Contents
Displaying 10301-10310 of 25166 results.
Content:
10615
Category: 18
Sub Category:
Heading: മലയാളി ഡീക്കന്‍ അള്‍ത്താരയില്‍ കുഴഞ്ഞുവീണു മരിച്ചു
Content: മുംബൈ: മലയാളി ഡീക്കന്‍റെ ആകസ്മിക മരണത്തിന്റെ ഞെട്ടലില്‍ മുംബൈയിലെ ക്രൈസ്തവര്‍. സാകിനാക്ക മേരി മാതാ ഇടവകാംഗമായ ഡീക്കന്‍ ജെറിൻ ജോയ്‌സൺ ചിറ്റലപ്പിള്ളിയാണ് ഇന്നലെ രാത്രി നെരൂൾ സെന്റ് ലിറ്റിൽ ഫ്ലവർ ദേവാലയത്തില്‍ ദിവ്യകാരുണ്യം സക്രാരിയിലേക്ക് മാറ്റുന്നതിനിടെയാണ് കുഴഞ്ഞു വീണ് മരിച്ചത്. കല്യാണ്‍ രൂപതക്കു വേണ്ടി ഡിസംബറിൽ തിരുപട്ടം സ്വീകരിക്കാനിരിക്കവെയാണ് ജെറിന്‍ നിത്യതയിലേക്ക് യാത്രയായത്. കുഴഞ്ഞുവീണ ഉടനെ അടുത്തുള്ള ടെർണ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിന് തലേ ദിവസമായിരുന്നു ജെറിനു 27 വയസ്സ് പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം പൂനയിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മുംബൈ ഹിന്ദുജ ഹോസ്പിറ്റലിലെ ചികിത്സയിലായിരുന്നു ജെറിൻ. പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതിന് ശേഷമാണ് വീണ്ടും ശുശ്രൂഷയില്‍ സജീവമായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 13നായിരിന്നു ഡീക്കന്‍ പട്ടം സ്വീകരിച്ചത്. സംസ്കാര ചടങ്ങുകൾ ജൂൺ 25ചൊവ്വാഴ്ച സാകിനാക്കയിലെ മേരി മാതാ പള്ളിയിൽ നടക്കുമെന്ന്‍ കല്യാണ്‍ രൂപത അറിയിച്ചു.
Image: /content_image/News/News-2019-06-21-05:04:05.jpg
Keywords: ഡീക്ക

10616
Category: 1
Sub Category:
Heading: സർക്കാർ ഭൂമിയിൽ കുരിശ് നിലനിൽക്കും: അമേരിക്കൻ സുപ്രീം കോടതിയുടെ വിധി
Content: മേരിലാൻഡ്: ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച അമേരിക്കൻ സൈനികരുടെ ഓർമ്മക്കായി സ്ഥാപിച്ച സ്ഥലത്തു സ്ഥിതി ചെയ്യുന്ന കുരിശ് സർക്കാർ ഭൂമിയിൽ തന്നെ നിലനിര്‍ത്തുവാന്‍ യുഎസ് സുപ്രീം കോടതിയുടെ വിധി. അമേരിക്കയിലെ മേരിലാൻഡ് സംസ്ഥാനത്തെ കുരിശിനെ സംബന്ധിച്ചാണ് പുതിയ കോടതി പ്രഖ്യാപനം. സുപ്രീംകോടതിയിലെ ഒന്‍പതു ജസ്റ്റിസുമാരിൽ ഏഴുപേർ വിധിക്ക് അനുകൂലമായും, രണ്ടുപേർ മാത്രം വിധിക്ക് പ്രതികൂലമായും വോട്ടു രേഖപ്പെടുത്തി. ഇതോടെ കുരിശ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട അമേരിക്കൻ ഹ്യൂമനിസ്റ്റ് അസോസിയേഷൻ എന്ന നിരീശ്വരവാദ പ്രസ്ഥാനത്തിന് വൻ തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. ബ്ലാഡൻസ്ബെർഗ് പീസ് ക്രോസ് എന്നറിയപ്പെടുന്ന കുരിശ് ക്രിസ്തീയമായ അടയാളമെന്നതിലുപരി പല ആളുകൾക്കും അതിനോട് വ്യത്യസ്തമായ വൈകാരിക ബന്ധമാണ് ഉള്ളതെന്നും അതിനാൽ കുരിശ് എടുത്ത് മാറ്റുന്നത് അമേരിക്കൻ സമൂഹത്തിൽ ഭിന്നത വിതയ്ക്കാൻ കാരണമാകുമെന്നും ജസ്റ്റിസുമാർ അഭിപ്രായപ്പെട്ടു. കുരിശ് തൽസ്ഥാനത്ത് നിലനിര്‍ത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നുളള കീഴ് കോടതിവിധിക്ക് തിരിച്ചടിയാണ് പുതിയ സുപ്രീംകോടതി വിധി. രാജ്യത്തിന് വേണ്ടി സര്‍വ്വതും വെടിഞ്ഞ സൈനികർക്ക് ആദരവായാണ് ബ്ലാഡൻസ്ബെർഗ് പീസ് ക്രോസ് നിലനിൽക്കുന്നതെന്നും അവരുടെ ഓർമ്മകളെ ആദരിക്കണമെന്നുമാണ് സുപ്രീംകോടതി വിധിയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം എന്ന സംഘടനയിലെ അംഗമായ ഡേവിഡ് കോർട്ട്മാൻ പറഞ്ഞു. ഫാമിലി റിസേർച്ച് കൗൺസിലും വിധിയെ അഭിനന്ദിച്ച് രംഗത്തെത്തി. 1925ലാണ് 40 അടി ഉയരമുള്ള കുരിശ്, ഗ്രാനൈറ്റും സിമന്റും ഉപയോഗിച്ച് മേരിലാന്റില്‍ നിര്‍മ്മിച്ചത്.
Image: /content_image/News/News-2019-06-21-06:46:21.jpg
Keywords: കുരിശ്, ക്രൂശിത

10617
Category: 1
Sub Category:
Heading: സ്‌പെയിന്‍ രാജാവിന്റെ പരമോന്നത ബഹുമതി കത്തോലിക്ക സന്യാസിനിക്കും
Content: മാഡ്രിഡ്: സ്പെയിന്‍ രാജാവിന്റെ ഉന്നത ബഹുമതി 'മെഡൽ ഓഫ് സിവിൽ മെറിറ്റ്' കരസ്ഥമാക്കിയവരില്‍ കത്തോലിക്ക സന്യാസിനിയും. ഹെയ്തിയിലെ ആയിരകണക്കിന് അശരണർക്ക് ആശ്രയമായ ഡോട്ടര്‍ ഓഫ് ചാരിറ്റി ഓഫ് സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ സന്യാസ സമൂഹാംഗമായ സിസ്റ്റർ മോനിക്ക ജുവാനാണ് അവാര്‍ഡ്. ജൂൺ 19 ബുധനാഴ്ച, ഫിലിപ്പ് ആറാമൻ രാജാവിന്റെ നിയമനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടന്ന ആഘോഷമായ ചടങ്ങില്‍ സ്പാനിഷ് രാജകുടുംബം ബഹുമതി കൈമാറി. 1973-മുതല്‍ 10 വർഷമായി ഹെയ്തിയിൽ സേവനം ചെയ്തു വരുകയായിരുന്നു മാഡ്രിഡിൽ നിന്നുള്ള സിസ്റ്റർ മോനിക്ക. 2010-ൽ ഹെയ്തിയില്‍ താണ്ഡവമാടിയ ഭൂമികുലുക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് പ്രത്യാശയുടെ കിരണവുമായി സിസ്റ്റര്‍ മോനിക്കയും സംഘവും നടത്തിയ സേവനം ശ്രദ്ധേയമായിരിന്നു. രോഗികള്‍ക്ക് ആതുരശുശ്രൂഷയും പട്ടിണി പാവങ്ങള്‍ക്ക് ആഹാരവും നിരാലംബര്‍ക്ക് താങ്ങുമായി പ്രവര്‍ത്തിച്ച സിസ്റ്ററുടെ പ്രവര്‍ത്തനങ്ങള്‍ അനേകരെ പുതുജീവിതത്തിലേക്ക് പിടിച്ചുയര്‍ത്തി. 2018-ല്‍ സ്പെയിനിലെ ലെറ്റിസ്യ രാജ്ഞി ഹെയ്തി സന്ദര്‍ശനത്തിനിടെ സിസ്റ്റര്‍ മോനിക്കയും ഡോട്ടര്‍ ഓഫ് ചാരിറ്റി ഓഫ് സെന്‍റ് വിന്‍സന്‍റ് ഡി പോളും നടത്തുന്ന നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കണ്ടതോടെയാണ് രാജ്യത്തെ ഉന്നത ബഹുമതിയുടെ പട്ടികയിലേക്ക് സിസ്റ്ററുടെ പേരും കൂട്ടിചേര്‍ത്തത്.
Image: /content_image/News/News-2019-06-21-08:42:07.jpg
Keywords: സ്പെയി, സ്പാ

10618
Category: 1
Sub Category:
Heading: മെക്സിക്കന്‍ മെത്രാന്‍ സംഘം പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
Content: മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കന്‍ രാജ്യമായ മെക്സിക്കോ നേരിടുന്ന കുടിയേറ്റ പ്രശ്നത്തെക്കുറിച്ചും രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും പ്രസിഡന്‍റ് ആന്‍ഡ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറുമായി മെക്സിക്കന്‍ മെത്രാന്‍ സമിതി ചര്‍ച്ച നടത്തി. ഇക്കഴിഞ്ഞ ജൂണ്‍ 17നു നടന്ന കൂടിക്കാഴ്ചയില്‍ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയല്‍, യുവജനങ്ങളുടെ പുരോഗതി, ജയിലിലെ പ്രേഷിതശുശ്രൂഷ, പരിസ്ഥിതി, കുടുംബം, ജീവന്റെ സംരക്ഷണം, ആരോഗ്യപരിപാലനം, മിലിട്ടറിയിലെ അജപാലനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും മെത്രാന്‍ സമിതി ചര്‍ച്ച ചെയ്തു. മെത്രാന്‍മാരുടെ പ്രതിനിധി സംഘത്തിനു ഊഷ്മളമായ സ്വീകരണമാണ് മെക്സിക്കന്‍ ഭരണകൂടം നല്‍കിയത്. മെത്രാന്മാരെ ശ്രവിച്ച പ്രസിഡന്‍റ് പൊതുനന്മക്കായി എന്തും ചെയ്യാന്‍ സന്നദ്ധനാണെന്ന് അറിയിച്ചു. രാജ്യം ഇപ്പോള്‍ നേരിടുന്ന അടിയന്തിര പ്രശ്നത്തെ നേരിടുന്നതില്‍ കത്തോലിക്ക സഭയുടെ പിന്തുണയും സഹായവും മെത്രാന്മാര്‍ പ്രസിഡന്റിന് വാഗ്ദാനം ചെയ്തു. കുടിയേറ്റക്കാരുടേയും, അജപാലന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാരിന്റെ വിവിധ വിഭാഗങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുവാനുള്ള സഭയുടെ സന്നദ്ധതയും മെത്രാന്മാര്‍ അറിയിക്കുകയുണ്ടായി. ഇതിനിടെ കുടിയേറ്റക്കാര്‍ക്കിടയില്‍ വളര്‍ന്നു വരുന്ന കുറ്റകൃത്യപ്രവണതയെക്കുറിച്ചുള്ള ആശങ്കകളും മെത്രാന്മാര്‍ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. 95 രൂപതകളിലായി പതിനായിരത്തോളം ഇടവകകളും ആയിരകണക്കിന് അജപാലകരുമായി നൂറ്റിമുപ്പതിലേറെ അഭയകേന്ദ്രങ്ങളുമാണ് മെക്സിക്കോയിലെ കത്തോലിക്ക സഭക്കുള്ളത്. കത്തോലിക്ക സഭയുടെ ഇത്തരം സേവനങ്ങള്‍ പലപ്പോഴും അംഗീകരിക്കപ്പെടാതെ പോകുകയാണെന്ന്‍ ചര്‍ച്ചക്ക് ശേഷം മെത്രാന്മാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കുറിച്ചു.
Image: /content_image/News/News-2019-06-21-09:53:32.jpg
Keywords: മെക്സി

10619
Category: 10
Sub Category:
Heading: ഹോളിവുഡിലെ തന്റെ വിജയങ്ങള്‍ക്ക് കാരണം പരിശുദ്ധ കന്യകാമാതാവ്: നടന്‍ ജിം കാവിയേസല്‍
Content: ആംസ്റ്റര്‍ഡാം: ഒരു നടന്‍ എന്ന നിലയില്‍ തന്റെ വിജയത്തിന്റെ കാരണം പരിശുദ്ധ കന്യകാമാതാവിന്റെ മാധ്യസ്ഥമാണെന്ന് ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ ചിത്രത്തിലെ ക്രിസ്തുവിന്റെ വേഷത്തിലൂടെ പ്രസിദ്ധനായ ഹോളിവുഡ് നടന്‍ ജിം കാവിയേസല്‍. ജൂണ്‍ മാസം ആരംഭത്തില്‍ നെതര്‍ലന്‍ഡ്‌സിലെ ഹാര്‍ലേം-ആംസ്റ്റര്‍ഡാം അതിരൂപത സംഘടിപ്പിച്ച “യൂക്കരിസ്റ്റിക് ഹോളി ഔര്‍ ഫോര്‍ വേള്‍ഡ് പീസ് ത്രൂ ദി മദര്‍ ഓഫ് ഓള്‍ പീപ്പിള്‍സ്” പരിപാടിയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിലാണ് തന്റെ ജീവിതത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഇടപെടലുകളെക്കുറിച്ച് അദ്ദേഹം വിവരിച്ചത്. സുപ്രസിദ്ധ ഹോളിവുഡ് ഡയറക്ടറായ ടെറെന്‍സ് മല്ലിക്കുമായി അടുപ്പിച്ചത് ജപമാലയാണെന്ന്‍ കാവിയേസല്‍ തുറന്നുപറഞ്ഞു. ടെറെന്‍സുമായുള്ള അഭിമുഖത്തിനു പോയപ്പോള്‍ കയ്യില്‍ കരുതിയിരുന്ന ജപമാല അദ്ദേഹത്തിന്റെ മുറിയുടെ വാതിക്കല്‍ തന്നെ അഭിവാദ്യം ചെയ്ത സ്ത്രീക്ക് നല്‍കി. താന്‍ ജപമാല സമ്മാനിച്ച ആ സ്ത്രീ ടെറെന്‍സിന്റെ ഭാര്യയായിരുന്നെന്നും, അന്നേദിവസം അവര്‍ ഒരു പുതിയ ജപമാലക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നുവെന്നും പിന്നീടാണ് മനസ്സിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പരിശുദ്ധ അമ്മ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും അതുവഴിയാണ് തനിക്ക് അക്കാദമി അവാര്‍ഡ് നേടിയ ‘ദി തിന്‍ റെഡ് ലൈന്‍’ എന്ന സിനിമയില്‍ അവസരം ലഭിച്ചതെന്നും കാവിയേസല്‍ കൂട്ടിച്ചേര്‍ത്തു. </p> <iframe width="640" height="360" src="https://www.youtube.com/embed/Gq9reKWDdXo" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> 2000-ല്‍ ‘കൗണ്ട് ഓഫ് മോണ്ടെ ക്രിസ്റ്റോ’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്കത് സാധ്യമാകുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ പരിശുദ്ധ മാതാവിന്റെ ഒരു ചുവര്‍ച്ചിത്രം കാണിച്ചു തരിക വഴി സംവിധായകനിലൂടെ വീണ്ടും താന്‍ ദൈവമാതാവിന്റെ മധ്യസ്ഥശക്തി അനുഭവിച്ചറിഞ്ഞു. സിനിമയെങ്കിലും ദൈവമാതാവിന്റെ കൂടെ കുറച്ചു നേരം അഭിനയിക്കുവാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്നാണ് മെല്‍ ഗിബ്സന്റെ ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന സിനിമയിലെ വേഷത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. പാഷന്‍ ഓഫ് ക്രൈസ്റ്റ് സിനിമ തന്നെ പരിശുദ്ധ മാതാവുമായി കൂടുതല്‍ അടുപ്പിച്ചു. സിനിമയുടെ ചിത്രീകരണത്തിന് മുന്‍പ് മെഡ്ജുഗോറി തീര്‍ത്ഥാടനം നടത്തിയ താന്‍ തന്റെ ജീവിതത്തെ പൂര്‍ണ്ണമായും ദൈവമാതാവിന് ഭരമേല്‍പ്പിച്ചു. യേശുവിന്റെ സഹനങ്ങളെ കൂടുതല്‍ അറിയും തോറും, ദൈവമാതാവിന്റെ അനുകമ്പയെക്കുറിച്ചും അറിയുകയാണെന്നും കാവിയേസല്‍ പറയുന്നു. നിരവധി സഹനങ്ങള്‍ ഏറ്റുവാങ്ങിയാണ് കാവിയേസല്‍ ഈ സിനിമയിലെ യേശുവിന്റെ വേഷം പൂര്‍ത്തിയാക്കിയത്. സിനിമയിലൂടെ ആത്മാക്കളെ യേശുവുമായി അടുപ്പിക്കുവാന്‍ അതെല്ലാം താന്‍ സഹിക്കുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. 'സ്വര്‍ഗ്ഗത്തില്‍ നമ്മുടെ പേര് എഴുതി ചേര്‍ത്തിട്ടില്ലെങ്കില്‍ പ്രശസ്തികള്‍ കൊണ്ട് യാതൊരു ഫലവുമില്ല' എന്ന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കാവിയേസല്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2019-06-21-11:59:55.jpg
Keywords: കാവിയേസ, പാഷന്‍

10620
Category: 18
Sub Category:
Heading: ചെല്ലാനത്ത് നാട്ടുകാര്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കണം: ലത്തീന്‍ മീഡിയ കമ്മീഷന്‍
Content: കൊച്ചി: തീരദേശത്ത് കടല്‍ഭിത്ത് നിര്‍മിച്ച് ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനത്ത് കഴിഞ്ഞ ദിവസം സമരം നടത്തിയവര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി കള്ളക്കേസുകള്‍ എടുത്തത് അങ്ങേയറ്റം പ്രതിഷേധജനകമാണെന്ന് ലാറ്റിന്‍ സഭ മീഡിയാ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍. ചെല്ലാനത്ത് കഴിഞ്ഞ ദിവസം ജനങ്ങള്‍ നടത്തിയ പ്രക്ഷോഭത്തോടനുബന്ധിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുള്ളതെന്നറിയുന്നു. 15 പേര്‍ക്കെതിരെ രണ്ടു കേസുകളാണ് പൊലീസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. റോഡ് ഉപരോധിച്ചെന്നും പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥരെ തടഞ്ഞു കൃത്യനിര്‍വഹണത്തില്‍ തടസം വരുത്തിയെന്നും ആരോപിച്ചാണ് ക്രൈസ്തവപുരോഹിതര്‍ അടക്കമുളളവര്‍ക്കെതിരെ കേസുകളെടുത്തിട്ടുളളത്. ജാമ്യം കിട്ടാത്ത വകുപ്പുകളും ഇതിലുണ്ട്. പഞ്ചായത്ത് ഓഫീസിലെ ഒരു ജീവനക്കാരന്‍ പോലും സംഭവസമയത്ത് ഇവിടെ എത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ജീവനക്കാരെ തടഞ്ഞുവെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമുള്ള ആരോപണം തെറ്റാണെന്ന് സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജീവനക്കാരാരും ഇതുസംബന്ധിച്ച് പരാതികളും നല്കിയിട്ടില്ല. ഭരണകക്ഷിയിലെ ജനപ്രതിനിധിയുടെ സമ്മര്‍ദത്താലാണ് പൊലീസ് നാട്ടുകാര്‍ക്കെതിരേ കേസെടുത്തിട്ടുള്ളതെന്നാണ് ആരോപണം. അധികൃതര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കാത്തതാണ് ചെല്ലാനത്തെ ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് തള്ളിവിട്ടതെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ജനങ്ങളുടെ സുരക്ഷയെ അപകപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കുമെതിരെയാണ് യഥാര്‍ഥത്തില്‍ സര്‍ക്കാരും പൊലീസും നടപടി സ്വീകരിക്കേണ്ടത്. അതിനുപകരം തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ കേസുകളെടുത്ത് പീഡിപ്പിക്കുന്നത് രാജ്യത്ത് അരാജകത്വം വര്‍ധിക്കാന്‍ കാരണമാകുമെന്നും ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ പറഞ്ഞു.
Image: /content_image/India/India-2019-06-21-12:48:27.jpg
Keywords: ലാറ്റിന്‍, ലത്തീ

10621
Category: 1
Sub Category:
Heading: ആമസോണ്‍ മേഖലയില്‍ വിവാഹിത പുരോഹിതര്‍: എതിര്‍പ്പുമായി കര്‍ദ്ദിനാള്‍ ബുര്‍ക്കെ
Content: റോം: തെക്കേ അമേരിക്കന്‍ മെത്രാന്മാരുടെ സിനഡില്‍ ആമസോണ്‍ മേഖലയില്‍ മാത്രം വിവാഹിതരെ തിരുപ്പട്ട സ്വീകരണത്തിനു അനുവദിക്കണമോ എന്ന കാര്യം ചര്‍ച്ച ചെയ്യുവാനുള്ള സിനഡ് സംഘാടകരുടെ തീരുമാനത്തിനെതിരെ അമേരിക്കന്‍ കര്‍ദ്ദിനാളും മാള്‍ട്ട മിലിറ്ററി ഓര്‍ഡര്‍ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ. ഇക്കഴിഞ്ഞ തിങ്കളാഴ്ച സിനഡ് സംഘാടകര്‍ പുറത്തുവിട്ട സിനഡിലെ ചര്‍ച്ചകളുടെ പ്രാഥമിക പ്രവര്‍ത്തനരേഖ വിവാദമായ സാഹചര്യത്തിലാണ് കര്‍ദ്ദിനാള്‍ തന്റെ അഭിപ്രായം തുറന്ന്‍ പറഞ്ഞത്. മൂന്നാഴ്ച നീളുന്ന സിനഡ് വരുന്ന ഒക്ടോബറിലാണ് നടക്കുക. “വിഷയത്തെ കുറിച്ചു സിനഡ് ചര്‍ച്ച ചെയ്യുകയാണെങ്കില്‍ അത് ശരിയല്ല. അത് ആഗോളസഭയുടെ അച്ചടക്കത്തെ ബാധിക്കുന്ന കാര്യമാണ്”- ലൈഫ്സൈറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ബുര്‍ക്കെയുടെ പ്രതികരണം. സമാനമായ ആവശ്യം ജര്‍മ്മനിയിലെ മെത്രാന്മാര്‍ നേരത്തേതന്നെ ഉന്നയിച്ചതാണെന്നും, ആമസോണ്‍ മേഖലയിലെ പുരോഹിതന്‍മാരുടെ മാത്രം ബ്രഹ്മചര്യത്തില്‍ പരിശുദ്ധ പിതാവ് ഇളവ് നല്‍കുകയാണെങ്കില്‍ ജര്‍മ്മനിയിലെ മെത്രാന്‍മാരും ഈ ഇളവ് ആവശ്യപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആമസോണ്‍ മേഖലയിലെ വിദൂര ഗ്രാമങ്ങള്‍ക്ക് വേണ്ടി, സുസ്ഥിരമായ കുടുംബ ജീവിതം നയിക്കുന്നവരാണെങ്കില്‍, തദ്ദേശീയരും സമുദായത്തില്‍ ബഹുമാനിതരും സ്വീകാര്യതയുള്ള പ്രായമായവരെ പൗരോഹിത്യ പട്ടം നല്‍കുന്നതിനെക്കുറിച്ചുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്യണമെന്നാണ് സിനഡിന് ആമുഖമായ രേഖയില്‍ പറയുന്നത്. പാന്‍ ആമസോണ്‍ മേഖലക്ക് വേണ്ടി മാത്രമുള്ള ഒരു പ്രത്യേക സിനഡാണിതെന്നും, അതിനാല്‍ തന്നെ മേഖലയുടെ ആവശ്യങ്ങള്‍ക്കാണ് പ്രാധാന്യമെന്നും, ചില എതിര്‍പ്പുകള്‍ സ്വാഭാവികമാണെന്നും സിനഡ് സംഘാടകരായ കര്‍ദ്ദിനാള്‍ ലോറന്‍സോ ബാള്‍ഡിസ്സേരിയും, ബിഷപ്പ് ഫാബിയോ ഫബേനയും നേരത്തെ അഭിപ്രായപ്പെട്ടിരിന്നു.
Image: /content_image/News/News-2019-06-21-14:34:53.jpg
Keywords: ബുര്‍ക്കെ

10622
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപതയില്‍ നാളെ പ്രതിഷേധ ദിനം
Content: ചങ്ങനാശേരി: വിവാദ കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനഃപരിശോധിക്കില്ലെന്നുള്ള ലളിതകല അക്കാദമിയുടെ തീരുമാനത്തിനെതിരെ ചങ്ങനാശേരി അതിരൂപതയില്‍ നാളെ പ്രതിഷേധ ദിനം. വിശ്വാസത്തെയും മതാചാരങ്ങളുടെ മേലുള്ള കടന്നുകയറ്റവും അവഹേളനവും ആണെന്നും ഇത് പുനഃപരിശോധിച്ച് തെറ്റു തിരുത്തണമെന്നും പിതൃവേദി മാതൃവേദി അതിരൂപത ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമരപരിപാടികള്‍ ശക്തമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. നാളെ 250 ഇടവകകളിലും പിതൃവേദി മാതൃവേദി പ്രതിഷേധദിനമായി ആചരിക്കാന്‍ യോഗം ആഹ്വാനം ചെയ്തു. യോഗത്തില്‍ പിതൃവേദി അതിരൂപത പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, മാതൃവേദി പ്രസിഡന്റ് ആന്‍സി ചേന്നോത്ത്, ചെറിയാന്‍ നെല്ലുവേലി, മായാ ജോയി, ഫാ. ജോണ്‍സണ്‍ ചാലയ്ക്കല്‍, ഫാ.ടിജോ പുത്തന്‍പറന്പില്‍, റോയി വേലിക്കെട്ടില്‍, ജോസഫ് വര്‍ഗീസ്, സോണിയ ജോര്‍ജ് മിനി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-06-22-04:02:04.jpg
Keywords: ചങ്ങനാ

10623
Category: 1
Sub Category:
Heading: 14 സ്പാനിഷ് രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്
Content: മാഡ്രിഡ്: സ്പെയിനില്‍ രക്തസാക്ഷിത്വം വരിച്ച അമലോത്ഭവത്തിന്‍റെ ഫ്രാന്‍സിസ്ക്കന്‍ സന്യാസിനീസമൂഹാംഗമായ മരിയ കാര്‍മെന്‍ ലബാക അന്തീയയെയും 13 സഹസന്യാസിനികളെയും ഇന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തൂം. സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലിലെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍വെച്ചാണ് പ്രഖ്യാപനം നടക്കുക. മാര്‍പാപ്പയെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്ചു തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സ്പെയിനിലെ ആഭ്യന്തരകലാപകാലത്ത് രക്തസാക്ഷിത്വം വരിച്ചവരെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നത്. ഇവരില്‍ 10 പേര്‍ 1936 നവംബര്‍ 8ന് മാഡ്രിഡിന്‍റെ പരിസരപ്രദേശത്തുവെച്ചാണ് കൊല്ലപ്പെട്ടത്.
Image: /content_image/News/News-2019-06-22-04:34:35.jpg
Keywords: സ്പെ, സ്പാനി

10624
Category: 1
Sub Category:
Heading: 41000 വൈദികർക്ക് ബലിയര്‍പ്പണത്തിന് സഹായം നല്‍കി എയിഡ് ടു ദി ചർച്ച ഇൻ നീഡ്
Content: ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇൻ നീഡ് സഹായം നല്‍കിയവരില്‍ 41000 വൈദികരും. പുനർനിർമാണ പ്രവർത്തനങ്ങൾക്കാണ് സംഘടന പ്രധാനമായും സാമ്പത്തിക സഹായം നൽകുന്നതെങ്കിലും, വിശുദ്ധ കുർബാനയുടെ നടത്തിപ്പിന് ആകെ തുകയുടെ 16.4% ശതമാനം ബഡ്ജറ്റ് വിഹിതം സംഘടന മാറ്റിവയ്ക്കുകയായിരിന്നു. ലോക രാജ്യങ്ങളിൽ സാമ്പത്തിക ഞെരുക്കങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികർക്കാണ് സഹായം നല്കിയിരിക്കുന്നതെന്ന് സംഘടന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആകെ വൈദികരുടെ എണ്ണത്തിന്റെ പത്തു ശതമാനത്തോളം പേര്‍ക്കാണ് എയിഡ് ടു ദി ചർച്ച ഇൻ നീഡ് സഹായം നല്‍കിയത്. ഇതേതുടര്‍ന്നു സംഘടനയെ സഹായിക്കുന്നവരുടെ നിയോഗങ്ങള്‍ സമര്‍പ്പിച്ച് പതിനാലുലക്ഷത്തോളം വിശുദ്ധ കുര്‍ബാനകളാണ് അര്‍പ്പിച്ചത്. അതായത് ഓരോ 22 സെക്കന്‍റിലും ഓരോ ബലിയര്‍പ്പണം വീതം. കഴിഞ്ഞ വര്‍ഷം മാത്രം സംഘടനയുടെ 23 രാജ്യാന്തര ശാഖകളിലൂടെ അടിച്ചമർത്തപെടുന്നവർക്കും പീഡനമേൽക്കുന്നവർക്കും 25 മില്യൺ ഡോളറാണ് എയിഡ് ടു ദി ചർച്ച ഇൻ നീഡ് സംഘടന സഹായം നൽകി. 2018ൽ 12000 സെമിനാരി വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിനും സംഘടന ഇടപെടല്‍ നടത്തിയിരിന്നു.
Image: /content_image/News/News-2019-06-22-06:20:30.jpg
Keywords: സഹായ