Contents

Displaying 10331-10340 of 25166 results.
Content: 10645
Category: 1
Sub Category:
Heading: ശ്രീലങ്കന്‍ സ്‌ഫോടനങ്ങളില്‍ അനാഥരായത് 176 കുട്ടികള്‍: ഏറ്റെടുക്കാന്‍ സഭ
Content: കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ദേവാലയങ്ങളില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ അനാഥരായത് 176 കുട്ടികളാണെന്നു റിപ്പോര്‍ട്ട്. ചിലര്‍ക്ക് മാതാപിതാക്കള്‍ ഇരുവരെയും നഷ്ടമായപ്പോള്‍ മറ്റ് ചിലരുടെ കാര്യത്തില്‍ മാതാപിതാക്കളില്‍ ഒരാള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസകാര്യത്തില്‍ സഭ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നു കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രജ്ഞിത്ത് വ്യക്തമാക്കിയിട്ടുണ്ട്. റോമില്‍ ഈയിടെ നടത്തിയ സന്ദര്‍ശനവേളയിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞതെന്ന്‍ ഡെയിലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തെക്കുറിച്ചും സഭ നടത്തുന്ന പുനരധിവാസ ശ്രമങ്ങളെക്കുറിച്ചും കര്‍ദ്ദിനാള്‍ മാര്‍പാപ്പയെ ധരിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 21നു മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണങ്ങളില്‍ 258 പേര്‍ക്കാണ് ജീവന്‍ നഷ്ട്ടപ്പെട്ടത്. അഞ്ഞൂറോളം പേര്‍ക്കു പരിക്കേറ്റിരിന്നു.
Image: /content_image/News/News-2019-06-26-06:43:04.jpg
Keywords: ലങ്ക
Content: 10646
Category: 18
Sub Category:
Heading: മത്സ്യമേഖലാ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം: ബിഷപ്പ് ക്രിസ്തുദാസ്
Content: തിരുവനന്തപുരം: മത്സ്യമേഖലാ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ്. കേരള മത്സ്യമേഖലാ വിദ്യാര്‍ത്ഥി സമിതി (കെഎംവിഎസ്)യുടെ ആഭിമുഖ്യത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മത്സ്യമേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് എല്ലാ ദിവസവും കോളജില്‍പോയി പഠിച്ച് മടങ്ങിയെത്താന്‍ സാധിക്കില്ല. അതിനാല്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കേണ്ടിവരും. മത്സ്യമേഖലാ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന ഹോസ്റ്റല്‍ ഫീസ് അടുത്തകാലത്തായി വെട്ടിക്കുറച്ചു. അത് പുനഃസ്ഥാപിക്കണം. തീരദേശ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അതിരൂപതക്ക് അനുവദിക്കണം. കേന്ദ്രത്തില്‍ പുതിയ ഫിഷറീസ് മന്ത്രാലയം വന്നു. മന്ത്രാലയത്തില്നി‍ന്ന് മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് എസ്‌സി, എസ്ടി വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നതിനു തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് നടയില്‍ നിന്നാരംഭിച്ച മാര്‍ച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഫിഷറീസ് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ഷാജിന്‍ ജോസ് ഫ്‌ളാഗ് ഓഫ് ചെയ്തു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ടി. പീറ്റര്‍, തിരുവനന്തപുരം മത്സ്യതൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ജോണ്‍ ബോസ്‌കോ, തിരുവനന്തപുരം ലത്തീന്‍ അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഡോ. ഡൈസണ്‍, വിദ്യാഭ്യാസ മിനിസ്ട്രി ഡയറക്ടര്‍ ഫാ. മെല്‍ക്കന്‍, കെഎംവിഎസ് നേതാക്കളായ പ്രീതി ഫ്രാങ്ക്‌ളിന്‍, ടോണി ലയോണ്‍സ്, ഡിക്‌സന്‍ ഡേവിഡ്, എസ്. രമ്യ, ഷാജി സ്‌റ്റെല്ലസ്, സ്‌നേഹ കാര്‍മല്‍, സുനില്‍ ഡേവിഡ്, വിമല്‍ ആന്റണി, ഫ്രിജോയ്, അലോഷ്യസ്, സുജ, സിബിന്‍ വിക്ടര്‍, സിഎഫ്എസ് കോഓര്‍ഡിനേറ്റര്‍ തദയൂസ് പൊന്നയന്‍ എന്നിവര്‍ പ്രസംഗിച്ചു. സമിതി ജോയിന്റ് കണ്‍വീനര്‍ പ്രീതി ഫ്രാങ്ക്‌ളിന്‍ സ്വാഗതം പറഞ്ഞു.
Image: /content_image/India/India-2019-06-26-07:20:53.jpg
Keywords: തീര
Content: 10647
Category: 1
Sub Category:
Heading: ധാര്‍മ്മിക മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തെരുവില്‍ റാലിയുമായി ഇക്വഡോര്‍ ജനത
Content: ഗുയാഗ്വില്‍: ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗ വിവാഹം തുടങ്ങിയ തിന്മകള്‍ക്കെതിരെ സ്വരമുയര്‍ത്തിക്കൊണ്ട് ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ പതിനായിരങ്ങളുടെ റാലി. ജീവനെയും കുടുംബമൂല്യങ്ങളെയും സംരക്ഷിക്കണം എന്ന മുദ്രാവാക്യവുമായി ജൂൺ 22നു ഇക്വഡോറിലെ ഗുയാഗ്വിലില്‍ നടന്ന റാലിയില്‍ ഒരു ലക്ഷത്തോളം ആളുകളാണ് അണിചേര്‍ന്നത്. ഗുയാഗ്വില്‍ ഫാമിലി നെറ്റ്വര്‍ക്ക്, ഇക്വഡോര്‍ ഫോര്‍ ദി ഫാമിലി, ലോയേഴ്സ് ഫോര്‍ ലൈഫ്, നാഷ്ണല്‍ ഫ്രണ്ട് ഫോര്‍ ദി ഫാമിലി തുടങ്ങിയ വിവിധ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. വിവാഹം സ്ത്രീയും പുരുഷനും തമ്മിലുള്ളതാകണം എന്ന അലിഖിത നിയമത്തെ മറികടന്ന് സ്വവർഗ്ഗവിവാഹത്തെ നിയമാനുസൃതമാക്കുവാൻ നടത്തുന്ന നീക്കത്തെയും ഗർഭഛിദ്രം അനുവദിക്കുവാനുള്ള ശ്രമത്തെയും ശക്തമായി എതിര്‍ക്കുമെന്ന് സംഘടന ഭാരവാഹികള്‍ തുറന്നു പറഞ്ഞു. വരുന്ന ശനിയാഴ്ച ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോയില്‍ മറ്റൊരു റാലി കൂടി സംഘടിപ്പിക്കാന്‍ ഭാരവാഹികള്‍ തീരുമാനിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-06-26-07:58:31.jpg
Keywords: കുടുംബ, പാരമ്പ
Content: 10648
Category: 1
Sub Category:
Heading: ഉടമ്പടി കടലാസില്‍ ഒതുങ്ങി: കമ്മ്യൂണിസ്റ്റ് ചൈനയില്‍ ക്രൈസ്തവര്‍ക്കുള്ള നിയന്ത്രണം ശക്തമാകുന്നു
Content: ഫുജിയാന്‍: കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന വത്തിക്കാന്‍- ചൈന ഉടമ്പടി കടലാസില്‍ മാത്രം ഒതുങ്ങുകയാണെന്ന്‍ വീണ്ടും വ്യക്തമാക്കിക്കൊണ്ട് കമ്മ്യൂണിസ്റ്റ് ചൈനയില്‍ കത്തോലിക്കര്‍ക്ക് നിയന്ത്രണം. ചൈനീസ് ഗവണ്‍മെന്‍റിന്റെ അംഗീകാരമില്ലാത്ത ഭൂഗർഭസഭയിലെ അംഗങ്ങൾ ഏറെയുള്ള ഫുജിയാന്‍ പ്രവിശ്യയിലെ വിശ്വാസികൾക്കു കൂച്ചുവിലങ്ങിടുന്ന രേഖ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് ചൈനയിലെ വിശ്വാസ നിയന്ത്രണം മറ്റൊരു തലത്തില്‍ എത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ വേദപാഠക്ലാസിലോ ഇതര വിശ്വാസ സംബന്ധമായ ചടങ്ങുകളില്‍ പങ്കെടുപ്പിക്കുന്നതിനും വിശ്വാസപരമായ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും സാമൂഹ്യ മാധ്യമങ്ങളിലൂടെ ദൈവവിളിയെ പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും പ്രാർത്ഥനകൾ ഉച്ചത്തിൽ ചൊല്ലുന്നതിനും കടുത്ത ശിക്ഷാ നടപടികളാണ് പ്രാദേശിക ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത സഭയായ ചൈനീസ് പാട്രിയോട്ടിക് അസോസ്സിയേഷനിൽ ചേരുവാൻ ആളുകളെ നിർബന്ധതരാക്കുന്ന വിധത്തിലുള്ള നയങ്ങളും രേഖയിലുണ്ട്. 2018 സെപ്റ്റംബര്‍ 22നാണ് വത്തിക്കാനും ചൈനയും മെത്രാന്‍മാരുടെ നിയമനത്തെ സംബന്ധിച്ച ഉടമ്പടിയില്‍ ഒപ്പ് വെച്ചത്. ഉടമ്പടിയുടെ ഭാഗമെന്ന നിലയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 7 മെത്രാന്‍മാരെ വത്തിക്കാന്‍ അംഗീകരിക്കുകയും അവര്‍ക്ക് ഓരോ രൂപതയുടെ ഉത്തരവാദിത്വം നല്‍കുകയും ചെയ്തിരിന്നു. എന്നാല്‍ ഇതിന്റെ യാതൊരു പ്രയോജനവും സഭക്ക് ലഭിച്ചില്ലായെന്നതാണ് വസ്തുത. കഴിഞ്ഞ വര്‍ഷം ആയിരത്തിനാനൂറോളം ക്രൈസ്തവ ചിഹ്നങ്ങള്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം നീക്കം ചെയ്തതായി ബിറ്റർ വിന്റർ മാസിക ചൂണ്ടിക്കാട്ടിയിരിന്നു.
Image: /content_image/News/News-2019-06-26-08:43:48.jpg
Keywords: ചൈന, ചൈനീ
Content: 10649
Category: 4
Sub Category:
Heading: വിശുദ്ധ ബെനഡിക്ടിന്റെ മെഡലിലെ അര്‍ത്ഥങ്ങള്‍
Content: ഇന്ന് ജൂലൈ 11 - തിരുസഭ വിശുദ്ധ വിശുദ്ധ ബെനഡിക്ടിന്റെ തിരുനാള്‍ ആചരിക്കുന്നു. വിശുദ്ധന്റെ മെഡലോ മെഡല്‍ പതിപ്പിച്ചിരിക്കുന്ന കുരിശോ ഇല്ലാത്ത കത്തോലിക്ക ഭവനങ്ങള്‍ ഇന്ന്‍ വിരളമാണ്. പൈശാചിക ശക്തികള്‍ക്ക് എതിരെയുള്ള ശക്തമായ ആയുധമായാണ് സഭ വിശുദ്ധന്റെ മെഡലിനെ എപ്പോഴും നോക്കികാണുന്നത്. സത്യത്തില്‍ എന്താണ് വിശുദ്ധ ബെനഡിക്ടിന്റെ കാശുരൂപത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകള്‍? എന്താണ് അവയുടെ അര്‍ത്ഥങ്ങള്‍? ഓരോ ഭാഗവും എന്തിനെയാണ് സൂചിപ്പിക്കുന്നത്? അതിനെ കുറിച്ചാണ് നാം വിചിന്തനം ചെയ്യാന്‍ പോകുന്നത്. മുപ്പതിലേറെ മാര്‍പാപ്പമാരേയും ആയിരകണക്കിന് വിശുദ്ധരേയും തിരുസഭയ്ക്ക് പ്രദാനം ചെയ്ത് കീര്‍ത്തിയാര്‍ജ്ജിച്ച ബെനഡിക്ടന്‍ സന്യാസ സഭയുടെ സ്ഥാപകനാണ് വിശുദ്ധ ബെനഡിക്ട്. ഇറ്റലിയിലെ നൂര്‍സിയായില്‍ എഡി 480-ല്‍ ജനിച്ച അദ്ദേഹം ലോകരക്ഷകനായ യേശുക്രിസ്തുവിന്‍റെ വിശുദ്ധ കുരിശിനോട് അത്യഗാധമായ ഭക്തിപുലര്‍ത്തിയിരുന്നു. നമ്മുടെ വീണ്ടെടുപ്പിന്‍റെ (രക്ഷയുടെ) ചിഹ്നമായ വി. കുരിശിനോട് അത്യന്തം ആദരവ് ഉണ്ടായിരിക്കുവാനും മനുഷ്യരക്ഷയ്ക്ക് വിഘാതമായി നില്‍ക്കുന്ന ത്രിവിധ ശത്രുക്കള്‍-ലോകം പിശാച്, ശരീരം എന്നിവയോട് പോരാടുന്നതിന് കുരിശിന്‍റെ ഉപയോഗത്തില്‍ അഭയം ഗമിക്കുന്നതിനും തന്‍റെ അനുയായികളെ അദ്ദേഹം പഠിപ്പിച്ചു. കത്തോലിക്കാ തിരുസഭയില്‍ ഉപയോഗിക്കുന്ന മെഡലുകളില്‍ വെച്ച് ഏറ്റവും പുരാതനവും ഏറ്റവും ശ്രേഷ്ഠവുമായ ഒന്നാണ് വിശുദ്ധ ബെനഡിക്ടിന്‍റെ മെഡല്‍. ഇതിന്‍റെ ഒരു വശത്ത് ആലേഖനം ചെയ്തിരിക്കുന്ന വിശുദ്ധ കുരിശാണ് ഇതിന്‍റെ പ്രത്യേകത. ഈ മെഡല്‍ ഭക്തിപൂര്‍വ്വം ധരിക്കുന്നവര്‍ക്ക്, അവരുടെ ആവശ്യങ്ങളില്‍ അനുഭവഭേദ്യമാകുന്ന ശക്തിയും ആശ്വാസവും ദൈവസഹായവും അത്ഭുതാവഹമാണ്. ഇക്കാരണത്താലാണ് ഈ മെഡല്‍ ലോകമെമ്പാടും ശുശ്രൂഷകളില്‍ വ്യാപകമാകുകയും കൂദാശാനുകരണങ്ങളില്‍ പ്രത്യേകമായി വിലമതിക്കപ്പെടുന്നതും. #{red->none->b->മെഡലിനെ ആഴത്തില്‍ അറിയാം ‍}# ➤ മെഡലിന്‍റെ മുന്‍വശം മെഡലിന്‍റെ മുന്‍വശം പ്രതിനിധീകരിക്കുന്നത് ഒരു കൈയില്‍ വിശുദ്ധ കുരിശും മറുകൈയില്‍ വിശുദ്ധ നിയമവും വഹിച്ചു നില്‍ക്കുന്ന വി. ബെനഡിക്ടിനെയാണ്. വിശുദ്ധന്‍റെ പാദത്തിന്‍ കീഴിലായി രേഖപ്പെടുത്തിയിരിക്കുന്നു:- EX SM Casino, MDCCCLXXX- ഇതിന്റെ അര്‍ത്ഥം 1880-ല്‍ കാസിനോ മലയില്‍ നിന്ന് ലഭിച്ചത് എന്നാണ്. മെഡലിലെ മാര്‍ജിനിനുള്ളിലായി കൊത്തിയിരിക്കുന്ന Ejus in obitu presentia muniamur- നമ്മുടെ മരണവിനാഴികയില്‍ അവന്‍റെ (കുരിശില്‍ മരിച്ചവന്‍റെ) സാന്നിദ്ധ്യം നമ്മെ സംരക്ഷിക്കട്ടെ എന്നാണ് അര്‍ത്ഥമാക്കുന്നത്. ➤ മെഡലിന്‍റെ മറുവശം നമ്മുടെ രക്ഷയുടെ അടയാളമായ കുരിശാണ് മറുപുറത്തുള്ളത്. കുരിശിന്‍റെ നെടുകെയുള്ള ഭാഗത്ത് C.S.S.M.L. (Crux Sacra Sit Mihi Lux) എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ അര്‍ത്ഥം 'കുരിശ് എനിക്ക് വെളിച്ചമായിരിക്കട്ടെ' എന്നാണ്. കുറുകെയുള്ള ഭാഗത്ത് N.D.S.M.D. (Non Draco Sit Mihi Dux) എന്നാണ് എഴുതിയിരിക്കുന്നത്. 'സാത്താന്‍ നിന്‍റെ വഴികാട്ടിയാകാതിരിക്കട്ടെ' എന്നാണ് ഇതിന്റെ അര്‍ത്ഥം. കുരിശിന്‍റെ നാലു ഭാഗത്തുമായി കാണുന്ന CSPB എന്ന വലിയ അക്ഷരങ്ങള്‍ (Crux Sancti Patris Benedict) 'വിശുദ്ധ ബെനഡിക്ട് പിതാവിന്‍റെ കുരിശ്' എന്നു സൂചിപ്പിക്കുന്നു. കുരിശിന്‍റെ മുകളിലെ 'PAX' എന്നതിന് അര്‍ത്ഥം 'സമാധാനം' എന്നാണ്. ബെനഡിക്ടിന്‍ ജീവിതപാതയുടെ ലക്ഷ്യവും അന്ത്യഫലവുമാണ് ഇത് വ്യക്തമാക്കുന്നത്. മെഡലിന്‍റെ ചുറ്റുമായി V.R.S.N.S.M.V., S.M.Q.L.V.B എന്ന ചുരുക്കെഴുത്തിന് വലിയ അര്‍ത്ഥമാണുള്ളത്. (Vade Retro Satana; numquam suade mihi vana അഥവാ സാത്താനേ നീ പിന്നില്‍ പോകൂ, വ്യര്‍ത്ഥചിന്തകള്‍ എനിക്ക് നിര്‍ദ്ദേശിക്കരുത് എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇതിനോടൊപ്പമുള്ള S.M.Q.L.I.V.B (Suant mala quae libas; ipse venena bibas) നീ വെച്ചുനീട്ടുന്ന പാനപാത്രം തിന്മയാണ്; നീ തന്നെ നിന്‍റെ വിഷം കുടിക്കുക എന്നും സൂചിപ്പിക്കുന്നു. തിരുസഭയില്‍ വിശുദ്ധ ബെനഡിക്ടിന്റെ കാശുരൂപത്തിന് പ്രത്യേകമായ പരിഗണനയാണുള്ളത്. ഭൂതോച്ചാടനം നടത്തുന്ന എല്ലാ വൈദികരും തങ്ങളുടെ ശുശ്രൂഷയ്ക്കായി ഉപയോഗിക്കുന്നത് വിശുദ്ധ ബെനഡിക്ടിന്റെ മെഡല്‍ ആലേഖനം ചെയ്തിരിക്കുന്ന കുരിശ് ഉപയോഗിച്ചാണ്. എന്തൊക്കെയാണ് ബെനഡിക്ടന്‍ മെഡല്‍ കൊണ്ടുള്ള പ്രയോജനം. 1. "പിശാചിനെ തുരത്തുന്ന കാശുരൂപം" എന്നാണ് മിഷന്‍ നാടുകളില്‍ ഇതറിയപ്പെടുന്നത്. വാചകത്തിന് സമാനമായി പിശാചില്‍ നിന്ന് ആത്മാവിനും ശരീരത്തിനുമുണ്ടാകുന്ന എല്ലാ അപകടങ്ങളേയും അതു തടയുന്നു. 2. പിശാചിനാല്‍ പീഡിപ്പിക്കപ്പെടുന്നവരേയും, ശുദ്ധതയ്ക്കെതിരായ പ്രലോഭനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നവരേയും ഇതു സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നു. 3. ഈശോമിശിഹായുടേയും, വി. ബെനഡിക്ടിന്‍റെയും സഹായം മരണസമയത്തു ലഭിക്കുന്നതിന് ഇതു കാരണമാക്കുന്നു. 4. ഇതിന്‍റെ ഉപയോഗംമൂലം ശാരീരിക പീഡകളും രോഗങ്ങളും സാധാരണയായി സുഖപ്പെടുത്തുന്നുണ്ട്. 5. മന്ത്രവാദത്തിനും മറ്റു പൈശാചിക സ്വാധീനതകള്‍ക്കും എതിരായി ഇതിനു പ്രത്യേക ശക്തിയുണ്ട്. 6. ഗര്‍ഭിണികള്‍ക്ക് സുഖപ്രസവത്തിനു വേണ്ടുന്ന പ്രത്യേക സ്വര്‍ഗ്ഗീയ സഹായം ഇതുമൂലം ലഭ്യമാകുന്നു. 7. കൊടുങ്കാറ്റിന്‍റെയും കരയിലും കടലിലുമുള്ള മറ്റു അപകടങ്ങളുടെയും സമയത്ത് ഇതു നമ്മെ സംരക്ഷിക്കുന്നു. #repost ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Mirror/Mirror-2019-06-26-10:16:48.jpg
Keywords: മെഡ
Content: 10650
Category: 1
Sub Category:
Heading: തയാർ
Content: പീഡിപ്പിച്ചുവെന്ന പരാതിയില്‍ മലയാളി കത്തോലിക്കാ പുരോഹിതനെ ഭോപ്പാല്‍ കോടതി വെറുതെ വിട്ടു : പുരോഹിതര്‍ക്കെതിരായ വ്യാജപരാതികള്‍ ആശങ്കാജനകം. ഭോപ്പാല്‍ - ഭോപ്പാല്‍ അതിരൂപതയിലെ ഫാ. ജോര്‍ജ്ജ് ജേക്കബ് എന്ന 52 കാരനായ മലയാളി കത്തോലിക്കാ പുരോഹിതനെയാണ് തെളിവുകളുടെ അഭാവത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ 21-ന് ഭോപ്പാല്‍ വിചാരണ കോടതി വെറുതെ വിട്ടത്. ജോലി വാഗ്ദാനം ചെയ്ത് പള്ളിമേടയിലേക്ക് വിളിച്ചു വരുത്തി മാനഭംഗപ്പെടുത്തി എന്ന മധ്യവയസ്കയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റ്‌ 11-നായിരുന്നു ഫാ. ജോര്‍ജ്ജ് ജേക്കബിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടത്. മെഡിക്കല്‍ റിപ്പോര്‍ട്ടുകളും, സാക്ഷിമൊഴികളും, മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി വിധി. സംഭവം നടന്ന സമയത്തെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ നല്‍കുവാന്‍ പരാതിക്കാരിക്ക് കഴിയാതിരുന്നതും കോടതിവിധിയെ സ്വാധീനിച്ചിട്ടുണ്ട്. ഫാ. ജോര്‍ജ് ജേക്കബിന് ലൈംഗികശേഷിയില്ല എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മാസത്തില്‍ ഒരിക്കല്‍ കോടതിയില്‍ ഹാജരായി ഒപ്പിട്ടുകൊള്ളാം എന്ന ഉപാധിയുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 20-ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. ഫാ. ജേക്കബ് ജോര്‍ജ്ജിനെ വെറുതെ വിട്ട കോടതി വിധിയെ ഭോപ്പാല്‍ അതിരൂപത സ്വാഗതം ചെയ്തിട്ടുണ്ട്. ഫാ. ജേക്കബ് ജോര്‍ജ്ജിന്റെ നിരപരാധിത്വം ഒരിക്കല്‍ പുറത്തുവരുമെന്ന് തങ്ങള്‍ക്കറിയാമായിരുന്നുവെന്ന് അതിരൂപതയുടെ ഔദ്യോഗിക വക്താവായ ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു. ഒരു സ്കൂളിലും പ്രിന്‍സിപ്പാള്‍ അല്ലാതിരുന്ന ഫാ. ജേക്കബ് താന്‍ പ്രിന്‍സിപ്പാളായിരിക്കുന്ന സ്കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചു എന്ന സ്ത്രീയുടെ പരാതി വ്യാജമാണെന്ന സംശയം തുടക്കത്തിലേ ഉണ്ടായിരുന്നുവെന്നും ഫാ. മരിയ സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു. അവിവാഹിതയായ ഹിന്ദു സ്ത്രീ എന്ന നിലയില്‍ പരാതിക്കാരി ആള്‍മാറാട്ടം നടത്തിയതായും സഭാ നേതൃത്വം ആരോപിക്കുന്നു. രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ വിവാഹിതയായ മുസ്ലീം യുവതിയാണെന്ന് വ്യക്തമായിരുന്നു. പണം തട്ടിയെടുക്കുക എന്ന ദുരുദ്ദേശമാണ് ഈ വ്യാജപരാതിയുടെ പിന്നിലെന്നും ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടുകൊണ്ടാണ് ഈ സ്ത്രീ തന്റെ മുറിയിലേയ്ക്ക് വന്നത് എന്ന് ഫാ. ജേക്കബ് പറയുന്നു. മുറിയില്‍ കയറിയ ഇവര്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‍ ഫാ. ജേക്കബിന് അവരെ പുറത്താക്കേണ്ടി വന്നു. എന്നാല്‍ ശാരീരകമായ ഉപദ്രവമുണ്ടായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപവര്‍ഷങ്ങളില്‍ നിരവധി ലൈംഗിക പീഡന കേസുകളാണ് മധ്യപ്രദേശിലെ കത്തോലിക്ക പുരോഹിതര്‍ക്കെതിരെ ഉയര്‍ന്നുവന്നത്. ദേവാസ് ജില്ലയിലെ 10 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലിലായ ഫാ.വിക്ടര്‍ മുന്ദാര്‍ഗി 2018 ഫെബ്രുവരിയിലാണ് കുറ്റക്കാരനല്ലെന്ന് കണ്ട് പുറത്തുവിട്ടത്. പുറത്തുവന്നത്. 2017 സെപ്റ്റംബറില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ഫാ. സെബാസ്റ്റ്യന്‍ പന്തല്ലുപറമ്പിലിനെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം സിസിടിവി ഫൂട്ടേജില്‍ നിന്നും, പുരോഹിതനെതിരായ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായില്‍ 56കാരനായ ഫാ. ലിയോ ഡിസൂസയെ അറസ്റ്റ് ചെയ്തത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന കേസിലാണ്. പിന്നീട് അദ്ദേഹത്തെ വെറുതെ വിടുകയാണ് ഉണ്ടായത്. കത്തോലിക്കാ പുരോഹിതര്‍ക്കെതിരെയുള്ള ഈ വ്യാജആരോപണങ്ങളുടെ പിന്നില്‍ തീവ്രഹിന്ദുത്വ പാര്‍ട്ടികളുടെ ക്രൈസ്തവവിരുദ്ധതയാണെന്ന ആരോപണം ശക്തമാണ്.
Image: /content_image/News/News-2019-06-26-10:45:21.jpg
Keywords: പീഡന
Content: 10651
Category: 1
Sub Category:
Heading: പീഡന പരാതി വ്യാജമെന്ന് തെളിഞ്ഞു: ഒടുവില്‍ വൈദികന് നീതി
Content: ഭോപ്പാല്‍: ഭോപ്പാല്‍ അതിരൂപതയിലെ കത്തോലിക്ക വൈദികന് നേരെ മധ്യവയസ്ക ഉയര്‍ത്തിയ പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതിന് തുടര്‍ന്നു വൈദികനെ വിചാരണ കോടതി വെറുതെവിട്ടു. വ്യാജ ആരോപണത്തിന്റെ മറവില്‍ പ്രതിചേര്‍ക്കപ്പെട്ട അന്‍പത്തിരണ്ട് വയസ്സുള്ള വൈദികനെയാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളും, സാക്ഷിമൊഴികളും, മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷം ഭോപ്പാല്‍ കോടതി വെറുതെവിട്ടത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ്‌ 11-നായിരുന്നു ഫാ. ജോര്‍ജ്ജ് ജേക്കബ് എന്ന വൈദികനെ വീട്ടമ്മയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന സമയത്തെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ നല്‍കുവാന്‍ പരാതിക്കാരിക്ക് കഴിയാതിരുന്നതും ശാസ്ത്രീയ പരിശോധനയെയും തുടര്‍ന്നു സംഭവം കെട്ടിച്ചമച്ചതാണെന്ന്‍ കോടതിക്ക് ബോധ്യപ്പെടുകയായിരിന്നു. വൈദികനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ ഭോപ്പാല്‍ അതിരൂപത സ്വാഗതം ചെയ്തു. ഫാ. ജേക്കബ് ജോര്‍ജ്ജിന്റെ നിരപരാധിത്വം ഒരിക്കല്‍ പുറത്തുവരുമെന്ന് തങ്ങള്‍ക്കറിയാമായിരുന്നുവെന്ന് അതിരൂപതയുടെ ഔദ്യോഗിക വക്താവായ ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു. ഒരു സ്കൂളിലും പ്രിന്‍സിപ്പാള്‍ അല്ലാതിരുന്ന ഫാ. ജേക്കബ് താന്‍ പ്രിന്‍സിപ്പാളായിരിക്കുന്ന സ്കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചു എന്ന സ്ത്രീയുടെ പരാതി വ്യാജമാണെന്ന സംശയം തുടക്കത്തിലേ ഉണ്ടായിരുന്നുവെന്നും ഫാ. മരിയ സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു. അവിവാഹിതയായ ഹിന്ദു സ്ത്രീ എന്ന പേരില്‍ പരാതിക്കാരി ആള്‍മാറാട്ടം നടത്തിയതായും സഭാ നേതൃത്വം ആരോപിക്കുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ വിവാഹിതയായ മുസ്ലീം യുവതിയാണെന്ന് വ്യക്തമായിരുന്നു. പണം തട്ടിയെടുക്കുക എന്ന ദുരുദ്ദേശമാണ് ഈ വ്യാജപരാതിയുടെ പിന്നിലെന്നും ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടുകൊണ്ടാണ് ഈ സ്ത്രീ തന്റെ മുറിയിലേയ്ക്ക് വന്നതെന്ന് ഫാ. ജേക്കബ് പറയുന്നു. മുറിയില്‍ കയറിയ ഇവര്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‍ ഫാ. ജേക്കബ് പുറത്താക്കുകയായിരിന്നു. എന്നാല്‍ വ്യാജ ആരോപണങ്ങള്‍ നിരത്തി ഇവര്‍ കേസ് ഫയല്‍ ചെയ്തെങ്കിലും ശാസ്ത്രീയ പരിശോധനകളും മെഡിക്കല്‍ ഫലങ്ങളും തെളിവുകളും പ്രതികൂലമായപ്പോള്‍ സത്യം നീതിപീഠത്തിന് ബോധ്യപ്പെടുകയായിരിന്നു. സമീപ വര്‍ഷങ്ങളിലായി ഭോപ്പാലില്‍ വൈദികര്‍ക്ക് നേരെ ലൈംഗിക അപവാദങ്ങള്‍ കെട്ടിച്ചമക്കുന്നത് പതിവായി മാറിയിരിക്കുകയാണ്. ദേവാസ് ജില്ലയിലെ 10 വയസുകാരിയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തിന്റെ പേരില്‍ ജയിലിലായ ഫാ.വിക്ടര്‍ മുന്ദാര്‍ഗി 2018 ഫെബ്രുവരിയിലാണ് കുറ്റക്കാരനല്ലെന്ന് കണ്ട് പുറത്തുവിട്ടത്. 2017 സെപ്റ്റംബറില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ഫാ. സെബാസ്റ്റ്യന്‍ പന്തല്ലുപറമ്പിലിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സിസിടിവി ഫൂട്ടേജില്‍ നിന്നും, പുരോഹിതനെതിരായ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. കത്തോലിക്ക പുരോഹിതര്‍ക്കെതിരെയുള്ള വ്യാജ ആരോപണങ്ങളുടെ പിന്നില്‍ തീവ്രഹിന്ദുത്വ പാര്‍ട്ടികളുടെ ക്രൈസ്തവവിരുദ്ധതയാണെന്ന ആരോപണം ശക്തമാണ്.
Image: /content_image/News/News-2019-06-26-11:16:12.jpg
Keywords: നുണ, വ്യാജ
Content: 10652
Category: 1
Sub Category:
Heading: യുഎസ് സുപ്രീം കോടതി പരിസരത്തിലൂടെ ദിവ്യകാരുണ്യ പ്രദിക്ഷണം
Content: വാഷിംഗ്‌ടണ്‍ ഡിസി: യേശുവിന്റെ തിരുശരീര രക്തങ്ങളുടെ തിരുനാളായ ‘കോര്‍പ്പസ് ക്രിസ്റ്റി’ ദിനത്തില്‍ വാഷിംഗ്‌ടണിലെ യു‌എസ് സുപ്രീം കോടതിയുടെ പരിസരത്ത് കൂടി നടത്തിയ ദിവ്യകാരുണ്യ പ്രദിക്ഷണം ശ്രദ്ധേയമായി. സഭയില്‍ ഉടലെടുത്ത പാപങ്ങള്‍ക്കും കുറവുകൾക്കുമുള്ള പരിഹാരവും, വാഷിംഗ്‌ടണ്‍ ഡി.സിയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവര്‍ക്ക് രോഗശാന്തിയും വിടുതലും ലഭിക്കുവാനും അപേക്ഷിച്ചുകൊണ്ടായിരുന്നു പ്രദിക്ഷണമെന്ന് സംഘാടകര്‍ പറഞ്ഞു. വൈദികരും കന്യാസ്ത്രീകളും, അല്‍മായരും ഉള്‍പ്പെടെ നൂറുകണക്കിന് വിശ്വാസികളാണ് പ്രദിക്ഷണത്തില്‍ പങ്കെടുത്തത്. കാപ്പിറ്റോള്‍ ബില്‍ഡിംഗ്‌, യുഎസ് സുപ്രീംകോടതി പരിസരത്തെ ഈസ്റ്റ് കാപ്പിറ്റോള്‍ തെരുവിലൂടെയായിരുന്നു പ്രദിക്ഷണം കടന്ന് പോയത്. വാഷിംഗ്‌ടണിലെ ഹോളി കംഫര്‍ട്ടര്‍-സെന്റ്‌ സിപ്രിയന്‍ ദേവാലയത്തിലെ വൈദികനായ മോണ്‍. ചാള്‍സ് പോപ്പ് പ്രദിക്ഷണത്തിനു നേതൃത്വം നല്‍കി. നന്മയുടേയും തിന്മയുടേയും കേന്ദ്രവും, രാജ്യത്തിന്റെ അധികാരകേന്ദ്രവുമായ കാപ്പിറ്റോള്‍ ഹില്ലിലൂടെ, നിരവധി പ്രതിഷേധക്കാര്‍ ഇതിനു മുന്‍പ് കടന്നുപോയ വഴികളിലൂടെ, വിശ്വാസികളുടേയും അവിശ്വാസികളുടേയും, കോണ്‍ഗ്രസ് അംഗങ്ങളുടേയും സാധാരണക്കാരുടേയും ഭവനങ്ങള്‍ക്ക് മുന്നിലൂടെ, പതാകകളുടേയും മാതാവിന്റെ ചിത്രങ്ങളുടേയും മുന്നിലൂടെ സ്നേഹവും സാക്ഷ്യവുമായി ഞങ്ങള്‍ കടന്നുപോകുമെന്നാണ് ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് മുന്നോടിയായി മോണ്‍. ചാള്‍സ് പോപ്‌ വാഷിംഗ്‌ടണ്‍ അതിരൂപതയുടെ ബ്ലോഗില്‍ കുറിച്ചത്. “നമ്മെ സ്നേഹിക്കുകയും നമുക്ക് വേണ്ടി മരണം വരിക്കുകയും ചെയ്തവനാണ് കടന്നുപോകുന്നത്. അനുതാപത്തിലൂടെ ലഭിക്കുന്ന ആനന്ദം നുകരുവാന്‍ അവന്‍ നമ്മളെ വിളിക്കുന്നു. ക്ഷയിച്ചുപോകുന്ന ഭൗതീകമായ ശക്തിയല്ല അവന്റേത്. സ്വര്‍ഗ്ഗീയവും അനശ്വരവുമായ ശക്തിയാണ് അവന്റേത്. പ്രബലമായ ഈ നഗരത്തില്‍ യഥാര്‍ത്ഥ രാജാവായ അവനെകൂടാതെ ഒന്നും സാധ്യമല്ല. അവന് മാത്രമാണ് നമ്മളെ രക്ഷിക്കുവാന്‍ കഴിയുക” എന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു. സഭാംഗങ്ങളുടെ പാപങ്ങളുടെ പരിഹാരമായിട്ടാണ് ഈ പ്രദിക്ഷണമെന്നും അദ്ദേഹം കുറിപ്പില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-06-26-11:58:04.jpg
Keywords: വിശുദ്ധ കുര്‍, ദിവ്യകാരുണ്യ
Content: 10653
Category: 10
Sub Category:
Heading: 'യേശുവിന്റെ സത്യം പഠിപ്പിച്ചാല്‍ മാത്രമേ കത്തോലിക്കരെ സഭയുമായി അടുപ്പിക്കുവാന്‍ കഴിയുകയുള്ളൂ'
Content: ബാള്‍ട്ടിമോര്‍: യേശു പഠിപ്പിച്ച സഭാ പ്രബോധനങ്ങളുടെ അടിസ്ഥാന സത്യത്തിലേക്ക് തിരിച്ചു വന്നാല്‍ മാത്രമേ വിശ്വാസികളെ പ്രത്യേകിച്ച് യുവജനതയെ സഭയുമായി അടുപ്പിക്കുവാന്‍ കഴിയുകയുള്ളുവെന്ന് അമേരിക്കയിലെ മെത്രാന്മാര്‍. വിശുദ്ധ കുര്‍ബ്ബാനയില്‍ വിശ്വാസികളുടെ പങ്കാളിത്തം കുറഞ്ഞുവരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ സംഘടിപ്പിച്ച അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ സ്പ്രിങ്ങ് ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത മെത്രാന്മാരാണ് വിശ്വാസികള്‍ സഭയില്‍ നിന്നും അകലുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചത്. ലോസ് ആഞ്ചലസ് സഹായ മെത്രാനും, വേര്‍ഡ് ഓണ്‍ ഫയര്‍ മീഡിയ കമ്പനിയുടെ സ്ഥാപകനും, സുവിശേഷവത്കരണ, മതബോധന കമ്മിറ്റിയുടെ ചെയര്‍മാനുമായ ബിഷപ്പ് റോബര്‍ട്ട് ബാരോണ്‍ സഭ വിട്ടുപോയ വിശ്വാസികളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ അവതരിപ്പിച്ചു. 1980-90 കള്‍ക്കും ഇടയില്‍ ജനിച്ച തലമുറയില്‍ പകുതിപേരും സഭയില്‍ നിന്ന്‍ പൂര്‍ണ്ണമായും വിട്ടുപോയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സഭ വിട്ടുപോകുന്നവരുടെ ശരാശരി പ്രായം 13 വയസ്സാണെന്നത് ഞെട്ടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭ വിട്ടുപോയവരെ മാത്രമല്ല അവരുടെ കുട്ടികളെക്കൂടി പരിഗണിക്കണമെന്നു ഗ്രീന്‍ ബേ മെത്രാന്‍ ഡേവിഡ് റിക്കന്‍ അഭിപ്രായപ്പെട്ടു. വിശുദ്ധ കുര്‍ബാനയില്‍ വിശ്വാസികളുടെ പങ്കാളിത്തത്തില്‍ വന്ന കുറവ് കാന്‍സാസ് സിറ്റി മെത്രാന്‍ ജെയിംസ് ജോന്‍സ്റ്റോനും ചൂണ്ടിക്കാട്ടി. ദിവ്യബലിക്കും ദിവ്യകാരുണ്യ ആരാധനക്കുമാണ് ശ്രദ്ധ കൊടുക്കേണ്ടതെന്നാണ് റിച്ച്മോണ്ട് രൂപതാ മെത്രാനായ ബാരി നെസ്റ്റൌട്ട് പറഞ്ഞത്. അമേരിക്കന്‍ സഭയില്‍ ഉയര്‍ന്നുവന്ന ലൈംഗീകാപവാദങ്ങള്‍ വിശ്വാസികളെ സഭയില്‍ നിന്നും അകറ്റിയെന്ന്‍ ടെക്സാസ് മെത്രാന്‍ ജോസഫ് സ്ട്രിക്ക്ലാന്‍ഡ് തുറന്ന്‍ സമ്മതിച്ചു. "സഭയില്‍ നിന്നും അകലുന്ന യുവത്വത്തെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്. യേശുവിന്റെ അത്ഭുതകരമായ സത്യങ്ങളിലുള്ള വിശ്വാസം നിലച്ച ഹൃദയങ്ങളിലും ഇത്‌ തന്നെയല്ലേ സംഭവിച്ചത് ?" അദ്ദേഹം ചോദിച്ചു. പുരോഹിതരുടെ ലൈംഗീകാപവാദങ്ങളും, വിശ്വാസികളുടെ സഭവിട്ടുപോകലും തമ്മില്‍ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റിക്ക്ലാന്‍ഡ് ബിഷപ്പിന് പുറമേ ഒറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡ് അതിരൂപതയുടെ മെത്രാപ്പോലീത്തയായ അലക്സാണ്ടര്‍ സാമ്പിളും ഇക്കാര്യം ആവര്‍ത്തിച്ചു. വിശ്വാസത്തില്‍ ജീവിക്കുകയും, വിശ്വാസം പ്രഘോഷിക്കുകയുമാണ് പുരോഹിതരുടെ കര്‍ത്തവ്യമെന്നു അദ്ദേഹം പറഞ്ഞു. സുവിശേഷം പ്രഘോഷിച്ചപ്പോഴാണ് വിശുദ്ധ പൗലോസ് ശ്ലീഹായുടെ ജീവിതം ഫലവത്തായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുരോഹിതര്‍ക്ക് നേരെ ഉയര്‍ന്ന ലൈംഗീകാപവാദങ്ങളും അസ്സംബ്ലിയുടെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു. നവംബറില്‍ നടക്കുന്ന ജെനറല്‍ അസ്സംബ്ലിയിലും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് മെത്രാന്മാര്‍ സൂചിപ്പിച്ചത്.
Image: /content_image/News/News-2019-06-26-12:07:18.jpg
Keywords: അമേരിക്ക, യു‌എസ്
Content: 10654
Category: 1
Sub Category:
Heading: ഹംഗേറിയൻ പ്രധാനമന്ത്രി എത്യോപ്യൻ ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
Content: ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ എത്യോപ്യൻ ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ക്രൈസ്തവ പീഡനം, കുടിയേറ്റം യൂറോപ്പിലും ആഫ്രിക്കയിലും ഉണ്ടാക്കുന്ന അനന്തരഫലം, തുടങ്ങിയവയായിരുന്നു ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിലെ ചർച്ചാവിഷയങ്ങൾ. എത്യോപ്യൻ കത്തോലിക്കാ സഭയുടെ തലവനായ കർദ്ദിനാൾ ബർഹേനിയൂസ് ദിമിരീവ് സോറാഫേലിന് ഒപ്പം മറ്റു ക്രൈസ്തവസഭകളുടെ നേതാക്കളും ഹംഗേറിയൻ പ്രധാനമന്ത്രിയെ കാണാനെത്തിയിരുന്നു. കുടിയേറ്റത്തിനു ശ്രമിച്ച് മനുഷ്യ കടത്തുകാരുടെ കയ്യിലെ കളിപ്പാവകളായി മാറാതെ, എത്യോപ്യയിൽ തന്നെ ജീവിതം കരുപ്പിടിപ്പിക്കാൻ ജനങ്ങളെ തങ്ങൾ സഹായിക്കുമെന്ന് സഭാ തലവന്മാർ അഭ്യര്‍ത്ഥിച്ചു. ഹംഗറി നൽകുന്ന സ്കോളർഷിപ്പുകൾക്ക് നേതാക്കന്മാര്‍ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. അഭയാർത്ഥി ക്യാമ്പിലേക്കും പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുന്ന ആശുപത്രിയിലേക്കും സഹായമെത്തിക്കുന്നതിൽ ഹംഗറി പ്രത്യേക ഇടപെടല്‍ നടത്തിയിരിന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കർദ്ദിനാൾ ബർഹേനിയൂസ് ദിമിരീവ് വിക്ടർ ഓർബനു നന്ദി പ്രകാശിപ്പിച്ചു.
Image: /content_image/News/News-2019-06-26-12:15:48.jpg
Keywords: ഹംഗറി, ഓർബ