Contents

Displaying 10261-10270 of 25166 results.
Content: 10575
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ യഹൂദ വിരുദ്ധതക്കെതിരെ പോരാടുവാന്‍ പുതിയ സംഘടന
Content: കാലിഫോര്‍ണിയ/ ജെറുസലേം: ലോകമെമ്പാടും ക്രിസ്ത്യന്‍ യഹൂദ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ക്രൈസ്തവരെയും യഹൂദരേയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പുതിയ സംഘടന രൂപീകരിച്ചു. 'ക്രിസ്ത്യന്‍ ഫ്രണ്ട്സ് ഓഫ് യാദ് വാഷെമി' നെ10 വര്‍ഷത്തോളം നയിച്ച സുസന്ന കൊക്കോനെന്‍ ആണ് ‘ഹോപ്‌ ഫോര്‍ പേഴ്സെക്യൂട്ടഡ്’ എന്ന പുതിയ സംഘടനക്ക് രൂപം നല്‍കിയിരിക്കുന്നത്. അമേരിക്കയിലെ സിനഗോഗിലെ വെടിവെപ്പ് മുതല്‍ ഇറാനിലും, ചൈനയിലും ക്രിസ്ത്യാനികള്‍ വിശ്വാസത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട സംഭവങ്ങള്‍ വരെയുള്ള നിരവധിയായ ആക്രമണങ്ങളില്‍ പാശ്ചാത്യലോകവും അന്താരാഷ്ട്ര സമൂഹവും നിശബ്ദത പാലിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. പ്രമുഖ ക്രിസ്ത്യന്‍, യഹൂദ നേതാക്കള്‍ സംഘടനയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. യഹൂദ വിരുദ്ധതയെ വിദ്യാഭ്യാസം കൊണ്ടാണ് നേരിടേണ്ടതെന്നും, ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ടെന്നും സുസന്ന പറഞ്ഞു. പ്രാര്‍ത്ഥനയും പ്രവര്‍ത്തിയുമാണ് ഇതിനു പരിഹാരമെന്നും അവര്‍ ചൂണ്ടിക്കാട്ടി. യഹൂദ വിരുദ്ധതക്കെതിരെ പോരാടുന്ന ജൂത സംഘടനകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലെ തന്നെ മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ക്രിസ്ത്യന്‍ സംഘടനകളും നമ്മള്‍ കണ്ടിട്ടുണ്ട്. ഇത് രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ക്രിസ്ത്യാനികളും, യഹൂദരും ലക്ഷ്യംവെക്കപ്പെടുന്നതിന്റെ പിന്നില്‍ എന്തെങ്കിലും ഒരു പൊതുവായ കാരണമുണ്ടാകാമെന്നും സി.ബി.എന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കൊക്കോനെന്‍ പറഞ്ഞു. ആഫ്രിക്കക്കും, മധ്യപൂര്‍വ്വേഷ്യക്കും പുറമേ ഏഷ്യയും ഇപ്പോള്‍ മതപീഡനം നടന്നുകൊണ്ടിരിക്കുന്ന പ്രധാന ഇടമായി മാറികൊണ്ടിരിക്കുകയാണെന്ന്‍ അവര്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ക്കെതിരായ മതപീഡനത്തെക്കുറിച്ച് യഹൂദ സംഘടനകള്‍ സഭയെ ഓര്‍മ്മിപ്പിച്ചിട്ടുണ്ടെന്നും, എന്നാല്‍ ക്രിസ്ത്യന്‍ സംഘടനകളും, സര്‍ക്കാരുകളും ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നുമാണ് ‘ദി മിറക്കിള്‍ ഓഫ് ഇസ്രായേല്‍ ആന്‍ഡ്‌ പ്രസിഡന്റ് ട്രൂമാന്‍’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ റിസ്തോ ഹുവില പറഞ്ഞത്. ക്രൈസ്തവരും യഹൂദരും ഒരുമിക്കുന്ന ഈ ദിവസം, കഴിഞ്ഞ 10-15 വര്‍ഷങ്ങള്‍ക്കുള്ളില്‍ താന്‍ കണ്ട ഏറ്റവും നല്ല ദിവസമാണെന്നു സംഘടനയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത സാര്‍ എല്‍ ടൂര്‍സിന്റെ സ്ഥാപകനായ സാമുവല്‍ സ്മദ്ജാ പ്രതികരിച്ചു. പുതിയ കൂട്ടായ്മ അടിച്ചമര്‍ത്തപ്പെടുന്ന യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും വേണ്ടി സ്വരമായി മാറുന്ന സംഘടനയായി ഉയരുമെന്നാണ് മിക്കവരുടെയും പ്രതീക്ഷ.
Image: /content_image/News/News-2019-06-15-11:56:09.jpg
Keywords: യഹൂദ
Content: 10576
Category: 1
Sub Category:
Heading: പത്രോസിന്റെ പിൻഗാമിയോടൊപ്പം ഒന്നിച്ച് നിൽക്കുക: കർദ്ദിനാൾ സാറയുടെ ഓര്‍മ്മപ്പെടുത്തല്‍
Content: ആംസ്റ്റര്‍ഡാം: വിശ്വാസ സംബന്ധമായ വിഷയങ്ങളിലെ തീരുമാനങ്ങള്‍ ദേശീയ മെത്രാൻ സമിതികളിലേക്കു മാത്രമായി ചുരുങ്ങുന്നതിനു എതിരെ വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. കഴിഞ്ഞദിവസം നെതർലൻഡ്സിൽ നടത്തിയ സന്ദർശനവേളയിലാണ് പാശ്ചാത്യരാജ്യങ്ങൾ 'നിശബ്ദമായി വിശ്വാസ പരിത്യാഗം' നടത്തുന്നതിനെ ശക്തമായ ഭാഷയിൽ കർദ്ദിനാൾ സാറ വിമർശിച്ചത്. സഭ അതിന്റെ അടിസ്ഥാനത്തോട് വിശ്വസ്തയായിരിക്കണമെന്നും പത്രോസിന്റെ പിൻഗാമിയോടൊപ്പം ശക്തമായി നിലയുറപ്പിക്കണമെന്നും കർദ്ദിനാൾ ഓർമ്മിപ്പിച്ചു. യേശു മെത്രാൻ സമിതികളോ പ്രാദേശിക സഭകളോ ആരംഭിച്ചിട്ടില്ല. പത്രോസാകുന്ന പാറമേലാണ് സഭ സ്ഥാപിതമായത്. സഭയുടെ ഐക്യം തകർക്കുന്നത് ക്രിസ്തുവിനെ നിഷേധിക്കുന്നതിന് തുല്യമാണ്. ചില വ്യക്തികള്‍ക്ക് സഭയുടെ ഐക്യം തകർക്കാനും, സഭയെ കീറിമുറിക്കാനും ആഗ്രഹമുണ്ടെന്നും തന്റെ സന്ദർശനവേളയിൽ കർദ്ദിനാൾ സാറ പറഞ്ഞു. ഓരോ വൈദികനും മറ്റൊരു ക്രിസ്തു ആകാനല്ല മറിച്ച് ക്രിസ്തു തന്നെയാകാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. വൈദികരുടെ എണ്ണത്തെ സംബന്ധിച്ച് സഭയിൽ പ്രതിസന്ധി ഒന്നുമില്ലെങ്കിലും, അവരുടെ വ്യക്തിത്വത്തെ സംബന്ധിച്ച് പ്രതിസന്ധി നേരിടുന്നുണ്ടെന്നും കർദ്ദിനാൾ സാറ മറ്റൊരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. എയിഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ ക്ഷണം സ്വീകരിച്ചാണ് കർദ്ദിനാൾ നെതർലൻഡ്സ് സന്ദർശിച്ചത്. ജര്‍മ്മനി അടക്കമുള്ള ചില പാശ്ചാത്യ രാജ്യങ്ങളില്‍ വത്തിക്കാന്‍റെ നിലപാടുകള്‍ക്ക് വിരുദ്ധമായി ദേശീയ മെത്രാന്‍ സമിതികള്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് ഏതാനും നാളുകള്‍ക്ക് മുന്‍പ് ഏറെ ചര്‍ച്ചയായിരിന്നു. ഈ സാഹചര്യത്തില്‍ കര്‍ദ്ദിനാള്‍ സാറയുടെ പ്രസ്താവനയ്ക്ക് അതീവ പ്രാധാന്യമാണുള്ളത്.
Image: /content_image/News/News-2019-06-15-13:13:16.jpg
Keywords: സാറ, റോബര്‍ട്ട് സാറ
Content: 10577
Category: 18
Sub Category:
Heading: വടവാതൂര്‍ സെമിനാരിയില്‍ യൂത്ത് ഫ്രണ്ട്‌സിന്റെ ഉദ്ഘാടനം
Content: വടവാതൂര്‍: സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലെ യൂത്ത് ഫ്രണ്ട്‌സിന്റെ പ്രവര്‍ത്തനോദ്ഘാടനം എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് ജൂബിന്‍ കൊടിയംകുന്നേല്‍ നിര്‍വഹിച്ചു. പ്രാര്‍ത്ഥനയെ മുറുകെപ്പിടിച്ചു പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന പുരോഹിതരെയാണ് യുവജനങ്ങള്‍ക്കു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സെമിനാരി റെക്ടര്‍ ഫാ. ജോയി ഐനിയാടന്‍, യൂത്ത് ഫ്രണ്ട്‌സ് ഡയറക്ടര്‍ ഫാ. സിറിയക് വലിയകുന്നുംപുറത്ത്, ജീസസ് ഫ്രട്ടേണിറ്റി ഡയറക്ടര്‍ ഫാ. ആന്റോ ചേരാംതുരുത്തി, യുവജന പ്രതിനിധി അമല ട്രീസ് ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-06-16-01:03:13.jpg
Keywords: യൂത്ത്
Content: 10578
Category: 18
Sub Category:
Heading: കെസിവൈഎം സമാധാന സന്ദേശയാത്രക്കു ചങ്ങനാശേരിയില്‍ സ്വീകരണം നല്‍കി
Content: ചങ്ങനാശേരി: മതേതരത്വം സംരക്ഷിക്കുക ലോക സമാധാനം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെസിവൈഎം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സമാധാന സന്ദേശയാത്രക്കു ചങ്ങനാശേരിയില്‍ സ്വീകരണം നല്‍കി. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ യാത്രയ്ക്ക് നേതൃത്വം നല്‍കുന്ന യാത്രക്ക് കുരിശുമൂട് മീഡിയ വില്ലേജില്‍ വച്ച് അതിരൂപത പ്രസിഡന്റ് ഷിജോ ഇടയാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനമാണ് സ്വീകരണം ഒരുക്കിയത്. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍. ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന, മതതീവ്രവാദം മനുഷ്യരെ തമ്മില്‍ അകറ്റുന്ന ഈ കാലഘട്ടത്തില്‍ സമാധാനത്തിന്റെ സന്ദേശവാഹകരാകാന്‍ യുവജനങ്ങള്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. അതിരൂപത വികാരി ജനറാല്‍ റവ. ഫാ. ജോസഫ് വാണിയപ്പുരക്കല്‍, മീഡിയ വില്ലേജ് ഡയറക്ടര്‍ ഫാ. ആന്റണി എത്തയ്ക്കാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അതിരൂപത ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്തറ ആമുഖ പ്രഭാഷണവും സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലക്കര വിഷയാവിതരണവും നടത്തി. കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജോ പി. ബാബു, അതിരൂപത ഡെപ്യൂട്ടി പ്രസിഡന്റ് സീനാമോള്‍ ചെറിയാന്‍, ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ മഞ്ചേരിക്കളം, ട്രഷറര്‍ ഡിലോ ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറിമാരായ തേജസ് മാത്യു, റോസ്‌മോള്‍ ജോസ്, റ്റീനാ കെ.എസ്, അതിരൂപത ഭാരവാഹികളായ ജോസഫ് ജയിംസ്, എബി ആന്റണി, റോഷ്‌നി സെബാസ്റ്റ്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Image: /content_image/India/India-2019-06-16-01:19:25.jpg
Keywords: കെ‌സി‌വൈ‌എം
Content: 10579
Category: 1
Sub Category:
Heading: ലീ ഷരീബുവിന്റെ മോചനത്തിനായി ട്രംപിന്റെ സഹായം തേടി അമ്മ അമേരിക്കയില്‍
Content: വാഷിംഗ്‌ടണ്‍ ഡി‌സി: ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ ബൊക്കോഹറാമിന്റെ തടവില്‍ കഴിയുന്ന നൈജീരിയന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി ലീ ഷരീബുവിന്റെ മോചനത്തിനായി ട്രംപിന്റെ സഹായം തേടി അമ്മ. മോചനത്തിനായി നൈജീരിയന്‍ ഫെഡറല്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്ന്‍ അഭ്യര്‍ത്ഥിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനുള്ള അപേക്ഷയുമായി ലീയുടെ അമ്മ റെബേക്ക അമേരിക്കയിലെത്തിയത്. “ഞാന്‍ റെബേക്ക ഷരീബു, ദയവായി എന്നെ സഹായിക്കണമെന്ന് അമേരിക്കന്‍ ഗവണ്‍മെന്റിനോട് അപേക്ഷിക്കുവാനാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്”. ഇക്കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്കയിലെ യാഥാസ്ഥിതിക പൊതുനയങ്ങളുടെ പ്രചാരണത്തിനായി നിലകൊള്ളുന്ന കണ്‍സര്‍വേറ്റീവ് തിങ്ക് താങ്ക് ഹെറിറ്റേജ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ ആ അമ്മയുടെ വാക്കുകള്‍ ഇപ്രകാരമായിരിന്നു. സംസാരിക്കുന്നതിനിടെ കരയുവാന്‍ തുടങ്ങിയ റെബേക്കയെ അവള്‍ക്ക് വേണ്ടി തര്‍ജ്ജമ ചെയ്യുവാനെത്തിയിരുന്ന ഗ്ലോറിയ പുല്‍ഡു ആശ്വസിപ്പിച്ചു. ലീയുടെ മോചനത്തിന് തന്നെക്കൊണ്ടാവും വിധം ശ്രമിക്കുമെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി പലതവണ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ കുറെ മാസങ്ങളായി തന്റെ മകളുടെ മോചനത്തെക്കുറിച്ച് നൈജീരിയന്‍ സര്‍ക്കാരില്‍ നിന്നും ഒന്നും തന്നെ കേട്ടിട്ടില്ലെന്നും പാനല്‍ ചര്‍ച്ചയില്‍ റെബേക്ക വെളിപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറില്‍ റെബേക്ക പ്രസ്സ് കോണ്‍ഫ്രന്‍സ് വിളിച്ചു ചേര്‍ത്തുകൊണ്ട് കുട്ടിയുടെമോചനത്തിനായി ശ്രമിക്കണമെന്ന് നൈജീരിയന്‍ സര്‍ക്കാരിനോടു ആവശ്യപ്പെട്ടിരുന്നുവെന്ന് പുല്‍ഡു പരിഭാഷപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തിനു ശേഷം മകളുടെ മോചനത്തിനാവശ്യമായത് ചെയ്യാമെന്ന് ബുഹാരി ഷരീബുവിനു വാക്ക് കൊടുത്തിരുന്നു. എന്നാല്‍ ഇതിനു ശേഷം 3 മന്ത്രിമാരെ ഡാപ്പാച്ചിയിലേക്ക് അയച്ചതല്ലാതെ ഇക്കാര്യത്തില്‍ നൈജീരിയന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല. ഇതിനിടെ ലീയുടെ മോചനത്തിനായി തീവ്രവാദികള്‍ 27.5 കോടി ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവന്നു. മുന്‍ കോണ്‍ഗ്രസ്സ് അംഗവും നീണ്ടകാലം മതസ്വാതന്ത്ര്യ വക്താവുമായിരുന്ന ഫ്രാങ്ക് വൂള്‍ഫും പാനല്‍ ചര്‍ച്ചയില്‍ സന്നിഹിതനായിരുന്നു. വിഷയത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 16 വയസ്സ് തികഞ്ഞ ലീ ഷരീബു യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ 2018 മുതല്‍ ബൊക്കോ ഹറാമിന്റെ തടവിലാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നൈജീരിയായിലെ യോബോ സ്റ്റേറ്റിലെ ഡാപ്പാച്ചിയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ്‌ സയന്‍സ് ടെക്നിക്കല്‍ കോളേജില്‍ നിന്നുമാണ് ബൊക്കോഹറാം തീവ്രവാദികള്‍ ലീ ഷരീബു അടക്കമുള്ള നൂറിലധികം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപ്പോയത്. എല്ലാവരെയും പിന്നീട് മോചിപ്പിച്ചെങ്കിലും ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ചു ഇസ്ലാം മതം സ്വീകരിക്കാനുള്ള തീവ്രവാദികളുടെ നിര്‍ബന്ധത്തിന് വഴങ്ങാത്തതിനാല്‍ ലീ ഷരീബുവിനെ തടങ്കലിലാക്കുകയായിരിന്നു.
Image: /content_image/News/News-2019-06-16-01:37:17.jpg
Keywords: ലീ ഷരി
Content: 10580
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ ലെയൊണാര്‍ദ്രോ സാന്ദ്രി അമേരിക്കയില്‍
Content: വത്തിക്കാന്‍ സിറ്റി: പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയൊണാര്‍ദൊ സാന്ദ്രിയുടെ അമേരിക്കന്‍ ഐക്യനാടു സന്ദര്‍ശനം ആരംഭിച്ചു. ജൂണ്‍ 14 വെള്ളിയാഴ്ച ആരംഭിച്ച സന്ദര്‍ശനം 24 തിങ്കളാഴ്ച വരെ നീളും. അമേരിക്കന്‍ ഐക്യനാടുകളില്‍ വേരുകള്‍ ഉള്ള സീറോ മലബാര്‍ സഭയുടെ ഉള്‍പ്പെടെയുള്ള പൗരസ്ത്യസഭകളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയാണ് സന്ദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നത്.
Image: /content_image/News/News-2019-06-16-01:39:02.jpg
Keywords: പൗരസ്ത്യ
Content: 10581
Category: 1
Sub Category:
Heading: സുരക്ഷക്കു നടുവില്‍ നോട്രഡാം കത്തീഡ്രലില്‍ വീണ്ടും ബലിയര്‍പ്പണം
Content: പാരീസ്: അഗ്നിബാധയില്‍ കനത്ത നാശം നേരിട്ട പാരീസിലെ ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രലില്‍ രണ്ടു മാസത്തിന് ശേഷം വീണ്ടും ബലിയര്‍പ്പണം. കഴിഞ്ഞ ശനിയാഴ്ച നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് പാരീസ് ആര്‍ച്ച് ബിഷപ്പ് മൈക്കല്‍ ഓപെറ്റിറ്റ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ദേവാലയത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും തകര്‍ന്ന് വീഴാനുള്ള സാധ്യത ഏറെയാണെന്ന് ഫ്രഞ്ച് സാംസ്ക്കാരിക വകുപ്പ് മന്ത്രി ഫ്രാങ്ക് റിഎസ്റ്റര്‍ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷയുടെ ഭാഗമായി ഹെല്‍മെറ്റ് ധരിച്ചാണ് വിശ്വാസികളും വൈദികരും ബലി അര്‍പ്പണത്തില്‍ പങ്കെടുത്തത്. കത്തീഡ്രലിലിന്റെ കിഴക്കു ഭാഗത്തുള്ള കന്യാമറിയത്തിന്റെ ചാപ്പലിലാണ് ദിവ്യബലി അര്‍പ്പണം നടന്നത്. പുരോഹിതരും കത്തീഡ്രലിലെ ജോലിക്കാരും അടക്കം മുപ്പതോളം പേരുമാണ് ദിവ്യബലിയില്‍ പങ്കെടുത്തത്. ഫ്രഞ്ച് കത്തോലിക്ക ടെലിവിഷന്‍ നെറ്റ്വര്‍ക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പണം തത്സമയം സംപ്രേക്ഷണം ചെയ്തിരിന്നു.
Image: /content_image/News/News-2019-06-17-04:55:41.jpg
Keywords: നോട്രഡാം, കത്തീഡ്ര
Content: 10582
Category: 13
Sub Category:
Heading: അമേരിക്കന്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ യേശുവിനെ പ്രഘോഷിക്കുവാന്‍ നടി മോഹിനിയും
Content: ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവെൻഷനില്‍ യേശുവിനു സാക്ഷ്യം നല്‍കാന്‍ ഹൈന്ദവ വിശ്വാസത്തില്‍ നിന്നു കത്തോലിക്ക വിശ്വാസം സ്വീകരിച്ച നടി ക്രിസ്റ്റീന മോഹിനി ശ്രീനിവാസനും. ഓഗസ്റ്റ് 1 മുതൽ 4 വരെ സെന്റ് ജോസഫ് നഗർ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഹില്‍ട്ടണ്‍ അമേരിക്കാസ് ഹോട്ടൽ സമുച്ചത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനിലാണ് ബ്രാഹ്മണ കുടുംബത്തില്‍ നിന്നു സത്യ ദൈവത്തിലേക്കുള്ള പരിവര്‍ത്തന സാക്ഷ്യവും ജീവിത അനുഭവവും നടി വിവരിക്കുക. തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മഹാലക്ഷ്മി എന്ന പേരായ അവര്‍ ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചതിന് ശേഷമാണ് മോഹിനി എന്ന പേര് സ്വീകരിച്ചത്. മലയാളം, തമിഴ്, കന്നഡ, തെലുങ്കു അടക്കം വിവിധ ഭാഷകളിലുള്ള നൂറിലേറെ ചിത്രങ്ങളില്‍ നടി അഭിനയിച്ചിരിന്നു. ചെറുപ്പത്തിലേ മോഹിനി അടിയുറച്ച ഹൈന്ദവ വിശ്വാസിയായിരുന്നു. തന്റെ ഭക്തി കണ്ട് ഹൈന്ദവ സന്യാസം വരെ പുല്‍കുമെന്ന് വീട്ടുകാര്‍ ഭയപ്പെട്ടിരിന്നതായി മോഹിനി വെളിപ്പെടുത്തിയിരിന്നു. എന്നാല്‍ വിവാഹ ശേഷം അനുഭവിക്കേണ്ടി വന്ന വിഷാദ രോഗാവസ്ഥയാണ് മോഹിനിയെ യേശുവിലേക്ക് അടുപ്പിച്ചത്. ബൈബിളില്‍ നിന്നു പ്രത്യേകമായ സന്തോഷം അനുഭവിച്ച അവര്‍ യേശുവിനെ കൂടുതല്‍ അടുത്തറിയുവാന്‍ ശ്രമിക്കുകയായിരിന്നു. പിന്നീട് 2006-ല്‍ അമേരിക്കയില്‍വെച്ചു കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ഇന്നു വാഷിംഗ്ടണിലെ സിയാറ്റിലിൽ ഭർത്താവ് ഭാരത് പോൾ കൃഷ്ണസ്വാമിക്കും മക്കളായ അനിരുദ്ധ് മൈക്കിൾ ഭാരത്, അദ്വൈത് ഗബ്രിയേൽ ഭാരത് എന്നിവർക്കുമൊപ്പം കുടുംബജീവിതം നയിക്കുന്ന മോഹിനി പ്രദേശത്തെ വിവിധ പ്രാർത്ഥനാ ഗ്രൂപ്പുകളിലും സജീവമാണ്. സിയാറ്റിലിലെ വെസ്റ്റ് വാഷിംഗ്ടൺ കാത്തലിക് കരിസ്മാറ്റിക് റിന്യൂവലിൽ നിന്നാണ് ക്രിസ്റ്റീന വചനപ്രഘോഷകയാകാൻ പരിശീലനം നേടിയത്. വിവിധ ടെലിവിഷൻ ചാനലുകളിലും നടി വചനപ്രഘോഷണം നയിക്കുന്നുണ്ട്. ഹൂസ്റ്റണിലെ കണ്‍വെന്‍ഷന്‍ പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് നയിക്കുക. നടി മോഹിനിയെ കൂടാതെ റിട്ടയേർഡ് ജസ്റ്റീസ് കുര്യൻ ജോസഫ്, പ്രശസ്ത അമേരിക്കന്‍ പ്രാസംഗീകരായ പാറ്റി ഷൈനിയര്‍, ട്രെന്റ് ഹോണ്‍, പോള്‍ കിം, ജാക്കീ ഫ്രാൻസ്വാ ഏഞ്ചൽ തുടങ്ങിയവരും വിവിധ സെഷനുകളില്‍ സന്ദേശം നല്‍കും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോസഫ് പാംപ്ലാനി, മാർ തോമസ് തറയിൽ എന്നിവരും നിരവധി വൈദികശ്രേഷ്ഠരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ഷിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്താണ് കണ്‍വന്‍ഷൻ രക്ഷാധികാരി.മാര്‍ ജോയി ആലപ്പാട്ടാണ് ജനറല്‍ കണ്‍വീനർ. #{red->none->b-> കൂടുതല്‍ വിവരങ്ങള്‍ക്ക്: ‍}# </p> <blockquote class="embedly-card"><h4><a href="https://smnchouston.org/news.html">Smnc Houston</a></h4><p>Syro Malabar National Convension</p></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//cdn.embedly.com/widgets/platform.js" charset="UTF-8"></script> <p>
Image: /content_image/News/News-2019-06-17-06:04:45.jpg
Keywords: നടി, നടന്‍
Content: 10583
Category: 1
Sub Category:
Heading: മാര്‍ അബിമലേക്ക് തിമോഥിയോസ് മെത്രാപ്പോലീത്ത വിശുദ്ധ പദവിയിലേക്ക്
Content: ഇര്‍ബില്‍ (ഇറാഖ്): ഖദര്‍ ളോഹ ധരിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യക്കാര്‍ക്കൊപ്പം ബ്രീട്ടീഷ് ഭരണത്തിനെതിരെ സമരം ചെയ്ത ഏക വിദേശീയനായ മെത്രാപ്പോലീത്തയായ മാര്‍ അബിമലേക്ക് തിമോഥിയോസ് മെത്രാപ്പോലീത്തയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനായി തീരുമാനിച്ചു. ആഗോള പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആസ്ഥാനമായ ഇറാഖിലെ എര്‍ബിലില്‍ ചേര്‍ന്ന സുനഹദോസിലാണ് തീരുമാനം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇറാഖിലെ ഇര്‍ബലില്‍ പരിശുദ്ധ പാത്രിയാര്‍ക്കീസിന്റെ ആസ്ഥാനത്ത് വിശുദ്ധനായി പ്രഖ്യാപിക്കുന്ന അതേ ദിവസം അതേ സമയം ഇന്ത്യന്‍ സഭയുടെ ആസ്ഥാനമായ തൃശൂരില്‍ ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത മാര്‍ അബിമലേക്കിനെ വിശുദ്ധനായി പ്രഖ്യാപിക്കും. 1908 ഫെബ്രുവരി 27ന് ഇന്ത്യയില്‍ എത്തിയ മാര്‍ അബിമലേക്ക് തിമോഥിയോസ്, ജന്മം കൊണ്ട് തുര്‍ക്കിക്കാരനാണെങ്കിലും ആത്മീയജീവിതംകൊണ്ട് ഭാരത സമൂഹത്തിന് വേണ്ടി നിലകൊള്ളുകയായിരിന്നു. ബ്രീട്ടീഷ് ഭരണത്തിനെതിരെ സമരം ചെയ്ത ഏക വിദേശീയനായ മെത്രാപ്പോലീത്തയാണ് അദ്ദേഹം. മഹാത്മാഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി എന്നിവരുമായി മികച്ച സൗഹൃദം പുലര്‍ത്തിയ അദ്ദഹം സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. 1945 ഏപ്രില്‍ 30ന് തൃശൂരിലെ മെത്രാപ്പോലീത്തന്‍ അരമനയില്‍വെച്ചാണ് മാര്‍ അബിമലേക്ക് തിമോഥിയോസ് മെത്രാപ്പോലീത്ത ദിവംഗതനായത്.
Image: /content_image/News/News-2019-06-17-07:15:31.jpg
Keywords: വിശുദ്ധ
Content: 10584
Category: 1
Sub Category:
Heading: തീരദേശ നിവാസികളുടെ പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണം: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ആലപ്പുഴ: നിരന്തരം കടല്‍ക്ഷോഭത്തിന് ഇരയാകുന്ന തീരദേശ നിവാസികളുടെ ജീവല്‍പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമായ ഒറ്റമശേരി ഭാഗത്ത് ആര്‍ച്ച് ബിഷപ്പ് സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരിന്നു അദ്ദേഹം. ഓരോ വര്‍ഷവും നിരവധി വീടുകള്‍ കടല്‍ വിഴുങ്ങുന്നുവെന്നും തീരമേഖലയില്‍ വസിക്കുന്ന വരുടെ പാര്‍പ്പിടങ്ങളുടെയും ജീവന്റെയും സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗികളും വയോധികരും നിസഹായാവസ്ഥയിലാണ്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെ നിരാശരും നിരാലംബരുമാക്കുന്ന അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുന്നു, പ്രായോഗിക നടപടി ഉണ്ടാകുന്നില്ല. ഒറ്റമശേരി, ചെല്ലാനം, തൈക്കല്‍ തുടങ്ങിയ തീരപ്രദേശങ്ങള്‍ രൂക്ഷമായ കടലാക്രമണത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഒറ്റമശേരി ഭാഗത്ത് 800 മീറ്ററോളം കടല്‍ത്തീരം ശക്തമായ പുലിമുട്ടും കടല്‍ഭിത്തിയും നിര്‍മിച്ച് തിരമാലകളെ പ്രതിരോധിക്കേണ്ടത് അടിയന്തരാവശ്യമാണ്. കടലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവനും നീതിക്കും വേണ്ടിയുള്ള രോദനം സര്‍ക്കാര്‍ കേള്‍ക്കാതെ പോകരുതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
Image: /content_image/News/News-2019-06-17-07:39:45.jpg
Keywords: തീര