Contents
Displaying 10921-10930 of 25160 results.
Content:
11235
Category: 18
Sub Category:
Heading: 'ജനിക്കാനുള്ള കുഞ്ഞിന്റെ അവകാശം': കേന്ദ്ര നിലപാട് സ്വാഗതാർഹം
Content: കൊച്ചി: ജനിക്കാനുള്ള കുഞ്ഞിന്റെ അവകാശം സംരക്ഷിക്കണമെന്ന കേന്ദ്ര സർക്കാർ നയത്തെ കെസിബിസി പ്രോലൈഫ് സമിതി സ്വാഗതം ചെയ്തു. സുപ്രീം കോടതിയിൽ നിഖിൽ ദത്താർ എന്ന ഡോക്ടർ നൽകിയ കേസിന്റെ ഭാഗമായി നൽകിയ മറുപടിയിലാണ് കേന്ദ്ര സർക്കാർ മനുഷ്യജീവനെക്കുറിച്ചും ഉദരത്തിൽ കുഞ്ഞിനെ സ്വീകരിച്ച അമ്മയുടേയും കുഞ്ഞിന്റെയും അവകാശത്തെയും കുറിച്ച് വ്യക്തമായ നിലപാടുകൾ സ്വീകരിച്ചു അറിയിച്ചിരിക്കുന്നത്. ഗർഭം അലസിപ്പിക്കാനുള്ള നിയമപരമായ സമയപരിധി നിലവിലെ 20 ആഴ്ചയിൽ നിന്നും 26 ആഴ്ചയായി വർധിപ്പിക്കണമെന്ന ഹർജിയിലാണ് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം. പരാതി ഉന്നയിച്ച ഹർജി തള്ളണണമെന്ന് സർക്കാർ അഭ്യർത്ഥിച്ചുവെന്ന വാർത്ത മനുഷ്യജീവന്റെ മഹത്വം മനസ്സിലാക്കുകയും ആദരിക്കുകയും ചെയ്യുന്നവർക്ക് വലിയ സന്തോഷം നൽകുന്നു. പിറക്കാൻ പോകുന്ന കുഞ്ഞിന്റെ ജനിക്കുവാനും ഈ ഭൂമിയിൽ ജീവിക്കുവാനുമുള്ള അവകാശം സംരക്ഷിക്കണമെന്ന പ്രോലൈഫ് കാഴ്ചപ്പാടിനെ സമൂഹം ആദരിക്കുകയും ജീവനെ സംരക്ഷിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നതിനെ അനുമോദിക്കുന്നതായും ഈ നയത്തിൽ സർക്കാർ ഉറച്ചുനിൽക്കുകയും ജീവന്റെ സംസ്കാരം സജീവമാക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നതായി കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി പ്രസിഡൻറ് സാബു ജോസ് പറഞ്ഞു.
Image: /content_image/India/India-2019-09-20-06:23:39.jpg
Keywords: കുഞ്ഞ

11236
Category: 10
Sub Category:
Heading: നഗരത്തെ തിന്മ വിമുക്തമാക്കാന്‍ വിമാനത്തിൽ നിന്നും വിശുദ്ധജലം തളിച്ച് റഷ്യൻ വൈദികർ
Content: ട്വെർ: മദ്യപാനവും വ്യഭിചാരവും കൊണ്ട് ആത്മീയ കെട്ടുറപ്പ് നഷ്ട്ടപ്പെട്ട റഷ്യന്‍ പട്ടണത്തെ വിശുദ്ധീകരിക്കാന്‍ ശ്രദ്ധേയമായ ഇടപെടലുമായി ഓര്‍ത്തഡോക്സ് വൈദികർ. തിന്മയുടെ സ്വാധീനത്തിലായ ട്വെർ എന്ന പട്ടണത്തിൽ വിമാനത്തിൽ നിന്നും വിശുദ്ധജലം തളിച്ചാണ് വൈദികര്‍ പ്രാര്‍ത്ഥിച്ചത്. സെപ്റ്റംബർ പതിനൊന്നാം തീയതി പ്രത്യേകം വെഞ്ചിരിച്ച 70 ലിറ്റർ വിശുദ്ധജലം, റഷ്യൻ ഓർത്തഡോക്സ് വൈദികർ വിമാനത്തിൽ നിന്നും താഴെയുള്ള പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തളിച്ചു. മദ്യപാനവും, വ്യഭിചാരവും തടയുകയെന്ന ലക്ഷ്യമായിരുന്നു വൈദികരുടെ നടപടിക്ക് പിന്നിലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മദ്യ വിരുദ്ധ ദിവസം എന്നറിയപ്പെടുന്ന സെപ്റ്റംബർ പതിനൊന്നാം തീയതി റഷ്യയിൽ ഒരു അനൗദ്യോഗിക അവധി ദിവസമായിരുന്നു. വിമാനം 800 അടി ഉയരത്തിലെത്തിയപ്പോൾ, പ്രാർത്ഥനയോടെ വിശുദ്ധജലം തളിക്കാൻ വൈദികര്‍ ആരംഭിക്കുകയായിരിന്നു. കടുത്ത മദ്യപാനത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒരാള്‍, ഭാര്യക്കൊപ്പം വിമാനത്തിലുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമായിരിന്നു. മദ്യ വിരുദ്ധ പ്രചാരണങ്ങൾ റഷ്യയിൽ മദ്യ ഉപയോഗത്തിന്റെ അളവ് വലിയതോതിൽ കുറക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് നേരത്തെ പുറത്തുവന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
Image: /content_image/News/News-2019-09-20-08:39:07.jpg
Keywords: വിശുദ്ധ ജല

11237
Category: 10
Sub Category:
Heading: പുരാതന ജ്ഞാനസ്നാന പീഠത്തിൽ നിന്നും അസാധാരണ മിഷ്ണറി മാസമാരംഭിക്കുവാന്‍ സ്വിറ്റ്സർലന്‍റ്
Content: സൂറിച്ച്: ഏറ്റവും പുരാതന ജ്ഞാനസ്നാന പീഠം സ്ഥിതിചെയ്യുന്ന ചാപ്പലിൽ നിന്നും അസാധാരണ മിഷ്ണറി മാസത്തിന് ആരംഭംകുറിക്കാന്‍ സ്വിറ്റ്സർലന്‍റ്. രാജ്യത്തെ മെത്രാന്മാരും, സഭയുടെ മറ്റ് പ്രതിനിധികളും റിവാ സാൻ വിറ്റാലയിലെ ചാപ്പലിൽ അസാധാരണ മിഷ്ണറി മാസത്തിന് ഔദ്യോഗിക ആരംഭം കുറിക്കാനായിയെത്തും. അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ചാപ്പലാണ് റിവാ സാൻ വിറ്റാലയിലുള്ളത്. അസാധാരണ മിഷ്ണറി മാസത്തിന് ഒരുക്കമായി ജീവിതത്തില്‍ ക്രിസ്തുവിന് ധീര സാക്ഷികളായിരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് സ്വിറ്റ്സർലൻഡിലെ മെത്രാൻ സമിതി വിശ്വാസികള്‍ക്ക് ഇടയലേഖനം എഴുതിയിട്ടുണ്ട്. സാർവത്രിക ദൗത്യത്തിനായുള്ള, അസാധാരണ മിഷ്ണറി മാസം പ്രാർത്ഥനയുടെയും, ധ്യാനത്തിന്റെയും മാസമാക്കാൻ തങ്ങൾ എല്ലാവിധ പ്രോത്സാഹനവും നൽകുന്നുവെന്ന് മെത്രാൻ സമിതിയുടെ കത്തിൽ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രൈസ്തവരുമായുള്ള ഐക്യദാർഢ്യം മിഷന്റെ ഭാഗമാണെന്നും കത്തില്‍ പ്രഖ്യാപിക്കുന്നു. സാർവത്രിക സുവിശേഷ ദൗത്യത്തിന് ഞായറാഴ്ച ദിവസങ്ങളിൽ സാമ്പത്തിക സഹായം നൽകണമെന്നും മെത്രാന്മാർ അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ മാസത്തിന്റെ ആരംഭത്തില്‍ തന്നെ അസാധാരണ മിഷ്ണറി മാസത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിന്നു.
Image: /content_image/News/News-2019-09-20-10:06:06.jpg
Keywords: സ്വിറ്റ്സ

11238
Category: 13
Sub Category:
Heading: ദൈവവിളി ദൈവം തന്ന ദാനം, അതിനെ തൊഴിലാക്കി മാറ്റരുത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവം ദാനമായി തന്ന ദൈവവിളി ദാനമായി തന്നെ സൂക്ഷിക്കുകയും ജീവിക്കുകയും വേണമെന്നും അതിനെ തൊഴിലാക്കി മാറ്റരുതെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ സെപ്തംബര്‍ 19 വ്യാഴാഴ്ച പേപ്പല്‍ വസതിയായ സാന്താ മാര്‍ത്ത കപ്പേളയില്‍ ദിവ്യബലി മദ്ധ്യേ പങ്കുവച്ച വചനചിന്തയിലാണ് വൈദികരോടും മെത്രാന്മാരോടും മറ്റു വിശ്വാസികളോടുമായി പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. കുറേക്കാര്യങ്ങള്‍ ചെയ്തുകൂട്ടണം എന്ന വ്യഗ്രത പ്രേഷിതന്‍റെ ജീവിതത്തെ ഗ്രസിച്ചേക്കാമെന്നും പ്രേഷിത സമര്‍പ്പണം തൊഴിലിനുള്ള ഉടമ്പടിയല്ലായെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ദൈവീക ദാനമായ ശുശ്രൂഷ ജീവിതത്തോടും, അതു തന്ന ദൈവത്തോടും പ്രത്യുത്തരിക്കാനോ, കൃതജ്ഞത നല്‍കുവാനോ താല്പര്യമില്ലാത്ത സ്വാര്‍ത്ഥനായി മാറുന്ന സമര്‍പ്പിതരുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ദൈവവിളി ദൈവീക ദാനമാണെന്ന ചിന്ത മനസ്സില്‍ ഇല്ലാതാകുമ്പോഴാണ് പൗരോഹിത്യവും മെത്രാന്‍ സ്ഥാനവുമെല്ലാം വെറും തൊഴിലായി മാറുന്നത്. അത് ശുശ്രൂഷാ മനോഭാവത്തെ പാടെ നശിപ്പിക്കും. അത് യേശുവിന്‍റെ വീക്ഷണം വ്യക്തിയില്‍ നിന്നും എടുത്തുകളയുന്നതിലേക്ക് നയിക്കും. “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു നമ്മെ വിളിച്ച ക്രിസ്തു ഭരമേല്പിച്ച ശുശ്രൂഷാ ജീവിതത്തിന്‍റെ സൗജന്യഭാവത്തെക്കുറിച്ചും, ആ വിളി തനിക്ക് ദാനമായി കിട്ടിയതാണെന്നുമുള്ള വ്യക്തമായ ധാരണയെക്കുറിച്ചും അവബോധമുള്ളവനായി പ്രേഷിതന്‍ ജീവിക്കണമെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2019-09-20-10:47:35.jpg
Keywords: ദൈവവിളി

11239
Category: 18
Sub Category:
Heading: സന്യസ്തരുടെയും അല്‍മായരുടെയും സംഗമം ഇന്ന് തൃശൂരില്‍
Content: തൃശൂര്‍: സമൂഹത്തിലെ ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവില്‍ സംഘടിതമായി സഭാ സംവിധാനത്തെയും സമര്‍പ്പിതരെയും നിരന്തരമായി ആക്ഷേപിക്കുന്ന തെറ്റായ മാധ്യമ പ്രവണതയ്‌ക്കെതിരേ ഇന്നു തൃശൂരില്‍ സന്യസ്തരുടെയും അല്‍മായരുടെയും സംഗമവും പ്രതിഷേധ പ്രകടനവും. ഉച്ചകഴിഞ്ഞു രണ്ടിനു കിഴക്കേക്കോട്ടയിലെ ഫാമിലി അപ്പോസ്തലേറ്റ് സെന്ററിലാണ് സംഗമം. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് അഡ്വ. ബിജു കുണ്ടുകുളം അധ്യക്ഷനാകും. മാനന്തവാടി രൂപത പിആര്‍ഒ ഫാ. നോബിള്‍ പാറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നു കിഴക്കേക്കോട്ടയിലേക്കു പ്രതിഷേധ പ്രകടനം നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍, സിആര്‍ഐ പ്രസിഡന്റ് സിസ്റ്റര്‍ റോസ് അനിത എഫ്‌സിസി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന, കുടുംബക്കൂട്ടായ്മ ഏകോപന സമിതി സെക്രട്ടറി എ.എ. ആന്റണി, കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്‍.പി. ജാക്‌സന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. കഴിഞ്ഞ ഞായറാഴ്ച മാനന്തവാടി ദ്വാരകയില്‍ നടന്ന സന്യസ്ത അല്‍മായ സംഗമം വന്‍വിജയമായിരിന്നു.
Image: /content_image/India/India-2019-09-21-04:01:04.jpg
Keywords: സന്യസ്ത, സമര്‍പ്പിത

11240
Category: 18
Sub Category:
Heading: 'സന്യാസത്തെ ആക്ഷേപിച്ചു സഭയെ തകര്‍ക്കാമെന്ന് കരുതിയവര്‍ക്ക് തെറ്റി'
Content: കോട്ടയം: സന്യാസത്തെയും പൗരോഹിത്യത്തെയും അടച്ചാക്ഷേപിച്ചു സഭയെ തകര്‍ക്കാമെന്ന് ആരെങ്കിലും കരുതിയാല്‍ അവര്‍ക്കു തെറ്റിയെന്നു മലങ്കര സുറിയാനി കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. കോട്ടയം വടവാതൂര്‍ ഗിരിദീപം കാന്പസിലെ മാര്‍ ഈവാനിയോസ് നഗറില്‍ നടന്നുവന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭ 89ാമത് പുനരൈക്യ വാര്‍ഷിക സഭാസംഗമത്തിന്റെയും ബഥനി ആശ്രമ ശതാബ്ദി ആഘോഷത്തിന്റെ സമാപനത്തിന്റെയും ഭാഗമായി ഇന്നലെ നടന്ന പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മാര്‍ ക്ലീമിസ് ബാവ. സന്യാസത്തില്‍നിന്നു ശക്തി പ്രാപിച്ച സഭയാണിതെന്നും സഭ പരിശുദ്ധാത്മാവിനാല്‍ സ്ഥാപിതമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അടുത്ത കാലത്തായി സന്യാസത്തെയും സമര്‍പ്പിത ജീവിതത്തെയും അവഹേളിക്കുന്ന ഒരു പ്രവണത കണ്ടുവരുന്നു. വളരെ വേദനയുളവാക്കുന്നതാണ് ഈ അവഹേളനം. സ്വര്‍ഗം ഇതിനു കൂട്ടു നില്‍ക്കില്ലെന്നാണു കത്തോലിക്ക സഭയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആലുവ അദ്വൈതാശ്രമാംഗവും ശിവഗിരി ഡയറക്ടര്‍ ബോര്‍ഡംഗവുമായ സ്വാമി ശിവസ്വരൂപാനന്ദ വിശിഷ്ടാതിഥിയായിരുന്നു. ജീവിതത്തെ പരമോന്നതയിലേക്ക് എത്തിക്കാന്‍ സമര്‍പ്പണംകൊണ്ടു സാധിക്കുമെന്നും ഭാരതീയ സംസ്‌കാരത്തിനു സന്യാസത്തിന്റെ സംഭാവനകള്‍ വലുതാണെന്നും സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ഐക്യത്തിന്റെ ചൈതന്യം ദൈവിക ചൈതന്യമാണെന്നും അതിന്റെ പൂര്‍ണത ത്രിത്വൈക ദൈവത്തിലാണെന്നും മാര്‍ മൂലക്കാട്ട് പറഞ്ഞു. ബഥനി മിശിഹാനുകരണ സന്യാസി സമൂഹം സുപ്പീരിയര്‍ ജനറാള്‍ ഫാ. ജോസ് കുരുവിള പീടികയില്‍ ഒഐസി, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റവ.ഡോ. റെജി മനയ്ക്കലേട്ട്, ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം മദര്‍ ജനറല്‍ സിസ്റ്റര്‍ ലിറ്റില്‍ ഫ്‌ളവര്‍ എസ്‌ഐസി, മേരിമക്കള്‍ സന്യാസിനി സമൂഹം മദര്‍ ജനറല്‍ സിസ്റ്റര്‍ ജയില്‍സ് ഡിഎം, സിസ്റ്റര്‍ മേരി ശോശാമ്മ, അല്മായ പ്രതിനിധി ശോശാമ്മ തോമസ് പാലനില്‍ക്കുന്നതില്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോസഫ് മാര്‍ തോമസ്, സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. സമ്മേളനത്തിനു മുന്നോടിയായി രാവിലെ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ ബിഷപ്പുമാരും വൈദികരും ചേര്‍ന്നു സമൂഹബലി അര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വചനസന്ദേശം നല്‍കി. കഴിഞ്ഞ മൂന്നു ദിവസമായി ഗിരിദീപം കാന്പസില്‍ മാര്‍ ഈവാനിയോസ് നഗറില്‍ നടന്നു വന്ന പുനരൈക്യ വാര്‍ഷിക സഭാ സംഗമത്തിനും ബഥനി ആശ്രമ ശതാബ്ദി സഭാതല ആഘോഷത്തിനും ഇന്നലെ പൊതുസമ്മേളനത്തോടെ സമാപനമായി.
Image: /content_image/India/India-2019-09-21-04:37:43.jpg
Keywords: ബാവ

11241
Category: 18
Sub Category:
Heading: പുനരൈക്യ നവതി ആഘോഷം മാവേലിക്കര രൂപതയില്‍
Content: കോട്ടയം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുനരൈക്യ നവതി ആഘോഷം അടുത്ത വര്‍ഷം മാവേലിക്കര രൂപതയില്‍ നടക്കും. മാവേലിക്കര രൂപതയ്ക്കു വേണ്ടി ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, വികാരി ജനറാള്‍ മോണ്‍. ജോസ് വെണ്മലോട്ട് എന്നിവരുടെ നേതൃത്വത്തില്‍ രൂപത പ്രതിനിധികള്‍ കാതോലിക്ക ബാവയില്‍നിന്നു കാതോലിക്കാ പതാക ഏറ്റുവാങ്ങി. മൂന്നു ദിവസമായി കോട്ടയം ഗിരിദീപം കാന്പസില്‍ നടന്നുവന്ന ആഘോഷ പരിപാടികള്‍ക്കു മോണ്‍. ചെറിയാന്‍ താഴമണ്‍, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, റവ.ഡോ. കുര്യാക്കോസ് തടത്തില്‍, ഫാ. ജേക്കബ് വര്‍ഗീസ് ഈട്ടിത്തടത്തില്‍ ഒഐസി, ഫാ. വര്‍ഗീസ് തൈക്കൂട്ടത്തില്‍ ഒഐസി, ഫാ. ജസ്റ്റിന്‍ തോമസ് ചക്കുങ്കല്‍ ഒഐസി, ഫാ. മാത്യു ഷോബി പനച്ചിക്കുഴിയില്‍ ഒഐസി, സിസ്റ്റര്‍ ലില്ലി ജോസ് എസ്‌ഐസി, ഫാ. സെബാസ്റ്റ്യന്‍ കിഴക്കേതില്‍, വി.പി. മത്തായി, പി.കെ. ജോസഫ്, എജി പറപ്പാട്ട്, ഷാജി മാത്യു കൂളിയാട്ട്, ഡോ. വര്‍ഗീസ് കെ. ചെറിയാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫാ. മാത്യു മണലുവിള ഒഐസിയുടെയും ഗിരിദീപം ബഥനി സിസ്‌റ്റേഴ്‌സിന്റെയും നേതൃത്വത്തില്‍ സമ്മേളന നഗറില്‍ 'പ്രയാണം' എന്ന ബഥനിയുടെ ചരിത്രപ്രദര്‍ശനം നിരവധിപേരെ ആകര്‍ഷിച്ചു.
Image: /content_image/India/India-2019-09-21-05:09:10.jpg
Keywords: മാവേലിക്കര

11242
Category: 13
Sub Category:
Heading: 'യേശുവിന്റെ സ്നേഹം നിമിത്തമാണ് തനിക്കു പാടുവാൻ സാധിച്ചത്': രാണു മൊണ്ടൽ
Content: മുംബൈ: റെയിൽവേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിന്റെ മൂലയ്ക്കിരിന്ന് മധുര ശബ്ദത്തിൽ പാടി സോഷ്യൽ മീഡിയയുടെയും ഭാരത ജനത മുഴുവന്റെയും ഹൃദയം കീഴടക്കിയ രാണു മൊണ്ടലിനെ ആരും മറക്കില്ല. പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന്, ശബ്ദമാധുര്യത്തില്‍ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ’ എന്ന ഗാനം ആലപിച്ച തെരുവോര ഗായിക ചുരുങ്ങിയ ദിവസങ്ങള്‍ക്കുളില്‍ ചലച്ചിത്ര പിന്നണി ഗായികയായി മാറി. ഒരു ദിവസം കൊണ്ട് ജീവിതം പൂര്‍ണ്ണമായും മാറി മറിഞ്ഞ രാണു മൊണ്ടല്‍ ആദ്യമായി അവതാരകന്റെ മുന്‍പില്‍ മനസ്സ് തുറന്നപ്പോള്‍ അവരുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത് ക്രിസ്തുവിനോടുള്ള അഗാധമായ സ്നേഹമാണ്. യേശുവിന്റെ സ്നേഹം കാരണമാണ് തനിക്കു പാടുവാൻ സാധിച്ചത് എന്ന രേണുവിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രശസ്തിയിൽ നിൽക്കുമ്പോഴും ദൈവത്തിനു നന്ദി പറയുകയാണ് ഈ പാട്ടുകാരി. യേശുവിന്റെ സ്നേഹം കാരണമാണ് തനിക്ക് പാടുവാന്‍ സാധിച്ചതെന്നും എല്ലാവരുടെയും സ്നേഹം താന്‍ അനുഭവിക്കുന്നത് ദൈവത്തിലൂടെയാണെന്നും ഭാരതത്തിന്റെ സുന്ദര സംഗീതമായി മാറിയ ഈ ഗായിക നല്‍കിയ ഒരു ഇന്‍റര്‍വ്യൂവില്‍ തുറന്ന്‍ സാക്ഷ്യപ്പെടുത്തുന്നു. സ്നേഹം എനിക്ക് ദൈവത്തിലൂടെയാണ് ലഭിച്ചത്. അതിനാൽ ഓരോ പാട്ടും ആസ്വദിച്ചു പാടാൻ കഴിഞ്ഞു. അതിനാൽ ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. അതോടൊപ്പം എനിക്ക് പ്രോത്സാഹനവും പിന്തുണയും നൽകിയ നിങ്ങൾ ഓരോരുത്തരോടും എന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. ചെറുപ്പം മുതൽ എനിക്ക് പാടുവാൻ വളരെ ആഗ്രഹമായിരുന്നു. വെറുതെ പാടിയാൽ പോരാ, ഹൃദയത്തിൽ നിന്ന് പാടിയില്ലെങ്കിൽ ഒരുതരം അപൂർണത അനുഭവിച്ചിരുന്നു. എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ തോന്നുന്നത് എന്ന് ആലോചിച്ചിരുന്നു. എന്നിരുന്നാലും എന്റെ സ്വരം എനിക്ക് തന്ന ദൈവത്തെയാണ് ഞാൻ എന്നും ആശ്രയിക്കുന്നത്, ഇപ്പോഴും അത് തുടരുന്നു. ഇപ്പോൾ നടന്നതെല്ലാം ദൈവത്തിന്റെ അനുഗ്രഹം കാരണമാണെന്ന് എനിക്ക് ഉറപ്പാണ്. എന്റെ ജീവിതത്തിൽ ഉണ്ടായതെല്ലാം നിങ്ങൾ കണ്ടതാണല്ലോ. ഇനിയും ഞാൻ പാട്ടുകൾ പാടും. എല്ലാത്തിനും ഞാൻ നന്ദി പറയുന്നത് ദൈവത്തോടും പിന്നെ നിങ്ങൾ ഓരോരുത്തരോടുമാണ്. ഞാൻ ഒരു ഗായികയാകുമെന്ന് ആശിച്ചിരുന്നില്ല, എങ്കിലും പ്രതീക്ഷ കൈവിടുകയും ചെയ്തില്ല. പാടാൻ അവസരം ലഭിച്ചില്ല എന്ന നിരാശയിൽ കഴിയാതെ, നിരന്തരം പാട്ടുകൾ കേൾക്കുകയും അത് ഹൃദ്യസ്ഥമാക്കുകയും ചെയ്തിരുന്നു. പാടാൻ കഴിയുമെന്ന ബോധ്യം ദൈവമാണ് തനിക്ക് പൂർത്തീകരിച്ചു തന്നതെന്നും രാണു മണ്ടല്‍ തുറന്ന്‍ സാക്ഷ്യപ്പെടുത്തുന്നു. റെയില്‍വേ സ്റ്റേഷനിലെ വൈറല്‍ വീഡിയോക്ക് പിന്നാലേ ക്രൂശിതരൂപം പശ്ചാത്തലത്തിലുള്ള രാണുവിന്റെ ചിത്രം നവമാധ്യമങ്ങളില്‍ നേരത്തെ വൈറലായിരിന്നു. #{red->n->n-> ഇന്‍റര്‍വ്യൂ കാണാം }# (4:11 മുതല്‍)
Image: /content_image/News/News-2019-09-21-06:47:18.jpg
Keywords: യേശു, ക്രിസ്തു

11243
Category: 1
Sub Category:
Heading: പത്തിന കര്‍മപരിപാടികള്‍: അസാധാരണ മിഷന്‍ മാസത്തിന് സീറോ മലബാര്‍ സഭയും ഒരുങ്ങി
Content: കൊച്ചി: മാര്‍പാപ്പ പ്രഖ്യാപിച്ച അസാധാരണ മിഷന്‍ മാസാചരണത്തില്‍ പ്രത്യേക ഒരുക്കങ്ങളുമായി സീറോ മലബാര്‍ സഭയും. സഭയ്ക്കു കീഴിലുള്ള രൂപതകളുടെയും സന്യാസ സഭകളുടെയും അല്‍മായ പ്രേഷിത മുന്നേറ്റങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി പത്തിന കര്‍മപരിപാടികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം മൗണ്ട് സെന്റ് തോമസില്‍ സമ്മേളിച്ച ബിഷപ്പുമാരുടെ സിനഡ് നിയോഗിച്ച 'സുവിശേഷവല്‍ക്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കമ്മീഷ'നും സീറോ മലബാര്‍ മിഷനും സംയുക്തമായി നടത്തിയ ആലോചനകളുടെ ഫലമായി രൂപംകൊണ്ട കര്‍മപരിപാടികളാണ് ഒക്ടോബര്‍ മാസത്തില്‍ പ്രാവര്‍ത്തികമാക്കുക. 1. ഒക്ടോബര്‍ മാസം മുഴുവന്‍ എല്ലാ കുടുംബങ്ങളിലും സമര്‍പ്പിത സമൂഹങ്ങളിലും ഇടവകകളിലും പാപ്പ നിര്‍ദേശിച്ചിരിക്കുന്ന പ്രാര്‍ത്ഥന ചൊല്ലുക. ഈ പ്രാര്‍ത്ഥനയുടെ മലയാള പരിഭാഷ കമ്മീഷന്റെ വെബ്‌സൈറ്റിലും രൂപതകളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും വെബ്‌സൈറ്റുകളിലും ഉടന്‍ ലഭ്യമാക്കും. 2. ഒക്ടോബര്‍ മാസത്തിലെ എല്ലാ ദിവസവും മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും 'ഫിയാത്ത് മിഷന്റ' സഹകരണത്തോടെ ലഭ്യമാക്കും. 3. ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയം നിര്‍ദേശിച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥ വായനകള്‍ അടിസ്ഥാനമാക്കി ഒക്ടോബര്‍ മാസത്തിലെ അനുദിന വചനവ്യാഖ്യാനവും അനുബന്ധ വിചിന്തനങ്ങളും ദിവ്യകാരുണ്യ മിഷനറി സഭയുടെ (എം.സി.ബി.എസ്) ഓണ്‍ലൈന്‍ lifeday.online മാധ്യമത്തിന്റെ സഹായത്തോടെ ലഭ്യമാക്കും. 4. ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറില്‍, ദൈവാലയങ്ങളിലെ ഒരു ദിവസത്തെ പരിശുദ്ധ കുര്‍ബാനയും ആരാധനയും ജപമാലയും മിഷനുവേണ്ടി സമര്‍പ്പിക്കുക. 5. രൂപതകളും സമര്‍പ്പിത സമൂഹങ്ങളും അല്‍മായ പ്രേഷിതരും നടത്തുന്ന ധ്യാനകേന്ദ്രങ്ങളില്‍ മിഷനെക്കുറിച്ചുള്ള അവബോധം നല്‍കുന്ന ഒരു മിഷന്‍ ധ്യാനമെങ്കിലും സംഘടിപ്പിക്കുക. ഫിയാത്ത് മിഷന്റെയും ക്രിസ്റ്റീന്‍ ടീമിന്റെയും സഹകരണവും സഹായവും ഇക്കാര്യത്തിന് ലഭ്യമാണ്. ഇതിന് സാധിക്കുന്നില്ലെങ്കില്‍, സാധാരണ നടത്തപ്പെടുന്ന ധ്യാനങ്ങളില്‍ ഒരു പ്രഭാഷണമെങ്കിലും മിഷനെക്കുറിച്ചുള്ളതാക്കുക. 6. മിഷന്‍ ഞായര്‍ കൂടുതല്‍ തീക്ഷ്ണതയോടെ ആഘോഷിക്കുക. ആ ദിവസമോ അല്ലെങ്കില്‍ ഒക്ടോ ബര്‍ മാസത്തിലെ മറ്റേതെങ്കിലും ഞായറാഴ്ചയോ ഒരു മിഷനറി വൈദികന്റെ അനുഭവം ജനങ്ങളുമായി പങ്കുവെക്കാനുള്ള അവസരമൊരുക്കുക. 7. ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറാഴ്ചയോ ജപമാല സമാപനത്തോട് അനുബന്ധിച്ചോ ഒരു മിഷന്‍ റാലി സംഘടിപ്പിക്കുക. 8. എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും ഏതെങ്കിലും ഒരു ദിവസം മിഷന്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുക. അതിനുവേണ്ടിയുള്ള സഹായവും പോസ്റ്ററുകളും രൂപതാ കേന്ദ്രങ്ങളിലും സമര്‍പ്പിത സമൂഹങ്ങളുടെ കേന്ദ്രഭവനങ്ങളിലും വെബ്‌സൈറ്റുകളിലും 'ഫിയാത്ത് മിഷന്റെ' സഹകരണത്തോടെ ലഭ്യമാക്കും. 9. ഒക്ടോബര്‍ മാസത്തെയോ നവംബര്‍ മാസത്തെയോ കുടുംബകൂട്ടായ്മകളിലെ വിചിന്തന വിഷയം മിഷനെക്കുറിച്ചുള്ളതാക്കുക. ഇതിന് സഹായകരമായ ലഘുലേഖ സീറോ മലബാര്‍ സഭയുടെ പ്രേഷിത മുന്നണിയായ എം.എസ്.ടി സമൂഹത്തിന്റെ സഹായത്തോടെ ലഭ്യമാക്കും. 10. ഇടവകതലത്തിലും രൂപതാതലത്തിലും സമര്‍പ്പിത സമൂഹതലത്തിലും മിഷന്‍ കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുക. സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍വെച്ച് എല്ലാ രൂപതകളില്‍നിന്നും സമര്‍പ്പിത സമൂഹങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ക്കായി നവംബറില്‍ ഒരു മിഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. പ്രേഷിതപ്രവര്‍ത്തനം സഭയുടെ മൗലികസ്വഭാവവും അവകാശവുമാകയാല്‍ ക്രൈസ്തവ വിശ്വാസികളായ നമുക്കെല്ലാവര്‍ക്കും സുവിശേഷം ലോകത്തിന്റെ അതിര്‍ത്തികള്‍വരെ എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ അവകാശവും കടമയുമുണ്ട് എന്ന ഓര്‍മപ്പെടുത്തലോടെയാണ് സഭാ സിനഡ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ 31 വരെയാണ് അസാധാരണ മിഷന്‍ മാസാചരണം നടക്കുക.
Image: /content_image/News/News-2019-09-21-11:13:50.jpg
Keywords: അസാധാ

11244
Category: 10
Sub Category:
Heading: തിരുവോസ്തിയിലെ യേശുവിന്റെ നിറസാന്നിധ്യം ഉറക്കെ പ്രഖ്യാപിച്ച് അമേരിക്കന്‍ മെത്രാന്‍
Content: പിയോറിയ: വാഷിംഗ്‌ടണ്‍ ആസ്ഥാനമായുള്ള പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേയില്‍ ഭൂരിഭാഗം പേരും തിരുവോസ്തിയില്‍ യേശുവിന്റെ സജീവസാന്നിധ്യമുണ്ടെന്ന് വിശ്വസിക്കാത്തവരാണെന്ന പഠനഫലം പുറത്തുവന്ന സാഹചര്യത്തില്‍ പ്രത്യേക പ്രതികരണവുമായി പിയോറിയ രൂപത മെത്രാന്‍ ഡാനിയല്‍ ജെങ്കി. ദിവ്യകാരുണ്യ നാഥനായ യേശുക്രിസ്തു തിരുവോസ്തിയില്‍ സന്നിഹിതനാണെന്ന സത്യം വിശ്വാസികളെ ബോധ്യപ്പെടുത്തേണ്ടത് തന്റെ കടമയാണെന്നും, ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള സഭാപ്രബോധനം ആധികാരിക തിരുവെഴുത്തുകളിലൂടെയും, പാരമ്പര്യത്തിലൂടെയും ദൈവം നമുക്ക് നല്‍കിയ സത്യമാണെന്നും മെത്രാന്റെ പ്രതികരണത്തില്‍ എടുത്തുപറയുന്നു. '2020 ഫെസ്റ്റിവല്‍ ലെറ്റര്‍' എന്ന തലക്കെട്ടോടു കൂടിയാണ് പ്രതികരണം. തിരുവോസ്തിയെ സംബന്ധിച്ച ചില അടിസ്ഥാന തത്വങ്ങള്‍ വിശദമാക്കുവാന്‍ ശ്രമിക്കേണ്ടത് തന്റെ കടമയാണെന്ന് കരുതുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ബിഷപ്പ് തന്റെ പ്രതികരണം ആരംഭിച്ചിരിക്കുന്നത്. ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള സഭാ പ്രബോധനത്തില്‍ ഭൂരിഭാഗം കത്തോലിക്കരും വിശ്വസിക്കുന്നില്ലെന്ന കാര്യം തന്നെ ഞെട്ടിച്ചുവെന്നാണ് മെത്രാന്‍ പറയുന്നത്. പരിശുദ്ധാത്മാവിന്റെ ഇടപെടലില്‍ വാഴ്ത്തപ്പെട്ട ഓസ്തിയും വീഞ്ഞും യേശുവിന്റെ തിരു ശരീര രക്തങ്ങളായി മാറുന്നു. അതിനാല്‍ പരിശുദ്ധ ദിവ്യകാരുണ്യത്തെ നമ്മള്‍ ശരിയാംവിധം അംഗീകരിക്കുകയും ആരാധിക്കുകയും വേണം. ഇത് നിഷേധിക്കുന്ന കത്തോലിക്കന്‍ വിശ്വാസബോധ്യങ്ങള്‍ക്ക് പുറത്തായിരിക്കും എന്ന മുന്നറിയിപ്പും മെത്രാന്‍ നല്‍കുന്നുണ്ട്. സഭാപ്രബോധനങ്ങളെ വെള്ളം ചേര്‍ക്കാതെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കേണ്ട ചുമതല പുരോഹിതര്‍ക്കും അത്മായര്‍ക്കും ഒരുപോലെയുണ്ട്. അതിനാല്‍ ദൈവീക സത്യങ്ങള്‍ വരും തലമുറക്ക് പകര്‍ന്നു നല്‍കുവാനായി പുരോഹിതരും വിശ്വാസികളും ദൈവതിരുമുമ്പാകെ ഉത്തരവാദിത്വമുള്ളവരാണെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ കുറച്ചു തലമുറകള്‍ക്ക് സഭയുടെ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പറഞ്ഞുകൊടുക്കുന്നതില്‍ സഭ പരാജയപ്പെട്ടെന്നും, വിശ്വാസത്തില്‍ നിന്നും പലരും അകന്നുപോയതിന്റെ കാരണമിതാണെന്നും ബിഷപ്പ് പറയുന്നു. ദൈവത്തിന്റെ ഭവനമായിരിക്കേണ്ട ദേവാലയങ്ങള്‍ ഹോട്ടലുകളുടെ സ്വീകരണ മുറി പോലെയായി മാറി. ദേവാലയത്തില്‍ പാലിക്കേണ്ട നിശബ്ദത, മുട്ടുകുത്തി നമസ്കാരം, കുരിശടയാളം, മുട്ടിന്മേല്‍ നില്‍ക്കല്‍, ഭക്തിയില്‍ അധിഷ്ഠിതമായ ദേവാലയ നിര്‍മ്മാണ ശൈലി, ബലിപീഠത്തിന്റെ സ്ഥാനം, മെഴുകുതിരികള്‍, വിശുദ്ധ കുര്‍ബാനക്കിടയിലെ മണിയടി, കുര്‍ബാനക്ക് മുന്‍പും പിന്‍പുമുള്ള പ്രാര്‍ത്ഥന തുടങ്ങിയ ആചാരങ്ങള്‍ സഭയില്‍ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. നാം എങ്ങനെയാണോ പ്രാര്‍ത്ഥിക്കുന്നത് അതുപോലെയായിരിക്കും നമ്മുടെ ജീവിതമെന്നും, നമ്മുടെ വിശ്വാസത്തിനനുസരിച്ച് പെരുമാറിയില്ലെങ്കില്‍ പെരുമാറ്റത്തിനനുസരിച്ച് വിശ്വസിക്കുന്നവരായി നാം മാറുമെന്ന മുന്നറിയിപ്പും മെത്രാന്‍ നല്‍കുന്നു.
Image: /content_image/News/News-2019-09-21-12:13:27.jpg
Keywords: തിരുവോസ്തി, ഓസ്തി