Contents

Displaying 10821-10830 of 25160 results.
Content: 11135
Category: 1
Sub Category:
Heading: അശാന്തിയുടെ നടുവില്‍ നീതിക്കും സമാധാനത്തിനുമായി നിക്കരാഗ്വയില്‍ പ്രാര്‍ത്ഥനാവാരം
Content: മനാഗ്വ: ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്നു അശാന്തിയുടെ താഴ്വരയായി മാറിയിരിക്കുന്ന നിക്കരാഗ്വയില്‍ നീതിക്കും സമാധാനത്തിനുമായി പ്രാര്‍ത്ഥനാവാരം ആചരിക്കുവാന്‍ ദേശീയ മെത്രാന്‍ സമിതിയുടെ ആഹ്വാനം. “നീതിയും സമാധാനവും പരസ്പരം ചുംബിക്കും” (സങ്കീര്‍ത്തനം 85) എന്ന മുദ്രാവാക്യവുമായി രാജ്യത്ത് സമാധാനവും നീതിയും പുലരുവാനാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയിലെ മെത്രാന്‍ സമിതി (സി.ഇ.എന്‍) പരിശുദ്ധ കന്യകാമാതാവിന്റെ ജനനതിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 8 മുതല്‍ സെപ്റ്റംബര്‍ 15 വരെ പ്രാര്‍ത്ഥനാവാരമായി ആചരിക്കുക. സെപ്റ്റംബര്‍ 8-ന് രാജ്യത്തെ എല്ലാ കത്തീഡ്രലുകളിലും വിശുദ്ധ കുര്‍ബാനയോടെയായിരിക്കണം പ്രാര്‍ത്ഥനാവാരം ആരംഭിക്കേണ്ടതെന്ന് ഗ്രാനഡയിലെ മെത്രാനായ മോണ്‍. സോളോര്‍സാനോ പെരെസ് പറഞ്ഞു. ഓരോ രൂപതക്കും തങ്ങളുടെ സൗകര്യാര്‍ത്ഥം ആഴ്ചയിലെ പ്രാര്‍ത്ഥനകള്‍ ക്രമീകരിക്കാമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്. സെപ്റ്റംബര്‍ 8 ഞായറാഴ്ച കുട്ടികള്‍ക്കും, മതബോധനരംഗത്തുള്ളവര്‍ക്കും; സെപ്റ്റംബര്‍ 9-ന് കൃഷിക്കാര്‍ക്കും, സെപ്റ്റംബര്‍ 10-ന് പുരോഹിതര്‍ക്കും, സന്യസ്ഥര്‍ക്കും അജപാലക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും; സെപ്റ്റംബര്‍ 11-ന് അല്‍മായ സംഘടനകള്‍ക്കും; സെപ്റ്റംബര്‍ 12-ന് കുടുംബങ്ങള്‍ക്കും, സെപ്റ്റംബര്‍ 13-ന് സകലര്‍ക്കും വേണ്ടിയുള്ള അനുതാപ പ്രാര്‍ത്ഥനകളും, സെപ്റ്റംബര്‍ 14-ന് രോഗികള്‍ക്കും, സെപ്റ്റംബര്‍ 15-ന് യുവാക്കള്‍ക്കും അധികാരസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കുമായി ക്രമീകരിച്ചാല്‍ നന്നായിരിക്കുമെന്ന്‍ ബിഷപ്പ് കുറിച്ചു. നിക്കരാഗ്വന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗായുടെ നേതൃത്വത്തിലുള്ള ഭരണകൂടം വിശ്വാസികളേയും, സഭയേയും, മെത്രാന്‍മാരേയും, സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതയെ വിമര്‍ശിക്കുന്നവരേയും അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രാര്‍ത്ഥനാവാരം ആചരിക്കുന്നത്. ഭരണകൂടം സൈനീക നടപടികള്‍ വഴി കത്തോലിക്ക സഭയെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന കാര്യം ഇക്കഴിഞ്ഞ ഓഗസ്റ്റ് 26ന് നല്‍കിയ അഭിമുഖത്തില്‍ എസ്തെലിയിലെ മെത്രാനും നിക്കരാഗ്വന്‍ എപ്പിസ്കോപ്പേറ്റിന്റെ സെക്രട്ടറി ജെനറലുമായ മോണ്‍. ജുവാന്‍ അബേലാര്‍ഡോ മാട്ടാ സൂചിപ്പിച്ചിരിന്നു. നിക്കരാഗ്വന്‍ പ്രസിഡന്റിന്റേയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും മനോഭാവത്തില്‍ യാതൊരു മാറ്റവും വരുന്നില്ലെങ്കില്‍ ചര്‍ച്ചകള്‍ കൊണ്ട് യാതൊരു ഫലവുമില്ലെന്ന നിലപാടാണ് മെത്രാന്‍ സമിതിക്കുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.
Image: /content_image/News/News-2019-09-07-05:11:06.jpg
Keywords: നിക്കരാ
Content: 11136
Category: 1
Sub Category:
Heading: ന്യൂനപക്ഷ പീഡനത്തിനെതിരെ റാഞ്ചിയില്‍ ക്രൈസ്തവരുടെ വന്‍ പ്രതിഷേധ പ്രകടനം
Content: റാഞ്ചി: ന്യൂനപക്ഷങ്ങളായ ക്രൈസ്തവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിരസിക്കുന്നുവെന്നു ആരോപിച്ചുകൊണ്ട് നൂറുകണക്കിന് ക്രൈസ്തവര്‍ ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയുടെ തെരുവുകളില്‍ പ്രതിഷേധക്കടല്‍ തീര്‍ത്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31ന് ഏതാണ്ട് അഞ്ഞൂറോളം ക്രൈസ്തവ യുവജനങ്ങളാണ് തീവ്രഹിന്ദുത്വ നിലപാട് പുലര്‍ത്തുന്ന ബിജെപി സംസ്ഥാന സര്‍ക്കാരിന്റെ മത ന്യൂനപക്ഷ ദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി റാഞ്ചിയില്‍ മാര്‍ച്ച് നടത്തിയത്. തങ്ങളെ സംരക്ഷിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ തങ്ങളെ ചവിട്ടിത്താഴ്ത്തുകയാണെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആരോപിച്ചു. ക്രൈസ്തവരെ ദ്രോഹിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും, പോലീസും, കോടതിയും, ഉദ്യോഗസ്ഥരും ഒറ്റക്കെട്ടാണെന്നാണ് വിശ്വാസികള്‍ പറയുന്നത്. മുന്‍പെങ്ങും ഇല്ലാത്ത വിധത്തിലുള്ള ഒരു സാഹചര്യമാണ് തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും, തങ്ങളെ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥതയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തങ്ങളെ അപമാനിക്കുകയാണെന്നും മാര്‍ച്ചിന് നേതൃത്വം നല്‍കിയ ക്രിസ്ത്യന്‍ യൂത്ത് അസോസിയേഷന്റെ നേതാവായ അബിന്‍ ലാക്ര പറഞ്ഞു. വ്യാജ കേസുകളുടെ പേരില്‍ ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്യുന്നത് പതിവാണെന്ന് റാഞ്ചി രൂപതയുടെ പബ്ലിക് റിലേഷന്‍ ഓഫീസറായ ഫാ. ആനന്ദ് ഡേവിഡ് ക്സാല്‍ക്സോയും വെളിപ്പെടുത്തി. വ്യാജ ആരോപണങ്ങളുടെ മറവില്‍ ഫാ. അല്‍ഫോണ്‍സ് ഐന്ദിനെ ജീവപര്യന്തം തടവിലിട്ടിരിക്കുന്നതും, ശിശുക്കടത്തിന്റെ പേരില്‍ മിഷ്ണറി ഓഫ് ചാരിറ്റി സഭാംഗമായ സിസ്റ്റര്‍ കണ്‍സെലിയ ബാക്സലയെ ജയിലില്‍ ഇട്ടിരിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. കന്യാസ്ത്രീയുടെ ജാമ്യാപേക്ഷ കോടതി ആവര്‍ത്തിച്ച് നിഷേധിക്കുന്നതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി അവര്‍ ജയിലില്‍ കഴിയുകയാണ്. രണ്ടാം വട്ടവും അധികാരത്തിലേറിയ ബി.ജെ.പി. സര്‍ക്കാര്‍ ഗോത്രവര്‍ഗ്ഗക്കാരായ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള അനാവശ്യ അന്വേഷണങ്ങള്‍ക്ക് പദ്ധതിയിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ക്രിസ്ത്യാനികളുടെ മാര്‍ച്ച്. ദേവാലയങ്ങളുടെ കീഴിലുള്ള സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കുമെന്ന് ജൂലൈ മാസത്തില്‍ മുഖ്യമന്ത്രി രഘുബര്‍ദാസ് പ്രഖ്യാപിച്ചിരുന്നു. ഗോത്രവര്‍ഗ്ഗക്കാരല്ലാത്തവര്‍ക്ക് ഗോത്രവര്‍ഗ്ഗക്കാരുടെ ഭൂമികള്‍ വാങ്ങുന്നത് നിരോധിച്ചു കൊണ്ടുള്ള സംസ്ഥാന നിയമങ്ങളുടെ പേരിലാണ് അന്വേഷണം. മതപരിവര്‍ത്തന ആരോപണത്തിന്റെ പേരില്‍ എണ്‍പത്തിയെട്ടോളം ക്രൈസ്തവ സംഘടനകള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്. ഇവയില്‍ മുപ്പത്തിയൊന്നു എണ്ണത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതും സഭയുടെ കീഴിലുള്ള സംഘടനകള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ മതപരിവര്‍ത്തനത്തിനായി വഴിതിരിച്ചുവിടുന്നുണ്ടോ എന്നു അന്വേഷിക്കുവാന്‍ ഭീകരവിരുദ്ധ സേനയെ (എ.ടി.എസ്) നിയോഗിച്ച നടപടിയും ക്രൈസ്തവരുടെ ആരോപണങ്ങളെ ശരിവെക്കുകയാണ്.
Image: /content_image/News/News-2019-09-07-08:41:05.jpg
Keywords: ജാര്‍ഖ
Content: 11137
Category: 14
Sub Category:
Heading: ‘ഈശോയുടെ മുൾക്കിരീടം’ പാരീസിൽ പുനഃപ്രതിഷ്ഠിച്ചു
Content: പാരീസ്: ചരിത്ര പ്രസിദ്ധമായ നോട്ര ഡാം കത്തീഡ്രലിലെ അഗ്നിബാധയിലെ നിന്ന് സുരക്ഷിതമായി സംരക്ഷിച്ച അമൂല്യ തിരുശേഷിപ്പ് ‘ഈശോയുടെ മുൾക്കിരീടം’ പാരീസിൽ പുനഃപ്രതിഷ്ഠിച്ചു. പൊതുജനങ്ങൾക്ക് കാണുവാനും പ്രാർത്ഥിക്കുവാനുമായി സെന്റ് ജെർമെയ്ൻ എൽ ആക്സറോയിസ് ദേവാലയത്തില്‍ വെള്ളിയാഴ്ചയാണ് വണക്കത്തിനായി തിരുശേഷിപ്പ് സ്ഥാപിച്ചത്. കുരിശുമരണ സമയത്ത് ക്രിസ്തുവിനെ ധരിപ്പിച്ചതെന്ന കരുതുന്ന മുൾക്കിരീടം ‘ക്രൗൺ ഓഫ് തോൺസ്’ ആയിരുന്നു കത്തീഡ്രലിലെ മുഖ്യ ആകർഷണം. ദു:ഖവെള്ളിയാഴ്ച മാത്രം പുറത്തെടുത്ത് ആരാധാന നടത്തിയിരുന്ന ഈ തിരുശേഷിപ്പ് പ്രത്യേക കവചത്തിലാണ് സൂക്ഷിച്ചിരുന്നത്. ഈശോയുടെ ശിരസിൽ വച്ചിരുന്ന മുൾക്കിരീടം, പതിമൂന്നാം നൂറ്റാണ്ടിൽ ലൂയി ഒമ്പതാമൻ രാജാവാണ് പാരീസിലേയ്ക്ക് കൊണ്ടുവന്നത്. നെപ്പോളിയൻ ചക്രവർത്തിയാണ് അമൂല്യമായ ഈ തിരുശേഷിപ്പ് പിന്നീട് സ്വർണകവചത്തിലാക്കി സംരക്ഷിക്കാൻ തീരുമാനിച്ചത്. നോട്ര ഡാം കത്തീഡ്രലിൽ സൂക്ഷിച്ചിരുന്ന ഈ അമൂല്യ തിരുശേഷിപ്പ് ഏപ്രിൽ മാസത്തെ തീപിടിത്തത്തിൽ നശിക്കാതെ അഗ്നിശമന സേനാംഗങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരിന്നു.തുടര്‍ന്നു നാളിതുവരെ തിരുശേഷിപ്പ് ലൂവ്രെ മ്യൂസിയത്തിലായിരിന്നു സൂക്ഷിച്ചിരിന്നത്.
Image: /content_image/News/News-2019-09-07-09:41:00.jpg
Keywords: നോട്രഡാം
Content: 11138
Category: 14
Sub Category:
Heading: മദര്‍ തെരേസ അയച്ച കുറിപ്പുകളുടെ ചിത്രങ്ങളുമായി സ്കോട്ട് ഹാന്റെ പോസ്റ്റ്‌
Content: ന്യൂയോര്‍ക്ക്: അഗതികളുടെ അമ്മ വിശുദ്ധ മദര്‍ തെരേസ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്കും തന്റെ ഭാര്യക്കും സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പുകളുടെ ചിത്രങ്ങളുമായി പ്രമുഖ കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ സ്കോട്ട് ഹാന്‍. വിശുദ്ധ തന്റെ സ്വന്തം കൈപ്പടയില്‍ അയച്ച കുറിപ്പുകളുടെ ഫോട്ടോകളും അടികുറിപ്പുമായാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിശുദ്ധയുടെ മരണതിരുനാള്‍ ദിവസമാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. "ഇന്നു തിരുസഭ കല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസയുടെ തിരുനാള്‍ ആഘോഷിക്കുന്നു. ഈ ദിവസമാണ് (1997 സെപ്റ്റംബര്‍ 5) ദൈവം വിശുദ്ധയെ തന്റെ സന്നിധിയിലേക്ക് തിരികെ വിളിച്ചത്. മരിക്കുന്നതിന് ഒരുവര്‍ഷം മുന്‍പ് സ്നേഹനിധിയായ വിശുദ്ധയുടെ സ്വന്തം കൈപ്പടയില്‍ എഴുതിയ ഓരോ കുറിപ്പുകള്‍ എനിക്കും കിംബര്‍ലിക്കും ലഭിക്കുവാന്‍ തക്കവിധം ഞങ്ങള്‍ അനുഗ്രഹീതരായി. വിശുദ്ധ മദര്‍ തെരേസേ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെ!!” എന്നാണ് സ്കോട്ട് ഹാന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മദര്‍ തെരേസ അയച്ച കത്തിലെ വാചകങ്ങളും ഹൃദയ സ്പര്‍ശിയാണ്. “പ്രിയപ്പെട്ട കിംബര്‍ലി, യേശുവിനെ സ്നേഹിക്കുന്നതിന്റെ ആനന്ദം നിന്റെ ഹൃദയത്തില്‍ സൂക്ഷിക്കുകയും നീ കാണുന്നവരുമായി പങ്കുവെക്കുകയും ചെയ്യുക, പ്രത്യേകിച്ച് നിന്റെ കുടുംബവുമായി. പരിശുദ്ധ കന്യകാമാതാവിന്റെ സഹായം അപേക്ഷിക്കുക, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, എം. തെരേസ, എം.സി” എന്നാണ് വിശുദ്ധ, സ്കോട്ട് ഹാന്റെ ഭാര്യയായ കിംബര്‍ലിക്കയച്ച കുറിപ്പില്‍ പറയുന്നത്. “പ്രിയപ്പെട്ട സ്കോട്ട്, മറിയത്തിലൂടെ യേശുവിന് വേണ്ടി മാത്രമായിരിക്കൂ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. എം. തെരേസ, എം.സി” എന്നാണ് സ്കോട്ടിനയച്ച കുറിപ്പില്‍ വിശുദ്ധ സൂചിപ്പിച്ചിരിക്കുന്നത്.
Image: /content_image/News/News-2019-09-07-10:58:09.jpg
Keywords: മദര്‍ തെരേസ
Content: 11139
Category: 18
Sub Category:
Heading: മാര്‍ ആന്റണി കരിയില്‍ ചുമതലയേറ്റു
Content: കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരിയായി മാര്‍ ആന്റണി കരിയില്‍ ചുമതലയേറ്റു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന കൃതജ്ഞതാബലിയിലും അനുബന്ധ ചടങ്ങുകളിലും മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായരും പങ്കുചേര്‍ന്നു. മുഖ്യകാര്‍മികന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയിലും സഹകാര്‍മികരും പ്രദക്ഷിണമായി അള്‍ത്താരയിലേക്കു നീങ്ങിയതോടെയാണു ചടങ്ങുകള്‍ക്കു തുടക്കമായത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും മെത്രാപ്പോലീത്തന്‍ വികാരിയെയും മറ്റുള്ളവരെയും ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സ്വാഗതം ചെയ്തു. അതിരൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ആന്റണി ഇലവുംകുടി മാര്‍ കരിയിലിനു ബൊക്കെ നല്‍കി. അതിരൂപത ചാന്‍സലര്‍ റവ. ഡോ. ജോസ് പൊള്ളയില്‍ നിയമനപത്രിക വായിച്ചു. തുടര്‍ന്നു രേഖകളില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പും മെത്രാപ്പോലീത്തന്‍ വികാരിയും ഒപ്പുവച്ചു. ബസിലിക്കയിലെ അള്‍ത്താരയിലുള്ള മുന്‍ മെത്രാപ്പോലീത്തമാരുടെ കബറിടത്തില്‍ മെത്രാപ്പോലീത്തന്‍ വികാരി പൂക്കളര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. അതിരൂപതയുടെ ഐക്യത്തിനും സമാധാനത്തിനുമായി ഏവരും കൂട്ടായി പ്രവര്‍ത്തിക്കാനും പ്രാര്‍ഥിക്കാനും മേജര്‍ ആര്‍ച്ച് ബിഷപ്പ് അനുഗ്രഹപ്രഭാഷണത്തില്‍ ആഹ്വാനം ചെയ്തു. മുഖ്യകാര്‍മികനും സഹകാര്‍മികരും മറ്റു പ്രതിനിധികളും ചേര്‍ന്ന് അള്‍ത്താരയില്‍ ദീപം തെളിച്ചശേഷം ദിവ്യബലി ആരംഭിച്ചു. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, അതിരൂപത സിഞ്ചെല്ലൂസ് റവ. ഡോ. ജോസ് പുതിയേടത്ത്, മോണ്‍സിഞ്ഞോര്‍മാരായ റവ. ഡോ. ആന്റണി നരികുളം, റവ. ഡോ. ആന്റണി പുന്നശേരി, സിഎംഐ തിരുഹൃദയ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ. ജോസ് കുറിടേയത്ത്, മാണ്ഡ്യ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മാത്യു കോയിക്കര, ചാലില്‍ പള്ളി വികാരി ഫാ. പോള്‍ കാച്ചപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായി.തുടര്‍ന്നു അനുമോദന സമ്മേളനവും നടന്നു.
Image: /content_image/India/India-2019-09-08-01:53:28.jpg
Keywords: കരിയില്‍
Content: 11140
Category: 18
Sub Category:
Heading: ക്രിസ്തീയ സമുദായങ്ങളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കണം: ന്യൂനപക്ഷ കമ്മീഷനോടു വിവിധ രൂപതകള്‍
Content: തൃശൂര്‍: ക്രിസ്തീയ സമുദായങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും കമ്മീഷനെ നിയോഗിക്കണമെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനോടു വിവിധ രൂപതകളും ക്രിസ്ത്യന്‍ സംഘടനകളും ആവശ്യപ്പെട്ടു. തൃശൂരില്‍ ഇന്നലെ കമ്മീഷന്‍ വിളിച്ചുകൂട്ടിയ ചര്‍ച്ചായോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിശോധിക്കാന്‍ പാലൊളി മുഹമ്മദ് കമ്മിറ്റി രൂപീകരിച്ചതുപോലെ ക്രിസ്ത്യന്‍ സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കുകയും പരിഹരിക്കുകയും വേണം. ക്രൈസ്തവരുടെ ജനസംഖ്യ ആശങ്കാജനകമായി കുറഞ്ഞുവരികയാണ്. 1958ല്‍ 25 ശതമാനമായിരുന്ന ക്രിസ്ത്യാനികള്‍ 2011 ലെ സെന്‍സസ് അനുസരിച്ച് 18.38 ശതമാനമായി കുറഞ്ഞു. 2017 ല്‍ ജനിച്ച കുട്ടികളില്‍ ക്രൈസ്തവര്‍ 14.96 ശതമാനമായി കുറഞ്ഞപ്പോള്‍ മുസ്ലിംകള്‍ 43 ശതമാനമായും ഹിന്ദുക്കള്‍ 41.7 ശതമാനമായും വര്‍ധിച്ചു. ദശാബ്ദങ്ങളായി ക്രിസ്ത്യാനികളുടെ ജനസംഖ്യാനുപാതം കുറഞ്ഞു വരികയാണ്. ജനസംഖ്യാനുപാതം വളരെ കുറഞ്ഞുപോയ പാഴ്‌സികള്‍ക്കു ജിയോ പാഴ്‌സി പദ്ധതി നടപ്പാക്കിയതുപോലെ ജിയോ ക്രിസ്റ്റ്യന്‍ പദ്ധതി നടപ്പാക്കണം. ക്രൈസ്തവര്‍ക്കു തൊഴില്‍ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തണം. ക്രിസ്ത്യന്‍ പള്ളികളും സെമിത്തേരിയും സ്ഥാപനങ്ങളും നിര്‍മിക്കുന്നതിന് അനാവശ്യ തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സ്വന്തം വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കുന്ന നാട്ടില്‍ സെമിത്തേരിയെ ഹസാര്‍ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അനുമതി നിഷേധിക്കുന്നു. ഈ നീതിനിഷേധത്തിനു പരിഹാരം വേണം. ന്യൂനപക്ഷ ജില്ലാതല സെല്ലുകള്‍ അനുവദിക്കണം. ഗവേഷക വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിലുള്ള വിവേചനം അവസാനിപ്പിക്കണം. ന്യൂനപക്ഷ വിഭാഗങ്ങള്‍ 24.27 ശതമാനം താമസിക്കുന്ന തൃശൂര്‍ ജില്ലയെ ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ കേന്ദ്രീകരിച്ചു താമസിക്കുന്ന മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകള്‍ ഭരണഘടനാവിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ പിടിച്ചടക്കിയിരിക്കുകയാണ്. കമ്യൂണിറ്റി ക്വോട്ട സീറ്റുകള്‍ വെട്ടിക്കുറച്ച നടപടി തിരുത്തണം. അധ്യാപക നിയമനാധികാരം പരിമിതപ്പെടുത്തിയതും തിരുത്തണം. മദ്രസ അധ്യാപകര്‍ക്കു ക്ഷേമനിധി ഏര്‍പ്പെടുത്തിയതുപോലെ മതാധ്യാപനം നടത്തുന്ന ക്രിസ്ത്യന്‍ വൈദികര്‍ക്കും സിസ്റ്റര്‍മാര്‍ക്കും മതാധ്യാപകര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തണം. സാമൂഹ്യ മാധ്യമങ്ങളിലൂടെ ന്യൂനപക്ഷ മതത്തെയും വിശ്വാസങ്ങളെയും അവഹേളിക്കുന്നതിനെതിരേ നടപടി വേണം. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് പി.കെ. ഹനീഫ, മെംബര്‍മാരായ അഡ്വ. മുഹമ്മദ് ഫൈസല്‍, അഡ്വ. ബിന്ദു എന്നിവരാണു നിര്‍ദേശങ്ങള്‍ സ്വകീരിച്ചത്. തൃശൂര്‍ അതിരൂപതയിലെയും ഇരിങ്ങാലക്കുട രൂപതയിലെ്യും പ്രതിനിധികള്‍ സിറ്റിംഗില്‍ പങ്കെടുത്തു. കത്തോലിക്ക കോണ്‍ഗ്രസ്, ടീച്ചേഴ്‌സ് ഗില്‍ഡ്, എക്‌സല്‍ അക്കാദമി എന്നിവയുടെ പ്രതിനിധികളും ഉണ്ടായിരുന്നു. ഫാ. വര്‍ഗീസ് കൂത്തൂര്‍, ഫാ. ആന്റണി ചെമ്പകശേരി, ഡോ. ഇഗ്‌നേഷ്യസ് ആന്റണി, ജോഷി വടക്കന്‍, അഡ്വ. സോജന്‍ ജോബ്, റോണി അഗസ്റ്റിന്‍, ഡെന്‍സണ്‍ തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.
Image: /content_image/India/India-2019-09-08-02:05:12.jpg
Keywords: ന്യൂനപക്ഷ
Content: 11141
Category: 18
Sub Category:
Heading: പതിനായിരങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി മര്‍ത്തമറിയം ദേവാലയത്തിലെ നടതുറക്കല്‍
Content: മണര്‍കാട്: പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പ്രാര്‍ത്ഥന നിര്‍ഭരമായ അന്തരീക്ഷത്തില്‍ പതിനായിരങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി നട തുറന്നു. പ്രധാന പള്ളിയുടെ മദ്ബഹയില്‍ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചരിത്ര പ്രസിദ്ധമായ ചടങ്ങാണു നടതുറക്കല്‍. വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയെത്തുടര്‍ന്ന് നടന്ന മധ്യാഹ്നപ്രാര്‍ഥനയ്ക്കു ശേഷം തുടര്‍ച്ചയായ പ്രാര്‍ത്ഥനകള്‍ക്ക് നടുവിലാണു നടതുറക്കല്‍ ചടങ്ങു നടന്നത്. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നടതുറക്കല്‍ ശുശ്രൂഷകള്‍ക്ക് പ്രധാനകാര്‍മികത്വം വഹിച്ചു. കത്തിച്ച മെഴുകുതിരിയുമായി വൈദികരും ശുശ്രൂഷകരും മദ്ബഹയില്‍ പ്രാര്‍ഥനാനിരതരായി. തിങ്ങിനിറഞ്ഞ വിശ്വാസികള്‍ ഏകസ്വരത്തില്‍ മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ എന്ന പ്രാര്‍ഥനയില്‍ മുഴുകി. നടതുറക്കല്‍ച്ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ നാനാജാതിമതസ്ഥരായ ആയിരക്കണക്കിനു വിശ്വാസികള്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നു രാവിലെ മുതല്‍ എത്തിക്കൊണ്ടിരുന്നു. തിരുനാള്‍ ദിവസമായ ഇന്നു വിതരണം ചെയ്യുന്ന പാച്ചോര്‍ നേര്‍ച്ച തയാറാക്കാനുള്ള പന്തിരുനാഴി ഘോഷയാത്ര ഇന്നലെ ഉച്ചയ്ക്കു നടന്നു. തിരുനാളിന്റെ സമാപന ദിവസമായ ഇന്നു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു മൈലാപ്പൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഐസക്ക് മാര്‍ ഒസ്താത്തിയോസ് പ്രധാന കാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു പ്രദക്ഷിണം, ആശീര്‍വാദം. തുടര്‍ന്നു നേര്‍ച്ചയോടെ തിരുനാളിന് സമാപനമാകും.
Image: /content_image/India/India-2019-09-08-02:19:39.jpg
Keywords: ദേവാലയ
Content: 11142
Category: 1
Sub Category:
Heading: തിരുസഭയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ വത്തിക്കാനിൽ വിശ്വാസികൾ ഒന്നിച്ചുകൂടും
Content: വത്തിക്കാന്‍ സിറ്റി: തിരുസഭ വിവിധങ്ങളായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ സഭക്ക് വേണ്ടി പ്രാര്‍ത്ഥന ഉയര്‍ത്താന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ വത്തിക്കാനില്‍ ഒരുമിച്ചുകൂടുന്നു. ഒക്ടോബർ അഞ്ചാം തീയതി വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് പ്രാര്‍ത്ഥന നടക്കുകയെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സെന്റ് പീറ്റേഴ്സ് ചത്വരത്തിനും, സെന്റ് ആഞ്ജലോ കോട്ടക്കും ഇടയിലുള്ള ലാർജോ ജിയോവാനിലേയ്ക്ക് അന്നേ ദിവസം ഉച്ചതിരിഞ്ഞ് 2:30 ന് എത്തണമെന്ന് ആഹ്വാനം ചെയ്യുന്ന ക്ഷണക്കത്ത് ഇറ്റാലിയൻ മാധ്യമ പ്രവർത്തകനായ മാർക്കോ ടോസറ്റിയുടെ ബ്ലോഗിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതേ ദിവസം തന്നെയാണ് ഫ്രാൻസിസ് മാർപാപ്പ പുതിയതായി പ്രഖ്യാപിച്ച 13 കർദ്ദിനാൾമാർക്കു ഔദ്യോഗികമായി പദവി നല്‍കുന്നത്. പിറ്റേദിവസം ആമസോൺ സിനഡിനും ആരംഭമാകും. ഫാ. ജ്യുസപ്പേ എന്ന വൈദികന്റെ പേരിലാണ് കത്ത് പുറത്തുവന്നിരിക്കുന്നത്. സഭ പീഡാനുഭവത്തിലൂടെ കടന്നു പോകുകയാണെന്ന പൊതു വികാരമാണ് പ്രാർത്ഥന സംഘടിപ്പിക്കാൻ പ്രേരണ നൽകിയതെന്ന് കത്തിൽ പറയുന്നു. എമിരറ്റ്സ് ബെനഡിക് പതിനാറാമൻ മാർപാപ്പ പലതവണ പറഞ്ഞതുപോലെ 2013ന് മുൻപേ പീഡാനുഭവം ആരംഭിച്ചതാണെന്നും വൈദികൻ കത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. ഒളിഞ്ഞും, തെളിഞ്ഞും ശത്രുക്കൾ മാർപാപ്പയുടെ പാതയിൽ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചെങ്കിലും, അതിനെ മറികടക്കാൻ പാപ്പയ്ക്ക് സാധിച്ചെന്നും കത്തിലുണ്ട്. നിലവിലെ പ്രതിസന്ധികൾ വലിയൊരു പ്രളയമായി മാറിയതെന്നും അതിനാൽ തന്നെ സാധാരണയായി നടക്കുന്ന സമ്മേളനങ്ങൾ മാത്രമല്ല മറിച്ച് 'അതിനേക്കാൾ ശക്തമായ' മറ്റൊന്ന് ആവശ്യമാണെന്നും കത്തിലെഴുതിയിട്ടുണ്ട്. ഒക്ടോബർ 5 ലെ പ്രാർത്ഥന ഒത്തുചേരലിനെ പറ്റിയുളള കൂടുതൽ വിശദാംശങ്ങളുമായി "ലെറ്റ് അസ് പ്രേ ഫോർ ദി ചർച്ച്" എന്നപേരിൽ ഫേസ്ബുക്ക് പേജും ഇതിന്റെ സംഘാടകര്‍ ആരംഭിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-09-08-02:39:03.jpg
Keywords: വത്തിക്കാ
Content: 11143
Category: 1
Sub Category:
Heading: മഡഗാസ്ക്കര്‍ ജനതക്ക് ആഹ്ലാദം പകര്‍ന്ന് ഫ്രാന്‍സിസ് പാപ്പ
Content: മഡഗാസ്ക്കര്‍ : ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ രണ്ടാംഘട്ടമായി മഡഗാസ്ക്കര്‍ സന്ദര്‍ശനം ആരംഭിച്ച് ഫ്രാന്‍സിസ് പാപ്പ. പ്രസിഡന്‍റ്, ആന്‍ഡ്രി റജൊലീനയും മറ്റു രാഷ്ട്ര പ്രതിനിധികളും പൗരപ്രതിനിധികളും സഭാപ്രതിനിധികളും വന്‍ജനാവലിയും ചേര്‍ന്ന് മാര്‍പാപ്പയെ വിമാനത്താവളത്തില്‍ വരവേറ്റു. ഇന്നലെ പ്രാദേശിക സമയം 7.30-നു വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ടാണ് പാപ്പയുടെ സന്ദര്‍ശന ക്രമം ആരംഭിച്ചത്. തുടര്‍ന്നു പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയില്‍ എത്തി. പ്രസിഡന്‍റിനോടു ചേര്‍ന്ന് ചിത്രങ്ങള്‍ എടുത്ത പാപ്പാ, സ്വകാര്യസംഭാഷണത്തിനായുള്ള ഹാളിലേയ്ക്കു പ്രവേശിച്ചു. സന്ദര്‍ശകരുടെ ഗ്രന്ഥത്തില്‍ സന്ദേശം എഴുതി ഒപ്പുവച്ച പാപ്പാ, തുടര്‍ന്ന് പ്രസിഡന്‍റുമായി സമ്മാനങ്ങള്‍ കൈമാറി. തുടര്‍ന്ന് സമീപത്തുള്ള ഔപചാരിക സമ്മേളനത്തിനുള്ള ഹാളിലേയ്ക്ക് പ്രസിഡന്‍റ് ആന്‍ഡ്രി പാപ്പായെ ആനയിച്ചു. കുട്ടികളുടെ ഗായകസംഘം ആലപിച്ച മലഗാസി പ്രാര്‍ത്ഥന ഗാനത്തോടെ രാഷ്ട്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. മലഗാസികളുടെ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള യാത്ര വാഗ്ദത്ത ഭൂമിയിലേയ്ക്കുള്ള ഇസ്രായേല്‍ ജനതയുടെ യാത്രപോലെയായിരുന്നുവെന്നും കാലാവസ്ഥക്കെടുതികളും കൊടുങ്കാറ്റുമേറ്റാണെങ്കിലും പ്രത്യാശ കൈവെടിയാതെ മുന്നേറുകയാണെന്നും പ്രസിഡന്‍റ് പറഞ്ഞു. കരുണാസമ്പന്നവും അനുഗ്രഹപൂര്‍ണ്ണവുമായ പാപ്പായുടെ സാന്നിദ്ധ്യത്തിന് നന്ദിയര്‍പ്പിച്ചുകൊണ്ടും ദൈവത്തെ സ്തുതിച്ചുകൊണ്ടുമാണ് അദ്ദേഹം വാക്കുകള്‍ ഉപസംഹരിച്ചത്. തുടര്‍ന്നു കര്‍മ്മലീത്ത സന്ന്യാസിനിമാരുടെ മിണ്ടാമഠത്തിലും പാപ്പ സന്ദര്‍ശനം നടത്തി.
Image: /content_image/News/News-2019-09-08-02:42:33.jpg
Keywords: പാപ്പ, ഫ്രാന്‍സിസ്
Content: 11144
Category: 18
Sub Category:
Heading: ഫിം കാപ്പിന്റെ ഏഷ്യന്‍ പ്രസിഡന്റുമാരില്‍ തലശേരി അതിരൂപതാംഗവും
Content: തലശേരി: വത്തിക്കാനു കീഴിലുള്ള അന്താരാഷ്ട്ര യുവജന സംഘടനയായ ഫിം കാപ്പിന്റെ (ഇന്റര്‍നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് കാത്തലിക് പരോക്കിയല്‍ യൂത്ത്മൂവ്മെന്‍റ്) ഏഷ്യന്‍ പ്രസിഡന്റുമാരില്‍ ഒരാളായി തലശേരി അതിരൂപതാംഗമായ സിജോ അമ്പാട്ട് തെരഞ്ഞെടുക്കപ്പെട്ടു. സിബിസിഐ ഐസിവൈഎമ്മിനെ പ്രതിനിധീകരിച്ചാണു സിജോ ബെല്‍ജിയത്തില്‍ നടന്ന ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്തത്. മുപ്പതിലധികം രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത ജനറല്‍ ബോഡിയിലായിരുന്നു തെരഞ്ഞെടുപ്പ്. ഫിലിപ്പീന്‍സുകാരനായ ജറില്‍ ഗബ്രിയേലാണ് മറ്റൊരു പ്രസിഡന്റ്. നിലവില്‍ സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവും തലശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമാണ് സിജോ. ഐസിവൈഎം ദേശീയ പ്രസിഡന്റ്, എസ്എംവൈഎം സ്ഥാപക പ്രസിഡന്റ്, കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി, തലശേരി അതിരൂപത പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ യുവജനങ്ങളെ അന്താരാഷ്ട്ര യുവജന സംഘടനയിലേക്കു കൈപിടിച്ചുയര്‍ത്താനും വിവിധ പദ്ധതികളിലൂടെ യുവജനങ്ങളിലേക്ക് ഫിംകാപ്പിനെ എത്തിക്കാനും ശ്രമിക്കുമെന്നു സിജോ പറഞ്ഞു. കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഇടവകാംഗമാണ് സിജോ.
Image: /content_image/India/India-2019-09-09-03:13:08.jpg
Keywords: യുവജന