2019-10-02-07:25:37.jpg
Keywords: ബജ്രം

11330
Category: 1
Sub Category:
Heading: പ്രോലൈഫ് സംസ്ഥാനങ്ങളിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ യാത്ര വിലക്കുന്ന ബില്ലുമായി ഇല്ലിനോയ്സ്
Content: സ്പ്രിംഗ്ഫീല്‍ഡ്: ഇതര അമേരിക്കന്‍ സംസ്ഥാനങ്ങള്‍ ഗര്‍ഭഛിദ്ര വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ ഇല്ലിനോയിസിലെ ജീവന്‍ വിരുദ്ധ നടപടികള്‍ തുടരുന്നു. പ്രോലൈഫ് നിയമങ്ങള്‍ പാസ്സാക്കിയ സംസ്ഥാനങ്ങളിലേക്ക് സര്‍ക്കാര്‍ ജീവനക്കാരും, ഉദ്യോഗസ്ഥരും യാത്ര ചെയ്യുന്നത് നിരോധിക്കുന്ന ബില്‍, ഇല്ലിനോയിസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26ന് ഡെമോക്രാറ്റിക് അംഗമായ ഡാനിയല്‍ ഡിഡെകാണ് ഇഎച്ച്.ബി 3901 എന്ന പേരില്‍ ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ഇല്ലിനോയിസ് സര്‍ക്കാര്‍ പ്രതിനിധികളും, ജീവനക്കാരും സര്‍ക്കാര്‍ അംഗീകാരത്തോടേയോ, സാമ്പത്തിക സഹായത്തോടേയോ കോണ്‍ഫറന്‍സുകള്‍, നിയമ വ്യവഹാരങ്ങള്‍, പരിശീലനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി പ്രോലൈഫ് നിയമങ്ങളുള്ള സംസ്ഥാനങ്ങളില്‍ പോകുന്നത് വിലക്കുന്നതാണ് ഈ ബില്‍. സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ വെബ്സൈറ്റില്‍ ഗര്‍ഭഛിദ്ര അവകാശങ്ങളെ നിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തിട്ടുള്ള സംസ്ഥാനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കണമെന്നും ബില്ലില്‍ പറയുന്നു. ഗര്‍ഭസ്ഥ ശിശുവില്‍ ഹൃദയമിടിപ്പ് തിരിച്ചറിയുന്ന നിമിഷം മുതലോ, എട്ടു ആഴ്ചകള്‍ക്ക് ശേഷമോ ഉള്ള ഭ്രൂണഹത്യ നിരോധിക്കുകയോ, നിയന്ത്രിക്കുകയോ ചെയ്തിട്ടുള്ള സംസ്ഥാനങ്ങളിലേക്ക് ജോലിക്കാരോടോ, ഉദ്യോഗസ്ഥരോടോ പോകുവാന്‍ ആവശ്യപ്പെടുകയോ, അവര്‍ക്ക് യാത്രാനുമതി നല്‍കുകയോ ചെയ്യുന്നതില്‍ ഇല്ലിനോയിസ് സംസ്ഥാന ഏജന്‍സികളെ എച്ച്.ബി 3901 വിലക്കുന്നു. നിയമ നിര്‍മ്മാണ സഭയിലെ അംഗമെന്ന നിലയില്‍ സംസ്ഥാന ജോലിക്കാരെ സംരക്ഷിക്കേണ്ട ചുമതല തനിക്കുണ്ടെന്നാണ് ബില്‍ അവതരിപ്പിച്ചുകൊണ്ട് ഡിഡെക് പറഞ്ഞത്. എന്നാല്‍, ശുദ്ധ അസംബന്ധമെന്നാണ് ഇല്ലിനോയിസ് സ്റ്റേറ്റ് കത്തോലിക് കോണ്‍ഫറന്‍സ് ബില്ലിനെ വിശേഷിപ്പിച്ചത്. ദുര്‍ബ്ബലമായ ആയുധ നിയമങ്ങളും, വേഗത നിയമങ്ങളും, പുകവലി നിയമങ്ങളും നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുണ്ട്, എന്തുകൊണ്ടാണ് സര്‍ക്കാര്‍ ജോലിക്കാരെ അത്തരം സംസ്ഥാനങ്ങളിലൂടെയുള്ള യാത്രകളില്‍ വിലക്കേര്‍പ്പെടുത്താതെന്ന്‍ ഇല്ലിനോയിസ് കാത്തലിക് കോണ്‍ഫറന്‍സ് എക്സിക്യൂട്ടിവ് ഡയറക്ടറായ റോബര്‍ട്ട് ഗിലിഗന്‍ ചോദിക്കുന്നത്. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെയുള്ള ജീവന്റെ സംരക്ഷണത്തിനായി ഈ വര്‍ഷം ഇതുവരെ അമേരിക്കയിലെ 22 സംസ്ഥാനങ്ങളിലായി 58 നിയമങ്ങള്‍ ഒപ്പുവെക്കപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു.
Image: /content_image/News/News-2019-10-02-08:24:11.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി

11331
Category: 18
Sub Category:
Heading: കെസിബിസി മദ്യവിരുദ്ധ ഞായര്‍ ആചരണം ഫെബ്രുവരി ഒന്‍പതിന്
Content: കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനം 2020 ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ തൃശൂരിലും കേരള കത്തോലിക്കാസഭയുടെ മദ്യവിരുദ്ധ ഞായര്‍ ആചരണം ഫെബ്രുവരി ഒന്‍പതിനും നടക്കും. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന ഉന്നതാധികാര സമിതി യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ഗാന്ധിജയന്തി ദിനാചരണ പരിപാടികള്‍ ഇന്ന് ആലപ്പുഴ രൂപതയുടെ ആതിഥേയത്വത്തില്‍ ആരംഭിച്ചു വൈകുന്നേരം 4.30നു കൊച്ചി പള്ളുരുത്തിയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ, ഫാ. ദേവസി പന്തല്ലൂക്കാരന്‍, വി.ഡി. രാജു, ജോസ് ചെന്പിശേരി, രാജന്‍ ഉറുന്പില്‍, ആന്റണി ജേക്കബ്, ഷിബു കാച്ചപ്പിള്ളി, തങ്കച്ചന്‍ കൊല്ലക്കൊന്പില്‍, ഫാ. ജേക്കബ് കപ്പിലുമാക്കല്‍, കുര്യന്‍ ചെന്പകശേരി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2019-10-02-09:57:47.jpg
Keywords: മദ്യ

11332
Category: 11
Sub Category:
Heading: അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ നാളെ സ്കൂളിലെത്തുക ബൈബിളുമായി
Content: വാഷിംഗ്ടണ്‍ ഡിസി: മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി അമേരിക്കയിലെ വിദ്യാര്‍ത്ഥികള്‍ നാളെ സ്കൂളില്‍ ബൈബിളുമായി എത്തും. “ബ്രിംഗ് യുവര്‍ ബൈബിള്‍ ടു സ്കൂള്‍ ഡേ” ഭാഗമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ മൂന്നിന് തങ്ങളുടെ ബാഗുകളില്‍ ബൈബിളും കരുതുന്നത്. പൊതു വിദ്യാലയങ്ങളില്‍ നിന്നും ബൈബിള്‍ ഒഴിവാക്കുവാനുള്ള തീരുമാനത്തോടുള്ള പ്രതികരണമായി 2014-ല്‍ ക്രിസ്ത്യന്‍ സംഘടനയായ ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ ആരംഭിച്ച “ബ്രിംഗ് യുവര്‍ ബൈബിള്‍ ടു സ്കൂള്‍ ഡേ” രാജ്യ വ്യാപകമായ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരിപാടിയായി മാറികഴിഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം മുതല്‍ ‘ബ്രിംഗ് യുവര്‍ ബൈബിള്‍ ടു സ്കൂള്‍ ഡേ’ക്കൊപ്പം “ലിവ് യുവര്‍ ഫെയ്ത്ത്” എന്ന പരിപാടിക്കും ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ പദ്ധതി തയാറാക്കിയിട്ടിട്ടുണ്ട്. രാജ്യ വ്യാപക പരിപാടിയില്‍ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷന്‍ നേരത്തെ തന്നെ ആരംഭിച്ചിരിന്നു. പരിപാടിയില്‍ എങ്ങനെ പങ്കെടുക്കാം, നിയമപരമായ അവകാശങ്ങള്‍ എന്നീ വിവരങ്ങള്‍ക്ക് പുറമേ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്ററുകളും, സ്റ്റിക്കറുകളും, ടി-ഷര്‍ട്ട് ഡിസൈനുകളും സംഘടനയുടെ വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിനുപുറമേ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളില്‍ നാലു പേര്‍ക്ക് വാഷിംഗ്‌ടണ്‍ ഡി.സി. യിലെ ബൈബിള്‍ മ്യൂസിയം സന്ദര്‍ശിക്കുവാനുള്ള അവസരവും സംഘാടകര്‍ നല്‍കുന്നുണ്ട്. നാളത്തെ ദിനാചരണത്തിന് ശേഷമുള്ള ആഴ്ചകളില്‍ വിശ്വാസം പ്രായോഗികമാക്കുവാനും, മുന്നോട്ട് കൊണ്ടുപോകുവാനുള്ള രസകരമായ മത്സരങ്ങളും, ഓണ്‍ലൈന്‍ സമൂഹവുമായുള്ള ചര്‍ച്ചകള്‍ക്കും, വിശ്വാസ അനുഭവങ്ങളുടെ പങ്കുവെക്കലിനും അവസരമുണ്ടെന്നും സംഘടനയുടെ വെബ്സൈറ്റില്‍ സൂചിപ്പിക്കുന്നു. ഇതിനുപുറമേ #BringYourBibleToSchoolDay എന്ന ഹാഷ്ടാഗിന് കീഴില്‍ സംവാദ കൂട്ടായ്മകള്‍ രൂപീകരിക്കുവാനും, ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് മറ്റുള്ള പങ്കാളികളുമായി സംവദിക്കാവുന്നതാണെന്നും സംഘാടകര്‍ വ്യക്തമാക്കി. ദൈവത്തിലും, ദൈവ വചനത്തിലുമുള്ള വിശ്വാസവും, യേശുവിനോടുള്ള സ്നേഹവും പരസ്യമായി പ്രകടിപ്പിക്കുന്നതിനുള്ള അവസരമായാണ് “ബ്രിംഗ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍ ഡേ” യിലൂടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നോക്കിക്കാണുന്നത്.
Image: /content_image/News/News-2019-10-02-11:26:52.jpg
Keywords: ബൈബി

11333
Category: 1
Sub Category:
Heading: സാന്‍തോം പാസ്റ്ററല്‍ സെന്ററിന്റെ രജതജൂബിലി ആഘോഷങ്ങള്‍ റോമില്‍
Content: വത്തിക്കാന്‍ സിറ്റി: സാന്‍തോം പാസ്റ്ററല്‍ സെന്ററിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ആറിനു ദിവീനോ അമോറയില്‍ വിവിധ പരിപാടികളോടെ നടക്കും. രാവിലെ 10.30ന് സീറോ മലബാര്‍ സഭയിലെ 51 ബിഷപ്പുമാര്‍ക്കു സ്വീകരണം നല്‍കും. 11ന് നടക്കുന്ന ആഘോഷമായ കൃതജ്ഞതാബലിക്കു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ഷംഷാബാദ് രൂപത മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ വചനപ്രഘോഷണം നടത്തും. ഉച്ചതിരിഞ്ഞു രണ്ടിനു നടക്കുന്ന ജൂബിലി സമ്മേളനം പൗരസ്ത്യ തിരുസംഘം സെക്രട്ടറി ഡോ. സിറില്‍ വാസില്‍ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ഒന്പതിനു നടക്കുന്ന സിന്‌പോസിയത്തില്‍ മെല്‍ബണ്‍ രൂപത ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ മോഡറേറ്ററായിരിക്കും. ഉച്ചതിരിഞ്ഞ് 3.30 മുതല്‍ വൈകിട്ട് ആറുവരെ നടക്കുന്ന സിന്‌പോസിയത്തില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് കര്‍ദ്ദിനാള്‍ ഡോ. വാള്‍ട്ടര്‍ കാസ്പര്‍, ഡോ. സിറില്‍ വാസില്‍, ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡയർമുയിഡ് മാര്‍ട്ടിന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
Image: /content_image/News/News-2019-10-03-03:46:52.jpg
Keywords: റോമ

11334
Category: 18
Sub Category:
Heading: അപരന്റെ വേദനകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങാന്‍ ഓരോ വ്യക്തിക്കും കഴിയണം: മാര്‍ ജോര്‍ജ് ഞരളക്കാട്ട്
Content: പുല്‍പ്പളളി: അപരന്റെ വേദനകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങാന്‍ ഓരോ വ്യക്തിക്കും കഴിയണമെന്നു തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട്. നടവയല്‍ ഓസാനാം ഭവന്‍ (വൃദ്ധസദനം) 20ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കഷ്ടതയനുഭവിക്കുന്നവരുടെയും വേദനിക്കുന്നവരുടെയും ദുഃഖങ്ങള്‍ കാണാതെപോകുന്ന സംസ്‌കാരം വളര്‍ന്നുവരുന്നതിനെതിരെ സമൂഹം ജാഗരൂകരാകണം. വേദനിക്കുന്നവര്‍ ആശ്വാസത്തിനായി തേടിവരുന്നതു കാത്തുനില്‍ക്കാതെ അവരെ കണ്ടെത്തി ആശ്വസിപ്പിക്കുന്‌പോഴാണ് ഒരാള്‍ യഥാര്‍ഥ മനുഷ്യനാകുന്നതെന്നും മാര്‍ ഞരളക്കാട്ട് പറഞ്ഞു. ഓസാനാംഭവന്‍ ചെയര്‍മാന്‍ ജോര്‍ജ് ആക്കാന്തിരി അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. വയനാടിന്റെ വളര്‍ച്ചയില്‍ കുടിയേറ്റ കര്‍ഷകര്‍ വഹിച്ച പങ്ക് നിസ്തുലമാണെന്നു അദ്ദേഹം പറഞ്ഞു. സെക്രട്ടറി വിന്‍സന്റ് ജോണ്‍ വടക്കുംചേരി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഫാ.ജോസഫ് ചിറ്റൂര്‍, ഫാ.ബെന്നി മുതിരക്കാലായില്‍,ഫാ.അഗസ്റ്റിന്‍ പുത്തന്‍പുര, വയനാട് ഓര്‍ഫനേജ് അസോസിയേഷന്‍ പ്രസിഡന്റ് ജോണി പളളിത്താഴത്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ തങ്കച്ചന്‍ വെണ്ണായപ്പളളി, സിസ്റ്റര്‍ റോണ സിഎംസി,സിസ്റ്റര്‍ പ്രിമോസ, വാര്‍ഡ് മെംബര്‍ ഉണ്ണികൃഷ്ണന്‍, അഗസ്റ്റിന്‍ കൊടിയംകുന്നേല്‍, ബാബു നന്പുടാകം എന്നിവര്‍ പ്രസംഗിച്ചു. സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയില്‍ 50 വര്‍ഷം പ്രവര്‍ത്തിച്ച നടവയല്‍ കാടപ്പറന്പില്‍ ദേവസ്യ, ജോസഫ് കോച്ചേരി എന്നിവരെ ആദരിച്ചു.
Image: /content_image/India/India-2019-10-03-04:03:56.jpg
Keywords: ഞരള