Contents

Displaying 10601-10610 of 25164 results.
Content: 10915
Category: 1
Sub Category:
Heading: ആറ്റം ബോംബിനെ അതിജീവിച്ച കുരിശ് വീണ്ടും ജപ്പാനിലേക്ക്
Content: ഒഹിയോ/നാഗസാക്കി: രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനില്‍ അമേരിക്ക നടത്തിയ ആറ്റംബോംബാക്രമണത്തെ അത്ഭുതകരമായി അതിജീവിച്ച മരക്കുരിശ് ഒഹിയോയിലെ വില്‍മിംഗ്ടണ്‍ കോളേജ് നാഗസാക്കിയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലിന് തിരിച്ചു നല്‍കി. 1945 ഓഗസ്റ്റ് 9-ലെ ബോംബാക്രമണത്തില്‍ തകര്‍ന്ന ദേവാലയ ഭാഗങ്ങളില്‍ നിന്നുമാണ് മരക്കുരിശ് ലഭിച്ചത്. ഇന്നലെ വില്‍മിംഗ്ടണ്‍ കോളേജിന്റെ പീസ്‌ റിസോഴ്സ് സെന്റര്‍ ഡയറക്ടറായ ഡോ. ടാന്യാ മോസ് കുരിശ് ജപ്പാന്‍ സഭാനേതൃത്വത്തിന് കൈമാറി. രണ്ടാം ലോകമഹായുദ്ധത്തിന്റെ അപൂര്‍വ്വ അവശേഷിപ്പുകളില്‍ ഒന്നായ ഈ കുരിശ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലില്‍ പൊതു പ്രദര്‍ശനത്തിനു വെക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി. സമാധാനത്തിന്റേയും അനുരജ്ഞനത്തിന്റെയും പ്രകടനമെന്ന നിലയില്‍ അന്താരാഷ്ട്ര സഹാര്‍ദ്ദപരമായ നടപടിയെന്ന നിലയിലാണ് കുരിശ് തിരിച്ചു നല്‍കുന്നതെന്ന് ഡോ. ടാന്യാ പറഞ്ഞു. കത്തീഡ്രലില്‍ നിന്നും ഏതാനും സാധനങ്ങള്‍ മാത്രമേ വീണ്ടെടുക്കുവാന്‍ കഴിഞ്ഞുള്ളുവെന്നും, അവിടുത്തെ വിശ്വാസികളുമായി അഗാധമായി അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഈ കുരിശ് തിരികെ നല്‍കേണ്ടത് അനിവാര്യമായിരിന്നുവെന്നും ഇത്തരം നല്ല പ്രവര്‍ത്തികളാണ് സമാധാനപരമായ ഒരു ലോകം വാര്‍ത്തെടുക്കുവാന്‍ വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1895-നും 1952-നും ഇടക്ക് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രല്‍. ഏതാണ്ട് രണ്ടായിരം അടി ഉയരത്തില്‍ നിന്നും പതിച്ച ബോംബ്‌ ഈ ദേവാലയത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കി. യുദ്ധക്കാലത്ത് നാഗസാക്കിയില്‍ നിലയുറപ്പിച്ചിരുന്ന വാള്‍ട്ടര്‍ ഹുക്ക് എന്ന കത്തോലിക്കാ വിശ്വാസിയായ യുഎസ് സൈനികനാണ് ദേവാലയത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും ഈ കുരിശ് കണ്ടെത്തുന്നത്. അദ്ദേഹം അത് തന്റെ അമ്മക്ക് അയച്ചു കൊടുത്തു. 1982-ല്‍ ഇത് ഹിരോഷിമയിലേയും, നാഗസാക്കിയിലേയും ബോംബിടലുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ശേഖരിക്കുന്ന പീസ്‌ റിസോഴ്സ് സെന്ററിന് ഹുക്ക് സംഭാവനയായി നല്‍കുകയായിരിന്നു. 1959-ല്‍ പുനര്‍നിര്‍മ്മിച്ച ദേവാലയത്തിലാണ് ഇനി ഈ അതിജീവനത്തിന്റെ കുരിശ് ഉണ്ടാകുക.
Image: /content_image/News/News-2019-08-08-10:09:56.jpg
Keywords: ജപ്പാ
Content: 10916
Category: 13
Sub Category:
Heading: സര്‍വ്വ മഹത്വവും ദൈവത്തിന്: ഹാൾ ഓഫ് ഫെയിം പട്ടികയില്‍ ഇടം നേടിയ എൻഎഫ്എൽ താരങ്ങൾ
Content: ന്യൂയോര്‍ക്ക്: ഹാൾ ഓഫ് ഫെയിം പട്ടികയിലേക്ക് പേരു ചേര്‍ക്കപ്പെട്ടപ്പോള്‍ അത് ദൈവത്തിനുള്ള നന്ദി പ്രകാശനത്തിനുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണ് പ്രമുഖ എൻഎഫ്എൽ താരങ്ങൾ. ഹാൾ ഓഫ് ഫെയിം ലഭിച്ച എഡ് റീഡും, കെവിൻ മാവേയുമാണ് തങ്ങൾക്ക് കിട്ടിയ അവസരം ദൈവ നാമം മഹത്വപ്പെടുത്താൻ വേണ്ടി തുറന്ന അവസരമാക്കി ഉപയോഗിച്ചത്. തങ്ങൾക്ക് മികച്ച കരിയർ ഉണ്ടാക്കിയെടുക്കാൻ സാധിച്ചതും ഇപ്പോൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടം നേടാൻ സാധിച്ചതും സർവ്വശക്തനായ ദൈവം കാരണമാണെന്ന് ഇരുവരും അഭിമാനത്തോടെ സാക്ഷ്യപ്പെടുത്തി. കായിക താരത്തിന് വേണ്ടിയുള്ള പ്രാർത്ഥനയോടുകൂടിയാണ് എഡ് റീഡ് തന്റെ പ്രസംഗം ആരംഭിച്ചത്. എല്ലാ ഞായറാഴ്ചയും ഈ പ്രാർത്ഥന ചൊല്ലിയിട്ടാണ് എഡ് റീഡ് ഗ്രൗണ്ടിൽ എത്തിയിരുന്നത്. ഇത്രയും വലിയ ഉയരങ്ങളിൽ തന്നെ എത്തിച്ച ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നതായി റീഡ് പറഞ്ഞു. തന്റെ എല്ലാ നേട്ടങ്ങൾക്കു പിന്നിലും ദൈവമാണെന്ന്‍ സാക്ഷ്യപ്പെടുത്താന്‍ അദ്ദേഹം മടിക്കാണിച്ചില്ല. തന്റെ പരിശീലകനെ കുറിച്ച് പറഞ്ഞപ്പോൾ സുഭാഷിതങ്ങളുടെ പുസ്തകത്തിലുള്ള ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടും എന്ന ബൈബിൾ പദ പ്രയോഗമാണ് അദ്ദേഹം ഉപയോഗിച്ചത്. കെവിൻ മാവേയും ദൈവത്തിന് കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2019-08-08-11:19:15.jpg
Keywords: താരങ്ങ
Content: 10917
Category: 18
Sub Category:
Heading: 'വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ കുടുംബ ബന്ധങ്ങളെ ഛിന്നഭിന്നമാക്കുവാൻ അനുവദിക്കരുത്'
Content: കൊച്ചി. സ്വാഭാവിക സ്ത്രി പുരുഷ ബന്ധങ്ങൾക്ക് അപ്പുറം ഭിന്നലൈംഗീക അഭിനിവേശം പുലർത്തുന്നവരെ ദമ്പതികൾ എന്ന് വിളിക്കുന്നത്‌ അരോചകവും അസഹനീയവുമാണെന്നും വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരിൽ രാജ്യത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തെ ചിന്നഭിന്നമാക്കുവാൻ അനുവദിക്കരുതെന്നും കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് സാബു ജോസ്. കേരളത്തിലെ ആദ്യ സ്വവര്‍ഗ്ഗ ദമ്പതികള്‍ എന്ന പേരില്‍ മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലായിരിന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാതാപിതാക്കൾ മക്കൾ എന്ന ദൈവികവും പരമ്പരാഗതവുമായ കുടുംബ ബന്ധത്തെ തളർത്താനും തകർക്കാനും ഇടവരാതെ നോക്കുവാനുള്ള ബാധ്യത സമൂഹത്തിനുണ്ട്. മാതാപിതാക്കളുടെ സ്നേഹവും പരിചരണവും ഏറ്റുവാങ്ങി വളരേണ്ട കുഞ്ഞുങ്ങളെ, അതിന് കഴിയാത്തവർക്ക് എങ്ങനെ ദത്തു എടുക്കുവാൻ അനുവാദം ലഭിക്കും. സ്വഭാവിക കുടുംബ സംവിധാനത്തിന്റെ മനോഹാരിതയ്ക്ക് മങ്ങൽ ഏൽപ്പിക്കുന്ന വാർത്തകളും വീക്ഷണങ്ങളും നല്കാതിരിക്കുവാൻ മൂല്യബോധമുള്ള മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2019-08-08-15:55:12.jpg
Keywords: ഫെമിനി, സ്വവര്‍ഗ്ഗ
Content: 10918
Category: 18
Sub Category:
Heading: ജീവന് 'യെസ്' പറഞ്ഞ് മാര്‍ട്ടിനും ലിനറ്റും: സിസേറിയനിലൂടെ എട്ടാമത്തെ കുഞ്ഞിന് ജന്മം
Content: തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റലില്‍ നെട്ടൂര്‍ പള്ളിപ്പറമ്പില്‍ മാര്‍ട്ടിന്‍ ന്യൂനസിനും ലിനറ്റിനും ഇന്നലെ ഒരു കുഞ്ഞു കൂടി ജനിച്ചപ്പോള്‍ കേരളത്തില്‍ പിറന്നത് പുതുചരിത്രം. പ്രസവശസ്ത്രക്രിയ (സിസേറിയന്‍) കഴിഞ്ഞാല്‍ മൂന്നാമതൊരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കാന്‍പോലും ബുദ്ധിമുട്ടുന്നവരെ ഞെട്ടിച്ചിരിക്കുകയാണ് ഈ ദമ്പതികളും ഡോ. ഫിന്റോ ഫ്രാന്‍സീസും. ഇന്നലെ രാവിലെ സിസേറിയനിലൂടെ ദമ്പതികളുടെ എട്ടാമത്തെ കുഞ്ഞിനെയാണ് പുറത്തെടുത്തത്. എട്ടു പ്രസവവും സിസേറിയനായിരുന്നുവെന്നതാണ് ശ്രദ്ധേയം. ആദ്യ നാലു പ്രസവങ്ങള്‍ എറണാകുളത്തായിരുന്നു നടന്നത്. അഞ്ചാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതോടെ ഡോക്ടര്‍മാര്‍ കൈയൊഴിയുകയായിരിന്നു. അങ്ങനെയാണ് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയിലെ ഡോ. സിസ്റ്റര്‍ മാഴ്‌സലിറ്റിന്റെ അരികിലെത്തുന്നത്. അഞ്ചും ആറും സിസേറിയന്‍ അവിടെയായിരുന്നു. ഏഴാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് മാഴ്‌സലമ്മ മരിക്കുന്നത്. അങ്ങനെയാണ് പ്രോലൈഫ് പ്രവര്‍ത്തകനായ ഡോ. ഫിന്റോയുടെ അടുത്ത് കുഴിക്കാട്ടുശേരിയില്‍ എത്തുന്നത്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെയും മാഴ്‌സലമ്മയുടെയും പേരു ചേര്‍ത്ത് മറിയം മാഴ്‌സലറ്റ് എന്നാണ് പേരിടാന്‍ ഉദ്ദേശിക്കുന്നതെന്ന് കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതി സെക്രട്ടറി കൂടിയായ മാര്‍ട്ടിന്‍ പറഞ്ഞു. ഏഴാമത്തെയും എട്ടാമത്തെയും സിസേറിയന്‍ ചെയ്യാന്‍ താനും ആശുപത്രിയും നിമിത്തമായതില്‍ ഏറെ സന്തോഷവും ദൈവത്തിനു നന്ദിയുമുണ്ടെന്നു ഡോ. ഫിന്റോ ഫ്രാന്‍സിസ് പ്രതികരിച്ചു. മാര്‍ട്ടിന്‍ ലിനറ്റ് ദമ്പതികള്‍ക്ക് മക്കളായി മൂന്നു പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളുമാണുള്ളത്. മൂത്തവള്‍ ഗ്രേസ് അനീറ്റ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. അമ്മയെയും കുഞ്ഞിനെയും സന്ദര്‍ശിച്ചു അനുമോദനങ്ങള്‍ നേരിട്ടു അറിയിക്കുവാന്‍ കെസിബിസി പ്രോലൈഫ് സമിതി ഭാരവാഹികളും സമിതി അംഗങ്ങളും നേരിട്ടു എത്തിയിരിന്നു. സംസ്ഥാന പ്രസിഡന്റ് സാബു ജോസ്, വരാപ്പുഴ അതിരൂപത പ്രസിഡന്റ് ജോണ്‍സണ്‍ സി. ഏബ്രഹാം, വരാപ്പുഴ അതിരൂപത ഫാമിലി ആന്‍ഡ് പ്രൊലൈഫ് ഡയറക്ടര്‍ ഫാ. ആന്റണി കോച്ചേരി, സെക്രട്ടറി ലിസ തോമസ്, ടാബി ജോര്‍ജ് എന്നിവര്‍ ആശുപത്രിയിലെത്തി മാതാപിതാക്കളെ അനുമോദിച്ചു. ഹോളിഫാമിലി മദര്‍ ജനറല്‍ സിസ്റ്റര്‍ ഉദയ, ജനറല്‍ കൗണ്‍സിലര്‍ ആനി കുര്യാക്കോസ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ട്രീസ വര്‍ഗീസ് എന്നിവരും അനുമോദനങ്ങള്‍ നേരാന്‍ എത്തി.
Image: /content_image/India/India-2019-08-09-05:20:48.jpg
Keywords: ജീവന്‍, ജീവന്‍റെ
Content: 10919
Category: 9
Sub Category:
Heading: ദൈവകരങ്ങളിൽ ആശ്രയം തേടി നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ; ദിവ്യബലിയുടെ ദിവ്യാത്ഭുതങ്ങൾ പ്രഘോഷിച്ചുകൊണ്ട് കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷ
Content: ബെർമിങ്ഹാം: കരുണയുടെ ദൈവകരങ്ങളിൽ ആശ്രയമർപ്പിച്ച് ബെഥേലിൽ വീണ്ടും രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ. അവധിക്കാലം ആത്മീയ നവോന്മേഷത്താൽ നിറയാൻ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ പ്രാപ്തമാക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന് നാളെ ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. ആത്മാഭിഷേകം നിറയുന്ന ദൈവിക ശുശ്രൂഷകളുമായി സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന , പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ , ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും, രോഗശാന്തിയും, മാനസാന്തരവും പകർന്നുനൽകുന്ന കൺവെൻഷനിൽ സീറോ മലബാർ മിഷൻ ഡയറക്ടർമാരും വചന പ്രഘോഷകരുമായ ഫാ. ജോസ് അഞ്ചാനിക്കൽ, ഫാ. ടെറിൻ മുല്ലക്കര അഭിഷേകാഗ്നി കാത്തലിക് മിനിസ്റ്റ്രിയിലെ പ്രമുഖ വചനപ്രഘോഷകൻ ബ്രദർ ജാക്‌സൺ ജോസ് ‌ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. പരിശുദ്ധ കുർബാനയിലെ ദൈവിക സാന്നിധ്യവും മഹത്വവും പ്രഘോഷിച്ചുകൊണ്ട് അവധിക്കാല കൺവെൻഷനിൽ ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. ടീനേജുകാർക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. ലിറ്റിൽ ഇവാഞ്ചലിസ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്. കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 10 ന്‌ നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്‌: }# Bethel Convention Centre <br> Kelvin way <br> West Bromwich <br> Birmingham <br> B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ ‭07506 810177‬ <br> അനീഷ് ‭07760 254700‭ <br> ബിജുമോൻ മാത്യു ‭07515 368239‬. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ബിജു അബ്രഹാം- 07859890267 <br> ജോബി ഫ്രാൻസിസ് ‭07588 809478‬.
Image: /content_image/Events/Events-2019-08-09-05:48:31.jpg
Keywords: സോജി
Content: 10920
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ നിർബന്ധിത മതപരിവർത്തനത്തിനെതിരെ ക്രൈസ്തവ സംഘടന രംഗത്ത്
Content: കറാച്ചി: പാക്കിസ്ഥാനിൽ ക്രൈസ്തവ വിശ്വാസികളായ യുവതികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെ ശക്തമായി സ്വരമുയര്‍ത്തി കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ്. രാജ്യത്തു ഓരോ വർഷവും ആയിരക്കണക്കിന് യുവതികളെയാണ് തട്ടിക്കൊണ്ടുപോയി മതപരിവർത്തനത്തിന് വിധേയരാക്കുന്നതെന്ന് തബസം യൂസഫ് എന്ന കത്തോലിക്കാ അഭിഭാഷകൻ പറഞ്ഞു. വിഷയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരാനായി എയിഡ് ടു ദി ചർച്ച് ഇൻ നീഡ് കറാച്ചിയിൽ പത്രസമ്മേളനം നടത്തി. കറാച്ചി ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോസഫ് കൌട്ട്സും മറ്റനവധി മുസ്ലിം മത നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു. 14 വയസ്സുള്ള ഒരു ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി വിവാഹം ചെയ്ത സംഭവം കഴിഞ്ഞ മാസാവസാനമാണ് നടന്നത്. പാശ്ചാത്യ രാജ്യങ്ങളും, അന്താരാഷ്ട്ര മാധ്യമങ്ങളും ശ്രമിച്ചാൽ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാമെന്ന് യൂസഫ് പറഞ്ഞു. ക്രൈസ്തവ യുവതികള്‍ക്ക് സമാനമായി ഹൈന്ദവ യുവതികളും നിര്‍ബന്ധിത മതപരിവർത്തനത്തിന് വിധേയരാകുന്നുണ്ട്. ഇപ്പോൾ പാക്കിസ്ഥാനിൽ പെൺകുട്ടികളുടെ വിവാഹ പ്രായം പതിനാറാണ്. ഇത് പതിനെട്ടിലേക്ക് ഉയർത്താൻ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ആവശ്യപ്പെടുന്നുണ്ട്. തട്ടിക്കൊണ്ട് പോകലിനെതിരെയും നിർബന്ധിത മതപരിവർത്തനത്തിനെതിരെയും ന്യൂനപക്ഷങ്ങൾക്ക് നിയമ പരിരക്ഷ വേണമെന്നും സംഘടന ആവശ്യപ്പെടുന്നു. നാളെയാണ് രാജ്യത്തു ദേശീയ ന്യൂനപക്ഷ ദിനമായി ആചരിക്കുന്നത്. ഇതിനു മുന്‍പ് ഇത്തരത്തില്‍ പത്ര സമ്മേളനം വിളിച്ചുചേര്‍ത്തതിന് ഏറെ പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2019-08-09-07:11:48.jpg
Keywords: പാക്കി
Content: 10921
Category: 18
Sub Category:
Heading: വയനാട് ബെനഡിക്ടിൻ ധ്യാനകേന്ദ്രത്തിലെ ഏകദിന കൺവെൻഷനും ധ്യാനവും റദ്ദാക്കി
Content: കല്‍പ്പറ്റ: പ്രതികൂല കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ വയനാട്, മക്കിയാട് ബെനഡിക്ടിൻ ധ്യാനകേന്ദ്രത്തിൽ നടത്തപ്പെടാനിരുന്ന നാളെ (ഓഗസ്റ്റ് 10) നടത്താനിരിന്ന രണ്ടാം ശനിയാഴ്ച ഏകദിന ബൈബിൾ കൺവെൻഷനും ഞായറാഴ്ച (ഓഗസ്റ്റ് 11) മുതൽ 16 വരെയുള്ള ദിവ്യകാരുണ്യ ആത്മാഭിഷേക ധ്യാനവും റദ്ദാക്കിയതായി ഡയറക്ടര്‍ ഫാ. രാജീവ് പാല്ല്യത്തറ അറിയിച്ചു. ഓഗസ്റ്റ് 25 മുതൽ 30 വരെയുള്ള ധ്യാനത്തിലേയ്ക്ക് ബുക്ക് ചെയ്യാന്‍ സൌകര്യമുണ്ട്.
Image: /content_image/India/India-2019-08-09-08:54:39.jpg
Keywords: പ്രളയ
Content: 10922
Category: 1
Sub Category:
Heading: ദേവാലയങ്ങള്‍ക്ക് അംഗീകാരം: നടപടിയെ സ്വാഗതം ചെയ്ത് ഈജിപ്ഷ്യന്‍ സഭ
Content: കെയ്റോ: എണ്‍പത്തിയെട്ടു കോപ്റ്റിക് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് കൂടി നിയമപരമായ അംഗീകാരം നല്‍കിയ ഈജിപ്ത് സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് സഭാനേതൃത്വം. സര്‍ക്കാര്‍ നടപടി ശുഭപ്രതീക്ഷയേകുന്നതാണെന്നും അധികം വൈകാതെ വിവിധ സഭകളുടെ രണ്ടായിരത്തോളം ദേവാലയങ്ങള്‍ക്ക് നിയമാംഗീകാരം ലഭിക്കുമെന്നും ഈജിപ്തിലെ ‘കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്’ ന്റെ മീഡിയ കമ്മിറ്റി പ്രസിഡന്റായ ഫാ. റാഫിക് ഗ്രീച്ചെ പറഞ്ഞു. ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനായി പ്രാര്‍ത്ഥനയും, ഉപവാസവുമായി തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിശ്വാസനിര്‍ഭരമായ പ്രത്യേക സാഹചര്യത്തിലാണ് ദേവാലയങ്ങള്‍ക്ക് നിയമാംഗീകാരം ലഭിക്കുന്നതെന്നും ഫാ. റാഫിക് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ക്രൈസ്തവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഏഷ്യാന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പങ്കുവെച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച കെയ്റോയിലെ കാന്‍സര്‍ ആശുപത്രിക്ക് സമീപമുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഫാ. റാഫിക് ക്രിസ്ത്യാനികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വെളിപ്പെടുത്തിയത്. ആക്രമണങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാമെന്നും പോലീസും സൈന്യവും പോലെ ക്രിസ്ത്യാനികളും തീവ്രവാദി ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യമാണെന്നും ഫാ. റാഫിക് പറഞ്ഞു. തങ്ങളുടെ സുരക്ഷക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ അഭിമുഖം അവസാനിപ്പിച്ചത്. അതേസമയം ഇക്കഴിഞ്ഞ ജൂലൈ 1ന് വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍, ദേവാലയങ്ങളുടെ അനുമതി സംബന്ധിച്ചു അവലോകനം നടത്തുകയും, 88 ദേവാലയങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതിനുള്ള അനുവാദം നല്‍കുകയും ചെയ്തുവെന്ന് ഈജിപ്ത് മത്രിസഭയുടെ ഔദ്യോഗിക വക്താവായ നാദെര്‍ സാദ് വ്യക്തമാക്കി. മുന്‍പ് അംഗീകാരം നല്‍കിയ ദേവാലയങ്ങള്‍ വിശ്വാസികളുടെ സുരക്ഷക്ക് വേണ്ട വ്യവസ്ഥകള്‍ നടപ്പിലാക്കിയോ എന്ന കാര്യവും യോഗത്തില്‍ അവലോകനം ചെയ്തിരിന്നു. ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ നിര്‍മ്മാണവും, പരിപാലനവുമായി ബന്ധപ്പെട്ട 2016-ലെ നിയമനിര്‍മ്മാണത്തില്‍ നിലവിലെ ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍-സിസി നിര്‍ണ്ണായക പങ്കുവഹിച്ചിരിന്നു.
Image: /content_image/News/News-2019-08-09-09:58:57.jpg
Keywords: ഈജി
Content: 10923
Category: 1
Sub Category:
Heading: ഭീകരാക്രമണം നടന്ന ശ്രീലങ്കന്‍ ദേവാലയത്തിനു നേരെ കല്ലേറ്: വൻ പ്രതിഷേധം
Content: കൊളംബോ : ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കൻ ക്രൈസ്തവ ദേവാലയത്തില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ അന്വേഷണം ഇഴയുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി വിശ്വാസി സമൂഹം. ചാവേറാക്രമണത്തിൽ മരണമടഞ്ഞവർക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി നൂറുകണക്കിന് ആളുകളാണ് അന്വേഷണത്തിന്റെ മെല്ലെപ്പോക്കിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ആക്രമണം നടന്ന ദേവാലയത്തിന് നേരെ അജ്ഞാതരുടെ കല്ലേറുണ്ടായതായി പ്രദേശവാസികള്‍ വെളിപ്പെടുത്തി. അജ്ഞാത സംഘം ദേവാലയത്തിലെ രൂപത്തിന് നേരെയാണ് കല്ലെറിഞ്ഞതെന്നും ഇത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുകയാണെന്നും പ്രദേശവാസിയായ ആന്റണി സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ നിരവധി സംഘങ്ങൾ പരിശ്രമിക്കുന്നതായും അതിനാൽ ക്രൈസ്തവർ ജാഗ്രത പുലർത്തണമെന്നും ദേവാലയം സന്ദർശിച്ച കർദ്ദിനാൾ രഞ്ജിത്ത് പറഞ്ഞു. ജനങ്ങൾക്ക്‌ നീതി ലഭിക്കുവോളം അവരോടൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈസ്റ്റർ ആക്രമണത്തില്‍ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ പ്രസിഡന്റ്‌ സ്ഥാനാർത്ഥികളെ കാണാൻ കർദ്ദിനാൾ രഞ്ജിത്ത് വിസമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണകൂടവും പ്രതിപക്ഷവും ജനങ്ങൾക്കായി ഒന്നും തന്നെ ചെയുന്നില്ലായെന്നും അദ്ദേഹം തുറന്നടിച്ചു. കർദ്ദിനാൾ മാൽക്കം രഞ്ജിത്തിനെ കൂടാതെ നിരവധി വൈദികരും പ്രതിഷേധക്കാരെ സന്ദർശിച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തിനു ഇരയായവർക്കു ആശ്വാസമായി ദേശീയ അന്തർദേശീയ തലത്തിൽ കൊളംബോ അതിരൂപതയ്ക്കു ലഭിച്ച തുകയില്‍ 71 മില്യണ്‍ റുപ്പി ആവശ്യസഹായങ്ങൾക്കായി ചിലവഴിച്ചിട്ടുണ്ട്. ശേഷിക്കുന്ന തുക കുട്ടികളുടെ പ്രാഥമിക വിദ്യാഭാസ സ്കോളർഷിപ്പുകള്‍ക്കും മറ്റും നൽകാനാണ് പദ്ധതി. ഈസ്റ്റർ ദിനത്തിൽ മൂന്ന് ദേവാലയങ്ങളിലും ഹോട്ടലുകളിലുമായി നടന്ന ചാവേർ ആക്രമണത്തിൽ മുന്നൂറോളം പേരാണ് മരണമടഞ്ഞത്. ഇസ്ലാമിക്‌ സ്റ്റേറ്റ് സംഘടനയുമായി ബന്ധമുള്ള നാഷ്ണൽ തൗഹീദ് ജമാഅത്ത് അംഗങ്ങളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതാണ് കേസിൽ ഇതുവരെയുണ്ടായ പുരോഗതി. ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടും മതിയായ സുരക്ഷ ഒരുക്കാതിരിന്ന ഭരണകൂടത്തിനും സുരക്ഷാസേനയ്ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് നിലനിൽക്കുന്നത്.
Image: /content_image/News/News-2019-08-09-11:23:09.jpg
Keywords: ശ്രീലങ്ക
Content: 10924
Category: 1
Sub Category:
Heading: കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ നിര്‍ബന്ധിക്കുന്ന ബില്ല്: കാലിഫോര്‍ണിയക്കു പിന്നാലെ വിസ്കോണ്‍സിനും
Content: മാഡിസണ്‍, വിസ്കോണ്‍സിന്‍: കാലിഫോര്‍ണിയാക്കു പിന്നാലെ കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ വൈദികരെ നിര്‍ബന്ധിതരാക്കുന്ന വിസ്കോണ്‍സിന്‍ സംസ്ഥാന ബില്ലിക്കെതിരെ കത്തോലിക്ക സഭയുടെ പ്രതിഷേധം ശക്തമാകുന്നു. ലൈംഗീക പീഡനത്തിനിരയാകുന്ന കുട്ടികള്‍ക്കായുള്ള നിയമത്തിന്റെ മറവില്‍ പുരോഹിതരെ കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ നിര്‍ബന്ധിക്കുന്ന ‘ക്ലര്‍ജി മാന്‍ഡേറ്ററി റിപ്പോര്‍ട്ടര്‍ ആക്റ്റ്’ ബില്ലിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. കുമ്പസാരത്തിലൂടെ വെളിപ്പെടുന്ന ലൈംഗീക ബാല പീഡനങ്ങള്‍ പുരോഹിതന്‍ പോലീസിനു റിപ്പോര്‍ട്ട് ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് ക്ലര്‍ജി മാന്‍ഡേറ്ററി റിപ്പോര്‍ട്ടര്‍ ആക്റ്റ്. നീതിക്ക് വേണ്ടിയുള്ള ഇരകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും എന്നാല്‍ അതിന്റെ പേരില്‍ കുമ്പസാരമെന്ന കൂദാശക്ക് നേരെയുള്ള ആക്രമണം ശരിയല്ലായെന്നും വിസ്കോണ്‍സിന്‍ കത്തോലിക് കോണ്‍ഫറന്‍സിന്റെ എക്സിക്യുട്ടീവ്‌ ഡയറക്ടറായ കിം വെര്‍കോട്ടേരന്‍ പ്രതികരിച്ചു. നേരത്തെ ഡി-മില്‍വോക്കീ സെനറ്റര്‍ ലെന ടെയ്‌ലര്‍ അവതരിപ്പിച്ച ബില്‍ ഡി-മാഡിസണ്‍ പ്രതിനിധികളായ ക്രിസ് ടെയ്‌ലര്‍, മെലിസ സാര്‍ജന്റ് എന്നിവര്‍ പിന്താങ്ങി. ഇതിനു സമാനമായൊരു ബില്‍ കാലിഫോര്‍ണിയയില്‍ അവതരിപ്പിക്കപ്പെട്ടുവെങ്കിലും ചര്‍ച്ചക്കെടുക്കുന്നതിന് മുന്‍പ് തന്നെ ആ ബില്‍ പിന്‍വലിക്കപ്പെടുകയായിരിന്നു.
Image: /content_image/News/News-2019-08-09-12:09:07.jpg
Keywords: കുമ്പസാ