Contents

Displaying 10501-10510 of 25166 results.
Content: 10815
Category: 18
Sub Category:
Heading: 'തടസങ്ങളെ പ്രത്യാശയോടെ നേരിട്ടു വിജയിച്ചവളാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ'
Content: ഭരണങ്ങാനം: ദൈവവിളിയില്‍ നേരിട്ട കഠിനമായ തടസങ്ങളെ ദൈവത്തിലുള്ള പ്രത്യാശയോടെ നേരിട്ടു വിജയിച്ചവളാണു വിശുദ്ധ അല്‍ഫോന്‍സാമ്മയെന്ന്‍ സത്‌നാ രൂപത മുന്‍ ബിഷപ്പ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ ഭാഗമായി ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്തിനു പ്രത്യാശയുടെ വാതിലാണു വിശുദ്ധ അല്‍ഫോന്‍സാമ്മ. നമ്മെ ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളിലും ശാന്തത വെടിയാതെ പ്രത്യാശയോടെ നീങ്ങുവാന്‍ അല്‍ഫോന്‍സാമ്മ പഠിപ്പിക്കുകയാണെന്നും മാര്‍ മാത്യു വാണിയക്കിഴക്കേല്‍ ഓര്‍മ്മിപ്പിച്ചു. ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. മാര്‍ട്ടിന്‍ കല്ലറയ്ക്കല്‍, റവ.ഡോ.ജോസഫ് പുരയിടത്തില്‍, റവ.ഡോ.ആന്റണി പെരുമാനൂര്‍, വികാരി ജനറാള്‍ റവ.ഡോ.ജോസഫ് മലേപ്പറന്പില്‍, ഫാ. ജോസഫ് ഇടത്തുംപറന്പില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വൈകുന്നേരം നടന്ന ആഘോഷമായ റംശാ പ്രാര്‍ഥനയ്ക്കു ഫാ. ചെറിയാന്‍ മൂലയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ജപമാല, മെഴുകുതിരി പ്രദക്ഷിണത്തില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഫാ. ജോര്‍ജ് ഈറ്റയ്ക്കക്കുന്നേല്‍ കാര്‍മികത്വം വഹിച്ചു. ഇന്നു പുലര്‍ച്ചെ 5.15നും 6.30നും 8.30നും ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 6.30ന് ജപമാല മെഴുകുതിരി പ്രദക്ഷിണം.
Image: /content_image/News/News-2019-07-26-04:51:23.jpg
Keywords: അല്‍ഫോ
Content: 10816
Category: 18
Sub Category:
Heading: കെ‌സി‌വൈ‌എം അര്‍ധ വാര്‍ഷിക സെനറ്റിന് ഇന്ന് ആരംഭം
Content: കോട്ടയം: കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെ‌സി‌വൈ‌എം 41ാമത് അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനത്തിന് ഇന്നു ആരംഭം. തിരുവനന്തപുരം മലങ്കര മേജര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മാര്‍ ഗ്രിഗോറിയോസ് റിന്യുവെല്‍ സെന്റര്‍ നാലാഞ്ചിറയില്‍ നടക്കുന്ന സമ്മേളനം 28 വരെ നീളും. സെനറ്റ് സമ്മേളനത്തിന് 32 രൂപതകളില്‍ നിന്നുള്ള യുവജന പ്രതിനിധികള്‍ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സെനറ്റ് സമ്മേളനം യൂത്ത് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ആറു മാസ കാലത്തെ രൂപത സംസ്ഥാന റിപ്പോര്‍ട്ട് അവതരണവും, പ്രമേയങ്ങളും, കൂടാതെ സാമൂഹികപരമായ വിഷയങ്ങളെപ്പറ്റി ചര്‍ച്ചകളും നടത്തപ്പെടുമെന്ന് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍ അറിയിച്ചു. തിരുവനന്തപുരം മലങ്കര അതിരൂപത ആതിഥേയത്വം വഹിക്കുന്ന സെനറ്റ് സമ്മേളനത്തിന് സംസ്ഥാന ഭാരവാഹികളായ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ബിജോ പി. ബാബു, ജോസ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ്, തേജസ് മാത്യു കറുകയില്‍, സന്തോഷ് രാജ്, കെ.എസ്. ടീന, റോസ് മോള്‍ ജോസ്, ഷാരോണ്‍ കെ. റെജി, സിസ്റ്റര്‍ റോസ് മെറിന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Image: /content_image/India/India-2019-07-26-05:22:20.jpg
Keywords: കെ‌സി‌വൈ‌എം
Content: 10817
Category: 13
Sub Category:
Heading: ഡൗൺ സിൻഡ്രോം കൃപയാക്കി മാറ്റുന്ന ക്രിസ്തുവിന്റെ സന്യാസിനിമാർ
Content: ലെ ബ്ലാങ്ക്: ഡൗൺ സിൻഡ്രോം രോഗ അവസ്ഥയെ ദൈവകൃപയാക്കി മാറ്റുന്ന ഫ്രാന്‍സിലെ 'ലിറ്റിൽ സിസ്റ്റേഴ്സ് ഡിസൈപ്പിൾസ് ഓഫ് ദി ലാംപ്' എന്ന സന്യാസിനി സഭ വാർത്തകളിൽ ഇടം നേടുന്നു. സമൂഹം തങ്ങളുടെ ജീവിതത്തിനു അർത്ഥം കണ്ടെത്താൻ പ്രയാസപ്പെടുമ്പോഴും ജീവന് മൂല്യം നൽകാതെ വരുമ്പോഴും മനുഷ്യ വ്യക്തിത്വത്തിന്റെയും, ജീവന്റെയും മൂല്യം ദൈവീക സമര്‍പ്പണത്തിലൂടെ ലോകത്തോട് ഉറക്കെ പ്രഘോഷിക്കുകയാണ് ഈ സന്യാസിനി സഭ. വിശുദ്ധ ബെനഡിക്ടിനോടും ലിസ്യൂവിലെ വിശുദ്ധ തെരേസയോടും പ്രത്യേക മാനസിക അടുപ്പമുള്ള സന്യാസിനി സമൂഹമാണ് ഇവരുടേത്. 1980കളിൽ വെറോണിക്ക എന്ന ഡൗൺ സിൻഡ്രോം ബാധിച്ച യുവതി സന്യാസിനിയാകാനുളള ആഗ്രഹം സഫലീകരിക്കാൻ വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തി. പക്ഷേ ഒരു സ്ഥലത്തും വെറോണിക്കയുടെ ആവശ്യത്തിനും മറുപടി ലഭിച്ചില്ല. ഇതിനിടയിൽ കുട്ടികളുടെ ഇടയിൽ ശുശ്രൂഷ നടത്താൻ ഹൃദയത്തിൽ ആഗ്രഹവുമായി നടക്കുന്ന ലൈൻ എന്ന സ്ത്രീയെ വെറോണിക്കയെ കണ്ടുമുട്ടിയതാണ് വഴിത്തിരിവാകുന്നത്. വെറോണിക്കയ്ക്കു സന്യാസ ജീവിതത്തിലേക്കുള്ള വാതിൽ തുറന്നു കൊടുക്കുവാനുള്ള ആഗ്രഹം ലൈന്‍റെ ഹൃദയത്തിൽ നിറഞ്ഞു. ഈ സമയത്ത് കാനാൻ നിയമപ്രകാരം മാനസിക വൈകല്യമുള്ളവർക്ക് സന്യാസ സഭകളിലേക്കുള്ള പ്രവേശനം അനുവദനീയമായിരിന്നില്ല. 14 വർഷമെടുത്താണ് ഒരു പ്രത്യേക സമൂഹം എന്ന പദവി ഇവർ നേടിയെടുത്തത്. ചെറിയൊരു അപ്പാർട്ട്മെന്റിലായിരുന്നു കൂട്ടായ്മയായിരിന്നു തുടക്കം. ടൂറ്സിലെ ആർച്ച് ബിഷപ്പായിരുന്ന ജിയാൻ ഹോനോറായിരുന്നു ഇവർക്ക് അൽമായരുടെ ഒരു പൊതു കൂട്ടായ്മയായി റോമിലെത്തി അംഗീകാരം കരസ്ഥമാക്കി നല്‍കിയത്. പിന്നീട് കുറച്ചു നാളുകൾക്കു ശേഷം ഇവർക്ക് സന്യാസിനി സഭ എന്നുള്ള ഔദ്യോഗിക അംഗീകാരവും ലഭിച്ചു. ആകെ പത്ത് അംഗങ്ങളുള്ള സന്യാസ സഭയില്‍ എട്ടുപേർ ഡൗൺ സിൻഡ്രോം ബാധിച്ചവരാണ്. മദർ ലൈനാണ് ഇവരുടെ സുപ്പീരിയർ. പല സന്യാസിനി സഭകളും നിയമത്തിന്റെ പരിമിതികള്‍ മൂലം പ്രവേശനം നിഷേധിക്കേണ്ടി വന്നപ്പോള്‍ 2009ൽ നിത്യ വ്രതം സ്വീകരിച്ച സിസ്റ്റർ വെറോണിക്കയ്ക്ക് ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ അനുഭവമായിരുന്നു. ഇന്ന് തങ്ങളുടെ ബലഹീനമായ അവസ്ഥ ക്രിസ്തുവിനു പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് ദൈവരാജ്യത്തിന് വേണ്ടി നിസ്തുലമായ ശുശ്രൂഷ ചെയ്യുകയാണ് ഈ പത്തു രത്നങ്ങള്‍.
Image: /content_image/News/News-2019-07-26-06:21:48.jpg
Keywords: അത്ഭുത
Content: 10818
Category: 9
Sub Category:
Heading: യുവഹൃദയങ്ങളിൽ ദൈവകരുണയുടെ വാതിൽ തുറക്കാൻ ഫാ.സോജി ഓലിക്കൽ നയിക്കുന്ന 'ഡോർ ഓഫ്‌ ഗ്രേയ്‌സ്' നാളെ
Content: ബർമിങ്ഹാം: വർത്തമാന കാലത്തിന്റെ നന്മ തിന്മകളെ വിവേചിച്ചറിയുവാൻ, നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ, ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന "ഡോർ ഓഫ് ഗ്രേസിനായുള്ള " ഒരുക്കങ്ങൾ പൂർത്തിയായി. രെജിസ്ട്രേഷൻ, ഫുഡ് എന്നിവ സൗജന്യമായിരിക്കും. ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി 27 ന് നാളെ ശനിയാഴ്ച ബർമിങ്ഹാമിൽ വച്ച് നടക്കുന്ന കൺവെൻഷൻ സെഹിയോൻ യുകെ ഡയരക്ടർ ഫാ.സോജി ഓലിക്കൽ നയിക്കും. മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും. കൺവെൻഷൻ ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും. യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ്‌ ഗ്രേയ്‌സ്. ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്കു റവ.ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ വീണ്ടും ക്ഷണിക്കുന്നു. >> അഡ്രസ്സ്: സെന്റ് ജെറാർഡ് കാത്തലിക് ചർച്ച് <br> ബെർമിങ്ങ്ഹാം <br> B 35 6JT. >> കൂടുതൽ വിവരങ്ങൾക്ക്: <br> ജിത്തു ദേവസ്യ ‭07735 443778‬.
Image: /content_image/Events/Events-2019-07-26-08:18:59.jpg
Keywords: സോജി
Content: 10819
Category: 1
Sub Category:
Heading: വിശുദ്ധ പോള്‍ ആറാമന്‍ പാപ്പയെ പ്രത്യേകം സ്മരിച്ച് ഉഗാണ്ട പാര്‍ലമെന്‍റ്
Content: കംപാല: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുവാന്‍ വിശുദ്ധ പോള്‍ ആറാമന്‍ നല്‍കിയ സംഭാവനകളെ സ്മരിച്ചുകൊണ്ടുള്ള പ്രമേയത്തിന് അംഗീകാരം നല്‍കികൊണ്ട് പാര്‍ലമെന്റ് നേതൃത്വം. ആഫ്രിക്ക സന്ദര്‍ശിച്ച ആദ്യ പാപ്പയായ വിശുദ്ധ പോള്‍ ആറാമനെ ആദരിക്കണമെന്ന്‍ ആവശ്യപ്പെട്ടു അമുരു ജില്ലയില്‍ നിന്നുള്ള വനിതാ അംഗമായ ലൂസി അകെല്ലോയാണ് ഈ പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വടക്കന്‍ റുഹിണ്ടയിലെ പാര്‍ലമെന്റംഗമായ തോമസ്‌ തയേബ്വാ ഇതിനെ പിന്താങ്ങി. പോള്‍ ആറാമന്‍ പാപ്പയുടെ 1969-ലെ ഉഗാണ്ടന്‍ സന്ദര്‍ശനവും, 22 ഉഗാണ്ടന്‍ കത്തോലിക്ക രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിച്ച നടപടിയും ഉഗാണ്ടയില്‍ ക്രൈസ്തവ വിശ്വാസം പ്രചരിക്കുന്നതിനും ജൂണ്‍ 3 ഉഗാണ്ടന്‍ രക്തസാക്ഷികളുടെ ദിനമായി പ്രഖ്യാപിക്കുന്നതിനും കാരണമായെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് അകെല്ലോ പറഞ്ഞു. പോള്‍ ആറാമനേയും അന്നത്തെ കംപാലയിലെ മെത്രാപ്പോലീത്തയായിരുന്ന ജോസഫ് കിവാനുകായേയും ആദരിക്കുക എന്നത് പാര്‍ലമെന്റിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണെന്നും അകെല്ലോ കൂട്ടിച്ചേര്‍ത്തു. പോള്‍ ആറാമന്റെ സന്ദര്‍ശനം രാജ്യത്തിന്റെ ആത്മീയാഭിവൃദ്ധിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നായിരിന്നു പ്രമേയത്തെ പിന്താങ്ങിയ തയേബ്വായുടെ പ്രതികരണം. പാര്‍ലമെന്റിലെ പ്രമേയാവതരണത്തിന് സാക്ഷ്യം വഹിക്കാന്‍ നിരവധി കത്തോലിക്ക മെത്രാന്‍മാരും എത്തിയിരിന്നു. രാജ്യത്ത് വിശ്വാസം പരിചയപ്പെടുത്തിയ പ്രേഷിത പ്രവര്‍ത്തകരെ താനും ആദരിക്കുന്നുവെന്നും അവര്‍ ഇല്ലാതിരുന്നെങ്കില്‍ ഉഗാണ്ട ഇതുപോലെ ആയി തീരുമോ എന്ന കാര്യം സംശയമാണെന്നും അവര്‍ രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചതിനാലാണ് ഇപ്പോള്‍ സമാധാനത്തില്‍ കഴിയുന്നതെന്നും പ്രഥമ ഡെപ്യൂട്ടി പ്രധാനമന്ത്രി ജെന. മോസസ് അലി പറഞ്ഞു. യാതൊരു തടസ്സങ്ങളുമില്ലാതെ രാജ്യത്ത് ദൈവവിശ്വാസം പ്രചരിപ്പിക്കുവാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഉഗാണ്ടയില്‍ നല്ല മൂല്യങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ കുട്ടികളെ എങ്ങനെ വിശ്വാസത്തില്‍ വളര്‍ത്താം എന്നതിനെക്കുറിച്ച് പാര്‍ലമെന്റംഗങ്ങള്‍ ആലോചിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ശ്രീമതി ബെറ്റി അഓള്‍ ഒച്ചക്ക് നിര്‍ദ്ദേശിക്കുവാനുണ്ടായിരുന്നത്. എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് ഓഫ് ആഫ്രിക്ക ആന്‍ഡ്‌ മഡഗാസ്കറിന്റെ (SECAM) ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് നാനൂറിലധികം കത്തോലിക്ക മെത്രാന്‍മാര്‍ ഇപ്പോള്‍ ഉഗാണ്ടയില്‍ ഉണ്ട്. ഈ അവസരത്തിലാണ് പാര്‍ലമെന്റിലെ നടപടിയെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-07-26-09:03:18.jpg
Keywords: പോള്‍ ആറാ
Content: 10820
Category: 1
Sub Category:
Heading: ബ്രിട്ടനിലെ ജനപ്രതിനിധി സഭ ഇനി പ്രോലൈഫുകാരനായ കത്തോലിക്കന്റെ കൈയില്‍ ഭദ്രം
Content: ലണ്ടന്‍: അടിയുറച്ച കത്തോലിക്ക വിശ്വാസിയും ജീവന്റെ മൂല്യങ്ങള്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പ്രോലൈഫ് രാഷ്ട്രീയ പ്രവര്‍ത്തകന്‍ ജേക്കബ് റീസ്-മോഗ് ഇനി ബ്രിട്ടീഷ് ജനപ്രതിനിധി സഭയെ (ഹൗസ് ഓഫ് കോമണ്‍സ്) നയിക്കും. തെരേസ മേ രാജിവെച്ചതിനെ തുടര്‍ന്ന്‍ ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായതോടെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗവും ബ്രെക്സിറ്റ് വക്താവുമായ റീസ്-മോഗ് ബ്രിട്ടീഷ് ജനപ്രതിനിധി സഭയുടെ നായകനാകുവാന്‍ കളമൊരുങ്ങിയത്. വ്യക്തി ജീവിതത്തിലും, ഭരണരംഗത്തും തന്റെ ക്രൈസ്തവ വിശ്വാസം കൂടെക്കൊണ്ടു നടക്കുന്നതിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം ബ്രിട്ടണിലെ ഏറ്റവും ശക്തരായ രാഷ്ട്രീയക്കാരില്‍ ഒരാളാണ്. തീക്ഷ്ണതയുള്ള കത്തോലിക്കാ വിശ്വാസിയായ അദ്ദേഹം സ്വവര്‍ഗ്ഗരതി, സ്വവര്‍ഗ്ഗ വിവാഹം, ഗര്‍ഭഛിദ്രം എന്നിവയെ ശക്തമായി എതിര്‍ക്കുന്നുണ്ട്. പാര്‍ലമെന്റില്‍ എത്തിയ കാലം മുതലേ ഭ്രൂണഹത്യക്കും സ്വവര്‍ഗ്ഗ വിവാഹത്തിനും എതിരായിട്ടാണ് റീസ്-മോഗ് വോട്ട് ചെയ്തിട്ടുള്ളത്. </p> <iframe width="560" height="315" src="https://www.youtube.com/embed/WE6WC_BVZ4Q" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> “ഞാനൊരു കത്തോലിക്കനാണ്, സഭാ പ്രബോധനങ്ങളെ ഞാന്‍ വളരെ ഗൗരവമായിട്ടാണ് കാണുന്നത്. വിവാഹം ഒരു കൂദാശയായതിനാല്‍ വിവാഹത്തെ കുറിച്ച് തീരുമാനിക്കേണ്ടത് സഭയാണ്, അല്ലാതെ പാര്‍ലമെന്റല്ല” എന്നാണ് 2017-ല്‍ ഗുഡ്മോര്‍ണിംഗ് ബ്രിട്ടന് നല്‍കിയ അഭിമുഖത്തില്‍ ഇദ്ദേഹം പ്രസ്താവിച്ചിട്ടുള്ളത്. പ്രോലൈഫ് നിലപാട് രാഷ്ട്രീയത്തില്‍ മാത്രമല്ല, സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിത്വമാണ് റീസിന്‍റേത്. അദ്ദേഹത്തിന് ആറു മക്കളാണുള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസും, രാഷ്ട്രീയ അജണ്ടകളും കൈകാര്യം ചെയ്യുന്നത് ഇനി റീസ് മോഗായിരിക്കും. അതേസമയം ജേക്കബ് റീസിന്റെ ക്രിസ്തീയ നിലപാടില്‍ ആശങ്കയുമായി സ്വവര്‍ഗ്ഗാനുരാഗികളും ഗര്‍ഭഛിദ്രവാദികളും രംഗത്തുണ്ട്. ജേക്കബ് റീസ്-മോഗ് ബ്രിട്ടണിലെ ഏറ്റവും ശക്തനായ രാഷ്ട്രീയക്കാരില്‍ ഓരാളായി മാറിയിരിക്കുന്നത് എല്‍.ജി.ബി.ടി.ക്യു സമൂഹത്തെ സംബന്ധിച്ചിടത്തോളം അപകടമാണെന്നാണ് ‘ദി ഗാര്‍ഡിയന്‍’ലെ പ്രമുഖ കോളമെഴുത്തുകാരന്റെ ട്വീറ്റില്‍ സൂചിപ്പിച്ചത്.
Image: /content_image/News/News-2019-07-26-11:30:21.jpg
Keywords: ബ്രിട്ടന്‍, ബ്രിട്ടീ
Content: 10821
Category: 1
Sub Category:
Heading: "ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു": അമേരിക്കൻ സ്കൂളുകളിൽ പരസ്യമായി പ്രദർശിപ്പിക്കും
Content: റാപ്പിഡ് സിറ്റി: വളര്‍ന്ന് വരുന്ന തലമുറയെ ആത്മീയതയില്‍ ആഴപ്പെടുത്താന്‍ ദൈവ വിശ്വാസം പരസ്യമായി സ്കൂളുകളില്‍ പ്രഘോഷിക്കുവാന്‍ തീരുമാനവുമായി അമേരിക്കന്‍ സംസ്ഥാനം. അമേരിക്കയിലെ സൗത്ത് ഡക്കോട്ട സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇനിമുതൽ ദേശീയ ആപ്തവാക്യമായ "ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു" എന്ന വാചകം പ്രദർശിപ്പിക്കും. 12 ഇഞ്ച് തുല്യ അനുപാതത്തില്‍ പെയിന്റ് ചെയ്യുകയോ, അല്ലെങ്കില്‍ എല്ലാവർക്കും ദൃശ്യമാകുന്ന സ്ഥലത്ത് പ്രദർശിപ്പിക്കുകയും വേണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. പലരീതികളിൽ സ്കൂളുകൾ നിയമം നടപ്പിലാക്കുവാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് അസോസിയേറ്റഡ് സ്കൂൾ ബോർഡ്സ് ഓഫ് സൗത്ത് ഡക്കോട്ട എക്സിക്യൂട്ടീവ് ഡയറക്ടർ വേഡ് പൊഗാണി പറഞ്ഞു. റാപ്പിഡ് സിറ്റി ഏരിയയിലെ 23 പൊതു സ്കൂളുകളില്‍ ഇതിനോടകം വാചകം ഏവര്‍ക്കും കാണുന്ന രീതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം നിയമത്തിനെതിരെ വിസ്കോൺസിൻ ആസ്ഥാനമായുള്ള ഫ്രീഡം ഫ്രം റിലീജിയൻ ഫൗണ്ടേഷൻ എന്ന നിരീശ്വരവാദ സംഘടന രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ ഡോളർ നോട്ടുകളിലെ 'ഇന്‍ ഗോഡ് വി ട്രസ്റ്റ്' പതിപ്പിക്കുന്നതിനെതിരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രംഗത്തു വന്നത് ഇതേ സംഘടനയായിരിന്നു. 1956-ൽ പ്രസിഡന്റ് ഐസൻഹോവർ ഒപ്പുവെച്ചതിനു ശേഷമാണ് 'ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു' (ഇന്‍ ഗോഡ് വി ട്രസ്റ്റ്) എന്ന വാചകം അമേരിക്കയുടെ ആപ്തവാക്യമായി മാറിയത്. അമേരിക്കയുടെ ട്രഷറി വിഭാഗത്തിന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം പിറ്റേ വർഷം മുതല്‍ ഡോളറില്‍ ഇത് പതിപ്പിക്കുന്നത് ആരംഭിക്കുകയായിരിന്നു.
Image: /content_image/News/News-2019-07-26-12:52:54.jpg
Keywords: In God We, അമേരി
Content: 10822
Category: 1
Sub Category:
Heading: ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു": അമേരിക്കൻ സ്കൂളുകളിൽ പരസ്യമായി പ്രദർശിപ്പിക്കും
Content: വളര്‍ന്ന് വരുന്ന തലമുറയെ ആത്മീയതയില്‍ ആഴപ്പെടുത്താന്‍ ദൈവ വിശ്വാസം പരസ്യമായി സ്കൂളുകളില്‍ പ്രഘോഷിക്കുവാന്‍ തീരുമാനവുമായി അമേരിക്കന്‍ സംസ്ഥാനം. അമേരിക്കയിലെ സൗത്ത് ഡക്കോട്ട സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇനിമുതൽ ദേശീയ ആപ്തവാക്യമായ "ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു" എന്ന വാചകം പ്രദർശിപ്പിക്കും. 12 ഇഞ്ച് തുല്യ അനുപാതത്തില്‍ പെയിന്റ് ചെയ്യുകയോ, അല്ലെങ്കില്‍ എല്ലാവർക്കും ദൃശ്യമാകുന്ന സ്ഥലത്ത് പ്രദർശിപ്പിക്കുകയും വേണമെന്നാണ് പുതിയ നിയമം
Image: /content_image/News/News-2019-07-26-14:58:06.png
Keywords: അമേരിക്ക,സ്കൂ
Content: 10823
Category: 18
Sub Category:
Heading: Sample
Content: കോട്ടയം: വിവാദമായ ചര്‍ച്ച് ബില്‍ പൂര്‍ണമായും തള്ളിക്കളയണമെന്നാവശ്യപ്പെട്ട് കെസിവൈഎം സംസ്ഥാനതലത്തില്‍ ഇ മെയില്‍ അയച്ചു സൃഷ്ടിക്കാനൊരുങ്ങുന്ന ഇകാറ്റ് സമരത്തില്‍ 32 രൂപതകളിലെ നാലായിരത്തില്‍പരം കെസിവൈഎം യൂണിറ്റുകള്‍ പങ്കുചേരും. മൂന്നിന് എല്ലാ യൂണിറ്റുകളിലും അടിയന്തര കെസിവൈഎം സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നു സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍ പറഞ്ഞു. ചര്‍ച്ച് ബില്‍ തള്ളിക്കളയുക, സഭയെ അധിക്ഷേപിക്കുന്നതിനുള്ള നീക്കങ്ങളില്‍നിന്നു കമ്മീഷന്‍ പിന്‍വാങ്ങുക, ഭരണഘടനാവിരുദ്ധമായ ചര്‍ച്ച് ബില്‍ ഞങ്ങള്‍ എതിര്‍ക്കുന്നു തുടങ്ങിയ സന്ദേശങ്ങളടങ്ങിയ ഇമെയിലുകള്‍ lawreformskerala@gmail.com എന്ന ഇമെയില്‍ അഡ്രസിലേക്ക് അയക്കുവാനാണ് യുവജന സംഘടന തീരുമാനിച്ചിരിക്കുന്നത്. ഇകാറ്റ് ശക്തമാക്കാന്‍ പരിശീലനം നല്‍കാനും തീരുമാനങ്ങളെടുക്കാനുമായി 32 രൂപതകളിലെയും രൂപതാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സംസ്ഥാന സിന്‍ഡിക്കറ്റ് അംഗങ്ങള്‍ എന്നിവരുടെ യോഗം ചങ്ങനാശേരി സന്ദേശനിലയത്തില്‍ മൂന്നിനു വിളിച്ചു ചേര്‍ക്കാനും സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
Image: /content_image/India/India-2019-07-26-15:38:24.jpg
Keywords: കെസിവൈഎം, ചര്‍ച്ച് ബില്‍
Content: 10824
Category: 1
Sub Category:
Heading: അന്തര്‍ദേശീയ സഭൈക്യ ദൈവശാസ്ത്ര സംവാദത്തിന്റെ നിരീക്ഷകനായി മലയാളി വൈദികന്‍
Content: വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം ലെബനോനില്‍ നടക്കുന്ന കത്തോലിക്ക ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള അന്തര്‍ദേശീയ സഭൈക്യ ദൈവശാസ്ത്ര സംവാദത്തിന്റെ നിരീക്ഷകനായി മലയാളി വൈദികനെ വത്തിക്കാനിലെ ക്രിസ്തീയ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ നിയമിച്ചു. ജെസ്യൂട്ട് സഭാംഗവും കുട്ടനാട് സ്വദേശിയുമായ ഫാ. ജിജി പുതുവീട്ടില്‍ക്കളത്തിനായാണ് വത്തിക്കാന്‍ നിയമിച്ചിരിക്കുന്നത്. ലെബനോനില്‍ നടത്തുന്ന അന്തര്‍ദേശീയ സഭൈക്യ ദൈവശാസ്ത്ര സംവാദത്തില്‍ കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് വത്തിക്കാനിലെ ക്രിസ്തീയ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ കുര്‍ഹ് കോഹിന്റെ നേതൃത്വത്തിലുള്ള സംഘവും ഇന്ത്യയില്‍നിന്നുള്ള മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് (യാക്കോബായ), മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ (ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്) സഭകളുള്‍പ്പെടെയുള്ള ആറ് ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളെ പ്രതിനിധീകരിച്ചു സഭാ തലവന്മാരടക്കമുള്ള 14 പ്രമുഖ ദൈവശാസ്ത്രജ്ഞരും പങ്കെടുക്കും. 30 പേര്‍ പങ്കെടുക്കുന്ന ഈ ദൈവശാസ്ത്ര സംവാദത്തില്‍ കത്തോലിക്കാ സഭയെ പ്രതിനിധീകരിക്കുന്ന നിരീക്ഷകനായി നിയമിതനായിരിക്കുന്നത് ഫാ. ജിജിയാണ്. നിലവില്‍ സീറോ മലബാര്‍ സഭയുടെ സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മിറ്റി അംഗവും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കണ്‍സള്‍ട്ടന്റും കര്‍ദ്ദിനാള്‍ ന്യൂമാന്‍ സീറോ മലബാര്‍ കാത്തലിക് മിഷന്‍ ഓക്‌സ്‌ഫെ ഡ്ഷയറിന്റെ ചാപ്ലിനുമാണ് അദ്ദേഹം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2017 ഓഗസ്റ്റ് 19നാണ് അദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്. ചങ്ങനാശേരി അതിരൂപത വൈദികനായ ഫാ. റ്റെജി പുതുവീട്ടില്‍ക്കളത്തില്‍ സഹോദരനാണ്.
Image: /content_image/News/News-2019-07-27-03:08:56.jpg
Keywords: മലയാള