Contents

Displaying 10961-10970 of 25160 results.
Content: 11275
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രഥമ ആഗോള സമ്മേളനം ദുബായില്‍
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ 101 ാം വാര്‍ഷികത്തോടനുബന്ധിച്ചു പ്രഥമ ആഗോള സമ്മേളനം ദുബായില്‍ നടക്കും. സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ ദുബായിലെ മെയ്ദാന്‍ ഹോട്ടലിലാണു സമ്മേളനമെന്നു പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ഡയറക്ടര്‍ ഫാ. ജിയോ കടവി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 26 രാജ്യങ്ങളില്‍നിന്നു പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ 'വിഷന്‍ 2025' പ്രോഗ്രാമിലൂടെ സമുദായത്തെ കേന്ദ്രീകൃതമായി മുന്നോട്ടുനയിക്കാനുള്ള വിവിധ പദ്ധതികളുടെ രൂപീകരണവും പ്രഖ്യാപനവുമാണു സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. 'നല്ല നാളേയ്ക്കായി ഒന്നായി മുന്നോട്ട്' എന്നതാണു സമ്മേളനത്തിന്റെ പ്രമേയം. സഭയിലെ മെത്രാന്മാരും സമുദായ പ്രമുഖരും സംഘടന നേതാക്കളും പങ്കെടുക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവുമായ അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. സതേണ്‍ അറേബ്യന്‍ വികാരിയത്ത് ബിഷപ്പ് ഡോ. പോള്‍ ഹിന്റര്‍, യുഎഇ സാംസ്‌കാരിക മന്ത്രി ഷേക്ക് മുബാറക് അല്‍ നഹ്യാന്‍, കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഗ്ലോബല്‍ സെക്രട്ടറി ബെന്നി പുളിക്കകര, ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും. കത്തോലിക്ക കോണ്‍ഗ്രസ് കാലഘട്ടത്തിന്റെ ആവശ്യം എന്ന വിഷയത്തില്‍ സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, സമഗ്ര സാമൂഹ്യ ഉന്നമനം എന്ന വിഷയത്തില്‍ ഇസാഫ് ചെയര്‍മാന്‍ പോള്‍ തോമസ്, വിഷന്‍ 2025 എന്ന വിഷയത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, മാനേജ്മെന്റിലെ പ്രഫഷണലിസം എന്ന വിഷയത്തില്‍ ബംഗളൂരു സൈം ഗ്രൂപ്പ് ചെയര്‍മാന്‍ പ്രഫ. ജെ. ഫിലിപ്പ്, ചലഞ്ചസ് ഓഫ് മൈഗ്രന്റ്‌സ് എന്ന വിഷയത്തില്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറന്പില്‍, മാര്‍ ജോസഫ് കല്ലുവേലില്‍, പി.ജെ. ജോസഫ് എംഎല്‍എ, എംപി മാരായ ജോസ് കെ. മാണി, ഡീന്‍ കുര്യാക്കോസ്, തോമസ് ചാഴികാടന്‍, സണ്ണി ജോസഫ് എംഎല്‍എ, മുന്‍ എംപി മാരായ പി.സി. തോമസ്, ഫ്രാന്‍സിസ് ജോര്‍ജ്, ബ്രിസ്‌റ്റോള്‍ മേയര്‍ ടോം ആതിദ്യ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, എഎല്‍എസ് ഡല്‍ഹി ഡയറക്ടര്‍ ജോജോ മാത്യു, കത്തോലിക്ക കോണ്‍ഗ്രസ് ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, വൈസ് പ്രസിഡന്റ് ഡേവിസ് ഇടക്കളത്തൂര്‍ (ഖത്തര്‍) തുടങ്ങിയവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2019-09-25-07:33:46.jpg
Keywords: കത്തോലി
Content: 11276
Category: 1
Sub Category:
Heading: ഭാരതത്തില്‍ ഒന്‍പതു മാസത്തിനിടെ ക്രൈസ്തവര്‍ക്ക് നേരെ ഇരുനൂറിലധികം ആക്രമണങ്ങള്‍
Content: ന്യൂഡല്‍ഹി: ഭാരതത്തില്‍ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണം വർദ്ധിക്കുന്നതായുള്ള അന്താരാഷ്ട്ര സംഘടനകളുടെ പഠനഫലം സ്ഥിരീകരിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. കഴിഞ്ഞ ഒൻപത് മാസത്തിനിടെ ഇരുനൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് അലിയൻസ് ഡിഫെൻഡിങ് ഫ്രീഡം നടത്തിയ പഠനങ്ങളില്‍ വ്യക്തമായി. ക്രൈസ്തവരെ കൂട്ടമായി ആക്രമിക്കുകയും പ്രാർത്ഥനാലയങ്ങളിലും മറ്റും എത്തി ഭീഷണിപ്പെടുത്തുന്നതും ആരാധനാലയങ്ങൾ തകർക്കുന്നതുമായ രീതികളാണ് പല സ്ഥലങ്ങളിലും കാണപ്പെടുന്നതെന്ന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഒന്‍പതു മാസത്തിനിടെ 218 ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വെറും 25 കേസുകളിൽ മാത്രമാണ് എഫ്ഐആർ ഫയല്‍ ചെയ്തിരിക്കുന്നത്. ഭാരതത്തിന്റെ ഭൂരിപക്ഷ സംസ്ഥാനങ്ങളും ഭരിക്കുന്ന തീവ്ര ഹിന്ദുത്വ നിലപാടുള്ള ബി‌ജെ‌പി ഭരണകൂടം പോലീസുമായി ഒത്തുചേര്‍ന്നു കേസ് ഒതുക്കി തീര്‍ക്കുകയാണെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്. ഇതുശരിവെക്കുന്നതാണ് പുതിയ കണ്ടെത്തല്‍. അക്രമ വിവരം അറിഞ്ഞ് പോലീസ് എത്തുമെങ്കിലും സംഭവത്തിന് പിന്നില്‍ ഹിന്ദുത്വവാദികളാണെന്ന് തിരിച്ചറിയുന്നതോടെ പോലീസ് നിസംഗത പുലര്‍ത്തുകയാണ് പതിവ്. കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓപ്പണ്‍ ഡോഴ്‌സ് എന്ന ആഗോള സന്നദ്ധസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവര്‍ക്ക് ഭീഷണി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. നാലു വര്‍ഷം മുന്പ് 31ാം സ്ഥാനത്തായിരുന്നു ഭാരതം. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കു നേരേ വ്യാപിക്കുന്ന അക്രമങ്ങളും ഭീഷണികളും ദി ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ്, ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരിന്നു.
Image: /content_image/News/News-2019-09-25-09:53:54.jpg
Keywords: ഭാരത
Content: 11277
Category: 13
Sub Category:
Heading: തിരുസഭ വലിയ പ്രതിസന്ധികള്‍ക്ക് നടുവിലോ? ഉത്തരവുമായി കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ
Content: റോം: ആഗോള തലത്തിലും നവമാധ്യമങ്ങളിലും വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിക്കുന്ന ആമസോണ്‍ സിനഡിനെ പറ്റിയും സഭ ഇക്കാലത്ത് നേരിടുന്ന പ്രധാന പ്രതിസന്ധികളെ കുറിച്ചും വിശദീകരണവുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. സെപ്റ്റംബര്‍ 13-ന് നാഷ്ണല്‍ കാത്തലിക് രജിസ്റ്ററിന്റെ റോമിലെ കറസ്പോണ്ടന്റായ എഡ്വാര്‍ഡ് പെന്റിന് നല്‍കിയ അഭിമുഖത്തിലാണ് വിഷയത്തിലുള്ള തന്റെ നിലപാട് കര്‍ദ്ദിനാള്‍ വ്യക്തമാക്കിയത്. പാന്‍-ആമസോണ്‍ മേഖലയിലെ മെത്രാന്‍ സിനഡ് പ്രാദേശിക മെത്രാന്‍മാരുടെ യോഗമാണെന്നും അല്ലാതെ പൗരോഹിത്യത്തിലെ ബ്രഹ്മചര്യത്തേക്കുറിച്ച് ചര്‍ച്ച ചെയ്യുവാനുള്ള മെത്രാന്മാരുടെ സമിതിയല്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ദൈവത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കാത്തതും, വ്യക്തിപരമായ അഭിപ്രായങ്ങളെ സത്യമെന്ന നിലയില്‍ അടിച്ചേല്‍പ്പിക്കുന്നതുമാണ് ഇന്നു സഭ നേരിടുന്ന വെല്ലുവിളികളുടെ പ്രധാന കാരണമെന്നു കര്‍ദ്ദിനാള്‍ പറയുന്നു. സഭയില്‍ വിപ്ലവകരവും, സമഗ്രവുമായ മാറ്റങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ വ്യാജ പ്രവാചകരും, സഭാമക്കളുടെ നന്മ ആഗ്രഹിക്കാത്തവരുമാണെന്ന മുന്നറിയിപ്പും കര്‍ദ്ദിനാള്‍ നല്കുന്നുണ്ട്. തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ദ ഡേ ഈസ്‌ നൌ ഫാര്‍ സ്പെന്റ്’ എഴുതുവാനുള്ള കാരണങ്ങളും അദ്ദേഹം വ്യക്തമാക്കി. തന്റെ ഗ്രന്ഥത്തിലൂടെ വായനക്കാരോട് എന്താണ് പ്രധാനമായും പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന്, ഒരു പുരോഹിതനും-അജപാലകനുമെന്ന നിലയിലുള്ള തന്റെ ഹൃദയത്തിന്റെ മുറവിളിയാണ് ഈ പുസ്തകമെന്നും തിരുവോസ്തിയിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തെക്കുറിച്ചുള്ള വിശ്വാസമില്ലായ്മയാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ദൈവത്തിനായിരിക്കണം നമ്മള്‍ പ്രധാന പരിഗണന കൊടുക്കേണ്ടതെന്ന കാര്യവും ഓര്‍മ്മിപ്പിച്ചുകൊണ്ട്, സാമൂഹ്യവും, രാഷ്ട്രീയവും, സാംസ്കാരികവുമായ നാശങ്ങളുടെ കാരണവുമിതാണെന്ന്‍ വ്യക്തമാക്കുവാന്‍ തന്റെ ഗ്രന്ഥത്തിലൂടെ ശ്രമിച്ചിട്ടുണ്ടെന്ന്‍ കര്‍ദ്ദിനാള്‍ പറഞ്ഞു. സാംസ്‌കാരിക മൂലച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാശ്ചാത്യ ലോകത്ത് ക്രിസ്തീയതക്കു ഇനിയും പ്രതീക്ഷക്ക് വകയുണ്ടോ എന്ന ചോദ്യത്തിന് വിശുദ്ധ ലൂക്കായുടെ (ലൂക്കാ 24:29) സുവിശേഷത്തില്‍ നിന്നും എടുത്തിരിക്കുന്ന തന്റെ പുസ്തകത്തിന്റെ പേരില്‍ തന്നെ പ്രതീക്ഷയുടെ കിരണങ്ങള്‍ കാണാമെന്നും, ദൈവം തന്നെയാണ് നമ്മുടെ പ്രതീക്ഷയുടെ ആദ്യകാരണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ക്രിസ്തീയ മാതാപിതാക്കള്‍, ഈ നൂറ്റാണ്ടിലെ രക്തസാക്ഷികള്‍, ദിവ്യബലിയര്‍പ്പിക്കുന്ന പുരോഹിതര്‍ തുടങ്ങിയവരെല്ലാം പ്രതീക്ഷക്കുള്ള കാരണമാണെന്നും അദ്ദേഹം വിശദമാക്കി. അമോരിസ് ലെത്തീസ്യ, ഹ്യൂമാനെ വിറ്റേ ഉള്‍പ്പെടെ സഭാ പിതാക്കന്മാരുടേയും, സഭയുടേയും പ്രബോധനങ്ങള്‍ സംബന്ധിച്ച് സമീപകാലങ്ങളില്‍ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ ആശങ്കപ്പെടേണ്ടതായുണ്ടോ എന്ന ചോദ്യത്തിന് യേശുക്രിസ്തു ഇന്നലേയും, ഇന്നും എന്നും ഒരാള്‍തന്നെയാണ് എന്ന വിശുദ്ധ ഗ്രന്ഥത്തിലെ വാക്യമാണ് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടിയത്. സുവിശേഷം എന്നും ഒരുപോലെയാണെന്നും മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ച് നമ്മുടെ ഐക്യത്തില്‍ മാറ്റം വരുത്തുവാന്‍ സാധ്യമല്ലെന്നും, സത്യം നമ്മളെ സ്വതന്ത്രമാക്കുമെന്നും, സഭയുടെ ഔന്നത്യം തകരുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധനാപരമായ നവീകരണങ്ങള്‍ വിശ്വാസികളെ അനുകൂലമായും പ്രതികൂലമായും ഏതളവ് വരെ സ്വാധീനിക്കും എന്ന ചോദ്യത്തിനു വളരെ ശക്തമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. ആരാധനാ ദൈവീകമായ പ്രവര്‍ത്തിയാണ്, അത് മനുഷ്യന്റെ പ്രവര്‍ത്തിയാക്കി മാറ്റുവാനുള്ള ശ്രമങ്ങള്‍ നല്ലതല്ല. ആരാധനയില്‍ കൂടുതല്‍ മതനിരപേക്ഷതയും ഭൗതീകതയും കൊണ്ടുവരുന്നത് വിശ്വാസികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത കുര്‍ബാനയാണ് യുവജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന്‍ താന്‍ പറഞ്ഞത് തന്റെ അഭിപ്രായമല്ലെന്നും, അതിന് താന്‍ സാക്ഷിയാണെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. വിശ്വാസത്തില്‍ വന്ന കുറവ് പലരാജ്യങ്ങളിലും ക്രൈസ്തവ വിശ്വാസത്തിന്റെ തളര്‍ച്ചക്ക് കാരണമാകുന്നുവെന്ന വസ്തുതയെ മുന്‍നിര്‍ത്തിയുള്ള അവതാരകന്‍റെ ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടിയാണ് നല്കിയിരിക്കുന്നത്. നോമ്പുകാല ഉപവാസവും പ്രാര്‍ത്ഥനയുമെല്ലാം വെറും ആചാരമായി മാറിയിരിക്കുകയാണെന്നും ശക്തമായ ആത്മീയ മനോഭാവമില്ലെങ്കില്‍ വിശ്വാസം വെറും ഭാവനാത്മകമായ സ്വപ്നം മാത്രമായി മാറുമെന്നും കര്‍ദ്ദിനാള്‍ മുന്നറിയിപ്പ് നല്‍കി. ആമസോണ്‍ സിനഡിനെ പറ്റിയും അദ്ദേഹം അഭിമുഖത്തില്‍ പ്രത്യേകം പരാമര്‍ശം നടത്തി. ആഗോള സഭയുടെ പരീക്ഷണശാലയായിരിക്കും ആമസോണ്‍ സിനഡെന്നും, സിനഡിനു ശേഷം കാര്യങ്ങള്‍ ഒന്നും തന്നെ പഴയതുപോലെ ആയിരിക്കില്ലെന്നുമൊക്കെ ചിലര്‍ പറഞ്ഞുപരത്തുന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും ഇത് തെറ്റിധാരണ പരത്തുന്ന കാര്യമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. വിശുദ്ധ കുരിശിന്റെ രഹസ്യത്തില്‍ ജീവിക്കുന്നതിന്റെ പ്രധാന അടിത്തറ തന്നെ പൗരോഹിത്യ ബ്രഹ്മചര്യമാണെന്നും, ചില പാശ്ചാത്യര്‍ക്ക് ഇത് ദഹിക്കുന്നില്ലെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ആമസോണ്‍ മേഖലയിലെ സുവിശേഷവത്കരണം മാത്രമാണ് സിനഡിന്റെ ലക്ഷ്യമെന്നു വ്യക്തമാക്കിക്കൊണ്ടാണ് ആഗോള തലത്തില്‍ ഏറ്റവും ജനസമ്മതിയുള്ള കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയുടെ അഭിമുഖം അവസാനിക്കുന്നത്.
Image: /content_image/News/News-2019-09-25-12:19:22.jpg
Keywords: സാറ, റോബര്‍ട്ട് സാറ
Content: 11278
Category: 18
Sub Category:
Heading: ലവ് ജിഹാദ്: പ്രതിയെ രക്ഷപ്പെടുത്താന്‍ പഴുതുകളൊരുക്കി പോലീസ്?
Content: കോഴിക്കോട്: ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും അനുസരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ റിമാന്‍ഡിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാതെ പോലീസ്. ഇത്തരം കേസുകളില്‍ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനും കേസിനാസ്പദമായ തെളിവുകള്‍ ശേഖരിക്കുന്നതിനും കസ്റ്റഡിയില്‍ വാങ്ങുക പതിവാണ്. മിക്ക കേസുകളിലും റിമാന്‍ഡിലായതിന് തൊട്ടുപിന്നാലെതന്നെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷയും പോലീസ് കോടതിയില്‍ സമര്‍പ്പിക്കാറുള്ളതാണ്. എന്നാല്‍ ഈ കേസില്‍ പോലീസ് ഇങ്ങനെയുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ല. പ്രതിയായ കോഴിക്കോട് നടുവണ്ണൂരിനടുത്ത കരുവണ്ണൂര്‍ സ്വദേശി കുറ്റിക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിമിനാണ് പോലീസ് മോചനത്തിന് പഴുതുകളൊരുക്കി കൊടുത്തുകൊണ്ടിരിക്കുന്നത്. ഐപിസി 376 വകുപ്പു പ്രകാരം മാനഭംഗപ്പെടുത്തല്‍, പിടിച്ചുപറി (384), വധഭീഷണി (506) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ജാസിമിനെതിരേ കേസെടുത്തത്. ഇതില്‍ പിടിച്ചുപറിയുമായി ബന്ധപ്പെട്ട് റിക്കവറി നടത്തുന്നതുള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പോലീസിന് സ്വീകരിക്കേണ്ടതായുണ്ട്. തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനായി സാധാരണ പ്രതിയെ എത്രയും വേഗം കസ്റ്റഡിയിലെടുക്കുകയാണ് പോലീസ് നടപടി. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. സംസ്ഥാന മന്ത്രി സഭയിലെ ഒരു മന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി വിഷയത്തില്‍ പ്രത്യേക ഇടപെടല്‍ നടത്തിയെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ തന്നെ ആരോപിച്ചിരിന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോള്‍ പോലീസ് എടുത്തിരിക്കുന്ന നിലപാട്. ജാസിമിന് പിന്നില്‍ മതതീവ്രവാദ സംഘടനകളുടെ പങ്കുണ്ടെന്ന്‍ നേരത്തെ മുതല്‍ ആരോപണവുമുണ്ട്. കേന്ദ്ര ഏജന്‍സികളായ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ഇന്റലിജന്‍സ് ബ്യൂറോയും വിഷയത്തില്‍ സംശയം പ്രകടിപ്പിച്ചിരിന്നു. എന്നാല്‍ സംസ്ഥാന പോലീസ് വിഷയത്തില്‍ നിസംഗത പുലര്‍ത്തുന്നത് ഉന്നതര്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്ന സത്യത്തിലേക്ക് വിരല്‍ചൂണ്ടുകയാണ്.
Image: /content_image/India/India-2019-09-26-04:34:41.jpg
Keywords: ലവ് ജിഹാദ
Content: 11279
Category: 18
Sub Category:
Heading: നിര്‍ബന്ധിത മതംമാറ്റം: സംഘടിത ശക്തികളുടെ താത്പര്യങ്ങള്‍ കേന്ദ്രം അന്വേഷിക്കണമെന്ന് സിഎല്‍സി
Content: കൊച്ചി: ക്രൈസ്തവ പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നിര്‍ബന്ധിത മതംമാറ്റം നടത്തുന്ന സംഭവങ്ങള്‍ക്കു പിന്നിലുള്ള സംഘടിത ശക്തികളുടെ താത്പര്യങ്ങള്‍ എന്താണെന്നു കേന്ദ്രസര്‍ക്കാരും ഉന്നത ഏജന്‍സികളും അന്വേഷിക്കണമെന്നു സിഎല്‍സി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കേരളത്തിലും രാജ്യത്തെ മറ്റിടങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്‌പോള്‍ മാതാപിതാക്കളുടെ പരാതിയിലുള്ള കേസന്വേഷണം മരവിപ്പിക്കാന്‍ പോലീസ് നടത്തുന്ന ശ്രമങ്ങളില്‍ സിഎല്‍സി ആശങ്ക പ്രകടിപ്പിച്ചു. 2005 മുതല്‍ 2012 വരെയുള്ള കാലഘട്ടങ്ങളില്‍ നാലായിരത്തിലധികം ക്രൈസ്തവ പെണ്‍കുട്ടികളെയാണു പ്രണയം നടിച്ചു വഞ്ചിച്ചു മതം മാറ്റിയിട്ടുള്ളത്. ഇതു തടയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല. പഠിക്കാനായി അന്യനാടുകളിലേക്കും മറ്റും മക്കളെ അയച്ചിരിക്കുന്ന മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്ന സംഭവങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. അത് അംഗീകരിക്കാന്‍ കഴിയില്ല. പെണ്‍കുട്ടികളെ പീഡിപ്പിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റുന്ന രീതിയില്‍ ആശങ്കയുണ്ട്. മതതീവ്രവാദ സംഘടനകളുടെ ഇത്തരം നീക്കങ്ങളെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവില്‍ ഉണ്ടായിരിക്കേ അതു കാര്യക്ഷമമാകാത്തത് ആശങ്കാജനകമാണ്. സംസ്ഥാന സിഎല്‍സി ഡയറക്ടര്‍ ഫാ. ജിയോ തെക്കിനിയത്ത് പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ജെയ്‌സണ്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സിഎല്‍സി വൈദിക പ്രതിനിധി ഫാ. ഫ്രജോ വാഴപ്പിള്ളി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോബി കെ. പോള്‍, സോണല്‍ പ്രസിഡന്റ് വിനേഷ് കോളെങ്ങാടന്‍, റീത്താ ദാസ്, ഡില്‍ജോ തരകന്‍, ഷൈജോ പറന്പി, ജെയിംസ് പഞ്ഞിക്കാരന്‍, അനില്‍ പാലത്തിങ്കല്‍, അലീന ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-09-26-05:28:13.jpg
Keywords: ലവ്
Content: 11280
Category: 18
Sub Category:
Heading: സെഹിയോന്‍ ധ്യാനകേന്ദ്രത്തിനെതിരെ നുണ പ്രചരണം
Content: അട്ടപ്പാടി: വിദേശത്ത് നേഴ്സിംഗ് ജോലിയുടെ പേരില്‍ ചിലര്‍ വഞ്ചിക്കപ്പെട്ട കേസില്‍ സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ പേര് പരാമര്‍ശിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് സെഹിയോന്‍ മിനിസ്ട്രീസ് അഡ്മിനിസ്ട്രേറ്റര്‍ റെജി അറയ്ക്കല്‍. വിദേശത്ത് നേഴ്സിംഗ് ജോലിക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് പലരില്‍ നിന്നും പൈസ തട്ടിച്ചതായി തേവര പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതായ വാര്‍ത്ത ഒരു ഓണ്‍ലൈന്‍ ചാനലില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. പ്രസ്തുത വാര്‍ത്തയില്‍ അട്ടപ്പായി സെഹിയോന്‍ മിനിസ്ട്രീസിന്‍റെ പേരും പരാമര്‍ശിക്കുകയുണ്ടായി. സെഹിയോന്‍ മിനിസ്ട്രീസിന് ഇങ്ങനെ ഒരു സംഭവവുമായി യാതൊരു ബന്ധവുമില്ലായെന്നും ഏതെങ്കിലും വ്യക്തികള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് സെഹിയേന്‍ മിനിസ്ട്രീസിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ലായെന്നും അദ്ദേഹം പറഞ്ഞു. സെഹിയോന്റെ പേരിലോ, സെഹിയോന്‍ മിനിസ്ട്രീസിന്റെ പേരിലോ വാട്ട്‌സാപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നില്ലായെന്ന് ധ്യാനകേന്ദ്ര നേതൃത്വം രണ്ടു വര്‍ഷം മുന്‍പ് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റു നല്‍കിയിരിന്നു.
Image: /content_image/News/News-2019-09-26-06:29:43.jpg
Keywords: വട്ടായി, സെഹിയോ
Content: 11281
Category: 9
Sub Category:
Heading: യുവഹൃദയങ്ങളിൽ ദൈവകരുണയുടെ വാതിൽതുറന്ന്‌ 'ഡോർ ഓഫ്‌ ഗ്രേയ്‌സ്' 28ന്: ഫാ.സോജി ഓലിക്കൽ, പ്രിൻസ് വിതയത്തിൽ എന്നിവർ നയിക്കും: ഫ്രീ രെജിസ്ട്രേഷൻ & ഫുഡ്: മാതാപിതാക്കൾക്കും പ്രത്യേക പേരന്റൽ ട്രെയിനിങ്
Content: ബർമിങ്ഹാം: വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന "ഡോർ ഓഫ് ഗ്രേസ് " അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സെഹിയോനിൽ 28 ന് നടക്കും. രെജിസ്ട്രേഷൻ, ഫുഡ് എന്നിവ സൗജന്യമായിരിക്കും. ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കൺവെൻഷൻ സെഹിയോൻ യുകെ ഡയരക്ടർ ഫാ.സോജി ഓലിക്കൽ നയിക്കും. പ്രമുഖ യുവജന ശുശ്രൂഷകൻ ബ്രദർ പ്രിൻസ് വിതയത്തിലും പങ്കെടുക്കും. മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും. കൺവെൻഷൻ 28 ന് ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും. യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ്‌ ഗ്രേയ്‌സ്. ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്കു റവ.ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. >>>>>>> അഡ്രസ്: സെന്റ് ജെറാർഡ് കാത്തലിക് ചർച്ച് <br> ബെർമിങ്ങ്ഹാം <br> B 35 6JT. >>>>>>> കൂടുതൽ വിവരങ്ങൾക്ക്: ബിജു 07515368239 <br> സാറാമ്മ 07838942077
Image: /content_image/Events/Events-2019-09-26-06:48:45.jpg
Keywords: സോജി
Content: 11282
Category: 10
Sub Category:
Heading: ഈജിപ്തില്‍ അംഗീകാരമുളള ക്രൈസ്തവ ദേവാലയങ്ങളുടെ എണ്ണം ആയിരത്തിഇരുനൂറിലേക്ക്
Content: കെയ്റോ: ഈജിപ്ഷ്യൻ സർക്കാരിന്റെ അംഗീകാരമുളള ക്രൈസ്തവ ദേവാലയങ്ങളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. പുതിയ കണക്കുകള്‍ പ്രകാരം 1171 ദേവാലയങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഔദ്യോഗിക അംഗീകാരം നല്കിയിരിക്കുന്നത്. സർക്കാർ അംഗീകാരം ഇല്ലാതെ പ്രവർത്തിച്ചിരുന്ന ദേവാലയങ്ങൾക്ക് ഔദ്യോഗികമായ അംഗീകാരം നൽകുന്ന നടപടി ത്വരിതപ്പെടുത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ ദേവാലയങ്ങള്‍ക്കു പരസ്യ അനുമതി ലഭിച്ചിരിക്കുന്നത്. ദേവാലയങ്ങളുടെ മേലുള്ള അവകാശം ബന്ധപ്പെട്ട കക്ഷികൾക്ക് കൈമാറുന്ന സർക്കാർ കമ്മിറ്റി കഴിഞ്ഞ ദിവസങ്ങളിലാണ് 62 കോപ്റ്റിക് ദേവാലയങ്ങൾക്ക് നിയമപരമായി പ്രവർത്തിക്കാനുള്ള കാര്യങ്ങള്‍ എല്ലാം പരിശോധിച്ച ശേഷം അനുമതി നല്‍കിയത്. സെപ്റ്റംബർ 23നു മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ കമാൽ മദ്ബൗളി, സർക്കാർ കമ്മിറ്റി തീരുമാനത്തിന് അംഗീകാരവും നൽകി. ആരാധനാലയങ്ങൾക്ക് അനുമതി നൽകുന്ന നടപടിക്രമങ്ങളെ സംബന്ധിച്ച പുതിയ നിയമം ഈജിപ്ഷ്യൻ പാർലമെന്റ് 2016 ഓഗസ്റ്റ് 30നാണ് പാസാക്കിയത്. 1934 ഈജിപ്ഷ്യൻ ആഭ്യന്തര വകുപ്പ്, ഒട്ടോമൻ നിയമങ്ങളുടെ ഭാഗമായി കൂട്ടിച്ചേർത്ത 'പത്ത് നിയമങ്ങൾ' പ്രകാരം സ്കൂളുകൾക്കും, സർക്കാർ കെട്ടിടങ്ങൾക്കും, കനാലുകൾക്കും, =ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾക്കും സമീപത്തായി ക്രൈസ്തവ ദേവാലയങ്ങൾ നിർമ്മിക്കുന്നതിന് തടസ്സങ്ങളുണ്ടായിരുന്നു. 2016ൽ പാർലമെന്റ് നടത്തിയ നിയമനിർമാണത്തിലൂടെയാണ് പതിറ്റാണ്ടുകളായി ക്രൈസ്തവർ അനുഭവിച്ചു വന്ന ഈ അനീതി അവസാനിച്ചത്.
Image: /content_image/News/News-2019-09-26-07:17:52.jpg
Keywords: ഈജി
Content: 11283
Category: 10
Sub Category:
Heading: ഫിലിപ്പീൻസ് സുവിശേഷവത്ക്കരണത്തിന്റെ 500 വര്‍ഷം: ലോഗോ പുറത്തിറക്കി
Content: മനില: സുവിശേഷവത്കരണത്തിന്റെ അഞ്ഞൂറാം വാർഷികത്തോടനുബന്ധിച്ചു ഔദ്യോഗിക ലോഗോയും വിഷയവും ഫിലിപ്പീന്‍സ് കത്തോലിക്ക മെത്രാൻ സമിതി പുറത്തിറക്കി. സുവിശേഷത്തിന്റെ 500 വർഷങ്ങൾ എന്ന പേരിൽ 'ദാനമായി നൽകുവിൻ' എന്ന വിശുദ്ധ മത്തായിയുടെ സുവിശേഷം പത്താം അധ്യായം എട്ടാം വാക്യമാണ് 2021 ലെ ആഘോഷങ്ങൾക്കുള്ള പ്രമേയമായി നല്‍കിയിരിക്കുന്നത്. ഔദ്യോഗിക മുദ്രയിലെ വിവിധ അടയാളങ്ങൾ മെത്രാൻ സമിതി ജനറൽ സെക്രട്ടറി ഫാ. മാർവിൻ മെജിയ വിശദീകരിച്ചു. പോർച്ചുഗീസ് സഞ്ചാരിയായ ഫെർഡിനാൻഡ് മഗല്ലൻ സെബു ദ്വീപിൽ സ്ഥാപിച്ച കുരിശു ക്രൈസ്തവ വിശ്വാസത്തെ സൂചിപ്പിക്കുന്നു. നാവികരായ യാത്രക്കാർ കൊണ്ടുവന്ന വിശ്വാസത്തെയും സഭയെയും കൂദാശകളെയും സൂചിപ്പിക്കുന്നതാണ് കപ്പൽ എന്ന പ്രതീകം. മാമ്മോദീസയിലെ ദൈവീക ജീവനെയും പരിശുദ്ധാത്മാവിനെയും സൂചിപ്പിക്കുന്ന പ്രാവ്, ലോകം മുഴുവൻ സുവിശേഷമെത്തണമെന്ന ആഗ്രഹത്തോടെ സഭയെ ഏല്പിച്ചിരിക്കുന്ന ദൗത്യമാണ് വൃത്താകൃതിയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും ഫാ. മെജിയയുടെ വിശദീകരണത്തിൽ പറയുന്നു. ഫിലിപ്പീൻസിലെ ആദ്യ മാമ്മോദീസ എന്ന ഫെർണാണ്ടോ അമോർസോളോയുടെ പെയിന്റിംഗ് ആശയമാണ് ലോഗോയുടെ കേന്ദ്ര ഭാഗം. ദേശീയ പതാകയിലെ സൂര്യനെ മുദ്രണം ചെയ്തിരിക്കുന്നത് നവജീവിതം, പുതിയ തുടക്കം, ഉത്ഥിതനായ ക്രിസ്തു, രക്ഷയുടെ പ്രത്യാശ എന്നിവയെ എടുത്തുകാണിക്കുന്നു. രക്തവർണമായ മീന്‍ രക്തസാക്ഷികളുടെ ചുടുനിണത്താൽ വളർന്ന ക്രൈസ്തവ വിശ്വാസത്തെ സൂചിപ്പിക്കുന്നു. ഫിലിപ്പീൻസ് കത്തോലിക്ക വിശ്വാസത്തെ സ്വീകരിച്ചതിന്റെ പ്രതീകമാണ് 2021-ലെ വിവിധ ആചരണങ്ങളെന്ന് മനില സഹായമെത്രാനും എപ്പിസ്കോപ്പൽ കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് ബ്രോഡറിക്ക് പബിലോ നേരത്തെ വ്യക്തമാക്കിയിരുന്നു. 1521 ൽ പോർച്ചുഗീസ് സഞ്ചാരിയായ ഫെർഡിനാൻഡ് മഗല്ലനാണ് ക്രൈസ്തവ വിശ്വാസം ഫിലിപ്പീന്‍സില്‍ എത്തിച്ചത്. രാജ്യത്തെ സുവിശേഷവത്ക്കരണത്തിന്റെ അഞ്ഞൂറാം വാർഷികത്തിന് ഒരുക്കമായി 2012 മുതൽ ഓരോ വർഷവും വിവിധ ആചരണങ്ങള്‍ നടത്തുന്നുണ്ട്. ലോകത്തെ മൂന്നാമത്തെ കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഫിലിപ്പീന്‍സിലെ ആകെ ജനസംഖ്യയുടെ എൺപത്തിയൊന്ന് ശതമാനവും കത്തോലിക്ക വിശ്വാസികളാണ്
Image: /content_image/News/News-2019-09-26-08:04:49.jpg
Keywords: ഫിലിപ്പീ
Content: 11284
Category: 1
Sub Category:
Heading: കുടിയേറ്റക്കാര്‍ക്കൊപ്പം മാര്‍പാപ്പ ദിവ്യബലിയര്‍പ്പിക്കും
Content: വത്തിക്കാന്‍ സിറ്റി: കുടിയേറ്റക്കാരുടെ ആഗോള ദിനമായ സെപ്റ്റംബര്‍ 29 ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമൊപ്പം വിശുദ്ധ ബലിയര്‍പ്പണം നടത്തും. വചനപാരായണം, സങ്കീര്‍ത്തനാലാപനം, വിശ്വാസികളുടെ പ്രാര്‍ത്ഥന, കാഴ്ചവയ്പ് എന്നിങ്ങനെ ദിവ്യബലിയുടെ വിവിധ ഭാഗങ്ങളില്‍ ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് കുടിയേറ്റക്കാരുടെ പ്രതിനിധികള്‍ പങ്കെടുക്കും. പാത്രിയാര്‍ക്കീസുമാര്‍, കര്‍ദ്ദിനാളന്മാര്‍, വൈദികര്‍ എന്നിവരും, കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന നിരവധി പേര്‍ പാപ്പായുടെ ദിവ്യബലിയില്‍ സഹകാര്‍മ്മികരായിരിക്കും. വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കുടിയേറ്റക്കാര്‍ക്കായുള്ള വത്തിക്കാന്‍ വകുപ്പിന്‍റെ ഉത്തരവാദിത്വം ഫ്രാന്‍സിസ് പാപ്പ നേരിട്ടാണ് നിര്‍വ്വഹിക്കുന്നത്. 2015-ലാണ് ഈ ഉത്തരവാദിത്വം ഫ്രാന്‍സിസ് പാപ്പ ഏറ്റെടുക്കുന്നത്. അന്നു മുതല്‍ ഓരോ വര്‍ഷവും കുടിയേറ്റക്കാര്‍ക്കായി മാര്‍പാപ്പ പ്രത്യേക ബലിയര്‍പ്പണം നടത്താറുണ്ട്.
Image: /content_image/India/India-2019-09-26-08:34:33.jpg
Keywords: പാപ്പ, അഭയാര്‍