Contents
Displaying 10891-10900 of 25160 results.
Content:
11205
Category: 18
Sub Category:
Heading: പുനരൈക്യവാര്‍ഷിക സഭാസംഗമവും ബഥനി ആശ്രമ ശതാബ്ദി ആഘോഷവും വടവാതൂര്‍ ഗിരിദീപത്തില്‍
Content: കോട്ടയം: മലങ്കര സുറിയാനി കത്തോലിക്കാ സഭ 89ാമതു പുനരൈക്യവാര്‍ഷിക സഭാസംഗമവും ബഥനി ആശ്രമ ശതാബ്ദി ആഘോഷവും 18, 19, 20 തീയതികളില്‍ കോട്ടയം വടവാതൂര്‍ ഗിരിദീപം ക്യാംപെസില്‍ നടക്കും. 18നു വൈകുന്നേരം 5.30നു ഛായാചിത്രവും ദീപശിഖയും എബ്രഹാം മാര്‍ യൂലിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ സ്വീകരിക്കും. തുടര്‍ന്ന് എംസിവൈഎം ക്വിസ് മത്സരം നടക്കും. 19 ന് ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്തില്‍ വിശുദ്ധ കുര്‍ബാന. 8.30ന് സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് മെത്രാപ്പോലീത്ത, തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍. 9.15ന് അല്മായ സംഘടനയായ എംസിഎ അന്താരാഷ്ട്ര സമ്മേളനം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ ഉദ്ഘാടനംചെയ്യും. വി.പി. മത്തായി അധ്യക്ഷതവഹിക്കും. തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, റിട്ട. ഡിജിപി ജേക്കബ് പുന്നൂസ് എന്നിവര്‍ ക്ലാസ് നയിക്കും. എംസിവൈഎം സംഗമം എം.പി. ലിപിന്‍രാജ് ഉദ്ഘാടനംചെയ്യും. ടിനു കുര്യാക്കോസ് അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, വിന്‍സന്റ് മാര്‍ പൗലോസ്, മാര്‍ തോമസ് തറയില്‍ എന്നിവര്‍ ക്ലാസ് നയിക്കും. സമാപന ദിവസമായ 20ന് രാവിലെ എട്ടിനു രാവിലെ മാര്‍ ക്ലീമിസ് കാതോലിക്കബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാപ്പോലീത്തമാരും വൈദികരും ചേര്‍ന്നു സമൂഹബലി അര്‍പ്പിക്കും. കാഞ്ഞിരപ്പള്ളി സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വചനസന്ദേശം നല്‍കും. പൊതുസമ്മേളനം ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനംചെയ്യും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കബാവ അധ്യക്ഷത വഹിക്കും. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോസ് കുരുവിള പീടികയില്‍, എസ്‌ഐസി മദര്‍ ജനറല്‍ ലിറ്റില്‍ ഫ്‌ളവര്‍, ഡിഎം മദര്‍ ജനറല്‍ ജയില്‍സ്, ശോശാമ്മ തോമസ് പാലനില്‍ക്കുന്നതില്‍, റവ.ഡോ. റെജി മനയ്ക്കലേട്ട് എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2019-09-17-07:06:59.jpg
Keywords: മലങ്കര

11206
Category: 7
Sub Category:
Heading: "നിങ്ങള്‍ സംപ്രേക്ഷണം ചെയ്യില്ലായെന്ന് അറിയാം": സമര്‍പ്പിത സംഗമത്തിലെ തീപാറുന്ന ഈ വാക്കുകള്‍ കേള്‍ക്കാതെ പോകരുത്
Content: ഒന്നും രണ്ടും പേരുടെ ജീവിതത്തിലെ അതൃപ്തികളെ ആഘോഷിക്കാന്‍ നിങ്ങള്‍ വിലപറഞ്ഞെടുത്ത അന്തിചര്‍ച്ചകളിലെ മണിക്കൂറുകള്‍ക്കൊപ്പം ഇന്ന്‍ ഇവിടെ പറഞ്ഞ സന്യാസ ജീവിതത്തോട് ഒട്ടി നില്‍ക്കുന്ന പ്രസ്താവനകളും അനുഭവങ്ങളും 10 മിനിറ്റ് എങ്കിലും സംപ്രേക്ഷണം ചെയ്യാന്‍ നിങ്ങള്‍ മുതിരുമോ? മാനന്തവാടി ദ്വാരകയില്‍ നടന്ന സന്യസ്ത അല്‍മായ സംഗമത്തില്‍ ഫാ. റോയി കണ്ണന്‍ചിറ നടത്തിയ ശക്തമായ പ്രസംഗം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. വീഡിയോക്കു ദൈര്‍ഖ്യമുണ്ടെന്ന പേരില്‍ ഇത് കേള്‍ക്കാതെ പോകരുത്..!
Image:
Keywords: സന്യസ്ത, സമര്‍പ്പിത

11207
Category: 1
Sub Category:
Heading: യുഎസില്‍ ഡോക്ടറുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് രണ്ടായിരത്തിലധികം ഭ്രൂണാവശിഷ്ടങ്ങള്‍
Content: ഇല്ലിനോയിസ്: അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്തെ ഡോക്ടറുടെ വീട്ടിൽ നിന്നും ഗർഭസ്ഥശിശുക്കളുടെ രണ്ടായിരത്തോളം ശരീരഭാഗങ്ങൾ കണ്ടെത്തിയത് വന്‍ചര്‍ച്ചയാകുന്നു. സെപ്റ്റംബർ മൂന്നാം തീയതി മരണമടഞ്ഞ ഡോ. ഉൾറിച്ച് ക്ലോപ്ഫെർ എന്ന ഡോക്ടറുടെ വീട്ടിൽ നിന്നുമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഡോക്ടര്‍ നടത്തിയ ഭ്രൂണഹത്യയുടെ അവശിഷ്ട്ടങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. വലിയ ഞെട്ടലുണ്ടാക്കിയ സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു കഴിഞ്ഞു. ഡോക്ടറുടെ മരണ ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനെ പ്രതിനിധീകരിച്ച് ശാസ്ത്രീയരീതിയിൽ കേടു വരാതെ സൂക്ഷിച്ച ഗർഭസ്ഥ ശിശുക്കളുടെ ശരീരഭാഗങ്ങൾ താമസ സ്ഥലത്തുനിന്നും കിട്ടിയിട്ടുണ്ടെന്നും, അത് നീക്കം ചെയ്യണമെന്നും അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഏതാണ്ട് 2146 ശരീര ഭാഗങ്ങളാണ് ലഭിച്ചിരിക്കുന്നത്. എത്ര ആഴ്ച വളർച്ചയെത്തിയ ശരീര ഭാഗങ്ങളാണ് കണ്ടെത്തിയതെന്ന് വ്യക്തമല്ല. അതേസമയം ഡോക്ടർ ക്ലോപ്ഫെർ, ഇല്ലിനോയിസിലെ വസതിയിൽ ഗർഭഛിദ്രങ്ങൾ ചെയ്തതിന് തെളിവുകളൊന്നുമില്ലായെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്ത്യാന സംസ്ഥാനത്തെ ഭ്രൂണഹത്യ ക്ലിനിക്കുകളിൽ ഡോക്ടർ ക്ലോപ്ഫെർ ജോലി ചെയ്തിട്ടുണ്ട്. 2016-ൽ അദ്ദേഹത്തിന്റെ മെഡിക്കൽ ലൈസൻസ് റദ്ദാക്കിയിരുന്നു. ഗർഭസ്ഥ ശിശുക്കളുടെ ശരീരഭാഗങ്ങൾ മറ്റൊരു സംസ്ഥാനത്തേക്ക് കടത്തുന്നത് അമേരിക്കയിൽ നിയമവിരുദ്ധമാണ്. അതേസമയം തന്നെ ഇന്ത്യാനയിൽ 22 ആഴ്ച വളർച്ചയെത്തിയ ഗർഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യ ചെയ്യരുതെന്ന നിയമവുമുണ്ട്. ഇന്ത്യാന സംസ്ഥാനത്തായിരുന്ന സമയത്ത് മുപ്പതിനായിരത്തോളം ഭ്രൂണഹത്യകൾ ഡോക്ടർ ഉൾറിച്ച് ക്ലോപ്ഫെർ നടത്തിയെന്ന് കരുതപ്പെടുന്നു. പത്തു വയസ്സുള്ള ഒരു പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്തി നല്‍കിയ ചരിത്രവും ഈ കുപ്രസിദ്ധ ഡോക്ടർക്കുണ്ട്. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.
Image: /content_image/News/News-2019-09-17-09:57:50.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി

11208
Category: 13
Sub Category:
Heading: മത്സരത്തിനു മുന്‍പ് കന്യാസ്ത്രീകളെ പ്രത്യേകം അഭിവാദ്യം ചെയ്ത് അമേരിക്കൻ താരം
Content: ലോസ് ആഞ്ചലസ്: കഴിഞ്ഞ ദിവസം അമേരിക്കയിൽ നടന്ന ലോസ് ആഞ്ചലസ് ചാര്‍ജേഴ്സും ഡെട്രോയിറ്റ് ലയണ്‍സും തമ്മിലുള്ള മത്സരം ലോസ് ആഞ്ചലസിന്റെ ക്വാര്‍ട്ടര്‍ ബാക്കായ ഫിലിപ് റിവേഴ്സിന്റെ പരസ്യ വിശ്വാസ പ്രഘോഷണത്തിന്റെ വേദിയായി മാറിയിരിക്കുകയാണ്. മത്സരം ആരംഭിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ മുന്‍പ് ഫോര്‍ഡ് ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്കിടയില്‍ ഉണ്ടായിരുന്ന മിഷിഗനിലെ ആന്‍ ആര്‍ബറിലെ ഡൊമിനിക്കന്‍ സിസ്റ്റേഴ്സ് ഓഫ് മേരി സഭാംഗങ്ങളായ കന്യാസ്ത്രീമാരെ അവരുടെ അടുത്തെത്തി ഹസ്തദാനം ചെയ്തും അഭിവാദ്യം അർപ്പിച്ചുമുള്ള അദ്ദേഹത്തിന്റെ പ്രവർത്തിയാണ് ഇപ്പോൾ മാധ്യമ ശ്രദ്ധ ആകർഷിക്കാൻ കാരണമായിരിക്കുന്നത്. തീക്ഷ്‌ണതയുള്ള കത്തോലിക്കാ വിശ്വാസിയായ റിവേഴ്സിന് ഡൊമിനിക്കന്‍ സഭയുമായി അടുത്ത ബന്ധമാണുള്ളത്. 2012 മുതല്‍ ഭാര്യ ടിഫാനിക്കൊപ്പം റിവേഴ്സ് ഈ സമർപ്പിത സമൂഹത്തിന് പിന്തുണ നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ ദൈവ വിശ്വാസവും, മാതൃകാപരമായ ജീവിതവും, അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുഞ്ഞുങ്ങൾക്ക് നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് അവക്കുള്ള അംഗീകാരമായി 2015-ലെ മെഡല്‍ ഓഫ് ഡൊമിനിക്ക് പുരസ്കാരം നല്‍കി സിസ്റ്റേഴ്സ് റിവേഴ്സിനെ ആദരിച്ചിരിന്നു. ഓരോ മത്സരത്തിനും മുന്‍പ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന പതിവും റിവേഴ്സിനുണ്ട്. പ്രോലൈഫ് ചിന്താഗതിയുള്ള റിവേഴ്സ് ദമ്പതികള്‍ക്കു ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് തങ്ങളുടെ ഒൻപതാമത്തെ കുട്ടി പിറന്നത്. വിശ്വാസം, കുടുംബം, ഫുട്ബോള്‍ എന്നീ ഗണത്തിലാണ് തന്റെ ജീവിതത്തില്‍ താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് റിവേഴ്സ് തന്നെ പറഞ്ഞിട്ടുണ്ട്. 1997-ല്‍ നാലു സിസ്റ്റേഴ്സ് ചേര്‍ന്നാണ് ഡൊമിനിക്കന്‍ ആശ്രമജീവിത പാരമ്പര്യത്തോടെ അടുത്ത് നില്‍ക്കുന്ന ഡൊമിനിക്കന്‍ സിസ്റ്റേഴ്സ് ഓഫ് മേഴ്സി സന്യാസിനീ സഭക്ക് ആരംഭം കുറിച്ചത്. 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ശരാശരി 32 വയസ്സ് പ്രായമുള്ള 140 കന്യാസ്ത്രീമാരുടെ സമൂഹമായി ഇത് വളര്‍ന്നു. അവരുടെ വിശ്വാസവും പ്രവര്‍ത്തനങ്ങളും പ്രമുഖ ടി.വി ഷോ അവതാരികയായ ഓപ്രായെപ്പോലും സ്വാധീനിക്കുകയുണ്ടായി. രണ്ടു പ്രാവശ്യം ഓപ്ര ഇവരെ ചേർത്തുവെച്ച് പരിപാടി നടത്തിയിരുന്നു.
Image: /content_image/News/News-2019-09-17-11:30:35.jpg
Keywords: താര

11209
Category: 10
Sub Category:
Heading: സിറിയന്‍ ജനതക്ക് പ്രതീക്ഷയേകാന്‍ വ്യാകുലമാതാവിന്റെ ചിത്രവുമായി പര്യടനം
Content: വത്തിക്കാന്‍ സിറ്റി: യുദ്ധവും തുടര്‍ച്ചയായ ആഭ്യന്തര പ്രശ്നങ്ങളും മൂലം സമാധാനം നഷ്ട്ടമായ സിറിയയില്‍ പര്യടനം നടത്തുവാനുള്ള വ്യാകുല മാതാവിന്റെ ചിത്രം ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ചു. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) ആണ് സിറിയയിലെ 34 രൂപതകളിലൂടെ ഈ പര്യടനം സംഘടിപ്പിക്കുന്നത്. എട്ടുവര്‍ഷം നീണ്ട സിറിയന്‍ ആഭ്യന്തര യുദ്ധത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുകയും, അവരുടെ വിശ്വാസത്തെ ആളിക്കത്തിക്കുകയുമാണ് പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രവുമായുള്ള പര്യടനത്തിന്റെ പ്രധാന ലക്ഷ്യം. എസിഎന്നിന്റെ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പ വെഞ്ചരിച്ച 6,000 ജപമാലകള്‍ സിറിയയിലെ ദേവാലയങ്ങളില്‍ വിതരണം ചെയ്തതു കഴിഞ്ഞ ദിവസം തന്നെയാണ്. സിറിയയിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നു രണ്ടായിരം കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ വീതം നഷ്ടപ്പെടുകയും, എണ്ണൂറോളം കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ വീതം കാണാതാകപ്പെടുകയും ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് സംഘടന സിറിയയിലേക്ക് ജപമാല അയക്കുവാനും വ്യാകുല മാതാവിന്റെ ചിത്രവുമായുള്ള പര്യടനത്തിനും പദ്ധതിയിട്ടത്. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ വൈദികന്‍ ഫാ. സ്പിരാഡോണ്‍ കബ്ബാഷിന്റെ പങ്കാളിത്തത്തോടെയാണ് എ.സി.എന്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. മാതാവിന്റെ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ഫാ. കബ്ബാഷ് തന്നെയാണ്. തലസ്ഥാനമായ ഡമാസ്കസ് രൂപതയില്‍ വെച്ച് സിറിയയുടെ അപ്പസ്തോലിക പ്രതിനിധിയായ കര്‍ദ്ദിനാള്‍ മാരിയോ സെനാരി മാതാവിന്റെ ചിത്രം സിറിയക്ക് കൈമാറും. പിന്നീട് സിറിയയിലെ മുഴുവന്‍ രൂപതകളിലൂടെയുമുള്ള പര്യടനത്തിനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രതീക്ഷയുടെ സന്ദേശമെന്ന നിലക്കാണ് മാതാവിന്റെ ഈ ചിത്രം താന്‍ രചിച്ചിരിക്കുന്നതെന്നു ഫാ. കബ്ബാഷ് പറഞ്ഞു. യുദ്ധം ജനങ്ങളെ സംബന്ധിച്ചിടത്തോളം കനത്ത ദുരിതമാണ് സമ്മാനിക്കുന്നതെന്നും അതിനാല്‍ ദൈവത്തിന്റെ സാന്ത്വനമേകുന്ന ആശ്വാസം ആവശ്യമുള്ള സ്ഥലങ്ങളിലേക്കെല്ലാം തങ്ങള്‍ ഈ ചിത്രം അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011-ല്‍ സിറിയയില്‍ യുദ്ധം ആരംഭിച്ചതുമുതല്‍ എ.സി.എന്‍ സിറിയന്‍ ജനതക്ക് സഹായം നല്‍കിവരുന്നുണ്ട്. ഏതാണ്ട് എണ്ണൂറ്റിയന്‍പതോളം പദ്ധതികളാണ് ഇതിനോടകം തന്നെ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ പൂര്‍ത്തിയാക്കിയത്.
Image: /content_image/News/News-2019-09-17-13:46:28.jpg
Keywords: സിറിയ

11210
Category: 1
Sub Category:
Heading: കൈകഴുകി വിദേശകാര്യ വകുപ്പ്: പാപ്പയുടെ ഭാരത സന്ദര്‍ശനം ഇനിയും നീളും
Content: ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം ഇനിയും വൈകുമെന്ന് സൂചന നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രി. ഫ്രാന്‍സിസ് പാപ്പ ഭാരതം സന്ദര്‍ശിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടും വൈകുന്നതിലെ കാരണം ആരാഞ്ഞുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് കൃത്യമായി അറിയില്ലെന്ന് പറഞ്ഞു കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഒഴിഞ്ഞുമാറുകയായിരിന്നു. രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ നൂറു ദിവസത്തെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ ഇന്നലെ വൈകുന്നേരം വിദേശകാര്യ മന്ത്രാലയം നടത്തിയ പത്രസമ്മേളനത്തിലാണ് മാധ്യമ പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശന കാര്യം ഉന്നയിച്ചത്. ''സത്യസന്ധമായി എനിക്കറിയില്ല'' എന്നു മാത്രമായിരുന്നു മന്ത്രി ജയശങ്കറുടെ മറുപടി. ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മാര്‍പാപ്പ മൂന്നു തവണ പരസ്യമായി വ്യക്തമാക്കിയിരിന്നു. മാര്‍പാപ്പയെ ഇന്ത്യയിലേക്കു ഔദ്യോഗികമായി ക്ഷണിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സിബിസിഐയുടെ ആഭിമുഖ്യത്തില്‍ കര്‍ദ്ദിനാള്‍മാരായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി മോദിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു. ഈ നിവേദനം നല്‍കിയ കാലത്തും ജയശങ്കര്‍ തന്നെയായിരുന്നു വിദേശകാര്യ സെക്രട്ടറി. അക്കാലത്ത് കേന്ദ്രത്തില്‍ നിന്ന്‍ വന്ന വിശദീകരണം മാര്‍പാപ്പക്കും പ്രധാനമന്ത്രി മോദിക്കും സൌകര്യപ്രദമായ തീയതി കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്നായിരിന്നു. ഇപ്പോള്‍ കാര്യം അറിയില്ലായെന്ന് ഒഴിഞ്ഞുമാറിയത് വിഷയത്തിലെ ഇരട്ടത്താപ്പ് വ്യക്തമാക്കുകയാണ്. അയല്‍രാജ്യങ്ങളായ ബംഗ്ലാദേശിനും മ്യാന്‍മറിനും പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇയിലും നടത്തിയ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ചിരിന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ യുഎഇയും ബംഗ്ലാദേശും ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്‍മറും മാര്‍പാപ്പയ്ക്കു വലിയ സ്വീകരണം ഒരുക്കിയിട്ടും പാപ്പയുടെ ഭാരത സന്ദര്‍ശനത്തിന് മോദി സര്‍ക്കാര്‍ അനുകൂല നിലപാട് കാണിക്കാത്തതിനെതിരേ വ്യാപക പ്രതിഷേധം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. നവംബറില്‍ തായ്‌വാൻ, ജപ്പാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പാപ്പ എത്തുന്നുണ്ട്. എന്നാല്‍ കേന്ദ്രത്തിന്റെ പ്രതികൂല നിലപാട് പാപ്പയുടെ സന്ദര്‍ശനം ഇനിയും അനന്തമായി നീളുമെന്ന സൂചനയാണ് നല്‍കുന്നത്.
Image: /content_image/News/News-2019-09-18-03:20:49.jpg
Keywords: പാപ്പ, ഇന്ത്യ

11211
Category: 18
Sub Category:
Heading: ഫാ. ആന്റണി അറയ്ക്കല്‍ സിബിസിഐ സംഘടനയുടെ ദേശീയ പ്രസിഡന്‍റ്
Content: കൊച്ചി: ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഘടനയായ സേവ്യര്‍ ബോര്‍ഡ് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍ ഇന്ത്യയുടെ (എക്‌സ്ബിഎച്ച്ഇഐ) ദേശീയ പ്രസിഡന്റായി ഫാ. ആന്റണി അറയ്ക്കല്‍ നിയമിതനായി. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് (ഓട്ടോണമസ്), കളമശേരി സെന്റ് പോള്‍സ് കോളജുകളുടെ ചെയര്‍മാനും മാനേജരുമായ ഫാ. ആന്റണി വരാപ്പുഴ അതിരൂപതാംഗമാണ്.
Image: /content_image/India/India-2019-09-18-03:52:21.jpg
Keywords: സിബിസിഐ

11212
Category: 18
Sub Category:
Heading: 'ക്രൈസ്തവ വിശ്വാസത്തെ വികലമായി ചിത്രീകരിക്കുന്നത് അപലപനീയം'
Content: കൊച്ചി: ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വികലമായി ചിത്രീകരിക്കുന്ന പത്രമാധ്യമങ്ങളുടെയും ചാനലുകളുടെയും ദുഷ് പ്രചാരണം അപലപനീയമെന്നു പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്), കേരള കാത്തലിക് കൗണ്‍സില്‍ (കെസിസി), കെസിഎംഎസ് സംഘടനകളുടെ സംസ്ഥാന തല യോഗം അപലപിച്ചു. നാടും വീടും ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ചു സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനങ്ങളുടെ ജീവിതസാഹചര്യങ്ങളിലേക്കു സാന്ത്വനമായി ഇറങ്ങിച്ചെല്ലുകയും വിവിധ മേഖലകളില്‍ ശക്തമായ സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു സമൂഹത്തോടുള്ള കടമകള്‍ നിറവേറ്റുകയും ചെയ്യുന്ന ക്രൈസ്തവ സന്യസ്തരെ പൊതുസമൂഹത്തില്‍ വ്യാജ പ്രചാരണങ്ങളിലൂടെ അവഹേളിക്കരുതെന്ന്‍ യോഗം ആവശ്യപ്പെട്ടു. ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ സന്യാസത്തെയും ഏകപക്ഷീയമായും വികലമായും ചിത്രീകരിച്ച് അവഹേളിക്കുന്ന പത്രമാധ്യമങ്ങളെയും ചാനലുകളെയും ക്രൈസ്തവ സ്ഥാപനങ്ങളില്‍നിന്നും വിദ്യാലയങ്ങളില്‍നിന്നും കുടുംബങ്ങളില്‍നിന്നും ബഹിഷ്‌കരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. ഇപ്രകാരമുള്ള പത്രമാധ്യമങ്ങളെയും ചാനലുകളെയും ബഹിഷ്‌കരിക്കാന്‍ െ്രെകസ്തവ സ്ഥാപനങ്ങളോടും വിശ്വാസികളോടും ആഹ്വാനം ചെയ്യണമെന്നു കേരള മെത്രാന്‍ സമിതിയോടു യോഗം ആവശ്യപ്പെട്ടു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍, പി.കെ. ജോസഫ്, അഡ്വ. ജോജി ചിറയില്‍, അഡ്വ. വര്‍ഗീസ് കോയിക്കര, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ഡേവീസ് തുളുവത്ത്, രാജു എരിശേരില്‍, പ്രഷീല ബാബു, മേരി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-09-18-04:11:48.jpg
Keywords: സന്യാസ, സമര്‍പ്പി

11213
Category: 9
Sub Category:
Heading: റവ. ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഇന്റർനാഷണൽ യൂത്ത് കോൺഫറൻസ് ഡബ്ലിനിൽ ഡിസംബർ 27 മുതൽ: ബുക്കിങ് തുടരുന്നു
Content: ഡബ്ലിൻ: ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾ പങ്കെടുക്കുന്ന ഇന്റർനാഷണൽ യൂത്ത് കോൺഫറൻസ് അയർലണ്ടിലെ ഡബ്ലിനിൽ ഡിസംബർ 27 മുതൽ 30 വരെ നടക്കും. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക പ്രശസ്ത വചനപ്രഘോഷകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നാലുദിവസത്തെ ധ്യാന ശുശ്രൂഷകളോടുകൂടിയ യൂത്ത് കോൺഫറൻസ് നയിക്കും. അപ്പസ്തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ജൂഡ് തദ്ദേവൂസ് ഒക്കോലോ, ബിഷപ്പ് അൽഫോൻസ് കുള്ളിനൻ, സീറോ മലബാർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ പങ്കെടുക്കുന്ന കോൺഫറൻസിൽ അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ ഫാ.സോജി ഓലിക്കലും ഫാ.വട്ടായിലിനൊപ്പം ചേരും. ഫാ.ഷൈജു നടുവത്താനിയിൽ, ശുശ്രൂഷകരായ ജോസ് കുര്യാക്കോസ്, ഷിബു കുര്യൻ, ഐനിഷ് ഫിലിപ്പ് തുടങ്ങിയ പ്രമുഖരും ഭാഗമാകുന്ന യൂത്ത് കോൺഫറസിലേക്ക് www.afcmteamireland.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. #{red->none->b->സ്ഥലം: }# CLONGOWES WOOD COLLEGE <br> CASTLEBROWN <br> CLANE , CO , KILDARE <br> IRELAND , <br> W19DN40 #{red->none->b->കൂടുതൽ വിവരങ്ങൾക്ക്: }# സോണിയ 00353879041272 <br> ആന്റോ 00353870698898 <br> സിൽജു 00353863408825.
Image: /content_image/Events/Events-2019-09-18-04:35:18.jpg
Keywords: വട്ടായി

11214
Category: 13
Sub Category:
Heading: അരുണാചലില്‍ കൊല്ലപ്പെട്ട ഫ്രഞ്ച് മിഷ്ണറിമാരുടെ നാമകരണ നടപടി ആരംഭിച്ചു
Content: മിയാവോ: ചൈനയോട് അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശിലെ ഗ്രാമത്തില്‍ രക്തസാക്ഷിത്വം വരിച്ച ഫ്രഞ്ച് മിഷ്ണറിമാരുടെ നാമകരണ നടപടികള്‍ മിയാവോ രൂപത ആരംഭിച്ചു. 165 വർഷം മുന്‍പ് മരണത്തെ പുല്‍കിയ ഫാ. നിക്കോളാസ് മൈക്കിൾ ക്രിക്ക്, ഫാ. അഗസ്റ്റിൻ ഏറ്റിയെന്നി ബൗറി എന്നിവരുടെ നാമകരണ നടപടികൾ ത്വരിതഗതിയിലാക്കുന്നതിനായാണ് രൂപതാ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.1854ൽ ഇരുവരും ടിബറ്റിലേക്കു നടത്തിയ യാത്രാമധ്യേ സോം ഗ്രാമത്തിലെ മിഷ്മി ഗോത്രവർഗ തലവനാണ് ഇവരെ കൊലപ്പെടുത്തിയത്. ടിബറ്റിലെ രാജാവ് മിഷ്ണറിമാരുമായി ശക്തമായ സൗഹൃദബന്ധം സ്ഥാപിച്ചതാണ്, ഗോത്രവർഗ തലവനെ അസ്വസ്ഥനാക്കി കൊലപാതകത്തിലേക്ക് നയിച്ചത്. മിഷ്ണറിമാരുമായുള്ള ബന്ധം രാജാവിനെ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ പ്രേരിപ്പിക്കുമെന്ന് ബുദ്ധമത ലാമമാർ ഭയപ്പെട്ടിരുന്നതായും പറയപ്പെടുന്നു. കൊല്ലപ്പെടുമ്പോള്‍ ഫാ. നിക്കോളാസ് ക്രിക്കിന് 34 വയസ്സും, ഫാ. അഗസ്റ്റിൻ ഏറ്റിയെന്നി ബൗറിക്ക് 28 വയസ്സുമായിരുന്നു പ്രായം. മിഷ്ണറിമാരുടെ ഭൗതികാവശിഷ്ടം ഇപ്പോഴും ഗ്രാമത്തിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. മിയാവോ രൂപതയുടെ അദ്ധ്യക്ഷനും മലയാളിയുമായ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിലാണ് നാമകരണ നടപടികള്‍ക്ക് മുഖ്യനേതൃത്വം വഹിക്കുന്നത്. 2017 ജൂണിൽ ഇരു മിഷ്ണറിമാരെയും വത്തിക്കാൻ 'ദൈവദാസർ' എന്ന് നാമകരണം ചെയ്തിരുന്നു. വാഴ്ത്തപ്പെട്ട പദവിയിലേക്കും, പിന്നീട് വിശുദ്ധ പദവിയിലേക്കും ഉയർത്തപ്പെടുന്നതിനായി ചരിത്ര തെളിവുകളും മറ്റ് രേഖകളും ശേഖരിച്ച് രൂപത അന്വേഷണ കമ്മീഷൻ വിശദമായ പഠനം നടത്തും. വീരോചിതമായ ക്രൈസ്തവ ജീവിതമാണോ മിഷ്ണറിമാർ നയിച്ചതെന്ന് പഠിക്കുന്നതിനായി വിശദമായ തെളിവു ശേഖരണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. നേരത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക മെത്രാൻ സമിതികളും, വിശുദ്ധരുടെ നാമകരണ നടപടികൾക്ക് വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘവും രൂപതാ അന്വേഷണ കമ്മീഷനെ നിയമിക്കുന്നതിനായി അനുകൂല നിലപാട് സ്വീകരിച്ചിരിന്നു.
Image: /content_image/News/News-2019-09-18-04:53:12.jpg
Keywords: അരുണാ, ഫ്രഞ്ച