Contents
Displaying 10491-10500 of 25166 results.
Content:
10805
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടില്‍ ക്രൈസ്തവ സമൂഹം ആക്രമിക്കപ്പെടുന്നതിൽ ആശങ്കയുമായി മെത്രാൻ സമിതി
Content: ജെറുസലേം: തീവ്ര യഹൂദ സംഘടനകൾ പ്രാദേശിക ക്രൈസ്തവ സമൂഹങ്ങൾക്ക് നേരെ നടത്തുന്ന ആക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി വിശുദ്ധ നാട്ടിലെ മെത്രാന്മാര്‍. ക്രൈസ്തവർക്ക് നേരെ അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്നാണ് മെത്രാന്മാർ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഗലീലിയില്‍ ക്രൈസ്തവ വിശ്വാസികളുടെ വാഹനങ്ങളിൽ അജ്ഞാതർ ഹീബ്രു ഭാഷയിൽ ക്രിസ്ത്യന്‍ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ സംഭവമാണ് തീവ്ര യഹൂദ നിലപാട് ഉയര്‍ത്തുന്നവര്‍ നടത്തിയ ഒടുവിലത്തെ ആക്രമണം. ജൂലൈ പന്ത്രണ്ടിന് ജറുസലേമിലെ ബെയ്റ്റ് ഹനീനയിലെ സെന്‍റ് ജെയിംസ് ദേവാലയത്തിൽ സമ്മേളിച്ചവർക്കു നേരെ യഹൂദ സംഘം തക്കാളികൾ വലിച്ചെറിഞ്ഞു പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചിരിന്നു. വിശ്വാസികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ദുഃഖം പങ്കുവെയ്ക്കുന്നതോടൊപ്പം പരാതികളിൽ നടപടിയെടുക്കണമെന്ന ആവശ്യമാണ് ജൂലൈ പത്തൊൻപതിനു പുറത്തിറക്കിയ പ്രസ്താവനയില്‍ വിശുദ്ധ നാട്ടിലെ മെത്രാന്‍മാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. . 2012 ഫെബ്രുവരിയിലാണ് ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങൾക്കും സെമിത്തേരികള്‍ക്കും നേരെ പ്രൈസ് ടാഗ് എന്ന പേരിൽ ഒരു സംഘം ആക്രമണങ്ങൾ നടത്തുവാന്‍ ആരംഭിച്ചത്. യഹൂദ സമൂഹത്തിൽ തന്നെ വംശീയ വേർതിരിവുകൾക്കു വഴിയൊരുക്കുന്ന കുറ്റകൃത്യങ്ങൾ പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുകയാണ്. ക്രൈസ്തവ മുസ്ലിം വിരുദ്ധ നീക്കവുമായി മുന്നേറുന്ന സംഘടനകൾ അപകടമാണെന്ന സന്ദേശം ഇസ്രായേൽ രാഷ്ട്രീയ നേതൃത്വത്തെ അറിയിക്കുവാൻ മൂന്നു വര്‍ഷം മുന്‍പ് ഇസ്രായേൽ റബ്ബികളുടെ മനുഷ്യാവകാശ സംഘടനയും രംഗത്തുവന്നിരിന്നു.
Image: /content_image/News/News-2019-07-24-04:14:04.jpg
Keywords: ഇസ്രാ, വിശുദ്ധ നാട്ടി

10806
Category: 13
Sub Category:
Heading: ഫിലിപ്പ് കുട്ടീഞ്ഞോയുടെ മകളുടെ മാമോദീസ സ്വീകരണം: ചിത്രം വൈറല്‍
Content: റിയോ ഡി ജനീറോ: ബ്രസീൽ ഫുട്ബോളിലെ പേരുകേട്ട മധ്യനിര താരം ഫിലിപ്പ് കുട്ടീഞ്ഞോയുടെ മകളുടെ മാമോദീസ സ്വീകരണത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. ഇൻസ്റ്റാഗ്രാമിൽ താരം തന്നെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭാര്യയോടും രണ്ടു കുട്ടികളോടും ഒപ്പം വെളുത്ത വസ്ത്രം ധരിച്ചു നിൽക്കുന്ന ചിത്രമാണ് അദേഹം പോസ്റ്റ് ചെയ്തത്. "ഞങ്ങളുടെ രാജ്ഞിയുടെ മാമ്മോദീസ സ്വീകരണം, ദൈവം എപ്പോഴും എന്റെ പെൺ മക്കളോടൊപ്പം ഉണ്ടാകട്ടെ, ദൈവമേ എല്ലാറ്റിനും നന്ദി" എന്ന വാക്കുകളോടെയാണ് പോസ്റ്റ്. ആറരലക്ഷത്തോളം ആളുകളാണ് ഈ ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ രണ്ടുകോടിയോളം ആരാധകരാണ് അദ്ദേഹത്തെ പിന്തുടരുന്നത്. പൊതുവേദികളില്‍ തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കാന്‍ മടിയില്ലാത്ത താരം കൂടിയാണ് കുട്ടീഞ്ഞോ.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

Batizado da nossa princesa Esmeralda ! Que DEUS Possa estar sempre presente na vida de vocês, minhas filhas. #obrigadomeuDEUSportudo

A post shared by  Philippe Coutinho (@phil.coutinho) on <time style=" font-family:Arial,sans-serif; font-size:14px; line-height:17px;" datetime="2019-07-22T04:12:52+00:00">Jul 21, 2019 at 9:12pm PDT</time>

Image: /content_image/News/News-2019-07-24-13:18:58.jpg
Keywords: ഫുട്ബോ

10807
Category: 1
Sub Category:
Heading: കമില്യന്‍സ് സഭയുടെ സുപ്പീരിയര്‍ ജനറല്‍ അന്തരിച്ചു
Content: റോം: ആഗോള തലത്തില്‍ ആതുരശുശ്രൂഷകരുടെ സഭയായ കമില്യന്‍സ് സന്യാസസഭയുടെ സുപ്പീരിയര്‍ ജനറല്‍ റവ.ഡോ. ലിയോസിര്‍ പെസ്സീനി അന്തരിച്ചു. ബ്രസീലില്‍ വെച്ചായിരിന്നു അന്ത്യം. 64 വയസ്സായിരിന്നു. പ്രമുഖ ധാര്‍മ്മിക ദൈവശാസ്ത്രജ്ഞനും അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. 1582-ല്‍ വിശുദ്ധ കാമിലസ് ഡേ ലേല്ലിസാണ് കമില്യന്‍സ് സന്യാസസഭ ആരംഭിച്ചത്. ഇന്ന്‍ ഇന്ത്യയിലടക്കം മുപ്പതോളം രാജ്യങ്ങളില്‍ നിസ്തുലമായ സേവനം തുടരുകയാണ് അംഗങ്ങള്‍. കേരളമടക്കം ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളില്‍ കമില്യന്‍ സഭാംഗങ്ങള്‍ ആതുര ശുശ്രൂഷ നിര്‍വഹിക്കുന്നുണ്ട്.
Image: /content_image/News/News-2019-07-25-04:28:49.jpg
Keywords: ആതുര

10808
Category: 18
Sub Category:
Heading: കന്ധമാല്‍: രണ്ടാമത്തെ ക്രൈസ്തവ വിശ്വാസിക്കും മോചനം
Content: കട്ടക്: കന്ധമാല്‍ കലാപത്തെ തുടര്‍ന്നു തീവ്ര ഹിന്ദുത്വവാദികളുടെ ഇടപെടലിനെ തുടര്‍ന്നു ജയില്‍ശിക്ഷ അനുഭവിക്കുന്ന നിരപരാധികളായ ഏഴു ക്രൈസ്തവ വിശ്വാസികളില്‍ രണ്ടാമത്തെയാള്‍ക്കും ജാമ്യം. ബിജയ് കുമാര്‍ സന്‍സേത്തിനു സുപ്രീംകോടതിയാണു ജാമ്യം അനുവദിച്ചത്. കട്ടക് ഭുവനേശ്വര്‍ അതിരൂപതയുടെയും ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്കിന്റെയും (എച്ച്ആര്‍എന്‍എല്‍) ശ്രമങ്ങളാണു സുപ്രീം കോടതിയില്‍നിന്നു ജാമ്യം അനുവദിക്കുന്നതിലേക്കു നയിച്ചതെന്നു മാധ്യമപ്രവര്‍ത്തകന്‍ ആന്റോ അക്കര പറഞ്ഞു. ഇതോടെ കേസില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം രണ്ടായി. മറ്റു മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുണ്ട്. 2008-ല്‍ ആണ് ലോക മനസ്സാക്ഷിയെ ഞെട്ടിച്ച് ഒഡീഷായിലെ കന്ധമാലില്‍ ക്രൈസ്തവ കൂട്ടക്കുരുതി നടന്നത്. ഹൈന്ദവ നേതാവായ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് അരങ്ങേറിയ ആക്രമണത്തില്‍ നൂറോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ക്രൈസ്തവര്‍ക്കെതിരെ വ്യാജാരോപണം നടത്തി ഭൂരിഭാഗം നിരക്ഷരരായ ഹിന്ദുജനതയെ ആര്‍എസ്‌എസ്- വിഎച്ച്‌പി സംഘടനകള്‍ ആക്രമത്തിനു ആഹ്വാനം ചെയ്യുകയായിരിന്നു. ഇതിനേ തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ മുന്നൂറോളം ക്രിസ്തീയ ദേവാലയങ്ങളും, ആറായിരത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും, അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. ആക്രമത്തില്‍ 40 സ്ത്രീകളെയാണ് ബലാല്‍സംഘം ചെയ്തത്. തുടര്‍ന്നു സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തില്‍ പങ്ക് ആരോപിച്ചു ഏഴു നിരപരാധികളായ ക്രൈസ്തവ വിശ്വാസികളെ തടവിലാക്കുകയായിരിന്നു. പത്തു വര്‍ഷത്തിലധികമായി ഇവര്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. ഭാസ്‌കര്‍ സുനാമാജി, മുണ്ട ബഡമാജി, ദുര്‍ജോ സുനാമാജി, സനാതന്‍ ബഡമാജി, ബുദ്ധദേബ് നായക് എന്നിവരാണു ജയിലില്‍ കഴിയുന്നവര്‍. കേസില്‍ ജയിലിലാക്കപ്പെട്ടവര്‍ നിരപരാധികളാണെന്നും അവരെ വിട്ടയയ്ക്കണമെന്നുമാവശ്യപ്പെട്ടു മാധ്യമപ്രവര്‍ത്തകന്‍ ആന്റോ അക്കര നടത്തുന്ന പോരാട്ടങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ മോചനത്തിനായി നടത്തുന്ന അദ്ദേഹം ആരംഭിച്ച ഓണ്‍ലൈന്‍ ഒപ്പുശേഖരണത്തില്‍ എണ്‍പതിനായിരത്തിലധികം ആളുകളാണ് ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

Sign the Petition

0 have signed. Let's get to 150,000! Seven innocent Christians from remote Kandhamal district in Odisha state of India are languishing in jail following the mysterious murder of Swami Laxmanananda Saraswati on August 23, 2008. These innocent Christians - six of them illiterates including a mentally challenged - were convicted in 2013 for the murder touted as a Christian conspiracy.

Image: /content_image/India/India-2019-07-25-05:03:10.jpg
Keywords: കന്ധ

10809
Category: 18
Sub Category:
Heading: അല്‍ഫോന്‍സാമ്മ പരിധിയില്ലാതെ സ്‌നേഹിച്ച വ്യക്തി: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍
Content: ഭരണങ്ങാനം: അല്‍ഫോന്‍സാമ്മ പരിധി വയ്ക്കാതെ സ്‌നേഹിച്ച വ്യക്തിയാണെന്നും തന്നെ വേദനിപ്പിച്ചവരെയും കുറ്റം പറഞ്ഞവരെയുമെല്ലാം പ്രത്യേകമായി സ്‌നേഹിക്കുകയായിരിന്നുവെന്നും കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ ആറാം ദിവസമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പരാതികളില്ലാതെ സഹിക്കാന്‍ അല്‍ഫോന്‍സാമ്മയ്ക്കു കഴിഞ്ഞെന്നും ഈശോയോടുള്ള സ്‌നേഹംമൂലമാണ് അല്‍ഫോന്‍സാമ്മയ്ക്കു ഇതിനു കഴിഞ്ഞതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഇന്നലെ വിവിധ സമയങ്ങളില്‍ ഫാ. ജോസഫ് കിഴക്കേക്കര, ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വിസി, ഫാ. തോമസ് കിഴിക്കേക്കൊല്ലിത്താനം, ഫാ. തോമസ് തയ്യില്‍, ഫാ. സെബാസ്റ്റ്യന്‍ പടിയ്ക്കക്കുഴുപ്പില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വൈകുന്നേരം നടന്ന ജപമാല മെഴുകുതിരി പ്രദക്ഷിണത്തിനു ഫാ. ജോസഫ് അന്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ഇന്നു രാവിലെ 11ന് സത്‌ന ബിഷപ്പ് മാര്‍ മാത്യു വാണിയകിഴക്കേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
Image: /content_image/India/India-2019-07-25-05:42:38.jpg
Keywords: അല്‍ഫോ

10810
Category: 10
Sub Category:
Heading: ദൈവവചനമാണ് എന്റെ ജീവിതത്തിലെ സര്‍വ്വസ്വവും: പോപ്പ് ഗായിക ടോറി കെല്ലി
Content: വാഷിംഗ്‌ടണ്‍ ഡിസി: വിശുദ്ധ ഗ്രന്ഥത്തിലുള്ള തന്റെ വിശ്വാസം പരസ്യമാക്കിക്കൊണ്ട് ഗ്രാമി അവാര്‍ഡ് ജേതാവായ അമേരിക്കന്‍ പോപ്പ് ഗായിക ടോറി കെല്ലി വീണ്ടും രംഗത്ത്. ദൈവവചനം തന്നെ സംബന്ധിച്ചിടത്തോളം അനിവാര്യവും നിര്‍ണ്ണായകവുമാണെന്നും ബൈബിള്‍ തന്റെ ജീവിതമാണെന്നും ടോറി കെല്ലി തുറന്ന്‍ പറഞ്ഞു. ഏറെ ജനപ്രീതി നേടിയ ക്രിസ്ത്യന്‍ ആപ്ലിക്കേഷനായ 'യു വേര്‍ഷന്' നല്‍കിയ അഭിമുഖത്തിലാണ് ടോറി കെല്ലി ദൈവവചനത്തിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തന്റെ ദൈവവിശ്വാസം തന്നെ സംബന്ധിച്ചിടത്തോളം എല്ലാം ആണെന്നും, ദേവാലയത്തിലൂടെയാണ് താന്‍ വളര്‍ന്നു വന്നതെന്നും ടോറി കെല്ലി പറഞ്ഞു. ദിവസവും ബൈബിള്‍ വായിക്കുവാനും പ്രാര്‍ത്ഥിക്കുവാനും താന്‍ സമയം ചിലവഴിക്കാറുണ്ടെന്നും, ബൈബിള്‍ വായനയും പ്രാര്‍ത്ഥനയും തനിക്ക് ഏറെ അനുഗ്രഹമായി മാറിയിട്ടുണ്ടെന്നും കെല്ലി വ്യക്തമാക്കി. തന്റെ ജോലിയിലും ബൈബിള്‍ വായനയും പ്രാര്‍ത്ഥനയും തന്നെ സഹായിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല കെല്ലി തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമാക്കുന്നത്. തന്നെ ഗ്രാമി അവാര്‍ഡിനു അര്‍ഹയാക്കിയ ‘ഹൈഡിംഗ് പ്ലെയ്സ്’ എന്ന ഗോസ്പല്‍ ആല്‍ബത്തിന്റെ റിലീസിംഗ് ചടങ്ങില്‍ വെച്ചും കെല്ലി തന്റെ ക്രിസ്ത്യന്‍ വിശ്വാസം പരസ്യമാക്കിയിട്ടുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസമാണ് തനിക്കെല്ലാമെന്നും, വീട്ടിലായിരിക്കുമ്പോഴും, വിവിധസ്ഥലങ്ങളില്‍ പരിപാടികള്‍ക്ക് പോകുമ്പോഴും വിശുദ്ധ ഗ്രന്ഥം വായിക്കാറുണ്ടെന്നും ജോലിസ്ഥലത്ത് വിനയവും ലാളിത്യവും കാത്തുസൂക്ഷിക്കുന്നതിന് തന്റെ വിശ്വാസം തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും റോക്ക് ചര്‍ച്ചില്‍ വെച്ച് നടന്ന അഭിമുഖത്തില്‍ കെല്ലി വെളിപ്പെടുത്തിയിരിന്നു. വിശുദ്ധ പൗലോസ് ശ്ലീഹ ഫിലിപ്പിയര്‍ക്കെഴുതിയ 3:7-8 വരെയുള്ള വചനഭാഗമാണ് തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ബൈബിള്‍ വചനമെന്നും കെല്ലി പൊതുവേദിയില്‍ തുറന്ന്‍ പറഞ്ഞിട്ടുണ്ട്.
Image: /content_image/News/News-2019-07-25-06:26:41.jpg
Keywords: ഗായി

10811
Category: 1
Sub Category:
Heading: പശ്ചിമേഷ്യന്‍ ക്രൈസ്തവര്‍ക്കായി വീണ്ടും കരങ്ങള്‍ കോര്‍ത്ത് ഓര്‍ത്തഡോക്സ്- കത്തോലിക്ക സഭ നേതൃത്വം
Content: മോസ്കോ: പശ്ചിമേഷ്യയില്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങളെ തുടര്‍ന്നു സഹനങ്ങള്‍ ഏറ്റുവാങ്ങുന്ന ക്രൈസ്തവരെ സഹായിക്കാൻ കത്തോലിക്കാ സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും വീണ്ടും കൈകോർക്കുന്നു. ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ ആസ്ഥാനമായ ജര്‍മ്മനിയിലെ കൊണിഗ്സ്റ്റീനിൽ കഴിഞ്ഞ ആഴ്ച മോസ്കോ പാത്രിയാർക്കീസ് കിറിലിന്റെ പ്രതിനിധി സംഘം നടത്തിയ സന്ദര്‍ശനത്തിലാണ് ഇക്കാര്യം തീരുമാനമായത്. യുദ്ധത്തിൽ തകർന്ന ഇറാഖിലും സിറിയയിലും പുതിയ പദ്ധതികൾ തുടങ്ങുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു. സിറിയയിലെയും, ഇറാഖിലെയും യുവജനങ്ങൾക്ക് മികച്ച ഭാവി കെട്ടിപ്പടുക്കാൻ സഹായം നൽകാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. മാർപാപ്പയും, പാത്രിയർക്കീസും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമാണ് ഈ യോജിപ്പെന്ന് എയിഡ് ടു ദി ചർച്ച് ഇൻ നീഡും, റഷ്യൻ ഓർത്തഡോക്സ് സഭയുടെ പ്രതിനിധികളും ഒരേപോലെ അഭിപ്രായപ്പെട്ടു. റഷ്യൻ ഓർത്തഡോക്സ് സഭയുമായി യോജിപ്പിൽ മുന്നോട്ടുപോകാൻ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരികയാണ്. സഭാ നേതാക്കളുടെ കൂടിക്കാഴ്ചക്കു ശേഷം ഉടനെ തന്നെ റഷ്യൻ സഭയുമായി ചേർന്ന് ആദ്യ പദ്ധതികൾ പശ്ചിമേഷ്യയിൽ സംഘടന നടപ്പിലാക്കിയിരുന്നു. റഷ്യൻ സഭയ്ക്കും, കത്തോലിക്കാ സഭയ്ക്ക് ഒരേപോലെ ഉത്ക്കണ്ഠകൾ ഉണ്ടെന്നും, അതിൽ ഏറ്റവും വേദനയുള്ളത് പശ്ചിമേഷ്യയിലും, മറ്റ് രാജ്യങ്ങളിലും പീഡനം ഏൽക്കുന്ന ക്രിസ്ത്യാനികളുടെ അവസ്ഥയിലാണെന്നും എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയുടെ പ്രൊജക്ട് ഡയറക്ടർ റജീനാ ലിഞ്ച് പറഞ്ഞു. കത്തോലിക്കാ സഭയും, റഷ്യൻ ഓർത്തഡോക്സ് സഭയും സംയുക്തമായി വിവിധ പദ്ധതികൾ ആരംഭിക്കാൻ കൈകോർക്കുമെന്ന് നേരത്തെ ഫ്രാൻസിസ് മാർപാപ്പയും, പാത്രിയാർക്കീസ് കിറിലും ഒരുമിച്ച് വ്യക്തമാക്കിയിരിന്നു. 2016 ഫെബ്രുവരി മാസമാണ് ക്യൂബയിലെ ഹവാനയിൽ ഈ സുപ്രധാന പ്രഖ്യാപനം ഇതുവരും നടത്തിയത്.
Image: /content_image/News/News-2019-07-25-07:46:12.jpg
Keywords: ഓര്‍ത്ത

10812
Category: 13
Sub Category:
Heading: ക്രിസ്തുവിനെ ചേര്‍ത്തുപിടിച്ച് എബോള ഇരകള്‍ക്ക് ആശ്വാസമേകാന്‍ ഡോ. കെന്റ് വീണ്ടും ആഫ്രിക്കയിലേക്ക്
Content: ടെക്സാസ്: ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ എബോള രോഗികള്‍ക്കിടയില്‍ പ്രേഷിത സേവനം നടത്തുന്നതിനിടെ രോഗം ബാധിക്കുകയും മരണത്തെ മുഖാമുഖം കണ്ട് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത ക്രൈസ്തവ വിശ്വാസിയായ ഡോക്ടര്‍ വീണ്ടും മിഷ്ണറി ദൌത്യവുമായി ആഫ്രിക്കയിലേക്ക്. താനും, തന്റെ ഭാര്യയും രണ്ടുമക്കളും ഉടന്‍തന്നെ തെക്കേ ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലേക്ക് പോകുമെന്ന് ആഗോള ശ്രദ്ധ ആകര്‍ഷിച്ച ഡോ. കെന്റ് ബ്രാന്റ്ലി ‘ക്രിസ്റ്റ്യന്‍ ക്രോണിക്കിള്‍’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഉപവാസത്തിലും പ്രാര്‍ത്ഥനയിലുമായാണ് തങ്ങള്‍ ഇക്കാര്യത്തെ കുറിച്ച് വിചിന്തനം ചെയ്തതെന്നും ഓരോ കാല്‍വെപ്പിലും ദൈവം ഞങ്ങള്‍ക്ക് പുതിയ വാതായനങ്ങള്‍ തുറന്നു തന്നുവെന്നും ഡോ. കെന്റ് തുറന്ന്‍ സമ്മതിക്കുന്നു. അഞ്ചു വര്‍ഷം നീണ്ട രോഗശാന്തിയിലൂടേയും, ആത്മീയ വളര്‍ച്ചയിലൂടേയുമായിരുന്നു തങ്ങള്‍ കടന്നുപോയതെന്നും, ലൈബീരിയയിലേക്ക് പോകുന്നതിന് മുന്‍പ് നടത്തിയതിനേക്കാള്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014-ല്‍ ലൈബീരിയയിലെ മോണ്‍റോവിയയില്‍ ഇവാഞ്ചലിക്കല്‍ റിലീഫ് ഓര്‍ഗനൈസേഷന്‍ സമരിറ്റന്‍സ് പഴ്സ് എന്ന സംഘടനക്കൊപ്പം മെഡിക്കല്‍ മിഷ്ണറിയായി എബോള രോഗികളെ ചികിത്സിക്കവേയാണ് ഡോ കെന്റിന് 'എബോള ഹീമറേജിക്ക് ഫിവര്‍' എന്നറിയപ്പെടുന്ന രോഗബാധയുണ്ടാകുന്നത്. തിരികെ അമേരിക്കയിലെത്തിയ അദ്ദേഹം അറ്റ്ലാന്റയിലെ എമോറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിച്ചു. മൂന്നാഴ്ചയോളം അദ്ദേഹം അടിയന്തര ശുശ്രൂഷ വിഭാഗത്തിലായിരുന്നു. തനിക്ക് എബോള വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയ നാളുകളില്‍ വിശുദ്ധ ലിഖിതങ്ങള്‍ വായിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്താണ് ഓരോ ദിവസവും നീക്കീയതെന്ന് ഡോ. കെന്റ് പറയുന്നു. “ദൈവമേ നിന്നെ സേവിക്കുവാനാണ് ഞാന്‍ ഇവിടെ വന്നത്. ഞാന്‍ നിന്നെ മഹത്വപ്പെടുത്തുവാന്‍ ആഗ്രഹിച്ചു” എന്ന തന്റെ അപേക്ഷ ദൈവം കേട്ടു, തന്റെ വിശ്വാസമാണ് തന്നെ രക്ഷിച്ചതെന്നും ഡോ. കെന്റ് തുറന്നു സമ്മതിക്കുന്നു. അസുഖം ഭേദമായശേഷം കെന്റും, ഭാര്യയും അന്നത്തെ യു.എസ്. പ്രസിഡന്റ് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആ വര്‍ഷത്തെ ടൈം മാഗസിന്റെ ‘പേഴ്സന്‍ ഓഫ് ദി ഇയര്‍’ ആയി തിരഞ്ഞെടുക്കപ്പെട്ടതും ഡോ. കെന്റ് തന്നെയാണ്. ക്രിസ്റ്റ്യന്‍ ഹെല്‍ത്ത് സര്‍വീസ് കോര്‍പ്സ് എന്ന സംഘടനയുടെ ഭാഗമായി സാംബിയയിലെ മുകിന്‍ഗെയിലെ മിഷന്‍ ആശുപത്രിയിലാണ് ഡോ. കെന്റ് ഇനി സേവനം ചെയ്യുവാന്‍ പോകുന്നത്. ലോക ആരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2014-16 കാലയളവില്‍ എബോള ബാധയെ തുടര്‍ന്നു പടിഞ്ഞാറന്‍ ആഫ്രിക്കയിലെ 11,325 ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കിടയില്‍ ക്രിസ്തുവിനെ ചേര്‍ത്തുപിടിച്ച് ദൌത്യം തുടരാന്‍ ഇനി ഡോ. കെന്റ് ബ്രാന്റ്ലിയും ഉണ്ടാകും.
Image: /content_image/News/News-2019-07-25-10:44:32.jpg
Keywords: എബോള, ആഫ്രി

10813
Category: 1
Sub Category:
Heading: സിറിയയുടെ കണ്ണീരൊപ്പാന്‍ ശ്രമകരമായ ദൗത്യവുമായി പുതിയ ഡമാസ്‌കസ് മെത്രാപ്പോലീത്ത
Content: ബെയ്റൂട്ട്: സിറിയയില്‍ നടന്നുവരുന്ന യുദ്ധങ്ങളില്‍ തളര്‍ന്ന തന്റെ അജഗണത്തിന് പ്രതീക്ഷയും സാന്ത്വനവുമേകി ഡമാസ്കസിലെ പുതിയ സിറിയന്‍ കത്തോലിക്ക മെത്രാപ്പോലീത്തയായ ജോണ്‍ ജിഹാദ് ഭട്ടാ. വേദനകളിലൂടെ കടന്നുപോകുന്ന സിറിയയിലെ ക്രൈസ്തവ സമൂഹത്തിന് പ്രതീക്ഷ നല്‍കുകയും, അവരെ സഹായിക്കുകയുമാണ് തന്റെ പുതിയ അജപാലക ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. തന്റെ സ്ഥാനാരോഹണത്തിനു മുന്നോടിയായി കത്തോലിക്ക ന്യൂസ് സര്‍വ്വീസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രമകരമായ തന്റെ അജപാലക പദ്ധതിയെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. ജൂലൈ 28-നാണ് അദ്ദേഹത്തിന്റെ സ്ഥാനാരോഹണം. “ഞാനാകട്ടെ നിങ്ങളുടെയിടയില്‍ പരിചരിക്കുന്നവനേപ്പോലെയാണ്” എന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷം ഇരുപത്തിരണ്ടാം അധ്യായം ഇരുപത്തിയേഴാം വാക്യമാണ് മെത്രാപ്പോലീത്തയുടെ ആപ്തവാക്യം. ഇറ്റലി, ലെബനോന്‍ തുടങ്ങിയ രാജ്യങ്ങളിലെ തന്റെ ദൗത്യങ്ങളിലെല്ലാം സഭ പറയുന്നതനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും, പുതിയ ദൗത്യവുമായി സിറിയയിലേക്ക് പോകുന്നതില്‍ സന്തോഷമുണ്ടെന്നും അറുപത്തിമൂന്നുകാരനായ മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. യുദ്ധത്തെത്തുടര്‍ന്ന്‍ ആലപ്പോക്കു സമാനമായ ക്രൈസ്തവ കൂട്ടപ്പലായനം ഡമാസ്കസില്‍ ഉണ്ടായില്ലെങ്കിലും യുദ്ധത്തിനു മുന്‍പ് ഇരുന്നൂറോളം കുടുംബങ്ങള്‍ പലായനം ചെയ്തിട്ടുണ്ട്. അവശ്യ മരുന്നുകള്‍ പോലും ലഭിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും, അതിനാല്‍ സിറിയയക്കെതിരായ ഉപരോധങ്ങള്‍ നീക്കുന്നതിന് വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുകയാണ് വേണ്ടതെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. എല്ലാമതവിഭാഗങ്ങളേയും ബഹുമാനിക്കുന്ന ഒരു ഭരണകൂടമാണ് സിറിയയില്‍ ഉള്ളതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. സകല മത വിഭാഗങ്ങള്‍ക്കുമിടയില്‍ പാലമായി വര്‍ത്തിക്കുന്ന ക്രൈസ്തവ വിശ്വാസത്തെ സിറിയയില്‍ നിലനിര്‍ത്തുവാന്‍ സഹായിക്കണമെന്നാണ് പാശ്ചാത്യ ലോകത്തോട് അദ്ദേഹത്തിനു പറയുവാനുള്ളത്. കഴിഞ്ഞ എട്ടു വര്‍ഷമായി ലെബനനിലെ പാട്രിയാര്‍ക്കല്‍ രൂപതയായ ബെയ്റൂട്ടിലെ മെത്രാനായി സേവനം ചെയ്തുവരികയായിരുന്നു ജോണ്‍ ജിഹാദ് ഭട്ടാ മെത്രാപ്പോലീത്ത. അതിനു മുന്‍പ് 7 വര്‍ഷങ്ങളോളം റോമിലും സേവനം ചെയ്തിട്ടുണ്ട്. പ്രതീക്ഷ നഷ്ട്ടപ്പെട്ട അജഗണത്തിന് പ്രത്യാശയേകി പുതുജീവിതം ഒരുക്കാനുള്ള ശ്രമകരമായ ദൗത്യമാണ് ആര്‍ച്ച് ബിഷപ്പ് ജോണ്‍ ജിഹാദിനു മുന്നോട്ടുള്ളത്.
Image: /content_image/News/News-2019-07-25-12:42:32.jpg
Keywords: സിറിയ

10814
Category: 1
Sub Category:
Heading: ക്രിസ്റ്റ്യന്‍ മുറെ വത്തിക്കാന്‍ പ്രസ് ഓഫീസ് വൈസ് ഡയറക്ടര്‍
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ വൈസ് ഡയറക്ടറായി ബ്രസീലിയന്‍ വനിത ക്രിസ്റ്റ്യന്‍ മുറെയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അന്‍പത്തിയേഴു വയസ്സുള്ള മുറെ 25 വര്‍ഷത്തിലധികം വത്തിക്കാന്‍ റേഡിയോയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇംഗ്ലീഷ് ഇറ്റാലിയന്‍ വംശജനായ മറ്റിയോ ബ്രൂണിയെ പ്രസ് ഓഫീസിന്റെ ഡയറക്ടറായി മാര്‍പാപ്പ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനം. പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള ക്രിസ്റ്റ്യന്‍ മുറെ 1995-മുതല്‍ വത്തിക്കാന്‍ റേഡിയോയില്‍ സ്പാനിഷ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. നടക്കാനിരിക്കുന്ന ആമസോണ്‍ സിനഡിനായി ജനറല്‍ സെക്രട്ടേറിയേറ്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനിടെയാണ് നിയമനം ഉണ്ടായത്. ബ്രസീലിലെ റിയോ യൂണിവേഴ്സിറ്റിയില്‍നിന്നും ബിസിനസ് അഡ്മിന്സ്ട്രേഷന്‍, മാര്‍ക്കറ്റിങ് വിഷയങ്ങളില്‍ ഉന്നതബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. കുടുംബിനിയും രണ്ടു മക്കളുടെ അമ്മയുമായ ക്രിസത്യന്‍ മുറെ റിയോ ഡി ജനീറോ സ്വദേശിനിയാണ്. പുതിയ നിയമനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും മാര്‍പാപ്പയോട് പ്രത്യേക നന്ദിയുണ്ടെന്നും ക്രിസ്ത്യന്‍ മുറെ പ്രതികരിച്ചു.
Image: /content_image/News/News-2019-07-26-04:28:08.jpg
Keywords: വത്തി