Contents
Displaying 10311-10320 of 25166 results.
Content:
10625
Category: 1
Sub Category:
Heading: അബ്രഹാമിന്റെ ജന്മദേശത്തേക്ക് പാപ്പക്ക് സ്വാഗതം: ഔദ്യോഗിക കത്ത് പ്രസിഡന്റ് കൈമാറി
Content: ബാഗ്ദാദ്: ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിന് ഒടുവില്‍ യുദ്ധത്തിന്റെ കെടുതികളില്‍ നിന്നും കരകയറുന്ന ഇറാഖിലേക്ക് ഫ്രാന്‍സിസ് പാപ്പയെ ക്ഷണിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്ത് കൈമാറി. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇറാഖി പ്രസിഡന്റ് ബര്‍ഹാം സാലി, കല്‍ദായ സഭയുടെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ലൂയിസ് റാഫേല്‍ സാകോക്കാണ് കത്ത് കൈമാറിയത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ നാലു വര്‍ഷത്തെ അധിനിവേശത്തില്‍ നിന്നും മതപീഡനങ്ങളില്‍ നിന്നും കരകയറുന്ന ഇറാഖി ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം വലിയ ആശ്വാസമായിരിക്കുമെന്ന് സാലിയുടെ കത്തില്‍ സൂചിപ്പിക്കുന്നു. വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ ജന്മദേശവും, സംസ്കാരത്തിന്റെ പിള്ളത്തൊട്ടിലുമായ ഇറാഖിലേക്കുള്ള പാപ്പയുടെ സന്ദര്‍ശനം ഒരു നാഴികകല്ലായിരിക്കും. മതസൌഹാര്‍ദ്ദമുള്ള ഇറാഖിനെ കുറിച്ച് ലോകത്തെ ഓര്‍മ്മിപ്പിക്കുവാനുള്ള ഏറ്റവും നല്ല അവസരമായിരിക്കും പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനമെന്നും സാലിയുടെ കത്തിലുണ്ട്. രാജ്യത്തെ ക്രിസ്ത്യാനികള്‍ മാത്രമല്ല മുസ്ലീങ്ങളും, യസീദികളും സമാധാനപരമായ നല്ലൊരു ഭാവി സ്വപ്നം കാണുന്ന എല്ലാ വിശ്വാസികളും പാപ്പ ഇറാഖില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ പീസ് പാലസില്‍വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ബാഗ്ദാദിലെ സഹായ മെത്രാനായ മോണ്‍. ബസില്‍ യാല്‍ദോയും കര്‍ദ്ദിനാള്‍ സാകോക്കൊപ്പമുണ്ടായിരുന്നു. പരിശുദ്ധ പിതാവിനെ ഇറാഖിലേക്ക് ക്ഷണിക്കുവാന്‍ കഴിഞ്ഞതില്‍ കൃതാര്‍ത്ഥനാണെന്ന് കത്ത് കൈമാറുന്ന വേളയില്‍ പ്രസിഡന്‍റ് പറഞ്ഞു. പാപ്പക്കുള്ള ക്ഷണത്തിന് കര്‍ദ്ദിനാള്‍ സാകോ പ്രസിഡന്റിന് നന്ദി അറിയിച്ചു. ഇറാഖ് സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ജൂണ്‍ ആദ്യവാരത്തില്‍ സന്നദ്ധത അറിയിച്ചിരിന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം ഫ്രാന്‍സിസ് പാപ്പ ഇറാഖ് സന്ദര്‍ശിച്ചേക്കുമെന്നാണ് പ്രതീക്ഷ.
Image: /content_image/News/News-2019-06-22-08:56:44.jpg
Keywords: ഇറാഖ

10626
Category: 1
Sub Category:
Heading: പുതിയ യൂറോപ്യന്‍ നേതൃത്വം ക്രിസ്ത്യന്‍ സംസ്കാരത്തെ ബഹുമാനിക്കണം: ഹംഗറി പ്രധാനമന്ത്രി ഓര്‍ബാന്‍
Content: ബുഡാപെസ്റ്റ്: പുതുതായി യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ വരുന്നവര്‍ രാഷ്ട്രങ്ങളേയും ക്രിസ്ത്യന്‍ സംസ്കാരത്തേയും വിലമതിക്കുന്നവരായിരിക്കണമെന്ന് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍. കൊസ്സുത്ത് റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനിലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണ് ഓര്‍ബന്റെ ഈ അഭിപ്രായ പ്രകടനമെന്നത് ശ്രദ്ധേയമാണ്. ബ്രസ്സല്‍സിലെ ഉദ്യോഗസ്ഥവൃന്ദങ്ങള്‍ക്ക് പകരം രാഷ്ട്രങ്ങളുടെ പരമാധികാരത്തെ അംഗീകരിക്കുന്നവരെയും ക്രിസ്തീയ മൂല്യങ്ങള്‍ പിന്‍ചെല്ലുന്നവരെയുമായിരിക്കും തന്റെ പാര്‍ട്ടി പിന്തുണക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുമ്പോള്‍ അഭയാര്‍ത്ഥി പ്രശ്നം ഒരു പ്രധാനവിഷയമായിരിക്കുമെന്നും അദ്ദേഹം എടുത്തു പറഞ്ഞു. പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥിയെ പേരെടുത്ത് പറയുവാന്‍ അദ്ദേഹം തയ്യാറായില്ലെങ്കിലും മധ്യയൂറോപ്യന്‍ മേഖലയില്‍ നിന്നുള്ളവരേയോ, മേഖലയിലെ രാഷ്ട്രങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാത്തവരേയോ ആയിരിക്കും തങ്ങള്‍ പിന്തുണക്കുകയെന്ന്‍ അദ്ദേഹം സൂചിപ്പിച്ചു. ഹംഗറി, ചെക്ക് റിപ്പബ്ലിക്, പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളില്‍ സ്വാധീനമുള്ള വിസെഗ്രാഡ് ഗ്രൂപ്പ് (V4) പുതിയ യൂറോപ്യന്‍ കമ്മീഷനിലും സ്വാധീനം ചെലുത്തുവാന്‍ ശ്രമിക്കുന്നുണ്ടെന്നു ഓര്‍ബാന്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ ക്രിസ്തീയ പാരമ്പര്യത്തില്‍ അഭിമാനിക്കുകയും യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിക്കുകയും ചെയ്യുന്ന ഭരണകൂടമാണ് ഇപ്പോള്‍ ഹംഗറി ഭരിക്കുന്നത്. സമ്പുഷ്ടമായ ക്രീസ്തീയ പാരമ്പര്യമുള്ള രാഷ്ട്രമായതില്‍ തങ്ങള്‍ അഭിമാനിക്കുകയും അത് സംരക്ഷിക്കുവാന്‍ നിലകൊള്ളുകകയും ചെയ്യുമെന്ന് ഹംഗേറിയന്‍ വിദേശകാര്യ മന്ത്രി പീറ്റര്‍ സിജാര്‍ട്ടോ അടുത്ത നാളില്‍ പ്രസ്താവിച്ചിരിന്നു.
Image: /content_image/News/News-2019-06-22-10:50:38.jpg
Keywords: യൂറോപ്പ

10627
Category: 1
Sub Category:
Heading: രജത ജൂബിലി നിറവില്‍ വത്തിക്കാന്‍ - ഇസ്രായേല്‍ നയതന്ത്രബന്ധം
Content: ന്യൂയോര്‍ക്ക്: വത്തിക്കാനും ഇസ്രായേലും തമ്മില്‍ നയതന്ത്രം ബന്ധം സ്ഥാപിച്ചിട്ട‌് ഇരുപത്തിയഞ്ചു വര്‍ഷം പിന്നിട്ടു. നയതന്ത്ര ബന്ധത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ചുള്ള സമ്മേളനം ന്യുയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്താണ് സംഘടിക്കപ്പെട്ടത്. ഇക്കഴിഞ്ഞ ബുധനാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന യോഗത്തില്‍ ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ സന്ദേശം നല്‍കി. യഹൂദ വിശ്വാസവും ക്രിസ്തീയ വിശ്വാസവും തമ്മിലുള്ള ഉറ്റബന്ധമാണ് ഇസ്രായേലും പരിശുദ്ധസിംഹാസനവും തമ്മിലുള്ള നയതന്ത്രബന്ധത്തിന് സവിശേഷ സ്വഭാവമേകുന്നതെന്ന് ആര്‍ച്ച്ബിഷപ്പ് പറഞ്ഞു. ക്രൈസ്തവ- യഹൂദ- ഇസ്ലാം മതങ്ങള്‍ക്ക് ഒരുപോലെ സുപ്രധാനമായ ജറുസലേമിന്‍റെ പ്രത്യേക സ്ഥാനത്തെപ്പറ്റിയും ആര്‍ച്ച് ബിഷപ്പ് പരാമര്‍ശം നടത്തി. വിശുദ്ധ നാടായ ജറുസലേം നഗരം ആഗോളതലത്തില്‍ പരസ്പര ആദരവിന്‍റെയും സമാധാനപരമായ സഹജീവനത്തിന്‍റെയും പ്രതീകമാണെന്നും പ്രസ്താവിച്ചു. 1993 ഡിസംബര്‍ 30ന് ഇസ്രായേലും പരിശുദ്ധ സിംഹസാനവും അടിസ്ഥാന ഉടമ്പടിയില്‍ ഒപ്പുവച്ചതിനെ തുടര്‍ന്നു 1994 ജനുവരി 19നാണ് ഇരു രാജ്യങ്ങളും സ്ഥാനപതികാര്യാലയങ്ങള്‍ പരസ്പരം തുറന്നത്.
Image: /content_image/News/News-2019-06-22-14:06:20.jpg
Keywords: ഇസ്രായേ

10628
Category: 1
Sub Category:
Heading: കത്തോലിക്ക സഭയെ കുറിച്ച് പഠിക്കാന്‍ യുവ റഷ്യൻ ഓർത്തഡോക്സ് വൈദികര്‍
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലേക്ക് യുവ റഷ്യൻ ഓർത്തഡോക്സ് വൈദികരുടെ പഠനയാത്ര. കത്തോലിക്കാസഭയെ പറ്റി കൂടുതൽ പഠിക്കാനായാണ് ജൂൺ 8 മുതൽ 15 വരെ നീണ്ടു നിന്ന സന്ദർശനം ഓർത്തഡോക്സ് വൈദികര്‍ നടത്തിയത്. ക്രൈസ്തവ ഐക്യത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ, റഷ്യൻ ഓർത്തഡോക്സ് വൈദികരെ സ്വീകരിച്ചു. 12 വൈദികരാണ് സംഘത്തിലുണ്ടായിരുന്നത്. റഷ്യൻ ഓർത്തഡോക്സ് ബിഷപ്പ് ഫിയോക്ടിസ്റ്റ് സംഘത്തെ നയിച്ചു. പന്തക്കുസ്താ തിരുനാളിൽ ഫ്രാൻസിസ് മാർപാപ്പ അർപ്പിച്ച ദിവ്യബലിയിൽ സംഘം പങ്കെടുത്തു. നഗരത്തിലെ വിശുദ്ധ സ്ഥലങ്ങള്‍, വത്തിക്കാനിലെ വിവിധ തിരുസംഘങ്ങളുടെ ഓഫീസുകള്‍, പൊന്തിഫിക്കല്‍ ലാറ്ററൻ യൂണിവേഴ്സിറ്റി, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി തുടങ്ങിയ സർവ്വകലാശാലകളിലും വൈദികർ സന്ദർശനം നടത്തി. ജൂൺ പന്ത്രണ്ടാം തീയതിയാണ് ആഗോള സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പയുമായി നേരിട്ടു കൂടിക്കാഴ്ച നടത്താന്‍ അവര്‍ക്കു അവസരം ലഭിച്ചത്. ഇതിന് പിന്നാലെ പിറ്റേന്ന് സംഘം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമായും കൂടിക്കാഴ്ച നടത്തി. തുടർച്ചയായ നാലാം വർഷമാണ് റഷ്യൻ സംഘം വത്തിക്കാനിൽ എത്തുന്നത്. ഇനി ഓഗസ്റ്റിൽ കത്തോലിക്കാസഭയിലെ ഏതാനും യുവവൈദികർ റഷ്യയും സന്ദർശിക്കും. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ക്ഷണപ്രകാരമാണ് അവർ സന്ദര്‍ശനം നടത്തുന്നത്. 2016 ഫെബ്രുവരിയില്‍ ക്യൂബയിലെ ഹവാനയിൽ ഫ്രാൻസിസ് മാർപാപ്പയും, റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവനായ പാത്രിയാർക്കീസ് കിറിലും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇത്തരം സന്ദര്‍ശന യാത്രകൾക്ക് കളമൊരുങ്ങിയതെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-06-23-01:49:09.jpg
Keywords: റഷ്യന്‍, കിറി

10629
Category: 10
Sub Category:
Heading: അയർലണ്ടിലെ ഭ്രൂണഹത്യ ക്ലിനിക്കിനു മുന്നിൽ അമേരിക്കന്‍ വൈദികന്റെ ഭൂതോച്ചാടനം
Content: ഡബ്ലിന്‍: കടുത്ത തിന്മയായ ഗര്‍ഭഛിദ്രത്തിനെതിരെ അയര്‍ലണ്ടിലെ ഭ്രൂണഹത്യ ക്ലിനിക്കിനു മുന്നിൽ ഭൂതോച്ചാടനവുമായി കത്തോലിക്ക വൈദികന്‍. അമേരിക്കൻ വൈദികനായ ഫാ. സ്റ്റീഫൻ ഇംബരാറ്റോയാണ് അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനടുത്ത് ഒരു തുറമുഖ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഭ്രൂണഹത്യ ക്ലിനിക്കിനു മുന്നിൽ ഭൂതോച്ചാടനം നടത്തിയത്. ഭൂതോച്ചാടനത്തിന് മുന്‍പായി ജൂൺ പതിനഞ്ചാം തീയതി പ്രത്യേക പ്രാര്‍ത്ഥന കൂട്ടായ്മയും വൈദികന്റെ നേതൃത്വത്തില്‍ നടത്തിയിരിന്നു. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FlourdesProtectors%2Fvideos%2F372564403610584%2F&show_text=0&width=560" width="560" height="321" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന ചൊല്ലിയാണ് അദ്ദേഹം ഭൂതോച്ചാടനം ആരംഭിച്ചത്. അയര്‍ലണ്ടിന്റെ മധ്യസ്ഥ വിശുദ്ധനായ വിശുദ്ധ പാട്രിക്കിന്റെ തിരുശേഷിപ്പുളള ഒരു ക്രൂശിതരൂപം ഭ്രൂണഹത്യ ക്ലിനിക്കിനു നേരെ ഉയർത്തിപ്പിടിച്ചായിരുന്നു തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രാർത്ഥന. പൈശാചിക ശക്തികളെ തുരത്താനായി ഫാ. സ്റ്റീഫൻ ഇംബരാറ്റോ വിശുദ്ധ ജലം തളിച്ചു. ഭ്രൂണഹത്യയിൽ നിന്നും ഗർഭസ്ഥശിശുക്കളെ രക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരില്‍ ജയിലിൽ കഴിയുന്ന മേരി വാഗ്നർ എന്ന കനേഡിയൻ പ്രോലൈഫ് ആക്ടിവിസ്റ്റാണ തനിക്ക് പ്രചോദനമെന്ന് ഫാ. ഇംബരാറ്റോ പറഞ്ഞു. ചുവന്ന റോസാ പൂക്കൾ കൊടുത്ത് ഭ്രൂണഹത്യ ചെയ്യാൻ എത്തുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്ന റെഡ് റോസ് റെസ്ക്യൂ മൂവ്മെന്റ് എന്ന പ്രോലൈഫ് സംഘടനയുടെ നേതൃത്വ പദവിയിലുളള പ്രോലൈഫ് ആക്ടിവിസ്റ്റാണ് ഫാ. സ്റ്റീഫൻ ഇംബരാറ്റോ. വൈദികന്‍ അയർലണ്ടിൽ വരുന്നതറിഞ്ഞ് ഭ്രൂണഹത്യ അനുകൂലികൾ അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു.
Image: /content_image/News/News-2019-06-23-02:13:55.jpg
Keywords: ഭൂതോച്ചാ

10630
Category: 18
Sub Category:
Heading: അനുരഞ്ജനത്തിന്റെ പാതയാണു ക്രൈസ്തവരുടേത്: മാര്‍ മാത്യു അറയ്ക്കല്‍
Content: കാഞ്ഞിരപ്പള്ളി: സഭയുടെ കൂട്ടായ്മയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ക്കു കടമയും ഉത്തരവാദിത്വവുമുണ്ടെന്നും അനുരഞ്ജനത്തിന്റെ പാതയാണു ക്രൈസ്തവരുടേതെന്നും ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സിലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുരഞ്ജനത്തിന്റെ പാതയാണു ക്രൈസ്തവരുടേത്. വര്ഗീയ ഭീകരവാദങ്ങള്‍ എല്ലാ രംഗങ്ങളിലും ശക്തിയാര്‍ജിക്കുന്നതു സമൂഹം നിസാരവത്കരിക്കരുത്. മതസൗഹാര്‍ദ്ദം സംരക്ഷിക്കേണ്ടതു പൊതുസമൂഹത്തിന്റെ ധര്‍മ്മമാണ്. വിശ്വാസ ആചാരാനുഷ്ഠാനങ്ങളില്‍ വ്യത്യസ്തതയുണ്ടെങ്കിലും ക്രൈസ്തവരും ഇതരമത വിശ്വാസികളും ഈ മണ്ണിന്റെ മക്കളും സഹോദരങ്ങളുമാണ്. ഈ മാനവസംസ്കാരത്തില്‍ അടിയുറച്ചും ഭരണഘടനയെ ആദരിച്ചും രാജ്യത്തിന്റെ നിയമങ്ങള്‍ പാലിച്ചുമാണു ക്രൈസ്തവസമൂഹം ഭാരതമണ്ണില്‍ ജീവിക്കുന്നതും പ്രവര്ത്തിചക്കുന്നതുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചു. വികാരി ജനറാള്‍ റവ.ഡോ. കുര്യന്‍ താമരശേരി ആമുഖ പ്രഭാഷണവും സെക്രട്ടറി ഷെവ.വി.സി. സെബാസറ്റ്യന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിദ്യാഭ്യാസമേഖലയിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ചു പ്രഫ. റോണി കെ. ബേബി വിഷയാവതരണം നടത്തി. വികാരി ജനറാളമാരായ ഫാ. ജോര്ജ്. ആലുങ്കല്‍, ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍, രൂപത പ്രൊക്യുറേറ്റര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, പാസ്റ്ററല്‍ കൗണ്‍സിലിന്റെ വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്മാരായ ഫാ. ജോണ്‍ പനച്ചിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, ഫാ. സഖറിയാസ് ഇല്ലിക്കമുറി, ഫാ.അഗസ്റ്റിന്‍ പുതുപ്പറമ്പില്‍, ഫാ. ജോണ്‍ മതിയത്ത്, ഫാ.മാത്യു ഓലിക്കല്‍, ഫാ. ജയിംസ് ചവറപ്പുഴ, സെക്രട്ടറിമാരായ ഏബ്രാഹം മാത്യു പന്തിരുവേലില്‍, എം.എം. ജോര്‍ജ്ജ് മുത്തോലില്‍, ബിനോ പി. ജോസ് പെരുന്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-06-23-03:10:22.jpg
Keywords: അറയ്ക്ക

10631
Category: 1
Sub Category:
Heading: മതനിന്ദ ആരോപണത്തിന്റെ പേരില്‍ തടവിലാക്കിയവരെ മോചിപ്പിക്കണം: പാക്കിസ്ഥാനോട് അമേരിക്ക
Content: വാഷിംഗ്ടണ്‍ ഡിസി: മതനിന്ദാക്കുറ്റ ആരോപണങ്ങളെ തുടര്‍ന്നു ജയിലില്‍ അടയ്ക്കപ്പെട്ട ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 40 പേരെ ഉടന്‍ വിട്ടയയ്ക്കണമെന്നു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. അന്തര്‍ദേശീയ മതസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീണ്ട തടവുവാസത്തിന് ശേഷം പാക് സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ആസിയ ബീബിയുടെ കാര്യം റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചു. എന്നാല്‍ നാല്പതോളം പേര്‍ ഇനിയും ജയിലില്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനുള്ള ഒരുപാധിയായി മാറിയതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ വളരെയേറെ വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ് പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,500-ലധികം ആളുകള്‍ ഈ നിയമത്തിനിരയായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം ക്രൈസ്തവര്‍ക്ക് നേരെയുള്ളതാണെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-06-23-03:19:17.jpg
Keywords: പാക്കി

10632
Category: 18
Sub Category:
Heading: വര്‍ഗീയ ഭീകരവാദികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ പൊതുസമൂഹം നിസാരവത്ക്കരിക്കരുത്: കാഞ്ഞിരപ്പള്ളി രൂപത
Content: കാഞ്ഞിരപ്പള്ളി: ജനജീവിതത്തിനും സാമൂഹ്യ വ്യവസ്ഥിതികള്‍ക്കുമെതിരേ അനുദിനം വര്‍ഗീയ ഭീകരവാദികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ പൊതുസമൂഹം നിസാരവത്ക്കരിക്കരുതെന്ന്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സിലില്‍ പ്രമേയം. വര്‍ഗസമരങ്ങളും പ്രത്യയശാസ്ത്രങ്ങളും കാലഹരണപ്പെട്ടിരിക്കുന്‌പോള്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും സഭയുടെ മഹത്തായ സംവിധാനങ്ങള്‍ക്കുമെതിരേ ഉയരുന്ന ആക്ഷേപ അവഹേളനങ്ങളില്‍ സമചിത്തതയോടെ പ്രതികരിക്കാന്‍ വിശ്വാസിസമൂഹത്തിനാകണമെന്ന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ പ്രമേയത്തിലൂടെ അവതരിപ്പിച്ചു. ഭിന്നതകള്‍ മറന്ന് സഭയില്‍ കൂട്ടായ്മയും ഐക്യവും ശക്തിപ്പെടുത്തുവാനും വിശ്വാസത്തില്‍ ആഴപ്പെട്ട് മുന്നേറുവാനും പരസ്പരം സ്‌നേഹം പങ്കുവച്ച് സമാധാനവും ഐക്യവും ആത്മീയതയും ഊട്ടിയുറപ്പിക്കുവാനും ക്രൈസ്തവര്‍ക്കാകണം. കൂട്ടായ്മാ ചൈതന്യത്തെ ഇല്ലായ്മ ചെയ്യുന്നതും സഭയേയും സമുദായത്തെയും ദുര്‍ബലപ്പെടുത്തുന്നതുമായ പ്രവര്‍ത്തനശൈലികള്‍ വിശ്വാസിസമൂഹത്തിന് ഭൂഷണമല്ല. ആരാധനക്രമം, വിവിധ അല്മായ സംഘടനകളുടെയും ഭക്തസംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍, അജപാലന നയങ്ങള്‍ എന്നിവയില്‍ ഐക്യരൂപം അനിവാര്യമാണ്. ഭിന്നിച്ചു നില്‍ക്കാതെ കൂട്ടായ്മയില്‍ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് വിവിധ െ്രെകസ്തവ സഭാവിഭാഗങ്ങള്‍ ഒരുമയുടെയും സ്വരുമയുടെയും തലങ്ങളിലേക്ക് ഉയരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ പ്രമേയം അവതരിപ്പിച്ചു.
Image: /content_image/News/News-2019-06-24-01:13:27.jpg
Keywords: ബിജെപി, ആര്‍എസ്‌എസ്

10633
Category: 14
Sub Category:
Heading: ഏഷ്യയിലെ ഏറ്റവും വലിയ ബൈബിള്‍ മ്യൂസിയം തിരുവനന്തപുരത്ത്
Content: തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ചെറിയ ബൈബിള്‍ മുതല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളവ ഉള്‍പ്പെടുത്തിക്കൊണ്ട് തിരുവനന്തപുരം വെമ്പായത്തെ ബൈബിള്‍ മ്യൂസിയം ശ്രദ്ധപിടിച്ചുപറ്റുന്നു. വിശേഷ പ്രവര്‍ത്തകനായ ഡോ. മാത്യൂസ് വര്‍ഗീസാണ് ഇരുന്നൂറ്റിയെഴുപത് ഭാഷകളിലുള്ള ബൈബിളുകളുടെ വിസ്മയ ശേഖരവുമായി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബൈബിള്‍ മ്യൂസിയം 'മ്യൂസിയം ഓഫ് ദ വേര്‍ഡ്' രൂപകല്പന ചെയ്തിരിക്കുന്നത്. അമേരിക്കയിലെ വാഷിംഗ്ടണ്‍ ബൈബിള്‍ മ്യൂസിയത്തിന് സമാനമായി പഴയനിയമകാലം മുതലുള്ള പല കാഴ്ചകളും കൂടി ഉള്‍ച്ചേര്‍ത്താണ് വെമ്പായത്തെ മ്യൂസിയം എന്നതും ശ്രദ്ധേയമാണ്. കടലാസ് കണ്ടുപിടിക്കുന്നതിന് മുമ്പ് പശുക്കുട്ടിയുടെ തോലില്‍ തീര്‍ത്ത അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുളള ഗേസ് ബൈബിള്‍, രാജാക്കന്മാര്‍ സമ്മാനം നല്കാന്‍ ഉപയോഗിച്ചിരുന്ന ഒരു വശത്ത് നാണയങ്ങളും മറുവശത്ത് വചനവുമുള്ള മെഡാലിയന്‍ ബൈബിള്‍, ഗുട്ടന്‍ബര്‍ഗ് അച്ചടിയന്ത്രം കണ്ടുപിടിച്ചശേഷം ആദ്യ കാലത്തെ ബൈബിളുകള്‍ തുടങ്ങിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ അമൂല്യ ശേഖരങ്ങളുടെ കലവറയാണ് ഈ വചന മ്യൂസിയം. ലോകത്തിലെ ഏറ്റവും ചെറിയ ബൈബിളുകള്‍, ഗോത്രഭാഷ മുതല്‍ ചെക്ക്, ഡച്ച് , അല്‍ബേനിയന്‍, ഇറ്റാലിയന്‍ തുടങ്ങി ഇരുന്നൂറ്റി എഴുപത് ഭാഷകളിലെ ബൈബിളുകള്‍, കുട്ടികളുടെ ബൈബിളുകള്‍, ജെറുസലേമിലെ തിരുക്കല്ലറയുടെ മാതൃക, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനുമായി ബന്ധപ്പെട്ട അപൂര്‍വ്വ ചിത്രങ്ങള്‍, ബൈബിള്‍ വ്യാഖ്യാനങ്ങള്‍, പഠന സഹായികള്‍. യേശുവിന്റെ മുള്‍ക്കിരീട മാതൃകയും യഹൂദ ആരാധനയിലുപയോഗിക്കുന്ന ആട്ടിന്‍ കൊമ്പുകൊണ്ടുണ്ടാക്കിയ കാഹളവും യഹൂദ ആരാധനയുടെ തന്നെ ഭാഗമായ തോറയുമെല്ലാം മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ നിന്ന്് മുപ്പത് മിനിറ്റ് യാത്രാ ദൂരത്തില്‍ വെമ്പായം കന്യാകുളങ്ങരയിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. എല്ലാ ദിവസവും പത്തു മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് പ്രദര്‍ശന സമയം.
Image: /content_image/News/News-2019-06-24-01:50:56.jpg
Keywords: ബൈബി

10634
Category: 1
Sub Category:
Heading: പോളിഷ് നിരത്തുകളിൽ ദിവ്യകാരുണ്യ നാഥനെ വരവേറ്റത് ആയിരങ്ങള്‍
Content: വാര്‍സോ: പോളണ്ടിൽ നടന്ന കോർപ്പസ് ക്രിസ്റ്റി പ്രദക്ഷിണങ്ങളിൽ പങ്കെടുത്തത് ആയിരക്കണക്കിന് വിശ്വാസികള്‍. ജൂണ്‍ 20നു കോര്‍പ്പസ് ക്രിസ്റ്റി ദിനം പൊതു അവധി ആയതിനാല്‍ പോളിഷ് തെരുവ് വീഥികളിലെ ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് എത്തിയത്. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് പ്രാര്‍ത്ഥന ഗീതങ്ങളുടെ അകമ്പടിയോടെയായിരിന്നു തിരുവോസ്തി രൂപനായ ദിവ്യകാരുണ്യ നാഥനുമായുള്ള പ്രദക്ഷിണം. പോളിഷ് തലസ്ഥാനമായ വാര്‍സോയിൽ നടന്ന കോർപ്പസ് ക്രിസ്റ്റി പ്രദക്ഷിണത്തിന് കർദ്ദിനാൾ കാസിമിർസ് നിസ് നേതൃത്വം നൽകി. പതിമൂന്നാം നൂറ്റാണ്ടുമുതലാണ് വിശുദ്ധ കുർബാനയുടെ തിരുനാൾ സഭയിൽ ആചരിക്കാൻ തുടങ്ങിയത്. 1918 വരെ 123 വർഷം രാജ്യം വിദേശശക്തികളുടെ കീഴിൽ ആയിരുന്നപ്പോഴും വലിയ ഭക്തിയാദരവോടെയാണ് വിശുദ്ധ കുർബാനയുടെ തിരുനാൾ പോളണ്ട് ആഘോഷിച്ചിരുന്നത്. ഇതിന്റെ പിന്തുടര്‍ച്ചയായി കത്തോലിക്ക വിശ്വാസം പരസ്യമായി പ്രഘോഷിക്കുകയാണ് ഇന്നും പോളിഷ് ജനത.
Image: /content_image/News/News-2019-06-24-02:30:23.jpg
Keywords: പോളിഷ്, പോളണ്ട