Contents

Displaying 10671-10680 of 25162 results.
Content: 10985
Category: 18
Sub Category:
Heading: ഫാ. ഡേവിസ് ചിറമ്മലിനു പുരസ്കാരം
Content: തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായിരുന്ന ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ 17 ാമത് പുരസ്‌കാരം കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മലിനു സമ്മാനിക്കും.ആതുരസേവന, പരിസ്ഥിതിരംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫാ.ചിറമ്മലിനെ അവാര്‍ഡിനു തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തിപത്രം, ഫലകം എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്. ഒക്ടോബര്‍ 12ന് മാര്‍ ഗ്രീഗോറിയോസിന്റെ ചരമരജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കല്ലൂപ്പാറ കോട്ടൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഗ്രീഗോറിയോസ് പബ്ലിക് സ്‌കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അവാര്‍ഡ് സമ്മാനിക്കും.
Image: /content_image/India/India-2019-08-19-05:31:26.jpg
Keywords: കിഡ്നി, വൃക്ക
Content: 10986
Category: 1
Sub Category:
Heading: ബ്ലാക്ക്മാസ് വേദിയുടെ പുറത്തു പ്രാര്‍ത്ഥന തിര ഉയര്‍ന്നു: നിശ്ചലരായി സാത്താന്‍ ആരാധകര്‍
Content: ഒട്ടാവ: കാനഡയുടെ ചരിത്രത്തിലെ ആദ്യ ബ്ലാക്ക് മാസിന് വേദിയായ ഒട്ടാവയിലെ ദി കൊവെന്‍ ഹോട്ടലിന് മുന്നില്‍ വിശ്വാസികളും വൈദികരും തീര്‍ത്തത് പ്രാര്‍ത്ഥനാസമുദ്രം. സാത്താനിക് ടെമ്പിൾ സംഘടിപ്പിച്ച ബ്ലാക്ക് മാസിനെതിരെ പ്രാര്‍ത്ഥനയും ക്രൂശിതരൂപവും ജപമാലയും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി നൂറുകണക്കിന് ആളുകളാണ് ഹോട്ടലിന് മുന്‍പില്‍ എത്തിയത്. വിജയമെന്ന് സാത്താന്‍ ആരാധന സംഘത്തിന്റെ തലവന്‍ അവകാശപ്പെടുമ്പോഴും പ്രാര്‍ത്ഥന നിര്‍ഭരമായ അന്തരീക്ഷത്തില്‍ ബ്ലാക്ക് മാസ് പരാജയപ്പെട്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അതീവ തീക്ഷ്ണതയോടെ ജപമാലയും ക്രൂശിത രൂപവും ഉയര്‍ത്തിപ്പിടിച്ചു പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളെ നോക്കി സ്തബ്ദരായി നില്‍ക്കുന്ന സാത്താന്‍ ആരാധകരുടെ ചിത്രം ഇന്നലെ പുറത്തുവന്നിരിന്നു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F1338313759657262&width=500" width="500" height="734" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p> സുവിശേഷ പ്രഘോഷകനായ ഡോറി ലൗ സാത്താനിക് ടെമ്പിളിലെ അംഗങ്ങളെ ബോധവൽക്കരിക്കാൻ ടോറോണ്ടോയിൽ നിന്നും നേരിട്ടു ഹോട്ടലിന് മുന്നില്‍ എത്തിയിരിന്നു. ഇതിന്റെ സംഘാടകൻ തന്നെ തങ്ങൾ ചെയ്യുന്ന പ്രവർത്തി മതനിന്ദയാണെന്ന് പറഞ്ഞിരുന്നതായി പ്രാർത്ഥനാ പ്രതിഷേധം സംഘടിപ്പിക്കാൻ മുൻകൈ എടുത്ത ജോൺ പാച്ചിക്കോ എന്ന കത്തോലിക്കാ വിശ്വാസി ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ കറുത്ത കുർബാന തങ്ങളുടെ വിശ്വാസത്തിനും, രാജ്യത്തെ പടുത്തുയർത്തിയ സംസ്കാരത്തിനും എതിരാണ്. തങ്ങൾ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് അറിയില്ലായെന്നും ജോൺ പാച്ചിക്കോ കൂട്ടിച്ചേർത്തു. ഒട്ടാവ ആർച്ച് ബിഷപ്പ് ടെറൻസ് പ്രെൻറ്റർഗാസ്റ്റും ബ്ലാക്ക് മാസ് സംഘടിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ആഴ്ച രംഗത്തുവന്നിരുന്നു. സാത്താനിക ആരാധനാ രീതികൾ ഉപയോഗിക്കുന്നത് നരക ശക്തികൾക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിനായി വാതിൽ തുറന്നു കൊടുക്കുന്നത് പോലെയാണെന്നാണ് ആർച്ച് ബിഷപ്പ് അന്ന് പറഞ്ഞത്. ബ്ലാക്ക് മാസിനെതിരെ വൈദികരും വിശ്വാസികളും സംഘടിക്കണമെന്ന ആര്‍ച്ച് ബിഷപ്പിന്റെ ആഹ്വാനം ശിരസ്സാവഹിച്ചുകൊണ്ടാണ് വിശ്വാസികള്‍ ഇന്നലെ കൊവെന്‍ ഹോട്ടലിന് മുന്നില്‍ എത്തിയത്.
Image: /content_image/News/News-2019-08-19-06:53:35.jpg
Keywords: സാത്താ, പിശാ
Content: 10987
Category: 18
Sub Category:
Heading: സിനഡാനന്തര നിയമങ്ങളും മാർഗ്ഗരേഖകളും പ്രകാശനം ചെയ്തു
Content: കൊച്ചി: വരാപ്പുഴ അതിരൂത മെത്രാസന മന്ദിരത്തിൽ നടന്ന അതിരൂപത അജപാലന സമിതി യോഗത്തിൽ വച്ച് വരാപ്പുഴ അതിരൂപത സിനഡാനന്തര നിയമങ്ങളും മാർഗ്ഗരേഖകളും അതിരൂപത ആർച്ച് ബിഷപ്പ് മോസ്റ്റ്.റവ.ഡോ.ജോസഫ് കളത്തിപറമ്പിൽ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ.ഫ്രാൻസീസ് കല്ലറക്കലിന് നൽകി പ്രകാശനം ചെയ്തു. ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസിസ് കല്ലറക്കൽ പിതാവിന്റെ കാലഘട്ടത്തിലാണ് അതിരൂപതയുടെ സമഗ്ര വികസനത്തിന് വേണ്ടി സിനഡ് നടത്തിയത്. പ്രസ്തുത യോഗത്തിൽ വച്ച് അതിരൂപത അനുരജ്ഞന സമിതി രൂപീകരിച്ചു. പ്രളയത്തോടനുബന്ധിച്ച് ചെയ്ത കാര്യങ്ങളും ഏറ്റെടുത്ത കർമ്മ പരിപാടികളും യോഗം അവലോകനം ചെയ്തു.വി കാർ ജനറൽമാരായ മോൺ.മാത്യു കല്ലിങ്കൽ ,മോൺ.മാത്യു ഇലത്തിമറ്റം, പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ്, സെക്രട്ടറി മേരിക്കുട്ടി ജെയിംസ്, ഫാ. എബിജിൻ അറക്കൽ എന്നിവർ സംസാരിച്ചു.
Image: /content_image/India/India-2019-08-19-09:37:08.jpg
Keywords: വരാപ്പുഴ
Content: 10988
Category: 14
Sub Category:
Heading: ‘അണ്‍പ്ലാന്‍ഡ് മൂവി സ്കോളര്‍ഷിപ്പ്‌’: ഗര്‍ഭിണികളെ സഹായിക്കാന്‍ നടി ആഷ്ലി ബ്രാച്ചര്‍
Content: കൊളംബസ്: ഗര്‍ഭഛിദ്രത്തിന്റെ വക്താവായിരുന്ന അബ്ബി ജോണ്‍സന്റെ മാനസാന്തരത്തിന്റെ കഥ പറയുന്ന ‘അണ്‍പ്ലാന്‍ഡ്’ ഹോളിവുഡ് സിനിമയില്‍ അബ്ബി ജോണ്‍സന്റെ വേഷം കൈകാര്യം ചെയ്ത ആഷ്ലി ബ്രാച്ചര്‍ ഗര്‍ഭിണികളെ സഹായിക്കാന്‍ പുതിയ പദ്ധതിയുമായി രംഗത്ത്. പ്രമുഖ പ്രഗ്നന്‍സി ഹെല്‍പ് സെന്‍റര്‍ ശ്രംഖലയായ ഹാര്‍ട്ട് ബീറ്റ് ഇന്റര്‍നാഷണലിന്റെ പങ്കാളിത്തത്തോടെ അപ്രതീക്ഷിത ഗര്‍ഭത്തിനുടമകളായ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് ആഷ്ലി. ‘അണ്‍പ്ലാന്‍ഡ് മൂവി സ്കോളര്‍ഷിപ്പ്‌’ എന്ന് പേരിട്ടിരിക്കുന്ന സ്കോളര്‍ഷിപ്പ് പ്രകാരം ആസൂത്രിതമല്ലാതെ ഗര്‍ഭിണികളാകുന്നവര്‍ക്ക് വര്‍ഷത്തില്‍ അയ്യായിരം ഡോളര്‍ ലഭിക്കും. പത്രക്കുറിപ്പിലൂടെ ഹാര്‍ട്ട് ബീറ്റ് ഇന്റര്‍നാഷണല്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീകള്‍ക്ക് അവരുടെ തൊഴില്‍ കണ്ടെത്തുവാനും തങ്ങളുടെ സ്വപ്നങ്ങള്‍ക്കനുസരിച്ച് ജീവിക്കുവാനും കഴിയണമെന്നും തങ്ങളുടെ മാതൃത്വവുമായി മുന്നോട്ട് പോകുന്നതോടൊപ്പം തങ്ങളുടെ ജീവിതാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുവാനും അവര്‍ക്ക് കഴിയണമെന്നും പത്രകുറിപ്പില്‍ പറയുന്നു. ഇതിനായി ചെറിയ സഹായം അവര്‍ക്കാവശ്യമാണ്. തങ്ങളുടെ വിദ്യാഭ്യാസം തുടരുവാന്‍ ആഗ്രഹിക്കുന്ന അമ്മമാരെ സാമ്പത്തികമായി സഹായിക്കുമെന്ന് മാത്രമല്ല, തങ്ങളുടെ ഗര്‍ഭകാലത്തും, പ്രസവത്തിനു ശേഷവും അവരെ സഹായിക്കുന്ന ഒരു സംഘടനയുമായി ബന്ധപ്പെടുത്തുക കൂടിയാണ് ഈ സ്കോളര്‍ഷിപ്പ്‌ ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാതൃത്വം സ്വീകരിക്കുന്നതിനുള്ള ധീരമായ തീരുമാനമെടുത്ത സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്കോളര്‍ഷിപ്പ്‌ ജീവിതത്തിലേക്കുള്ള ഒരു പിടിവള്ളിയായിരിക്കുമെന്ന്‍ ഹാര്‍ട്ട് ബീറ്റ് ഇന്റര്‍നാഷണലിന്റെ പ്രസിഡന്റ് ജോര്‍-എല്‍ ഗോഡ്സ് പറഞ്ഞു. സംഘടനക്ക് ആഗോളതലത്തില്‍ രണ്ടായിരത്തിലധികം പ്രഗ്നന്‍സി കേന്ദ്രങ്ങളുമായി ബന്ധമുണ്ട്. തങ്ങളുടെ വിദ്യാഭ്യാസം തുടരുവാന്‍ ആഗ്രഹിക്കുന്ന ഗര്‍ഭവതികള്‍ക്ക് വേണ്ട പാരന്റിംഗ് ക്ലാസ്സുകളും, സാമ്പത്തിക ക്ലാസ്സുകളും പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ നല്‍കുന്നതാണ്. ഈ വര്‍ഷം അവസാനം മുതല്‍ സ്കോളര്‍ഷിപ്പിന് വേണ്ടിയുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് ഹാര്‍ട്ട് ബീറ്റ് ഇന്റര്‍നാഷണലിന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ആന്‍ഡ്രീ ട്രൂഡന്‍ പറഞ്ഞു.
Image: /content_image/News/News-2019-08-19-09:58:17.jpg
Keywords: അണ്‍പ്ലാ
Content: 10989
Category: 4
Sub Category:
Heading: കത്തോലിക്ക സഭ: വിസ്മയനീയമായ 8 വസ്തുതകൾ
Content: ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ സമൂഹം എന്നതിനേക്കാള്‍ ക്രിസ്തു പത്രോസാകുന്ന പാറമേല്‍ സ്ഥാപിച്ച സഭയിലെ അംഗങ്ങളായി അഭിമാനിക്കുന്നവരാണ് നാമോരുത്തരും. രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുള്ള നമ്മുടെ സഭ അതികഠിനമായ വേദനകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയിട്ടുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ചു കൂടുതല്‍ ഉണര്‍വ്വോടെ വളരുകയാണ് ചെയ്തതെന്ന കാര്യമാണ് കത്തോലിക്ക സഭയെ മറ്റ് ഏത് വിഭാഗത്തില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്. ഓരോ വര്‍ഷവും പുറത്തുവരുന്ന കണക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. കത്തോലിക്ക സഭയിലേക്ക് ചേക്കേറുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുന്നു. പരിശുദ്ധ കത്തോലിക്ക സഭയുടെ വിസ്മയിപ്പിക്കുന്ന 8 വസ്തുതകളാണ് തുടര്‍ന്നു പങ്കുവെക്കുന്നത്. 1. #{red->none->b->രക്തസാക്ഷികളും വിശുദ്ധരും: }# കത്തോലിക്ക സഭയുടെ ചരിത്രത്തിൽ പതിനായിരത്തോളമാളുകൾ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടിട്ടുണ്ട്. അതിൽ നിരവധി പേര്‍ രക്തസാക്ഷികളാണ്. ഏറ്റവും കൂടുതൽ രക്തസാക്ഷികളുണ്ടായത് ഇരുപതാം നൂറ്റാണ്ടിലാണെന്നത് ശ്രദ്ധേയം. 2. #{red->none->b->ഏകവും പരിശുദ്ധവും സാർവ്വത്രികവും അപ്പസ്തോലികവുമായ സഭ: ‍}# സഭയുടെ അധികാരശ്രേണിയുടെ ചരിത്രം പരിശോധിച്ചാല്‍ അത് അപ്പസ്തോലന്മാരിൽ ചെന്നു നിൽക്കുന്നു. അപ്പസ്തോലന്മാർ മെത്രാന്മാരെ വാഴിച്ചു. മെത്രാന്മാർ പിന്നീട് വൈദികരെയും, വിവിധ പ്രദേശങ്ങളിലേക്കുള്ള മറ്റ് മെത്രാന്മാരെയും നിയമിച്ചു. അതിനാൽ തന്നെ ഇന്ന് ജീവിച്ചിരിക്കുന്ന മെത്രാന്മാരുടെയും, വൈദികരുടെയും അധികാര കൈമാറ്റത്തിന്റെ കേന്ദ്രബിന്ദു അപ്പസ്തോലന്മാരിലേക്ക് എത്തി നിൽക്കുന്നതായി കാണാം. അതിനാൽ സഭയെ അപ്പസ്തോലിക സഭ എന്നു വിളിക്കുന്നു. 3. #{red->none->b->നാഴികക്കല്ലുകൾ: ‍}# ഏറ്റവും കുറവ് കാലം മാർപാപ്പ പദവി വഹിച്ചത് ഉർബൻ ഏഴാമൻ മാർപാപ്പയാണ്. 1590ൽ സ്ഥാനമേറ്റതിനുശേഷം 13 ദിവസം മാത്രമാണ് മാർപാപ്പ ജീവിച്ചത്. വിശുദ്ധ പത്രോസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം മാർപാപ്പയായിരുന്നത് പയസ് ഒമ്പതാമൻ മാർപാപ്പയാണ്. 31 വർഷമായിരുന്നു ഭരണകാലാവധി. 4. #{red->none->b-> പാരമ്പര്യത്തിന്റെ സഭ: ‍}# സിറിയയിൽ നിന്ന് കണ്ടെത്തി ഇപ്പോള്‍ യേൽ യൂണിവേഴ്സിറ്റിയിൽ സൂക്ഷിയ്ക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ ഒരു ചിത്രം ലഭ്യമായതിൽ വച്ച് ഏറ്റവും പഴക്കമേറിയതാണെന്ന് കരുതപ്പെടുന്നു. മൂന്നാം നൂറ്റാണ്ടിലാണ് അത് വരയ്ക്കപ്പെട്ടത്. ക്രൊയേഷ്യയിലെ സെന്റ് ഡോംനിയസ് ദേവാലയമാണ് നിർമ്മിച്ച അതേപടി തന്നെ ഇപ്പോഴും നിലനിര്‍ത്തുന്ന ലോകത്തിലെ ഏറ്റവും പഴക്കമേറിയ കത്തോലിക്ക കത്തീഡ്രൽ ദേവാലയം. ഇത് നിർമ്മിക്കപ്പെട്ടത് എഡി 305ലാണ്. 5. #{red->none->b->ക്രിസ്തുമസിനെക്കാളും വലിയ ആഘോഷ ദിനം: ‍}# തിരുസഭയിൽ ക്രിസ്തുവിന്റെ ജനന ദിനത്തിന് പ്രാധാന്യമുണ്ടെങ്കിലും അതിനെക്കാളും ഏറെ പ്രാധാന്യം മരണത്തെ പരാജയപ്പെടുത്തിയ ക്രിസ്തുവിന്റെ ഉയിർപ്പ് ദിവസമായ ഈസ്റ്ററിനാണ്. ഈസ്റ്റർ 'തിരുനാളുകളുടെ തിരുനാൾ' എന്നറിയപ്പെടുന്നു. കാരണം ക്രിസ്തുവിന്റെ കുരിശിലെ മരണം ലോകത്തിന് മുഴുവൻ രക്ഷ നൽകി. 6. #{red->none->b-> ആരാണ് എന്റെ അയൽക്കാരന്‍: ‍}# ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയേത് എന്നു ചോദിച്ചാല്‍ അത് കത്തോലിക്ക സഭയുടെ സ്ഥാപനങ്ങളാണെന്ന് പറയാതെ വയ്യ. പതിനായിരകണക്കിന് അനാഥാലയങ്ങളും വൃദ്ധസദനങ്ങളും ആതുരാലയങ്ങളും സഭ നടത്തുന്നു. ക്രിസ്തുവിന്റെ കാരുണ്യത്തിന് മുഖം അനുകരിച്ച് കത്തോലിക്കാ സഭ ഇന്ന് ആതുരശുശ്രൂഷാ രംഗത്ത് ഏറ്റവും മുന്നിലാണ്. നിരവധി സാമ്പത്തിക ബുദ്ധിമുട്ടുകളും, നിയമ പ്രശ്നങ്ങളുമുണ്ടെങ്കിലും അമേരിക്കയിൽ മാത്രം 660 ആശുപത്രികൾ കത്തോലിക്കാസഭ നടത്തുന്നുണ്ട്. ഏഴരലക്ഷത്തോളം പേരാണ് ഈ സ്ഥാപനങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നത്. 7. #{red->none->b->മുന്നില്‍ ബ്രസീല്‍: ‍}# ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ സമൂഹം കത്തോലിക്ക സഭയാണ്. 130 കോടിയിലധികം വിശ്വാസികളാണ് സഭയിലുള്ളത്. കണക്കുകള്‍ പ്രകാരം ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക രാജ്യം ബ്രസീലാണ്. 172 മില്യണ്‍ (17.2 കോടി) വിശ്വാസികളാണ് ബ്രസീലില്‍ ഉള്ളത്. അതായത് ആകെ കത്തോലിക്ക വിശ്വാസികളുടെ 13.2%വും ബ്രസീലിലാണ്. 8. #{red->none->b->എല്ലാവരും ഒന്നായിരിക്കണം: ‍}# ഏകവും, പരിശുദ്ധവും, സാർവത്രികവും, അപ്പസ്തോലികവുമായ സഭയിൽ വിശ്വസിക്കുന്നുവെന്ന വിശ്വാസപ്രമാണം ഏറ്റു പറയുന്നതിനാൽ ആംഗ്ലിക്കൻ സഭാ വിശ്വാസികളും, ഓർത്തഡോക്സ് സഭാ വിശ്വാസികളും ഒരുതരത്തിൽ കത്തോലിക്ക സഭയോടു ബന്ധം പുലര്‍ത്തുന്നു. എന്നാല്‍ മാർപാപ്പയുടെ അധികാരം, മറ്റു ചില ദൈവശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ച് ഇപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇവയെല്ലാം പരിഹരിച്ച് എകമനസ്സോടെ പ്രവര്‍ത്തിക്കാന്‍ ഇന്ന് ചർച്ചകൾ ഏറെ സജീവമാണ്. പരിശുദ്ധ കത്തോലിക്ക സഭയില്‍ അംഗമായതില്‍ നമ്മുക്ക് അഭിമാനിക്കാം #repost
Image: /content_image/Mirror/Mirror-2019-08-19-11:28:07.jpg
Keywords: അത്ഭുത, ബൈബി
Content: 10990
Category: 1
Sub Category:
Heading: "അവര്‍ ഞങ്ങളെ സഹായിക്കാന്‍ എത്തിയ ദൈവദൂതർ": നിലമ്പൂര്‍ എംഎല്‍എയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു
Content: നിലമ്പൂര്‍: കവളപ്പാറ സന്ദർശനത്തിനിടെ മെത്രാന്മാര്‍ക്കൊപ്പം ഒരു പുരോഹിതൻ എടുത്ത ചിത്രത്തെ സംബന്ധിച്ചുള്ള പരിഹാസം നവമാധ്യമങ്ങളില്‍ ഉയരുമ്പോള്‍ നിലമ്പൂര്‍ എംഎല്‍എ പി‌വി അന്‍വര്‍ എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. നിലമ്പൂരിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, ആശ്വസിപ്പിക്കാനും സഹായിക്കാനും എത്തിയ ദൈവദൂതർ തന്നെയാണവരാണെന്നും വിവാദം ഇനിയും മുൻപോട്ട്‌ കൊണ്ട്‌ പോകരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അശരണർക്ക്‌ കൈത്താങ്ങാകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ മുൻപോട്ട്‌ പോകുന്ന സഭയെയും ആദരണീയരായ പിതാക്കന്മാരേയും ഈ വിഷയത്തിന്റെ പേരിൽ ക്രൂശിക്കുന്ന സമീപനം അവസാനിപ്പിക്കേണ്ടതുണ്ടെന്നും സഭാനേതൃത്വം ദുരിതമേഖലകളില്‍ വലിയ രീതിയില്‍ സഹായം എത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. #{red->none->b->ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍}# കഴിഞ്ഞ ദിവസങ്ങളിൽ കവളപ്പാറ സന്ദർശിക്കവേ, ആദരണീയരായ കേരള കാത്തലിക്‌ ബിഷപ്സ്‌ കോൺഫ്രൻസ്‌ സാമൂഹിക സേവന വിഭാഗം ചെയർമാൻ തോമസ്‌ മാർ കൂറിലോസ്‌ തിരുമേനിക്കും ബത്തേരി ബിഷപ്പ്‌ ജോസഫ്‌ മാർ തോമസിനുമൊപ്പം,ഒരു പുരോഹിതൻ എടുത്ത ചിത്രത്തെ, സംബന്ധിച്ച്‌ ചർച്ചകൾ കൊഴുക്കുകയാണല്ലോ. ചില മാധ്യമങ്ങളും ഈ വാർത്ത ആഘോഷിക്കുന്നുണ്ട്‌. ഒരാൾ കാണിച്ച മനുഷ്യസഹജമായ തെറ്റിന്റെ പേരിൽ, ആദരണീയരായ പിതാക്കന്മാരെ കുറ്റപ്പെടുത്തുന്നത്‌ ശരിയല്ല എന്ന അഭിപ്രായമാണുള്ളത്‌. അന്നേ ദിവസം പോത്തുകല്ലിൽ നടന്ന "റീബിൾഡ്‌ നിലമ്പൂർ" രൂപീകരണത്തിനായുള്ള സർവ്വകക്ഷി യോഗത്തിൽ ബത്തേരി ബിഷപ്പ്‌ പങ്കെടുത്തിരുന്നു. പാതാർ ഉൾപ്പെടെയുള്ള ദുരന്ത മേഖലകളിലും അവർ പോയിരുന്നു. പോത്തുകല്ലിലെ യോഗത്തിൽ പങ്കെടുത്ത്‌ നാട്ടുകാരുടെ ദു:ഖത്തിൽ പങ്ക്‌ ചേർന്നതിനൊപ്പം,വ്യക്തിപരമായി സംസാരിച്ചപ്പോൾ കഴിയുന്ന സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ബത്തേരി അതിരൂപതയുടെ"ശ്രേയസ്‌" പദ്ധതി വഴി അവർ നിരവധി നിർദ്ധനരുടെ കണ്ണീരൊപ്പുന്നുണ്ട്‌. ബത്തേരി ബിഷപ്പിനെ കാലങ്ങളായി നേരിട്ടറിയാം. മതസൗഹാർദ്ദം ഉയർത്തിപ്പിടിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്‌. അതിരൂപതയുടെ കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളെ പറ്റിയും വ്യക്തമായ ധാരണയുണ്ട്‌. എക്കാലവും, അശരണർക്ക്‌ കൈത്താങ്ങാകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ മുൻപോട്ട്‌ പോകുന്ന സഭയെയും ആദരണീയരായ പിതാക്കന്മാരേയും ഈ വിഷയത്തിന്റെ പേരിൽ ക്രൂശിക്കുന്ന സമീപനം അവസാനിപ്പിക്കേണ്ടതുണ്ട്‌. പുറത്ത്‌ വന്ന ചിത്രങ്ങളിൽ നിന്ന് അത്‌ മനസ്സിലാക്കാൻ കഴിയും. ആരുടെയോ അഭ്യർത്ഥന പ്രകാരം, പോസ്‌ ചെയ്യുന്നതിനിടയിൽ നിമിഷ നേരത്തിനകം, ഒരാൾ ചെയ്ത പ്രവർത്തി മാത്രമാണിത്‌. അത്‌ ചിത്രത്തിൽ നിന്ന് വ്യക്തമാണ്. ഞങ്ങൾ നിലമ്പൂരിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങളെ ആശ്വസിപ്പിക്കാനും സഹായിക്കാനും എത്തിയ ദൈവദൂതർ തന്നെയാണവർ. ഈ വിവാദം ദയവായി ഇനിയും മുൻപോട്ട്‌ കൊണ്ട്‌ പോകരുത്‌... അപേക്ഷയാണ്... </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpvanvar%2Fphotos%2Fa.714472595270037%2F2617256124991665%2F%3Ftype%3D3&width=500" width="500" height="520" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p>
Image: /content_image/News/News-2019-08-19-12:57:11.jpg
Keywords: വൈറ
Content: 10991
Category: 18
Sub Category:
Heading: "അവര്‍ ഞങ്ങളെ സഹായിക്കാന്‍ എത്തിയ ദൈവദൂതർ": നിലമ്പൂര്‍ എംഎല്‍എയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു
Content: നിലമ്പൂര്‍: കവളപ്പാറ സന്ദർശനത്തിനിടെ മെത്രാന്മാര്‍ക്കൊപ്പം ഒരു പുരോഹിതൻ എടുത്ത ചിത്രത്തെ സംബന്ധിച്ചുള്ള പരിഹാസം നവമാധ്യമങ്ങളില്‍ ഉയരുമ്പോള്‍ നിലമ്പൂര്‍ എംഎല്‍എ പി‌വി അന്‍വര്‍ എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. നിലമ്പൂരിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, ആശ്വസിപ്പിക്കാനും സഹായിക്കാനും എത്തിയ ദൈവദൂതർ തന്നെയാണവരാണെന്നും വിവാദം ഇനിയും മുൻപോട്ട്‌ കൊണ്ട്‌ പോകരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അശരണർക്ക്‌ കൈത്താങ്ങാകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ മുൻപോട്ട്‌ പോകുന്ന സഭയെയും ആദരണീയരായ പിതാക്കന്മാരേയും ഈ വിഷയത്തിന്റെ പേരിൽ ക്രൂശിക്കുന്ന സമീപനം അവസാനിപ്പിക്കേണ്ടതുണ്ടെന്നും സഭാനേതൃത്വം ദുരിതമേഖലകളില്‍ വലിയ രീതിയില്‍ സഹായം എത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. #{red->none->b->ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍}# കഴിഞ്ഞ ദിവസങ്ങളിൽ കവളപ്പാറ സന്ദർശിക്കവേ, ആദരണീയരായ കേരള കാത്തലിക്‌ ബിഷപ്സ്‌ കോൺഫ്രൻസ്‌ സാമൂഹിക സേവന വിഭാഗം ചെയർമാൻ തോമസ്‌ മാർ കൂറിലോസ്‌ തിരുമേനിക്കും ബത്തേരി ബിഷപ്പ്‌ ജോസഫ്‌ മാർ തോമസിനുമൊപ്പം,ഒരു പുരോഹിതൻ എടുത്ത ചിത്രത്തെ, സംബന്ധിച്ച്‌ ചർച്ചകൾ കൊഴുക്കുകയാണല്ലോ. ചില മാധ്യമങ്ങളും ഈ വാർത്ത ആഘോഷിക്കുന്നുണ്ട്‌. ഒരാൾ കാണിച്ച മനുഷ്യസഹജമായ തെറ്റിന്റെ പേരിൽ, ആദരണീയരായ പിതാക്കന്മാരെ കുറ്റപ്പെടുത്തുന്നത്‌ ശരിയല്ല എന്ന അഭിപ്രായമാണുള്ളത്‌. അന്നേ ദിവസം പോത്തുകല്ലിൽ നടന്ന "റീബിൾഡ്‌ നിലമ്പൂർ" രൂപീകരണത്തിനായുള്ള സർവ്വകക്ഷി യോഗത്തിൽ ബത്തേരി ബിഷപ്പ്‌ പങ്കെടുത്തിരുന്നു. പാതാർ ഉൾപ്പെടെയുള്ള ദുരന്ത മേഖലകളിലും അവർ പോയിരുന്നു. പോത്തുകല്ലിലെ യോഗത്തിൽ പങ്കെടുത്ത്‌ നാട്ടുകാരുടെ ദു:ഖത്തിൽ പങ്ക്‌ ചേർന്നതിനൊപ്പം,വ്യക്തിപരമായി സംസാരിച്ചപ്പോൾ കഴിയുന്ന സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ബത്തേരി അതിരൂപതയുടെ"ശ്രേയസ്‌" പദ്ധതി വഴി അവർ നിരവധി നിർദ്ധനരുടെ കണ്ണീരൊപ്പുന്നുണ്ട്‌. ബത്തേരി ബിഷപ്പിനെ കാലങ്ങളായി നേരിട്ടറിയാം. മതസൗഹാർദ്ദം ഉയർത്തിപ്പിടിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്‌. അതിരൂപതയുടെ കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളെ പറ്റിയും വ്യക്തമായ ധാരണയുണ്ട്‌. എക്കാലവും, അശരണർക്ക്‌ കൈത്താങ്ങാകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ മുൻപോട്ട്‌ പോകുന്ന സഭയെയും ആദരണീയരായ പിതാക്കന്മാരേയും ഈ വിഷയത്തിന്റെ പേരിൽ ക്രൂശിക്കുന്ന സമീപനം അവസാനിപ്പിക്കേണ്ടതുണ്ട്‌. പുറത്ത്‌ വന്ന ചിത്രങ്ങളിൽ നിന്ന് അത്‌ മനസ്സിലാക്കാൻ കഴിയും. ആരുടെയോ അഭ്യർത്ഥന പ്രകാരം, പോസ്‌ ചെയ്യുന്നതിനിടയിൽ നിമിഷ നേരത്തിനകം, ഒരാൾ ചെയ്ത പ്രവർത്തി മാത്രമാണിത്‌. അത്‌ ചിത്രത്തിൽ നിന്ന് വ്യക്തമാണ്. ഞങ്ങൾ നിലമ്പൂരിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങളെ ആശ്വസിപ്പിക്കാനും സഹായിക്കാനും എത്തിയ ദൈവദൂതർ തന്നെയാണവർ. ഈ വിവാദം ദയവായി ഇനിയും മുൻപോട്ട്‌ കൊണ്ട്‌ പോകരുത്‌... അപേക്ഷയാണ്... </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpvanvar%2Fphotos%2Fa.714472595270037%2F2617256124991665%2F%3Ftype%3D3&width=500" width="500" height="520" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p>
Image: /content_image/News/News-2019-08-19-13:06:26.jpg
Keywords: വൈറ, സഹായ
Content: 10992
Category: 1
Sub Category:
Heading: രാജ്യത്തെ ലഹരി വിമുക്തമാക്കാന്‍ റഷ്യന്‍ സഭ
Content: മോസ്കോ: ലഹരിമരുന്നിനു അടിമയായവര്‍ക്കുള്ള ആദ്യത്തെ സൗജന്യ സ്വകാര്യ പുനരധിവാസ കേന്ദ്രവുമായി റഷ്യന്‍ സഭ. മോസ്കോയിലെ കൊഴെവ്നികി ജില്ലയിലെ പാവെലെട്സ്കാജ ട്രെയിന്‍ സ്റ്റേഷന് സമീപമുള്ള ദി മോസ്റ്റ്‌ ഹോളി ലൈഫ്-ഗിവിംഗ് ട്രിനിറ്റി ദേവാലയത്തോട് ചേര്‍ന്ന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയാണ് ഈ ലഹരിവിമുക്ത കേന്ദ്രം തുടങ്ങിയിരിക്കുന്നത്. റഷ്യയുടെ മാനുഷികസേവന പ്രവര്‍ത്തന ചരിത്രത്തില്‍ ഒരു പുതിയ അധ്യായമാണ് ഈ റിഹാബിലിറ്റേഷന്‍ സെന്റര്‍ തുറന്നിരിക്കുന്നത്. പാട്രിയാര്‍ക്കേറ്റിന്റെ ചാരിറ്റിക്ക് വേണ്ടിയുള്ള സിനഡല്‍ ഡിപ്പാര്‍ട്ട്മെന്റ് തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീകളെയും പുരുഷന്‍മാരെയും ഒരുപ്പോലെ താമസിപ്പിക്കുവാനുള്ള സൗകര്യം ഈ കേന്ദ്രത്തിനുണ്ട്. ലഹരിമരുന്നിന് അടിമയായവരുടെ കാര്യത്തില്‍ ആരും താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും, അവരുടെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിച്ചുകൊള്ളണമെന്നാണ് പലരും വിശ്വസിക്കുന്നതെന്ന് സഭയുടെ ചാരിറ്റി വിഭാഗം തലവനും ഒരെഖോവോ-സ്യുവോയിലെ മെത്രാനുമായ പാന്റെലെയ്മോന്‍ (ഷാടോവ്) പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ലഹരി മരുന്നിനു അടിമയായവര്‍ക്കാണ് നമ്മുടെ സഹായം വേണ്ടത്. തന്റെ തെറ്റുകള്‍ തിരുത്തുവാനും ലഹരിമരുന്ന്‍ ഉപേക്ഷിക്കുവാനും ആഗ്രഹമുള്ളിടത്തോളം കാലം അവരെ സ്വാഗതം ചെയ്യുവാന്‍ സഭ തയ്യാറാണ്. സഭാ വിഭാഗമോ, വയസ്സോ പൗരത്വമോ കണക്കിലെടുക്കാതെ ആര്‍ക്ക് വേണമെങ്കിലും ഇവിടേക്ക് കടന്നുവരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ ഇന്റീരിയര്‍ മിനിസ്ട്രിയുടെ കണക്കനുസരിച്ച് ലഹരി പദാര്‍ത്ഥങ്ങള്‍ക്കടിമയായ ഏതാണ്ട് 5 ലക്ഷത്തോളം പേര്‍ രാജ്യത്തുണ്ട്. ഇവര്‍ക്കായി എഴുപതോളം പുനരധിവാസ കേന്ദ്രങ്ങള്‍ സര്‍ക്കാരിന്റെ കീഴിലുണ്ടെങ്കിലും സ്വകാര്യ മേഖലയിലെ ആദ്യത്തെ സൗജന്യ ലഹരിവിമോചന പുനരധിവാസ കേന്ദ്രത്തിനു അനുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. ലഹരി മരുന്നിനടിമയായവരുടെ മോചനത്തിനായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ഓരോ വര്‍ഷവും പത്തില്‍ കുറയാത്ത പുതിയ സംരഭങ്ങളാണ് നടപ്പിലാക്കി വരുന്നത്.
Image: /content_image/News/News-2019-08-19-13:46:35.jpg
Keywords: റഷ്യ
Content: 10993
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭാ സിനഡ് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ചു
Content: കാക്കനാട്: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ 27ാമതു സിനഡിന്റെ രണ്ടാമത്തെ സെഷന്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ചു. മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദീപം തെളിച്ച് സിനഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കാലവര്‍ഷകെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും പ്രാര്ത്ഥലനയോടെ അനുസ്മരിച്ചുകൊണ്ട് സാഹോദര്യത്തിലും കൂട്ടായ പരിശ്രമത്തിലും പ്രളയാനന്തര പുനരധിവാസ പ്രവര്ത്ത്നങ്ങളില്‍ എല്ലാ രൂപതകളുടെയും ഔദാര്യപൂര്‍വ്വകമായ സഹകരണം ഉണ്ടാകണമെന്ന് കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തു. മരണമടഞ്ഞ സാത്‌ന രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ അബ്രാഹം ഡി. മറ്റം പിതാവിനെയും സീറോ മലബാര്‍ മേജര്‍ ആര്ക്കി എപ്പിസ്‌കോപ്പല്‍ ട്രിബ്യുണല്‍ പ്രസിഡന്റായി ശുശ്രൂഷ ചെയ്തു വരവേ നിര്യാതനായ റവ. ഡോ. ജോസ് ചിറമേലിനെയും മാര്‍ ആലഞ്ചേരി അനുസ്മരിച്ചു. സഭയിലെ ആനുകാലിക പ്രതിസന്ധി പരിഹരിക്കാന്‍ സിനഡഗംങ്ങള്‍ എല്ലാവരും ഒരേ മനസോടെ ചര്ച്ച കളില്‍ പങ്കെടുക്കണമെന്നും പ്രതിസന്ധികളുടെ പരിഹാരം ഈ സിനഡില്‍ തന്നെ ഉണ്ടാവാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ ഫസ്റ്റ് കൗണ്സിലര്‍ മോണ്‍. മിത്യ ലെസ്‌കോവര്‍ സിനഡിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രളയ ദുരിതമനുഭവിക്കുന്നവരോടുള്ള ഫ്രാന്സിാസ് പാപ്പായുടെ അനുശോചനം മോണ്സിനഞ്ഞോര്‍ സിനഡിനെ അറിയിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചകളില്‍ എറണാകുളംഅങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്ക്ക് സിനഡില്‍ പ്രഥമ പരിഗണന നല്കാന്‍ തീരുമാനിച്ചു. അദിലബാദ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്റണി പ്രിന്‍സ് പാണങ്ങാടന്‍ പിതാവ് സിനഡിനു മുന്നോടിയായി പ്രാരംഭധ്യാനം നയിക്കുകയും മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാന്മാര്‍ ഒരുമിച്ചു ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു. മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സിനഡില്‍ സഭയിലെ 56 മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ട്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനഡ് രണ്ടാഴ്ച നീണ്ടു നില്‍ക്കും.
Image: /content_image/India/India-2019-08-19-17:36:24.jpg
Keywords: സിനഡ
Content: 10994
Category: 18
Sub Category:
Heading: മഞ്ചേശ്വരത്തു കത്തോലിക്ക ദേവാലയത്തിന് നേരെ മണല്‍ മാഫിയയുടെ ആക്രമണം
Content: മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കത്തോലിക്ക ദേവാലയത്തിന് നേരെ മണല്‍ മാഫിയയുടെ ആക്രമണം. തിങ്കളാഴ്ച പുലർച്ചെ 3.25ന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കാരുണ്യമാത ദേവാലയത്തിന് നേരെ ആക്രമണം നടത്തിയത്. അക്രമത്തില്‍ പള്ളിയുടെ മുൻഭാഗത്തെ ജനലിന്റെ ചില്ലുകൾ തകർത്തു. രാവിലെ 6ന് പള്ളിയിൽ കുർബാനയ്ക്ക് എത്തിയവരാണു ചില്ലുകൾ തകർന്നതു കണ്ടത്. പിന്നീട് പള്ളി വികാരി ഫാ.വിൽസൻ സൽദാന എത്തി സിസി ക്യാമറ പരിശോധിച്ചപ്പോഴാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയതായി ദൃശ്യങ്ങളിൽ വ്യക്തമായത്. ഒരാൾ ബൈക്കിൽ വടിവാളുമായി പുറത്ത് നിൽക്കുകയും മറ്റൊരാൾ ഹെൽമറ്റ് കൊണ്ട് മുഖം മറച്ച് മതിൽ കടന്ന് ജനൽച്ചില്ല് തകർക്കുകയായിരുന്നു. നുറുവർഷം പഴക്കമുള്ള ഈ പള്ളി മംഗളുരു അതിരൂപതയ്ക്കു കീഴിലാണ്. അടുത്തു തന്നെയാണ് ഫാ.വിൽസൻ സൽദാന, ഫാ. വെൽവിൻ ലോബോ, പാചകക്കാരൻ ഫ്രാൻസിസ് എന്നിവർ താമസിക്കുന്നത്. രാത്രിയും പകലുമെന്നില്ലാതെ നടക്കുന്ന അനധികൃത മണല്‍ ഖനനം പ്രദേശത്തിന്റെ പരിസ്ഥിതിയെതന്നെ പാടേ മാറ്റിമറിക്കുന്ന നിലയിലായപ്പോഴാണു പ്രദേശവാസികള്‍ ജനകീയ പ്രതിരോധവുമായി രംഗത്തുവന്നതെന്നു ഫാ. വിന്സന്റ് പറഞ്ഞു. ജനകീയ സമരത്തിന് ഇടവകാംഗങ്ങളുടെ പിന്തുണയും സജീവ പങ്കാളിത്തവുമുണ്ടായിരുന്നു. ഇതാണ് മണല് മാഫിയയെ പള്ളിക്കെതിരായി തിരിയാന്‍ പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നു. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി കേസെടുത്തു. ജില്ലാ പോലിസ് മേധാവി ജെയിസ് ജോസഫ്, എഎസ്പി ഡി.ശിൽപ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. അന്വേഷണത്തിനായി അഞ്ചംഗ പൊലീസ് സംഘത്തെ നിയമിച്ചു. കുറച്ച് ദിവസമായി മണൽ കടത്തുമായി ബന്ധപ്പെട്ട് ഈ പ്രദേശങ്ങളിൽ തർക്കം ഉണ്ടായിരുന്നു. ദേവാലയം അക്രമിച്ചവരെ ഉടൻ പിടികൂടണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ എം.സി. ഖമറുദ്ദീൻ, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുറഹ്മാൻ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, സജി സെബാസ്റ്റ്യൻ, ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് എന്നിവർ ആവശ്യപ്പെട്ടു.
Image: /content_image/India/India-2019-08-20-04:45:53.jpg
Keywords: ഗ്രോട്ടോ, ആക്രമ