Contents

Displaying 10881-10890 of 25160 results.
Content: 11195
Category: 1
Sub Category:
Heading: ഇറാഖില്‍ വീണ്ടും അക്ഷര വസന്തം: തീവ്രവാദികള്‍ നശിപ്പിച്ച ക്രിസ്ത്യന്‍ ലൈബ്രറി വീണ്ടും തുറന്നു
Content: ക്വാരഖോഷ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയ ഇറാഖിലെ ക്വാരഖോഷ് പട്ടണത്തിലെ ക്രിസ്ത്യന്‍ ലൈബ്രറി വീണ്ടും തുറന്നു. മതബോധനം ഉള്‍പ്പെടെയുള്ള സഭാസംബന്ധിയായ പ്രവര്‍ത്തനങ്ങളുടേയും സെമിനാറുകളുടേയും, കലാപ്രദര്‍ശനങ്ങളുടേയും, സ്ഥിരം വേദിയായ ക്രിസ്ത്യന്‍ സാമൂഹ്യ-സാംസ്കാരിക കേന്ദ്രത്തിന്റെ ഭാഗമായിരുന്ന ഫാ. ലൂയിസ് കസബ് ലൈബ്രറിയാണ് രണ്ടുമാസം നീണ്ട അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വീണ്ടും തുറന്നിരിക്കുന്നത്. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍‌ഡോഴ്സിന്റെ പ്രാദേശിക സാമ്പത്തിക സഹായത്തോടെ ക്വാരഖോഷിലെ കത്തോലിക്ക വൈദികനായ ഫാ. ഡുറൈഡിന്റെ മേല്‍നോട്ടത്തിലായിരുന്നു അറ്റകുറ്റപ്പണികള്‍ നടത്തിയത്. വേദനകളിലും സഹനങ്ങളിലും ക്വാരഖോഷ് ജനതയുടെ ഹൃദയം കവര്‍ന്ന ഫാ. ലൂയീസ് കസബിന്റെ ആദരാണാര്‍ത്ഥമാണ്‌ ഈ ലൈബ്രറിക്ക് അദ്ദേഹത്തിന്റെ നാമം നല്‍കിയിരുന്നത്. പഴയ കയ്യെഴുത്തുപ്രതികള്‍, മതം, ശാസ്ത്രം, ഭാവന, രാഷ്ട്രീയം, ബാല സാഹിത്യം, അറബിക്, ഫ്രഞ്ച്, ജെര്‍മ്മന്‍ എന്നീ വിഭാഗങ്ങളിലായി ഏതാണ്ട് 650 ഗ്രന്ഥങ്ങളാണ് ഈ ലൈബ്രറിയില്‍ ഉള്ളത്. നേരത്തെ അക്ഷര വൈരികളായ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശത്തെ തുടര്‍ന്നു കനത്ത നാശനഷ്ട്ടമാണ് ഇവിടെ ഉണ്ടായത്. തീവ്രവാദികള്‍ ദേവാലയങ്ങള്‍ക്കൊപ്പം ലൈബ്രറികളും അഗ്നിക്കിരയാക്കി. ഉപരോധം കടുത്തതോടെ നിരവധി ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഇവിടെ നിന്നും പലായനം ചെയ്തു. അധിനിവേശം അവസാനിച്ചതോടെ തിരികെയെത്തിയ ക്രൈസ്തവര്‍ക്ക് തങ്ങളുടെ വായനശാലയില്‍ അഗ്നിക്കിരയായ പുസ്തകങ്ങളാണ് കാണുവാന്‍ കഴിഞ്ഞത്. ചിലത് മോഷ്ടിക്കപ്പെടുകയും ചെയ്തിരിന്നു. പ്രാദേശിക ദേവാലയത്തിലെ യുവജന സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ സ്ഥലം വൃത്തിയാക്കി ബാക്കിവന്ന പുസ്തകങ്ങള്‍ സൂക്ഷിക്കുകയായിരുന്നു. ചാരകൂമ്പാരത്തില്‍ നിന്നും ഒരു സാംസ്കാരിക കേന്ദ്രമായി ഉയര്‍ന്നു വന്നിരിക്കുന്നതാണ് ഈ ലൈബ്രറിയെന്ന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ ഫാ. ഡുറൈഡ് പറഞ്ഞു. ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുവാനും, പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുവാനും, ഓണ്‍ലൈനിലൂടെ പി.ഡി.എഫ് രൂപത്തിലുള്ള പുസ്തങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയവാണ് അടുത്ത ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2019-09-15-02:31:24.jpg
Keywords: ഇറാഖ
Content: 11196
Category: 1
Sub Category:
Heading: കർദ്ദിനാൾ ന്യൂമാന്റെ വിശുദ്ധ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കാന്‍ ചാൾസ് രാജകുമാരനും
Content: ലണ്ടന്‍: ഒക്ടോബർ പതിമൂന്നാം തീയതി നടക്കാനിരിക്കുന്ന വാഴ്ത്തപ്പെട്ട കർദ്ദിനാൾ ന്യൂമാന്റെ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കാന്‍ ബ്രിട്ടീഷ് സിംഹാസനത്തിന്റെ പിന്തുടർച്ചാവകാശിയായ ചാൾസ് രാജകുമാരനും. വത്തിക്കാനില്‍ നടക്കുന്ന ചടങ്ങില്‍ രാജകുമാരന്‍ പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസാണ് സ്ഥിരീകരിച്ചത്. റോമിലെത്തുന്ന രാജകുമാരന്‍ പ്രഖ്യാപനം നേരിൽ കാണുകയും, ഉർബൻ യൂണിവേഴ്സിറ്റിയുടെ ഭാഗമായ കോളേജിയോ ഉർബാനോയിൽ വിരുന്നിൽ പങ്കെടുക്കുകയും ചെയ്യുമെന്നുളള വിവരങ്ങളാണ് പുറത്തുവരുന്നത്. വെയിൽസിന്റെ രാജകുമാരനായ ചാൾസ്, വത്തിക്കാനിലേക്ക് പോകുന്ന ബ്രിട്ടീഷ് പ്രതിനിധി സംഘത്തെ നയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് വെസ്റ്റ് മിനിസ്റ്റർ ആർച്ച് ബിഷപ്പും, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് മെത്രാൻ സമിതിയുടെ അധ്യക്ഷനുമായ കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ് പറഞ്ഞു. സാമൂഹ്യ സേവനം നടത്തുകയും, മറ്റു മതങ്ങളുമായി പരസ്പരധാരണ വളർത്താൻ ശ്രമിക്കുകയും, സർവ്വോപരി ആത്മീയ ജീവിതം നയിക്കുകയും ചെയ്യുന്ന ചാൾസ് രാജകുമാരന് ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക യോഗ്യതയുണ്ടെന്നും കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ് കൂട്ടിച്ചേർത്തു. കർദ്ദിനാൾ ന്യൂമാനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനം വത്തിക്കാൻ നടത്തിയപ്പോൾ അതിനെ ഹാർദ്ദവമായി ആംഗ്ലിക്കൻ സഭ സ്വാഗതം ചെയ്തിരുന്നു. ദീർഘനാളത്തെ സത്യാന്വേഷണത്തിന് ശേഷം ആഗ്ലിക്കൻ സഭ ഉപേക്ഷിച്ച് കത്തോലിക്കാസഭയിൽ അംഗമായ വ്യക്തിയാണ് കർദ്ദിനാൾ ന്യൂമാൻ. ആംഗ്ലിക്കൻ സഭയിലെ പൌരോഹിത്യം ഉപേക്ഷിച്ചാണ് അദ്ദേഹം കത്തോലിക്ക സഭയില്‍ ചേര്‍ന്ന് കര്‍ദ്ദിനാള്‍ പദവി വരെ ഉയര്‍ത്തപ്പെട്ടത്.
Image: /content_image/News/News-2019-09-15-02:53:26.jpg
Keywords: ന്യൂമാ
Content: 11197
Category: 1
Sub Category:
Heading: ഇത് സമര്‍പ്പിതരുടെ ശബ്ദം: വന്‍ വിജയമായി അല്‍മായ സന്യസ്ത സംഗമം
Content: മാനന്തവാടി: ക്രൈസ്തവ സന്യാസത്തിനെതിരെ നടത്തുന്ന വ്യാജാരോപണങ്ങളെ തിരുത്തുക, സംഘടിതമായ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച അല്‍മായ സന്ന്യസ്ത മഹാസംഗമം വന്‍ വിജയമായി. മാനന്തവാടി ദ്വാരക സീയോനില്‍ നടന്ന പരിപാടിയില്‍ രണ്ടായിരത്തിഎണ്ണൂറോളം ആളുകളാണ് പങ്കുചേര്‍ന്നത്. ഏതുതരത്തിലുള്ള ബാഹ്യ ആക്രമണങ്ങളെയും പ്രതിരോധിക്കാനുള്ള ആത്മീയവും ധാര്‍മ്മികവുമായ ശക്തി തങ്ങള്‍ക്കുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിച്ച സംഗമത്തില്‍ എല്ലാ സന്യാസ സമൂഹങ്ങളില്‍ നിന്നുമുള്ളവരും ഇടവകകളില്‍ നിന്നുള്ള അത്മായപ്രതിനിധികളുംപങ്കുചേരാന്‍ എത്തിയെന്നത് ശ്രദ്ധേയമായി. സിസ്റ്റര്‍ റോണ സി.എം.സി. നടത്തിയ പ്രാര്‍ത്ഥനാശുശ്രൂഷയോടെയാണ് സമ്മേളനം ആരംഭിച്ചത്. സി. ആന്‍സിറ്റ എസ്.സി.വി. സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സി. ഡെല്‍ഫി സി.എം.സി., സി. ക്രിസ്റ്റീന എസ്.സി.വി, സി. റോസ് ഫ്രാന്‍സി എഫ്.സി.സി., സി. ഷാര്‍ലറ്റ് എസ്.കെ.ഡി., സി. ലിന്‍റ എസ്.എ.ബി.എസ്, എന്നിവര്‍ സന്ന്യാസജീവിതത്തെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ദീപിക ബാലജനസഖ്യം സംസ്ഥാന ഡയറക്ടറും കേരള സ്പെഷ്യല്‍ ഒളിംപിക്സ് ഡയറക്ടറുമായ റവ. ഫാ. റോയ് കണ്ണംചിറ സി.എം.ഐ. മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ശ്രീമതി റോസക്കുട്ടി ടീച്ചര്‍, റവ. ഫാ. ജോസ് കൊച്ചറക്കല്‍, ശ്രീമതി ഗ്രേസി ചിറ്റിനപ്പള്ളി, ശ്രീ സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, കുമാരി അലീന ജോയി, ശ്രീ ഷാജി ചന്ദനപ്പറമ്പില്‍ എന്നിവര്‍ അത്മായ-വൈദിക പക്ഷത്തു നിന്ന് പ്രതികരണങ്ങള്‍ നടത്തി. സന്യസ്ഥ ജീവിതത്തെ സംബന്ധിച്ചു എല്ലാ കുടുംബങ്ങളിലേക്കും വേണ്ടി തയ്യാറാക്കിയ സമര്‍പ്പിതശബ്ദം എന്ന പത്രം പരിപാടിയില്‍ പ്രകാശനം ചെയ്തു. ഇതിന്‍റെ ആദ്യപ്രതി വിശ്വാസസംരക്ഷണവേദിയുടെ പ്രവര്‍ത്തന അംഗങ്ങളാണ് ഏറ്റുവാങ്ങിയത്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F1359412707547367&width=500" width="500" height="670" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p> സമര്‍പ്പിതര്‍ നേരിടുന്ന വിവിധ പ്രതിസന്ധികളെ മുന്‍നിര്‍ത്തി മുഖ്യമന്ത്രിക്കും മറ്റ് നിയമ സംവിധാനങ്ങള്‍ക്കും എല്ലാ സന്ന്യസ്തരുടെയും ഒപ്പോടു കൂടി സമര്‍പ്പിക്കാനിരിക്കുന്ന പരാതി പ്രമേയ രൂപത്തില്‍ സിസ്റ്റര്‍ മരിയ വിജി എ.സി. അവതരിപ്പിച്ചു. തുടര്‍ന്നു ദിവ്യകാരുണ്യ ആരാധന നടന്നു. തിന്മയുടെ ശക്തികള്‍ക്കു മുമ്പിലും ദുരാരോപണങ്ങള്‍ക്ക് മുമ്പിലും ആത്മവീര്യം നഷ്ടപ്പെട്ടവരാകാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ദിവ്യകാരുണ്യ ആരാധനയില്‍ സമര്‍പ്പിതസമൂഹം കത്തിച്ച തിരികള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രതിജ്ഞ ചെയ്തു. സി. ആന്‍മേരി ആര്യപ്പള്ളില്‍ നന്ദി പ്രകാശിപ്പിച്ചു. സന്യസ്ത സംഗമത്തിന് അഭിവാന്ദ്യങ്ങള്‍ അര്‍പ്പിച്ച് യുവജന പ്രസ്ഥാനമായ കെ‌സി‌വൈ‌എം, വിശ്വാസ സംരക്ഷണ സമിതി അംഗങ്ങള്‍ ദ്വാരകയില്‍ എത്തിയിരിന്നു.
Image: /content_image/News/News-2019-09-15-19:31:19.jpg
Keywords: സന്യസ്ത
Content: 11198
Category: 14
Sub Category:
Heading: വിശുദ്ധ പൗലോസ് ശ്ലീഹ സഞ്ചരിച്ച കപ്പലിന്റെ നങ്കൂരം കണ്ടെത്തിയതായി പുരാവസ്തു സംഘടന
Content: ലണ്ടന്‍: മാള്‍ട്ടായുടെ തീരക്കടലില്‍ നിന്നു കിട്ടിയ നങ്കൂരം വിശുദ്ധ പൗലോസ് ശ്ലീഹ സഞ്ചരിച്ചു അപകടത്തില്‍പ്പെട്ട കപ്പലിന്റേതാണെന്ന വിലയിരുത്തലുമായി ബൈബിള്‍ ആര്‍ക്കിയോളജി സെര്‍ച്ച് ആന്‍ഡ് എക്‌സ്‌പ്ലോറേഷന്‍ എന്ന സംഘടന. തടവറയിലായിരിന്ന സമയത്ത് വിശുദ്ധ പൗലോസ് ശ്ലീഹയെ റോമിലേക്കു കൊണ്ടുപോകുംവഴി കപ്പല്‍ അപകടത്തില്‍പ്പെട്ട കാര്യം പുതിയ നിയമത്തിലെ അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. തെക്കുകിഴക്കന്‍ മാള്‍ട്ടയിലെ സെന്റ് തോമസ് ബേ ആയിരിക്കാം അപകടസ്ഥലമെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നതായി സംഘടനയുടെ സ്ഥാപകന്‍ ബോബ് കോര്‍നൂക് പറഞ്ഞു. 59 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1960-ല്‍ മാള്‍ട്ടാ തീരത്തുനിന്ന് നാലു നങ്കൂരങ്ങള്‍ ലഭിച്ചിരുന്നു. ഇതില്‍ ഒരെണ്ണം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. റോമന്‍ നിര്‍മിതമായ ഇത് ആദ്യ നൂറ്റാണ്ടിലേതാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മാള്‍ട്ടയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. നാലു നങ്കൂരങ്ങള്‍ താഴ്ത്തിയ കാര്യം ബൈബിളില്‍ വിവരിക്കുന്നുണ്ട്. ഈ സ്ഥലത്തെ ആഴം തൊണ്ണൂറു അടിയാണെന്നും ഇത് വിശുദ്ധ ഗ്രന്ഥത്തിലെ പരാമര്‍ശവുമായി ഒത്തുപോകുന്നതാണെന്നും കോര്‍നുക് അവകാശപ്പെട്ടു. അപ്പസ്തോല പ്രവര്‍ത്തനങ്ങളിലെ ഇരുപത്തിയേഴാം അധ്യായം ഇരുപത്തിയെട്ടാം വാക്യമാണ് ആഴത്തെ സൂചിപ്പിച്ചിരിക്കുന്ന വാക്യങ്ങള്‍. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ചു കൂടുതല്‍ പഠനഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആര്‍ക്കിയോളജി സെര്‍ച്ച് ആന്‍ഡ് എക്‌സ്‌പ്ലോറേഷന്‍ സംഘടന.
Image: /content_image/News/News-2019-09-16-14:55:55.jpg
Keywords: ബൈബി, ഗവേഷ
Content: 11199
Category: 18
Sub Category:
Heading: പരമോന്നത അല്‍മായ ബഹുമതി 'സഭാതാരം' പ്രഫ. മാത്യു ഉലകംതറയ്ക്കു സമ്മാനിച്ചു
Content: കുടമാളൂര്‍: സീറോ മലബാര്‍ സഭയിലെ പരമോന്നത അല്‍മായ ബഹുമതിയായ 'സഭാതാരം' പ്രഫ. മാത്യു ഉലകംതറയ്ക്കു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മാനിച്ചു. സാഹിത്യ പ്രേഷിതനാണ് കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന ഇടവകാംഗം കൂടിയായ പ്രഫ. ഉലകംതറയെന്നും അദ്ദേഹത്തിന്റെ ക്രിസ്തുഗാഥ സാഹിത്യ തറവാട്ടിലെ ഈടുറ്റ കവിതാസമാഹാരമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഇന്നലെ രാവിലെ കുടമാളൂര്‍ ഫൊറോന പള്ളിയങ്കണത്തിലെത്തിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സെന്റ് മേരീസ് യുപി സ്‌കൂളിലെ കുട്ടികളുടെ ബാന്‍ഡ്‌മേളത്തിന്റെ അകന്പടിയോടെ സ്വീകരിച്ചു. കൈക്കാരന്‍ ടി.ജി. ജോര്‍ജുകുട്ടി ബൊക്കെ നല്‍കി. വികാരി റവ. ഡോ. മാണി പുതിയിടം പള്ളിയുടെ പ്രധാന കവാടത്തില്‍ കത്തിച്ച മെഴുകുതിരി നല്‍കി പള്ളിയിലേക്ക് ആനയിച്ചു. തുടര്‍ന്നു വ്യാകുല മാതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള തിരുനാള്‍ കുര്‍ബാനയ്ക്കു കര്‍ദിനാള്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു വ്യാകുലക്കൊന്ത ചൊല്ലി പഴയപള്ളി ചുറ്റി പ്രദക്ഷിണവും നടന്നു. സ്വീകരണ പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും ഫൊറോന വികാരി റവ. ഡോ. മാണി പുതിയിടം, അസിസ്റ്റന്റ് വികാരിമാരായ ഫാ. മിന്റോ മൂന്നുപറയില്‍, ഫാ. അനൂപ് വലിയപറന്പില്‍, കൈക്കാരന്മാരായ ടി.ജി. ജോര്‍ജുകുട്ടി, സിറിയക് ജോര്‍ജ് പാലംതട്ടേല്‍, വി.ജെ. ജോസഫ് വേളാശേരില്‍, സാബു വര്‍ഗീസ് മറ്റത്തില്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി തോമസ് സെബാസ്റ്റ്യന്‍ വൈപ്പിശേരി, പിആര്‍ഒ അഡ്വ. സണ്ണി ജോര്‍ജ് ചാത്തുകുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2019-09-16-15:13:15.jpg
Keywords: അല്‍മായ
Content: 11200
Category: 1
Sub Category:
Heading: വീണ്ടും കേന്ദ്രത്തിന്റെ നടപടി: ഐറിഷ് വൈദികന് ഭാരതം വിടേണ്ടിവരും
Content: നാഗ്പൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ക്രൂര നിലപാടില്‍ എഴുപത്തൊന്‍പതുകാരനായ ഐറിഷ് വൈദികന് ഉടന്‍ ഭാരതം വിടേണ്ടിവരും. കേന്ദ്രം വീസ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്നാണ് നാഗ്പൂരിലെ സെന്റ് ചാള്‍സ് സെമിനാരിയില്‍ പതിറ്റാണ്ടുകളായി അധ്യാപകനായി സേവനം ചെയ്യുന്ന ഫാ. നോയേല്‍ മൊളോയ്ക്കു ഭാരതം വിടേണ്ട സാഹചര്യം വന്നിരിക്കുന്നത്. കഴിഞ്ഞ ഒരുമാസക്കാലമായി ഫാ. നോയേല്‍ ഇന്ത്യയില്‍ തുടരുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരിന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ സമീപനം ഉണ്ടായിട്ടില്ല. ഇന്ത്യയില്‍ തുടരുന്നതിനായി വീസ പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ടു ഫാ. നോയേല്‍ ബന്ധപ്പെട്ടവര്‍ക്കു കത്തെഴുതിയെങ്കിലും പ്രയോജനമുണ്ടായില്ല. അതിന് അധികൃതര്‍ അടിയന്തരമായി ഇടപെട്ടു വീസ പുതുക്കി നല്കിയെങ്കില്‍ മാത്രമേ ഫാ. നോയേല്‍ മോളോയ്ക്ക് ഇന്ത്യയില്‍ തുടരാനാകൂ. ഒഡീഷയിലെ ഗജപതി ജില്ലയിലെ ആദിവാസികളുടെയും ദളിതരുടെയും ക്ഷേമത്തിനുവേണ്ടി അന്‍പത് വര്‍ഷത്തിലധികം സേവനം ചെയ്ത ഡോ. സി. എനേദിന ഫെസ്റ്റിന എന്ന കന്യാസ്ത്രീയെ അടുത്തിടെ കേന്ദ്രം മടക്കി അയച്ചിരിന്നു. ഇതിന് പിന്നാലെയാണ് സമാനമായ നടപടി ഫാ. നോയേലും നേരിട്ടുകൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2019-09-16-15:52:31.jpg
Keywords: കന്യാസ്ത്രീ, വൈദിക
Content: 11201
Category: 24
Sub Category:
Heading: സന്യാസികളെ അടിമകളായും വേശ്യകളായും ചിത്രീകരിക്കുന്ന 'പകൽ മാന്യന്മാര്‍' അറിയാന്‍
Content: സന്യാസികളെ അടിമകളായും വേശ്യകളായും സന്യാസഭവനങ്ങളെ വേശ്യാലയങ്ങളായും ചിത്രികരിച്ചപ്പോൾ എന്റെ മനസ്സിലേയ്ക്ക് ഓടിയെത്തിയ ഒരു സംഭവം ഇവിടെ ഞാൻ കുറിയ്ക്കുന്നു: 2007 ഡിസംബർ മാസത്തിലെ ആദ്യ ദിനങ്ങളിൽ ഒന്ന് ഞാൻ എറണാകുളത്തു നിന്ന് കോട്ടയത്തുള്ള രാജമറ്റം എന്ന ഒരു ചെറിയ ഗ്രാമം ലക്ഷ്യമാക്കി യാത്ര ചെയ്യുകയാണ്. അന്ന് ഞാൻ സന്യാസജീവിതത്തിലേയ്ക്ക് കടന്നു വരുവാനുള്ള അവസാനഘട്ടത്തിലെ തയ്യാറെടുപ്പിലാണ്. ഒരു വർഷത്തെ സ്ട്രിക്റ്റ് നൊവിഷ്യറ്റ് കാലഘട്ടം കഴിഞ്ഞ് 6 - മാസത്തെ റീജൻസിയ്ക്കുവേണ്ടി കോട്ടയത്തുള്ള ഞങ്ങളുടെ ഒരു അനാഥാലയം ലക്ഷ്യമാക്കിയുള്ള യാത്രയിലാണ്. "ഉണ്ണീയേശുവിന്റെ ഭവനം" എന്ന ആ ഭവനത്തിൽ ഞാൻ എത്തിയപ്പോൾ ഒരാഴ്ച്ച മുതൽ 15 വയസ്സുവരെയുള്ള ഏകദേശം 30 - ഓളം കുഞ്ഞുങ്ങളും കുട്ടികളും അവിടെയുണ്ടായിരുന്നു. പുതിയ ചുറ്റുപാടുകളോട് ഇണങ്ങി ചേരാൻ ഒന്നുരണ്ടു ദിവസം എടുത്തു. മൂന്നാം ദിവസം ഞാനും പതിയെ ചെറിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു തുടങ്ങി. ഒരാഴ്ച്ച മുതൽ പത്ത് മാസം വരെയുള്ള 6 കുഞ്ഞുങ്ങൾക്ക് രാത്രിയുടെ യാമങ്ങളിൽ കൂട്ടിരിയ്ക്കുക എന്ന കടമ അല്പം ബുദ്ധിമുട്ടുള്ളതായിരുന്നു. ചില രാത്രികളിൽ ഒരു പോള കണ്ണടയ്ക്കാൻ സാധിക്കില്ലായിരുന്നു. ഒരു കുഞ്ഞ് ഉറങ്ങി വരുമ്പോൾ അടുത്ത കുഞ്ഞ് ഉണരും അവൻ ഉറങ്ങി വരുമ്പോൾ മറ്റൊരുവൻ ഉണരും. സാധാരണ കുടുംബങ്ങളിൽ ഒരു കുഞ്ഞിനെ അല്ലെങ്കിൽ ഇരട്ടകൾ ആണെങ്കിൽ രണ്ട് കുഞ്ഞുങ്ങളെ നോക്കുവാൻ പെടുന്ന പാട് ഞാൻ പറയാതെ തന്നെ നിങ്ങൾക്കെല്ലാം അറിയാം എന്ന് കരുതുന്നു. അപ്പോൾ ഒരു മുറിയിൽ 6 കുഞ്ഞുങ്ങളെ ഒരുമിച്ച് നോക്കുക എന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ച് ഈ കുഞ്ഞുങ്ങൾ എല്ലാം തന്നെ ആരുടെയൊക്കെയോ തെറ്റുകളുടെ ഫലമായിരുന്നതിനാൽ ജനിച്ച് വീണയുടനെ വഴിയരികിലും ആശുപത്രി വരാന്തകളിലും മറ്റും ഉപേക്ഷിയ്ക്കപ്പെട്ടവർ ആയിരുന്നു. അതിനാൽ സാധാ കുഞ്ഞുങ്ങളെക്കാട്ടിലും അല്പം കൂടുതൽ കരുതൽ അവർക്ക് ആവശ്യമായിരുന്നു. രണ്ട് സിസ്റ്റേഴ്സും ഞാനും കൂടിയാണ് ആ നാളുകളിൽ ഓരോ രാത്രിയിലും മാറി മാറി ആ കുഞ്ഞുങ്ങളെ നോക്കിയിരുന്നത്. ഈ കുഞ്ഞുങ്ങളിൽ ഒരു കുഞ്ഞിന്റെ കഥ ഇന്നും എന്റെ മനസ്സിൽ ഒരു നൊമ്പരമായ് അവശേഷിയ്ക്കുന്നു. "മോനു" (യഥാർത്ഥ പേര് അല്ല) എന്ന് വിളിയ്ക്കുന്ന ഓമനത്ത്വം തുളുമ്പുന്ന ഒരു കുഞ്ഞിന്റെ ചില പിടിവാശി എന്നെ അല്പം ചിന്താകുഴപ്പത്തിലാക്കി. ഒരു ചൂരൽ തൊട്ടിലിൽ കിടന്ന് ഉറങ്ങാൻ ആണ് അവൻ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നത്. അതും അവൻ ഉറങ്ങണമെങ്കിൽ ചൂരൽ തൊട്ടി "sക്ക് ടക്ക് ടക്ക് ടക്ക്" എന്ന് ശബ്ദം വരുന്ന രീതിയിൽ ആ തൊട്ടി ആട്ടിയാൽ മാത്രമെ അവൻ ഉറങ്ങാറുള്ളു. പിന്നെ കാക്കകളുടെ ശബ്ദം കേൾക്കുമ്പോൾ അവന് വലിയ സന്തോഷമാണ്. ഒപ്പം നല്ല കറുത്ത മുടി കാണുമ്പോൾ അവൻ "കാക്ക" എന്ന് ബുദ്ധിമുട്ടി പറയും. പ്ലാസ്റ്റിക്കിന്റെ ശബ്ദം കേൾക്കുന്നത് അവന് വളരെ അരോചകമായിരുന്നു. ഇത്ര കുഞ്ഞായിരിയ്ക്കുമ്പോൾ തന്നെ എന്തുകൊണ്ടാണ് ഈ കുഞ്ഞിന് ഇങ്ങനത്തെ പ്രത്യേകതകൾ എന്നറിയാൻ എനിയ്ക്ക്‌ അല്പം ആകാംഷയുണ്ടായി. ഞാൻ അവനെപ്പറ്റി അവിടുത്തെ മദറിനോട് സൂചിപ്പിച്ചപ്പോൾ മദർ എന്നോട് പറഞ്ഞു ഒരു പക്ഷെ ആദ്യ ദിനങ്ങളിൽ അവനേറ്റ മുറിവിന്റെ പ്രതിധ്വനികൾ ആകാം ഈ സ്വഭാവപ്രത്യേകതകൾ. പിന്നെ അവനെ അവിടെ കൊണ്ടുവരാൻ ഇടയായ സാഹചര്യം എന്നോട് വിവരിയ്ക്കുകയുണ്ടായി. ജനിച്ച ഉടനെ അവനെ ആരോ ഒരു പ്ലാസ്റ്റിക്ക് കൂടിൽ ഇട്ട് കെട്ടി റെയിൽവേ ട്രാക്കിന് അടുത്ത് ഒരു കുറ്റിക്കാട്ടിൽ കൊണ്ട് ഇട്ടു. ആ കുഞ്ഞിന്റെ വാവിട്ടുള്ള കരച്ചിൽ കേട്ട് ചുറ്റുവട്ടത്തുണ്ടായിരുന്ന കാക്കകളും പട്ടികളും ബഹളം വച്ചപ്പോൾ ആ വഴി പോയ ആരോ ഒരാളുടെ ശ്രദ്ധയിൽപെട്ടു ആ കുഞ്ഞ്. അയാൾ ഉടനെ പോലീസിനെ അറിയിക്കുകയും പോലീസെത്തി കുഞ്ഞിനെ ഹോസ്പിറ്റലിൽ അഡ്മിറ്റക്കുകയും ചെയ്തു. അവിടെ നിന്ന് കോടതിയുടെ നിർദേശപ്രകാരം കുഞ്ഞിനെ പോലിസ് ഞങ്ങളുടെ ഹൗസിൽ എത്തിച്ചു. അവന്റെ കഥ കേട്ടപ്പോൾ എന്റെ മനസ്സിലെ പല സംശയങ്ങളുടെയും ചുരുൾ അഴിഞ്ഞു തുടങ്ങി. ജനിച്ച് വീണ ഉടനെ അവനെ ബന്ധനത്തിലാക്കിയ പ്ലാസ്റ്റിയ്ക്കിന്റെ ശബ്ദം ജീവിതത്തിന്റെ ആദ്യ നാളുകളിൽ തന്നെ അവന് അരോചകമായ് തീർന്നു. മനുഷ്യനുണ്ടാകാതിരുന്ന കരുണ മൃഗങ്ങളുടെയും പക്ഷികളുടെയും ഭാഗത്തുനിന്ന് ഉണ്ടായപ്പോൾ അവൻ അത് തിരിച്ചറിയുകയും അവയെ സ്നേഹിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ അനുഗ്രഹത്താൽ ഇന്ന് അവന് നല്ല ഒരു അപ്പനെയും അമ്മയേയും ലഭിച്ചു. വളരെ മിടുക്കനായ് സന്തോഷത്തോടെ അവൻ വളർന്നു വരുന്നു. ഞാൻ ഈ സംഭവം ഇവിടെ വിവരിയ്ക്കാൻ കാരണം ആരുടെ ഒക്കയോ കാമാസക്തികളുടെ ഫലമായ് ഈ ഭൂമിയിൽ പിറന്നു വീഴാൻ ഇടയാകുന്ന അനേകായിരം കുഞ്ഞുങ്ങളെ സ്വന്തം നെഞ്ചോട് ചേർത്ത് രാത്രിയുടെ യാമങ്ങളിൽ ഒരു പോള കണ്ണടയ്ക്കാതെ ദിവസങ്ങൾ തള്ളി നീക്കുന്ന പുണ്യം നിറഞ്ഞ ധാരാളം സന്യസ്തർ ഇന്ന് കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും ഉള്ളതിനാൽ "പകൽ മാന്യൻമാരായ" പലരും ഇന്ന് അന്തസോടെ സമൂഹത്തിൽ തലയുയർത്തി ജീവിയ്ക്കുന്നു. ജന്മം നല്കിയതുകൊണ്ട് മാത്രം ആരും അപ്പനും അമ്മയും ആകുന്നില്ല "കർമ്മത്തിൽ കൂടിയുള്ള ആത്മീയ മാതൃത്വം" എന്ന ആ വലിയ യാഥാർത്ഥ്യം ആരും കണ്ടില്ലെന്ന് നടിയ്ക്കരുത്. ബ്രഹ്മചര്യ വ്രതത്തിലൂടെ ഒരു സമർപ്പിത അനേകായിരങ്ങളുടെ അമ്മയായും, സഹോദരിയായും, മകളായും മാറുകയാണ്... രക്തബന്ധത്തിന് പോലും സാധിയ്ക്കാത്ത കാര്യങ്ങൾ ആത്മീയ ബന്ധത്തിലൂടെ സാധിയ്ക്കുന്നു. സമർപ്പണ ജീവിതത്തിലൂടെ തന്റെ ഹ്യദയം ഒരു ചെറിയ കുടുംബത്തിന് മാത്രമായ് മാറ്റിവയ്ക്കാതെ അല്പം കൂടി വിശാലമാക്കുന്നു... ഒരു കുടുംബത്തിൽ മാത്രം ഒതുങ്ങാതെ കൂടുതൽ കൂടുതൽ സ്നേഹിക്കുവാൻ അതിലുമുപരി ലോകം മുഴുവനെയും ഒരു കുടുംബമായ് കാണാൻ ബ്രഹ്മചര്യ ജീവിതത്തിന് സാധിയ്ക്കുന്നു... വഴിതെറ്റി പോയ ചുരുക്കം ചിലരെ എടുത്തുകാട്ടി നാല്‍പ്പതിനായിരത്തോളം സന്യസ്തരെ ഒന്നടക്കം അടിമകൾ എന്നും വ്യഭിചാരികൾ എന്നും വിളിയ്ക്കുവാൻ കാട്ടുന്ന ഈ ആവേശം അടങ്ങാൻ സന്യസ്തർ നടത്തുന്ന ഇങ്ങനെയുള്ള അനാഥാലയങ്ങൾ ഒന്ന് സന്ദർശിച്ച് നോക്കിയാൽ മതി. നിങ്ങൾ വേശ്യകൾ എന്ന് മുദ്രകുത്തിയ ഈ സന്യസ്തർ ഉള്ളതുകൊണ്ട് ഇന്ന് കേരളത്തിന്റെ തെരുവുകൾ അനാഥരെ കൊണ്ട് നിറയുന്നില്ല. പിന്നെ സ്വന്തം അമ്മയെയും പെങ്ങളെയും പോലും തിരിച്ചറിയാൻ കഴിയാത്ത "ചില ജന്മങ്ങൾ" വിളിച്ച് പറയുന്ന ഇത്തരം വിഡ്ഢിത്തരങ്ങൾ അവരുടെ ഹൃദയത്തിലെ നിക്ഷേപത്തിൽ നിന്ന് ഉരുവെടുക്കുന്നതാണ്... ഒരു വൈദീകൻ ഒരു സഹോദരിയെ മോശമായ് ചിത്രീകരിച്ചു എന്നു പറഞ്ഞ് സോഷ്യൽ മീഡിയകളും ചാനലുകളും അലമുറയിട്ടപ്പോൾ എന്റെ മനസ്സിൽ തോന്നിയ നിഷ്കളങ്കമായ ഒരു ചോദ്യം ഇതാണ്: കേരളത്തിൽ ഈ ഒരു സഹോദരിയ്ക്ക് മാത്രമെ മാനവും അഭിമാനവും ഒക്കെയുള്ളോ? നാല്‍പ്പതിനായിരത്തിൽ പരം കന്യാസ്ത്രീകളെ വേശ്യകൾ എന്ന് മുദ്രകുത്തിയപ്പോൾ എവിടെ പോയി നിങ്ങളുടെ മാധ്യമ ധർമ്മവും, ധാർമികബോധവും? സന്യാസ ജീവിതത്തെ പിച്ചി ചീന്തി ഭിത്തിയിൽ ഒട്ടിച്ചാൽ മാത്രമെ ഞങ്ങൾ അടങ്ങു അല്ലെങ്കിൽ ഞങ്ങൾക്ക് എന്ത് സുഖം? വ്യക്തമായ ഒരു അജണ്ടയോടുകൂടിയാണ് ഞങ്ങൾ ഇതിന് ഇറങ്ങിതിരിച്ചിരിയ്ക്കുന്നത് എന്ന് അടക്കം പറഞ്ഞ് ഊറിച്ചിരിയ്ക്കുന്ന മഹാൻമാരോടും മഹതികളോടുമായ് ഇങ്ങനെയുള്ള കുഞ്ഞുങ്ങൾ മാത്രമല്ല, നിങ്ങളെ വളർത്തി വലുതാക്കി ഒരു നല്ല നിലയിൽ എത്തിച്ച് കഴിയുമ്പോൾ നിങ്ങൾക്ക് ഭാരമായ് തീരുന്ന അല്ലെങ്കിൽ നിങ്ങളുടെ സുഖത്തിനായ് നിങ്ങൾ തെരുവിലേയ്ക്ക് വലിച്ചെറിയുന്ന നിങ്ങളുടെ മാതാപിതാക്കളെയും രണ്ടു കൈകളും നീട്ടി സ്വീകരിക്കുകയും നിറഞ്ഞ പുഞ്ചിരിയോടെ യാതൊരു പരിഭവവും കൂടാതെ നിങ്ങൾ മക്കളെക്കാട്ടിലും നന്നായ് നോക്കുന്ന ആയിരക്കണക്കിന് സമർപ്പിതർ ഇന്ന് നിങ്ങളുടെ ചുറ്റും ഉണ്ട്. മാനസികവും ശാരീരികവുമായ വൈകല്യങ്ങൾ കൊണ്ട് സമൂഹം മാറ്റിനിർത്തുന്ന അനേകായിരം മനുഷ്യജന്മങ്ങളെ പൊന്നുപോലെ നോക്കുന്ന വിശുദ്ധ ജന്മങ്ങളും നമ്മുടെ ഈ കൊച്ചുകേരളത്തിൽ തന്നെയുണ്ട്. സംശയമുണ്ടെങ്കിൽ ചങ്ങനാശ്ശേരിയ്ക്കടുത്ത് "കുന്നന്താനം സിസ്റ്റേഴ്സിന്റെ" സന്യാസഭവനത്തിലേയ്ക്ക് ഒന്ന് കടന്നുചെല്ലുക അപ്പോൾ അറിയാം യഥാർത്ഥ സന്യാസികൾ അപരനിൽ ദൈവത്തെ കണ്ട് അവർക്കായ് സ്വയം എരിഞ്ഞുതീരുന്നവർ ആണ് എന്ന്. ക്രിസ്തുവിനെ അനുഗമിക്കുന്നു എന്ന് ചാനലുകൾ തോറും വിളിച്ച് കൂവുകയും എന്നാൽ ക്രൈസ്തവ സന്യാസത്തെ രൂപതാ വൈദീകരുടെ ജീവിതവുമായ് താരതമ്യം ചെയ്ത് "നിങ്ങൾ വൈദീകർക്ക് ആകാമെങ്കിൽ ഞങ്ങൾ സന്യസ്തർക്ക് എന്തുകൊണ്ട് പറ്റത്തില്ല" എന്ന ഭോഷത്ത്വം നിറഞ്ഞ ചോദ്യം കേൾക്കുമ്പോൾ ഒരു സംശയം തോന്നുന്നു.. ഈ സഹോദരിമാർ "ദരിദ്രനും ബ്രഹ്മചാരിയും മരണത്തോളം പിതാവയ ദൈവത്തെ അനുസരിച്ച" യേശുക്രിസ്തുവിനെ തന്നെയാണോ അനുഗമിയ്ക്കാൻ ആഗ്രഹിയ്ക്കുന്നത് ? സന്യാസത്തിന്റെ എ ബി സി ഡി പോലും അറിയാത്ത ചാനലുകളിൽ വന്നിരുന്ന് സ്വന്തം ഐഡിയോളജി വിളിച്ച് കൂവുമ്പോൾ അല്പം പേരും പ്രശസ്തിയും ഒക്കെ കിട്ടുമായിരിയ്ക്കും. എന്നാൽ ഇതും കൂടി ഓർത്താൽ കൊള്ളാം: ഇങ്ങനെയുള്ള ധാരാളം ഐഡിയോളജികൾ ആദ്യ നൂറ്റാണ്ടു മുതൽ കത്തേലിക്കാസഭ എന്നും കണ്ടിട്ടുള്ളതാണ് 16 -ാം നൂറ്റാണ്ടിൽ യുറോപ്പിൽ മാർട്ടിൻ ലൂദർ എന്ന വൈദീകനുണ്ടായ "ഐഡിയോളജി" കൊണ്ട് ക്രൈസ്തവ സഭയെ തകർത്തു തരിപ്പണം ആക്കും എന്ന് കരുതിയെങ്കിലും മരണത്തിന് മുമ്പ് ഹൃദയം നിറഞ്ഞ പശ്ചാത്താപത്തോടെ മാർട്ടിൻ ലൂദർ ഇങ്ങനെ എഴുതുകയുണ്ടായി: "കത്തോലിക്കാസഭയുടെ പൂർവ്വകാല സഭാപിതാക്കൻമാർ എല്ലാം അറിവില്ലാത്ത വിഡ്ഢികൾ ആയിരുന്നു എന്ന് നീ കരുതുന്നുണ്ടോ? നീ മാത്രം ആയിരുന്നോ പരിശുദ്ധാത്മാവിനാൽ പ്രചോദിതനായിരുന്നത്? മറ്റെല്ലാവരും ഇത്രയും കാലം തെറ്റ് ചെയ്യുകയായിരുന്നോ? നീണ്ട 1500 വർഷങ്ങൾ തെറ്റിലൂടെ അലഞ്ഞുതിരിയാൻ ദൈവം തന്റെ ജനത്തെ അനുവദിക്കുമെന്ന് നീ കരുതുന്നുണ്ടോ? ശക്തമായ ഒരു ദൈവീക പ്രചോദനം എന്റെ ആത്മാവിൽ നീ മാത്രമായിരുന്നോ ജ്ഞാനി എന്ന ചോദ്യം എത്ര തവണ എന്റെ ഹൃദയത്തെ വേദനിപ്പിക്കുകയും, ശിക്ഷിക്കുകയും, ശാസിക്കുകയും ചെയ്തു..." നീ പരാജയപ്പെടുകയും നിരവധി ആളുകളെ നിന്റെ ആശയങ്ങൾ കൊണ്ട് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതു വഴി എത്രപേർ എന്നെന്നേക്കുമായി നശിപ്പിക്കപ്പെട്ടിടുണ്ട്? കേരളത്തിൽ അധികമാർക്കും മാർട്ടിൻ ലൂദറിന്റെ ഈ കുമ്പസാര വാക്യങ്ങൾ അത്ര പരിചയം കാണില്ല. ഇന്ന് നിങ്ങൾ ചാനലുകാരും മഞ്ഞ പത്രക്കാരും വിമതരും ഒക്കെ കാട്ടുന്ന ആവേശത്തിന് നാളയുടെ മക്കൾ നിങ്ങൾക്ക് തരുന്ന ഉത്തരം വളരെ വ്യത്യസ്തമായിരിയ്ക്കും. "ചക്കയേത് ചകിണിയേത്" എന്ന് തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ സന്യാസജീവിതം തിരഞ്ഞെടുക്കുന്നു എന്ന് പറഞ്ഞ് അക്ഷേപിക്കുമ്പോൾ ഒരു പക്ഷെ അടുത്ത ഒന്നു രണ്ട് വർഷത്തേയ്ക്ക് "സന്യസ്ത ദൈവവിളികൾ കുറഞ്ഞു" എന്ന് നിങ്ങൾക്ക് ആർത്ത് അട്ടഹസിയ്ക്കാം.. എന്നാൽ ഈ രണ്ടു മൂന്ന് വർഷങ്ങൾ കഴിയുമ്പോൾ ചക്കയേത് ചകിണിയേത് എന്ന് തിരിച്ചറിയാത്ത പ്രായത്തിൽ ആയിരിയ്ക്കില്ല മറിച്ച് ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയും നല്ല ശമ്പളവും എല്ലാം വലിച്ചെറിഞ്ഞായിരിയ്ക്കും നാളയുടെ മക്കൾ സന്യാസത്തെ വാരി പുണരുന്നത്. "യൂറോപ്പിൽ ചില ദ്വീപുകളിൽ വഴിയരികിൽ കാണപ്പെടുന്ന ഒരുതരം ചെടിയുടെ പ്രത്യേകതയാണ് എത്രമാത്രം ചവിട്ട് ഏല്ക്കുന്നുവോ അത്രമാത്രം അവ തഴച്ചുവളരും". ഇന്ന് നിങ്ങൾ ചവിട്ടി തൂക്കുന്ന ക്രൈസ്തവ സന്യാസവും നാളെ വീണ്ടും തഴച്ചുവളരും. കൂടുതൽ ശക്തിയോടെ.. കൂടുതൽ പ്രഭാവത്തോടെ...!
Image: /content_image/SocialMedia/SocialMedia-2019-09-17-16:45:28.jpg
Keywords: സന്യാസ, സമര്‍പ്പി
Content: 11202
Category: 1
Sub Category:
Heading: പ്രാര്‍ത്ഥനകള്‍ക്കും സമ്മര്‍ദ്ധങ്ങള്‍ക്കും ഒടുവില്‍ ഫാ. ബിനോയിക്കു മോചനം
Content: ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ വ്യാജ ആരോപണത്തെ തുടര്‍ന്നു കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച മലയാളി വൈദികന് ഒടുവില്‍ മോചനം. തൊടുപുഴ വെട്ടിമറ്റം സ്വദേശി ഫാ. ബിനോയി വടക്കേടത്തുപറമ്പിലിന് ഇന്നലെ ജാര്‍ഖണ്ഡിലെ ഗോഡ്ഡയിലുള്ള ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നിരുപാധിക ജാമ്യം അനുവദിച്ചത്. വൈദികനോടൊപ്പം അറസ്റ്റിലായ മുന്ന എന്നയാള്‍ക്കും ജാമ്യം നല്‍കി. വൈദികനെതിരേയുള്ള പരാതിയിലെ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് കോടതിക്കു ബോധ്യപ്പെട്ടതായി ഫാ. ബിനോയിയെ സന്ദര്‍ശിച്ച ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. ഫാ. ബിനോയിക്കെതിരേ പരാതിയില്‍ ഉന്നയിച്ചിട്ടുള്ള ആദിവാസി ഭൂമികൈയേറ്റം, മതപരിവര്‍ത്തനം എന്നീ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും വൈദികന്‍ നിരപരാധിയാണെന്നുമുള്ള അഭിഭാഷകരുടെ വാദം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് രാജേഷ് സിന്‍ഹ അംഗീകരിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് പൂര്‍ണമായും ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ നിരുപാധിക ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണു തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംങ്ങിദള്‍ പ്രവര്‍ത്തകര്‍ പോലീസുമായി ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കി രാജ്ധയിലെ കത്തോലിക്കാ മിഷന്‍ കേന്ദ്രത്തില്‍ നിന്നു ഫാ. ബിനോയിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും കൂടുതല്‍ വാദത്തിനായി ഇന്നലത്തേക്കു മാറ്റുകയായിരുന്നു. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FDeankuriakoseINC%2Fvideos%2F623341301406261%2F&show_text=0&width=560" width="560" height="308" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> ജാമ്യാപേക്ഷ ഇന്നലെ സിജെഎം കോടതിയില്‍ പരിഗണനയ്ക്കു വരുന്നതു കണക്കിലെടുത്ത് ജുഡീഷല്‍ കസ്റ്റഡിയിലായിരുന്ന ഹൃദ്രോഗി കൂടിയായ ഫാ. ബിനോയിയെ ഞായറാഴ്ച രാത്രി ഗോഡ്ഡ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. രണ്ടു വര്‍ഷമായി പേസ്‌മേക്കറിന്റെ സഹായത്തോടെ ജീവന്‍ നിലനിര്ത്തിവപ്പോരുന്ന ഫാ. ബിനോയിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നു പറഞ്ഞ് മജിസ്‌ട്രേറ്റിനു മുന്നില്‍ പോലീസ് ആദ്യം ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വ്യാജമായിരുന്നു. ഇക്കാര്യം അഭിഭാഷകര്‍ ഇന്നലെ കോടതിയെ ബോധ്യപ്പെടുത്തി. 2017 മുതല്‍ പേസ്‌മേക്കറിന്റെ സഹായത്തോടെ ജീവിക്കുന്ന ഈ വൈദികന് പലതവണ അസ്വസ്ഥത ഉണ്ടായിട്ടും പത്തു ദിവസം ആശുപത്രിയിലെത്തിക്കാനോ, ചികിത്സ ലഭ്യമാക്കാനോ ജയില്‍ അധികാരികള്‍ തയാറായില്ല. വേദന ഉണ്ടെന്നു പരാതിപ്പെട്ടപ്പോള്‍ വേദനസംഹാരി നല്‍കി തലയൂരുകയായിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് പോലീസും ജയില്‍ അധികൃതരും ഫാ. ബിനോയിയോടു കാട്ടിയതെന്ന് ഇദ്ദേഹത്തെ സന്ദര്‍ശിച്ചശേഷം ഡീന്‍ കുര്യാക്കോസ് ചൂണ്ടിക്കാട്ടി. ആശുപത്രിയില്‍ ഇന്നലെ സന്ദര്‍ശിക്കുന്‌പോഴും വൈദികന്‍ ക്ഷീണിതനായിരുന്നുവെന്നു ഡീന്‍ പറഞ്ഞു. വൈദികനായ ശേഷം മിഷന്‍ പ്രദേശത്തു ശുശ്രൂഷ ചെയ്യുന്ന താന്‍ ഇന്നേവരെ ഒരാളെപ്പോലും മാമ്മോദീസ മുക്കിയിട്ടില്ലെന്നു പറഞ്ഞ ഫാ. ബിനോയി, ഇടവകയുടെ ചുമതല ഇല്ലാതിരുന്നതിനാലാകാം അതിനു കഴിയാതെപോയതെന്നും കൂട്ടിച്ചേര്‍ത്തു. മതപരിവര്‍ത്തനത്തിനായി ആരെയെങ്കിലും സമീപിക്കുകയോ ശ്രമിക്കുകയോ ചെയ്തിട്ടില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനമെന്നത് അതിനാല്താന്നെ നിലനില്‍ക്കില്ല. ഭൂമികൈയേറ്റമെന്ന പരാതിയും അടിസ്ഥാനമില്ലാത്തതാണ്. കത്തോലിക്കാ സഭയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന 35 ഏക്കറോളം വരുന്ന ഭൂമിയിലെ 15 ഏക്കര്‍ സ്ഥലം കള്ളപ്പരാതി നല്‍കി തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിച്ചതിന്റെ ഭാഗമായിട്ടാണ് പരാതിയെന്നാണ് കരുതുന്നത്. ജാര്‍ഖണ്ഡിലെ പല ഭാഗങ്ങളിലും മതപരിവര്‍ത്തനം, ഭൂമി കൈയേറ്റം അടക്കമുള്ള വ്യാജ ആരോപണങ്ങളിലൂടെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നേരെ ക്രൂരവും നിഷ്ഠൂരവുമായ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെന്നു ഡീന്‍ കുര്യാക്കോസ് പിന്നീട് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Image: /content_image/News/News-2019-09-17-01:22:29.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 11203
Category: 18
Sub Category:
Heading: 'ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു': നന്ദിയോടെ ഭഗല്‍പുര്‍ രൂപത
Content: ന്യൂഡല്‍ഹി: വ്യാജ ആരോപണത്തെ തുടര്‍ന്നു കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത ഫാ. ബിനോയിയുടെ മോചനത്തിനായി ശ്രമിച്ച കേരളത്തിലെയും ജാര്‍ഖണ്ഡിലെയും സഭാ നേതൃത്വത്തിനും നേരില്‍ സന്ദര്‍ശിച്ച ഡീന്‍ കുര്യാക്കോസ് എംപിക്കും മറ്റു നേതാക്കള്‍ക്കും 'ദീപിക' പത്രത്തിനും ഭഗല്‍പുര്‍ രൂപത വികാരി ജനറാള്‍ ഫാ. എന്‍.എം. തോമസ് നന്ദി അറിയിച്ചു. ഭഗല്‍പുര്‍ രൂപത വികാരി ജനറാള്‍ ഫാ. എന്‍.എം. തോമസ് പുറപ്പെടുവിച്ച കുറിപ്പില്‍ വൈദികന്റെ മോചനശ്രമത്തിന് നേതൃത്വം നല്‍കിയ ഭഗല്‍പുര്‍ ബിഷപ് ഡോ. കുര്യന്‍ വലിയകണ്ടത്തിലിനും വൈദികര്‍, കന്യാസ്ത്രീകള്‍, വിശ്വാസി സമൂഹം എന്നിവരോടും നന്ദി അറിയിക്കുന്നുണ്ട്. ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു. കാരുണ്യവനായ ദൈവത്തിന് നന്ദിയും പ്രാര്‍ത്ഥനകളും അര്‍പ്പിക്കുന്നു. പ്രാര്‍ത്ഥനാപൂര്‍ണമായ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറയുന്നു. വൈദികന്റെ മോചനശ്രമത്തിന് നേതൃത്വം നല്‍കിയ ഭഗല്‍പുര്‍ ബിഷപ്പ് ഡോ. കുര്യന്‍ വലിയകണ്ടത്തിലിനും വൈദികര്‍, കന്യാസ്ത്രീകള്‍, വിശ്വാസി സമൂഹം എന്നിവരോടും നന്ദിയുണ്ട്. ഫാ. ബിനോയിയുടെ മോചനം വേഗത്തിലാക്കുന്നതിനു വലിയ പിന്തുണ നല്‍കിയ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മറ്റു ബിഷപ്പുമാര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ പി.ജെ. ജോസഫ്, കെ.സി. ജോസഫ് തുടങ്ങിയവരോടും രൂപതയുടെ പേരില്‍ കൃതജ്ഞതയുണ്ട്. ഗോഡ്ഡയിലെ ആശുപത്രിയിലും വൈദികനെ കസ്റ്റഡിയിലെടുത്ത രാജ്ധയിലും നേരിട്ടെത്തിയ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ ഇടപെടലിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ഫാ. ബിനോയിയുടെ വെട്ടിമറ്റം പള്ളി വികാരി ഫാ. ആന്റണി പുലിമലയില്‍, ഇടവകാംഗങ്ങള്‍, നാട്ടുകാര്‍, കുടുംബാംഗങ്ങള്‍ എന്നിവരോടും നന്ദി അറിയിക്കുന്നതായി ഭഗല്‍പുര്‍ രൂപത അറിയിച്ചു.
Image: /content_image/India/India-2019-09-17-03:56:56.jpg
Keywords: വൈദിക
Content: 11204
Category: 1
Sub Category:
Heading: ചൈനയിലെ മരിയൻ തീർത്ഥാടന കേന്ദ്രം സംരക്ഷിക്കാൻ വിശ്വാസികളുടെ അക്ഷീണ ശ്രമം
Content: തയുവാൻ: ചൈനയിലെ തയുവാൻ നഗരത്തിനു സമീപമുള്ള ഡോണ്‍ജർജൂയിലെ വ്യാകുലമാതാ തീർത്ഥാടന ദേവാലയം നശിപ്പിക്കുന്നത് തടയാന്‍ വിശ്വാസികള്‍ ഒന്നടങ്കം രംഗത്ത്. സെപ്റ്റംബർ പതിനഞ്ചാം തീയതി സഭ ആചരിച്ച വ്യാകുല മാതാവിന്റെ തിരുനാളിൽ പങ്കെടുക്കാനായി നൂറുകണക്കിന് വിശ്വാസികളാണ് എത്തിയത്. ദേവാലയത്തിന് മുന്നിലുള്ള പ്രവേശന വാതിൽ തകർക്കാൻ പ്രാദേശിക സർക്കാരിന് പദ്ധതിയുണ്ടെന്ന സൂചന കൂടി കണക്കിലെടുത്താണ് വിശ്വാസികള്‍ ഒന്നടങ്കം സംഘടിച്ചത്. 'സ്വർഗ്ഗത്തിന്റെ വാതിൽ' എന്ന് വിളിക്കപ്പെടുന്ന, പ്രസ്തുത വാതിൽ ഉയരക്കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക സർക്കാർ നീക്കംചെയ്യുമെന്ന് പ്രഖ്യാപിച്ചത്. പുറത്തുവരുന്ന മറ്റ് റിപ്പോര്‍ട്ടുകളില്‍ ദേവാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തുകൂടി ഹൈവേ നിർമ്മിക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്നും സൂചനകളുണ്ട്. പ്രവേശന കവാടത്തിലെ ശില്പങ്ങൾ ഇതിനോടകം തന്നെ ചൈനീസ് വത്കരണത്തിന്റെ പേരും പറഞ്ഞ് നീക്കം ചെയ്തു കഴിഞ്ഞു. അതേസമയം തീർത്ഥാടന ദേവാലയം മുഴുവനായി തകർക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്ന വാർത്ത മറ്റൊരു കോണിൽ നിന്ന് കഴിഞ്ഞ ദിവസം ഉയർന്നിരുന്നു. 1924 ലാണ് വ്യാകുല മാതാവിന്റെ പേരിലുള്ള ദേവാലയത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത്. ആയിരക്കണക്കിന് വിശ്വാസികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സെപ്റ്റംബർ പതിനഞ്ചാം തീയതി ഇവിടെ എത്തിച്ചേര്‍ന്നത്. ചൈനീസ് വത്കരണമെന്ന പേരില്‍ ദേവാലയങ്ങളിലെ കുരിശുകളും പള്ളിമണികളും കൂട്ടത്തോടെ നീക്കം ചെയ്തത് ആഗോള തലത്തില്‍ തന്നെ വന്‍ വിമര്‍ശനങ്ങള്‍ക്കു കാരണമായിരിന്നു.
Image: /content_image/News/News-2019-09-17-05:51:29.jpg
Keywords: ചൈന, ചൈനീ