Contents
Displaying 10721-10730 of 25162 results.
Content:
11035
Category: 1
Sub Category:
Heading: ആമസോണ്‍ അഗ്നിബാധ: പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഓക്സിജന്റെ കലവറയും ഭൂമിയുടെ ശ്വാസകോശമെന്നു വിശേഷണവുമുള്ള ആമസോണ്‍ മഴക്കാടുകള്‍ കത്തി നശിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ ത്രികാല ജപത്തിനുശേഷം നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇതിനെ പറ്റി സൂചിപ്പിച്ചത്. നമ്മുടെ ഗ്രഹത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള ഈ മഴക്കാടുകളിലെ അഗ്നി എത്രയും വേഗം അണയ്‌ക്കേണ്ടതുണ്ടെന്നും ഇതിനായി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആമസോണ്‍ മഴക്കാടുകളുടെ അറുപത് ശതമാനം ബ്രസീലിലാണ്. ലോകത്തെ ഓക്‌സിജന്റെ ഇരുപതു ശതമാനം ഉത്പാദിപ്പിക്കപ്പെടുന്നത് ആമസോണിലായതിനാലാണ് ഭൂമിയുടെ ശ്വാസകോശമെന്ന് ആമസോണിനെ വിളിക്കുന്നത്. അഗ്നിബാധ ശക്തമായി ബാധിച്ച വനത്തിലെ തീ അണയ്ക്കാന്‍ബ്രസീല്‍ ഭരണകൂടം സൈന്യത്തെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ്. ആറു സംസ്ഥാനങ്ങളിലായി 44,000 സൈനികരെയാണു വിന്യസിച്ചിരിക്കുന്നത്.
Image: /content_image/News/News-2019-08-26-04:56:49.jpg
Keywords: ആമ

11036
Category: 18
Sub Category:
Heading: ചായ് കേരള ഘടകത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം
Content: കൊച്ചി: കത്തോലിക്ക ആശുപത്രികളുടെ കൂട്ടായ്മയായ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകത്തിന്റെ 57ാമതു വാര്‍ഷിക ജനറല്‍ ബോഡി യോഗം സമാപിച്ചു. ഇന്നലെ നടന്ന സമാപന സമ്മേളനം കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. ആതുര ശുശ്രൂഷാരംഗത്തു പുതിയ കാലത്തിന്റെ സങ്കീര്‍ണതകളെയും വെല്ലുവിളികളെയും അതിജീവിക്കാനും സാക്ഷ്യം പകര്‍ന്നു മുന്നേറാനും കത്തോലിക്കാ ആശുപത്രികള്‍ക്കു സാധിക്കണമെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചായ് കേരളയുടെ പ്രസിഡന്റും ലിസി ആശുപത്രി ഡയറക്ടറുമായ ഫാ. തോമസ് വൈക്കത്തുപറന്പില്‍ അധ്യക്ഷത വഹിച്ചു. ചായ് കേരള സെക്രട്ടറിയും ലൂര്‍ദ് ആശുപത്രി ഡയറക്ടറുമായ ഫാ. ഷൈജു തോപ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിസിനസ് സെഷനോടെയാണു സമ്മേളനം സമാപിച്ചത്. ചായ് കേരളയുടെ പുതിയ വൈസ് പ്രസിഡന്റായി കോട്ടയം കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ.ബിനു കുന്നത്ത് തെരഞ്ഞെടുക്കപ്പെട്ടു. കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയും ചായ് കേരളയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. സൈമണ്‍ പള്ളുപ്പേട്ട, ചായ് കേരള ട്രഷററും രാജഗിരി ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ ഹെല്‍ത്ത് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. രാജഗിരി ആശുപത്രിയിലെ ഡോ. വി.എ. ജോസഫ് സെഷന്‍ നയിച്ചു. ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ നടന്ന രണ്ടു ദിവസത്തെ സമ്മേളനത്തില്‍ കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ ആശുപത്രികളുടെ ഡയറക്ടര്‍മാരും അഡ്മിനിസ്‌ട്രേറ്റര്‍മാരും ചായ് ദേശീയ പ്രതിനിധികളും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.
Image: /content_image/India/India-2019-08-26-05:14:31.jpg
Keywords: ചായ്

11037
Category: 18
Sub Category:
Heading: കുറവിലങ്ങാട് മരിയന്‍ കണ്‍വെന്‍ഷനു പ്രാര്‍ത്ഥനാനിര്‍ഭരമായ ആരംഭം
Content: കുറവിലങ്ങാട്: പ്രാര്‍ത്ഥനയാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ കുറവിലങ്ങാട് മരിയന്‍ കണ്‍വെന്‍ഷന് ആരംഭം. കണ്‍വെന്‍ഷന്റെ ആദ്യദിനം ആയിരങ്ങളാണ് മുത്തിയമ്മയുടെ മണ്ണിലേക്ക് ഒഴുകിയെത്തിയത്. യാക്കോബായ സഭ സിനഡ് സെക്രട്ടറി കോട്ടയം ഭദ്രാസനം മെത്രാപ്പോലീത്തയുമായ തോമസ് മാര്‍ തിമോത്തിയോസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിലെ പ്രതിസന്ധികളെ ക്രൈസ്തവ ധാര്‍മികതയില്‍ നിന്ന് നേരിടണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, അസി.വികാരി ഫാ. തോമസ് കുറ്റിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.വികാരിയും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, അസി.വികാരിമാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, സ്‌പെഷ്യല്‍ കണ്‍ഫെസര്‍ ഫാ. ജോര്‍ജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുറവിലങ്ങാട് ഇടവകയുടെ ചരിത്രവും വിശ്വാസപാരമ്പര്യവും ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ ‘കുറവിലങ്ങാട്: ഉറവയും ഉറവിടവും’ എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. അസി.വികാരി ഫാ. ജോര്‍ജ് നെല്ലിക്കല്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി. പ്രഫ. ജോര്‍ജ് ജോണ്‍ നിധിരി എഴുതിയ ‘കുറവിലങ്ങാട് : ദ സാങ്റ്റിഫൈഡ് കമ്യൂണിറ്റി’ എന്ന പുസ്തകത്തിന്റെ പ്രകാശനം തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് കോപ്പി നല്‍കി മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. പിതൃവേദി തയ്യാറാക്കിയ കുറവിലങ്ങാട് മുത്തിയമ്മ ഡയറിയുടേയും കലണ്ടറിന്റേയും പ്രകാശനവും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലും ഫാ. ഡാനിയേല്‍ പൂവണ്ണത്തിലും കോപ്പികള്‍ ഏറ്റുവാങ്ങി. കണ്‍വെന്‍ഷന്‍ 29ന് സമാപിക്കും.
Image: /content_image/India/India-2019-08-26-05:26:21.jpg
Keywords: ഡാനിയേ

11038
Category: 1
Sub Category:
Heading: മെക്സിക്കോയിൽ വൈദികനെ കുത്തിക്കൊന്നു
Content: മെക്സിക്കോ സിറ്റി: ലോകത്ത് ഏറ്റവും കൂടുതല്‍ വൈദിക കൊലപാതകം നടക്കുന്ന മെക്സിക്കോയില്‍ നിന്നും വീണ്ടും ദുരന്തവാര്‍ത്ത. ഉത്തര മെക്സിക്കൻ അതിർത്തി നഗരമായ മറ്റാമോറോസിൽ കത്തോലിക്കാ വൈദികൻ കത്തിയാക്രമണത്തിൽ കൊല്ലപ്പെട്ടു. ഫാ. ജോസ് മാർട്ടിൻ ഗുസ്മാൻ വേഗ എന്ന വൈദികനാണ് കൊല്ലപ്പെട്ടതെന്ന് മറ്റാമോറോസ് രൂപത മാധ്യമങ്ങളെ അറിയിച്ചു. വ്യാഴാഴ്ച രാത്രി ഇടവകക്കാർ ഉച്ചത്തിലുള്ള നിലവിളി കേട്ട് ചെന്ന് നോക്കിയപ്പോൾ ഫാ. ജോസ് മാർട്ടിനെ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരിന്നുവെന്ന് സഭയുടെ മൾട്ടിമീഡിയ സെന്റർ പ്രസ്താവനയില്‍ കുറിച്ചു. ടെക്സാസ് സംസ്ഥാനത്തിന് സമീപമുള്ള പ്രദേശത്തു നടന്ന കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഈ വർഷം മെക്സികോയിൽ കൊല്ലപ്പെടുന്ന ആദ്യത്തെ കത്തോലിക്ക വൈദികനാണ് ഫാ. ജോസ് മാര്‍ട്ടിന്‍. സഭയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ 26 വൈദികർ കൊല്ലപ്പെട്ടിട്ടുണ്ട്. മെക്സിക്കോയിലെ നിരവധി രൂപതകളിൽ നിന്നും വൈദികരെ ഭീഷണിപ്പെടുത്തിയതായുളള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ടെന്നും മൾട്ടി മീഡിയ സെന്റർ കൂട്ടിച്ചേർത്തു. അടുത്ത കാലങ്ങളിൽ മോഷണ ശ്രമത്തിനിടയിലും തട്ടിക്കൊണ്ടുപോയും മറ്റും നിരവധി വൈദികരെ മെക്സിക്കോയിൽ കൊലപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് വൈദികര്‍ക്ക് ഏറ്റവും കൂടുതല്‍ ഭീഷണി നിലനില്‍ക്കുന്ന രാജ്യം മെക്സിക്കോയാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു.
Image: /content_image/News/News-2019-08-26-06:09:18.jpg
Keywords: മെക്സി

11039
Category: 11
Sub Category:
Heading: എട്ട് ദിവസത്തിനുള്ളിൽ ഇന്തോനേഷ്യക്ക് ലഭിച്ചത് 15 നവവൈദികരും ഒരു ഡീക്കനും
Content: ജക്കാര്‍ത്ത: ലോകത്തു ഏറ്റവും കൂടുതല്‍ ഇസ്ലാം മതസ്ഥര്‍ അധിവസിക്കുന്ന ഇന്തോനേഷ്യയില്‍ എട്ട് ദിവസത്തിനുള്ളിൽ പൗരോഹിത്യം സ്വീകരിച്ചത് പതിനഞ്ച് നവവൈദികരും ഒരു ഡീക്കനും. സുമാത്ര ദ്വീപിലെ തൻജുങ്കറാങ് രൂപതയ്ക്കും, ജാവ ദ്വീപിലെ ജക്കാർത്ത രൂപതയ്ക്കുമായാണ് നവവൈദികര്‍ പട്ടം സ്വീകരിച്ചത്. ലാബുങ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന പ്രിങ്സേവുവിലെ സെന്റ് ജോസഫ് ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ ഒരാൾ ഡീക്കൻ പട്ടം സ്വീകരിക്കുകയും സേക്രട്ട് ഹാർട്ട് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ 10 സെമിനാരി വിദ്യാർത്ഥികൾ തിരുപ്പട്ടം സ്വീകരിച്ചു. തൻജുങ്കറാങ് രൂപത മെത്രാനായ മോൺസിഞ്ഞോർ യോഹാനസ് ഹാരൂൺ നേതൃത്വം നൽകിയ ദിവ്യബലിയിൽ ഇരുന്നൂറോളം വൈദികരും, ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു. വിശ്വാസികൾക്ക് സമാധാനവും ആത്മീയ ധൈര്യവും നൽകാനാണ് അവർ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് മോൺസിഞ്ഞോർ യോഹാനസ് ഹാരൂൺ തന്റെ പ്രസംഗമധ്യേ ഓർമ്മിപ്പിച്ചു. കോൺഗ്രിഗേഷന്റെ അടിസ്ഥാന ആത്മാവായ വിധേയത്വം പാലിക്കണമെന്നും, സ്വന്തം മനസ്സാക്ഷിയോട് നീതി പുലർത്തണമെന്നും വ്രതവാഗ്ദാനം നടത്തിയവരോടായി സേക്രഡ് ഹാർട്ട് വൈദികരുടെ പ്രോവിൻഷ്യാളായ ഫാ. ടൈറ്റസ് വാരിസ് പറഞ്ഞു. ആഗസ്റ്റ് പതിനഞ്ചാം തീയതി ഇന്തോനേഷ്യൻ മിനിയേച്ചർ പാർക്കിൽ നടന്ന പൗരോഹിത്യ സ്വീകരണ ചടങ്ങിന് ജക്കാർത്ത ആർച്ചുബിഷപ്പ് ഇഗ്നേഷ്യസ് സുഹാരിയോയാണ് നേതൃത്വം നൽകിയത്. തന്റെ പിതാവാണ് തനിക്ക് വൈദികനാകാൻ ഏറ്റവും പ്രചോദനം നൽകിയതെന്ന് പട്ടം സ്വീകരിച്ച ഫാ. ജോസഫ് ബിയോൺഡി പറഞ്ഞു. മിനിയേച്ചർ പാർക്കിൽ മൂന്നു പേർ രൂപതയ്ക്കു വേണ്ടിയും, രണ്ടുപേർ സലേഷ്യൻ സഭയ്ക്ക് വേണ്ടിയും പട്ടം സ്വീകരിച്ചു.
Image: /content_image/News/News-2019-08-26-06:44:08.jpg
Keywords: ഇന്തോ

11040
Category: 14
Sub Category:
Heading: 'അൺപ്ലാന്‍ഡ്' ഭ്രൂണഹത്യ ക്ലിനിക്കുകളിലെ ജീവനക്കാര്‍ക്ക് നല്‍കാന്‍ അബി ജോൺസൺ
Content: വാഷിംഗ്ടണ്‍ ഡിസി: പ്ലാന്‍ഡ് പാരന്‍റ്ഹുഡ് എന്ന കുപ്രസിദ്ധ ഗര്‍ഭഛിദ്ര പ്രസ്ഥാനത്തിനുവേണ്ടി ക്ലിനിക്ക് ഡയറക്ടറായി പ്രവർത്തിക്കുകയും പിന്നീട് പ്രോലൈഫ് ആക്ടിവിസ്റ്റായി മാറുകയും ചെയ്ത അബി ജോൺസണിന്റെ പുതിയ പ്രോലൈഫ് ഇടപെടല്‍ മാധ്യമങ്ങളില്‍ ഇടംനേടുന്നു. അബി ജോൺസണിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ചു തീയറ്ററുകളില്‍ ശ്രദ്ധയാകര്‍ഷിച്ച 'അൺപ്ലാന്‍ഡ്' ചിത്രത്തിന്റെ കോപ്പികള്‍ ഭ്രൂണഹത്യ ക്ലിനിക്കുകളിൽ പ്രവർത്തിക്കുന്നയാളുകള്‍ക്കു അയച്ചുകൊടുത്ത് അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് അബി ജോൺസൺ. അമേരിക്കയില്‍ പ്രവർത്തിക്കുന്ന എല്ലാ ഭ്രൂണഹത്യ ക്ലിനിക്കുകളുടെയും പട്ടിക തന്റെ കൈവശമുണ്ടെന്ന് ലൈഫ് സൈറ്റ് ന്യൂസിന് അയച്ച ഇ-മെയിൽ സന്ദേശത്തിൽ അബി ജോൺസൺ വ്യക്തമാക്കി. വിവിധ ക്ലിനിക്കുകളിൽ ജോലി ചെയ്യുന്നവർക്ക് ഡിവിഡി അയച്ചു കൊടുക്കുമ്പോൾ അതോടൊപ്പം ചിത്രത്തെ പറ്റിയുള്ള വിശകലനം തനിക്ക് അയച്ചു തരണമെന്ന് ഒരു കത്തിലൂടെ ആവശ്യപ്പെടുമെന്നും അബി ജോൺസൺ വ്യക്തമാക്കി. അവർ ചിത്രത്തെ വെറുത്താലും, അവരിൽ നിന്ന് തനിക്ക് ചിത്രത്തെ പറ്റി കേൾക്കണമെന്നും അബി ജോൺസൺ കൂട്ടിച്ചേർത്തു. 850 പാക്കേജുകള്‍ ഗര്‍ഭഛിദ്ര ക്ലിനിക്ക് പ്രവര്‍ത്തകര്‍ക്ക് അയക്കാനാണ് അബി ഉദ്ദേശിക്കുന്നത്. ക്ലിനിക്കുകളിലെ ജോലി ഉപേക്ഷിച്ചാൽ സാമ്പത്തികപരവും, ആത്മീയപരവുമായസഹായം സഹായം താൻ നൽകുമെന്നും പ്രസ്തുത അഭിമുഖത്തിൽ അബി ജോൺസൺ വാഗ്ദാനം ചെയ്തു. ഭ്രൂണഹത്യ ക്ലിനിക്കുകളിൽ ജോലിചെയ്യുന്നവർ സത്യം മനസ്സിലാക്കുകയും, തന്റെ തന്നെ കഥയാണ് അവരുടെയും കഥ എന്ന ബോധ്യം അവർക്ക് ലഭിക്കുകയും ചെയ്യേണ്ടതിനാണ് താൻ ഇങ്ങനെയൊരു ഉദ്യമത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് മറ്റൊരു അഭിമുഖത്തിലും അബി ജോൺസൺ വ്യക്തമാക്കിയിട്ടുണ്ട്. അൾട്രാസൗണ്ട് സങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഭ്രൂണഹത്യ നേരിൽ കണ്ടതാണ് അബി ജോൺസണിനെ മാനസാന്തര അനുഭവത്തിലേക്ക് നയിച്ചത്.
Image: /content_image/News/News-2019-08-26-10:21:33.jpg
Keywords: അൺപ്ലാന്‍

11041
Category: 1
Sub Category:
Heading: കത്തോലിക്ക വിരുദ്ധ മുദ്രാവാക്യം: സ്കോട്ടിഷ് ഫുട്ബോള്‍ ക്ലബ്ബിനു ശിക്ഷാ നടപടി
Content: ന്യോണ്‍: ആരാധകരുടെ അതിരുവിട്ട കത്തോലിക്കാ വിരുദ്ധ മുദ്രാവാക്യങ്ങളെ തുടര്‍ന്നു സ്കോട്ടിഷ് ഫുട്ബോള്‍ ക്ലബ്ബിനു യൂറോപ്പിലെ ഫുട്ബോളിന്റെ ഭരണാധികാര സംഘടനയായ യുവേഫയുടെ (യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻസ്) നടപടി. അടുത്ത മത്സരത്തില്‍ ഇബ്രോക്സ് സ്റ്റേഡിയത്തിന്റെ ഒരു ഭാഗം അടക്കുവാനാന് സ്കോട്ടിഷ് പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബായ റെയ്ഞ്ചേഴ്സിനോട് യുവേഫ ആവശ്യപ്പെട്ടിരിക്കുന്നത്. വരുന്ന വ്യാഴാഴ്ച ലീജിയ വാഴ്സോയുമായി നടക്കുവാനിരിക്കുന്ന രണ്ടാംപാദ മത്സരത്തില്‍ സ്റ്റേഡിയത്തിലെ മൂവായിരത്തോളം ഇരിപ്പിടങ്ങള്‍ ഉള്‍കൊള്ളുന്ന ഭാഗം അടക്കുവാനാണ് നിര്‍ദ്ദേശം. കഴിഞ്ഞ മാസം ഗ്ലാസ്ഗോയില്‍ ജിബ്രാള്‍ട്ടറിലെ സെന്റ് ജോസഫ് ക്ലബ്ബുമായി നടന്ന യോഗ്യാതാ മത്സരത്തിനിടക്ക് ഫ്രാന്‍സിസ് പാപ്പാക്കും വത്തിക്കാനും എതിരെ അസഭ്യ മുദ്രാവാക്യങ്ങള്‍ മുഴക്കിയതാണ് ശിക്ഷാനടപടിക്ക് കാരണമായത്. ശിക്ഷയുടെ ഭാഗമായി സ്റ്റേഡിയം അടക്കുന്ന ഭാഗത്ത് യുവേഫയുടെ ലോഗോയോട് കൂടി “#EqualGame” എന്നെഴുതിയ ബാനര്‍ പ്രദര്‍ശിപ്പിക്കണമെന്ന് റെയ്ഞ്ചേഴ്സിനോടാവശ്യപ്പെട്ടിട്ടുണ്ടെന്ന്‍ യുവേഫ അറിയിച്ചു. മത്സരത്തിനിടക്ക് റെയ്ഞ്ചേസിന്റെ ആരാധകര്‍ വര്‍ഗ്ഗീയ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി യുവേഫയുടെ അച്ചടക്ക സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആരാധകരുടെ അതിരുവിട്ട പെരുമാറ്റങ്ങള്‍ കാരണം ഇതിനുമുന്‍പും റെയ്ഞ്ചേഴ്സിന് അച്ചടക്ക നടപടികള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. അതേസമയം ശിക്ഷാ നടപടി സ്വീകരിച്ചുകൊണ്ട് തങ്ങളുടെ ആരാധകരോടായി കടുത്ത ഭാഷയില്‍ റെയ്ഞ്ചേഴ്സും പ്രസ്താവനയിറക്കിയിട്ടുണ്ട് റെയ്ഞ്ചേഴ്സിനും ക്ലബ്ബിനെ പിന്തുണക്കുന്നവര്‍ക്കും നാണക്കേടുണ്ടാക്കിയ പെരുമാറ്റം നടത്തിയവര്‍ തങ്ങളുടെ പ്രവര്‍ത്തിയെക്കുറിച്ച് വീണ്ടു വിചാരം ചെയ്യണമെന്ന് ക്ലബ്ബിനു വേണ്ടി ചെയര്‍മാന്‍ ഡേവ് കിംഗ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സംസ്കാരരഹിതമായി പെരുമാറുന്നവര്‍ സ്റ്റേഡിയത്തില്‍ നിന്നും ക്ലബ്ബില്‍ നിന്നും അകന്നു നില്‍ക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.
Image: /content_image/News/News-2019-08-26-12:05:40.jpg
Keywords: ഫുട്ബോ

11042
Category: 1
Sub Category:
Heading: എറിത്രിയയില്‍ രണ്ടു മാസത്തിനിടെ അറസ്റ്റ് ചെയ്തത് നൂറ്റിയന്‍പതോളം ക്രൈസ്തവരെ
Content: അസ്മാര: ക്രൈസ്തവ വിശ്വാസം അടിച്ചമര്‍ത്തുന്ന വടക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയായില്‍ രണ്ടു മാസത്തിനിടെ അറസ്റ്റ് ചെയ്തത് നൂറ്റിഅന്‍പതോളം ക്രൈസ്തവര്‍. ഇവരില്‍ പലരും തുരങ്കങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഭൂഗര്‍ഭ ജയിലുകളിലാണെന്ന്‍ സന്നദ്ധ സംഘടനയായ വേള്‍ഡ് വാച്ച് മോണിറ്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനെട്ടിനായിരുന്നു ഏറ്റവും ഒടുവിലത്തെ അറസ്റ്റ്. തലസ്ഥാന നഗരമായ അസ്മാരയിലെ വിമാനത്താവളത്തിനു സമീപമുള്ള ഗൊഡായെഫ് മേഖലയില്‍ നിന്നും എണ്‍പതോളം ക്രിസ്ത്യാനികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുകൊണ്ട് പോയത്. സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ ഭയന്ന്‍ വിശ്വാസികളില്‍ പലരും ഇപ്പോള്‍ ഒളിവിലാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കെരെനിലെ ഫെയിത്ത് മിഷന്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ദേവാലയത്തിലെ 70 അംഗങ്ങളെ ഇക്കഴിഞ്ഞ ജൂണ്‍ 23-ന് അറസ്റ്റ് ചെയ്തുകൊണ്ടാണ് സമീപകാല അറസ്റ്റുകള്‍ക്ക് ആരംഭമായത്. ദേവാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ അടച്ചു പൂട്ടിയതായി പ്രദേശവാസികള്‍ പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 35 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെടുന്നു. ഇവരെ നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള അഷുഫെര ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനാറിന് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കെരെനില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരായ ആറ് ക്രൈസ്തവരെ അസ്മാരയിലെ കോടതിയില്‍ ഹാജരാക്കി. ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാനാണ് അവരോട് ജഡ്ജി ആവശ്യപ്പെട്ടത്. എന്നാല്‍ തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുവാന്‍ അവര്‍ തയ്യാറായില്ല. ആറ് പേരും ഇപ്പോള്‍ ജഡ്ജിയുടെ വിധിക്കായി കാത്തിരിക്കുകയാണ്. അതേസമയം ഭൂഗര്‍ഭ തുരങ്ക ജയിലില്‍ വളരെ കഠിനമായ സാഹചര്യത്തിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നും തടവ് പുള്ളികളെകൊണ്ട് തുരങ്കം നിര്‍മ്മിപ്പിക്കുന്ന പതിവ് ഇവിടെയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കത്തോലിക്ക ആശുപത്രികള്‍ അടച്ചുപൂട്ടിയതിന്റെ പേരില്‍ വിവാദത്തിലായ രാജ്യമാണ് എറിത്രിയ. രാജ്യത്തു മതസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നു ഐക്യരാഷ്ട്രസഭയുടെ ഒരു നിരീക്ഷക സംഘടന മെയ് മാസത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ യുഎന്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും സംഘടന ആരോപിച്ചു. കത്തോലിക്ക ആശുപത്രികള്‍ അടച്ചുപൂട്ടുകയും ഓര്‍ത്തഡോക്സ് പുരോഹിതരെ അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ മതസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുവാനും, അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ക്രിസ്ത്യാനികളെ വിട്ടയക്കുവാനും എറിത്രിയയിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക മനുഷ്യാവകാശ റിപ്പോര്‍ട്ടറായ ഡാനിയേല ക്രാവെറ്റ്സ് സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഓപ്പണ്‍ഡോഴ്സ് പുറത്തുവിട്ട ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ എറിത്രിയ ഏഴാം സ്ഥാനത്താണ്.
Image: /content_image/News/News-2019-08-26-14:06:44.jpg
Keywords: എറിത്രിയ

11043
Category: 18
Sub Category:
Heading: ക്രൈസ്തവരോട് കടുത്ത അനീതി: ന്യൂനപക്ഷ കമ്മീഷന്റെ ഇരട്ടത്താപ്പ് വീണ്ടും
Content: കോട്ടയം: ന്യൂനപക്ഷ മതവിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന ന്യൂനപക്ഷ വകുപ്പ് അപേക്ഷ ക്ഷണിച്ച പ്രഫ. മുണ്ടശേരി സ്‌കോളര്‍ഷിപ്പ് വിതരണത്തിലും കടുത്ത അനീതി. മുസ്ലിം വിഭാഗത്തിന് 80 ശതമാനവും മറ്റ് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുംകൂടി 20 ശതമാനവും എന്ന അനുപാതത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതെന്ന്‍ അവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മറ്റ് ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ നിലനില്‍ക്കുന്ന അനീതി ഇതിലും ആവര്‍ത്തിച്ചിരിക്കുന്നുവെന്നതിന്റെ അവസാനത്തെ തെളിവാണ് ഈ സ്കോളര്‍ഷിപ്പ്. നൂറ് സ്‌കോളര്‍ഷിപ്പ് അനുവദിച്ചാല്‍ 80 എണ്ണം മുസ്ലിം വിഭാഗത്തിലും ബാക്കി എല്ലാ ന്യൂനപക്ഷങ്ങള്‍ക്കുംകൂടി 20 എണ്ണവും എന്നതാണ് സ്ഥിതി. ക്രിസ്ത്യന്‍, സിക്ക്, ജൈന, ബുദ്ധ തുടങ്ങിയ ബാക്കി എല്ലാ വിഭാഗങ്ങള്‍ക്കും കൂടിയാണ് 20 ശതമാനം നല്‍കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഒരു വിഭാഗത്തെ പ്രത്യേകം പരിഗണിച്ചു വന്‍തോതില്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും മറ്റു വിഭാഗങ്ങള്‍ക്കു പേരിനു മാത്രം അനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നതു സാമാന്യനീതിക്കു നിരക്കുന്നതല്ലെന്ന് ക്രൈസ്തവ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ വിവിധ ജില്ലകളില്‍ നടത്തിയ സിറ്റിംഗുകളില്‍ െ്രെകസ്തവ സംഘടനകള്‍ അടക്കം പങ്കെടുത്തു ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങളുടെ വിതരണത്തില്‍ നിലനില്‍ക്കുന്ന കടുത്ത അനീതി കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. മുസ്ലിം പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിച്ച പാലോളി കമ്മീഷന്റെ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 80:20 അനുപാതം തുടരുന്നതെന്ന വാദമാണ് ന്യൂനപക്ഷ വകുപ്പ് അടക്കം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, ഒരു വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ മാത്രം പഠനവിധേയമാക്കി അവര്‍ക്ക് അമിതമായി ആനുകൂല്യങ്ങള്‍ കൊടുക്കുകയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്യുന്നതു ശരിയല്ലെന്നു മറ്റു ക്രൈസ്തവര്‍ ഒന്നടങ്കം പറയുന്നു. ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാനും ന്യൂനപക്ഷവകുപ്പും സര്‍ക്കാരും തയാറാകണമെന്നും ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. ന്യൂനപക്ഷ കമ്മീഷന്റെ അനീതിക്കെതിരെ നവമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.
Image: /content_image/India/India-2019-08-27-03:43:29.jpg
Keywords: ന്യൂനപക്ഷ

11044
Category: 18
Sub Category:
Heading: അൽമായ പങ്കാളിത്തം സഭയുടെ ശക്തി: മാർ ജോര്‍ജ്ജ് ആലഞ്ചേരി
Content: കാക്കനാട്: അൽമായരുടെ പങ്കാളിത്തത്തിലൂടെയാണ് സഭ കൂടുതൽ ശക്തവും സജീവവുമാകുന്നതെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ സഭയുടെ സിനഡിനോടനുബന്ധിച്ച് സഭയുടെ വിവിധ രൂപതകളിൽ നിന്നുള്ള പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരും സിനഡു പിതാക്കന്മാരും സംയുക്തമായി നടന്ന സമ്മേളനത്തിൽ സമാപനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. സഭയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾക്ക് കൂട്ടായ ചർച്ചയിലൂടെ എല്ലാവർക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് മേജർ ആർച്ചുബിഷപ്പ് പ്രസ്താവിച്ചു. സഭയുടെ 35 രൂപതകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ സിനഡു പിതാക്കന്മാരോട് ക്രിയാത്മകമായി സംവദിച്ചു. സഭ നേരിടുന്ന വിവിധ പ്രശ്നങ്ങളോട് സിനഡ് സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് അല്മായരുടെ വീക്ഷണങ്ങൾ സമ്മേളനത്തിൽ പങ്കുവയ്ക്കപ്പെട്ടു. ആരാധനക്രമത്തിലെ എെകരൂപ്യം, സഭയിലെ അച്ചടക്കം തുടങ്ങിയ വിഷയങ്ങളിൽ സിനഡിന് വ്യക്തമായ നിലപാടുകൾ ഉണ്ടാകണമെന്ന് യോഗം വിലയിരുത്തി. സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ പോലും മാധ്യമങ്ങൾ അനാവശ്യമായ ഇടപെടലുകൾ നടത്തുന്ന പ്രവണത വർദ്ധിച്ചു വരുന്നതിൽ അല്മായ നേതാക്കൾ ഉൽകണ്ഠ രേഖപ്പെടുത്തി. സഭയുടെ ആഭ്യന്തര പ്രശ്നങ്ങൾ തെരുവുകളിലേയ്ക്കും ചാനലുകളിലേയ്ക്കും വലിച്ചിഴയ്ക്കപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ എല്ലാ വിശ്വാസികളും ജാഗ്രത പാലിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ കക്ഷിതിരിഞ്ഞു നടത്തുന്ന പ്രചാരണങ്ങൾ സഭാഗാത്രത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചതായി യോഗം വിലയിരുത്തി. ന്യൂനപക്ഷ സമുദായം എന്ന നിലയിൽ കൈ്രസ്തവർക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് ആയുധമാക്കി കുടിയേറ്റ കർഷകരെ പീഡിപ്പിക്കാനുള്ള നീക്കം ചില കോണുകളിൽ നിന്ന് ഉയരുന്നത് ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി. സർക്കാർ ജോലികളിൽ കൈ്രസ്തവ പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞതായുള്ള ഔദ്യോഗിക സ്ഥിതിവിവര കണക്കുകൾ സഭയുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്നും അല്മായ നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രകൃതിയെ സംഘടിതമായി ചൂഷണം ചെയ്യുന്ന ശക്തികളെ നിയന്ത്രിക്കാനുള്ള ആർജ്ജവത്വമാണ് സർക്കാർ കാണിക്കേണ്ടത് സിനഡു പിതാക്കന്മാർ പ്രാർത്ഥനാപൂർവ്വം ഒരേ മനസ്സോടെ എടുക്കുന്ന തീരുമാനങ്ങൾ സഭയിലെ എെക്യവും സമാധാനവും ശക്തിപ്പെടുത്തുമെന്നും അതിനായി സഭയൊന്നാകെ സഹകരിക്കണമെന്നും മേജർ ആർച്ചുബിഷപ്പ് ആഹ്വാനം ചെയ്തു. സഭയുടെ കുടുംബ-അല്മായ കമ്മീഷൻ നേതൃത്വം നല്കിയ സമ്മേളനത്തിൽ കമ്മിഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആമുഖ പ്രഭാഷണം നടത്തി. ചർച്ചകൾക്ക് മാർ റാഫേൽ തട്ടിൽ മോഡറേറ്ററായി. കമ്മിഷൻ സെക്രട്ടറി ഡോ. ജോബി മൂലയിൽ സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു.വിവിധ അല്മായ വിഭാഗങ്ങളുമായി സിനഡു പിതാക്കന്മാർ ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും സഭയിലെ മുഴുവൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരും മെത്രാന്മാരും സംയുക്തമായി സമ്മേളിക്കുന്നത് സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്.
Image: /content_image/India/India-2019-08-27-03:58:04.jpg
Keywords: അല്‍മാ