Contents
Displaying 10561-10570 of 25165 results.
Content:
10875
Category: 9
Sub Category:
Heading: യുകെയിൽ സേവ്യർഖാൻ വട്ടായിലച്ചൻ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് 'എഫാത്ത കോൺഫറൻസ്' ഡിസംബർ 12 മുതൽ
Content: ബർമിങ്ഹാം: യൂറോപ്പിൽ ആദ്യമായി റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് യുകെ യിലെ ഡെർബിഷെയറിൽ നടക്കുന്നു. നവസുവിശേഷവത്ക്കരണരംഗത്ത് അഭിഷേകാഗ്നിയുടെ പരിശുദ്ധാത്മ കൃപയിൽ, യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും, പ്രകടമായ വിടുതലുകളും രോഗശാന്തിയും വഴിയായി, അനേകർക്ക് ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള മനഃപരിവർത്തനത്തിന്റെ നേർ ഉപകരണമായിക്കൊണ്ട് ലോകമെമ്പാടും ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ, അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് "എഫാത്ത കോൺഫറൻസ്" 2019 ഡിസംബർ 12 വ്യാഴം മുതൽ 15 ഞായർ വരെയാണ് നടക്കുക. അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചനശുശ്രൂഷകനായ ഫാ.ഷൈജു നടുവത്താനിയിൽ, ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ, യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് നടന്നുകൊണ്ടിരിക്കുന്നു. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്‌സൈറ്റിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്. www.afcmuk.org >>> അഡ്രസ്സ് ; THE HAYES <br> SWANWICK <br> DERBYSHIRE <br> DE55 1AU >>> കൂടുതൽ വിവരങ്ങൾക്ക്: അനീഷ് തോമസ് - 07760254700 <br> ബാബു ജോസഫ് - 07702061948
Image: /content_image/India/India-2019-08-02-12:15:48.jpg
Keywords: സേവ്യ

10876
Category: 1
Sub Category:
Heading: കോളേജ് ഗര്‍ഭഛിദ്ര ബില്ലിനെതിരെ പ്രാര്‍ത്ഥന കൊണ്ട് പോരാടുവാന്‍ മെത്രാന്മാരുടെ ആഹ്വാനം
Content: സാക്രമെന്റോ, കാലിഫോര്‍ണിയ: കാലിഫോര്‍ണിയ സംസ്ഥാനത്തിലെ മുഴുവന്‍ സര്‍വ്വകലാശാലകളിലേയും കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ഗര്‍ഭഛിദ്ര ഗുളികകള്‍ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ബില്ലിനെതിരെ ശക്തമായ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ബിഷപ്പുമാര്‍. “കോളേജ് സ്റ്റുഡന്റ്സ് റൈറ്റ് റ്റു അക്സസ് ആക്റ്റ്” എന്നറിയപ്പെടുന്ന ‘എസ്.ബി 24’ ബില്ലിനെതിരെ തങ്ങളുടെ പ്രാര്‍ത്ഥനകളും, വോട്ടുകളും കൊണ്ട് പോരാടുവാനാണ് സംസ്ഥാനത്തിലെ കത്തോലിക്ക വിശ്വാസികളോട് ബിഷപ്പുമാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. മൂന്നിനെതിരേ ഏഴു വോട്ടുകള്‍ക്കാണ് സെനറ്റ് ഹെല്‍ത്ത് കമ്മിറ്റി ഈ ബില്ലിന് അംഗീകാരം നല്‍കിയത്. നിലവില്‍ സംസ്ഥാന നിയമ നിര്‍മ്മാണ സഭയുടെ പരിഗണനയിലാണ് ബില്‍. സര്‍ക്കാര്‍ ഫണ്ടോടു കൂടി പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ഗുളിക സൗജന്യമായി നല്‍കണമെന്ന് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് ഗര്‍ഭഛിദ്ര കൗണ്‍സലിംഗും നല്‍കണമെന്ന നിര്‍ദ്ദേശവും ബില്ലിലുണ്ട്. പ്രോലൈഫ് പരമായ കാഴ്ചപ്പാടുകള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് ‘എസ്.ബി 24’ ബില്‍ നല്‍കുന്നതെന്നു കാലിഫോര്‍ണിയ മെത്രാന്‍ സമിതി പ്രസ്താവിച്ചു. ബില്‍ നിയമമാകാതിരിക്കുവാനായി നാളെ മുതല്‍ 11 വരെ സാക്രമെന്റോയിലെ മെത്രാനായ ജെയിംസ് സോട്ടോയുടെ നേതൃത്വത്തില്‍ പരിശുദ്ധ ഗ്വാഡലൂപ്പ മാതാവിന്റെ മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ടുള്ള നൊവേന സംഘടിപ്പിക്കുന്നുണ്ട്. തങ്ങളുടെ പ്രാര്‍ത്ഥനയിലൂടെ സാക്രമെന്റോയിലെ വിശ്വാസികളുടെ പോരാട്ടത്തില്‍ പങ്കുചേരണമെന്ന് സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വട്ടോര്‍ കോര്‍ഡിലിയോണും തന്റെ അതിരൂപതയിലെ വിശ്വാസികളോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇത് രണ്ടാം തവണയാണ് കാലിഫോര്‍ണിയയിലെ നിയമസാമാജികര്‍ യൂണിവേഴ്സിറ്റി കാമ്പസ്സുകളില്‍ അബോര്‍ഷന്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതിനു സമാനമായ ബില്‍ അന്നത്തെ ഗവര്‍ണറായിരുന്ന ജെറി ബ്രൌണ്‍ തന്റെ വീറ്റോ അധികാരം ഉപയോഗിച്ച് റദ്ദാക്കിയിരുന്നു. ജെറി ബ്രൌണ്‍നു പകരം ഗാവിന്‍ ന്യൂസോം ഗവര്‍ണറായി അധികാരത്തില്‍ വന്നതോടെ പ്രസ്തുത ബില്‍ ചെറിയ ഭേദഗതികളോടെ അവതരിപ്പിച്ചിരിക്കുകയാണ്. ഇതിനെക്കുറിച്ച് ഗവര്‍ണര്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ലെങ്കിലും അംഗീകരിക്കാന്‍ സാധ്യത ഉണ്ടെന്നാണ് സൂചന.
Image: /content_image/News/News-2019-08-02-12:47:22.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി

10877
Category: 1
Sub Category:
Heading: ഹൂസ്റ്റണില്‍ ഇനി വചനാഭിഷേകത്തിന്റെ നാളുകള്‍
Content: ഹൂസ്റ്റണ്‍: അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാര്‍ രൂപത വിശ്വാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കണ്‍വന്‍ഷനു ഹൂസ്റ്റണില്‍ തിരിതെളിഞ്ഞു. ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വെന്‍ഷന്‍ നഗറില്‍ ആരംഭിച്ച കണ്‍വന്‍ഷന്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സഭയുടെ ജീവനും വളര്‍ച്ചയും കുട്ടികളിലൂടെയും യുവജനങ്ങളിലൂടെയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസത്തിന്റെ തലത്തില്‍ ദൈവികസ്പര്‍ശമുള്ള കണ്‍വന്‍ഷനാണ് ഹൂസ്റ്റണിലേതെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷനായിരുന്നു. സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, മിസിസാഗ ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍, തലശേരി സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, ചങ്ങനാശേരി സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ഫാ. രാജീവ് വലിയവീട്ടില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടക്കച്ചിറ, ജസ്റ്റീസ് കുര്യന്‍ ജോസഫ്, പ്രധാന സ്‌പോണ്‍സര്‍മാരായ സിജോ വടക്കന്‍, പി.വി. ഫ്രാന്‍സി, ജിബി പാറയ്ക്കല്‍, കാത്തലിക് കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം തുടങ്ങിയവര്‍ പ്രസംഗിച്ചു. എഴുപതോളം വൈദികര്‍ ഒരുമിച്ച് അര്‍പ്പിച്ച സമൂഹബലിയോടെയാണു കണ്‍വന്‍ഷനു തുടക്കമായത്. ഉദ്ഘാടനചടങ്ങിനു ശേഷം ഫാ. ഷാജി തുമ്പേച്ചിറയില്‍ അണിയിച്ചൊരുക്കിയ എറൈസ് ദൃശ്യവിസ്മയം അരങ്ങേറി. നാലു ദിവസം നീളുന്ന കണ്‍വന്‍ഷനില്‍ അയ്യായിരത്തോളം വിശ്വാസികളാണ് പങ്കെടുക്കുന്നത്. സെമിനാറുകളും കലാകായിക പരിപാടികളും കണ്‍വന്‍ഷന്റെ ഭാഗമായി നടക്കും. കേരളത്തിലെയും അമേരിക്കയിലെയും അറിയപ്പെടുന്ന സാമൂഹ്യ ആത്മീയ പ്രഭാഷകര്‍ വരുംദിവസങ്ങളില്‍ കണ്‍വന്‍ഷന്‍ വേദികളില്‍ സന്ദേശം നല്കും. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ്, ഹൈന്ദവ വിശ്വാസത്തില്‍ നിന്ന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നടി മോഹിനി തുടങ്ങിയവരും പ്രഭാഷണം നയിക്കും. അമേരിക്കന്‍ സമയം ഇന്നു രാവിലെ ഏഴിന് ഹൂസ്റ്റണ്‍ ജോര്‍ജ് ആര്‍. ബ്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍നിന്ന് ആരംഭിക്കുന്ന റാലിയില്‍ അയ്യായിരത്തോളം പേര്‍ അണിനിരക്കും.
Image: /content_image/News/News-2019-08-03-05:54:24.jpg
Keywords: ഹൂസ്റ്റ

10878
Category: 1
Sub Category:
Heading: മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ആദരിച്ച് ടെക്‌സാസ് ഡിസ്ട്രിക്ട് കോൺഗ്രസ്
Content: കൊച്ചി: അമേരിക്കയിലെ ഹൂസ്റ്റണിൽ ടെക്‌സാസ് ഡിസ്ട്രിക്ട് കോൺഗ്രസ്, സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ആദരിച്ചു. ഹോളി നെയിം കാത്തലിക് ചർച്ചിൽ നടന്ന സമ്മേളനത്തിൽ ഹൂസ്റ്റണിലെ രാഷ്ട്രീയ നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു. സിറ്റി മേയർ സിൽവെസ്റ്റർ ടർണർ ഹൂസ്റ്റൺ സിറ്റിയിലേക്ക് കർദ്ദിനാൾ മാർ ആലഞ്ചേരിയ സ്വാഗതം ചെയ്തു. പ്രതിനിധിസഭാംഗം ഷീല ജാക്‌സൺ ലീ അദ്ധ്യക്ഷത വഹിച്ചു. ഹൂസ്റ്റൺ ആർച്ച് ബിഷപ്പ് എമറിറ്റസ് ജോസഫ് ഫിയോറെൻസ, റിട്ട. ഓക്‌സിലറി ബിഷപ്പ് വിൻസെന്റ് റിസോട്ടോ, കോൺഗ്രസ് വുമൺ സിൽവിയ ഗാർസിയ, ഫയർ ചീഫ് സാമുവൽ പെന, കമ്മിഷണർ അഡ്രിയാൻ, കോൺസ്റ്റബിൾ സിൽവിയ ആർ. ട്രെവിനോ, ഷെരീഫ് എഡ് ഗോൺസാലസ് എന്നിവർ പ്രസംഗിച്ചു. ഹൂസ്റ്റണിലെ ഹിൽട്ടൺ അമേരിക്കാസ് കൺവെൻഷൻ സെന്ററിൽ തുടക്കം കുറിച്ച ഏഴാമത് സീറോ മലബാർ ദേശീയ കൺവെൻഷനിൽ പങ്കെടുക്കാനാണ് മാർ ജോർജ് ആലഞ്ചേരി അമേരിക്കയിലെത്തിയത്.
Image: /content_image/News/News-2019-08-03-06:20:04.jpg
Keywords: ആലഞ്ചേ

10879
Category: 10
Sub Category:
Heading: അടിച്ചമര്‍ത്തിയാലും ഇല്ലാതാക്കാനാകില്ല: ഇന്തോനേഷ്യയിൽ 11 പേർ ഒരേദിവസം തിരുപ്പട്ടം സ്വീകരിച്ചു
Content: ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യമായ ഇന്തോനേഷ്യയില്‍ വീണ്ടും പൗരോഹിത്യ വസന്തം. മധ്യ ജാവ പ്രവിശ്യയിൽ പതിനൊന്ന് പേർ ഒരേ ദിവസമാണ് പൗരോഹിത്യ പട്ടം സ്വീകരിച്ചത്. അഭിഷിക്തരായവരിൽ എട്ടു ജസ്യൂട്ട് വൈദികരും മൂന്ന് രൂപത വൈദികരും ഉൾപ്പെടുന്നു. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന ചടങ്ങുകളിലാണ് ഇന്തോനേഷ്യക്ക് നവവൈദികരെ ലഭിച്ചത്. യോഗ്യകർത്തയിൽ സ്ഥിതിചെയ്യുന്ന വിശുദ്ധ അന്തോണിസിന്റെ നാമധേത്തിലുള്ള ദേവാലയത്തിലാണ് ആദ്യത്തെ ചടങ്ങ് നടന്നത്. മധ്യ ജാവയിലായിരുന്നു രണ്ടാമത്തെ തിരുപ്പട്ട സ്വീകരണം. ഇന്തോനേഷ്യയിലെ കത്തോലിക്ക സമൂഹത്തിനിടയിൽ പൗരോഹിത്യം സ്വീകരിക്കാൻ യുവാക്കൾക്ക് ലഭിക്കുന്ന പ്രോത്സാഹനമാണ് പട്ടം സ്വീകരിക്കുന്നവരുടെ എണ്ണം ഉയർത്തിയത്. കഴിഞ്ഞ മെയ് മാസത്തിന് ശേഷം 45 പൗരോഹിത്യ സ്വീകരണങ്ങളാണ് ഇന്തോനേഷ്യയിൽ നടന്നത്. ഈ മാസം പതിമൂന്ന് പേർ ക്രിസ്തുവിന്റെ പൗരോഹിത്യത്തില്‍ പങ്കാളികളാകും. ഇന്തോനേഷ്യൻ ജനസംഖ്യയുടെ 3% മാത്രമാണ് കത്തോലിക്കർ. ഒരു വശത്ത് ഇസ്ളാമിക തീവ്രവാദ സംഘടനകള്‍ ക്രൈസ്തവ സമൂഹത്തെ പീഡിപ്പിക്കുവാന്‍ ശക്തമായ ഇടപെടുമ്പോള്‍ മറുവശത്തു ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യത്തു നിന്ന്‍ ഓരോ മാസവും നിരവധി ദൈവവിളികള്‍ ഉണ്ടാകുന്നുവെന്നത് ശ്രദ്ധേയമാണ്. അതെ, രക്തസാക്ഷികളുടെ ചുടുനിണത്താല്‍ സഭ കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്.
Image: /content_image/News/News-2019-08-03-15:09:37.jpg
Keywords: ഇന്തോനേ

10880
Category: 1
Sub Category:
Heading: നൈജീരിയായില്‍ വീണ്ടും വൈദികന്‍ കൊല്ലപ്പെട്ടു
Content: എനുഗു, നൈജീരിയ: നൈജീരിയയിലെ എനുഗു രൂപതയിലെ മറ്റൊരു കത്തോലിക്ക വൈദികന്‍ കൂടി ദാരുണമായി കൊല്ലപ്പെട്ടു. എനുഗു സംസ്ഥാനത്തിലെ ഒക്പാടു സ്വദേശിയും ഉഗ്ബാവ്കായിലെ സെന്റ് ജെയിംസ് ഇടവക വികാരിയുമായ ഫാ. പോള്‍ ഒഫുവാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. അവ്ഗു പ്രാദേശിക സര്‍ക്കാര്‍ പരിധിയില്‍ വരുന്ന ഇഹെ-അഗ്ബുഡു റോഡില്‍ വെച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റ് 1 വ്യാഴാഴ്ച സന്ധ്യക്കാണ് വൈദികന്‍ കൊല്ലപ്പെട്ടതെന്ന് എനുഗു രൂപത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മുസ്ലീം ഗോത്രവര്‍ഗ്ഗമായ ഫുലാനികളാണ് കൊലക്ക് പിന്നിലെന്നു കരുതപ്പെടുന്നു. ഇക്കഴിഞ്ഞ ആഴ്ച കിഴക്കന്‍ ന്‍ഗാനു പ്രാദേശിക സര്‍ക്കാര്‍ പരിധിയിലുള്ള നൂമേ-നെന്‍വേ റോഡില്‍വെച്ചു നൂമേ സെന്റ് പാട്രിക്ക് കത്തോലിക്കാ ദേവാലയ വികാരിയായ റവ. ഫാ. ഇക്കെച്ചുക്വു ഇലോ എന്ന വൈദികനു വെടിയേറ്റിരിന്നു. അദ്ദേഹം ഇപ്പൊഴും ചികിത്സയിലാണ്. ഇതേ രൂപതയിലെ തന്നെ സെന്റ് മാര്‍ക്ക് കത്തോലിക്ക ദേവാലയത്തിലെ ഫാ. ക്ലമന്റ് ഉഗ്വു കൊലചെയ്യപ്പെട്ട് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. മറ്റൊരു വൈദികന്റെ ജീവന്‍ കൂടി നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് വിശ്വാസികള്‍. മാര്‍ച്ച് 20-ന് തട്ടിക്കൊണ്ടുപോയ ഫാ. ക്ലമന്റിന്റെ മൃതദേഹം ഒരാഴ്ചക്ക് ശേഷം ഇടവകാംഗങ്ങള്‍ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഗോത്രവര്‍ഗ്ഗക്കാരായ ഫുലാനികളും കൃഷിക്കാരും തമ്മിലുള്ള ആക്രമണങ്ങള്‍ നൈജീരിയയില്‍ വലിയ പ്രശ്നത്തിലേക്കാണ് നയിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ നൈജീരിയയുടെ ഐക്യത്തേയും സമാധാനാന്തരീക്ഷത്തേയും ബാധിക്കുമെന്നതിനാല്‍ സംയമനം പാലിക്കണമെന്നു സോകൊട്ടോയിലെ മെത്രാനായ മാത്യു ഹസ്സന്‍ കുക്കാ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ക്രിസ്ത്യാനികള്‍ക്ക് നേര്‍ക്ക് ഫുലാനികളുടെ അക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആഗോള തലത്തില്‍ തന്നെ പ്രതിഷേധം ശക്തമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്‍ നൈജീരിയന്‍ പ്രസിഡന്റ് ഒലൂസെഗുന്‍ നിലവിലെ പ്രസിഡന്റ് മുഹമ്മദു ബുഹാരിക്ക് തുറന്ന കത്ത് അയച്ചിട്ടുണ്ട്. ആക്രമണങ്ങള്‍ തടയുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈകൊണ്ടില്ലെങ്കില്‍ റുവാണ്ടയിലേതുപോലുള്ള വംശഹത്യക്ക് നൈജീരിയ സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന മുന്നറിയിപ്പാണ് കത്തിലുള്ളത്.
Image: /content_image/News/News-2019-08-03-15:59:13.jpg
Keywords: നൈജീ

10881
Category: 18
Sub Category:
Heading: 41 വീടുകള്‍, 250 പേര്‍ക്കു സ്വയം തൊഴില്‍ സഹായം, 65 പേര്‍ക്ക് മത്സ്യബന്ധന ഉപകരണങ്ങള്‍: വീണ്ടും കെസിബിസി സഹായം
Content: തിരുവനന്തപുരം: ഓഖി ദുരന്തം നേരിട്ട കേരളത്തിലെ ഏഴ് രൂപതകള്‍ക്കുമായി കെസിബിസിജെപിഡി കമ്മീഷന്റെ സഹായത്തോടെ നിര്‍മിച്ച 41 വീടുകളുടെ താക്കോല്‍ ദാനവും 250 പേര്‍ക്കു സ്വയം തൊഴില്‍ ചെയ്യാനുളള ധനസഹായവും 65 പേര്‍ക്ക് മത്സ്യബന്ധന ഉപകരണങ്ങളും കെസിബിസി വിതരണം ചെയ്തു. കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ നേതൃത്വത്തിലുള്ള ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സമാപന ചടങ്ങിലായിരിന്നു വിതരണം. ഓഖി ദുരന്തത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലൂടെ കത്തോലിക്കാ സഭ ഏഴുതിച്ചേര്‍ത്തതു സ്‌നേഹത്തിന്റെ പുതിയ അധ്യായമാണെന്നു കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. ദുരിതബാധിതരുടെ വിശ്വാസവും പ്രാര്‍ത്ഥനാ ചൈതന്യവും തന്നെ അതിശയപ്പെടുത്തിയതായി ചടങ്ങില്‍ അധ്യക്ഷനായിരുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം പറഞ്ഞു. ദുരന്തങ്ങളിലൂടെയാണ് ദൈവസ്‌നേഹം കൂടുതല്‍ തിരിച്ചറിയുന്നതെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ് പറഞ്ഞു. ഓഖി പുനരധിവാസ റിപ്പോര്‍ട്ട് തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മുന്‍ ഡയറക്ടര്‍ ഫാ. ടി.ലെനിന്‍ രാജിന് നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ഡോ.സി. ജോസഫ്, കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. പോള്‍ മുഞ്ഞേലി, എസ്എഎഫ്പി ഡയറക്ടര്‍ ഫാ. മാര്‍ഷല്‍ മേലേപ്പള്ളി, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. റൊമാന്‍സ് ആന്റണി. ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, ടിഎസ്എസ്എസ് ഡയറക്ടര്‍ റവ. ഡോ. സാബാസ് ഇഗ്‌നേഷ്യസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/India/India-2019-08-04-01:39:16.jpg
Keywords: കെസിബിസി

10882
Category: 18
Sub Category:
Heading: കെസിബിസി സമ്മേളനം നാളെ മുതല്‍: വാര്‍ഷിക ധ്യാനം ആറു മുതല്‍ ഒന്‍പത് വരെ
Content: കൊച്ചി: കേരള സഭയിലെ അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ കെസിബിസി സമ്മേളനം നാളെ സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടക്കും. വൈകുന്നേരം അഞ്ചിനു സമ്മേളനം തുടങ്ങും. കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം നാളെ രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു വരെ മൗണ്ട് സെന്റ് തോമസില്‍ നടക്കും. 'സ്‌നാനപ്പെട്ട് അയയ്ക്കപ്പെട്ടവര്‍: പ്രേഷിതദൗത്യവുമായി ക്രിസ്തുവിന്റെ സഭ ലോകത്തില്‍'' എന്ന ആപ്തവാക്യവുമായി അസാധാരണ പ്രേഷിത മാസം (ഒക്ടോബര്‍ 2019) പ്രഖ്യാപിച്ചു ഫ്രാന്‍സിസ് പാപ്പാ പുറപ്പെടുവിച്ച പ്രബോധനം സമ്മേളനം ചര്‍ച്ച ചെയ്യും. 'പ്രേഷിത ശിഷ്യത്വ രൂപീകരണം''എന്ന വിഷയത്തെ സംബന്ധിച്ച് ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ഡോ. മാത്യു ഇല്ലത്തുപറന്പില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് എം. സൂസപാക്യം ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. ഡോ. ക്ലമന്റ് വള്ളുവശേരി, ഡോ. ജോയി പുത്തന്‍വീട്ടില്‍, ഫാ. വില്‍സണ്‍ തറയില്‍, സിസ്റ്റര്‍ റൂബി സിടിസി, വര്‍ഗീസ് ഏബ്രഹാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കത്തോലിക്കാസഭയിലെ മെത്രാന്മാരും തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും പ്രേഷിത ശിഷ്യത്വ രൂപീകരണത്തിന്റെ ചുമതല വഹിക്കുന്ന സന്യസ്തരും സംബന്ധിക്കും. ആറു മുതല്‍ ഒന്പത് വരെയാണ് കേരള കത്തോലിക്ക സഭയിലെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം. അദിലാബാദ് രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി പ്രിന്‍സ് പണേങ്ങാടന്‍ ധ്യാനം നയിക്കും.
Image: /content_image/India/India-2019-08-04-01:52:59.jpg

10883
Category: 11
Sub Category:
Heading: 'അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ ക്രൈസ്തവ യുവജനങ്ങള്‍ പോരാടണം'
Content: കൊച്ചി: അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ ക്രൈസ്തവ യുവജനങ്ങള്‍ പോരാടണമെന്നു ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍. നൂനപക്ഷക്ഷേമത്തിനായി ദേശീയതലത്തില്‍ ആയിരക്കണക്കിനു കോടി രൂപയുടെ പദ്ധതികള്‍ വര്‍ഷാവര്‍ഷം നടപ്പാക്കുന്നുണ്ട്. ഈ പദ്ധതികള്‍ അര്‍ഹതപ്പെട്ടവരിലേക്കു തുല്യയളവില്‍ എത്തണമെങ്കില്‍ ക്രൈസ്തവസമൂഹം നിരന്തരമായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ സീറോ മലബാര്‍ സഭയുടെ യുവജന സംഘടനയായ എസ്എംവൈഎം സംസ്ഥാന സമിതി സംഘടിപ്പിച്ച ഭാരവാഹീസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാന യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജനങ്ങളില്‍ ക്രിസ്തു ജീവിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് ജുബിന്‍ കുടിയാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അനുഗ്രഹ പ്രഭാഷണവും എസ്എംവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് ആലഞ്ചേരി ആമുഖപ്രഭാഷണവും നടത്തി. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പു നടപ്പാക്കുന്ന പദ്ധതികളിലെ െ്രെകസ്തവ വിവേചനം ചൂണ്ടിക്കാട്ടിയുള്ള നിവേദനം ജോര്‍ജ് കുര്യന് യോഗത്തില്‍ നല്‍കി. സീറോ മലബാര്‍ സഭയില്‍നിന്നു ദേശീയ സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട സീറോ മലബാര്‍ സഭയുടെ വക്താവ് സിജോ അന്പാട്ട്, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍, സംസ്ഥാന സെക്രട്ടറിമാരായ തേജസ് മാത്യു കറുകയില്‍, റോസ്‌മോള്‍ ജോസ് എന്നിവരെ ആദരിച്ചു. എസ്എംവൈഎം സംസ്ഥാന ഭാരവാഹികളായ മെല്‍ബിന്‍ പുളിയംതോട്ടിയില്‍, ജിതിന്‍ മുടപ്പാലയില്‍, ആല്‍ബിന്‍ വറപ്പോളയ്ക്കല്‍, ജിബിന്‍ താന്നിക്കാമറ്റത്തില്‍, ആല്‍വിന്‍ ഞായര്‍കുളം, ദിവ്യ വിജയന്‍ കൊടിത്തറ, ആനിമേറ്റര്‍ സിസ്റ്റര്‍ ജെസ് ലറ്റ്എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-08-04-02:05:07.jpg
Keywords: ന്യൂനപക്ഷ

10884
Category: 11
Sub Category:
Heading: മെഡ്ജുഗോറിയില്‍ പരിശുദ്ധ അമ്മക്ക് ചാരെ അരലക്ഷത്തോളം യുവജനങ്ങള്‍
Content: മെഡ്ജുഗോറി: മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് പ്രസിദ്ധമായ ബോസ്‌നിയ ഹെര്‍സെഗോവിനയിലെ മെഡ്ജുഗോറിയില്‍ മുപ്പതാമത് വാര്‍ഷിക യുവജനോത്സവത്തിന് ആവേശകരമായ ആരംഭം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അരലക്ഷത്തോളം യുവജനങ്ങള്‍ പങ്കെടുക്കുന്ന സംഗമം ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് റോമിലെ വികാര്‍ ജനറലായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ഡൊണാറ്റിസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ആരംഭിച്ചത്. “എന്നെ അനുഗമിക്കൂ” എന്നതാണ് ഇക്കൊലത്തെ മെഡ്ജുഗോറി യുവജനോത്സവത്തിന്റെ പ്രമേയം. കര്‍ത്താവ് നിരന്തരം നമ്മുടെ മേല്‍ കൃപ ചൊരിഞ്ഞുകൊണ്ടിരിക്കുകയാണെന്നും, നമുക്കുള്ളതെല്ലാം കര്‍ത്താവിന്റെ കൃപയാണെന്നും വിശുദ്ധ കുര്‍ബാനക്കിടയില്‍ നടത്തിയ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ ഡൊണാറ്റിസ് പറഞ്ഞു. മനസ്സാകുന്ന സമുദ്രത്തില്‍ നിന്നും വിശുദ്ധ ചിന്തകളെ മാത്രം എടുത്തശേഷം വിഷമയമായ ചിന്തകള്‍ കളയുന്ന ഓരോ ക്രിസ്ത്യാനിയും ഒരു നല്ല മുക്കുവനെപ്പോലെയാകണം. യേശുപറഞ്ഞിട്ടുള്ള വിധിന്യായം സത്യത്തിന്റെ സന്തോഷകരമായ വെളിച്ചമായിരുന്നുവെന്നും, ക്രൂരനായ ഭരണാധികാരിയുടേതുപോലുള്ള വിധിന്യായമല്ലെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. അന്തിമ വിധി ദൈവസ്നേഹത്തിന്റെ വിജയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1981-ല്‍ ബോസ്നിയയിലെ മെഡ്ജുഗോറിയില്‍ ആറു കുട്ടികള്‍ക്കാണ് പരിശുദ്ധ കന്യകാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ടതായും സന്ദേശങ്ങള്‍ നല്‍കിയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ഓരോ വര്‍ഷം 10 ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകരാണ് മെഡ്ജുഗോറി സന്ദര്‍ശിക്കുവാന്‍ എത്തുന്നത്.
Image: /content_image/News/News-2019-08-04-02:25:17.jpg
Keywords: മെഡ്ജുഗോറി