Contents

Displaying 10431-10440 of 25166 results.
Content: 10745
Category: 7
Sub Category:
Heading: കര്‍ത്താവിന്റെ കൃപയില്ലെങ്കിൽ എന്തു ചെയ്യാന്‍ കഴിയും..!
Content: അമേരിക്കയിലെ ഒരു ആശുപത്രിയിൽ തങ്ങളുടെ ജോലി ആരംഭിക്കുന്നതിന് മുൻപ് സകലത്തിന്റെയും അധിപനായ യേശുവിനോട് പ്രാർത്ഥിക്കുന്ന ജീവനക്കാരുടെ വിശ്വാസ തീക്ഷ്ണതയാണ് ഈ വീഡിയോയിൽ ഉടനീളം കാണാൻ കഴിയുക. കര്‍ത്താവിന്റെ കൃപയില്ലെങ്കിൽ തങ്ങൾ നടത്തുന്ന പ്രയത്നങ്ങൾ വിഫലമാണെന്നു ലോകത്തോട് തുറന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഈ ആശുപത്രി ജീവനക്കാർ.
Image:
Keywords: ആശുപത്രി,
Content: 10746
Category: 24
Sub Category:
Heading: ദുഷ്ട്ടനെ പനപോലെ വളര്‍ത്തുന്ന ബൈബിളിലെ ദൈവം?
Content: ഇന്നും വീണ്ടും ആ മണ്ടത്തരം കേട്ടു. ഏത്? “ദുഷ്ടനെ ദൈവം പന പോലെ വളർത്തും” എന്ന് ബൈബിളിൽ ഉണ്ടെന്ന്... വിശ്വാസികളും അവിശ്വാസികളും രാഷ്ട്രീയക്കാരും അരാഷ്ട്രീയക്കാരുമൊക്കെ ഒരു പോലെ ഉപയോഗിക്കുന്ന ഒന്നാണു “ദുഷ്ടനെ ദൈവം പന പോലെ വളർത്തും” എന്ന ബൈബിൾ വചനം. സോറി. സത്യത്തിൽ അങ്ങനൊരു വചനം ബൈബിളിൽ ഇല്ല. കണ്ണു തള്ളണ്ട. ബൈബിൾ മുഴുവൻ വായിച്ചു നോക്കിക്കൊള്ളൂ..! ബൈബിൾ പ്രകാരം പന പോലെ വളരുന്നത ദുഷ്ടനല്ല, നീതിമാനാണ് സങ്കീർത്തനം 92:12 പറയുന്നു “നീതിമാന്‍മാര്‍ പനപോലെ തഴയ്ക്കും; ലബനോനിലെ ദേവദാരുപോലെ വളരും.” മരുഭൂമിയിലെ കഠിനമായ ചൂടിനെ അതിജീവിച്ച് വളരുന്ന മരമാണു പന. മരുഭൂമിയിലൂടെ അലയുന്ന യാത്രികർക്ക് തണൽ നൽകുന്നതും അവർക്കു മധുരമായ കായ്കനികൾ നൽകുന്നതും പനയാണ്. ചുറ്റും വളരുന്ന മറ്റൊന്നിനും ബാധയുണ്ടാക്കാതെ എപ്പോഴും മുകളിലോട്ട് വളരുന്ന ഒന്നാണു പന. ഇത് നീതിമാന്റെ പ്രതീകമാണ്. പ്രതികൂലസാഹചര്യത്തിലും തഴച്ചുവളരുന്നവനും മറ്റുള്ളവർക്ക് തണലാകുന്നവനും അവരുടെ ജീവിതത്തിൽ സഹായി ആകുന്നവനും എപ്പോഴും ദൈവത്തെ നോക്കി മറ്റുള്ളവർക്ക് ബാധയാകാതെ വളരുന്നവനുമാണ് നീതിമാൻ. ഇനി ദുഷ്ടന്റെ വളർച്ചയെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. “ദുഷ്ടർ പുല്ലു പോലെ മുളച്ചു പൊങ്ങുന്നു; തിന്മ ചെയ്യുന്നവർ തഴച്ചു വളരുന്നു; എങ്കിലും അവർ എന്നേക്കുമായി നശിപ്പിക്കപ്പെടും.” (സങ്കീർത്തനം 92:7‌). അതായത് ദുഷ്ടന്റെ വളർച്ച പെട്ടെന്നായിരിക്കും. പക്ഷെ അതിനു അധികം ആയുസുണ്ടാകില്ല. മറ്റൊരിടത്ത് വചനം പറയുന്നു. “ദുഷ്ടന്‍ പ്രബലനാകുന്നതും ലബനോനിലെ ദേവദാരുപോലെ ഉയര്‍ന്നുനില്‍ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. പിന്നീടു ഞാന്‍ അതിലെ കടന്നുപോയപ്പോള്‍അവനവിടെ ഉണ്ടായിരുന്നില്ല; അവനെ അന്വേഷിച്ചു, കണ്ടില്ല.” (സങ്കീർത്തനം 37:35-36). “ലബനോനിലെ ദേവദാരു പോലെ” എന്ന് പി. ഒ. സി ബൈബിൾ തർജ്ജമ ചെയ്തിരിക്കുന്നത് ഗ്രീക്കിൽ (സെപ്തുഅജിന്റ്) നിന്നാണ്. എന്നാൽ ഹീബ്രു ബൈബിളിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നത് “പ്രാദേശികമായ (അല്ലെങ്കിൽ സ്വദേശികമായ) പച്ചവൃക്ഷം പോലെ” എന്നാണ്. ഹീബ്രു വേർഷൻ ആണു ഇവിടെ കൂടുതൽ ശരി. സ്വദേശികമായ പച്ചവൃക്ഷം എന്നത് നമ്മുടെ ആൽമരം പോലെ ഉള്ളതാണ്. ഇംഗ്ലീഷ് തർജ്ജമ ആയ കിംഗ് ജയിംസ് വേർഷനിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നത് “I have seen the wicked in great power, and spreading himself like a green bay tree.| (Ps. 37:35 KJV). എന്നാണ്. എന്താണു ആൽമരത്തിന്റെ പ്രത്യേകത? പനമരത്തിൽ നിന്നു വ്യത്യസ്തമാ‍യി ആൽമരം തഴച്ചു വളരുന്നത് ജലം ഉള്ളിടത്താണ്. മാത്രമല്ല, അതിൽ നിന്നു തണൽ ലഭിക്കുമെന്നല്ലാതെ കായ്കനികൾ ഒന്നും ലഭിക്കില്ല. അതിന്റെ തടിയും ഉപയോഗപ്രദമല്ല. അതു വളരുന്നതും മുകളിലേക്കല്ല, മറിച്ച് വശങ്ങളിലേക്കാണ്. അതിനാൽ തന്നെ അതിനടിയിലൊ വശങ്ങളിലൊ നിൽക്കുന്ന യാതൊന്നിനെയും വളരാൻ അത് അനുവദിക്കുകയുമില്ല. ദുഷ്ടന്റെ വളർച്ചയും ഏകദേശം ഇതു പോലെ ആയിരിക്കും. “ദുഷ്ടനെ ദൈവം പന പോലെ വളർത്തും” എന്ന് പറയുന്നതിനൊ എഴുതുന്നതിനൊ മുമ്പ് ഇനിയെങ്കിലും ഓർക്കുക... നിങ്ങൾക്ക് അത് പറയാം. പക്ഷെ അത് ബൈബിളിൽ ഉള്ളതല്ല..!
Image: /content_image/SocialMedia/SocialMedia-2019-07-16-10:00:24.jpg
Keywords: ബൈബി
Content: 10747
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ സേവനത്തിന് കന്യാസ്ത്രീക്ക് അവാര്‍ഡുമായി ബ്രിട്ടീഷ് യൂണിവേഴ്സിറ്റി
Content: ലാഹോർ: പാക്കിസ്ഥാനിലെ വിദ്യാഭ്യാസ മേഖലയിൽ നിസ്തുലമായ സേവനം കാഴ്ചവെച്ച കന്യാസ്ത്രീക്ക് ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയുടെ അംഗീകാരം. സിസ്റ്റര്‍ ബെർക്കുമാൻസ് കോൺവെ എന്ന കന്യാസ്ത്രീക്കാണ് ബ്രിട്ടനിലെ സെന്‍റ് മേരീസ് യൂണിവേഴ്സിറ്റി അവാര്‍ഡ് പ്രഖ്യാപിച്ചത്. നാളെ വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിൽ ആര്‍ച്ച് ബിഷപ്പും യൂണിവേഴ്സിറ്റി ചാൻസലറുമായ കർദ്ദിനാൾ വിൻസെന്റ് നിക്കോളാസ് സിസ്റ്റര്‍ ബെർക്കുമാന്‍സിനു ബെനെഡിക്റ്റ് മെഡൽ സമ്മാനിക്കും. 1930-ൽ ജനിച്ച സിസ്റ്റര്‍ കോൺവേ 1951-ല്‍ ലണ്ടനിലെ ജീസസ് ആൻഡ് മേരി കോൺവെന്റിൽ ചേരുകയായിരിന്നു. തുടർന്നു രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുപതിനാലാമത്തെ വയസ്സില്‍ സിസ്റ്റര്‍ കോൺവേ പാക്കിസ്ഥാനിലെ മിഷന് യാത്രയായി. ലാഹോർ, മുറയ്, കറാച്ചി എന്നിവിടങ്ങളിൽ വിദ്യാഭ്യാസ മേഖലയുടെ പുനരുദ്ധാരണത്തിന് ജീവിതം സമര്‍പ്പിച്ച സിസ്റ്ററിനു 2012- ൽ പാക്ക് ഉന്നത സിവിലിയൻ ബഹുമതിയായ സിത്താര ഈ ക്വയ്‌ദ ഐ അസമ് നൽകി രാഷ്ട്രം ആദരിച്ചിരിന്നു. 'മാതൃകയാക്കാൻ ജീവിക്കുന്ന ഉദാഹരണം' എന്ന പേരിലാണ് സിസ്റ്ററിന്റെ പ്രവർത്തനങ്ങളെ രാജ്യം വിശേഷിപ്പിച്ചത്. സിസ്റ്റര്‍ ബെർക്കുമാന്‍സ് തന്റെ അധ്യാപന ജീവിതത്തിന്റെ എഴുപതു വർഷങ്ങൾ പാകിസ്ഥാനിൽ സേവനത്തിനായി ചിലവഴിക്കുകയായിരുന്നുവെന്നു മുൻ ബ്രിട്ടീഷ് മന്ത്രിയും സെന്‍റ് മേരീസ്‌ യൂണിവേഴ്സിറ്റി വിസിറ്റിംഗ് പ്രൊഫസറുമായ സയീദ വാർസി പറഞ്ഞു. പാക്ക് ക്രൈസ്തവ സമൂഹത്തിനു മാത്രമല്ല, ഇസ്ലാം മതസ്ഥര്‍ക്കുമുള്ള ആദരവാണ് സി. ബെർക്കുമാന്‍സ് കോൺവേക്കു ലഭിക്കുന്ന അവാര്‍ഡെന്നു കറാച്ചി അതിരൂപത വികാരി ജനറാളും നീതിന്യായ കമ്മീഷൻ ദേശീയ അധ്യക്ഷനുമായ ഫാ. സലേഹ് ഡിയാഗോ അഭിപ്രായപ്പെട്ടു. യുവജനങ്ങൾക്കു സ്വപ്നസാക്ഷാത്കാരത്തിനായി പിന്തുണ നൽകിയ സിസ്റ്ററിന്റെ ശിഷ്യരിൽ ഒരാളായിരുന്നു മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ.
Image: /content_image/News/News-2019-07-16-10:32:29.jpg
Keywords: പാക്കി
Content: 10748
Category: 1
Sub Category:
Heading: അസാധാരണ മിഷ്ണറി മാസത്തിന് ഒരുക്കങ്ങളുമായി മലാവിയിലെ സെമിനാരി വിദ്യാർത്ഥികൾ
Content: ലിലോംഗ്വെ: ഫ്രാൻസിസ് മാർപാപ്പ അസാധാരണ മിഷ്ണറി മാസമായി പ്രഖ്യാപിച്ചിരിക്കുന്ന ഒക്ടോബർ മാസത്തിനും അതിനു മുന്നോടിയായും ചെയ്യേണ്ട കാര്യങ്ങളെ പറ്റിയുളള നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ മലാവിയിലെ മിഞ്ചിയിൽ സ്ഥിതിചെയ്യുന്ന കച്ചിബറെ ഫിലോസഫിക്കൽ മേജർ സെമിനാരിയിലെ വിദ്യാർത്ഥികൾ. സഭയിൽ പരിപൂര്‍ണ്ണ സന്നിഹിതനായ യേശുക്രിസ്തുവുമായുള്ള ഒരു വ്യക്തിപരമായ കണ്ടുമുട്ടലിലൂടെ തങ്ങളുടെ ജീവിതത്തിലും, സഭയിലും ഒരു മിഷ്ണറി ഉണർവ് രൂപപ്പെടുത്തിയെടുക്കാനാണ് സെമിനാരി വിദ്യാർത്ഥികളുടെ തീരുമാനം. അസാധാരണ മിഷ്ണറി മാസത്തോട് അനുബന്ധിച്ച് സെമിനാരിക്കു ചുറ്റും താമസിക്കുന്ന സമൂഹങ്ങളുടെ ഇടയിലേക്ക് അവരുടെ വിശ്വാസം വർധിപ്പിക്കാൻ ഉതകുന്ന പദ്ധതികളുമായി കടന്നുചെല്ലാന്‍ സെമിനാരി വിദ്യാർത്ഥികൾ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ട്. വൈദിക ജീവിതത്തിനായും, മിഷ്ണറി പ്രവർത്തനങ്ങൾക്കായും ഭാവിയിലെ സഭാനേതാക്കന്മാരെ വളർത്തിയെടുക്കാനായി പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി ജൂൺ മാസം ആദ്യം സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് ഒടുവിലാണ് സെമിനാരി വിദ്യാർത്ഥികൾ തങ്ങളുടെ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്. തങ്ങളുടെ രാജ്യത്തും, മറ്റുള്ള രാജ്യങ്ങളിലും മിഷ്ണറി പ്രവർത്തനം വ്യാപിപ്പിക്കുന്നതിനെ പറ്റിയും, ദൈവവിളികൾ പ്രോത്സാഹിപ്പിക്കുന്നതിനെ പറ്റിയും മറ്റും തങ്ങൾക്ക് പറയാനുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അവർ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി ദേശീയ അധ്യക്ഷനായ ഫാ. വിൻസെന്റ് മക്ക്വാവയ്ക്കും സെമിനാരി റെക്ടർക്കും കൈമാറി. സുവിശേഷം എത്താത്ത സ്ഥലങ്ങളിലും ദൈവവേല ചെയ്യാനായുള്ള തങ്ങളുടെ ആഗ്രഹം അവർ അറിയിച്ചു. മിഷ്ണറി മാസത്തോട് അനുബന്ധിച്ച് നിർദ്ദേശങ്ങൾ ധൈര്യപൂർവ്വം മുന്നോട്ടു വെച്ച സെമിനാരി വിദ്യാർഥികളെ ഫാ. വിൻസെന്റ് മക്ക്വാവ അഭിനന്ദിച്ചു.
Image: /content_image/News/News-2019-07-16-14:35:45.jpg
Keywords: മിഷ്ണ
Content: 10749
Category: 18
Sub Category:
Heading: ഷെവലിയര്‍ എന്‍.എ. ഔസേഫ് മാസ്റ്ററിന്റെ മൃതസംസ്കാരം നാളെ
Content: തൃശൂര്‍: ഇന്നലെ അന്തരിച്ച കത്തോലിക്ക അല്‍മായ പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവും തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലിന്റെ പിതാവുമായ ഷെവലിയര്‍ എന്‍.എ. ഔസേഫ് മാസ്റ്ററിന്റെ മൃതസംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30നു തൃശൂര്‍ ബിഷപ്‌സ് ഹൗസിനു സമീപമുള്ള വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് 3.15ന് ലൂര്‍ദ്ദ് കത്ത്രീഡലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 3.45നു അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുസ്മരണ പ്രഭാഷണം നടത്തും. വൈകുന്നേരം നാലിന് മൃതസംസ്‌കാര ശുശ്രൂഷകള്‍ക്കു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിക്കും. സഭയ്ക്കു നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്ത് 1988 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഔസേഫ് മാസ്റ്ററിന് ഷെവലിയര്‍ പദവി നല്‍കി ആദരിച്ചത്. കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ സ്ഥാപക നേതാവും ജനറല്‍ സെക്രട്ടറിയുമാണ്. ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ വൈസ് പ്രസിഡന്റ്, തൃശൂര്‍ കാത്തലിക് യൂണിയന്‍ ചെയര്‍മാന്‍ സിബിസിഐ ദേശീയോപദേശക സമിതി അംഗം, തൃശൂര്‍ രൂപത അല്മായ നേതൃത്വ പരിശീലന കേന്ദ്രം ഡയറക്ടര്‍, സിബിസിഐയുടെ വിദ്യാഭ്യാസ കമ്മീഷന്‍ കണ്‍സള്‍ട്ടന്റ്, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ നിയമനിര്‍മാണ സമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം.
Image: /content_image/India/India-2019-07-17-05:21:55.jpg
Keywords: അല്‍മായ
Content: 10750
Category: 18
Sub Category:
Heading: ഫാ. ജൂലിയസ് അറയ്ക്കല്‍ ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി
Content: തൃശൂര്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയായി അമല മെഡിക്കല്‍ കോളജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കലിനെ തെരഞ്ഞെടുത്തു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (സിഎച്ച്എഐ) മുന്‍ ദേശീയ പ്രസിഡന്റാണ്.
Image: /content_image/India/India-2019-07-17-05:35:26.jpg
Keywords: സി‌ബി‌സി‌ഐ
Content: 10751
Category: 1
Sub Category:
Heading: മറിയം ത്രേസ്യയുടെ തീർത്ഥാടന കേന്ദ്രത്തിലേക്ക് ജനപ്രവാഹം
Content: തൃശൂര്‍: ഒക്ടോബർ പതിമൂന്നാം തീയതി ഫ്രാൻസിസ് മാർപാപ്പ മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുമ്പോൾ ജന്മനാ നടക്കാൻ ശേഷിയില്ലാത്ത തന്റെ അഞ്ചു വയസ്സുകാരൻ മകന് മറിയം ത്രേസ്യയുടെ മാധ്യസ്ഥതയിൽ സൗഖ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അമ്മയായ ജെസ്സി ജോപ്പി. മകന്‍ എബിയുമായി അടുത്ത ദിവസം മറിയം ത്രേസ്യയുടെ തീർത്ഥാടന കേന്ദ്രത്തിൽ എത്തിയിരിക്കുന്ന അവര്‍ മെഡിക്കൽ സയൻസിന് ചെയ്യാൻ സാധിക്കാത്ത അത്ഭുതം തന്റെ മകനുവേണ്ടി മറിയം ത്രേസ്യ മാധ്യസ്ഥമപേക്ഷിച്ച് നേടിത്തരുമെന്ന് പ്രതീക്ഷയിലാണ്. ഇതേപോലെ ഒട്ടനവധി പേരാണ് മറിയം ത്രേസ്യയുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന തൃശ്ശൂരിലെ കുഴിക്കാട്ടുശേരിയിലുള്ള തീർത്ഥാടന കേന്ദ്രത്തിലേക്ക് എത്തുന്നത്. ജൂലൈ ഒന്നാം തീയതി വത്തിക്കാന്റെ പ്രഖ്യാപനം എത്തിയതോടു കൂടി തീർത്ഥാടന കേന്ദ്രത്തിലേക്ക് ഭക്തജനങ്ങളുടെ വലിയ ബാഹുല്യമാണ് അനുഭവപ്പെടുന്നതെന്ന് തിരുകുടുംബ സന്യാസിനി സഭാംഗമായ സിസ്റ്റർ ജിഷാ ജോസഫ് പറഞ്ഞു. 1914ൽ മറിയം ത്രേസ്യയാണ് പ്രസ്തുത സന്യാസിനി സഭ ആരംഭിക്കുന്നത്. ഉത്തരേന്ത്യയിലെ മിഷൻ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന സിസ്റ്റർ ജിഷാ ജോസഫ് തീർത്ഥാടകർക്ക് സഹായങ്ങൾ ഒരുക്കുന്നതിനായി ഇപ്പോൾ ഇവിടെ തന്നെയാണ് തന്റെ സേവനം തുടരുന്നത്. തിരുകുടുംബ സന്യാസിനി സഭ ആരംഭിക്കുന്നതിനുമുമ്പ് മറിയം ത്രേസ്യ മറ്റു രണ്ട് സന്യാസിനി സഭകളിൽ ചേർന്നിരുന്നു. എന്നാൽ പിന്നീട് തിരുകുടുംബത്തിന്റെ പേരിൽ ഒരു സന്യാസിനി സഭ ആരംഭിക്കണമെന്ന് ഈശോയിൽ നിന്നും മാതാവിൽ നിന്നും മറിയം ത്രേസ്യക്ക് സ്വർഗ്ഗീയ ദർശനമുണ്ടായി. നാശത്തിൽ ചരിച്ചിരുന്ന പല കുടുംബങ്ങളെയും മറിയം ത്രേസ്യ രക്ഷിച്ചെടുത്തു. മറിയം ത്രേസ്യ പാപികളുടെ മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കുകയും അവരെ സന്ദർശിക്കുകയും ചെയ്തിരുന്നു. ഒരുപാട് അത്ഭുതകരമായ മാനസാന്തരങ്ങൾ നടന്നു. മറിയം ത്രേസ്യയുടെ അമ്മയെ പിതാവ് രണ്ടാമത് വിവാഹം ചെയ്തതായിരുന്നു. മറിയം ത്രേസ്യയ്ക്ക് വെറും 12 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സമയത്തായിരിന്നു അമ്മയുടെ മരണം. പിന്നീട് മറിയം ത്രേസ്യ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചു. മറിയം ത്രേസ്യയ്ക്ക് മൂന്ന് അടുത്ത സുഹൃത്തുക്കളുണ്ടായിരുന്നു. ഇവർ പ്രാർത്ഥനയ്ക്കും, വിശ്വാസപഠനത്തിനുമായി ഒരുമിച്ചുകൂടി. ഇവരാണ് പിന്നീട് മറിയം ത്രേസ്യ സ്ഥാപിച്ച സന്യാസിനി സഭയിലെ ആദ്യ അംഗങ്ങളായി മാറിയത്. ഒരുപാട് വർഷങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് തൃശ്ശൂർ മെത്രാനായിരുന്ന ബിഷപ്പ് ജോൺ മേനാച്ചേരി സന്യാസിനി സഭ തുടങ്ങാൻ മറിയം ത്രേസ്യക്കും കൂട്ടർക്കും അനുമതി നൽകുന്നത്. മറിയം ത്രേസ്യ ചില സമയങ്ങളിൽ വായുവിലേക്ക് ഉയർന്നിരുന്നതായി പലരും കണ്ടിട്ടുണ്ടെന്ന് വത്തിക്കാൻ രേഖകളിൽ പറയുന്നു. വിദ്യാഭ്യാസ പുരോഗതിക്കായും അക്ഷീണം പ്രോത്സാഹിപ്പിക്കാനും അവർ സമയം കണ്ടെത്തിയിരുന്നു. ഗ്രാമത്തിൽ പെൺകുട്ടികൾക്കായുള്ള ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നത് മറിയം ത്രേസ്യയാണ്. മറിയം ത്രേസ്യയുടെ നാമകരണ നടപടികൾ ആരംഭിക്കുന്നത് 1971-ലാണ്. ഒക്ടോബർ മാസം പതിമൂന്നാം തീയതി വിശുദ്ധ പദവിയിലേക്ക് എത്തുന്ന കേരളത്തിൽ നിന്നുള്ള മൂന്നാമത്തെ ആളായിരിക്കും മറിയം ത്രേസ്യ.
Image: /content_image/News/News-2019-07-17-08:14:31.jpg
Keywords: മറിയം ത്രേസ്യ
Content: 10752
Category: 1
Sub Category:
Heading: വിശുദ്ധ അഗസ്തീനോസിന്റെ ഉദ്ധരണികൾ നീക്കം ചെയ്ത് ഫേസ്ബുക്ക്: പ്രതിഷേധം ശക്തം
Content: തങ്ങളുടെ നിയമങ്ങൾക്ക് ഘടകവിരുദ്ധമാണെന്ന് പറഞ്ഞ് വിശുദ്ധ അഗസ്തീനോസിന്റെ വാക്യങ്ങള്‍ വിദ്വേഷ പരാമർശ വിഭാഗത്തിൽ ഉൾപ്പെടുത്തി നീക്കം ചെയ്ത ഫേസ്ബുക്ക് നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. "നന്മയിൽ ജീവിച്ചാൽ, നമ്മുടെ ജീവിതം ഒരിക്കലും പാപരഹിതമാകും എന്ന് കരുതരുത്. നമ്മൾ ക്ഷമ യാചിച്ചാൽ മാത്രമേ, നമ്മുടെ ജീവിതം അനുഗ്രഹീതമാകുകയുള്ളൂ. എന്നാൽ മനുഷ്യൻ പ്രത്യാശയില്ലാത്ത സൃഷ്ടിയാണ്, അവൻ എത്രത്തോളം സ്വന്തം ജീവിതത്തിൽ ചെയ്യുന്ന പാപങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നുവോ, അത്രത്തോളം മറ്റുള്ളവരുടെ പാപ ജീവിതത്തിൽ ശ്രദ്ധയൂന്നാൻ അവൻ ശ്രമിക്കും. അവർ തെറ്റ് തിരുത്താൻ തയ്യാറല്ല മറ്റുള്ളവരെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുക" എന്ന ഉദ്ധരണിയാണ് അടിസ്ഥാനരഹിതമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് നീക്കം ചെയ്തത്. അമേരിക്കയിലെ മസാച്ചുസെറ്റ്സിൽ നിന്നുള്ള ഡൊമിനികോ ബോഡിനെല്ലി എന്ന പ്രോ ലൈഫ് ആക്ടിവിസ്റ്റാണ് തനിക്ക് സംഭവിച്ച ദുരനുഭവം ബ്ലോഗിലൂടെ പുറം ലോകത്തെ അറിയിച്ചത്. നീ സഹോദരന്‍റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്‌ധിക്കാതിരിക്കുകയും ചെയ്യുന്നതു എന്തുകൊണ്ടെന്ന് യേശുക്രിസ്തു മത്തായിയുടെ സുവിശേഷത്തിൽ ചോദിച്ചിരിക്കുന്ന കാര്യം തന്നെയാണ് വിശുദ്ധ അഗസ്തീനോസും പറഞ്ഞുവച്ചിരിക്കുന്നത് എന്നു ഡൊമിനികോ ബോഡിനെല്ലി പറയുന്നു. ഫേസ്ബുക്ക് നിയമമനുസരിച്ച് സുവിശേഷവും "ഹേറ്റ് സ്പീച്ച്" പരിധിയിൽ വരുമോ എന്നും അദ്ദേഹം ചോദിക്കുന്നു. രണ്ടു വൈദികർ പോസ്റ്റ് ചെയ്തത് അഗസ്തീനോസിന്റെ ഉദ്ധരണി നീക്കം ചെയ്യപ്പെട്ടതായി കണ്ടതിനാലാണ് ബോഡിനെല്ലിയും അതേ ഉദ്ധരണി പോസ്റ്റ് ചെയ്തത്. എന്നാൽ ഫേസ്ബുക്ക് അതും നീക്കം ചെയ്യുകയായിരിന്നു.
Image: /content_image/News/News-2019-07-17-09:22:32.jpg
Keywords: ഫേസ്, ട്വിറ്റ
Content: 10753
Category: 1
Sub Category:
Heading: ആഗോള തലത്തില്‍ പീഡനത്തിനിരയാകുന്നത് 24.5 കോടി ക്രിസ്ത്യാനികള്‍
Content: വത്തിക്കാന്‍ സിറ്റി: ആഗോളതലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തെക്കുറിച്ചു അന്വേഷിക്കുവാന്‍ കഴിഞ്ഞ വര്‍ഷം ബ്രിട്ടന്‍ നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടു. വത്തിക്കാനിലെ ബ്രിട്ടീഷ് എംബസ്സി റോമിലെ വിശുദ്ധ ബര്‍ത്തലോമിയോ ബസലിക്കയില്‍ വെച്ച് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലായിരുന്നു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ടിലെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നു പ്രസിദ്ധീകരണ ചടങ്ങില്‍ വെച്ച് വത്തിക്കാനിലെ ബ്രിട്ടീഷ് അംബാസഡര്‍ സാലി ആക്സ്വര്‍ത്തി പറഞ്ഞു. യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകമെങ്ങുമായി 24.5 കോടി ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് പീഡിപ്പിക്കപ്പെടുന്ന ആളുകളില്‍ 80 ശതമാനവും ക്രൈസ്തവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും ക്രിസ്ത്യാനികള്‍ തുടച്ചു നീക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2011-ല്‍ 14 ലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന സിറിയയില്‍ ഇപ്പോള്‍ ക്രിസ്ത്യാനികളുടെ എണ്ണം വെറും 4,50,000മാണ്. പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന വിവേചനത്തെക്കുറിച്ച് ഫൈസലാബാദ് രൂപതയിലെ ഫാ. ബോനിഫസ് മെന്‍ഡസ് വിവരിക്കുന്നുണ്ട്. മെഡിക്കല്‍ പഠനം പോലെയുള്ള ഉന്നത പരീക്ഷകളില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ എത്ര നല്ല മാര്‍ക്ക് മേടിച്ചാലും ഖുറാന്‍ അറിയില്ല എന്ന കാരണത്താല്‍ അവര്‍ക്ക് 20 മാര്‍ക്ക് നഷ്ടപ്പെടുകയാണെന്നും, ഖുറാന്‍ അറിയുന്നവര്‍ക്ക് 20 മാര്‍ക്ക് അധികം ലഭിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. വിശ്വാസവുമായി ബന്ധപ്പെട്ടതിനാല്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സഭയുടെ കീഴിലുള്ള സ്കൂളുകള്‍ക്ക് ധനസഹായം നല്‍കുവാന്‍ വിസമ്മതിക്കുന്ന ബ്രിട്ടന്‍ ഇസ്ലാമിക സ്കൂളുകള്‍ക്ക് നല്‍കുന്ന ഫണ്ട് എങ്ങോട്ടാണ് പോകുന്നതെന്ന് പോലും അറിയുന്നില്ല. കൂടാതെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും നിര്‍ബന്ധപൂര്‍വ്വം കല്യാണം കഴിച്ച് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്ന പതിവും രാജ്യത്തുണ്ടെന്ന് ഫാ. ബോനിഫസ് വിവരിച്ചു. നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തെക്കുറിച്ച് നൈജീരിയയില്‍ മെഡിക്കല്‍ രംഗത്ത് സേവനം ചെയ്യുന്ന സിസ്റ്റര്‍ മോണിക്കാ ചിക്ക്വേയാണ് പറയുന്നത്. അജ്ഞതയും വിദ്യാഭ്യാസമില്ലായ്മയുമാണ്‌ നൈജീരിയയിലെ മതപീഡനത്തിന്റെ പ്രധാന കാരണമെന്നും, അതുകൊണ്ടാണ് ചില മതങ്ങള്‍ക്ക് അനുയായികളുടെ ഉള്ളില്‍ അക്രമപരമായ ആശയങ്ങള്‍ കുത്തിനിറക്കുവാന്‍ കഴിയുന്നതെന്നും, ഒരാളെ കൊന്നാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം ലഭിക്കുമെന്നാണ് അവരെ പറഞ്ഞുപഠിപ്പിച്ചിരിക്കുന്നതെന്നും സിസ്റ്റര്‍ മോണിക്ക പറഞ്ഞു. ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള മതപീഠനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുവാന്‍ റിപ്പോര്‍ട്ടിന് കഴിയുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2019-07-17-12:03:58.jpg
Keywords: പീഡന
Content: 10754
Category: 1
Sub Category:
Heading: രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരമാകാന്‍ ഒരു വര്‍ഷത്തെ പ്രാര്‍ത്ഥനയുമായി ഹെയ്തി മെത്രാന്‍ സമിതി
Content: പോര്‍ട്ട്-ഓ-പ്രിന്‍സ്: കരീബിയന്‍ ദ്വീപ്‌ രാജ്യമായ ഹെയ്തിയില്‍ ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയും, അരക്ഷിതാവസ്ഥയും പരിഹരിക്കപ്പെടുന്നതിനായി ഒരു വര്‍ഷം നീളുന്ന പ്രാര്‍ത്ഥനക്കായി ഹെയ്തി മെത്രാന്‍ സമിതിയുടെ ആഹ്വാനം. സാമൂഹ്യ പദ്ധതികള്‍ക്കുള്ള ഫണ്ടില്‍ അഴിമതി നടത്തിയ ഹെയ്തി പ്രസിഡന്റ് ജുവനല്‍ മോയിസ് രാജിവെക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ ഹെയ്തിയിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് വിശ്വാസികളോട് ഒരുവര്‍ഷം രാഷ്ട്രത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ അഭ്യര്‍ത്ഥിച്ച് മെത്രാന്‍ സമിതി രംഗത്തെത്തിയിരിക്കുന്നത്. 2020 പെന്തക്കൂസ്ത തിരുനാള്‍ വരെ നീളുന്ന പ്രാര്‍ത്ഥനക്കാണ് മെത്രാന്‍സമിതി പദ്ധതിയിട്ടിരിക്കുന്നത്. ‘രാജ്യത്തെ ജനങ്ങളുടെ ദുരിതം ഏറ്റവും കഠിനമായ അവസ്ഥയിലാണ്. ഇപ്പോഴത്തെ അരക്ഷിതാവസ്ഥ കാരണം പ്രത്യാശയുടെ വൃക്ഷം നിലംപതിച്ചിരിക്കുകയാണ്. പ്രതീക്ഷയില്ലായ്മയും, അഴിമതിയും, ധാര്‍മ്മിക അധഃപതനവുമാണ് ഇപ്പോള്‍ രാജ്യത്തെ കീഴടക്കിയിരിക്കുന്ന മൂന്നു തിന്മകള്‍. അതിനാല്‍ ഈ തിന്മകള്‍ക്കെതിരെയാണ് 2020 വരെയുള്ള നമ്മുടെ പ്രാര്‍ത്ഥനയുടെ കേന്ദ്രബിന്ദുവെന്നും മെത്രാന്‍സമിതിയുടെ പ്രസ്താവനയില്‍ പറയുന്നു. തന്നോടു കരഞ്ഞപേക്ഷിച്ച മക്കളുടെ പ്രാര്‍ത്ഥന ദൈവം എപ്പോഴും ശ്രവിച്ചിട്ടില്ലേ? അതുപോലെ നാമും ദൈവത്തിന്റെ മക്കളും അവന്റെ കുഞ്ഞാടുകളുമല്ലേ? അതിനാല്‍ നമ്മുടെ പ്രാര്‍ത്ഥനയും ദൈവം കേള്‍ക്കുമെന്നും പ്രസ്താവനയിലുണ്ട്. ഇതിനുപുറമേ, ഓരോ രൂപതാ മെത്രാന്മാരും തങ്ങളുടെ രൂപതയില്‍ പ്രത്യേക ആരാധനകള്‍ സംഘടിപ്പിക്കണമെന്നും, ഓരോ വിശ്വാസിയും, പ്രാര്‍ത്ഥന കൂട്ടായ്മകളും സമാധാന പുനഃസ്ഥാപനത്തിനും, രാജ്യത്തിന്റെ നന്മക്കുമായി തങ്ങളാല്‍ കഴിയുന്ന രീതിയില്‍ വ്യക്തിഗതമായി പ്രാര്‍ത്ഥിക്കണമെന്നും മെത്രാന്‍ സമിതിയുടെ ആഹ്വാനത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ മെയ് 31-ന് ഹെയ്തിയിലെ ഓഡിറ്റര്‍മാര്‍ സെനറ്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അഴിമതി പുറത്തുകൊണ്ടുവന്നത്. വന്‍ അഴിമതിയെ ചൊല്ലി ഉടലെടുത്ത പ്രക്ഷോഭങ്ങള്‍ പലപ്പോഴും അക്രമാസക്തമാവുകയാണ്. പ്രസിഡന്റ് ജൂവനൈല്‍ മോയിസിന്റെ വികലമായ രാഷ്ട്രീയ നയങ്ങള്‍ കാരണം ഉടലെടുത്ത അസ്ഥിരതയും, പ്രക്ഷോഭങ്ങളും, വിലവര്‍ദ്ധനവും കടുത്ത പട്ടിണിയാണ് ഹെയ്തിയിലെ ജനങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്.
Image: /content_image/News/News-2019-07-17-14:20:05.jpg
Keywords: പ്രാര്‍ത്ഥന