Contents

Displaying 10951-10960 of 25160 results.
Content: 11265
Category: 11
Sub Category:
Heading: ലവ് ജിഹാദ് വീണ്ടും: ഡല്‍ഹിയില്‍ മലയാളി ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിദേശത്തേക്ക് കടത്തി
Content: ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യംവെച്ചു ലവ് ജിഹാദ് സംഘം കൂടുതല്‍ ശക്തമാകുന്നുവെന്ന ആരോപണം ശരിവെച്ച് പുതിയ റിപ്പോര്‍ട്ട്. ഡല്‍ഹി ജീസസ് ആന്‍ഡ് മേരി കോളജിലെ ഇരുപത്തൊന്നു വയസുള്ള അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് ഏറ്റവും പുതിയ ഇര. മുസ്ലിം യുവാവിന്റെ പ്രലോഭനത്തില്‍ കുട്ടിയെ അബുദാബി വഴി പശ്ചിമേഷ്യയിലെ ഏതോ രാജ്യത്തേക്ക് കടത്തിയതായാണ് പുതിയ റിപ്പോര്‍ട്ട്. മുഹമ്മദ് സിദ്ദിഖി എന്നയാളാണ് പ്രണയം നടിച്ച് മസ്തികക്ഷാളനം നടത്തി പെണ്കുട്ടിയെ കടത്തിയതെന്നു ഡല്‍ഹി പോലീസ് വ്യക്തമാക്കി. ഡല്‍ഹിയില്‍ താമസമാക്കിയ ക്രൈസ്തവ ദന്പതികളുടെ രണ്ടു മക്കളിലൊരാളായ പെണ്‍കുട്ടി പതിവുപോലെ കഴിഞ്ഞ ബുധനാഴ്ച കോളജിലേക്കെന്നു പറഞ്ഞു വീട്ടില്‍നിന്നിറങ്ങിയതാണ്. രാത്രിയായിട്ടും കാണാതായതോടെ എയിംസില്‍ നഴ്‌സായ അമ്മയും സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന പിതാവും ഇവരുടെ മകനും പരിഭ്രാന്തരായി അന്വേഷണം ആരംഭിക്കുകയായിരിന്നു. ഇടവകക്കാരും സുഹൃത്തുക്കളും ചേര്‍ന്ന് വ്യാപക അന്വേഷണം നടത്തിയെങ്കിലും വിവരം കിട്ടിയില്ല. വാട്‌സ്ആപ് ഗ്രൂപ്പുകളിലും കുട്ടിയുടെ ഫോട്ടോ സഹിതം വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഉന്നത നേതാക്കളും സഭാ നേതൃത്വവും ശക്തമായ ഇടപെടല്‍ നടത്തിയതിനാല്‍ പോലീസ് ഉടന്‍തന്നെ അന്വേഷണം ആരംഭിക്കുകയായിരിന്നു. പെണ്‍കുട്ടി രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പു വരെ നല്‍കി. എന്നാല്‍ പോലീസില്‍ പരാതി കിട്ടുന്നതിനു മണിക്കൂറിനു മുന്പ് ഈ പെണ്‍കുട്ടി അബുദാബിയിലേക്ക് വിമാനം കയറിയിരുന്നു. പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് മുഹമ്മദ് സിദ്ദിഖി എന്നയാളെക്കുറിച്ചു വിവരം കിട്ടിയത്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ കടത്തിയതായാണ് പ്രാഥമിക വിവരം. തന്റെ പ്രിയമകളെ ആരോ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പിതാവിന്റെയും മാതാവിന്റെയും ഉറച്ച വിശ്വാസം. ലവ് ജിഹാദിന്റെ കൈകള്‍ സ്വന്തം വീട്ടിലെത്തിയെന്ന് അവര്‍ സംശയിച്ചിരുന്നില്ല. രാവിലെ വീട്ടില്‍ നിന്നിറങ്ങിയശേഷം പെണ്‍കുട്ടി മെട്രോ ട്രെയിനില്‍ കയറി എവിടെയൊക്കെയോ കറങ്ങി. ആരെയൊക്കെ കണ്ടിരുന്നുവെന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്. രാജ്യം വിട്ടു പോകുന്നതിനു മുന്പ് അമ്മയോടു സംസാരിച്ച പെണ്‍കുട്ടി ഉടന്‍ തന്നെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു. സിം കാര്‍ഡും മാറ്റി. മൊബൈല്‍ ഫോണ്‍ തിരിച്ചറിയാനുള്ള നന്പര്‍ പ്രിന്റ് ചെയ്തിട്ടുള്ള കവര്‍ പോലും നശിപ്പിക്കുകയോ, കൂടെ എടുത്തുകൊണ്ടുപോകുകയോ ചെയ്തിരുന്നു. ശക്തമായ നിര്‍ദ്ദേശവും ഇടപെടലുകളും പെണ്‍കുട്ടിക്ക് ലഭിച്ചുവെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് രണ്ടു ദിവസം മുന്‌പേ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്തു. സ്വന്തം ഇമെയില്‍ അക്കൗണ്ടും റദ്ദാക്കി. ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവയും അവസാനിപ്പിച്ച് ഡിആക്ടിവേറ്റ് ചെയ്തു. ഇതൊന്നും വീട്ടുകാരോ, അടുത്ത കൂട്ടുകാരോ അറിഞ്ഞില്ല. പെണ്‍കുട്ടിയെ കാണാതായശേഷം നടത്തിയ അന്വേഷണത്തിലാണ് അവളുടെ ഒരു ബുക്കില്‍ ഇസ്ലാം മത പ്രാര്‍ത്ഥനകളും മറ്റും എഴുതിയിരിക്കുന്നത് കണ്ടെത്തിയത്. ഇതോടെയാണ് പോലീസിന് ലൗ ജിഹാദിനെക്കുറിച്ചും റിക്രൂട്ട്‌മെന്റിനെക്കുറിച്ചും സൂചന കിട്ടിയത്. ഇസ്ലാമിക തീവ്രവാദികള്‍ മലയാളികളായി െ്രെകസ്തവരെ ഉന്നം വച്ചിരിക്കുന്നതിന്റെ നിരവധി തെളിവുകളും ദേശീയ അന്വേഷണ ഏജന്‍സിക്കും കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും മുന്‌പേ തന്നെ കിട്ടിയിരുന്നു. ഇസ്ലാമിക ഭീകരതയിലേക്ക് കെണിയില്‍ പെടുത്തി റിക്രൂട്ട് ചെയ്യുന്നതിന് കേരളത്തിലെ ക്രിസ്ത്യാനികളെ വല വീശുന്നതിന്റെ നടുക്കുന്ന ഉദാഹരണങ്ങളാണ് കോഴിക്കോട്ടെയും ഡല്‍ഹിയിലെയും സംഭവങ്ങളെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനത്തെ മതസൗഹാര്‍ദത്തിനു വരെ ഭീഷണിയാകുന്ന ഗൗരവതരമായ ഇക്കാര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ച് തീവ്രവാദികളുടെ വളര്‍ച്ചയ്ക്കും തെറ്റായ നടപടികള്‍ക്കും തടയിടണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
Image: /content_image/News/News-2019-09-24-04:01:11.jpg
Keywords: ലവ് ജിഹാദ
Content: 11266
Category: 11
Sub Category:
Heading: 'കേരളത്തിലെ ക്രൈസ്തവര്‍ ഇസ്ലാമിക തീവ്രവാദികളുടെ എളുപ്പത്തിലുള്ള ഇരകള്‍': ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍
Content: ന്യൂഡല്‍ഹി: ഇസ്ലാമിക തീവ്രവാദികളുടെ എളുപ്പത്തിലുള്ള ഇരകളാണ് കേരളത്തിലെ ക്രൈസ്തവരെന്നും ലവ് ജിഹാദിലൂടെ തീവ്രവാദികള്‍ അവരുടെ ലക്ഷ്യം നടപ്പാക്കുകയാണെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍. ആശങ്കാജനകമായ ഈ പ്രവണതയെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സിയെക്കൊണ്ടു വിശദമായ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടിയെടുക്കണമെന്നും ആവശ്യമായ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട്ടും ഡല്‍ഹിയിലും മലയാളികളായ ക്രൈസ്തവ പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നു പരാതി കിട്ടിയിട്ടുണ്ട്. സൗഹൃദം നടിച്ച് കോളജ് വിദ്യാര്‍ത്ഥിനിക്കു ലഹരി കലര്‍ത്തിയ പാനീയം നല്‍കിയ മാനംഭംഗപ്പെടുത്തുകയും മൊബൈലില്‍ വീഡിയോ പകര്‍ത്തുകയും ചെയ്ത ശേഷമായിരുന്നു ഇസ്ലാമിലേക്കു മതം മാറുന്നതിനു നിര്‍ബന്ധിച്ചത്. ഇതിനു തയാറാകാതിരുന്ന കോഴിക്കോട്ടെ കുട്ടിയെ തട്ടിക്കൊണ്ടുപോകാനും കോളജ് ഹോസ്റ്റലില്‍ നിന്നു തട്ടിക്കൊണ്ടു പോകാനും ശ്രമം ഉണ്ടായി. ഭീകരതയുടെ ഇരകളെ ഉപയോഗിച്ച് ലവ് ജിഹാദിലൂടെ ക്രൈസ്തവ സമുദായത്തിലെ ആളുകളെ കെണിയിലാക്കി സംഘടിത മതപരിവര്‍ത്തനം നടത്തിവരുന്നതായ റിപ്പോര്‍ട്ടുകളുണ്ട്. രണ്ടാമത്തെ സംഭവത്തില്‍ ഡല്‍ഹിയിലെ മലയാളി ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മുഹമ്മദ് സിദ്ദിഖി എന്നയാള്‍ തട്ടിക്കൊണ്ടു പോയി പശ്ചിമേഷ്യന്‍ രാജ്യത്തേക്കു കടത്തുകയായിരുന്നു. ഐഎസില്‍ അടിമയായി ഉപയോഗിക്കുന്നതിനു പോലുള്ള വളരെ ഗുരുതരമായ ദുഷ്ടലക്ഷ്യങ്ങളോടെ പെണ്‍കുട്ടിയെ വഞ്ചിച്ചും തെറ്റിദ്ധരിപ്പിച്ചും മസ്തികഷാളനത്തിലൂടെയും തട്ടിക്കൊണ്ടു പോയതായാണു പരാതി. മുന്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാതാപിതാക്കളുടെ ആശങ്കയും ഭയപ്പാടും തെറ്റാകില്ല. കേരളത്തില് നറന്ന് ഐഎസില്‍ ചേര്‍ന്ന 21 പേരില്‍ അഞ്ചു പേര്‍ ക്രൈസ്തവരില്‍ നി‍ന്നു മതം മാറ്റിയവരാണെന്നാണ് റിപ്പോര്‍ട്ട്. ഈ സാമൂഹ്യതിന്മയ്‌ക്കെതിരേ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) സാമൂഹ്യ സൗഹാര്‍ദത്തിനും വിജിലന്‍സിനുമായുള്ള കമ്മീഷന്‍ പ്രചാരണം തുടങ്ങിയെന്നും ന്യൂനപക്ഷ കമ്മീഷന്‍ ദേശീയ ഉപാധ്യക്ഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2005 മുതല്‍ 2012 വരെ 4,000 പെണ്‍കു‍ട്ടികള്‍ മതംമാറ്റി വിവാഹിതരായതായി കമ്മീഷന്റെ പ്രസിദ്ധീകരണമായ ജാഗ്രതയില്‍ ഉണ്ടെന്നും ജോര്‍ജ് കുര്യന്‍ ചൂണ്ടിക്കാട്ടി. ഈ പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കപ്പെടുകയോ, സ്വാതന്ത്ര്യമില്ലാതെ വല്ലാത്ത ദുരവസ്ഥയിലാകുകയോ ചെയ്യപ്പെടുന്നുവെന്നും പ്രസിദ്ധീകരണത്തിലുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 2006നുശേഷം 2,600 ക്രൈസ്തവ യുവതികള്‍ ഇസ്ലാമിലേക്കു മതം മാറ്റപ്പെട്ടതായി ഇന്ത്യ ടുഡേ വാരിക കെസിബിസിയുടെ 2009ലെ പ്രസ്താവനയെ ചൂണ്ടിക്കാട്ടി പറയുന്നു. കേരളത്തിലെ മതസൗഹാര്‍ദത്തിനു ഭീഷണിയാകാവുന്ന ഗൗരവമായ കാര്യമാണിത്. ഭൂരിഭാഗം സംഭവങ്ങളിലും ഇരകള്‍ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയമായിട്ടുണ്ട്. ഇവരെ ഭീകരപ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്നു. സംഘടിത മതപരിവര്‍ത്തന ഭീകര ഗ്രൂപ്പുകളെ ഭയന്ന് മിക്കപ്പോഴും ഇരകളുടെ വീട്ടുകാര്‍ സംഭവം റിപ്പോര്‍ട്ടു ചെയ്യാന്‍ പോലും മടിക്കുകയാണെന്നും പ്രസ്താവനയില്‍ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് ഗൗരവത്തോടെ കാണുകയും അന്വേഷണത്തിന് എന്‍ഐഎയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
Image: /content_image/India/India-2019-09-24-04:50:27.jpg
Keywords: ലവ്
Content: 11267
Category: 18
Sub Category:
Heading: ലവ് ജിഹാദ്: പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Content: കോഴിക്കോട്: പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി ഇസ്ലാമിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശ്രമിച്ച സംഭവത്തില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടുവണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജാസിമിന്റെ അപേക്ഷയാണു കോടതി തള്ളിയത്. ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ കീഴടങ്ങണമെന്നാണു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. മുഹമ്മദ് ജാസിമിന്റെ നടുവണ്ണൂരിലെ വീട്ടിലും ബന്ധുവീടുകളിലും നിരീക്ഷണം തുടരുകയാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് 'ദീപിക'യോടു പറഞ്ഞു. ജാമ്യമില്ലാ വകുപ്പുപ്രകാരമാണു ജാസിമിനെതിരേ കേസ്. മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതിയിലെത്തിയപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നു പോലീസ് ശക്തമായ നിലപാടു സ്വീകരിച്ചതായും കമ്മീഷണര്‍ അറിയിച്ചു. കോഴിക്കോട് കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ഥികളായ ജാസിമും പെണ്‍കുട്ടിയും സൗഹൃദത്തിലായിരുന്നു. ജൂലൈ ഏഴിനു ഉച്ചകഴിഞ്ഞ് മൂന്നോടെ പെണ്‍കുട്ടിയും രണ്ടു കൂട്ടുകാരികളും നഗരത്തിലെ തന്നെ സരോവരം പാര്‍ക്ക് സന്ദര്‍ശിക്കാന്‍ പോയ സമയത്ത് അവിചാരിതമെന്നോണം അവിടെയെത്തിയ മുഹമ്മദ് ജാസിം പെണ്‍കുട്ടിക്കു ജ്യൂസ് നല്‍കി. ജ്യൂസ് കഴിച്ചു പെണ്‍കുട്ടി അബോധാവസ്ഥയിലായി. തുടര്‍ന്ന് പാര്‍ക്കിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ചു മാനഭംഗപ്പെടുത്തുകയും ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന ഭീഷണി മുഴുക്കി പെണ്‍കുട്ടിയെ ജാസിം നിരന്തരം മാനസിക സമ്മര്‍ദ്ധത്തിലാഴ്ത്തുകയും പണം കൈപ്പറ്റുകയും ചെയ്തു. ഇതിനു പുറമേയാണ് തം മാറാന്‍ ശക്തമായ സമ്മര്‍ദ്ധം നടത്തിയത്. പുറത്തു വിവരം പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതിനിടെ പെണ്‍കുട്ടി താമസിച്ചു കൊണ്ടിരിന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപമുള്ള ഹോസ്റ്റലില്‍നിന്നു വീട്ടിലേക്കു പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ യുവാവിന്റെ നേതൃത്വത്തില്‍ സംഘം ശ്രമിച്ചു. ഇതിന്റെ വീഡിയോ ക്ലിപ്പിംഗ് ഇന്റലിജന്‍സ് ശേഖരിച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തമാക്കി പെണ്‍കുട്ടിയുടെ പിതാവ് ഓഗസ്റ്റ് അഞ്ചിനു നടക്കാവ് പോലീസില്‍ പരാതി നല്‍കി. വിശദമായ മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ തയാറാക്കി കേസെടുത്തു. സംഭവം നടന്നതു മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടേക്കു കൈമാറുകയും മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കുകയും ചെയ്തു. എന്നാല്‍ പോലീസ് നിഷ്ക്രിയത്വം തുടര്‍ന്നതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി)യും പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Image: /content_image/India/India-2019-09-24-05:57:23.jpg
Keywords: ലവ്
Content: 11268
Category: 11
Sub Category:
Heading: നിർബന്ധിത മതം മാറ്റം സംബന്ധിച്ച വാർത്തകൾ ഗൗരവത്തിലെടുക്കണം: കെ.സി.വൈ.എം. ലത്തീൻ സമിതി
Content: കൊച്ചി: കോഴിക്കോട് പെൺകുട്ടിയെ പീഡിപ്പിച്ച് മതം മാറുവാൻ ഭീഷണിപ്പെടുത്തുന്നുവെന്ന വാർത്തയും, ഈ കേസിൽ നടപടി സ്വീകരിക്കാത്ത അധികാരികളുടെ ഒത്തുകളിയും സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി. വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള ഇത്തരം കടന്ന് കയറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കുകയില്ല, എന്തിന്റെ പേരിലായാലും മതം മാറ്റം പോലുള്ള പ്രവർത്തി നാടിന് ഭൂഷണമല്ല ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ ഗവൺമെന്റ് സ്വികരിക്കണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു, ലൗ ജിഹാദ് എന്ന പേരിൽ നിർബന്ധിതമായി നടപ്പിലാക്കുന്ന ഇത്തരം മതം മാറ്റങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും സമിതി അഭിപ്രായപ്പെട്ടു. അടിയന്തിരമായി ച്ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ. അജിത് കാനപ്പിള്ളി അധ്യക്ഷനായിരുന്നു, ആന്റണി ആൻസിൽ, ജോജി ഡെന്നീസൻ, രേവതി എസ്, സ്റ്റെഫി ചാൾസ്, ജിജോ ജോൺ തുടങ്ങിയവർ സംസാരിച്ചു.
Image: /content_image/India/India-2019-09-24-06:13:18.jpg
Keywords: മതപരിവർ
Content: 11269
Category: 10
Sub Category:
Heading: ചൈനയില്‍ വിവാദം: 10 കല്‍പ്പനകള്‍ക്ക് പകരം പ്രസിഡന്റിന്റെ വാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവ്
Content: ബെയ്ജിംഗ്: ചൈനയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നും ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ പത്തു കല്‍പ്പനകള്‍ക്ക് പകരം ചൈനീസ്‌ പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സോഷ്യലിസം പ്രചരിപ്പിക്കുന്ന വാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവ് വിവാദമാകുന്നു. ചൈനയിലെ മതപീഡനം വിവിധ തരത്തില്‍ ശക്തമായി തന്നെ തുടരുകയാണെന്ന സത്യം സ്ഥിരീകരിച്ചുകൊണ്ടാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മതസ്വാതന്ത്ര്യ ലംഘനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന 'ബിറ്റര്‍ വിന്റര്‍' എന്ന മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. "ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്" എന്ന പ്രഥമ കല്‍പ്പനയോട് ചൈനീസ് പ്രസിഡന്റിനുള്ള വിയോജിപ്പാണ് ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത പ്രൊട്ടസ്റ്റന്റ് സഭകളിലൊന്നായ ത്രീ-സെല്‍ഫ് പാട്രിയോട്ടിക് മൂവ്മെന്റിന്റെ കീഴിലുള്ള ദേവാലയങ്ങള്‍ക്ക് ലഭിച്ച ഉത്തരവിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ദേവാലയങ്ങളില്‍ നിന്നും പത്തു കല്‍പ്പനകള്‍ മുഴുവനായോ, ഏതെങ്കിലുമൊന്നോ നീക്കം ചെയ്യുവാന്‍ വിസമ്മതിച്ചവരെ തടവിലാക്കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂണില്‍ ലുവോയാങ്ങ് നഗരത്തിലെ ത്രീ സെല്‍ഫ് ചര്‍ച്ച് ദേവാലയത്തിലെത്തിയ യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍, എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടിയെ അനുസരിക്കണമെന്നും, പാര്‍ട്ടി ആവശ്യപ്പെടുന്നതെല്ലാം ചെയ്യണമെന്നും, അല്ലാത്തപക്ഷം ദേവാലയം അടച്ചുപൂട്ടുമെന്നും ഭീഷണിപ്പെടുത്തുകയുണ്ടായി. അധികൃതരുടെ സമ്മര്‍ദ്ധം ശക്തമായപ്പോള്‍ പത്തു കല്‍പ്പനകള്‍ നീക്കുകയല്ലാതെ ദേവാലയത്തിന് വേറെ മാര്‍ഗ്ഗമില്ലാത്ത സ്ഥിതി സംജാതമായിരിക്കുകയാണ്. ചൈനയിലെ വിവിധ മതങ്ങളെ നിരോധിക്കുവാനും, മതചിന്തകള്‍ക്കും, സിദ്ധാന്തങ്ങള്‍ക്കും, പ്രബോധനങ്ങള്‍ക്കും കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി സഹായിക്കുവാനും, പാശ്ചാത്യ ആശയങ്ങളുടെ സ്വാധീനത്തേയും ചെറുക്കുവാന്‍ അടിസ്ഥാന സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്കും, ചൈനീസ്‌ സംസ്കാരത്തിനും കഴിയും’ എന്നാണ് പത്തു കല്‍പ്പനക്ക് പകരം നഗരത്തിലെ ത്രീ സെല്‍ഫ് ചര്‍ച്ച് ദേവാലയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 2015-ലെ സെന്‍ട്രല്‍ യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് യോഗത്തില്‍ സി ജിന്‍പിങ്ങ് നടത്തിയ പ്രസംഗത്തില്‍ നിന്നും എടുത്തിരിക്കുന്നതാണ് ഈ വാക്യം. കുരിശുകള്‍ തകര്‍ത്തതും, ദേവാലയങ്ങളില്‍ ദേശീയ പതാകയും, സോഷ്യലിസ്റ്റ് മൂല്യങ്ങളും പ്രദര്‍ശിപ്പിക്കുവാനുള്ള ഉത്തരവും, സിസിടിവി കാമറകള്‍ വഴി ആരാധാനാലയങ്ങളിലെ നിരീക്ഷണവും, ഇപ്പോഴത്തെ ഈ ഉത്തരവും ചൈനീസ് സര്‍ക്കാര്‍ പതിയെ പതിയെ സ്വയം ദൈവമായി മാറുവാന്‍ ശ്രമിക്കുകയാണെന്നാണ് പൊതുവില്‍ നിരീക്ഷിക്കുന്നത്.
Image: /content_image/News/News-2019-09-24-13:01:07.jpg
Keywords: ചൈന
Content: 11270
Category: 1
Sub Category:
Heading: ഹൈന്ദവ രീതിയിലുള്ള കുർബാന അർപ്പണം: മെത്രാനെതിരെ പ്രതിഷേധം ശക്തം
Content: ദെശ്നര്‍: ഹൈന്ദവ വിശ്വാസങ്ങളെ അനുകരിച്ച് നെറ്റിയില്‍ തിലകകുറി ചാര്‍ത്തി കാവി ധരിച്ചു വിശുദ്ധ കുർബാന അർപ്പിച്ച, കർണാടകയിലെ ബെൽഗാം രൂപത മെത്രാൻ ഡെറിക് ഫെർണാണ്ടസിന്റെ നടപടി വിവാദത്തില്‍. രുദ്രാക്ഷമാലയും, ഹൈന്ദവ വേഷവിധാനങ്ങളും ധരിച്ച് വിശുദ്ധ കുർബാന അർപ്പിച്ച മെത്രാന്റെ നടപടിക്കെതിരെ ക്രൈസ്തവ വിശ്വാസികളും, ഹൈന്ദവ വിശ്വാസികളും കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്. മെത്രാനും, സഹ വൈദികരും തിലകക്കുറിയടക്കം നെറ്റിയിൽ പൂശിയാണ് ബലിയര്‍പ്പണം നടത്തുന്നത്. സാവിയോ റോഡിഗ്രസ് എന്ന മാധ്യമപ്രവർത്തകന്‍ പുറത്തുവിട്ട ചിത്രങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. ഇത് അന്താരാഷ്ട്ര കത്തോലിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിഷപ്പ് ഡെറിക് ഫെർണാണ്ടസ് ക്രൈസ്തവ വിശ്വാസത്തെ കാവിവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് സാവിയോ റോഡിഗ്രസ് ആരോപിച്ചു. കാവി നിറം അഗ്നിയെ സൂചിപ്പിക്കുന്നതാണെന്നും ഇത് സൂര്യനിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നും എന്നാൽ ക്രൈസ്തവ വിശ്വാസികൾ ആരാധിക്കുന്നത് സൂര്യനെ അല്ലെന്നും വഴിയും, സത്യവും ജീവനുമായ ദൈവപുത്രനായ ക്രിസ്തുവിനെയാണെന്നും കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ പേരു വെളിപ്പെടുത്താത്ത ഒരു അധ്യാപിക 'ചർച്ച് മിലിറ്റൻറ്റ്' എന്ന മാധ്യമത്തോട് പ്രതികരിച്ചു. കത്തോലിക്കാ വിശ്വാസത്തെ ബലികഴിച്ച് സാംസ്കാരിക അനുരൂപണമാണ് ചിലർ ഇപ്രകാരമുള്ള ആരാധനാരീതികളിലൂടെ ഉദ്ദേശിക്കുന്നതെങ്കിലും ഹൈന്ദവ വിശ്വാസികളടക്കം നിരവധി പേര്‍ പരിഹാസ രൂപേണയാണ് ഇതിനെ നോക്കിക്കാണുന്നത്. ഭാരതത്തിലെ ചില സെമിനാരികൾ പോലും യോഗ പോലുളളവയെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും 'ചർച്ച് മിലിറ്റന്‍റ്' വാര്‍ത്തയില്‍ പ്രതിപാദിക്കുന്നുണ്ട്. കൂദാശകളും, ആരാധനയ്ക്കുമായുള്ള വിശ്വാസ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറ അടക്കമുള്ളവർ സാംസ്കാരിക അനുരൂപണത്തിന്റെ പേരിലുള്ള ദുര്‍വ്യാഖ്യാനങ്ങളെയും നടപടികളെയും ശക്തമായി എതിർക്കുന്നുണ്ട്. "ഞാൻ ഒരു ആഫ്രിക്കക്കാരനാണ്. ഞാൻ വ്യക്തമായി പറയട്ടെ എന്റെ സംസ്ക്കാരം പ്രോത്സാഹിപ്പിക്കാനുള്ള ഇടമല്ല ആരാധനാക്രമം. മറിച്ച്, എൻറെ സംസ്ക്കാരം സ്നാനപ്പെടുത്താനുളള സ്ഥലമാണ്" എന്ന കർദ്ദിനാൾ സാറയുടെ വാക്കുകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരിന്നു. കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഓണ കുര്‍ബാന എന്ന പേരില്‍ നടന്ന ബലിയര്‍പ്പണത്തെ ശക്തമായി എതിര്‍ത്തു കൊണ്ട് ദേശീയ മെത്രാന്‍ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷന്‍ അംഗവും തലശ്ശേരി അതിരൂപത സഹായമെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനി നേരത്തെ രംഗത്തു വന്നിരിന്നു. വിശുദ്ധ ബലിയുടെ പവിത്രതയെ മലീമസമാക്കിക്കൊണ്ട് മതസൌഹാര്‍ദ്ദം എന്ന പേരില്‍ നടക്കുന്ന അത്തരം ബലിയര്‍പ്പണങ്ങള്‍ അഹന്ത കൊണ്ടോ അറിവില്ലായ്മ കൊണ്ടോ അവിവേകം കൊണ്ടോ സംഭവിക്കുന്നുണ്ടെങ്കില്‍ അത് തിരുത്താന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
Image: /content_image/News/News-2019-09-24-14:21:16.jpg
Keywords: ഹൈന്ദവ
Content: 11271
Category: 13
Sub Category:
Heading: പൊള്ളയായ വാക്കല്ല, യഥാര്‍ത്ഥ വാക്കുകളാണ് മാധ്യമ പ്രവര്‍ത്തനത്തിന് ആവശ്യം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പൊളളയായ നിരവധി വാക്കുകള്‍ അല്ല, യഥാര്‍ത്ഥ വാക്കുകളാണ് മാധ്യമ പ്രവര്‍ത്തനത്തിന് ആവശ്യമെന്നും ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്വം വളരെ വലുതാണെന്നും ഫ്രാന്‍സിസ് പാപ്പ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ നിലപാടിന്റെ തനിയാവര്‍ത്തനമായാണ് ഈ വാക്കുകളും നിരീക്ഷിക്കപ്പെടുന്നത്. ഇറ്റലിയിലെ കത്തോലിക്ക പത്രപ്രവര്‍ത്തകരുടെ സമിതിയുടെ (UCSI) അറുപതാം സ്ഥാപന വാര്‍ഷികത്തോടനുബന്ധിച്ച് 170 പ്രതിനിധികള്‍ അടങ്ങിയ സംഘത്തെ വത്തിക്കാനില്‍ ഇന്നലെ സ്വീകരിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. മനസാക്ഷിയുടെ സ്വരമാകാന്‍ മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ച പാപ്പ മാധ്യമ സംവിധാനത്തെ പരിവര്‍ത്തനം ചെയ്യാന്‍ ഭയപ്പെടരുതെന്നും പറഞ്ഞു. സമാധാനം, നീതി, ഐക്യദാര്‍ഢ്യം എന്നീ വാക്കുകള്‍ക്ക് വിശ്വാസ യോഗ്യമായ സാക്ഷ്യം നല്‍കുന്നതിലൂടെ മാത്രമേ നീതിയും ഐക്യദാര്‍ഢ്യവും വാഴുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനാകുകയുള്ളൂ. ശബ്ദമില്ലാത്തവര്‍ക്ക് സ്വരം നല്‍കാനും സാമൂഹ്യ സൗഹൃദം പരിപോഷിപ്പിക്കുന്ന സദ്വാര്‍ത്തകള്‍ നല്കാനും കാലത്തിന്‍റെ അടയാളങ്ങള്‍ വായിക്കാനും കഴിയുന്ന ചിന്തയും ജീവിതവും ഉള്‍ക്കൊള്ളുന്ന സമൂഹം കെട്ടിപ്പടുക്കാനും മാധ്യമസംവിധാനത്തെ പരിവര്‍ത്തനവിധേയമാക്കുന്നതിന് ഭയപ്പെടരുതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2019-09-24-14:58:37.jpg
Keywords: മാധ്യമ
Content: 11272
Category: 18
Sub Category:
Heading: ലവ് ജിഹാദ്: പ്രതി മുഹമ്മദ് ജാസിം അറസ്റ്റില്‍
Content: കോഴിക്കോട്: കോഴിക്കോട് ക്രൈസ്തവ വിശ്വാസിയായ പെണ്‍കുട്ടിയെ ജ്യൂസില്‍ മയക്കുമരുന്ന്‍ കലര്‍ത്തി പീഡിപ്പിച്ചശേഷം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസില്‍ പ്രതി നടുവണ്ണൂരിനടുത്ത കരുവണ്ണൂര്‍ സ്വദേശി കുറ്റിക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിം (19) അറസ്റ്റില്‍. ഇന്നലെ വൈകുന്നേരം കോഴിക്കോട് മെഡിക്കല്‍ കോളജ് സിഐ മൂസ വള്ളിക്കാടനു മുമ്പാകെ ഇയാള്‍ കീഴടങ്ങുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ കീഴടങ്ങിയ പ്രതിയെ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ ഐപിസി 376 വകുപ്പുപ്രകാരം മാനഭംഗം, പിടിച്ചുപറി(384), വധഭീഷണി ഉയര്‍ത്തല്‍ (506) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ജാസിമിനെതിരേ കേസ്. പ്രതിക്ക് 19 വയസ് മാത്രമേ ഉള്ളൂവെന്നതിനാല്‍ പോലീസ് കസ്റ്റഡിയില്‍ വിടുകയോ റിമാന്‍ഡ് ചെയ്യുകയോ അരുതെന്ന പ്രതിഭാഗത്തിന്റെ വാദം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് അശോക് മേനോന്‍ കഴിഞ്ഞദിവസം തള്ളിയിരുന്നു. പെണ്‍കുട്ടി പരാതി നല്‍കുകയും മജിസ്ട്രേട്ടിനു മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്ത് ഒന്നര മാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് ഒത്തുകളിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജാസിമിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് പോലീസ് ഒത്താശചെയ്യുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സി സംഭവത്തില്‍ കാര്യമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Image: /content_image/India/India-2019-09-25-04:08:17.jpg
Keywords: ലവ്
Content: 11273
Category: 18
Sub Category:
Heading: പ്രണയം നടിച്ച് മതപരിവര്‍ത്തനം: വ്യാപക പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകള്‍
Content: തലശേരി: കോഴിക്കോട്, ഡല്‍ഹി എന്നിവിടങ്ങളില്‍ നടന്ന ലവ് ജിഹാദ് വിഷയത്തില്‍ വ്യാപകമായ പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകള്‍. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അടിയന്തരമായി നീതി ലഭ്യമാക്കണമെന്ന് തലശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഗൂഢ ലക്ഷ്യത്തോടെയുള്ള ലൗ ജിഹാദ് കേരളത്തിലില്ല എന്ന നിലപാട് ഇനിയെങ്കിലും അധികൃതര്‍ തിരുത്തണം. കുറ്റക്കാരെ കണ്ടെത്തുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ഇതര മതസ്ഥരുടെ ഇടയിലുള്ള ആശങ്കകള്‍ ദൂരീകരിക്കാന്‍ കഴിയൂവെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ വിലയിരുത്തി. ലൗ ജിഹാദിലൂടെ നിര്‍ബന്ധിത മതംമാറ്റം കേരളത്തിലും രാജ്യത്തെ മറ്റിടങ്ങളിലും നടക്കുന്നതിലും മാതാപിതാക്കളുടെ പരാതിയില്‍ പോലും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കാത്തതിലും അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി എക്‌സിക്യൂട്ടീവ് യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. കോഴിക്കോട്ടും ഡല്‍ഹിയിലും നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. നാളുകളായി ഇത്തരം പ്രവണത നിലവിലുണ്ട്. ഇതു തടയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല. പഠിക്കാനായി അന്യനാടുകളിലേക്കും മറ്റും മക്കളെ അയച്ചിരിക്കുന്ന മാതാപിതാക്കളുടെ ഉറക്കംകെടുത്തുന്ന സംഭവങ്ങളാണ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. െ്രെകസ്തവ പെണ്‍കുട്ടികളാണ് ഏറ്റവുമധികം ഇരകളാകുന്നത് എന്നത് ആശങ്കാജനകമാണ്. മതതീവ്രവാദ സംഘടനകളുടെ ഇത്തരം നീക്കങ്ങളെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവില്‍ ഉണ്ടായിരിക്കേ അതു കാര്യക്ഷമമാകാത്തത് ആശങ്കാജനകമാണ്. ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങളെ നേരിടാന്‍ എല്ലാ രൂപതകളെയും കോര്‍ത്തിണക്കി സീറോമലബാര്‍ മാതൃവേദി സംരക്ഷണ സേന രൂപീകരിച്ചിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കി. ഇതര മതസ്ഥരെ പ്രേമം നടിച്ചും സമര്‍ദങ്ങളിലൂടെയും ഇസ്ലാം മതത്തില്‍ ചേര്‍ക്കുന്ന സംഭവങ്ങള്‍ക്കു പിന്നില്‍ സംഘടിതശക്തികളുടെ താത്പര്യങ്ങള്‍ ഉണ്ടോ എന്നു കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും അന്വേഷിക്കണമെന്നു കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രസമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉദാസീന സമീപനം വെടിഞ്ഞ് സംശയങ്ങള്‍ക്കു അറുതി വരുത്തുന്ന രീതിയില്‍ ഉന്നതതല അന്വേഷണത്തിന് ഉടന്‍ തയാറാകണമെന്നും കേന്ദ്രസമിതി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും ദുര്‍വിനിയോഗം ചെയ്തുകൊണ്ടു നടത്തുന്ന ഇത്തരം സംഭവങ്ങള്‍ ആശങ്ക ഉളവാക്കുന്നു. മതേതരത്വം നിലനിര്‍ത്താനും ക്രിമിനല്‍ ഭാവമുള്ള മതതീവ്രവാദത്തിനു അറുതി വരുത്താനും ശക്തമായ നീക്കം ഉണ്ടാവണം. നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. പെണ്‍കുട്ടികളെ പീഡിപ്പിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റുന്ന രീതിയില്‍ ആശങ്കയുണ്ടെന്നും സമിതി വ്യക്തമാക്കുന്നു. ഇന്ത്യയിലെ എല്ലാ ഇടവകകളില്‍ നിന്നും ഇത്തരത്തില്‍ ചൂഷണത്തിനു വിധേയരായ പെണ്‍കുട്ടികളുടെ ലിസ്റ്റ് എടുക്കാനും ഇത്തരം സംഘടിതനീക്കങ്ങള്‍ക്കെതിരേ വ്യക്തമായ ബോധവത്കരണം നടത്താനും പിഒസിയില്‍ ചേര്‍ന്ന കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രസിഡന്റ് അഡ്വ. ബിജു പറയനിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. ജിയോ കടവി വിഷയാവതരണം നടത്തി.
Image: /content_image/India/India-2019-09-25-05:16:18.jpg
Keywords: ലവ്
Content: 11274
Category: 14
Sub Category:
Heading: ഫ്രാന്‍സിസ് അസീസ്സിയും ഈജിപ്ഷ്യൻ സുൽത്താനുമായുളള കൂടിക്കാഴ്ച പുനഃസൃഷ്ടിക്കുന്നു
Content: ലണ്ടന്‍: പതിമൂന്നാം നൂറ്റാണ്ടിൽ അഞ്ചാം കുരിശു യുദ്ധകാലത്ത് സമാധാന സന്ദേശവുമായി അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസ്, ഈജിപ്ഷ്യൻ സുൽത്താനായിരുന്ന മാലിക്ക് അൽ കമാലിനെ സന്ദർശിച്ച സംഭവം പുനഃസൃഷ്ടിക്കും. താൻ കൊല ചെയ്യപ്പെടുമെന്ന് പ്രതീക്ഷിച്ചാണ് വിശുദ്ധ ഫ്രാൻസിസ് സുൽത്താനെ സന്ദർശിച്ചതെങ്കിലും, ഊഷ്മളമായ സ്വീകരണമാണ് അദ്ദേഹത്തിന് അവിടെ ലഭിച്ചത്. തിരികെ പോകുന്നതിനു മുമ്പ് ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനു വേണ്ടി വിശുദ്ധ ഫ്രാൻസിസ് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാമെന്ന് സുൽത്താനോട് പറഞ്ഞു. സുൽത്താനും അതിനോട് പൂർണ്ണ യോജിപ്പായിരുന്നു. പ്രസ്തുത ചരിത്ര സംഭവത്തിന്റെ ഓർമ്മ പുതുക്കുന്നതിനായി ഫ്രാൻസിസ്കൻ മൂന്നാം സഭയിലെ അംഗങ്ങള്‍ ബ്രിട്ടണിലെ കാർഡിഫിലുളള ദാറുൽ ഇസ്രാ മുസ്ലിം പള്ളിയിലേക്ക് ഭക്ഷണവുമായി പോകും. അവിടെ വച്ച് ക്രൈസ്തവരും, ഇസ്ലാം മതവിശ്വാസികളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. ലണ്ടാഫ് മെത്രാനായ ജൂൺ ഓസ്ബോണും ചടങ്ങിൽ പങ്കെടുക്കും. പതിമൂന്നാം നൂറ്റാണ്ടിൽ നടന്ന കൂടിക്കാഴ്ചയുടെ ദൃശ്യാവിഷ്കാരവും സംഘടിപ്പിച്ചിട്ടുണ്ട്. വേയിൽസിലെ ക്രൈസ്തവ- മുസ്ലിം ഐക്യം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ പരിപാടി സഹായിക്കുമെന്നാണ് വെയില്‍സിലെ സഭയുടെ പ്രതീക്ഷ.
Image: /content_image/News/News-2019-09-25-06:12:40.jpg
Keywords: നൂറ്റാണ്ട