Contents
Displaying 10901-10910 of 25160 results.
Content:
11215
Category: 13
Sub Category:
Heading: 'ലോക അധ്യാപകന്‍' ബ്രദര്‍ പീറ്റർ തബിച്ചി വൈറ്റ് ഹൗസിൽ
Content: വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള ഈ വര്‍ഷത്തെ ഗ്ലോബല്‍ ടീച്ചര്‍ പുരസ്കാരം നേടിയ ഫ്രാൻസിസ്കൻ സന്യാസി ബ്രദര്‍ പീറ്റർ തബിച്ചി വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സന്ദർശിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായാണ് അദ്ദേഹം വൈറ്റ് ഹൗസിലെത്തിയത്. തബിച്ചിയുടെ കഷ്ടപ്പാടും, പ്രതിബദ്ധതയും അമേരിക്കക്കാർക്ക് പ്രചോദനമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം ട്വീറ്റ് ചെയ്തു. അതേസമയം ട്രംപും തപിച്ചിയും തമ്മിൽ നടന്ന സംഭാഷണത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല. വിശുദ്ധ ഫ്രാൻസിസ് അസീസി പതിമൂന്നാം നൂറ്റാണ്ടിൽ ആരംഭിച്ച ഫ്രാൻസിസ്കൻ സമൂഹത്തിലെ അംഗമാണ് ബ്രദർ തബിച്ചി. കെനിയയിലെ റിഫ്റ്റ്വാലിയിലെ നാകുരുവിലുള്ള വിദൂര ഗ്രാമമായ പവാനിയിലെ ഇല്ലായ്മകള്‍ നിറഞ്ഞ കെരികോ മിക്സഡ് ഡേ സെക്കണ്ടറി സ്കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ബ്രദര്‍ പീറ്ററിനെ ഗ്ലോബല്‍ ടീച്ചര്‍ പുരസ്കാരത്തിനു അര്‍ഹനാക്കിയത്. തന്റെ ശമ്പളത്തിന്റെ എണ്‍പത് ശതമാനവും സ്കൂളിലെ യൂണിഫോമോ, പുസ്തകങ്ങളോ വാങ്ങിക്കുവാന്‍ കഴിയാത്ത പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ചിലവഴിക്കുന്നത്. ബ്രദര്‍ പീറ്ററിന്റെ നിസ്തുലമായ സേവനങ്ങളെ അഭിനന്ദിച്ചു ലോക നേതാക്കള്‍ തന്നെ നേരത്തെ രംഗത്തെത്തിയിരിന്നു.
Image: /content_image/News/News-2019-09-18-06:43:03.jpg
Keywords: അധ്യാപകനുള്ള, കെനിയ

11216
Category: 24
Sub Category:
Heading: മുപ്പതിനായിരം കൊടുത്ത് മുന്നൂറു വാങ്ങുന്ന സന്യാസം
Content: മുപ്പതിനായിരമോ അതിലധികമോ രൂപ ശമ്പളം കിട്ടുന്നതു മുഴുവന്‍ അധികാരികളെ ഏല്പിക്കുന്നു. അതില്‍ നിന്ന് കിട്ടുന്ന മാസ അലവന്സ് മുന്നൂറ് രൂപയാണ്. ചില സമൂഹങ്ങളില്‍ മാസ അലവന്സും ഇല്ല. പിന്നെ എങ്ങനെ സന്തോഷത്തോടെ ജീവിക്കും. മാധ്യമങ്ങളുടെയും, പൗരോഹിത്യസന്യാസങ്ങളെ വിമര്‍ശിക്കുന്നവരുടെയും മനസുകളില്‍ ഉയര്‍ന്നു വരുന്ന സംശയം. സംശയം സ്വാഭാവികമാണ് താനും. സന്യാസജീവിതമെന്താണെന്നോ അതിന്റെ അര്‍ത്ഥമെന്താണെന്നോ അറിവില്ലാത്ത ചിലരുടെ ഉള്ളിലുയരുന്ന സംശയങ്ങള്‍. ഇത്തരം സംശയങ്ങള്‍ക്കു ഉത്തരമായി ഒരു ചെറിയ കഥയുണ്ട്. കഥയിതാണ്. പാല്‍ നിറുകയില്‍ കയറി ഒരു കുഞ്ഞ് മരിച്ച വിവരം അന്ധനായ ഒരു മനുഷ്യന്‍ കേട്ടപ്പോള് അദ്ദേഹം ചോദിക്കുന്നു; "പാല്‍ എങ്ങനെയിരിക്കും"? 'പാല്‍ വെളുത്തിരിക്കും'. 'വെളുപ്പ് എങ്ങനെയിരിക്കും'? 'വെളുപ്പ് കൊക്കിന്റെ നിറം പോലിരിക്കും". 'കൊക്ക് എങ്ങനെയിരിക്കും'? ഉത്തരം പറയുന്നയാള് അന്ധനായ മനുഷ്യന്റെ കൈകൊണ്ട് തന്റെ കൈമുട്ട് മടക്കി അതില്‍ പിടിപ്പിച്ചിട്ട് പറഞ്ഞു 'കൊക്ക് ഏതാണ്ട് ഇതുപോലെയിരിക്കും'. അന്ധനായ മനുഷ്യന്‍ ഇത് കേട്ടപ്പോള്‍ പറഞ്ഞു 'ഇത്തരമൊരു സാധനം കുഞ്ഞിന്റെ നിറുകയില്‍ കയറിയാല്‍ കുഞ്ഞ് എങ്ങനെ മരിക്കാതിരിക്കും'! അതുകൊണ്ട് ലളിതമായി പറയട്ടെ ദാരിദ്ര്യം ജീവിതവ്രതമാക്കിയവര്‍ക്ക് അതിനേക്കാള്‍ മേന്മയേറിയ ഒരു സമ്പത്തും വേണ്ട. ഞങ്ങളുടെ സമ്പത്ത് ആത്മാക്കളാണ്. ആയിരമായിരം കൊത്തുകൊണ്ട് ഒരു ശില്പം മനോഹരമായി തീരുന്നതുപോലെ നിങ്ങളുടെ ആയിരമായിരം വിമര്‍ശനങ്ങള് വഴി സന്യാസജീവിതം ശോഭായമാനമാകും. അഗ്നിക്ക് എന്നെങ്കിലും ജ്വലിക്കാതിരിക്കാനാവുമോ ! 'സുവിശേഷോപദേശങ്ങളുടെ ദൈവദത്തമായ വിത്തില്‍ നിന്ന്, കര്‍ത്താവിന്റെ വയലില്‍ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന അദ്ഭുതകരമായ ഒരു വൃക്ഷം വളര്‍ന്നു വന്നു . ഒറ്റയ്ക്കോ സമൂഹമായോ ജീവിക്കുന്ന സന്യാസജീവിതത്തിന്റെ വിവിധരൂപങ്ങളും വ്യത്യസ്ത കുടുംബങ്ങളുമായി അവ വളര്ന്നു. അവയില്‍ അംഗങ്ങളുടെ വിശുദ്ധിയിലുള്ള പുരോഗതിക്കും മിശിഹായുടെ ശരീരത്തിന്റെ മുഴുവനും നന്മയ്ക്കുമായുള്ള പ്രവര്ത്തനങ്ങള് വര്‍ദ്ധിച്ചു വരുന്നു". (ഇഇഇ ചീ: 917) സന്യാസജീവിതത്തില്‍ പ്രവേശിച്ചവരെ ജീവനോടെ വേണമെന്നുണ്ടെങ്കില്‍ തിരികെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബാംഗങ്ങളെ ഓര്‍മിപ്പിക്കുന്ന മഹാമനസ്കന്മാരുടെ കാലമാണിത്. ഞങ്ങളെക്കുറിച്ച് എന്തൊരു ജാഗ്രത. വളരെ നിഗൂഢമാണ് ഇത്തരക്കാരുടെ നീക്കങ്ങളെന്നു ഞങ്ങള്‍ക്കറിയാം. പക്ഷേ ഞങ്ങളീ ജീവിതത്തില്‍ വളരെ സംതൃപ്തരാണ് എന്ന് ഇത്തരക്കാരെ ഞങ്ങള് ഓര്‍മിപ്പിക്കട്ടെ. ഇങ്ങനെയൊക്കെ ആണ് സമര്‍പ്പിത ജീവിതമെന്ന് തിരിച്ചറിഞ്ഞ് നാല്‍ വര്‍ഷം സന്യാസജീവിതത്തെക്കുറിച്ച് പഠിച്ച്, ഗ്രഹിച്ച് തിരഞ്ഞെടുത്തത് തിരിച്ചു പോകലിനല്ല; അതിനനുസരിച്ച് ജീവിക്കാനാണ്. മാത്രമല്ല ആധുനികകാലത്തും തന്റേടത്തോടെ, തികഞ്ഞ ബോധ്യങ്ങളോടെ അനേകം യുവജനങ്ങള് സന്യാസ ജീവിതശൈലി സ്വീകരിക്കുവാന്‍ കടന്നുവരുന്നുമുണ്ട്. ലോകത്തിന്റെ കണ്ണുകളിലൂടെ നോക്കുന്നവര്‍ക്ക് സന്യാസജീവിതത്തിന്റെ അര്‍ഥം മനസിലാവില്ല; ദൈവത്തിന്റെ കണ്ണിലൂടെ നോക്കുന്നവര്‍ക്ക് ഈ സന്യാസജീവിതത്തിലേക്ക് വരാതിരിക്കാനുമാവില്ല. 'എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്റെ പിന്നാലെ വരട്ടെ' (മത്തായി 16:24) എന്ന സ്നേഹപൂര്‍വ്വമായ വിളിക്കുള്ള ഉത്തരമാണീ ജീവിതം. രണ്ടാം ക്രിസ്തു എന്നറിയപ്പെട്ടിരുന്ന വിശുദ്ധ ഫ്രാന്സിസ് അസീസി യുവജനനേതാവായി രാത്രി മുഴുവന്‍ പാട്ടുപാടി നടന്ന് അസീസി വാസികളുടെ ഉറക്കം കെടുത്തിയപ്പോഴല്ല ദാരിദ്ര്യത്തിലും തപസിലും പ്രകാശിതനായി നടന്നപ്പോഴാണ് പലര്‍ക്കും ആ ജീവിതം ആകര്‍ഷകമായത്. 'മിശിഹായുടെ ദാരിദ്ര്യം അനുകരിച്ചുകൊണ്ട് എല്ലാം പിതാവില് നിന്ന് സ്വീകരിക്കുകയും എല്ലാം പിതാവിനു സ്നേഹത്തില്‍ തിരിച്ചു നല്കുകയും ചെയ്യുന്ന പുത്രനാണ് അവിടുന്ന് എന്ന് അവര്‍ ഏറ്റുപറയുന്നു. '(സമര്‍പ്പിതജീവിതം ചീ: 16) നാല്പത് രാവും നാല്പത് പകലും ഉപവസിച്ച് പ്രാര്‍ത്ഥിച്ചവന്‍ തനിക്ക് വിശന്നപ്പോള് അവനു വേണ്ടി ഒരു കല്ലുപോലും അപ്പമാക്കിയില്ലല്ലോ. ഈ കര്ത്താവിനേയാണ് ഞങ്ങള്‍ അനുകരിക്കുന്നത്. അവന്റെ കഥയെന്തേ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാത്തത്. നന്മകളൊക്കെ വാര്‍ത്തയാക്കുന്ന കാലം കഴിഞ്ഞുവെന്നും കാക്കയെപ്പോലെ അഴുക്കുകള് കൊത്താനേ തങ്ങള്ക്കറിയൂ എന്നും തെളിയിക്കാന്‍ മാധ്യമങ്ങള് മത്സരിക്കുന്ന കാലമാണല്ലോ ഇത്. നിങ്ങളുടെ മത്സരങ്ങള്‍ക്ക് കൈ കൊട്ടാന്‍ നന്മയുള്ള മനസുകളുണ്ടാവില്ല എന്ന് നിങ്ങള്‍ ഒരിക്കല്‍ തിരിച്ചറിയും. തകര്‍ക്കാന്‍ നോക്കിയാന്‍ തുറക്കാന്‍ ഒരു ദൈവമുണ്ട്. അനുസരണത്തിന്റെ സ്വാതന്ത്ര്യം ആസ്വദിച്ചു ജീവിക്കുന്നവരാണ് ഞങ്ങള്‍. ഇന്ദ്രിയനിഗ്രഹത്തോടു കൂടിയ അനുസരണം മനുഷ്യന്‍ വന്യമൃഗങ്ങള്‍ക്കുമേല്‍ പോലും അധികാരം നല്കിയിട്ടുണ്ട്. കര്‍ത്താവ് സ്വന്തം ഇഷ്ടമനുസരിച്ചല്ല ജീവിച്ചത്. വിധേയപ്പെട്ടു ജീവിച്ചു. അവിടുന്ന് പറഞ്ഞു: "എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതാണ് എന്റെ ഭക്ഷണം". 'ദൈവം ഇഷ്ടപ്പെടുന്നതെല്ലാം ഇഷ്ടപ്പെടുക; എപ്പോഴും അതു തന്നെ ഇഷ്ടപ്പെടുക; എല്ലാ സന്ദര്ഭങ്ങളിലും കലവറയില്ലാതെ അതുതന്നെ ഇഷ്ടപ്പെടുക; തികച്ചും ഉള്ളിലുള്ള ദൈവരാജ്യം അതാണ്' (ഫ്രാങ്കോ ഫെനേലോണ്). വരാനിരിക്കുന്ന ദൈവരാജ്യത്തിന്റെ മുന്നാസ്വാദനമാണ് സന്യാസം. വിശ്വാസം വളര്‍ന്നു കഴിഞ്ഞാല്‍ മാത്രമേ അനുസരണത്തിനു പ്രസക്തിയുള്ളു. തമ്പുരാനോട് അടുക്കുന്നവന്‍ സ്വന്തം ഇഷ്ടങ്ങളില്ല. 'സമര്‍പ്പിതര്‍ തങ്ങളുടെ സ്വാതന്ത്ര്യത്തെ ബലി കഴിക്കുന്നതുവഴി മിശിഹായുടെ പുത്രസഹജമായ അനുസരണം സ്വീകരിച്ചുകൊണ്ട്, അവിടുന്ന് അനന്തമായി സ്നേഹിക്കപ്പെട്ടവനും സ്നേഹിക്കുന്നവനുമാണെന്ന് ഏറ്റ് പറയുന്നു' (സമര്പ്പിതജീവിതം ചീ: 16) ഞങ്ങളുടെ ബലം കൊണ്ടല്ല, ബലഹീനതകൊണ്ടാണ് ഞങ്ങള് കടന്നു വന്നിരിക്കുന്നത്. എങ്കിലും ഞങ്ങളുടെ സ്വപ്നങ്ങള്‍ വലുതാണ്. അഴുകി തീര്‍ന്നാല്‍ മാത്രമേ അഴകുള്ളവരാകൂ എന്നതുകൊണ്ടാണ് നിഷ്കളങ്കര്‍ പീഡിപ്പിക്കപ്പെടുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. നിഷ്കളങ്കരുടെ രക്തം ഈശോയുടെ രക്തം കലര്‍ന്ന ബലിയോട് ചേര്‍ക്കപ്പെടും. വിശുദ്ധീകരണം ഞങ്ങളുടെ ലക്ഷ്യമായതിനാല്‍ ഞങ്ങള്‍ എത്രയധികം അഭിവൃദ്ധി പ്രാപിക്കുന്നുവോ അത്രയധികം ശക്തനായിരിക്കും ഞങ്ങളെ ആക്രമിക്കുന്ന ശത്രുവും എന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. #{black->none->b-> സിസ്റ്റര്‍ മേരി അഗസ്റ്റിൻ എഫ്.സി.സി }#
Image: /content_image/SocialMedia/SocialMedia-2019-09-18-07:27:31.jpg
Keywords: സമര്‍പ്പി

11217
Category: 10
Sub Category:
Heading: ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് സ്കോട്ട്‌ലൻഡിലെ ജയിലിൽ
Content: എഡിന്‍ബര്‍ഗ്: ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് വണക്കത്തിനായി സ്കോട്ട്‌ലൻഡിലെ ഏറ്റവും വലിയ ജയിലായ എച്ച് എം ബി ബാർലീനിയിലെത്തിച്ചു. ഗ്ലാസ്ഗോ ആർച്ച് ബിഷപ്പ് ഫിലിപ്പ് തർത്താഗ്ലിയ ഭൗതികാവശിഷ്ടത്തെ അനുഗമിച്ച് ജയിലിലെത്തിയിരുന്നു. തടവുപുള്ളികള്‍ക്കും ജയിലിലെ ഉദ്യോഗസ്ഥർക്കുമായി വിശുദ്ധ കുർബാന അര്‍പ്പിച്ച അദ്ദേഹം വിശുദ്ധ തെരേസയെ മാതൃകയാക്കി ദിവസത്തിലുടനീളം ചെറിയ നന്മകൾ ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ചു. ജയിൽജീവിതം മൂലം ബുദ്ധിമുട്ടുന്ന ഒരു വ്യക്തിയോട് കുറച്ചു നല്ല വാക്കുകൾ പറയുക, ജയിൽ ഉദ്യോഗസ്ഥരുമായി കൂടുതൽ സഹകരിക്കുക തുടങ്ങിയ കാര്യങ്ങൾ നിസ്സാരമായി അവർക്ക് ചെയ്യാൻ സാധിക്കുമെന്നും ആർച്ച് ബിഷപ്പ് ഫിലിപ്പ് തർത്താഗ്ലിയ പറഞ്ഞു. ജയിൽവാസം, എളുപ്പമല്ലെന്നും, അതിനാൽ തന്നെ അവരുടെ വേദനകളും, സഹനങ്ങളും സഹതടവുകാരുടെ നിയോഗത്തിനായി ദൈവത്തിന് സമർപ്പിക്കാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറത്ത് ചെല്ലുമ്പോൾ മെച്ചപ്പെട്ട ജീവിതം നയിക്കാനായി ജയിലിൽ ലഭിക്കുന്ന അവസരങ്ങൾ വിനിയോഗിക്കണമെന്നും അദ്ദേഹം തടവുപുള്ളികകളോട് ആഹ്വാനം ചെയ്തു. ഓഗസ്റ്റ് 29-നാണ് വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് അടങ്ങുന്ന പേടകം സ്കോട്ട്‌ലൻഡിലെത്തിച്ചത്. രാജ്യത്തെ എട്ടു രൂപതകളിലൂടെയാണ് തിരുശേഷിപ്പ് പ്രയാണം കടന്നുപോകുന്നത്.
Image: /content_image/News/News-2019-09-18-08:21:58.jpg
Keywords: സ്കോട്ട

11218
Category: 4
Sub Category:
Heading: തിരുസഭയില്‍ എത്ര വിശുദ്ധരുണ്ട്?
Content: 'സാങ്ങ്റ്റസ്' എന്ന ലത്തീൻ വാക്കിൽ നിന്നാണ് സെയിന്റ് അഥവാ വിശുദ്ധൻ എന്ന പദം ഉത്ഭവിക്കുന്നത്. 'പരിശുദ്ധി' എന്നാണ് ഈ വാക്കിന്റെ അർത്ഥം. സഭയുടെ ആദ്യകാലങ്ങളിൽ നന്മപൂരിതമായ ജീവിതം നയിച്ചിരുന്ന വ്യക്തികൾക്ക്, പ്രത്യേകിച്ച് രക്തസാക്ഷികളായവർക്ക് സെയിന്റ് എന്ന വിളിപ്പേര് സഭ നൽകിയിരുന്നു. വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ നടപടി ക്രമങ്ങൾ കൃത്യവും, കാര്യക്ഷമവുമാക്കാനാണ് 1588-ൽ വത്തിക്കാൻ വിശുദ്ധരുടെ നാമകരണ നടപടികൾക്കു വേണ്ടിയുള്ള തിരുസംഘം ആരംഭിച്ചത്. വ്യക്തമായ കണക്കുകളില്ലെങ്കിലും, ഏതാണ്ട് ആയിരത്തിനും എണ്ണായിരത്തിനുമിടയിൽ വിശുദ്ധ പദവി നേടിയ മഹത് വ്യക്തിത്വങ്ങള്‍ തിരുസഭയിലുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിൽ വിശുദ്ധരായി ഉയർത്തപ്പെട്ട അനേകം പേർ ചിലപ്പോൾ ഈ കണക്കിൽ ഉൾപ്പെട്ടിട്ടുണ്ടാവില്ല. ഉദാഹരണമായി 482 പേരെ ജോൺ പോൾ മാർപാപ്പയും, 45 പേരെ ബനഡിക്ട് മാർപാപ്പയും, 893 പേരെ ഫ്രാൻസിസ് മാർപാപ്പയും വിശുദ്ധപദവിയിലേക്ക് ഉയർത്തിയിട്ടുണ്ട്. 2013 ൽ മാത്രം 800 ഇറ്റാലിയൻ രക്തസാക്ഷികളെ ഒരുമിച്ച് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ ഗണത്തിലേക്കുയർത്തി. എന്നാല്‍ സ്വർഗ്ഗത്തിലുളളവരെയെല്ലാം വിശുദ്ധരെന്ന് വിളിക്കാവുന്നതു കൊണ്ട്, വിശുദ്ധരുടെ എണ്ണത്തെ സംബന്ധിച്ച കണക്ക് അടിസ്ഥാനമില്ലാത്ത ചോദ്യമാണെന്നു അഭിപ്രായപ്പെടുന്ന അനേകം പണ്ഡിതരുണ്ടെന്നതും വസ്തുതയാണ്. നൂറു ബില്യൺ ആളുകളെങ്കിലും ഈ ഭൂമിയിൽ ഇതുവരെ ജീവിച്ചിട്ടുള്ളതിനാൽ എത്രപേർ സ്വർഗ്ഗത്തിലാണെന്ന് പറയാൻ പ്രയാസമാണെന്ന് മറ്റു ചിലർ പറയുന്നു. എന്തായാലും, നമ്മള്‍ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം പരിശുദ്ധിയിൽ ജീവിക്കുക എന്നതും, വിശുദ്ധന്‍ അല്ലെങ്കിൽ വിശുദ്ധയാവുക എന്നതുമാണ്. ഏതുതരം ജോലി മേഖലയിലുള്ളവരാണെങ്കിലും, ഏതുതരം ദൈവവിളി ലഭിച്ചവരാണെങ്കിലും ക്രിസ്തുവുമായി ഒരു ഊഷ്മള ബന്ധം ആഗ്രഹിച്ചാൽ പരിശുദ്ധി നമുക്ക് നിഷ് പ്രയാസം എത്തിപ്പിടിക്കാൻ സാധിക്കും. എണ്ണമില്ലാത്ത വിശുദ്ധരുടെ ഗണത്തിലേക്ക് നമ്മുടെ പേരു കൂടി ചേര്‍ക്കുവാനുള്ള ശ്രമം ആരംഭിക്കുകയല്ലേ?
Image: /content_image/Mirror/Mirror-2019-09-18-10:30:41.jpg
Keywords: വിശുദ്ധരുടെ

11219
Category: 11
Sub Category:
Heading: കാറു വിറ്റ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ബെയ്റൂട്ട് മെത്രാപ്പോലീത്ത
Content: ബെയ്റൂട്ട്: ലെബനോനിലെ ബെയ്റൂട്ട് മാരോണൈറ്റ് അതിരൂപതയുടെ കീഴിലുള്ള സ്കൂളുകളില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിയേയും ഫീസ് നല്‍കുവാന്‍ കഴിവില്ലാത്തിന്റെ പേരില്‍ ക്ലാസുകളില്‍ നിന്നും ഒഴിവാക്കരുതെന്ന് ബെയ്റൂട്ടിലെ മാരോണൈറ്റ് മെത്രാപ്പോലീത്ത ബൗലോസ് അബ്ദേല്‍ സാടെറിന്റെ നിര്‍ദ്ദേശം. കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നു സ്കൂളുകളുടെ സാമ്പത്തിക നില പരുങ്ങലിലായ സാഹചര്യവും, പല കുടുംബങ്ങള്‍ക്കും തങ്ങളുടെ കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന കണ്ടെത്തലിന്റേയും അടിസ്ഥാനത്തിലാണ് ഇക്കഴിഞ്ഞ ജൂണില്‍ അഭിഷിക്തനായ മെത്രാപ്പോലീത്ത ശക്തമായ നിര്‍ദ്ദേശം നല്കിയിരിക്കുന്നത് അതിരൂപതയുടെ കീഴിലുള്ള ഡെല്‍ സാഗെസ്സെ സ്കൂളുകളില്‍ വാര്‍ഷിക ഫീസടക്കുവാന്‍ കഴിവില്ലാത്ത കുടുംബങ്ങളില്‍ നിന്നുവരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കുട്ടികളുടേയും വിദ്യാഭ്യാസം ഫീസടക്കാത്തതിന്റെ പേരില്‍ നഷ്ടപ്പെടരുതെന്ന കാര്യം ഉറപ്പുവരുത്തണമെന്നാണ് മെത്രാപ്പോലീത്ത നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുമൂലം സ്കൂളുകള്‍ക്ക് നേരിടേണ്ടി വരുന്ന സാമ്പത്തിക ബാധ്യതക്കുള്ള പരിഹാരവും ഫണ്ടും കണ്ടെത്തുവാന്‍ അതിരൂപത ബാധ്യസ്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫണ്ട് കണ്ടെത്തുവാനായി തന്റെ പഴയ കാറില്‍ യാത്ര ചെയ്തുകൊണ്ട് അതിരൂപതയുടെ വിലകൂടിയ കാറുകള്‍ വില്‍ക്കുവാനാണ് മെത്രാപ്പോലീത്തയുടെ തീരുമാനമെന്ന്‍ പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ 'ഏജന്‍സിയ ഫിദേസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. 2017-ല്‍ സ്കൂള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പൊതുമേഖലാ സെക്ടറില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുതിയ ശമ്പള പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം ലെബനോനിലെ പല സ്വകാര്യ സ്ഥാപനങ്ങളുടേയും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളുടെ സാമ്പത്തിക നില പരിതാപകരമായ അവസ്ഥയിലാണ്. സ്കൂളുകളുടെ സാമ്പത്തിക നില ഭദ്രമാക്കുവാനുള്ള പൊതുസമാഹരണ പദ്ധതികള്‍ക്ക് വേണ്ടിയുള്ള മുറവിളി സജീവമാണെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ല. ക്രിസ്ത്യന്‍ സ്കൂളുകള്‍ക്കായി ദേശീയ ഫണ്ട് രൂപീകരിക്കുകയും ഈ ഫണ്ടുപയോഗിച്ച് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്കൂളുകളെ സഹായിക്കണമെന്ന നിര്‍ദ്ദേശം സജീവമായി ഉയരുന്നുണ്ട്. ഇതിനിടെയാണ് ആര്‍ച്ച് ബിഷപ്പ് ബൗലോസ് അബ്ദേല്‍ സാടെറിന്റെ ശക്തമായ നിര്‍ദ്ദേശം.
Image: /content_image/News/News-2019-09-18-11:39:52.jpg
Keywords: ലെബന, ലെബനോ

11220
Category: 18
Sub Category:
Heading: പുനരൈക്യ വാര്‍ഷിക സഭാസംഗമത്തിനും ബഥനി ആശ്രമ ശതാബ്ദി ആഘോഷത്തിനും ആരംഭം
Content: കോട്ടയം: മലങ്കര സുറിയാനി കത്തോലിക്ക സഭ 89ാമതു പുനരൈക്യവാര്‍ഷിക സഭാസംഗമത്തിനും ബഥനി ആശ്രമ ശതാബ്ദി ആഘോഷത്തിനും തുടക്കമായി. വിവിധ ഭദ്രാസനങ്ങളില്‍നിന്നുള്ള ഛായാചിത്ര ദീപശിഖ പതാക പ്രയാണങ്ങള്‍ ഇന്നലെ വൈകുന്നേരം അഞ്ചിനു കോട്ടയം ബഥനി ആശ്രമം ജനറലേറ്റില്‍ സംഗമിച്ചു. തുടര്‍ന്നു ഘോഷയാത്രയായി എത്തിയ ഛായാചിത്ര, ദീപശിഖ പ്രയാണങ്ങള്‍ക്കു സമ്മേളന വേദിയായ കളത്തിപ്പടി ഗിരിദീപം കാന്പസിലെ മാര്‍ ഈവാനിയോസ് നഗറില്‍ സ്വീകരണം നല്‍കി. ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്, ഏബ്രഹാം മാര്‍ യൂലിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, മോണ്‍. ചെറിയാന്‍ താഴമണ്‍, ഫാ. ജോസ് കുരുവിള പീടികയില്‍ ഒഐസി, ഫാ. സെബാസ്റ്റ്യന്‍ കിഴക്കേതില്‍, ഫാ. ജോണ്‍ അരീക്കല്‍, മദര്‍ ജനറല്‍ സിസ്റ്റര്‍ ലിറ്റില്‍ ഫ്‌ളവര്‍ എസ്‌ഐസി, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, എജി പറപ്പാട്ട്, ഷാജി മാത്യു, ടിനു കുര്യാക്കോസ്, വി.പി. മത്തായി, ഹണി വരിക്കപ്ലാംമൂട്ടില്‍, അജിത്ത് പുന്നൂസ് എന്നിവര്‍ ചേര്‍ന്നാണു സ്വീകരിച്ചത്. തിരുവനന്തപുരം മേജര്‍ അതിരൂപതയില്‍ നിന്നും മാവേലിക്കര, പത്തനംതിട്ട രൂപതകളില്‍നിന്നുമുള്ള ഛായാചിത്രങ്ങളും തിരുവല്ല അതിരൂപതയില്‍നിന്നുള്ള ദീപശിഖയും മാര്‍ത്താണ്ഡം, ഗുഡ്ഗാവ് രൂപതകളില്‍നിന്നും പൂനകഡ്കി എക്‌സാര്‍ക്കേറ്റില്‍നിന്നുമുള്ള പതാക പ്രയാണങ്ങളും മൂവാറ്റുപുഴ, പാറശാല, ബത്തേരി രൂപതകളില്‍നിന്നുള്ള സഭാ അസംബ്ലിയുടെയും ബഥനി ശതാബ്ദിയുടെയും സംഘടനകളുടെയും ലോഗോയും സമ്മേളന നഗറില്‍ മെത്രാപ്പോലീത്താമാര്‍ ഏറ്റുവാങ്ങി. മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ എല്ലാ ഭദ്രാസനങ്ങളില്‍നിന്നുമുള്ള എംസിവൈഎം, എംസിഎ ഭാരവാഹികള്‍, വൈദികര്‍, സമര്‍പ്പിതര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇന്നു രാവിലെ 7.30ന് തോമസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. തോമസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത വചന സന്ദേശം നല്‍കും. 8.30ന് സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത എക്‌സിബിഷന്‍ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, യൂഹന്നോന്‍ മാര്‍ തെയോഡോഷ്യസ് മെത്രാപ്പോലീത്ത, തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍. 9.15ന് അല്മായ സംഘടനയായ എംസിഎ അന്താരാഷ്ട്ര സമ്മേളനം മലങ്കര സുറിയാനി സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവാ ഉദ്ഘാടനം ചെയ്യും. എംസിഎ പ്രസിഡന്റ് വി.പി. മത്തായി അധ്യക്ഷതവഹിക്കും. തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. റിട്ട. ഡിജിപി ജേക്കബ് പുന്നൂസ് ക്ലാസ് നയിക്കും. എംസിവൈഎം സംഗമം സതേണ്‍ റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ പേഴ്‌സണല്‍ ഓഫീസര്‍ എം.പി. ലിപിന്‍രാജ് ഉദ്ഘാടനം ചെയ്യും. എംസിവൈഎം പ്രസിഡന്റ് ടിനു കുര്യാക്കോസ് അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യസന്ദേശം നല്‍കും. വിന്‍സന്റ് മാര്‍ പൗലോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. മാര്‍ തോമസ് തറയില്‍ ക്ലാസ് നയിക്കും. 5.30 മുതല്‍ സുവിശേഷ സന്ധ്യ. സമാപന ദിവസമായ 20ന് രാവിലെ എട്ടിന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാപ്പോലീത്തമാരും വൈദികരും ചേര്‍ന്നു സമൂഹബലി അര്‍പ്പിക്കും. കാഞ്ഞിരപ്പള്ളി സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വചനസന്ദേശം നല്‍കും. തുടര്‍ന്നു ചേരുന്ന സമ്മേളനം ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവാ അധ്യക്ഷത വഹിക്കും. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോസ് കുരുവിള പീടികയില്‍, എസ്ഐസി മദര്‍ ജനറല്‍ ലിറ്റില്‍ ഫ്‌ളവര്‍, ഡിഎം മദര്‍ ജനറല്‍ ജയില്‍സ്, ശോശാമ്മ തോമസ് പാലനില്‍ക്കുന്നതില്‍, റവ.ഡോ. റെജി മനയ്ക്കലേട്ട് എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2019-09-19-04:11:32.jpg
Keywords: മലങ്കര

11221
Category: 18
Sub Category:
Heading: പ്രേഷിത അവാര്‍ഡ് മുല്ലക്കുടിയില്‍ ചാക്കോച്ചന്
Content: തലശേരി: ചെറുപുഷ്പ മിഷന്‍ലീഗ് തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ മാര്‍ ജോര്‍ജ് വലിയമറ്റം പൗരോഹിത്യ ജൂബിലി സ്മാരക പ്രേഷിത അവാര്‍ഡിന് മുല്ലക്കുടിയില്‍ ചാക്കോച്ചനെ തെരഞ്ഞെടുത്തു. കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തില്‍പ്പെട്ട മലപ്പശേരിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ന്യൂമലബാര്‍ പുനരധിവാസ കേന്ദ്രം ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറാണ് മുല്ലക്കുടിയില്‍ ചാക്കോച്ചന്‍.
Image: /content_image/India/India-2019-09-19-04:33:33.jpg
Keywords: പ്രേഷിത

11222
Category: 10
Sub Category:
Heading: ലുമെൻ ടിവി: സാംബിയയില്‍ സുവിശേഷപ്രഘോഷണത്തിനു പുതിയ ചുവടുവെയ്പ്പ്
Content: ലുസാക്ക: സാംബിയയില്‍ യേശുവിന്റെ സുവിശേഷം എല്ലാ കോണിലും എത്തിക്കുന്നതിനായി കത്തോലിക്ക ടെലിവിഷൻ ചാനൽ ആരംഭിച്ച് സാംബിയൻ മെത്രാൻ സമിതി. 'ലുമെൻ ടിവി സാംബിയ' എന്ന പേരിലാണ് ചാനല്‍ ആരംഭിച്ചിരിക്കുന്നത്. മോൻസ് രൂപത മെത്രാനും സാംബിയൻ കത്തോലിക്ക മെത്രാൻ സമിതിയുടെ കമ്മ്യൂണിക്കേഷൻസ് വിഭാഗം അധ്യക്ഷനുമായ ബിഷപ്പ് മോസസ് ഹാമുൻഗോലെയാണ് ചാനൽ സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. തിരുസഭയുടെ അംഗങ്ങൾ എന്ന നിലയിൽ രാജ്യം മുഴുവൻ സുവിശേഷം പ്രഘോഷിക്കപ്പെടാൻ പരിശ്രമിക്കണമെന്നും അതിന്റെ ഒരു ചുവടുവെയ്‌പാണ് ലുമെൻ ടിവി സാംബിയയെന്നും ബിഷപ്പ് ഹാമുൻഗോലെ പറഞ്ഞു. മനുഷ്യ മഹത്വത്തെ പ്രോത്സാഹിപ്പിക്കുവാൻ സാംബിയ കത്തോലിക്ക മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ദൃശ്യമാധ്യമം സുവിശേഷവത്കരണത്തിനും സാംബിയൻ സമൂഹത്തിന്റെ പുരോഗതിയ്ക്കു കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ വാര്‍ത്തകള്‍ സത്യസന്ധമായി എത്തിക്കുന്നതിനും ആഗോള തലത്തില്‍ നടക്കുന്ന കാര്യങ്ങൾ അറിയാനും ടെലിവിഷൻ ചാനൽ ഉപകരിക്കുമെന്ന് ജോൺ ചോള എന്ന അല്‍മായന്‍ അഭിപ്രായപ്പെട്ടു. ലുസാക്ക നഗരത്തിൽ ആരംഭിച്ച ലുമെൻ ടിവി സാംബിയയുടെ പ്രക്ഷേപണം ഉടൻ തന്നെ രാജ്യം മുഴുവൻ വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കത്തോലിക്ക പത്രപ്രവർത്തകർ തങ്ങളുടെ ലക്ഷ്യവും ദൗത്യവും വളരെ കൃത്യനിഷ്ഠമായി നിർവഹിക്കുവാൻ വിളിക്കപെട്ടവരാണെന്നു കത്തോലിക്ക മീഡിയ സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. വിന്‍ഫീല്‍ഡ് ലുമെൻ ടി. വി സാംബിയ റിപ്പോർട്ടേഴ്‌സിന് നേരത്തെ നടത്തിയ വര്‍ക്ക്ഷോപ്പില്‍ വ്യക്തമാക്കിയിരിന്നു. ക്രിസ്തുവിന്റെ വചനവും ദേശീയ അന്തര്‍ദേശീയ വാര്‍ത്തകളുമായി എത്തുന്ന ലുമെൻ ടി. വിയുടെ പൂര്‍ണ്ണ സംപ്രേക്ഷണത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് രാജ്യത്തെ ക്രൈസ്തവര്‍. രാജ്യത്തെ ആകെ ജനസംഖ്യയുടെ 19.2% ആളുകളാണ് കത്തോലിക്ക വിശ്വാസത്തെ പിഞ്ചെല്ലുന്നത്.
Image: /content_image/News/News-2019-09-19-04:57:25.jpg
Keywords: ടിവി

11223
Category: 9
Sub Category:
Heading: വരദാന ഫലങ്ങൾ വളർത്താൻ സെഹിയോനിൽ ഡോ.ജോൺ ഡി നയിക്കുന്ന മലയാളം 'മിനിസ്റ്റേഴ്‌സ് റിട്രീറ്റ്' നവംബർ 15 മുതൽ
Content: ബർമിങ്ഹാം: കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തെ വിവിധങ്ങളായ മിനിസ്‌ട്രികളിലോ , ഏതെങ്കിലും തരത്തിൽ ആത്മീയ ശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുകയോ ചെയ്യുന്നവർക്കായി മിനിസ്റ്റേഴ്‌സ് റിട്രീറ്റ് മലയാളത്തിൽ നവംമ്പർ 15,16,17 തീയതികളിൽ പ്രശസ്ത വചനപ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ ബ്രദർ ഡോ.ജോൺ ഡി യുടെ നേതൃത്വത്തിൽ സെഹിയോനിൽ നടക്കും. കുട്ടികൾക്കായി പ്രത്യേക ക്ലാസ്സുകൾ ഉണ്ടായിരിക്കും. ലോകത്തിലെ വിവിധരാജ്യങ്ങളിൽ വിവിധ മേഖലകളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന സെഹിയോൻ മിനിസ്ട്രീസിന്റെ നേതൃത്വത്തിലാണ് ഈ ധ്യാനം നടത്തപ്പെടുന്നത്. അനേകരുടെ ജീവിതത്തെ കത്തോലിക്കാ വിശ്വാസത്തിലേക്കും നവീകരണത്തിലേക്കും അതിലൂടെ പ്രേഷിത ശുശ്രൂഷാതലങ്ങളിലേക്കും വഴിതിരിച്ചുവിടാനും ഓരോരുത്തരുടെയും വ്യത്യസ്‌തങ്ങളായ ജീവിതസാഹചര്യങ്ങളിൽ യഥാർത്ഥ ക്രിസ്തുശിഷ്യരായി എങ്ങനെ മാറണമെന്നും ലോകത്തിന് കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഡോ.ജോൺ ഡി നയിക്കുന്ന ഈ ധ്യാനത്തിൽ ആത്മീയ ശുശ്രൂഷാരംഗത്ത് പ്രവർത്തിച്ചുകൊണ്ട് നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യം. കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടുന്നതാണ്.സമയം 15 ന് വെള്ളി വൈകിട്ട് 6 മുതൽ 19 വരെ .16 ന് ശനിയാഴ്ച്ച രാവിലെ 10 മുതൽ വൈകിട്ട് 6വരെ , 17 ന് ഞായർ രാവിലെ 11 .30 മുതൽ വൈകിട്ട് 6. 30 വരെ. ധ്യാനത്തിലേക്ക് www.sehion.org എന്ന വെബ്സൈറ്റിൽ പ്രത്യേകം റെജിസ്ട്രേഷൻ ആവശ്യമാണ്. സെഹിയോൻ ടീം മുഴുവൻ ശുശ്രൂഷകരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു. >> #{red->none->b->ADDRESS: }# ST.JERRARD CATHOLIC CHURCH <br> CASTLE VALE <br> BIRMINGHAM <br>B35 6JT. >> #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: }# അനി ജോൺ 07958 745246.
Image: /content_image/Events/Events-2019-09-19-05:22:35.jpg
Keywords: ബാബു

11224
Category: 18
Sub Category:
Heading: 20 രാജ്യങ്ങളിൽ നിന്നു 200 പ്രതിനിധികൾ: ഏഷ്യ-പസിഫിക് പ്രോലൈഫ് കോൺഫറൻസ് കൊടകരയില്‍
Content: ഇരിങ്ങാലക്കുട: അമേരിക്ക ആസ്ഥാനമായ കത്തോലിക്കാ പ്രോലൈഫ് മുന്നേറ്റം ഹ്യൂമൻ ലൈഫ് ഇന്റർനാഷണലിന്റെ (www.hli.org) ഏഷ്യ-പസിഫിക് കോൺഫറൻസ് ആസ്പാക് 2020 കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് 2020 ജനുവരി 17, 18, 19 തീയതികളിൽ നടക്കും. ഇരിങ്ങാലക്കുട രൂപത ഫാമിലി അപ്പസ്റ്റോലേറ്റിന്റെ മരിയൻ പ്രോലൈഫ് മൂവ്മെന്റാണ് ജീസസ് യൂത്തിന്റെ സഹകരണത്തോടെ ഈ കോൺഫറൻസിന് ആതിഥ്യം വഹിക്കുന്നത്. 2016 ഡിസംബറിൽ നടന്ന 500 പേർ പങ്കെടുത്ത 'ലവീത്ത' നാഷണൽ കോൺഫറൻസിനുശേഷം ഇരിഞ്ഞാലക്കുട രൂപത ആതിഥ്യം വഹിക്കുന്ന ഈ അന്താരാഷ്ട്ര കോൺഫറൻസിൽ 20 രാജ്യങ്ങളിൽ നിന്നുള്ള 200 വിദേശ പ്രതിനിധികൾ അടക്കം 1000 ജീവന്റെ ശുശ്രൂഷകർ ആണ് അണിനിരക്കുക. കർദ്ദിനാൾമാരും ബിഷപ്പുമാരും വൈദികരും സന്യസ്തരും ഭാരതത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള അല്‍മായ പ്രതിനിധികളും ഒരുമിച്ചു വരുന്ന ഏറ്റവും വലിയ കോൺഫറൻസായിരിക്കും ഇത്. മനുഷ്യജീവനെ ഗർഭധാരണനിമിഷം മുതൽ സ്വാഭാവികമരണം വരെ സ്നേഹിക്കാനും ബഹുമാനിക്കാനും ആദരിക്കാനും ശുശ്രൂഷിക്കാനുമുള്ള ഓരോ ക്രൈസ്തവൻെറയും വിളി തിരിച്ചറിഞ്ഞ് ജീവനെതിരായ തിന്മകളെ പ്രതിരോധിക്കാനും ലൈംഗികതയുടെയും വിവാഹത്തിൻെറയും കുടുംബത്തിന്റെയും പരിശുദ്ധി കാത്തു സൂക്ഷിക്കാനും ജീവന്റെ പ്രവാചകരെ വാർത്തെടുക്കുകയാണ് ഈ വിപുലമായ കോൺഫറൻസിൻെറ ലക്ഷ്യം. ആസ്പാക് 2020 ലോഗോ സെപ്റ്റംബർ 10 ലെ രൂപതാ ദിനാഘോഷത്തിൽ വച്ച് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ പ്രോലൈഫ് പ്രവർത്തകരും കൂടുതൽ മക്കളുള്ള ദമ്പതിമാരുമായ ഡോ.ഫിൻേറാ-ഡോ.ആശ, ഡോ.വിമൽ- റീനു, ഡോ.റെജു- ഡോ.സോണിയ, ഡോ.ജോർജ് ലിയോൺസ്- അനി എന്നിവർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. രൂപത ചാൻസലർ റവ.ഡോ.നെവിൻ ആട്ടോക്കാരൻ, ഫാമിലി അപ്പസ്റ്റോലേറ്റ് ഡയറക്ടർ റവ.ഡോ.ജോസ് ഇരിമ്പൻ, മരിയൻ പ്രോലൈഫ് മൂവ്മെൻറ് രൂപതാ പ്രസിഡൻറും കെ.സി.ബി.സി പ്രോലൈഫ് സമിതി തൃശൂർ മേഖല പ്രസിഡൻറുമായ ജോളി ജോസഫ്, ബിനു കാളിയാടൻ എന്നിവർ നേതൃത്വം നൽകി. കോണ്‍ഫറന്‍സിനുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുന്നതാണ്.
Image: /content_image/India/India-2019-09-19-05:55:23.jpg
Keywords: പ്രോലൈ