Contents
Displaying 10461-10470 of 25166 results.
Content:
10775
Category: 1
Sub Category:
Heading: ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന യുഎന്നിന് പണം നൽകില്ല: നിലപാട് ആവര്‍ത്തിച്ച് അമേരിക്ക
Content: വാഷിംഗ്ടണ്‍ ഡിസി: കഴിഞ്ഞ രണ്ടുവർഷത്തേതിന് സമാനമായി മൂന്നാമത്തെ വർഷവും തുടർച്ചയായി ഐക്യരാഷ്ട്ര സഭയുടെ പോപ്പുലേഷൻ ഫണ്ടിന് അമേരിക്ക പണം നൽകില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇതോടെ 32.5 മില്യൺ ഡോളർ ഗര്‍ഭഛിദ്രത്തെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്ന പോപ്പുലേഷൻ ഫണ്ടിന് കിട്ടില്ലെന്നുറപ്പായി. പോപ്പുലേഷൻ ഫണ്ട് ഏജൻസിയും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പോപ്പുലേഷൻ ഫണ്ട് ഏജൻസി ചൈനയുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന ആരോപണമാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ഭ്രൂണഹത്യയും വന്ധീകരണവും ചൈനയുടെ കുടുംബാസൂത്രണ നയങ്ങളിൽ ഭാഗമാണ്. നിലവില്‍ മാറ്റിവെച്ച തുക അന്താരാഷ്ട്ര വികസനത്തിനായുള്ള അമേരിക്കൻ ഏജൻസിയിലേക്കാകും നല്‍കുക. ഇത് മെക്സിക്കോ സിറ്റി നയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സ്ത്രീകളുടെ ഗർഭകാലത്തെ ആരോഗ്യ പരിപാലനത്തിനായി ഉപയോഗിക്കപ്പെടും. മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ കാലഘട്ടത്തിൽ പോപ്പുലേഷൻ ഫണ്ട് ഏജൻസിക്ക് വലിയതോതിൽ പണം ലഭിച്ചിരുന്നു. എന്നാൽ 2017 ൽ സ്ഥാനമേറ്റെടുത്തപ്പോൾതന്നെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോപ്പുലേഷൻ ഫണ്ട് ഏജൻസിക്ക് സാമ്പത്തിക സഹായം നിഷേധിക്കുന്ന ഉത്തരവിൽ ഒപ്പിടുകയായിരിന്നു.
Image: /content_image/News/News-2019-07-20-05:39:26.jpg
Keywords: അമേരിക്ക, ഐക്യരാ

10776
Category: 1
Sub Category:
Heading: നൂറുകണക്കിന് ക്രൈസ്തവരുടെ ജീവന്‍ രക്ഷിച്ച ഇമാമിന് അമേരിക്കയുടെ അവാര്‍ഡ്
Content: വാഷിംഗ്‌ടണ്‍: കഴിഞ്ഞ വര്‍ഷം സെന്‍ട്രല്‍ നൈജീരിയയില്‍ നടന്ന ആക്രമണത്തിനിടക്ക് നൂറുകണക്കിന് ക്രൈസ്തവരുടെ ജീവന്‍ രക്ഷിച്ച നൈജീരിയന്‍ മുസ്ലീം ഇമാമിന് ട്രംപ് ഭരണകൂടത്തിന്റെ ആദരവ്. ഈ വര്‍ഷത്തെ ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം അവാര്‍ഡ് നല്‍കിയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് എണ്‍പത്തിമൂന്നുകാരനായ ഇമാം അബൂബക്കര്‍ അബ്ദുല്ലാഹിയെ ആദരിച്ചത്. 262 ക്രൈസ്തവരുടെ ജീവനാണ് ഇദ്ദേഹം രക്ഷിച്ചത്. അബ്ദുല്ലാഹിക്ക് പുറമേ അഞ്ചുപേര്‍ പേര്‍ കൂടി 2019-ലെ ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം അവാര്‍ഡിനു അര്‍ഹരായിട്ടുണ്ട്. നിസ്വാര്‍ത്ഥമായി സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് ഇതര മതവിഭാഗത്തില്‍പെട്ടവരുടെ ജീവന്‍ അബ്ദുല്ലാഹി രക്ഷിച്ചതെന്നും ഇദ്ദേഹത്തിന്റെ ഇടപെടല്‍ ഇല്ലാതിരുന്നുവെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നുവെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 2018 ജൂണ്‍ 23-ന് തീവ്ര ഇസ്ളാമിക നിലപാടുള്ള ഫുലാനി മുസ്ലീം ഗോത്രക്കാര്‍ നടത്തിയ ആക്രമണത്തിനിടക്ക് സ്വന്തം ഭവനത്തിലും, മോസ്കിലും ഒളിപ്പിച്ചാണ് അബ്ദുല്ലാഹി ക്രിസ്ത്യാനികളുടെ ജീവന്‍ രക്ഷിച്ചത്. തന്റെ മധ്യാഹ്ന നിസ്കാരം അവസാനിപ്പിക്കുമ്പോഴാണ് അബ്ദുല്ലാഹി പുറത്ത് വെടിയൊച്ചകള്‍ കേള്‍ക്കുന്നത്. ഗ്രാമത്തിലെ ക്രിസ്ത്യാനികള്‍ ജീവന് വേണ്ടി പരക്കം പായുന്നത് കണ്ട അബ്ദുല്ലാഹി ഒട്ടും മടിക്കാതെ അവരെ തന്റെ ഭവനത്തിലും, സമീപത്തെ മുസ്ലീം പള്ളിയിലുമായി ഒളിപ്പിക്കുകയായിരിന്നു. ശേഷം ഭവനത്തിന് പുറത്തിറങ്ങിയ ഇമാം അക്രമികളെ തന്റെ ഭവനത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടയുകയും ക്രൈസ്തവരുടെ ജീവന് പകരം തന്റെ ജീവന്‍ വാഗ്ദാനം ചെയ്തു. അന്നത്തെ ആക്രമണത്തില്‍ ന്‍ഗാര്‍ ഗ്രാമത്തിലെ 84 ക്രിസ്ത്യാനികളുടെ ജീവന്‍ നഷ്ടപ്പെട്ടുവെങ്കിലും അബ്ദുല്ലാഹിയുടെ ഇടപെടല്‍ 262 പേരുടെ ജീവന്‍ രക്ഷിച്ചു. സുഡാനിലെ മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി അശ്രാന്തം പരിശ്രമിച്ച മൊഹമ്മദ് യോസഫ് അബ്ദാല്‍റഹ്മാന്‍; വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും, വിവേചനത്തിനെതിരെ പോരാടുകയും, ദുര്‍ബ്ബല വിഭാഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്ത ബ്രസീലിലെ ഇവാനിര്‍ ഡോസ് സാന്റോസ്, ഇറാഖില്‍ മതസ്വാതന്ത്ര്യത്തിനും, മനുഷ്യാവകാശങ്ങള്‍ക്കുമായി തങ്ങളുടെ ജീവിതം സമര്‍പ്പിച്ച വില്ല്യം, വിവിധ മതവിഭാഗങ്ങളും, മതനേതാക്കളും, മതസംഘടനകളുമായി സഹകരിച്ച് മതസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന സൈപ്രസ് സ്വദേശിനി സാല്‍പി എസ്കിഡിജിയന്‍ വെയ്ഡെറുഡുവുമാണ് അബ്ദുല്ലാഹിക്ക് പുറമേ അവാര്‍ഡിനര്‍ഹരായ മറ്റ് വ്യക്തികള്‍.
Image: /content_image/News/News-2019-07-20-09:36:41.jpg
Keywords: മുസ്ലിം, ഇസ്ലാ

10777
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്ര അനുകൂല നിലപാട് വിനയായി: നെറ്റ്ഫ്ലിക്സിന്റെ വരുമാനം കുത്തനെ ഇടിഞ്ഞു
Content: കാലിഫോര്‍ണിയ: ഗര്‍ഭഛിദ്രത്തെ പിന്തുണക്കുന്ന നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ സിനിമ, വീഡിയോ, ടി.വി പരിപാടികള്‍ തുടങ്ങിയവയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗില്‍ മുന്‍പന്തിയിലായിരുന്ന അമേരിക്കന്‍ വിനോദ കമ്പനിയായ നെറ്റ്ഫ്ലിക്സ് സാമ്പത്തിക നഷ്ടത്തില്‍. കമ്പനിയുടെ ഗര്‍ഭഛിദ്ര അനുകൂല നിലപാടില്‍ രോഷാകുലരായ പ്രോലൈഫ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സബ്സ്ക്രിപ്ഷന്‍ അവസാനിപ്പിച്ചതാണ് നഷ്ടത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജോര്‍ജ്ജിയ സംസ്ഥാനം ആറാഴ്ചകള്‍ക്ക് ശേഷമുള്ള ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ടുളള ബില്‍ നടപ്പിലാക്കിയാല്‍ സംസ്ഥാനത്തു നിന്നും പരിപാടികളുടെ നിര്‍മ്മാണം പിന്‍വലിക്കുമെന്ന ഭീഷണിയാണ് നെറ്റ്ഫ്ലിക്സിന് വിനയായത്. പ്രതീക്ഷിച്ച വരിക്കാരെ ഉണ്ടാക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നാണ് കമ്പനിയുടെ രണ്ടാംപാദ വരുമാന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ 3,52,000-ത്തോളം പുതിയ വരിക്കാരെയായിരുന്നു കമ്പനി പ്രതീക്ഷിച്ചത്. എന്നാല്‍ വെറും 1,26,000 പുതിയ വരിക്കാരെയാണ് മാത്രമാണ് കമ്പനിക്ക് ലഭിച്ചത്. ഇത് കഴിഞ്ഞ മൂന്ന്‍ വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര വരിക്കാരുടെ സംഖ്യയിലും വലിയ കുറവാണ് കാണിക്കുന്നത്. 48 ലക്ഷം വരിക്കാരെ പ്രതീക്ഷിച്ചിരുന്നിടത്ത് വെറും 28 ലക്ഷം വരിക്കാരെയാണ് ലഭിച്ചത്. 2011-ന് ശേഷം ആഭ്യന്തര വരിക്കാരുടെ എണ്ണത്തില്‍ ആദ്യമായാണ് നെറ്റ്ഫ്ലിക്സ് കുറവ് രേഖപ്പെടുത്തുന്നത്. ഇതിനുപുറമേ ഓഹരി വിപണിയിലും നെറ്റ്ഫ്ലിക്സിന് തിരിച്ചടി നേരിട്ടുവെന്നു സി.എന്‍.ബി.സി. യുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പത്തു ശതമാനം ഇടിവാണ് ഓഹരിവിപണിയില്‍ നെറ്റ്ഫ്ലിക്സ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി മുതലുള്ള കാലയളവില്‍ ഏറ്റവും കുറഞ്ഞ വിലക്കാണ് ഇക്കഴിഞ്ഞ ജൂലൈ 18-ന് കമ്പനിയുടെ ഓഹരികള്‍ ആരംഭിച്ചത്. കമ്പനിയുടെ മൊത്തം വിപണി മൂലധനം 13,800 കോടി ഡോളറായി ചുരുങ്ങി. 2,000 കോടി ഡോളറിന്റെ കുറവ്.

When Georgia passed the Heartbeat bill, @netflix threatened to stop doing business in the pro-life state.

Thousands of pro-life customers expressed their outrage.

Now Netflix's last quarter shows a huge drop in subscribers.#ditchNetflixhttps://t.co/lBNlcvveRb
— Lila Rose (@LilaGraceRose) July 17, 2019

പരിപാടികളുടെ തിരഞ്ഞെടുപ്പിലെ പോരായ്മകളും, വിലവര്‍ദ്ധനവുമാണ് നഷ്ടത്തിന്റെ കാരണമായി നെറ്റ്ഫ്ലിക്സ് ചൂണ്ടിക്കാട്ടുന്നതെങ്കിലും, ലൈവ് ആക്ഷന്റെ സ്ഥാപകയും, പ്രോലൈഫ് പ്രവര്‍ത്തകയുമായ ലില റോസ് ഇത് തള്ളിക്കളയുന്നു. അബോര്‍ഷനെ പിന്തുണച്ചാല്‍ സര്‍ക്കാര്‍ സബ്സിഡിയോടെയുള്ള തങ്ങളുടെ പരിപാടികളുടെ നിര്‍മ്മാണം പിന്‍വലിക്കുമെന്ന കമ്പനിയുടെ ഭീഷണിയാണ് പ്രധാന കാരണമെന്നാണ് ലില റോസ് പറയുന്നത്. ഈ ഭീഷണിക്കുള്ള മറുപടിയായി ആയിരകണക്കിന് പ്രോലൈഫ് പ്രവര്‍ത്തകരാണ് നെറ്റ്ഫ്ലിക്സിന്റെ സബ്സ്ക്രിപ്ഷന്‍ റദ്ദാക്കിയത്.
Image: /content_image/News/News-2019-07-20-11:22:46.jpg
Keywords: നെറ്റ്ഫ്ലി, ഗര്‍ഭ

10778
Category: 18
Sub Category:
Heading: അതിരൂപതാ ആസ്ഥാനത്ത് നടന്ന നിരാഹാര സമരം ദുഃഖവും വേദനയും ഉളവാക്കി: മീഡിയ കമ്മീഷന്‍
Content: കാക്കനാട്: പെർമനൻറ് സിനഡിലെ അംഗങ്ങളായ പിതാക്കന്മാരും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക പ്രതിനിധികളും തമ്മിൽ ധാരണയായ കാര്യങ്ങളെക്കുറിച്ച് ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കുലറുമായി സീറോ മലബാർ സഭയുടെ മീഡിയ കമ്മീഷൻ. അതിരൂപതയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അതിരൂപതാ ആസ്ഥാനത്ത് നടത്തി വന്ന നിരാഹാര സമരം വിശ്വാസികൾക്കും പൊതു സമൂഹത്തിനും ഏറെ ദുഃഖവും വേദനയും ഉളവാക്കിയ സംഭവമായിരുന്നുവെന്ന്‍ സര്‍ക്കുലറിന്റെ പ്രാരംഭത്തില്‍ സൂചിപ്പിക്കുന്നു. പെർമനൻറ് സിനഡിൻറെ അംഗങ്ങളായ പിതാക്കന്മാരുമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ 9 വൈദികർ സഭാ ആസ്ഥാനമായ മൗണ്ട് സെൻറ് തോമസിൽ നടത്തിയ ചർച്ചയെത്തുടർന്ന് ഈ നിരാഹാര സമരം അവസാനിപ്പിച്ചതിൽ സന്തോഷം രേഖപ്പെടുത്തിയ മീഡിയ കമ്മീഷന്‍ ചർച്ചയിൽ സംയുക്തമായി രൂപപ്പെടുത്തിയ തീരുമാനങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്. 1. വ്യാജരേഖ കേസിന്റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി സത്യം കണ്ടെത്തണമെന്നും പ്രകോപനപരമായ നടപടികൾ ഒഴിവാക്കണമെന്നും ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുവാൻ യോഗം തീരുമാനിച്ചു. 2. സഹായമെത്രാന്മാരെ സസ്പെൻഡ് ചെയ്ത കാര്യത്തിൽ തങ്ങളുടെ വികാരവും വേദനയും അതിരൂപതയിലെ വൈദിക പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ഈ വികാരം ആഗസ്റ്റ് മാസത്തിലെ സിനഡിൽ അറിയിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത സ്ഥിരം സിനഡിലെ അംഗങ്ങളായ പിതാക്കന്മാർ ഉറപ്പുനൽകി. 3. മുൻ അപ്പസ്തോലിക്ക് അഡ്മിനിട്രേറ്റർ റോമിന് നല്കിയ റിപ്പോർട്ടുകളുടെ ഉള്ളടക്കം പരസ്യപ്പെടുത്തുവാനുള്ള അഭ്യർത്ഥന പരി. സിംഹാസനത്തിന് നല്കുവാനുള്ള വൈദിക പ്രതിനിധികളുടെ നിർദ്ദേശം ചർച്ച ചെയ്യുവാൻ തീരുമാനിച്ചു. 4. അതിരൂപതയുടെ സാധാരണ ഭരണ കാര്യങ്ങൾ നിർവ്വഹിക്കുവാൻ പ്രത്യേക അധികാരമുള്ള മെത്രാനെ ഉടൻ നിയമിക്കുവാൻ സിനഡിനോട് ശുപാർശ ചെയ്യുമെന്ന് പിതാക്കന്മാർ ഉറപ്പു നല്കി. 5. മേൽപ്പറഞ്ഞ തീരുമാനങ്ങളുടെ വെളിച്ചത്തിൽ എറണാകുളം മേജർ ആർച്ചുബിഷപ്പ്സ് ഹൗസിൽ ഫാ. ജോസഫ് പാറേക്കാട്ടിൽ നടത്തിവരുന്ന ഉപവാസ പ്രാർത്ഥനാ യജ്ഞം സഭയുടെയും അതിരൂപതയുടെയും പൊതു നന്മയെക്കരുതി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അഭി. പിതാക്കന്മാർ വൈദിക പ്രതിനിധികളോട് ആവശ്യപ്പെട്ടു.
Image: /content_image/India/India-2019-07-20-12:25:52.jpg
Keywords: സീറോ മലബാര്‍

10779
Category: 18
Sub Category:
Heading: മാര്‍ ജോസഫ് പവ്വത്തിലിനു വത്തിക്കാന്‍റെ ഓണററി ഡോക്ടറേറ്റ്
Content: കോട്ടയം: ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിനെ ആഗോള കത്തോലിക്കാസഭയില്‍ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘം (കോണ്‍ഗ്രിഗേഷന്‍ ഫോര്‍ കാത്തലിക് എഡ്യൂക്കേഷന്‍) ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കും. പൊന്തിഫിക്കല്‍ പദവിയുള്ള പൗരസ്ത്യവിദ്യാപീഠം നല്കുന്ന പ്രഥമ ഓണററി ഡോക്ടറേറ്റാണിത്. വിദ്യാഭ്യാസ സാമൂഹിക മേഖലകളിലും സഭാതലത്തിലുമുള്ള മൗലികവും സമഗ്രവുമായ സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം. ദൈവശാസ്ത്ര മേഖലയില്‍, പ്രത്യേകിച്ച് സഭാവിജ്ഞാനീയം, ആരാധനക്രമം, എക്യുമെനിസം തുടങ്ങിയ വിജ്ഞാനശാഖകളില്‍, മാര്‍ പവ്വത്തിലിന്റെ തനതായ ദൈവശാസ്ത്രദര്‍ശനങ്ങള്‍ ആഗോള ശ്രദ്ധ തന്നെ പിടിച്ചുപറ്റി. ഭാരത മെത്രാന്‍ സമിതിയുടെ അധ്യക്ഷസ്ഥാനം രണ്ടു തവണ വഹിച്ച അദ്ദേഹം കേരളത്തിന്റെ വിദ്യാഭ്യാസ നയരൂപീകരണത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചിരിന്നു.
Image: /content_image/News/News-2019-07-21-01:25:29.jpg
Keywords: പവ്വത്തി

10780
Category: 18
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മ വിശുദ്ധിയിലേക്കുള്ള മലയാള വഴി: ബിഷപ്പ് ജോസഫ് കരിയില്‍
Content: ഭരണങ്ങാനം: വിശുദ്ധിയിലേക്കുള്ള മലയാള വഴിയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയെന്നു കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയില്‍. ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ രണ്ടാം ദിവസമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. വിശുദ്ധിയിലൂടെ നടന്നുനീങ്ങാന്‍ പൊതുവായി ചില ചൂണ്ടു പലകകള്‍ അല്‍ഫോന്‍സാമ്മ കാണിച്ചു തരുന്നു. സ്വര്‍ഗീയാരാമത്തില്‍ പുണ്യവാന്‍മാര്‍ ധാരാളമുണ്ട്. ഓരോരുത്തര്‍ക്കും വിശുദ്ധിയിലേക്കുള്ള വഴി ഭിന്നമാണ്. നമ്മള്‍ അല്‍ഫോന്‍സാമ്മയുടെ ഫോട്ടോകോപ്പി ആകേണ്ട, മറിച്ച് അല്‍ഫോന്‍സാമ്മ കാണിച്ചുതന്ന വഴിയിലൂടെ നടന്നാല്‍ സ്വര്‍ഗത്തിലെത്തും അദ്ദേഹം പറഞ്ഞു. ഫാ. ജോസ് മഠത്തിക്കുന്നേല്‍, ഫാ.മാത്യു മുളങ്ങാശേരില്‍, ഫാ. ജോസ് അഞ്ചേരില്‍, ആന്റണി വെച്ചൂര്‍, റവ.ഡോ.അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വൈകുന്നേരം നടന്ന ആഘോഷമായ ജപമാല, മെഴുകുതിരി പ്രദക്ഷിണത്തില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കുചേര്‍ന്നു. ഇന്നു രാവിലെ 11ന് സാഗര്‍ ബിഷപ് മാര്‍ ജയിംസ് അത്തിക്കളം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. രാവിലെ 5.15നും 6.30നും 8.30നും ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 6.30ന് ജപമാല മെഴുകുതിരി പ്രദക്ഷിണം.
Image: /content_image/India/India-2019-07-21-01:39:58.jpg
Keywords: വിശുദ്ധി

10781
Category: 18
Sub Category:
Heading: മലയാളി വൈദികനെ ചരിത്രപഠന കമ്മിറ്റിയിലേക്ക് പാപ്പ നാമനിര്‍ദേശം ചെയ്തു
Content: ബംഗളൂരു: സിഎംഐ സഭാംഗവും ധര്‍മാരാം പൊന്തിഫിക്കല്‍ അത്തനേയം സഭാചരിത്ര അധ്യാപകനുമായ റവ. ഡോ. ഫ്രാന്‍സിസ് തോണിപ്പാറ സിഎംഐയെ വത്തിക്കാനിലെ ശാസ്ത്രീയ ചരിത്രപഠന കമ്മിറ്റി അംഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ നാമനിര്‍ദേശം ചെയ്തു. ആലക്കോട് നെല്ലിപ്പാറ സ്വദേശിയാണ്. അഞ്ചു വര്‍ഷത്തേക്കാണു നിയമനം. ധര്‍മാരാം പൊന്തിഫിക്കല്‍ അത്തനേയം മുന്‍ പ്രസിഡന്റും സിഎംഐ കോഴിക്കോട് പ്രൊവിന്‍സിന്റെ മുന്‍ പ്രൊവിന്‍ഷ്യലുമായ റവ. ഡോ. ഫ്രാന്‍സിസ് സഭാചരിത്ര അധ്യാപകനാണ്.
Image: /content_image/India/India-2019-07-21-01:48:54.jpg
Keywords: മലയാളി

10782
Category: 1
Sub Category:
Heading: ഇന്തോനേഷ്യയിലെ വരൾച്ച ബാധിത പ്രദേശങ്ങളിൽ ജലവിതരണവുമായി കത്തോലിക്ക സംഘടന
Content: ജക്കാർത്ത: വരൾച്ച നേരിടുന്ന ഇന്തോനേഷ്യൻ ജനങ്ങൾക്കായി ശുദ്ധജലം ലഭ്യമാക്കിക്കൊണ്ട് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ്. നാല്പത്തിയേഴു സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ അമ്പതോളം ടാങ്ക് ശുദ്ധജലമാണ് യോഗ്യകർത്ത പ്രവിശ്യയിലെ ആറു ജില്ലകളിലായി പ്രാദേശിക ഭരണകൂടത്തോടൊപ്പം കാരിത്താസ് വിതരണം ചെയ്തത്. അടുത്ത രണ്ട് ആഴ്ചകൾക്കുളിൽ മറ്റു രണ്ട് ഗ്രാമങ്ങളിലും ആറു ലക്ഷം ലിറ്റർ ശുദ്ധജലം നൽകാനാണു സംഘടനയുടെ ലക്ഷ്യം. ജില്ലകളിൽ കുഴൽകിണറുകളിലൂടെ അധിക ജലലഭ്യത ഉറപ്പുവരുത്താനും പദ്ധതിയുണ്ടെന്ന് സെമരങ് അതിരൂപത കാരിത്താസ് ദുരന്ത നിർമാർജന പദ്ധതിയുടെ അധ്യക്ഷ സിസ്റ്റര്‍ ഹുബെർട്ട പറഞ്ഞു. കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം പോകുന്ന അവസ്‌ഥയാണ് സുംബർഗിരി ഗ്രാമത്തിലേതെന്നു പ്രാദേശിക നേതാവായ ഏകോ ബുധ്യന്റോ പറയുന്നു. അയ്യായിരത്തോളം വരുന്ന കർഷകരായ ഗ്രാമവാസികളുടെ വളർത്തു മൃഗങ്ങളും ക്ഷാമം നേരിടുന്ന അവസ്ഥയാണ്. ഇതിനിടെ ക്ഷാമം അതിജീവിക്കാൻ ഭരണകൂടം കൃത്രിമ മഴ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. എഴുപത്തിയൊൻപതു ജില്ലകളിലെ രണ്ടായിരത്തോളം ഗ്രാമങ്ങൾ വരൾച്ചയുടെ പിടിയിലാണെന്ന് നാഷ്ണൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഏജൻസി വ്യക്തമാക്കി. എൽ നിനോ പ്രതിഭാസമാണ് മെയ് മുതൽ ഇന്തോനേഷ്യയിലെ ക്ഷാമത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ഒരു ലക്ഷത്തോളം ഹെക്ടർ കൃഷിയിടങ്ങളിൽ വിളവ് നശിച്ചു. കൃത്രിമ മഴയ്ക്ക് പുറമെ ജലസംഭരണി നിർമാണം, കുഴൽ കിണർ എന്നിവയും താത്കാലിക ജല ലഭ്യതയ്ക്ക് ഒരുക്കുവാനും പദ്ധതിയുണ്ട്.
Image: /content_image/News/News-2019-07-21-02:10:59.jpg
Keywords: ഇന്തോനേ

10783
Category: 1
Sub Category:
Heading: ചാവേര്‍ ആക്രമണം നടന്ന നെഗുംബോ ദേവാലയം വീണ്ടും തുറന്നു
Content: കൊളംബോ: ശ്രീലങ്കയിൽ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ചാവേർ സ്ഫോടനത്തിൽ ഭാഗികമായി തകർന്ന നെഗുംബോ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ പുനർനിർമാണം പൂർത്തിയാക്കി കൂദാശ ചെയ്തു. ദേവാലയ കൂദാശ കര്‍മ്മത്തെ തുടര്‍ന്നു പള്ളിയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട 114 പേരുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ഫലകവും അനാഛാദനം ചെയ്തു. ശ്രീലങ്കൻ നാവികസേനയാണ് 3 മാസത്തിനുള്ളിൽ ദേവാലയം പുനർനിർമിച്ചത്. ഈസ്റ്റര്‍ ദിന സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ അന്താരാഷ്ട്ര ഗൂഢാലോചന പുറത്തു കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ട ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മറ്റ് ഇരകളും ചടങ്ങില്‍ പങ്കെടുത്തു. ഇസ്ലാമിക് സ്റ്റേറ്റ്സ് ബന്ധമുള്ള നാഷനൽ തൗഹീദ് ജമാഅത്ത്, 3 പള്ളികളിലും 3 ഹോട്ടലുകളിലുമായി നടത്തിയ സ്ഫോടനത്തിൽ ഇരുനൂറ്റിയറുപതിലേറെ പേരാണ് കൊല്ലപ്പെട്ടത്.
Image: /content_image/News/News-2019-07-22-04:40:11.jpg
Keywords: ശ്രീലങ്ക

10784
Category: 18
Sub Category:
Heading: അതിരൂപതയിലെ സമരം മര്യാദകളുടെ ലംഘനം: കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: അതിരൂപത കാര്യാലയത്തിനുള്ളില്‍ വൈദികര്‍ സമരം നടത്തിയത് മര്യാദകളുടെ ലംഘനമാണെന്ന്‍ കത്തോലിക്കാ കോണ്‍ഗ്രസ് സമുദായ നേതൃസംഗമം. സഭയേയും സമുദായത്തേയും അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരേ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സഭാ സിനഡിനോട് ആവശ്യപ്പെട്ടു. സീറോ മലബാര്‍ സഭയുടെ ഒരു രൂപതയില്‍ നടക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഭാരത സഭയെത്തന്നെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണ്. ഉത്തരവാദിത്വപ്പെട്ട വൈദികര്‍ തന്നെ സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്. സഭയുടെ കൂട്ടായ്മയ്ക്കായി നടത്തുന്ന ശ്രമങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന നിലപാട് തുടര്‍ന്നുണ്ടാകരുതെന്ന് യോഗം നിര്‍ദേശിച്ചു. സഭയുടെയും സമുദായത്തിന്റെയും സംരക്ഷണം കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണ്. അതിനാല്‍ സഭയ്‌ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടാന്‍ യോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു. ജന. സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്‌ഠ്യേന പാസാക്കി. സമ്മേളനത്തില്‍ അഡ്വ. ജോജി ചിറയില്‍, അഡ്വ. ജോസ് വിതയത്തില്‍, ഷെവ. സിബി വാണിയപുരയ്ക്കല്‍, അഡ്വ. വര്‍ഗീസ് കോയിക്കര, പി.ഐ. ലാസര്‍, റോസിലി പോള്‍ തട്ടില്‍, പി.ജെ. പാപ്പച്ചന്‍, പ്രഫ. ജോയ് മുപ്രപ്പള്ളി, സാജു അലക്‌സ്, ഡോ. ജോസുകുട്ടി ഒഴുകയില്‍, റിന്‍സന്‍ മണവാളന്‍, ബെന്നി ആന്റണി, ആന്റണി എല്‍. തൊമ്മാന, തോമസ് പീടികയില്‍, വിവിധ രൂപത ഭാരവാഹികളായ ഫ്രാന്‍സീസ് മൂലന്‍, ബേബി പെരുമാലി, അഡ്വ. ബിജു കുണ്ടുകുളം, ജോമി ജോസഫ്, ജോസുകുട്ടി മാടപ്പിള്ളി, ഐപ്പച്ചന്‍ തടിക്കാട്ട്, ദേവസി കൊണ്ടോല, എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-07-22-04:58:32.jpg
Keywords: വിമത, സഭ