Contents
Displaying 10861-10870 of 25160 results.
Content:
11175
Category: 11
Sub Category:
Heading: മൂവായിരത്തോളം വിവാഹാര്‍ത്ഥികളുടെ സംഗമം
Content: കോഴിക്കോട്: കുടുംബം സമൂഹത്തിന്റെ അടിസ്ഥാന കോശമാണെന്നും അതുകൊണ്ടു തന്നെ കുടുംബത്തെയും വൈവാഹിക ജീവിതത്തെയും ശക്തിപ്പെടുത്തുകയെന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‍ മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടേം. കെസിബിസി മലബാര്‍ മേഖല പ്രോലൈഫ് സമിതി സംഘടിപ്പിച്ച 'ഒന്നാകാന്‍' എന്ന വിവാഹാര്‍ത്ഥികളുടെ സംംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരിന്നു അദ്ദേഹം. തക്കസമയത്ത് വിവാഹം നടക്കാത്തതിന് കാരണം മാറിവരുന്ന സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സാഹചര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലബാര്‍ മേഖലയിലുള്ള പത്തു കത്തോലിക്കാ രൂപതകളില്‍ (തലശേരി, താമരശേരി, മാനന്തവാടി, കോഴിക്കോട്, സുല്‍ത്താന്‍ബത്തേരി, മാണ്ഡ്യ, കോട്ടയം (ത്രീപുരം), പുത്തൂര്‍, കണ്ണൂര്‍, ബല്‍ത്തങ്ങാടി) നിന്നുള്ള മൂവായിരത്തോളം പേരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ഇതിനോടകം രജിസ്റ്റര്‍ ചെയ്യപ്പെട്ട മൂവായിരത്തോളം പേരുടെ ഫോട്ടോ അടക്കമുള്ള വിശദമായ വിവരങ്ങള്‍ സംഗമത്തില്‍ അവതരിപ്പിച്ചത് പങ്കെടുത്തവര്‍ക്ക് പങ്കാളിയെ തെരഞ്ഞെടുക്കുവാന്‍ ഏറെ സഹായകരമായി. വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവര്‍ക്കുവേണ്ടിയുള്ള പ്രത്യേക വെബ്‌സൈറ്റ് www.prolifemarry.com സംഗമത്തില്‍ ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 15-ാംതീയതി മുതല്‍ വെബ്‌സൈറ്റ് ഉപയോഗം ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745409797, 8289863810. കേരളത്തിലുള്ള മറ്റു കത്തോലിക്കാ രൂപതകളെ ഉള്‍പെടുത്തി 5 മേഖലകളിലായി തുടര്‍ന്നും സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്നും കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, സംസ്ഥാന പ്രസിഡന്റ് ശ്രീ. സാബു ജോസ് എന്നിവര്‍ അറിയിച്ചു.
Image: /content_image/India/India-2019-09-12-13:44:19.jpg
Keywords: സംഗമ

11176
Category: 18
Sub Category:
Heading: 'വൈദികനെ അന്യായ റിമാന്‍ഡില്‍ വച്ചിരിക്കുന്നതു നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി'
Content: കൊച്ചി: ഭഗല്‍പൂര്‍ രൂപതയിലെ വൈദികനെയും സഭാ പ്രവര്‍ത്തകനെയും അന്യായമായി റിമാന്‍ഡില്‍ വച്ചിരിക്കുന്നതു രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അവര്‍ക്ക് ഉടന്‍ ജാമ്യം നല്‍കി നീതി നടപ്പാക്കണമെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. ബീഹാറിലെ ഭഗല്‍പൂര്‍ രൂപതയുടെ കീഴില്‍ ജാര്‍ഖണ്ഡിലെ രാജ്ദാഹ മിഷനില്‍ സേവനം ചെയ്തുവരുന്ന ഫാ. ബിനോയി ജോണ്‍, ഫാ. അരുണ്‍ വിന്‍സെന്റ്, മുന്ന ഹാന്‍സ്ദ എന്നിവരോടു നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്‌റ്റേഷനില്‍ വരാന്‍ ആവശ്യപ്പെടുകയും അവിടെ വച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഫാ. അരുണ്‍ വിന്‍സെന്റിനെ പിന്നീട് പോലീസ് വിട്ടയച്ചു. മതപരിവര്‍ത്തന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ദുരുപയോഗിക്കുന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഈ കേസ്. സ്വന്തം മനഃസാക്ഷിക്കനുസരിച്ചു ജീവിക്കാനും മതവിശ്വാസം പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണ് ഇവിടെ അടിസ്ഥാനപരമായി നിഷേധിക്കപ്പെടുന്നത്. അറസ്റ്റിലായവര്‍ക്കു ജാമ്യം ലഭിക്കാനുള്ള നിയമനടപടി സ്വീകരിച്ചതിനുശേഷവും ഓരോ കാരണം പറഞ്ഞ് അതു നീട്ടിക്കൊണ്ടു പോകുകയാണ്. ക്രൈസ്തവ മിഷ്ണറിമാരുടെ സാമൂഹ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥതയുള്ള വിഭാഗമാണു ഗൂഢലക്ഷ്യത്തോടെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് എന്നതു വ്യക്തമാണ്. മതസൗഹാര്‍ദവും സാമൂഹ്യ ഐക്യവും കാത്തുസൂക്ഷിക്കുന്നതിന് എന്നും നേതൃത്വമെടുക്കുന്നവരാണു ഭാരതത്തിലെ ക്രൈസ്തവര്‍. സമൂഹത്തിലെ അവശ വിഭാഗങ്ങള്‍ക്കുവേണ്ടി ക്രൈസ്തവ സഭകള്‍ ചെയ്തുവരുന്ന സേവനം കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും അംഗീകരിക്കുന്നതാണ്. െ്രെകസ്തവസഭ നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ വിശ്വസിക്കുകയോ പ്രാവര്‍ത്തികമാക്കുകയോ ചെയ്യുന്നില്ല. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചു വൈദികരെയും മറ്റു സഭാശുശ്രൂഷകരെയും അറസ്റ്റ് ചെയ്തിരിക്കുന്നതു രാജ്യത്തെ ക്രൈസ്തവസമൂഹം ഉത്ക്കണ്ഠയോടെയാണു കാണുന്നത്. നീതിപൂര്‍വകമായ ഇടപെടല്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ആവശ്യപ്പെട്ടു. അറസ്റ്റിലായവര്‍ക്കുവേണ്ടിയും അവരുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയും സഭയുടെ എല്ലാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കാനും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.
Image: /content_image/News/News-2019-09-13-04:04:02.jpg
Keywords: വൈദിക

11177
Category: 9
Sub Category:
Heading: സോജിയച്ചൻ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ: ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്‌ലി പങ്കെടുക്കും. വചനവേദിയിൽ ദൈവകരുതലിന് നന്ദിയേകി ബ്രദർ ഷാജി ജോർജും സവിശേഷ ദാമ്പത്യത്തിന്റെ സുവിശേഷ ദൗത്യവുമായി ജോൺസൻ-സൂര്യ ദമ്പതികളും
Content: ബർമിംങ്‌ഹാം: പരിശുദ്ധാത്മ കൃപയാൽ ദൈവവചനങ്ങൾ മാംസംധരിച്ച് അത്ഭുതരോഗശാന്തിയിലൂടെയും ജീവിത നവീകരണത്തിലൂടെയും അനേകരെ യേശുവിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ നടക്കും .സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ കൺവെൻഷൻ നയിക്കും. ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബെർണാഡ് ലോങ്‌ലി കൺവെൻഷനിൽ പങ്കെടുക്കും. നിത്യ രക്ഷ യേശുവിലെന്ന് നാളെത്തെ ലോകം പ്രത്യാശയോടെ ഏറ്റുപറയുമ്പോൾ അതിന്റെ പിന്നിൽ ഉപകരണമാക്കി ദൈവം വളർത്തുന്ന സെഹിയോൻ മിനിസ്ട്രിയിലൂടെ ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധങ്ങളായ ശുശ്രൂഷകളുടെ അടിസ്ഥാനമായി നിലകൊള്ളുന്ന , ദേശഭാഷാ വ്യത്യാസമില്ലാതെ നിരവധിപേർ പങ്കെടുക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇത്തവണ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദർ ഷാജി ജോർജ് ,ബ്രദർ ജോൺസൻ ജോസഫ് , സൂര്യ ജോൺസൻ എന്നിവർ വിവിധ ശുശ്രൂഷകൾ നയിക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു. ഇതിന്റെ പുതിയ ലക്കം ഇത്തവണ ലഭ്യമാണ്. കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും പരിശുദ്ധ അമ്മയുടെ ജനന തിരുന്നാൾ മാസത്തിലെ കൺവെൻഷനായി സെപ്റ്റംബർ 14 ന് നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്: }# Bethel Convention Centre
Kelvin way
West Bromwich
Birmingham
B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ 07506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ബിജു അബ്രഹാം- 07859890267
ജോബി ഫ്രാൻസിസ് 07588 809478.
Image: /content_image/Events/Events-2019-09-13-04:44:22.jpg
Keywords: സോജി

11178
Category: 18
Sub Category:
Heading: ഫാ. ബിനോയിയുടെ മോചനത്തിനായി പ്രാര്‍ത്ഥനയോടെ കുടുംബാംഗങ്ങളും വിശ്വാസി സമൂഹവും
Content: തൊടുപുഴ: ജാര്‍ഖണ്ഡില്‍ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കപ്പെട്ട ഫാ. ബിനോയി വടക്കേടത്തുപറമ്പിലിന്റെ മോചനത്തിനായി പ്രാര്‍ത്ഥനയോടെ കുടുംബാംഗങ്ങളും വിശ്വാസി സമൂഹവും. ബീഹാറിലെ ഭഗല്‍പൂര്‍ രൂപതയുടെ കീഴില്‍ ജാര്‍ഖണ്ഡിലെ രാജ്ദാഹ മിഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫാ. ബിനോയിയെ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരം കള്ളക്കേസെടുത്തു ജയിലില്‍ അടയ്ക്കുകയായിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്. ഫാ. ബിനോയിയുടെ മോചനം വൈകുന്നതില്‍ മാതാപിതാക്കളും കുടുംബാംഗങ്ങളും കടുത്ത വിഷമത്തിലാണ്. കഴിഞ്ഞ ദിവസം കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഫാ.ബിനോയിയുടെ തൊടുപുഴ വെട്ടിമറ്റത്തെ വീട്ടിലെത്തി ആശ്വാസം പകര്‍ന്നിരുന്നു. പിതാവ് യോഹന്നാന്‍, മാതാവ് മേരി, സഹോദരന്‍ ബിനു, കുടുംബാംഗങ്ങള്‍ എന്നിവരെ ബിഷപ്പ് ആശ്വസിപ്പിച്ചു.കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഫാ.ബിനോയിയുടെ ജയില്‍മോചനത്തിന് ആവശ്യമായ എല്ലാ സഹായവും പ്രാര്‍ഥനയും അദ്ദേഹം വാഗ്ദാനംചെയ്തു. കലയന്താനി സെന്റ് മേരീസ് പള്ളി വികാരി ഫാ.ജേക്കബ് തലാപ്പിള്ളില്‍, ആലക്കോട് സെന്റ് തോമസ് മൂര്‍ പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ കണിമറ്റത്തില്‍ എന്നിവരും ബിഷപ്പിനോടൊപ്പമുണ്ടായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു സ്ത്രീക്കു പണം വാഗ്ദാനം ചെയ്‌തെന്ന വ്യാജ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് അഗൈമുര്‍ പോലീസ് വൈദികനെതിരേ കേസെടുത്തത്. ജാര്‍ഖണ്ഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ജാമ്യാമില്ലാ വകുപ്പു പ്രകാരമുള്ള കുറ്റമായി അടുത്ത കാലത്തു നിയമഭേദഗതി വരുത്തിയിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി ഇവിടെ സേവനം അനുഷ്ഠിക്കുന്ന ഫാ.ബിനോയിയെ മനഃപൂര്‍വം കുടുക്കുകയായിരുന്നുവെന്നാണ് സഭാധികാരികള്‍ പറയുന്നത്. ഏഴു ദിവസമായിട്ടും ഫാ. ബിനോയിയുടെ മോചനം സാധ്യമായിട്ടില്ല. ബുധനാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും കൂടൂതല്‍ വാദത്തിനായി 16ലേക്കു മാറ്റിയിരിക്കുകയാണ്. ഇദ്ദേഹത്തോടൊപ്പം കസ്റ്റഡിയിലെടുത്ത ഫാ. അരുണ്‍ വിന്‍സെന്റിനെ പ്രതിഷേധത്തെത്തുടര്‍ന്നു വിട്ടയച്ചിരുന്നു. ഡീന്‍ കുര്യാക്കോസ് എംപി, പി.ജെ.ജോസഫ് എംഎല്‍എ എന്നിവര്‍ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു സംസാരിച്ചിരുന്നു. നിരപരാധിയായ വൈദികന്‍ സത്യം തെളിഞ്ഞു ജയില്‍ മോചിതനാകാന്‍ ഇടവക പള്ളിയായ വെട്ടിറ്റം ഫ്രാന്‍സിസ് ഡി സാലസ് പള്ളിയില്‍ വികാരി ഫാ. ആന്റണി പുലിമലയിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു. ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കുന്നതിന്റെ തലേദിവസമായ 15നു വൈകുന്നേരം 3.30 മുതല്‍ പള്ളിയില്‍ പ്രത്യേക പ്രാര്‍ഥന നടത്തും.
Image: /content_image/India/India-2019-09-13-05:46:02.jpg
Keywords: ജാര്‍ഖണ്ഡി

11179
Category: 1
Sub Category:
Heading: ക്രിസ്തീയ ഐക്യ സന്ദേശമുയര്‍ത്താന്‍ മലേഷ്യയില്‍ വിവിധ സഭാവിഭാഗങ്ങളുടെ കൂട്ടായ്മ
Content: ക്വാലാലംപൂര്‍: കിഴക്കന്‍ മലേഷ്യയില്‍ വിവിധ ക്രിസ്ത്യന്‍ സഭാവിഭാഗങ്ങളുടെ കൂട്ടായ്മയായ ‘പെന്തക്കോസ്തല്‍ നൈറ്റ്സ്’ല്‍ സാബാ, ബ്രൂണായി, ക്വാലാലംപൂര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുമായി കാല്‍ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കും. സാറാവാക് സംസ്ഥാന തലസ്ഥാനമായ കുച്ചിങ്ങിലെ ജൂബിലി സ്പോര്‍ട്സ് ഗ്രൗണ്ടില്‍ വെച്ച് നാളെയും നാളെ കഴിഞ്ഞുമായി (14, 15 തിയതികളില്‍) രാത്രികളിലായിരിക്കും കൂട്ടായ്മ നടക്കുക. മേഖലയിലെ വിവിധ സഭാവിഭാഗങ്ങള്‍ കൂട്ടായ്മയിലേക്ക് തങ്ങളുടെ വിശ്വാസി സംഘത്തെ അയക്കുന്നുണ്ടെന്ന് ഇതിനോടകം തന്നെ അറിയിച്ചു കഴിഞ്ഞു. പരിശുദ്ധാത്മാവിന്റെ വരദാനങ്ങളെ ആഘോഷിക്കുന്ന കാര്യത്തിലും, ക്രിസ്തുവിന്റെ ഐക്യത്തിലും ഒന്നായിരിക്കുന്നതിനാല്‍ ഒരുമിച്ച് കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നുവെന്ന് കുച്ചിങ്ങിലെ കത്തോലിക്ക മെത്രാപ്പോലീത്തയായ മോണ്‍. സൈമണ്‍ പീറ്റര്‍ പോ ഹൂണ്‍ സെങ് വിവിധ സഭാവിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. സമാധാനവും, സ്നേഹവും നിറഞ്ഞ മനസ്സോടെ പരസ്പര ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും സാറാവാക് അസോസിയേഷന്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ക്രൈസ്തവരുടെ ഐക്യത്തിന് വേണ്ടിയുള്ള ആഹ്വാനവുമായി ബോര്‍ണിയോ ഇവാഞ്ചലിക്കല്‍ മിഷന്‍ പ്രസിഡന്റായ റവ. ജെസ്റ്റിന്‍ വാനും രംഗത്തെത്തിയിട്ടുണ്ട്. ‘പെന്തക്കോസ്തല്‍ നൈറ്റ്സ്’ പരിശുദ്ധാത്മാവിന്റെ വരദാനങ്ങളുടെ പുകഴ്ച്ചക്കും, ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും ഏറ്റവും നല്ല വേദിയാണെന്നും അദ്ദേഹം പറഞ്ഞു. ആംഗ്ലിക്കന്‍ വിശ്വാസികളും സംഗമത്തില്‍ പങ്കെടുക്കുമെന്ന് സാറാവാക്കിലേയും ബ്രൂണെയിലേയും ആംഗ്ലിക്കന്‍ മെത്രാനായ റവ. ഡാനാള്‍ഡ് ജൂട്ട് അറിയിച്ചിട്ടുണ്ട്. നിരവധി ആംഗ്ലിക്കന്‍ വിശ്വാസികള്‍ ഇതിനായി മുന്നോട്ട് വന്നിട്ടുണ്ടെന്ന കാര്യം സന്തോഷമുളവാക്കുന്നതാണെന്നും, കൂട്ടായ്മയില്‍ പ്രാര്‍ത്ഥന കൊണ്ട് ആവേശം നിറക്കുന്ന യോദ്ധാക്കളായിരിക്കും ആംഗ്ലിക്കന്‍ സഭാംഗങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാപ്റ്റിസ്റ്റ്, പ്രിസ്ബൈറ്റേറിയന്‍, സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ്, ലൂഥറന്‍, ബെഥനി ചര്‍ച്ച്, ലാറ്റര്‍ റെയിന്‍ ചര്‍ച്ച് തുടങ്ങി നിരവധി സ്വതന്ത്ര സഭാവിഭാഗങ്ങളുടെ തങ്ങളുടെ പിന്തുണ അറിയിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി വിവിധ സഭാ സംഘടനകള്‍ ഇടവക നോട്ടീസുകള്‍ വഴിയും, വാര്‍ത്താ പത്രങ്ങള്‍ വഴിയും, സമൂഹ മാധ്യമങ്ങള്‍ വഴിയും കൂട്ടായ്മയുടെ വിജയത്തിനായി പ്രചാരണം നടത്തിവരികയാണ്.
Image: /content_image/News/News-2019-09-13-06:20:14.jpg
Keywords: മലേഷ്യ

11180
Category: 1
Sub Category:
Heading: കന്യകാമറിയത്തെ അപമാനിക്കുന്ന ചിത്രത്തിനെതിരെ ജാഗരണ പ്രാര്‍ത്ഥനയുമായി വിശ്വാസികൾ
Content: ബ്രിസ്ബെയിന്‍: പരിശുദ്ധ കന്യകാമറിയത്തെ അപമാനിക്കുന്ന ചിത്രത്തിനെതിരെ ബ്രിസ്ബെയിനിലെ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയുടെ ചിത്ര പ്രദർശന ശാലയുടെ മുന്നിൽ വിശ്വാസികൾ പ്രാര്‍ത്ഥന കൂട്ടായ്മ സംഘടിപ്പിച്ചു. മൈക്കലാഞ്ചലോയുടെ പ്രശസ്ത ശിൽപ്പമായ പിയത്തയുടെ മാതൃകയിലുളള ചിത്രമാണ് ആവിഷ്ക്കാര സ്വാതന്ത്ര്യമെന്ന പേരില്‍ തീർത്തും അശ്ലീലമായ രീതിയിൽ ജുവാൻ ഡാവില എന്ന ചിത്രകാരൻ വരച്ചുവെച്ചിരിക്കുന്നത്. എന്നാൽ ജുവാൻ ഡാവിലയുടെ ചിത്രം പ്രദർശനശാലയിൽ നിന്നും മാറ്റാൻ തങ്ങൾക്ക് ഉദ്ദേശമില്ലെന്ന ധാർഷ്ട്യ നിലപാടാണ് ഗ്രിഫിത്ത് യൂണിവേഴ്സിറ്റി സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രാര്‍ത്ഥന കൂട്ടായ്മ നടന്നത്. പൊതുവേദിയിൽ തന്നെ മാതാവിന്റെ അമലോൽഭവ ഹൃദയത്തിന് പാപപരിഹാര പ്രാര്‍ത്ഥന സമർപ്പിക്കുക, ക്രൈസ്തവ വിശ്വാസത്തിനും, മാതാവിനോടുള്ള ഭക്തിക്കും സാക്ഷ്യം നൽകുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പ്രയർ വിജിൽ നടത്തിയതെന്ന് സംഘാടകരിലൊരാൾ പറഞ്ഞു. എൺപതോളം വിശ്വാസികളാണ് പ്രാര്‍ത്ഥിക്കുവാനായി എത്തിയത്. യൂണിവേഴ്സിറ്റിയുടെ നിലപാടിനെ അപലപിച്ച് രാഷ്ട്രീയക്കാരും, ക്രൈസ്തവ നേതാക്കളും, പൊതുജനവും രംഗത്തുവന്നിരിക്കുകയാണ്. ചിത്രം നീക്കം ചെയ്യാൻ യൂണിവേഴ്സിറ്റി വിസമ്മതിക്കുന്നതു തീര്‍ത്തൂം നിരാശജനകമാണെന്നാണ് ബ്രിസ്ബെയിൻ ആർച്ച് ബിഷപ്പ് മാർക്ക് കോളറിഡ്ജിന്റെ പ്രതികരണം. പാർലമെന്റ് അംഗങ്ങളും ശക്തമായ പ്രതികരണങ്ങളാണ് നടത്തിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ സ്ത്രീയെ അപമാനിക്കുന്ന ചിത്രം ഒരു പബ്ലിക് യൂണിവേഴ്സിറ്റിയിൽ സൂക്ഷിക്കാന്‍ പാടില്ലെന്ന് ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി അഭിപ്രായപ്പെട്ടു.
Image: /content_image/News/News-2019-09-13-07:20:49.jpg
Keywords: മറിയ, കന്യകാ

11181
Category: 1
Sub Category:
Heading: പൗരോഹിത്യത്തില്‍ വിവാഹം അനുവദിച്ചാല്‍ പുരോഹിതരുടെ എണ്ണം കൂടില്ല: യുക്രേനിയന്‍ സഭാധ്യക്ഷന്‍
Content: റോം: പുരോഹിതരെ വിവാഹം കഴിക്കുവാന്‍ അനുവദിക്കുന്നത് വഴി പുരോഹിതരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുവാന്‍ കഴിയുകയില്ലെന്ന് യുക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായ സ്വിയാടോസ്ലാവ് ഷെവ്ചുക്ക്. പുരോഹിതരെ വിവാഹത്തിന് അനുവദിക്കുന്ന തന്റെ സ്വന്തം സഭയില്‍പോലും പുരോഹിതരുടെ കുറവ് പരിഹരിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നും, അതിനാല്‍ പൗരോഹിത്യത്തിലെ കുടുംബാവസ്ഥ ദൈവവിളിയുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ലെന്ന് തങ്ങളുടെ അനുഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ 2-10 വരെ റോമില്‍വെച്ച് നടന്ന ഗ്രീക്ക് കത്തോലിക്കാ സഭാ മെത്രാന്‍മാരുടെ വാര്‍ഷിക സുനഹദോസിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 47 യുക്രൈന്‍ ഗ്രീക്ക് കത്തോലിക്ക മെത്രാന്മാരാണ് സൂനഹദോസില്‍ പങ്കെടുത്തത്. വിവാഹിതരെ പൗരോഹിത്യത്തിലേക്ക് പരിഗണിക്കുന്നതിനെപ്പറ്റി ആമസോണ്‍ മേഖലയിലെ മെത്രാന്മാരുടെ സിനഡ് ചര്‍ച്ച ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് ഇക്കാര്യത്തില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. അഞ്ചു സെമിനാരികളുള്ള യുക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭയില്‍ ആവശ്യത്തിനു പുരോഹിതരുണ്ടെങ്കിലും, മറ്റ് രാഷ്ട്രങ്ങളിലെ യുക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭയില്‍ പുരോഹിതരുടെ കുറവുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ഷെവ്ചുക്ക് പറഞ്ഞു. ദൈവവിളി ദൈവത്തില്‍ നിന്നാണ് വരുന്നത്, ജീവിക്കുന്ന മേഖലയനുസരിച്ച് അതിനെ കൂട്ടുവാനോ കുറക്കുവാനോ സാധ്യമല്ല. സഭയുടെ നന്മക്കായി ഒരാളുടെ ജീവിതം സമര്‍പ്പിക്കുവാനുള്ള മാര്‍ഗ്ഗമാണിതെന്നും മെത്രാപ്പോലീത്ത വിവരിച്ചു. തന്റെ പട്ട സ്വീകരണത്തിന് മുന്‍പ് തന്നെ പുരോഹിതന്‍ വിവാഹിതനായിരിക്കണമെന്നും, ഭാര്യ മരിച്ചാല്‍ അവന് വീണ്ടും വിവാഹം ചെയ്യുവാന്‍ പാടില്ലെന്നുമുള്ള ഗ്രീക്ക് യുക്രൈനിയന്‍ കത്തോലിക്കാ സഭാ പാരമ്പര്യത്തിലെ ചില സങ്കീര്‍ണ്ണതകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് ലളിതമായ പരിഹാരങ്ങള്‍ തേടരുതെന്ന ഉപദേശവും സിനഡില്‍ പങ്കെടുക്കുവാന്‍ തയ്യാറെടുക്കുന്ന ആമസോണ്‍ മേഖലയിലെ മെത്രാന്മാര്‍ക്കായി അദ്ദേഹം നല്‍കി.
Image: /content_image/News/News-2019-09-13-09:13:24.jpg
Keywords: പുരോഹി

11182
Category: 13
Sub Category:
Heading: ക്രിസ്തീയത ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച ഹംഗേറിയന്‍ കമ്മ്യൂണിസ്റ്റ് കോട്ടയില്‍ പുതിയ ദേവാലയം
Content: എഗേര്‍, ഹംഗറി: അടിയുറച്ച ക്രൈസ്തവ വിശ്വാസത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഹംഗറിയിലെ കമ്മ്യൂണിസ്റ്റ് കാലത്തെ പാര്‍പ്പിടമേഖലയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നാമധേയത്തില്‍ പുതിയ കത്തോലിക്കാ ദേവാലയം. വടക്ക് കിഴക്കന്‍ ഹംഗറിയിലെ എഗേര്‍ നഗരത്തിലാണ് പുതിയ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസം ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയും, പുതിയ പാര്‍പ്പിട മേഖലകള്‍ നിര്‍മ്മിച്ചാല്‍ അവിടെ ദേവാലയങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പാര്‍പ്പിട മേഖലയിലാണ് പുതിയ കത്തോലിക്കാ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നതു എന്നത് ശ്രദ്ധേയമാണ്. ദേവാലയങ്ങള്‍ പണിയുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും, പുതിയ ദേവാലയ നിര്‍മ്മാണത്തിന് ചിലവായ തുകയില്‍ 250 ദശലക്ഷം ഫോറിന്റുകള്‍ ($ 830,700) സര്‍ക്കാര്‍ നല്‍കിയതായും ഹംഗേറിയന്‍ സ്റ്റേറ്റ് സെക്രട്ടറി മിക്ലോസ് സോള്‍ട്ടെസ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ധാര്‍മ്മിക അടിത്തറയായ ക്രിസ്തീയ വിശ്വാസവും സംസ്കാരവും കാത്തുസൂക്ഷിക്കുവാന്‍ ഹംഗറിക്കാര്‍ ശക്തമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. 1552-ലെ തുര്‍ക്കി മുസ്ലീങ്ങളുടെ ഉപരോധം ഇതിനുള്ള പ്രത്യക്ഷ ഉദാഹരണമായാണ് ഇന്നും വിലയിരുത്തപ്പെടുന്നത്. തുര്‍ക്കികള്‍ ഹംഗറിയുടെ ഭൂരിഭാഗം മേഖലകളും കീഴടക്കിയപ്പോള്‍ വടക്കന്‍ മേഖലയുടെ സംരക്ഷണകോട്ടയായി നിലകൊണ്ടത് എഗേര്‍ പട്ടണവും കോട്ടയുമായിരുന്നു. ഹംഗറി ജനതയുടെ സഹനത്തിന്റേയും നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനുമേലുള്ള വിജയമാണ് എഗേറിലെ വിശുദ്ധ ജോണ്‍ പോള്‍ ദേവാലയമെന്ന്‍ സോള്‍ട്ടെസ് വിവരിച്ചു. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ ദേവാലയങ്ങള്‍ അടച്ചുപൂട്ടുകയും വിനോദ കേന്ദ്രങ്ങളും, കായികാഭ്യാസ കേന്ദ്രങ്ങളുമായി മാറിക്കൊണ്ടിരിക്കുമ്പോഴും ഹംഗറിയില്‍ നേരെ മറിച്ചാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും സോള്‍ട്ടെസ് ചൂണ്ടിക്കാട്ടി. ആകാശത്ത് നിന്ന് നോക്കിയാല്‍ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സോവിയറ്റ് റഷ്യ’ (യു.എസ്.എസ്.ആര്‍) എന്നതിന്റെ സി.സി.സി.പി എന്ന റഷ്യന്‍ ചുരുക്കെഴുത്തിന്റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പാര്‍പ്പിടമേഖലയിലാണ് പുതിയ കത്തോലിക്ക ദേവാലയം ഉയര്‍ന്നിരിക്കുന്നതെന്ന വസ്തുതയും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-09-13-11:10:24.jpg
Keywords: ഹംഗ, ഹംഗേ

11183
Category: 14
Sub Category:
Heading: ചാവറ കള്‍ച്ചറല്‍ സെന്ററിനു ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക പദവി
Content: കൊച്ചി: അര നൂറ്റാണ്ടോളമായി കൊച്ചിയുടെ സാംസ്‌കാരികധാരയില്‍ നിര്‍ണായക സാന്നിധ്യമായി നിസ്തുല സേവനങ്ങള്‍ നല്‍കിവരുന്ന സിഎംഐ സഭയുടെ ചാവറ കള്‍ച്ചറല്‍ സെന്ററിനു ഐക്യരാഷ്ട്ര സംഘടനയുടെ എക്കോസോക്ക് സാമ്പത്തിക സാമൂഹിക കൗണ്‍സിലിന്റെ സ്‌പെഷല്‍ കണ്‍സള്‍ട്ടേറ്റീവ് പദവി. സാംസ്‌കാരികധാരകളിലും മതാന്തരസൗഹൃദ രംഗത്തും നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളെ പരിഗണിച്ചാണ് അംഗീകാരം. യുഎന്‍ അംഗീകാരത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി പൗരാവലിയുടെ നേതൃത്വത്തില്‍ വിവിധ സംഘടകള്‍ ചേര്‍ന്നു ചാവറ കള്‍ച്ചറല്‍ സെന്ററിന് ആദരമൊരുക്കും. ചാവറയുടെ ഇതുവരെയുള്ള ഡയറക്ടര്‍മാരെ ആദരിക്കും. 16നു വൈകുന്നേരം അഞ്ചിന് എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളിലാണ് അഭിനന്ദന സ്വീകരണം സംഘടിപ്പിച്ചിട്ടുള്ളതെന്നു സംഘാടക സമിതി ചെയര്‍മാന്‍ പ്രഫ.എം.കെ. സാനു അറിയിച്ചു. 1971ല്‍ സ്ഥാപിതമായ ചാവറ കള്‍ച്ചറല്‍ സെന്ററിനുള്ള ശ്രേഷ്ഠമായ അംഗീകാരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നൂറാം ചരമവാര്‍ഷികത്തിനുള്ള പ്രണാമസമര്‍പ്പണം കൂടിയാണെന്നു ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ പറഞ്ഞു.
Image: /content_image/India/India-2019-09-13-12:35:34.jpg
Keywords: ചാവറ

11184
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ തായ്‌ലാന്‍റ്, ജപ്പാന്‍ സന്ദര്‍ശനം നവംബറില്‍
Content: വത്തിക്കാന്‍ സിറ്റി: നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഏഷ്യന്‍ സന്ദര്‍ശനത്തിന് സ്ഥിരീകരണം. തായ്‌ലാന്‍റ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ മാര്‍പാപ്പ നവംബറില്‍ സന്ദര്‍ശനം നടത്തുമെന്ന് വത്തിക്കാനാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നവംബര്‍ 20-23 തീയതികളില്‍ തായ്‌ലാന്റും 23-26 തീയതികളില്‍ ജപ്പാനും മാര്‍പാപ്പ സന്ദര്‍ശിക്കും. 'എല്ലാ ജീവനും സംരക്ഷിക്കുക' എന്നതാണ് പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ ആപ്തവാക്യം. അപ്പസ്തോലിക സന്ദര്‍ശനത്തില്‍ ടോക്കിയോ, നാഗസാക്കി, ഹിരോഷിമ എന്നിവിടങ്ങളില്‍ പാപ്പ സന്ദര്‍ശനം നടത്തും. രാജ്യത്തെ ആകെ ജനസംഖ്യയുടെ 0.5% കത്തോലിക്ക വിശ്വാസികളാണ് രാജ്യത്തുള്ളത്. പതിനാറാം നൂറ്റാണ്ടിലെത്തിയ മിഷ്ണറിമാരാണ് ജപ്പാനില്‍ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ചത്. സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ തായ്‌ലാന്റില്‍ സന്ദര്‍ശനം നടത്തിയിരിന്നു. ഇതിനു പിന്നാലെ പാപ്പയുടെ ഔദ്യോഗിക സന്ദര്‍ശനം നവംബറില്‍ നടക്കുമെന്ന വാര്‍ത്ത രാജ്യത്തെ അര ശതമാനത്തില്‍ താഴെയുള്ള കത്തോലിക്ക വിശ്വാസികള്‍ക്ക് പുതിയ ഉണര്‍വ് സമ്മാനിച്ചിരിക്കുകയാണ്.
Image: /content_image/News/News-2019-09-13-13:45:49.jpg
Keywords: പാപ്പ, ജപ്പാ