Contents

Displaying 10771-10780 of 25160 results.
Content: 11085
Category: 18
Sub Category:
Heading: സഭൈക്യത്തിന്റെ കാഹളം ഇന്നു കുറവിലങ്ങാട്ട് മുഴങ്ങും
Content: കുറവിലങ്ങാട്: ഒന്നര വര്‍ഷത്തോളം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ സഭൈക്യത്തിന്റെ കാഹളം ഇന്നു കുറവിലങ്ങാട് മുഴങ്ങും. കേരളത്തിലെ എട്ട് ക്രൈസ്തവ സഭാ തലവന്മാരുടെയും ഇരുപതിനായിരത്തിലധികം പ്രതിനിധികളുടെയും ഒത്തുചേരലാണ് ഇന്നു നടക്കുന്ന നസ്രാണി സംഗമം. 1.30ന് സമ്മേളനത്തിനു മുന്നോടിയായുള്ള പരിപാടികള്‍ ആരംഭിക്കും. 2.30ന് സമ്മേളനം ആരംഭിക്കും. ക്രിസ്തു ശിഷ്യനായ മാർത്തോമായുടെ പിൻഗാമികളായ നസ്രാണി ക്രിസ്ത്യാനികളുടെ ഈറ്റില്ലം കൂടിയാണ് കുറവിലങ്ങാട്. കൂനൻകുരിശ് സത്യത്തിന് മുൻപ് ക്രൈസ്തവ സഭ ഒന്നായിരുന്നപ്പോൾ സഭയ്ക്ക് നേതൃത്വം നൽകിയ അർക്കദിയാക്കോന്മാരുടെ പ്രവർത്തന കേന്ദ്രവും തറവാടും കുറവിലങ്ങാടായിരുന്നു. 1653-ലെ കൂനൻകുരിശ് സത്യം കഴിഞ്ഞ് 365 വർഷത്തിന് ശേഷമാണ് പലതായി പിരിഞ്ഞു പോയ എട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും പ്രതിനിധികളും നസ്രാണി സംഗമത്തിനായി വീണ്ടും കുറവിലങ്ങാട് ഒന്നിച്ചു ചേരുന്നത്. മാർത്തോമാ ശ്ലീഹായുടെ പാരമ്പര്യം അവകാശപ്പെടുന്ന സിറോ മലബാർ, സിറോ മലങ്കര, ഓർത്തഡോക്സ്, യാക്കോബായ, അസ്സീറിയൻ, തൊഴിയൂർ സഭാ മേലധ്യക്ഷന്മാരും ഈ സഭകളിൽ ഉൾപ്പെട്ട വിവിധ കുടുംബങ്ങളിൽപ്പെട്ടവരുമാണ് സംഗമത്തിൽ ഒത്തു ചേരുന്നത്. ഉണരാം, ഒരുമിക്കാം ഉറവിടത്തിൽ എന്ന ആഹ്വാനത്തോടെയാണ് ഒന്നാം നസ്രാണി മഹാസംഗമം നടത്തപ്പെടുന്നത്. കുറവിലങ്ങാട് നസ്രാണിമഹാസംഗമത്തിന് ഒരുക്കമായി ഇടവകയിലെ സന്യസ്തരുടെ സംഗമം കഴിഞ്ഞ ദിവസം നടത്തി. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന വൈദികരും സന്യസ്തരും തങ്ങളുടെ മാതൃ ഇടവകയിൽ മുത്തിയമ്മയുടെ സന്നിധിയിൽ ഒത്തു ചേർന്ന് വിശുദ്ധ ബലിയിൽ പങ്കെടുത്തപ്പോൾ അനേകർക്ക് അത് ആത്മീയതയുടെ പുത്തൻ ഉണർവേകി. തുടർന്ന് പാരിഷ് ഹാളിൽ സമ്മേളനം നടന്നു.
Image: /content_image/India/India-2019-09-01-02:07:27.jpg
Keywords: നസ്രാ
Content: 11086
Category: 18
Sub Category:
Heading: മാര്‍ ആന്റണി കരിയില്‍ ഏഴിനു സ്ഥാനമേല്‍ക്കും
Content: കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരിയായി നിയമിതനായ മാര്‍ ആന്റണി കരിയില്‍ ഏഴിനു സ്ഥാനമേല്‍ക്കും. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ രാവിലെ 10.30നു ദിവ്യബലിയോടനുബന്ധിച്ചാണു ശുശ്രൂഷകള്‍ നടക്കുകയെന്നു വികാരി ജനറാള്‍ റവ. ഡോ. ജോസ് പുതിയേടത്ത് അറിയിച്ചു.
Image: /content_image/India/India-2019-09-01-02:11:07.jpg
Keywords: എറണാ
Content: 11087
Category: 1
Sub Category:
Heading: കേരളത്തിലെ ക്രൈസ്തവ സഭകള്‍ ആഗോള സഭക്കു മാതൃക: ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി
Content: കോട്ടയം: വിശ്വാസത്തിലും പൗരാണികതയിലും ആഗോള സഭകള്‍ക്കു മാതൃകയാണ് കേരളത്തിലെ ക്രൈസ്തവ സഭകളെന്ന് ആംഗ്ലിക്കന്‍ സഭാ സമൂഹത്തിന്റെ പരമാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് റവ. ജസ്റ്റിന്‍ വെല്‍ബി. സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ ആഭിമുഖ്യത്തില്‍ കോട്ടയം ബേക്കര്‍ മൈതാനത്തു ഇന്നലെ വൈകുന്നേരം നടന്ന മഹാസംഗമത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി. പ്രാര്‍ത്ഥനയുടെയും സ്‌നേഹത്തിന്റെയും ഐക്യത്തില്‍ എല്ലാ മതസ്ഥരുടെയും ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്ന ദൗത്യമാണ് ഇന്ത്യയിലെ െ്രെകസ്തവ സഭകള്‍ നിര്‍വഹിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സിഎസ്‌ഐ, സിഎന്‍ഐ സഭകള്‍ ഇക്കാര്യത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഈസ്റ്റര്‍ ദിവസത്തെ ബോംബ്‌സ്‌ഫോടനത്തില്‍ ശ്രീലങ്കയില്‍ തകര്‍ന്ന പള്ളികളില്‍ വിശ്വാസികള്‍ ഇപ്പോഴും തീക്ഷ്ണതയോടെയാണ് പ്രാര്‍ത്ഥിക്കുന്നത്. ഉറ്റവര്‍ നഷ്ടപ്പെട്ടവരും ആശ്വാസത്തിനായി ദേവാലയങ്ങളില്‍ ഒരുമിച്ചു കൂടി പ്രാര്‍ഥിക്കുന്നതു കാണാനിടയായി. രക്തസാക്ഷിത്വമാണ് സഭയുടെ കരുത്തായി ഞാന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ് തോമസ് കെ.ഉമ്മന്‍ അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മലങ്കര മാര്‍ത്തോമ സഭ അധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, യാക്കോബായ സഭ സിനഡ് സെക്രട്ടറി തോമസ് മാര്‍ തീമോത്തിയോസ്, യൂഹാനോന്‍ മാര്‍ ക്രിസ്‌തോമോസ് മെത്രാപ്പോലീത്ത, സിഎസ്‌ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് ഡോ.വടപ്പള്ളി പ്രസാദറാവു, തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത, ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ് ധര്‍മരാജ് റസാലം, ബിഷപ് ഡോ. ഉമ്മന്‍ ജോര്‍ജ്, ബിഷപ് തോമസ് സാമുവല്‍, തോമസ് ചാഴികാടന്‍ എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍.സോന, സിഎസ്‌ഐ സിനഡ് ജനറല്‍ സെക്രട്ടറി റവ.ഡോ. രത്‌നാകര സദാനന്ദ, ട്രഷറര്‍ റോബര്‍ട്ട് ബ്രൂസ്, റവ.ആസിര്‍ എബനേസര്‍, ഡോ.സൂസന്‍ തോമസ്, സിഎസ്‌ഐ മധ്യകേരള മഹായിടവക വൈദിക സെക്രട്ടറി റവ.ജോണ്‍ ഐസക് അത്മായ സെക്രട്ടറി ഡോ.സൈമണ്‍ ജോണ്‍ ട്രഷറര്‍ റവ.തോമസ് പായിക്കാട്, രജിസ്ട്രാര്‍ ജേക്കബ് ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആര്‍ച്ച് ബിഷപ് റവ. ജസ്റ്റിന്‍ വെല്‍ബിയുടെ സഹധര്‍മിണി കരോളിന്‍ വെല്‍ബി സ്വീകരണങ്ങള്‍ക്കു നന്ദി പറഞ്ഞു.
Image: /content_image/India/India-2019-09-01-02:33:32.jpg
Keywords: ജസ്റ്റിന്‍ വെല്‍
Content: 11088
Category: 18
Sub Category:
Heading: ന്യൂനപക്ഷ പദ്ധതികളിലെ ക്രൈസ്തവ വിവേചനം കടുത്ത അനീതി: ജാഗ്രതാ സമിതി
Content: ചങ്ങനാശേരി: സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലും സ്‌കോളര്‍ഷിപ്പുകളിലും നിലവിലുള്ള 80:20 എന്ന അനുപാതം ക്രൈസ്തവര്‍ക്കു നേരെയുള്ള കടുത്ത വിവേചനവും അനീതിയുമാണെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ്-ജാഗ്രതാ സമിതി. കേരള സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പദ്ധതികളിലും മറ്റ് ആനുകൂല്യങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങളായ ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും തുല്യ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കണമെന്നും ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ ഇതര നടപടികള്‍ സത്വരമായി സ്വീകരിക്കണമെന്നും യോഗം ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. അതിരൂപതാ പബ്ലിക് റിലേഷന്‍സ്-ജാഗ്രതാസമിതയുടെ ആഭിമുഖ്യത്തില്‍ അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ അല്മായ നേതൃസംഗമം വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്ത് ഉദ്ഘാടനം ചെയ്തു. സി.ബി.സി.ഐ. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി. സി. സെബാസ്റ്റ്യന്‍ വിഷയം അവതരിപ്പിച്ചു. ഫാ. ജെയിംസ് കൊക്കാവയലില്‍, വര്‍ഗീസ് ആന്റണി, റോയി കൊട്ടാരച്ചിറ, അമല്‍ സിറിയക്ക് എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തി. പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ആന്റണി തോമസ് പ്രമേയം അവതരിപ്പിച്ചു. ജാഗ്രതാ സമിതി കോ-ഓര്‍ഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍, പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍, അഡ്വ. ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-09-01-02:37:49.jpg
Keywords: ന്യൂനപക്ഷ
Content: 11089
Category: 13
Sub Category:
Heading: സോഷ്യൽ മീഡിയയിലെ താരമായി തൊണ്ണൂറ്റിയെട്ടുകാരന്‍ കപ്പൂച്ചിൻ സന്യാസി
Content: സാവോ പോളോ: നവ മാധ്യമങ്ങളില്‍ അക്കൌണ്ട് ഇല്ലെങ്കിലും തൊണ്ണൂറ്റിയെട്ടു വയസ്സുള്ള കപ്പൂച്ചിൻ സന്യാസി ഫാ. റോബർട്ടോ മരിയ ഡി മരക്കാനുവാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ താരം. പ്രായാധിക്യത്തിന്റെ അവശതകള്‍ ഒരു വശത്ത് നിലനില്‍ക്കുമ്പോള്‍ തന്റെ ഉറച്ച വിശ്വാസബോധ്യം കൊണ്ട് സാക്ഷ്യം നല്കിയിരിക്കുകയാണ് ഈ വയോധിക വൈദികന്‍. അടുത്തിടെ ഫോർട്ടലാസയിലുളള സേക്രട്ട് ഹാർട്ട് തീർത്ഥാടന ദേവാലയത്തിൽ വാർദ്ധക്യത്തിന്റെ ബുദ്ധിമുട്ടുകൾ യാതൊന്നും പരിഗണിക്കാതെ മുട്ടുകുത്തി കുമ്പിട്ട് തന്റെ വിശ്വാസം പ്രകടിപ്പിക്കുന്ന ഫാ. റോബർട്ടിന്റെ വീഡിയോ അനേകം പേരാണ് കണ്ടത്. 75 വർഷങ്ങൾക്ക് മുമ്പ് 1944 ഒക്ടോബർ ഒന്നാം തീയതി ഫാ. റോബർട്ട് പൗരോഹിത്യം സ്വീകരിച്ചത് ഈ ദേവാലയത്തിൽ നിന്നുമാണ്. ഫാ. റുവാൻ ആലിഫ് എന്ന വൈദികനാണ് വൈറലായ വീഡിയോ പകർത്തിയത്. ഇത് ആദ്യമായിട്ടല്ല ഈ കപ്പൂച്ചിൻ സന്യാസിയുടെ പ്രവർത്തി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ബ്രസീലിലെ ഏറ്റവും പ്രായംചെന്ന കപ്പൂച്ചിൻ വൈദികനായ അദ്ദേഹം ശാരീരിക ബലഹനീനതകളെ അവഗണിച്ച് എല്ലാദിവസവും വിശുദ്ധ കുർബാന അർപ്പിക്കുകയും ആശുപത്രികളിൽ രോഗികളെ സന്ദർശിക്കുകയും ചെയ്യുന്നുണ്ട്. 2017ൽ നടത്തിയ ഒരു ആശുപത്രി സന്ദർശനത്തിനിടയിൽ ഒരു പോലീസുകാരന്റെ ശിരസ്സില്‍ ഫാ. റോബർട്ടോ കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 2016ൽ ഫോർട്ടലാസ രൂപത ആറ് കിലോമീറ്റർ നീണ്ടുനിന്ന ഒരു പാപപരിഹാരം പ്രദിക്ഷണം നടത്തിയിരുന്നു. വിശ്വാസികളുടെ കുമ്പസാരം കേട്ട് യാത്രയിലുടനീളം അദ്ദേഹം പങ്കെടുത്ത ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പലതവണ ഷെയർ ചെയ്യപ്പെട്ടു. സെമിനാരി പ്രൊഫസർ, ഇടവക വൈദികൻ, സ്കൂൾ പ്രിൻസിപ്പൽ തുടങ്ങിയ അനേകം ചുമതലകൾ അദ്ദേഹം ഇതിനു മുന്‍പ് വഹിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-09-01-03:04:40.jpg
Keywords: താര
Content: 11090
Category: 1
Sub Category:
Heading: കാമറൂണില്‍ ബൈബിള്‍ പരിഭാഷകനെ വെട്ടിനുറുക്കി കൊലപ്പെടുത്തി
Content: വും, കാമറൂണ്‍: കാമറൂണിലെ വും പട്ടണത്തിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷമായ ഗ്രാമത്തില്‍ ഇസ്ലാമിക ഗോത്രവര്‍ഗ്ഗക്കാരായ ഫുലാനികള്‍ ബൈബിള്‍ പരിഭാഷകനെ വീട്ടില്‍ കയറി വെട്ടിനുറുക്കി കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാര്യയുടെ കൈവെട്ടി മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25 ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ അങ്കുസ് എബ്രഹാം ഫുങ്ങ് എന്ന ബൈബിള്‍ പരിഭാഷകന്‍ ഉള്‍പ്പെടെ ഏഴുപേരെ കൊല ചെയ്തതായി ഒയാസിസ്‌ നെറ്റ്വര്‍ക്ക് ഫോര്‍ കമ്മ്യൂണിറ്റി ട്രാന്‍സ്ഫോര്‍മേഷന്‍ എന്ന പ്രേഷിത കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന എഫി ടെമ്പോണാണ് വെളിപ്പെടുത്തിയത്. വൈക്ളിഫ് ബൈബിള്‍ ട്രാന്‍സ്ലേറ്റേഴ്സിനൊപ്പം അഗേം ഭാഷയില്‍ പുതിയ നിയമത്തിന്റെ ഒരു തര്‍ജ്ജമ തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു അറുപതുകാരനായ അങ്കുസ് എബ്രഹാം. രാത്രിയിലുണ്ടായ ആക്രമണം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും, വീടുകളില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ വീട്ടുകാരെ നിര്‍ബന്ധപൂര്‍വ്വം പുറത്തിറക്കി കൂട്ടക്കൊലചെയ്യുകയായിരുന്നുവെന്നും ടെമ്പോണ്‍ പറഞ്ഞു. ആക്രമണത്തിന്റെ കാരണമോ, എത്ര പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നോ ഇതുവരെ അറിയുവാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട ഫുങ്ങിന്റെ ഭാര്യ എവ്ലിന്‍ ഫുങ്ങിന്റെ കൈ മുറിച്ചു മാറ്റിയതിനാല്‍ പ്രാദേശിക ആശുപത്രിയില്‍ ബ്ലഡ് ട്രാന്‍സ്ഫൂഷന്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഗ്രാമവാസികള്‍ക്ക് എഴുതുവാനും വായിക്കുവാനും അടക്കം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഫുങ് ഏറെ ശ്രമം ചെലുത്തിയിരിന്നു. പ്രദേശത്തെ സാമൂഹ്യപരവുമായ പുരോഗതിക്ക് നേതൃത്വം നല്‍കിയിരുന്നതും ഫുങ്ങ് തന്നെയായിരുന്നു. വും പട്ടണം സ്ഥിതിചെയ്യുന്നത് വിഘടനവാദികളുടെ പോരാട്ടഭൂമിയും സംഘര്‍ഷഭരിതവുമായ ആംഗ്ലോഫോണ്‍ മേഖലയിലാണ്. സര്‍ക്കാരിനെതിരെ പോരാടുന്ന വിമതരെ പിന്തുണക്കുന്നതിന്റെ പേരില്‍ ഈ പട്ടണത്തിലെ കര്‍ഷക സമൂഹത്തെ സര്‍ക്കാര്‍ ഒത്താശയോടെ ഫുലാനി യുവാക്കള്‍ ആക്രമിക്കുന്നത് പതിവാണ്. ഏതാണ്ട് അയ്യായിരത്തിനടുത്ത് ജനസംഖ്യയുള്ള പട്ടണത്തിലെ 90 ശതമാനം ജനങ്ങളും ക്രൈസ്തവ വിശ്വാസികളായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഇതാദ്യമായല്ല ഈ പട്ടണം ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്കിരയാകുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഉണ്ടായ ആക്രമണത്തില്‍ ദേവാലയമുള്‍പ്പെടെ നിരവധി വീടുകളാണ് അക്രമികള്‍ അഗ്നിക്കിരയായത്.
Image: /content_image/News/News-2019-09-01-03:19:45.jpg
Keywords: ബൈബി
Content: 11091
Category: 1
Sub Category:
Heading: ആഗോള സഭക്ക് പതിമൂന്ന് കര്‍ദ്ദിനാള്‍മാര്‍ കൂടി
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയ്ക്കു പുതിയ പതിമൂന്ന് കര്‍ദ്ദിനാള്‍മാരെ കൂടി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. ഇതില്‍ പത്തു പേര്‍ പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ള എണ്‍പതു വയസിനു താഴെയുള്ളവരാണെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഇന്നലെ ത്രികാല ജപ പ്രാര്‍ത്ഥനയ്ക്കു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നവരുടെ പേരുകള്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ അഞ്ചിനു നടക്കുന്ന കണ്‍സിസ്റ്ററിയില്‍ ഇവര്‍ സ്ഥാനാരോഹണം ചെയ്യും. പതിമൂന്ന് രാജ്യങ്ങളില്‍നിന്നുള്ള നിയുക്ത കര്‍ദ്ദിനാള്‍മാരില്‍ വത്തിക്കാനില്‍ ഉന്നത പദവികള്‍ വഹിക്കുന്ന മൂന്നു പേരും ഉള്‍പ്പെടുന്നു. ഇതില്‍ 12 പേര്‍ ആര്‍ച്ച് ബിഷപ്പ്, ബിഷപ്പ് പദവി വഹിക്കുന്നവരും ഒരാള്‍ ജസ്യൂട്ട് വൈദികനുമാണ്. മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കല്‍ സമിതിയുടെ പ്രസിഡന്റ് ബിഷപ്പ് മിഗ്വേല്‍ എയ്ജല്‍ അയൂസോ ഗ്വിക്‌സോട്ട്, വത്തിക്കാന്‍ ആര്‍ക്കൈവിസ്റ്റും ലൈബ്രേറിയനും ആര്‍ച്ച് ബിഷപ്പ് ഹൊസെ ടോളെന്റീനോ മഡോന്‍സ, ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത ആര്‍ച്ച് ബിഷപ്പ് ഇഗ്നേഷ്യസ് സുഹാര്യോ, ക്യൂബയിലെ ഹവാന ആര്‍ച്ച് ബിഷപ്പ് ഹുവാന്‍ ഗാര്‍സ്യ റൊദ്രിഗസ്, കോംഗോയിലെ കിന്‍ഷാസ ആര്‍ച്ച് ബിഷപ്പ് ഫ്രിഡോലിന്‍ അംബോംഗോ ബെസുംഗു, ലക്‌സംബര്‍ഗ് ആര്‍ച്ച് ബിഷപ്പ് ഴാംഗ് ക്ലോദ് ഹൊളോരിക്, ഗ്വാട്ടിമാല ബിഷപ്പ് അല്‍വാരോ റാമസിനി ഇമേരി, ഇറ്റലിയിലെ ബൊളോഞ്ഞ ആര്‍ച്ച് ബിഷപ്പ് മാത്തെയോ സുപ്പി, മൊറോക്കോയിലെ റബാത്ത് ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റബാള്‍ ലോപെസ് റോമേരോ, അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ വകുപ്പിന്റെ അണ്ടര്‍ സെക്രട്ടറി ഫാ. മൈക്കിള്‍ സെര്‍നി എസ്.ജെ, നെപ്‌റ്റെ ആര്‍ച്ച് ബിഷപ്പ് മൈക്കിള്‍ ലൂയിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ്, ലിത്വാനിയയിലെ കൗനാസ് ആര്‍ച്ച് ബിഷപ്പ് സിഗിറ്റാസ് താംകെവിഷ്യസ്, കൗനാസ് സിഗിറ്റാസ് ആര്‍ച്ച് ബിഷപ്പ് താംകെവിഷ്യസ്, അംഗോള ആര്‍ച്ച് ബിഷപ്പ് യൂജീനിയോ ഡെല്‍ കോര്‍സോ എന്നിവരാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.
Image: /content_image/News/News-2019-09-02-04:16:54.jpg
Keywords: ആഗോള സഭ
Content: 11092
Category: 1
Sub Category:
Heading: വൈകിയതിന് വിശ്വാസികളോട് ക്ഷമ ചോദിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സാങ്കേതിക തകരാറിനെ തുടര്‍ന്നു ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായപ്പോള്‍ ഫ്രാന്‍സിസ് പാപ്പ ലിഫ്റ്റില്‍ തങ്ങേണ്ടിവന്നത് ഇരുപത്തിയഞ്ചോളം മിനിറ്റ്. പ്രതിവാര പ്രാര്‍ത്ഥനക്കും പ്രഭാഷണത്തിനും മാര്‍പാപ്പ സെന്‍റ് പീറ്റേഴ്സ് സ്ക്വയര്‍ മട്ടുപ്പാവില്‍ എത്തുന്നതിനായി തയാറെടുത്തപ്പോഴാണ് വൈദ്യുതി തകരാര്‍ മൂലം ലിഫ്റ്റില്‍ കുടുങ്ങിയത്. തുടര്‍ന്നു അഗ്‌നിശമന സേനാംഗങ്ങള്‍ നേരിട്ടെത്തി പാപ്പയെ സുരക്ഷിതനായി പുറത്തെത്തിക്കുകയായിരിന്നു. എന്നാല്‍ തന്റെ പ്രസംഗത്തില്‍ പതിവിലും വൈകിയതിന് പിന്നിലെ കാരണം പാപ്പ വിവരിച്ചു. താമസിച്ചതിന് പാപ്പ വിശ്വാസികളോട് ക്ഷമ ചോദിച്ചെന്നതും ശ്രദ്ധേയമായി. വൈകിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഇരുപത്തിയഞ്ചു മിനിറ്റ് ലിഫിറ്റിലായിരിന്നുവെന്നും അഗ്‌നിശമന സേനാംഗങ്ങളാണ് പുറത്തെത്തിച്ചതെന്നും പാപ്പ പറഞ്ഞു. ഇതിനിടെ പാപ്പ വൈകിയതിനെ ഏതാനും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വസ്തുതകളെ വളച്ചൊടിച്ചിരിന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു പാപ്പ വൈകുന്നുവെന്നാണ് ചില മാധ്യമങ്ങള്‍ ചാനലില്‍ സ്ക്രോള്‍ ചെയ്തത്.
Image: /content_image/News/News-2019-09-02-05:25:03.jpg
Keywords: പാപ്പ
Content: 11093
Category: 18
Sub Category:
Heading: സഭാ ചരിത്രത്തില്‍ പുതിയ ഇടം നേടി നസ്രാണി സംഗമം
Content: കുറവിലങ്ങാട്: മാര്‍ത്തോമാ പാരമ്പര്യമുള്ള സഭകളിലെ 23 സഭാധ്യക്ഷന്മാരും പതിനായിരക്കണക്കിനു വിശ്വാസികളും പങ്കെടുത്ത നസ്രാണി സംഗമം സഭാ ചരിത്രത്തില്‍ പുതിയ ഇടം നേടി. ഉച്ചകഴിഞ്ഞ് 2.25ന് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍നിന്നു സഭാധ്യക്ഷന്മാരെയും വിശിഷ്ടാതിഥികളെയും വേദിയിലേക്ക് ആനയിച്ചു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മഹാസംഗമം ഉദ്ഘാടനം ചെയ്തു. സഭകള്‍ക്കു വ്യത്യസ്തമായ ആരാധനാ രീതികളും ഭരണക്രമവും ഉണ്ടെങ്കിലും ഇവയൊന്നും തച്ചുടയ്ക്കാതെ വിശ്വാസത്തിന്റെയും സന്മാര്‍ഗത്തിന്റെയും സുവിശേഷ സാക്ഷ്യത്തിന്റെയും അടിസ്ഥാനത്തില്‍ യോജിക്കാവുന്ന മേഖലകള്‍ ഏറെയുണ്ടെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് െ്രെകസ്തവ സഭയുടെ ഉറങ്ങാത്ത കാവല്‍ക്കാരനാണെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മലങ്കര സുറി യാനി കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യസന്ദേശം നല്‍കി. പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്ന ക്രൈസ്തവ ശുശ്രൂഷയ്ക്കു ചാലകശക്തിയേകാന്‍ നസ്രാണി സംഗമത്തിനു കഴിയുമെന്നു മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. മാര്‍ത്തോമ സഭാ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, കല്‍ദായ സുറിയാനി സഭയുടെ മാര്‍ അപ്രേം മെത്രാപ്പോലീത്ത, ക്‌നാനായ സുറിയാനി സഭ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ ബസേലിയോസ് മാര്‍ സിറിള്‍ മെത്രാപ്പോലീത്ത, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജേക്കബ് അങ്ങാടിയത്ത്, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, സാമുവല്‍ മാര്‍ ഐറേനിയോസ്, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസ് കല്ലുവേലില്‍, മാര്‍ ജോസഫ് സ്രാന്പിക്കല്‍, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, സഭാ താരം ഡോ. സിറിയക് തോമസ്, എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, എംഎല്‍എമാരായ പി.സി. ജോര്‍ജ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍, മോണ്‍. ഡോ. പോള്‍ പള്ളത്ത്, പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജു സെബാസ്റ്റ്യന്‍, എസ്‌സിവി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍സിറ്റ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
Image: /content_image/India/India-2019-09-02-06:40:20.jpg
Keywords: നസ്രാ
Content: 11094
Category: 18
Sub Category:
Heading: കുട്ടനാട് സന്ദര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി
Content: കോട്ടയം: ആംഗ്ലിക്കന്‍ മിഷ്ണറിയായിരുന്ന റവ. ബെഞ്ചമിന്‍ ബെയ്ലി രൂപകല്പന ചെയ്ത സിഎസ്‌ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിലും കുട്ടനാട്ടിലും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി സന്ദര്‍ശനം നടത്തി. രാവിലെ കത്തീഡ്രല്‍ കവാടത്തില്‍ എത്തിയ ആര്‍ച്ച് ബിഷപ്പിനെ ആയിരക്കണക്കിനു വിശ്വാസികള്‍ ചേര്‍ന്ന് സ്വീകരിച്ചു. കത്തീഡ്രലില്‍ സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മനും സിഎസ്‌ഐ സഭയുടെ കേരളത്തിലെ മറ്റു ബിഷപ്പുമാര്‍ക്കും നൂറോളം വൈദികര്‍ക്കും ഒപ്പം ആരാധനയ്ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. ആരാധനയ്ക്കു ശേഷം വിശ്വാസികളുടെയും ഗായകസംഘങ്ങളും കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്തി. കത്തീഡ്രല്‍ ഹൗസിന്റെ ശിലാശീര്‍വാദവും സിഎസ്‌ഐ ബിഷപ്പ്സ് ഹൗസിന്റെ പുതിയ ചാപ്പലിന്റെ പ്രതിഷ്ഠയും അദ്ദേഹം നിര്‍വഹിച്ചു. തുടര്‍ന്നു സിഎസ്‌ഐ ബിഷപ്പ്സ് ഹൗസില്‍ മഹായിടവക എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളോടും ബിഷപ് തോമസ് കെ. ഉമ്മന്റെ കുടുംബാംഗങ്ങളോടും ഒപ്പം ചെലവഴിച്ചശേഷം കുമരകത്തേക്കും ജലമാര്‍ഗം കാവലത്തേക്കും യാത്ര ചെയ്തു. കാവാലത്തെത്തിയ ആര്‍ച്ച് ബിഷപ്പിനെ ലിസ്യു ജെട്ടിയില്‍നിന്നു ചുണ്ടന്‍ വള്ളങ്ങളുടെയും കെട്ടുവള്ളങ്ങളുടെയും അകമ്പടിയോടു കൂടി സ്വീകരിച്ചു. സിഎംഎസ് ജെട്ടിയില്‍ എത്തിയ ആര്‍ച്ച് ബിഷപ്പിനെ പൊതുജനങ്ങളും വിശ്വാസികളും ചേര്‍ന്നു നാടന്‍ കലകളുടെ അകമ്പടിയോടെ സ്വീകരിച്ചു. 10.30നു കോട്ടയം സിഎംഎസ് കോളജ് ദ്വിശതാബ്ദി സമാപന സമ്മേളനം എന്നിവയ്ക്കു മുഖ്യാതിഥിയായിരിക്കും. മന്ത്രി തോമസ് ഐസക് ഉദ്ഘാടനംചെയ്യും.
Image: /content_image/India/India-2019-09-02-07:22:34.jpg
Keywords: വെല്‍ബി