Contents
Displaying 10621-10630 of 25163 results.
Content:
10935
Category: 24
Sub Category:
Heading: ജീവിതം നിലയില്ലാ കയത്തിൽ, സഹായിക്കേണ്ടത് ഇനിയാണ്..!
Content: ഇന്നലെ പ്രളയം ഒരു കൗതുക കാഴ്ചയായിരുന്നു. എന്നാൽ ഇന്ന് അതൊരു നൊമ്പരക്കാഴ്ചയാണ്. കാരണം ഇന്നലെ പോയത് പതഞ്ഞൊഴുകുന്ന പുഴയും ദേശീയ പാതയിലെ വെള്ളക്കെട്ടും കാണാനായിരുന്നെങ്കിൽ ഇന്ന് പോയത് ഒരു ദുരിതാശ്വാസ ക്യാമ്പിലാണ്. ഇന്നലെ കൂട്ടുപുഴ പാലത്തിനടിയിലൂടെ പതഞ്ഞൊഴുകിയ കലക്കവെള്ളം ഇന്നു കണ്ട മനുഷ്യരുടെ ജീവിതങ്ങളെ നെടുനീളത്തിൽ കീറി മുറിച്ചാണ് ആർത്തലച്ച് കടന്നു പോയതത്രെ! അവിടെ ചോരമണത്തത് വെറുതെയായിരുന്നില്ല!!! അടിസ്ഥാന സൗകര്യങ്ങളൊരുക്കി ആശ്വാസവാക്കുകളുമായി ഒരു നാട് മുഴുവൻ കൂടെയുണ്ടെങ്കിലും ദുരിതം പേറി ക്യാമ്പിലെ ക്ലാസ് മുറികളിൽ അടുക്കിയിട്ട ബെഞ്ചുകൾക്ക് മുകളിലും നിലത്തു വിരിച്ച പായകളിലുമൊക്കെയായി കാൽമുട്ടുകൾക്കിടയിൽ ശിരസ് പൂഴ്ത്തിയിരിക്കുന്ന മനുഷ്യരുടെയെല്ലാം മുഖത്ത് എന്തൊരു ദൈന്യതയാണ്. ഒരായുസിന്റെ അധ്വാനം മുഴുവൻ വെള്ളത്തിൽ കുതിർന്ന് കിടക്കമ്പോൾ എങ്ങനെയാണ് അവരുടെ മുഖത്ത് പ്രസാദമുണ്ടാവുക? ജീവൻ മാത്രമേ ഇപ്പോൾ അവരുടെ കൈയിലുള്ളൂ, ജീവിതം നിലയില്ലാ കയത്തിൽ തന്നെയാണ്. മുഴുവനില്ലെങ്കിലും ഇത്തിരിയെങ്കിലും തിരികെ കിട്ടുമെന്ന പ്രത്യാശയാവണം ശോഭയേറെയില്ലെങ്കിലും നനഞ്ഞു കൂമ്പിയ കൺപോളകൾക്കിടയിൽ, മുനിഞ്ഞു കത്തുന്ന റാന്തൽ വിളക്കിന്റെ നാളത്തെ അനുസ്മരിപ്പിക്കുന്ന വിധം, എപ്പോഴോ കണ്ട ഇത്തിരിവെട്ടം. അവരുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കുമ്പോൾ മനുഷ്യൻ എന്ന വാക്കിന്റെ ഇതൾ വിടർന്നു വരുന്നു. ശരിക്കും ആരാണ് മനുഷ്യൻ - രണ്ടു കാലിൽ നിവർന്നു നിൽക്കുന്ന ജീവനുള്ള ശരീരത്തെ വിളിക്കാവുന്ന പേരൊന്നുമല്ല അത്. അങ്ങനെയെങ്കിൽ ജീവൻ കയ്യിലുണ്ടായിട്ടും പിന്നെന്തിനാണ് ഈ മനുഷ്യർ ഇങ്ങനെ പാതി പിളർന്ന് നിൽക്കുന്നത്. ഒരാളെ അയാളാക്കുന്നതിന്റെ പാതിയും അയാൾക്ക് പുറത്താണ് എന്നതുതന്നെ കാരണം. അയാളിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്ന മേൽവിലാസം മുതൽ സമൂഹത്തിന്റെ തരംതിരിവുകളിൽ അയാൾ അടയാളപ്പെടുത്തപ്പെടുന്ന മാനദണ്ഡങ്ങൾ വരെ അയാൾക്ക് പുറത്തുള്ള കാര്യങ്ങളുമായി, ഒരായുസിന്റെ അധ്വാനം കൊണ്ട് സ്വരുക്കൂട്ടി തന്റെ ചിറകുകൾക്ക് കീഴിലൊതുക്കി വച്ചിരിക്കുന്നവയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അങ്ങനെ കുറ്റിയടിച്ച് കെട്ടിയിരിക്കുന്ന മാടിനെ പോലെ അയാളുടെ ജീവിതത്തിനും ഒരു വ്യാസം നിശ്ചയിക്കപ്പെടുന്നു. ആ വൃത്തത്തെയാണ് ജീവിതം എന്ന് വിളിക്കുന്നത്. ജീവനും ജീവിതവും ചേരുന്നതാണ് മനുഷ്യൻ. മലവെള്ളത്തിൽ നിന്ന് കൈപിടിച്ച് കരയ്ക്ക് കയറ്റിയത് ജീവനെ മാത്രമാണ്. അതുകൊണ്ടാണ് ദുരിതാശ്വാസ ക്യാമ്പിലെ ചോരാത്ത മേൽക്കൂരയ്ക്ക് കീഴിലെ കട്ടിയുള്ള കമ്പളത്തിനടിയിലും അയാൾ തണുത്ത് വിറങ്ങലിച്ച് പോകുന്നത്. ജീവൻ മാത്രമാണ് കരയ്ക്കിരിക്കുന്നത്. ജീവിതം ചേറിൽ പുതഞ്ഞും കലക്കവെള്ളത്തിൽ കുതിർന്നും കിടക്കുകയാണപ്പോഴും. വീട്, കുടുംബം, സമ്പാദ്യം ഒക്കെ നഷ്ടപ്പെടുമ്പോൾ ഒരാൾ നാല്പതോ അൻപതോ അതിലേറെയോ വർഷങ്ങളുടെ അധ്വാനം കൊണ്ട് ആയിത്തീർന്ന അയാളല്ലാതായി മാറുന്നു. കാരണം സ്വന്തമായുണ്ടായിരുന്നവയായിരുന്നു അയാളെ അയാളാക്കി മാറ്റിയത്. അതിൽപ്പരം അയാൾക്കിനി എന്ത് മുറിവുണ്ടാകാനാണ്? ജീവൻ സംരക്ഷിക്കുന്നതോടൊപ്പം ജീവിതത്തെ കരുപ്പിടിപ്പിക്കാൻ കൂടെ സഹായിക്കേണ്ടത് അനിവാര്യമായി മാറുന്നത് അവിടെയാണ്. ചുവടുറപ്പിക്കാനൊരിടമുണ്ടെങ്കിലല്ലേ മുന്നോട്ട് അടുത്ത ചുവട് വയ്ക്കാനാവൂ. അതുകൊണ്ട് പ്രളയകാലത്തെ സഹായങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലെ ഭക്ഷണ സാധനങ്ങളിലും, വസ്ത്രങ്ങളിലും, സാനിറ്ററി പാഡകളിലുമൊന്നും ഒതുങ്ങിപ്പോകരുത്. ക്യാമ്പുകളിൽ അവരുടെ ജീവനെ പൊതിഞ്ഞു പിടിക്കുന്ന കരുതലിന്റെ കരങ്ങളാവുക, ആത്മാവിന്റെ വിങ്ങലിൽ ആശ്വാസത്തിന്റെ മൊഴികളാവുക, തുളുമ്പുന്ന മിഴികളൊപ്പുന്ന കനിവുള്ള കൂട്ടാവുക. ക്യാമ്പിനപ്പുറം നിവർന്നു നിൽക്കാൻ അവരെ സഹായിക്കുന്ന ഊന്നുവടികളാവുക. ഇടം കണ്ടെത്താൻ അവർക്ക് തുണയാവുക. ക്യാമ്പിന് ശേഷമാണ് ദുരിതബാധിതർക്ക് സഹായം കൂടുതൽ ആവശ്യമുള്ളത്. ക്യാമ്പിൽ എല്ലാമെല്ലാമായിരുന്നിട്ട് അതിനപ്പുറം വെള്ളം നക്കിത്തുടച്ച ചില ശൂന്യതകളിലേക്ക് അവരെ വിട്ടിട്ട് പോരാൻ കഴിയുന്നതെങ്ങനെയാണ്? പ്രളയകാലത്ത് അവരുടെ ജീവനെ ചേർത്തു പിടിച്ചതുപോലെ പ്രളയാനന്തരം അവരുടെ ജീവിതത്തെക്കൂടി ചേർത്തു പിടിക്കാനുള്ള കടമ ദുരിതം ബാധിക്കാത്ത എല്ലാവർക്കുമില്ലേ?
Image: /content_image/SocialMedia/SocialMedia-2019-08-11-14:03:42.jpg
Keywords: സഹായ, പ്രളയ

10936
Category: 1
Sub Category:
Heading: ജലന്ധര്‍: കള്ളക്കേസ് ചമഞ്ഞ് പണം തട്ടിയ പോലീസുകാരെ പിരിച്ചുവിട്ടു
Content: പട്യാല: ജലന്ധര്‍ രൂപതയിലെ സഹോദയ സൊസൈറ്റിയുടെ കോടികള്‍ തട്ടിയെടുത്തു വൈദികനെതിരെ കള്ളക്കേസ് ഉണ്ടാക്കിയ മൂന്ന് എഎസ്‌ഐ അടക്കം നാലു പേരെ പഞ്ചാബ് പോലീസ് സര്‍വീസില്‍ നിന്നു പുറത്താക്കി. പട്യാല സീനിയര്‍ പോലീസ് ഓഫീസര്‍ മന്ദീപ് സിംഗ് സിദ്ദുവാണ് ഇവരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടിരിക്കുന്നത്. എഎസ്‌ഐമാരായ ജോഗിന്ദര്‍ സിംഹ്, രാജ്പ്രീത് സിംഗ്, ദില്‍ബാഗ് സിംഗ്, ഹെഡ് കോണ്സ്റ്റുബിള്‍ അമ്രിക് സിംഗ് എന്നിവരെയാണ് വകുപ്പുതല അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി ഡിസ്മിസല്‍ നടപടികള്‍ക്കു വിധേയമാക്കിയത്. ഇവരിപ്പോള്‍ പട്യാല സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ നടപടികള്‍ നേരിടുകയാണ്. കഴിഞ്ഞ മാര്‍ച്ച് 29നു ജലന്ധര്‍ രൂപത വൈദികന്‍ ഫാ. ആന്റണി മാടശേരി സഹോദയ സൊസൈറ്റിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥര്‍ക്കൊപ്പം പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണു പോലീസെത്തി പണം പിടിച്ചെടുത്തത്. വിവിധ സ്‌കൂളുകള്‍ക്കുള്ള സഹോദയ ബുക്ക് സൊസൈറ്റിയുടെ അക്കൗണ്ടില്‍ അടയ്ക്കുന്നതിനുള്ളതായിരുന്നു തുക. പോലീസ് പിടിച്ചെടുത്ത 16.65 കോടി രൂപയില്‍ 6.66 കോടി രൂപ കാണാതായെന്ന പരാതി ഉയര്‍ന്നു. സംഭവം വിവാദമായതോടെ ഐജി പ്രവീണ്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം (എസ്‌ഐടി) അന്വേഷണം ആരംഭിക്കുകയായിരിന്നു. തെറ്റായ വിവരത്തിന്റെ പേരില്‍ പോലീസ് റെയ്ഡ് നടത്തിയതില്‍ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും പിടിച്ചെടുത്ത പണത്തില്‍ തട്ടിപ്പു നടത്തിയെന്നും എസ്‌ഐടി നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ രണ്ട് എഎസ്‌ഐമാരെ സസ്‌പെന്‍ഡ് ചെയ്തത്. വൈകാതെ വ്യാജരേഖ ഉപയോഗിച്ച് കൊച്ചിയില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇവരെ കേരള പോലീസ് അറസ്റ്റ് ചെയ്തു. റെയ്ഡ് നടപടികള്‍ക്കും പണം തട്ടിപ്പിനും മേല്‍നോട്ടം വഹിച്ചതായി കണ്ടെത്തിയ ഖന്ന സീനിയര്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് ധ്രുവ് ദാഹിയയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തത്സ്ഥാനത്തുനിന്നു നീക്കിയിരുന്നു. ഹവാല പണം എന്നാരോപിച്ച് വൈദികന്റെ കൈയില്‍ നിന്നു പണം പിടിച്ചെടുത്ത സംഭവത്തിലെ അന്വേഷണ മേല്‍നോട്ടമായിരുന്നു ധ്രുവ് ദാഹിയയ്ക്ക് ഉണ്ടായിരുന്നത്. ബിഷപ്പ് ഫ്രാങ്കോയുടെ അടുപ്പക്കാരനില്‍നിന്നു കള്ളപ്പണം പിടിച്ചു എന്ന ആരോപണം ഉയര്‍ത്തി ചില മാധ്യമങ്ങള്‍ വലിയ രീതിയില്‍ വ്യാജ പ്രചരണം നടത്തിയിരിന്നു. എന്നാല്‍, ജലന്ധര്‍ രൂപതയിലെ സ്‌കൂളുകളില്‍നിന്നു ശേഖരിച്ചു ബാങ്കില്‍ അടയ്ക്കാന്‍ സൂക്ഷിച്ചിരുന്ന കൃത്യമായ രേഖകളുള്ള പണമാണ് പോലീസ് അനധികൃതമായി പിടിച്ചുകൊണ്ടുപോയതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. വിഷയത്തില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വ്യാജ വാര്‍ത്ത പിന്‍വലിച്ചു മാപ്പ് പറയണമെന്നാണ് ഏവരുടെയും ആവശ്യം.
Image: /content_image/News/News-2019-08-12-03:40:08.jpg
Keywords: ജലന്ധ

10937
Category: 18
Sub Category:
Heading: ദുരിതബാധിതര്‍ക്ക് താങ്ങും തണലുമാകാന്‍ വരാപ്പുഴ അതിരൂപത
Content: വരാപ്പുഴ: പ്രകൃതിദുരന്തത്തില്‍ ഒരു വര്‍ഷം മുമ്പ് എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ച വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗം എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ഇതര സംഘടനാ സംവിധാനങ്ങളും ഇത്തവണയും ജാതി-മത-ഭേദമന്യേ ഏവരെയും സഹായിക്കാന്‍ സേവനരംഗത്ത് ഉണ്ടാകുമെന്ന്‍ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. നഷ്ടമായ ജീവനുകള്‍ക്ക് നിത്യശാന്തി നേര്‍ന്ന് പ്രാര്‍ത്ഥിക്കാനും അവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരാനും ദുരിതത്തില്‍ അകപ്പെട്ടവരെ തിരികെ സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് വീണ്ടും സാഹചര്യം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുമായി ഇണങ്ങിജീവിക്കാന്‍ മനുഷ്യര്‍ മടി കാട്ടരുത്. പ്രകൃതി നേരിടുന്ന ആഘാതം സംബന്ധിച്ച അനുബന്ധ ശാസ്ത്രീയ നിരീക്ഷണങ്ങളും മുന്‍കരുതല്‍ ശുപാര്‍ശകളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കണക്കിലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2019-08-12-05:05:35.jpg
Keywords: വരാപ്പുഴ

10938
Category: 1
Sub Category:
Heading: കുടുംബങ്ങള്‍ക്കു വേണ്ടി പാപ്പയുടെ ആഗസ്റ്റ് മാസ പ്രാര്‍ത്ഥനാനിയോഗം
Content: വത്തിക്കാന്‍ സിറ്റി: കുടുംബങ്ങളെ സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ആഗസ്റ്റ് മാസ പ്രാര്‍ത്ഥനാനിയോഗം. പ്രാര്‍ത്ഥനയുടെയും സ്നേഹത്തിന്‍റെയും ജീവിതത്തിലൂടെ കുടുംബങ്ങള്‍ പൂര്‍വ്വോപരി മാനവപുരോഗതിയുടെ യഥാര്‍ത്ഥമായ പാഠശാലകളായിത്തീരട്ടെയെന്ന്‍ 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' തയാറാക്കിയ വീഡിയോ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ഇതിന്റെ പരിഭാഷ വത്തിക്കാന്‍ റേഡിയോ മലയാളം വിഭാഗം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ഏതു തരത്തിലുള്ള ലോകമാണ് ഭാവിതലമുറയ്ക്കായ് നീക്കിവയ്ക്കാന്‍ നാം ആഗ്രഹിക്കുന്നത്? അത് കുടുംബങ്ങളുടെ ലോകമായിരിക്കണം. കുടുംബങ്ങളെ ശ്രദ്ധിക്കേണ്ടതുണ്ട്, അവ ഭാവിയുടെ യഥാര്‍ത്ഥമായ പാഠശാലകളും, സ്വാതന്ത്ര്യത്തിന്‍റെ മേഖലകളും മാനവിക കേന്ദ്രങ്ങളുമാണ്. കുടുംബങ്ങളില്‍ ഒറ്റയായും കൂട്ടമായും പ്രാര്‍ത്ഥിക്കാനുള്ള ഒരു പ്രത്യേക ഇടം സൂക്ഷിക്കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2019-08-12-06:43:15.jpg
Keywords: പാപ്പ

10939
Category: 18
Sub Category:
Heading: നവീകരിച്ച എറണാകുളം ബസിലിക്കയുടെ ആശീര്‍വാദം നടന്നു
Content: എറണാകുളം: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ ഭദ്രാസന ദേവാലയവും അങ്കമാലി അതിരൂപതയുടെ കത്തീഡ്രലുമായ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയുടെ നവീകരണത്തിന് ശേഷമുള്ള ആശീര്‍വാദം നടന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആശീര്‍വാദ ശുശ്രൂഷകള്‍ക്കു ശേഷം ആഘോഷമായ ദിവ്യബലിയും നടന്നു. 1974ലാണ് ഇപ്പോഴത്തെ കത്തീഡ്രല്‍ ദേവാലയം നിര്‍മിച്ചത്. 1986 ഫെബ്രുവരി 7ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ദേവാലയം സന്ദര്‍ശിച്ചിരുന്നു. ദേവാലയത്തില്‍ നിലവിലുള്ള അള്‍ത്താര നിലനിര്‍ത്തിക്കൊണ്ടുള്ള നവീകരണമാണ് ഇപ്പോള്‍ നടത്തിയിട്ടുള്ളത്.
Image: /content_image/India/India-2019-08-12-07:30:44.jpg
Keywords: കത്തീഡ്ര, ബസിലി

10940
Category: 1
Sub Category:
Heading: എയിഡ് ബഡ്ജറ്റ് ക്രൈസ്തവർക്ക് ലഭ്യമാക്കണമെന്ന് ബ്രിട്ടീഷ് എംപി
Content: ലണ്ടന്‍: ബ്രിട്ടന്റെ എയിഡ് ബഡ്ജറ്റിൽ ഉൾപ്പെടുന്ന സാമ്പത്തിക സഹായങ്ങൾ ലോകമെമ്പാടും പീഡനങ്ങൾ നേരിടുന്ന ക്രൈസ്തവ സമൂഹത്തിന് ലഭ്യമാക്കണമെന്ന് ബ്രിട്ടീഷ് നിയമനിർമ്മാണ സഭാംഗം ആവശ്യപ്പെട്ടു. ക്രൈസ്തവ പീഡനങ്ങളെ പറ്റി ട്രൂറോ ബിഷപ്പ് ഫിലിപ്പ് മൗണ്ട് സ്റ്റീഫൻ സമർപ്പിച്ച റിപ്പോർട്ടിൻമേൽ ചർച്ച നടത്തവേയാണ് ഗില്ലിംഗ്ഹാം, റേയ്ൻഹാം എംപിയായ റഹ്മാൻ ചിസ്റ്റി ഈ ആവശ്യമുന്നയിച്ചത്. പീഡിത ക്രൈസ്തവ സമൂഹത്തിന് നൽകുന്ന സാമ്പത്തിക സഹായം കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നടപടി സ്വീകരിക്കുന്നതിനെ പറ്റി ചിന്തിക്കണമെന്ന് ജന പ്രതിനിധിസഭയിൽ പ്രസംഗിക്കവേ ചിസ്റ്റി പറഞ്ഞു. സർക്കാർ ക്രൈസ്തവർക്ക് നൽകിവരുന്ന സഹായങ്ങളെ വിശകലനം ചെയ്തുള്ള റിപ്പോർട്ട് ജൂലൈയിലാണ് പുറത്തു വന്നത്. നൈജീരിയൻ അഭയാർത്ഥി ക്യാമ്പിൽ ക്രൈസ്തവ വിശ്വാസികളായതിന്റെ പേരിൽ ഭക്ഷണം നിഷേധിക്കപ്പെട്ട സംഭവം മുൻ കൺസർവേറ്റീവ് പാർട്ടി മന്ത്രിയായിരുന്ന ആൻഡ്രൂസ് സീലസ് ചർച്ചയിൽ ഉന്നയിച്ചു. ബ്രിട്ടൻ നൽകുന്ന സാമ്പത്തിക സഹായങ്ങൾ വേർതിരിവില്ലാതെ ആവശ്യക്കാരിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബൈബിൾ വിശ്വാസ സത്യങ്ങൾ പൊതുരംഗത്ത് ഏറ്റുപറയുന്ന നിയമ നിർമാണ സഭാംഗങ്ങളെ വിമർശിക്കുന്നവരെ താക്കീത് ചെയ്യണമെന്ന് കൺസർവേറ്റീവ് എംപിയായ ഫിയോണ ബ്രൂസും ചർച്ചക്കിടെ പറഞ്ഞു.
Image: /content_image/News/News-2019-08-12-08:05:49.jpg
Keywords: ബ്രിട്ടന്‍, ബ്രിട്ടീ

10941
Category: 1
Sub Category:
Heading: കലാപ നടുവില്‍ ദശാബ്ദത്തിന് ശേഷം തെക്കന്‍ സുഡാനി രൂപതക്ക് ഇടയന്‍
Content: മലക്കല്‍: ആഭ്യന്തര പ്രശ്നങ്ങള്‍ കൊണ്ട് സമാധാന അന്തരീക്ഷം നഷ്ട്ടമായ തെക്കന്‍ സുഡാനിലെ പ്രാദേശിക രൂപതക്ക് നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം പുതിയ അധ്യക്ഷന്‍. 2009-ല്‍ ബിഷപ്പ് അന്തരിച്ചതിനെ തുടര്‍ന്ന്‍ മെത്രാനില്ലാതിരുന്ന മലക്കല്‍ രൂപതയുടെ പുതിയ മെത്രാനായി മുന്‍ വികാര്‍ ജനറലായിരുന്ന അഭിവന്ദ്യ റവ. ഡോ. സ്റ്റീഫന്‍ അഡോര്‍ മോജ്വോക്കാണ് അഭിഷിക്തനായത്. ജൂലൈ 28-ഞായറാഴ്ച മലക്കലെ ക്രൈസ്റ്റ് ദി കിംഗ് ഇടവകയില്‍ വെച്ച് നടന്ന സ്ഥനാരോഹരണ ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ഉപരാഷ്ട്രപതി ജെയിംസ് വാനി ഇഗ്ഗ, കര്‍ദ്ദിനാള്‍ ഗബ്രിയേല്‍ സുബേര്‍ വാക്കോ എന്നിവര്‍ക്ക് പുറമേ കിഴക്കന്‍ ആഫ്രിക്കയിലെ വത്തിക്കാന്‍ പ്രതിനിധിയും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിരവധി പുരോഹിതരും ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ ആഭ്യന്തരകലഹങ്ങള്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ശുശ്രൂഷക്കിടയില്‍ നടത്തിയ പ്രസംഗത്തില്‍ പുതിയ മെത്രാന്‍ പ്രധാനമായും പരാമര്‍ശിച്ചത്. തെക്കന്‍ സുഡാനില്‍ സമാധാനം പുലര്‍ന്നുകാണുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പരസ്പരം സ്നേഹിക്കണമെന്നും സമാധാന കരാര്‍ നമ്മുക്ക് തന്നെ നേടിയെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാനില്‍ നിന്നും 2011-ല്‍ സ്വാതന്ത്ര്യം നേടിയ റിപ്പബ്ലിക് ഓഫ് സൗത്ത് സുഡാന്‍ ആഭ്യന്തരയുദ്ധത്താല്‍ ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് പുതിയ മെത്രാന്‍ അഭിഷിക്തനായിരിക്കുന്നത്. തെക്കന്‍ സുഡാനില്‍ നിലനില്‍ക്കുന്ന മൃഗീയമായ അക്രമങ്ങളെ 2015-ല്‍ ആഫ്രിക്കന്‍ യൂണിയന്‍ അപലപിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഐക്യരാഷ്ട്ര സഭാ കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ആക്രമത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും 40-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2013-മുതല്‍ ഇതുവരെ ഏതാണ്ട് നാലുലക്ഷത്തോളം പേരാണ് ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ മെത്രാന്റെ നിയമനത്തില്‍ സമാധാന ഇടപെടലുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍.
Image: /content_image/News/News-2019-08-12-10:24:13.jpg
Keywords: സുഡാ

10942
Category: 1
Sub Category:
Heading: സഹായത്തിനായി കരം നീട്ടാം, സഹായിക്കാന്‍ കരം കൊടുക്കാം: പുതിയ പദ്ധതിയിലൂടെ
Content: ഒരു ദുരന്തം തീരും മുന്‍പ് മറ്റൊരു ദുരന്തം. ഒരു വേദനയെ അതിജീവിക്കും മുന്‍പ് മറ്റൊന്നിന്റെ കടുത്ത പ്രഹരം. കണ്ണീരും വേദനയുമാണ് മഴക്കെടുതിയില്‍ ഭൂരിഭാഗം പേര്‍ക്കും ഇനിയുള്ള ആകെ നീക്കി ബാക്കി. ഉറ്റവരെയും ഉടയവരെയും നഷ്ട്ടപ്പെട്ട നൂറുകണക്കിനാളുകള്‍. ഒരു ജീവിതായുസ്സിന്റെ സ്വപ്നമായ ഭവനം മണ്ണില്‍ അലിഞ്ഞു ചേര്‍ന്ന ആയിരകണക്കിന് കുടുംബങ്ങള്‍. വര്‍ഷങ്ങളായുള്ള വിയര്‍പ്പൊഴുക്കിയുള്ള അധ്വാനത്തില്‍ ആശ്രയമെന്ന് കരുതിയ കൃഷി സ്ഥലത്തെ കുറിച്ചു കണ്ണീര്‍വാര്‍ക്കുന്ന എണ്ണമില്ലാത്ത സഹോദരങ്ങള്‍. അതെ, ഇത് കണ്ണുനീരിന്റെ നാളുകളാണ്. ഒരു ആയുഷ്ക്കാലമെത്രയും നേടിയതൊക്കെ സര്‍വ്വതും നഷ്ട്ടപ്പെട്ട നമ്മുടെ സഹോദരങ്ങളുടെ നോവ് എത്രയോ കഠിനമാണ്. ഇതിലെല്ലാം ഉപരി നിരവധി മനുഷ്യര്‍ എപ്പോഴും മണ്ണിനടിയിലാണെന്നതുള്ളത് കണ്ണു നിറക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം. ജീവൻ മാത്രമാണ് കരയിൽ ശേഷിക്കുന്നത്. ജീവിതം ചേറിൽ പുതഞ്ഞും കലക്കവെള്ളത്തിൽ കുതിർന്നും കിടക്കുകയാണപ്പോഴും. മനസ്സും പ്രതീക്ഷയും നഷ്ട്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തിന് കൈത്താങ്ങായി മാറേണ്ടത് കേവലം ക്യാമ്പുകളിലേക്ക് നാം നല്‍കുന്ന വസ്ത്രങ്ങള്‍ കൊണ്ടോ ഒരു നേരത്തെ ഭക്ഷണം കൊണ്ടോ മാത്രമാകരുത്. ആത്മാവിന്റെ വിങ്ങലിൽ ആശ്വാസത്തിന്റെ കരസ്പര്‍ശകേണ്ടത് ഇനിയുള്ള ദിവസങ്ങളിലാണ്. പ്രളയകാലത്ത് നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവനെ ചേർത്തു പിടിച്ചതുപോലെ പ്രളയാനന്തരം അവരുടെ ജീവിതത്തെക്കൂടി ചേർത്തു പിടിക്കാനുള്ള കടമ ദുരിതം ബാധിക്കാത്ത സുരക്ഷിത സ്ഥലങ്ങളിലായിരിക്കുന്ന നാം ഓരോരുത്തര്‍ക്കുമുണ്ട്. അതീവ ദയനീയമായ ഈ സാഹചര്യത്തില്‍, മലവെള്ളവും മഴവെള്ളവും തൂത്തെറിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് കരുണയുടെ കരം നീട്ടാന്‍ പ്രവാചക ശബ്ദം ന്യൂസ് പോര്‍ട്ടല്‍ {{ Let Us Help -> http://pravachakasabdam.com/index.php/site/help }} പദ്ധതി ആരംഭിക്കുകയാണ്. ദുരിതബാധിതരായ സഹോദരങ്ങള്‍ക്ക് സുമനസുകളില്‍ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും നേരിട്ട് സഹായം സ്വീകരിക്കുവാൻ അവസരം ഒരുക്കുന്നതാണ് പദ്ധതി. ഇതില്‍ ജാതിയില്ല, മതമില്ല, മറ്റ് വേര്‍തിരിവുകളൊന്നുമില്ല; ആര്‍ക്കും സഹായത്തിനായി അപേക്ഷിക്കാം; ആര്‍ക്കും സഹായിക്കാം. #{blue->none->b-> സഹായം ആവശ്യമുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ: }# 1. മുകളിൽ കൊടുത്തിരിക്കുന്ന #{red->none->b-> New Appeal }# ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Online Appeal Form-ൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തുക. 2. നിങ്ങളുടെ അവസ്ഥയും സാഹചര്യങ്ങളും പ്രളയത്തിൽ സംഭവിച്ച നാശനഷ്ടങ്ങളും വ്യക്തമായി മലയാളം Unicode-ൽ ടൈപ്പ് ചെയ്ത് ഉൾപ്പെടുത്തുക. 3. നാശനഷ്ടങ്ങൾ വ്യക്തമാകുന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക. 4. അപേക്ഷ സമർപ്പിക്കുന്നവരുടെ ആവശ്യം സത്യസന്ധമാണെന്ന് ഉറപ്പുവരുത്തുന്നതിനായി കത്തോലിക്കാ വിശ്വാസികൾ അവരുടെ ഇടവക ദേവാലയത്തിന്റെയും, കത്തോലിക്ക വിശ്വാസികളല്ലാത്തവരും മറ്റു മതവിശ്വാസികളും അവരുടെ അടുത്തുള്ള കത്തോലിക്കാ ദേവാലയത്തിന്റെയും അവിടുത്തെ ഇടവക വികാരിയുടെയും വിവരങ്ങൾ രേഖപ്പെടുത്തുകയും, അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി ഈ വൈദികനെ വിവരം അറിയിക്കുകയും വേണം. അപേക്ഷയുടെ സത്യസന്ധതയിൽ ഏതെങ്കിലും രീതിയിലുള്ള സംശയം തോന്നിയാൽ ഈ വൈദികനുമായി ബന്ധപ്പെട്ട് പ്രവാചക ശബ്ദം ടീം അതിന്റെ സത്യസന്ധത ഉറപ്പുവരുത്തുന്നതായിരിക്കും. 5. ഈ അപേക്ഷകൾ Submit ചെയ്തു കഴിയുമ്പോൾ ഇതു സത്യസന്ധമാണെന്നു ഉറപ്പു വരുത്തിയതിനു ശേഷം പ്രവാചക ശബ്ദത്തിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഈ വിവരങ്ങൾ ലോകം മുഴുവനുമുള്ള അനേകരിലേക്ക് എത്തിക്കും. ഓരോ ദിവസവും ആയിരങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രവാചക ശബ്ദം പോര്‍ട്ടലില്‍ സഹായ അഭ്യര്‍ത്ഥന കാണുന്ന സുമനസ്സുകള്‍ കരുണയുടെ കരം നീട്ടി സാന്ത്വനമേകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. പ്രളയക്കെടുതിയില്‍ മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയവര്‍ക്ക്, പുതുജീവിതം ആരംഭിക്കുവാന്‍ സഹായിക്കുന്ന ഈ പദ്ധതി ഏവരും ഉപയോഗപ്പെടുത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. നമ്മുക്ക് സഹായിക്കാം, സഹായത്തിനായി കേഴുന്നവര്‍ക്ക് ഈ മിഷനിലൂടെ ജീവിതം പടുത്തുയര്‍ത്താന്‍ അവസരം ഒരുക്കുകയും ചെയ്യാം.
Image: /content_image/News/News-2019-08-12-11:53:40.jpg

10943
Category: 17
Sub Category:
Heading: മഴക്കെടുതി: ഇടനിലക്കാരില്ലാതെ നേരിട്ട് സഹായം സ്വീകരിക്കാം
Content: ഒരു ദുരന്തം തീരും മുന്‍പ് മറ്റൊരു ദുരന്തം. ഒരു വേദനയെ അതിജീവിക്കും മുന്‍പ് മറ്റൊന്നിന്റെ കടുത്ത പ്രഹരം. കണ്ണീരും വേദനയുമാണ് മഴക്കെടുതിയില്‍ ഭൂരിഭാഗം പേര്‍ക്കും ഇനിയുള്ള ആകെ നീക്കി ബാക്കി. ഉറ്റവരെയും ഉടയവരെയും നഷ്ട്ടപ്പെട്ട നൂറുകണക്കിനാളുകള്‍. ഒരു ജീവിതായുസ്സിന്റെ സ്വപ്നമായ ഭവനം മണ്ണില്‍ അലിഞ്ഞു ചേര്‍ന്ന ആയിരകണക്കിന് കുടുംബങ്ങള്‍. വര്‍ഷങ്ങളായുള്ള വിയര്‍പ്പൊഴുക്കിയുള്ള അധ്വാനത്തില്‍ ആശ്രയമെന്ന് കരുതിയ കൃഷി സ്ഥലത്തെ കുറിച്ചു കണ്ണീര്‍വാര്‍ക്കുന്ന എണ്ണമില്ലാത്ത സഹോദരങ്ങള്‍. അതെ, ഇത് കണ്ണുനീരിന്റെ നാളുകളാണ്. ഒരു ആയുഷ്ക്കാലമെത്രയും നേടിയതൊക്കെ സര്‍വ്വതും നഷ്ട്ടപ്പെട്ട നമ്മുടെ സഹോദരങ്ങളുടെ നോവ് എത്രയോ കഠിനമാണ്. ഇതിലെല്ലാം ഉപരി നിരവധി മനുഷ്യര്‍ എപ്പോഴും മണ്ണിനടിയിലാണെന്നതുള്ളത് കണ്ണു നിറക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം. ജീവൻ മാത്രമാണ് കരയിൽ ശേഷിക്കുന്നത്. ജീവിതം ചേറിൽ പുതഞ്ഞും കലക്കവെള്ളത്തിൽ കുതിർന്നും കിടക്കുകയാണപ്പോഴും. മനസ്സും പ്രതീക്ഷയും നഷ്ട്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തിന് കൈത്താങ്ങായി മാറേണ്ടത് കേവലം ക്യാമ്പുകളിലേക്ക് നാം നല്‍കുന്ന വസ്ത്രങ്ങള്‍ കൊണ്ടോ ഒരു നേരത്തെ ഭക്ഷണം കൊണ്ടോ മാത്രമാകരുത്. ആത്മാവിന്റെ വിങ്ങലിൽ ആശ്വാസത്തിന്റെ കരസ്പര്‍ശകേണ്ടത് ഇനിയുള്ള ദിവസങ്ങളിലാണ്. പ്രളയകാലത്ത് നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവനെ ചേർത്തു പിടിച്ചതുപോലെ മഴക്കെടുതിക്ക് ശേഷം അവരുടെ ജീവിതത്തെക്കൂടി ചേർത്തു പിടിക്കാനുള്ള കടമ ദുരിതം ബാധിക്കാത്ത സുരക്ഷിത സ്ഥലങ്ങളിലായിരിക്കുന്ന നാം ഓരോരുത്തര്‍ക്കുമുണ്ട്. അതീവ ദയനീയമായ ഈ സാഹചര്യത്തില്‍, മലവെള്ളവും മഴവെള്ളവും തൂത്തെറിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് കരുണയുടെ കരം നീട്ടാന്‍ പ്രവാചക ശബ്ദം ന്യൂസ് പോര്‍ട്ടല്‍ {{ Let Us Help -> http://pravachakasabdam.com/index.php/site/help }} പദ്ധതി ആരംഭിക്കുകയാണ്. ദുരിതബാധിതരായ സഹോദരങ്ങള്‍ക്ക് സുമനസുകളില്‍ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും നേരിട്ട് സഹായം സ്വീകരിക്കുവാൻ അവസരം ഒരുക്കുന്നതാണ് പദ്ധതി. ഇതില്‍ ജാതിയില്ല, മതമില്ല, മറ്റ് വേര്‍തിരിവുകളൊന്നുമില്ല; ആര്‍ക്കും സഹായത്തിനായി അപേക്ഷിക്കാം; ആര്‍ക്കും സഹായിക്കാം. #{blue->none->b-> സഹായം ആവശ്യമുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ: }# 1. മുകളിൽ കൊടുത്തിരിക്കുന്ന {{ New Appeal -> http://pravachakasabdam.com/index.php/site/appeal/1 }} ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Online Appeal Form-ൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തുക. 2. നിങ്ങളുടെ അവസ്ഥയും സാഹചര്യങ്ങളും മഴക്കെടുതിയിൽ സംഭവിച്ച നാശനഷ്ടങ്ങളും വ്യക്തമായി മലയാളം Unicode-ൽ ടൈപ്പ് ചെയ്ത് ഉൾപ്പെടുത്തുക. 3. നാശനഷ്ടങ്ങൾ വ്യക്തമാകുന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക. 4. അപേക്ഷ സമർപ്പിക്കുന്നവരുടെ ആവശ്യം സത്യസന്ധമാണെന്ന് ഉറപ്പുവരുത്തുന്നതിനായി കത്തോലിക്കാ വിശ്വാസികൾ അവരുടെ ഇടവക ദേവാലയത്തിന്റെയും, കത്തോലിക്ക വിശ്വാസികളല്ലാത്തവരും മറ്റു മതവിശ്വാസികളും അവരുടെ അടുത്തുള്ള കത്തോലിക്കാ ദേവാലയത്തിന്റെയും അവിടുത്തെ ഇടവക വികാരിയുടെയും വിവരങ്ങൾ രേഖപ്പെടുത്തുകയും, അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി ഈ വൈദികനെ വിവരം അറിയിക്കുകയും വേണം. അപേക്ഷയുടെ സത്യസന്ധതയിൽ ഏതെങ്കിലും രീതിയിലുള്ള സംശയം തോന്നിയാൽ ഈ വൈദികനുമായി ബന്ധപ്പെട്ട് പ്രവാചക ശബ്ദം ടീം അതിന്റെ സത്യസന്ധത ഉറപ്പുവരുത്തുന്നതായിരിക്കും. 5. ഈ അപേക്ഷകൾ Submit ചെയ്തു കഴിയുമ്പോൾ ഇതു സത്യസന്ധമാണെന്നു ഉറപ്പു വരുത്തിയതിനു ശേഷം പ്രവാചക ശബ്ദത്തിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഈ വിവരങ്ങൾ ലോകം മുഴുവനുമുള്ള അനേകരിലേക്ക് എത്തിക്കും. ഓരോ ദിവസവും ആയിരങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രവാചക ശബ്ദം പോര്‍ട്ടലില്‍ സഹായ അഭ്യര്‍ത്ഥന കാണുന്ന സുമനസ്സുകള്‍ കരുണയുടെ കരം നീട്ടി സാന്ത്വനമേകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. പ്രളയക്കെടുതിയില്‍ മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയവര്‍ക്ക്, പുതുജീവിതം ആരംഭിക്കുവാന്‍ സഹായിക്കുന്ന ഈ പദ്ധതി ഏവരും ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്. നമ്മുക്ക് സഹായിക്കാം, സഹായത്തിനായി കേഴുന്നവര്‍ക്ക് ഈ മിഷനിലൂടെ ജീവിതം പടുത്തുയര്‍ത്താന്‍ അവസരം ഒരുക്കുകയും ചെയ്യാം.
Image: /content_image/News/News-2019-08-12-15:01:22.jpg
Keywords: മഴ, പ്രളയ

10944
Category: 1
Sub Category:
Heading: കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ തന്റെ ദുഃഖമറിയിച്ച് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മഴക്കെടുതിയും ഉരുള്‍പ്പൊട്ടലും മൂലം ക്ലേശിക്കുന്ന കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ തന്റെ ദുഃഖമറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. മാർപാപ്പയ്ക്ക് വേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനാണ് പ്രാദേശിക നേതൃത്വത്തിന് ടെലിഗ്രാം സന്ദേശമയച്ചത്. കേരളത്തിലും, കർണാടകയിലും, മഹാരാഷ്ട്രയിലും, ഗുജറാത്തിലും ജീവൻ നഷ്ടപ്പെട്ടവരെ ഓർത്ത് പാപ്പക്ക് വേദനയുണ്ടെന്നും ഭവനരഹിതരായവരും, ജീവിതമാർഗം നഷ്ടപ്പെട്ടവരും പാപ്പയുടെ ഓർമ്മയിലുണ്ടെന്നും സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾക്ക് ഫ്രാൻസിസ് മാർപാപ്പ ഹൃദയത്തിൽനിന്നും അനുശോചനമറിയിക്കുന്നതായും ടെലഗ്രാം സന്ദേശത്തിൽ പറയുന്നു. രാജ്യത്തിന് ഈ അവസ്ഥയെ തരണം ചെയ്യാനുള്ള ശക്തി ഉണ്ടാകട്ടെയെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തന്റെ പ്രാർത്ഥനയുണ്ടാകുമെന്നും പാപ്പക്ക് വേണ്ടി വത്തിക്കാന്‍ സെക്രട്ടറി സന്ദേശത്തില്‍ കുറിച്ചു. ദിവസങ്ങളായുള്ള കനത്ത മഴയിൽ വിവിധ സംസ്ഥാനങ്ങളിലായി നൂറ്റിയെന്‍പതോളം ആളുകളാണ് മരണപ്പെട്ടിരിക്കുന്നത്. നാലു ലക്ഷത്തോളം പേർ ഭവനരഹിതരായിട്ടുണ്ട്.
Image: /content_image/News/News-2019-08-12-16:32:31.jpg
Keywords: പാപ്പ, കേരള