Contents
Displaying 10731-10740 of 25162 results.
Content:
11045
Category: 18
Sub Category:
Heading: 'ജെറുസലേമിലേക്കു നേരിട്ട് വിമാന സര്‍വീസ്': നിവേദനം നല്‍കി
Content: നെടുമ്പാശേരി: ആഗോള ക്രൈസ്തവരുടെ ഏറ്റവും വലിയ പുണ്യസ്ഥലങ്ങളിലൊന്നായ ജെറുസലേമിലേക്കു കൊച്ചിയില്‍നിന്നു നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യം. രാജ്യത്തെ ന്യൂനപക്ഷ സമൂഹത്തിന്റെ ആവശ്യം പരിഗണിച്ചു നടപടിയെടുക്കണമെന്ന് ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ അസോസിയേഷന്‍ അഖിലേന്ത്യ കമ്മിറ്റിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ഏവിയേഷന്‍ മന്ത്രിക്കും പ്രവാസികാര്യ മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്.
Image: /content_image/India/India-2019-08-27-04:09:32.jpg
Keywords: ജെറുസ

11046
Category: 1
Sub Category:
Heading: സാത്താൻ യാഥാർഥ്യമാണ്: സഭയുടെ പ്രബോധനം ആവര്‍ത്തിച്ച് ഭൂതോച്ചാടകർ
Content: റോം: സാത്താൻ യഥാർത്ഥത്തിലുള്ള ഒരു വ്യക്തി തന്നെയാണെന്നുളള പഠനം ക്രൈസ്തവ പ്രബോധനത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് ഭൂതോച്ചാടകരുടെ അന്താരാഷ്ട്ര സംഘടന. സാത്താൻ എന്നതിനെ പ്രതീകം മാത്രമാണെന്ന വിധത്തില്‍ വ്യാഖ്യാനിച്ച ജസ്യൂട്ട് സഭയുടെ സുപ്പീരിയർ ജനറലായ ഫാ. അർതുറോ സോസയ്ക്കുളള മറുപടിയെന്നോണമാണ് ഭൂതോച്ചാടകരുടെ സംഘടന സംയുക്ത പത്രക്കുറിപ്പിറക്കിയത്. പ്രസ്തുത വിഷയത്തെ പറ്റിയുള്ള സഭയുടെ പ്രബോധനത്തെ കുറിച്ച് വ്യക്തത വരുത്താനാണ് തങ്ങൾ പത്രക്കുറിപ്പ് ഇറക്കിയതെന്നും ഭൂതോച്ചാടകർ വ്യക്തമാക്കി. ഇറ്റാലിയൻ മാസികയായ ടെംബിക്ക് നൽകിയ അഭിമുഖത്തിലാണ് സാത്താൻ എന്നത് വ്യക്തിയല്ലായെന്നും വ്യത്യസ്ത ഘടനകളിൽ തിന്മയുടെ പ്രതീകമാണെന്നുമുള്ള വിധത്തില്‍ ഫാ. അർതുറോ വ്യാഖ്യാനം നല്‍കിയത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചിരിന്നു. വർഷങ്ങളായുള്ള സഭയുടെ പഠനങ്ങളും ഫ്രാൻസിസ് മാർപാപ്പയും, അതിനു മുൻപുണ്ടായിരുന്ന മാർപാപ്പമാരും സാത്താൻ ഒരു വ്യക്തിയാണെന്ന നിലയിൽ നടത്തിയ പ്രബോധനങ്ങളെയും ചൂണ്ടിക്കാട്ടി സാത്താൻ യാഥാർത്ഥ്യമാണെന്ന് കത്തോലിക്കർ നിർബന്ധമായും വിശ്വസിക്കണമെന്ന് ഭൂതോച്ചാടകർ കുറിപ്പില്‍ രേഖപ്പെടുത്തി. ഫാ. അർതുറോ സോസ നടത്തിയ പരാമർശം സഭയുടെ സാധാരണവും, അസാധാരണവുമായ ഔദ്യോഗിക പ്രബോധനങ്ങൾക്ക് ഏറെ പുറത്താണെന്നും അവർ കൂട്ടിച്ചേർത്തു. വൈദികർക്കു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ അനുമതിയോടുകൂടി 2014ൽ ആരംഭിച്ചതാണ് ഭൂതോച്ചാടകരുടെ അന്താരാഷ്ട്ര സംഘടന. 2016ൽ മരണമടഞ്ഞ ലോക പ്രശസ്ത ഭൂതോച്ചാടകന്‍ ഫാ. ഗബ്രിയേൽ അമോർത്ത് സംഘടനയുടെ തുടക്കക്കാരിൽ ഒരാളായിരുന്നു.
Image: /content_image/News/News-2019-08-27-05:04:58.jpg
Keywords: ഭൂതോ, പിശാച

11047
Category: 13
Sub Category:
Heading: ദൈവം നമ്മേ തിരിച്ചറിയുന്നത് പദവിക്കനുസരിച്ചല്ല, വിശ്വാസ ജീവിതത്തെ പരിഗണിച്ച്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവം നമ്മെ തിരിച്ചറിയുന്നത് നാം വഹിക്കുന്ന പദവികളാല്‍ അല്ലായെന്നും കര്‍മ്മാധിഷ്ഠിതമായ വിശ്വാസജീവിതത്താലാണ് അവിടുന്ന് തിരിച്ചറിയുന്നതെന്നും ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായാറാഴ്ച വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥനയോട് ചേര്‍ന്ന് നടത്തിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. നമ്മുടെ പദവികളാലല്ല കര്‍ത്താവ് നമ്മെ തിരിച്ചറിയുക. നമ്മള്‍ പറയും, കര്‍ത്താവേ നോക്കൂ, ഞാന്‍ ആ സംഘടനയില്‍ അംഗമാണ്, ആ മോണ്‍സിഞ്ഞോറിന്‍റെ, ആ കര്‍ദ്ദിനാളിന്‍റെ, ആ പുരോഹിതന്‍റെ സുഹൃത്താണ് എന്നൊക്കെ” ഇല്ല, പദവികള്‍ക്ക് ഇവിടെ വിലയില്ല, അവ പരിഗണനാര്‍ഹങ്ങളല്ല. നാം നയിക്കുന്ന എളിമയാര്‍ന്ന ജീവിതത്താല്‍, കര്‍മ്മാധിഷ്ഠിതമായ വിശ്വാസജീവിതത്താലാണ് കര്‍ത്താവ് നമ്മെ തിരിച്ചറിയുക. പാപ്പ ഓര്‍മ്മിപ്പിച്ചു. ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം ഇതിനര്‍ത്ഥം നാം യേശുവുമായി യഥാര്‍ത്ഥ കൂട്ടായ്മയിലായിരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്നാണ്. പ്രാര്‍ത്ഥനയാലും ദേവാലയത്തില്‍ പോകുന്നതുവഴിയും കൂദാശകള്‍ സ്വീകരിക്കുന്നതിലൂടെയും യേശുവിന്‍റെ വചനം ശ്രവിക്കുന്നതുവഴിയും ആണ് ഈ കൂട്ടായ്മയില്‍ പ്രവേശിക്കേണ്ടത്. ഇത് നമ്മുട വിശ്വാസത്തെ നിലനിറുത്തുകയും പ്രത്യാശയെ ഊട്ടുകയും നവജീവന്‍ പകരുകയും ചെയ്യും. അങ്ങനെ ദൈവത്തിന്‍റെ കൃപയാല്‍, നമുക്ക്, നമ്മുടെ ജീവിതം സഹോദരങ്ങളുടെ നന്മയ്ക്കുവേണ്ടി ഉഴിഞ്ഞു വയ്ക്കാനും സകലവിധ തിന്മകള്‍ക്കും എല്ലാ അനീതികള്‍ക്കുമെതിരെ പോരാടാനും സാധിക്കും, അപ്രകാരം നാം ചെയ്യുകയും വേണം. മറിയം, സ്വര്‍ഗ്ഗത്തിന്‍റെ വാതിലാണെന്നും അമ്മയോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കാമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2019-08-27-05:15:45.jpg
Keywords: പാപ്പ

11048
Category: 1
Sub Category:
Heading: പാവങ്ങളുടെ അമ്മയുടെ ജന്മദിനം ആഘോഷിച്ച് കൊല്‍ക്കത്ത
Content: കൊൽക്കത്ത: പാവങ്ങളുടെ അമ്മ എന്ന പേരില്‍ ലോക ശ്രദ്ധയാകര്‍ഷിച്ച വിശുദ്ധ മദർ തെരേസയുടെ ജന്മദിനം ആഘോഷിച്ച് കൊല്‍ക്കത്ത. അഗതികളുടെ അമ്മയുടെ പ്രവര്‍ത്തന മണ്ഡലമായ കൊൽക്കത്തയിൽ നടന്ന നൂറ്റിയൊൻപതാമത് ജന്മദിന അനുസ്മരണബലിയ്ക്കു കൊൽക്കത്ത ആര്‍ച്ച്ബിഷപ്പ് തോമസ് ഡിസൂസ കാർമ്മികത്വം വഹിച്ചു. പരസ്പരം സ്നേഹിക്കുവാനാണ് ക്രിസ്തു നമ്മെ വിളിച്ചിരിക്കുന്നതെന്നും ആ വിളി സ്വീകരിച്ചു പാവപ്പെട്ടവരെ നിസ്വാർത്ഥമായി സ്നേഹിച്ചുകൊണ്ട് മദർ തെരേസ, ക്രിസ്‌തുവിനായി ഓരോരുത്തരെയും നേടുകയായിരുന്നുവെന്നു ആർച്ച്ബിഷപ് ഡിസൂസ പറഞ്ഞു. വിശ്വസ്തരായിരിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നു മദർ പറഞ്ഞിരുന്നതായി സന്യാസസഭയുടെ സുപ്പീരിയർ ജനറല്‍ സിസ്റ്റർ മേരി പ്രേമ, ദിവ്യബലിയ്ക്കു ശേഷം സ്മരിച്ചു. വിശുദ്ധ മദർ തെരേസയുടെ ജന്മദിനം ആചരിക്കാനും നന്ദി പ്രകാശിപ്പിക്കാനുമായി അനേകം ആളുകള്‍ ദിവ്യബലിയിൽ പങ്കെടുത്തതായി അതിരൂപത വികാരി ജനറാൾ ഫാ. ഡൊമിനിക് ഗോമസ് പറഞ്ഞു. 1910 ആഗസ്റ്റ് മാസം 26-ാം തീയതി യുഗോസ്ലോവിയയിലെ സ്‌കോപ്‌ജെ പട്ടണത്തിലാണ് മദര്‍ തെരേസയുടെ ജനനം. പതിനെട്ടാം വയസിൽ കോൺഗ്രിഗേഷൻ ഓഫ് ഔർ ലേഡി ഓഫ് ലൊറേറ്റോയിൽ ചേർന്ന അവർ 1928 മുതൽ അയർലണ്ടിലും സേവനമനുഷ്ഠിച്ചു. 1931ൽ ഭാരത്തിലെത്തിയ മദര്‍, സിസ്റ്റര്‍ മേരി തെരേസ എന്ന പേര് സ്വീകരിച്ചു. ലിസ്യുവിലെ വിശുദ്ധ തെരേസയുടെ പേരില്‍ നിന്നുമാണ് ഇത്തരം ഒരു നാമം മദര്‍ സ്വീകരിച്ചത്. 1946 ൽ ഒരു ട്രെയിൻ യാത്ര നടത്തിയ സിസ്റ്റര്‍ തെരേസ, കൽക്കട്ടയിലെ തെരുവുവീഥികളിൽ ദുരിതം പേറുന്ന പാവപ്പെട്ടവരുടെ ശുശ്രുഷ ദൗത്യം ഏറ്റെടുക്കുകയായിരിന്നു. തുടർന്ന് സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ സഭയില്‍ നിന്ന്‍ പിന്‍വാങ്ങി. 1950 ഒക്ടോബര്‍ 7-ന് വത്തിക്കാന്റെ അനുമതിയോടെ കൊല്‍ക്കത്ത രൂപതയ്ക്കു കീഴില്‍ മദര്‍ തെരേസ പുതിയ സന്യാസിനീ സഭ ആരംഭിച്ചു. മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ പിറവി ഇങ്ങനെയായിരിന്നു. 1965 ൽ പോൾ ആറാമൻ പാപ്പ പൊന്തിഫിക്കൽ പദവിയും നൽകി. 1997 സെപ്റ്റംബർ അഞ്ചിന് അന്തരിച്ച മദർ തെരേസയുടെ കബറിടത്തിൽ അവരുടെ ജീവിതം യാഥാർഥ്യമാക്കിയ 'ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ' എന്ന വചനം ആലേഖനം ചെയ്തിട്ടുണ്ട്. സന്നദ്ധ സേവനത്തിന്റെ മാതൃകയെന്നാണ് വി. മദർ തെരേസയെ വിശുദ്ധയായി നാമകരണം ചെയ്ത വേളയിൽ മാര്‍പാപ്പ വിശേഷിപ്പിച്ചത്.
Image: /content_image/News/News-2019-08-27-10:02:55.jpg
Keywords: മദര്‍ തെരേസ

11049
Category: 1
Sub Category:
Heading: ചൈന-വത്തിക്കാന്‍ കരാര്‍: ഒരു വര്‍ഷത്തിന് ദിവസങ്ങള്‍ ശേഷിക്കേ ആദ്യ സ്ഥാനാരോഹണം
Content: ജിന്നിംഗ്: കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഒപ്പുവെച്ച വത്തിക്കാന്‍- ചൈന കരാറിന് ശേഷമുള്ള ആദ്യ മെത്രാന്‍ സ്ഥാനാരോഹണത്തിന് ചൈന സാക്ഷിയായി. ഉടമ്പടി പ്രാബല്യത്തില്‍ വന്നിട്ട് ഒരു കൊല്ലമാകാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് ചൈനയിലെ ഇന്നര്‍ മംഗോളിയയിലെ ജിന്നിംഗ് രൂപതയിലെ മെത്രാനായി ഫാ. അന്റോണിയോ യാവോ ഷുന്‍ സ്ഥാനാരോഹണം ചെയ്തത്. ഓഗസ്റ്റ് 26ന് ജിന്നിംഗ് നഗരത്തിലെ ഔര്‍ ലേഡി ഓഫ് റോസറി കത്തീഡ്രലില്‍വെച്ച് നടന്ന സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് ഇന്നര്‍ മംഗോളിയയുടെ തലസ്ഥാന നഗരമായ ഹൊഹോട്ടിലെ മെത്രാനായ മോണ്‍. പോള്‍ മെങ്ങ് ക്വിങ്ലു നേതൃത്വം നല്‍കി. “നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍” എന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷ വാക്യമാണ് അന്‍പത്തിനാലുകാരനായ പുതിയ മെത്രാന്റെ ഔദ്യോഗിക മുദ്രാവാക്യം. ബാമെങ്ങ് രൂപതയുടെ മെത്രാനായ മോണ്‍. മാറ്റിയ ഡു ജിയാങ് നിങ്ക്സിയ രൂപതയുടെ തലവനായ മോണ്‍. ജോസഫ് ലി ജിങ്, ഷാന്‍ക്സിയിലെ തായുവാന്‍ രൂപതയുടെ തലവനായ മോണ്‍. പോള്‍ മെങ് നിങ്യു തുടങ്ങിയ പിതാക്കന്മാര്‍ക്ക് പുറമേ നൂറ്റിഇരുപതോളം പുരോഹിതന്‍മാരും സ്ഥാനാരോഹണ ശുശ്രൂഷയില്‍ പങ്കെടുത്തു. ബെയ്ജിംഗിലെ നാഷ്ണല്‍ സെമിനാരിയിലെ പഠനശേഷം 1991-ലാണ് ഫാ. യാവോ പൗരോഹിത്യ പട്ട സ്വീകരണം നടത്തിയത്. പിന്നീട് അദ്ദേഹം ഇവിടെ അദ്ധ്യാപകനായും ആത്മീയ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ ആരാധനാക്രമത്തില്‍ വിദഗ്ദപഠനം നടത്തുകയും, ജെറുസലേമില്‍ ബൈബിള്‍പരമായ പഠനം നടത്തുകയും ചെയ്തിട്ടുള്ള ഫാ. യാവോ ആരാധനയുമായി ബന്ധപ്പെട്ട നിരവധി കമ്മീഷനുകളില്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ഏതാണ്ട് എഴുപതിനായിരത്തോളം വിശ്വാസികളാണ് ജിന്നിംഗ് രൂപതയിലുള്ളത്. രണ്ടുവര്‍ഷം മുന്‍പ് മോണ്‍. ജോണ്‍ ലിയു ഷിഗോങ് ദിവംഗതനായതിനെ തുടര്‍ന്ന്‍ ഇടയനില്ലാതിരുന്ന ജിന്നിംഗ് രൂപതക്ക് ഇതോടെ പുതിയ ഇടയനെ ലഭിച്ചിരിക്കുകയാണ്. ചൈനയില്‍ റോമന്‍ കത്തോലിക്ക മെത്രാന്‍മാരെ നിയമിക്കുന്നതില്‍ മാര്‍പാപ്പയ്ക്കു കൂടി അവകാശം നല്‍കുന്ന ചൈന-വത്തിക്കാന്‍ കരാര്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22-നാണ് നിലവില്‍ വന്നത്. ബെയ്ജിംഗില്‍വെച്ച് ഒപ്പിട്ട ഈ കരാറിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പുതിയ മെത്രാന്റെ സ്ഥാനാരോഹണം ഈ കരാറിന്റെ വിജയമായിട്ടാണെന്നാണ് വത്തിക്കാനില്‍ നിന്നുള്ളവര്‍ വിലയിരുത്തുന്നത്.
Image: /content_image/News/News-2019-08-27-11:29:52.jpg
Keywords: വത്തി, ചൈന

11050
Category: 4
Sub Category:
Heading: ബൈബിൾ വചനങ്ങൾ മറഞ്ഞിരിക്കുന്ന നാല് ഉൽപ്പന്നങ്ങൾ
Content: ആഗോള തലത്തില്‍ ബൈബിൾ മൂല്യങ്ങൾ തങ്ങളുടെ ബിസിനസിന്റെ ഭാഗമാക്കിയ അനേകം കമ്പനികളുണ്ടെന്ന് നമ്മില്‍ പലര്‍ക്കും അറിയാം. അത് ചിക്ക്- ഫിൽ- എ മുതൽ ഹോബി ലോബി വരെ നീണ്ടു കിടക്കുന്ന വലിയൊരു നിരയാണ്. എന്നാൽ ഒരു പടി കൂടി കടന്ന് ബൈബിൾ വചനങ്ങളും ചിഹ്നങ്ങളും തങ്ങളുടെ ഉൽപ്പന്നങ്ങളിൽ പതിപ്പിക്കുന്ന കമ്പനികളുമുണ്ടെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. അങ്ങനെയുള്ള നാലു അമേരിക്കന്‍ കമ്പനികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 1. #{red->none->b->ഇൻ - എൻ- ഔട്ട് ബർഗർ: }# ബൈബിൾ വചനം തങ്ങളുടെ ഉൽപന്നങ്ങളിൽ പതിപ്പിച്ച ഒരു പ്രമുഖ കമ്പനിയാണ് ഇൻ- എൻ- ഔട്ട് ബർഗറാണ്. "തന്റെ ഏകജാതനെ നൽകാൻ തക്കവിധം, ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" എന്ന യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം പതിനാറമത്തെ വാക്യം തങ്ങളുടെ കപ്പുകളുടെയും, കവറുകളുടെയും കീഴിൽ ഈ കമ്പനി പതിപ്പിച്ചിട്ടുണ്ട്. "എന്തെന്നാല്‍, നീതിമാന്‍ ഏഴു തവണ വീണാലും വീണ്ടും എഴുന്നേല്‍ക്കും; ദുഷ്‌ടനാകട്ടെ കാലിടറി വീഴുന്നത് പൂര്‍ണനാശത്തിലേക്കാണ്" എന്ന സുഭാഷിതങ്ങളുടെ പുസ്തകത്തിലെ വാക്യവും അവർ തങ്ങളുടെ ഉത്പന്നങ്ങളില്‍ പതിപ്പിക്കാറുണ്ടെന്നത് ശ്രദ്ധേയമാണ്. 2. #{red->none->b->ഗോൾഡൻ എക്സ്: }# പ്രമുഖ മുട്ട വിൽപ്പന കമ്പനിയായ ഗോൾഡൻ എക്സും വിശ്വാസത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ്. തങ്ങളുടെ ഉത്പന്നം വില്‍ക്കുന്ന ബോക്സിൽ സങ്കീർത്തനം 118: 24 വാക്യമാണ് അവര്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. അത് ഇപ്രകാരമാണ് "കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്, ഇന്നു സന്തോഷിച്ചുല്ലസിക്കാം" എന്നതാണ് ആ വചനം. ആൾഡി സൂപ്പർ സൂപ്പർമാർക്കറ്റ് ശൃംഖലയാണ് ഗോൾഡൻ എക്സ് മുട്ടകൾ വിൽക്കുന്നത്. ഇവര്‍ക്ക് മുട്ടകള്‍ നല്‍കുന്ന റോസ് ഏക്കർ ഫാമിന്റെ വെബ്സൈറ്റിലും ബൈബിൾ വചനങ്ങൾ കാണുവാൻ സാധിക്കും. 3. #{red->none->b->ഫോറെവർ 21: }# കൊറിയയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവര്‍ ആരംഭിച്ച കമ്പനിയാണ് ഫോറെവർ 21. അടിയുറച്ച ക്രൈസ്തവ വിശ്വാസികളായ ഡോൺ ചാങ്, ജിൻ ചാങ് തുടങ്ങിയവരാണ് റീട്ടെയിൽ വസ്ത്ര വ്യാപാരത്തെ നയിക്കുന്നത്. ഫോറെവർ 21 തങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് നൽകുന്ന കവറുകളുടെ താഴെ 'യോഹന്നാൻ 3:16' (തന്റെ ഏകജാതനെ നൽകാൻ തക്കവിധം, ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു) എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. 4. #{red->none->b-> കുക്ക്- ഔട്ട്: }# അമേരിക്കയിലെ പ്രമുഖ ബർഗർ കമ്പനിയായ കുക്ക്- ഔട്ടും തങ്ങളുടെ ബിസിനസില്‍ ക്രിസ്തുവിന് പ്രാധാന്യം നല്‍കി ബൈബിള്‍ വചനം പ്രഘോഷിക്കാറുണ്ട്. കമ്പനിയുടെ കപ്പുകളിലും, മറ്റ് ഉൽപ്പന്നങ്ങളിലും ബൈബിൾ വചനങ്ങൾ കാണാം. അവരുടെ മിക്ക കടകളിലും ക്രൈസ്തവ ഗാനങ്ങളാണ് മുഴങ്ങുന്നത്. "അസാധാരണമായ ക്രൈസ്തവ അന്തരീക്ഷം" ഇവിടങ്ങളിൽ സൃഷ്ടിക്കപ്പെടുന്നുവെന്നാണ് ഒരു മാധ്യമം കുക്ക്- ഔട്ടിനെ അടുത്ത നാളുകളില്‍ വിശേഷിപ്പിച്ചത്. ക്രിസ്തു വചനം വഴികാട്ടിയായി തങ്ങളുടെ ബിസിനസിന്നെയും വരുമാന മാര്‍ഗ്ഗങ്ങളെയും യേശുവിന് സമര്‍പ്പിച്ച അനേകം കമ്പനികളുണ്ട്. അവരുടെ എണ്ണം അനന്തമാണ്. അതില്‍ കേവലം നാലെണ്ണത്തിനെ മാത്രമാണ് ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളൂ. ഇനിയും എത്രയോ കമ്പനികള്‍. ദൈവം നല്‍കുന്ന വരുമാന മാര്‍ഗ്ഗത്തില്‍ അവിടുത്തെ പ്രഘോഷിക്കാന്‍ നാം മനസ്സ് കാണിക്കാറുണ്ടോയെന്ന ചോദ്യമാണ് ഈ കമ്പനികള്‍ ഓരോന്നും നമ്മോടു വ്യക്തിപരമായി ചോദിക്കുന്നത്. < Originally Published On 28th August 2019 > #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2019-08-27-13:54:55.jpg
Keywords: കമ്പനി, സാക്ഷ്യ

11051
Category: 18
Sub Category:
Heading: ഫ്രാൻസിസ്കൻ ക്ലാരസഭയുടെ നടപടി നിയമാനുസൃതം: സീറോ മലബാർ സിനഡ്
Content: കാക്കനാട്: കാനോനികമായ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തോടെ സി. ലൂസിക്കെതിരേ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹത്തിന്റെ ജനറാൾ എടുത്ത നടപടി തികച്ചും നിയമാനുസൃതമാണെന്ന് സീറോമലബാർ സിനഡ് വിലയിരുത്തി. ഒരു സന്യാസിനീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ ബാഹ്യശക്തികൾ ഇടപെട്ട് സമ്മർദ്ദതന്ത്രം പ്രയോഗിക്കുന്ന രീതി അപലപനീയമാണ്. "സേവ് അവർ സിസ്റ്റേഴ്സ്'' എന്ന പേരിലുള്ള സംഘടനയുടെ പ്രവർത്തനങ്ങൾ സന്യാസ സമൂഹങ്ങൾക്ക് അപമാനകരമാണെന്ന് സന്യസ്ത മേലധികാരികളുടെ യോഗം വിലയിരുത്തിയിട്ടുള്ളതാണ്. ഫാ. അഗസ്റ്റിൻ വട്ടോളിയുടെ രക്ഷാകർതൃത്തത്തിൽ നടക്കുന്ന ഇൗ സംഘടനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്ന് മുൻ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ്. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭ നിയമാനുസൃതം സ്വീകരിച്ച നടപടിക്കെതിരേ സമരത്തിനിറങ്ങുന്നവർ സഭയുടെ അച്ചടക്ക നടപടി നേരിടേണ്ടിവരും. മാനന്തവാടി രൂപതയിലെ ക്ലാരിസ്റ്റ് പ്രൊവിൻഷ്യൽ ഹൗസിനു മുന്നിൽ "സേവ് അവർ സിസ്റ്റേഴ്സി''ന്റെ ആഭിമുഖ്യത്തിൽ വിവിധ തീവ്രവാദ സംഘടനകൾ ഒാഗസ്റ്റ് 28നു നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ സമരത്തിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് സിനഡ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഫാ. വട്ടോളിയുടെ നേതൃത്വവും പങ്കാളിത്തവും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് അദ്ദേഹത്തെയും സിനഡ് ഓർമ്മപ്പെടുത്തുന്നു. സന്യസ്തരുടെ സംരക്ഷകരെന്ന വ്യാജേന സഭാവിരുദ്ധ ഗ്രൂപ്പുകളും തീവ്രവാദബന്ധമുള്ള സംഘടനകളും സാമൂഹ്യവിരുദ്ധരും ഒന്നു ചേർന്ന് പുതിയ സമരമുഖം തുറക്കുന്നതിനെ നിയമപാലകർ ഗൗരവമായി കാണണമെന്ന് സിനഡ് ആവശ്യപ്പെട്ടു. മതസൗഹാർദ്ദം തകർക്കുന്ന രീതിയിൽ കൈ്രസ്തവർക്കെതിരെ സമരങ്ങൾ ആസൂത്രണം ചെയ്യപ്പെടുന്നതിൽ സിനഡ് ആശങ്ക രേഖപ്പെടുത്തി. ചില വിമതസ്വരങ്ങളെ മറയാക്കി നിയമാനുസൃതം ജീവിക്കുന്ന സന്യസ്തരുടെ ജീവനും ഭവനത്തിനും ഭീഷണി ഉയരുന്നത് ഏറെ അപകടകരമാണ് ഈവിഷയത്തിൽ സർക്കാരിന്റെ സത്വരശ്രദ്ധ പതിയണമെന്നും സിനഡ് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു.
Image: /content_image/India/India-2019-08-27-16:21:56.jpg
Keywords: ലൂസി, സന്യാസ

11052
Category: 18
Sub Category:
Heading: 'ക്രൈസ്തവരോടുള്ള അവഗണനയും നീതി നിഷേധവും അതിരു കടക്കുന്നു'
Content: കോട്ടയം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ക്രൈസ്തവരോടുള്ള അവഗണനയും നീതി നിഷേധവും അതിരുകടക്കുന്നുവെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍. പ്രഫ.ജോസഫ് മുണ്ടശേരിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പില്‍ പോലും 80 ശതമാനം മുസ്ലിം സമുദായത്തിനും 20 ശതമാനം ക്രൈസ്തവരുള്‍പ്പെടെ ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി നിശ്ചയിച്ച് ഉത്തരവിറക്കിയിരിക്കുന്നത് തിരുത്തപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ജനസംഖ്യാ ആനുപാതികമായി 59:41 രീതിയില്‍ ഈ സ്‌കോളര്‍ഷിപ്പുകള്‍ ക്രൈസ്തവര്‍ക്കും അവകാശമുണ്ട്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിനെ വകുപ്പുമന്ത്രിയുടെ സ്വകാര്യസ്വത്തുപോലെ കാണുന്നത് ജനാധിപത്യഭരണത്തിന് ഭൂഷണമല്ല. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യവും പങ്കാളിത്തവും ക്ഷേമ പദ്ധതികളില്‍ ഉറപ്പുവരുത്തണം. ന്യൂനപക്ഷ ക്ഷേമ മന്ത്രിയും ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനും പ്രധാനപ്പെട്ട അംഗങ്ങളും ഒരേ സമുദായത്തില്‍ നിന്നായിരിക്കുന്നത് ശരിയായ നടപടിയല്ല. കേരള ജനസംഖ്യയുടെ 18.38 ശതമാനം ക്രൈസ്തവരാണെന്നിരിക്കെ വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ നിന്നും വകുപ്പ് ഭരണപങ്കാളിത്തത്തില്‍ നിന്നും ക്രൈസ്തവരെ മനഃപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നത് നീതികരിക്കാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷപദ്ധതികളുടെ നടത്തിപ്പിലും പ്രാതിനിധ്യത്തിലും സംസ്ഥാനസര്‍ക്കാര്‍ െ്രെകസ്തവരോട് വലിയ വിവേചനമാണ് കാണിച്ചിരിക്കുന്നത്. വിവിധ െ്രെകസ്തവ സഭാവിഭാഗങ്ങള്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി സംഘടിച്ചു രംഗത്തുവരണം. ന്യൂനപക്ഷ സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്ന യുഡിഎഫും ഇതേ നയമാണു കഴിഞ്ഞ നാളുകളില്‍ സ്വീകരിച്ചത്. െ്രെകസ്തവരായ ജനപ്രതിനിധികള്‍ പോലും വോട്ടുബാങ്ക് മാത്രം ലക്ഷ്യമാക്കി അവസരവാദസമീപനങ്ങള്‍ സ്വീകരിക്കുന്നത് എതിര്‍ക്കപ്പെടണമെന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതികമായി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കേണ്ട ഉത്തരവാദിത്വം ഭരണനേതൃത്വങ്ങള്‍ നിര്‍വഹിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരിന്റെ െ്രെകസ്തവ വിരുദ്ധ സമീപനത്തിനെതിരെ സംയുക്ത നീക്കത്തിനായി വിവിധ െ്രെകസ്തവ വിഭാഗങ്ങളിലെ നേതാക്കളുടെ സമ്മേളനം സെപ്തംബര്‍ 27ന് കോട്ടയത്ത് ചേരുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്സിഭല്‍ മൈനോരിറ്റി സ്റ്റഡി ടീം കണ്‍വീനര്‍ ജിന്‍സ് നല്ലേപ്പറന്പില്‍, മെംബര്‍ അമല്‍ സിറിയക് എന്നിവര്‍ അറിയിച്ചു.
Image: /content_image/India/India-2019-08-28-05:41:58.jpg
Keywords: ന്യൂനപക്ഷ

11053
Category: 18
Sub Category:
Heading: ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ വിവേചനം: പഠനശിബിരം 31ന് ചങ്ങനാശ്ശേരിയില്‍
Content: ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ്-ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ക്രൈസ്തവ പിന്നേക്കാവസ്ഥ, ന്യൂനപക്ഷ പദ്ധതികളിലെ വിവേചനം എന്നീ വിഷയങ്ങളെ സംബന്ധിച്ച് പഠനശിബിരം ക്രമീകരിച്ചിരിക്കുന്നു. ഓഗസ്റ്റ് 31-ാം തീയതി രാവിലെ 9.30ന് അതിരൂപതാ കേന്ദ്രത്തില്‍ വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ക്ലാസ് നയിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു ചര്‍ച്ചയില്‍ ഫാ. ജെയിംസ് കൊക്കാവയലില്‍ മോഡറേറ്ററായിരിക്കും. വര്‍ഗ്ഗീസ് ആന്റണി, റോയി കൊട്ടാരച്ചിറ, അമല്‍ സിറിയക് എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തും. ആന്റണി തോമസ് മലയില്‍ പ്രബന്ധം അവതരിപ്പിക്കും. പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍, ജാഗ്രതാസമിതി കോര്‍ഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍ എന്നിവര്‍ പ്രസംഗിക്കും. പരിപാടികള്‍ക്ക് അതിരൂപതാ പബ്ലിക് റിലേഷന്‍സ്-ജാഗ്രതാസമിതി അംഗങ്ങള്‍ നേതൃത്വം നല്‍കും.
Image: /content_image/India/India-2019-08-28-06:04:10.jpg
Keywords: ചങ്ങനാ

11054
Category: 14
Sub Category:
Heading: ചിത്രീകരണങ്ങളോടുകൂടിയ ആദ്യ ബൈബിൾ കയ്യെഴുത്തുപ്രതി എത്യോപ്യയിൽ
Content: ആഡിസ് അബാബ: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ അബുനാ ഗാരിമ സന്യാസ ആശ്രമത്തിൽ സൂക്ഷിയ്ക്കുന്ന ചിത്രീകരണത്തോടുകൂടിയ ആദ്യ ബൈബിൾ കയ്യെഴുത്തുപ്രതി ശ്രദ്ധയാകര്‍ഷിക്കുന്നു. ഗരിമ ഗോസ്പെൽ എന്നാണ് ഈ കയ്യെഴുത്തുപ്രതി അറിയപ്പെടുന്നത്. എത്യോപ്യൻ ഭാഷയായ "ഗീസിൽ" ആട്ടിൻ തോലിലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. ഏകദേശം ഒരേ കാലഘട്ടത്തിൽ എഴുതപ്പെട്ടിരിക്കുന്ന പത്ത് ഇഞ്ച് കനത്തിലുള്ള രണ്ടു വാല്യങ്ങളായാണ് ബൈബിൾ സൂക്ഷിച്ചിരിക്കുന്നത്. നാല് സുവിശേഷങ്ങളാണ് ചിത്രങ്ങൾ സഹിതം രണ്ട് വാല്യങ്ങളിലുമുളളത്. ഇത് പതിനൊന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണെന്നാണ് ഗവേഷകർ ആദ്യം അനുമാനിച്ചതെങ്കിലും പിന്നീട് തിരുത്തപ്പെടുകയായിരിന്നു. വിശദമായ കാർബൺ ഡേറ്റിംഗ് ടെസ്റ്റിൽ എഡി 330 മുതൽ, എഡി 650 വരെയുള്ള കാലഘട്ടത്തിനിടയിൽ എഴുതപ്പെട്ടവയാണ് ഈ ബൈബിളെന്ന് കണ്ടെത്തി. എഴുതപ്പെട്ട കാലഘട്ടം കണക്കിലെടുത്താൽ ഏറ്റവും പഴക്കമുള്ള സുവിശേഷങ്ങളുടെ പട്ടികയിൽ ഇതും ഉള്‍പ്പെടുന്നുണ്ടെന്നാണ് ചരിത്രം. ഇസ്ലാമിക അധിനിവേശത്തെയും, ഇറ്റാലിയൻ കടന്നുകയറ്റത്തെയും, സന്യാസ ആശ്രമത്തിന്റെ ദേവാലയത്തിൽ ഉണ്ടായ അഗ്നിബാധയെയും കയ്യെഴുത്ത് പ്രതികൾ അതിജീവിച്ചത് വലിയ അത്ഭുതമായാണ് എത്യോപ്യൻ സഭ ഇന്നും നോക്കി കാണുന്നത്. സന്യാസ ആശ്രമം സ്ഥാപിച്ച അബ ഗരിമ എന്ന സന്യാസിയാണ് ബൈബിൾ കയ്യെഴുത്തുപ്രതിക്കു പിന്നിലെ കരങ്ങളെന്ന് വിശ്വസിക്കപ്പെടുന്നു.
Image: /content_image/News/News-2019-08-28-07:00:54.jpg
Keywords: ബൈബി