Contents

Displaying 10351-10360 of 25166 results.
Content: 10665
Category: 1
Sub Category:
Heading: മരിയൻ പ്രത്യക്ഷീകരണങ്ങളുടെ മാപ്പുമായി നാഷണൽ ജിയോഗ്രഫിക്
Content: ന്യൂയോർക്ക്: കഴിഞ്ഞ അഞ്ഞൂറ് വർഷങ്ങൾക്കിടെ നടന്ന മരിയൻ പ്രത്യക്ഷീകരണങ്ങളുടെ മാപ്പ് സൃഷ്ടിച്ചു നാഷണൽ ജിയോഗ്രഫിക്. കത്തോലിക്ക എഴുത്തുകാരനും ഗവേഷകനുമായ, മൈക്കിൾ ഒനീൽ 'മിറക്കൾ ഹണ്ടർ' എന്ന വെബ്സൈറ്റിൽ മരിയൻ പ്രത്യക്ഷീകരണങ്ങളെ കുറിച്ച് തയാറാക്കിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നാഷണൽ ജിയോഗ്രഫിക് മരിയൻ പ്രത്യക്ഷീകരണങ്ങളുടെ മാപ്പ് രൂപപ്പെടുത്തിയെടുത്തത്. ഏതൊക്കെ പ്രത്യക്ഷീകരണങ്ങളാണ് വത്തിക്കാൻ അംഗീകരിച്ചിരിക്കുന്നതെന്നും മാപ്പിൽ നാഷണൽ ജിയോഗ്രഫിക് അടയാളപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 60 വർഷത്തിനുള്ളിൽ പ്രത്യക്ഷീകരണങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി മാപ്പിൽ പ്രത്യേകം സൂചിപ്പിക്കുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ ആരംഭംമുതൽ പരിശുദ്ധ കന്യകാമറിയം വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിൽ പലതിനും സഭ ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടുള്ളതുമാണ്. ചിലതിന് അംഗീകാരം നല്കിയിട്ടുമില്ല. ട്രെന്റ് സൂനഹദോസിനുശേഷമാണ് മരിയൻ പ്രത്യക്ഷീകരണങ്ങൾ അംഗീകരിക്കാനായി കൂടുതൽ വ്യക്തമായ നടപടിക്രമങ്ങൾ ഉണ്ടായത്. മെഡ്‌ജുഗോറി അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ നടന്ന പ്രത്യക്ഷീകരണങ്ങളെ കുറിച്ചു സഭ ഇപ്പോഴും പഠനം നടത്തി വരികയാണ്. എന്തായാലും മരിയൻ പ്രത്യക്ഷീകരണങ്ങളെ കുറിച്ചുള്ള നാഷണൽ ജിയോഗ്രഫിയുടെ മാപ്പ് അനേകർ പ്രയോജനപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്.
Image: /content_image/News/News-2019-07-02-06:08:10.jpg
Keywords: മരിയൻ, മാതാവ
Content: 10666
Category: 1
Sub Category:
Heading: മറിയം ത്രേസ്യായുടെ വിശുദ്ധ പദവി പ്രഖ്യാപനം ഒക്ടോബർ 13ന്
Content: വത്തിക്കാന്‍ സിറ്റി: ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്ടോബർ 13നു വിശുദ്ധയായി പ്രഖ്യാപിക്കും. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ ഇരുപതാം വര്‍ഷത്തിലാണ് സഭയിലെ പരമോന്നത കിരീടമായ വിശുദ്ധ പദവിയിലേക്ക് മറിയം ത്രേസ്യ അടുക്കുന്നത്. മറിയം ത്രേസ്യായെ കൂടാതെ വാഴ്ത്തപ്പെട്ട ജോണ്‍ ഹെന്റി ന്യൂമാന്‍, കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ഓഫ് ദി മദര്‍ ഓഫ് ഗോഡ് സ്ഥാപക ഡല്‍സ് ലോപേസ്, സ്വിറ്റ്സര്‍ലണ്ടില്‍ നിന്നുള്ള ഫ്രാന്‍സിസ് അസീസ്സിയുടെ മൂന്നാം സഭാംഗമായ മാര്‍ഗിരിറ്റ ബേയ്സ്, സെന്‍റ് കാമ്മില്ലസിന്റെ മക്കള്‍ എന്ന സന്യസ്ഥ സമൂഹത്തിന്റെ സ്ഥാപക ജി‌യൂസെപ്പിന വന്നിനി തുടങ്ങിയവരെയും അന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് പാപ്പ മുഖ്യകാർമ്മികത്വം വഹിക്കും. തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തിലെ ചിറമേല്‍ മങ്കിടിയന്‍ തോമായുടേയും, താണ്ടായുടേയും മകളായാണ് മറിയം ത്രേസ്യാ ജനിച്ചത്. തോമ-താണ്ടാ ദമ്പതികളുടെ രണ്ട് ആണ്‍കുട്ടികളും, മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന അഞ്ച് മക്കളില്‍ മൂന്നാമത്തവളായിരിന്നു മറിയം ത്രേസ്യ. ഉത്തമമാതൃകയായ അവളുടെ അമ്മയുടെ ശിക്ഷണത്തില്‍ വളരെയേറെ ഭക്തിയിലും, വിശുദ്ധിയിലുമായിരുന്നു അവള്‍ വളര്‍ന്ന് വന്നത്. ധാരാളം ഭൂസ്വത്തുക്കള്‍ ഉള്ള ഒരു സമ്പന്ന കുടുംബമായിരുന്നു അവരുടേതെങ്കിലും, ത്രേസ്യായുടെ അപ്പൂപ്പന്‍ തന്റെ ഏഴ് പെണ്‍മക്കളേയും സ്ത്രീധനം നല്‍കി വിവാഹം ചെയ്തയക്കുവാനായി ഭൂമി വിറ്റ് തീര്‍ക്കുകയും ക്രമേണ അവര്‍ ദരിദ്രരായി തീരുകയും ചെയ്തു. കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയില്‍ മനംനൊന്ത് അവളുടെ പിതാവും, സഹോദരനും മദ്യപാനത്തിന് അടിമകളായി മാറി. ഇങ്ങനയുള്ള ഒരു കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് പ്രേഷിത രംഗത്തെ ഭാവിവാഗ്ദാനം ഉയര്‍ന്ന്‍ വന്നത്. മറിയം ത്രേസ്യായുടെ ജീവിതത്തിന്റെ ആദ്യ പകുതിവരെ, മാമ്മോദീസാ പേരായ ത്രേസ്യാ എന്ന പേരിലായിരുന്നു അവള്‍ അറിയപ്പെട്ടിരുന്നത്. 1904 മുതല്‍ അവള്‍ തന്റെ നാമം മറിയം ത്രേസ്യാ എന്നാക്കി മാറ്റി. കാരണം പരിശുദ്ധ കന്യക അവള്‍ക്ക് ഒരു ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെടുകയും “മറിയം” എന്ന പേര് അവളുടെ പേരിന്റെ കൂടെ ചേര്‍ക്കുവാന്‍ അവളോട് ആവശ്യപ്പെടുകയും ചെയ്തു. അവള്‍ അപ്രകാരം ചെയ്യുകയും ചെയ്തു. തന്റെ ആത്മീയ പിതാവിന്റെ നിര്‍ബന്ധപ്രകാരം രചിച്ച വെറും 6 പേജുകള്‍ മാത്രമുള്ള ജീവചരിത്രത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച്, ചെറുപ്പകാലത്തില്‍ തന്നെ അവള്‍ ദൈവത്തെ സ്നേഹിക്കുവാനുള്ള തീവ്രമായ ആഗ്രഹം വെച്ച് പുലര്‍ത്തിയിരുന്നു. ഇക്കാരണത്താല്‍ ആഴ്ചയില്‍ നാല് പ്രാവശ്യം ഉപവസിക്കുന്നതും ദിവസത്തില്‍ ജപമാല നിരവധി പ്രാവശ്യം ചൊല്ലുന്നതും അവളുടെ പതിവായിരുന്നു. അവള്‍ക്ക് 8 വയസ്സായപ്പോള്‍ അവളുടെ മെലിഞ്ഞ ശരീരം കണ്ട അമ്മ, അവളെ കഠിനമായ ഉപവാസങ്ങളും, ജാഗരണ പ്രാര്‍ത്ഥനകളും അനുഷ്ടിക്കുന്നതില്‍ നിന്നും വിലക്കി. പക്ഷേ ത്രേസ്യയാകട്ടെ കൂടുതല്‍ പീഡനങ്ങള്‍ ഏറ്റെടുത്ത് കൊണ്ട് ക്രിസ്തുവിനെ അനുകരിച്ചു പോന്നു. അവള്‍ക്ക് പത്ത് വയസ്സ് പ്രായമായപ്പോഴേക്കും അവള്‍ തന്റെ വിശുദ്ധി ക്രിസ്തുവിനുവേണ്ടി സമര്‍പ്പിച്ചു. #{red->n->n->തന്റെ ദൈവനിയോഗത്തെ തിരിച്ചറിയല്‍}# ത്രേസ്യാക്ക് 12 വയസ്സായപ്പോള്‍ അവളുടെ അമ്മ മരണപ്പെട്ടു. അത് അവളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അവസാനം കൂടിയായിരുന്നു. തന്റെ ദൈവനിയോഗം തിരിച്ചറിയുവാനുള്ള ഒരു നീണ്ട അന്വേഷണത്തിലായിരുന്നു അവള്‍. പ്രാര്‍ത്ഥനാഭരിതമായ ഒരു എളിയ ജീവിതമായിരുന്നു അവള്‍ ആഗ്രഹിച്ചിരുന്നത്. 1891-ല്‍ തന്റെ വീട്ടില്‍ നിന്നും വളരെ ദൂരെയുള്ള ഒരു സ്ഥലത്തേക്ക് ഒളിച്ചോടുവാനും അവിടെ മലമ്പ്രദേശത്ത് പ്രാര്‍ത്ഥനയിലും, അനുതാപത്തിലും അധിഷ്ഠിതമായ ജീവിതം നയിക്കുവാനും അവള്‍ പദ്ധതിയിട്ടു. എന്നാല്‍ ഈ പദ്ധതി പ്രായോഗികമായില്ല. അവള്‍ തന്റെ മൂന്ന്‍ കൂട്ടുകാരികള്‍ക്കൊപ്പം സ്ഥിരമായി പള്ളിയില്‍ പോകുകയും ദേവാലയം വൃത്തിയാക്കുകയും, അള്‍ത്താര അലങ്കരിക്കുകയും ചെയ്തു. ക്രിസ്തുവിനെ അനുകരിക്കുവാനുള്ള ആഴമായ ആഗ്രഹം കൊണ്ട് അവള്‍ പാവങ്ങളേയും, രോഗികളേയും സഹായിക്കുകയും, തന്റെ ഇടവകയില്‍ ഏകാന്തവാസം നയിക്കുന്നവരെ സന്ദര്‍ശിക്കുകയും അവര്‍ക്ക് സാന്ത്വനം നല്‍കുകയും ചെയ്തു. കുഷ്ഠരോഗികളേയും, ചിക്കന്‍പോക്സ് പിടിപ്പെട്ടവരേയും വരെ അവള്‍ ശുശ്രൂഷിച്ചിരുന്നു. രോഗികളായവര്‍ മരിക്കുന്ന സാഹചര്യങ്ങളില്‍ അവരുടെ അനാഥരായ മക്കളെ ത്രേസ്യാ സന്തോഷത്തോടെ പരിപാലിച്ചു. അപ്രകാരം നോബല്‍പുരസ്കാര ജേതാവും, മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയുമായ കല്‍ക്കട്ടയിലെ മദര്‍ തെരേസയുടേതിനു സമാനമായ നേട്ടം കേരളത്തിലെ അവഗണിക്കപ്പെട്ട് കിടന്നിരുന്ന ഒരു ഗ്രാമത്തിലെ പ്രേഷിതവേലയിലൂടെ മറിയം ത്രേസ്യ കൈവരിച്ചു. ആളുകളെ പ്രസിദ്ധരാക്കുന്ന ടെലിവിഷന്‍, ക്യാമറ, വാര്‍ത്താ മാധ്യമങ്ങള്‍ തുടങ്ങിയവ ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍, മദര്‍ തെരേസക്കും അര നൂറ്റാണ്ടിനു മുന്നെയാണ് മറിയം ത്രേസ്യ പാവങ്ങള്‍ക്കായി തന്റെ ജീവിതം ഉഴിഞ്ഞു വെച്ചത്. ത്രേസ്യായും അവളുടെ മൂന്ന്‍ സഹചാരികളും കൂടി ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പ്‌ ഉണ്ടാക്കുകയും ഒരു പ്രേഷിത സംഘം രൂപീകരിക്കുകയും ചെയ്തു. പുരുഷന്‍മാര്‍ക്കൊപ്പമല്ലാതെ സ്ത്രീകള്‍ വീട് വിട്ട് പുറത്ത്‌ പോകാറില്ലാത്ത ആചാരത്തെ മറികടന്നുകൊണ്ടായിരുന്നു അവരുടെ ഈ പ്രവര്‍ത്തനങ്ങള്‍. സഹായം ആവശ്യമായ കുടുംബങ്ങളെ കണ്ടെത്തി അവര്‍ സഹായിച്ചു. വിപ്ലവകരമായ ഈ നൂതന സംരഭം “പെണ്‍കുട്ടികളെ തെരുവിലേക്കിറക്കുന്നു” എന്ന വിമര്‍ശനത്തെ ക്ഷണിച്ചു വരുത്തി. ത്രേസ്യയാകട്ടെ തന്റെ വിശ്വാസം മുഴുവനും യേശുവും, മറിയവും, യൗസേപ്പിതാവുമടങ്ങുന്ന തിരുകുടുംബത്തില്‍ അര്‍പ്പിച്ചു. പലപ്പോഴും അവള്‍ക്ക് ദര്‍ശനങ്ങള്‍ നിരന്തരം ഉണ്ടാവുകയും അതില്‍നിന്നും തന്റെ പ്രേഷിത ദൗത്യത്തിന്, പ്രത്യേകിച്ച് പാപികളെ മാനസാന്തരപ്പെടുത്തുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. അവള്‍ പാപികള്‍ക്ക് വേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും, അവരെ സന്ദര്‍ശിക്കുകയും, അനുതപിക്കുവാനായി അവരെ പ്രേരിപ്പിക്കുകയും ചെയ്തു. അവളുടെ സന്യാസപരവും, അനുതാപപരവുമായ പ്രവര്‍ത്തികള്‍ പുരാതനകാലത്തെ സന്യാസിമാരുടെ കഠിനമായ പ്രവര്‍ത്തനങ്ങളെയാണ് ഓര്‍മ്മിപ്പിക്കുന്നത്. പ്രവചനവരം, രോഗശാന്തി, തേജോവലയം, മാധുര്യമേറിയ പരിമളം തുടങ്ങിയ നിഗൂഡമായ ദൈവീക സമ്മാനങ്ങളാല്‍ അനുഗ്രഹീതയായിരുന്നു മറിയം ത്രേസ്യ. ആവിലായിലെ വിശുദ്ധ തെരേസയുടെ ജീവിതത്തിനു സമാനമായി ആത്മീയ ഉന്മാദത്തില്‍ വായുവില്‍ നിലംതൊടാതെ നില്‍ക്കുക തുടങ്ങിയ അത്ഭുതകരമായ സംഭവങ്ങള്‍ അവളുടെ ജീവിതത്തിലും ഉണ്ടാകാറുണ്ടായിരുന്നു. വെള്ളിയാഴ്ചകളില്‍ ത്രേസ്യ തന്റെ മുറിയുടെ ഭിത്തിയില്‍ നിലംതൊടാതെ ക്രൂശിതരൂപത്തിന്റെ ആകൃതിയില്‍ ഉയര്‍ന്നു നില്‍ക്കുന്നത്‌ കാണുവാന്‍ ആളുകള്‍ തടിച്ചുകൂടുമായിരിന്നുവെന്ന് പറയപ്പെടുന്നു. ഒരുപക്ഷേ, ഇത്തരം നിഗൂഡ വരദാനങ്ങള്‍ കൊണ്ട് അവള്‍ നിറഞ്ഞിരിന്നെങ്കിലും തന്റെ വിനയവും എളിമയും നിലനിര്‍ത്തുവാന്‍ ദൈവം അവള്‍ക്ക്‌ ചില സഹനങ്ങളും നല്‍കി. പിയട്രേല്‍സിനായിലെ പ്രസിദ്ധനും ധന്യനുമായ പാദ്രെ പിയോയേപോലെ അവള്‍ക്കും പഞ്ചക്ഷതമുണ്ടായി. എന്നാല്‍ അവള്‍ ഇത് ശ്രദ്ധാപൂര്‍വ്വം പൊതുജനങ്ങളില്‍ നിന്നും മറച്ചുവെച്ചു. പാദ്രെ പിയോയേപോലെ തന്നെ, ഏതാണ്ട് അവളുടെ ജീവിതകാലം മുഴുവനും അവള്‍ക്ക്‌ പൈശാചിക ആക്രമണങ്ങളും, ഉപദ്രവങ്ങളും സഹിക്കേണ്ടതായി വന്നു. 1902നും 1905നും ഇടക്ക്‌, മെത്രാന്റെ നിര്‍ദ്ദേശപ്രകാരം അവളുടെ ഇടവക വികാരിയായിരുന്ന ജോസഫ് വിതയത്തില്‍ അച്ചന്റെ കീഴില്‍ അവള്‍ തുടരെ തുടരെ ബാധയൊഴിപ്പിക്കലിന് വിധേയയായി. ത്രേസ്യ പിശാചിന്റെ കയ്യിലെ കളിപ്പാട്ടം പോലെയായിരിക്കുന്നത് കണ്ട് ആ പുരോഹിതന്‍ അത്ഭുതത്തിന് ഇടയാക്കി. എന്നാല്‍ ഈ ബാധയൊഴിപ്പിക്കലുകള്‍ ചില ആളുകള്‍ അവളെ വ്യാജയായ വിശുദ്ധ എന്ന് സംശയിക്കുവാന്‍ ഇടനല്‍കി. വിശുദ്ധയായിരുന്ന മേരി മഗ്ദലനപോലും യേശുവിന്റെ കീഴില്‍ ബാധയൊഴിപ്പിക്കലിന് വിധേയയാവുകയും, അവളെ പിന്നീട്, ബാധയേറിയ പാപിയാണെന്ന അക്കാലത്തെ മിഥ്യാധാരണയുടെ അടിസ്ഥാനത്തില്‍ പേര് വെളിപ്പെടുത്താതെ പാപിയായ യുവതിയെന്നു വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതായികാണാം (ലൂക്കാ 7:36-50). മറിയം ത്രേസ്യാക്കും നിരവധി പ്രലോഭനങ്ങള്‍ക്കെതിരെ പോരാടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് വിശ്വാസത്തിന്റേയും, വിശുദ്ധിയുടേയും കാര്യത്തില്‍. ആത്മാവിന്റെ ഇരുണ്ട രാത്രികളെ അവള്‍ മറികടന്നു. 1902 മുതല്‍ അവളുടെ മരണം വരെ വിതയത്തില്‍ അച്ചനായിരുന്നു അവളുടെ ആത്മീയ നിയന്താവ്‌. അവള്‍ തന്റെ ഹൃദയം പൂര്‍ണ്ണമായും ആത്മവിശ്വാസത്തോടും അദ്ദേഹത്തിന്റെ മുമ്പില്‍ തുറക്കുകയും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ പാലിക്കുകയും ചെയ്തു. അവളുടെ 55 എഴുത്തുകളില്‍ 53 എണ്ണം ആത്മീയ നിര്‍ദ്ദേശങ്ങളും, ഉപദേശങ്ങളും ആരാഞ്ഞുകൊണ്ട് വിതയത്തില്‍ അച്ചന് എഴുതിയ കത്തുകളായിരുന്നു. #{red->n->n->ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപനം}# 1903-ല്‍ മറിയം ത്രേസ്യാ ഏകാന്തമായ ഒരു പ്രാര്‍ത്ഥനാ ഭവനം നിര്‍മ്മിക്കുവാനുള്ള അനുവാദത്തിനായി മെത്രാന്റെ പക്കല്‍ അപേക്ഷ സമര്‍പ്പിച്ചു. തൃശൂര്‍ ജില്ലയിലെ അന്നത്തെ അപ്പസ്തോലിക വികാര്‍ ആയിരുന്ന മാര്‍ ജോണ്‍ മേനാച്ചേരി ആദ്യം അവളുടെ ദൈവനിയോഗത്തെ പരീക്ഷിക്കുവാന്‍ തീരുമാനിച്ചു. പുതിയതായി രൂപമെടുത്ത ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഭയില്‍ ചേരുവാന്‍ അദ്ദേഹം അവളോടു ആവശ്യപ്പെട്ടു.1912-ല്‍ അദ്ദേഹം അവള്‍ക്ക്‌ ഒല്ലൂരിലുള്ള കര്‍മ്മലീത്താ മഠത്തില്‍ താമസിക്കുവാനുള്ള സംവിധാനമൊരുക്കി. എന്നാല്‍ താന്‍ അതിനായിട്ടല്ല വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അവള്‍ക്കറിയാമായിരുന്നു. അവിടത്തെ കന്യാസ്ത്രീകള്‍ അവളെ തങ്ങളുടെ സഭയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തെങ്കിലും ഇതല്ല തന്റെ ദൈവവിളിയെന്ന കാര്യം അവള്‍ക്കറിയാമായിരുന്നു. അങ്ങനെ 1913-ല്‍ മാര്‍ ജോണ്‍ മേനാച്ചേരി ഒരു പ്രാര്‍ത്ഥനാ ഭവനം നിര്‍മ്മിക്കുവാന്‍ അവളെ അനുവദിക്കുകയും അതിന്റെ വെഞ്ചിരിപ്പിനായി തന്റെ സെക്രട്ടറിയേ അയക്കുകയും ചെയ്തു. അധികം വൈകാതെ ത്രേസ്യാ അങ്ങോട്ടേക്ക് മാറുകയും, അവളുടെ മൂന്ന്‍ സഹചാരികളും അവളോടൊപ്പം ചേരുകയും ചെയ്തു. അവര്‍ പ്രാര്‍ത്ഥനയും കഠിനമായ അനുതാപവും നിറഞ്ഞ ഒരു ജീവിതം നയിച്ചു പോന്നു. കൂടാതെ രോഗികളെ സന്ദര്‍ശിക്കുക, ജാതിയും മതവും നോക്കാതെ പാവങ്ങളെ സഹായിക്കുക തുടങ്ങിയ നല്ല പ്രവര്‍ത്തികള്‍ അനുഷ്ഠിച്ച് പോന്നു. മറിയം ത്രേസ്യയുടെ നേതൃത്വത്തിലുള്ള ഈ പ്രവര്‍ത്തനങ്ങള്‍ കുടുംബങ്ങളെ സേവിക്കുവാന്‍ വേണ്ടിയുള്ള ഒരു ആത്മീയസഭയുടെ സാധ്യത മെത്രാന്‍ കണ്ടെത്തി. അങ്ങനെ 1914 മെയ്‌ 14ന് മറിയം ത്രേസ്യാ നിത്യവൃതവാഗ്ദാനം സ്വീകരിച്ചു കൊണ്ട് ഹോളി ഫാമിലി (C.H.F) എന്ന് പേരോട് കൂടിയ സന്യാസിനീ സഭക്ക്‌ സഭാപരമായി സ്ഥാപനം കുറിച്ചു. അവളുടെ മൂന്ന്‍ സഹചാരികളും ആ സഭയിലെ പോസ്റ്റുലന്റ്സായി ചേര്‍ക്കപ്പെട്ടു. ഈ പുതിയ സന്യാസിനീ സഭയുടെ ആദ്യത്തെ സുപ്പീരിയര്‍ മറിയം ത്രേസ്യായും ജോസഫ് വിതയത്തില്‍ അച്ചന്‍ ചാപ്ലയിനുമായി തീര്‍ന്നു. #{red->n->n-> പുതിയ സഭയുടെ പരിപാലനം}# പുതിയതായി സ്ഥാപിക്കപ്പെട്ട സഭക്ക്‌ എഴുതപ്പെട്ട നിയമസംഹിതകള്‍ ഉണ്ടായിരുന്നില്ല. സിലോണിലെ (ഇന്നത്തെ ശ്രീലങ്ക) ബോര്‍ഡ്യൂക്സ് ഹോളി ഫാമിലി സന്യാസിനീകളുടെ ഭവനത്തില്‍ നിന്നും അവരുടെ നിയമസംഹിത മാര്‍ ജോണ്‍ മേനാച്ചേരി നേരിട്ട് ശേഖരിച്ചു. അവ സ്ഥാപകയായ മറിയം ത്രേസ്യാക്ക് മെത്രാന്‍ കൈമാറുകയും ചെയ്തു. താന്‍ വളരെ ശ്രദ്ധയോട് കൂടി പരിപാലിച്ചു വന്ന സഭയില്‍ ത്രേസ്യ നിയമങ്ങള്‍ നടപ്പിലാക്കി. ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പും പിമ്പുമുള്ള ബുദ്ധിമുട്ടേറിയ വര്‍ഷങ്ങളില്‍ ദൈവീക പരിപാലനയിലുള്ള വിശ്വാസവും അതിയായ ഊര്‍ജ്ജസ്വലതയോടും കൂടി പ്രവര്‍ത്തിച്ചതിന്റെ ഫലമായി, 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്ന്‍ പുതിയ മഠങ്ങളും, സ്കൂളുകളും, രണ്ട് പാര്‍പ്പിട സൗകര്യങ്ങളും, പഠനത്തിനുള്ള ഒരു ഭവനവും, ഒരു അനാഥാലയവും സ്ഥാപിക്കുവാന്‍ ത്രേസ്യാക്ക് കഴിഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമായിരുന്നു മറിയം ത്രേസ്യാ വളരെയേറെ പ്രാധ്യാന്യം കൊടുത്തിരുന്നു. അവളുടെ ലാളിത്യവും, എളിമയും, വിശുദ്ധിയും നിരവധി പെണ്‍കുട്ടികളെ അവളിലേക്കാകര്‍ഷിച്ചു. അമ്പതാമത്തെ വയസ്സില്‍ അവള്‍ മരിക്കുമ്പോള്‍ 55 കന്യാസ്ത്രീകളും, 30 താമസക്കാരും, 10 അനാഥരും അവളുടെ പരിപാലനയില്‍ ഉണ്ടായിരുന്നു. 1964-ല്‍ സഹസ്ഥാപകനായ വിതയത്തിലച്ചന്‍ മരിക്കുന്നത് വരെ അചഞ്ചലമായി മുന്നേറികൊണ്ടിരുന്ന ഈ സഭയുടെ അമരത്തു അദ്ദേഹം ഉണ്ടായിരുന്നു. രണ്ടായിരാമാണ്ടായപ്പോഴേക്കും ഈ സന്യാസിനീ സഭക്ക്‌ കേരളത്തിലും, വടക്കെ ഇന്ത്യയിലും, ജര്‍മ്മനിയിലും, ഘാനയിലുമായി 1584 ഓളം നിത്യവൃതമെടുത്ത കന്യാസ്ത്രീകള്‍ സേവനനിരതരായി ഉണ്ടായി. നിലവില്‍ 7 പ്രോവിന്‍സുകളും, 119 നോവീസുകളും, 176 ഭവനങ്ങളും ഹോളി ഫാമിലി (C.H.F) സഭക്കുണ്ട്. #{red->n->n-> മരണവും വിശുദ്ധ പദവി പ്രഖ്യാപനവും}# 1926 ജൂണ്‍ 8നാണ് മറിയം ത്രേസ്യാ മരണപ്പെടുന്നത്. ഭാരമുള്ള എന്തോ വസ്തു കാലില്‍ വീണത് മൂലമുള്ള മുറിവ് അതിയായ സഹനങ്ങള്‍ക്ക് വഴി തെളിയിച്ചു. പ്രമേഹരോഗമുണ്ടായിരുന്നതിനാല്‍ ആ മുറിവ് ഭേതമാകാത്തതായിരുന്നു മരണത്തിന്റെ കാരണം. അവളുടെ മരണശേഷം മറിയം ത്രേസ്യായുടെ പ്രസിദ്ധി നാടെങ്ങും പരന്നു. അവളോടുള്ള മാദ്ധ്യസ്ഥ സഹായം വഴിയായി നിരവധി രോഗികള്‍ അത്ഭുതകരമായി സുഖപ്പെട്ടു. 1971-ല്‍ ദൈവശാസ്ത്ര പണ്ഡിതന്മാരും ചരിത്രകാരന്മാരും അടങ്ങുന്ന ഒരു സംഘം അവളുടെ ജിവിതം, നന്മപ്രവര്‍ത്തികള്‍, എഴുത്തുകള്‍ തുടങ്ങിയവയെ കുറിച്ച് പരിശോധിക്കുകയും ജീവിച്ചിരുന്ന 15-ഓളം ദൃക്‌സാക്ഷികളില്‍ നിന്നും വേണ്ട വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. 1983-ല്‍ സഭയുടെ രൂപതാതലത്തിലുള്ള ട്രിബ്യൂണല്‍ മുമ്പാകെ അവരുടെ നിഗമനങ്ങള്‍ സമര്‍പ്പിച്ചു. മറിയം ത്രേസ്യായുടെ മാധ്യസ്ഥത്തില്‍ നടന്ന് നിരവധി അത്ഭുതങ്ങളില്‍ ഒരെണ്ണം 1992-ല്‍ സഭ വളരെ വിശദമായി ഉറപ്പുവരുത്തി. 1956-ല്‍ ജനിച്ച മാത്യു പെല്ലിശ്ശേരി ജന്മനാ മുടന്തനായിരുന്നു. തന്റെ പതിനാലാമത്തെ വയസ്സ് വരെ വളരെ ആയാസപ്പെട്ടാണ് അവന്‍ നടന്നിരുന്നത്. അവന്റെ രോഗം ഭേദമാകുന്നതിനായി കുടുംബം ഒന്നടങ്കം 33 ദിവസം ഉപവസിക്കുകയും, മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥം യാചിക്കുകയും ചെയ്തു. 1970 ഓഗസ്റ്റ്‌ 21ന് ഉറങ്ങുന്നതിനിടക്ക് അവന്റെ വലത് കാല്‍ അത്ഭുതകരമായി സൌഖ്യം പ്രാപിച്ചു. തുടര്‍ന്നു 39 ദിവസത്തെ പ്രാര്‍ത്ഥനക്കും ഉപവാസത്തിനും ശേഷം 1974 ഓഗസ്റ്റ്‌ 28ന് അവന്റെ ഇടത് കാലും ശരിയായി. അതിനു ശേഷം മാത്യുവിന് നടക്കുവാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഈ ഇരട്ട രോഗശാന്തി ഇന്ത്യയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള ഒമ്പതോളം ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷം വൈദ്യശാസ്ത്രത്തിനു വിശദീകരിക്കുവാന്‍ കഴിയാത്തതാണെന്ന് സാക്ഷ്യപ്പെടുത്തി. ഇത് ദൈവദാസിയായ മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥതയാല്‍ സംഭവിച്ചതാണെന്ന്‍ വിശുദ്ധീകരണ നടപടികളുടെ ചുമതലയുള്ള സമിതി 2000 ജനുവരി 1ന് അംഗീകരിച്ചു. ഇതിനിടെ 1999 ജൂണ്‍ 28ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ദൈവദാസിയായിരുന്ന മറിയം ത്രേസ്യയെ ധന്യയായി പ്രഖ്യാപിച്ചു. അത്ഭുത രോഗശാന്തി സഭാപരമായി മറിയം ത്രേസ്യയുടെ വിശുദ്ധീകരണ പ്രഖ്യാപനത്തിനാവശ്യമായ ഏറ്റവും അവസാനത്തെ കാര്യമായിരുന്നു. 2000 ഏപ്രില്‍ 9ന് ധന്യയായ മറിയം ത്രേസ്യയെ അന്നത്തെ മാര്‍പാപ്പയായിരിന്ന ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
Image: /content_image/News/News-2019-07-02-06:29:27.jpg
Keywords: മറിയം ത്രേസ്യ
Content: 10667
Category: 18
Sub Category:
Heading: തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണം: സീറോ മലബാര്‍ മീഡിയ കമ്മിഷന്‍
Content: കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കിയ മാര്‍പാപ്പായുടെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന് സീറോമലബാര്‍ മീഡിയ കമ്മിഷന്‍. വത്തിക്കാനില്‍ നിന്നു വന്ന തീരുമാനങ്ങള്‍ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നു കമ്മീഷൻ വ്യക്തമാക്കി. ഒന്നാമതായി, മേജര്‍ ആര്‍ച്ചുബിഷപ്പ് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് വത്തിക്കാന്‍ തീരുമാനം നടപ്പിലാക്കുന്നതിന് എറണാകുളം മേജര്‍ ആര്‍ച്ചുബിഷപ്സ് ഹൗസില്‍ ചെന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. മാര്‍പാപ്പായുടെ തീരുമാനങ്ങള്‍ വത്തിക്കാന്‍ പ്രതിനിധി വഴി മുന്‍കൂട്ടി അറിയാമായിരുന്ന മാര്‍ ആലഞ്ചേരി പിതാവ്, അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ക്രമീകരണത്തിനുശേഷം, തിരക്കുപിടിച്ച ഒരു ദിവസത്തിന്റെ അവസാനത്തില്‍ ജൂണ്‍ 26-ാം തിയതി വൈകുന്നേരം എട്ടു മണിയോടെയാണ് എറണാകുളം മേജര്‍ ആര്‍ച്ചുബിഷപ്സ് ഹൗസില്‍ എത്തുന്നത്. ആദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നത് സഭയുടെ ആസ്ഥാനകാര്യാലയത്തിലെ രണ്ട് വൈദികരും സെക്രട്ടറിയായ വൈദികവിദ്യാര്‍ത്ഥിയുമായിരുന്നു. മേജര്‍ ആര്‍ച്ചുബിഷപ്സ് ഹൗസിലെത്തിയ പിതാവ് ഭക്ഷണമുറിയിലായിരുന്ന അഭിവന്ദ്യ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവിനെ കാണുകയും, പിതാവിനോടും മറ്റ് വൈദികരോടുമൊപ്പം അത്താഴം കഴിക്കുകയും ചെയ്തു. പിന്നീട് മാര്‍ എടയന്ത്രത്ത് പിതാവുമായി വത്തിക്കാന്റെ തീരുമാനങ്ങളെ സംബന്ധിച്ച് വ്യക്തിപരമായ സംഭാഷണം നടത്തിയ ശേഷമാണ് പിതാവ് ഉറങ്ങാന്‍ പോയത്. 27-ാം തിയതി രാവിലെ മാര്‍ ആലഞ്ചേരി പിതാവ് കൂരിയായിലുള്ള മറ്റുള്ളവരെ കാണുകയും ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. ചുണങ്ങംവേലി നിവേദിതയിലായിരുന്ന സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലുമായി സംസാരിച്ച് കാര്യങ്ങള്‍ ക്രമപ്പെടുത്തുയുണ്ടായി. ഒരു കാര്യം ഇവിടെ വ്യക്തമാക്കപ്പെടേണ്ടതുണ്ട്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനത്തു നിന്ന് ഒരിക്കലും മാറ്റിനിര്‍ത്തപ്പെട്ടിട്ടില്ല. പിതാവിന്റെയും സ്ഥിരം സിനഡിന്റെയും ആശയപ്രകാരവും അംഗീകാരത്തോടെയുമാണ് മാര്‍ ജേക്കബ് മനത്തോടത്ത് പിതാവിനെ അഡ്മിനിസ്ട്രേറ്റര്‍ (സേദേ പ്ലേന) ആയി നിയമിച്ചത്. അതിനു ശേഷവും അതിരൂപതയുടെ മെത്രാപ്പോലീത്തയായി ആലഞ്ചേരി പിതാവു തുടരുകയായിരുന്നു. ഇതാണ് (സേദേ പ്ലേന) എന്ന ലത്തീന്‍ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. ആ നിലയില്‍ എറണാകുളം മേജര്‍ ആര്‍ച്ചുബിഷപ്സ് ഹൗസിലുള്ള തന്റെ മുറിയില്‍ നിയമപ്രകാരം താമസം തുടരാമായിരുന്നു എന്നിരിക്കെ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിലേയ്ക്ക് അദ്ദേഹം താമസം മാറ്റിയത് അഡ്മിനിസ്ട്രേറ്റര്‍ക്ക് തന്റെ ഉത്തരവാദിത്വം സ്വതന്ത്രമായി നിര്‍വഹിക്കുവാന്‍ അവസരം നല്‍കുന്നതിനു വേണ്ടിയായിരുന്നു. അഡ്മിനിസ്ട്രേറ്ററിന്റെ സേവനം പരിശുദ്ധ പിതാവ് അവസാനിപ്പിച്ചപ്പോള്‍ സ്വാഭാവികമായും അതിരൂപതയുടെ ഭരണച്ചുമതല കര്‍ദ്ദിനാളില്‍ നിക്ഷിപ്തമായി. അഡ്മിനിസ്ട്രേറ്റര്‍ ഉണ്ടായിരുന്ന സമയത്തും അതിരൂപതയുടെ മെത്രാപ്പോലീത്ത താനായിരുന്നതുകൊണ്ട് റോമില്‍ നിന്നു വന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകിച്ച് ചുമതലയേല്‍ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അതേസമയം, മാര്‍പാപ്പ നല്‍കിയ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഹായമെത്രാന്മാരുമായി സംസാരിക്കേണ്ടതുണ്ടായിരുന്നു. വത്തിക്കാന്റെ തീരുമാനം അഡ്മിനിസ്‌ട്രേറ്ററെയും സഹായമെത്രാന്മാരെയും വത്തിക്കാന്‍ പ്രതിനിധി മുന്‍കൂട്ടി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, എറണാകുളം-അങ്കമാലി മെത്രാപ്പോലീത്തയെന്ന നിലയിലുള്ള തന്റെ സ്വന്തം വസതിയിലേയ്ക്ക് മേജര്‍ ആര്‍ച്ചുബിഷപ്പ് 26-ാം തിയതി വൈകുന്നേരം എത്തിച്ചേര്‍ന്നത്. മറിച്ച്, പോലീസിന്റെ സാന്നിദ്ധ്യത്തില്‍ രാത്രിയില്‍ അരമനയില്‍ എത്തി ചാര്‍ജ് എടുത്തെന്ന പ്രചരണം വസ്തുതാപരമല്ല. രണ്ടാമതായി, സഹായമെത്രാന്മാരുടെ കാര്യത്തില്‍ വത്തിക്കാന്‍ തീരുമാനം നടപ്പിലാക്കിയ രീതിയെക്കുറിച്ചാണ്. ഒരു വര്‍ഷത്തിനു മുന്‍പ് മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിക്കപ്പെട്ടപ്പോള്‍ സഹായമെത്രാന്മാരെ അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന അധികാരത്തില്‍ നിന്നാണ് മാറ്റി നിര്‍ത്തിയിരുന്നത്. (''... the powers granted to the Auxiliary Bishops of the Archeparchy of Ernakulam-Angamaly are also suspended.' - Letter from the Congregation for the Oriental Chruches, Prot. No. 157/2018, June 22, 2018). എന്നാല്‍, ഇത്തവണ മാര്‍പാപ്പായുടെ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് ഭാരതത്തിലെ വത്തിക്കാന്‍ സ്ഥാനപതി നല്‍കിയിരിക്കുന്ന കത്തില്‍ പറഞ്ഞിരിക്കുന്നത് ഈ മെത്രാന്മാരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നു എന്നാണ്. (''His Lordship Bishop Sebastian Adayanthrath and His Lordship Bishop Jose Puthenveettil are to be suspended from their Offices as Auxiliary Bishops of the Archeparchy of Ernakulam-Angamaly.' - N. 2847/19, dated 24 June 2019) സീറോമലബാര്‍ സഭയുടെ സിനഡ് ഈ രണ്ടു പിതാക്കന്മാരുടെയും പുതിയ അജപാലന ശുശ്രൂഷയെ സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും വത്തിക്കാന്‍ പ്രതിനിധിയുടെ കത്തില്‍ പറയുന്നുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തുനിന്ന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവിനെയും മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പിതാവിനെയും മാറ്റി നിര്‍ത്തിയ സാഹചര്യത്തില്‍, പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തില്‍ നിന്ന് നല്‍കപ്പെട്ട കത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, മേജര്‍ ആര്‍ച്ചുബിഷപ്പുമായി ആലോചിച്ചാണ് സഹായമെത്രാന്മാര്‍ അവരുടെ പുതിയ താമസസ്ഥലം തീരുമാനിച്ചിരിക്കുന്നത്. (''The Auxiliary Bishops shall choose their residences in consultation with Your Beatitude, awaiting the discernment of the Synod of Bishops regarding their future role'. - Letter from the Prefect of the Oriental Congregation.' - (Prot. N. 157/2018, dated 26 June, 2019). അതിന്‍പ്രകാരം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ് കാഞ്ഞൂരുള്ള ഐശ്വര്യഗ്രാമിലും, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പിതാവ് ചുണങ്ങംവേലിയിലുള്ള നിവേദിതയിലും താമസമാക്കിയിരിക്കുന്നു. മൂന്നാമതായി, മാര്‍പാപ്പാ നല്‍കിയ തീരുമാനങ്ങളും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രിഗേഷന്‍ പഠിച്ചതിനു ശേഷം മാര്‍പാപ്പായ്ക്കു നല്‍കിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് പരിശുദ്ധ പിതാവ് തീരുമാനങ്ങള്‍ എടുത്തത് എന്ന് പൗരസ്ത്യ തിരുസംഘത്തില്‍ നിന്നുള്ള കത്തിന്റെ ആമുഖത്തില്‍ വ്യക്തമായി പറയുന്നുണ്ട്. (''These decisions of the Roman Pontiff were taken after this Congregation had studied the report presented by the Apostolic Administrator and submitted some proposals, in preparation for the August Session of the Synod of Bishops of the Syro-Malabar Church, for the approval of the Holy Father'. - Prot. N. 157/2018, dated June 26, 2019). മാത്രവുമല്ല, പരിശുദ്ധ പിതാവിന്റെ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് വത്തിക്കാന്‍ പ്രതിനിധി എഴുതിയ കത്തില്‍ മൂന്നാമതായി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ നിന്നും കോണ്‍ഗ്രിഗേഷന്റെ കത്തില്‍ അതിരൂപതയുടെ സാമ്പത്തിക ഭരണം സംബന്ധിച്ച് മേജര്‍ ആര്‍ച്ചുബിഷപ്പിന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളില്‍ നിന്നും വ്യക്തമാകുന്നത്, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പൗരസ്ത്യ തിരുസംഘത്തിന് നല്‍കിയ റിപ്പോര്‍ട്ടും കൂടി പരിഗണിച്ചാണ് തീരുമാനം വന്നിരിക്കുന്നത് എന്നാണ്. ഇതില്‍ നിന്നു വ്യത്യസ്തമായി മാര്‍ ജേക്കബ് മനത്തോടത്ത് പിതാവ് അഭിപ്രായം പറഞ്ഞിരിക്കുന്നുവെന്ന രീതിയിലുള്ള മാധ്യമ വാര്‍ത്തകള്‍ ശരിയല്ല. അദ്ദേഹം മാധ്യമങ്ങളോട് സൂചിപ്പിച്ചതുപോലെ, അഡ്മിനിസ്‌ട്രേറ്ററുടെ സേവനം സമാപിപ്പിച്ചതും സഹായ മെത്രാന്മാരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയതുമായ തീരുമാനങ്ങള്‍ മാര്‍പാപ്പ എടുത്തിരിക്കുന്നത് വിവിധ തലങ്ങളില്‍, വിവിധ സ്രോതസ്സുകളിലൂടെ ലഭിച്ച വാര്‍ത്തകളുടെയും റിപ്പോര്‍ട്ടുകളുടെയും വത്തിക്കാന്റെ സ്വന്തമായ അന്വേഷണ മാര്‍ഗ്ഗങ്ങളിലൂടെ ലഭിച്ച റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ്. പരിശുദ്ധ പിതാവിന്റെയും പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘത്തിന്റെയും തീരുമാനങ്ങളെ അംഗീകരിക്കാതെ അവയ്‌ക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കുകയും അത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന നടപടി ആരുടെ ഭാഗത്തുനിന്ന്് ഉണ്ടായാലും തികഞ്ഞ അച്ചടക്ക ലംഘനമാണ്. സഭാ സംവിധാനത്തില്‍ അംഗീകരിക്കാനാവാത്ത നിലപാടാണിത്. അതിനാല്‍, ദൈവമഹത്വത്തിനും സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കും വേണ്ടി സഭാധികാരികളിലൂടെ ദൈവം ഭരമേല്പിച്ചിട്ടുള്ള ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കാന്‍ എല്ലാവരും പരിശ്രമിക്കേണ്ടതാണെന്നും സീറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍ പത്രകുറിപ്പിൽ രേഖപ്പെടുത്തി.
Image: /content_image/India/India-2019-07-02-06:46:28.jpg
Keywords: സീറോ
Content: 10668
Category: 1
Sub Category:
Heading: ക്രിസ്തുവിലേക്കു തിരിയുന്നില്ലങ്കിൽ രാജ്യം നശിക്കും: പോളണ്ടിൽ ഇനി ഓരോ വർഷവും കുരിശിന്റെ വഴിയിലെ ഓരോ സ്ഥലങ്ങൾ
Content: ലോകരക്ഷകനായ യേശുക്രിസ്തു തന്റെ രക്ഷാകര പദ്ധതി പൂർത്തിയാക്കിട്ട് രണ്ടായിരം വർഷം കഴിഞ്ഞിട്ടും രാജ്യങ്ങളും കുടുംബങ്ങളും വ്യക്തികളും ഇനിയും ക്രിസ്തുവിലേക്കു തിരിയുന്നില്ലങ്കിൽ അവർ നാശത്തിന്റെ വക്കിലാണ് എന്ന സത്യം തിരിച്ചറിഞ്ഞ് പോളണ്ട് 14 വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന അനുതാപ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു. മാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രശസ്തമായ ഗിയട്രസ്സ്വാള്‍ഡില്‍ വെച്ച് ജൂലൈ ഒന്നിനായിരുന്നു അനുതാപ പ്രാര്‍ത്ഥനയുടെ ആരംഭം. ഇനിമുതൽ പോളണ്ടിൽ ഓരോ വര്‍ഷത്തെയും കുരിശിന്റെ വഴിയിലെ ഒരു സ്ഥലമായിട്ടായിരിക്കും കണക്കാക്കുക. ഇപ്രകാരം ക്രിസ്തുവിന്റെ രക്ഷാകരപദ്ധതിയുടെ 2000-മത് വാര്‍ഷികമായ 2033-ൽ എത്തുമ്പോഴേക്കും കുരിശിന്റെ വഴിയിലെ പതിനാലു സ്ഥലങ്ങളും പിന്നിട്ടിരിക്കും. നൂറുകണക്കിന് വിശ്വാസികളാണ് പരിഹാര പ്രാര്‍ത്ഥനയുടെ സമാരംഭത്തില്‍ പങ്കെടുക്കുവാന്‍ എത്തിയത്. സാത്താന്റെ കുടിലതകള്‍ തിരിച്ചറിയുക, പാപങ്ങളെക്കുറിച്ച് ബോധവാന്‍മാരാകുകയും, ചെയ്തുപോയ തെറ്റുകൾക്ക് പാപരിഹാരം ചെയ്യുകയും ദൈവത്തോട് ക്ഷമ യാചിക്കുകയും ചെയ്യുക, പാപത്തില്‍ നിന്നും അകന്ന് നടക്കുക എന്നിവ തങ്ങളുടെ ജീവിതക്രമത്തിന്റെ ഭാഗമാക്കാൻ നിരവധി വിശ്വാസികൾ തീരുമാനമെടുത്തു. ആത്മാര്‍ത്ഥമായ കുമ്പസ്സാരം, ജീവിതത്തിന്റെ പുരോഗതിക്കും, മാനസാന്തരത്തിനും വേണ്ടിയുള്ള പരിഹാരം എന്നിവയാണ് 14 വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന അനുതാപ പ്രാര്‍ത്ഥനയുടെ ലക്ഷ്യങ്ങളെന്ന് പ്രാര്‍ത്ഥനാ പരിപാടിയുടെ സംഘടാകരില്‍ ഒരാളായ ജോവാന്ന സ്വാലാട്ട പറഞ്ഞു. ക്രിസ്തുവിലേക്ക് തിരിഞ്ഞില്ലെങ്കില്‍ തങ്ങളുടെ രാജ്യം നശിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. “എന്റെ തിരുമുറിവുകളെക്കുറിച്ച് ഓര്‍ക്കുന്നത് നിനക്ക് ഗുണകരവും എനിക്ക് ആനന്ദകരവുമാണ്” എന്ന വിശുദ്ധ ഫൗസ്റ്റീനയോടുള്ള കര്‍ത്താവിന്റെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് കൊണ്ട് അനുതാപ പ്രാര്‍ത്ഥനക്ക് പുറമേ, ഓരോ വര്‍ഷവും യേശുവിന്റെ പീഡാസഹനങ്ങളെ കുറിച്ചുള്ള ധ്യാനവും, ദിവ്യകാരുണ്യത്തിന്റേയും, ജപമാലരഹസ്യങ്ങളുടേയും പ്രാര്‍ത്ഥനയും, ക്രിസ്തുവിന്റെ തിരുരക്തത്തിന്റെ ലുത്തിനിയയും ഉണ്ടായിരിക്കും. സമീപകാലങ്ങളിലായി പോളണ്ട് തങ്ങളുടെ കത്തോലിക്കാ വ്യക്തിത്വം വീണ്ടെടുക്കുന്നതിനുള്ള ശക്തമായ ശ്രമങ്ങളിലാണ്. സർവ ലോകങ്ങളുടെയും രാജാധിരാജനായ യേശുക്രിസ്തുവിനെ അടുത്തകാലത്ത് പോളണ്ട് തങ്ങളുടെ രാജ്യത്തിന്റെ രാജാവായി ഔദ്യോഗികമായി അംഗീകരിച്ചിരുന്നു.
Image: /content_image/News/News-2019-07-02-11:30:21.jpg
Keywords: പോളണ്ട്,രക്ഷാകര, യേശു
Content: 10669
Category: 1
Sub Category:
Heading: ചരിത്രം കുറിച്ച ട്രംപ്, കിം കൂടിക്കാഴ്ചയിൽ ആശംസകളറിയിച്ച് ഫ്രാൻസിസ് മാർപാപ്പ
Content: യൂ എസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുമ്പോൾ ആധുനിക നോർത്ത് കൊറിയയിൽ കാലുകുത്തുന്ന ആദ്യത്തെ ഭരണാധികാരിയായി ഡൊണാൾഡ് ട്രംപ് മാറിയതിനു പിന്നാലെ ആ ചരിത്ര നിമിഷത്തിന് ആശംസകളർപ്പിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ. ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ ക്ഷണം സ്വീകരിച്ചാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉൻ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചക്കായി ഇരു കൊറിയകളുടെയും അതിർത്തിയിൽ എത്തിയതെന്ന് കരുതപ്പെടുന്നു. കൂടിക്കാഴ്ച ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ടു നിന്നു. ആണവ ചർച്ചകൾ പുനരാരംഭിക്കാനും ഇരു രാജ്യങ്ങളും തീരുമാനമെടുത്തു. പരസ്പരമുള്ള കൂടിക്കാഴ്ചകളിൽ നിന്നും രൂപംകൊണ്ട സാമൂഹിക ഘടനയുടെ ഒരു നല്ല ഉദാഹരണമാണ് കൊറിയയിലേതെന്ന് ജൂൺ മുപ്പതാം തീയതിയിലെ ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ചർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ താൻ പ്രാർത്ഥനകളോടെ അഭിവാദനം ചെയ്യുന്നുവെന്നും, ഈ ബഹുമാന പ്രകടനങ്ങൾ ലോകസമാധാനത്തിലേയ്ക്കുളള ഒരുപടികൂടി ആകട്ടെയെന്നും പാപ്പ ആശംസകളർപ്പിച്ചു. ഇത് മൂന്നാമത്തെ തവണയാണ് ട്രംപും, ഉത്തരകൊറിയൻ ഭരണാധികാരിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ആദ്യത്തെ കൂടിക്കാഴ്ച 2018 ജൂൺമാസം സിംഗപ്പൂരിൽ വച്ചാണ് നടന്നത്. കഴിഞ്ഞ ആഴ്ച അതിർത്തിയിൽ, സമാധാനത്തിനും, ഐക്യത്തിനായി ദക്ഷിണ കൊറിയൻ മെത്രാന്മാർ ഇരുപതിനായിരത്തോളം വരുന്ന വിശ്വാസികളോട് ഒന്നിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് പ്രാർത്ഥിച്ചിരുന്നു. കൊറിയൻ യുദ്ധം ആരംഭിച്ചതിന്റെ 69 വാർഷിക ദിനത്തിലാണ് വിശുദ്ധ ബലിയർപ്പണം നടന്നത്. ക്രൈസ്തവർ വലിയ പീഡനം നേരിടുന്ന രാജ്യമാണ് ഉത്തരകൊറിയ. ഈ പ്രദേശത്ത് സമാധാനവും, ഐക്യവും ഭാവിയിൽ സ്ഥാപിതമാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഏപ്രിൽ മാസം ഇരു കൊറിയകളുടെയും നേതാക്കൾക്ക് ഫ്രാൻസിസ് മാർപാപ്പ വീഡിയോ സന്ദേശം അയച്ചിരുന്നു.
Image: /content_image/News/News-2019-07-02-12:25:41.jpg
Keywords: ട്രംപ്,മാർപാപ്പ,കൊറിയ
Content: 10670
Category: 1
Sub Category:
Heading: വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പിന്റെ ഒരു ഭാഗം കോൺസ്റ്റാൻറ്റിനോപ്പിൾ പാത്രിയാർക്കീസിനു കൈമാറിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Content: കത്തോലിക്കാ സഭയുടെ ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പിന്റെ ഒരു ഭാഗം കോൺസ്റ്റാൻറ്റിനോപ്പിൾ പാത്രിയാർക്കീസിനു കൈമാറിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പ. കോൺസ്റ്റാൻറ്റിനോപ്പിൾ പാത്രിയാർക്കീസ് ബർത്തലോമിയുടെ പ്രതിനിധികളുടെ വത്തിക്കാൻ സന്ദർശനവേളയിൽ ഫ്രാൻസിസ് മാർപാപ്പ നേരിട്ടു മുൻകൈയെടുത്താണ് വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പിന്റെ ഒരു ഭാഗം അവർക്ക് കൈമാറിയത്. മാർപാപ്പയുടെ ചാപ്പലിൽ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പ് അദ്ദേഹം കോൺസ്റ്റാൻറ്റിനോപ്പിൾ പാത്രിയാർക്കീസിന്റെ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയ ആർച്ച് ബിഷപ്പ് ജോബിനാണ് കൈമാറിയത്. മറ്റ് പ്രതിനിധികളും അദ്ദേഹത്തോടൊപ്പം തിരുശേഷിപ്പ് ഏറ്റുവാങ്ങാൻ സന്നിഹിതരായിരുന്നു. ജൂൺ മുപ്പതാം തീയതി ഞായറാഴ്ചയാണ് തിരുശേഷിപ്പ് ഓർത്തഡോക്സ് സഭ ഔദ്യോഗികമായി തുർക്കിയിലെ ഫെറികീയോയി നഗരത്തിലെ ദേവാലയത്തിൽവച്ച് ഏറ്റുവാങ്ങിയത്. അന്ന് വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകിയത് എക്യുമെനിക്കൽ പാത്രിയാർക്കീസായ ബർത്തലോമിയയായിരുന്നു.
Image: /content_image/News/News-2019-07-03-07:26:18.jpg
Keywords: തിരുശേഷി,മാർപാപ്പ,പത്രോ
Content: 10671
Category: 1
Sub Category:
Heading: വ്യാജ ലൈംഗിക ആരോപണ വാർത്ത: മുൻ സെമിനാരി വിദ്യാർത്ഥിയോട് മാപ്പ് ചോദിച്ച് ഐറിഷ് മാധ്യമങ്ങൾ
Content: ഏതെങ്കിലും ഒരു വൈദികൻ പാപത്തിൽ വീഴണമേ എന്ന അതിയായ ആഗ്രഹത്തോടെയാണ് പല മാധ്യമങ്ങളും നിരീശ്വരവാദികളും ഓരോ പ്രഭാതത്തിലും ഉണരുന്നത്. വൈദികനെ കിട്ടിയില്ലെങ്കിൽ കുറഞ്ഞപക്ഷം ഒരു വൈദിക വിദ്യാർത്ഥിയെങ്കിലും വീണുകിട്ടാൻ വേണ്ടി കാത്തിരിക്കും. അതും നടന്നില്ലെങ്കിൽ പിന്നെ കെട്ടിച്ചമച്ച കഥകൾ കൊണ്ട് വാർത്തകൾ സൃഷ്ടിക്കും. പിന്നീട് അത് ഏറ്റെടുത്ത് സഭയെ കുറ്റപ്പെടുത്താൻ ക്രിസ്ത്യൻ നാമധാരികൾ സോഷ്യൽ മീഡിയയിൽ സജ്ജീവം. ഇപ്രകാരം ഒരു വ്യാജ ലൈംഗിക ആരോപണ വാർത്ത നൽകിയതിന് മുൻ സെമിനാരി വിദ്യാർത്ഥിയോട് മാപ്പ് പറഞ്ഞുകൊണ്ട് ഐറിഷ് മാധ്യമങ്ങൾ രംഗത്തെത്തിയത് ലോകശ്രദ്ധ പിടിച്ചുപറ്റുന്നു. റോമിലെ ഐറിഷ് കോളേജിൽ നടന്നു എന്ന് പറഞ്ഞ് വ്യാജ ലൈംഗിക ആരോപണ വാർത്ത നൽകിയതിന് മുൻ സെമിനാരി വിദ്യാർത്ഥിയോട് മൂന്ന് ഐറിഷ് മാധ്യമങ്ങൾ മാപ്പു പറഞ്ഞു. കൊടുത്ത വാർത്ത തെറ്റായിരുവെന്നും, അത് പ്രസിദ്ധീകരിക്കാൻ പാടില്ലായിരുന്നുവെന്നും പറഞ്ഞാണ് ഔദ്യോഗികമായി തന്നെ ഐറിഷ് മാധ്യമങ്ങളായ ദി ഐറിഷ് എക്സാമിനറും, ദി ഐറിഷ് ടൈംസും, ദി എക്കോയും മാപ്പു പറഞ്ഞത്. സ്വവർഗ്ഗ ലൈംഗിക ആരോപണം ഉന്നയിക്കപ്പെട്ട് കോണർ ഗനോൺ എന്ന സെമിനാരി വിദ്യാർത്ഥിയെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തതായി 2018 മെയ് മാസത്തിലാണ് പ്രസ്തുത പത്രങ്ങൾ വാർത്ത നൽകിയത്. സെമിനാരി വിദ്യാർത്ഥി മാധ്യമങ്ങൾക്കെതിരെ പിന്നീട് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അപ്രകാരം ഒരു വാർത്ത നൽകിയതിന് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നുവെന്ന് മാധ്യമങ്ങൾ ഇപ്പോൾ പറയുന്നു. ഹൈക്കോടതി തീരുമാനപ്രകാരം കോണർ ഗനോണിന് നഷ്ടപരിഹാരം മാധ്യമങ്ങൾ നൽകേണ്ടിവരുമെന്ന് കരുതപ്പെടുന്നു. വാർത്തയ്ക്ക് അടിസ്ഥാനമില്ല എന്ന് മനസ്സിലാക്കി ദി ഐറിഷ് എക്സാമിനറും, ദി എക്കോയും വാർത്ത ഉടനടി തന്നെ നീക്കം ചെയ്തിരുന്നെങ്കിലും ദി ഐറിഷ് ടൈംസ് കഴിഞ്ഞ ദിവസമാണ് വാർത്ത നീക്കം ചെയ്തതെന്ന് ഐറിഷ് കാത്തലിക് റിപ്പോർട്ട് ചെയ്തു. ആരോപണം ഉന്നയിക്കപ്പെട്ട രണ്ടു വ്യക്തികളിൽ ഒരാളുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തി ഐറിഷ് കാത്തലിക്കിനോട് പറഞ്ഞത് ലൈംഗിക ആരോപണം മൂലമല്ല മറിച്ച് സ്വന്തം തീരുമാനപ്രകാരമാണ് താൻ സെമിനാരി പഠനം ഉപേക്ഷിച്ചത് എന്നാണ്. ഇപ്രകാരം വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുകയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ വ്യക്തികളും സന്നദ്ധസംഘടനകളും മുന്നോട്ടുവരേണ്ടതാണ്. നിയമപരമായി നേരിട്ടാൽ നഷ്ടപരിഹാരത്തിന്റെ ബാധ്യതകളും ജയിൽവാസവുമായിരിക്കും ഇക്കൂട്ടരെ കാത്തിരിക്കുക.
Image: /content_image/News/News-2019-07-03-09:51:31.jpg
Keywords: വ്യാജ,ഐറിഷ്,മാധ്യമ,സെമിനാരി
Content: 10672
Category: 10
Sub Category:
Heading: ദേവാലയം തകർത്താലും ദൈവവിളി തകർക്കാൻ കഴിയില്ല: ഫ്രാൻസ് നൽകുന്ന പാഠം
Content: പാരീസ്: ദേവാലയ ആക്രമണങ്ങളെ തുടർന്ന് കുപ്രസിദ്ധിയാർജിച്ച ഫ്രാന്‍സില്‍ പൗരോഹിത്യം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഫ്രഞ്ച് കത്തോലിക്ക വാര്‍ത്താപത്രമായ ലാ ക്രോയിക്സിന്റെ റിപ്പോർട്ട് പ്രകാരം ഈ വര്‍ഷം ഫ്രാന്‍സില്‍ 125 പേരാണ് തിരുപട്ട സ്വീകരണം നടത്തുവാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും പത്തു ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 2018-ൽ പൗരോഹിത്യം സ്വീകരിച്ചവരുടെ എണ്ണം നൂറ്റിപതിനാലായിരുന്നു. ഇത്തവണ തിരുപ്പട്ടം സ്വീകരിക്കുന്നവരിൽ 82 പേര്‍ രൂപത വൈദികരും, 45 പേര്‍ വിവിധ സന്യാസ സഭാംഗങ്ങളിൽ നിന്നുള്ളവരുമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പട്ടസ്വീകരണങ്ങളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ബെല്‍ഫോര്‍ട്ട്‌-മോണ്ട്ബെലിയാര്‍ഡ്, നാന്‍സി എന്നീ രൂപതകളില്‍ നിന്നും ഈ വര്‍ഷം 2 പേര്‍ വീതം പൗരോഹിത്യം സ്വീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം മൊത്തം 56 രൂപതകളിലാണ് പുതിയ പട്ടസ്വീകരണം രേഖപ്പെടുത്തുന്നത്. സന്യാസസഭകളില്‍ സെന്റ്‌ മാര്‍ട്ടിന്‍ സഭയിലാണ് ഏറ്റവും കൂടുതല്‍ തിരുപ്പട്ടസ്വീകരണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തവര്‍ഷവും ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ കോണ്‍ഗ്രിഗേഷനിൽ നിന്നും 11 ഡീക്കന്‍മാരാണ് അടുത്ത ജൂണ്‍ 28ന് തിരുപ്പട്ട സ്വീകരിക്കാൻ കാത്തിരിക്കുന്നത്. പ്രീസ്റ്റ്ലി ഫ്രറ്റേര്‍ണിറ്റി ഓഫ് സെന്റ്‌ പീറ്റര്‍ സഭയില്‍ നിന്നും 4 പേരാണ് പട്ടസ്വീകരണം നടത്തി. ഈശോ സഭയില്‍ നിന്നും 4 തിരുപ്പട്ടസ്വീകരണങ്ങളാണ് ഉണ്ടാവുക. ഗുഡ് ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രൈസ്റ്റ് ദി കിംഗ് സഭകളില്‍ നിന്നും ഓരോരുത്തര്‍ വീതമാണ് ഉള്ളത്. ഡൊമിനിക്കന്‍ സഭയില്‍ നിന്നും നാലും, കാര്‍മ്മലൈറ്റ്‌ സഭയില്‍ നിന്നു മൂന്നും, കമ്മ്യൂണിറ്റി ഓഫ് സെന്റ്‌ ജോണില്‍ നിന്നും രണ്ടും തിരുപ്പട്ട സ്വീകരണങ്ങള്‍ ഉണ്ടാവും. ഫ്രാൻസിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ തുടർച്ചയായി ആക്രമണം നടക്കുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പള്ളികൾ തകർത്താലും ദൈവവിളി തകർക്കാൻ കഴിയില്ല എന്ന ശക്തമായ സന്ദേശമാണ് ഈ പുതിയ റിപ്പോർട്ട് നൽകുന്നത്.
Image: /content_image/News/News-2019-07-04-04:59:12.jpg
Keywords: ഫ്രാൻസിൽ, ഫ്രഞ്ച
Content: 10673
Category: 1
Sub Category:
Heading: ക്രിസ്ത്യാനിയുടെ ജീവന് മൃഗങ്ങളുടെ പോലും വിലയില്ലാതായി മാറുന്നുവോ ഈ രാജ്യത്ത്? പശുവിന്റെ പേരില്‍ കത്തോലിക്കാ യുവാവിന്റെ കൊലപാതകം: അന്വേഷണം നടത്താതെ പോലീസ്
Content: ന്യൂഡല്‍ഹി: പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടകൊലപാതകങ്ങളുടെ പേരില്‍ ആഗോളതലത്തില്‍ നാണം കെട്ടിരിക്കുന്ന ഇന്ത്യയില്‍ രമേഷ് മിഞ്ച് എന്ന ജാര്‍ഖണ്ഡ് സ്വദേശി പശുവിന്റെ പേരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ടതിനെക്കുറിച്ച് രണ്ടുവര്‍ഷം ആയിട്ടും യാതൊരു അന്വേഷണവും നടക്കുന്നില്ല എന്ന ആരോപണം ശക്തം. രമേഷിന്റെ കുടുംബത്തിന് ഇതുവരെ നീതി ലഭിച്ചില്ലെന്ന് ഓള്‍ ഇന്ത്യ ക്രിസ്റ്റ്യന്‍ കൗണ്‍സിലിന്റെ സെക്രട്ടറി ജെനറലായ ജോണ്‍ ദയാല്‍ ആരോപിച്ചു. ജാര്‍ഖണ്ടിലെ പാലമു ജില്ലയിലെ ടിങ്കാരു സ്വദേശിയും കത്തോലിക്കാ വിശ്വാസിയുമായ രമേഷ് മിഞ്ച് എന്ന 37 കാരനായ ഗോത്രവംശജനെ 2017 ഓഗസ്റ്റ് മാസത്തിലാണ് 120-ഓളം വരുന്ന ഹിന്ദുത്വവാദികള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. എരുമയെ കൊലപ്പെടുത്തി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. അറസ്റ്റിലായ രമേഷ് ജെയിലില്‍ വെച്ച് മരിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യയായ അനിതക്ക് രമേഷിനെ കാണുവാന്‍ സാധിച്ചിരുന്നു. കാലില്‍ മുറിവും, ശരീരം മുഴുവനും മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നുവെന്നാണ് അനിത പറയുന്നത്. രമേഷിന്റെ കൊലപാതകം ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനങ്ങളില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ഏഷ്യാന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍ ദയാല്‍ പറഞ്ഞു. ഈ കൊലപാതകത്തിന്റെ പേരില്‍ 17 പേര്‍ക്കെതിരെ പോലീസ് കേസെടുത്തുവെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രമേഷിന്റെ കാര്യത്തില്‍ പോലീസ് ഒത്തുകളിക്കുകയാണെന്നാണ് ജോണ്‍ ദയാല്‍ പറയുന്നത്. പശുവിന്റെ പേരിൽ മനുഷ്യനെ ക്രൂരമായി കൊലചെയുന്നത് ഇന്ത്യയില്‍ തുടര്‍ക്കഥയായി മാറിയിരിക്കുന്നു. നിരവധി മുസ്ലീങ്ങളാണ് ഇപ്രകാരം സംഘപരിവാര്‍ സംഘടനകളുടെ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ളത്. ജാര്‍ഖണ്ടില്‍ തന്നെ തബ്രീസ് അന്‍സാരി എന്ന 24 കാരനായ മുസ്ലീം യുവാവിനെ ഗോസംരക്ഷകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇത് മുസ്ലീങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും, ക്രമേണ ഇത് ദളിതരേയും, ക്രിസ്ത്യാനികളേയും, സകല മതസ്ഥരേയും ബാധിക്കുമെന്നും ദയാല്‍ പറയുന്നു. രമേഷിന്റെ മരണം ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഒരു ഓര്‍മ്മപ്പെടുത്തലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2019-07-04-11:50:16.jpg
Keywords: ഹിന്ദു,മതപീഡ,കൊല
Content: 10674
Category: 1
Sub Category:
Heading: തിരുക്കുടുംബത്തിന്റെ യാത്രാവഴി യുനെസ്കോയുടെ പൈതൃക പട്ടികയിലേക്ക്
Content: കെയ്റോ: ഹേറോദേസിൽ നിന്നും രക്ഷപ്പെടാൻ ജോസഫും കന്യകാ മറിയവും യേശുവിനെയും വഹിച്ചുകൊണ്ട് ഈജിപ്തിലേക്ക്  സഞ്ചരിച്ച യാത്രാ വഴി യുനെസ്കോയുടെ പൈതൃക പട്ടികയിൽ  ഉൾപ്പെടുത്താൻ ഈജിപ്ഷ്യൻ സർക്കാർ   ശ്രമമാരംഭിച്ചു.  ഇതിന്റെ ഭാഗമായി തിരുകുടുംബത്തിന്റെ യാത്രാ വഴിയെ വിവരിക്കുന്ന "വേ  ഓഫ് ദി ഹോളിഫാമിലി" എന്ന പുസ്തകം ഇതിനോടകം തന്നെ ഇംഗ്ലീഷിലേക്കും, അറബിയിലേക്കും  ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ് മന്ത്രാലയം തർജ്ജമ ചെയ്തിട്ടുണ്ട്. വാദി നട്രുണിലെ ആശ്രമം, കെയ്റോയിലെ എൽ മട്ടാറിയയിൽ സ്ഥിതിചെയ്യുന്ന "മേരിയുടെ മരം" മിന്യ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന കന്യാമറിയത്തിന്റെ ദേവാലയം, ഡേയ്ൽ അൽ-മുഹറക്ക്  ആശ്രമം  തുടങ്ങിയവയുടെ ചിത്രങ്ങളും, വിവരങ്ങളും അധികൃതർ ഉടൻ യുനെസ്കോയ്ക്ക് കൈമാറും. ഈജിപ്തിന്റെ പുരാവസ്തു വകുപ്പ് മന്ത്രി ഖലീൽ അൽ ആദാനി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ തിരുകുടുംബം ഈജിപ്തിൽ താമസിച്ചതിന്റെ ചരിത്രപരവും സഭാപരവുമായുള്ള  പ്രാധാന്യത്തെപ്പറ്റി പരാമർശിച്ചിരിന്നു. ഹേറോദേസിന്റെ മരണംവരെ,  ഏതാനും വർഷങ്ങൾ തിരുക്കുടുംബം  ഈജിപ്തിൽ താമസിച്ചിരുന്നു എന്നത് ചരിത്രപരമായുളള  നിഗമനമാണ്. ഈജിപ്തിലെ 25 സ്ഥലങ്ങളിലെങ്കിലും തിരുക്കുടുംബം യാത്ര ചെയ്തുവെന്ന് കരുതപ്പെടുന്നു. വിനോദ സഞ്ചാരത്തിന്റെ ഭാഗമായും തിരുകുടുംബത്തിന്റെ യാത്രാ വഴിക്ക്  ഈജിപ്ഷ്യൻ സർക്കാർ  പ്രചാരണം നൽകുന്നുണ്ട്. 2017 ഒക്ടോബർ നാലാം തീയതി തിരുക്കുടുംബത്തിന്റെ യാത്രാ വഴിക്ക്  പ്രചാരണം നൽകുന്ന സംഘത്തിന്റെ  പ്രതിനിധികളെ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ സ്വീകരിച്ചിരിന്നു.
Image: /content_image/News/News-2019-07-04-14:28:07.jpg
Keywords: ഈജി, പൈതൃ