Contents
Displaying 10711-10720 of 25162 results.
Content:
11025
Category: 1
Sub Category:
Heading: ഭൂമിയുടെ ശ്വാസകോശത്തെ സംരക്ഷിക്കണമെന്ന ആഹ്വാനവുമായി ലാറ്റിന്‍ അമേരിക്കൻ മെത്രാന്മാർ
Content: പെറു: 'ഭൂമിയുടെ ശ്വാസകോശം' എന്ന വിശേഷണമുള്ള ആമസോൺ മഴക്കാടുകൾ വൻ അഗ്നിബാധക്ക് ഇരയായി കത്തിയെരിയുമ്പോൾ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആഹ്വാനവുമായി ലാറ്റിനമേരിക്കൻ മെത്രാന്മാർ രംഗത്ത്. അഗ്നിബാധയെ ലോകം മുഴുവനുമുള്ള ജനത ഗൗരവത്തോടെ കാണണമെന്ന് 'വി റൈസ് ഔർ വോയിസ് ഫോർ ദി ആമസോൺ' എന്ന തലക്കെട്ടിൽ ലാറ്റിനമേരിക്കൻ മെത്രാൻമാരുടെ ഏകോപനസമിതി (CELAM) പുറത്തുവിട്ട കത്തിൽ പറയുന്നു. സമിതി അധ്യക്ഷനായ ആർച്ച് ബിഷപ്പ് മിഗ്വെൽ കബ്രാലും രണ്ട് ഉപാധ്യക്ഷൻമാരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ഇപ്പോൾ സംഭവിച്ചിരിക്കുന്ന ഗൗരവമേറിയ വിപത്ത്, ഒരു പ്രദേശത്തെ മാത്രം ബാധിക്കുന്നതല്ലെന്നും ലോകത്തെ മുഴുവനായി ബാധിക്കുന്നതാണെന്നും അതിനാല്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും അവർ അഭ്യര്‍ത്ഥിച്ചു. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി വനങ്ങള്‍ അഗ്നിക്കിരയാക്കി തെളിച്ചെടുക്കുന്ന വേട്ടക്കാരും, മരംവെട്ടുകാരുമാണ് അഗ്നിബാധക്ക് കാരണമെന്ന് പ്രകൃതി സംരക്ഷണ പ്രസ്ഥാനങ്ങളും, ഗവേഷകരും പറയുന്നതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ലോകത്തെ 20 ശതമാനം ഓക്സിജൻ ആമസോൺ കാടുകളിൽ നിന്നാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. വന സമ്പത്ത് നഷ്ടമായാൽ കാർബണിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുകയും അത് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ആമസോൺ സിനഡ് പ്രകൃതി സംരക്ഷണത്തെക്കുറിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയേക്കുമെന്നാണ് സൂചന.
Image: /content_image/News/News-2019-08-24-06:48:09.jpg
Keywords: ആമ

11026
Category: 18
Sub Category:
Heading: തീവ്രവാദികളുടെ ലക്ഷ്യം വേളാങ്കണ്ണി? സുരക്ഷ ശക്തമാക്കി
Content: ചെന്നൈ: ആക്രമണം നടത്താനുള്ള പദ്ധതിയുമായി ശ്രീലങ്കയിൽനിന്ന് തമിഴ്‌നാട്ടിലെത്തിയ സംഘം ലക്ഷ്യമിടുന്നതെന്ന് ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയെന്നു സൂചന. ഒരു പാകിസ്താൻകാരനും അഞ്ച് ശ്രീലങ്കൻ തമിഴ് വംശജരുമുൾപ്പെടെ ആറു ലഷ്‌കറെ തൊയ്ബ ഭീകരർ കോയമ്പത്തൂരിലെത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതോടെ വേളാങ്കണ്ണിയില്‍ സുരക്ഷ ശക്തമാക്കി. ആഗസ്റ്റ് 29നു കൊടിയേറുന്ന തിരുനാള്‍ സെപ്റ്റംബര്‍ 8നാണ് സമാപിക്കുക. ശ്രീലങ്കയിൽനിന്ന് ബോട്ടുമാർഗം തമിഴ്‌നാട്ടിലെത്തിയ സംഘത്തെ ഓഗസ്റ്റ് 21-ന് കോയമ്പത്തൂരിലെത്തിയതായാണ് വിവരം. തൃശ്ശൂർ സ്വദേശിയായ മലയാളിയാണ് സംഘത്തെ എത്തിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇതേത്തുടർന്ന് തമിഴ്നാട്ടിലും കേരളത്തിലും കനത്ത ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. കോയമ്പത്തൂർ നഗരം കനത്ത സുരക്ഷാവലയത്തിലാണ്. ദേശീയ അന്വേഷണ എജൻസി (എൻ.ഐ.എ)യുടെ സംഘവും പ്രത്യേകാന്വേഷണം നടത്തുന്നുണ്ട്. വേളാങ്കണ്ണി പള്ളി പരിസരത്തിന് പുറമെ, ഊട്ടി വെല്ലിങ്ടണിലെ കരസേന കാര്യാലയം, കോയമ്പത്തൂരിലെ വ്യോമതാവളം, ശബരിമല ക്ഷേത്രം എന്നിവയും ലക്ഷ്യംവെക്കുന്നതായും റിപ്പോർട്ടുണ്ട്.
Image: /content_image/India/India-2019-08-24-07:37:11.jpg
Keywords: വേളാങ്ക

11027
Category: 7
Sub Category:
Heading: സന്യാസത്തെ കീറിമുറിക്കുമ്പോള്‍ കര്‍ദ്ദിനാള്‍ ക്ലിമീസ് ബാവക്ക് പറയാനുള്ളത്
Content: അന്തിചര്‍ച്ചകളിലും നവമാധ്യമങ്ങളിലും സമര്‍പ്പിത ജീവിതം കീറിമുറിക്കപ്പെടുകയാണ്. സന്യാസ നിയമങ്ങൾ കാലഹരണപ്പെട്ടുവെന്നും അത് പൊളിച്ചെഴുതണമെന്നും പറയുന്നവരോട് കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് ബാവക്കു പറയാനുള്ളത്.
Image:
Keywords: ബാവ

11028
Category: 1
Sub Category:
Heading: വിയറ്റ്നാമില്‍ വത്തിക്കാന്‍ സ്ഥാനപതി മന്ദിരം തുറക്കും
Content: വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവന്ന വിയറ്റ്നാം - വത്തിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ വിജയകരം. വത്തിക്കാനില്‍ വിയറ്റ്നാമിന്‍റെ വിദേശകാര്യങ്ങള്‍ക്കുള്ള ഉപമന്ത്രി ഹാന്‍ ദൂങ്, വത്തിക്കാന്‍റെ വിദേശ കാര്യങ്ങള്‍ക്കായുള്ള ഉപകാര്യദര്‍ശി, മോണ്‍സിഞ്ഞോര്‍ ആന്‍റണി കമലിയേരി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയത്. ഭാവിയില്‍ തലസ്ഥാനനഗരമായ ഹാനോയില്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരം തുറക്കുമെന്ന് പ്രതിനിധികള്‍ സംയുക്ത പ്രസ്താവനയില്‍ കുറിച്ചു. രാഷ്ട്രത്തിന്‍റെ നിയമ പരിധികളില്‍ നിന്നുകൊണ്ട് സഭാംഗങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യവും വിദ്യാഭ്യാസം, ആതുരശുശ്രൂഷ പോലുള്ള മറ്റു സേവനങ്ങള്‍ ചെയ്യുന്നതിനുമുള്ള അവസരങ്ങളും ലഭ്യമാണെന്നും ഇരുരാജ്യങ്ങള്‍ സംതൃപ്തി പ്രകടിപ്പിച്ചു. ചര്‍ച്ചകള്‍ക്കിടയില്‍ പ്രതിനിധി സംഘം ഫ്രാന്‍സിസ് പാപ്പയുമായും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗല്ലാഘറുമായും സ്വകാര്യ ചര്‍ച്ചകള്‍ നടത്തിയതായും വത്തിക്കാന്‍ അറിയിച്ചു.
Image: /content_image/News/News-2019-08-24-10:01:19.jpg
Keywords: വിയറ്റ്നാ

11029
Category: 13
Sub Category:
Heading: വിശുദ്ധ മലയിലേക്ക് കുരിശും വഹിച്ചുകൊണ്ട് പോളിഷ് സൈനികരുടെ തീർത്ഥയാത്ര
Content: പൊഡ്ലസ്കി: പോളണ്ടിലെ ക്രിസ്തീയ പ്രാധാന്യമേറിയ ഗ്രബാർക്കയിലേക്ക് കുരിശും വഹിച്ചുകൊണ്ട് പോളിഷ് സൈനികര്‍ നടത്തിയ തീർത്ഥാടനം പ്രാര്‍ത്ഥനാനിര്‍ഭരമായി. പോളിഷ് സൈനികർക്കായുള്ള യുക്രേനിയൻ ഓർത്തഡോക്സ് സഭയുടെ മിലിട്ടറി ഓർഡിനറിയേറ്റാണ് രാജ്യത്തെ ക്രൈസ്തവരുടെ ഏറ്റവും വിശുദ്ധ സ്ഥലമായ ഗ്രബാർക്കയിലേക്ക് ഇരുപത്തിനാലാമത് തീര്‍ത്ഥയാത്ര നടത്തിയത്. ഓഗസ്റ്റ് 18 മുതൽ 20 വരെ നടന്ന തീർത്ഥാടനം പ്രതിരോധ മന്ത്രാലയം ഏകോപിപ്പിച്ചു. ബലാറസ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മലയായ ഗ്രബാർക്കയിലാണ് ക്രിസ്തുവിന്റെ രൂപാന്തരീകരണ ദേവാലയവും, സ്ത്രീകൾക്കായുള്ള സന്യാസിനീ ഭവനവുമുളളത്. 1710-ല്‍ സാംക്രമിക രോഗം പോളണ്ടിലെ പൊഡ്ലസ്കി പ്രവിശ്യയില്‍ പടര്‍ന്ന്പിടിച്ചപ്പോള്‍ കുരിശും വഹിച്ചുകൊണ്ട് ഗ്രബാർക്ക മലയിലേക്ക് വിശ്വാസികള്‍ തീര്‍ത്ഥാടനം നടത്തുകയായിരിന്നു. രോഗം കത്തിപടര്‍ന്നപ്പോള്‍ ഗ്രബാർക്ക മലയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം അഭയം പ്രാപിച്ചവര്‍ അതിനെ അതിജീവിച്ചെന്നാണ് പാരമ്പര്യം. ഇന്ന് ഓരോ വര്‍ഷവും നൂറുകണക്കിന് ആളുകളാണ് കുരിശും വഹിച്ചുകൊണ്ട് ഈ സ്ഥലത്തേക്ക് തീര്‍ത്ഥയാത്ര നടത്തുന്നത്. ഈ വർഷത്തെ തീർത്ഥാടനങ്ങളിൽ എണ്ണൂറോളം ആളുകള്‍ പങ്കെടുത്തു. റെയിൽവേ, വനം, അതിർത്തി, നികുതി തുടങ്ങിയ മറ്റ് അനേകം വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും സൈനികർക്കൊപ്പം മലയിൽ തീര്‍ത്ഥാടനവുമായി എത്തിച്ചേർന്നു. സ്ലോവാക്യ, യുക്രൈൻ തുടങ്ങിയ സമീപ രാജ്യങ്ങളിൽ നിന്നുള്ള സൈനികരും, ചാപ്ലിൻമാരും ഇവർക്കൊപ്പം ചേർന്നു. ഉയിർപ്പിന്റെ ദേവാലയത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയോടു കൂടിയാണ് തീർത്ഥാടനം ആരംഭിച്ചത്.
Image: /content_image/News/News-2019-08-24-12:52:14.jpg
Keywords: പോളിഷ്, പോളണ്ട

11030
Category: 18
Sub Category:
Heading: ഫാ. ജോണ്‍ അരീക്കല്‍ കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി
Content: കൊച്ചി: തിരുവനന്തപുരം മലങ്കര മേജര്‍ അതിരൂപതാംഗം ഫാ. ജോണ്‍ അരീക്കല്‍ കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറിയായി നിയമിതനായി. കൊട്ടാരക്കര വിലങ്ങര ഇടവകാംഗമായ ഇദ്ദേഹം ക്രൈസ്തവ കാഹളം, മലങ്കര ബാലന്‍, ലിറ്റില്‍ വേ എന്നീ മാസികകളുടെ എഡിറ്ററായും കെസിബിസി ദളിത് കമ്മീഷന്‍ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്. മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ വിവിധ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Image: /content_image/India/India-2019-08-25-01:39:32.jpg
Keywords: മദ്യ

11031
Category: 18
Sub Category:
Heading: അരുണ്‍ ജയ്റ്റ്‌ലിയുടെ നിര്യാണത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ അനുശോചനം
Content: കൊച്ചി: മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. ഭാരതം കണ്ട സാന്പത്തിക വിദഗ്ധരില്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം. മാന്യമായ പെരുമാറ്റവും സമഭാവനയുംകൊണ്ട് ഏവരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. വ്യക്തിപരമായി സംസാരിച്ച അവസരങ്ങളില്‍ അദ്ദേഹത്തിന്റെ ഉന്നതമായ ചിന്തകളും ഭാഷാനൈപുണ്യവുമൊക്കെ നേരിട്ടു മനസിലാക്കാന്‍ സാധിച്ചു. രാജ്യത്തെ ന്യൂനപക്ഷ സമൂഹമായ െ്രെകസ്തവരുടെ കാര്യത്തില്‍ അദ്ദേഹം സവിശേഷ ശ്രദ്ധ ചെലുത്തിയിരുന്നു എന്നുള്ള കാര്യം ഇത്തരുണത്തില്‍ അനുസ്മരിക്കുന്നുവെന്ന് മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/India/India-2019-08-25-01:48:09.jpg
Keywords: ആലഞ്ചേ

11032
Category: 18
Sub Category:
Heading: കുറവിലങ്ങാട് ഒരുങ്ങി: മരിയന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് മുതല്‍
Content: കുറവിലങ്ങാട്: പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന നാലാമത് കുറവിലങ്ങാട് കണ്‍വെന്‍ഷന്‍ ഇന്ന് ആരംഭിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷനായി നടത്തിയ വചന വിരുന്ന് ഇക്കുറി മരിയന്‍ കണ്‍വെന്‍ഷനായാണ് ഒരുക്കിയിട്ടുള്ളത്. കണ്‍വെന്‍ഷന്‍ വിജയത്തിനായി ഇന്നലെ ജപമാല പ്രദക്ഷിണം നടന്നു. വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുര്‍ബാനക്കും നോവേനക്കും ശേഷമാണ് ജപമാല പ്രദക്ഷിണം കണ്‍വെന്‍ഷന്‍ പന്തലിലൂടെ നടന്നത്. ഇന്ന്‍ 3.30നു ജപമാല, തുടര്‍ന്നു വിശുദ്ധ കുര്‍ബാന. തുടര്‍ന്നു യാക്കോബായ സഭാ സിനഡ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. എല്ലാദിവസവും വൈകുന്നേരം 3.30ന് ജപമാലയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുന്നത്. നാലിന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് വചന വിരുന്ന്. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലുവരെ കുന്പസാരത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളതായി ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഫാ. മാത്യു വെണ്ണായപ്പിള്ളിയും അറിയിച്ചു. ആറായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തലാണ് ദേവമാതാ കോളജ് മൈതാനത്ത് ഒരുക്കിയിട്ടുള്ളത്.
Image: /content_image/India/India-2019-08-25-02:13:03.jpg
Keywords: ഡാനിയേ

11033
Category: 14
Sub Category:
Heading: 'അമ്മേ അമ്മേ എന്‍ സഭയാം അമ്മേ, നീ നിന്ദനമേല്‍ക്കുമ്പോള്‍': ഗാനം വൈറലാകുന്നു
Content: കൊച്ചി: തിരുസഭ വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ 'അമ്മേ അമ്മേ എന്‍ സഭയാം അമ്മേ' എന്ന ഗാനം ജനമനസുകളെ കീഴടക്കുന്നു. തിരുസഭയാകുന്ന അമ്മക്കേറ്റ മുറിപ്പാടുകള്‍ കണ്ടു വേദനിക്കുന്നവര്‍ക്ക് തിരുസഭയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഒരു ഗാനം എന്ന ആമുഖത്തോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ ദൃശ്യം ഉള്‍പ്പെടുത്തികൊണ്ടുള്ള ഗാനം നൂറുകണക്കിനാളുകളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. റിജോ ആന്റണിയുടെ ആശയത്തില്‍ സ്പേസ് മീഡിയ പുറത്തിറക്കിയ ഗാനം ബിജു കറുകുറ്റി ആലപിച്ചിരിക്കുന്നു. ബാബു നീലന്‍ കറുകുറ്റി ഗാനവിഷ്ക്കാരവും ഈണവും നല്‍കി. ഡെന്‍സന്‍ റെക്കോര്‍ഡിംഗും ക്രിസ്റ്റോ ഓര്‍ക്കസ്ട്രേഷനും നിര്‍വ്വഹിച്ചിരിക്കുന്നു. ജോജി ഗ്രേയ്സനാണ് വീഡിയോ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഗാനം പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷത്തോളം ആയെങ്കിലും സമീപ നാളുകളിലാണ് ഗാനം പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
Image: /content_image/India/India-2019-08-25-02:50:38.jpg
Keywords: വൈറ

11034
Category: 1
Sub Category:
Heading: വിശുദ്ധരുടെ പുണ്യപാത യുനെസ്കോയുടെ പൈതൃക പട്ടികയിലേക്ക്
Content: കാന്‍റര്‍ബറി: ഇംഗ്ലണ്ടിലെ കാന്‍റര്‍ബറിയില്‍ നിന്നു തുടങ്ങി റോമാ നഗരംവരെ നീളുന്ന ആയിരം വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള നടപ്പാത 'വിയ ഫ്രാന്‍സിജേനിയ' യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിലേക്ക്. ആയിരക്കണക്കിന് തീര്‍ത്ഥാടകരും, ജൊവാന്‍ ഓഫ് ആര്‍ക്ക്, സിയന്നായിലെ വിശുദ്ധ കാതറിൻ , വിശുദ്ധ ജെയിംസ്, വിശുദ്ധ ബെര്‍ണര്‍ഡ് തുടങ്ങിയ അനേകം വിശുദ്ധരും കാല്‍നട തീര്‍ത്ഥാടനം നടത്തിയ പാതയാണിത്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്വിറ്റസര്‍ലണ്ട് ഇറ്റലി എന്നീ രാജ്യാതിര്‍ത്തികള്‍ കടന്നാണ് രണ്ടായിരം കി. മീ. ദൈര്‍ഘ്യമുള്ള ഈ തീര്‍ത്ഥാടനവഴി റോമിലെത്തുന്നത്. യൂറോപ്പിന്‍റെ വടക്കന്‍ പ്രവിശ്യയിലൂടെ നീങ്ങുന്ന ഈ തീര്‍ത്ഥാടന വഴിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന ദേവാലയങ്ങളും ബസിലിക്കകളും, പുരാതനമായ വാസ്തുഭംഗിയുള്ള വീടുകളും, ചരിത്രസ്മാരകങ്ങളും, പഴയ സാങ്കേതികതയില്‍ പണിതീര്‍ത്ത പാലങ്ങളും, വഴിവിളക്കുകളും ശ്രദ്ധേയമാക്കുന്നു. നിത്യനഗരമായ റോമിലും, ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമിയായ പാപ്പായുടെയും സവിധത്തില്‍ എത്തിച്ചേരും മുന്‍പ് ഇറ്റലിയിലൂടെ മാത്രം സഞ്ചരിക്കുമ്പോള്‍ ഫ്രാന്‍സിജേന വഴിയില്‍ മുന്നൂറിലധികം ചരിത്ര സ്മാരകങ്ങളാണ് സ്ഥിതി ചെയ്യുന്നത്. 'വിയ ഫ്രാന്‍സിജേനിയ' സ്മാരകവും സാംസ്കാരിക പൈതൃകവുമാക്കി സംരക്ഷിക്കാന്‍ രാജ്യങ്ങള്‍ രേഖകളും സമ്മതിയും യുനേസ്ക്കോയ്ക്കു നല്കുന്ന ഔദ്യോഗിക ക്രമങ്ങള്‍ ആഗസ്റ്റ് 20-നാണ് ആരംഭിച്ചത്.
Image: /content_image/News/News-2019-08-25-03:08:29.jpg
Keywords: യുനെസ്, പൈതൃ