Contents

Displaying 10551-10560 of 25166 results.
Content: 10865
Category: 13
Sub Category:
Heading: ഓസ്ട്രേലിയായില്‍ അനേകരെ യേശുവിലേക്ക് അടുപ്പിച്ച് ഒരു ചൈനക്കാരി
Content: ബെയ്ജിംഗ്: ഇരുപതു വർഷം ചൈനയില്‍ തടവറയിൽ കഴിഞ്ഞിരുന്ന വ്യക്തിയായിരിന്നു എണ്‍പത്തിയാറു വയസ്സുകാരിയായ തെരേസ ലൂ. ഇന്ന് ചൈനീസ് കുടിയേറ്റക്കാരെയും ഓസ്ട്രേലിയന്‍ ജനതയെയും യേശുവിലേക്ക് നയിക്കുന്നതും ഈ എണ്‍പത്തിയാറു വയസ്സുകാരിയാണെന്നതാണ് ശ്രദ്ധേയം. 1957 മുതൽ 1977 വരെയാണ് തെരേസ ലൂ ചൈനയിലെ ജയിലിൽ കഴിഞ്ഞിരുന്നത്. വിചാരണ പോലും ചെയ്യാതെയാണ് തെരേസയെ കമ്യൂണിസ്റ്റ് സർക്കാർ ജയിലിലടച്ചത്. വിപ്ലവ വിരുദ്ധ സംഘടന എന്ന് കമ്മ്യൂണിസ്റ്റ് സർക്കാർ വിശേഷിപ്പിച്ചിരുന്ന ലീജിയൻ ഓഫ് മേരി എന്ന കത്തോലിക്ക അല്‍മായ സംഘടനയിൽ അംഗമായി എന്നതാണ് അവര്‍ ചെയ്ത കുറ്റം. പിന്നീട് ഒരിക്കൽ തുടർച്ചയായി ഏഴ് മാസം ഏകാന്ത തടവും തെരേസയ്ക്ക് അഭിമുഖീകരിക്കേണ്ടതായി വന്നു. കൂദാശകളും, ബൈബിളും നിഷേധിക്കപ്പെട്ടിരുന്നുവെങ്കിലും ജയിലിൽ പ്രാർത്ഥനയിൽ അഭയം പ്രാപിച്ച് വിശ്വാസം നെഞ്ചോട് ചേര്‍ത്ത് തെരേസ ലൂ തന്റെ ക്രിസ്തീയ മനോഭാവത്തെ ഊട്ടിയുറപ്പിക്കുകയായിരിന്നു. ഏകാന്തതയുടെ നാളുകളില്‍ കട്ടിലിൽ ജപമാല നിശബ്ദമായി ചൊല്ലിയാണ് തെരേസ സമയം നീക്കിയത്. "ഈശോയെ നീ അല്ലാതെ എനിക്ക് മറ്റൊന്നുമില്ല, നിന്നെ ഉപേക്ഷിക്കാൻ എനിക്ക് ഇടയാക്കരുതെ" എന്നായിരുന്നു തന്റെ പ്രാർത്ഥനയെന്ന്‍ തെരേസ വെളിപ്പെടുത്തുന്നു. ജയിൽ മോചിതയായതിനു ശേഷം 1980ൽ ഭർത്താവുമൊന്നിച്ച്, അവർ ഓസ്ട്രേലിയയിലേക്ക് കുടിയേറുകയായിരിന്നു. ഭർത്താവും 22 വർഷം ജയിലിൽ കഴിഞ്ഞ ആളായിരുന്നു. ഇപ്പോൾ ദക്ഷിണ സിഡ്നിയിലുള്ള സെന്റ് മൈക്കിൾസ് ദേവാലയത്തിലെ അംഗമാണ് തെരേസ ലൂ. ചൈനീസ് ഭാഷയായ മന്‍ഡാരിനിലൂടെ ചൈനയില്‍ നിന്നുള്ള കുടിയേറ്റക്കാർക്ക് തെരേസ വിശ്വാസ പരിശീലനം നല്‍കിവരികയാണ്. ഇതിലൂടെ അനേകരെ കത്തോലിക്കാ വിശ്വാസത്തിലേക്ക് ആകർഷിക്കാൻ അവർക്കു സാധിച്ചു. ആത്മീയതയില്‍ നിന്ന്‍ അകന്നും മാറുന്ന ഓസ്ട്രേലിയന്‍ ജനതക്ക് മുന്നില്‍ ഇന്നു സാക്ഷ്യം ജീവിതം നയിക്കുകയാണ് അവര്‍. പരിശുദ്ധ കുര്‍ബാനയോടുള്ള അതീവ ഭക്തി കാത്തുസൂക്ഷിയ്ക്കുന്ന തെരേസയെ കുറിച്ച് പറയാന്‍ ഇടവക വികാരിയായ ഫാദർ ജാനുസ് ബിനിക്കും നൂറുനാവാണ്. "പ്രാർത്ഥനയുടെ വ്യക്തി" എന്നാണ് തെരേസയെ അദ്ദേഹം വിശേഷിപ്പിച്ചത്.
Image: /content_image/News/News-2019-08-01-09:03:56.jpg
Keywords: യേശു, ക്രിസ്തു
Content: 10866
Category: 1
Sub Category:
Heading: ഏഷ്യന്‍ സഭയെ ഉണര്‍ത്താന്‍ പുതിയ പൊന്തിഫിക്കല്‍ സെമിനാരി
Content: വത്തിക്കാന്‍ സിറ്റി: ചൈനയിലെ പ്രത്യേക ഭരണ മേഖലകളിൽ ഒന്നായ മക്കാവോയില്‍ വത്തിക്കാന്‍റെ സുവിശേഷവത്ക്കരണത്തിനുള്ള പുതിയ സെമിനാരി അടുത്ത മാസം ആരംഭിക്കും. വിശ്വാസ പ്രഘോഷണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമായത്. “റിഡംപ്റ്റോറിസ് മാത്തര്‍” (Redemptoris Mater) അഥവാ “രക്ഷകന്‍റെ അമ്മ” എന്നു പേരിട്ടിരിക്കുന്ന വിശ്വാസപരിശീലന കേന്ദ്രം സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് ആരംഭിക്കുന്നത്. ഏഷ്യ ഭൂഖണ്ഡത്തിന്‍റ സുവിശേഷവത്ക്കരണത്തിനായി വൈദികരെ രൂപപ്പെടുത്തുകയാണ് സെമിനാരിയുടെ അടിസ്ഥാനലക്ഷ്യം. പാവങ്ങളിലേക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേക്കും എത്തിച്ചേരുവാനും അവരെ വളര്‍ത്തുവാനുമുള്ള ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക പ്രബോധനം 'സുവിശേഷത്തിന്റെ ആനന്ദം'- ല്‍ നിന്ന്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ സെമിനാരി ആരംഭിക്കുന്നത്. പ്രാര്‍ത്ഥനാജീവിതത്തിലും ദൈവിക പുണ്യങ്ങളിലും, തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങളിലും സമര്‍പ്പിതരായ ഭാവി വൈദികരെ സുവിശേഷവത്ക്കരണത്തിന്‍റെ ആത്മീയ യാത്രയ്ക്കായി ഒരുക്കുന്നതോടൊപ്പം, സഭാശുശ്രൂഷയില്‍ താല്പര്യമുള്ള അല്‍മായരെയും കുടുംബങ്ങളെയും സുവിശേഷപ്രഘോഷണത്തിനും മതബോധനത്തിനുമായി രൂപപ്പെടുത്തുക എന്ന ദൌത്യവും മക്കാവിലെ സെമിനാരി വഹിക്കും.
Image: /content_image/News/News-2019-08-01-10:35:13.jpg
Keywords: പൊന്തിഫി
Content: 10867
Category: 10
Sub Category:
Heading: പ്രമുഖ ലിത്വാനിയന്‍ വ്യവസായി പൗരോഹിത്യത്തെ പുല്‍കി: വൈദികനായത് 59-ാം വയസ്സില്‍
Content: റോം: അന്താരാഷ്ട്ര തലത്തില്‍ വ്യവസായ വ്യാപാര മേഖലകളില്‍ ശക്തമായി വ്യക്തിമുദ്ര പതിപ്പിച്ച മിന്‍റയുഗസ് സെര്‍ണിയോസ്ക്സ് വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനക്കും തയാറെടുപ്പുകള്‍ക്കും ഒടുവില്‍ പൗരോഹിത്യത്തെ പുല്‍കി. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയിലെ വ്യവസായ രംഗത്ത് വന്‍ നേട്ടങ്ങള്‍ കൊയ്തു രാജ്യത്തെ ചേംബര്‍ ഓഫ് കോമേഴ്സിന്റെ പ്രസിഡന്‍റ് പദവി വരെ എത്തിച്ചേര്‍ന്ന അദ്ദേഹം ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് തിരുപ്പട്ടം സ്വീകരിച്ചത്. സത്യം കണ്ടെത്താനായി തന്റെ ആത്മാവില്‍ നിരന്തരമായി ജ്വലിക്കുകയായിരുന്ന അഗ്നിയാണ് തന്നെ കത്തോലിക്കാ വിശ്വാസത്തിലേക്കും പൗരോഹിത്യത്തിലേക്കും നയിച്ചതെന്ന് ഫാ. മേരി ഏലിയാസ് എന്ന് നാമം സ്വീകരിച്ച ഈ മിഷനറി വൈദികന്‍ സാക്ഷ്യപ്പെടുത്തുന്നു. 1990- കളില്‍ ലിത്വാനിയയിലെ വ്യവസായരംഗത്ത് മുഴുങ്ങി കേട്ട പേരായിരിന്നു മിന്‍റയുഗസ്. ബിസിനസ് ലോകത്തിന്റെ തിരക്കുകള്‍ക്കിടെ ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം കഴിയുമ്പോഴായിരുന്നു അദ്ദേഹത്തിന് ആത്മീയ ഉള്‍വിളി ലഭിക്കുന്നത്. തുടര്‍ന്നു സത്യ ദൈവത്തെ കണ്ടെത്താന്‍ നീണ്ട നാളത്തെ പരിശ്രമത്തിന് അദ്ദേഹം ആരംഭം കുറിക്കുകയായിരിന്നു. ദൈവത്തെ അന്വേഷിച്ചുള്ള 20 വര്‍ഷത്തെ യാത്രയും അന്വേഷണവും. ഇക്കാലയളവില്‍ പല മത വിശ്വാസങ്ങളെ കുറിച്ചും അദ്ദേഹം ആഴത്തില്‍ മനസിലാക്കാന്‍ ശ്രമിച്ചു. 2002-ല്‍ വണ്‍നെസ് മൂവ്മെന്‍റ് സ്ഥാപകനായ ശ്രീ ഭഗവാന്റെ സിദ്ധാന്തങ്ങളില്‍ ആകൃഷ്ട്ടനായി അദ്ദേഹം ഭാരതത്തിലും എത്തി. എന്നാല്‍ ഒന്നിലും പൂര്‍ണ്ണമായ സംതൃപ്തി, സന്തോഷം കണ്ടെത്താന്‍ അദേഹത്തിനായില്ല. പിറ്റേ വര്‍ഷം മറ്റെങ്ങും ലഭിക്കാത്ത സന്തോഷം ജീവിതത്തില്‍ അദ്ദേഹം കണ്ടെത്തി. 2003-ല്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു അദ്ദേഹം തന്റെ ജീവിതം പൂര്‍ണ്ണമായി ക്രിസ്തുവിന് നല്‍കി. ആത്മീയതയേ കുറിച്ചുള്ള പഠനവും വിചിന്തനവും അവസാനിപ്പിക്കുവാന്‍ അദ്ദേഹം തയാറായില്ല. തന്റെ ജീവിതം മുഴുവന്‍ പഠനങ്ങള്‍ക്കും ഉപവാസത്തിനും തീര്‍ത്ഥാടനത്തിനുമായി അദ്ദേഹം സമര്‍പ്പിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം ലിത്വാനിയയില്‍ നിന്നും വലിയൊരു തീര്‍ത്ഥാടനം തന്നെ നടത്തി. 2700 മൈല്‍ ദൂരം മാറി വിശുദ്ധ നാടായ ജറുസലേമിലേക്കായിരിന്നു തീര്‍ത്ഥാടനം. കാല്‍ നടയായാണ് തീര്‍ത്ഥാടനം നടത്തിയെന്നത് ശ്രദ്ധേയം. മൈലുകള്‍ താണ്ടിയുള്ള തീര്‍ത്ഥാടനത്തിനു ഒടുവില്‍ തിരുക്കല്ലറ ദേവാലയത്തില്‍ വെച്ച് അദ്ദേഹം സന്യാസവ്രതം സ്വീകരിച്ചു. പിന്നീട് ആത്മീയ പ്രഭാഷണങ്ങള്‍ നടത്തിയും വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും ജീവിതം മുന്നോട്ട് നീക്കിയെങ്കിലും അദ്ദേഹം തൃപ്തനായില്ല. ഒടുവില്‍ അദ്ദേഹം തന്റെ ദൈവവിളി തിരിച്ചറിഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനക്കും ഒരുക്കങ്ങള്‍ക്കും ഒടുവില്‍ ഇക്കഴിഞ്ഞ ജൂണ്‍ 15ന് 59-ാം വയസ്സില്‍ ഫാ. മേരി ഏലിയാസ് എന്ന പേരില്‍ അദ്ദേഹം വൈദികപ്പട്ടം സ്വീകരിച്ചു. അമേരിക്കന്‍ കര്‍ദ്ദിനാളും മാള്‍ട്ട മിലിറ്ററി ഓര്‍ഡര്‍ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെയില്‍ നിന്നായിരിന്നു പൌരോഹിത്യ സ്വീകരണം. കുടുംബജീവിതം ത്യജിച്ച് മിഷ്ണറി സന്യാസിയാകാനുള്ള യാത്രയില്‍ പ്രാര്‍ത്ഥനയും പ്രോത്സാഹനവുമായി തന്റെ മുന്‍ ഭാര്യ ഉണ്ടായിരിന്നതായി അദ്ദേഹം സ്മരിക്കുന്നു. മുന്നോട്ടുള്ള ജീവിതം താന്‍ അനുഭവിച്ചറിഞ്ഞ ക്രിസ്തു സ്നേഹം ആയിരങ്ങളിലേക്ക് എത്തിക്കുവാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
Image: /content_image/News/News-2019-08-01-15:07:50.jpg
Keywords: പൗരോ, പ്പട്ട
Content: 10868
Category: 18
Sub Category:
Heading: തിയോളജി ഓഫ് ദി ബോഡി: ദ്വിദിന സെമിനാറുമായി പിഒസി
Content: കൊച്ചി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ 'ശരീരത്തിന്റെ ദൈവശാസ്ത്ര' (തിയോളജി ഓഫ് ദി ബോഡി) ത്തിന്റെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പിഒസിയില്‍ ദ്വിദിന സെമിനാര്‍ നടത്തും. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ കെസിബിസി ഫാമിലി കമ്മീഷനും ടിഒബി ഫോര്‍ ലൈഫും സംയുക്തമായാണു സെമിനാര്‍ സംഘടിപ്പിക്കുന്നത്.300 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 80 പേര്‍ക്കായിരിക്കും പ്രവേശനം. ഫോണ്‍: 9995028229, 9497605833, 940058 8163, 9495812190.)
Image: /content_image/India/India-2019-08-02-03:12:40.jpg
Keywords: കെ‌സി‌ബി‌സി
Content: 10869
Category: 18
Sub Category:
Heading: സീറോ മലബാര്‍ മാതൃവേദിയുടെ ജനറല്‍ ബോഡി യോഗം
Content: കൊച്ചി: അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദിയുടെ ജനറല്‍ ബോഡി യോഗം തലശേരി സന്ദേശഭവനില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. ആത്മീയതയുടെ പരിശീലന കളരി കുടുംബമാണെന്നും അവിടെനിന്നു ലഭിക്കുന്ന സ്വഭാവ രൂപീകരണം സംസ്‌കാരസന്പന്നമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നല്ല സമൂഹനിര്‍മിതിയില്‍ അമ്മമാരുടെ പ്രവര്‍ത്തനം ഉല്‍കൃഷ്ടമായിരിക്കണമെന്നും ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു. തലശേരി അതിരൂപത മാതൃവേദിയുടെ ആതിഥേയത്വത്തില്‍ നടന്ന യോഗത്തില്‍ അന്തര്‍ദേശീയ പ്രസിഡന്റ് ഡോ.കെ.വി. റീത്താമ്മ അധ്യക്ഷത വഹിച്ചു. സുശിക്ഷിത മാതൃത്വം സുരക്ഷിത തലമുറയ്ക്ക് എന്ന വിഷയത്തില്‍ ക്ലാസുകള്‍ നടന്നു. റവ.ഡോ. ഫിലിപ് കവിയില്‍, ഫാ. സെബാസ്റ്റ്യന്‍ ഇട്ടിയപ്പാറ, ജോസഫ് കാര്യാങ്കല്‍, സിസ്റ്റര്‍ സാലി പോള്‍, റോസിലി പോള്‍ തട്ടില്‍, ആന്‍സി ആല്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-08-02-03:21:07.jpg
Keywords: മാതൃവേദി
Content: 10870
Category: 18
Sub Category:
Heading: 'ദൈവം തന്ന മക്കളെ ദൈവത്തിനുവേണ്ടി വളര്‍ത്തേണ്ടത് ഓരോ അമ്മമാരുടെയും കടമ'
Content: കൊടകര: ദൈവം തന്ന മക്കളെ ദൈവത്തിനുവേണ്ടി വളര്‍ത്തി പരിപോഷിപ്പിച്ച തിരികെയേല്‍പ്പിക്കേണ്ട കടമ ഓരോ അമ്മമാര്‍ക്കുമുണ്ടെന്ന് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. ഇരിങ്ങാലക്കുട രൂപത മാതൃവേദിയുടെ നേതൃത്വത്തിലുള്ള 40 ദിവസത്തെ കുടുംബ വിശുദ്ധീകരണ വിശ്വാസ തീര്‍ഥാടനം 'സാങ്റ്റിഫിക്ക ഫെമീലിയാസ് 2019' കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളിലെ നെടുവീര്‍പ്പുകള്‍ തിരിച്ചറിയാന്‍ ഓരോ അമ്മമാര്‍ക്കും കഴിയണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്നത്തെ കുട്ടികള്‍ വളരുന്നത് തികച്ചും സങ്കീര്‍ണമായ സാഹചര്യങ്ങളിലാണ്. അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് അവരെ സുഹൃത്തുക്കളായി കാണുകയാണ് വേണ്ടത്. കുട്ടികളെ വിശ്വസ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിക്കേണ്ടത് അമ്മമാരാണ്. ദൈവം തന്ന മക്കളെ ദൈവത്തിനുവേണ്ടി വളര്‍ത്തി പരിപോഷിപ്പിച്ച തിരികെയേല്‍പ്പിക്കേണ്ട കടമ ഓരോ അമ്മമാര്‍ക്കുമുണ്ട്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാമ്മയുടെ സന്യാസ പൂര്‍വ ജീവിതം അമ്മമാര്‍ മാതൃയാക്കേണ്ടതുണ്ടെന്നും മാര്‍ നീലങ്കാവില്‍ കൂട്ടിച്ചേര്‍ത്തു. പാവനാത്മ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ രഞ്ജന അനുഗ്രഹ പ്രഭാഷണം നടത്തി. കനകമല തീര്ഥാ‍ടന കേന്ദ്രം റെക്ടറും രൂപത മാതൃവേദി ഡയറക്ടറുമായ ഫാ.ജോയ് തറക്കല്‍, മാതൃവേദി രൂപത പ്രസിഡന്റ് ജാര്‍ളി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്ന തെരഞ്ഞെടുക്കപ്പെട്ട നൂറിലേറെ വിധവകള്‍ക്ക് മാതൃവേദിയുടെ നവോമി കാരുണ്യ സ്പര്‍ശം പദ്ധതിയിലുള്‍പ്പെടുത്തി സാന്പത്തിക സഹായം വിതരണം ചെയ്തു. രാവിലെ കാട്ടൂരിലുള്ള വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ ജന്മ ഗൃഹം, മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ഇരിങ്ങാലക്കുട കത്തീഡ്രലിലെ കബറിടം, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാമ്മയുടെ കുഴിക്കാട്ടുശേരിയിലെ കബറിടം എന്നിവിടങ്ങളില്‍ നിന്ന് കൊളുത്തിയ ദീപശിഖ പ്രയാണങ്ങള്‍ ആളൂരില്‍ സംഗമിച്ച ശേഷം നൂറുകണക്കിനു വാഹനങ്ങളുടെ അകന്പടിയോടെയാണ് കനകമലയിലെത്തിയത്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാമ്മയുടെ തിരുശേഷിപ്പും തിരുരൂപവും കനകമല ദേവാലയത്തില്‍ പ്രതിഷ്ഠിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. മാതൃവേദി രൂപത സെക്രട്ടറി റോസ് തോമസ്, ട്രഷറര്‍ ഷാജി യാക്കോബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2019-08-02-03:31:58.jpg
Keywords: ടോണി
Content: 10871
Category: 1
Sub Category:
Heading: മലേഷ്യക്ക് ആദ്യമായി ബസിലിക്ക
Content: ക്വാലലംപൂര്‍: മലേഷ്യന്‍ സഭയുടെ ചരിത്രത്തിലാദ്യമായി ബസിലിക്ക പദവിയിലുള്ള ദേവാലയത്തിന് അംഗീകാരം നല്‍കാന്‍ വത്തിക്കാന്‍ ഒരുങ്ങുന്നതായി സൂചന. പെനാങ് സ്ഥാനത്തെ പ്രശസ്തമായ സെന്റ് ആൻ ബുക്കിറ്റ് മെർതജം ദേവാലയം ബസിലിക്ക പദവിയിലേക്ക് ഉയർത്തപ്പെടാനുള്ള സാധ്യതകളാണ് തെളിഞ്ഞിരിക്കുന്നത്. വത്തിക്കാൻ അംഗീകാരം ലഭിച്ചാൽ ഉടനടി സെന്റ് ആൻ ദേവാലയം മലേഷ്യയിലെ ആദ്യ ബസിലിക്കയായി മാറും. ഈ വർഷമാദ്യം റോമിലേക്ക് ഇതിനുവേണ്ടിയുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്ന് പെനാങ് രൂപതയുടെ ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് പറഞ്ഞു. ഇതേ തുടര്‍ന്നു മലേഷ്യ, സിംഗപ്പൂർ, ബ്രൂണ മെത്രാൻ സമിതികളിലെ 10 ബിഷപ്പുമാരുടെയും പിന്തുണ തേടാൻ വത്തിക്കാൻ മറുപടിയായി ആവശ്യപ്പെട്ടിരിന്നു. ജൂലൈ മാസമാദ്യം മെത്രാൻ സമിതി അംഗങ്ങൾ ഏകകണ്ഠമായി ഇതിന് പച്ചക്കൊടി കാട്ടിയെന്നു അദ്ദേഹം വിശുദ്ധ അന്ന- ജോവാക്കിം തിരുനാൾ ദിനത്തില്‍ നടത്തിയ വിശുദ്ധ കുർബാന മധ്യേ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. വത്തിക്കാനിലേക്ക് അയക്കാനുള്ള രേഖകളെല്ലാം ഉടനടി തയ്യാറാക്കുമെന്നും സെന്റ് ആൻ ബുക്കിറ്റ് ദേവാലയത്തിന്റെ ഇടവക അധ്യക്ഷന്‍ പദവി കൂടിയുള്ള അദ്ദേഹം കൂട്ടിച്ചേർത്തു. 1846ൽ ഫ്രഞ്ച് മിഷ്ണറികളാണ് സെന്റ് ആൻ ബുക്കിറ്റ് മെർതജം ദേവാലയം പണി കഴിപ്പിച്ചത്. 2012ലാണ് ദേവാലയം ഒരു ബസിലിക്കയായി ഉയർത്താനുള്ള ചർച്ചകൾ ആദ്യമായി ആരംഭിച്ചത്. ആരംഭ ഘട്ടത്തില്‍ കത്തീഡ്രലായി ഉയർത്താനായിരുന്നു പദ്ധതിയെങ്കിലും തീർത്ഥാടന കേന്ദ്രമായതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ചില വൈദികരാണ് ദേവാലയം ബസിലിക്കയായി മാറ്റാമെന്ന നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചത്. അന്ന് മലേഷ്യയിലെ വത്തിക്കാൻ പ്രതിനിധിയായിരുന്ന ആർച്ച് ബിഷപ്പ് ജോസഫ് സാൽവദോർ മാരിനോയും ഇതിന് പിന്തുണ നൽകിയിരുന്നു.
Image: /content_image/News/News-2019-08-02-03:47:01.jpg
Keywords: ബസിലിക്ക
Content: 10872
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്ര നിരക്ക് ഏറ്റവും കുറഞ്ഞ നിലയില്‍: ജോര്‍ജ്ജിയയില്‍ അബോര്‍ഷന്‍ വിരുദ്ധ തരംഗം
Content: അറ്റ്‌ലാന്റ, ജോര്‍ജ്ജിയ: ഗര്‍ഭസ്ഥശിശുവില്‍ ഹൃദയമിടിപ്പ്‌ തിരിച്ചറിയുന്ന ഘട്ടം മുതലുള്ള ഭ്രൂണഹത്യ വിലക്കികൊണ്ടുള്ള ഹാര്‍ട്ട്ബീറ്റ് ബില്‍ അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജ്ജിയ പാസ്സാക്കുന്നതിനു മുന്‍പ് തന്നെ സംസ്ഥാനത്തെ അബോര്‍ഷന്‍ നിരക്ക് കുത്തനെ കുറഞ്ഞിരുന്നുവെന്ന്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. അറ്റ്ലാന്റ മെട്രോപ്പോളിറ്റനിലെ ദിനപത്രമായ ‘അറ്റ്ലാന്റ ജേര്‍ണല്‍ കോണ്‍സ്റ്റിറ്റ്യൂഷ’നാണ് (എ.ജെ.സി) ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ജോര്‍ജ്ജിയയിലെ പൊതു ആരോഗ്യ വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ അബോര്‍ഷന്‍ നിരക്ക് കഴിഞ്ഞ 25 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നത് ശ്രദ്ധേയമാണ്. 1994-ല്‍ 33,500 ആയിരുന്ന അബോര്‍ഷന്‍ നിരക്ക് 2017 ആയപ്പോഴേക്കും 27,453 ആയി കുറഞ്ഞു. 2014-ല്‍ 10നും 55നും ഇടക്ക് പ്രായമുള്ള 1000 സ്ത്രീകളില്‍ പ്രതിവര്‍ഷം 13.7 എന്ന തോതില്‍ അബോര്‍ഷനുകള്‍ നടന്നിരുന്നിടത്ത് 2017 ആയപ്പോഴേക്കും ഇതേ പ്രായപരിധിയിലുള്ള 1000 സ്തീകളില്‍ പ്രതിവര്‍ഷം 8.3 അബോര്‍ഷനുകളായി കുറഞ്ഞെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതേ കാലയളവില്‍ ജോര്‍ജ്ജിയയിലെ ജനസംഖ്യ 70 ലക്ഷത്തില്‍ നിന്നും 1.4 കോടിയായി ഉയര്‍ന്നുവെങ്കിലും അബോര്‍ഷന്റെ നിരക്ക് കുറയുകയായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജോര്‍ജ്ജിയയിലെ അബോര്‍ഷന്‍ നിരക്കില്‍ കുറവ് വന്നിട്ടുണ്ടെന്ന് അബോര്‍ഷന്‍ അനുകൂല ഗവേഷണ സ്ഥാപനമായ ഗുട്ട്മാച്ചെറും സമ്മതിക്കുന്നുണ്ട്. 2011-നും 2014-നും ഇടക്ക് ജോര്‍ജ്ജിയയിലെ അബോര്‍ഷന്‍ നിരക്കില്‍ 7 ശതമാനത്തിന്റെ കുറവ് വന്നിട്ടുള്ളതായി ഗുട്ട്മാച്ചെറിന്റെ കണക്കുകളില്‍ പറയുന്നു. ഇക്കാലയളവില്‍ പ്രത്യുല്‍പ്പാദന ശേഷിയുള്ള 1000 സ്ത്രീകളില്‍ 16.8 ആയിരുന്ന അബോര്‍ഷന്‍ നിരക്ക് 15.7 ആയി കുറഞ്ഞുവെന്നാണ് ഗുട്ട്മാച്ചെര്‍ പറയുന്നത്. അമേരിക്കയിലെ മൊത്തം ഗര്‍ഭഛിദ്ര കേസുകളില്‍ 3.6 ശതമാനവും ജോര്‍ജ്ജിയയിലാണ് നടന്നിരുന്നതെന്നും, അബോര്‍ഷന്‍ അവകാശങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ ശക്തമായി നിലപാടെടുത്തതുമാണ് ഇതിനു കാരണമായി അവര്‍ വിലയിരുത്തുന്നത്. 2010-നും 2016-നും ഇടയില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഏതാണ്ട് 338 അബോര്‍ഷനെ നിയന്ത്രണ ബില്ലുകളാണ് പാസ്സായതെന്നും ഗുട്ട്മാച്ചെര്‍ ചൂണ്ടിക്കാട്ടുന്നു. പ്രോലൈഫ് പ്രവര്‍ത്തകരുടെ വിജയമായിട്ടാണ് ഈ വാര്‍ത്തയെ കണ്ടുവരുന്നത്. ഹാര്‍ട്ട്ബീറ്റ് ബില്ലിനെതിരെ രംഗത്ത് വന്ന പ്രമുഖ ഓണ്‍ലൈന്‍ സ്ട്രീമിംഗ് സേവനമായ നെറ്റ്ഫ്ലിക്സിന്റെ സബ്സ്ക്രിപ്ഷന്‍ കുത്തനെ ഇടിഞ്ഞതും രാജ്യത്തെ പ്രോലൈഫ് നയം വിജയിക്കുന്നുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.
Image: /content_image/News/News-2019-08-02-04:06:17.jpg
Keywords: ജോര്‍ജ്ജി, അബോര്‍ഷ
Content: 10873
Category: 1
Sub Category:
Heading: സഭാനേതൃത്വത്തിന് ഓര്‍മ്മപ്പെടുത്തല്‍: പകുതിപ്പേര്‍ക്കും സഭാപ്രബോധനങ്ങള്‍ അറിയില്ലെന്ന് പഠനഫലം
Content: വാഷിംഗ്‌ടണ്‍ ഡി‌സി: തിരുസഭയുടെ കേന്ദ്രമായ പരിശുദ്ധ കുര്‍ബാനയെ സംബന്ധിച്ച അടിസ്ഥാന പ്രമാണങ്ങള്‍ പോലും അമേരിക്കന്‍ കത്തോലിക്ക വിശ്വാസികള്‍ക്ക് അറിയില്ലെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. സഭാനേതൃത്വത്തിന്റെ വിശ്വാസ ദൌത്യം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ലോക പ്രശസ്ത ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ കത്തോലിക്കരില്‍ പകുതിപേര്‍ക്ക് മാത്രമേ സഭാ പ്രബോധനത്തിലെ ദിവ്യകാരുണ്യം പോലെയുള്ള അടിസ്ഥാന ആശയങ്ങളെക്കുറിച്ചുള്ള അറിവുള്ളൂ. ലോകത്തിലെ പ്രധാന മതവിശ്വാസങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചുമുള്ള അമേരിക്കന്‍ ജനതയുടെ ഗ്രാഹ്യം അളക്കുന്നതിനായി പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേയുടെ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ജൂലൈ 23നാണ് പുറത്തുവിട്ടത്. വിശുദ്ധ കുര്‍ബാനക്കിടയില്‍ മനുഷ്യ നിര്‍മ്മിതമായ അപ്പവും, വീഞ്ഞും യേശുവിന്റെ യഥാര്‍ത്ഥ മാംസവും ശരീരവുമായി തീരുന്നു എന്ന കത്തോലിക്കാ വിശ്വാസ സത്യത്തെ സംബന്ധിച്ച ചോദ്യത്തിന് അമേരിക്കന്‍ കത്തോലിക്കരില്‍ 50 ശതമാനത്തിന് മാത്രമാണ് ശരിയായി ഉത്തരം നല്‍കുവാന്‍ കഴിഞ്ഞുള്ളൂ. അമേരിക്കയിലെ മതസമൂഹങ്ങളില്‍ ലോകമതങ്ങളെക്കുറിച്ച് ഏറ്റവും കൂടുതല്‍ അറിവുള്ളവര്‍ യഹൂദരാണെന്നും സര്‍വ്വേയില്‍ നിന്നും വ്യക്തമായി. ഓസ്തിയും വീഞ്ഞും യേശുവിന്റെ ശരീരത്തിന്റേയും, രക്തത്തിന്റേയും പ്രതീകങ്ങള്‍ മാത്രമായാണ് അമേരിക്കന്‍ കത്തോലിക്കരില്‍ പകുതിയോളം പേര്‍ ഇപ്പോഴും വിശ്വസിക്കുന്നത്. 34 ശതമാനത്തിനു മാത്രമാണ് ഓസ്തിയുടേയും വീഞ്ഞിന്റേയും രൂപാന്തരീകരണത്തെ സംബന്ധിച്ച ശരിയായ അറിവുള്ളത്. എന്നാല്‍ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള ചോദ്യത്തിന് 71 ശതമാനം കത്തോലിക്കരും ശരിയായി ഉത്തരം നല്‍കി. ശരാശരി പ്രായപൂര്‍ത്തിയായ അമേരിക്കക്കാരന് വിശ്വാസ സംബന്ധമായ വിഷയങ്ങളില്‍ പകുതിയില്‍ താഴെ ചോദ്യങ്ങള്‍ക്ക് മാത്രമാണ് ശരിയായി ഉത്തരം നല്‍കുവാന്‍ കഴിഞ്ഞുള്ളൂവെന്നതും ശ്രദ്ധേയമാണ്. മുക്കാല്‍ ഭാഗത്തോളം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാന്‍ കഴിഞ്ഞവരാകട്ടെ വെറും 9 ശതമാനവും. മുഴുവന്‍ ചോദ്യങ്ങള്‍ക്കും ശരിയായി ഉത്തരം പറഞ്ഞവര്‍ വെറും ഒരു ശതമാനം മാത്രമാണ്. ക്രൈസ്തവ വിശ്വാസത്തില്‍ അഞ്ചിലൊന്ന്‍ പേര്‍ക്ക് മാത്രമാണ് പ്രൊട്ടസ്റ്റന്റ് വിഭാഗത്തെക്കുറിച്ചുള്ള അറിവുള്ളൂ. ഫെബ്രുവരി 4 മുതല്‍ 19 വരെ നടത്തിയ 32 ചോദ്യങ്ങളടങ്ങിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ 10,971 പേരാണ് പങ്കെടുത്തത്. എന്തായായാലും തിരുസഭയുടെ അടിസ്ഥാന വിശ്വാസ സത്യങ്ങള്‍ അറിയാത്ത നാമമാത്ര വിശ്വാസികള്‍ നിരവധിയുണ്ടെന്നും അവരിലേക്കു കൂടുതല്‍ കാര്യക്ഷമമായി തിരുസഭ സത്യങ്ങള്‍ എത്തിക്കണമെന്നുമുള്ള ശക്തമായ മുന്നറിയിപ്പാണ് പുതിയ റിപ്പോര്‍ട്ട് നല്‍കുന്നത്.
Image: /content_image/News/News-2019-08-02-09:44:56.jpg
Keywords: തിരുസഭ, സഭ
Content: 10874
Category: 1
Sub Category:
Heading: ഭാരത സന്ദര്‍ശനത്തിന് തയാറെടുത്ത് ആർച്ച് ബിഷപ്പ് ജസ്റ്റിന്‍ വെൽബി
Content: ലണ്ടൻ: ക്രൈസ്തവ സഭകളുടെ ക്ഷണം സ്വീകരിച്ച് ഭാരത സന്ദർശനത്തിനു ആംഗ്ലിക്കന്‍ സഭയുടെ തലവനും കാന്റർബറി ആർച്ച് ബിഷപ്പുമായ ജസ്റ്റിന്‍ വെൽബി തയാറെടുക്കുന്നു. പ്രാദേശിക ക്രൈസ്തവ സമൂഹങ്ങളെ സന്ദർശിക്കാനും അവരോടൊപ്പം പ്രാർത്ഥിക്കാനും പത്തു ദിവസത്തെ പരിപാടികളാണ് അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത്. ഈസ്റ്റർ ദിനത്തിലെ സ്‌ഫോടനത്തിൽ മരണമടഞ്ഞ ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തുന്ന ശ്രീലങ്കൻ സന്ദർശനത്തിനു ശേഷം ഓഗസ്റ്റ് 31നാണ് അദ്ദേഹം ഭാരതത്തിലെത്തുക. കോട്ടയം, ബാംഗ്ലൂർ, ഹൈദരാബാദ്, മേദക്, ജബൽപൂർ, കൊൽക്കത്ത, അമൃത്സർ എന്നീ സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. ക്രൈസ്തവ വിശ്വാസികൾക്ക് ആത്മീയ ഉണർവും സഭയുടെ വിവിധ സാമൂഹിക പദ്ധതികൾക്ക് പിന്തുണയും നൽകുകയാണ് അദ്ദേഹത്തിന്റെ സന്ദർശന ലക്ഷ്യം. ജബൽപൂർ ക്രൈസ്തവ വിദ്യാലയ ഉദ്ഘാടനവും മതേതര പഠനകേന്ദ്രമായ ഹൈദരാബാദ് ഹെൻറി മാർട്ടിൻ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു ക്രൈസ്തവ പ്രാർത്ഥനകളെക്കുറിച്ചു പ്രഭാഷണവും അദ്ദേഹം നടത്തും. ജാലിയൻവാലാബാഗ് ദുരന്തത്തിന്റെ ശതാബ്തിയോടനുബന്ധിച്ചു അവിടം സന്ദർശിക്കാനും തീരുമാനിച്ചതായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ലാമ്പത് പാലസ് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കീഴിലുള്ള ബി‌ജെ‌പി പാര്‍ട്ടിയുടെ ഭരണം ക്രൈസ്തവ പീഡനങ്ങൾ വർദ്ധിക്കുന്നതിലേക്ക് നയിച്ചതു അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരിന്നു. സഭാനേതാവെന്ന നിലയിൽ ക്രൈസ്തവരുടെ പ്രശ്നങ്ങൾ കേൾക്കാനും മതസ്വാതന്ത്ര്യം സംരക്ഷിക്കുവാൻ ഭരണകൂടത്തോട് ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെടുമെന്നും ലാമ്പത് പാലസ് വ്യക്തമാക്കി.
Image: /content_image/News/News-2019-08-02-11:43:29.jpg
Keywords: വെല്‍ബി