Contents

Displaying 10381-10390 of 25166 results.
Content: 10695
Category: 1
Sub Category:
Heading: എറിത്രിയയിലെ അവസാന കത്തോലിക്ക ആശുപത്രിയും സര്‍ക്കാര്‍ അടച്ചുപൂട്ടി
Content: അസ്മാര: എല്ലാ എറിത്രിയക്കാര്‍ക്കും സാമൂഹ്യ നീതി ഉറപ്പുവരുത്തണമെന്ന എറിത്രിയന്‍ മെത്രാന്‍ സമിതിയുടെ നിലപാടിനോടുള്ള പ്രതികാരമെന്ന നിലയില്‍ പ്രസിഡന്റ് ഇസയാസ് അഫ്വെര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം രാജ്യത്തെ അവസാന കത്തോലിക്കാ ആശുപത്രിയും അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ടുകള്‍. തലസ്ഥാന നഗരമായ അസ്മാരയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള സാഗെര്‍ ഗ്രാമത്തില്‍ കന്യാസ്ത്രീകള്‍ നടത്തികൊണ്ടിരുന്ന ആശുപത്രിയാണ് ജൂലൈ 5ന് എറിത്രിയന്‍ സര്‍ക്കാര്‍ അന്യായമായി അടച്ചു പൂട്ടിയതെന്ന് കത്തോലിക്കാ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആശുപത്രിയിലുണ്ടായിരുന്ന കന്യാസ്ത്രീകളെ പോലീസ് ബലമായി മാറ്റിയ ശേഷം ആശുപത്രിയുടെ വാതിലുകള്‍ അടച്ചു പൂട്ടി മുദ്രവെക്കുകയായിരുന്നു. ആശുപത്രി നടത്തിക്കൊണ്ടിരുന്ന കന്യാസ്ത്രീകളോട് വീട് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഓരോ വര്‍ഷവും എറിത്രിയയിലെ കത്തോലിക്കാ ആശുപത്രികളെ ആശ്രയിച്ചുപോന്നിരുന്നതെന്നാണ് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദൂര ഗ്രാമങ്ങളില്‍ നിന്നുള്ള കത്തോലിക്കരും, ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളും, മുസ്ലീങ്ങളും ഇതര മതസ്ഥരും സഭാ ആശുപത്രികളെ ആശ്രയിച്ചിരുന്ന രോഗികളില്‍ ഉള്‍പ്പെടുന്നു. ഭരണഘടനയോ, പ്രസിഡന്റ് തിരഞ്ഞെടുപ്പോ ഇല്ലാത്ത എറിത്രിയയില്‍ ഭരണപരിഷ്കാരങ്ങള്‍ക്കായി വാദിക്കുന്നവരോട് സഭ കൈകൊണ്ട അനുഭാവപൂര്‍ണ്ണമായ സമീപനവും എറിത്രിയന്‍ ഏകാധിപത്യ ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ 1995-ലെ നിയമമനുസരിച്ചാണ് ആശുപത്രികള്‍ അടച്ചു പൂട്ടിയതെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണമെങ്കിലും, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നീ മേഖലകളില്‍ നിന്നും സഭയെ അകറ്റി നിര്‍ത്തുകയാണ് ഈ നടപടികളിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് റോമില്‍ താമസിക്കുന്ന എറിത്രിയന്‍ പുരോഹിതന്‍ ഫാ. മുസ്സി സെറായി പറയുന്നത്. പാവപ്പെട്ടവരെ സഹായിക്കുന്നവരെ ഭരണകൂടം ശിക്ഷിക്കുകയാണെന്നും, കത്തോലിക്കാ സഭയുടെ സേവനങ്ങള്‍ ദേവാലയങ്ങളില്‍ മാത്രമായി ചുരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2019-07-09-11:32:45.jpg
Keywords: എറിത്രിയ
Content: 10696
Category: 1
Sub Category:
Heading: ആഫ്രിക്കന്‍ മിഷനായി 15 ലക്ഷം ഡോളറിന്റെ പദ്ധതിയുമായി അമേരിക്കന്‍ മെത്രാന്‍ സമിതി
Content: വാഷിംഗ്‌ടണ്‍ ഡി.സി‌: ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വിവിധ അജപാലക പദ്ധതികള്‍ക്കായി പതിനഞ്ചുലക്ഷം ഡോളര്‍ സംഭാവനയായി നല്‍കുവാന്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയിലെ (USCCB) ആഫ്രിക്കന്‍ സഭകള്‍ക്ക് വേണ്ടിയുള്ള ഉപസമിതിയുടെ യോഗത്തില്‍ തീരുമാനമായി. സോളിഡാരിറ്റി ഫണ്ട് വഴിയാണ് ധനസഹായം നല്‍കുക. നാഷണല്‍ പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും, യുവ നേതാക്കള്‍ക്കും നല്‍കുന്ന പരിശീലന പദ്ധതി, കുടിയേറ്റ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുവാനും, അവയെ കൈകാര്യ ചെയ്യുവാനുള്ള പരിശീലനവും നല്‍കുന്നതിനായി കിഴക്കന്‍ ആഫ്രിക്കയിലെ എട്ട് രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കായി സംഘടിപ്പിക്കുന്ന 5 ദിവസത്തെ കോണ്‍ഫറന്‍സ് തുടങ്ങിയവ അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം തെക്കന്‍ ആഫ്രിക്കയിലെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള സെമിനാരി റെക്ടര്‍മാര്‍ക്കും, കത്തോലിക്കാ പ്രൊഫസ്സര്‍മാര്‍ക്കും വേണ്ടി സംഘടിപ്പിക്കുന്ന പരിസ്ഥിതിയെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ ചാക്രിക ലേഖനമായ ‘ലൗദാത്തോ സി’യെ കുറിച്ചുള്ള പഠനപരിപാടി, മലാവിയില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള മറുപടിയായി കുടുംബ കൂട്ടായ്മകളുടെ രൂപത നേതാക്കള്‍ക്കും, 8 രൂപതകളില്‍ നിന്നുള്ള വിവാഹ, കുടുംബ കൗണ്‍സിലര്‍മാര്‍ക്കുമായി നാഷണല്‍ പാസ്റ്ററല്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന പരിശീലന പദ്ധതി തുടങ്ങിയവയും ഉള്‍പ്പെടുന്നു. പൗരോഹിത്യ, സന്യാസി സന്യാസിനി രൂപീകരണത്തിനും, സുവിശേഷ പ്രഘോഷണത്തിനും, കുടുംബ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കും, അത്മായ നേതൃത്വ പരിശീലനങ്ങള്‍ക്കും ഈ ഫണ്ടില്‍ നിന്നും തുക ലഭ്യമാക്കുന്നുണ്ട്. അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ഉപസമിതി ചെയര്‍മാനായ കര്‍ദ്ദിനാള്‍ ജോസഫ് ടോബിന്‍ ആഫ്രിക്കന്‍ സഭകളെ സഹായിക്കുവാന്‍ മുന്നിട്ടിറങ്ങിയ അമേരിക്കയിലെ ഉദാരമനസ്കരായ വിശ്വാസികള്‍ക്ക് നന്ദി അറിയിച്ചു. അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ഫണ്ട് ശേഖരണത്തിന്റെ ചുമതല നിര്‍വഹിക്കുന്ന കമ്മിറ്റിയുടെ ഒരു ഭാഗമായ ഉപസമിതിയാണ് ആഫ്രിക്കന്‍ സഭക്ക് വേണ്ടിയുള്ള സോളിഡാരിറ്റി ഫണ്ടിന്റെ മേല്‍നോട്ടം നടത്തുന്നത്.
Image: /content_image/News/News-2019-07-09-12:22:27.jpg
Keywords: ആഫ്രി
Content: 10697
Category: 14
Sub Category:
Heading: ബൈബിൾ യാഥാര്‍ത്ഥ്യങ്ങള്‍ വീണ്ടും സ്ഥിരീകരിക്കുന്നു: ദാവീദ് രാജാവിന്റെ നഗരം കണ്ടെത്തി
Content: ജെറുസലേം: സാവൂൾ രാജാവിൽ നിന്ന് രക്ഷനേടി നേടി ദാവീദ് അഭയാർത്ഥിയായി കഴിഞ്ഞത് സിക്‌ലാഗിലാണെന്ന് പഴയനിയമത്തിലെ സാമുവേലിന്റെ പുസ്തകത്തിലെ വിവരണം സ്ഥിരീകരിച്ചുകൊണ്ട് അന്താരാഷ്ട്ര ഗവേഷക സംഘം. കിർബിത്ത് ആർ റായിയിൽ ഖനനം ചെയ്തെടുത്ത പുരാവസ്തുക്കളിൽ നിന്നും, കാർബൺ-14 ഡേറ്റിംഗിൽ നിന്നുമാണ് ഫിലിസ്‌ത്യൻ നഗരമായ സിക്‌ലാഗ് കണ്ടെത്തിയിരിക്കുന്നത്. ബിസി 12- 11 കാലഘട്ടത്തിൽ ഫിലിസ്‌ത്യൻ പ്രദേശത്തിന്റെ ഭാഗമായിരുന്ന സ്ഥലത്തെ പുരാവസ്തുക്കളാണ് ഗവേഷകർ കണ്ടെത്തിയതെന്ന് ജെറുസലേമിലെ ഹീബ്രൂ യൂണിവേഴ്സിറ്റിയും, ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റിയും സംയുക്തമായി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. പുരാവസ്തു ഗവേഷകർ പ്രവചിച്ച കാലഘട്ടവും ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാലഘട്ടവും കാർബൺ 14 ഡേറ്റിംഗ് ഉപയോഗിച്ച് നോക്കുമ്പോഴും സമമാണെന്നും പത്രക്കുറിപ്പിൽ പറയുന്നു. ബൈബിൾ വിവരണമനുസരിച്ച് 14 മാസമാണ്, അറുന്നൂറോളം സൈനികരോടും അവരുടെ കുടുംബാംഗങ്ങളോടും ഒപ്പം ദാവീദ് സിക്‌ലാഗിൽ താമസിക്കുന്നത്. ഫിലിസ്‌ത്യൻ രാജാവായിരുന്ന അക്കീഷിന്റെ സഹായം ദാവീദിന് ഉണ്ടായിരുന്നു. അവിടെ താമസിച്ചാണ് ദാവീദ് പല പട്ടണങ്ങളും കീഴടക്കുന്നത്. ഫിലിസ്‌ത്യൻ വീടുകൾ ഇരുന്ന സ്ഥലത്ത് പിന്നീട് ഇസ്രായേലി കെട്ടിടങ്ങൾ ഉയർന്നു. പിന്നീടുണ്ടായ ശക്തമായ തീപിടുത്തമാണ് നഗരത്തെ നശിപ്പിച്ചതിന് പിന്നിലെ കാരണമായി കരുതുന്നത്. ഇതിനുമുമ്പും പല സ്ഥലങ്ങളും സിക്‌ലാഗാണ് എന്നുളള അവകാശവാദങ്ങൾ ഉയർന്നിരുന്നുവെങ്കിലും തെളിവുകളുടെ അഭാവം മൂലം അതെല്ലാം തള്ളിക്കളയുകയായിരുന്നു.
Image: /content_image/News/News-2019-07-09-14:54:06.jpg
Keywords: ബൈബി
Content: 10698
Category: 18
Sub Category:
Heading: ആരോടും വിദ്വേഷമില്ല, സിനഡിന്റെ കൂട്ടായ്മ കാത്തുസൂക്ഷിക്കും: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: ആരോടും വിദ്വേഷമില്ലായെന്നും എത്രമാത്രം ക്ലേശങ്ങളുണ്ടായാലും സഭയിലെ മെത്രാന്മാരോടു ചേര്‍ന്ന് സിനഡിന്റെ കൂട്ടായ്മ കാത്തുസൂക്ഷിക്കുമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റ് റിട്ടേണീസ് ഫോറത്തിന്റെ ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഭയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സിനഡിന്റെ തീരുമാനങ്ങളോട് ഏവരും സഹകരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സഭാ വിഷയങ്ങള്‍ പരിഹരിക്കാന്‍ വത്തിക്കാന്‍ സിനഡിനെയാണു ചുമതലപ്പെടുത്തിയിട്ടുള്ളത്. ക്ഷമിക്കാനും സ്‌നേഹിക്കാനും ഏവരും പരിശ്രമിക്കണം. ചില മാധ്യമങ്ങള്‍ സഭാ വിഷയങ്ങളെ അവതരിപ്പിക്കുന്ന ശൈലി പരിശോധിക്കണം. പലപ്പോഴും സഭയെക്കുറിച്ചു സമൂഹത്തിനു തെറ്റിദ്ധാരണകളുണ്ടാവാന്‍ മാധ്യമ വാര്‍ത്തകള്‍ കാരണമാകാറുണ്ട്. അന്യനാട്ടില്‍ സീറോ മലബാര്‍ സഭയുടെ വിശ്വാസപൈതൃകം പുതുതലമുറയ്ക്കു കൈമാറുന്നതിന് കുവൈറ്റിലെ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ വഹിച്ച പങ്ക് ശ്ലാഘനീയമാണെന്നും മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ജേക്കബ് പൈനാടത്ത് അധ്യക്ഷത വഹിച്ചു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ദിവ്യബലിയര്‍പ്പിച്ചു. അല്‍മായരുടെ ഇടപെടലുകളും അറിവുകളും ആധ്യാത്മികമായ ബോധ്യങ്ങളും സഭയുടെ വളര്‍ച്ചയ്ക്കു സഹായകമാണെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. പ്രാര്‍ത്ഥനയില്‍ ഒരുമിച്ചു ജീവിച്ചു മക്കളുടെ ഉന്നമനത്തിനും വിശ്വാസം പകര്‍ന്നു കൊടുക്കാനും പ്രവാസികള്‍ നല്‍കുന്ന മാതൃക അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു. സിബിസിഐ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍, എസ്എംസിഎ കുവൈറ്റ് ജനറല്‍ സെക്രട്ടറി ജോയി തുന്പശേരി, ട്രഷറര്‍ ജോര്‍ജ് ചാക്കോ, ജോയിന്റ് സെക്രട്ടറി ലിയോ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-07-10-05:09:47.jpg
Keywords: ആലഞ്ചേരി
Content: 10699
Category: 1
Sub Category:
Heading: അമാനുഷിക ശക്തിയുണ്ട്: ഒടുവില്‍ നിരീശ്വരവാദികളും സമ്മതിക്കുന്നു
Content: വാഷിംഗ്ടണ്‍ ഡി‌സി: നിരീശ്വരവാദികളും അമാനുഷിക ശക്തിയിൽ വിശ്വസിക്കുന്നുണ്ടന്ന് പുതിയ ഗവേഷക റിപ്പോർട്ട്. യുകെ ആസ്ഥാനമായുള്ള അണ്ടർസ്റ്റാൻഡിംഗ് അൺബിലീഫ് എന്ന ഗ്രൂപ്പാണ് ഗവേഷക റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നാല് ഭൂഖണ്ഡങ്ങളിലുള്ള ആറു രാജ്യങ്ങളിലെ അവിശ്വാസികളിലാണ് പഠനം നടത്തിയത്. ദൈവത്തെ ഇവർ നിഷേധിക്കുന്നുവെങ്കിലും അമാനുഷിക പ്രതിഭാസങ്ങളിൽ ഇവർ വിശ്വസിക്കുന്നു. കെന്റ് യൂണിവേഴ്സിറ്റിയാണ് ഗവേഷണം സ്പോൺസർ ചെയ്തത്. ഗവേഷക റിപ്പോർട്ടനുസരിച്ച് അജ്ഞയേവാദികൾ നിരീശ്വരവാദികളെക്കാൾ കൂടുതലായി അമാനുഷിക പ്രതിഭാസങ്ങളിൽ വിശ്വസിക്കുന്നുണ്ട്. ദൈവമില്ലെന്നും, അമാനുഷികമായ ഒന്നുമില്ലെന്നും പറയുന്നവരുടെ ഇരട്ടത്താപ്പാണ് പുതിയ റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.
Image: /content_image/News/News-2019-07-10-06:03:15.jpg
Keywords: നിരീശ്വര
Content: 10700
Category: 1
Sub Category:
Heading: കാലിഫോർണിയയിലെ വിവാദ കുമ്പസാര ബില്ല് പിൻവലിച്ചു
Content: കാലിഫോർണിയ: അമേരിക്കയില്‍ ഏറെ വിവാദത്തിന് വഴി തെളിയിച്ച കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന് അനുശാസിക്കുന്ന സെനറ്റ് ബിൽ പിന്‍വലിച്ചു. വൈദികർ കുമ്പസാര രഹസ്യങ്ങൾ വെളിപ്പെടുത്താൻ നിർബന്ധിക്കുന്ന 360 എന്ന് പേരിട്ടിരുന്ന ബില്ല് അവതരിപ്പിക്കാന്‍ മുൻകൈയ്യെടുത്ത ഡെമോക്രാറ്റിക് പാർട്ടിയുടെ സെനറ്റർ ജെറി ഹിൽ തന്നെയാണ് ബില്ല് പിൻവലിച്ചതും. കാലിഫോർണിയ അസംബ്ലിയുടെ പബ്ലിക് സേഫ്റ്റി കമ്മറ്റിയിൽ ജൂലൈ ഒൻപതാം തീയതി ബില്ലിൻ മേലുള്ള ചർച്ച നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായ നടപടി ഉണ്ടായത്. ബില്ല് നിയമമായാൽ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഒന്നാം ഭരണഘടന ഭേദഗതിക്ക് വിരുദ്ധമാകുമോ എന്ന സംശയം ജൂലൈ എട്ടാം തീയതി പുറത്തിറക്കിയ റിപ്പോർട്ടിൽ പബ്ലിക് സേഫ്റ്റി കമ്മറ്റി ഉന്നയിച്ചിരുന്നു. മെയ് മാസം വലിയ ഭൂരിപക്ഷത്തിലാണ് ബില്ല് സെനറ്റിൽ പാസ്സായത്. ബില്ലിനെതിരെ വൻ ജനകീയ പ്രക്ഷോഭവും ഉയർന്നിരുന്നു. ഏതാണ്ട് ഒരു ലക്ഷത്തോളം കത്തോലിക്കർ ബില്ല് നിയമമാക്കുന്നതിനെതിരെ കത്തയച്ചു. താനും വൈദികരും നിയമം പ്രാബല്യത്തിലായാൽ അതിനനുസരിച്ച് പ്രവർത്തിക്കുകയില്ലെന്ന് നേരത്തെ ഓക്‌ലൻഡ് രൂപതയുടെ ബിഷപ്പ് മൈക്കിൾ ബാർബർ വ്യക്തമാക്കിയിരുന്നു. മതസ്വാതന്ത്ര്യത്തിന് എതിരെയുള്ള ആക്രമണം അനുസരിക്കുന്നതിലും മുൻപ് താൻ ജയിലിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. ബില്ല് പിൻവലിക്കാനുള്ള തീരുമാനത്തെ ലോസ് ആഞ്ചലസ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് ജോസ് ഗോമസ് സ്വാഗതം ചെയ്തു.
Image: /content_image/News/News-2019-07-10-16:54:56.jpg
Keywords: കുമ്പസാര
Content: 10701
Category: 18
Sub Category:
Heading: 'ഇ-കാറ്റലോഗു'മായി തിരുവനന്തപുരം ലത്തീൻ അതിരൂപത
Content: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ബിഷപ്സ് ഹൗസിനു കീഴിലുള്ള ലൈബ്രറിയിലെ പുസ്തകങ്ങളുടെ കാറ്റലോഗ് ഇനി ലോകത്തെവിടെയിരുന്നും പരിശോധിക്കാം. ആറായിരത്തിലധികം സഭാപരവും അല്ലാതെയുമുള്ള പുസ്തകങ്ങളുടെ ശേഖരമാണ് ലൈബ്രറിയിൽ ഉള്ളത്. അതിരൂപതയുടെ പി. ആർ.ഒ. മോൺസിഞ്ഞോർ ഫാ. യൂജിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വൈദികരും മീഡിയ കമ്മീഷനുമാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അതിരൂപതയിലെ വിവിധ ശുശ്രൂഷകരുടെ കീഴിലുള്ള ചെറിയ ലൈബ്രറികളും സെൻട്രൽ ഫോർ ഫിഷറീസ് സ്റ്റഡീസ് അഥവാ സി.എഫ്. എസ്. സ്ഥാപനത്തിൻറെ പ്രശസ്തമായ ലൈബ്രറിയും കാറ്റലോഗിന്റെ ഭാഗമാകുന്നതോടെ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും കടലുമായി ബന്ധപ്പെട്ടും രൂപതയുമായി ബന്ധപ്പെട്ടും ഗവേഷണം നടത്തുന്നവർക്കും ചെറിയ സഹായമായിരിക്കും ഈ കാറ്റലോഗ്. Koha എന്ന ഓപ്പൺ സോഴ്സ് ഗ്രന്ഥശാല സോഫ്ട് വെയർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഈ catholib.org എന്ന ലിങ്കിൽ ലഭ്യമാകുന്ന കാറ്റലോഗ് ഭാവിയിൽ കേരളത്തിലെ മറ്റു കത്തോലിക്കാ ലൈബ്രറി കാറ്റലോഗുകളെയും ഒരു കുടക്കീഴിൽ എത്തിക്കും എന്നാണ് പ്രതീക്ഷ. </p> <blockquote class="embedly-card"><h4><a href="http://catholib.org/">Latin Arch Diocese of Trivandrum Library catalog</a></h4><p>The diocese of Trivandrum was established by His Holiness Pope Pius XI on July 1, 1937 through the Bull 'In Ora Malabarica.' A new diocese of Neyyattinkara was bifurcated from Trivandrum on 14 June, 1996, by His Holiness Pope John Paul II through the Apostolic Bull 'Ad Aptius Provehendum.'</p></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//cdn.embedly.com/widgets/platform.js" charset="UTF-8"></script> <p>
Image: /content_image/India/India-2019-07-11-05:00:10.jpg
Keywords: കത്തോ
Content: 10702
Category: 1
Sub Category:
Heading: കൊളംബിയന്‍ നഗരത്തില്‍ ഭൂതോച്ചാടനം നടത്തുവാന്‍ സഭാനേതൃത്വം
Content: ബ്യുണവെഞ്ചുറ: കൊലപാതകങ്ങളും മയക്കുമരുന്ന് കടത്തും തുടര്‍ച്ചയായ മാനഭംഗങ്ങളും വഴി കുപ്രസിദ്ധിയാര്‍ജിച്ച ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ ബ്യുണവെഞ്ചുറ നഗരത്തില്‍ ഭൂതോച്ചാടനം നടത്തുവാന്‍ സഭാനേതൃത്വം ഒരുങ്ങുന്നു. ഹെലികോപ്റ്ററിലൂടെ നഗരം ചുറ്റി ഭൂതോച്ചാടനം നടത്തുമെന്ന് ബ്യുണവെഞ്ചുറ രൂപതയുടെ മെത്രാന്‍ മോണ്‍. റുബന്‍ ഡാരിയോ ജാരമില്ലോ മൊണ്ടോയയാണ് വ്യക്തമാക്കിയിരിക്കുന്നത്. പ്രാദേശിക റേഡിയോ സ്റ്റേഷന് നല്‍കിയ അഭിമുഖത്തിലാണ് ബ്യുണവെഞ്ചുറ നഗരത്തെ രക്ഷിക്കുവാനുള്ള തന്റെ പദ്ധതി അദ്ദേഹം വെളിപ്പെടുത്തിയത്. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ബ്യുണവെഞ്ചുറ നഗരത്തില്‍ സമീപകാലത്ത് കുറ്റകൃത്യങ്ങളുടെയും, കൊലപാതകങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഹെലികോപ്റ്ററിലൂടെ നഗരത്തിനു മുകളില്‍ വിശുദ്ധ ജലം തളിക്കുവാനും പ്രാര്‍ത്ഥന നടത്തുവാനും ബിഷപ്പ് തീരുമാനിച്ചത്. സൈനീക ഹെലികോപ്റ്ററില്‍ നിന്നുമാണ് വിശുദ്ധ ജലം തളിക്കുക. ഇക്കാര്യത്തില്‍ നാഷ്ണല്‍ ആര്‍മി മെത്രാന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. നഗരത്തിന്റെ മധ്യസ്ഥ വിശുദ്ധന്റെ തിരുനാളിനോടു അനുബന്ധിച്ച് ജൂലൈ 13,14 തീയതികളില്‍ ഒരു ദിവസമായിരിക്കും നഗരത്തിന്റെ വിശുദ്ധീകരണ കര്‍മ്മം നടക്കുക. “ബ്യുണവെഞ്ചുറയില്‍ നിന്നും പിശാചിനെ പുറത്താക്കി സമാധാനവും സ്വസ്ഥതയും നമുക്ക് തിരികെ കൊണ്ടുവരണം. ആകാശമാര്‍ഗ്ഗം നഗരം മുഴുവനും കറങ്ങി നഗരത്തിനു മുകളില്‍ വിശുദ്ധ ജലം തളിച്ച് നമ്മുടെ തീരങ്ങളെ നശിപ്പിക്കുന്ന പിശാചിനെ പുറത്താക്കണം. എന്നാല്‍ മാത്രമേ നമ്മുടെ തെരുവുകളിലെ തിന്മ ഇല്ലാതാകുകയുള്ളൂ”- ബിഷപ്പ് പറഞ്ഞു. അതേസമയം മെത്രാന്റെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് അമേരിക്കയിലെ ഏറ്റവും മുതിര്‍ന്ന ഭൂതോച്ചാടകരില്‍ ഒരാളായ മോണ്‍. ജോണ്‍ എസ്സെഫും രംഗത്തെത്തിയിട്ടുണ്ട്. കൊളംബിയയുടെ പസഫിക് തീരത്തെ ഏറ്റവും പ്രധാന തുറമുഖമാണ് ബ്യുണവെഞ്ചുറ. രാജ്യത്തിന്റെ 60% ത്തോളം കയറ്റുമതി-ഇറക്കുമതി ഈ തുറമുഖത്തിലൂടെയാണ് നടക്കുന്നത്. അതിനാല്‍ തന്നെ കള്ളക്കടത്തിന്റേയും, മയക്കുമരുന്നിന്റേയും കേന്ദ്രമായി നഗരം മാറിയിരിക്കുകയാണ്. 2019-ലെ ആദ്യ 5 മാസങ്ങള്‍ക്കുള്ളില്‍ 51 കൊലപാതകങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. കൊലപാതകം കൂടാതെ നിരവധി ബലാല്‍സംഘ കേസുകളും ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Image: /content_image/News/News-2019-07-11-06:31:49.jpg
Keywords: ഭൂതോച്ചാ
Content: 10703
Category: 18
Sub Category:
Heading: മാര്‍ ഈവാനിയോസ് തീര്‍ത്ഥാടന പദയാത്ര റാന്നിയില്‍ ആരംഭിച്ചു
Content: പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തയും പുനരൈക്യശില്പിയുമായ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 66ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച തീര്‍ത്ഥാടന പദയാത്ര റാന്നി പെരുനാട്ടില്‍ നിന്നാരംഭിച്ചു. സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും സന്യസ്തരും കാഷായ വസ്ത്രധാരികളായ അല്മായരുമടങ്ങുന്ന തീര്‍ത്ഥാടകരാണ് അഞ്ചു ദിവസത്തെ കാല്‍നടയാത്രയിലൂടെ തിരുവനന്തപുരത്തെത്തുന്നത്. പുനരൈക്യത്തിന്റെ ഈറ്റില്ലമായ പെരുന്നാട്ടിലെ മാമ്പാറ കുരിശുമല തീര്‍ത്ഥാടന ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമാണു പദയാത്രയ്ക്കു തുടക്കമായത്. വിശുദ്ധ കുര്‍ബാനയ്ക്കു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. മെത്രാപ്പോലീത്തമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സാമുവേല്‍ മാര്‍ ഐറേനിയോസ്, ജോസഫ് മാര്‍ തോമസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
Image: /content_image/India/India-2019-07-11-07:21:47.jpg
Keywords: ഈവാനി
Content: 10704
Category: 18
Sub Category:
Heading: പ്രളയ ബാധിതരായ പന്ത്രണ്ട് കുടുംബങ്ങള്‍ക്കു വില്ലകള്‍ കൈമാറാന്‍ മച്ചിപ്ലാവ് ദേവാലയം
Content: അടിമാലി: പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടമായ നിര്‍ധനരായ പന്ത്രണ്ടു കുടുംബങ്ങള്‍ക്കു വില്ലകള്‍ കൈമാറാന്‍ അടിമാലി മച്ചിപ്ലാവ് അസീസി ദേവാലയം ഒരുങ്ങുന്നു. ഇടവകാംഗങ്ങള്‍ ചേര്‍ന്നു പള്ളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 30 സെന്റ് ഭൂമിയില്‍ വില്ലയൊരുക്കാന്‍ തീരുമാനിച്ചതോടെയാണു പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ടവര്‍ക്ക് പുതുജീവിതത്തിന് ചിറകു മുളച്ചത്. ആറു വില്ലകള്‍ പള്ളിയോടു ചേര്‍ന്നും ശേഷിക്കുന്നവ ഇടവകയുടെ വിവിധ ഭാഗങ്ങളിലുമായാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. സൗഹൃദത്തിന്റെ വഴികളില്‍ കണ്ടുമുട്ടിയ ബംഗളൂരു മത്തിക്കര ഇടവക 10 വീടുകള്‍ക്കു പൂര്‍ണമായും രണ്ടു വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കും സാമ്പത്തിക സഹായം നല്‍കിയതായി മച്ചിപ്ലാവ് പള്ളി വികാരി ഫാ. ജയിംസ് മാക്കിയില്‍ പറഞ്ഞു. സിഎസ്എസ്ആര്‍ സന്യാസ സഭ പ്രൊവിന്‍ഷ്യല്‍ ടീം ഒരു വീടിന്റെ നിര്‍മാണത്തിനു ഭൂമി നല്‍കി. സിഎംസി സന്യാസി സമൂഹം, കേരള ഗവണ്മെസന്റ് , സിഎംഐ ഹൈദരാബാദ് മേരിമാത പ്രോവിന്‍സ്, ഫാ. മിനേഷ് പുത്തന്‍പുരയുടെ നേതൃത്വത്തിലുള്ള രാമപുരം സിഎംഐ പബ്ലിക് സ്‌കൂള്‍, വിവിധ സന്യാസ സമൂഹങ്ങള്‍, സഹകരണ ബാങ്കുകള്‍, പൊതുസ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങി പൊതുസമൂഹത്തിന്റെ പിന്തുണയോടെയാണ് അസീസി വില്ല പൂര്‍ത്തിയാകുന്നത്. 2018 ഡിസംബര്‍ 23ന് ശിലാസ്ഥാപനം നടത്തിയ വില്ലകളുടെ നിര്‍മാണം പൂര്‍ത്തീയായിരിക്കുകയാണ്. 14ന് ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വെഞ്ചരിപ്പ് നിര്‍വഹിക്കും.
Image: /content_image/India/India-2019-07-11-09:01:57.jpg
Keywords: ഭവന, വീട