Contents

Displaying 10291-10300 of 25166 results.
Content: 10605
Category: 1
Sub Category:
Heading: ഹോങ്കോങ്ങിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍
Content: ഹോങ്കോങ്ങ്: കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് കൈമാറുന്ന വിവാദ ബില്ലിനെതിരെ ഹോങ്കോങ്ങിലെ പൊതുജന പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ രാജ്യത്തെ സമാധാന പുനഃസ്ഥാപനത്തിനായി കത്തോലിക്കാ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കര്‍ദ്ദിനാള്‍ ജോണ്‍ ടോങ്. സര്‍ക്കാരും പ്രതിഷേധക്കാരും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കണമെന്നും ചര്‍ച്ചകള്‍ നടത്തണമെന്നും കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ സാഹചര്യങ്ങളെ കുറിച്ച് വത്തിക്കാന്‍ റേഡിയോയോട് വിവരിക്കുകയായിരിന്നു ഹോങ്കോങ്ങിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ കര്‍ദ്ദിനാള്‍ ജോണ്‍ ടോങ്. അക്രമം സംസ്കാരമുള്ള ഒരു നടപടിയല്ലായെന്നും പ്രതിഷേധക്കാര്‍ അക്രമത്തിന്റെ പാത സ്വീകരിക്കുകയാണെങ്കില്‍ അത് അപലപനീയമാണെന്നും, മറ്റുള്ളവരെ ആക്രമിക്കുക, പോലീസിനു നേര്‍ക്ക് കല്ലെറിയുക പോലെയുള്ള അക്രമമാര്‍ഗ്ഗങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക, പ്രൊട്ടസ്റ്റന്റ്, കണ്‍ഫ്യൂഷനിസം, താവോയിസം, ബുദ്ധിസം, ഇസ്ലാം എന്നീ ആറ് മതങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും പൊതു നിവേദനം തയാറാക്കുവാനും ധാരണയായതായി കര്‍ദ്ദിനാള്‍ ടോങ് അറിയിച്ചു. വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നാണ് നിവേദനത്തിലെ ആദ്യ നിര്‍ദ്ദേശം. പ്രതിഷേധക്കാര്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയാല്‍ അത് ബഹുമാനിക്കപ്പെടേണ്ടതാണ്. അക്രമങ്ങളില്‍ നിന്നും ഹോങ്കോങ്ങിലെ മതനേതാക്കള്‍ അകന്നു നില്‍ക്കണമെന്നതാണ് രണ്ടാമത്തെ നിര്‍ദ്ദേശം. ഹോങ്കോങ്ങ് സര്‍ക്കാരും പ്രതിഷേധക്കാരും ഒരുമിച്ചിരുന്ന്‍ ചര്‍ച്ചകള്‍ നടത്തി ഇപ്പോഴത്തെ പ്രശ്നത്തിനു പരിഹാരം കാണണമെന്നതാണ് നിവേദനത്തിലെ മൂന്നാമത്തെ നിര്‍ദ്ദേശം. ഹോങ്കോങ്ങിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം കഴിഞ്ഞയാഴ്ച മുതല്‍ ശക്തമായിരിക്കുകയാണ്. പതിനായിരകണക്കിന് ആളുകളാണ് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയിരിക്കുന്നത്. ജൂണ്‍ 13-ന് ഹോങ്കോങ് പാര്‍ലമെന്റിനുമുന്നില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ചര്‍ച്ച തടയുന്നതിനായി പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്ക് തള്ളിക്കയറുവാന്‍ വരെ ശ്രമം നടത്തിയിരിന്നു. നിരവധി പേര്‍ക്കാണ് അന്ന്‍ പരിക്കേറ്റത്.
Image: /content_image/News/News-2019-06-19-11:52:13.jpg
Keywords: ഹോങ്കോ
Content: 10606
Category: 1
Sub Category:
Heading: വിവാദ ബില്ലിനെതിരെ ഹോങ്കോങ്ങ് തെരുവില്‍ ഉയര്‍ന്നത് ഹല്ലേലൂയ്യ ഗീതം
Content: സ്വയംഭരണാവകാശമുള്ള ഹോങ്കോങിൽ നിന്ന് കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് കൈമാറുന്ന വിവാദ ബില്ലിനെതിരെയുള്ള പ്രതിഷേധത്തില്‍ ജനങ്ങള്‍ ഉയര്‍ത്തുന്നത് ഹല്ലേലൂയ്യ ഗീതവും ബൈബിളും. ജനപങ്കാളിത്തം കൊണ്ട് ലോകത്തെ തന്നെ ഞെട്ടിച്ച പ്രതിഷേധ റാലിയില്‍ മുന്നിൽ നിൽക്കുന്നത് ക്രൈസ്തവ വിശ്വാസികളായിരിന്നു. 1974ല്‍ രചിക്കപ്പെട്ട 'സിങ് ഹല്ലേലൂയ ടു ദി ലോര്‍ഡ്' എന്ന ക്രിസ്തീയ ഗാനമായിരുന്നു റാലി വഴിയില്‍ മുഴങ്ങിയത്. ബൈബിളും ജപമാലയും കൈയിലേന്തിയായിരിന്നു പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്.

BEST #extradition protest poster: "Stop Using Baton Or We Sing Hallelujah To The Lord"

Photo by my colleague @jamespomfret @Reuters pic.twitter.com/zhUIY3Iuft
— SJ (@SijiaJ) June 16, 2019

തിന്മക്കെതിരെ നന്മ നടത്തുന്ന പോരാട്ടം എന്നതിനെ കേന്ദ്രീകരിച്ചാണ് ക്രൈസ്തവർ ചൈനക്കെതിരെ ഹോങ്കോങ്ങിലെ ജനതയ്ക്കു വേണ്ടി പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 75 ലക്ഷം ജനസംഖ്യയുള്ള ഹോങ്കോങ്ങിലെ ഒമ്പതിൽ ഒരാൾ മാത്രമാണ് ക്രൈസ്തവ വിശ്വാസിയെങ്കിലും ക്രൈസ്തവരുടെ സാന്നിധ്യം ഹോങ്കോങ്ങിലെ ജനതയ്ക്ക് വലിയൊരു പ്രചോദനമായി മാറുകയാണ്. പൈശാചിക സർക്കാരിനെതിരെ പോരാടാൻ തങ്ങളുടെ ക്രൈസ്തവ വിശ്വാസമാണ് തങ്ങൾക്ക് ധൈര്യവും, ആത്മവിശ്വാസവും, പ്രത്യാശയും നൽകുന്നതെന്ന് പ്രകടനങ്ങളിൽ പങ്കെടുത്ത പാസ്റ്റർ ഡേവിഡ് ചെയൂങ് പറഞ്ഞു. ഹോങ്കോങ്ങിലെ മുൻ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ജോസഫ് സെന്നും ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ച് രംഗത്തുവന്നിരുന്നു. പ്രതിഷേധക്കാരെ ഭയന്ന് ബില്ല് താത്ക്കാലികമായി ചർച്ചചെയ്യുന്നത് മാറ്റിവച്ചിരിക്കുകയാണ്. അതേസമയം ചൈനയോട് വിധേയത്വം പുലർത്തുന്ന ഹോങ്കോങ്ങിലെ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം കടുപ്പിക്കാന്‍ തന്നെയാണ് സാധാരണക്കാരുടെ തീരുമാനം.
Image: /content_image/News/News-2019-06-19-19:11:20.jpg
Keywords: ഹോങ്കോ
Content: 10607
Category: 1
Sub Category:
Heading: 'യേശു' നാമത്തിൽ ഇലക്ഷൻ പ്രചരണം ആരംഭിച്ച് ട്രംപ്
Content: വാഷിംഗ്ടണ്‍ ഡി‌സി: അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ അമേരിക്കൻ പ്രസിഡന്റ് പദവി നിലനിർത്താനായുള്ള ഡൊണാൾഡ് ട്രംപിന്റെ ഇലക്ഷൻ പ്രചാരണം ആരംഭിച്ചത് യേശു നാമത്തില്‍. ട്രംപിന്റെ 'പേഴ്സണൽ പാസ്റ്റർ' എന്ന പേരില്‍ അറിയപ്പെടുന്ന പോള വൈറ്റാണ് ഫ്ലോറിഡയിൽ ആരംഭിച്ച ഇലക്ഷൻ പ്രചാരണത്തിന് പ്രാർത്ഥനയോടെ തുടക്കമിട്ടത്. തന്റെ പ്രാർത്ഥനയിൽ യേശുനാമത്തില്‍ പോള ട്രംപിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയായിരിന്നു. ട്രംപിന്റെ വിളിക്കെതിരെ ഒരുമിച്ചിരിക്കുന്ന പൈശാചിക ശൃംഖലകൾ യേശു നാമത്തിന്റെ ശക്തിയാൽ തകരുകയും കീഴ്പ്പെടുകയും ചെയ്യട്ടെയെന്ന് പോള വൈറ്റ് ട്രംപിനെ ഒപ്പംനിർത്തി പ്രാർത്ഥിച്ചു. ശത്രുക്കളിൽ നിന്നും, നരകത്തിൽ നിന്നും തനിക്കെതിരെ രൂപപ്പെടുന്ന എല്ലാ പദ്ധതികളും ട്രംപ് മറികടക്കുമെന്നും അവർ പറഞ്ഞു. ട്രംപിന്റെ വിളിയും, ലക്ഷ്യങ്ങളും, കുടുംബവും, ഇലക്ഷൻ വിജയവും എല്ലാ നമ്മളെക്കാളും ഉപരിയായ യേശുക്രിസ്തുവിന്റെ നാമത്താൽ താൻ പൊതിയുന്നെന്നും പോള വൈറ്റ് തന്റെ പ്രാർത്ഥനയിൽ കൂട്ടിച്ചേർത്തു. 2016ൽ ട്രംപ്, ഇലക്ഷൻ വിജയത്തിനു ശേഷം നടത്തിയ സത്യപ്രതിജ്ഞയിലും പോള വൈറ്റ് പ്രാർത്ഥനയ്ക്കായി ക്ഷണിക്കപ്പെട്ടിരുന്നു. ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങള്‍ പിന്തുടരുന്ന ട്രംപിനെതിരെ ആഗോള തലത്തില്‍ നിരീശ്വരവാദികള്‍ അടക്കമുള്ളവര്‍ അസ്വസ്ഥരാണ്.
Image: /content_image/News/News-2019-06-19-19:16:07.jpg
Keywords: ട്രംപ, യു‌എസ് പ്രസി
Content: 10608
Category: 18
Sub Category:
Heading: സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ തീരദേശ ജനതയുടെ നില്‍പ്പുസമരം
Content: ചേര്‍ത്തല: തീരദേശത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരേ ആലപ്പുഴ രൂപത സോഷ്യല്‍ ആക്ഷന്‍, കെസിവൈഎം തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കടലില്‍ നില്‍പ്പുസമരം. ഒറ്റമശേരി കടപ്പുറത്തുനടന്ന പ്രതിഷേധ പരിപാടിയില്‍ വൈദികരും സന്യസ്തരും മത്സ്യത്തൊഴിലാളികളും സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേര്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ കടല്‍ഭിത്തി നിര്‍മിച്ചു സംരക്ഷിക്കുമെന്നുള്ള അധികൃതരുടെ വാക്ക് പാലിക്കാത്തതിനെതിരേ സ്വരമുയര്‍ത്തിയായിരിന്നു സമരം. ചെല്ലാനത്തു കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിനു തുടര്‍ച്ചയായാണ് ഒറ്റമശേരിയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. കടല്‍ഭിത്തി നിര്‍മിക്കുക, പുലിമുട്ട് നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ മൌനം തുടരുന്ന പശ്ചാത്തലത്തിലാണ് ജനങ്ങള്‍ സമരത്തിനിറങ്ങിയത്. തീരപ്രദേശത്തു ജനജീവിതം ദുഃസഹമായിട്ടും ഒരു മന്ത്രിപോലും തിരിഞ്ഞുനോക്കുന്നില്ലെന്നു സമരക്കാര്‍ കുറ്റപ്പെടുത്തി. കടലാക്രമണം രൂക്ഷമായ ഒറ്റമശേരി, ചെല്ലാനം, മറുവാക്കാട് തുടങ്ങിയ മേഖലകളില്‍ നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്. ഒറ്റമശേരിയില്‍ മാത്രം 13 വീടുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. രണ്ടു ദിവസത്തിനുള്ളില്‍ നടപടിയൊന്നും ഉണ്ടായില്ലെങ്കില്‍ കളക്ടറേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടി നടത്താനും യോഗം തീരുമാനിച്ചു. ഒറ്റമശേരി പള്ളിയില്‍നിന്നു പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി പ്രതിഷേധ റാലിയോടെയാണു സമരം തുടങ്ങിയത്. കടല്‍തീരത്തെത്തി സമ്മേളനത്തിനു ശേഷം സമരക്കാര്‍ കടലില്‍ ഇറങ്ങി കൈകോര്‍ത്തുനിന്നു പ്രതീകാത്മകമായി കടല്‍ഭിത്തി നിര്‍മിച്ചു സമരം ചെയ്തു. പ്രതിഷേധപരിപാടി ചേന്നവേലിപള്ളി വികാരി ഫാ. തോബിയാസ് തെക്കേപാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ. സേവ്യര്‍ കുടിയാംശേരി, ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ഥശേരില്‍, ഫാ. ജോണ്‍സണ്‍ പുത്തന്‍പുരയ്ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ പുന്നയ്ക്കല്‍, ജോണ്‍ ബ്രിട്ടോ, രാജു ഈരശേരില്‍, എം.ജെ. ഇമ്മാനുവേല്‍ ജെയിംസ് ചിങ്കുതറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2019-06-20-01:25:33.jpg
Keywords: തീരദേശ
Content: 10609
Category: 18
Sub Category:
Heading: വ്യാജപ്രചാരണങ്ങളുടെ മുനയൊടിച്ച് നാട്ടുകാര്‍: പാഞ്ചാലിമേടിന്റെ യഥാര്‍ഥ വസ്തുത ഇങ്ങനെ
Content: പെരുവന്താനം: പാഞ്ചാലിമേട്ടില്‍ കുരിശുനാട്ടി കൈയേറിയെന്ന മട്ടില്‍ സംഘപരിവാര്‍ സംഘടനകളും ജനം ടിവിയും നടത്തുന്ന വ്യാജപ്രചാരണങ്ങളുടെ മുനയൊടിച്ചു നാട്ടുകാര്‍. ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലം വിവാദത്തിലായ പാഞ്ചാലിമേടിന്റെ യഥാര്‍ഥ വസ്തുതകള്‍ അധികൃതരും ഇതിന്റെ പിന്നില്‍ ഗൂഢശ്രമങ്ങള്‍ നടത്തുന്നവരും തിരിച്ചറിയണമെന്നു തദ്ദേശവാസികള്‍ പറയുന്നത്. ഇന്നലെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല അടക്കം നിരവധി പേര്‍ പാഞ്ചാലിമേടിനെ സമര ഭൂമിയാക്കാന്‍ രംഗത്ത് വന്നിരിന്നു. എന്നാല്‍ വ്യാജവാദങ്ങളുമായി വരുന്നവര്‍ക്കു മുന്നിലേക്കു പാഞ്ചാലിമേടിന്റെ യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാട്ടുകയാണ് ഇവിടുത്തെ നാനാജാതി മതസ്ഥരായ ജനങ്ങള്‍. #{red->n->n-> ചരിത്രവും മിച്ചഭൂമിയും}# പീരുമേട് താലൂക്കില്‍ പെരുവന്താനം വില്ലേജില്‍പ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ് കണയങ്കവയല്‍ പാഞ്ചാലിമേട്. ഒരു നൂറ്റാണ്ടില്‍ താഴെ മാത്രം ചരിത്രമാണ് ഈ പ്രദേശത്തിനുള്ളതെന്നു പഴമക്കാര്‍ പറയുന്നു. കണയങ്കവയലിലേക്ക് 1945 കാലഘട്ടങ്ങളിലാണ് വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകള്‍ കുടിയേറിയത്. 1954ന് കണയങ്കവയല്‍ സെന്റ് മേരീസ് ഇടവക സ്ഥാപിതമായി. പ്രഥമ വികാരിയായിരുന്ന ഫാ. ജേക്കബ് ഏറത്തേടത്തിന്റെ നേതൃത്വത്തില്‍ 1956ലെ വലിയ നോമ്പു കാലത്തു പാഞ്ചാലിമേട്ടില്‍ ജോസ് എ. കള്ളിവയലില്‍ പള്ളിക്ക് ഇഷ്ടദാനമായി നല്‍കിയ സ്ഥലത്തു കുരിശു സ്ഥാപിച്ചു കുരിശിന്റെ വഴി തുടങ്ങി. അന്നു മുതല്‍ ഇന്നുവരെ യാതൊരു തടസവും കൂടാതെ വിശ്വാസികള്‍ പാഞ്ചാലിമേട് മരിയന്‍ കുരിശുമുടിയിലേക്കു തീര്‍ത്ഥാടനവും കുരിശിന്റെ വഴിയും നടത്തുന്നുണ്ട്. ഇതിനെയാണു കൈയേറ്റമായി ചിത്രീകരിക്കാന്‍ ചില സംഘങ്ങള്‍ ശ്രമിക്കുന്നത്. ഭൂപരിഷ്‌കരണ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ 1976ല്‍ ജോസ് എ. കള്ളിവയലിന്റെ സ്ഥലം മിച്ചഭൂമിയായി പിടിച്ചെടുക്കാനുള്ള നിയമനടപടി ആരംഭിച്ചു. 1985-86 കാലഘട്ടത്തില്‍ മിച്ചഭൂമിയായി ഈ സ്ഥലങ്ങള്‍ ഏറ്റെടുത്തതായി പ്രചാരണവും ഉണ്ടായി. എന്നാല്‍, കണയങ്കവയല്‍ പള്ളിയുടെ കൈവശം ഇരുന്ന ഈ സ്ഥലം ഏറ്റെടുത്തതായി യാതൊരു വിവരവും നാളിതുവരെ പള്ളിയെ അറിയിച്ചിട്ടില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഡിടിപിസിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് ഈ സ്ഥലത്തിന്റെ ഉടമസ്ഥതയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഉടലെടുത്തത്. #{red->n->n-> അമ്പലം: പഴമക്കാര്‍ പറയുന്നത് }# ഇവിടുത്തെ ഹൈന്ദവ വിശ്വാസികള്‍ക്ക് ആരാധന നടത്താനായി ശിവലോകം എന്ന പേരില്‍ കപ്പാലുവേങ്ങയില്‍ ഇപ്പോഴത്തെ പറുദീസാ റിസോര്‍ട്ടിനു സമീപം ഒരു ചെറിയ ഷെഡ് കെട്ടി അന്പലമായി ഉപയോഗിച്ചു തുടങ്ങി. നേതൃത്വം നല്‍കിയത് ലക്ഷ്മണന്‍, ദിവാകരന്‍, നാരായണന്‍ തുടങ്ങിയവരാണ്. പിറ്റേ വര്‍ഷം ഹൈന്ദവ വിശ്വാസികള്‍ ഉത്സവം നടത്തുകയും ചെയ്തു. ചില പ്രത്യേക സാഹചര്യങ്ങളാല്‍ കരിന്പനാല്‍ കുടുംബത്തിന്റെ കൈവശത്തില്‍ നിന്നു പിടിച്ചെടുത്ത മിച്ചഭൂമിയിലെ ഈ സ്ഥലം സുരേന്ദ്രന്‍ എന്ന ആളിന് നല്‍കി പെരുവന്താനം പോലീസ് സ്‌റ്റേഷന്‍ മധ്യസ്ഥതയില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഇതിനു ശേഷം കുറെ നാളത്തേക്ക് അന്പലം ഈ പ്രദേശത്ത് ഇല്ലായിരുന്നു. പിന്നീട് 1982ല്‍ ഗോപാലന്‍ മേസ്തിരിയുടെ നേതൃത്വത്തില്‍ ഇപ്പോഴുള്ള ആര്‍ച്ചിനു സമീപം തിരി തെളിക്കാനുള്ള സാഹചര്യം ഒരുക്കി. അതിനുശേഷം 1985കാലഘട്ടത്തില്‍ കൊന്പന്‍പാറ റോഡിന്റെ വലതു വശത്തായി ഒരു പുല്ല് മേഞ്ഞ ഷെഡ് നിര്‍മിച്ചു ഹൈന്ദവര്‍ ഭജന നടത്തി. അഞ്ചു വര്‍ഷത്തിനു ശേഷം കറുകച്ചാലുകാരന്‍ ഗോപാലസ്വാമിയുടെ നേതൃത്വത്തില്‍ വള്ളിയാംകാവ് ക്ഷേത്രത്തില്‍ എത്തിയ ഭക്തര്‍ പാഞ്ചാലിമേട് സന്ദര്‍ശിക്കുകയും ഇപ്പോള്‍ അന്പലം ഇരിക്കുന്ന മലമുകളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും അനുഷ്ഠാനങ്ങള്‍ നടത്തുകയും ചെയ്തു. പിന്നീട് പഞ്ചാലിമേട്ടിലേക്ക് ആന എഴുന്നള്ളത്തോടു കൂടി ഉത്സവം നടത്തി. എന്നാല്‍, ഉത്സവത്തോടനുബന്ധിച്ച് കപ്പാലുവേങ്ങയില്‍ ഉണ്ടായ ചില പ്രശ്‌നങ്ങള്‍ മൂലം അന്പലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ ആയി. ശേഷം കപ്പാലുവേങ്ങയിലുള്ള വിശ്വാസികളുടെ നേതൃത്വത്തില്‍ അന്പലം ഏറ്റെടുത്തു പ്രവര്‍ത്തനം ആരംഭിച്ചു. 2000ല്‍ നിലവിലുള്ള ചെറിയ അന്പലം നിര്‍മിച്ചു. അന്പലത്തില്‍ പുറത്തുനിന്നുള്ള പൂജാരിമാരുടെ നേതൃത്വത്തില്‍ ആഴ്ചയില്‍ ഒരു ദിവസം പൂജകളും ഉണ്ട്. 2013 കാലഘട്ടത്തില്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ ദേവസ്വം ബോര്‍ഡ് സ്ഥലങ്ങള്‍ ഏറ്റെടുത്തു എന്ന് പറയുകയും 2016 മുതല്‍ അന്പലത്തിന്റെ വിപുലമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്തു. പുല്ല് മേഞ്ഞ ഷെഡ് ഷീറ്റ് ഇടുകയും കിണര്‍ നിര്‍മിക്കുകയും കെഎസ്ഇബി വൈദ്യുതി കണക്ഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മുറിഞ്ഞപുഴ മതന്പാ റോഡില്‍നിന്നു കൊന്പന്‍പാറ റോഡിന്റെ പ്രവേശന കവാടത്തില്‍ കമാനം നിര്‍മിക്കുകയും ചെയ്തു. 1994, 1998 വര്‍ഷങ്ങളില്‍ ഈ അന്പലം നീക്കം ചെയ്യുന്നതിനു റവന്യു വകുപ്പ് നിര്‍ദേശങ്ങള്‍ നല്‍കിട്ടുള്ളതാണ്. #{red->n->n-> പാഞ്ചാലിക്കുളം }# കള്ളിവയല്‍ക്കാരുടെ കൈയില്‍നിന്നു ഏറ്റെടുത്ത മിച്ചഭൂമിയില്‍പ്പെട്ട സ്ഥലത്താണ് അന്പലമെന്നാണു പഴമക്കാര്‍ പറയുന്നത്. അനര്‍ട്ടിന്റെ നേതൃത്വത്തില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുകയും പിന്നീട് ഉപേക്ഷിച്ചു പോയതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ ഉണ്ട്. പാഞ്ചാലിക്കുളം എന്നു പറയുന്നതു കള്ളിവയലില്‍ക്കാരുടെ കന്നുകാലിക്കൂടും എരുമക്കൂടും സ്ഥിതി ചെയ്ത സ്ഥലമാണ്. ഈ കൂടുകളുടെ തറ നികത്തുന്നതിന് ആവശ്യമായ മണ്ണ് കുഴിച്ച് എടുത്തപ്പോള്‍ ഉണ്ടായ കുഴികളില്‍ വെള്ളം സംഭരിച്ചു മൃഗങ്ങളുടെ ആവശ്യത്തിനായി ഉപയോഗിച്ചു പോന്നിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ കാണാം. ഈ സ്ഥലം മിച്ചഭൂമിയായി ഏറ്റെടുത്ത ശേഷം 1990ല്‍ സര്‍ക്കാരിന്റെ ഇറിഗേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെക്ക്ഡാം നിര്‍മിച്ചു. പിന്നീട് 2000ല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ഉള്ള കുളങ്ങള്‍ വിവിധ പ്രദേശങ്ങളിലേക്ക് ഉള്ള കുടിവെള്ള സ്രോതസായി ഉപയോഗിക്കുന്നുണ്ട്. വസ്തുകള്‍ ഇതായിരിക്കേ മത സൗഹാര്‍ദത്തില്‍ കഴിയുന്ന ഈ നാട്ടില്‍ വര്‍ഗീയ വിഷവിത്തുകള്‍ വിതയ്ക്കാന്‍ ശ്രമിക്കുന്നത് ആരുടെ താത്പര്യത്തിനാണെന്ന് സമരക്കാര്‍ വ്യക്തമാക്കണമെന്ന് തദ്ദേശവാസികള്‍ ആവശ്യപ്പെട്ടു. യഥാര്‍ഥ കൈയേറ്റക്കാര്‍ ആരാണെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇന്നലെ പാഞ്ചാലിമേട്ടിലേക്കു സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ സമരം അപഹാസ്യമാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
Image: /content_image/India/India-2019-06-20-03:05:37.jpg
Keywords: പാഞ്ചാലി
Content: 10610
Category: 1
Sub Category:
Heading: പ്രാര്‍ത്ഥനയുടെ അഭാവത്തില്‍ ക്രൈസ്തവരായിരിക്കാന്‍ സാധിക്കില്ല: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥന പ്രാണവായുവാണെന്നും പ്രാര്‍ത്ഥനയുടെ അഭാവത്തില്‍ ക്രൈസ്തവരായിരിക്കാന്‍ സാധിക്കില്ലായെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലെ പൊതുകൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരിന്നു പാപ്പ. ഹൃദയങ്ങളെ വിശാലമാക്കുകയും വികാരവിചാരങ്ങളെ ക്രിസ്തുവിന്‍റെതിനോടു പൊരുത്തപ്പെടുത്തുകയും ചെയ്യുന്ന പുതിയൊരു പന്തക്കൂസ്താനുഭവം പകരാനായി കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാമെന്നും പാപ്പ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ വാസസ്ഥലം പോലെയായിമാറിയിരിക്കുന്നതും ഐക്യത്തിന്‍റെ ഘടകമായ കര്‍ത്താവിന്‍റെ അമ്മയായ മറിയത്തിന്‍റെ സാന്നിധ്യമുണ്ടായിരിക്കുകയും ചെയ്ത ഊട്ടുമുറിയില്‍ അപ്പസ്തോലന്മാര്‍, യേശുവിന്‍റെ ഉത്ഥാനനാന്തരം അമ്പതു ദിവസം കഴിഞ്ഞപ്പോള്‍, അവരുടെ പ്രതീക്ഷകളെയെല്ലാം മാറ്റി മറിക്കുന്ന സംഭവം നടക്കുകയാണ്. എക്കാലത്തെയും ക്രിസ്തു ശിഷ്യര്‍ക്ക് പ്രാണവായുവേകുന്ന ശ്വാസകോശമായ പ്രാര്‍ത്ഥനയ്ക്കായി സമ്മേളിച്ചിരിക്കുകയായിരുന്ന അവരുടെ മദ്ധ്യത്തിലേക്കു ദൈവം അതിശക്തിയോടെ കടന്നു വരുകയും അവര്‍ വിസ്മയത്തിലാഴുകയും ചെയ്യുന്നു. പ്രാര്‍ത്ഥന കൂടാതെ യേശുവിന്‍റെ ശിഷ്യനാകാന്‍ സാധിക്കില്ല. പ്രാര്‍ത്ഥനയുടെ അഭാവത്തില്‍ നമുക്ക് ക്രൈസ്തവരായിരിക്കാനും സാധിക്കില്ല. പ്രാര്‍ത്ഥന പ്രാണവായുവാണ്, ക്രിസ്തീയ ജീവിതത്തിന്‍റെ ശ്വാസകോശമാണ്. സഭ ജന്മം കൊള്ളുന്നത് സ്നേഹാഗ്നിയില്‍ നിന്നാണ്, പന്തക്കൂസ്തായില്‍ പടര്‍ന്നു പിടിക്കുന്ന അഗ്നിയില്‍ നിന്നാണ്. ഈ അഗ്നി, പരിശുദ്ധാത്മാവിനാല്‍ പൂരിതമായ ഉത്ഥിതന്‍റെ വചനത്തിന്‍റെ ശക്തി ആവിഷ്ക്കരിക്കുന്നു. നൂതനവും സനാതനവുമായ ഉടമ്പടി അധിഷ്ഠിതമായിരിക്കുന്നത് ശിലാഫലകത്തില്‍ കൊത്തിയ നിയമങ്ങളിലല്ല, പ്രത്യുത, സകലത്തെയും നവീകരിക്കുകയും മാംസഹൃദയങ്ങളില്‍ കുറിക്കുകയും ചെയ്യുന്ന പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്തിലാണെന്നും പാപ്പ പറഞ്ഞു. അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് പൊതുകൂടിക്കാഴ്ചയ്ക്ക് സമാപനമായത്.
Image: /content_image/News/News-2019-06-20-03:04:13.jpg
Keywords: പാപ്പ
Content: 10611
Category: 13
Sub Category:
Heading: 'യേശു' നാമത്തിൽ ഇലക്ഷൻ പ്രചരണം ആരംഭിച്ച് ട്രംപ്
Content: വാഷിംഗ്ടണ്‍ ഡി‌സി: അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ അമേരിക്കൻ പ്രസിഡന്റ് പദവി നിലനിർത്താനായുള്ള ഡൊണാൾഡ് ട്രംപിന്റെ ഇലക്ഷൻ പ്രചാരണം ആരംഭിച്ചത് യേശു നാമത്തില്‍. ട്രംപിന്റെ 'പേഴ്സണൽ പാസ്റ്റർ' എന്ന പേരില്‍ അറിയപ്പെടുന്ന പോള വൈറ്റാണ് ഫ്ലോറിഡയിൽ ആരംഭിച്ച ഇലക്ഷൻ പ്രചാരണത്തിന് പ്രാർത്ഥനയോടെ തുടക്കമിട്ടത്. തന്റെ പ്രാർത്ഥനയിൽ യേശുനാമത്തില്‍ പോള ട്രംപിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയായിരിന്നു. ട്രംപിന്റെ വിളിക്കെതിരെ ഒരുമിച്ചിരിക്കുന്ന പൈശാചിക ശൃംഖലകൾ യേശു നാമത്തിന്റെ ശക്തിയാൽ തകരുകയും കീഴ്പ്പെടുകയും ചെയ്യട്ടെയെന്ന് പോള വൈറ്റ് ട്രംപിനെ ഒപ്പംനിർത്തി പ്രാർത്ഥിച്ചു. ശത്രുക്കളിൽ നിന്നും, നരകത്തിൽ നിന്നും തനിക്കെതിരെ രൂപപ്പെടുന്ന എല്ലാ പദ്ധതികളും ട്രംപ് മറികടക്കുമെന്നും അവർ പറഞ്ഞു. ട്രംപിന്റെ വിളിയും, ലക്ഷ്യങ്ങളും, കുടുംബവും, ഇലക്ഷൻ വിജയവും എല്ലാ നമ്മളെക്കാളും ഉപരിയായ യേശുക്രിസ്തുവിന്റെ നാമത്താൽ താൻ പൊതിയുന്നെന്നും പോള വൈറ്റ് തന്റെ പ്രാർത്ഥനയിൽ കൂട്ടിച്ചേർത്തു. 2016ൽ ട്രംപ്, ഇലക്ഷൻ വിജയത്തിനു ശേഷം നടത്തിയ സത്യപ്രതിജ്ഞയിലും പോള വൈറ്റ് പ്രാർത്ഥനയ്ക്കായി ക്ഷണിക്കപ്പെട്ടിരുന്നു. ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങള്‍ പിന്തുടരുന്ന ട്രംപിനെതിരെ ആഗോള തലത്തില്‍ നിരീശ്വരവാദികള്‍ അടക്കമുള്ളവര്‍ അസ്വസ്ഥരാണ്.
Image: /content_image/News/News-2019-06-20-03:08:16.jpg
Keywords: ട്രംപ, യു‌എസ് പ്രസി
Content: 10612
Category: 1
Sub Category:
Heading: ഫാ. ഡൊമിനിക് വളന്മനാലിനെ തട്ടിക്കൊണ്ടുപോയതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം
Content: കൊച്ചി: ലോകപ്രശസ്ത വചനപ്രഘോഷകൻ ഫാ. ഡൊമിനിക് വളന്മനാലിനെ തട്ടിക്കൊണ്ടുപോയതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം. ഇന്ന് രാവിലെ മുതലാണ് വാട്സ്ആപ്പിലും മറ്റും ഇത്തരത്തിൽ പ്രചരണം ആരംഭിച്ചത്. പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ലായെന്നു അണക്കര മരിയൻ ധ്യാനകേന്ദ്രം വ്യക്തമാക്കി. നിലവിൽ ആഫ്രിക്കയിലാണ് ഫാ. ഡൊമിനിക്ക് വചന പ്രഘോഷണ ദൗത്യം തുടരുന്നത്. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലായെന്നും ഫാ. ഡൊമിനിക്ക് രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലുമായി സംസാരിച്ചെന്നും കാഞ്ഞിരപ്പള്ളി രൂപതയും വ്യക്തമാക്കിയിട്ടുണ്ട്. ഫാ. ഡൊമിനിക് വാളന്മനാൽ ദക്ഷിണാഫ്രിക്കയിലെ ധ്യാനപരിപാടികൾ പൂർത്തിയാക്കി ഇപ്പോൾ തുർക്കിയിലെ ഈസ്താംബൂളിൽ ധ്യാനപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയാക്കി അദ്ദേഹം വൈകാതെ നാട്ടിലേക്ക് മടങ്ങുമെന്നും രൂപതാകേന്ദ്രം അറിയിച്ചു.

ദൈവത്തിന്റെ കരുണയെപ്പറ്റി ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രഘോഷിച്ച വൈദികരിൽ ഒരാളാണ് ഭാരതസഭയുടെ അഭിമാനമായ ഫാ. ഡൊമിനിക് വളന്മനാൽ. പാപത്തിന്റെ വലിപ്പം നോക്കാതെ ദൈവം ഓരോ മനുഷ്യന്റെ മേലും ചൊരിയുന്ന അനന്തമായ കരുണയെപ്പറ്റി നിരന്തരം പ്രഘോഷിക്കുന്ന അദ്ദേഹത്തിന്റെ ശുശ്രൂഷകളിലുടനീളം ധാരാളം മാനസാന്തരങ്ങളും, പ്രകടമായ അത്ഭുതങ്ങളും, അടയാളങ്ങളുമാണ് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നത്. പിശാച് അലറിവിളിച്ചുകൊണ്ട് ചില വ്യക്തികളെ വിട്ടുപോകുന്നത് അദ്ദേഹത്തിന്റെ ശുശ്രൂഷകളിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് കുറേക്കാലമായി ചില വ്യക്തികളെയും നിരീശ്വരവാദ ഗ്രൂപ്പുകളെയും അസ്വസ്ഥപ്പെടുത്തിയിരുന്നു. ഇത്തരം ഗ്രൂപ്പുകളായിരിക്കാം ഈ വ്യാജപ്രചാരണത്തിനു പിന്നിൽ എന്നു സംശയിക്കുന്നു.
Image: /content_image/TitleNews/TitleNews-2019-06-20-07:44:56.jpg
Keywords: വളന്മനാ, വചനപ്രഘോഷകൻ
Content: 10613
Category: 1
Sub Category:
Heading: പെന്തക്കുസ്തയ്ക്കു കാല്‍നട തീര്‍ത്ഥാടനവുമായി മധ്യപൂര്‍വ്വേഷ്യന്‍ ക്രൈസ്തവര്‍
Content: പാരീസ്, ഫ്രാന്‍സ്: പെന്തക്കുസ്ത തിരുനാളിനോട് അനുബന്ധിച്ച് ഫ്രഞ്ച് ജനത തുടരുന്ന വിശ്വാസ മാതൃക സ്വീകരിച്ചുകൊണ്ട് മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരും കാല്‍നട തീര്‍ത്ഥാടനം നടത്തി. “ക്രിസ്തുവിന്റെ സമാധാനം ക്രിസ്തുവിന്റെ ഭരണത്തിലൂടെ” എന്ന സന്ദേശവുമായി പാരീസിലെ നോട്രഡാം കത്തീഡ്രലില്‍ നിന്നും ആരംഭിച്ച് ചാര്‍ട്രസ്സിലെ ദേവാലയത്തില്‍ അവസാനിക്കുന്ന തീര്‍ത്ഥാടനമാണ് മധ്യപൂര്‍വ്വേഷ്യയിലെ പീഡിത ക്രൈസ്തവ സമൂഹവും വീണ്ടും പുനരാവിഷ്ക്കരിച്ചത്. ‘എസ്.ഒ.എസ് ക്രീറ്റിയന്‍സ് ഡി’ഓറിയന്റ്’ എന്ന ഫ്രഞ്ച് സന്നദ്ധ സംഘടനയാണ് ഇറാഖിലെയും സിറിയയിലെയും തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിച്ചത്. ഇറാഖ്, ലെബനന്‍, ഈജിപ്ത് എന്നിവിടങ്ങളിലെ തീര്‍ത്ഥാടകര്‍ ചെറുസംഘങ്ങളായി അറബിയിലും, ഫ്രഞ്ച് ഭാഷയിലും മാറി മാറി ജപമാലകള്‍ ചൊല്ലികൊണ്ടാണ് തീര്‍ത്ഥാടനങ്ങള്‍ നടത്തിയത്. പ്രാര്‍ത്ഥനയുടേയും ഐക്യത്തിന്റേയും പ്രതീകമായിട്ടാണ്‌ തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിച്ചതെന്നു സംഘടന വ്യക്തമാക്കി. ഡമാസ്കസ്, ഹോംസ്, ആലപ്പോ എന്നിവിടങ്ങളിലൂടെ മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ ഓരംപറ്റി ദാഹെര്‍ സഫ്രാഗ്രാമത്തിലെ സെന്റ്‌ ചാര്‍ബേല്‍വഴിയാണ് സിറിയന്‍ തീര്‍ത്ഥാടകരും വോളണ്ടിയര്‍മാരും സിറിയയിലെ ക്രിസ്ത്യാനികളുടെ താഴ്‌വര എന്നറിയപ്പെടുന്ന ‘വാദി അല്‍ നസറാ’യിലെ പരിശുദ്ധ കന്യകാമാതാവിന്റെ ദേവാലയത്തിലെത്തിയത്. ഇറാഖിലെ തീര്‍ത്ഥാടകര്‍ നിനവേ താഴ്‌വര വഴി അല്‍ക്വോഷിലെ ഏഴാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട റബ്ബാന്‍ ഹോര്‍മിസ്‌ഡ് ആശ്രമത്തിലെ കല്‍ദായ കത്തോലിക്കാ ദേവാലയത്തിലാണ് തീര്‍ത്ഥാടനം നടത്തിയത്. നേരത്തെ മധ്യപൂര്‍വ്വേഷ്യയിലെ തീര്‍ത്ഥാടനങ്ങള്‍ക്ക് പ്രചോദനമേകിയ ഫ്രാന്‍സിലെ ‘നോട്രഡാം - ചാര്‍ട്രസ്സ് വോക്ക്’ല്‍ ഇക്കൊല്ലം പതിനാലായിരത്തോളം തീര്‍ത്ഥാടകര്‍ അണിചേര്‍ന്നിരിന്നു. ജൂണ്‍ 8ന് രാവിലെ ആരംഭിച്ച തീര്‍ത്ഥാടനം 62 മൈലുകള്‍പിന്നിട്ട് ജൂണ്‍ 10-ന് ചാര്‍ട്രസ്സിലെ പരിശുദ്ധ കന്യകാമാതാവിന്റെ കത്തീഡ്രലിലാണ് അവസാനിച്ചത്.
Image: /content_image/News/News-2019-06-20-15:41:26.jpg
Keywords: മധ്യപൂര്‍വ്വേ
Content: 10614
Category: 18
Sub Category:
Heading: റവ.ഡോ. തോമസ് ആദോപ്പിള്ളില്‍ സീറോ മലബാര്‍ ട്രൈബ്യൂണല്‍ പ്രസിഡന്‍റ്
Content: കോട്ടയം: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ട്രൈബ്യൂണലിന്റെ പ്രസിഡന്റായി കോട്ടയം അതിരൂപതാംഗം റവ.ഡോ.തോമസ് ആദോപ്പിള്ളില്‍ നിയമിതനായി. കാനന്‍ നിയമ പണ്ഡിതനായ ഇദ്ദേഹത്തെ സീറോ മലബാര്‍ സഭയുടെ പോസ്റ്റുലേറ്റര്‍ ജനറലായും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് നിയമിച്ചത്. നിലവിലെ പ്രസിഡന്റായിരിന്ന റവ. ഡോ. ജോസ് ചിറമേല്‍ നിര്യാതനായ സാഹചര്യം പരിഗണിച്ചാണ് പുതിയ നിയമനം. കോട്ടയം അതിരൂപതയില്‍ വിവിധ ഇടവകകളില്‍ വികാരിയായും ജൂഡീഷ്യല്‍ വികാരി, സെമിനാരി റെക്ടര്‍, സ്‌കൂള്‍ കോര്‍പറേറ്റ് സെക്രട്ടറി എന്നി നിലകളിലും ശുശ്രൂഷ ചെയ്തിട്ടുള്ള ഫാ. തോമസ് ഇപ്പോള്‍ കരിങ്കുന്നം പള്ളി വികാരി, വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം അധ്യാപകന്‍, കോട്ടയം അതിരൂപതയിലെ നാമകരണ കോടതി എപ്പിസ്‌കോപ്പല്‍ ഡെലിഗേറ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. മടമ്പം ഇടവകാംഗമാണ്.
Image: /content_image/India/India-2019-06-21-04:25:47.jpg
Keywords: സീറോ