Contents

Displaying 10681-10690 of 25162 results.
Content: 10995
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവര്‍ക്കു തുല്യനീതി ലഭ്യമാക്കണം: മോന്‍സ് ജോസഫ് എംഎല്‍എ
Content: ചങ്ങനാശേരി: മതേതരത്വ ഭാരതത്തില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യനീതി ദളിത് ക്രൈസ്തവര്‍ക്കു ലഭ്യമാക്കണമെന്നു മോന്‍സ് ജോസഫ് എംഎല്‍എ. ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ കുറുമ്പനാടം ഫൊറോനാ പള്ളിയില്‍ സംഘടിപ്പിച്ച നീതിഞായര്‍ ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചുവെന്ന ഒറ്റക്കാരണത്താല്‍ അവകാശങ്ങള്‍ നിഷേധിക്കുന്നത് അനീതിയാണെന്നും ദളിത് ക്രൈസ്തവ സംവരണ വിഷയത്തില്‍ കേരള നിയമസഭ അഭിപ്രായ സമന്വയം രൂപീകരിച്ച് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. അതിരൂപത ചാന്‍സലര്‍ റവ.ഡോ. ഐസക്ക് ആലഞ്ചേരി സന്ദേശം നല്‍കി. ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ ചാലയ്ക്കല്‍, മാത്യു ജോസഫ്, ബേബി എം.സി., ഷൈജു ജോസഫ്, ജിബിന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടു ഫൊറോനാപള്ളി വികാരി ഫാ. ജോര്‍ജ് നൂഴായിത്തടം പതാക ഉയര്‍ത്തി.
Image: /content_image/India/India-2019-08-20-04:57:58.jpg
Keywords: ദളിത
Content: 10996
Category: 18
Sub Category:
Heading: ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശം വേദനാജനകം: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍
Content: ന്യൂഡല്‍ഹി: രാജ്യത്തെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ മദ്രാസ് ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പലതും ക്രൈസ്തവര്‍ നടത്തുന്നവയാണെന്നും സമുദായത്തിന്റെ സംഭാവനകളെ രാജ്യമാകെ സ്വീകരിച്ചതും അംഗീകാരം നല്‍കുന്നതുമാണെന്നും ഇതെല്ലാം മറന്നുകൊണ്ടുള്ള ആരോപണം ഖേദകരമാണെന്നും ന്യൂനപക്ഷ കമ്മീഷന്‍ ദേശീയ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ പറഞ്ഞു. ജുഡീഷറി അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും ഉന്നത ധാര്‍മിക നിലവാരം പുലര്‍ത്താന്‍ ഉത്തരവാദപ്പെട്ടതാണ്. പല അളവുകോലുകള്‍ ഉണ്ടാകാന്‍ പാടില്ല. ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ ഒറ്റപ്പെട്ട വീഴ്ചയുടെ പേരില്‍ മറ്റു സ്ഥാപനങ്ങളെയോ ഒരു കൂട്ടം വ്യക്തികളെയോ ഏതെങ്കിലുമൊരു സമുദായത്തെയാകെയോ സാമാന്യവത്കരിക്കരുത്. ആരോപണവിധേയന്റെ മതം പരിഗണിക്കണമെന്ന് ഭരണഘടനയിലോ ശിക്ഷാനിയമത്തിലോ പറയുന്നില്ല. മതപരിവര്‍ത്തനത്തെക്കുറിച്ചു വിധിയിലുള്ള പരാമര്‍ശവും അനാവശ്യമാണ്. 1951ലെ സെന്‍സന്‍സില്‍ ഉണ്ടായിരുന്ന 2.3 ശതമാനം തന്നെയാണ് 2011ലെ സെന്‍സസിലും െ്രെകസ്തവ അംഗസംഖ്യ. െ്രെകസ്തവ സമുദായത്തെ കുറ്റപ്പെടുത്താതെ മതപരിവര്‍ത്തന നിയമം പാസാക്കാന്‍ നിര്‍ദേശിക്കാമായിരുന്നുവെന്നും ബിജെപി നേതാവു കൂടിയായ ജോര്‍ജ് കുര്യന്‍ പ്രസ്താവനയില്‍ പറയുന്നുണ്ട്. ക്രിസ്തുവിന് സാക്ഷ്യം പറയുകയാണ് അല്ലാതെ മതപരിവര്‍ത്തനം ചെയ്യുകയല്ല മിഷനറി സ്പിരിറ്റ് എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സൂചിപ്പിച്ചിട്ടുള്ളതെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍ പെണ്‍ മിശ്രപഠനം കുട്ടികളുടെ, പ്രത്യേകിച്ച് പെണ്‍കു‍ട്ടികളുടെ ഭാവിക്ക് തീര്‍ത്തും സുരക്ഷിതമല്ലെന്നായിരിന്നു മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ പ്രസ്താവന. ഒരു ലൈംഗിക പീഡന പരാതിയില്‍ കോളജ് മാനേജ്‌മെന്റ് നടപടിയെടുത്തതിനെതിരേ കോളജ് പ്രഫസര്‍ നല്കിയ ഹര്‍ജിയിലെ വിധിയിലാണ് ജഡ്ജിയുടെ പരാമര്‍ശം.
Image: /content_image/India/India-2019-08-20-05:15:40.jpg
Keywords: ന്യൂനപക്ഷ
Content: 10997
Category: 1
Sub Category:
Heading: പത്തോളം ആവശ്യങ്ങള്‍ ഉന്നയിച്ച് പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ
Content: ലാഹോര്‍: ന്യൂനപക്ഷങ്ങളുടെ പത്തോളം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രമേയം പാക്കിസ്ഥാനിലെ അഭിഭാഷകർ പ്രധാനമന്ത്രി ഇമ്രാൻഖാന് കൈമാറി. ക്രൈസ്തവ, ഹിന്ദു, സിക്ക് മതങ്ങളുടെയും മറ്റ് ന്യൂനപക്ഷ മതങ്ങളുടെയും നേതാക്കൾ പ്രമേയത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ന്യൂനപക്ഷ ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ദേവാലയങ്ങള്‍ സർക്കാർ കൈയടക്കുന്നത് അവസാനിപ്പിക്കണമെന്നും ഐക്യകണ്ഠേന എഴുതിയ പ്രമേയത്തിൽ പറയുന്നു. ന്യൂനപക്ഷങ്ങൾക്കു വേണ്ടി ഒരു ഫെഡറൽ മന്ത്രാലയം രൂപീകരിക്കണം എന്നതാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. ജയിലുകളിലും, ആശുപത്രികളിലും, സർക്കാർ സ്ഥാപനങ്ങളിലും ന്യൂനപക്ഷങ്ങൾക്കായി പ്രത്യേക ആരാധനാ സ്ഥലങ്ങൾ വേണമെന്നും സാമൂഹ്യ-തൊഴിൽ-വിദ്യാഭ്യാസ മേഖലകളിൽ മതത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് അടക്കമുള്ള ആവശ്യങ്ങളും ന്യൂനപക്ഷ സമൂഹം ഉന്നയിച്ചിട്ടുണ്ട്. ഇതോടൊപ്പം പെൺകുട്ടികളെ തട്ടികൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്യൽ, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയവക്കു കടിഞ്ഞാണിടണമെന്നും പ്രമേയത്തിൽ പറയുന്നു. വിശുദ്ധ തോമാശ്ലീഹയുടെ വരവിനുശേഷം ഒന്നാം നൂറ്റാണ്ട് മുതൽ തന്നെ ക്രിസ്തു മതത്തിന് പ്രദേശത്ത് സാന്നിധ്യമുണ്ടെന്ന് കറാച്ചി അതിരൂപതയുടെ വികാരി ജനറാളും, നീതിക്കും സമാധാനത്തിനുമായുള്ള ദേശീയ കമ്മീഷന്റെ രൂപത ഡയറക്ടറുമായ ഫാ. സാലെ ഡിയാഗോ ഏജൻസിയ ഫിഡെസ് മാധ്യമത്തോട് പറഞ്ഞു. നൂറു ശതമാനവും തങ്ങൾ ഈ രാജ്യത്തിന്റെ ആൺമക്കളും, പെൺമക്കളുമാണെന്നും തങ്ങളെ രണ്ടാംനിര പൗരന്മാരായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമുസ്ലിമായ ഒരാൾ രാജ്യത്തിൻറെ പ്രസിഡന്റ്, പ്രധാനമന്ത്രി, ആർമി തലവൻ, മറ്റ് ഉയർന്ന ചുമതലകൾ തുടങ്ങിയവ വഹിക്കുന്നതിൽ നിന്നും ഭരണഘടന വിലക്കുന്നതിനെ വേദനയോടെയാണ് കാണുന്നതെന്ന് ക്രൈസ്തവരുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗസാല ഷാഫിക്ക് പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ നിർബന്ധിച്ച് മതംമാറ്റുന്നതിന്റെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണെന്നും അപ്രകാരം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ഗസാല ആവശ്യപ്പെട്ടു.
Image: /content_image/News/News-2019-08-20-05:40:30.jpg
Keywords: പാക്കി
Content: 10998
Category: 13
Sub Category:
Heading: ക്രൈസ്തവര്‍ യേശുവിന്റെ അഗ്നി പടര്‍ത്താന്‍ വിളിക്കപ്പെട്ടവരെന്ന് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പിതാവിന്‍റെ സ്നേഹാഗ്നി ഭൂമിയിലേക്കു കൊണ്ടുവരികയാണ് യേശുവിന്‍റെ അഭിലാഷമെന്നും ഈ അഗ്നി ലോകത്തില്‍ പടര്‍ത്താന്‍ യേശു നമ്മെ വിളിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച നടത്തിയ ത്രികാലപ്രാര്‍ത്ഥനാ സന്ദേശത്തിലാണ് പാപ്പയുടെ പരാമര്‍ശം. ക്രിസ്തു പരിശുദ്ധാത്മാവു വഴി ലോകത്തില്‍ കൊളുത്തിയ സ്നേഹാഗ്നി സീമാതീതമായ ഒരു തീയാണെന്നും വ്യക്തികള്‍ തമ്മിലും സാമൂഹ്യവിഭാഗങ്ങള്‍ക്കിടയിലും ജനതകള്‍ക്കു മദ്ധ്യേയും രാഷ്ട്രങ്ങള്‍ക്കിടയിലുമുള്ള സകല ഭിന്നിപ്പുകളെയും തരണം ചെയ്തുകൊണ്ട് അഗ്നിയായി സുവിശേഷസാക്ഷ്യം പടര്‍ന്നുവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. യേശു ഭൂമിയിലേക്കു കൊണ്ടുവന്ന സ്നേഹാഗ്നിയെ ആശ്ലേഷിക്കുക എന്നു പറയുമ്പോള്‍ ദൈവത്തെ ആരാധിക്കാനും അയല്‍ക്കാരനെ സേവിക്കാന്‍ സന്നദ്ധരായിരിക്കാനും ആവശ്യപ്പെടുകയുമാണ്. ദൈവത്തെ ആരാധിക്കുയെന്നാല്‍ അര്‍ത്ഥമാക്കുന്നത് ആരാധനയ്ക്കുള്ള പ്രാര്‍ത്ഥന പഠിക്കുകയെന്നതുമാണ്. ഇതു നാം പലപ്പോഴും മറന്നുപോകുന്നു. അതുകൊണ്ട് ആരാധനോന്മുഖമായ പ്രാര്‍ത്ഥനയുടെ മനോഹാരിത വീണ്ടും കണ്ടെത്താനും കൂടെക്കൂടെ ഉപയോഗിക്കാനും ഞാന്‍ നിങ്ങളെ ഏവരെയും ക്ഷണിക്കുകയാണ്. രണ്ടാമത്തേത്, പരസേവന സന്നദ്ധതയാണ്. രോഗികളെയും ദരിദ്രരേയും അംഗവൈകല്യമുള്ളവരേയും സേവിക്കുന്നതിന് വേനല്‍ക്കാലാവധിയുടെ വേളയിലും പരിശ്രമിക്കുന്ന നിരവധിയായ സംഘടനകളെയും യുവസമൂഹങ്ങളെയും ഞാന്‍ ആദരവോടെ അനുസ്മരിക്കുന്നു. ലോകത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന നൂതനങ്ങളായ ആവശ്യങ്ങള്‍ക്കുമുന്നില്‍ സുവിശേഷാരൂപിക്കനുസൃതം ജീവിക്കുന്നതിന്, ഉപവിയുടെ പുതുപുത്തന്‍ സംരംഭങ്ങള്‍കൊണ്ട് പ്രത്യുത്തരിക്കാന്‍ കഴിവുറ്റ ക്രിസ്തുശിഷ്യര്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്. ഇപ്രകാരം ദൈവത്തെ ആരാധിക്കുകയും അയല്‍ക്കാരനെ സേവിക്കുകയും ചെയ്യുമ്പോള്‍, സുവിശേഷം തീര്‍ച്ചയായും രക്ഷ പ്രദാനം ചെയ്യുകയും ഓരോ വ്യക്തിയുടെയും ഹൃദയത്തെ നവീകരിക്കുകയും അത് ലോകത്തെ തന്നെ പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്ന അഗ്നിയായി രൂപാന്തരീകരണം പ്രാപിക്കുമെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2019-08-20-05:58:50.jpg
Keywords: യേശു, ക്രിസ്തു
Content: 10999
Category: 1
Sub Category:
Heading: തിരുകുടുംബ ദേവാലയത്തിലേക്ക് ഇസ്ലാം മതസ്ഥര്‍ അടക്കമുള്ള വിശ്വാസികളുടെ പ്രവാഹം
Content: കെയ്റോ: കൊടും ചൂടിനെ വകവെക്കാതെ തിരുകുടുംബം ഈജിപ്തില്‍ താമസിച്ചിരുന്ന സെന്റ്‌ മേരി ഗുഹാ ദേവാലയത്തിലേക്ക് ഇസ്ലാം മതസ്ഥരടക്കമുള്ള പതിനായിരകണക്കിന് വിശ്വാസികളുടെ പ്രവാഹം. അസ്യൂട്ടിന് സമീപമുള്ള വിര്‍ജിന്‍ മേരി ആശ്രമവും അതിനുള്ളിലെ ഗുഹാ ദേവാലയവും സന്ദര്‍ശിച്ചുകൊണ്ട് മരിയന്‍ ഭക്തിയും, തിരുകുടുംബത്തിന്റെ ഈജിപ്ത് സന്ദര്‍ശനത്തിന്റെ ഓര്‍മ്മയും പുതുക്കാന്‍ ആയിരങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി എത്തിക്കൊണ്ടിരിക്കുന്നത്. അസ്യൂട്ടില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ നൈല്‍ നദിയുടെ പടിഞ്ഞാറെ തീരത്ത് ദ്രോങ്കാ മലയിലാണ് ആശ്രമവും ഗുഹാ ദേവാലയവും സ്ഥിതി ചെയ്യുന്നത്. മെഴുകുതിരി കത്തിക്കുവാനും, പ്രാര്‍ത്ഥിക്കുവാനും അത്ഭുതപൂര്‍വമായ തിരക്കാണ് ഇക്കൊല്ലവും അനുഭവപ്പെട്ടത്. യേശുവിന്റെ ജനനത്തിനു ശേഷം ഹേറോദേസിന്റെ കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെടുവാനായി ഈജിപ്തിലേക്ക് പലായനം ചെയ്ത തിരുകുടുംബം നസറേത്തിലേക്കുള്ള മടക്കയാത്രക്ക് മുന്‍പ് ഈജിപ്തില്‍ അവസാനമായി തങ്ങിയത് ദ്രോങ്കാ മലയിലെ ഒരു ഗുഹയിലാണെന്നാണ് പാരമ്പര്യം. ഈ ഗുഹയിലാണ് സെന്റ്‌ മേരി ആശ്രമത്തിലെ സെന്റ്‌ മേരി ദേവാലയം സ്ഥിതി ചെയ്യുന്നത്. എല്ലാവര്‍ഷവും ഓഗസ്റ്റ് മാസത്തില്‍ പതിനായിരകണക്കിന് വിശ്വാസികളാണ് ഈ ആശ്രമവും ചാപ്പലും സന്ദര്‍ശിക്കുവാനെത്തുന്നത്. ക്രൈസ്തവര്‍ക്ക് പുറമേ ഇസ്ലാം മതസ്ഥരും ഇവിടം പുണ്യസ്ഥലമായിട്ടാണ് കരുതുന്നത്. ഇരുമതങ്ങളില്‍ നിന്നുമായി വര്‍ഷംതോറും ലക്ഷകണക്കിന് തീര്‍ത്ഥാടകാരാണ് ഈ ആശ്രമം സന്ദര്‍ശിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ഇത്തവണയും അത്ഭുതപൂര്‍വ്വകമായ തിരക്കാണുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിര്‍ജിന്‍ മേരി ആശ്രമത്തില്‍ വേറെയും ദേവാലയങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും പഴക്കമുള്ളത് ഈ ഗുഹാ ദേവാലയമാണ്. ഈ ആശ്രമവും ദേവാലയവുമായി ബന്ധപ്പെട്ട അത്ഭുതങ്ങളുടെ നിരവധി കഥകളാണ് വിശ്വാസികള്‍ക്ക് പറയുവാനുള്ളത്. അസ്സ്യൂട്ടില്‍ നിന്നും തിരിച്ച തിരുക്കുടുംബം വടക്ക് ലക്ഷ്യമാക്കി മിസര്‍ അല്‍-കദീമയിലേക്കും (പഴയ കെയ്റോ) അവിടെ നിന്നും അബു സര്‍ഗായിലേക്കും പോയെന്നും, അവിടെയുള്ള ഒരു ഗുഹയിലും കുറച്ചു ദിവസം താമസിച്ചുവെന്നുമാണ് വിശ്വസിക്കുന്നത്. അതേസമയം ഓഗസ്റ്റ് 7നു ആരംഭിച്ച തീര്‍ത്ഥാടനം നാളെയാണ് സമാപിക്കുക.
Image: /content_image/News/News-2019-08-20-10:14:09.jpg
Keywords: ഈജി
Content: 11000
Category: 18
Sub Category:
Heading: ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള വിവാദ പരാമര്‍ശം ഹൈക്കോടതി ജഡ്ജി പിന്‍വലിച്ചു
Content: ഡല്‍ഹി: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടത്തിയ വര്‍ഗീയമായ വിവാദ പരാമര്‍ശം മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്. വൈദ്യനാഥന്‍ സ്വമേധയാ പിന്‍വലിച്ചു. തന്റെ വിധി പ്രസ്താവനയിലെ വിവാദമായ 32ാം ഖണ്ഡിക മുഴുവനായും പിന്‍വലിക്കുകയാണെന്ന് ജസ്റ്റീസ് വൈദ്യനാഥന്‍ തന്നെയാണ് ഇന്നലെ കോടതിയില്‍ പരസ്യപ്രഖ്യാപനത്തിലൂടെ അറിയിച്ചത്. ഹൈക്കോടതിയിലെ അഭിഭാഷകര്‍ നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണ് വിവാദ പരാമര്‍ശം അദ്ദേഹം പിന്‍വലിച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ ഒരു പ്രഫസര്‍ക്കെതിരായ ലൈംഗിക ആരോപണത്തിന്മേല്‍ കോളജ് മാനേജ്‌മെന്റ് സ്വീകരിച്ച അച്ചടക്ക നടപടി വിധിയില്‍ ശരിവച്ചെങ്കിലും െ്രെകസ്തവ സ്ഥാപനങ്ങള്‍ക്കെതിരേ കേസുമായി ഒരു ബന്ധവുമില്ലാത്ത അനാവശ്യ പരാമര്‍ശങ്ങള്‍ ജഡ്ജി നടത്തിയതാണ് വലിയ വിവാദമായത്. രാജ്യത്തെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിശ്രപഠനം പെണ്കു‍ട്ടികള്‍ക്കു തീര്‍ത്തും സുരക്ഷിതമല്ലെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി പല ആരോപണങ്ങളും ഉണ്ടെന്നുമായിരുന്നു ജസ്റ്റീസ് വൈദ്യനാഥന്‍ യാതൊരു പഠനറിപ്പോര്‍ട്ടുകളുടെയും പിന്‍ബലമില്ലാതെ വിധിയില്‍ എഴുതിവച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ക്രൈസ്തവരെ പൊതുവായി താറടിക്കുന്ന തരത്തില്‍ ജഡ്ജി നടത്തിയ പരാമര്‍ശം ഞെട്ടിക്കുന്നതും വേദനയുളവാക്കുന്നതും ആണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ തന്നെ പരസ്യ പ്രസ്താവനയിറക്കി.
Image: /content_image/News/News-2019-08-21-04:33:51.jpg
Keywords: വിവാദ
Content: 11001
Category: 18
Sub Category:
Heading: സീറോ മലബാര്‍ സിനഡ് തുടരുന്നു
Content: കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭാ സിനഡ് സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടരുന്നു. സിനഡിന്റെ രണ്ടാം ദിവസത്തെ ദിവ്യബലിക്കു തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് നേതൃത്വം നല്‍കി. എറണാകുളം - അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സിനഡ് പ്രാര്‍ത്ഥനാപൂര്‍വം ചര്‍ച്ച ചെയ്യുകയാണ്. പ്രശ്‌നപരിഹാരത്തിനുള്ള വിവിധ സാധ്യതകള്‍ സിനഡില്‍ വിലയിരുത്തപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍നിന്നു മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നു സഭയുടെ മീഡിയാ കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു. സമര ഭീഷണികളോ ബാഹ്യസമ്മര്‍ദങ്ങളോ സിനഡിന്റെ തീരുമാനങ്ങളെ യാതൊരുവിധത്തിലും സ്വാധീനിക്കാന്‍ പാടില്ലെന്നു സിനഡ് ഐക്യകണ്‌ഠ്യേന തീരുമാനിച്ചു. ദൈവഹിത പ്രകാരം തീരുമാനങ്ങളെടുക്കുവാന്‍ വിശ്വാസികള്‍ തുടര്‍ന്നും സഹകരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്തു.
Image: /content_image/India/India-2019-08-21-04:58:36.jpg
Keywords: സിനഡ
Content: 11002
Category: 1
Sub Category:
Heading: പാപ്പയുടെ ‘ആശുപത്രിക്കപ്പല്‍’ ബ്രസീലില്‍ പ്രവര്‍ത്തനം ആരംഭിച്ചു
Content: ബെലേം/ വത്തിക്കാന്‍ സിറ്റി: ആമസോൺ നദിയുടെ ആയിരം കിലോമീറ്റര്‍ തീരങ്ങളിൽ കഴിയുന്ന പരമ്പരാഗത ഗോത്രക്കാരായവർക്ക് ആരോഗ്യ പരിരക്ഷണ സൗകര്യങ്ങൾ നൽകാൻ നിര്‍മ്മിച്ച 'പോപ്പ് ഫ്രാൻസിസ്' കപ്പല്‍ ഹോസ്പിറ്റൽ പ്രവര്‍ത്തനം ആരംഭിച്ചു. 32 മീറ്റർ നീളമുള്ള കപ്പലിൽ ലബോറട്ടറി, വിവിധ രോഗനിർണയ ഉപകരണങ്ങൾ, സർജറിക്കൾക്കായുളള സൗകര്യങ്ങൾ തുടങ്ങിയവ ലഭ്യമായ ആശുപത്രിക്കപ്പൽ ബ്രസീലിലെ ബെലേം തീരത്തു കഴിഞ്ഞ ദിവസമാണ് എത്തിച്ചേര്‍ന്നത്. പൂർണ്ണമായ ആരോഗ്യ പരിരക്ഷ സജ്ജീകരണങ്ങളോടുകൂടിയ ബ്രസീലിലെ ആദ്യത്തെ കപ്പലാണ് 'പോപ്പ് ഫ്രാൻസിസ്' ഷിപ്പ്. യേശു ജലത്തിനു മീതെ നടന്ന് കൊടുങ്കാറ്റിനെ ശാന്തമാക്കുകയും ശിഷ്യരുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്തത് പോലെ കപ്പൽ ആത്മീയ ആശ്വാസം പകരുന്നതാട്ടെ എന്ന് പാപ്പ കത്തിലൂടെ ആശംസിച്ചു. ഒബിഡോസിലെ മെത്രാനായ ബെർണാർഡോ ബാൽമാനും ദിവ്യപരിപാലനയുടെ ഫ്രാൻസിസ്കൻ സന്യാസികൾക്കും നന്ദി പറഞ്ഞ പാപ്പ കപ്പൽ ആശുപത്രിയിൽ സേവനം ചെയ്യുന്ന ഡോക്ടർമാരേയും, നഴ്സുമാരേയും, ഉപകാരികളേയും സഹായികളേയും നസ്രത്തിലെ കന്യകയുടെ തൃപ്പാദത്തിൽ സമർപ്പിക്കുകയും ചെയ്തു കൊണ്ടാണ് പാപ്പ തന്‍റെ ആശംസ കത്ത് ഉപസംഹരിച്ചത്. 2013-ൽ ഫ്രാൻസിസ് മാർപാപ്പ ലോക യുവജന സംഗമത്തിനായി റിയോ ഡി ജനീറോയിൽ എത്തിയപ്പോൾ ഫ്രാൻസിസ്കൻ സന്യാസിയായ ഫ്രാൻസിസ്കോ ബലോട്ടി സ്ഥാപിച്ച ഒരു ആശുപത്രി സന്ദർശിച്ചിരിന്നു. അവിടെവച്ച് ആമസോണിൽ അവർക്ക് ആശുപത്രി ഉണ്ടോയെന്ന പാപ്പ തിരക്കിയപ്പോള്‍ ഇല്ല എന്നായിരിന്നു അധികാരികളുടെ മറുപടി. തുടര്‍ന്നു ആമസോണിലേക്കും സഹായം ലഭ്യമാക്കണമെന്ന് പാപ്പ നിർദ്ദേശിക്കുകയായിരിന്നു. അങ്ങനെയാണ് സന്യാസികളും അൽമായരും കൂടി അടച്ചുപൂട്ടിയിരിന്ന രണ്ട് ആശുപത്രികൾ ഏറ്റെടുക്കുന്നത്. എന്നാൽ ആശുപത്രികളിലേക്ക് പോലും വരാനുള്ള ആമസോൺ നിവാസികളുടെ യാത്രാ ബുദ്ധിമുട്ട് കണ്ട് കപ്പൽ നിർമ്മിക്കാനുള്ള പ്രവർത്തനം അവർ ആരംഭിക്കുകയായിരുന്നു.
Image: /content_image/News/News-2019-08-21-05:39:13.jpg
Keywords: ആശുപത്രി
Content: 11003
Category: 1
Sub Category:
Heading: വേളാങ്കണ്ണി തീർത്ഥാടകരുടെ പദയാത്രക്കുനേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
Content: തിരുപ്പട്ടൂര്: തമിഴ്നാട്ടില്‍ വേളാങ്കണ്ണി തീർത്ഥാടകരുടെ പദയാത്രക്കുനേരെ ഹിന്ദുമുന്നണി പ്രവർത്തകരുടെ ആക്രമണം. തിരുപ്പട്ടൂരിന്​ സമീപത്ത് വച്ച് ആരോഗ്യമാതാവിന്റെ രൂപവും വഹിച്ചുള്ള​ പദയാത്രക്ക് നേരെയാണ് ആക്രമണം നടന്നത്. നത്തറാംപള്ളി പാച്ചൂർ ടോൾഗേറ്റിന്​ സമീപം വച്ച് പദയാത്ര തടഞ്ഞ ഹിന്ദുമുന്നണി പ്രവർത്തകർ വിശ്വാസികളെ കയ്യേറ്റം ചെയ്യുകയായിരുന്നു. രൂപത്തില്‍ ചെരിപ്പുമാല അണിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആരോഗ്യ മാതാവിന്റെ രൂപവുമായി ഹിന്ദുഭൂരിപക്ഷ പ്രദേശത്തു കൂടി പദയാത്ര അനുവദിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു തീർത്ഥാടക സംഘത്തെ അക്രമികൾ തടഞ്ഞത്. മതപരിവർത്തനം നടത്താൻ എത്തിയ സംഘമാണെന്നും ആരോപിച്ചായിരുന്നു കൈയേറ്റം. അക്രമത്തിന് നേതൃത്വം നല്‍കിയ ആറ്​ ഹിന്ദുമുന്നണി പ്രവർത്തകർ അറസ്റ്റിലായി. ശിങ്കാരവേലൻ (48), സാമുണ്ടിശ്വരൻ (41), പ്രഭു (35), ശിവകുമാർ (42), മണി (26), വെങ്കടേശ്വരൻ (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തിങ്കളാഴ്ച വൈകീട്ട്​ ആമ്പൂർ മജിസ്ട്രേറ്റ്​ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Image: /content_image/News/News-2019-08-21-07:20:32.jpg
Keywords: ഹിന്ദുത്വ, ആര്‍‌എസ്‌എസ്
Content: 11004
Category: 18
Sub Category:
Heading: വേളാങ്കണ്ണി തീർത്ഥാടകരുടെ പദയാത്രക്കുനേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
Content: തിരുപ്പട്ടൂര്: തമിഴ്നാട്ടില്‍ വേളാങ്കണ്ണി തീർത്ഥാടകരുടെ പദയാത്രക്കുനേരെ ഹിന്ദുമുന്നണി പ്രവർത്തകരുടെ ആക്രമണം. തിരുപ്പട്ടൂരിന്​ സമീപത്ത് വച്ച് ആരോഗ്യമാതാവിന്റെ രൂപവും വഹിച്ചുള്ള​ പദയാത്രക്ക് നേരെയാണ് ആക്രമണം നടന്നത്. നത്തറാംപള്ളി പാച്ചൂർ ടോൾഗേറ്റിന്​ സമീപം വച്ച് പദയാത്ര തടഞ്ഞ ഹിന്ദുമുന്നണി പ്രവർത്തകർ വിശ്വാസികളെ കയ്യേറ്റം ചെയ്യുകയായിരുന്നു. രൂപത്തില്‍ ചെരിപ്പുമാല അണിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആരോഗ്യ മാതാവിന്റെ രൂപവുമായി ഹിന്ദുഭൂരിപക്ഷ പ്രദേശത്തു കൂടി പദയാത്ര അനുവദിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു തീർത്ഥാടക സംഘത്തെ അക്രമികൾ തടഞ്ഞത്. മതപരിവർത്തനം നടത്താൻ എത്തിയ സംഘമാണെന്നും ആരോപിച്ചായിരുന്നു കൈയേറ്റം. അക്രമത്തിന് നേതൃത്വം നല്‍കിയ ആറ്​ ഹിന്ദുമുന്നണി പ്രവർത്തകർ അറസ്റ്റിലായി. ശിങ്കാരവേലൻ (48), സാമുണ്ടിശ്വരൻ (41), പ്രഭു (35), ശിവകുമാർ (42), മണി (26), വെങ്കടേശ്വരൻ (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തിങ്കളാഴ്ച വൈകീട്ട്​ ആമ്പൂർ മജിസ്ട്രേറ്റ്​ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Image: /content_image/News/News-2019-08-21-07:20:33.jpg
Keywords: ഹിന്ദുത്വ, ആര്‍‌എസ്‌എസ്